നിങ്ങൾ ദൈവത്തിലുള്ള വിശ്വാസത്തോടെ അവനെ അനുസരിക്കണം

നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? മിക്കവാറും ആളുകളെ ഈ ചോദ്യം ആശയക്കുഴപ്പത്തിലാക്കും. അവര്‍ക്ക് എല്ലായ്പ്പോഴും അനുഭവത്തിലുള്ള ദൈവത്തെയും സ്വര്‍ഗ്ഗത്തിലുള്ള ദൈവത്തെയും സംബന്ധിച്ചു വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ ഉണ്ടാവും. അതിനര്‍ത്ഥം, അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് ദൈവത്തെ അനുസരിക്കാനല്ല, മറിച്ച്, എന്തെങ്കിലും നേട്ടങ്ങള്‍ ലഭിക്കാന്‍ വേണ്ടി അല്ലെങ്കിൽ ദുരന്തങ്ങള്‍ മൂലമുണ്ടാവുന്ന ദുരിതങ്ങളില്‍ നിന്ന് രക്ഷ കിട്ടാന്‍ വേണ്ടി ആയിരിക്കും. അതിനായി അവര്‍ അല്‍പ്പമൊക്കെ അനുസരണയുള്ളവരായിരിക്കും. അവരുടെ അനുസരണം ഉപാധികളോടെയാണ്. അത് സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ്. അതിനാല്‍തന്നെ അനുസരിക്കാൻ അവര്‍ നിര്‍ബന്ധിതരാകുന്നു. അപ്പോൾ, നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ നേട്ടങ്ങള്‍ക്കും ഭാവിക്കും വേണ്ടി മാത്രമാണെങ്കില്‍ പിന്നെ നിങ്ങള്‍ വിശ്വാസിയല്ലാതാവുന്നതാണ് നല്ലത്. ഇത്തരം വിശ്വസം സ്വയം വഞ്ചിക്കലാണ്, സ്വയം സമാശ്വസിപ്പിക്കലാണ്, സ്വയം പ്രശംസിക്കലാണ്. നിങ്ങളുടെ വിശ്വാസം ദൈവത്തോടുള്ള അനുസരണം എന്ന അടിത്തറയില്‍ പടുത്തുയര്‍ത്തിയതല്ല എങ്കില്‍, നിങ്ങള്‍ ദൈവനിഷേധത്തിന് അന്തിമമായി ശിക്ഷിക്കപ്പെടും. വിശാസത്തോടെ ദൈവത്തെ അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ എല്ലാവരും ദൈവത്തെ നിഷേധിക്കുന്നവരാണ്. മനുഷ്യര്‍ സത്യത്തെ തേടണമെന്ന് ദൈവം ആവശ്യപ്പെടുന്നു. അവര്‍ അവന്‍റെ വചനത്തിനായി ദാഹിക്കണം, അവന്‍റെ വചനങ്ങൾ അവർ ഭക്ഷിക്കുകയും പാനം ചെയ്യുകയും വേണം, അത് പ്രവൃത്തികളില്‍ പ്രതിഫലിക്കണം എന്ന് അവന്‍ ആവശ്യപ്പെടുന്നു. അപ്രകാരം അവര്‍ക്ക് ദൈവത്തോട് അനുസരണം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശ്യം അവയാണെങ്കില്‍, ദൈവം നിങ്ങളെ കൈപിടിച്ചുയര്‍ത്തൂം, നിങ്ങളില്‍ കൃപ ചൊരിയും. ഇത് സംശയാതീതമാണ്, മാറ്റമില്ലാത്തതാണ്. ദൈവത്തെ അനുസരിക്കുകയല്ല നിങ്ങളുടെ ഉദ്ദേശ്യം എങ്കില്‍, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും ലക്ഷ്യങ്ങളാണ് ഉള്ളതെങ്കില്‍, നിങ്ങള്‍ ദൈവത്തിന്നു മുന്‍പാകെ പറയുന്നതും പ്രവർത്തിക്കുന്നതുമെല്ലാം—നിങ്ങളുടെ പ്രാര്‍ത്ഥനകളും ഓരോ പ്രവൃത്തിയും—ദൈവനിഷേധമാകും. നിങ്ങള്‍ സൗമ്യതയുള്ളവനും മൃദു ഭാഷിയുമാകാം, നിങ്ങളുടെ ഓരോ പ്രവൃത്തിയും ഭാവവും ശരിയാണെന്ന് തോന്നിപ്പിക്കുന്നതാകാം, നിങ്ങള്‍ അനുസരണമുള്ളവനെ പോലെ കാണപ്പെടുന്നുണ്ടാകാം. പക്ഷേ, നിങ്ങളുടെ ഉദ്ദേശ്യവും ദൈവവിശ്വാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടും കാരണം നിങ്ങള്‍ ചെയ്യുന്നതെല്ലാം ദൈവനിഷേധമാകുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാം ദുഷ്കര്‍മ്മമാകുന്നു. ആടുകളെ പോലെ അനുസരണയുള്ളവര്‍ എന്നു തോന്നിക്കുന്ന പലരും ഹൃദയത്തില്‍ ദുഷ്ട ലാക്കുള്ളവരാണ്. അവര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. അവര്‍ ദൈവത്തെ പ്രത്യക്ഷമായി നിഷേധിക്കുന്നു. ദൈവം അത്തരക്കാരെ ആരെയും വെറുതെ വിടുകയില്ല. പരിശുദ്ധാത്മാവ് അവരെ ഓരോരുത്തരെയും തുറന്നുകാട്ടും. കപടഭക്തിക്കാരായ സകലരും പരിശുദ്ധാത്മാവിനാല്‍ വെറുക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുമെന്ന് സകലരുടെയും മുമ്പാകെ അതു പ്രകടമാക്കും. ഭയപ്പെടേണ്ട; ദൈവം അവരെ ഓരോരുത്തരെയും വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യും.

ദൈവത്തില്‍ നിന്നുള്ള ഈ പുതിയ വെളിച്ചം സ്വീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ , ദൈവം ഇന്നു ചെയ്യുന്ന പ്രവൃത്തികള്‍ മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് കണ്ടെത്തുവാൻ ആഗ്രഹിക്കുന്നില്ലെങ്കില്‍, അതിനെ സംശയിക്കുന്നു എങ്കില്‍, അതിനെ സൂക്ഷ്മശോധന ചെയ്യാന്‍ ഒരുങ്ങുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ദൈവത്തെ അനുസരിക്കാനുള്ള മനസ്സില്ല എന്നാണ് അര്‍ത്ഥം. ഇന്നിന്‍റെ വെളിച്ചം നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്ന സമയത്ത് നിങ്ങള്‍ ഇന്നലെയുടെ വെളിച്ചത്തെ മാത്രം വിലമതിക്കുകയും ദൈവത്തിന്‍റെ പുതിയ പ്രവര്‍ത്തനത്തെ എതിര്‍ക്കുകയുമാണ് ചെയ്യുന്നതെങ്കിൽ, നിങ്ങളൊരു ബുദ്ധിശൂന്യനാണ്, ദൈവത്തെ മനഃപൂർവം എതിർക്കുന്നവരിൽ ഒരുവനാണ്. പുതിയ വെളിച്ചത്തെ വിലമതിക്കുകയും അതിനെ സ്വീകരിച്ച് പ്രയോഗത്തില്‍ കൊണ്ടുവരുകയും ആണ് ദൈവത്തെ അനുസരിക്കുന്നതിലെ സുപ്രധാന കാര്യം. അതു മാത്രമാണ് ശരിയായ അനുസരണം. ദൈവത്തെ കാംക്ഷിക്കുവാന്‍ മനസ്സില്ലാത്തവര്‍, ബോധപൂര്‍വ്വം ദൈവത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ കഴിവില്ലാത്തവരാണ്. അവരുടെ താല്‍ക്കാലിക സംതൃപ്തിയും തല്‍സ്ഥിതിയും നിമിത്തം അവര്‍ക്ക് ദൈവത്തെ എതിർക്കാൻ മാത്രമേ കഴിയുന്നുള്ളൂ. മുൻപ് ലഭിച്ച കാര്യങ്ങളാൽ ബാധിക്കപ്പെട്ടവരാകയാല്‍ ആണ് അവര്‍ക്ക് ദൈവത്തെ അനുസരിക്കാന്‍ കഴിയാതാവുന്നത്. മുന്‍പ് ഉണ്ടായിരുന്ന കാര്യങ്ങള്‍ ആളുകളില്‍ ദൈവത്തെ കുറിച്ച് പലതരം ധാരണകളും സങ്കല്‍പ്പങ്ങളും പകര്‍ന്നുനല്‍കി. അവരുടെ മനസ്സുകളില്‍ അവ ദൈവത്തിന്‍റെ പ്രതിരൂപമായി മാറുകയും ചെയ്തു. അതിനാല്‍ അവര്‍ വിശ്വസിക്കുന്നത് അവരുടെതന്നെ ധാരണകളും അവരുടെ സങ്കല്‍പ്പ മാനദണ്ഡങ്ങളും ആണ്. ഇന്ന് യഥാര്‍ത്ഥ പ്രവൃത്തികള്‍ ചെയ്യുന്ന ദൈവത്തെ, നിങ്ങളുടെ സങ്കല്‍പ്പത്തിലെ ദൈവത്തോട് താരതമ്യം ചെയ്ത് അളക്കാന്‍ ശ്രമിച്ചാല്‍, നിങ്ങളുടെ വിശ്വാസം സാത്താനില്‍ നിന്നു വന്നതായിരിക്കും. നിങ്ങളുടെ തന്നെ മുന്‍ഗണനകളാല്‍ കളങ്കിതമായിരിക്കും—ദൈവത്തിന് ഇത്തരം വിശ്വാസം ആവശ്യമില്ല. അവരുടെ യോഗ്യതകള്‍ എത്ര വലുതായാലും ശരി, അവർ എത്രതന്നെ സമര്‍പ്പിതരായാലും ശരി—ദൈവസേവനത്തിനായി അവര്‍ ജീവിതം മുഴുവന്‍ അര്‍പ്പിക്കുകയോ രക്തസാക്ഷികളാകുകയോ ചെയ്താൽ പോലും—ഇത്തരം വിശ്വാസമുള്ള ആളുകളെ ദൈവം ഒരിക്കലും അംഗീകരിക്കുന്നില്ല. ദൈവം അവരുടെമേൽ അല്പം കൃപ ചെരിയുകയും അത് കുറച്ചുകാലത്തേക്ക് മുഴുവന്‍ അനുഭവിക്കാനായി അനുവദിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ക്ക് സത്യത്തെ പ്രവൃത്തിയിലേക്ക് കൊണ്ടുവരാന്‍ കഴിയില്ല. പരിശുദ്ധാത്മാവ് അവരുടെയുള്ളിൽ പ്രവര്‍ത്തിക്കുന്നില്ല. ദൈവം ക്രമേണ അവരെയെല്ലാം പുറന്തള്ളും. ചെറുപ്പക്കാരായാലും വൃദ്ധരായാലും, വിശ്വാസപൂര്‍വ്വം ദൈവത്തെ അനുസരിക്കാത്ത, മനസ്സില്‍ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഉള്ള ആളുകള്‍ എതിർക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നവരാണ്. അത്തരം ആളുകളെ ദൈവം പുറന്തള്ളും എന്ന കാര്യത്തില്‍ സംശയമില്ല. ചിലര്‍ ദൈവത്തോട് അൽപ്പം പോലും അനുസരണയില്ലാത്തവരും വെറുതെ ദൈവനാമം പറയുന്നവരുമാണ്. അവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹത്തെയും ദയയെയും കുറിച്ച് ചില ധാരണകളുണ്ട്, പക്ഷേ അവര്‍ പരിശുദ്ധാത്മാവിനൊപ്പം ഗതിവേഗം ചെയ്യുന്നില്ല, പരിശുദ്ധാത്മാവ് ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും വചനങ്ങളെയും അനുസരിക്കുന്നില്ല. ദൈവത്തിന്‍റെ കൃപയിലാണ് ജീവിക്കുന്നതെങ്കിലും അത്തരക്കാരെ ദൈവം വീണ്ടെടുക്കുകയോ പൂർണരാക്കുകയോ ചെയ്യുകയില്ല. ആളുകളുടെ അനുസരണത്തിലൂടെ, അവർ ദൈവത്തിന്‍റെ വചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്നതിലൂടെ, ജീവിതയാതനകളിലൂടെ, ശുദ്ധീകരണത്തിലൂടെ ഒക്കെയാണ് ദൈവം അവരെ പരിപൂര്‍ണ്ണരാക്കുന്നത്. ഇപ്രകാരമുള്ള വിശ്വാസത്തിലൂടെയാണ് ആളുകളുടെ മനോഭാവം മാറുക. അപ്പോൾ മാത്രമേ അവർക്ക് ദൈവത്തിന്‍റെ പരമമായ ജ്ഞാനം പ്രാപ്യമാകുകയുള്ളൂ. ദൈവത്തിന്‍റെ കൃപയില്‍ ജീവിക്കുന്നതുകൊണ്ട് മാത്രം തൃപ്തരാകാതെ, സത്യത്തിനായി തീവ്രമായി അഭിലഷിക്കുകയും അതു തേടുകയും ചെയ്യുക എന്നതാണ് ബോധപൂർവം ദൈവത്തെ അനുസരിക്കുക എന്നതിന്‍റെ അർഥം. ഇത്തരത്തിലുള്ള വിശ്വാസമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവത്തിന്‍റെ കൃപ അനുഭവിക്കുക മാത്രം ചെയ്യുന്നവരെ പരിപൂര്‍ണ്ണരാക്കാനോ പരിവർത്തനം ചെയ്യാനോ കഴിയില്ല. അവരുടെ ദൈവഭക്തിയും അനുസരണവും സ്നേഹവും ക്ഷമയുമെല്ലാം ഉപരിപ്ലവമാണ്. ദൈവത്തിന്‍റെ കൃപ അനുഭവിക്കുക മാത്രം ചെയ്യുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ദൈവത്തെ അറിയാന്‍ കഴിയില്ല. ഇനി അറിഞ്ഞാൽതന്നെ ആ അറിവ് ഉപരിപ്ലവമായിരിക്കും. അവര്‍ “ദൈവം മനുഷ്യനോട് സ്നേഹമുള്ളവനാണ്” അല്ലെങ്കിൽ “ദൈവം മനുഷ്യനോട് അനുകമ്പയുള്ളവനാണ്” എന്നൊക്കെ പറയും. അത് മനുഷ്യ ജീവിതത്തെ പ്രതിനിധീകരിക്കുന്നില്ല, അവർക്കു ദൈവത്തെ ശരിയായി അറിയാം എന്നതിന്‍റെ തെളിവുമല്ല. ദൈവത്തിന്‍റെ വചനങ്ങൾ ആളുകളെ ശുദ്ധീകരിക്കുന്ന സമയത്ത്, അല്ലെങ്കിൽ അവന്‍റെ പരീക്ഷകൾ അവരുടെമേൽ വരുന്ന സമയത്ത്, അവര്‍ക്ക് ദൈവത്തെ അനുസരിക്കാനാവുന്നില്ലെങ്കില്‍ —ആ സമയത്ത് അവര്‍ സംശയാലുക്കളായി വീണുപോകുന്നെങ്കിൽ—അവര്‍ തീരെ അനുസരണയില്ലാത്തവരാണ്. അവര്‍ക്കുള്ളില്‍ ദൈവവിശ്വാസത്തെ സംബന്ധിച്ചു ഒട്ടേറെ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. വര്‍ഷങ്ങളായി പതിഞ്ഞുപോയ വിശ്വാസങ്ങള്‍ മൂലം ഉണ്ടായ പഴയ അനുഭവങ്ങളുണ്ട്. അല്ലെങ്കിൽ ബൈബിളിനെ ആധാരമാക്കിയുള്ള വിവിധ സിദ്ധാന്തങ്ങളുണ്ട്. ഇത്തരം ആളുകള്‍ക്ക് ദൈവത്തെ അനുസരിക്കാന്‍ കഴിയുമോ? ഇവരുടെ മനസ്സുകളില്‍ നിറയെ മാനുഷിക കാര്യങ്ങളാണ്. അവര്‍ക്കെങ്ങനെ ദൈവത്തെ അനുസരിക്കാന്‍ കഴിയും? അവരുടെ അനുസരണം വ്യക്തിപരമായ താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്–അത്തരം അനുസരണം ദൈവം ആഗ്രഹിക്കുമോ? ഇത് ദൈവത്തോടുള്ള അനുസരണയല്ല. സിദ്ധാന്തങ്ങളോടുള്ള പറ്റിനിൽപ്പാണ്. അത് ആത്മസംതൃപ്തി നേടലും ആത്മപ്രീണനവുമാണ്. ഇത് ദൈവത്തോടുള്ള അനുസരണയാണ് എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതു ദൈവത്തെ നിന്ദിക്കലല്ലേ? നിങ്ങള്‍ ഒരു ഈജിപ്ഷ്യന്‍ ഫറവോൻ ആണ്. നിങ്ങള്‍ ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുന്നു. പ്രത്യക്ഷമായി ദൈവനിഷേധ പ്രവൃത്തികള്‍ ചെയ്യുന്നു. ഇതാണോ ദൈവം നിങ്ങളില്‍നിന്നു പ്രതീക്ഷിക്കുന്ന സേവനം? നിങ്ങള്‍ എത്രയും വേഗം പശ്ചാത്തപിച്ച് ആത്മാവബോധം നേടണം. അല്ലാത്തപക്ഷം, നിങ്ങള്‍ ഇത് ഉപേക്ഷിച്ചുപോവുന്നതാണ് നല്ലത്. നിങ്ങളുടെ പ്രഖ്യാപിത ദൈവസേവനത്തെക്കാള്‍ നിങ്ങള്‍ക്ക് നല്ലത് അതായിരിക്കും. നിങ്ങള്‍ തടസ്സമോ ശല്യമോ ആവില്ല; നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാനം മനസ്സിലാവും. സുഖമായി ജീവിക്കുകയും ചെയ്യാം. അതല്ലേ നല്ലത്? അപ്പോൾ നിങ്ങളെ ദൈവനിഷേധത്തിന് ശിക്ഷിക്കുകയുമില്ല.

മുമ്പത്തേത്: മതസേവനം മലിനമുക്തം ആയിരിക്കണം

അടുത്തത്: ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക