ഒരു സ്വാഭാവിക അവസ്ഥയിലേക്ക് എങ്ങനെ പ്രവേശിക്കാം

ദൈവവചനങ്ങള്‍ എത്ര കൂടുതല്‍ സ്വീകരിക്കുന്നുവോ, മനുഷ്യര്‍ അത്രയും കൂടുതല്‍ പ്രബുദ്ധരാവുകയും അവരില്‍ ദൈവത്തെ അറിയാനുള്ള വിശപ്പും ദാഹവും ഏറുകയും ചെയ്യുന്നു. ദൈവവചനം സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ സമ്പന്നവും ആഴമേറിയതുമായ അനുഭവങ്ങള്‍ സ്വീകരിക്കാന്‍ ശേഷിയുണ്ടാവുകയുള്ളൂ. അവര്‍ക്ക് മാത്രമേ എള്ളിന്‍ പുഷ്പങ്ങള്‍ പോലെ വളരാനും ജീവിതം തുടരാനും കഴിയൂ. ജീവിച്ചിരിക്കുന്ന എല്ലാവരും ഇത് അവരുടെ മുഴുവന്‍ സമയ ജോലിയായി കണക്കാക്കണം. ''ദൈവത്തെക്കൂടാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല'' എന്നും ''ദൈവത്തെക്കൂടാതെ എനിക്ക് ഒന്നും വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല'' എന്നും ''ദൈവമില്ലെങ്കില്‍ സര്‍വ്വവും ശൂന്യമാണ്'' എന്നും അവര്‍ക്ക് തോന്നണം. അതുപോലെ, ''പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തോടുകൂടിയല്ലാതെ ഞാന്‍ ഒന്നും ചെയ്യുകയില്ല, ദൈവത്തിന്റെ വചനങ്ങള്‍ വായിക്കുന്നതില്‍ യാതൊരു ഫലവുമില്ലെങ്കില്‍ ഞാന്‍ മറ്റെന്ത് ചെയ്യുന്നതിലും തല്പരനല്ല' എന്ന ഉറച്ച തീരുമാനം അവര്‍ക്കുണ്ടാകണം. നിങ്ങള്‍ സ്വയം അഭിരമിക്കരുത്. ജീവിതാനുഭവങ്ങള്‍ ദൈവത്തിന്റെ വരപ്രസാദത്തില്‍ നിന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നുമാണ് വരുന്നത്, അവ നിങ്ങളുടെ ആത്മനിഷ്ഠമായ ശ്രമങ്ങളുടെ സുവ്യക്തരൂപമാണ്. നിങ്ങള്‍ സ്വയം ആജ്ഞാപിക്കേണ്ടത് ഇതാണ്: ''ജീവിതാനുഭവത്തിന്റെ കാര്യം വരുമ്പോള്‍, ഞാൻ എനിക്ക് തന്നെ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം നൽകാൻ പാടില്ല .

ചിലപ്പോള്‍, ഒട്ടും സ്വാഭാവികമല്ലാത്ത അവസ്ഥയില്‍, നിനക്ക് ദൈവത്തിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടുകയും പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസാന്നിധ്യം അനുഭവിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഭയം തോന്നുന്നത് സാധാരണമാണ്. നീ ഉടനെ അന്വേഷണം ആരംഭിക്കണം. നീ അങ്ങനെ ചെയ്തില്ലെങ്കില്‍ ദൈവം നിന്നില്‍ നിന്ന് അകന്നുപോകും. നിന്നിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമുണ്ടാവില്ല. മാത്രവുമല്ല, ഒരു ദിവസത്തേക്കോ രണ്ടു ദിവസത്തേക്കോ, ഒരു മാസത്തേക്കോ രണ്ടു മാസത്തേക്കോ നിന്നിൽ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഉണ്ടാവില്ല. ഈ സാഹചര്യത്തില്‍ നീ അവിശ്വസനീയമാം വിധം മരവിച്ച് പോവുകയും എല്ലാത്തരം ചീത്ത പ്രവൃത്തികളും ചെയ്യാന്‍ നിനക്ക് പ്രാപ്തിയുണ്ടാകുന്ന വിധത്തില്‍ സാത്താന്‍ വീണ്ടും നിന്നെ ബന്ദി ആക്കുകയും ചെയ്യുന്നു. നീ സമ്പത്ത് മോഹിക്കുന്നു, നിന്റെ സഹോദരീ സഹോദരന്മാരെ കബളിപ്പിക്കുന്നു, സിനിമകളും വീഡിയോകളും കാണുന്നു, മഹ്‌ജോംഗ് കളിക്കുന്നു, അച്ചടക്കമില്ലാതെ പുകവലിക്കുകയും, മദ്യപിക്കുകയും കൂടി ചെയ്യുന്നു. നിന്റെ ഹൃദയം ദൈവത്തില്‍ നിന്ന് വളരെ അകന്നുപോയി, നീ രഹസ്യമായി നിന്റെ സ്വന്തം വഴിക്ക് പോയി, ദൈവത്തിന്റെ വേലയെക്കുറിച്ച് നീ ഏകപക്ഷീയമായി മുൻവിധി പുലർത്തി. ചില സന്ദര്‍ഭങ്ങളില്‍, ലൈംഗിക പാപങ്ങള്‍ ചെയ്യുന്നതില്‍ ഒരു വിധ ലജ്ജയോ സങ്കോചമോ ഇല്ലാത്തവിധം അധമമായ നിലയിലേക്ക് ആളുകള്‍ താഴുന്നു. ഇത്തരത്തിലുള്ള വ്യക്തി പരിശുദ്ധാത്മാവിനാല്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം അത്തരമൊരു വ്യക്തിയില്‍ വളരെക്കാലമായി ഉണ്ടായിരുന്നില്ല. തിന്മയുടെ കൈകള്‍ ഏറെ നീളുമ്പോള്‍ അവര്‍ ജീര്‍ണതയുടെ കൂടുതല്‍ ആഴത്തിലേക്ക് മുങ്ങുന്നത് മാത്രമേ ഒരാള്‍ക്ക് കാണാനാവുകയുള്ളൂ. ഒടുവില്‍, അവര്‍ ഈ വിധത്തിലുള്ള അസ്തിത്വത്തെ നിഷേധിക്കുന്നു, പാപം ചെയ്യുന്നതിനാല്‍ സാത്താന്‍ അവരെ ബന്ദികളാക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം മാത്രമേ നിന്നില്‍ ഉള്ളൂ എന്ന് നീ കണ്ടെത്തിയിട്ടുണ്ടെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ അഭാവം ഉണ്ടെങ്കില്‍, അത് ഇതിനകം തന്നെ അപകടകരമായ ഒരു സാഹചര്യമാണ്. നിനക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം പോലും അനുഭവിക്കാന്‍ കഴിയാത്തപ്പോള്‍, നീ മരണത്തിന്റെ വക്കിലാണ്. നീ പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നീ പൂര്‍ണ്ണമായും സാത്താനിലേക്കു മടങ്ങിപ്പോകും, ഉന്മൂലനം ചെയ്യപ്പെടുന്നവരില്‍ ഒരാള്‍ നീയാകും. അതിനാല്‍, നീ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം മാത്രമുള്ള ഒരു അവസ്ഥയിലാണെന്ന് കണ്ടെത്തുമ്പോള്‍ (നീ പാപം ചെയ്യുന്നില്ല, നീ സ്വയം നിയന്ത്രിക്കുന്നു, ദൈവത്തോട് ധിക്കാരത്തോടെ എതിര്‍ത്തിട്ട് നീ ഒന്നും ചെയ്യുകയുമില്ല) എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ അഭാവം നിന്നിലുണ്ടാകുമ്പോള്‍ (നീ പ്രാര്‍ത്ഥിക്കുമ്പോള്‍ ഉള്ളുരുകുന്നില്ല, ദൈവവചനം ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിനക്ക് വ്യക്തമായ ഉള്‍ക്കാഴ്ചയോ പ്രകാശമോ ലഭിക്കുന്നില്ല, ദൈവവചനം ഭുജിക്കുന്നതിലും പാനം ചെയ്യുന്നതിലും നീ തല്പരനല്ല, നിന്റെ ജീവിതത്തില്‍ ഒരിക്കലും വളര്‍ച്ചയില്ല, മഹത്തരമായ ഉള്‍പ്രകാശം നിന്നെ വിട്ടു പിരിഞ്ഞിട്ട് കാലങ്ങളായി) - ഈ സാഹചര്യത്തില്‍ നീ തീര്‍ച്ചയായും കൂടുതല്‍ ജാഗ്രത പാലിക്കണം.

 നീ നിന്നില്‍ത്തന്നെ സ്വയം മുഴുകരുത്, നിന്റെ സ്വഭാവത്തിന് ഇനിയും കടിഞ്ഞാണില്ലായ്മ അനുവദിച്ചു നല്‍കരുത്. പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം എപ്പോള്‍ വേണമെങ്കിലും നിലയ്ക്കാം, അപ്രത്യക്ഷമാകാം. ഇതുകൊണ്ടാണ് അത്തരമൊരു സാഹചര്യം വളരെ അപകടകരമാകുന്നത്. നീ ഇത്തരത്തിലുള്ള അവസ്ഥയിലാണെന്ന് സ്വയം കണ്ടെത്തിയാല്‍ കഴിയുന്നത്ര വേഗത്തില്‍ കാര്യങ്ങള്‍ തിരിച്ചു കൊണ്ടുവരുവാന്‍ ശ്രമിക്കുക. ആദ്യം, നീ മനസ്താപ പ്രാര്‍ത്ഥന ചൊല്ലുകയും ദൈവത്തോട് ഒരിക്കല്‍ കൂടി നിന്നില്‍ കരുണ ചൊരിയണമെന്ന് അപേക്ഷിക്കുകയും വേണം. കൂടുതല്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക, ദൈവത്തിന്റെ വചനങ്ങള്‍ കൂടുതല്‍ കൂടുതല്‍ഭുജിക്കുവാനും പാനം ചെയ്യുവാനും നിന്റെ ഹൃദയത്തെ ശാന്തമാക്കുക. ഈ അടിത്തറയിട്ട ശേഷം നീ കൂടുതല്‍ സമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കണം; പാടുക, പ്രാര്‍ത്ഥിക്കുക, ദൈവവചനം ഭക്ഷിക്കുക, പാനം ചെയ്യുക, നിന്റെ കടമ നിര്‍വഹിക്കുക എന്നിവയിൽ നിന്റെ ശ്രമങ്ങള്‍ ഇരട്ടിയാക്കുക. നീ ഏറ്റവും ദുര്‍ബലനായിരിക്കുമ്പോള്‍, നിന്റെ ഹൃദയം ഏറ്റവും എളുപ്പത്തില്‍ സാത്താന്‍ കൈവശമാക്കും. അത് സംഭവിക്കുമ്പോള്‍, നിന്റെ ഹൃദയം ദൈവത്തില്‍ നിന്ന് സാത്താനിലേക്ക് മടങ്ങുന്നു, അപ്പോള്‍ നീ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമില്ലാത്തവനാകുന്നു . അത്തരം സമയങ്ങളില്‍, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കുക ഇരട്ടി ബുദ്ധിമുട്ടാണ്. പരിശുദ്ധാത്മാവ് നിന്നോടൊപ്പമുണ്ടായിരിക്കുമ്പോള്‍ ആ പ്രവര്‍ത്തനങ്ങള്‍ പിന്തുടരുന്നതാണ് നല്ലത്. അത് നിന്നില്‍ ദൈവപ്രകാശം കൂടുതലായി വര്‍ഷിക്കുവാനും ​ദൈവം ​നിന്നെ ഉപേക്ഷിച്ചു കളയുവാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുന്നു. പ്രാര്‍ത്ഥിക്കുക, സ്തുതിഗീതങ്ങള്‍ ആലപിക്കുക, നിന്റെ ചുമതലകള്‍ നിറവേറ്റുക, ദൈവ വചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക - ഇതെല്ലാം ചെയ്യുന്നത് സാത്താന് നിന്നില്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടാതിരിക്കുവാനും പരിശുദ്ധാത്മാവ് നിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുവാനും ആകുന്നു. നീ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി ഈ വിധത്തില്‍ വീണ്ടെടുക്കുന്നില്ലെങ്കില്‍, നീ വെറുതെ കാത്തിരിക്കുകയാണെങ്കില്‍, പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം നഷ്ടപ്പെടുമ്പോള്‍ - പരിശുദ്ധാത്മാവ് നിന്നെ പ്രത്യേകിച്ച് ഉണര്‍ത്തുകയോ സവിശേഷമായി പ്രകാശിപ്പിക്കുകയോ പ്രബുദ്ധമാക്കുകയോ ചെയ്തില്ലെങ്കില്‍ - അങ്ങനെയാണെങ്കില്‍ക്കൂടി, നിന്റെ അവസ്ഥ വീണ്ടെടുക്കാന്‍ ഒന്നോ രണ്ടോ ദിവസം മാത്രമല്ല ചിലപ്പോള്‍ ആറുമാസം പോലും രക്ഷ പ്രാപിക്കാതെ ഇത്തരം വീണ്ടെടുപ്പില്ലാതെ കടന്നുപോകാം. ആളുകള്‍ സ്വയം വളരെ ലാഘവത്തോടെ തങ്ങളെത്തന്നെ കാണുന്നതിനാലും കാര്യങ്ങള്‍ സാധാരണ രീതിയില്‍ അനുഭവിക്കാന്‍ പ്രാപ്തിയില്ലാത്തവര്‍ ആയതിനാലുമാണ് പരിശുദ്ധാത്മാവിനാല്‍ ഇവ്വിധം ഉപേക്ഷിക്കപ്പെടുന്നത്. നീ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കുകയാണെങ്കില്‍പ്പോലും, ദൈവത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം നിനക്ക് വ്യക്തമായിരിക്കില്ല, കാരണം ജീവിതാനുഭവത്തില്‍ നീ വളരെ പിന്നില്‍, പതിനായിരം മൈല്‍ പിറകില്‍, നില്‍ക്കുന്നതുപോലെ ആയിത്തീരുന്നു. ഇതൊരു കഷ്ടമായ കാര്യം തന്നെയല്ലേ? എന്നിരുന്നാലും, അത്തരം ആളുകളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് പശ്ചാത്തപിക്കാന്‍ സമയം വളരെ വൈകിയിട്ടില്ല. എന്നാല്‍ ഒരു നിബന്ധനയുണ്ട്. നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണം, അലസതയില്‍ മുഴുകരുത്. മറ്റുള്ളവര്‍ ഒരു ദിവസം അഞ്ച് തവണ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, നീ പത്ത് തവണ പ്രാര്‍ത്ഥിക്കണം. മറ്റുള്ളവര്‍ ദിവസത്തില്‍ രണ്ടുമണിക്കൂറോളം ദൈവവചനങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍, നീ നാലോ ആറോ മണിക്കൂര്‍ അങ്ങനെ ചെയ്യണം. മറ്റുള്ള ആളുകള്‍ രണ്ടുമണിക്കൂറോളം സ്തുതിഗീതങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍, നീ ഏറ്റവും കുറഞ്ഞത് അരദിവസം കേള്‍ക്കണം. എപ്പോഴും ദൈവത്തിനു മുമ്പാകെ സമാധാനമായിരിക്കുക, ശാന്തമായിരിക്കുക, ദൈവ സ്‌നേഹത്തെക്കുറിച്ച് ചിന്തിക്കുക, നീ ഉണര്‍ത്തപ്പെടുന്നതുവരെ, നിന്റെ ഹൃദയം ദൈവത്തിലേക്കു തിരികെ എത്തുന്നത് വരെ, ഇനിമേല്‍ ദൈവത്തില്‍ നിന്ന് അകന്നുപോകാന്‍ മുതിരാതിരിക്കുന്നത് വരെ. അപ്പോള്‍ മാത്രമേ നിങ്ങളുടെ ആത്മീയ പ്രവർത്തനത്തിന് ഫലം ഉണ്ടാവുകയുള്ളൂ. അപ്പോള്‍ മാത്രമേ മുന്‍പുണ്ടായിരുന്ന നിങ്ങളുടെ സ്വാഭാവിക അവസ്ഥ വീണ്ടെടുക്കാന്‍ കഴിയൂ.

ചില ആളുകള്‍ അവരുടെ പരിശ്രമത്തില്‍ അതിയായ ഉത്സാഹം ചെലുത്തുന്നുണ്ടെങ്കിലും ശരിയായ പാതയിലേക്ക് പ്രവേശിക്കുന്നതില്‍ പരാജയപ്പെടുന്നു. കാരണം അവര്‍ വളരെയധികം അശ്രദ്ധരും ആത്മീയ കാര്യങ്ങളില്‍ അല്‍പ്പം പോലും ശുഷ്‌കാന്തി കാണിക്കാത്തവരുമാണ്. ദൈവവചനങ്ങള്‍ എങ്ങനെ അനുഭവിക്കണമെന്ന് അവര്‍ക്ക് അറിയില്ല, പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും സാന്നിധ്യവും എന്താണെന്ന് അവര്‍ക്കറിയില്ല. അത്തരം ആളുകള്‍ ഉത്സാഹികളാണെങ്കിലും വിഡ്ഢികളാണ്. അവര്‍ ജീവിതത്തെ തേടുന്നില്ല. കാരണം, നിനക്ക് ആത്മാവിനെക്കുറിച്ച് അല്‍പ്പം പോലും അറിവില്ലാത്തതിനാല്‍, പരിശുദ്ധാത്മാവിന്റെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളിലെ പുതിയ വികാസങ്ങളെക്കുറിച്ച് നിനക്ക് ഒന്നും അറിയില്ല. നിന്റെ സ്വന്തം ആത്മാവിനുള്ളിലെ അവസ്ഥയെക്കുറിച്ചും നീ അജ്ഞനാണ്. അത്തരം ആളുകളുടെ വിശ്വാസം തനി വിഡ്ഢിത്തമല്ലേ? അത്തരം ആളുകളുടെ അന്വേഷണം ആത്യന്തികമായി ഒന്നും നേടുന്നില്ല. ദൈവത്തിലുള്ള വിശ്വാസത്തില്‍ അടിയുറച്ച് നിന്റെ ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കുന്നതിനുള്ള പ്രധാന കാര്യം, നിന്റെ അനുഭവങ്ങളില്‍ ദൈവം എന്ത് പ്രവൃത്തി ചെയ്യുന്നു എന്ന് അറിയുക, ദൈവത്തിന്‍റെ മനോഹാരിത കാണുക, ദൈവഹിതം മനസ്സിലാക്കുക, അങ്ങനെ നിങ്ങള്‍ ദൈവത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളോടും യോജിക്കുക, ദൈവ വചനങ്ങള്‍ നിന്നില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ വഴങ്ങിക്കൊടുക്കുക, അത് നിന്‍റെ തന്നെ ജീവിതമാക്കുക, അങ്ങനെ ദൈവത്തെ തൃപ്തിപ്പെടുത്തുക എന്നിവയാണ്. നിന്‍റെ വിശ്വാസം വിഡ്ഢിത്തം നിറഞ്ഞതാണെങ്കില്‍, ആത്മീയ കാര്യങ്ങളിലും ജീവിത മനോഭാവങ്ങളിലുമുള്ള മാറ്റങ്ങളെയും ശ്രദ്ധിക്കുന്നില്ലെങ്കില്‍, നീ സത്യത്തിലേക്ക് എത്തിച്ചേരാനായി ഒരു ശ്രമവും നീ നടത്തുന്നില്ലെങ്കില്‍, നിനക്ക് ദൈവഹിതം ഗ്രഹിക്കാന്‍ കഴിയുമോ? ദൈവം ചോദിക്കുന്നത് നിനക്ക് മനസ്സിലാകുന്നില്ലെങ്കില്‍ നിനക്ക് അത് അനുഭവിക്കാന്‍ കഴിവില്ലാതെയാകുന്നു, അങ്ങനെ, പിന്തുടരാന്‍ ഒരു പാതയും ഇല്ലാതാവുന്നു. ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിക്കുമ്പോള്‍ നീ ശ്രദ്ധിക്കേണ്ടത് അവ നിന്നില്‍ ഉണ്ടാക്കുന്ന പ്രഭാവമാണ്. അതായത് ദൈവത്തിന്‍റെ വാക്കുകളില്‍ നിന്ന് നിനക്ക് ദൈവത്തെ അറിയാന്‍ സാധിക്കും. നിനക്ക് ദൈവത്തിന്‍റെ വാക്കുകള്‍ വായിക്കാന്‍ മാത്രമേ അറിയൂ എന്നാണെങ്കില്‍, അവ എങ്ങനെ അനുഭവിക്കണമെന്ന് അറിയില്ലെങ്കില്‍, ആത്മീയ കാര്യങ്ങളെക്കുറിച്ച് നീ അജ്ഞനാണെന്നല്ലേ അത് കാണിക്കുന്നത്? ഇപ്പോള്‍, ബഹുഭൂരിപക്ഷം ആളുകളും ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിക്കാന്‍ കഴിവില്ലാത്തവരായതിനാല്‍ അവര്‍ക്ക് ദൈവത്തിന്‍റെ പ്രവര്‍ത്തനം അറിയില്ല. ഇത് അവരുടെ ആത്മീയ ജീവിതത്തിലെ ഒരു പരാജയമല്ലേ? അവര്‍ ഇതുപോലെ തുടരുകയാണെങ്കില്‍, ഏത് ഘട്ടത്തിലാണ് കാര്യങ്ങളില്‍ അവര്‍ക്ക് സമ്പന്നമായ സമ്പൂര്‍ണ്ണത അനുഭവിക്കാനും ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കാനും കഴിയുക? ഇത് വെറും പൊള്ളയായ സംസാരം മാത്രമല്ലേ? നിങ്ങളില്‍ ഏറെപ്പേരും സിദ്ധാന്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരും ആത്മീയ കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയാത്തവരുമാണ്. എന്നിട്ടും ദൈവം നിങ്ങളെ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നും അങ്ങനെ നിങ്ങളെ അനുഗ്രഹിക്കുമെന്നും ആശിക്കുന്നു. ഇത് തീര്‍ത്തും യാഥാര്‍ഥ്യബോധമില്ലായ്മയാണ്! അതിനാല്‍, ഈ ബലഹീനത നിങ്ങള്‍ അവസാനിപ്പിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ശരിയായ ആത്മീയ ജീവിതത്തിന്റെ പാതയിലേക്ക് പ്രവേശിക്കാനും യഥാര്‍ത്ഥ അനുഭവങ്ങള്‍ നേടാനും ദൈവവചനങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് പ്രവേശിക്കാനും കഴിയും.

മുമ്പത്തേത്: ദുഷ്ടന്മാർ നിശ്ചയമായും ശിക്ഷിക്കപ്പെടും

അടുത്തത്: ദൈവഹിതത്തിനു ചേർച്ചയിൽ എങ്ങനെ സേവിക്കാം?

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക