ദൈവരക്ഷ നേടുവാന്‍ ആത്മശേഷി വര്‍ധിപ്പിക്കുക

മനുഷ്യരുടെ ആത്മശേഷി വർധിപ്പിക്കുകയെന്നാൽ നിങ്ങൾക്കു സ്വന്തം ഗ്രഹണശക്തി മെച്ചപ്പെടുത്തേണ്ടി വരുന്നതും, ഇതുമൂലം ദൈവവചനങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാനും അതനുസരിച്ച് എങ്ങനെ പ്രവർത്തിക്കണം എന്ന് അറിയാനും കഴിയുന്നതുമാണ്. ഇത് എല്ലാവരുടെയും അടിസ്ഥാന ആവശ്യമാണ്. ഞാൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാതെ നിങ്ങൾ എന്നെ അനുസരിച്ചാൽ നിങ്ങളുടെ വിശ്വാസം ആശയക്കുഴപ്പം നിറഞ്ഞതാകില്ലേ? ഞാൻ എത്ര വാക്കുകൾ ഉച്ചരിച്ചാലും അവയൊക്കെ നിങ്ങളുടെ ഗ്രഹണപരിധിക്കു പുറത്താണെങ്കിൽ, ഞാൻ എന്തുതന്നെ പറഞ്ഞാലും നിങ്ങൾക്കത് തീരെ മനസ്സിലാക്കാൻ കഴിയുന്നില്ല എങ്കിൽ, ഇതിനർത്ഥം നിങ്ങൾ ആത്മശേഷി കുറഞ്ഞയാളാണ് എന്നാണ്. ഗ്രഹണശക്തിയില്ലാതെ ഞാൻ പറയുന്നതൊന്നും നിങ്ങൾക്ക് മനസ്സിലാകില്ല. അപ്പോള്‍ ആഗ്രഹിക്കുന്ന ഫലം നേടുന്നതും വളരെ ബുദ്ധിമുട്ടാകും. നിങ്ങളോട് എനിക്ക് നേരിട്ടുപറയാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ട്. അതുകൊണ്ട് ഉദ്ദേശിച്ച ഫലം നേടാനും കഴിയില്ല. അതിനാൽ അധിക പ്രവൃത്തി ചെയ്യേണ്ടത് ആവശ്യമായി വരുന്നു. നിങ്ങളുടെ ഗ്രഹണശക്തിയും കാര്യങ്ങൾ കാണാനുള്ള കഴിവും നിങ്ങൾ ജീവിക്കുന്ന നിലവാരവും വളരെ അപര്യാപ്തമായതിനാൽ, “ആത്മശേഷി വര്‍ധിപ്പിക്കുക” എന്ന പ്രവൃത്തി നിങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്. ഇത് അനിവാര്യമാണ്, അല്ലാതെ വേറെ മാര്‍ഗമില്ല. അങ്ങനെ മാത്രമേ ചില ഫലങ്ങൾ കൈവരിക്കാനാകൂ. അങ്ങനെയല്ലെങ്കിൽ, ഞാൻ പറയുന്ന വാക്കുകളെല്ലാം വെറുതെയാകും. അപ്പോൾ ചരിത്രത്തിൽ നിങ്ങളെല്ലാം പാപികളായിട്ടല്ലേ സ്മരിക്കപ്പെടുക? നിങ്ങൾ ഭൂമിയിലെ ഏറ്റവും നികൃഷ്ടജന്മങ്ങളായി തീരില്ലേ? നിങ്ങളിൽ എന്തു പ്രവൃത്തിയാണ് നടക്കുന്നതെന്നും നിങ്ങളിൽനിന്നും എന്താണ് ആവശ്യപ്പെടുന്നതെന്നും നിങ്ങൾക്ക് അറിയില്ലേ? നിങ്ങളുടെ ആത്മശേഷി നിങ്ങൾ അറിയേണ്ടതുണ്ട്. അത് എന്‍റെ ആവശ്യങ്ങൾക്ക് ഒട്ടും പര്യാപ്തമല്ല. ഇതുമൂലം എന്‍റെ പ്രവൃത്തിക്ക് താമസം നേരിടില്ലേ? നിങ്ങളുടെ നിലവിലുള്ള ആത്മശേഷിയും നിലവിലെ നിങ്ങളുടെ സ്വഭാവാവസ്ഥയും കണക്കിലെടുത്താൽ ഒരാൾപോലും എനിക്ക് സാക്ഷിയാകാൻ യോഗ്യനല്ലെന്ന് മാത്രമല്ല, നിങ്ങളിലാരും തന്നെ എന്‍റെ ഭാവികാലപ്രവൃത്തിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തരുമല്ല. നിങ്ങൾക്ക് വളരെ ലജ്ജതോന്നുന്നില്ലേ? നിങ്ങൾ ഇതുപോലെ തുടരുകയാണെങ്കിൽ നിങ്ങൾക്കെങ്ങനെ എന്‍റെ ഇംഗിതം നിറവേറ്റാന്‍ കഴിയും? നീ നിന്‍റെ ജീവിതം അതിന്‍റെ പൂര്‍ണതയില്‍ ജീവിക്കണം. സമയം വെറുതെ പാഴാക്കി കളയരുത്--അങ്ങനെ ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. തയ്യാറായിരിക്കാന്‍ എന്തെല്ലാമാണ് വേണ്ടത് എന്നു നീ അറിഞ്ഞിരിക്കണം. നീ എല്ലാറ്റിലും മിടുക്കനാണെന്ന് വിചാരിക്കരുത് -- നിനക്കിനിയും വളരെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്! നിങ്ങൾക്ക് മാനവീയതയുടേതായ ഏറ്റവും കുറഞ്ഞ സാമാന്യബുദ്ധി പോലും ഇല്ല എങ്കിൽ പിന്നെ കൂടുതലായി എന്തുപറയുവാനാണ്? ഇതെല്ലാം വ്യർഥമല്ലേ? എനിക്കാവശ്യമായ മാനവീയതയേയും ആത്മശേഷിയെയും സംബന്ധിച്ചിടത്തോളം നിങ്ങളിൽ ഒരാൾപോലും പൂർണയോഗ്യത നേടിയിട്ടില്ല. ഉപയോഗത്തിനുതകുന്ന ഒരാളെ കണ്ടെത്തുക എന്നത് അത്യന്തം പ്രയാസകരമാണ്. എനിക്കുവേണ്ടി മഹത്തരമായ പ്രവൃത്തികൾ ചെയ്യാനും ഞാന്‍ മഹത്തരമായ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കുവാനും പ്രാപ്തരെന്നു നിങ്ങൾ സ്വയം വിചാരിക്കുന്നു. യഥാർഥത്തിൽ നിങ്ങളുടെ കൺമുന്നിലുള്ള പല പാഠങ്ങളിലേക്കുപോലും എങ്ങനെ പ്രവേശിക്കണമെന്ന് നിങ്ങൾക്ക് അറിയില്ല--അപ്പോൾ കൂടുതൽ അഗാധമായ സത്യങ്ങളിലേക്ക് നിങ്ങൾക്ക് എങ്ങനെയാണ് പ്രവേശിക്കാൻ സാധിക്കുക? നിങ്ങളുടെ പ്രവേശനം പല തലങ്ങളിലൂടെ പടിപടിയായിട്ടായിരിക്കണം. അത് കുഴഞ്ഞുമറിഞ്ഞ രീതിയിലാകരുത്. അത് നല്ലതല്ല. ആരംഭം തീരെ ആഴംകുറഞ്ഞ പ്രവേശനം കൊണ്ടാകാം: നിങ്ങൾക്ക് അറിവും വ്യക്തതയും വരുന്നതുവരെ ഈ വാക്കുകൾ വരിവരിയായി വായിക്കുക. ദൈവവചനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ, കുതിരപ്പുറത്തു കുതിച്ചു പായുന്ന സമയത്ത് പുഷ്പങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നപോലെ കണ്ണോടിക്കുക മാത്രം ചെയ്യരുത്. ആര്‍ക്കോ വേണ്ടിയെന്നപോലെയും അത് ചെയ്യരുത്. നിങ്ങളുടെ അറിവു വർധിപ്പിക്കുന്നതിനായി സ്ഥിരമായി ചില റഫറന്‍സ് ഗ്രന്ഥങ്ങളും (അതായത് വ്യാകരണം, അലങ്കാരശാസ്ത്രം ഇവയെക്കുറിച്ചുള്ളവ) വായിക്കാം. കാല്പനിക നോവലുകളോ മഹാന്മാരുടെ ജീവചരിത്രങ്ങളോ സാമൂഹ്യശാസ്ത്രത്തെക്കുറിച്ചുള്ളപുസ്തകങ്ങളോ വായിക്കരുത്. ഇവകൊണ്ട് യാതൊരു പ്രയോജനവും ഇല്ല, ഹാനി മാത്രമേ ഉണ്ടാകൂ. അറിയേണ്ടതും മനസിലാക്കേണ്ടതുമായ എല്ലാത്തിലും നിങ്ങൾ പ്രാവീണ്യം നേടണം. സ്വന്തം സത്തയെയും വ്യക്തിത്വത്തെയും അവസ്ഥയെയും മൂല്യത്തെയും പറ്റി ആളുകള്‍ക്ക് അവബോധം നല്‍കുക എന്നതാണ് ആത്മശേഷി വര്‍ധിപ്പിക്കുക എന്നതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ദൈവവിശ്വാസത്തില്‍ ജനങ്ങൾ സത്യത്തെ അനുഗമിക്കേണ്ടതിന്‍റെ ആവശ്യകത എന്താണ് എന്ന്‍ നിങ്ങൾ മനസിലാക്കണം. ആളുകള്‍ തങ്ങളുടെ ആത്മശേഷി വര്‍ധിപ്പിക്കാതിരിക്കുന്നത് സ്വീകാര്യമായ കാര്യമാണോ എന്ന്‍ നിങ്ങള്‍ മനസിലാക്കണം. നിങ്ങൾ സ്വയം വിദ്യാസമ്പന്നരായിരിക്കേണ്ടത് അത്യാവശ്യമാണ്; ഇതിനെ വലിച്ചെറിഞ്ഞു കളയരുത്! ജനങ്ങളുടെ ആത്മശേഷി വര്‍ധിപ്പിക്കേണ്ടത് എന്തിനാണെന്നും, എങ്ങനെ അത് വര്‍ധിപ്പിക്കണമെന്നും അതിന്‍റെ ഏതെല്ലാം വശങ്ങളിലേക്കാണു കടക്കേണ്ടതെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. സാമാന്യമനുഷ്യത്വത്തിന് അനുസൃതമായി ജീവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും, എന്തുകൊണ്ട് ഈ പ്രവൃത്തി നിറവേറ്റപ്പെടേണ്ടതുണ്ട് എന്നും ഇതിൽ മനുഷ്യൻ വഹിക്കേണ്ട പങ്കിനെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം. ഉദാഹരണത്തിന്, വിദ്യസമ്പന്നനാകുന്നതിലൂടെ ഏതൊക്കെ വീക്ഷണങ്ങൾ പഠിക്കണമെന്നും അവയിലേക്ക് എങ്ങനെ പ്രവേശിക്കണമെന്നും നിങ്ങൾക്ക് മനസിലാകണം. വിദ്യാസമ്പന്നനാകുക എന്നതിന്‍റെ ലക്ഷ്യം എന്താണ് എന്നത് നിങ്ങളെല്ലാവരും അറിഞ്ഞിരിക്കണം. ദൈവ വചനങ്ങൾ മനസിലാക്കാനും സത്യത്തിലേക്ക് പ്രവേശിക്കാനും വേണ്ടിയല്ലേ അത്? ഇന്നത്തെ സഭകളിലുടനീളം എന്താണ് നടക്കുന്നത്? ജനങ്ങള്‍ സ്വയം വിദ്യ നേടുമ്പോള്‍ അത് അവർ ദൈവവചനങ്ങൾ ആസ്വദിക്കുന്നത് മറക്കുന്നതിനിടയാക്കുന്നു. വിദ്യ നേടുന്നതൊഴിച്ചാൽ അവർ ദിവസം മുഴുവൻ മറ്റൊന്നും ചെയ്യുന്നില്ല. സാമാന്യമനുഷ്യരെപ്പോലെ ജീവിക്കാൻ ആവശ്യപ്പെട്ടാൽ അവർ വീട് അടുക്കി വൃത്തിയാക്കുന്നതിലോ, ആഹാരം പാകം ചെയ്യുന്നതിലോ അടുക്കളപാത്രങ്ങൾ വാങ്ങുന്നതിലോ മാത്രം ശ്രദ്ധചെലുത്തും. ഈ കാര്യങ്ങളില്‍ മാത്രമായിരിക്കും അവരുടെ ഏകശ്രദ്ധ. ഒരു സാധാരണ സഭാജീവിതം എങ്ങനെ നയിക്കണമെന്നുപോലും അവർക്ക് അറിയില്ല. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളെ സ്വയം കണ്ടെത്തുകയാണെങ്കില്‍ നിങ്ങളുടെ പരിശീലനത്തിൽ നിങ്ങൾക്ക് വഴിതെറ്റിയിരിക്കുന്നു. പിന്നെ എന്തിനാണ് ആത്മീയജീവിതത്തിലേക്ക് പ്രവേശിക്കാൻ നിന്നോട് ആവശ്യപ്പെടുന്നത്? ആ കാര്യങ്ങള്‍ പഠിക്കുക മാത്രം ചെയ്താല്‍ നിന്നില്‍നിന്ന്‍ ആവശ്യപ്പെടുന്നത് നേടാന്‍ നീ കഴിവില്ലാത്തവനായിത്തീരും. ജീവനിലേക്ക് പ്രവേശിക്കുക എന്നതാണ് അപ്പോഴും ഏറ്റവും പ്രധാനമായിട്ടുള്ളത്.

അതേസമയം, ആ പ്രവൃത്തി ചെയ്യുന്നത് ആളുകള്‍ തങ്ങളുടെ അനുഭവങ്ങളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ദൂരീകരിക്കുന്നതിനായിട്ടാണ്. ആത്മശേഷി വര്‍ധിപ്പിക്കുന്നത് മാനവസ്വഭാവത്തെക്കുറിച്ചും മനുഷ്യ സത്തയെക്കുറിച്ചുമുള്ള അറിവു നിങ്ങൾക്കു നൽകുന്നു. അങ്ങനെ ജനങ്ങളുടെ ആത്മീയജീവിതത്തിൽ പുരോഗതിയുണ്ടാക്കാനും അവരുടെ മനോഭാവത്തിൽ മാറ്റം വരുത്താനും കഴിയും എന്നതാണ് ഇതിന്‍റെ മുഖ്യഉദ്ദേശ്യം. എങ്ങനെ നന്നായി വസ്ത്രം ധരിച്ച് സൗന്ദര്യം വർധിപ്പിക്കാം എന്ന് നിനക്ക് അറിയാമായിരിക്കും. നീ അഗാധജ്ഞാനിയും ബുദ്ധിശാലിയുമായുമായിരിക്കാം. എന്നാലും ഒടുവിൽ പ്രവർത്തിക്കേണ്ട സന്ദർഭം വരുമ്പോൾ നിനക്കത് സാധിക്കുന്നില്ല. അതിനാൽ ആത്മശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം എന്തുകൂടി ചെയ്യണം എന്നതിനെക്കുറിച്ച് നീ ബോധവാനായിരിക്കണം. ലക്ഷ്യം നിന്‍റെ പരിവർത്തനമാണ്; ആത്മശേഷി വര്‍ധിപ്പിക്കുക എന്നത് അനുബന്ധം മാത്രം. നിങ്ങളുടെ ആത്മശേഷി വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ കാര്യമില്ല, നിന്‍റെ മനോഭാവത്തിൽ മാറ്റം വന്നിട്ടില്ലെങ്കിൽ അതിലും കഷ്ടമാണ്. രണ്ടും ഒഴിവാക്കാനാകില്ല. സാധാരണ മനുഷ്യത്വം കൈവരിക്കുക എന്നാല്‍ നിങ്ങള്‍ മഹത്തായ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതല്ല അതിനര്‍ഥം-- നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത് അത്ര ലളിതമായതല്ല.

സാമാന്യമനുഷ്യത്വമുള്ള മനുഷ്യരുടെ ജീവിതശൈലിയും അവബോധവും പ്രാപ്തമാകാനും ജീവനിലേക്ക് പ്രവേശിച്ചിരിക്കുവാനും തക്ക അളവില്‍ മനുഷ്യരുടെ ആത്മശേഷി ഉയ൪ത്തിക്കഴിയുമ്പോൾ മാത്രമേ അവ൪ക്ക് എടുത്തുപറയുവാന്‍ മാത്രം പരിവ൪ത്തനങ്ങളും സാക്ഷികളും ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ സാക്ഷ്യം നല്‍കേണ്ട ദിവസം വന്നെത്തുമ്പോൾ മാനവജീവിതത്തിൽ നിങ്ങൾക്കുണ്ടായ പരിവ൪ത്തനങ്ങളെക്കുറിച്ചും നിങ്ങളിലുള്ള ദൈവജ്ഞാനത്തെക്കുറിച്ചും കൂടി നിങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. ഈ രണ്ടു വശങ്ങളുടേയും സംയോജനം മാത്രമാണ് നിന്‍റെ യഥാര്‍ഥസാക്ഷ്യവും പ്രയത്നഫലവും. നിന്‍റെ മനുഷ്യത്വത്തിന് ആന്തരികമായ ബോധ്യമില്ലാത്ത ബാഹ്യപരിവ൪ത്തനം മാത്രം മതിയാകില്ല. ആന്തരികമായ ബോധ്യവും സത്യവും ഉണ്ടായിരുന്നിട്ടും

സാധാരണമനുഷ്യനായി ജീവിക്കുന്നതിനെ അവഗണിച്ചിട്ടു കാര്യമില്ല. നിന്നിൽ ഇന്നു ചെയ്യപ്പെട്ട പ്രവൃത്തി പ്രദ൪ശനത്തിനു വേണ്ടിയല്ല, മറിച്ച് നിന്നിൽ പരിവര്‍ത്തനമുണ്ടാക്കുവാന്‍ വേണ്ടിയാണ്. നിന്‍റെ പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് നീ ചെയ്യേണ്ടത്. ജീവിതത്തിൽ മറ്റൊന്നും ഇല്ലാതെ എല്ലാ ദിവസവും എഴുതുകയും കേൾക്കുകയും ചെയ്തതുകൊണ്ടായില്ല, എല്ലാ തലത്തിലും നിനക്ക് പ്രവേശനം ഉണ്ടായിരിക്കണം. നിന്‍റേത് ഒരു വിശുദ്ധന്‍റെ സാധാരണ ജീവിതമായിരിക്കണം. അനേകം സഹോദരിമാ൪ യുവതികളെപ്പോലെയും സഹോദരന്മാ൪ ഉന്നതകുല ജാതരെപ്പോലെയും അല്ലെങ്കില്‍ ഉന്നതാധികാരികളെപ്പോലെയും വസ്ത്രം ധരിക്കുന്നത് വിശുദ്ധരുടെ അന്തസിന് ചേ൪ന്നതല്ല. വ്യക്തിയുടെ ആത്മശേഷി വര്‍ധിപ്പിക്കുക എന്നത് ഒരു സംഗതി--അത് യാദൃശ്ചികമായി സംഭവിക്കുന്നതാണ്. ദൈവത്തിന്‍റെ വചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക എന്നത് മറ്റൊരു സംഗതിയാണ്—ഇതാണ് സുപ്രധാനം. നിന്‍റെ ആത്മശേഷി വര്‍ധിപ്പിക്കുകയും എന്നാല്‍ ദൈവവചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യാതിരുന്നതിനാല്‍ അത് ഉപയോഗപ്പെടുത്താതെ പോകുകയും ചെയ്താല്‍ അത് നിന്‍റെ പഠനത്തിലെ പരിശ്രമങ്ങളെ പാഴാക്കിക്കളഞ്ഞതാകില്ലേ? രണ്ടു അംശങ്ങളെയും സംയോജിപ്പിക്കണം. നിന്നിൽനിന്നും ആവശ്യപ്പെടുന്നത് എന്താണ് എന്നത് ച൪ച്ച ചെയ്യുമ്പോൾ ദൈവജ്ഞാനത്തെക്കുറിച്ച് പറയുന്നതെന്തിനാണ്? ഇത് വരാനിരിക്കുന്ന പ്രവൃത്തിയുടെ ഫലങ്ങൾക്ക് വേണ്ടിയല്ലേ? നിന്നെ കീഴടക്കിക്കഴിയുമ്പോൾ, സ്വന്തം അനുഭവങ്ങളിൽ നിന്നും സാക്ഷ്യം വഹിക്കാന്‍ നിനക്ക് കഴിയണം. ബാഹ്യരൂപത്തിൽ നിങ്ങൾ ഒരു സാമാന്യ മനുഷ്യത്വമുള്ളയാളും എന്നാൽ നിങ്ങളുടെ അനുഭവങ്ങളെക്കുറിച്ചു പറയാൻ കഴിവില്ലാത്തയാളും ആണെങ്കിൽ കാര്യമില്ല. ഒരു സാധാരണ ആത്മീയജീവിതം ഉണ്ടായിരിക്കുന്നതോടൊപ്പം നിങ്ങൾ സാധാരണമനുഷ്യത്വവും കൂടി നേടിയെടുക്കണം. ഇതിന്‍റെ പല വശങ്ങളും യാദൃച്ഛികമായി നിങ്ങൾക്ക് പഠിക്കേണ്ടിവരും. തറയടിച്ചുവാരാൻ പ്രത്യേകപരിശീലനം വേണമെന്ന് നീ കരുതുന്നുണ്ടോ? ഇതിലും കഷ്ടമാണ് ആഹാരം കഴിക്കുമ്പോൾ ചോപ്സ്റ്റിക് എങ്ങനെ പിടിക്കണമെന്നത് പരിശീലിക്കാനായി ഒരു മണിക്കൂ൪ ചെലവഴിക്കുന്നത്! സാധാരണ മനുഷ്യത്വം എന്നതില്‍ എന്തെല്ലാം തലങ്ങൾ ഉൾക്കൊള്ളുന്നു? ഉൾക്കാഴ്ചയും അവബോധവും മനഃസാക്ഷിയും സ്വഭാവവും. ഈ തലങ്ങളിൽ ഓരോന്നിലും നിനക്ക് സാധാരണ സ്ഥിതി കൈവരിക്കാനായാൽ നിന്‍റെ മനുഷ്യത്വം പര്യാപ്തമായതാകും. നീ ഒരു സാധാരണ മനുഷ്യനെപ്പോലെ ആയിരിക്കണം, ഒരു ദൈവവിശ്വാസിയെപ്പോലെയിരിക്കണം. നീ വളരെയധികം നേടേണ്ട കാര്യമില്ല, അഥവാ നയതന്ത്രത്തില്‍ ഇടപെടേണ്ട കാര്യവുമില്ല. നീ ഒരു സാധാരണമനുഷ്യന്‍റെ അവബോധമുള്ള ഒരു സാധാരണ മനുഷ്യനായിരിക്കുകയും, കാര്യങ്ങൾ പൂ൪ത്തീകരിക്കാനുള്ള കഴിവുണ്ടായിരിക്കുകയും കുറഞ്ഞ പക്ഷം ഒരു സാധാരണ മനുഷ്യനെപ്പോലെ കാണപ്പെടുകയും ചെയ്താല്‍ മതി. അതു മതിയാകും. ഇന്ന് നിന്നിൽനിന്നും ആവശ്യപ്പെടുന്നതെല്ലാം നിന്‍റെ കഴിവിന്‍റെ പരിധിയ്ക്കകത്തുള്ളതാണ്, അല്ലാതെ ചെയ്യാൻ കഴിയാത്തവയിലേക്ക് തള്ളിവിടുകയല്ല. ഉപയോഗ്യശൂന്യമായ വചനങ്ങളോ ഉപയോഗശൂന്യമായ പ്രവൃത്തികളോ നിന്‍റെ മേല്‍ പ്രയോഗിക്കപ്പെടില്ല. നിന്‍റെ ജീവിതത്തിൽ പ്രകടമായതോ വെളിപ്പെട്ടതോ ആയ എല്ലാ വൃത്തികേടുകളിൽ നിന്നും മോചനം നേടണം. ചെകുത്താൻ നിന്നെ ദുഷിപ്പിച്ചിരിക്കുന്നു. നിന്നിൽ ചെകുത്താന്‍റെ വിഷം നിറച്ചിരിക്കുന്നു. ദുഷിച്ച ഈ ചെകുത്താൻ മനോഭാവത്തിൽ നിന്നുള്ള മോചനം മാത്രമാണ് നിന്നിൽ നിന്നും ആവശ്യപ്പെടുന്നത്. നിന്നോട് ഏതെങ്കിലും ഉന്നതപദവിയുള്ള വ്യക്തിയാകാനോ പ്രസിദ്ധനായ അഥവാ മഹാനായ വ്യക്തിയാകാനോ ആവശ്യപ്പെടുന്നില്ല. അതുകൊണ്ട് യാതൊരു ഗുണവും ഇല്ല. നിങ്ങളിൽ അന്ത൪ലീനമായത് എന്താണ് എന്നതാണ് നിങ്ങളിൽ നടക്കുന്ന പ്രവൃത്തി കണക്കിലെടുക്കുന്നത്. ഞാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് കൃത്യമായി നിര്‍വചിക്കപ്പെട്ടതാണ്. ബുദ്ധിജീവികള്‍ സംസാരിക്കുന്ന രീതിയും ശൈലിയും നീ പരിശീലിച്ചിട്ടുണ്ടെങ്കില്‍ അതുകൊണ്ടു കാര്യമില്ല; നിനക്കതു ചെയ്യുവാന്‍ സാധിക്കില്ല. നിങ്ങളിലെ ആത്മശേഷി കണക്കിലെടുത്താല്‍, ചുരുങ്ങിയത് വിവേകത്തോടെയും ജ്ഞാനത്തോടെയും നയചാതുരിയോടെയും സംസാരിക്കുവാനും കാര്യങ്ങൾ വ്യക്തമായും സമഗ്രമായും വിശദീകരിക്കാനും നിങ്ങള്‍ക്ക് കഴിയണം. ഇതു മാത്രമാണ് ആവശ്യങ്ങൾ പൂ൪ത്തീകരിക്കാനായി വേണ്ടത്. ഏറ്റവും കുറഞ്ഞപക്ഷം നിങ്ങൾക്ക് അവബോധവും ഉള്‍ക്കാഴ്ചയും ഉണ്ടായാൽ അതുതന്നെ മതി. ഇപ്പോള്‍ അതിപ്രധാനമായി വേണ്ടത് നിങ്ങളിലെ ദുഷിച്ച ചെകുത്താൻ മനോഭാവം ഉപേക്ഷിക്കുക എന്നതാണ്. നിന്നിൽ പ്രത്യക്ഷമായ വൃത്തികേട് ഉപേക്ഷിക്കണം. ഇവയെല്ലാം ഉപേക്ഷിച്ചില്ലെങ്കിൽ പരമമായ അവബോധത്തെക്കുറിച്ചും പരമമായ ഉള്‍ക്കാഴ്ച യെക്കുറിച്ചും നിങ്ങൾക്ക് എങ്ങനെ സംസാരിക്കാൻ കഴിയും? കാലം മാറിയതുകണ്ട് പല൪ക്കും വിനയമോ ക്ഷമയോ ഇല്ലാതായി. അതുപോലെ സ്നേഹഭാവമോ വിശുദ്ധരുടേതായ അന്തസോ അവര്‍ക്ക് ഉണ്ടാകാനും ഇടയില്ല. എത്ര മണ്ടന്മാരാണവ൪! അവര്‍ക്ക് ഒരല്‍പ്പമെങ്കിലും സാധാരണ മനുഷ്യത്വം ഉണ്ടോ? അവര്‍ക്ക് പറയാന്‍ മാത്രം എന്തെങ്കിലും സാക്ഷ്യം ഉണ്ടോ? അവ൪ തീ൪ത്തും അവബോധമോ ഉള്‍ക്കാഴ്ചയോ ഇല്ലാത്തവരാണ്. ജനങ്ങളുടെ പരിശീലനത്തിന്‍റെ തെറ്റായതും വ്യതിചലിച്ചതുമായ ചില വശങ്ങള്‍ തീ൪ച്ചയായും തിരുത്തേണ്ടതായുണ്ട്. ഉദാഹരണത്തിന്, അവരുടെ കഴിഞ്ഞകാലത്തെ ക൪ക്കശമായ ആത്മീയജീവിതരീതികളും മരവിച്ചതും വിവേകശൂന്യവുമായ ഭാവവും--എല്ലാം തന്നെ മാറ്റേണ്ടതുണ്ട്. പരിവ൪ത്തനമെന്നാൽ നിന്നെ ദു൪നടപ്പിനും പാപക൪മങ്ങൾ ചെയ്യാനും തോന്നുന്നതൊക്കെ പറയാനും അനുവദിക്കുക എന്നതല്ല അര്‍ഥം. അശ്രദ്ധമായി സംസാരിക്കരുത്. ഒരു സാധാരണ മനുഷ്യന്‍റെ സംസാരവും സ്വഭാവവും ഉണ്ടാവുക എന്നാൽ അതേ എന്നുദ്ദേശിക്കുമ്പോള്‍ “അതേ” എന്നും അല്ല എന്നുദ്ദേശിക്കുമ്പോള്‍ “അല്ല” എന്നും യുക്തിപൂ൪വ്വം പറയുക എന്നതാണ്. വസ്തുതകളിൽ ഉറച്ചുനിന്ന് അവസരോചിതമായി സംസാരിക്കുക. ചതിക്കരുത്, കള്ളം പറയരുത്. പ്രകൃതത്തില്‍ മാറ്റം വരുത്തുന്നതില്‍ ഒരു സാധാരണമനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന പരിധികളെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. അല്ലെങ്കിൽ യാഥാ൪ഥ്യത്തിലേക്ക് പ്രവേശിക്കാന്‍ നിനക്ക് കഴിയില്ല.

മുമ്പത്തേത്: ജയിച്ചടക്കൽ വേലയുടെ ആന്തരിക സത്യം (4)

അടുത്തത്: നിങ്ങള്‍ വേലയെക്കുറിച്ച് മനസ്സിലാക്കണം—ചിന്താക്കുഴപ്പത്തോടെ അനുഗമിക്കാതിരിക്കുക!

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക