മാനവരാശിയുടെ കാര്യനിർവഹണ ലക്ഷ്യം
മനുഷ്യ ജീവിതത്തിന്റെ നേർവഴിയും മാനവരാശിയുടെ കാര്യനിർവഹണത്തിൽ ദൈവത്തിന്റെ ലക്ഷ്യവും മനുഷ്യർക്ക് നേരായും വ്യക്തമായും കാണാൻ കഴിഞ്ഞാൽ, അവർ തങ്ങളുടെ വ്യക്തിഗത ഭാവിയും ഭാഗധേയവും ഹൃദയത്തിൽ നിധിയായി സൂക്ഷിക്കുകയില്ല. അപ്രകാരമെങ്കിൽ പന്നിക്കുട്ടികളെയും നായ്ക്കളെയുംകാൾ മോശമായ തങ്ങളുടെ രക്ഷാകർത്താക്കളെ സേവിക്കുന്നതിൽ മേലിൽ അവർ താത്പര്യം കാണിക്കുകയില്ല. മനുഷ്യന്റെ ഭാവിയും ഭാഗധേയവും തന്നെയല്ലേ ഇന്നത്തെ പത്രോസിന്റെ "രക്ഷിതാക്കൾ" പോലെ ആയിട്ടുള്ളത്? അവ മനുഷ്യന്റെ ജഡവും രക്തവും പോലെ മാത്രമാണ്. ജഡത്തിന്റെ ലക്ഷ്യസ്ഥാനവും ഭാവിയും എന്താകാനാണ്? ജീവിച്ചിരിക്കുമ്പോൾ തന്നെ ദൈവത്തെ ദർശിക്കാനോ, അതോ മരണശേഷം ആത്മാവ് ദൈവത്തെ കാണാനോ? ജഡം നാളെ സങ്കടങ്ങളുടെ തീച്ചൂളയിലോ കൊടിയ അഗ്നിബാധയിലോ ആണോ ചെന്ന് പതിക്കുക? മനുഷ്യന്റെ ജഡം ദുര്യോഗം അനുഭവിക്കുമെന്നോ, ബുദ്ധിയുള്ളവരും വിവേകികളുമായ ഏതൊരാളും അങ്ങേയറ്റം കാംക്ഷിക്കുന്ന വാർത്ത നേരിടുമെന്നോ അല്ലേ ഈ ചോദ്യങ്ങളുടെ എല്ലാം ഉള്ളടക്കം? (ഇവിടെ നേരിടുക എന്ന് പറഞ്ഞാൽ അനുഗ്രഹങ്ങൾ പ്രാപിക്കുക എന്നാണ്; ഭാവി പരീക്ഷണങ്ങൾ മനുഷ്യന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ സഹായിക്കുന്നു എന്ന്. ദുര്യോഗം എന്ന് പറഞ്ഞാൽ ദൃഢമായി നിലകൊള്ളാൻ കഴിയാതെ വരിക, അല്ലെങ്കിൽ ചതിയിൽപ്പെടുക എന്നും. അതുമല്ലെങ്കിൽഇതിനർത്ഥം ഒരാൾ നിർഭാഗ്യകരമായ സ്ഥിതിഗതികൾ നേരിടുമെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുമെന്നും അങ്ങനെ ആത്മാവിന് അഭികാമ്യമായ ലക്ഷ്യസ്ഥാനം ഇല്ലാതെ വരുമെന്നുമാണ്.) മനുഷ്യർക്ക് നല്ല യുക്തിശേഷി ഉണ്ടെങ്കിലും അവർ ചിന്തിക്കുന്ന കാര്യങ്ങൾ അവരുടെ യുക്തിക്ക് ഉണ്ടാകേണ്ടിയിരുന്ന പ്രാപ്തിയുമായി പൂർണമായി യോജിക്കുന്നവ അല്ല. അവരുടെയെല്ലാം ആശയക്കുഴപ്പവും അവർ അന്ധമായി കാര്യങ്ങൾ പിന്തുടരുന്നതുമാണ് ഇതിന് കാരണം. അവർ വ്യാപരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് അവർക്ക് നല്ല ധാരണ ഉണ്ടായിരിക്കണം, പ്രത്യേകിച്ചും പീഡാനുഭവ വേളയിൽ (അതായത് തീച്ചൂളയിൽ സ്ഫുടം ചെയ്യുന്ന സമയത്ത്), എന്തൊക്കെ ആകാമെന്നത് തീരുമാനിച്ച് ഉറപ്പിക്കണം; അതുപോലെ അഗ്നിപരീക്ഷകൾ നേരിടാൻ സ്വയം സജ്ജമാകാൻവേണ്ട കാര്യങ്ങളെക്കുറിച്ച്. പന്നിക്കുട്ടികളെയും നായ്ക്കളെയും അതിനെക്കാളും മോശമായ ഉറുമ്പുകളെയും കീടങ്ങളെയും പോലെയുള്ള നിങ്ങളുടെ രക്ഷാകർത്താക്കളെ (ജഡങ്ങൾ എന്നർത്ഥം) സദാ സേവിക്കേണ്ടതില്ല. അതിനെക്കുറിച്ച് വ്യാകുലപ്പെടുകയും ചിന്തിച്ച് വശാവുകയും തല പുണ്ണാക്കുകയും ചെയ്തിട്ട് എന്ത് കാര്യം? ജഡം നിങ്ങളുടെ സ്വന്തമല്ല, മറിച്ച്, നിങ്ങളെ നിയന്ത്രിക്കുക മാത്രമല്ല, സാത്താന്റെ മേലും അധികാരം ഉള്ള ദൈവത്തിന്റെ കൈകളിലാണ്. (ഇതിന് അർത്ഥം ജഡം മൗലികമായി സാത്താന്റേതാണ് എന്നത്രെ. സാത്താനും ദൈവത്തിന്റെ കൈകളിൽത്തന്നെ ആകയാൽ, ഇങ്ങനെ മാത്രമേ കരുതാനാകൂ. ഇങ്ങനെ പറയുന്നതാണ് കൂടുതൽ ശക്തമത്തായത് എന്നതുകൊണ്ട് തന്നെ; മനുഷ്യർ പൂർണമായും സാത്താന്റെ അധീനതയിലല്ല, മറിച്ച് ദൈവത്തിന്റെ കരങ്ങളിൽ ആണെന്ന് ഇത് സൂചിപ്പിക്കുന്നു.) നിങ്ങൾ ജഡത്തിന്റെ ദണ്ഡനത്തിലാണ് ജീവിക്കുന്നത്—എന്നാൽ ജഡം നിങ്ങളുടേതാണോ? അതിനുമേൽ നിങ്ങൾക്ക് വല്ല നിയന്ത്രണവും ഉണ്ടോ? അതേക്കുറിച്ച് തല പുണ്ണാക്കിയിട്ട് എന്ത് പ്രയോജനം? എത്രയോ കാലമായി തിരസ്കരിക്കപ്പെട്ട, ശപിക്കപ്പെട്ട, ദുരാത്മാക്കളാൽ മലിനമാക്കപ്പെട്ട, ദൂഷിതമായ നിങ്ങളുടെ ജഡത്തിനുവേണ്ടി എന്തിന് ദൈവത്തോട് വൃഥാ യാചിച്ചുകൊണ്ടിരിക്കണം? സാത്താന്റെ കൂട്ടാളികളെ എന്തിന് എപ്പോഴും ഹൃദയത്തോട് ചേർത്തുവയ്ക്കണം? നിങ്ങളുടെ യഥാർത്ഥ ഭാവിയെയും ഉൽകൃഷ്ടമായ പ്രത്യാശകളെയും നിങ്ങളുടെ ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെയും തന്നെ ജഡം നശിപ്പിച്ചുകളയുമെന്ന് നിങ്ങൾക്ക് ആശങ്കയില്ലേ?
ഇന്നത്തെ വഴി, താണ്ടാൻ എളുപ്പമുള്ളതല്ല. അത് കൈവരുന്നതുതന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എല്ലാ യുഗങ്ങളിലും അത് തികച്ചും അപൂർവമാണ്. എന്നാൽ മനുഷ്യനെ നശിപ്പിക്കാൻ അവന്റെ ജഡം മാത്രം മതിയെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടാകുമോ? ഇന്നത്തെ വേല നിശ്ചയമായും വസന്തത്തിലെ മഴ പോലെ അമൂല്യമാണ്, മനുഷ്യനോടുള്ള ദൈവത്തിന്റെ ദയ പോലെ ഉൽകൃഷ്ടമായതും. എന്നാൽ ഇക്കാലത്തെ അവന്റെ വേലയുടെ ഉദ്ദേശ്യം മനുഷ്യൻ അറിയുന്നില്ലെങ്കിൽ അഥവാ മാനവരാശിയുടെ സത്ത മനസ്സിലാക്കുന്നില്ലെങ്കിൽ, അതിന്റെ മഹത്ത്വത്തെയും മൂല്യത്തെയും കുറിച്ച് എങ്ങനെ സംസാരിക്കാനാകും? ജഡം മനുഷ്യനുപോലും സ്വന്തമല്ല, അപ്പോൾ അതിന്റെ ലക്ഷ്യസ്ഥാനം യഥാർത്ഥത്തിൽ എവിടെ ആയിരിക്കുമെന്ന് വ്യക്തമായി കാണാൻ ആർക്കും കഴിയുകയില്ല. എന്നാൽ, സൃഷ്ടികർത്താവ്, സൃഷ്ടിക്കപ്പെട്ട മാനവരാശിയെ അവരുടെ മൂലസ്ഥാനത്ത് തിരിച്ചുനൽകുമെന്നും, സൃഷ്ടി സമയത്തെ അവരുടെ മൂല സ്വരൂപം പുനഃസ്ഥാപിക്കുമെന്നും നിങ്ങൾ കൃത്യമായി അറിയണം. അവൻ മനുഷ്യനിലേക്ക് ഊതിയ ശ്വാസം അവൻ പൂർണമായി തിരിച്ചെടുക്കും, അസ്ഥികളും ജഡവും തിരിച്ചുപിടിക്കുകയും എല്ലാം സൃഷ്ടികർത്താവിനെ തിരികെ ഏൽപ്പിക്കുകയും ചെയ്യും. അവൻ മാനവരാശിക്ക് പൂർണമായി രൂപാന്തരം വരുത്തുകയും അവരെ പുതുക്കിയെടുക്കുകയും ചെയ്യും; അങ്ങനെ ദൈവത്തിന് അവകാശപ്പെട്ടതെല്ലാം അവൻ മനുഷ്യനിൽനിന്ന് തിരിച്ചെടുക്കും. കാരണം, ഇതൊന്നും മനുഷ്യരുടേതല്ല, ദൈവത്തിന്റേത് മാത്രമാണ്, പിന്നീട് ഒരിക്കലും അത് മാനവരാശിക്ക് തിരിച്ചുനല്കുകയുമില്ല. എന്തുകൊണ്ടെന്നാൽ ഇവയിലൊന്നും ഒരിക്കൽപ്പോലും മനുഷ്യരുടേതായിരുന്നില്ല. അവൻ അതെല്ലാം തിരിച്ചെടുക്കും—ഇത് അന്യായമായി കവർന്നെടുക്കുന്നതല്ല; ആകാശവും ഭൂമിയും അവയുടെ മൂലസ്ഥിതികളിലേക്ക് പുനഃസ്ഥാപിക്കാനും, മനുഷ്യനെ പരിണാമം വരുത്തി, പുതുക്കിയെടുക്കാനും ആണിത്. ഇതാണ് മനുഷ്യന്റെ ന്യായയുക്തമായ ലക്ഷ്യസ്ഥാനം, എന്നാൽ ആളുകൾ സങ്കൽപ്പിച്ചുകൂട്ടുന്നതുപോലെ, ശാസന നൽകിയശേഷം ജഡം പുനർവിന്യാസം ചെയ്യുകയല്ല ഒരുപക്ഷേ നടക്കുക. നശീകരണത്തിനുശേഷം ജഡത്തിന്റെ അസ്ഥികൂടങ്ങൾ ദൈവത്തിന് ആവശ്യമില്ല. ആരംഭത്തിൽ ദൈവത്തിനു സ്വന്തമായിരുന്ന മനുഷ്യന്റെ മൂലതത്ത്വമാണ് അവന് വേണ്ടത്. അതിനാൽ മാനവരാശിയെ അവൻ ഉന്മൂലനം ചെയ്യുകയില്ല, അല്ലെങ്കിൽ മനുഷ്യന്റെ ജഡത്തെ അപ്പാടെ നശിപ്പിക്കുകയില്ല, എന്തെന്നാൽ മനുഷ്യന്റെ ജഡം അവന്റെ സ്വകാര്യ സ്വത്തല്ല. മറിച്ച്, മാനവരാശിയെ കൈകാര്യം ചെയ്യുന്ന ദൈവത്തിന്റെ അനുബന്ധമാണത്. അവന്റെ “ഉല്ലാസ”ത്തിനുവേണ്ടി മനുഷ്യന്റെ ജഡം ഇല്ലാതാക്കാൻ അവന് എങ്ങനെ കഴിയും? ഒരു ചില്ലിക്കാശിന് വിലയില്ലാത്ത നിങ്ങളുടെ ജഡത്തിന്റെ പൂർണത എന്ന മിഥ്യ ഇതിനകം തന്നെ നിങ്ങൾ ഉപേക്ഷിച്ചില്ലേ? അന്ത്യനാളുകളിലെ വേലയുടെ മുപ്പത് ശതമാനം (ഈ വെറും മുപ്പത് ശതമാനമെന്നു പറഞ്ഞാൽ പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവർത്തനവും അന്ത്യനാളുകളിലെ ദൈവ വചനത്തിന്റെ വേലയും ഗ്രഹിക്കുക എന്നർത്ഥം) മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, പിന്നെ നിങ്ങൾ ജഡത്തെ—വർഷങ്ങളായി മലീമസമായിരിക്കുന്ന ഈ ജഡത്തെ—ഇന്നത്തെപ്പോലെ തുടർന്ന് “സേവിക്കുകയോ” അതിനോട് "പുത്രന്മാരെ"പ്പോലെ പെരുമാറുകയോ ചെയ്യുകയില്ല. മനുഷ്യൻ അഭൂതപൂർവമായ ഒരു സ്ഥിതിയിലേക്ക് മുന്നേറിയിരിക്കുകയാണെന്നും ചരിത്രത്തിന്റെ ചക്രങ്ങൾ പോലെ ഇനിമേൽ മുന്നോട്ട് ഉരുളുകയില്ലെന്നും നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. നിങ്ങളുടെ പഴകിയ ജഡം പണ്ടേ ഈച്ചകളാൽ പൊതിയപ്പെട്ടതാണ്, അപ്പോൾ പിന്നെ ഇന്നേ ദിവസംവരെ തുടരാൻ ദൈവം പ്രാപ്തമാക്കിയ ചരിത്രത്തിന്റെ ചക്രങ്ങൾ പിന്നോട്ട് ചലിപ്പിക്കാൻ അതിന് എങ്ങനെ ശക്തിയുണ്ടാകും? അവസാന നാളുകളിലെ, ശബ്ദം പോലുമുണ്ടാക്കാത്ത ഘടികാരം വീണ്ടും ചലിപ്പിക്കാനും സൂചികൾ മുന്നോട്ട് ഓടിക്കാനും അതിന് എങ്ങനെ കഴിയും? കടുത്ത മൂടൽമഞ്ഞിനാൽ മറയപ്പെട്ട ലോകത്തെ അതിന് എങ്ങനെ പുനഃപരിണാമം ചെയ്യാൻ കഴിയും? നിങ്ങളുടെ ജഡത്തിന് മലകളെയും നദികളെയും പുനഃരുദ്ധരിക്കാൻ കഴിയുമോ? അല്പമാത്ര ക്ഷമതയുള്ള നിങ്ങളുടെ ജഡത്തിന് നിങ്ങൾ കൊതിച്ച തരം മനുഷ്യലോകത്തെ പുനഃസ്ഥാപിക്കാൻ കഴിയുമോ? "മനുഷ്യരായി"ത്തീരാവുന്നവിധം നിങ്ങളുടെ വരുംതലമുറക്കാരെ ശരിയായ രീതിയിൽ പഠിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമോ? നിങ്ങൾക്ക് ഇപ്പോൾ കാര്യങ്ങൾ മനസ്സിലാകുന്നുണ്ടോ? നിങ്ങളുടെ ജഡം ശരിക്കും ആർക്കുള്ളതാണ്? മനുഷ്യനെ രക്ഷിക്കാനുള്ള, അവനെ പരിപൂർണനാക്കാനുള്ള, ഒപ്പം രൂപാന്തരപ്പെടുത്താനുള്ള ദൈവത്തിന്റെ മൗലികമായ ഉദ്ദേശ്യം, നിനക്ക് സുന്ദരമായ ഒരു സ്വരാജ്യം നൽകാനോ മനുഷ്യന്റെ ജഡത്തിന് വിശ്രമിക്കാൻ ഇടം ഒരുക്കാനോ ആയിരുന്നില്ല. അവന്റെ മഹത്ത്വത്തിനും അവന്റെ സാക്ഷ്യത്തിനും, ഭാവിയിൽ മാനവരാശിയുടെ മാനസികോല്ലാസത്തിനും, അവർക്ക് അങ്ങനെ സുഖമായി വിശ്രമിക്കാനും വേണ്ടി ആയിരുന്നു അത്. എങ്കിലും അത് നിങ്ങളുടെ ജഡത്തിനുവേണ്ടി ആയിരുന്നില്ല, എന്തെന്നാൽ, മനുഷ്യനാണ് ദൈവത്തിന്റെ കാര്യനിർവഹണത്തിന്റെ കേന്ദ്രസ്ഥാനം; ജഡം ഒരു അനുബന്ധം മാത്രമാണ്. (മനുഷ്യൻ ആത്മാവും ശരീരവും ചേർന്ന ഒരു വസ്തുവാണ്, ജഡം ക്ഷയിച്ചുപോകുന്ന വെറുമൊരു ഘടകം മാത്രം. ഇതിന്റെ അർത്ഥം ജഡം കാര്യനിർവഹണ പദ്ധതിയിൽ ഉപയോഗിക്കാനുള്ള ഒരു ഉപകരണം ആകുന്നു എന്നാണ്.) ദൈവം മനുഷ്യരെ പൂർണരാക്കുന്നതും തികവുറ്റവരാക്കുന്നതും ആർജ്ജിക്കുന്നതും അവരുടെ ജഡത്തിൽ കുത്തും വെട്ടും ഏൽപ്പിക്കുകയല്ലാതെ മറ്റൊന്നുമല്ല ചെയ്യുന്നതെന്ന് നിങ്ങൾ മനസ്സിലാക്കണം; അതുപോലെ ഒരവസാനവുമില്ലാത്ത ദുരിതവും വെന്തുരുകലും നിഷ്കരുണമായ വിധിന്യായവും ശാസനയും ശാപങ്ങളും അറ്റമില്ലാത്ത പരീക്ഷണങ്ങളും. മനുഷ്യനുമായി ബന്ധപ്പെട്ട കാര്യനിർവഹണ ജോലിയുടെ പിന്നാമ്പുറ കഥയും യാഥാർഥ്യവും ഇതാണ്. എന്നാൽ ഇതെല്ലം മനുഷ്യന്റെ ജഡത്തെ ലക്ഷ്യമിട്ടുള്ളതാണ്; എല്ലാ കൂരമ്പുകളും നിഷ്കരുണം മനുഷ്യന്റെ ജഡത്തിൽ പതിക്കുന്നു (എന്തെന്നാൽ മനുഷ്യൻ നിരപരാധിയാണ്). ഇതെല്ലാം ദൈവത്തിന്റെ മഹത്ത്വത്തിനും സാക്ഷ്യത്തിനും കാര്യനിർവഹണ ജോലിക്കും വേണ്ടിയാണ്. ഇതിനു കാരണം, അവന്റെ ജോലി മാനവരാശിക്കുവേണ്ടി മാത്രമല്ല, മൊത്തത്തിലുള്ള പദ്ധതിക്കുവേണ്ടിയാണ്. അവൻ മാനവരാശിയെ സൃഷ്ടിച്ചപ്പോൾ അവനുണ്ടായിരുന്ന യഥാർത്ഥ ഇച്ഛയുടെ സാക്ഷാത്കാരത്തിനുവേണ്ടിയുമാണത്. അങ്ങനെ, ഒരുപക്ഷേ മനുഷ്യന്റെ അനുഭവങ്ങളുടെ തൊണ്ണൂറു ശതമാനവും ദുരിതങ്ങളും അഗ്നിപരീക്ഷകളും നിറഞ്ഞതായിരിക്കും. മനുഷ്യന്റെ ജഡം കാംക്ഷിക്കുന്ന മധുരമുള്ള, ആനന്ദകരമായ ദിനങ്ങൾ തുലോം കുറവായിരിക്കും; ഇല്ലെന്നുതന്നെ പറയാം. ദൈവസന്നിധിയിൽ ചെലവിടുന്ന സുന്ദര നിമിഷങ്ങൾ മനുഷ്യന് ജഡത്തിൽ ആസ്വദിക്കാനും കഴിയാതെപോകുന്നു. ജഡം മലീമസമാണ്, അതുകൊണ്ട് മനുഷ്യന്റെ ജഡം കാണുന്നതും അനുഭവിക്കുന്നതും ദൈവത്തിന്റെ ശാസനയാണ്; അത് മനുഷ്യന് അസഹ്യമാണ്, അർത്ഥമില്ലാത്തതെന്ന് തോന്നിക്കുന്നവിധം. ഇത് എന്തുകൊണ്ടെന്നാൽ ദൈവം തന്റെ ധർമ്മിഷ്ടമായ സഹജഗുണം പ്രകടിപ്പിക്കുമ്പോൾ മനുഷ്യന് അത് ഇഷ്ടമല്ല; മനുഷ്യന്റെ കുറ്റങ്ങൾ സമ്മതിച്ചുകൊടുക്കാൻ ഒരുക്കമല്ല, ശത്രുക്കളെ വെറുക്കുന്നു. ദൈവം തന്റെ മുഴുവൻ ഭാവവും പ്രകടമായി വെളിവാക്കുന്നു, അതിനു വേണ്ട എല്ലാ ഉപാധികളും സ്വീകരിക്കുന്നു, അങ്ങനെ സാത്താനുമായുള്ള ആറായിരം സംവത്സരത്തെ അവന്റെ പോരാട്ടം ഭംഗിയായി ഉപസംഹരിക്കുന്നു—മൊത്തം മാനവരാശിയുടെ രക്ഷയും ബദ്ധശത്രുവായ സാത്താന്റെ നാശവും എന്ന ജോലി.