അധ്യായം 24

എന്‍റെ ശിക്ഷണം എല്ലാ മനുഷ്യര്‍ക്കുമേലും ഇറങ്ങിവരുന്നു, അതേസമയം അതെല്ലാ മനുഷ്യരില്‍ നിന്നും അകന്നുമിരിക്കുന്നു. ഓരോ വ്യക്തിയുടെയും മുഴുവന്‍ ജീവിതവും എന്നോടുള്ള സ്നേഹത്താലും ദ്വേഷത്താലും നിറഞ്ഞിരിക്കുന്നു. ഒരുവനും ഒരിക്കലും എന്നെ അറിഞ്ഞിട്ടില്ല——അതുകൊണ്ട് മനുഷ്യനു എന്നോടുള്ള മനോഭാവം ഇടയ്ക്കു ഊഷ്മളവും ഇടയ്ക്കു തണുത്തതുമാണ്. അതിനു സാധാരണ നിലയിലാകുക സാധ്യമല്ല. എന്നിരുന്നാലും ഞാന്‍ എപ്പോഴും മനുഷ്യനെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവന്‍റെ ബുദ്ധികുറവ് കാരണമാണ് അവനെന്റെ എല്ലാ പ്രവൃത്തികളും കാണുവാനും എന്‍റെ ആത്മാര്‍ഥമായ ഉദ്ദേശ്യങ്ങളെ മനസിലാക്കുവാനും സാധിക്കാത്തത്. എല്ലാ രാജ്യങ്ങളിലും വച്ച് ഞാനാണ് നേതാവ്. എല്ലാ ജനങ്ങളിലും വച്ച് ഞാനാണ് ഏറ്റവും ഉന്നതന്‍. മനുഷ്യനു എന്നെ അറിയില്ല എന്നു മാത്രം. പല വര്‍ഷങ്ങള്‍ ഞാന്‍ മനുഷ്യര്‍ക്കിടയില്‍ ജീവിക്കുകയും മനുഷ്യരുടെ ലോകത്തെ ജീവിതം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അവന്‍ എപ്പോഴും എന്നെ അവഗണിക്കുകയും ബഹിരാകാശത്തുനിന്നും വന്ന ഒരുവനോടെന്നപോലെ എന്നോടു പെരുമാറുകയും ചെയ്തു. ഇതിന്റെ ഫലമായി, പ്രകൃതത്തിലും ഭാഷയിലുമുള്ള വ്യത്യാസങ്ങള്‍ മൂലം, തെരുവിലെ അജ്ഞാതനോടെന്ന പോലെ മനുഷ്യര്‍ എന്നോട് പെരുമാറുന്നു. എന്‍റെ വസ്ത്രങ്ങളും വളരെയധികം വിചിത്രമാണെന്നു തോന്നുന്നു. അതുകാരണം മനുഷ്യനു എന്നെ സമീപിക്കുവാനുള്ള ആത്മവിശ്വാസമില്ല. അപ്പോള്‍ മാത്രമാണു മനുഷ്യജീവിതത്തിലെ ഏകാന്തത ഞാന്‍ അനുഭവിക്കുന്നത്. അപ്പോള്‍ മാത്രമാണു മനുഷ്യലോകത്തിലെ നീതികേട് എനിക്കാനുഭവവേദ്യമാകുന്നത്. ഞാന്‍ വഴിയാത്രക്കാരുടെ ഇടയില്‍ നടക്കുന്നു. അവരുടെയെല്ലാം മുഖം ഞാന്‍ നിരീക്ഷിക്കുന്നു. മുഖങ്ങള്‍ ദുഖഭാവം കൊണ്ടുനിറയ്ക്കുന്ന ഒരു വ്യാധിക്കു നടുവില്‍ ജീവിക്കുന്നതുപോലെയാണവര്‍. മോചനമില്ലാത്ത ഒരു ശിക്ഷയ്ക്ക് നടുവില്‍ ജീവിക്കുന്നതുപോലെ. മനുഷ്യന്‍ സ്വയം ചങ്ങലകളാല്‍ ബന്ധിതനായി എളിമ പ്രദര്‍ശിപ്പിക്കുന്നു. മിക്ക ആളുകളും എന്‍റെ പ്രശംസ ലഭിക്കുന്നതിനായി അവരെപ്പറ്റി തെറ്റായ ഒരു ധാരണ എനിക്കുമുന്‍പില്‍ ഉണ്ടാക്കുന്നു. എന്‍റെ സഹായം ലഭിക്കുന്നതിനുവേണ്ടി മിക്ക ആളുകളും മനപ്പൂര്‍വം എനിക്കു മുമ്പില്‍ ദയനീയഭാവത്തില്‍ പെരുമാറുന്നു. എന്നാല്‍ എന്‍റെ അസാന്നിധ്യത്തില്‍ അവര്‍ എന്നെ വഞ്ചിക്കുകയും എന്നോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നു. ഞാന്‍ പറഞ്ഞതു ശരിയല്ലേ? ഇത് മനുഷ്യന്‍റെ അതിജീവനതന്ത്രമല്ലേ? സ്വന്തം ജീവിതത്തില്‍ എന്നെ പ്രതിഫലിപ്പിച്ചിട്ടുള്ളത് ആരാണ്? എപ്പോഴെങ്കിലും എന്നെ മറ്റുള്ളവര്‍ക്കിടയില്‍ മഹത്വപ്പെടുത്തിയിട്ടുള്ളവര്‍ ആരാണുള്ളത്? ആരാണ് എപ്പോഴെങ്കിലും ആത്മാവിനു മുന്പില്‍ ബന്ധിതനായിട്ടുള്ളത്? ആരാണ് സാത്താന് മുന്പില്‍ എന്‍റെ സാക്ഷ്യത്തില്‍ ഉറച്ചു നിന്നിട്ടുള്ളത്? ആരാണ് എപ്പോഴെങ്കിലും എന്നോടുള്ള “വിശ്വസ്തതയില്‍” സത്യസന്ധത ചേര്‍ത്തിട്ടുള്ളത്? ഞാന്‍ കാരണം ആരെയാണ് ചുവന്ന മഹാവ്യാളി പുറത്താക്കിയിട്ടുള്ളത്? മനുഷ്യര്‍ സാത്താനോടൊപ്പം കുറിയിട്ടിരിക്കുന്നു. ഇപ്പോള്‍ അതിനോടൊപ്പം പാപത്തില്‍ കിടന്നു മറിയുന്നു. എന്നെ എതിര്‍ക്കുന്നതില്‍ അവര്‍ വിദഗ്ധരാണ്. എന്നോടുള്ള എതിര്‍പ്പ് കണ്ടുപിടിച്ചതേ അവരാണ്. എന്നോട് ഉദാസീനമായി ഇടപെടുന്നതില്‍ “വളരെ പുരോഗമനം നേടിയ” വിദ്യാര്‍ഥികളാണവര്‍. അവന്‍റെ സ്വന്തം ഭാവിക്കുവേണ്ടി മനുഷ്യന്‍ ഭൂമിയില്‍ അവിടെയും ഇവിടെയും തിരയുന്നു. ഞാന്‍ അവനെ വിളിക്കുമ്പോള്‍ എന്‍റെ അമൂല്യത മനസിലാക്കുവാന്‍ സാധിക്കാതെ, മറ്റുള്ളവര്‍ക്കൊരു “ഭാരമാകുവാന്‍” തയ്യാറാകാതെ, സ്വയം ആശ്രയിക്കുന്നതില്‍ അവന്‍ “വിശ്വാസ”മര്‍പ്പിക്കുന്നു. മനുഷ്യന്‍റെ “അഭിലാഷങ്ങള്‍” വിലപ്പെട്ടതാണ്. എന്നിരുന്നാലും ഒരുവന്‍റെയും അഭിലാഷവും ഒരുകാലത്തും മുഴുവന്‍ മാര്‍ക്കും നേടിയിട്ടില്ല: അവയെല്ലാം എനിക്കുമുമ്പില്‍ തകരുന്നു. നിശബ്ദം മറിഞ്ഞുവീഴുന്നു.

ഓരോ ദിവസവും ഞാന്‍ സംസാരിക്കുന്നു. ഓരോ ദിവസവും ഞാന്‍ പുതിയ കാര്യങ്ങള്‍ ചെയ്യുന്നു. മനുഷ്യന്‍ അവന്‍റെ എല്ലാ ശക്തിയും സംഭരിക്കുന്നില്ലെങ്കില്‍ എന്‍റെ സ്വരം കേള്‍ക്കുക അവന് ബുദ്ധിമുട്ടായിരിക്കും. എന്‍റെ മുഖം കാണുന്നതിനും അവന് ബുദ്ധിമുട്ടനുഭവപ്പെടും. പ്രിയപ്പെട്ടവന്‍ വളരെ നന്നായി ഇരിക്കുന്നുണ്ടായിരിക്കാം. അവന്‍റെ ഭാഷണം ഏറ്റവും സൗമ്യമായിരിക്കാം. എന്നാല്‍ മനുഷ്യനു സുഗമമായി അവന്‍റെ മഹത്വമാര്‍ന്ന മുഖം കാണുവാനോ അവന്‍റെ സ്വരം കേള്‍ക്കുവാനോ സാധിക്കുന്നില്ല. യുഗങ്ങളായി ആരും ഒരിക്കലും എളുപ്പത്തില്‍ എന്‍റെ മുഖം ദര്‍ശിച്ചിട്ടില്ല. ഒരിക്കല്‍ ഞാന്‍ പത്രോസിനോട് സംസാരിക്കുകയും പൗലൊസിന് പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ മറ്റൊരുവനും, ഇസ്രായേല്‍ക്കാര്‍ ഒഴികെ, ഒരിക്കലും യഥാര്‍ഥത്തില്‍ എന്‍റെ മുഖം കണ്ടിട്ടില്ല. ഇന്ന് മനുഷ്യര്‍ക്കൊപ്പം ജീവിക്കുവാനായി ഞാന്‍ നേരിട്ടു അവരുടെ ഇടയില്‍ വന്നിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് അസാധാരണവും അമൂല്യവുമായി തോന്നുന്നില്ല എന്നായിരിക്കുമോ? നിങ്ങള്‍ നിങ്ങളുടെ സമയം നന്നായി വിനിയോഗിക്കുവാന്‍ ആഗ്രഹിക്കുന്നില്ലേ? അതോ ഈ രീതിയില്‍ അത് നിങ്ങളെ കടന്നുപോകുവാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? മനുഷ്യരുടെ മനസുകളിലെ ക്ലോക്കിന്റെ സൂചികള്‍ക്കു പെട്ടെന്ന് നിലയ്ക്കുവാന്‍ സാധിക്കുമോ? അതോ സമയത്തിന് പിറകിലേക്കൊഴുകുവാന്‍ സാധിക്കുമോ? അല്ലെങ്കില്‍ മനുഷ്യനു വീണ്ടും ചെറുപ്പമാകുവാന്‍ സാധിക്കുമോ? ഇന്നത്തെ അനുഗ്രഹീതജീവിതം ഇനി എപ്പോഴെങ്കിലും തിരിച്ചുവരുമോ? അവന്‍റെ “പാഴാക്കലിന്” ഞാന്‍ മനുഷ്യനു അര്‍ഹിക്കുന്ന “സമ്മാനം” നല്‍കുന്നില്ല. ഞാന്‍ മറ്റുള്ളവയില്‍ നിന്നെല്ലാമകന്നു എന്‍റെ പ്രവൃത്തി ചെയ്യുന്നത് തുടരുക മാത്രം ചെയ്യുന്നു. മനുഷ്യനു തിരക്കുള്ളതുകൊണ്ട്, അല്ലെങ്കില്‍ അവന്‍റെ കരച്ചിലിന്റെ സ്വരം കേട്ട്, ഞാന്‍ സമയത്തിന്റെ ഒഴുക്ക് നിര്‍ത്തുന്നില്ല. അനേകായിരം വര്‍ഷങ്ങളില്‍ ആര്‍ക്കും എന്‍റെ ശക്തി വിഭജിക്കുവാനോ എന്‍റെ യഥാര്‍ഥപദ്ധതിയെ തടസ്സപ്പെടുത്തുവാനോ സാധിച്ചിട്ടില്ല. ഞാന്‍ സ്ഥലത്തിന് അതീതനാകുകയും യുഗങ്ങളെ കവിഞ്ഞു നിലനില്‍ക്കുകയും ചെയ്യുന്നു. എല്ലാറ്റിനും മേലെയായി ഞാന്‍ എന്‍റെ മൊത്തം പദ്ധതിയുടെ പ്രധാനഭാഗത്തേക്ക് കടക്കുന്നു. ഒരു വ്യക്തിക്കുപോലും എന്നില്‍ നിന്നും പ്രത്യേക പരിഗണനയോ “പാരിതോഷികങ്ങളോ” ലഭിച്ചിട്ടില്ല——ഈ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാനായി അവര്‍ വായ്തുറക്കുന്നുണ്ടെങ്കിലും എല്ലാം മറന്ന് ഈ കാര്യങ്ങള്‍ എന്നോടാവശ്യപ്പെടുവാന്‍ വേണ്ടി അവര്‍ കരങ്ങള്‍ വിരിക്കുന്നുണ്ടെങ്കിലും. ഈ ആളുകളില്‍ ഒരുവന്‍ പോലും എന്റെ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടില്ല. എന്‍റെ “ഹൃദയശൂന്യമായ” സ്വരത്താല്‍ അവരെല്ലാവരും പിറകോട്ട് തള്ളപ്പെടുന്നു. മിക്ക ആളുകളും ഇപ്പോഴും വിചാരിക്കുന്നത് അവര്‍ “വളരെ പ്രായംകുറഞ്ഞവരാണെന്നാണ്”. അതുകൊണ്ട് ഞാന്‍ വലിയ കരുണ കാണിക്കുവാന്‍ വേണ്ടി, ഒരിക്കല്‍ക്കൂടി അവരോടു അനുകമ്പ കാണിക്കുന്നതിനുവേണ്ടി അവര്‍ കാത്തിരിക്കുന്നു. അവരെ പിറകിലെ വാതിലില്‍ക്കൂടി അകത്തുവരാന്‍ അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അങ്ങനെ വെറുതെ എന്‍റെ പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ എനിക്കെങ്ങനെ സാധിക്കും? മനുഷ്യന്‍റെ യൗവനത്തിനുവേണ്ടി, അവന് കൂടുതല്‍ വര്‍ഷങ്ങള്‍ ഭൂമിയില്‍ താമസിക്കുവാന്‍ സാധിക്കുന്നതിനുവേണ്ടി ഭൂമിയുടെ ഭ്രമണം നിര്‍ത്തുവാന്‍ എനിക്കു സാധിക്കുമോ? മനുഷ്യന്‍റെ മസ്തിഷ്കം വളരെ സങ്കീര്‍ണ്ണമാണ്. എന്നിരുന്നാലും അതിനു പല കുറവുകളും ഉള്ളതുപോലെ തോന്നുന്നു. അതുമൂലം മനുഷ്യന്‍റെ മനസ്സില്‍ കരുതിക്കൂട്ടി എന്‍റെ പദ്ധതിക്കു തടസ്സം വരുത്തുവാനുള്ള പല “അത്ഭുതകരമായ വഴികളും” തെളിഞ്ഞുവരുന്നു.

പലതവണ ഞാന്‍ മനുഷ്യന്‍റെ പാപങ്ങള്‍ ക്ഷമിക്കുകയും അവന്‍റെ ബലഹീനത കണക്കിലെടുത്ത് അവന് പ്രത്യേകപരിഗണന നല്കുകയും ചെയ്തിട്ടുണ്ടെങ്കിലും മറ്റുപലപ്പോഴും ഞാന്‍ അവന്‍റെ അറിവില്ലായ്മയ്ക്ക് തക്കതായ ചികിത്സയും നല്കിയിട്ടുണ്ട്. എങ്ങനെ എന്‍റെ കരുണയെ വിലമതിക്കണമെന്ന് മനുഷ്യന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നുമാത്രം. അതുമൂലം അവന്‍ ഇന്നത്തെ അവസ്ഥയിലേക്ക് മുങ്ങിത്താഴ്ന്നു: പൊടി പുരണ്ട്, വസ്ത്രങ്ങള്‍ കീറിപ്പറിറിഞ്ഞ്, തലമുടി കളവളര്‍ന്നതുപോലെ ഒതുക്കമില്ലാതെ, മുഖത്ത് അഴുക്ക് കട്ട പിടിച്ച് കാലില്‍ സ്വന്തമായി ഉണ്ടാക്കിയ അപരിഷ്കൃതമായ ചെരുപ്പ് ധരിച്ചു, ഒരു ചത്ത പരുന്തിന്‍റെ കാലുകള്‍ പോലെ അവന്‍റെ കരങ്ങള്‍ ശരീരത്തിനിരുവശത്തും ബലഹീനമായി തൂങ്ങിക്കിടന്ന്...ഞാന്‍ എന്‍റെ കണ്ണുതുറന്ന്‍ നോക്കുമ്പോള്‍ മനുഷ്യന്‍ അഗാധപാതാളത്തില്‍ നിന്നും അപ്പോള്‍ കയറി വന്നവനെപ്പോലെയാണ് കാണപ്പെടുന്നത്. എനിക്കു കോപിക്കാതിരിക്കുവാന്‍ സാധിക്കുന്നില്ല: ഞാന്‍ എപ്പോഴും മനുഷ്യനോടു സഹിഷ്ണുത കാണിച്ചിട്ടുണ്ട്. പക്ഷേ പിശാച് അതിനിഷ്ടമുള്ളതുപോലെ എന്‍റെ വിശുദ്ധരാജ്യത്തു വന്നുപോകുന്നത് എനിക്കെങ്ങനെയാണ് അനുവദിക്കുവാനാകുക? എങ്ങനെയാണ് ഒരു ഭിക്ഷക്കാരനെ എന്‍റെ ഭവനത്തില്‍ സൗജന്യമായി ഭക്ഷണം കഴിക്കുവാന്‍ എനിക്കനുവദിക്കുവാനാകുക? ഒരു അശുദ്ധാത്മാവ് എന്‍റെ ഭവനത്തില്‍ അതിഥിയായി വരുന്നത് അനുവദിക്കാനാകുക? മനുഷ്യന്‍ “തന്നോടുതന്നെ എപ്പോഴും കര്‍ക്കശക്കാരനും” മറ്റുള്ളവരോട് “വിട്ടുവീഴ്ച ചെയ്യുന്നവനും” ആയിരുന്നു. എന്നിരുന്നാലും അവന്‍ എന്നോട് അല്പം പോലും മര്യാദയുള്ളവനായിരുന്നില്ല. കാരണം ഞാന്‍ സ്വര്‍ഗത്തിലെ ദൈവമായതുകൊണ്ട് അവനെന്നോട് വ്യത്യസ്തമായിട്ടാണ് പെരുമാറുന്നത്. ഒരിക്കലും അവനെന്നോട് അല്പം പോലും സ്നേഹമുണ്ടായിരുന്നില്ല. മനുഷ്യന്‍റെ കണ്ണുകള്‍ക്ക് സൂക്ഷ്മമായ കാഴ്ചയുള്ളതുപോലെയാണ്: എന്നെ കണ്ടാലുടന്‍ അവന്‍റെ മുഖത്തെ ഭാവം പെട്ടെന്ന് മാറുന്നു. അവന്‍റെ ഉദാസീനമായ യാതൊരു വികാരവുമില്ലാത്ത മുഖഭാവത്തിന് അല്പം കൂടി ആക്കം കൂടുന്നു. അവനെന്നോടുള്ള മനോഭാവത്തിന് പകരമായി ഞാനവന് വിലക്കുകളൊന്നും ഏര്‍പ്പെടുത്തുന്നില്ല. പകരം വെറുതെ പ്രപഞ്ചങ്ങള്‍ക്ക് മുകളിലുള്ള ആകാശങ്ങളിലേക്ക് നോക്കി ഭൂമിയിലെ എന്‍റെ പ്രവൃത്തി തുടരുക മാത്രം ചെയ്യുന്നു. മനുഷ്യന്‍റെ ഓര്‍മയില്‍ ഞാന്‍ ഒരിക്കലും ആരോടും കരുണ കാണിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ ആരോടും മോശമായി പെരുമാറിയിട്ടുമില്ല. അവന്‍റെ ഹൃദയത്തില്‍ മനുഷ്യന്‍ എനിക്കായി ഒരു “ഒഴിഞ്ഞയിടം” മാറ്റിവയ്ക്കാത്തതിനാല്‍, ഞാന്‍ മുന്നറിയിപ്പ് കാറ്റില്‍ പറത്തി അവന്‍റെയുള്ളില്‍ താമസമാരംഭിക്കുമ്പോള്‍ അവന്‍ യാതൊരു മനസ്സലിവുമില്ലാതെ എന്നെ പുറത്താക്കുന്നു. എന്നാല്‍ പിന്നീട് മധുരഭാഷണവും മുഖസ്തുതിയുമായി, എന്നെ പ്രസാദിപ്പിക്കുവാന്‍ അവന്‍ തീരെ അപര്യാപ്തനാണെന്നും എന്നെ തൃപ്തിപ്പെടുത്തുവാന്‍ അവന് സാധിക്കുകയില്ലെന്നുമൊക്കെ പറഞ്ഞ് തന്‍റെ പ്രവൃത്തിയെ അവന്‍ ന്യായീകരിക്കുന്നു.

യുഗങ്ങള്‍ക്കു മുമ്പ്, ഞാന്‍ പ്രപഞ്ചങ്ങള്‍ക്കുമുകളില്‍ നിന്ന്‍ എല്ലാ നാടുകളും വീക്ഷിച്ചു. ഞാന്‍ ഭൂമിയില്‍ ഒരു വലിയ പദ്ധതി ആസൂത്രണം ചെയ്തു: എന്‍റെ ഹൃദയത്തിന് അനുസൃതമായ ഒരു മനുഷ്യവര്‍ഗത്തിന്‍റെ സൃഷ്ടിയും സ്വര്‍ഗത്തിലേതിനു സമാനമായി ഭൂമിയിലെ ദൈവരാജ്യത്തിന്‍റെ രൂപീകരണവും അതുവഴി എന്‍റെ ശക്തി ആകാശങ്ങള്‍ നിറയ്ക്കുകയും എന്‍റെ ജ്ഞാനം പ്രപഞ്ചമാകമാനം പരത്തുകയും ചെയ്യുക. അതുകൊണ്ടിന്ന്, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം, ഞാന്‍ എന്‍റെ പദ്ധതി തുടരുന്നു. എന്നിരുന്നാലും എന്‍റെ പദ്ധതിയെക്കുറിച്ചോ ഭൂമിയിലെ അതിന്‍റെ നിര്‍വഹണത്തെക്കുറിച്ചോ ആര്‍ക്കുമറിയില്ല. എന്‍റെ ഭൂമിയിലെ രാജ്യം കാണുവാന്‍ അത്രപോലും അവര്‍ക്കു സാധിക്കുന്നില്ല. അതുകൊണ്ട് മനുഷ്യന്‍ നിഴലുകളെ പിന്തുടരുകയും എന്നെ വിഡ്ഢിയാക്കുവാന്‍ ശ്രമിക്കുന്നതിനായി, സ്വര്‍ഗത്തിലെ എന്‍റെ അനുഗ്രഹങ്ങള്‍ക്കു “നിശബ്ദമായി വിലയൊടുക്കുവാന്‍” ഉദ്ദേശിച്ച്, എനിക്കുമുമ്പില്‍ വരികയും ചെയ്യുന്നു. ഇതുമൂലം അവന്‍ എന്‍റെ ക്രോധത്തെ ഉണര്‍ത്തുകയും എന്‍റെ ശിക്ഷാവിധി അവനുമേല്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. എന്നിട്ടും അവന്‍ സ്വബോധത്തിലേക്ക് വരുന്നില്ല. സ്വന്തം സാധ്യതകള്‍ മാത്രം പിന്തുടരുന്നതിനാല്‍, ഭൂമിക്കടിയിലിരുന്ന് മുകളില്‍ നടക്കുന്ന ഒന്നും അറിയാതെ പണിയെടുക്കുന്നവനെപ്പോലെയാണ് അവന്‍. മനുഷ്യരിലൊന്നും എന്‍റെ പ്രഭയേറിയ പ്രകാശത്തിനുകീഴില്‍ ജീവിക്കുന്ന ഒരുവനെപ്പോലും ഞാന്‍ കണ്ടിട്ടില്ല. അവര്‍ അന്ധകാരത്തിന്‍റെ ഒരു ലോകത്ത് വസിക്കുന്നു. മ്ലാനതയില്‍ ജീവിക്കുന്നത് അവര്‍ ശീലിച്ചുപോയതുപോലുണ്ട്. പ്രകാശം അവരുടെ ജോലി തടസ്സപ്പെടുത്തി എന്നതുപോലെ അത് വരുമ്പോള്‍ അവര്‍ ദൂരെ മാറി നില്‍ക്കുന്നു. അതുമൂലം, വെളിച്ചം അവരുടെ എല്ലാ സമാധാനവും നശിപ്പിച്ചു എന്നും ഉറക്കം നഷ്ടപ്പെടുത്തി എന്നും തോന്നുമാറ് അവരല്‍പ്പം അസ്വസ്ഥരായി കാണപ്പെടുന്നു. പ്രകാശത്തെ നീക്കിക്കളയുന്നതിനായി മനുഷ്യന്‍ തന്‍റെ സര്‍വശക്തിയും സംഭരിക്കുന്നു. പ്രകാശമാകട്ടെ, ഇതറിയാതെ മനുഷ്യനെ ഉറക്കത്തില്‍ നിന്നുണര്‍ത്തുന്നു. മനുഷ്യന്‍ ഉണരുമ്പോള്‍ കോപം കൊണ്ട് അവന്‍ കണ്ണുകളടയ്ക്കുന്നു. അവന് എന്നോടെന്തോ അതൃപ്തിയുണ്ട്. എന്നിരുന്നാലും എന്‍റെ ഹൃദയത്തില്‍ എനിക്കെല്ലാമറിയാം. എല്ലാ ജനങ്ങളും എന്‍റെ പ്രകാശത്തില്‍ വസിക്കുവാന്‍ ഇടയാക്കുംവിധം വെളിച്ചത്തിന്‍റെ തീവ്രത ഞാന്‍ പതുക്കെ കൂട്ടുന്നു. അതുമൂലം അധികം വൈകാതെ വെളിച്ചത്തില്‍ പെരുമാറുന്നതിനോട് അവര്‍ പൊരുത്തപ്പെട്ടു വരുന്നു. അതിലുപരി വെളിച്ചത്തെ എല്ലാവരും വിലമതിക്കുന്നു. ഈ സമയത്ത്, എന്‍റെ രാജ്യം മനുഷ്യര്‍ക്കിടയില്‍ വന്നുകഴിഞ്ഞു. എല്ലാ ജനങ്ങളും സന്തോഷത്താല്‍ നൃത്തം ചവിട്ടുകയും ആഘോഷിക്കുകയും ചെയ്യുന്നു. വെളിച്ചത്തിന്‍റെ വരവോടെ അനേകായിരം വര്‍ഷങ്ങള്‍ നീണ്ട നിശബ്ദത അവസാനിച്ചിരിക്കുന്നു...

മാര്‍ച്ച് 26, 1992

മുമ്പത്തേത്: അധ്യായം 23

അടുത്തത്: അധ്യായം 25

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക