പുസ്തകങ്ങള്‍

  • വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു

    തന്‍റെ പ്രവൃത്തി ചെയ്യാനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള സര്‍വശക്തനായ ദൈവം, അന്ത്യനാളുകളിലെ ക്രിസ്തു, മനുഷ്യവര്‍ഗത്തെ ശുദ്ധീകരിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന എല്ലാ സത്യങ്ങളും വെളിപ്പെടുത്തുന്നു. വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതില്‍ അവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതു ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നതിനെ നിവർത്തിച്ചിരിക്കുന്നു: “ആദിയിൽത്തന്നെ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടുകൂടി ആയിരുന്നു. വചനം ദൈവമായിരുന്നു” (യോഹ 1:1). വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതിനെ കുറിച്ചു പറയുകയാണെങ്കിൽ, ലോകസൃഷ്ടിക്കുശേഷം ആദ്യമായിട്ടാണ് മുഴുവന്‍ മനുഷ്യവര്‍ഗത്തെയും ദൈവം അഭിസംബോധന ചെയ്തിരിക്കുന്നത്. ഈ അരുളപ്പാടുകള്‍ ചേർന്നാണ് ദൈവം മനുഷ്യവര്‍ഗത്തിനിടയില്‍ വെളിപ്പെടുത്തിയ ആദ്യ പാഠഭാഗം ഉണ്ടായിരിക്കുന്നത്. ഇതില്‍ അവൻ മനുഷ്യരെ തുറന്നുകാട്ടുകയും നയിക്കുകയും വിധിക്കുകയും അവരോടു ഹൃദയത്തിന്‍റെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുന്നു. അതുപോലെ, അവന്‍റെ കാല്‍പ്പാടുകളും അവൻ ശയിക്കുന്ന ഇടവും അവന്‍റെ പ്രകൃതവും ദൈവത്തിന് എന്താണുള്ളതെന്നും ദൈവം എന്താണെന്നും അവന്‍റെ ചിന്തകളും അവനു മനുഷ്യരാശിയെ കുറിച്ചുള്ള ആശങ്കയുമെല്ലാം ആളുകളെ അറിയിക്കുന്ന ആദ്യത്തെ അരുളപ്പാടുകൾ കൂടിയാണ് അവ. സൃഷ്ടിയുടെ സമയം മുതല്‍ മൂന്നാം സ്വര്‍ഗത്തില്‍നിന്നും ദൈവം മനുഷ്യരാശിയോട് സംസാരിച്ച ആദ്യ അരുളപ്പാടുകളാണിവ എന്നു പറയാം. വാക്കുകളിലൂടെ മനുഷ്യര്‍ക്ക് പ്രത്യക്ഷപ്പെടുവാനും തന്‍റെ ഹൃദയത്തിന്‍റെ സ്വരം അവരെ കേള്‍പ്പിക്കുവാനും ദൈവം തന്‍റെ അന്തര്‍ലീനമായ സ്വത്വത്തെ ആദ്യമായി ഉപയോഗിച്ചതും ഇവയിലൂടെയാണ്.
  • ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുന്നു

    സർവശക്തനായ ദൈവം അന്ത്യനാളുകളിലെ തന്‍റെ ന്യായവിധിയുടെ വേലയുമായി ബന്ധപ്പെട്ട് അരുളിച്ചെയ്തതിൽനിന്ന് തിരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വചനങ്ങളെല്ലാം. ‘വചനം ജഡത്തിൽ പ്രത്യക്ഷപ്പെടുന്നു’ എന്നതിൽനിന്ന് എടുത്തതാണിവ. അന്ത്യനാളുകളിലെ ദൈവത്തിന്‍റെ വേല തിരയുകയും പരിശോധിക്കുകയും ചെയ്യുന്ന സകലരും അടിയന്തിരമായി ആർജിക്കേണ്ട സത്യങ്ങളാണിവ. ദൈവത്തിന്‍റെ പ്രത്യക്ഷതയ്ക്കായി തീവ്രമായി അഭിലഷിക്കുന്ന സകലരെയും എത്രയും വേഗം അവന്‍റെ സ്വരം ശ്രവിക്കുന്നതിനു പ്രാപ്തരാക്കുന്നതിനായാണ് ഇവ തിരഞ്ഞെടുത്തിരിക്കുന്നത്. വെളിപാട് പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്നതിനു ചേർച്ചയിൽ, പരിശുദ്ധാവ് സഭകളോടു പറയുന്ന ദൈവത്തിന്‍റെ അരുളപ്പാടുകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ദൈവത്തിന്‍റെ ഈ വർത്തമാനകാല വചനങ്ങൾ അവന്‍റെ പ്രത്യക്ഷതയുടെയും വേലയുടെയും ഉത്തമ സാക്ഷ്യമാണ്, ക്രിസ്തു വഴിയും സത്യവും ജീവനുമാണ് എന്ന വസ്തുതയ്ക്കുള്ള ഉത്കൃഷ്ടമായ സാക്ഷ്യവുമാണ്. ക്രിസ്തുവിന്‍റെ വരവിനായി കാത്തിരിക്കുന്ന, ദൈവത്തിന്‍റെ പ്രത്യക്ഷതയ്ക്കും വേലയ്ക്കുമായി നോക്കിപ്പാർത്തിരിക്കുന്ന സകലർക്കും ഈ പുസ്തകം വായിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
  • സര്‍വശക്തനായ ദൈവത്തിന്‍റെ തിരഞ്ഞെടുത്ത വചനങ്ങള്‍

    സര്‍വശക്തനായ ദൈവത്തിന്‍റെ പ്രവൃത്തിയെ കുറിച്ചുള്ള തിരഞ്ഞെടുത്ത വചനങ്ങൾ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അവ ദൈവരാജ്യയുഗത്തില്‍ സര്‍വശക്തനായ ദൈവത്തിന്‍റെ പ്രത്യക്ഷപ്പെടലിനും പ്രവൃത്തിക്കും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അവ ദൈവത്തിന്‍റെ പ്രത്യക്ഷപ്പെടലിനു വേണ്ടി അഭിലഷിക്കുന്ന എല്ലാവർക്കും കര്‍ത്താവായ യേശു വളരെ മുമ്പുതന്നെ വെണ്മേഘങ്ങളില്‍ ആഗതനായി എന്നും അവനാണ് സര്‍വശക്തനായ ദൈവം, അന്ത്യനാളുകളിലെ ക്രിസ്തു—വെളിപാടിന്‍റെ പുസ്തകത്തില്‍ പ്രവചിക്കപ്പെട്ടിട്ടുള്ള, ചുരുള്‍ തുറക്കുകയും ഏഴു മുദ്രകള്‍ പൊട്ടിക്കുകയും ചെയ്ത കുഞ്ഞാട്—എന്നും മനസ്സിലാക്കിക്കൊടുക്കുന്നു.