മനുഷ്യന്റെ സത്തയും സ്വത്വവും

ഇസ്രായേല്യർ വാസ്തവത്തിൽ നിരാശരല്ല; ആറായിരം വർഷത്തിലധികമായി ദൈവം ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ അവർ വീക്ഷിച്ചിട്ടുണ്ട്; കാരണം, ഞാൻ അവരെ ഉപേക്ഷിച്ചില്ല. മറിച്ച്, സാത്താൻ സമ്മാനിച്ച തന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ കനി അവരുടെ പൂർവികർ ഭക്ഷിച്ചതിനാൽ, പാപത്തിന്റെ പേരിൽ അവർ എന്നെ ഉപേക്ഷിച്ചു. നന്മ എപ്പോഴും എന്റേതാണ്. തിന്മയാകട്ടെ, ദുഷ്ടനായവന്റേതും. പാപത്തിനു വേണ്ടി അത് എന്നെ വശീകരിക്കുന്നു. മനുഷ്യരെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. അവരെ നിഷ്കരുണം നശിപ്പിക്കുകയോ നിർദ്ദയം കഠിനശിക്ഷക്കു വിധേയരാക്കുകയോ ചെയ്യുന്നില്ല. കാരണം, തിന്മ അടിസ്ഥാനപരമായി മനുഷ്യവംശത്തിന്റേതല്ല. അതുകൊണ്ട്, മിശിഹായ്ക്കും യഹോവയ്ക്കുമായി കാത്തിരിക്കുകയും രക്ഷകനായ യേശുവിനു വേണ്ടി തീവ്രമായി അഭിലഷിക്കുകയും ചെയ്യുന്നുണ്ടായിരുന്ന ഇസ്രായേല്യർ എന്നെ പരസ്യമായി കുരിശിൽ തറച്ചുവെങ്കിലും എന്റെ വാഗ്ദാനം ഒരിക്കലും മറന്നിട്ടില്ല: കാരണം, അവരെ ഞാൻ ഉപേക്ഷിച്ചിട്ടില്ല. മനുഷ്യവംശവുമായി സ്ഥാപിച്ച ഉടമ്പടിക്കുള്ള തെളിവായി രക്തം ഞാൻ എടുത്തതാണല്ലോ. ഒരു മുദ്രയും എന്നന്നേക്കും പരസ്പരാശ്രിതങ്ങളായ സ്വർഗവും ഭൂമിയും പോലെ, ഈ വസ്തുത, യുവജനങ്ങളുടേയും നിഷ്കളങ്കരുടേയും ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ട “രക്ത ഉടമ്പടി” ആയി മാറിയിട്ടുണ്ട്. കാരണം, ഞാൻ മുൻനിർണയം നടത്തി തിരഞ്ഞെടുക്കുകയും രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്ത ദുഃഖിതരായ ആ ദേഹികളെ ഞാനൊരിക്കലും വഞ്ചിച്ചിട്ടില്ല, സാത്താനെ സ്നേഹിക്കുന്നതിലധികമായി എന്നെ അവർ സ്നേഹിച്ചിരിക്കുന്നു. എന്റെ മടങ്ങിവരവ് അവർ തീവ്രമായി പ്രതീക്ഷിക്കുകയും എന്നെ കാണാൻ തീക്ഷ്ണതയോടെ കാത്തിരിക്കുകയും ചെയ്യുന്നു. അവരുമായി രക്തത്താൽ സ്ഥാപിച്ച ഉടമ്പടി ഞാനൊരിക്കലും മായ്ച്ചുകളഞ്ഞിട്ടില്ലാത്തതിനാൽ അവരെന്നെ ആത്മാർത്ഥമായി കാത്തിരിക്കുന്നുണ്ട് എന്നത് അത്ഭുതമല്ല. വർഷങ്ങളായി നഷ്ടപ്പെട്ടുപോയിരുന്ന ഈ ആടുകളെ ഞാൻ വീണ്ടെടുക്കും. കാരണം, മനുഷ്യരെ ഞാൻ എല്ലായ്പോഴുംസ്നേഹിച്ചിട്ടുണ്ട്; അവരിലെ നന്മയിലേക്ക് തിന്മയുടെ ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടും എന്നു മാത്രമേയുള്ളൂ. എന്നെ സ്നേഹിക്കുന്ന, ദീർഘകാലമായി ഞാൻ സ്നേഹിച്ചിട്ടുള്ള ആ പാവം ദേഹികളെ ഞാൻ വീണ്ടെടുക്കും. പക്ഷേ, ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ലാത്ത, ശത്രുക്കളെ പോലെ പെരുമാറിയിട്ടുള്ള ആ ദുഷ്ടരായവരെ എന്റെ ഭവനത്തിലേക്കു കൊണ്ടുവരാൻ എനിക്കു കഴിയുന്നതെങ്ങനെ? മാനവരാശിയുമായി രക്തത്താൽ ഞാൻ ഉടമ്പടി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദുഷ്ടനായവന്റെ ആ പിന്തുടർച്ചക്കാരെയും എന്നെ വെറുക്കുകയും എതിർക്കുകയും ചെറുക്കുകയും ആക്രമിക്കുകയും ശപിക്കുകയും ചെയ്യുന്ന അണലിയെയും എന്റെ രാജ്യത്തിലേക്കു ഞാൻ കൊണ്ടുവരില്ല. എന്റെ പ്രവൃത്തിയുടെ ലക്ഷ്യമെന്തെന്നും ആർക്കുവേണ്ടിയാണു ഞാനതു ചെയ്യുന്നതെന്നും കൃത്യമായി നീ അറിഞ്ഞിരിക്കേണ്ടതുണ്ട്. നിന്റെ സ്നേഹത്തിൽ അടങ്ങിയിരിക്കുന്നത് തിന്മയോ നന്മയോ? എന്നെ കുറിച്ചുള്ള നിങ്ങളുടെ അറിവ് മോശയുടേയും ദാവീദിന്റെയും അറിവു പോലെയാണോ അല്ലയോ? എനിക്കുള്ള നിങ്ങളുടെ സേവനം അബ്രാഹമിന്റേതിനു സമാനമാണോ അല്ലയോ? നിന്നെ തീർച്ചയായും ഞാൻ പൂർണനാക്കുകയാണ്. പക്ഷേ, ആരെയാണു നീ പ്രതിനിധീകരിക്കുന്നതെന്നു നീ അറിഞ്ഞിരിക്കണം. അതുപോലെ, ആരുടെ അന്തിമഫലമാണ് നിനക്കു ലഭിക്കാൻ പോകുന്നതെന്നും. നിന്റെ ജീവിതത്തിലുടനീളം, എന്റെ പ്രവൃത്തിയുടെ അനുഭവത്തിൽ, ആഹ്ലാദപൂർണവും സമൃദ്ധവുമായ വിള നീ കൊയ്തിട്ടുണ്ടോ? അതു സമ്പുഷ്ടവും ഫലദായകവുമാണോ? നീ നിന്നേക്കുറിച്ചുതന്നെ വിചിന്തനം ചെയ്യണം: വർഷങ്ങളായി നീ എനിക്കു വേണ്ടി കഠിനമായി അദ്ധ്വാനിച്ചിരിക്കുന്നു. പക്ഷേ, എപ്പോഴെങ്കിലും എന്തെങ്കിലും നിനക്കു കിട്ടിയിട്ടുണ്ടോ? നീ എന്തെങ്കിലും പരിവർത്തനത്തിനു വിധേയമാകുകയോ എന്തെങ്കിലും നേടുകയോ ചെയ്തിട്ടുണ്ടോ? ക്ലേശപൂർണമായ അനുഭവങ്ങൾക്കു പകരമായി കുരിശിൽ തറയ്ക്കപ്പെട്ട പത്രോസിനെ പോലെയോ ഉജ്ജ്വലപ്രകാശം പതിച്ചു നിലത്തു വീണ പൗലൊസിനെ പോലെയോ നീ ആയിത്തീർന്നിട്ടുണ്ടോ? ഈ കാര്യങ്ങളെ കുറിച്ചു കുറച്ചൊക്കെ അവബോധം നിങ്ങൾക്കുണ്ടാകണം. നിനക്കും അതുപോലെതന്നെ ആരുടെ അന്തിമഫലമാണോ നിനക്ക് ഉണ്ടാകാൻ പോകുന്നത് അവർക്കും ഈ കാര്യങ്ങൾ സംബന്ധിച്ച അവബോധം ഉണ്ടായിരിക്കണം. ഒരു കടുകുമണിയെക്കാൾ ചെറുതും മണൽത്തരിയെക്കാൾ നിസ്സാരവുമായ നിന്റെ ജീവിതത്തെ കുറിച്ചു ഞാൻ നിരന്തരമായി സംസാരിക്കുകയോ ആഴവമായി ചിന്തിക്കുകയോ ചെയ്യുന്നില്ല. തെളിച്ചു പറഞ്ഞാൽ ഞാൻ നിയന്ത്രിക്കുന്ന മനുഷ്യവംശമാണിത്. എന്നിരുന്നാലും, ഒരിക്കൽ ഞാൻ വെറുത്തതും പക്ഷേ പിന്നീട് വീണ്ടും സ്വീകരിക്കുകയും ചെയ്ത മനുഷ്യന്റെ ജീവിതത്തെ എന്റെ കാര്യനിർവഹണത്തിന്റെ ഒരു പ്രധാന ഭാഗമായി ഞാൻ പരിഗണിക്കുന്നില്ല. നിങ്ങളുടെ മുൻ സ്വത്വത്തിന്റെ സ്വഭാവത്തെ കുറിച്ചും അതുപോലെ അടിമകളെന്ന നിലയിൽ ആർക്കാണു നിങ്ങൾ സ്വന്തമായിരുന്നത് എന്നതിനെ കുറിച്ചും വ്യക്തമായ ഒരു ധാരണ നിങ്ങൾക്കുണ്ടാകണം. ആയതിനാൽ, സാത്താന്റേതിനു സമാനമായിരിക്കുന്ന മനുഷ്യരുടെ മുഖങ്ങളെ ജനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അസംസ്കൃതവസ്തുക്കളായി ഞാനുപയോഗിക്കുന്നില്ല. കാരണം, മനുഷ്യർ ഒരിക്കലും അമൂല്യവസ്തുക്കൾ ആയിരുന്നില്ല. നിങ്ങളോടുള്ള തുടക്കത്തിലെ എന്റെ മനോഭാവം നിങ്ങളോർക്കുകയും അന്നു ഞാൻ നിങ്ങളെ അഭിസംബോധന ചെയ്ത രീതി അനുസ്മരിക്കുകയും വേണം—പ്രായോഗിക പ്രാധാന്യമില്ലാത്ത ഒരു അഭിധാനമായിരുന്നു അത്. നിങ്ങൾ അണിഞ്ഞിരിക്കുന്ന പേരുകൾക്കെല്ലാം അവയുടേതായ കാരണങ്ങളുണ്ടെന്നു നിങ്ങൾ അറിയണം. നിങ്ങൾ ദൈവത്തിനു സ്വന്തമായിരുന്നില്ല, മറിച്ചു നേരത്തെ സാത്താൻ നിങ്ങളെ പിടിച്ചെടുക്കുകയും കൂറുള്ള ദാസരായി അവന്റെ ഭവനത്തിൽ വേല ചെയ്തുവെന്നും നിങ്ങൾക്കേവർക്കും അറിയാമെന്നു ഞാൻ കരുതുന്നു. മാത്രമല്ല, വളരെ മുമ്പേ നിങ്ങളെന്നെ മറന്നു. കാരണം, നിങ്ങളെന്റെ ഭവനത്തിൽനിന്ന് ഏറെ ദൂരെയായിരുന്നു, ദുഷ്ടന്റെ കൈകളിലുമായിരുന്നു. വളരെ മുമ്പേ ഞാൻ മുൻനിശ്ചയിച്ചിട്ടുള്ളതും വീണ്ടെടുത്തിട്ടുള്ളതുമായ മനുഷ്യരെയാണു ഞാൻ രക്ഷിക്കുന്നത്. എന്നാൽ, പൊതുവ്യവസ്ഥയ്ക്ക് അപവാദങ്ങളെന്ന നിലയിൽ മനുഷ്യരുടെ ഇടയിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള പാവം ആത്മാക്കളാണു നിങ്ങൾ. ദാവീദിന്റെയോ യാക്കോബിന്റെയോ ഭവനത്തിലെ അല്ല, മറിച്ചു വിജാതീയ ഗോത്രമായ മോവാബിന്റെ ഭവനത്തിലെ അംഗങ്ങളാണ് എന്നു നിങ്ങൾ അറിയേണ്ടതുണ്ട്. കാരണം, ഞാൻ നിങ്ങളുമായി ഒരു ഉമ്പടി സ്ഥാപിച്ചിട്ടില്ല. മറിച്ച്, പ്രവർത്തിക്കുകയും നിങ്ങൾക്കിടയിൽ സംസാരിക്കുകയും നിങ്ങളെ നയിക്കുകയും മാത്രമാണ് ചെയ്തത്. എന്റെ രക്തം നിങ്ങൾക്കായി ചെരിയപ്പെട്ടില്ല. എന്റെ സാക്ഷ്യത്തിനു വേണ്ടി നിങ്ങൾക്കിടയിൽ എന്റെ പ്രവൃത്തി നിറവേറ്റുക മാത്രമായിരുന്നു ഞാൻ. നിങ്ങൾ അതറിഞ്ഞില്ലേ? നിങ്ങൾക്കു വേണ്ടി യേശു രക്തം ചീന്തി മരിച്ച വിധത്തിനു സമാനമാണോ ശരിക്കും എന്റെ പ്രവൃത്തി? ഒന്നാമത്, ഞാൻ നിങ്ങൾക്കു വേണ്ടി ഇത്ര വലിയ അപമാനം സഹിച്ചത് വ്യർത്ഥമായിരുന്നു. പാപത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത ദൈവം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത, പന്നികളുടെയും നായ്ക്കളുടെയും ഒരു ലോകത്തേക്ക്, അങ്ങേയറ്റം അറപ്പും വെറുപ്പുമുളവാക്കുന്ന ഒരു സ്ഥലത്തേക്ക് നേരിട്ടു വന്നു. എന്നിട്ടും എന്റെ പിതാവിന്റെ മഹത്ത്വത്തിനും ശാശ്വത സാക്ഷ്യത്തിനുമായി ക്രൂരമായ ഈ അവഹേളനങ്ങളെല്ലാം ഞാൻ സഹിച്ചു. നിങ്ങളുടെ പെരുമാറ്റമെന്ത് എന്നു നിങ്ങളറിയേണ്ടതുണ്ട്. നിങ്ങൾ സമ്പന്നവും ശക്തവുമായ കുടുംബങ്ങളിൽ ജനിച്ച മക്കളല്ലെന്നും സാത്താന്റെ ദരിദ്രരായ സന്താനങ്ങളാണെന്നും നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ മാനവരാശിയുടെ കുലപതികളല്ല, നിങ്ങൾക്കു മനുഷ്യാവകാശങ്ങളോ സ്വാതന്ത്ര്യമോ ഇല്ല. മാനവരാശിയുടെയോ സ്വർഗരാജ്യത്തിന്റെയോ അനുഗ്രഹങ്ങൾ എന്തുമാകട്ടെ, അതിലൊന്നും യാതൊരു പങ്കും ആരംഭത്തിലേ നിങ്ങൾക്ക് ഉണ്ടായിരുന്നില്ല. മാനവരാശിയുടെ ഏറ്റവും താഴേതട്ടിലാണു നിങ്ങൾ എന്നതുകൊണ്ടാണിത്. നിങ്ങളുടെ ഭാവിയെ കുറിച്ച് ഒരാലോചനയ്ക്കും ഞാനൊരിക്കലും മുതിർന്നിട്ടുമില്ല. അതുകൊണ്ട്, നിങ്ങളെ പൂർണരാക്കാമെന്ന വിശ്വാസം ഇന്ന് എനിക്ക് ഉള്ളത് എന്റെ പദ്ധതിയുടെ ഭാഗമായിരുന്നുവെങ്കിലും അതു മുമ്പൊരിക്കലും ചെയ്യാത്ത ഒരു വേലയാണ്. കാരണം, നിങ്ങളുടെ സ്ഥാനം അത്രമാത്രം താഴ്ന്നതാണ്, ആരംഭത്തിൽ മാനവരാശിയിൽ നിങ്ങൾക്കു ഒരു പങ്കും ഉണ്ടായിരുന്നുമില്ല. മനുഷ്യർക്ക് ഇത് തികച്ചും ഒരനുഗ്രഹമല്ലേ?

ശുദ്ധീകരണസ്ഥലത്തു നിന്നു വളരെ മുമ്പേ ഞാൻ മോചിപ്പിച്ചവരും അതുപോലെ തങ്ങൾക്കിടയിൽ ഞാൻ പുനഃപ്രത്യക്ഷപ്പെടണമെന്നു തീവ്രമായി അഭിലഷിച്ചതിനാൽ വളരെ മുമ്പേ ഞാൻസന്ദർശിച്ച തിരഞ്ഞെടുക്കപ്പെട്ടവരുമാണ് ഞാൻ രക്ഷിക്കുന്ന ആ ദേഹികൾ. അവരെന്നെ സ്നേഹിക്കുന്നുണ്ട്, ഞാൻ രക്തത്താൽ സ്ഥാപിച്ച ഉടമ്പടി അവരുടെ ഹൃദയങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. കാരണം, ഞാൻ അവരെ സ്നേഹിച്ചിരിക്കുന്നു. വർഷങ്ങളായി എന്നെ തേടിക്കൊണ്ടിരിക്കുകയായിരുന്ന നഷ്ടപ്പെട്ടുപോയ ആട്ടിൻകുട്ടികളെ പോലെയാണവർ. അവർ നല്ലവരാണ്. അതുകൊണ്ട്, നല്ല ഇസ്രായേല്യരെന്നും അരുമയായ കുഞ്ഞുമാലാഖമാരെന്നും ഞാനവരെ വിളിക്കുന്നു. അവർക്കിടയിൽ ആയിരുന്നുവെങ്കിൽ ഇത്രയും അവഹേളനം ഞാൻ സഹിക്കുകയില്ലായിരുന്നു. സ്വന്തം ജീവനെക്കാളേറെ അധികമായി അവരെന്നെ സ്നേഹിക്കുകയും എല്ലാത്തിലും വച്ച് അതിമനോഹാരിത ഉള്ളവരായി അവരെ ഞാൻ സ്നേഹിക്കുകയും ചെയ്തതുകൊണ്ടാണത്. അവരെ ഞാൻ സൃഷ്ടിക്കുകയും അവർ എനിക്കു സ്വന്തമായിരിക്കുകയും ചെയ്യുന്നതുകൊണ്ടാണത്. അവരെന്നെ ഒരിക്കലും മറന്നുകളഞ്ഞിട്ടില്ല. അവരുടെ സ്നേഹം നിങ്ങളുടെ സ്നേഹത്തെ മറികടക്കുന്നു, നിങ്ങൾ സ്വന്തം ജീവനെ സ്നേഹിക്കുന്നതിനെക്കാൾ അധികമായി അവർ എന്നെ സ്നേഹിക്കുന്നു. ഇളം വെള്ളരിപ്രാവുകൾ ആകാശത്തിനു വിധേയപ്പെടുന്നതു പോലെ അവരെനിക്കു വിധേയപ്പെടുന്നു. നിങ്ങളുടെ ഹൃദയത്തിൽ ഉള്ളതിനെക്കാൾ അനുസരണം അവരുടെ ഹൃദയത്തിൽ എന്നോടുണ്ട്. അവർ യാക്കോബിന്റെ പിന്തുടർച്ചക്കാരും ആദാമിന്റെ സന്തതികളും എന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ പെട്ടവരും ആയതുകൊണ്ടാണത്. കാരണം, അവരെ ഞാൻ ദീർഘകാലം സ്നേഹിച്ചിരിക്കുന്നു, ഞാൻ നിങ്ങളെ സ്നേഹിച്ചതിനെക്കാൾ അധികമായി പോലും അവരെ സ്നേഹിച്ചിരിക്കുന്നു. നിങ്ങൾ വളരെയേറെ കലഹസ്വഭാവം കണിക്കുന്നതുകൊണ്ടും തീവ്രമായി ചെറുത്തുനിന്നിട്ടുള്ളതുകൊണ്ടും എന്നെ വളരെയേറെ അവജ്ഞ്ഞയോടെ കാണുന്നതുകൊണ്ടും എന്നോടു വളരെയേറെ ഉദാസീനരായതുകൊണ്ടും എന്നെ തീരെ കുറച്ചു മാത്രം സ്നേഹിക്കുന്നതുകൊണ്ടും എന്നെ വളരെയേറെ വെറുക്കുന്നതുകൊണ്ടുമാണിത്. നിങ്ങളെന്റെ പ്രവൃത്തിയെ വളരെയേറെ നിന്ദിക്കുകയും എന്റെ ചെയ്തികളെ അങ്ങേയറ്റം പുച്ഛിക്കുകയും ചെയ്യുന്നു. അവരിൽനിന്നു വ്യത്യസ്തമായി നിങ്ങളെന്റെ പ്രവൃത്തികളെ ഒരിക്കലും വിലമതിച്ചിട്ടില്ല. പകരം, നിങ്ങളവയെ നിന്ദിക്കുന്നു, നിങ്ങളുടെ കണ്ണുകൾ സാത്താന്റേതു പോലെ ആധികൊണ്ടു ചുവക്കുന്നു. എവിടെയാണു നിങ്ങളുടെ വിധേയത്വം? എവിടെയാണു നിങ്ങളുടെ സ്വഭാവഗുണം? എവിടെയാണു നിങ്ങളുടെ സ്നേഹം? നിങ്ങൾക്കുള്ളിലുള്ള സനേഹത്തിന്റെ ചേരുവകൾ എപ്പോഴാണു നിങ്ങൾ പ്രകടമാക്കിയിട്ടുള്ളത്? എന്റെ പ്രവൃത്തിയെ എപ്പോഴാണു നിങ്ങൾ ഗൗരവമായി എടുത്തിട്ടുള്ളത്? എന്റെ വരവിനായി ആകാംക്ഷാപൂർവം കാത്തിരിക്കുകയും എനിക്കായി തീക്ഷ്ണതയോടെ കാത്തിരിക്കുമ്പോൾ വളരെയേറെ യാതന സഹിക്കുകയും ചെയ്യുന്ന അരുമയായ ആ മാലാഖമാർക്കുമേൽ അലിവ് ഉണ്ടായിരിക്കട്ടെ. കാരണം, അവരെ അത്രയേറെ പ്രിയങ്കരമായി ഞാൻ സ്നേഹിക്കുന്നു. എങ്ങിനെയായാലും, അവരുമായി യാതൊരു ബന്ധവുമില്ലാത്ത ക്ഷിപ്രവേഗത്തിലുള്ള ഒരു മനുഷ്യ ലോകത്തെയാണു ഞാനിന്നു കാണുന്നത്. നിങ്ങളുടെ മനസ്സാക്ഷി വളരെ മുമ്പേ മരവിച്ച് നിർവികാരമായി എന്ന് നിങ്ങൾ ചിന്തിക്കുന്നില്ലേ? നിങ്ങളാണ് ആ ഓമന മാലാഖമാരുമായുള്ള എന്റെ പുനഃസമാഗമം തടയുന്ന നികൃഷ്ടജീവികളെന്നു നിങ്ങൾ ചിന്തിക്കുന്നില്ലേ?അവർ എന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരിക്കാതിരുന്നിട്ടുള്ളത് എപ്പോഴാണ്? എന്നോടു വീണ്ടും സംഗമിക്കാൻ അവർ എപ്പോഴാണ് കാത്തിരിക്കാതിരുന്നിട്ടുള്ളത്? എനിക്കൊപ്പം സുന്ദരസുദിനങ്ങൾ ചിലവഴിക്കാനും എനിക്കൊപ്പം വിരുന്നുണ്ണാനും കഴിയുമെന്ന് അവർ പ്രത്യാശിക്കാതിരുന്നിട്ടുള്ളത് എപ്പോഴാണ്? ഇന്നു നിങ്ങൾ ചെയ്യുന്നതെന്താണെന്ന് എപ്പോഴെങ്കിലും നിങ്ങൾ മനസ്സിലാക്കിയിരുന്നോ: ലോകത്തിലൂടെ കലി തുള്ളി നടക്കുക; പരസ്പരം ഓരോരുത്തർക്കുമെതിരെ ഗൂഢാലോചന നടത്തുക: പരസ്പരം ചതിക്കുക; വഞ്ചനാപൂർവം, ഗൂഢമായി, നിർലജ്ജമായി പെരുമാറുക; സത്യമറിയാതിരിക്കുക; വക്രതയോടെയും കുടിലതയോടെയും പ്രവർത്തിക്കുക; മുഖസ്തുതി പറയുക; നിങ്ങളെപ്പോഴും ശരിയാണെന്നും മറ്റുള്ളവരെക്കാൾ മികച്ചവരാണെന്നും സ്വയം കരുതുക; അഹങ്കാരിയായിരിക്കുക; മലമേടുകളിലെ വന്യമൃഗങ്ങളെ പോലെ ക്രൂരമായും ഹിംസ്രമൃഗങ്ങളുടെ രാജാവിനെ പോലെ പരുഷമായും പെരുമാറുക—ഇതെല്ലാം ഒരു മനുഷ്യനു യോജിക്കുന്ന പെരുമാറ്റങ്ങളാണോ? നിങ്ങൾ മര്യാദ കെട്ടവനും അവിവേകിയുമാണ്. എന്റെ വാക്കുകളെ നിങ്ങളൊരിക്കലും വിലമതിച്ചിട്ടില്ല. നേരെമറിച്ച്, അവയ്ക്കുനേരെ നിന്ദാപൂർവകമായ ഒരു മനോഭാവം സ്വീകരിച്ചിരിക്കുന്നു. ഇതുപോലുള്ള നേട്ടങ്ങളും യഥാർഥ മനുഷ്യജീവിതവും മനോഹരമായ പ്രത്യാശകളും എവിടെനിന്നു വരും? നിങ്ങളുടെ അതിഭാവന ശരിക്കും നിന്നെ കടുവയുടെ വായിൽനിന്ന് രക്ഷിക്കുമോ? ആളുന്ന തീയിൽനിന്ന് അതു യഥാർത്ഥത്തിൽ നിന്നെ രക്ഷിക്കുമോ? എന്റെ പ്രവൃത്തിയെ അമൂല്യനിധിയായി ആത്മാർത്ഥമായി നീ കണ്ടിരുന്നെങ്കിൽ ഈയൊരു നിലയിലേക്കു നീ കൂപ്പുകുത്തുമായിരുന്നോ? ഇനി നിന്റെ വിധി മാറ്റാനാവാത്തത് ആണ് എന്നുണ്ടോ? ഇത്തരം വ്യസനങ്ങൾ പേറി മരിക്കാൻ നീ തയ്യാറാണോ?

മുമ്പത്തേത്: മാനവരാശിയുടെ കാര്യനിർവഹണ ലക്ഷ്യം

അടുത്തത്: അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക