സാധാരണഗതിയിലുള്ള ആത്മീയ ജീവിതം ആളുകളെ ശരിയായ പാതയിലേക്ക് നയിക്കുന്നു

ദൈവവിശ്വാസിയുടെ പാതയിൽ നിങ്ങൾ അൽപ്പദൂരം മാത്രമേ നടന്നിട്ടുള്ളൂ. നിങ്ങൾ ഇതേവരെ ശരിയായ പാതയിൽ എത്തിചേർന്നിട്ടില്ല. അതുകൊണ്ടുതന്നെ നിങ്ങൾ ദൈവിക നിലവാരത്തിൽനിന്ന് ഇനിയും അകലെയാണ്. നിലവിൽ നിങ്ങളുടെ ഔന്നത്യം ദൈവിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പര്യാപ്തമല്ല. നിങ്ങളുടെ സ്വഭാവസവിശേഷതകളും ദുഷിച്ച പ്രകൃതവും നിമിത്തം നിങ്ങൾ ദൈവിക പ്രവൃത്തിയെ അശ്രദ്ധയോടെ പരിഗണിക്കുന്നു. നിങ്ങൾ അതിനെ ഗൗരവമായി കാണുന്നില്ല. ഇതു നിങ്ങളുടെ ഭാഗത്ത് ഏറ്റവും ഗുരുതരമായ പോരായ്മയാണ്. പരിശുദ്ധാത്മാവിന്‍റെ വഴി കണിശമായും മനസ്സിലാക്കുന്നവര്‍ ആരുമില്ല, നിങ്ങളിലേറെ പേരും അത് മനസ്സിലാക്കുന്നില്ല, നിങ്ങളിലേറെപ്പേര്‍ക്കും വ്യക്തതയോടെ കാണാൻ കഴിയുന്നുമില്ല. നിങ്ങളില്‍ മിക്കവരും ഇതേപ്പറ്റി ചിന്തിക്കുന്നില്ല, അത്ര പോലും അതിനെ ഹൃദയത്തില്‍ ഏറ്റെടുക്കുന്നുമില്ല. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം അറിയാതെ നിങ്ങൾ ജീവിതം തുടരുകയാണെങ്കിൽ, ദൈവവിശ്വാസി എന്നനിലയിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന വഴി ഫലശൂന്യമായിരിക്കും. ദൈവഹിതം നിറവേറ്റുന്നതിന് നിങ്ങളുടെ കഴിവനുസരിച്ച് സകലവും ചെയ്യാതിരിക്കുകയും ദൈവത്തോട് നന്നായി സഹകരിക്കാതിരിക്കുകയും ചെയ്യുന്നതു കൊണ്ടാണിത്. ദൈവം നിങ്ങളിൽ പ്രവർത്തിച്ചിട്ടില്ലെന്നോ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിച്ചിട്ടില്ലെന്നോ ഇതിനർത്ഥമില്ല. പിന്നെയോ, പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി ഗൗരവമായെടുക്കാതെ നിങ്ങൾ അശ്രദ്ധയോടെ പ്രവർത്തിക്കുന്നു എന്നാണ് അർഥം. നിങ്ങൾ എത്രയും വേഗം സാഹചര്യത്തിനു മാറ്റം വരുത്തുകയും പരിശുദ്ധാത്മാവ് നയിക്കുന്ന വഴിയിൽ നടക്കുകയും വേണം. ഇതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. ‘പരിശുദ്ധാത്മാവ് നയിക്കുന്ന വഴി' എന്നത് ആത്മാവില്‍ പ്രബോധനം നേടുന്നതാണ്; ദൈവവചനത്തിൽ അറിവ് നേടുന്നതാണ്; മുമ്പിലുള്ള വഴിയെ പറ്റി വ്യക്തത നേടുന്നതാണ്; സത്യത്തിലേക്ക് പടിപടിയായി ചുവടു വയ്ക്കാൻ പ്രാപ്തമാകുന്നതാണ്; അതുപോലെ ദൈവത്തെപ്പറ്റി വർധിതമായ പരിജ്ഞാനത്തിൽ എത്തുന്നതാണ്. പരിശുദ്ധാത്മാവ് ആളുകളെ നയിക്കുന്ന വഴി പ്രാഥമികമായി ദൈവവചനത്തെപ്പറ്റി കൂടുതൽ വ്യക്തമായ അറിവ് നൽകുന്നതാണ്. അവിടെ തെറ്റിധാരണകളോ വ്യതിചലനങ്ങളോ ഇല്ല. അതിൽ നടക്കുന്നവർ നേർഗതിയിൽ നടക്കുന്നു. ഇത് നേടുന്നതിന് ദൈവവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ശരിയായ പ്രവര്‍ത്തനപാത കണ്ടെത്തണം. പരിശുദ്ധാത്മാവ് നടത്തുന്ന വഴിയിൽ നടക്കണം. ഇതിന് മനുഷ്യന്‍റെ ഭാഗത്ത് സഹകരണം ആവശ്യമാണ്. ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നത് നിറവേറ്റാന്‍ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ദൈവവിശ്വാസത്തിന്‍റെ ശരിയായ പാതയിലേക്കു കടക്കുന്നതിന് നിങ്ങൾ പെരുമാറേണ്ട വിധവുമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.

ആത്മാവ് നടത്തുന്ന വഴിയിലേക്ക് ചുവട് വയ്ക്കുന്നത് സങ്കീർണ്ണമാണെന്ന് തോന്നിയേക്കാം. എന്നാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തത ഉണ്ടാകുമ്പോൾ അത് ലളിതമാണെന്ന് മനസ്സിലാകും. ദൈവം മനുഷ്യരിൽനിന്ന് ആഗ്രഹിക്കുന്നത് അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമാണ്—പന്നികളെ പറക്കാന്‍ പഠിപ്പിക്കുകയൊന്നുമല്ലല്ലോ ദൈവം ചെയ്യുന്നത്. മനുഷ്യന്‍റെ പ്രശ്‌നങ്ങൾ പരിഹരിക്കാനും അവരുടെ ഉത്കണ്ഠകൾ നീക്കാനുമാണ് എല്ലാ സമയത്തും ദൈവം ശ്രമിക്കുന്നത്. നിങ്ങൾ എല്ലാവരും ഇത് മനസ്സിലാക്കണം. ദൈവത്തെ തെറ്റിധരിക്കരുത്. പരിശുദ്ധാത്മാവിന്‍റെ വഴിയിൽ ദൈവവചനം അനുസരിച്ച് ജനം നടത്തപ്പെടുന്നു. മുൻപ് പറഞ്ഞതുപോലെ നിങ്ങളുടെ ഹൃദയം ദൈവത്തിന് സമർപ്പിക്കണം. പരിശുദ്ധാത്മാവ് നടത്തുന്ന വഴിയിൽ നടക്കുന്നതിനുള്ള ഒരു മുന്നുപാധിണിത്. ശരിയായ വഴിയിൽ പ്രവേശിക്കുന്നതിന് നിങ്ങൾ ഇത് ചെയ്യണം. എങ്ങനെയാണ് ഒരു മനുഷ്യൻ ബോധപൂർവ്വം തന്‍റെ ഹൃദയം ദൈവത്തിന് സമർപ്പിക്കുന്നത്? ദൈനംദിന ജീവിതത്തിൽ നിങ്ങൾ ദൈവപ്രവൃത്തി അനുഭവിക്കുകയും അവനോടു പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ അത് അശ്രദ്ധയോടെയാണ് ചെയ്യുന്നത്. ജോലി ചെയ്തുകൊണ്ടിരിക്കെയാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത്. ഇത് ദൈവത്തിന് നിങ്ങളുടെ ഹൃദയം സമർപ്പിക്കുന്നതാണെന്ന് പറയാനാകുമോ? നിങ്ങൾ വീട്ടുകാര്യങ്ങളോ ജഡിക വിഷയങ്ങളോ ചിന്തിക്കുന്നു, നിങ്ങൾ എല്ലായ്‌പ്പോഴും ഇരുമനസ്സുള്ളവരാണ്. ഇത് ദൈവസന്നിധിയിൽ ഹൃദയം ശാന്തമാക്കുന്നതാണെന്ന് പറയാനാകുമോ? നിങ്ങളുടെ ഹൃദയം എല്ലായ്‌പ്പോഴും ജഡിക വിഷയങ്ങളിൽ ഉറച്ചിരിക്കുന്നു. ദൈവസന്നിധിയിൽ മടങ്ങിയെത്താൻ അതിന് കഴിയുന്നതുമില്ല. യഥാർത്ഥത്തിൽ നിങ്ങളുടെ ഹൃദയം ദൈവസന്നിധിയിൽ സമാധാനം കണ്ടെത്തണമെങ്കിൽ, നിങ്ങൾ ബോധപൂർവ്വമായ സഹകരണത്തോടെ പ്രവർത്തിക്കണം. അതിനർത്ഥം നിങ്ങൾക്കോരോരുത്തർക്കും ദൈവികഭക്തിക്കു വേണ്ടിയുള്ള പ്രത്യേക സമയം ഉണ്ടായിരിക്കണം. വ്യക്തികളെയും സംഭവങ്ങളെയും മറ്റു കാര്യങ്ങളെയും മാറ്റിവച്ച് ഹൃദയം ദൈവസന്നിധിയിൽ ഏകാഗ്രമാക്കി, ശാന്തമായി ഇരിക്കുന്ന സമയം ആയിരിക്കണം അത്. എല്ലാവരും വ്യക്തിപരമായി ഭക്തിസംബന്ധമായ കുറിപ്പുകൾ സൂക്ഷിക്കണം. ദൈവവചനത്തിൽനിന്ന് ആർജിക്കുന്ന അറിവുകളും തങ്ങളുടെ ആത്മാവ് പ്രചോദിപ്പിക്കപ്പെടുന്ന വിധവും എഴുതി വയ്ക്കണം. അത് ആഴമേറിയതോ ഉപരിപ്ലവമോ ആകട്ടെ, അവ കുറിച്ച് വയ്ക്കണം. എല്ലാവരും ബോധപൂർവ്വം ദൈവസന്നിധിയിൽ തങ്ങളുടെ ഹൃദയങ്ങളെ ശാന്തമാക്കണം. എല്ലാ ദിവസവും ഒന്നോ രണ്ടോ മണിക്കൂർ യഥാര്‍ത്ഥ ആത്മീയ ജീവിതത്തിന് വേണ്ടി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ, ആ ദിവസം ഉദാത്തമായി അനുഭവപ്പെടും. നിങ്ങളുടെ ഹൃദയം ശുദ്ധവും പ്രകാശപൂരിതവുമായിത്തീരും. ഇതുപോലെയുള്ള ആത്മീയ ജീവിതമാണ് ദിവസവും നിങ്ങൾ നയിക്കുന്നതെങ്കിൽ, ദൈവത്തിന്‍റെ അധികാരത്തിന്‍ കീഴിലേക്ക് കൂടുതലായി മടങ്ങിവരാന്‍ നിങ്ങളുടെ ഹൃദയത്തിനു കഴിയും. നിങ്ങളുടെ ആത്മാവ് അടിക്കടി ശക്തി പ്രാപിക്കും. നിങ്ങളുടെ അവസ്ഥ ഒന്നിനൊന്ന് മെച്ചപ്പെടും. പരിശുദ്ധാത്മാവ് നയിക്കുന്ന വഴിയിൽ നടക്കാൻ നിങ്ങൾ കൂടുതല്‍ പ്രാപ്തി നേടും. ദൈവം നിങ്ങളുടെമേൽ കൂടുതലായ അനുഗ്രഹങ്ങൾ ചൊരിയും. നിങ്ങളുടെ ആത്മീയ ജീവിതത്തിന്‍റെ ലക്ഷ്യംതന്നെ ബോധപൂർവ്വം പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം നേടുക എന്നതാണ്. അല്ലാതെ നിയമം അനുസരിക്കുന്നതോ മതപരമായ ആചാരങ്ങൾ നടത്തുന്നതോ അല്ല. മറിച്ച് ദൈവവുമായി ഐക്യത്തിൽ പ്രവർത്തിക്കുന്നതാണ്. നിങ്ങളുടെ ശരീരത്തെ അനുസരണയുള്ളതാക്കി മാറ്റുന്നതാണ്. ഇതാണ് മനുഷ്യൻ ചെയ്യേണ്ടത്. അതിനാല്‍ നിങ്ങള്‍ ഇത് അത്യധികമായ പരിശ്രമത്തോടെ ചെയ്യണം. നിങ്ങളുടെ സഹകരണവും പ്രതിബദ്ധതയും എത്രയധികമാണോ അത്രയധികം നിങ്ങളുടെ ഹൃദയം ദൈവത്തിലേക്ക് മടങ്ങാൻ പ്രാപ്തമായിത്തീരും, അത്രയധികം നിങ്ങളുടെ ഹൃദയത്തെ ദൈവസന്നിധിയിൽ ശാന്തമാക്കാൻ നിങ്ങൾ കഴിവു നേടും. ഒരു നിശ്ചിത ഘട്ടത്തിൽ ദൈവം നിങ്ങളുടെ ഹൃദയത്തെ പൂർണ്ണമായും നേടും. ആർക്കും നിങ്ങളുടെ ഹൃദയത്തെ വശീകരിക്കാനോ കീഴടക്കാനോ കഴിയില്ല. നിങ്ങൾ പൂർണ്ണമായും ദൈവത്തിന്‍റേതായിത്തീരും നിങ്ങൾ ഈ വഴിയിൽ നടക്കുകയാണെങ്കിൽ, ദൈവവചനം നിങ്ങൾക്ക് എപ്പോഴും സ്വയം വെളിപ്പെടും. നിങ്ങൾ അറിയാത്ത സകലത്തെയും കുറിച്ച് അത് നിങ്ങൾക്ക് ഉൾക്കാഴ്ച നൽകും. നിങ്ങളുടെ സഹകരണത്തോടുകൂടി മാത്രമേ ഇതെല്ലാം സാധ്യമാകൂ. “എന്നോട് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഞാൻ ഇരട്ടിയായി പ്രതിഫലം നൽകും” എന്ന് ദൈവം എപ്പോഴും പറയുന്നത് അതുകൊണ്ടാണ്. നിങ്ങൾ ഈ വഴി വ്യക്തമായി കാണണം. നിങ്ങൾ നേരായ പാതയിൽ നടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്തെ പ്രസാദിപ്പിക്കാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണം. ആത്മീയ ജീവിതം നേടിയെടുക്കാൻ ആവുന്നത്ര പരിശ്രമിക്കണം. തുടക്കത്തില്‍ നിങ്ങള്‍ക്ക് ഈ ഉദ്യമത്തില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നിങ്ങൾ പിന്നാക്കം പോകുകയോ നിഷേധചിന്തയിൽ ഉഴലുകയോ ചെയ്യരുത്. നിങ്ങൾ നിരന്തരം കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. നിങ്ങൾ എത്രയധികമായി ഒരു ആത്മീയ ജീവിതം കെട്ടിപ്പടുക്കുന്നുവോ, അത്രയധികമായി നിങ്ങളുടെ ഹൃദയം ദൈവവചനത്താൽ നിറയും. ഈ കാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കും, ഈ ഭാരം നിങ്ങൾ എപ്പോഴും വഹിക്കും. അതിനുശേഷം നിങ്ങളുടെ ഏറ്റവും ആന്തരികമായ സത്യം നിങ്ങളുടെ ആത്മീയജീവിതത്തിലൂടെ ദൈവത്തോട് വെളിപ്പെടുത്തൂ. നിങ്ങൾ ചെയ്യാൻ തയ്യാറുള്ള കാര്യങ്ങൾ ദൈവത്തോട് പറയൂ, നിങ്ങൾ ചിന്തിക്കുന്നതിനെപ്പറ്റി പറയൂ, ദൈവവചനത്തെപ്പറ്റി നിങ്ങൾക്കുള്ള ഗ്രാഹ്യത്തെയും കാഴ്ചപ്പാടിനെയും കുറിച്ചു പറയൂ. ഒന്നും മറച്ച് വയ്ക്കരുത്, അല്പം പോലും! നിങ്ങളുടെ ഹൃദയത്തിൽ വചനങ്ങൾ ഉരുവിട്ട് പരിശീലിക്കൂ, നിങ്ങളുടെ യഥാർഥ വിചാരവികാരങ്ങൾ ദൈവവുമായി പങ്കുവയ്ക്കൂ. നിങ്ങളുടെ ഹൃദയത്തിലുള്ളത് മുഴുവൻ പറയൂ. നിങ്ങൾ കൂടുതലായി ഇങ്ങനെ പറയുമ്പോൾ, ദൈവത്തിന്‍റെ സ്‌നേഹം കൂടുതലായി അനുഭവിക്കും. ദൈവം നിങ്ങളുടെ ഹൃദയം ദൈവത്തിലേക്ക് കൂടുതല്‍ അടുക്കും. ഇത് സംഭവിക്കുമ്പോൾ ദൈവം നിങ്ങൾക്ക് മറ്റാരെക്കാളും പ്രിയപ്പെട്ടവനാണെന്ന് നിങ്ങൾ തിരിച്ചറിയും. എന്തൊക്കെ സംഭവിച്ചാലും നിങ്ങൾ ദൈവത്തെ ഉപേക്ഷിക്കില്ല. നിങ്ങൾ ദിവസവും ഈ തരത്തിലുള്ള ആത്മീയ ഭക്തി പരിശീലിച്ചാൽ, ഇതിനെ നിങ്ങളുടെ മനസ്സിൽനിന്ന് മാറ്റാതിരുന്നാൽ, ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രധാന കാര്യമായി പരിഗണിച്ചാൽ, ദൈവവചനം നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കും. ഇതാണ് പരിശുദ്ധാത്മാവിന്‍റെ സ്പർശനത്തിന്‍റെ അർഥം. അത് എല്ലായ്‌പ്പോഴും നിങ്ങളുടെ ഹൃദയത്തെ ദൈവം സ്വന്തമാക്കിയതു പോലിരിക്കും, നിങ്ങൾ പ്രിയപ്പെടുന്നത് നിങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഉള്ളതുപോലിരിക്കും. അതു നിങ്ങളിൽനിന്ന് ആർക്കും എടുത്തുമാറ്റാൻ കഴിയില്ല. ഇത് സംഭവിക്കുമ്പോൾ ദൈവം യഥാർത്ഥമായി നിങ്ങളുടെ ഉള്ളിൽ വസിക്കും, നിങ്ങളുടെ ഹൃദയത്തിൽ അവന് ഒരു സ്ഥാനം ഉണ്ടായിരിക്കും.

മുമ്പത്തേത്: ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

അടുത്തത്: പൂർണരാക്കപ്പെട്ടവർക്കു നൽകുന്ന വാഗ്ദാനങ്ങൾ

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക