യാഥാര്‍ഥ്യത്തിന്മേൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ

ഓരോ വ്യക്തിക്കും ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ദൈവസേവനങ്ങളില്‍ ഏതുതരത്തിലുള്ളതാണ് ദൈവഹിതത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്നതെന്ന് ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്റെ അര്‍ത്ഥം എന്താണെന്ന് മിക്കവർക്കും അറിയില്ല.മാത്രവുമല്ല, എന്തിന് അവര്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നും അവര്‍ക്ക് മനസ്സിലാകുന്നില്ല. എന്നുവെച്ചാല്‍, ദൈവവേലയെക്കുറിച്ചോ ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതിയെക്കുറിച്ചോ മിക്കവർക്കും ഗ്രാഹ്യമില്ല എന്നർഥം. ദൈവത്തില്‍ വിശ്വസിക്കുകയെന്നാല്‍ സ്വര്‍ഗത്തില്‍ പോകലും അവരുടെ ആത്മാവുകളെ രക്ഷിച്ചെടുക്കലുമാണ് എന്നാണ് ഭൂരിഭാഗം ആളുകളും ഇപ്പോഴും കരുതുന്നത്. ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്റെ യഥാര്‍ഥ പൊരുള്‍ എന്താണെന്ന് അവര്‍ക്ക് ഒരു പിടിയുമില്ല. അതിലുപരി, ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതിയിലെ പരമപ്രധാന വേല എന്താണ് എന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ഗ്രാഹ്യവുമില്ല. അവരവരുടേതായ വിവിധ കാരണങ്ങളാല്‍ മനുഷ്യര്‍ ദൈവവേലയില്‍ യാതൊരു താല്‍പര്യവും കാണിക്കുന്നില്ലെന്ന് മാത്രമല്ല, അവര്‍ ദൈവഹിതത്തെക്കുറിച്ചോ ദൈവത്തിന്റെ കാര്യനിര്‍വഹണ പദ്ധതിയെക്കുറിച്ചോ ചിന്തിക്കുന്നതേയില്ല. ഈ പ്രവാഹത്തിലുള്ള ഒരു വ്യക്തി എന്ന നിലയില്‍, ദൈവത്തിന്റെ മുഴു കാര്യനിര്‍വഹണ പദ്ധതിയുടെയും ഉദ്ദേശ്യമെന്താണെന്നും കാലങ്ങളായി ദൈവം സഫലമാക്കിയ വസ്തുതകള്‍ എന്താണെന്നും ദൈവം ഈ ജനതയെ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തതെന്നും അവരെ തിരഞ്ഞെടുത്തതിലൂടെ ദൈവം ഉദ്ദേശിച്ചതും അര്‍ത്ഥമാക്കിയതും എന്താണെന്നും ഒരു കൂട്ടമെന്ന നിലയിൽ അവരിലൂടെ ദൈവം സഫലമാക്കാന്‍ ആഗ്രഹിക്കുന്നത് എന്താണെന്നും ഓരോരുത്തരും അറിഞ്ഞിരിക്കണം. സവിശേഷതകളൊന്നുമില്ലാത്ത ഇങ്ങനത്തെ ഒരു കൂട്ടം ജനങ്ങളെ തീനിറമുള്ള മഹാസര്‍പ്പത്തിന്റെ രാജ്യത്ത് ഉളവാക്കാൻ ദൈവത്തിന് സാധിച്ചതിലും ആ ജനതയെ എല്ലാത്തരത്തിലും പരീക്ഷിക്കുകയും പൂര്‍ണ്ണരാക്കുകയും ചെയ്തുകൊണ്ടും എണ്ണമറ്റ വാക്കുകള്‍ പറയുകയും ധാരാളം കാര്യങ്ങൾ പ്രവർത്തിക്കുകയും അതുപോലെ ഒരുപാട് സേവന വസ്തുക്കള്‍ അയച്ചുകൊടുക്കുകയും ചെയ്തുകൊണ്ടും ഇക്കാലംവരെ ആ വേല തുടരാൻ ദൈവത്തിനു കഴിഞ്ഞു. ദൈവത്തിന് ഒറ്റയ്ക്ക് ഇത്രയും മഹത്തായ വേല സഫലമാക്കാന്‍ കഴിഞ്ഞുവെന്നുള്ളത് കാണിക്കുന്നത് ദൈവവേല എത്ര പ്രാധാന്യമേറിയതാണ് എന്നാണ്. ഇത് പൂര്‍ണ്ണമായും വിലമതിക്കാനുള്ള പ്രാപ്തി നിങ്ങള്‍ക്ക് ഇപ്പോഴില്ല. അതിനാല്‍, ദൈവം നിങ്ങളില്‍ ചെയ്തുകഴിഞ്ഞിരിക്കുന്ന വേല നിസ്സാരമെന്ന് നിങ്ങള്‍ കരുതരുത്; നിശ്ചയമായും അതൊരു ചെറിയ കാര്യമല്ല. ദൈവം ഇന്ന് നിങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നതുതന്നെ കൂടുതല്‍ ആഴത്തിലേക്കിറങ്ങുന്നതിനും അറിയുന്നതിനും വേണ്ടി ശ്രമിക്കാന്‍ ധാരാളമാണ്. ഇത് ശരിക്കും പൂർണമായിത്തന്നെമനസ്സിലാക്കിയാല്‍ മാത്രമേ നിങ്ങളുടെ അനുഭവങ്ങള്‍ ആഴവമേറിയത് ആകത്തുള്ളൂ, ജീവിതം വളരുകയുള്ളൂ. ഇന്ന്, ജനങ്ങള്‍ ഗ്രഹിക്കുന്നതും പ്രവർത്തിക്കുന്നതും വളരെ കുറച്ചുമാത്രമാണ്. അവര്‍ ദൈവഹിതങ്ങള്‍ പൂര്‍ണമായും നിവർത്തിക്കാൻ പ്രാപ്തിയില്ലാത്തവരാണ്. ഇത് മനുഷ്യന്റെ ന്യൂനതയും കര്‍ത്തവ്യം നിറവേറ്റുന്നതിലുള്ള പരാജയവുമാണ്. അതുകൊണ്ട് അവര്‍ അഭികാമ്യമായ ഫലം നേടുന്നതിന് പ്രാപ്തരല്ല. പരിശുദ്ധാത്മാവിന് ഒരുപാട് ആളുകളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഉപാധികളില്ല, കാരണം അവര്‍ക്ക് ദൈവവേലയെക്കുറിച്ച് തുച്ഛമായ ഗ്രാഹ്യം മാത്രമേയുള്ളൂ. മാത്രമല്ല, ദൈവത്തിന്റെ ഭവനത്തില്‍ തങ്ങൾ ചെയ്യുന്ന വേലയെ മൂല്യവത്തായി കാണാൻ അവർ മനസ്സൊരുക്കം കാണിക്കുന്നില്ല. അവര്‍ നാമമാത്രമായി അതു ചെയ്യുന്നു, അല്ലെങ്കിൽ ഭൂരിപക്ഷം ആളുകളെ പിന്തുടരുന്നു, അതുമല്ലെങ്കില്‍ മറ്റുള്ളവരെ കാണിക്കാൻ മാത്രമായി അതു ചെയ്യുന്നു. ഇന്ന്,ഈ പ്രവാഹത്തിലുള്‍പ്പെട്ട ഓരോ വ്യക്തിയും തങ്ങളുടെ പ്രവൃത്തികളിലും ചെയ്തികളിലും ആവുന്നതെല്ലാം ചെയ്തിട്ടുണ്ടോ എന്നും അതിനായി സകല ശ്രമവും നടത്തിയിട്ടുണ്ടോ എന്നും ഓര്‍ത്തുനോക്കണം. ജനങ്ങള്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടത് പരിശുദ്ധാത്മാവ് അവന്റെ വേല ചെയ്യാത്തതുകൊണ്ടല്ല, മറിച്ച് മനുഷ്യര്‍ തങ്ങളുടെ പ്രവൃത്തി ചെയ്യാത്തതിനാൽ പരിശുദ്ധാത്മാവിനു പ്രവർത്തിക്കുക അസാധ്യമായതു കൊണ്ടാണ്. ദൈവത്തിന് കൂടുതലായൊന്നും പറയാനില്ല. പക്ഷേ, മനുഷ്യര്‍ക്ക് കുഞ്ഞാടിന്റെ കാലടികള്‍ വിടാതെ പിന്തുടരാനായില്ല, ഓരോ ചുവടിനുമൊപ്പം അടിവെച്ചെത്താന്‍ കഴിഞ്ഞില്ല, അവര്‍ ഒരുപാട് പിന്നിലായിപ്പോയി. അവര്‍ എന്താണോ പാലിക്കേണ്ടത് അതവര്‍ പാലിച്ചിട്ടില്ല; അവര്‍ എന്താണോ പ്രവർത്തിക്കേണ്ടത്അതവര്‍ പ്രവർത്തിച്ചിട്ടില്ല; അവര്‍ എന്താണോ പ്രാര്‍ത്ഥിക്കേണ്ടത് അതവര്‍ പ്രാര്‍ത്ഥിച്ചിട്ടില്ല; അവര്‍ എന്താണോ ഒഴിവാക്കേണ്ടിയിരുന്നത് അതവര്‍ ഒഴിവാക്കിയിട്ടില്ല. അവര്‍ ഇതൊന്നും ചെയ്തില്ല. അതുകൊണ്ടുതന്നെ, വിരുന്നില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ഈ വര്‍ത്തമാനം പൊള്ളയാണ്; അതിന് സത്യത്തില്‍ ഒരു അര്‍ത്ഥവുമില്ല, അതവരുടെ സങ്കല്പത്തില്‍ മാത്രമുള്ള ഒന്നാണ്. നിലവില്‍ ആളുകള്‍ തങ്ങളുടെ കര്‍ത്തവ്യം ഒട്ടുംതന്നെ നിറവേറ്റിയിട്ടില്ല എന്നു പറയാം. എല്ലാം ദൈവത്തിന്റെതന്നെപ്രവൃത്തികളെയും ഭാഷണത്തെയും ആശ്രയിച്ചിരിക്കുന്നു. മനുഷ്യന്റെ പങ്ക് തീരെ ചെറുതാണ്;ദൈവത്തോട് സഹകരിക്കാനുള്ള പ്രാപ്തിയില്ലാത്ത പാഴ്ചവറുകളാണ് മനുഷ്യര്‍. ദൈവം നൂറുകണക്കിന്, ആയിരക്കണക്കിന് വാക്കുകള്‍ അരുളിച്ചെയ്തിട്ടുണ്ട്,എന്നിട്ടും അതിലൊന്നുപോലും മനുഷ്യര്‍ പ്രാവര്‍ത്തികമാക്കിയിട്ടില്ല.ജഡചിന്ത ഉപേക്ഷിക്കുന്നതില്‍,സങ്കല്പങ്ങൾ ഒഴിവാക്കുന്നതില്‍, ഉള്‍ക്കാഴ്ചയും വിവേചനാബുദ്ധിയും വികസിപ്പിക്കവേ എല്ലാ കാര്യങ്ങളിലും ദൈവത്തോടുള്ള വിധേയത്വം പിന്തുടരുന്നതില്‍, വ്യക്തിക്കള്‍ക്ക് ഹൃദയത്തില്‍ സ്ഥാനം നല്‍കാതിരിക്കുന്നതില്‍, ഹൃദയങ്ങളിലെ വിഗ്രഹങ്ങളെ നീക്കം ചെയ്യുന്നതിൽ, സ്വന്തം തെറ്റായ ഉദ്ദേശ്യങ്ങളെ എതിര്‍ക്കുന്നതില്‍, വൈകാരികമായി പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍, പക്ഷപാതമില്ലാതെയും ന്യായമായും കാര്യങ്ങള്‍ ചെയ്യുന്നതില്‍,ദൈവഹിതത്തെയും അവയ്ക്ക് മറ്റുള്ളവരിലുള്ള സ്വാധീനത്തെയും കുറിച്ച് കൂടുതലായ ചിന്ത പ്രകടമാക്കികൊണ്ട് സംസാരിക്കുന്നതില്‍, ദൈവവേലയ്ക്ക് ഗുണകരമായിട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നതില്‍,ദൈവഭവനത്തിന് ഗുണകരമാകണമെന്നു വിചാരിച്ചുകൊണ്ട് സകലതും ചെയ്യുന്നതിൽ, വികാരങ്ങള്‍ പെരുമാറ്റത്തെ ഭരിക്കാന്‍ അനുവദിക്കാതിരിക്കുന്നതില്‍, സ്വന്തം ജഡത്തെ സന്തോഷിപ്പിക്കുന്നത് ഉപേക്ഷിക്കുന്നതില്‍, സ്വാര്‍ത്ഥമായ പഴയ സങ്കല്പങ്ങൾ ഒഴിവാക്കുന്നതില്‍,അങ്ങനെ ഒരു കാര്യം പോലും മനുഷ്യൻ പ്രാവർത്തികമാക്കിയിട്ടില്ല. ദൈവം മനുഷ്യര്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ഈ ഉപാധികളില്‍ ചിലതൊക്കെ അവര്‍ക്ക് യഥാര്‍ഥത്തില്‍ മനസ്സിലാകുന്നുണ്ട്. എന്നാല്‍ അവ പ്രാവര്‍ത്തികമാക്കുന്നതിന് അവര്‍ തയ്യാറാവുന്നില്ല. ദൈവത്തിന് മറ്റെന്ത് ചെയ്യാന്‍ കഴിയും?മറ്റേത് വിധത്തിലാണ് ദൈവത്തിന് അവരെ പ്രചോദിപ്പിക്കാന്‍ കഴിയുക? ദൈവത്തിന്റെ കണ്ണുകളില്‍ ധിക്കാരത്തിന്റെ സന്തതികളായിരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ദൈവവചനങ്ങള്‍ ഏറ്റെടുക്കാനും അവയെ പുകഴ്ത്താനുമുള്ള ധൈര്യം കിട്ടുക? എങ്ങനെയാണ് അവര്‍ക്ക് ദൈവത്തിന്റെ അന്നം ഭക്ഷിക്കാനുള്ള ധൈര്യം കിട്ടുക? എവിടെയാണ് ആളുകളുടെമനസ്സാക്ഷി? നിറവേറ്റേണ്ട കര്‍ത്തവ്യങ്ങളുടെ ഏറ്റവും കുറഞ്ഞ ഒരു ഭാഗം പോലും അവർ നിറവേറ്റിയിട്ടില്ല. അപ്പോൾ അവർ പരമാവധി ചെയ്യുന്നുണ്ടോ എന്ന ചോദ്യം അസ്ഥാനത്താണല്ലോ. അവര്‍ ഒരു ദിവാസ്വപ്‌നത്തിലാണ് ജീവിക്കുന്നത്, ശരിയല്ലേ? പ്രയോഗത്തില്‍ വരുത്താതെ യാഥാര്‍ഥ്യത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ കാര്യമില്ല. ഇത് പകല്‍പോലെ സത്യമായ ഒരു വസ്തുതയാണ്.

നിങ്ങള്‍ കൂടുതല്‍ വാസ്തവികമായ പാഠങ്ങള്‍ വേണം പഠിക്കാന്‍. ആളുകള്‍ പുകഴ്ത്തുന്ന പൊള്ളയായ വാക്ധോരണിയുടെ ആവശ്യമേയില്ല. ജ്ഞാനത്തെക്കുറിച്ച് പറയുമ്പോള്‍, ഓരോ വ്യക്തിയുടെയും ജ്ഞാനം തൊട്ടുമുമ്പുള്ളവനെക്കാള്‍ ഉയരത്തിലാണ്, എന്നാല്‍ അവർക്ക് പ്രവർത്തനത്തിന്റേതായ ഒരു ഗതിയില്ല. അനുഷ്ഠാനത്തിന്റെ തത്ത്വങ്ങള്‍ എത്ര ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്? എത്ര പേര്‍ യഥാര്‍ഥ പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്? യാഥാര്‍ഥ്യത്തെക്കുറിച്ച് സംവദിക്കാന്‍ ആര്‍ക്കുകഴിയും?ദൈവവചനങ്ങളിലെ ജ്ഞാനത്തെക്കുറിച്ച് നിനക്ക് സംസാരിക്കാന്‍ കഴിയുന്നു എന്നതുകൊണ്ട് നിനക്ക് യഥാര്‍ഥമായ ഔന്നത്യമുണ്ടെന്ന് അര്‍ഥമില്ല; നീ ജന്മനാ സമര്‍ഥനാണ് എന്നുമാത്രമേ അതു വെളിവാക്കുന്നുള്ളു, അതായത്, നീ കഴിവുള്ളവനാണ് എന്നുമാത്രം. മാര്‍ഗം ചൂണ്ടിക്കാണിക്കാന്‍ നിനക്ക് കഴിയുന്നില്ലെങ്കില്‍ ഫലം വ്യർഥമായിരിക്കും;നീയോ, പാഴ്ചവറ് മാത്രവും! അനുഷ്ഠാനത്തിലേക്കുള്ള യഥാര്‍ഥ പാതയെക്കുറിച്ച് നിനക്ക് ഒന്നും പറയാനില്ലെങ്കില്‍ നീ നടിക്കുക മാത്രമല്ലേ ചെയ്യുന്നത്? യഥാര്‍ഥമായ സ്വാനുഭവങ്ങള്‍ പങ്കുവെക്കാനും അതില്‍നിന്ന് മറ്റുള്ളവര്‍ക്ക് പാഠങ്ങള്‍ പഠിക്കാനും പിന്തുടരാന്‍ ഒരു മാര്‍ഗം നല്‍കാനും കഴിയുന്നില്ലെങ്കില്‍ നീ അഭിനയിക്കുകയല്ലേ ചെയ്യുന്നത്?നീ വ്യാജനല്ലേ? നിനക്ക് എന്ത് മുല്യമാണ് ഉള്ളത്? ഇങ്ങനെയുള്ള ഒരാള്‍ക്ക് ‘സോഷ്യലിസ്റ്റ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്’എന്ന ഭാഗം അഭിനയിക്കാനേ പറ്റൂ, ‘സോഷ്യലിസം യാഥാര്‍ഥ്യമാക്കുന്നതിന് സംഭാവന ചെയ്യുന്നയാള്‍’ ആകാനാവില്ല. യാഥാര്‍ഥ്യം ഇല്ലാതിരിക്കുക എന്നാൽ സത്യം ഇല്ലാതിരിക്കുക എന്നാണ്. യാഥാര്‍ഥ്യം ഇല്ലാതിരിക്കുക എന്നാൽഒന്നിനും കൊള്ളാതിരിക്കുക എന്നാണ്. യാഥാര്‍ഥ്യം ഇല്ലാതിരിക്കുക എന്നാൽഒരു ശവമായിരിക്കുക എന്നാണ്. യാഥാര്‍ഥ്യം ഇല്ലാതിരിക്കുക എന്നാൽ യാതൊരു പ്രമാണിക മൂല്യവുമില്ലാതെ “മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് ചിന്തകൻ” ആയിരിക്കുക എന്നാണ്. സിദ്ധാന്തത്തെക്കുറിച്ച് വായടയ്ക്കാനും യഥാര്‍ഥമായ എന്തിനെയെങ്കിലും കുറിച്ച്, നിര്‍വ്യാജവും പ്രസക്തവുമായ എന്തിനെയെങ്കിലും കുറിച്ച്,സംസാരിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു; “ആധുനിക കല”യെക്കുറിച്ച് എന്തെങ്കിലും പഠിക്കൂ, വാസ്തവികമായി എന്തെങ്കിലും പറയൂ, യഥാര്‍ഥമായ എന്തെങ്കിലും സംഭാവന ചെയ്യൂ, കുറച്ചെങ്കിലും അർപ്പണമനോഭാവം കാണിക്കൂ. നീ സംസാരിക്കുമ്പോള്‍ യാഥാർഥ്യം അഭിമുഖീകരിക്കൂ; ആളുകളെ സുഖിപ്പിക്കാനും അവര്‍ നിങ്ങളെ ശ്രദ്ധിക്കാനും വേണ്ടി അയഥാര്‍ഥവും അത്യുക്തി കലര്‍ന്നതുമായ സംഭാഷണത്തില്‍ മുഴുകാതിരിക്കൂ. അതിലെവിടെയാണ് മൂല്യമുള്ളത്? ആളുകൾ നിന്നോട് ഊഷ്മളമായി പെരുമാറാൻ ഇടയാക്കുന്നതിൽഎന്തുകാര്യമാണുള്ളത്? നിന്റെ സംഭാഷണത്തില്‍ നീ അല്പം കലാചാതുര്യമുള്ളവനായിരിക്കൂ, നിന്റെ പെരുമാറ്റത്തില്‍ കുറച്ചുകൂടി നീതിയുള്ളവനായിരിക്കൂ, കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുറച്ചുകൂടി വിവേകബുദ്ധിയുള്ളവനാകൂ, പറയുന്ന കാര്യങ്ങളിൽകുറച്ചുകൂടി പ്രായോഗികബുദ്ധി കാണിക്കൂ, നിന്റെ ഓരോ പ്രവൃത്തിയിലൂടെയും ദൈവഭവനത്തിന് നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ, നീ വികാരഭരിതനാകുമ്പോള്‍ നിന്റെ മനസ്സാക്ഷിയെ കേള്‍ക്കൂ.ദയാവായ്പിന് വെറുപ്പുകൊണ്ട് പകരം കൊടുക്കുകയോ നന്ദികേടു കാണിക്കുകയോചെയ്യരുത്.ഒരു കപടഭക്തിക്കാരൻ ആവരുത്, അല്ലാത്തപക്ഷം നീയൊരു മോശം സ്വാധീനമായിരിക്കും. ദൈവവചനം നീ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുമ്പോള്‍ അവയെ യാഥാര്‍ഥ്യവുമായി കുറച്ചുകൂടി ബന്ധിപ്പിക്കുക, നീ സംവദിക്കുമ്പോള്‍ വാസ്തവിക കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കുക. ആരെയും കുറച്ചുകാണാതിരിക്കുക;ഇത് ദൈവത്തെ സംതൃപ്തനാക്കുകയില്ല. മറ്റുള്ളവരുമായുള്ള നിന്റെ വ്യവഹാരങ്ങളില്‍ കുറച്ചുകൂടി സഹിഷ്ണുത കാണിക്കുക, കുറച്ചുകൂടി വിട്ടുവീഴ്ച ചെയ്യുക,കുറച്ചുകൂടി ഉദാരത കാട്ടുക, ‘പ്രധാനമന്ത്രിയുടെ മനോഭാവത്തില്‍’[a] നിന്ന് പഠിക്കുക. മോശം ചിന്തകള്‍ ഉണരുമ്പോള്‍ ജഡത്തെ ഉപേക്ഷിക്കല്‍ കൂടുതലായി ശീലിക്കുക. നീ പ്രവര്‍ത്തിക്കുമ്പോള്‍ യഥാര്‍ഥമായ മാര്‍ഗങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കൂ, എന്നാല്‍ ഒരുപാട് പ്രൗഢമാക്കാത്തിരിക്കൂ, അങ്ങനെയല്ലെങ്കില്‍ നീ പറയുന്നത് ജനങ്ങള്‍ക്ക് മനസ്സിലാകാതാകും. കുറഞ്ഞ സുഖാസ്വാദനവും കൂടുതല്‍ സംഭാവനയും നിന്റെ നിസ്വാര്‍ത്ഥമായ അർപ്പണമനോഭാവത്തെയാണ് കാണിക്കുക. ദൈവഹിതങ്ങളെക്കുറിച്ച് കൂടുതല്‍ വിചാരശീലമുള്ളവനായിരിക്കൂ, നിന്റെ മനസ്സാക്ഷിയെ കൂടുതലായി ശ്രദ്ധിക്കൂ, കൂടുതല്‍ ജാഗ്രതയുള്ളവനായിരിക്കൂ, ദൈവം എങ്ങനെയാണ് ക്ഷമയോടെയും ആത്മാര്‍ത്ഥതയോടെയും ഓരോ ദിവസവും നിങ്ങളോട് സംസാരിക്കുന്നതെന്ന് മറക്കാതിരിക്കൂ. “പഴയ രേഖ” കൂടെക്കൂടെ വായിക്കൂ. കൂടുതല്‍ പ്രാര്‍ത്ഥിക്കുകയും സംവദിക്കുകയും ചെയ്യൂ. ആശയക്കുഴപ്പത്തിൽ അകപ്പെടാതിരിക്കൂ; കുറച്ച് വിവേകം കാണിക്കൂ, കുറച്ച് ഉള്‍ക്കാഴ്ച നേടൂ. നിങ്ങളുടെ പാപപങ്കിലമായ കരം പുറത്തേക്ക് നീളുമ്പോള്‍ അതു പിന്നോട്ടുവലിക്കൂ; അത് അധികം നീളാന്‍ അനുവദിക്കരുത്. അതുകൊണ്ട് ഒരു പ്രയോജനവുമില്ല, ദൈവത്തില്‍നിന്ന് ശാപങ്ങളല്ലാതെ മറ്റൊന്നും ലഭിക്കുകയില്ല, അതുകൊണ്ട് ജാഗ്രത പുലർത്തുക.നിന്റെ ഹൃദയം മറ്റുള്ളവരില്‍ കരുണയുള്ളതായിരിക്കട്ടെ, എപ്പോഴും ആയുധങ്ങളേന്തി പടവെട്ടരുത്. പരോപകാരതല്പരത നിലനിര്‍ത്തിക്കൊണ്ട് സത്യസംബന്ധമായ ജ്ഞാനത്തെക്കുറിച്ച് കൂടുതല്‍ സംവദിക്കൂ, ജീവിതത്തെക്കുറിച്ച് കൂടുതലായി സംസാരിക്കൂ. കൂടുതല്‍ പ്രവര്‍ത്തിക്കൂ, കുറച്ചു സംസാരിക്കൂ. ഗവേഷണവും വിശകലനവും കുറച്ചിട്ട് പ്രവൃത്തിയില്‍ കൂടുതല്‍ ശ്രദ്ധിക്കൂ. പരിശുദ്ധാത്മാവിനാല്‍ കൂടുതല്‍ ഉത്തേജിതനാവാന്‍ നിന്നെ അനുവദിക്കൂ, നിന്നെ പൂര്‍ണ്ണനാക്കാന്‍ ദൈവത്തിന് കൂടുതല്‍ അവസരം നല്‍കൂ. നിന്നിലെ മാനുഷ്യന്റേതായ ഘടകങ്ങള്‍ കൂടുതലായി നിരാകരിക്കൂ; കാര്യങ്ങള്‍ നിറവേറ്റുന്നതിനായി നിന്നില്‍ ഇപ്പോഴും ഒരുപാട് മാനുഷിക വഴികളുണ്ട്. കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ നിനക്കുള്ള ഉപരിപ്ലവമായ രീതിയും സ്വഭാവവും ഇപ്പോഴും മറ്റുള്ളവരിൽ അവജ്ഞ ഉളവാക്കുന്നതാണ്: ഈ ഘടകങ്ങള്‍ കൂടുതലായി ഒഴിവാക്കൂ. നിന്റെ മാനസിക നില ഇപ്പോഴും വളരെ വെറുപ്പുളവാക്കുന്നതാണ്; അതിനെ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ സമയം ചെലവഴിക്കൂ. നീ ഇപ്പോഴും ആളുകള്‍ക്ക് വളരെയധികം സ്ഥാനവലിപ്പം നല്‍കുന്നുണ്ട്; കൂടുതല്‍ സ്ഥാനവലിപ്പം ദൈവത്തിന് നല്‍കൂ, ഇത്രന്യായബോധം ഇല്ലാത്തവൻ ആകാതിരിക്കുക. ‘ദേവാലയം’എല്ലായ്‌പ്പോഴും ദൈവത്തിന്റേതാണ്, അത് ആളുകള്‍ കൈയ്യടക്കാന്‍ പാടില്ല. ചുരുക്കത്തില്‍, നീതിയില്‍ കൂടുതലും വികാരങ്ങളില്‍ കുറച്ചും ശ്രദ്ധയൂന്നുക. ജഡചിന്തനിരാകരിക്കുന്നതാണ് നല്ലത്. യാഥാര്‍ഥ്യത്തെക്കുറിച്ച് കൂടുതലായി സംസാരിക്കൂ, അറിവിനെക്കുറിച്ച് കുറച്ചും; ഏറ്റവും നല്ലത് വായടച്ച് മിണ്ടാതിരിക്കുന്നതാണ്. അനുഷ്ഠാനമാര്‍ഗത്തെക്കുറിച്ച് കൂടുതല്‍ പറയൂ, തരംതാണപൊങ്ങച്ചങ്ങള്‍ കുറയ്ക്കൂ. ഇപ്പോള്‍തന്നെ പ്രവർത്തിച്ചു തുടങ്ങൂ.

ദൈവം ജനങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത് അത്ര ഉന്നതമായ കാര്യങ്ങളൊന്നുമല്ല. വളരെ ചെറിയ പരിശ്രമം ചെയ്താൽ പോലും അവര്‍ക്ക് 'പാസ് ഗ്രേഡ്' ലഭിച്ചേക്കാം. യഥാര്‍ഥത്തില്‍ സത്യത്തെ മനസ്സിലാക്കുകയും അറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് സത്യം അനുഷ്ഠിക്കുന്നതിനെക്കാള്‍ സങ്കീര്‍ണ്ണമാണ്. സത്യത്തെ അറിയലും ഉള്‍ക്കൊള്ളലും സത്യം അനുസരിച്ച് പ്രവർത്തിച്ചതിനുശേഷം വരുന്നതാണ്; ഇവയാണ് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തികളുടെ ഘട്ടങ്ങളും രീതിയും. അനുസരിക്കാതിരിക്കാന്‍ നിനക്കെങ്ങനെ സാധിക്കും? നിന്റേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ട് നിനക്ക് പരിശുദ്ധാത്മാവിന്റെ വേല നേടിയെടുക്കാന്‍ കഴിയുമോ? നിന്റെ ഇംഗിതം അനുസരിച്ചാണോ പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്, അതോ ദൈവവചന പ്രകാരമുള്ള നിന്റെ ന്യൂനതകളെ അടിസ്ഥാനമാക്കിയോ? നീ ഇത് വ്യക്തമായി കാണുന്നില്ലെങ്കില്‍, ഇത് അര്‍ഥശൂന്യമാണ്. ദൈവവചനം വായിക്കാനായി ഒരുപാട് പരിശ്രമം ചെയ്തിട്ടും എന്തുകൊണ്ടാണ് മിക്കവരും കേവലം അറിവ് മാത്രമുള്ളവരും അതിനുശേഷമുള്ള യഥാര്‍ഥ വഴിയെക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കാത്തവരുമാകുന്നത്? അറിവ് നേടുന്നത് സത്യം നേടുന്നതിന് തുല്യമാണെന്ന് നീ വിചാരിക്കുന്നുണ്ടോ? അതൊരു ആശയക്കുഴപ്പം പിടിച്ച ചിന്താഗതിയല്ലേ? നിനക്ക് സമുദ്രതീരത്തെ മണലളവോളം ജ്ഞാനപ്രഭാഷണം നടത്താന്‍ കഴിയുമെങ്കിലും, അവയിലൊന്നിലും തന്നെ യഥാര്‍ഥ പാതയില്ല. ഇങ്ങനെ ചെയ്യുന്നതിലൂടെ നീ ആളുകളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുകയല്ലേ? ഒരു കഴമ്പുമില്ലാത്ത, പൊള്ളയായ ഒരു പ്രകടനമല്ലേ നീ നടത്തുന്നത്? അത്തരം പെരുമാറ്റങ്ങളെല്ലാം ആളുകൾക്ക് ഹാനികരമാണ്! സിദ്ധാന്തം എത്രത്തോളം ഉന്നതമാണോ അത്രത്തോളം അത് യാഥാര്‍ഥ്യമില്ലാത്തതാണ്, അത്രത്തോളം അത് ആളുകളെ യാഥാര്‍ഥ്യത്തിലേക്ക് എത്തിക്കുന്നതിന് അശക്തവുമാണ്; സിദ്ധാന്തം എത്രത്തോളം ഉന്നതമാണോ അത്രത്തോളം ദൈവത്തെ നിഷേധിക്കാനും എതിര്‍ക്കാനും അത് നിന്നെ പ്രേരിപ്പിക്കും. ഏറ്റവും ഉന്നതമായ സിദ്ധാന്തങ്ങളെ വിലയേറിയ നിധിയെപ്പോലെ കണക്കാക്കരുത്; അവ വിനാശകാരികളും ഒരു ലക്ഷ്യത്തിനും ഉപകരിക്കാത്തതും ആണ്! ഒരുപക്ഷേ, ചിലര്‍ ഉന്നതമായ സിദ്ധാന്തങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കഴിവുള്ളവരായിരിക്കും. പക്ഷേ, ഇവയിലൊന്നും യാഥാര്‍ഥ്യം ഉള്‍ച്ചേരുന്നില്ല. എന്തെന്നാല്‍ ഈ ആളുകള്‍ വ്യക്തിപരമായി ഇവയൊന്നും അനുഭവിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് പ്രവര്‍ത്തനത്തിന്റേതായ ഒരു ഗതിയും അവർക്കില്ല. മറ്റുള്ളവരെ യഥാര്‍ഥ മാര്‍ഗത്തിലേക്ക് എത്തിക്കാൻ ഇത്തരക്കാര്‍ അശക്തരാണ്. അവർ അവരെ വഴിതെറ്റിക്കുകയേയുള്ളൂ. ഇത് ആളുകൾക്ക് വിനാശകരമല്ലേ? ചുരുങ്ങിയപക്ഷം, നിനക്ക് ജനങ്ങളുടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രവേശനം നേടുന്നതിന് അവരെ അനുവദിക്കാനും കഴിയണം; ഇത് മാത്രമേ സമര്‍പ്പണമായി കണക്കാക്കപ്പെടൂ. എങ്കില്‍ മാത്രമേ നീ ദൈവത്തിനായി പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടൂ. എപ്പോഴും ഗാംഭീര്യമുള്ളതും മനഃകല്പിതവുമായ വാക്കുകള്‍ പറയാതിരിക്കുക. മറ്റുള്ളവരെക്കൊണ്ട് നിന്നെ അനുസരിപ്പിക്കാനായി അനുയോജ്യമല്ലാത്ത ഒരുകൂട്ടം പ്രവൃത്തികള്‍ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്യുന്നതുകൊണ്ട് ഒരു ഫലവുമുണ്ടാവില്ലെന്ന് മാത്രമല്ല, അത് അവരുടെ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇങ്ങനെ മുന്നോട്ടുപോകുന്നത് ധാരാളം സിദ്ധാന്തങ്ങൾ സൃഷ്ടിക്കും. അതു നിമിത്തം ജനങ്ങള്‍ നിങ്ങളെ വെറുക്കാനിടയാകും. ഇത്തരത്തിലാണ് മനുഷ്യന്റെ ന്യൂനത, അത് ശരിക്കും ക്ലേശിപ്പിക്കുന്നതാണ്. അതുകൊണ്ട്, യഥാര്‍ഥത്തിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതലായി സംസാരിക്കുക. മറ്റുള്ളവരുടെ അനുഭവങ്ങളെ നിങ്ങളുടെ സ്വകാര്യസ്വത്തായി കാണരുത്, മറ്റുള്ളവരുടെ പ്രശംസ കിട്ടാനായി അവ ഉയര്‍ത്തിക്കാട്ടുകയും അരുത്; നിന്റേതായ വഴി കണ്ടെത്താനായി നീ അന്വേഷിക്കണം. ഇങ്ങനെയാണ് ഓരോ വ്യക്തിയും പ്രവർത്തിക്കേണ്ടത്.

നീ സംവദിക്കുന്നത് ആളുകൾക്ക് പിൻപറ്റാൻ ഒരു വഴി നല്‍കാന്‍​​ ഉതകുമെങ്കില്‍, അത് നീ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുവെന്നതിന് തുല്യമാണ്. നീ എന്തുതന്നെ പറഞ്ഞാലും, നീ ജനങ്ങളെ പ്രവൃത്തിയിലേക്ക് കൊണ്ടുവരികയും അവര്‍ക്കെല്ലാം പിന്തുടരാന്‍ ഒരു മാര്‍ഗം നല്‍കുകയും വേണം. അറിവ് മാത്രം ഉള്ളവരായിരിക്കാന്‍ അവരെ അനുവദിക്കരുത്; പിന്തുടരാന്‍ ഒരു മാര്‍ഗം ഉണ്ടായിരിക്കുക എന്നതാണ് അതിലേറെ പ്രധാനം. ആളുകൾ ദൈവത്തില്‍ വിശ്വസിക്കണമെങ്കിൽ ദൈവവേലയില്‍ അവൻ തെളിക്കുന്ന പാതയിലൂടെ അവര്‍ നടക്കണം. അതായത്, ദൈവത്തില്‍ വിശ്വസിക്കുക എന്ന പ്രക്രിയ പരിശുദ്ധാത്മാവ് നയിക്കുന്ന പാതയിലൂടെ നടക്കുക എന്ന പ്രക്രിയയാണ്. എന്തുതന്നെ ആണെങ്കിലും അതനുസരിച്ച് നടക്കാന്‍ കഴിയുന്ന ഒരു പാത നിനക്കുണ്ടായിരിക്കണം. മാത്രമല്ല, ദൈവം നിന്നെ പൂര്‍ണ്ണനാക്കുന്ന പാതയിലേക്കു നീ കാലെടുത്തുവെക്കുകയും വേണം. ഒരുപാട് പുറകിലായിപ്പോകരുത്, ഒരുപാട് കാര്യങ്ങളാൽ നീ ആശങ്കപ്പെടരുത്. ദൈവം നയിക്കുന്ന പാതയിലൂടെ നിർവിഘ്നം നടന്നാലേ നിനക്ക് പരിശുദ്ധാത്മാവിന്റെ വേല സ്വീകരിക്കാനും പ്രവേശനമാര്‍ഗം നേടാനും കഴിയൂ. ഇതു മാത്രമേ ദൈവോദ്ദേശ്യങ്ങൾക്ക് അനുസൃതമായതായും മനുഷ്യരുടെ കടമ നിറവേറ്റലായും കണക്കാക്കപ്പെടുകയുള്ളൂ. ഈ പ്രവാഹത്തില്‍ ഉള്‍പ്പെട്ട ഒരു വ്യക്തി എന്നുള്ള നിലയ്ക്ക്, ഓരോരുത്തരും അവരവരുടെ കടമ ഉചിതമായ വിധത്തില്‍ നിറവേറ്റണം. ആളുകള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കേണ്ടത് അതു കൂടുതലായി ചെയ്യുക, തന്നിഷ്ടത്തോടെ പ്രവര്‍ത്തിക്കരുത്. പ്രവൃത്തി ചെയ്യുന്ന മനുഷ്യര്‍ തങ്ങളുടെ വാക്കുകള്‍ വ്യക്തമാക്കണം, പിന്തുടരുന്നവര്‍ ക്ലേശങ്ങൾ സഹിക്കുന്നതിലും അനുസരണം കാണിക്കുന്നതിലും കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കണം. എല്ലാവരും അവരവരുടെ സ്ഥാനങ്ങളില്‍ തുടരുകയും പരിധി വിടാതിരിക്കുകയും വേണം. എങ്ങനെ പ്രവൃത്തിയിൽ കൊണ്ടുവരണമെന്നും എന്ത് ധര്‍മ്മമാണ് നിറവേറ്റേണ്ടതെന്നും ഓരോ വ്യക്തിയ്ക്കും തന്റെ ഹൃദയത്തില്‍ വ്യക്തത ഉണ്ടായിരിക്കണം. പരിശുദ്ധാത്മാവ് നയിക്കുന്ന പാത പിന്തുടരുക; വഴിമാറിപ്പോകുകയോ വഴിതെറ്റിപ്പോകുകയോ ചെയ്യരുത്. ഇന്നത്തേക്കുള്ള വേല നീ കൃത്യമായി മനസ്സിലാക്കണം. ഇന്നത്തേക്കുള്ള വേലയുടെ മാര്‍ഗത്തില്‍ പ്രവേശിക്കുക എന്നതാണ് നിങ്ങള്‍ അനുഷ്ഠിക്കേണ്ടത്. ഇതാണ് നിങ്ങള്‍ പ്രവേശിക്കേണ്ട ആദ്യത്തെ കാര്യം. മറ്റു കാര്യങ്ങളിന്മേൽ കൂടുതല്‍ വാക്കുകളൊന്നും പാഴാക്കരുത്. ഇന്ന് ദൈവഭവനത്തിലെ വേലയെടുക്കുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്വം. ഇന്നത്തേക്കുള്ള വേലയുടെ രീതിയിലേക്കു പ്രവേശിക്കുക എന്നതാണ് നിങ്ങളുടെ കടമ. ഇന്നിന്റെ സത്യം അനുഷ്ഠിക്കുക എന്നതാണ് നിങ്ങള്‍ ചുമക്കേണ്ട ഭാരം.

അടിക്കുറിപ്പുകൾ:

a. പ്രധാനമന്ത്രിയുടെ മനോഭാവം: ഉദാരനും വിശാലഹൃദയനുമായ ഒരാളെക്കുറിച്ചു പറയുവാന്‍ ഉപയോഗിക്കുന്ന ഒരു ഉത്കൃഷ്ട ചൈനീസ് പഴമൊഴി.

മുമ്പത്തേത്: ദൈവവുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണ്?

അടുത്തത്: പ്രായോഗികദൈവം ദൈവം തന്നെ എന്നു നീ അറിയണം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക