അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

ഈ യുഗത്തിൽ ജനിച്ചവരെ സാത്താനും ദുഷിച്ച ഭൂതങ്ങളും കളങ്കപ്പെടുത്തിയിട്ടുണ്ടാകാം. പക്ഷേ, ആ കളങ്കം ഏറ്റവും വലിയ വിമോചനം കൂടിയാണ് അവർക്ക് പ്രദാനം ചെയ്തിരിക്കുന്നത്. ആ വിമോചനം ഇയ്യോബിന്‍റെ വിശാലമായ സമ്പത്തിനെക്കാളും പർവതങ്ങളും താഴ്വരകളും നിറയെ കന്നുകാലികളെക്കാളും മഹത്തരമാണ്, പരീക്ഷണങ്ങൾക്കൊടുവിൽ ഇയ്യോബിന് യഹോവയെ ദർശിക്കാൻ ലഭിച്ച അനുഗ്രഹത്തെക്കാളും മഹത്തരമാണ്. മാരകമായ പരീക്ഷണത്തിനു ശേഷം മാത്രമാണ് ഇയ്യോബിന് യഹോവ സംസാരിക്കുന്നതു കേൾക്കാനായത്, ചുഴലിക്കാറ്റിൽ അവൻ യഹോവയുടെ ശബ്ദം കേട്ടു. അപ്പോഴും അവന് യഹോവയുടെ മുഖം കാണാനായില്ല, അവിടുത്തെ ഇംഗിതവും അറിയാനായില്ല. ഭൗതികമായ സമ്പത്ത് മാത്രമാണ് ഇയ്യോബിന് ആർജിക്കാനായത്. അതിലൂടെ അവനു കിട്ടിയത് ലൗകിക സുഖങ്ങളും ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിലെയും വച്ച് ഏറ്റവും സൗന്ദര്യമുള്ള മക്കളും, സ്വർഗീയ മാലാഖമാരുടെ സംരക്ഷണവുമാണ്. അവനൊരിക്കലും യഹോവയെ കണ്ടില്ല. നീതിമാനെന്നു പേരെടുത്തെങ്കിലും അവനൊരിക്കലും യഹോവയുടെ ഇംഗിതവും അറിയാനായില്ല. ഇന്നത്തെ ജനതയുടെ ലൗകിക സുഖങ്ങൾ താത്കാലികവും തുച്ഛവുമാണെന്നോ പുറംലോകത്തിന്‍റെ പരിതസ്ഥിതി ശത്രുതാപരമാണെന്നോ പറയാനാവും. എങ്കിലും, ആദിപുരാതന കാലം മുതൽക്കേ മനുഷ്യനു മുന്നിൽ വെളിപ്പെടുത്താതിരുന്നതും, എന്നും രഹസ്യാത്മകമായി സൂക്ഷിച്ചിരുന്നതുമായ എന്‍റെ പ്രകൃതവും പിന്നിട്ട കാലഘട്ടങ്ങളുടെ നിഗൂഢതയും ഞാൻ അവർക്കു വെളിപ്പെടുത്തുന്നു; അത് മറ്റ് ഏവരെക്കാളും ഏറ്റവും താഴേക്കിടയിലുള്ളവർക്കു മുന്നിലാണ്, ഞാനെന്‍റെ ഏറ്റവും മഹത്തരമായ വിമോചനം നൽകിയവർക്കു തന്നെ. അതിലുപരിയായി, ഇതാദ്യമാണ് ഞാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്; മുമ്പൊരിക്കലും ഞാൻ അത്തരം ഒരു പ്രവൃത്തി ചെയ്തിട്ടില്ല. നിങ്ങൾ ഇയ്യോബിനെക്കാൾ വളരെ താഴെയാണെങ്കിലും, നിങ്ങൾ നേടിയതും നിങ്ങൾ കണ്ടതും അവനെക്കാൾ എത്രയോ കൂടുതലായിക്കഴിഞ്ഞു. നിങ്ങൾ എല്ലാ കഷ്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടെങ്കിലും എല്ലാത്തരം യാതനകളും അനുഭവിച്ചിട്ടുണ്ടെങ്കിലും ആ പീഡകളൊന്നും ഇയ്യോബ് നേരിട്ട പരീക്ഷണങ്ങൾ പോലെയല്ല; മറിച്ച്, മത്സരങ്ങൾ കാരണം, അനുസരണക്കേട് കാരണം, എന്‍റെ നീതിയുക്തമായ പ്രകൃതം കാരണം, ജനതയ്ക്കു മേലുണ്ടായ വിധിയും ശിക്ഷയുമാണത്; നീതിപൂർവകമായ വിധിയും ശിക്ഷയും ശാപവുമാണത്. അതേസമയം, യഹോവയുടെ മഹത്തായ സ്നേഹവാത്സല്യങ്ങൾക്കു പാത്രമായ ഇയ്യോബ് ഇസ്രായേല്യരിൽ വച്ച് നീതിമാനായിരുന്നു. അവനൊരു പാപവും പ്രവർത്തിച്ചിരുന്നില്ല, യഹോവയോട് അനുസരണക്കേട് കാണിച്ചതുമില്ല; മറിച്ച്, യഹോവയ്ക്ക് ഭക്തിപൂർവം കീഴ്പ്പെട്ടവനായിരുന്നു. നീതിമാനായതുകൊണ്ടാണ് അവൻ പരീക്ഷിക്കപ്പെട്ടത്. യഹോവയുടെ വിശ്വസ്ത ദാസനായിരുന്നതുകൊണ്ടാണ് പരീക്ഷണങ്ങൾ അതികഠിനമായത്. ഇന്നത്തെ ജനത എന്‍റെ വിധിക്കും ശാപത്തിനും പാത്രമാകുന്നത് അവരുടെ വൃത്തികേടുകളും നീതികേടുകളും കാരണമാണ്. തന്‍റെ കന്നുകാലികളെയും വസ്തുവകകളെയും വേലക്കാരെയും മക്കളെയും, ഒപ്പം, പ്രിയപ്പെട്ട സകലതും നഷ്ടപ്പെട്ടപ്പോൾ ഇയ്യോബ് അനുഭവിച്ച കഷ്ടപ്പാടുമായി താരതമ്യം ചെയ്താൽ ഇവർ അനുഭവിക്കുന്നത് ഒന്നുമല്ല; തീക്ഷ്ണമായ ശുദ്ധീകരണവും ജ്വലനവും മാത്രമാണത്. ഇയ്യോബ് അനുഭവിച്ചതിനെക്കാൾ ഗുരുതരമായി അവയെ മാറ്റുന്നത് എന്തെന്നാൽ, അവർ ദുർബലരായതുകൊണ്ട് അത്തരം പരീക്ഷണങ്ങൾ ഒരിക്കലും ലഘൂകരിക്കപ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നില്ല എന്നതാണ്; മറിച്ച്, അതെല്ലാം നീണ്ട കാലം തുടരുന്നതും ജീവിതത്തിന്‍റെ അന്ത്യ ദിവസം വരെ നിലനിൽക്കുന്നതുമായിരിക്കും. ഇത് ശിക്ഷയും വിധിയും ശാപവുമാണ്; ദയയില്ലാത്ത ചുട്ടുപൊള്ളിക്കലും, അതിലുപരി, മനുഷ്യരാശിക്ക് “പാരമ്പര്യമായി” അർഹതപ്പെട്ടതുമാണത്. അതാണ് മനുഷ്യർ അർഹിക്കുന്നത്, അവിടെയാണ് എന്‍റെ നീതിയുക്തമായ ഇംഗിതം വെളിവാകുന്നത്. ഇതൊരു രഹസ്യമല്ല. എന്നിരിക്കിലും, ഇന്നു നേരിടുന്ന പീഡാനുഭവങ്ങളെ മറികടക്കാൻ പോന്നതാണ് ജനതയുടെ നേട്ടങ്ങൾ. നിങ്ങൾ കടന്നുപോകുന്ന പീഡകൾ നിങ്ങളുടെ വിഡ്ഢിത്തത്തിന്‍റെ ഫലം മാത്രമാണ്. എന്നാൽ, നിങ്ങൾ നേടിയതാകട്ടെ, നിങ്ങളുടെ യാതനകളുടെ നൂറു മടങ്ങ് അധികവും. പഴയ നിയമത്തിലെ ഇസ്രായേലിന്‍റെ നിയമങ്ങൾ പ്രകാരം, എന്നെ അനുസരിക്കാതെയും എന്നെ പരസ്യമായി വിധിച്ചും എന്‍റെ മാർഗം പിന്തുടരാതെയും എനിക്ക് സധൈര്യം ദുഷിച്ച ബലികൾ അർപ്പിക്കുന്നവരെ ആലയത്തിലെ അഗ്നികൊണ്ടോ, തെരഞ്ഞെടുക്കപ്പെട്ട ചിലരാൽ കല്ലെറിഞ്ഞോ നിശ്ചയമായും ഇല്ലാതാക്കേണ്ടതാണ്. അവരുടെ കുലത്തിന്‍റെയും രക്തബന്ധമുള്ളവരുടെയും പിൻതലമുറകൾ പോലും എന്‍റെ ശാപം ഏറ്റുവാങ്ങും. വരുന്ന ജന്മങ്ങളിലും അവർ സ്വതന്ത്രരായിരിക്കില്ല, അവർ എന്‍റെ ദാസന്മാരുടെ അടിമകളായിരിക്കും. അന്യ മതക്കാർക്കിടയിലേക്ക് ഞാൻ അവരെ നാടുകടത്തുകയും പിതൃഭൂമിയിലേക്ക് അവർക്ക് ഒരിക്കലും മടങ്ങാൻ കഴിയാതിരിക്കുകയും ചെയ്യും. സ്വന്തം പ്രവൃത്തികളുടെയും പെരുമാറ്റത്തിന്‍റെയും അടിസ്ഥാനത്തിൽ ഇന്നത്തെ ജനത അനുഭവിക്കുന്ന യാതനകൾ, ഇസ്രായേല്യർ അനുഭവിച്ച ശിക്ഷയോളം വരുന്നില്ല. ഇന്നു നിങ്ങൾ അനുഭവിക്കുന്നത് നീതീകരണമില്ലാത്ത ന്യായവിധിയല്ല, കാരണം നിങ്ങൾ പരിധികൾ ലംഘിച്ചിരുന്നു. നിങ്ങൾ ഇസ്രായേലിലായിരുന്നെങ്കിൽ നിങ്ങൾ നിതാന്ത പാപികളായി മാറുമായിരുന്നു, നിങ്ങളെ ഇസ്രായേല്യർ പണ്ടേക്കു പണ്ടേ കഷണങ്ങളാക്കുമായിരുന്നു, നിങ്ങൾ യഹോവയുടെ ആലയത്തിൽ സ്വർഗീയാഗ്നിയാൽ ദഹിപ്പിക്കപ്പെടുമായിരുന്നു. നിങ്ങൾ ഇപ്പോൾ എന്താണു നേടിയത്? എന്താണു നിങ്ങൾക്കു കിട്ടിയത്? എന്താണു നിങ്ങൾ ആസ്വദിച്ചത്? നിങ്ങളിൽ ഞാനെന്‍റെ നീതിയുക്തമായ ഇംഗിതം വെളിപ്പെടുത്തി. പക്ഷേ, കൂടുതൽ പ്രാധാന്യമുള്ളതെന്തെന്നാൽ, മനുഷ്യന്‍റെ വീണ്ടെടുപ്പിനായി ഞാൻ ക്ഷമപ്രകടമാക്കി എന്നതാണ്. നിങ്ങളിൽ ഞാൻ ചെയ്ത പ്രവൃത്തി ക്ഷമയുടെ പ്രവൃത്തിയാണെന്ന് ആരെങ്കിലും പറഞ്ഞേക്കാം; അതെന്‍റെ കാര്യനിർവഹണത്തിനായി ചെയ്തതാകുന്നു, അതിലുപരി, മനുഷ്യരാശിയുടെ ആസ്വാദനത്തിനു വേണ്ടിയും ചെയ്തതാകുന്നു.

യഹോവയുടെ പരീക്ഷണങ്ങളിലൂടെ ഇയ്യോബ് കടന്നുപോയെങ്കിലും, അവൻ യഹോവയെ ആരാധിച്ച നീതിമാനായ മനുഷ്യൻ മാത്രമായിരുന്നു. പരീക്ഷിക്കപ്പെട്ടപ്പോഴും അവൻ യഹോവയെച്ചൊല്ലി പരാതി പറഞ്ഞില്ല, അവന്‍റെ ദർശനത്തെ അമൂല്യമായി കരുതുകയാണു ചെയ്തത്. ഇന്നത്തെ ജനത യഹോവയുടെ സാന്നിധ്യത്തിന്‍റെ മൂല്യമറിയുന്നില്ലെന്നു മാത്രമല്ല, അവിടുത്തെ സാന്നിധ്യത്തെ നിരാകരിക്കുകയും വെറുക്കുകയും, ആ സാന്നിധ്യത്തെക്കുറിച്ചു പരാതിപ്പെടുകയും അവിടുത്തെ രൂപത്തെ പരിഹസിക്കുകയും ചെയ്യുന്നു. നിരവധിയായ നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടായിട്ടില്ലേ? വാസ്തവത്തിൽ, നിങ്ങളുടെ കഷ്ടപ്പാടുകൾ അത്ര വലുതാണോ? മറിയത്തെയും യാക്കോബിനെയുംകാൾ ഭാഗ്യമുള്ളവരല്ലേ നിങ്ങൾ? അത്ര നിസ്സാരമാണോ നിങ്ങളുടെ അനുസരണക്കേട്? നിങ്ങളിൽ ഞാൻ ഇച്ഛിച്ചതും നിങ്ങളോടു ഞാൻ ആവശ്യപ്പെട്ടതും അത്ര കൂടുതലും അധികപ്പറ്റുമായിരുന്നോ? എന്നെ എതിർത്ത ഇസ്രായേല്യർക്കു മേലേക്കു മാത്രമാണ് എന്‍റെ കോപം പ്രവഹിച്ചത്, നേരിട്ട് നിങ്ങളുടെ മേലേക്കല്ല; നിങ്ങൾ ആകെ നേടിയത് എന്‍റെ നിർദയമായ ന്യായവിധിയും വെളിപ്പെടുത്തലുകളുമാണ്, ഒപ്പം, തീക്ഷ്ണമായ നിരന്തര ശുദ്ധീകരണവും. എന്നിരിക്കിലും ജനങ്ങൾ എന്നെ എതിർക്കുകയും നിഷേധിക്കുകയും ചെയ്യുന്നതു തുടരുന്നു, അനുസരണയുടെ ഒരു കണിക പോലുമില്ലാതെ അവരതു ചെയ്യുന്നു. എന്നിൽ നിന്ന് അകലം പാലിക്കുകയും എന്നെ നിരാകരിക്കുകയും ചെയ്യുന്നവർ പോലുമുണ്ട്; മോശയോട് എതിരിട്ട കോരഹിന്‍റെയും ദാഥാന്‍റെയും കൂട്ടത്തിലുണ്ടായിരുന്നവരെക്കാൾ ഒട്ടും ഭേദമല്ല അങ്ങനെയുള്ളവർ. മനുഷ്യരുടെ ഹൃദയം വല്ലാതെ കഠിനവും, അവരുടെ പ്രകൃതം അയവില്ലാത്തതുമായിരിക്കുന്നു. തങ്ങളുടെ പരിചിതമായ പഴക്കങ്ങളിൽ മാറ്റം വരുത്താൻ അവർ ഒരുക്കമല്ല. പട്ടാപ്പകൽ അഭിസാരികകളെപ്പോലെ നഗ്നരായി കിടത്തിയിരിക്കുകയാണവരെ എന്നു ഞാൻ പറയും. “കാതുകൾക്ക് അസഹ്യമാകും വിധം” കഠോരമായ എന്‍റെ വാക്കുകൾ, മനുഷ്യരുടെ പ്രകൃതത്തെ പകൽവെളിച്ചത്തിലേക്ക് വെളിപ്പെടുത്തും—അപ്പോഴും അവർ വെറുതെ തലയാട്ടുകയും അൽപ്പം കണ്ണീർ പൊഴിക്കുകയും കുറച്ച് വിഷമിക്കാൻ സ്വയം നിർബന്ധിക്കുകയും മാത്രം ചെയ്യും. അതു കഴിഞ്ഞാൽ അവർ വീണ്ടും മലമുകളിലെ വന്യ മൃഗങ്ങളുടെ രാജാവിനെപ്പോലെ ഭയങ്കരരാകുകയും ചെറിയ അവബോധം പോലും പ്രകടമാക്കാതിരിക്കുകയും ചെയ്യും. അത്തരം പ്രകൃതമുള്ളവർ എങ്ങനെയാണ് തങ്ങൾ ഇയ്യോബിനെക്കാൾ നൂറുമടങ്ങ് ഭാഗ്യശാലികളാണെന്നു മനസ്സിലാക്കുക? അവർ അനുഭവിക്കുന്നത് യുഗങ്ങളായി ഉണ്ടായിട്ടില്ലാത്തതും മുമ്പൊരാൾക്കും കിട്ടിയിട്ടില്ലാത്തതുമായ അനുഗ്രഹങ്ങളാണെന്ന് എങ്ങനെയാണ് തിരിച്ചറിയുക? അനുഗ്രഹങ്ങൾ, ശിക്ഷയോടുകൂടിയ അനുഗ്രഹങ്ങൾ, മനുഷ്യ ബോധ്യത്തിൽ എങ്ങനെയാണ് എത്തിച്ചേരുക? തുറന്നു പറഞ്ഞാൽ, നിങ്ങളിൽനിന്ന് എനിക്കു വേണ്ടത്, എന്‍റെ പ്രവർത്തനങ്ങൾക്ക് നിങ്ങൾ മാതൃകയായിരിക്കുക എന്നതാണ്, എന്‍റെ ഇംഗിതങ്ങൾക്കും പ്രവൃത്തികൾക്കും സാക്ഷികളായിരിക്കുക എന്നതാണ്; അങ്ങനെ നിങ്ങൾ സാത്താന്‍റെ ബാധകളിൽനിന്നു മുക്തരാകുന്നതാണ്. എന്നിട്ടും മനുഷ്യർ എപ്പോഴും എന്‍റെ പ്രവർത്തനങ്ങളോട് വികർഷിക്കപ്പെടുകയും ബോധപൂർവം അതിനെ ദ്വേഷിക്കുകയും ചെയ്യുന്നു. ഇസ്രായേലിന്‍റെ നിയമങ്ങൾ തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിന്‍റെ മേൽ ഞാൻ ചൊരിഞ്ഞ ഉഗ്രകോപം അവർക്കു മേൽ പതിപ്പിക്കുവാനും എങ്ങനെയാണവർ എന്നെ പ്രേരിപ്പിക്കാതിരിക്കുക? എന്നോട് അനുസരണയുള്ളവരും എനിക്കു കീഴ്പ്പെട്ടവരുമായി ഒരുപാടു പേർ നിങ്ങൾക്കിടയിലുണ്ടെങ്കിലും, കോരഹിന്‍റെ കൂട്ടത്തിൽപ്പെട്ടവരെപ്പോലുള്ളവരാണ് കൂടുതൽ. ഞാനെന്‍റെ പൂർണ മഹത്ത്വം ആർജിച്ചു കഴിഞ്ഞാൽ സ്വർഗീയാഗ്നിയിൽ ഞാനവരെ കത്തിച്ച് ചാമ്പലാക്കിക്കളയും. ഞാനിനി എന്‍റെ വാക്കുകൾകൊണ്ടായിരിക്കില്ല മനുഷ്യർക്ക് ശിക്ഷണം നൽകുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം; മറിച്ച്, ഇസ്രായേലിന്‍റെ പ്രവൃത്തി ചെയ്യുന്നതിനു മുമ്പ്, എന്നെ ചെറുക്കുന്ന, ഞാൻ എന്നേ നശിപ്പിച്ചുകളഞ്ഞ “കോരഹിന്‍റെ സംഘത്തെ“ ഞാൻ മുഴുവനായി ദഹിപ്പിച്ചുകളയും. മാനവരാശിക്ക് പിന്നെ എന്നെ ആസ്വദിക്കാനേ കഴിയില്ല; പകരം, എന്‍റെ ഉഗ്രകോപവും സ്വർഗീയാഗ്നിയും മാത്രമായിരിക്കും അവർ കാണുന്നത്. എല്ലാത്തരം ആളുകളുടെയും ഭാവി ഞാൻ പ്രത്യേകം പ്രത്യേകം വെളിപ്പെടുത്തും, അവരെയെല്ലാം ഞാൻ പല വിഭാഗങ്ങളായി വിഭജിക്കും. ഞാനവരുടെ എല്ലാ അനുസരണക്കേടുകളും ശ്രദ്ധിക്കുകയും അതിനു ശേഷം എന്‍റെ ജോലി പൂർത്തിയാക്കുകയും ചെയ്യും. അതുവഴി, ഭൂമിയിലായിരിക്കുമ്പോൾ ഞാൻ തീരുമാനിച്ച വിധിയുടെയും അവർക്ക് എന്നോടുള്ള മനോഭാവത്തിന്‍റെയും അടിസ്ഥാനത്തിൽ അവരുടെ ഭാവി നിർണയിക്കപ്പെടും. ആ സമയം വരുമ്പോൾ, പിന്നെ അവരുടെ വിധിയിൽ മാറ്റം വരുത്താൻ യാതൊന്നിനുമാകുന്നതല്ല. ആളുകൾ അവരുടെ വിധി സ്വയം വെളിപ്പെടുത്തട്ടെ! അതിനു ശേഷം ഞാനവരുടെ വിധി സ്വർഗസ്ഥനായ പിതാവിനു കൈമാറുന്നതാണ്.

മുമ്പത്തേത്: മനുഷ്യന്റെ സത്തയും സ്വത്വവും

അടുത്തത്: ദൈവത്തെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക