എല്ലാവരും തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിനെ പറ്റി

ഇപ്പോൾ ദൈവത്തെ യഥാർത്ഥമായി സ്‌നേഹിക്കുന്ന ഏവർക്കും, ദൈവത്താൽ പരിപൂർണ്ണരാക്കപ്പെടാനുള്ള അവസരമുണ്ട്. യുവജനങ്ങളോ പ്രായമായവരോ ആകട്ടെ, ഹൃദയത്തിൽ ദൈവത്തോടുള്ള അനുസരണയും ബഹുമാനവും സൂക്ഷിക്കുന്നുവെങ്കിൽ, അവർക്ക് ദൈവത്താൽ പൂർണ്ണരാക്കപ്പെടുവാൻ കഴിയും. ഓരോരുത്തരുടെയും വ്യത്യസ്തമായ ധർമ്മം അനുസരിച്ചാണ് ദൈവം മനുഷ്യരെ തികഞ്ഞവരാക്കുന്നത്. നിങ്ങൾ പൂർണ്ണ ശക്തിയോടെ പരിശ്രമിക്കുകയും, ദൈവപ്രവൃത്തിക്ക് സ്വയം സമർപ്പിക്കുകയും ചെയ്യുകയാണെങ്കിൽ, ദൈവം നിങ്ങളെ പൂർണ്ണരാക്കും. ഇപ്പോൾ നിങ്ങളിൽ ആരും പൂർണ്ണരല്ല. ചിലപ്പോൾ ഒരു ധർമ്മം നിർവ്വഹിക്കാൻ നിങ്ങൾക്ക് പ്രാപ്തി ഉണ്ടായേക്കാം, മറ്റു ചിലപ്പോൾ രണ്ടു ധർമ്മങ്ങൾ നിർവ്വഹിക്കാൻ നിങ്ങൾക്കു കഴിഞ്ഞെന്നു വരാം. നിങ്ങളുടെ കഴിവിന്റെ പരമാവധി ദൈവത്തിനു വേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്നിടത്തോളം. ദൈവത്താൽ നിങ്ങൾ പൂർണ്ണരാക്കപ്പെടും.

യുവജനങ്ങൾക്ക് ജീവിതത്തെ സംബന്ധിക്കുന്ന തത്ത്വശാസ്തങ്ങൾ കുറവാണ്. അതുപോലെതന്നെ, അവർക്ക് ജ്ഞാനവും ഉൾകാഴ്ചയും കുറവാണ്. ദൈവം മനുഷ്യന്റെ ജ്ഞാനവും ഉൾകാഴ്ചയും പൂർണ്ണതയിൽ എത്തിക്കും. ദൈവത്തിന്റെ വചനം അവരുടെ കുറവുകൾ പരിഹരിക്കും. എന്നാൽ, അസ്ഥിരതയാണ് യുവജനതയുടെ പ്രകൃതം. അതിന് ദൈവത്താൽ രൂപാന്തരം സംഭവിക്കണം. ചെറുപ്പക്കാർക്ക് മതപരമായ ധാരണകൾ കുറവാണ്, ജീവിതത്തെ സംബന്ധിച്ച് അവർക്ക് അത്ര ശക്തമായ കാഴ്ചപ്പാടുകളില്ല. അവർ എല്ലാറ്റിനെയും ലളിതമായി കാണുന്നു. അവരുടെ ചിന്തകളും സങ്കീർണ്ണമല്ല. ഇത് അവരുടെ മനുഷ്യത്വത്തിന്റെ ഭാഗമാണെങ്കിലും അത് പൂർണ്ണ തോതിൽ രൂപീകൃതമായിട്ടില്ല. അത് അനുമോദിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ യുവജനത പലകാര്യങ്ങളിലും അജ്ഞരും പരിജ്ഞാനം കുറഞ്ഞവരുമാണ്. അതുകൊണ്ടാണ് അവർ ദൈവത്താൽ പൂർണ്ണത പ്രാപിക്കേണ്ടത്. ദൈവത്താൽ പൂർണ്ണരാക്കപ്പെടുമ്പോൾ വിവേചനബുദ്ധി വളർത്തിയെടുക്കാൻ ദൈവം നിങ്ങളെ പ്രാപ്തരാക്കും. ഒട്ടേറെ ആത്മീയ വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും, ക്രമേണ ദൈവത്തിന് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ നിങ്ങൾ യോഗ്യരായിത്തീരും. പ്രായമായ സഹോദരീ സഹോദരന്മാർക്കും അവരുടേതായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുണ്ട്. അവർ ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടവരല്ല. മുതിർന്ന സഹോദരീ സഹോദരന്മാർക്കും അഭിലഷണീയവും അനഭിലഷണീയവുമായ വശങ്ങളുണ്ട്. അവർക്ക് ജീവിതത്തെ സംബന്ധിക്കുന്ന കൂടുതൽ തത്ത്വശാസ്ത്രങ്ങളും മതപരമായ കാഴ്ചപ്പാടുകളുമുണ്ട്. അവരുടെ പ്രവർത്തനങ്ങളിൽ പല ഇടുങ്ങിയ ആചാരങ്ങളെയും മുറുകെപ്പിടിക്കുന്നു. നിയമങ്ങളോടുള്ള ആഭിമുഖ്യം കൊണ്ട് വിവേചനമില്ലാതെ അതിനെ യാന്ത്രികമായി അനുവർത്തിക്കുന്നു. ഇത് അനഭിലഷണീയമായ പ്രവണതയാണ്. എങ്കിലും ഈ മുതിർന്ന സഹോദരീ സഹോദരന്മാർ എല്ലാ സാഹചര്യങ്ങളിലും അക്ഷോഭ്യരും ദൃഢചിത്തരുമായി നിലകൊള്ളും. അവരുടെ പ്രകൃതം സ്ഥിരതയുള്ളതാണ്, പ്രക്ഷുബ്ധമായ അവസ്ഥാവിശേഷങ്ങൾ അവരെ ബാധിക്കുന്നില്ല. അവർ സാവധാനമായിരിക്കും വസ്തുതകളെ ഉൾക്കൊള്ളുന്നത്, പക്ഷേ അതൊരു വലിയ തെറ്റല്ല. നിങ്ങൾക്ക് സ്വയം കീഴ്പെടാൻ കഴിയുന്നിടത്തോളം, ദൈവം ഇപ്പോൾ പറയുന്നതിനെ സൂക്ഷ്മ പരിശോധന നടത്താതെ സ്വീകരിക്കുന്നിടത്തോളം, വിധേയത്വത്തോടെ ദൈവത്തെ പിന്തുടരുക മാത്രമാണ് നിങ്ങളുടെ താത്പര്യമെങ്കിൽ, ദൈവവചനത്തിനു മേൽ ഒരിക്കലും വിധിപ്രസ്താവം നടത്തുന്നില്ലെങ്കിൽ, അവയെപ്പറ്റി തെറ്റായ ധാരണകൾ വെച്ചുപുലർത്തുന്നില്ലെങ്കിൽ, ദൈവവചനം സ്വീകരിക്കുകയും അവ പ്രാവർത്തികമാക്കുകയും ചെയ്യുന്നുവെങ്കിൽ—ഈ വ്യവസ്ഥകളെല്ലാം പാലിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് പൂർണ്ണരാകാൻ കഴിയും.

നിങ്ങൾ ചെറുപ്പമോ പ്രായമുള്ളതോ ആയ സഹോദരനോ സഹോദരിയോ ആവട്ടെ, നിങ്ങൾ നിർവ്വഹിക്കേണ്ട ധർമ്മം എന്തെന്ന് നിങ്ങൾക്ക് അറിയാം. യുവതലമുറ ധാർഷ്ട്യമുള്ളവരല്ല, പ്രായമായവർ നിഷ്‌ക്രിയരോ പിൻവാങ്ങുന്നവരോ അല്ല. പരസ്പരം കഴിവുകൾ പങ്കുവെച്ച് തങ്ങളുടെ ബലഹീനതകൾ നികത്താൻ അവർക്ക് കഴിവുണ്ട്. മുൻവിധികളില്ലാതെ പരസ്പരം സേവിക്കാൻ അവർക്കു കഴിയും. യുവതലമുറയിലെയും പ്രായമായവരിലെയും സഹോദരീ സഹോദരന്മാരുടെ ഇടയില്‍ സൗഹൃദത്തിന്റെ ഒരു പാലമുള്ളതിനാലും ദൈവസ്നേഹത്താലും പരസ്പരം മനസ്സിലാക്കാൻ നിങ്ങൾക്കു കഴിയും. മുതിർന്ന സഹോദരീ സഹോദരന്മാരെ യുവ സഹോദരീ സഹോദരന്മാര്‍ അവജ്ഞയോടെ കാണുന്നില്ല, മുതിർന്നവർ സ്വയം നീതീകരിക്കുന്നുമില്ല. ഇതൊരു ചേർച്ചയുള്ള കൂട്ടായ്മയല്ലേ? നിങ്ങൾക്കെല്ലാം ഇങ്ങനെയൊരു തീരുമാനമുണ്ടെങ്കിൽ, നിങ്ങളുടെ തലമുറയിൽ ദൈവഹിതം തീർച്ചയായും നിറവേറും.

ഭാവിയിൽ നിങ്ങൾ ശപിക്കപ്പെടുകയോ അനുഗ്രഹിക്കപ്പെടുകയോ ചെയ്യുന്നത് നിങ്ങളുടെ ഇന്നത്തെ പെരുമാറ്റത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിലാണ്. നിങ്ങൾ ദൈവത്താൽ പൂർണ്ണരാക്കപ്പെടണമെങ്കിൽ അതിനുള്ള സമയം ഇതാണ്, ഈ കാലത്താണ്, നാളെ മറ്റൊരു അവസരമില്ല. ദൈവം ഇപ്പോൾ യഥാർത്ഥമായി, നിങ്ങളെ പൂർണ്ണരാക്കാൻ ആഗ്രഹിക്കുന്നു. ഇതൊരു വെറും വാക്കല്ല. ഭാവിയിൽ നിങ്ങൾക്കു നേരിടേണ്ടിവരുന്ന പരീക്ഷണങ്ങൾ എന്തായാലും, ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും, അഥവാ നേരിടേണ്ടി വരുന്ന ദുരന്തങ്ങൾ എന്തുതന്നെയായാലും, ദൈവം നിങ്ങളെ പൂർണ്ണരാക്കാൻ ആഗ്രഹിക്കുന്നു. ഇത് അവിതർക്കിതവും തീർച്ചയുമാണ്. ഇത് എങ്ങനെയാണ് മനസ്സിലാക്കാൻ കഴിയുന്നത്? കഴിഞ്ഞ തലമുറകളിലും കാലങ്ങളിലും ദൈവവചനം ഇന്നത്തെ ഉയരത്തിൽ എത്തിയിരുന്നില്ല എന്ന വസ്തുത അറിയുമ്പോഴാണ് ഇത് മനസ്സിലാക്കാൻ കഴിയുന്നത്. ഇന്ന് അത് ഏറ്റവും ഉയരത്തിൽ എത്തിയിരിക്കുന്നു. ഇക്കാലത്ത് മനുഷ്യരാശിക്കു വേണ്ടിയുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനം സമാനതകളില്ലാത്തതാണ്. മുൻതലമുറകളിലെ ആർക്കുംതന്നെ സമാനമായ അനുഭവം ഉണ്ടായിട്ടില്ല. യേശുവിന്റെ കാലത്തു പോലും ഇന്നുള്ളതു പോലെയുള്ള വെളിപാടുകൾ നിലനിന്നിരുന്നില്ല. നിങ്ങളോട് സംസാരിക്കപ്പെട്ട വചനങ്ങൾ, നിങ്ങൾ ഗ്രഹിച്ചത്, നിങ്ങളുടെ അനുഭവം, ഇവയെല്ലാം പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. പരീക്ഷണങ്ങളുടെയും കഠിനമായ ശിക്ഷണങ്ങളുടെയും നടുവിലും നിങ്ങൾ ഓടിപ്പോകുന്നില്ല എന്നത്, ദൈവപ്രവൃത്തി പണ്ടുണ്ടായിട്ടില്ലാത്ത മഹത്ത്വത്തിലെത്തിയിരിക്കുന്നു എന്നതിന്റെ മതിയായ തെളിവാണ്. ഇത് മനുഷ്യസാധ്യമായ കാര്യമല്ല, ഇത് മനുഷ്യർക്ക് നിലനിർത്താൻ കഴിയുന്നതുമല്ല, ഇത് യഥാർത്ഥമായ ദൈവപ്രവൃത്തിയാണ്. ഇങ്ങനെ ദൈവപ്രവൃത്തിയുടെ പലവിധ ഘട്ടങ്ങളിലൂടെ, ദൈവം മനുഷ്യനെ പൂർണ്ണനാക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാണാൻ കഴിയും. ദൈവം നിങ്ങളെ തികഞ്ഞവരാക്കാൻ മതിയായവൻ തന്നെ. നിങ്ങൾക്ക് ഈ ഉൾകാഴ്ച ഉണ്ടെങ്കിൽ, ഈ പുതിയ കണ്ടെത്തൽ നടത്തിയെങ്കിൽ, നിങ്ങൾ യേശുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയില്ല, പകരം ഈ കാലത്തു തന്നെ നിങ്ങളെ തികഞ്ഞവരാക്കാൻ ദൈവത്തെ അനുവദിക്കും. അതുകൊണ്ട്, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പരമാവധി പരിശ്രമിക്കുക, ഒരു ശ്രമവും ഉപേക്ഷിക്കരുത്, അങ്ങനെ നിങ്ങൾ ദൈവത്താൽ പൂർണ്ണരാക്കപ്പെടും.

ഇനി, നിങ്ങളെ ദുർബലരാക്കുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധതിരിക്കരുത്. ആദ്യമായി, നിങ്ങളെ തളർത്തുന്ന എല്ലാ കാര്യങ്ങളും മാറ്റിവയ്ക്കുക, അവയെ അവഗണിക്കുക. നിങ്ങൾ ഏതെങ്കിലും വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ, ദൈവത്തിനു കീഴ്പെട്ട, മുമ്പോട്ടുപോകാനുള്ള വഴി തേടുന്ന ഒരു ഹൃദയം നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിങ്ങളിലെ ഒരു ബലഹീനതയെ നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, അത് നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. പകരം, നിങ്ങളുടെ ഏൽപ്പിക്കപ്പെട്ട ജോലി തുടരുകയാണെങ്കിൽ, നിങ്ങൾ ക്രിയാത്മകമായ ഒരു ചുവടുവയ്പാണ് നടത്തുന്നത്. ഉദാഹരണത്തിന്, നിങ്ങളിലെ മുതിർന്ന സഹോദരീ സഹോദരന്മാർക്ക് മതപരമായ ധാരണകളുണ്ട്. എങ്കിലും നിങ്ങൾക്ക് പ്രാർത്ഥിക്കുവാനും കീഴ്പെടുവാനും ദൈവവചനം ഭക്ഷണപാനീയങ്ങളാക്കുവാനും സ്തുതിഗീതങ്ങൾ ആലപിക്കുവാനും കഴിയും. … ഇതിനർത്ഥം നിങ്ങൾ പൂർണ്ണ സമർപ്പണത്തോടെ സർവ്വശക്തിയും സംഭരിച്ച് നിങ്ങൾക്ക് കഴിയുന്നതൊക്കെയും ചെയ്യണം, ചെയ്യാൻ പ്രാപ്തിയുള്ള പ്രവൃത്തികൾ ചെയ്യണം എന്നാണ്. നിഷ്ക്രിയരായി കാത്തിരിക്കരുത്. നിങ്ങളുടെ പ്രവൃത്തിയിൽ ദൈവത്തെ പ്രസാദിപ്പിക്കാൻ പ്രാപ്തരാകുക എന്നതാണ് ആദ്യപടി. അങ്ങനെ നിങ്ങൾ സത്യം ഗ്രഹിക്കാൻ കഴിവുള്ളവരായി ദൈവവചനത്തിന്റെ യാഥാർത്ഥ്യത്തിലേക്ക് പ്രവേശനം നേടിയാൽ, ദൈവത്താൽ നിങ്ങൾ പൂർണ്ണരാക്കപ്പെടും.

മുമ്പത്തേത്: ഒരു സാധാരണ ആത്മീയ ജീവിതത്തെക്കുറിച്ച്

അടുത്തത്: ദൈവം മനുഷ്യനെ ഉപയോഗിക്കുന്നതു സംബന്ധിച്ച്

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക