ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ സ്പർശിക്കപ്പെടുകയും ചെയ്താണ് ആളുകൾ ദൈവത്തിൽ വിശ്വസിക്കുകയും അവിടുത്തെ സ്നേഹിക്കുകയും സംതൃപ്തിപ്പെടുത്തുകയും ചെയ്യുന്നത്. സ്വാഭാവികമായഒരു ആത്മീയജീവിതം നയിക്കുകയും ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കുകയും ചെയ്യണമെങ്കിൽ ഒന്നാമതായി നിങ്ങളുടെ ഹൃദയം അവിടുത്തേക്കു സമർപ്പിക്കണം.ദൈവമുമ്പാകെ ഹൃദയത്തെ ശാന്തമാക്കിദൈവത്തിലേക്ക് അതിനെ പൂർണ്ണമായി പകർന്നതിനുശേഷമേ ക്രമാനുഗതമായി ഒരു സ്വാഭാവിക ആത്മീയജീവിതം വളർത്തിയെടുക്കാൻ ഏതൊരാൾക്കും കഴിയൂ. നിങ്ങൾ ഹൃദയത്തെ ദൈവത്തിനു സമർപ്പിക്കുന്നില്ലെങ്കിൽ, ഹൃദയം ദൈവസന്നിധിയിൽ അല്ലെങ്കിൽ, ദൈവത്തിന്‍റെ ഭാരങ്ങൾ അവനവന്‍റേതായി കരുതുന്നില്ലെങ്കിൽ, അങ്ങനെയുള്ളവർ ചെയ്യുന്ന ഏതു പ്രവൃത്തിയും ദൈവവഞ്ചനയാണ്, മതാനുയായികളുടെപതിവു നാട്യമാണ്. അവയൊന്നും ദൈവത്തിന്‍റെ പ്രശംസയ്ക്കു പാത്രമാവുകയില്ല. അത്തരം ആളുകളിൽ നിന്ന് ദൈവത്തിന് ഒന്നും നേടാൻ കഴിയില്ല; ദൈവികപ്രവൃത്തികളുടെ വൈപരീത്യമാകാനേ ഇങ്ങനെയുള്ള വ്യക്തിക്ക്കഴിയൂ. ദൈവഭവനത്തിലെ വെറും അലങ്കാരം പോലെ ഉപരിപ്ലവവും ഉപയോഗശൂന്യവുമാണ് അവർ. ഇങ്ങനെയൊരു വ്യക്തിയെദൈവം ഉപയോഗിക്കുന്നില്ല. ഇങ്ങനെയൊരു വ്യക്തിയിൽപരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിനുള്ള അവസരമില്ലെന്നു മാത്രമല്ല, അവരെ പൂർണ്ണതയിലേക്ക് ഒരുക്കിയെടുക്കുന്നതിൽ യാതൊരു മൂല്യവുമില്ല. അത്തരമൊരു വ്യക്തി വാസ്തവത്തിൽ ഒരു നടക്കുന്ന ജഡം മാത്രമാണ്. പരിശുദ്ധാത്മാവിന് പ്രയോജനപ്പെടുത്താവുന്നതായി അവരിൽ ഒന്നുമില്ല, പിന്നെയോ, സാത്താൻ അവരെ പൂർണ്ണമായും വശപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അത്തരമാളുകളെ ദൈവം കളകൾ പോലെ പറിച്ചു നീക്കും. പരിശുദ്ധാത്മാവ് വ്യക്തികളെ പ്രയോജനപ്പെടുത്തുമ്പോൾ അവരുടെ മികവുകളെ ഉപയോഗിക്കുക മാത്രമല്ല, പോരായ്മകളെ പരിഹരിക്കുകയും പൂർണ്ണതയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.നിന്‍റെഹൃദയത്തെ ദൈവസന്നിധിയിലേക്ക് ഒഴുക്കാനും അവിടുത്തെ സന്നിധിയിൽ ശാന്തനായി തുടരാനും കഴിയുമെങ്കിൽ പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടാനുള്ള അവസരവും യോഗ്യതയും നിനക്കുണ്ടാകും. പരിശുദ്ധാത്മാവിൽ നിന്ന് പ്രബുദ്ധതയും ജ്ഞാനോദയവും ലഭിക്കാൻ, അവയ്ക്കെല്ലാമുപരിയായി, നിന്‍റെകുറവുകൾ പരിശുദ്ധാത്മാവുവഴി പരിഹരിക്കപ്പെട്ട് പൂർണ്ണതയിലേക്കു വളരാൻ അവസരം ലഭിക്കും. നിന്‍റെഹൃദയം നീ ദൈവത്തിനു സമർപ്പിച്ചുകഴിയുമ്പോൾ, ഒരു വശത്ത്നിനക്ക്കൂടുതൽ ആഴത്തിൽ ദൈവത്തിലേക്കു പ്രവേശിക്കാനും കൂടുതൽ ഉന്നതമായ ഉൾക്കാഴ്ചകൾ ലഭിക്കാനും ഇടയാകുന്നു; മറുവശത്ത്നിന്‍റെവീഴ്ചകളെക്കുറിച്ചും പോരായ്മകളെക്കുറിച്ചും നിനക്ക് കൂടുതൽ അവബോധമുണ്ടാകുന്നു,ദൈവത്തിന്‍റെ ഇച്ഛയ്ക്കൊത്തു പ്രവർത്തിക്കാൻ കൂടുതൽ ഉത്സാഹമുണ്ടാകുന്നു,നിഷ്ക്രിയത്വം വിട്ട് പ്രസരിപ്പോടെ നീ ദൈവത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അങ്ങനെ നീകുറ്റമറ്റ വ്യക്തിയായി മാറുന്നു. ദൈവസന്നിധിയിൽ ശാന്തമായിരിക്കാൻനിന്‍റെഹൃദയത്തിനു സാധിക്കും എന്നുകരുതുക, പിന്നെ നീപരിശുദ്ധാത്മാവിന്‍റെ പ്രശംസയ്ക്കു പാത്രമാവുന്നോ ദൈവത്തിന്‍റെ പ്രീതിക്കു പാത്രമാവുന്നോ എന്നൊക്കെയുള്ളത് നീപ്രസരിപ്പോടെ കടന്നുചെല്ലുന്നുണ്ടോ എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ പ്രബുദ്ധനാക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ അയാളെ ഒരിക്കലും നിഷേധാത്മകതയിലേക്ക് നയിക്കുന്നില്ല, പിന്നെയോ ക്രിയാത്മകമായ പുരോഗതിയിലേക്ക് നയിക്കുന്നു.ഈ വ്യക്തിക്ക്ദൗർബല്യങ്ങൾ ഉണ്ടാകാമെങ്കിലും ആ ദൗർബല്യങ്ങളിൽഊന്നി ജീവിക്കുന്നതിൽ നിന്ന് തന്‍റെ ജീവിതത്തെ മോചിപ്പിക്കാൻ സാധിക്കുന്നു. സ്വന്തം ജീവിതത്തിൽ വളർച്ചവൈകിക്കുന്നത് ഒഴിവാക്കാനും ദൈവേച്ഛ നിറവേറ്റുന്നതിനായി പ്രയത്നിക്കാനും ഈ വ്യക്തിക്ക്സാധിക്കും. ഇത് ഒരു അളവുകോലാണ്. ഇത്രയും നേടാൻ സാധിച്ചാൽ, നീപരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യംനേടിയിരിക്കുന്നു എന്നതിന് മതിയായ തെളിവാണ്. ഒരു വ്യക്തി എപ്പോഴും നിഷേധാത്മകതയിലാണ് എങ്കിൽ, ജ്ഞാനോദയം ലഭിക്കുകയും സ്വയമറിയുകയും ചെയ്തതിനു ശേഷവും നിഷേധാത്മകതയിലും നിഷ്ക്രിയതയിലും തുടരുകയാണെങ്കിൽ, ഉണർന്നെണീറ്റ് ദൈവികപദ്ധതികൾക്കനുസൃതം പ്രവർത്തിക്കാൻ കഴിയാതിരിക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് ദൈവകൃപ ലഭിച്ചിട്ടേയുള്ളൂ, പരിശുദ്ധാത്മാവിന്‍റെ സഹവാസം ലഭിച്ചിട്ടില്ല. ഒരു വ്യക്തിയിൽ നിഷേധാത്മകത ഉണ്ടെങ്കിൽ അതിനർത്ഥം അയാൾ ഹൃദയം ദൈവത്തിങ്കലേക്കു തിരിച്ചിട്ടില്ലെന്നും അയാളുടെ ആത്മാവ് ദൈവാത്മാവിനാൽ സ്പർശിക്കപ്പെട്ടിട്ടില്ലെന്നും ആണ്. ഇത് എല്ലാവരും മനസ്സിലാക്കിയിരിക്കണം.

ദൈവസന്നിധിയിൽ ഹൃദയം ശാന്തമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് എന്ന് അനുഭവത്തിൽ നിന്ന് കാണാവുന്നതാണ്. ഇത് ആളുകളുടെ ആത്മീയജീവിതത്തെയും ജീവിതവളർച്ചയെയും സംബന്ധിക്കുന്ന ഒരു കാര്യമാണ്. ദൈവസന്നിധിയിൽ നിന്‍റെഹൃദയം ശാന്തമാണെങ്കിൽ മാത്രമേ നിന്‍റെസത്യാന്വേഷണത്തിനുംസ്വഭാവവ്യതിയാനത്തിനുമുള്ള പരിശ്രമങ്ങൾ ഫലമണിയൂ. നീ വലിയ ഭാരവും ചുമന്ന് ദൈവസന്നിധിയിൽ വന്നാൽ നീ ഒരുപാട് കുറവുകളുള്ളവനാണെന്ന്, ഒരുപാട് സത്യങ്ങൾ അറിയേണ്ടതുണ്ടെന്ന്, ഒരുപാട് യാഥാർത്ഥ്യങ്ങൾ അനുഭവിക്കേണ്ടതുണ്ടെന്ന്, ദൈവേച്ഛയിൽ പൂർണ്ണ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടെന്ന് ഓർത്തുകൊണ്ടേയിരുന്നാൽ—ഈ കാര്യങ്ങൾ എപ്പോഴും നിന്‍റെ മനസ്സിൽ നിറഞ്ഞുനിൽക്കും. ശ്വാസം കഴിക്കാൻ വയ്യാത്ത വിധം കരുത്തോടെഅവ നിന്നെ അമർത്തിക്കൊണ്ടിരിക്കുന്നതു പോലെയാണത്, അങ്ങനെ നീ ഹൃദയ ഭാരം അനുഭവിക്കും(നീ നിഷേധാത്മക അവസ്ഥയിലല്ലെങ്കിൽ പോലും).ഇങ്ങനെയുള്ള ആളുകൾ മാത്രമാണ് ദൈവവചനത്തിന്‍റെ ജ്ഞാനോദയംലഭിക്കാനും ദൈവാത്മാവിനാൽസ്പർശിക്കപ്പെടാനും യോഗ്യർ. അവർ വഹിക്കുന്ന ഭാരം മൂലം, അവരുടെ ഹൃദയഭാരം മൂലം, മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ നൽകിയ കനത്ത വില മൂലം, ദൈവതിരുമുമ്പിൽ അവർ സഹിച്ച വലിയ പീഡകൾ മൂലം ആണ് അവിടുത്തെ പ്രബുദ്ധതയും ജ്ഞാനോദയവും അവർക്കു ലഭിക്കുന്നത്. എന്തെന്നാൽ ദൈവം ആർക്കും സവിശേഷ പരിഗണന നൽകുന്നില്ല. എല്ലാവരോടും അവിടുന്ന് എപ്പോഴുംനീതിയോടെ വർത്തിക്കുന്നു. അവിടുന്ന് ആർക്കെങ്കിലും എന്തെങ്കിലും നൽകുന്നത് ഏകപക്ഷീയമോ നിരുപാധികമോ ആയിട്ടല്ല. അവിടുത്തെ നീതിനിഷ്ഠമായ പ്രകൃതത്തിന്‍റെ ഒരു തലമാണിത്. യഥാർത്ഥ ജീവിതത്തിൽ മിക്കവാറും ആളുകൾ ഈ തലത്തിൽ ഇനിയും എത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞ പക്ഷം അവരുടെ ഹൃദയം ഇനിയും ദൈവത്തിങ്കലേക്ക് പൂർണ്ണമായും തിരിയേണ്ടിയിരിക്കുന്നു; അതിനാൽത്തന്നെ അവരുടെ ജീവിതസ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഇനിയും സംഭവിച്ചിട്ടില്ല. കാരണം അവർ ഇപ്പോഴും ദൈവകൃപയിൽ മാത്രമാണ് ജീവിക്കുന്നത്; പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങൾഇനിയും അവർക്കു ലഭിച്ചിട്ടില്ല. ദൈവത്താൽ ഉപയോഗിക്കപ്പെടാൻ ആളുകൾ സജ്ജരാവാനുള്ള മാനദണ്ഡങ്ങൾ ഇവയാണ്: അവരുടെ ഹൃദയം ദൈവത്തിങ്കലേക്കു തിരിയുന്നു, അവർ ദൈവവചനങ്ങളുടെ ഭാരം വഹിക്കുന്നു, അവരുടെ ഹൃദയം തീവ്രമായി അഭിലഷിക്കുന്നു, സത്യം അന്വേഷിക്കാനുള്ള ദൃഢനിശ്ചയം അവർക്കുണ്ട്. ഇങ്ങനെയുള്ള ആളുകൾക്കേ പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങൾ ലഭിക്കുകയുള്ളൂ, അവർക്ക് ഇടയ്ക്കിടെ പ്രബുദ്ധതയും ജ്ഞാനോദയവും ലഭിക്കും. ദൈവം ഉപയോഗപ്പെടുത്തുന്ന ആളുകൾ ഔചിത്യബോധത്തോടെ സംസാരിക്കുന്നവരും അശ്രദ്ധഭാഷണംചെയ്യാത്തവരും ദൈവസന്നിധിയിൽ എപ്പോഴും ഹൃദയശാന്തതപാലിക്കാൻ കഴിയുന്നവരും ആണെങ്കിൽപ്പോലും പുറമേ നിന്നുള്ള കാഴ്ചയിൽ മറ്റുള്ളവരുമായി സ്വാഭാവിക ബന്ധം ഇല്ലാത്തവരും യുക്തിഹീനരും ആയി തോന്നും. ഇതാണ് ശരിക്കും പരിശുദ്ധാത്മാവിനാൽ ഉപയോഗിക്കപ്പെടാൻ പര്യാപ്തനായ വ്യക്തി. ദൈവം പരാമർശിക്കുന്ന “അയുക്തികരായ” ഇവർ മറ്റുള്ളവരുമായി സാധാരണ ബന്ധം പുലർത്താത്തവർ ആണെന്നും ബാഹ്യമായ സ്നേഹത്തിനോ മറ്റു ബാഹ്യ പ്രകടനങ്ങൾക്കോ വലിയ വില കൊടുക്കാത്തവർ ആണെന്നും തോന്നും. എന്നാൽ, ആത്മീയ കാര്യങ്ങൾ സംവദിക്കുമ്പോൾ, ദൈവസന്നിധിയിൽ നേരിട്ടുള്ള അനുഭവങ്ങളിലൂടെ തങ്ങൾക്കു പകർന്നു കിട്ടിയ പ്രബുദ്ധതയും ജ്ഞാനോദയവും ഹൃദയം തുറന്ന് നിസ്സ്വാർത്ഥമായി മറ്റുള്ളവർക്ക് പകർന്നു നൽകാൻ അവർക്കു കഴിയും. ഇങ്ങനെയാണ് അവർ ദൈവത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതും ദൈവേച്ഛ നിറവേറ്റുന്നതും. ചുറ്റുമുള്ളവർ അവരെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുമ്പോഴും ബാഹ്യമായ വിഷയങ്ങളാലും വസ്തുക്കളാലും വ്യക്തികളാലും സ്വാധീനിക്കപ്പെടാതെ ഒഴിഞ്ഞുനിൽക്കാനും ദൈവസന്നിധിയിൽ ശാന്തരായിരിക്കാനും അവർക്കു സാധിക്കുന്നു. അങ്ങനെയുള്ള വ്യക്തിക്ക് അസാധാരണമായ ഉൾക്കാഴ്ച ഉണ്ടാകും. മറ്റുള്ളവർ എന്തുതന്നെ ചെയ്താലും ഇക്കൂട്ടരുടെ ഹൃദയം ദൈവത്തിൽ നിന്ന് അകലുകയില്ല. മറ്റുള്ളവർ നേരമ്പോക്കും തമാശകളും പറയുമ്പോഴും ഇക്കൂട്ടരുടെ ഹൃദയം ദൈവവചനം ധ്യാനിച്ചും നിശ്ശബ്ദമായി പ്രാർത്ഥിച്ചുംദൈവഹിതം അന്വേഷിച്ചും ദൈവസന്നിധിയിൽ തന്നെ ആയിരിക്കും. മറ്റ് ആളുകളുമായി സാധാരണബന്ധം നിലനിർത്തുന്നതിന് അവർ അധികം പ്രാധാന്യം നൽകുകയില്ല. ജീവിതത്തെപ്പറ്റി അവർക്കു വലിയ തത്ത്വശാസ്ത്രങ്ങൾ ഉണ്ടാകില്ല. പുറമേ അവർ ഉത്സാഹഭരിതരും നിഷ്കളങ്കരും പ്രിയങ്കരരുമായിരിക്കും. അതിനൊപ്പം അവരുടെയുള്ളിൽ നിറഞ്ഞ ശാന്തതയും ഉണ്ടായിരിക്കും. ഇതാണ് ദൈവം ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെ അടയാളം. ജീവിത തത്ത്വശാസ്ത്രങ്ങളും “സാമാന്യയുക്തി”കളുമൊന്നും ഇത്തരക്കാരുടെ കാര്യത്തിൽ ശരിയാകില്ല. ഹൃദയം പൂർണ്ണമായി ദൈവവചനത്തിനു സമർപ്പിച്ച്, ഹൃദയത്തിൽ ദൈവത്തെ മാത്രം സംവഹിച്ച് ജീവിക്കുന്ന തരം വ്യക്തികളാണ് ഇവർ. “യുക്തി ഇല്ലാത്തവർ” എന്നു ദൈവം വിശേഷിപ്പിക്കുന്ന ഇക്കൂട്ടരെ തന്നെയാണ് ദൈവം ഉപയോഗപ്പെടുത്തുന്നതും. ദൈവം ഉപയോഗപ്പെടുത്തുന്ന വ്യക്തികളുടെ അടയാളങ്ങൾ ഇവയാണ്: എപ്പോഴായാലുംഎവിടെയായിരുന്നാലും അവരുടെ ഹൃദയം എപ്പോഴും ദൈവസന്നിധിയിലായിരിക്കും, മറ്റുള്ളവർ എത്രമാത്രം ദുർവൃത്തരും വിഷയാസക്തരും ജഡികരും ആയിരുന്നാലും ശരി ഈ വ്യക്തിയുടെ ഹൃദയംഒരിക്കലും ദൈവത്തെ വിട്ടു പോകുകയില്ല, അവർ ആൾക്കൂട്ടത്തിനൊപ്പം ചരിക്കുകയുമില്ല. ഇതുപോലുള്ള വ്യക്തി മാത്രമാണ് ദൈവത്തിന്‍റെ ഉപയോഗത്തിനു യോജിച്ചത്, ഇതുപോലുള്ള വ്യക്തി മാത്രമാണ് പരിശുദ്ധാത്മാവിനാൽ പരിപൂർണ്ണനാക്കപ്പെടുന്നത്. ഇത്തരം കാര്യങ്ങൾനിനക്ക്അപ്രാപ്യമാണെങ്കിൽ ദൈവത്താൽ വീണ്ടെടുക്കപ്പെടാനും പരിശുദ്ധാത്മാവിനാൽ പരിപൂർണ്ണനാക്കപ്പെടാനും നീയോഗ്യനല്ല.

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം ഉണ്ടാകാൻ നീ ആഗ്രഹിക്കുന്നു എങ്കിൽ നിന്‍റെ ഹൃദയം ദൈവത്തിലേക്കു തിരിയണം. ഈ അടിസ്ഥാനത്തിന്മേൽ നിനക്ക് മറ്റ് ആളുകളുമായും സ്വാഭാവിക ബന്ധം ഉണ്ടാകും. നിനക്ക് ദൈവവുമായി സ്വാഭാവിക ബന്ധം ഇല്ലെങ്കിൽ മറ്റ് ആളുകളുമായി ബന്ധം നിലനിർത്താൻ നീ എത്ര തന്നെ ശ്രമിച്ചാലും, എത്ര കഠിനമായി അധ്വാനിച്ചാലും, എത്രയധികം ഊർജം ചെലവഴിച്ചാലും അതെല്ലാം കേവലം മനുഷ്യന്‍റെ ജീവിതതത്ത്വശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ടതായിരിക്കും. മാനുഷികമായ കാഴ്ചപ്പാടും മാനുഷികമായ തത്ത്വശാസ്ത്രവും വഴി ആളുകളുടെ പ്രശംസ നേടിയെടുക്കാൻ അവർക്കിടയിലുള്ള സ്ഥാനം നിലനിർത്തുകയാണ് നീ ചെയ്യുന്നത്. അല്ലാതെ, ആളുകളുമായി സ്വാഭാവിക ബന്ധം പുലർത്താൻ വേണ്ടി ദൈവവചനം പിന്തുടരുകയല്ല. മനുഷ്യരോടുള്ള ബന്ധം നിലനിർത്തുന്നതിനു മുൻഗണന കൊടുക്കാതെ ദൈവവുമായുള്ള സ്വാഭാവിക ബന്ധം നിലനിർത്തുകയാണെങ്കിൽ, നിന്‍റെ ഹൃദയം ദൈവത്തിനു സമർപ്പിക്കാനും അവിടുത്തെ അനുസരിക്കാൻ പഠിക്കാനും തയ്യാറാണെങ്കിൽ, പ്രകൃത്യാ എല്ലാ ആളുകളുമായും ഉള്ള നിന്‍റെ ബന്ധവും സ്വാഭാവികമാകും. ഇത്തരത്തിൽ, ഈ ബന്ധങ്ങൾ മാംസനിബദ്ധമല്ല, പിന്നെയോ ദൈവസ്നേഹമാകുന്ന അടിത്തറയിൽ പണിയപ്പെട്ടതാണ്. മാംസനിബദ്ധമായ വിനിമയങ്ങൾ ഒട്ടുംതന്നെ ഇല്ല; പിന്നെയോ ആത്മാവിൽ കൂട്ടായ്മയും പരസ്പര സ്നേഹവും പരസ്പര സമാശ്വാസവും അന്യോന്യം കരുതലും ഉണ്ടാകും. ഇവയെല്ലാം നിറവേറുന്നത് ദൈവത്തെ തൃപ്തിപ്പെടുത്തും വിധമുള്ള ഹൃദയം എന്ന അടിത്തറ മേലാണ്. ഈ ബന്ധങ്ങൾ നിലനിൽക്കുന്നത് മാനുഷികമായ ഒരു തത്ത്വശാസ്ത്രത്തിന്മേലല്ല, പിന്നെയോ ദൈവത്തിനു വേണ്ടി ഒരു ഭാരം ചുമക്കുന്നതു വഴി തികച്ചും സ്വാഭാവികമായി ഉണ്ടാകുന്നതാണ്. അതിന് മനുഷ്യനിർമിതമായ അധ്വാനത്തിന്‍റെ ആവശ്യമില്ല. നീ ദൈവവചനത്തിന്‍റെ തത്ത്വങ്ങൾക്ക് അധിഷ്ഠിതമായി പ്രവർത്തിച്ചാൽ മാത്രം മതിയാകും. ദൈവേച്ഛയെ മാനിക്കുന്നവനായിരിക്കാൻ നീ തയ്യാറുണ്ടോ? ദൈവതിരുമുമ്പിൽ ‘യുക്തിഹീനൻ’ ആയിരിക്കാൻ നീ തയ്യാറുണ്ടോ? നിന്‍റെ ഹൃദയം പൂർണമായി ദൈവത്തിനു സമർപ്പിക്കാനും മനുഷ്യർക്കിടയിലെ നിന്‍റെ സ്ഥാനം നിസ്സാരമായി കണക്കാക്കാനും നീ തയ്യാറുണ്ടോ? നീ ബന്ധപ്പെടുന്ന ആളുകളിലെല്ലാം വച്ച് ആരോടാണ് നിനക്ക് ഏറ്റവും നല്ല ബന്ധമുള്ളത്? ആരോടാണ് നിനക്ക് ഏറ്റവും മോശമായ ബന്ധമുള്ളത്? ആളുകളുമായുള്ള നിന്‍റെ ബന്ധങ്ങൾ സ്വാഭാവികമാണോ? എല്ലാ ആളുകളോടും നീ സമഭാവനയോടെയാണോ ഇടപെടുന്നത്? നിന്‍റെ ജീവിതതത്ത്വശാസ്ത്രത്തിന് അനുസൃതമായാണോ, അതോ ദൈവസ്നേഹമാകുന്ന അടിത്തറമേൽ ആണോ മറ്റുള്ളവരോടുള്ള നിന്‍റെ ബന്ധം നിലനിൽക്കുന്നത്? ഒരു വ്യക്തി അയാളുടെ ഹൃദയം ദൈവത്തിനു സമർപ്പിക്കാത്തപ്പോൾ അയാളുടെ ആത്മാവ് മന്ദീഭവിക്കുകയും മരവിക്കുകയും അബോധാവസ്ഥയിലാകുകയും ചെയ്യുന്നു. ഇത്തരമൊരു വ്യക്തി ഒരിക്കലും ദൈവത്തിന്‍റെ വാക്കുകൾ മനസ്സിലാക്കുകയോ ദൈവവുമായി ഒരു സ്വാഭാവിക ബന്ധത്തിലെത്തുകയോ ഇല്ല. ഇത്തരമൊരു വ്യക്തിയുടെ പ്രകൃതം ഒരിക്കലും മാറുകയില്ല. ഒരുവന്‍റെ പ്രകൃതം മാറുക എന്നാൽ അവന്‍റെ ഹൃദയം പൂർണമായി ദൈവത്തിനു സമർപ്പിക്കുകയും ദൈവവചനത്തിൽനിന്ന് പ്രബുദ്ധതയും ജ്ഞാനോദയവും നേടുകയും ചെയ്യുന്ന പ്രക്രിയ ആണ്. ദൈവത്തിന്‍റെ പ്രവൃത്തി ഒരുവന് പ്രസരിപ്പോടെ കടന്നുചെല്ലാനും സ്വന്തം ദൗർബല്യങ്ങളെപ്പറ്റി അവബോധം നേടി അവയെ പരിഹരിക്കാനും പ്രാപ്തി നൽകുന്നു. നിന്‍റെ ഹൃദയം ദൈവത്തിനു സമർപ്പിക്കുന്ന അവസ്ഥയിലെത്തുമ്പോൾ നിന്‍റെ ആത്മാവിനുള്ളിലെ ഒരു നിസ്സാര ചലനം പോലും കാണാൻ നിനക്കു കഴിയും, ദൈവത്തിൽ നിന്നു ലഭിച്ച ഓരോ പ്രബുദ്ധതയും ജ്ഞാനോദയവും നീ തിരിച്ചറിയും. അതിൽ മുറുകെപ്പിടിക്കുക, നീ ക്രമേണ പരിശുദ്ധാത്മാവിനാൽ പൂർണതയിലേക്ക് ഒരുക്കിയെടുക്കപ്പെടുന്ന പാതയിൽ പ്രവേശിക്കും. ദൈവസന്നിധിയിൽ നിന്‍റെ ഹൃദയം എത്രമേൽ ശാന്തമായിരിക്കുന്നുവോ അത്രമേൽ സംവേദനക്ഷമവും ആർദ്രവും ആയിരിക്കും നിന്‍റെ ആത്മാവ്. കൂടാതെ, പരിശുദ്ധാത്മാവ് നിന്‍റെ ആത്മാവിനെ എങ്ങനെ സ്പർശിക്കുന്നു എന്ന് കൂടുതൽ വ്യക്തമായി കാണാൻ നിന്‍റെ ആത്മാവിനു കഴിയും, അങ്ങനെ ദൈവവുമായുള്ള നിന്‍റെ ബന്ധം ഇനിയും കൂടുതൽ സ്വാഭാവികമാകും. മനുഷ്യർ തമ്മിലുള്ള സ്വാഭാവിക ബന്ധം സ്ഥാപിതമാകുന്നത് അവരുടെ ഹൃദയങ്ങൾ ദൈവത്തിനു സമർപ്പിക്കുക എന്ന അടിത്തറ മേലാണ്, അല്ലാതെ കേവലം മനുഷ്യപ്രയത്നത്താൽ അല്ല. അവരുടെ ഹൃദയങ്ങളിൽ ദൈവം ഇല്ലെങ്കിൽ മനുഷ്യർ തമ്മിലുള്ള ബന്ധം വെറും ജഡിക ബന്ധമാണ്. അവ സ്വാഭാവികമല്ല, പിന്നെയോ ജഡമോഹങ്ങൾക്കു വിട്ടുകൊടുക്കലാണ്. ദൈവത്തിന് ഇഷ്ടമില്ലാത്ത, അവിടുന്ന് വെറുക്കുന്ന ബന്ധങ്ങളാണ് അവ. നിന്‍റെ ആത്മാവ് സ്പർശിക്കപ്പെട്ടിരിക്കുന്നു എന്ന് നീ പറയുന്നുവെങ്കിലും നിനക്ക് ഇഷ്ടമുള്ളവരുമായി, നിനക്കു മതിപ്പു കൂടുതലുള്ളവരുമായി ബന്ധം പുലർത്താൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ, അഥവാ, നിനക്ക് ഇഷ്ടമില്ലാത്ത ഒരാൾ തേടിവന്നാൽ അയാൾക്കെതിരെ മുൻവിധി പുലർത്തുകയോ അയാളുമായി ഇടപെടാൻ വിസമ്മതിക്കുക പോലുമോ ചെയ്യുന്നുവെങ്കിൽ അത് നീ നിന്‍റെ വികാരങ്ങൾക്ക് അടിപ്പെട്ടിരിക്കുന്നു എന്നതിനും ദൈവവുമായി നിനക്കു സ്വാഭാവിക ബന്ധം ഇല്ല എന്നതിനും തെളിവാണ്. ദൈവത്തെ വഞ്ചിക്കുവാനും നിന്‍റെ അസൗന്ദര്യങ്ങൾ മറച്ചുവയ്ക്കുവാനുമാണ് നീ ശ്രമിക്കുന്നത്. എന്തൊക്കെയോ ചില അവബോധങ്ങൾ പങ്കുവയ്ക്കാൻ നിനക്കു കഴിയുന്നുണ്ടെങ്കിലും തെറ്റായ ഉദ്ദേശ്യങ്ങളാണ് നീ കൊണ്ടുനടക്കുന്നതെങ്കിൽ മാനുഷികമായ അളവുകോലുകൾ പ്രകാരം മാത്രമേ നിന്‍റെ പ്രവൃത്തികൾ നന്മ ആകുന്നുള്ളൂ. ദൈവം നിന്നെ പുകഴ്ത്തുകയില്ല—നീ പ്രവർത്തിക്കുന്നത് ജഡിക വാസനയാലാണ്, ദൈവത്തിന്‍റെ ഭാരങ്ങളാലല്ല. ദൈവത്തിനു മുമ്പിൽ നിന്‍റെ ഹൃദയം ശാന്തമാക്കാനും ദൈവത്തെ സ്നേഹിക്കുന്ന എല്ലാവരുമായി സ്വാഭാവികമായ സമ്പർക്കം പുലർത്താനും നിനക്കു കഴിയുന്നുണ്ടെങ്കിൽ മാത്രമേ നീ ദൈവത്തിന് ഉപയുക്തനാകുന്നുള്ളൂ. അങ്ങനെയായിക്കഴിഞ്ഞാൽ, മറ്റുള്ളവരുമായി നീ സഹവസിക്കുന്നതൊക്കെയും ജീവിതതത്ത്വശാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയല്ല, ദൈവസന്നിധിയിൽ അവിടുത്തെ ഭാരങ്ങൾ പരിഗണിച്ചുകൊണ്ട് ജീവിക്കുന്നതാണ്. നിങ്ങളുടെ ഇടയിൽ ഇത്തരം എത്ര ആളുകളുണ്ട്? മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം ശരിക്കും സ്വാഭാവികമാണോ? എന്ത് അടിത്തറ മേലാണ് അവ പണിതുയർത്തപ്പെട്ടിട്ടുള്ളത്? നിന്‍റെ ഉള്ളിൽ എത്ര ജീവിതതത്ത്വശാസ്ത്രങ്ങൾ ഉണ്ട്? അവ ഉരിഞ്ഞെറിഞ്ഞു കളഞ്ഞോ? നിന്‍റെ ഹൃദയം പൂർണമായി ദൈവത്തിങ്കലേക്ക് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ നീ ദൈവത്തിന്‍റേതല്ല—നീ സാത്താനിൽ നിന്നു വരുന്നു, ഒടുവിൽ നീ അവന്‍റെ അടുത്തേക്കു തന്നെ മടങ്ങുകയും ചെയ്യും. ദൈവത്തിന്‍റെ ജനത്തിൽ ഒരുവനാകാൻ നീ യോഗ്യനല്ല. ഇവയെല്ലാം നീ സൂക്ഷ്മതയോടെ പരിഗണിക്കേണ്ടിയിരിക്കുന്നു.

മുമ്പത്തേത്: നിങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തോടെ അവനെ അനുസരിക്കണം

അടുത്തത്: സാധാരണഗതിയിലുള്ള ആത്മീയ ജീവിതം ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുന്നു

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക