ഒരു സാധാരണ ആത്മീയ ജീവിതത്തെക്കുറിച്ച്

ദൈവത്തിലുള്ള വിശ്വാസം ഒരു സാധാരണ ആത്മീയ ജീവിതം അനിവാര്യമാക്കിത്തീർക്കുന്നു, അത് ദൈവത്തിന്‍റെ വചനങ്ങൾ അനുഭവിച്ചറിയുന്നതിനും യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നതിനുമുള്ള അടിത്തറയാണ്. ഇപ്പോഴത്തെ നിങ്ങളുടെ എല്ലാ പ്രാർത്ഥനകളുടെയും ദൈവത്തോട് അടുക്കുക, സ്തുതിഗീതം ആലപിക്കുക, വാഴ്ത്തുക, ധ്യാനിക്കുക, ദൈവവചനത്തെക്കുറിച്ച് ഗഹനമായി ചിന്തിക്കുക എന്നീ കാര്യങ്ങളുടെയും അനുഷ്ഠാനം ഒരു “സാധാരണ ആത്മീയ ജീവിതത്തിനു” തുല്യമാണോ? നിങ്ങളിൽ ആർക്കും അറിയില്ലെന്ന് തോന്നുന്നു. പ്രാർത്ഥിക്കുക, സ്തുതിഗീതങ്ങൾ ആലപിക്കുക, സഭാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, ദൈവവചനം പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഒരു സാധാരണ ആത്മീയ ജീവിതം. പകരം, പുതിയതും ഊർജ്ജസ്വലവുമായ ഒരു ആത്മീയ ജീവിതം നയിക്കുന്നത് അതിൽ ഉൾപ്പെടുന്നു. നിങ്ങൾ എങ്ങനെ അനുഷ്ഠിക്കുന്നു എന്നതല്ല, നിങ്ങളുടെ അനുഷ്ഠാനം എന്ത് ഫലം ഉത്പാദിപ്പിക്കുന്നു എന്നതാണ് പ്രധാനം. പ്രാർത്ഥിക്കുക, സ്തുതിഗീതങ്ങൾ ആലപിക്കുക, ദൈവവചനം പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുക അല്ലെങ്കിൽ അവന്‍റെ വചനങ്ങളെക്കുറിച്ച് ആഴമായി ചിന്തിക്കുക എന്നിവയെല്ലാം ഒരു സാധാരണ ആത്മീയ ജീവിതത്തിൽ അവശ്യം ഉൾപ്പെട്ടിരിക്കുന്നതായി പലരും കരുതുന്നു, അത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടോ അല്ലെങ്കിൽ അത് ശരിയായ ഗ്രാഹ്യത്തിലേക്ക് നയിക്കുന്നുണ്ടോ എന്നൊന്നും അവർക്കു പ്രസക്തമല്ല. ഈ ആളുകൾ ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെ ഉപരിപ്ലവമായ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; അവർ മതപരമായ ആചാരങ്ങളിൽ ജീവിക്കുന്നവരാണ്, സഭയ്ക്കുള്ളിൽ ജീവിക്കുന്നവരല്ല. അപ്പോൾ അവർ രാജ്യത്തിന്‍റെ പ്രജകൾ ആയിരിക്കുമോ എന്ന കാര്യം പറയുകപോലും ചെയ്യേണ്ടതില്ലല്ലോ. അവർ പ്രാർഥിക്കുന്നതും സ്തുതിഗീതങ്ങൾ ആലപിക്കുന്നതും ദൈവവചനം പാനം ചെയ്യുന്നതും ഭക്ഷിക്കുന്നതുമെല്ലാം കേവലം ചട്ടങ്ങൾ പാലിക്കാൻ മാത്രമാണ്, നിർബന്ധം തോന്നുന്നതിനാലാണ്, ചില പ്രവണതകൾക്കനുസരിച്ച് പ്രവർത്തിക്കുന്നതു കൊണ്ടാണ്, മനസ്സോടെയോ ഹൃദയത്തിൽനിന്നോ അല്ല. ഈ ആളുകൾ എത്രമാത്രം പ്രാർത്ഥിച്ചാലും പാടിയാലും അവരുടെ ശ്രമങ്ങൾക്ക് ഫലമുണ്ടാകില്ല, കാരണം അവർ അനുഷ്ഠിക്കുന്നത് മതനിയമങ്ങളും ആചാരങ്ങളും മാത്രമാണ്; അവർ യഥാർത്ഥത്തിൽ ദൈവവചനപ്രകാരം പ്രവർത്തിക്കുന്നില്ല. അവരുടെ ശ്രദ്ധ എങ്ങനെ ജീവിക്കുന്നു എന്നതിനെച്ചൊല്ലി ഒരു പ്രശ്നമുണ്ടാക്കുന്നതിൽ മാത്രമാണ്, പിൻപറ്റാനുള്ള ചട്ടങ്ങളായി അവർ ദൈവവചനങ്ങളെ കാണുകയും ചെയ്യുന്നു. അത്തരം ആളുകൾ ദൈവത്തിന്‍റെ വചനങ്ങൾഅനുഷ്ഠിക്കുന്നില്ല; അവർ ജഡത്തെ തൃപ്തിപ്പെടുത്തുകയും മറ്റുള്ളവർ കാണാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ മതനിയമങ്ങളും അനുഷ്ഠാനങ്ങളും എല്ലാംമനുഷ്യനിർമിതമാണ്; അവ ദൈവത്തിൽനിന്നല്ല വരുന്നത്. ദൈവം ചട്ടങ്ങൾ പിൻപറ്റുന്നില്ല, അവൻ ഒരു നിയമത്തിനും വിധേയനുമല്ല. മറിച്ച്, അവൻ എല്ലാ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യുന്നു, പ്രായോഗികമായ ജോലി ചെയ്യുന്നു. ദിവസവും പ്രഭാത ശുശ്രൂഷകളിൽ പങ്കെടുക്കുക, വൈകുന്നേരത്തെ പ്രാർത്ഥനകളും ഭക്ഷണത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പ്രാർത്ഥനകളും നടത്തുക, എല്ലാത്തിനും നന്ദി പറയുക തുടങ്ങിയ കാര്യങ്ങളിൽ ഒതുങ്ങുന്ന ത്രീ-സെൽഫ് സഭയിലെ ആളുകളെപ്പോലെ, എത്രമാത്രം ചെയ്താലും, എത്രനേരം ചെയ്താലും പരിശുദ്ധാത്മാവ് അവരിൽ പ്രവർത്തിക്കില്ല. ആളുകൾ ചട്ടങ്ങൾക്കു മധ്യേ ജീവിക്കുകയും ശീലിച്ച രീതികളിൽ ഹൃദയം ഉറപ്പിച്ചുനിനിർത്തുകയും ചെയ്യുമ്പോൾ പരിശുദ്ധാത്മാവിന് പ്രവർത്തിക്കാൻ കഴിയില്ല, കാരണം അവരുടെ ഹൃദയങ്ങളിൽ ചട്ടങ്ങളും മാനുഷിക ആശയങ്ങളും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട്, അവരുടെ കാര്യത്തിൽ ഇടപെട്ടു പ്രവർത്തിക്കാൻ ദൈവത്തിന് കഴിയില്ല, അവർക്ക് നിയമങ്ങളുടെ നിയന്ത്രണത്തിൽ തുടരാൻ മാത്രമേ കഴിയൂ. അത്തരം ആളുകൾക്ക് ദൈവത്തിന്‍റെ പ്രശംസ സ്വീകരിക്കാൻ ഒരിക്കലും കഴിയില്ല.

ഒരു സാധാരണ ആത്മീയ ജീവിതം ദൈവമുമ്പാകെയുള്ള ജീവിതമാണ്. പ്രാർത്ഥിക്കുമ്പോൾ, ഒരാൾക്ക് ദൈവമുമ്പാകെ ഹൃദയത്തെ ശാന്തമാക്കാനാകും, പ്രാർത്ഥനയിലൂടെ ഒരാൾക്ക് പരിശുദ്ധാത്മാവിന്‍റെ പ്രബുദ്ധത തേടാനും ദൈവവചനങ്ങൾ അറിയാനും ദൈവഹിതം മനസ്സിലാക്കാനും കഴിയും. അവിടുത്തെ വാക്കുകൾ പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്യുന്നതിലൂടെ ആളുകൾക്ക് ദൈവത്തിന്‍റെ ഇപ്പോഴത്തെ പ്രവർത്തനത്തെക്കുറിച്ച് വ്യക്തവും സമഗ്രവുമായ ഗ്രാഹ്യം ലഭിക്കാനാകും. അവർക്ക് പ്രവൃത്തിയുടെ ഒരു പുതിയ പാത നേടാനും കഴിയും, അവർ പഴയതിനോട് പറ്റിനിൽക്കില്ല; അവർ പ്രവർത്തിക്കുന്നതെല്ലാം ജീവിതത്തിൽ അഭിവൃദ്ധി നേടാൻ സഹായിക്കും. പ്രാർത്ഥനയെന്നാൽ, നിങ്ങൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്നതിനായി കുറെ നല്ല വാക്കുകൾ പറയുകയോ ദൈവമുമ്പാകെ കണ്ണുനീർ പൊഴിക്കുകയോ ചെയ്യുന്നതല്ല; മറിച്ച്, അതിന്‍റെ ഉദ്ദേശ്യം ആത്മാവിനെ ഉപയോഗിക്കാൻ സ്വയം പരിശീലിപ്പിക്കുക, ദൈവമുമ്പാകെ ഒരാളുടെ ഹൃദയത്തെ ശാന്തമാക്കാൻ അനുവദിക്കുക, സകലത്തിലും ദൈവവചനത്തിൽനിന്ന് മാർഗനിർദേശം തേടുന്നതിന് സ്വയം പരിശീലിപ്പിക്കുക എന്നെല്ലാമാണ്. അങ്ങനെ ഒരാളുടെ ഹൃദയം ദിവസവും പുതിയൊരു വെളിച്ചത്തിലേക്ക് ആകർഷിക്കപ്പെടാം, നിഷ്ക്രിയനോ അലസനോ ആകാതിരിക്കാം, അയാൾ ദൈവവചത്തിന്‍റെ അനുസരണമെന്ന ശരിയായ പാതയിലേക്ക് കാലെടുത്തു വെക്കുകയും ചെയ്തേക്കാം. ഇന്നുള്ള മിക്കവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനുഷ്ഠിക്കുന്ന രീതികളിലാണ്. എന്നിട്ടും സത്യം പിന്തുടരാനും ജീവിതവളർച്ച നേടാനുമല്ല അവർ അങ്ങനെ ചെയ്യുന്നത്. ഇവിടെയാണ് അവർക്ക് വഴിതെറ്റിയത്. പുതിയ വെളിച്ചം സ്വീകരിക്കാൻ കഴിവുള്ള ചിലരുണ്ട്, പക്ഷേ അവരുടെ അനുഷ്ഠാന രീതികൾ മാറുന്നില്ല. ഇന്നത്തെ ദൈവത്തിന്‍റെ വചനങ്ങൾ സ്വീകരിക്കാൻ നോക്കുമ്പോൾ അവർ തങ്ങളുടെ പഴയ മതാശയങ്ങൾ കൂടെ കൊണ്ടുവരുന്നു. അതിനാൽ അവർക്ക് ഇപ്പോഴും ലഭിക്കുന്നത് മതപരമായ സങ്കൽപ്പങ്ങൾ നിറം പിടിപ്പിച്ച മൃതമായ ഉപദേശമാണ്; അവർ ഇന്നത്തെ വെളിച്ചം സ്വീകരിക്കുന്നില്ല. തൽഫലമായി, അവരുടെ പ്രവർത്തനരീതികൾ കളങ്കപ്പെട്ടിരിക്കുന്നു; പുത്തൻ പൊതിയിലെ പഴയ കാര്യങ്ങളാണ് അവ. എത്ര നന്നായി പ്രവർത്തിച്ചാലും അവർ കപടഭക്തരാണ്. ദിവസവും പുതിയ ഉൾക്കാഴ്ചയും ഗ്രാഹ്യവും നേടാൻ ആവശ്യപ്പെട്ടുകൊണ്ട് എല്ലാ ദിവസവും പുതിയ കാര്യങ്ങൾ ചെയ്യുന്നതിനായി ദൈവം ആളുകളെ വഴിനയിക്കുന്നു. അതോടൊപ്പം, പഴഞ്ചൻ രീതികളും ഒരു കാര്യംതന്നെ വീണ്ടും വീണ്ടും ആവർത്തിക്കുന്നതും ഒഴിവാക്കാനും ആവശ്യപ്പെടുന്നു. വർഷങ്ങളായി നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചുപോന്നിട്ടും നിങ്ങളുടെ അനുഷ്ഠാന രീതികൾ ഒട്ടുംതന്നെ മാറിയിട്ടില്ല. ഇപ്പോഴും പുറമേയുള്ള കാര്യങ്ങളിൽ ഉത്സുകരും തിരക്കുള്ളവരും ആയിരിക്കുകയും ദൈവത്തിന്‍റെ വചനങ്ങൾ ആസ്വദിക്കാനായി അവന്‍റെ ദൈവസന്നിധിയിൽ വരാനുള്ള ഒരു ശാന്തഹൃദയം ഇല്ലാതിരിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ ഒന്നും നേടുകയില്ല. ദൈവം ചെയ്ത പുതിയ ഒരു കാര്യം സ്വീകരിക്കേണ്ടിവരുമ്പോൾ, നിങ്ങൾ ആസൂത്രണം ചെയ്യുന്ന രീതി മാറ്റിയില്ലെങ്കിൽ, ഒരു പുതിയ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ, ഏതെങ്കിലും പുതിയ ഗ്രാഹ്യം നേടാനായി ശ്രമിക്കുന്നില്ലെങ്കിൽ, പകരം പഴയതിനോട് പറ്റിനിൽക്കുകയും പരിമിതമായി മാത്രം പുതിയ വെളിച്ചം സ്വീകരിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ജീവിതരീതിയ്ക്ക് മാറ്റം വരുത്തുന്നില്ലെങ്കിൽ, നിങ്ങളേപ്പോലുള്ള ആളുകൾ‌ ഈ ജീവിതധാരയിൽ‌ നാമമാത്രമായിട്ടായിരിക്കും ഉണ്ടായിരിക്കുക; വാസ്തവത്തിൽ, അവർ പരിശുദ്ധാത്മാവിന്‍റെ ഒഴുക്കിന് പുറത്തുള്ള മതപരീശന്മാരാണ്.

ഒരു സാധാരണ ആത്മീയ ജീവിതം നയിക്കാൻ, ഒരാൾക്ക് ദിവസവും പുതിയ വെളിച്ചം സ്വീകരിക്കാനും ദൈവവചനങ്ങളെക്കുറിച്ച് ശരിയായ ഗ്രാഹ്യം നേടാനും കഴിയണം. ഒരാൾ സത്യം വ്യക്തമായി കാണണം, എല്ലാ കാര്യങ്ങളും അനുഷ്ഠിക്കാൻ ഒരു പാത കണ്ടെത്തണം, ദിവസവും ദൈവവചനം വായിക്കുന്നതിലൂടെ പുതിയ ചോദ്യങ്ങൾ കണ്ടെത്തണം, സ്വന്തം പോരായ്മകൾ മനസ്സിലാക്കണം. അപ്പോൾ അയാൾക്ക് തന്‍റെ സർവസ്വത്തെയും പ്രചോദിപ്പിക്കുന്ന തീവ്രാഭിലാഷമുള്ള, ആരായുന്ന ഒരു ഹൃദയം ഉണ്ടായിരിക്കും, ആഴമായ പരാജയ ഭീതിയോടെ എപ്പോഴും ദൈവമുമ്പാകെ നിശ്ശബ്ദമായിരിക്കും. അത്തരം തീവ്രാഭിലാഷമുള്ള, ആരായുന്ന ഹൃദയമുള്ള, നിരന്തരം പ്രവേശനം നേടാൻ സന്നദ്ധനായ ഒരു വ്യക്തി ആത്മീയ ജീവിതത്തിന്‍റെ ശരിയായ പാതയിലാണ്. പരിശുദ്ധാത്മാവിനാൽ പ്രേരിതരായവർ, കൂടുതൽ മെച്ചമായി ചെയ്യാൻ ആഗ്രഹിക്കുന്നവർ, ദൈവത്താൽ പരിപൂർണ്ണരാകാൻ ആഗ്രഹിക്കുന്നവർ, ദൈവവചനങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ, അമാനുഷികതയെ പിന്തുടരാതെ യഥാർത്ഥ വില നൽകുന്നവർ, ദൈവഹിതത്തിനു ശരിക്കും പ്രാധാന്യം കൊടുക്കുന്നവർ, തങ്ങളുടെ അനുഭവങ്ങൾ കൂടുതൽ യഥാർത്ഥവും തനിമയുള്ളതും ആകേണ്ടതിന് ശരിക്കും പ്രവേശനം നേടുന്നവർ, അർത്ഥശൂന്യമായ വാക്കുകളോ ഉപദേശങ്ങളോ തേടുകയോ അമാനുഷികത അനുഭവിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തവർ, ഏതെങ്കിലും വലിയ വ്യക്തിത്വത്തെ ആരാധിക്കാത്തവർ—ഇവരാണ് ഒരു സാധാരണ ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ചവർ. അവർ ചെയ്യുന്നതെല്ലാം ജീവിതത്തിൽ കൂടുതൽ വളർച്ച നേടാനും അവരെ പുതുമയുള്ളതും സജീവവുമായ ചൈതന്യമുള്ളവരാക്കാനും ഉദ്ദേശിച്ചുള്ളതാണ്, അവർക്ക് എല്ലായ്പ്പോഴും സജീവമായി പ്രവേശനം നേടാൻ കഴിവുള്ളവരാണ്. അത് തിരിച്ചറിയാതെ അവർ സത്യം മനസ്സിലാക്കി യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്നു. സാധാരണ ആത്മീയജീവിതം നയിക്കുന്നവർ ദിവസവും ആത്മീയ വിമോചനവും സ്വാതന്ത്ര്യവും കണ്ടെത്തുന്നു, ദൈവം തൃപ്തനാകുമാറ് സ്വതന്ത്രമായ രീതിയിൽ ദൈവവചനങ്ങൾ അനുഷ്ഠിക്കാൻ അവർക്ക് കഴിയുന്നു. ഈ ആളുകളെ സംബന്ധിച്ചിടത്തോളം, പ്രാർത്ഥിക്കുന്നത് ഒരു ഔപചാരികതയോ ഒരു നടപടിക്രമമോ അല്ല; ഓരോ ദിവസവും, പുതിയ പ്രകാശത്തോടൊപ്പം ചുവട് വെക്കാൻ അവർക്കു സാധിക്കുന്നു. ഉദാഹരണത്തിന്, ദൈവമുമ്പാകെ തങ്ങളുടെ ഹൃദയത്തെ ശാന്തമാക്കാൻ ആളുകൾ സ്വയം പരിശീലിപ്പിക്കുന്നു, അവരുടെ ഹൃദയങ്ങൾക്ക് ശരിക്കും ദൈവമുമ്പാകെ ശാന്തമായിരിക്കാൻ കഴിയും, ആർക്കും അവരെ ശല്യപ്പെടുത്താനാവില്ല. ഒരു വ്യക്തിക്കോ സംഭവത്തിനോ വസ്തുവിനോ അവരുടെ സാധാരണ ആത്മീയ ജീവിതത്തെ നിയന്ത്രിക്കാൻ കഴിയില്ല. അത്തരം പരിശീലനം ഫലം കിട്ടാൻ ഉദ്ദേശിച്ചുള്ളതാണ്; ചട്ടങ്ങൾ പാലിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യമല്ല അതിനുള്ളത്. ഈ പരിശീലനം ചട്ടം പിൻപറ്റുന്ന കാര്യമല്ല, മറിച്ച് ആളുകളുടെ ജീവിതത്തിന്‍റെ പുരോഗതിയെ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. പാലിക്കേണ്ട ചട്ടങ്ങളായി മാത്രം നിങ്ങൾ ഈ അനുഷ്ഠാനത്തെ കാണുന്നെങ്കിൽ‌, നിങ്ങളുടെ ജീവിതം ഒരിക്കലും മാറില്ല. നിങ്ങൾ മറ്റുള്ളവരെപ്പോലെ അതേ കാര്യങ്ങൾ അനുഷ്ഠിക്കുന്നതിൽ ഏർപ്പെടുന്നുണ്ടാകാം, പക്ഷേ ആത്യന്തികമായി അവർക്ക് പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിനൊപ്പം പോകാൻ കഴിയുമ്പോൾ, നിങ്ങൾ പരിശുദ്ധാത്മാവിന്‍റെ ഒഴുക്കിൽനിന്ന് പുറന്തള്ളപ്പെടുന്നു. നിങ്ങൾ സ്വയം വഞ്ചിക്കുകയല്ലേ? ഈ വാക്കുകളുടെ ഉദ്ദേശ്യം, ദൈവമുമ്പാകെ അവരുടെ ഹൃദയത്തെ ശാന്തമാക്കാനും ഹൃദയങ്ങൾ ദൈവത്തിലേക്കു തിരിക്കാനും അനുവദിക്കുക എന്നതാണ്. അതിലൂടെ അവരിലുള്ള ദൈവത്തിന്‍റെ പ്രവർത്തനം തടസ്സമില്ലാതെ ഫലം കായ്ച്ചേക്കാം. അപ്പോൾ മാത്രമേ ആളുകൾക്ക് ദൈവഹിതത്തിന് അനുസൃതമായി പ്രവർത്തിക്കാൻ കഴിയൂ.

മുമ്പത്തേത്: യാഥാര്‍ത്ഥ്യം അറിയുന്നത് എങ്ങനെ?

അടുത്തത്: എല്ലാവരും തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിനെ പറ്റി

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക