നിങ്ങള്‍ വേലയെക്കുറിച്ച് മനസ്സിലാക്കണം—ചിന്താക്കുഴപ്പത്തോടെ അനുഗമിക്കാതിരിക്കുക!

ഇപ്പോള്‍ ചിന്താക്കുഴപ്പം നിറഞ്ഞ വിധത്തില്‍ വിശ്വസിക്കുന്ന നിരവധി ആളുകളുണ്ട്. നിങ്ങള്‍ക്ക് വളരെയധികം ജിജ്ഞാസയുണ്ട്, നിങ്ങള്‍ അനുഗ്രഹങ്ങള്‍ക്കായി വളരെ കൂടുതല്‍ ആഗ്രഹിക്കുന്നു, എന്നാല്‍ ജീവന്‍ തേടാനുള്ള നിങ്ങളുടെ അഭിലാഷം തീരെ കുറവാണ്. ജനങ്ങള്‍ക്ക് ഇക്കാലത്ത് യേശുവിലുള്ള തങ്ങളുടെ വിശ്വാസത്തില്‍ നിറയെ അഭിനിവേശമാണ്. യേശു അവരെ സ്വർഗീയ ഭവനത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ പോകുകയാണ്, അങ്ങനെയെങ്കില്‍ അവര്‍ക്ക് എങ്ങനെ വിശ്വസിക്കാതിരിക്കാനാവും? ചിലര്‍ തങ്ങളുടെ ജീവിതകാലം മുഴുവന്‍ വിശ്വാസികളാണ്; നാല്പതോ അമ്പതോ വര്‍ഷങ്ങളായി വിശ്വാസികളായിരുന്നതിനു ശേഷവും, വേദപുസ്തകം വായിക്കുന്നതില്‍ അവര്‍ക്ക് ഇപ്പോഴും ഒരു മടുപ്പും തോന്നുന്നില്ല. എന്തുതന്നെ സംഭവിച്ചാലും ശരി, തങ്ങള്‍ക്ക് വിശ്വാസമുള്ളിടത്തോളം തങ്ങള്‍ സ്വര്‍ഗത്തിലേക്ക് കടക്കും എന്ന വിശ്വാസമാണ്[a] ഇതിനു കാരണം. നിങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ഈ പാതയില്‍ ദൈവത്തെ അനുഗമിച്ചുള്ളൂ. എന്നിട്ടും ഇതിനോടകം നിങ്ങള്‍ക്ക് അടിപതറി; നിങ്ങളുടെ ക്ഷമത നഷ്ടമായി. അനുഗ്രഹങ്ങള്‍ നേടാനുള്ള നിങ്ങളുടെ അമിതാഭിലാഷമാണ് അതിനു കാരണം. ഈ സത്യമാർഗത്തിലെ നിങ്ങളുടെ നടത്തത്തെ ഭരിക്കുന്നത് അനുഗ്രഹങ്ങള്‍ നേടാനുള്ള നിങ്ങളുടെ അഭിലാഷവും നിങ്ങളുടെ ജിജ്ഞാസയുമാണ്. വേലയുടെ ഈ ഘട്ടത്തെ സംബന്ധിച്ച് നിങ്ങള്‍ക്ക് ഒട്ടുംതന്നെ ധാരണയില്ല. ഞാന്‍ ഇന്ന് പറയുന്ന കാര്യങ്ങളില്‍ മിക്കതും യേശുവില്‍ വിശ്വസിക്കുന്നവരോടല്ല, ഞാന്‍ പറയുന്നത് അവരുടെ ധാരണകളെ തിരുത്താനുമല്ല. വാസ്തവത്തില്‍, തുറന്നുകാട്ടപ്പെടുന്ന ഈ ധാരണകൾ നിങ്ങളുടെ ഉള്ളില്‍ നിലനിൽക്കുന്നവ തന്നെയാണ്. കാരണം, വേദപുസ്തകം എന്തുകൊണ്ടാണ് മാറ്റിവച്ചതെന്നും, യഹോവയുടെ വേല പഴയതായി എന്ന് ഞാന്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് അല്ലെങ്കില്‍, യേശുവിന്‍റെ വേല പഴയതായി എന്ന് ഞാന്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. നിങ്ങള്‍ പുറത്തുപറയാത്ത പല ധാരണകളും വച്ചുപുലര്‍ത്തുകയും നിങ്ങളുടെ ഹൃദയങ്ങളുടെ അഗാധങ്ങളില്‍ നിരവധി വീക്ഷണങ്ങള്‍ ഒളിപ്പിച്ചിരിക്കുകയും ചെയ്യുന്നു; നിങ്ങള്‍ ജനക്കൂട്ടത്തെ പിന്തുടരുക മാത്രമാണ് ചെയ്യുന്നത്. അതാണ് വാസ്തവം. നിങ്ങള്‍ ഒരുപാട് ധാരണകൾ വച്ചുപുലര്‍ത്തുന്നില്ല എന്ന് നിങ്ങള്‍ ശരിക്കും ചിന്തിക്കുന്നുണ്ടോ? നിങ്ങള്‍ അവയെ കുറിച്ച് സംസാരിക്കുന്നില്ല എന്നു മാത്രമേയുള്ളൂ! വാസ്തവത്തില്‍, അലസമായി ദൈവത്തെ അനുഗമിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്; സത്യമാർഗം അന്വേഷിക്കുന്നതിനായോ ജീവന്‍ നേടണം എന്ന ഉദ്ദേശ്യത്തോടു കൂടിയോ അല്ല. എന്തു സംഭവിക്കും എന്നു കാണാനുള്ള കൗതുകം മാത്രമാണ് നിങ്ങൾക്ക്. നിങ്ങളുടെ പഴയ ധാരണകൾ പലതും വിട്ടുകളഞ്ഞിട്ടില്ലാത്തതിനാൽ സ്വയം പൂർണ്ണമായി സമർപ്പിക്കാൻ നിങ്ങളിൽ ഒരാൾക്കു പോലും സാധിച്ചിട്ടില്ല. ഇവിടം വരെ എത്തിയിട്ടും നിങ്ങൾ സ്വന്തം വിധിയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ടേയിരിക്കുന്നു; വിട്ടൊഴിയാത്ത ചിന്തകൾ രാപ്പകൽ മഥിച്ചുകൊണ്ടേയിരിക്കുന്നു. പരീശന്മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ സഭയിലെ വയസന്മാരെയാണ് സൂചിപ്പിക്കുന്നതെന്നാണോ നിങ്ങള്‍ കരുതുന്നത്? ഇന്നത്തെ കാലത്തെ ഏറ്റവും മുന്തിയ പരീശന്മാരുടെ പ്രതിനിധികള്‍ തന്നെയല്ലേ നിങ്ങള്‍? വേദപുസ്തകത്തിന്‍റെ മാനദണ്ഡങ്ങളാല്‍ എന്നെ അളക്കുന്നവരെക്കുറിച്ചു പറയുമ്പോൾ മതവൃത്തങ്ങളിലെ ആ വേദപുസ്തക വിദഗ്ദ്ധരെക്കുറിച്ചു മാത്രമാണ് ഞാൻ പറയുന്നത് എന്നു നിങ്ങള്‍ കരുതുന്നുവോ? ദൈവത്തെ വീണ്ടും കുരിശില്‍ തറയ്ക്കുന്നവരെക്കുറിച്ച് ഞാന്‍ സംസാരിക്കുമ്പോള്‍ മതവൃത്തങ്ങളിലെ നേതാക്കളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നതെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ? ഈ വേഷം അഭിനയിക്കാനാവുന്ന ഏറ്റവും നല്ല അഭിനേതാക്കളല്ലേ നിങ്ങള്‍? ജനങ്ങളുടെ ധാരണകളെ തിരുത്താനായി ഞാന്‍ സംസാരിക്കുന്ന വാക്കുകളെല്ലാം സഭയിലെ പാസ്റ്റര്‍മാരെയും മൂപ്പന്മാരെയും വെറുതെ കളിയാക്കുന്നതാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇക്കാര്യങ്ങളിലെല്ലാം നിങ്ങളും നിങ്ങളുടെ പങ്ക് വഹിച്ചിട്ടില്ലേ? നിങ്ങള്‍ ചില ധാരണകൾ വച്ചുപുലര്‍ത്തുന്നുണ്ട് എന്ന് നിനക്ക് ബോദ്ധ്യപ്പെട്ടോ? നിങ്ങളെല്ലാവരും ഇപ്പോള്‍ വളരെ സമര്‍ത്ഥരാകാന്‍ പഠിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് മനസ്സിലാകാത്ത കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ സംസാരിക്കുന്നില്ല, അവയെക്കുറിച്ചുള്ള ചിന്തകൾ നിങ്ങള്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍, ബഹുമാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഹൃദയങ്ങള്‍ നിങ്ങളുടെ ഉള്ളില്‍ നിലനില്‍ക്കുന്നില്ല. പഠിക്കുകയും നിരീക്ഷിക്കുകയും കാത്തിരിക്കുകയും ചെയ്യുക എന്നുള്ളതാണ് ഇന്ന് മതാനുഷ്ഠാനത്തിന് നിങ്ങൾ കാണുന്ന ഏറ്റവും മികച്ച മാർഗം. നിങ്ങള്‍ വല്ലാതെ സമര്‍ത്ഥരാകാന്‍ പഠിച്ചിരിക്കുന്നു. എന്നാല്‍, ഇത് മനഃശാസ്ത്രപരമായ ഒരു തരം കൗശലമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? നിങ്ങളുടെ ഭാഗത്ത് നിന്നുള്ള സാമര്‍ത്ഥ്യത്തിന്‍റെ ഒരു നിമിഷം അനന്തമായ ശാസനയില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങള്‍ വളരെ “ബുദ്ധിശാലി” ആകാന്‍ പഠിച്ചിരിക്കുന്നു! മാത്രമല്ല, ചില ആളുകള്‍ എന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നു: “‘നിങ്ങളുടെ ദൈവം എന്തുകൊണ്ടാണ് ഒറ്റ അതിശയമെങ്കിലും പ്രവര്‍ത്തിക്കാത്തത്?’ എന്ന് ഒരു ദിവസം മത വൃത്തങ്ങളിലുള്ളവര്‍ എന്നോട് ചോദിക്കുമ്പോള്‍ ഞാന്‍ എങ്ങനെ വിശദീകരിക്കും?” അത് ഇന്നത്തെക്കാലത്ത് മത വൃത്തങ്ങളിലുള്ളവര്‍ ചോദിക്കാവുന്ന കാര്യം മാത്രമല്ല; അത് ഇന്നിന്‍റെ വേല നിനക്ക് മനസ്സിലായില്ല എന്നും ഒരുപാട് ധാരണകളിൽ പെട്ടു കഷ്ടപ്പെടുന്നു എന്നും കൂടിയാണ്. മത നേതാക്കള്‍ എന്ന് ഞാന്‍ പരാമര്‍ശിക്കുമ്പോള്‍ ഞാന്‍ ആരെയാണ് സൂചിപ്പിക്കുന്നത് എന്ന് നിനക്ക് ഇപ്പോഴും അറിയില്ലേ? ഞാന്‍ ആര്‍ക്കു വേണ്ടിയാണ് വേദപുസ്തകം വിശദീകരിക്കുന്നതെന്ന് നിനക്കറിയില്ലേ? ദൈവത്തിന്‍റെ വേലയുടെ മൂന്ന് ഘട്ടങ്ങള്‍ ഞാന്‍ ചിത്രീകരിക്കുമ്പോള്‍ ആര്‍ക്കു വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നതെന്ന് നിനക്കറിയില്ലേ? അക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞില്ലായിരുന്നു എങ്കില്‍, നിങ്ങള്‍ക്ക് ഇത്ര എളുപ്പം ബോദ്ധ്യമാകുമായിരുന്നോ? നിങ്ങള്‍ ഇത്ര എളുപ്പം നിങ്ങളുടെ തലകള്‍ കുനിക്കുമായിരുന്നോ? നിങ്ങള്‍ ഇത്ര മടികൂടാതെ ആ പഴയ സങ്കല്പങ്ങള്‍ മാറ്റിവയ്ക്കുമായിരുന്നോ? വിശേഷിച്ചും ആരോടും ഒരിക്കലും കീഴപ്പെട്ടിട്ടില്ലാത്ത ആ “പൌരുഷമുള്ള ആണുങ്ങൾ”—അവര്‍ ഇത്ര പെട്ടെന്ന് കീഴടങ്ങുമായിരുന്നോ? നിങ്ങളുടെ മാനുഷികത താഴ്ന്ന നിലവാരത്തിലുള്ളതാണെന്നും, നിങ്ങളുടെ മനോദാര്‍ഢ്യം വളരെ താഴ്ന്നതാണെന്നും, നിങ്ങളുടെ മസ്തിഷ്കങ്ങള്‍ വികസിച്ചിട്ടില്ല എന്നും, നിങ്ങളുടെ ദൈവവിശ്വാസത്തിന് വലിയ പഴക്കമില്ലെന്നും, നിങ്ങള്‍ക്ക് വാസ്തവത്തില്‍ വളരെയധികം ധാരണകളുണ്ടെന്നും നിങ്ങളുടെ സഹജമായ സ്വഭാവം ആര്‍ക്കും അത്ര ലാഘവത്തോടെ കീഴ്പ്പെടുന്നതല്ല എന്നും എനിക്കറിയാം. എന്നിരുന്നാലും, ഇന്ന് നിങ്ങള്‍ക്ക് കീഴ്പ്പെടാന്‍ സാധിച്ചിരിക്കുന്നു, കാരണം നിങ്ങള്‍ നിര്‍ബന്ധിതരും നിസ്സഹായരുമാണ്; നിങ്ങളുടെ നൈപുണ്യങ്ങള്‍ സ്വതന്ത്രമായി വിനിയോഗിക്കാനാവത്ത, ഇരുമ്പ് കൂട്ടിനുള്ളിലെ കടുവകളാണ് നിങ്ങള്‍. നിങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നാല്‍ പോലും, നിങ്ങള്‍ക്ക് പറക്കുന്നത് പ്രയാസമാകും. അനുഗ്രഹങ്ങള്‍ ചൊരിയാതിരുന്നിട്ടു പോലും, നിങ്ങള്‍ അനുഗമിക്കാന്‍ സന്നദ്ധരാണ്. എന്നിരുന്നാലും, ഇത് “നല്ല മനുഷ്യര്‍” എന്ന നിലയിലുള്ള നിങ്ങളുടെ പ്രകൃതമല്ല; മറിച്ച്, നിങ്ങള്‍ നിലംപരിചാക്കപ്പെട്ടതിനാലും നിങ്ങളുടെ ശക്തിമുഴുവന്‍ ചോര്‍ന്നതിനാലുമാണ്. ഈ വേലകളെല്ലാം കൂടിയാണ് നിങ്ങളെ താഴെവീഴ്ത്തിയത്. നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, നിങ്ങള്‍ ഇന്നായിരിക്കുന്ന അത്രയും അനുസരണയുള്ളവര്‍ ആകുമായിരുന്നില്ല, കാരണം മുമ്പ് നിങ്ങളെല്ലാവരും വിജനഭൂമിയിലെ കാട്ടുകഴുതകളായിരുന്നു. അങ്ങനെ, ഇന്ന് പറയുന്ന കാര്യങ്ങള്‍ വിവിധ മതങ്ങളിലെയും സഭാവിഭാഗങ്ങളിലെയും ജനങ്ങളെ മാത്രം അഭിസംബോധന ചെയ്തുകൊണ്ടുള്ളതല്ല, അത് അവരുടെ ധാരണകളെ തിരുത്തുന്നതിനുവേണ്ടി മാത്രമുള്ളതുമല്ല; അത് നിങ്ങളുടെ ധാരണകളെ തിരുത്തുന്നതിനു വേണ്ടിയാണ്.

നീതിയുടെ ന്യായവിധി ആരംഭിച്ചിരിക്കുന്നു. ദൈവം ജനങ്ങള്‍ക്കുള്ള ഒരു പാപ യാഗമായി ഇനിയും വര്‍ത്തിക്കുമോ? അവന്‍ ഒരിക്കല്‍ കൂടി അവര്‍ക്ക് നല്ല വൈദ്യനായിരിക്കുമോ? ദൈവത്തിന് ഇതിനേക്കാള്‍ വലിയ അധികാരമില്ലേ? ഒരു കൂട്ടം ആളുകള്‍ ഇതിനോടകം തന്നെ പൂര്‍ണ്ണരാക്കപ്പെടുകയും സിംഹാസനത്തിനു മുമ്പാകെ എത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു; അവന്‍ ഇനിയും ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യുമോ? അത് തീരെ പഴഞ്ചനായിക്കഴിഞ്ഞതല്ലേ? ഇത് തുടരുകയാണെങ്കില്‍ സാക്ഷ്യം സാദ്ധ്യമാകുമോ? ഒരിക്കല്‍ കുരിശില്‍ തറയ്ക്കപ്പെട്ടത് ദൈവത്തെ എന്നേക്കും ക്രൂശിതനാക്കുമോ? അവന് ഒരിക്കല്‍ ഭൂതങ്ങളെ പുറത്താക്കാനും എന്നേക്കും അവയെ പുറത്താക്കിക്കൊണ്ടിരിക്കാനും ആവുമോ? ഇത് അപമാനമായി കണക്കാക്കപ്പെടില്ലേ? വേലയുടെ ഈ ഘട്ടം മുമ്പത്തേതിനേക്കാള്‍ ഉന്നതമായതാണെങ്കില്‍ മാത്രമേ കാലം പുരോഗമിക്കുകയുള്ളൂ, അപ്പോള്‍ അന്ത്യനാളുകള്‍ സമാഗതമാവുകയും ഈ യുഗം അവസാനിക്കുന്നതിനുള്ള സമയമാവുകയും ചെയ്യും. സത്യം അന്വേഷിക്കുന്നവര്‍ അതിനാല്‍ ദര്‍ശനങ്ങള്‍ ആഴത്തില്‍ ഗ്രഹിക്കുന്നതിന് ശ്രദ്ധകൊടുക്കണം; ഇതാണ് അടിസ്ഥാനം. ഓരോ തവണ ഞാന്‍ നിങ്ങളോട് കൂട്ടായ്മയിലായിരിക്കുമ്പോളും, ചില ആളുകള്‍ ശ്രവിക്കാന്‍ സന്നദ്ധമാകാതെ അടഞ്ഞ കണ്ണുകളോടെ മയക്കത്തിലേക്ക് വീഴുന്നത് ഞാന്‍ എല്ലായ്പ്പോഴും കാണാറുണ്ട്. മറ്റുള്ളവര്‍ ചോദിക്കും, “എന്തുകൊണ്ടാണ് നീ ശ്രദ്ധിക്കാത്തത്?” അവര്‍ മറുപടി പറയും, “ഇത് എന്‍റെ ജീവിതത്തെയോ യാഥാര്‍ത്ഥ്യത്തിലേക്കുള്ള എന്‍റെ പ്രവേശനത്തെയോ സഹായിക്കുന്നില്ല. നമുക്കാവശ്യം പ്രയോഗത്തിന്‍റെ പാതകളാണ്.” പ്രയോഗത്തിന്‍റെ പാതകളെ കുറിച്ചല്ലാതെ വേലയെ കുറിച്ച് ഞാന്‍ എപ്പൊഴെല്ലാം സംസാരിച്ചാലും അവര്‍ ചോദിക്കും, “താങ്കള്‍ വേലയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങുന്ന ഉടനെ എനിക്ക് ഉറക്കം വരും.” പ്രയോഗത്തിന്‍റെ പാതകളെ കുറിച്ച് ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍, അവര്‍ കുറിപ്പുകള്‍ എഴുതിയെടുക്കാന്‍ തുടങ്ങും, ഞാന്‍ തിരികെ വേലയെ കുറിച്ച് വിശദീകരിക്കാന്‍ പോകുമ്പോള്‍ അവര്‍ ശ്രദ്ധിക്കുന്നത് വീണ്ടും അവസാനിപ്പിക്കും. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ സജ്ജരാകേണ്ട ആവശ്യമുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? അതിന്‍റെ ഒരു ഘടകത്തില്‍ അടങ്ങിയിരിക്കുന്നത് വേലയെ കുറിച്ചുള്ള ദര്‍ശനങ്ങളാണ്, മറ്റേ ഘടകം നിങ്ങളുടെ പ്രയോഗമാണ്. ഈ രണ്ട് ഘടകങ്ങളെ കുറിച്ചും നിങ്ങള്‍ ഗ്രഹിക്കണം. ജീവിതത്തില്‍ പുരോഗതിയുണ്ടാക്കുന്നതിനുള്ള നിന്‍റെ അന്വേഷണത്തില്‍ നിനക്ക് ദര്‍ശനങ്ങളില്ലെങ്കില്‍, നിനക്ക് അടിസ്ഥാനമുണ്ടായിരിക്കുന്നതല്ല. നിനക്ക് അല്പം പോലും ദര്‍ശനമില്ലാതെ പ്രയോഗത്തിന്‍റെ പാതകള്‍ മാത്രം ഉണ്ടായിരിക്കുകയും, മൊത്തത്തിലുള്ള കാര്യനിര്‍വഹണ പദ്ധതിയെ കുറിച്ച് ഒരുതരത്തിലുള്ള ഗ്രാഹ്യവും ഇല്ലാതിരിക്കുകയുമാണെങ്കില്‍, നീ ഒന്നിനും കൊള്ളാത്തവനാണ്. ദര്‍ശനങ്ങള്‍ അടങ്ങിയ സത്യങ്ങള്‍ നീ മനസ്സിലാക്കണം, പ്രയോഗവുമായി ബന്ധപ്പെട്ട സത്യങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍, നീ അവ മനസ്സിലാക്കിയ ശേഷം പ്രയോഗത്തിന്‍റെ അനുയോജ്യമായ പാതകള്‍ കണ്ടെത്തേണ്ടത് ആവശ്യമാണ്; നീ വചനങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുയും നിന്‍റെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവേശിക്കുകയും വേണം. ദര്‍ശനങ്ങളാണ് അടിസ്ഥാനം, ഈ വസ്തുതയ്ക്ക് നീ ഒരു ശ്രദ്ധയും കൊടുക്കുന്നില്ലെങ്കില്‍ നിനക്ക് അന്ത്യത്തോളം അനുഗമിക്കാന്‍ കഴിയുകയില്ല; അത്തരത്തില്‍ അനുഭവിക്കുന്നത് ഒന്നുകില്‍ നിന്നെ വഴിതെറ്റിക്കും അല്ലെങ്കില്‍ നീ പരാജിതനായി വീഴാന്‍ ഇടയാക്കും. വിജയിക്കാനുള്ള ഒരു വഴിയും നിനക്കുണ്ടാകില്ല! തങ്ങളുടെ അടിസ്ഥാനങ്ങളായി മഹത്തായ ദര്‍ശനങ്ങളില്ലാത്തവര്‍ക്ക് പരാജയം മാത്രമേ ഉണ്ടാകൂ; അവര്‍ക്ക് വിജയിക്കാനാവില്ല. നിനക്ക് ഉറച്ചുനിൽക്കാനാവില്ല! ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് നിനക്കറിയാമോ? ദൈവത്തെ അനുഗമിക്കുക എന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് നിനക്കറിയാമോ? ദര്‍ശനങ്ങളില്ലാതെ നീ ഏത് പാതയില്‍ നടക്കും? ഇന്നത്തെ വേലയില്‍, നിനക്ക് ദര്‍ശനങ്ങളില്ലെങ്കില്‍, നിന്നെ പൂര്‍ണ്ണനാക്കാന്‍ കഴിയുകയേയില്ല. ആരിലാണ് നീ വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് നീ അവനില്‍ വിശ്വസിക്കുന്നത്? എന്തുകൊണ്ടാണ് നീ അവനെ അനുഗമിക്കുന്നത്? നിന്‍റെ വിശ്വാസത്തെ ഒരു തരം കളിയായിട്ടാണോ നീ കാണുന്നത്? നീ നിന്‍റെ ജീവിത്തെ ഒരു കളിക്കോപ്പായാണോ കൈകാര്യം ചെയ്യുന്നത്? ഇന്നത്തെ ദൈവമാണ് ഏറ്റവും മഹത്തായ ദര്‍ശനം. അവനെ കുറിച്ച് നിനക്ക് എന്തുമാത്രം അറിയാം? അവന്‍റെ എത്രമാത്രം നീ കണ്ടിട്ടുണ്ട്? ഇന്നത്തെ ദൈവത്തെ കണ്ടതിനു ശേഷം, ദൈവത്തിലുള്ള നിന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനം ഉറച്ചതാണോ? ഈ കുഴഞ്ഞുമറിഞ്ഞ വഴിയിലൂടെ നീ അനുഗമിക്കുന്നിടത്തോളം നീ രക്ഷ പ്രാപിക്കുമെന്ന് നീ കരുതുന്നുണ്ടോ? നിനക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാവുമെന്ന് നീ കരുതുന്നുണ്ടോ? അത് അത്ര ലളിതമാണോ? ദൈവം ഇന്ന് പറയുന്ന വചനങ്ങളെ സംബന്ധിച്ചുള്ള എത്ര സങ്കല്പങ്ങള്‍ നീ മാറ്റിവച്ചു? ഇന്നത്തെ ദൈവത്തെ കുറിച്ച് നിനക്ക് ഒരു ദര്‍ശനമുണ്ടോ? ഇന്നത്തെ ദൈവത്തെ കുറിച്ചുള്ള നിന്‍റെ ധാരണ എവിടെയാണ് കിടക്കുന്നത്? അവനെ അനുഗമിക്കുന്നതിലൂടെ മാത്രം അല്ലെങ്കില്‍ അവനെ കാണുന്നതിലൂടെ മാത്രം നിനക്ക് അവനെ[b] നേടാനാകുമെന്നും ആര്‍ക്കും നിന്നെ ഒഴിവാക്കാന്‍ കഴിയുകയില്ല എന്നും നീ എപ്പോഴും വിശ്വസിക്കുന്നു. ദൈവത്തെ അനുഗമിക്കുന്നത് ഇത്ര സുഗമമായ ഒരു കാര്യമാണെന്ന് അനുമാനിക്കരുത്. നീ അവനെ അറിയണം, നീ അവന്‍റെ വേല അറിയണം, അവനു വേണ്ടി കഷ്ടത സഹിക്കാനും അവനു വേണ്ടി നിന്‍റെ ജീവന്‍ ബലിയര്‍പ്പിക്കാനും അവനാല്‍ പരിപൂര്‍ണ്ണനാക്കപ്പെടാനും നീ തയ്യാറാകുകയും വേണം എന്നുള്ളതാണ് കാതല്‍. ഇതാണ് നിനക്കുണ്ടായിരിക്കേണ്ട ദര്‍ശനം. നിന്‍റെ ചിന്തകള്‍ കൃപ അസ്വദിക്കുന്നതിലേക്കാണ് എപ്പോഴും ചാഞ്ഞിരിക്കുന്നതെങ്കില്‍ അത് മതിയാകില്ല. ദൈവം ഇവിടെയായിരിക്കുന്നത് കേവലം ജനങ്ങളുടെ ആനന്ദത്തിന് വേണ്ടിയാണ്, അല്ലെങ്കില്‍ അവരുടെ മേല്‍ കൃപ ചൊരിയുന്നതിന് വേണ്ടി മാത്രമാണ് എന്ന് അനുമാനിക്കരുത്. നിനക്ക് തെറ്റിപ്പോകും! അവനെ അനുഗമിക്കുന്നതിനായി തന്‍റെ ജീവിതം നഷ്ടപ്പെടുത്താന്‍ ഒരുവന് കഴിയില്ലെങ്കില്‍, അനുഗമിക്കുന്നതിനായി എല്ലാ ലൗകിക വസ്തുവകകളും ഉപേക്ഷിക്കാന്‍ ഒരുവന് കഴിയില്ലെങ്കില്‍, അവര്‍ക്ക് അവനെ അനുഗമിക്കുന്നത് അന്ത്യം വരെയും തീര്‍ച്ചയായും തുടരാനാവില്ല! നിന്‍റെ അടിസ്ഥാനമായി നിനക്ക് ദര്‍ശനങ്ങളുണ്ടായിരിക്കണം. ഒരു ദിവസം ദൗര്‍ഭാഗ്യം നിന്‍റെ മേല്‍ പതിക്കുകയാണെങ്കില്‍, നിനക്ക് എന്താണ് ചെയ്യാനാവുക? നിനക്ക് അപ്പോഴും അവനെ അനുഗമിക്കാന്‍ സാധിക്കുമോ? അന്ത്യം വരെയും അനുഗമിക്കാന്‍ നിനക്ക് സാധിക്കുമോ എന്ന് ലാഘവത്തോടെ പറയരുത്. ഇപ്പോള്‍ സമയം എന്തായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനായി ആദ്യം നീ നിന്‍റെ കണ്ണുകളെ വിശാലമായി തുറക്കണം. നിങ്ങള്‍ ഇപ്പോള്‍ ദേവാലയത്തിന്‍റെ തൂണുകള്‍ പോലെയായിരിക്കാമെങ്കിലും, അത്തരം തൂണുകളെല്ലാം കൃമികള്‍ കരണ്ട് ദേവാലയം നിലംപൊത്താന്‍ ഇടയാകുന്ന ഒരു സമയം വരും, കാരണം നിലവില്‍ നിങ്ങള്‍ക്ക് ഇല്ലാതെ പോയിരിക്കുന്ന വളരെയധികം ദര്‍ശനങ്ങളുണ്ട്. നിങ്ങള്‍ ശ്രദ്ധകൊടുക്കുന്നത് നിങ്ങളുടെ സ്വന്തം കൊച്ചുകൊച്ചു ലോകങ്ങള്‍ക്ക് മാത്രമാണ്, കൂടാതെ അന്വേഷിക്കുന്നതിനുള്ള ഏറ്റവും വിശ്വസനീയവും അനുയോജ്യവുമായ വഴി ഏതാണെന്ന് നിങ്ങൾക്ക് അറിയുകയുമില്ല. നിങ്ങള്‍ ഇന്നത്തെ വേലയുടെ ദര്‍ശനം ഗൗനിക്കുന്നില്ല, ഇക്കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ സൂക്ഷിക്കുന്നുമില്ല. ഒരു ദിവസം നിങ്ങളുടെ ദൈവം ഏറ്റവും അപരിചിതമായ ഒരു സ്ഥലത്ത് നിങ്ങളെ ആക്കും എന്നത് നിങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ? ഞാന്‍ നിങ്ങളില്‍ നിന്ന് എല്ലാക്കാര്യങ്ങളും തട്ടിയെടുത്തേക്കാവുന്ന ഒരു ദിവസം നിങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്പിക്കാമോ? ആ ദിവസത്തെ നിങ്ങളുടെ ഊര്‍ജ്ജം ഇപ്പോഴുള്ളത് പോലെ തന്നെയായിരിക്കുമോ? നിങ്ങളുടെ വിശ്വാസം പുനപ്രത്യക്ഷപ്പെടുമോ? ദൈവത്തെ അനുഗമിക്കുന്നതില്‍, “ദൈവം” എന്ന ഏറ്റവും മഹത്തായ ഈ ദര്‍ശനത്തെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം: ഇതാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം. മാത്രമല്ല, ശുദ്ധീകരിക്കപ്പെടുന്നതിനായി ലൗകിക മനുഷ്യരുമായുള്ള കൂട്ടുകെട്ട് വിടുന്നതിലൂടെ നീ തീര്‍ച്ചയായും ദൈവത്തിന്‍റെ കുടുംബത്തിലാകുമെന്ന് അനുമാനിക്കുകയും ചെയ്യരുത്. ഇക്കാലങ്ങളില്‍, സൃഷ്ടികള്‍ക്കിടയില്‍ വേല ചെയ്യുന്നത് ദൈവം സ്വയമായാണ്; ജനങ്ങള്‍ക്കിടയില്‍ തന്‍റെ സ്വന്തം വേല ചെയ്യുന്നതിനായി അവന്‍ തന്നെയാണ് ജനങ്ങള്‍ക്കിടയില്‍ എത്തിയിരിക്കുന്നത്-പ്രചാരണങ്ങള്‍ നടത്തുന്നതിനല്ല. നിങ്ങള്‍ക്കിടയില്‍, വിലരിലെണ്ണാനാവുന്നവര്‍ക്ക് പോലും ഇന്നത്തെ വേല ജഡമായി മാറിയ സ്വർഗസ്ഥനായ ദൈവത്തിന്‍റെ വേലയാണ് എന്ന് അറിയാന്‍ കഴിയുന്നില്ല. ഇത് നിങ്ങളെ അസാധാരണമായ താലന്തുകളുള്ള വ്യക്തികളാക്കി മാറ്റുന്നതിനെ കുറിച്ചല്ല; ഇത് മനുഷ്യ ജീവിതത്തിന്‍റെ പ്രസക്തി മനസ്സിലാക്കാനും, മനുഷ്യരുടെ ലക്ഷ്യസ്ഥാനം മനസ്സിലാക്കാനും, ദൈവത്തെയും അവന്‍റെ സമഗ്രതയെയും മനസ്സിലാക്കാനും നിങ്ങളെ സഹായിക്കുന്നതിനാണ്. നീ സ്രഷ്ടാവിന്‍റെ കരങ്ങളിലിരിക്കുന്ന സൃഷ്ടിയുടെ ഒരു വസ്തുവാണെന്ന് നീ അറിയണം. നീ മനസ്സിലാക്കേണ്ടത് എന്താണ്, നീ ചെയ്യേണ്ടത് എന്താണ്, നീ എങ്ങനെയാണ് ദൈവത്തെ അനുഗമിക്കേണ്ടത്—ഇക്കാര്യങ്ങള്‍ നീ ഗ്രഹിച്ചിരിക്കേണ്ട സത്യങ്ങളല്ലേ? അവ നീ കാണേണ്ടതായ ദര്‍ശനങ്ങളല്ലേ?

ജനങ്ങള്‍ക്ക് ദര്‍ശനങ്ങളുണ്ടായിക്കഴിഞ്ഞാല്‍ അവര്‍ക്കൊരു അടിസ്ഥാനമുണ്ടാകുന്നതാണ്. ഈ അടിസ്ഥാനത്തെ ആസ്പദമാക്കി നീ പ്രവര്‍ത്തിക്കുമ്പോള്‍, പ്രവേശനം വളരെയധികം സുഗമമാകുന്നതാണ്. അങ്ങനെയാകുമ്പോള്‍, പ്രവേശിക്കുന്നതിനായി നിനക്ക് ഒരു അടിസ്ഥാനമുണ്ടായിക്കഴിയുമ്പോള്‍ നിനക്ക് സന്ദേഹങ്ങളൊന്നും ഉണ്ടാകാതിരിക്കുകയും, പ്രവേശനം നിനക്ക് വളരെ സുഗമമായിരിക്കുകയും ചെയ്യും. ദര്‍ശനങ്ങൾ മനസ്സിലാക്കുന്നതിന്‍റെയും ദൈവത്തിന്‍റെ വേല അറിയുന്നതിന്‍റെയും ഈ ഘടകം നിര്‍ണായകമാണ്; നിങ്ങളുടെ ശേഖരത്തില്‍ അതുണ്ടായിരിക്കണം. സത്യത്തിന്‍റെ ഈ ഘടകത്താന്‍ നീ സജ്ജനല്ലാതിരിക്കുകയും, പ്രയോഗത്തിന്‍റെ പാതകളെ കുറിച്ച് എങ്ങനെ സംസാരിക്കണം എന്നു മാത്രം അറിയുകയും ചെയ്യുകയാണെങ്കില്‍, നിനക്കുള്ള ന്യൂനത അത്യധികമായിരിക്കും. നിങ്ങളില്‍ പലരും സത്യത്തിന്‍റെ ഈ ഘടത്തിന് ഊന്നല്‍ ന്ലകുന്നില്ല എന്നും, നിങ്ങള്‍ അത് ശ്രവിക്കുമ്പോള്‍ നിങ്ങള്‍ വാക്കുകളും പ്രമാണങ്ങളും മാത്രം ശ്രദ്ധിക്കുന്നതായി കാണപ്പെടുന്നു എന്നും ഞാന്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഒരു ദിവസം നീ പരാജയപ്പെടും. ഇക്കാലങ്ങളില്‍ നിനക്ക് തീരെ മനസ്സിലാകാത്തതും നീ അംഗീകരിക്കാത്തതുമായ ചില ഉരിയാട്ടങ്ങളുണ്ട്; അത്തരം സാഹചര്യങ്ങളില്‍ നീ ക്ഷമയോടെ അന്വേഷിക്കേണ്ടതുണ്ട്, അപ്പോള്‍ നിനക്ക് മനസ്സിലാകുന്നതായ ഒരു ദിവസം വന്നുചേരും. കൂടുതല്‍ കൂടുതല്‍ ദര്‍ശനങ്ങളാല്‍ ക്രമേണ നിന്നെ സ്വയം സജ്ജമാക്കുക. ഏതാനും ആത്മീയ തത്വങ്ങള്‍ മാത്രമേ നിനക്ക് മനസ്സിലായുള്ളൂ എങ്കില്‍ പോലും, അത് ദര്‍ശനങ്ങള്‍ക്ക് ഒരു ശ്രദ്ധയും കൊടുക്കാതിരിക്കുന്നതിനേക്കാള്‍ മെച്ചമാണ്, ഒന്നുംതന്നെ മനസ്സിലാക്കാതിരിക്കുന്നതിനേക്കാള്‍ വളരെ മെച്ചമാണ്. ഇതെല്ലാം നിന്‍റെ പ്രവേശനത്തിന് വളരെ സഹായകരമാണ്, മാത്രമല്ല നിന്‍റെ ആ സംശയങ്ങളെല്ലാം ദുരീകരിക്കുകയും ചെയ്യും. നീ സങ്കല്പങ്ങളാല്‍ നിറഞ്ഞിരിക്കുന്നതിനേക്കാള്‍ മെച്ചമാണ് അത്. ഈ ദര്‍ശനങ്ങള്‍ ഒരു അടിസ്ഥാനമായി നിനക്കുണ്ടാവുകയാണെങ്കില്‍ അത് നിന്‍റെ നില കൂടുതല്‍ മെച്ചപ്പെടുത്തും. നിനക്ക് ഒരു സന്ദേഹവുമുണ്ടായിരിക്കുന്നതല്ല, നിനക്ക് ചങ്കുറപ്പോടും ആത്മവിശ്വാസത്തോടും പ്രവേശിക്കാന്‍ സാധിക്കുകയും ചെയ്യും. എപ്പോഴും ഇങ്ങനെ ചിന്താക്കുഴപ്പമുള്ളതും സംശയപൂർണവുമായ രീതിയില്‍ ദൈവത്തെ അനുഗമിക്കുന്നതെന്തിന്? അത് നിന്‍റെ തല മണ്ണില്‍ പൂഴ്ത്തിവയ്ക്കുന്നതിന് സമമല്ലേ? തലയെടുപ്പോടും ആത്മാഭിമാനത്തോടും കൂടി രാജ്യത്തിനുള്ളിലേക്ക് കടന്നുവരുന്നത് എത്ര നന്നായിരിക്കും! എന്തിന് ഇങ്ങനെ സന്ദേഹങ്ങളാൽ നിറഞ്ഞിരിക്കണം? തനി നരകത്തിലേക്ക് നീ സ്വയം തള്ളിയിടുകയല്ലേ? യഹോവയുടെ വേലയെ കുറിച്ച്, യേശുവിന്‍റെ വേലയെ കുറിച്ച്, വേലയുടെ ഈ ഘട്ടത്തെ കുറിച്ച് നിനക്ക് ഒരു ഗ്രാഹ്യമുണ്ടായിക്കഴിയുമ്പോള്‍, നിനക്ക് ഒരു അടിസ്ഥാനമുണ്ടാകുന്നതാണ്. ആ നിമിഷത്തില്‍, അത് തികച്ചും ലളിതമാണെന്ന് നീ സങ്കല്പിച്ചേക്കാം. ചില ആളുകള്‍ പറയും, “സമയം വരുകയും പരിശുദ്ധാത്മാവ് മഹാ വേല ആരംഭിക്കുകയും ചെയ്യുമ്പോള്‍, ഇക്കാര്യങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ എനിക്ക് സാധിക്കും. ഇപ്പോള്‍ എനിക്ക് ശരിക്കും മനസ്സിലാകാത്തതിനു കാരണം പരിശുദ്ധാത്മാവ് എന്നെ അത്രത്തോളം പ്രബോധിപ്പിച്ചിട്ടില്ല എന്നുള്ളതാണ്.” അത് അത്ര എളുപ്പമല്ല. നീ ഇപ്പോള്‍ സത്യം[c] അംഗീകരിക്കാന്‍ തയ്യാറാണെങ്കില്‍, സമയം വരുമ്പോള്‍ നീ അത് സമര്‍ത്ഥമായി ഉപയോഗിക്കുന്നതാണ് എന്ന തരത്തിലല്ല അത്. അത് അങ്ങനെ തന്നെ ആയിരിക്കണം എന്നില്ല! നിലവില്‍ സുസജ്ജനാണെന്നും, ആ മതവിശ്വാസികളോടും മഹാ സിദ്ധാന്തവാദികളോടും പ്രതികരിക്കുന്നതിനും അവരെ ഖണ്ഡിക്കുന്നതിനു പോലും നിനക്ക് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും നീ വിശ്വസിക്കുന്നു. നിനിക്ക് ശരിക്കും അങ്ങനെ ചെയ്യാനാവുമോ? നിന്‍റെ ആ ഉപരിപ്ലവമായ അനുഭവം വച്ചുകൊണ്ട് മാത്രം നിനക്ക് എന്ത് ധാരണയെ കുറിച്ചാണ് സംസാരിക്കാനാവുക? സത്യത്താല്‍ സജ്ജനാകുന്നതും, സത്യത്തിന്‍റെ പോരാട്ടത്തില്‍ പടവെട്ടുന്നതും, ദൈവ നാമത്തിന് സാക്ഷ്യം നല്കുന്നതും നീ കരുതുന്നത് പോലെയല്ല- അതായത്, ദൈവം വേലയിലായിരിക്കുന്നിടത്തോളം എല്ലാം നിവൃത്തിയാകുന്നതാണ് എന്നത്. അപ്പോഴേക്കും ചില ചോദ്യങ്ങളാല്‍ നീ അടിതെറ്റി വീണേക്കാം, അപ്പോള്‍ നീ ഒന്നു മിണ്ടാനാകാതെ പകച്ചുനില്ക്കുകയും ചെയ്യും. വേലയുടെ ഈ ഘട്ടത്തെ കുറിച്ച് നിനക്ക് വ്യക്തമായ ഒരു ധാരണയുണ്ടോ ഇല്ലയോ എന്നുള്ളതും, അതില്‍ എത്രമാത്രം നിനക്ക് വാസ്തവത്തില്‍ അറിയാം എന്നുള്ളതുമാണ് പ്രധാനം. ശത്രു സേനകളെ അതിജീവീക്കാനോ മതത്തിന്‍റെ ശക്തികളെ പരാജയപ്പെടുത്താനോ നിനക്ക് കഴിയുന്നില്ലെങ്കില്‍, നീ വിലയില്ലാത്തവനാകില്ലേ? നീ ഇന്നത്തെ വേല അനുഭവിച്ചിരിക്കുന്നു, അത് നിന്‍റെ സ്വന്തം കണ്ണുകളാല്‍ കണ്ടിരിക്കുന്നു, സ്വന്തം കാതുകളാല്‍ കേട്ടിരിക്കുകയും ചെയ്തിരിക്കുന്നു, എന്നാല്‍ അന്ത്യത്തില്‍, നിനക്ക് സാക്ഷ്യം വഹിക്കാനാവുന്നില്ലെങ്കില്‍, അപ്പോഴും ജീവിതം തുടരുന്നതിനുള്ള പിടിവാശി നിനക്കുണ്ടാകുമോ? നിനക്ക് ആരെയാണ് അഭിമുഖീകരിക്കാന്‍ കഴിയുക? അത് അത്ര ലളിതമായിരിക്കുമെന്ന് ഇപ്പോള്‍ സങ്കല്പിക്കണ്ട. ഭാവിയിലെ വേല നീ സങ്കല്പിക്കുന്നത് പോലെ അത്ര ലളിതമായിരിക്കില്ല; സത്യത്തിന്‍റെ യുദ്ധം പടവെട്ടുന്നത് അത്ര എളുപ്പമല്ല, അത്ര ഋജുവായതുമല്ല. ഇപ്പോള്‍, നീ സജ്ജനായിരിക്കേണ്ടത് ആവശ്യമാണ്; നീ സത്യത്താല്‍ സജ്ജനാകുന്നില്ല എങ്കില്‍, സമയം വരുകയും പരിശുദ്ധാത്മാവ് പ്രകൃത്യാതീമായ ഒരു രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുമ്പോള്‍, നീ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാകും.

അടിക്കുറിപ്പുകള്‍:

a. “എന്ന വിശ്വാസമാണ്” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.

b. “അവനെ” എന്ന പദം മൂലപാഠത്തിൽ ഇല്ല.

c. “സത്യം” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.

മുമ്പത്തേത്: ദൈവരക്ഷ നേടുവാന്‍ ആത്മശേഷി വര്‍ധിപ്പിക്കുക

അടുത്തത്: ഭാവിയിലെ നിന്‍റെ ദൗത്യത്തെ നീ എങ്ങനെ കൈകാര്യം ചെയ്യണം?

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക