അധ്യായം 25
സമയം കടന്നുപോകുന്നു. കണ്ണടച്ചുതുറക്കുന്നതിനു മുമ്പ് ഇന്നത്തെ ദിവസം ആഗതമായിരിക്കുന്നു. എന്‍റെ ആത്മാവിന്‍റെ മാര്‍ഗദര്‍ശനത്തില്‍ എല്ലാ ജനങ്ങളും എന്‍റെ പ്രകാശത്തില്‍ വസിക്കുന്നു. ആരും ഇപ്പോള്‍ ഭൂതകാലത്തെപ്പറ്റി ചിന്തിക്കുകയോ ഇന്നലെയ്ക്ക് പ്രാധാന്യം കൊടുക്കുകയോ ചെയ്യുന്നില്ല. ആരാണ് ഇന്നത്തെ ദിവസത്തില്‍ ജീവിക്കുകയും നിലനില്‍ക്കുകയും ചെയ്യാതിരുന്നിട്ടുള്ളത്? ആരാണ് ദൈവരാജ്യത്തില്‍ സുന്ദരമായ ദിവസങ്ങളും മാസങ്ങളും ചെലവഴിക്കാതിരുന്നിട്ടുള്ളത്? ആരാണ് സൂര്യനുകീഴെ ജീവിക്കാതിരുന്നിട്ടുള്ളത്? ദൈവരാജ്യം മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിവന്നുവെങ്കിലും ആരും യഥാര്‍ഥത്തില്‍ അതിന്‍റെ ഊഷ്മളത അനുഭവിച്ചിട്ടില്ല; മനുഷ്യന്‍ അതിന്‍റെ സത്ത മനസിലാക്കാതെ പുറമെ നിന്നുമാത്രം അതിനെ നോക്കിക്കാണുന്നു. എന്‍റെ രാജ്യം രൂപംകൊള്ളുന്ന സമയത്ത് ആരാണ് അതുമൂലം സന്തോഷിക്കാത്തത്? ഭൂമിയിലെ രാജ്യങ്ങള്‍ക്ക് യഥാര്‍ഥത്തില്‍ രക്ഷപ്പെടാന്‍ സാധിക്കുമോ? ചുവന്ന മഹാവ്യാളിക്ക് അതിന്‍റെ കൗശലം കൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ടോ? എന്‍റെ ഭരണപരമായ ഉത്തരവുകള്‍ പ്രപഞ്ചം മുഴുവനും വിളംബരം ചെയ്യപ്പെടുന്നു. അവ എല്ലാ ജനങ്ങള്‍ക്കിടയിലുമുള്ള എന്‍റെ അധികാരം ഊട്ടിയുറപ്പിക്കുന്നു. പ്രപഞ്ചത്തിലുടനീളം അത് നടപ്പിലാക്കുന്നു. എന്നിരുന്നാലും മനുഷ്യനൊരിക്കലും യഥാര്‍ഥത്തില്‍ ഇതറിഞ്ഞിട്ടില്ല. എന്‍റെ ഭരണപരമായ ഉത്തരവുകള്‍ പ്രപഞ്ചത്തിനുമുമ്പില്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍, ഭൂമിയിലെ എന്‍റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുവാന്‍ പോകുന്ന സമയവും അതുതന്നെയാണ്. ഞാന്‍ എല്ലാ മനുഷ്യര്‍ക്കുമിടയില്‍ ഭരിക്കുകയും അധികാരം കയ്യാളുകയും ചെയ്യുമ്പോള്‍, ഏകനായ ദൈവം തന്നെയായവന്‍ ആയി ഞാന്‍ അംഗീകരിക്കപ്പെടുമ്പോള്‍, എന്‍റെ രാജ്യം പൂര്‍ണമായും ഭൂമിയില്‍ ഇറങ്ങിവരുന്നു. ഇന്ന് എല്ലാ മനുഷ്യര്‍ക്കും ഒരു പുതിയ പാതയില്‍ ഒരു പുതിയ തുടക്കമാണ്. അവര്‍ ഒരു പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നു. എന്നിരുന്നാലും സ്വര്‍ഗത്തിലേതിനു സമാനമായ ഒരു ജീവിതം ഭൂമിയില്‍ യഥാര്‍ഥത്തില്‍ ആരും അനുഭവിച്ചിട്ടില്ല. നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്‍റെ പ്രകാശത്തില്‍ വസിക്കുന്നുണ്ടോ? നിങ്ങള്‍ യഥാര്‍ഥത്തില്‍ എന്‍റെ വചനങ്ങളില്‍ വസിക്കുന്നുണ്ടോ? ആരാണ് സ്വന്തം സാധ്യതകളെപ്പറ്റി ചിന്തിക്കാത്തത്? ആരാണ് അവരുടെ സ്വന്തം വിധിയെപ്പറ്റി ആകുലനാകാത്തത്? ആരാണ് ക്ലേശക്കടലില്‍ ഞെരുങ്ങാത്തത്? ആരാണ് സ്വയം സ്വതന്ത്രനാകുവാന്‍ ആഗ്രഹിക്കാത്തത്? ഭൂമിയിലെ മനുഷ്യന്‍റെ കഠിനാധ്വാനത്തിന് പ്രതിഫലമായിട്ടല്ലേ ദൈവരാജ്യത്തിന്‍റെ അനുഗ്രഹങ്ങള്‍ നല്‍കപ്പെടുന്നത്? മനുഷ്യന്‍റെ എല്ലാ ആശകളും അവന്‍ ആഗ്രഹിക്കുന്ന രീതിയില്‍ നിറവേറ്റാന്‍ സാധിക്കുമോ? ഞാനൊരിക്കല്‍ ദൈവരാജ്യത്തിന്‍റെ മനോഹരകാഴ്ച മനുഷ്യനുമുന്പില്‍ അവതരിപ്പിച്ചു. എന്നാല്‍ അവന്‍ അത്യാഗ്രഹം നിറഞ്ഞ കണ്ണുകളോടെ അതിലേക്കു തുറിച്ചുനോക്കുക മാത്രം ചെയ്തു. അതിലേക്കു പ്രവേശിക്കുവാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചവര്‍ ആരുമുണ്ടായിരുന്നില്ല. ഞാനൊരിക്കല്‍ ഭൂമിയിലെ യഥാര്‍ഥ അവസ്ഥ മനുഷ്യനോടു പറഞ്ഞു. എന്നാല്‍ അവനതു വെറുതെ കേള്‍ക്കുക മാത്രം ചെയ്തു. എന്നാല്‍ എന്‍റെ അധരത്തില്‍ നിന്നും വന്ന വാക്കുകള്‍ ഹൃദയം കൊണ്ട് ശ്രവിച്ചില്ല. ഒരിക്കല്‍ ഞാന്‍ സ്വര്‍ഗത്തിലേ അവസ്ഥകളെപ്പറ്റി മനുഷ്യനോടു പറഞ്ഞു. എന്നാല്‍ അവന് എന്‍റെ വാക്കുകളെ മനോഹരമായ കഥകള്‍ പോലെയാണ് കണക്കാക്കിയത്. എന്‍റെ അധരം വിശദീകരിച്ചതിനെ അവന്‍ യഥാര്‍ഥത്തില്‍ സ്വീകരിച്ചില്ല. ഇന്ന്‍ ദൈവരാജ്യത്തിലെ രംഗങ്ങള്‍ മനുഷ്യനു മുന്പില്‍ മിന്നിമായുന്നു. ആരെങ്കിലും അതുതേടി “മലകളും താഴ്വാരങ്ങളും” താണ്ടിയിട്ടുണ്ടോ? ഞാന്‍ ഉണര്‍ത്തിയില്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍ ഇപ്പോഴും അവന്‍റെ സ്വപ്നങ്ങളില്‍ നിന്നും ഉണര്‍ന്നെണീറ്റിട്ടുണ്ടാകുമായിരുന്നില്ല. ഭൂമിയിലെ ജീവിതം അവന്‍ അത്രയും ആസ്വദിക്കുന്നുണ്ടോ? അവന്‍റെ ഹൃദയത്തില്‍ ഉയര്ന്ന മാനദണ്ഡങ്ങള്‍ ഒന്നുമില്ലേ?
എന്‍റെ ജനമായി ഞാന്‍ മുന്‍നിശ്ചയിച്ചവര്‍ക്കു എനിക്കുവേണ്ടി സ്വയം സമര്‍പ്പിക്കുവാനും എന്നോടു സമാധാനത്തില്‍ വര്‍ത്തിക്കുവാനും സാധിക്കുന്നു. അവര്‍ എന്‍റെ കണ്ണില്‍ അമൂല്യരാണ്. എന്‍റെ രാജ്യത്ത് എന്നോടുള്ള അവര്‍ വിളങ്ങുകയും ചെയ്യുന്നു. ഇന്നത്തെ ജനങ്ങളില്‍ ആരാണ് ഈ വ്യവസ്ഥകള്‍ പാലിക്കുന്നത്? എന്‍റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള നിലവാരം ഉണ്ടാക്കുവാന്‍ ആര്‍ക്കാണ് സാധിക്കുന്നത്?എന്‍റെ ആവശ്യങ്ങള്‍ മനുഷ്യര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? ഞാന്‍ മനപ്പൂര്‍വം അവന്‍ തെറ്റുകള്‍ വരുത്തുന്നതിന് കാരണമാകുന്നുണ്ടോ? ഞാന്‍ എല്ലാ മനുഷ്യരോടും ദയവു കാണിക്കുകയും അവര്‍ക്ക് പ്രത്യേക പരിഗണന നല്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ചൈനയിലെ എന്‍റെ ജനത്തോടു മാത്രമാണ് ഞാനങ്ങനെ ചെയ്യുന്നത്. ഞാന്‍ നിങ്ങളെ വിലകുറച്ചുകാണുന്നു എന്നല്ല അതിനര്‍ഥം. എനിക്കു നിങ്ങളെ വിശ്വാസക്കുറവുമില്ല. മറിച്ച് ഞാന്‍ നിങ്ങളോട് പ്രായോഗികമായും യാഥാര്‍ഥ്യബോധത്തോടെയും പെരുമാറുന്നു. കുടുംബവുമായി ബന്ധപ്പെട്ടായാലും പുറമെയുള്ള ലോകവുമായി ബന്ധപ്പെട്ടായാലും, മനുഷ്യര്‍ തീര്‍ച്ചയായും അവരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ നേരിടുന്നു. എന്നിരുന്നാലും ആരുടെ കഷ്ടപ്പാടുകളാണ് തങ്ങളുടെ സ്വന്തം കരങ്ങളാല്‍ സജ്ജീകരിക്കപ്പെട്ടത്?മനുഷ്യന് എന്നെ അറിയുവാനുള്ള കഴിവില്ല. എന്‍റെ പുറമെയുള്ള രൂപത്തെപ്പറ്റി അവനല്‍പ്പം അറിവുണ്ട്. എന്നാല്‍ എന്‍റെ സത്തയെക്കുറിച്ച് അവന്‍ അജ്ഞനാണ്. അവന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചേരുവകള്‍ അവനറിയില്ല. ആര്‍ക്കാണ് എന്‍റെ ഹൃദയം ശ്രദ്ധാപൂര്‍വം നോക്കിക്കാണുവാന്‍ സാധിക്കുക?ആര്‍ക്കാണ് എന്‍റെ സാന്നിധ്യത്തില്‍ എന്‍റെ ഇംഗിതം യഥാര്‍ഥത്തില്‍ മനസിലാക്കുവാന്‍ സാധിക്കുക? ഞാന്‍ ഭൂമിയിലേക്കിറങ്ങിവരുമ്പോള്‍ ഇവിടെ ഇരുളുമൂടിയിരിക്കുന്നു. മനുഷ്യന്‍ “ഗാഢമായ നിദ്രയിലാണ്”. എല്ലാ സ്ഥലങ്ങളിലും നടക്കുന്നു. ഞാന്‍ കാണുന്നതെല്ലാം കീറിപ്പറിഞ്ഞതും നോക്കുവാന്‍ പോലും സാധിക്കാത്ത വിധം ഭീകരമായ കാഴ്ചകളാണ്. മനുഷ്യന്‍ ആസ്വദിക്കുക മാത്രമാണു ചെയ്യുന്നത്. “പുറംലോകത്തുനിന്നുമുള്ള കാര്യങ്ങളെപ്പറ്റി” കേള്‍ക്കുവാന്‍ അവന് താല്‍പര്യമില്ല എന്നതുപോലെയാണത്. ഒരു മനുഷ്യനുമറിയാതെ ഞാന്‍ ഭൂമി മുഴുവന്‍ പരിശോധിക്കുന്നു. എന്നാല്‍ ജീവന്‍ നിറഞ്ഞ ഒരു സ്ഥലം പോലും എനിക്കു കാണുവാന്‍ സാധിക്കുന്നില്ല. നേരെ, പ്രകാശവും ചൂടും പുറപ്പെടുവിച്ച് മൂന്നാം സ്വര്‍ഗത്തില്‍ നിന്നും ഞാന്‍ ഭൂമിയെ നോക്കുന്നു. പ്രകാശം ഭൂമിയുടെമേല്‍ പതിക്കുകയും അതിനുമേല്‍ പരക്കുകയും ചെയ്യുന്നുണ്ടെങ്കിലും, വെളിച്ചവും ചൂടും മാത്രമേ അതില്‍ സന്തോഷിക്കുന്നതായി കാണുന്നുള്ളൂ. അതു സുഖത്തില്‍ ആറാടുന്ന മനുഷ്യനില്‍ ഒന്നും ഉണര്‍ത്തുന്നില്ല. ഇതുകണ്ട് ഉടന്‍ ഞാന്‍ മനുഷ്യനുവേണ്ടി തയ്യാറാക്കി വച്ചിരിക്കുന്ന “ദണ്ഡ്” അവര്‍ക്കിടയില്‍ പ്രയോഗിക്കുന്നു. ദണ്ഡിന്‍റെ പ്രഹരത്തില്‍ പ്രകാശവും ചൂടും പതുക്കെ ചിതറിപ്പോകുന്നു. ഭൂമി പെട്ടെന്ന് വിജനവും ഇരുണ്ടതുമാകുന്നു. മനുഷ്യാനാകട്ടെ കിട്ടിയ അവസരം പാഴാക്കാതെ സ്വയം ആസ്വദിക്കുന്നത് തുടരുന്നു. മനുഷ്യന് ദണ്ഡിന്‍റെ വരവിനെക്കുറിച്ച് നേരിയ ഒരു ബോധമുണ്ട്. പക്ഷേ അവന്‍ അതിനോടു പ്രതികരിക്കാതെ ഭൂമിയില്‍ അവനുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നത് തുടരുന്നു. അടുത്തതായി എന്‍റെ അധരം എല്ലാ മനുഷ്യര്‍ക്കുമുള്ള എന്‍റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്നു. പ്രപഞ്ചമെമ്പാടുമുള്ള മനുഷ്യരെ കുരിശില്‍ തലകീഴായി തൂക്കിയിരിക്കുന്നു. എന്‍റെ ശിക്ഷാവിധി വരുമ്പോള്‍ പര്‍വതങ്ങള്‍ മറിഞ്ഞുവീഴുന്നതിന്‍റെയും ഭൂമി രണ്ടായി പിളരുന്നതിന്‍റെയും ശബ്ദം കേട്ട് മനുഷ്യന്‍ നടുങ്ങുകയും ഞെട്ടിയുണരുകയും ചെയ്യുന്നു. ഞെട്ടിവിറച്ച് ഓടിപ്പോകുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. പക്ഷേ സമയം വളരെ വൈകിപ്പോയി. എന്‍റെ ശിക്ഷാവിധി ഭൂമിയില്‍ പതിക്കുമ്പോള്‍ എന്‍റെ രാജ്യം ഭൂമിക്കുമേല്‍ ഇറങ്ങിവരുന്നു. എല്ലാ രാജ്യങ്ങളും കഷണങ്ങളായി ചിതറിക്കപ്പെടുന്നു. ഒരു അടയാളം പോലും ബാക്കിവയ്ക്കാതെ, ഒന്നുമവശേഷിപ്പിക്കാതെ അവ അപ്രത്യക്ഷമാകുന്നു.
ഓരോ ദിവസവും ഞാന്‍ പ്രപഞ്ചത്തിന്‍റെ മുഖം കാണുന്നു. ഓരോ ദിവസവും ഞാന്‍ മനുഷ്യര്‍ക്കിടയില്‍ പുതിയ പ്രവൃത്തി ചെയ്യുന്നു. എന്നിരുന്നാലും മനുഷ്യര്‍ അവരുടെ പ്രവൃത്തികളില്‍ സ്വയം നഷ്ടപ്പെടുത്തുന്നു. ആരും എന്‍റെ പ്രവൃത്തിയുടെ പ്രത്യേകതകള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്കപ്പുറമുള്ള കാര്യങ്ങളുടെ അവസ്ഥകളെക്കുറിച്ച് അവര്‍ ചിന്തിക്കുന്നില്ല. അവര്‍ തന്നെയുണ്ടാക്കിയ ഒരു പുതിയ സ്വര്‍ഗത്തിലും ഭൂമിയിലുമാണ് മനുഷ്യര്‍ വസിക്കുന്നത് എന്നതുപോലെയാണ്. മറ്റാരും അവിടെ ഇടപെടുന്നത് അവര്‍ക്കിഷ്ടമല്ലാത്തതുപോലെ. അവരെല്ലാവരും സ്വയം ആസ്വദിക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ശാരീരിക പരിശീലനത്തിനുവേണ്ടിയുള്ള വ്യായാമം ചെയ്യുമ്പോള്‍ അവര്‍ തങ്ങളെത്തന്നേ സ്വയം കണ്ടാസ്വദിക്കുന്നു. മനുഷ്യന്‍റെ ഹൃദയത്തില്‍ ശരിക്കും എനിക്കൊട്ടും സ്ഥാനമില്ലേ? മനുഷ്യഹൃദയത്തിന്‍റെ നാഥനാകുവാന്‍ എനിക്കോട്ടും കഴിവില്ല എന്നാണോ? മനുഷ്യന്‍റെ ആത്മാവു യഥാര്‍ഥത്തില്‍ അവനെ ഉപേക്ഷിച്ചോ? എന്‍റെ അധരത്തില്‍ നിന്നുള്ള വചനങ്ങളെപ്പറ്റി ആരാണ് എപ്പോഴെങ്കിലും ശ്രദ്ധാപൂര്‍വം ധ്യാനിച്ചിട്ടുള്ളത്? ആരാണ് എപ്പോഴെങ്കിലും എന്‍റെ ഹൃദയഭിലാഷം മനസ്സിലാക്കിയിട്ടുള്ളത്? ശരിക്കും മറ്റെന്തെങ്കിലും മനുഷ്യന്‍റെ ഹൃദയം ഏറ്റെടുത്തോ? പലതവണ ഞാന്‍ മനുഷ്യനെ വിളിച്ച് കരഞ്ഞിട്ടുണ്ട്. എന്നിട്ട് ആര്‍ക്കെങ്കിലും അനുകമ്പ തോന്നിയോ? മനുഷ്യരില്‍ ആരെങ്കിലും എപ്പോഴെങ്കിലും ജീവിച്ചിട്ടുണ്ടോ? മനുഷ്യന്‍ ജഡത്തില്‍ ജീവിക്കുമായിരിക്കും. എന്നലവന് മനുഷ്യത്വമില്ല. അവന്‍ മൃഗങ്ങളുടെ ലോകത്താണോ ജനിച്ചത്? അതോ അവന്‍ സ്വര്‍ഗത്തിലാണോ ജനിച്ചത്, അവനില്‍ ദൈവികതയുണ്ടോ? ഞാന്‍ മനുഷ്യനോട് ആവശ്യങ്ങളുന്നയിക്കുന്നു. എന്നാല്‍ അവന് എന്‍റെ വചനങ്ങള്‍ മനസ്സിലാകാത്തതുപോലെയാണ്. ഞാന്‍ അവന് അജ്ഞാതനായ, അടുക്കാന്‍ സാധിക്കാത്ത ഒരു സത്വമാണ് എന്നതുപോലെയാണ്. പല തവണ മനുഷ്യന്‍ എന്നെ നിരാശനാക്കിയിട്ടുണ്ട്. പല തവണ അവന്‍റെ മോശം പ്രകടനം എന്നെ കോപാകുലനാക്കിയിട്ടുണ്ട്. പലതവണ അവന്‍റെ ബലഹീനത എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് മനുഷ്യന്‍റെ ഹൃദയത്തില്‍ ആത്മീയാനുഭൂതി ഉളവാക്കുന്നതില്‍ ഞാന്‍ പരാജയപ്പെടുന്നത്? എന്തുകൊണ്ടാണ് എനിക്കു മനുഷ്യന്‍റെ ഹൃദയത്തില്‍ സ്നേഹമുളവാക്കുവാന്‍ സാധിക്കാത്തത്? എന്തുകൊണ്ടാണ് മനുഷ്യനു എന്നെ അവന്‍റെ കണ്ണിലെ കൃഷ്ണമണിയായി കാണുവാന്‍ സാധിക്കാത്തത്? മനുഷ്യന്‍റെ ഹൃദയം അവന്‍റെ സ്വന്തമല്ലേ? അവന്‍റെ ആത്മാവില്‍ മറ്റെന്തെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് മനുഷ്യന്‍ നിര്‍ത്താതെ നിലവിളിക്കുന്നത്? എന്താണ് അവന്‍ ദുഖാര്‍ത്തനായിരിക്കുന്നത്? ഞാനവനെ വേദനിപ്പിച്ചതുകൊണ്ടായിരിക്കുമോ? ഞാന്‍ അവനെ മനപ്പൂര്‍വം ഉപേക്ഷിച്ചതുകൊണ്ടായിരിക്കുമോ?
എന്‍റെ ദൃഷ്ടിയില്‍ മനുഷ്യനാണ് സകലത്തിന്‍റെയും അധികാരി. ഞാന്‍ അവന് നല്കിയിരിക്കുന്ന അധികാരം ചെറിയ അളവിലുള്ളതല്ല. അത് ഭൂമിയില്‍ എല്ലാറ്റിനെയും നിയന്ത്രിക്കുവാനുള്ള അധികാരമാണ്—മലയിലെ പുല്‍ച്ചെടികളെയും കാട്ടിലെ മൃഗങ്ങളെയും ജലത്തിലെ മത്സ്യങ്ങളെയും. എന്നിരുന്നാലും ഇതില്‍ സന്തോഷിക്കുന്നതിനു പകരം അവന്‍ ആകുലചിത്തനാണ്. അവന്‍റെ മുഴുവന്‍ ജീവിതവും ആകുലതയുടെയും വ്യഗ്രതയുടെയുമാണ്. ശൂന്യതയിലേക്ക് നേരമ്പോക്ക് കൂട്ടിചേര്‍ത്തതുപോലെയാണത്. അവന്‍റെ മുഴുവന്‍ ജീവിതത്തിലും പുതിയൊരു കണ്ടുപിടുത്തമോ ആവിഷ്കാരമോ ഇല്ല. ആര്‍ക്കും ഈ പൊള്ളയായ ജീവിതത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുന്നില്ല. ആരും ഒരിക്കലും അര്‍ഥപൂര്‍ണമായ ഒരു ജീവിതം കണ്ടെത്തിയിട്ടില്ല. ആരും ഒരിക്കലും യഥാര്‍ഥജീവിതം അനുഭവിച്ചിട്ടില്ല. ഇന്നത്തെ മനുഷ്യര്‍ എല്ലാവരും എന്‍റെ പ്രഭായേറിയ പ്രകാശത്തിന്‍ കീഴിലാണ് ജീവിക്കുന്നതെങ്കിലും അവര്‍ക്ക് സ്വര്‍ഗത്തിലേ ജീവിതത്തെക്കുറിച്ച് ഒന്നുമറിയില്ല. ഞാന്‍ മനുഷ്യനോട് കരുണ കാണിക്കുന്നില്ലെങ്കില്‍, മനുഷ്യവര്‍ഗത്തെ രക്ഷിക്കുന്നില്ലെങ്കില്‍, എല്ലാ മനുഷ്യരും വന്നത് വെറുതെയായിത്തീരും. ഭൂമിയില്‍ അവരുടെ ജീവിതം വ്യര്‍ഥമായിത്തീരും. അവര്‍ അഭിമാനിക്കുവാന്‍ ഒന്നുമില്ലാതെ ഇവിടെനിന്നു പോകും. എല്ലാ മതത്തിലും വിഭാഗത്തിലും രാജ്യത്തിലും വര്‍ഗത്തിലും പെട്ട എല്ലാ മനുഷ്യര്‍ക്കും ഭൂമിയുടെ ശൂന്യത അറിയാം. അവരെല്ലാവരും എന്നെ തേടുകയും എന്‍റെ തിരിച്ചുവരവിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ഞാന്‍ വരുന്നത് അറിയുവാന്‍ കഴിവുള്ളവര്‍ ആരാണുള്ളത്? ഞാന്‍ എല്ലാം ഉണ്ടാക്കി. മനുഷ്യവര്‍ഗത്തെ സൃഷ്ടിച്ചു. ഇന്ന്‍ ഞാന്‍ മനുഷ്യര്‍ക്കിടയിലേക്ക് ഇറങ്ങിവന്നു. മനുഷ്യന്‍, എന്നിരുന്നാലും, എന്നെ തിരിച്ചടിക്കുന്നു, എന്നോടു പകരം ചോദിക്കുന്നു. ഞാന്‍ മനുഷ്യന് വേണ്ടി ചെയ്യുന്ന പ്രവൃത്തികൊണ്ട് അവനൊരു ഗുണവും ഇല്ലെന്നോ? ശരിക്കും ഞാന്‍ മനുഷ്യനെ സംതൃപ്താക്കുവാന്‍ കഴിവില്ലാത്തവനാണോ? എന്തുകൊണ്ടാണ് മനുഷ്യന്‍ എന്നെ തള്ളിക്കളയുന്നത്? എന്തുകൊണ്ടാണ് മനുഷ്യന്‍ എന്നോടു ഇത്രയും നിര്‍വികാരമായി പെരുമാറുന്നത്? എന്തുകൊണ്ടാണ് ഭൂമി മൃതദേഹങ്ങളാല്‍ മൂടിയിരിക്കുന്നത്? ഞാന്‍ മനുഷ്യനുവേണ്ടി ഉണ്ടാക്കിയ ലോകത്തിന്‍റെ സ്ഥിതി ശരിക്കും ഇതാണോ? ഞാന്‍ മനുഷ്യന് സമാനതകളില്ലാത്ത സമ്പത്തു നല്‍കിയിട്ടും അവന്‍ രണ്ട് ഒഴിഞ്ഞ കരങ്ങളാണ് എനിക്കു പകരമായി തന്നത്? എന്തുകൊണ്ടാണു മനുഷ്യന്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കാത്തത്? എന്തുകൊണ്ടാണ് ഒരിക്കലും അവന്‍ എനിക്കുമുമ്പില്‍ വരാത്തത്? എന്റെ വചനങ്ങളെല്ലാം വിഫലമായിരുന്നോ? എന്റെ വചനങ്ങളെല്ലാം വെള്ളത്തില്‍ നിന്നും ചൂടെന്ന പോലെ അപ്രത്യക്ഷമായോ? എന്തുകൊണ്ടാണ് എന്നോടു സഹകരിക്കാന്‍ മനുഷ്യന്‍ തയ്യാറാകാത്തത്? എന്റെ ദിനം ആഗതമാകുന്ന സമയം മനുഷ്യന്റെ മരണത്തിന്റെ നിമിഷമാണോ? എന്റെ രാജ്യം രൂപീകരിക്കപ്പെടുന്ന സമയത്ത് എങ്ങനെയാണ് എനിക്കു മനുഷ്യരെ നശിപ്പിക്കാന്‍ സാധിക്കുക? എന്തുകൊണ്ടാണ് എന്റെ മുഴുവന്‍ കാര്യനിര്‍വഹണപദ്ധതിയ്ക്കിടെ ആരും ഒരിക്കലും എന്റെ ഉദ്ദേശ്യങ്ങള്‍ ഗ്രഹിക്കാതിരുന്നത്? എന്തുകൊണ്ടാണ് എന്റെ അധരത്തില്‍ നിന്നുള്ള അരുളപ്പാടുകള്‍ വിലമതിക്കാതെ മനുഷ്യന്‍ അവയെ വെറുക്കുകയും തള്ളിക്കളയുകയും ചെയ്യുന്നത്? ഞാന്‍ ആരെയും കുറ്റം വിധിയ്ക്കുന്നില്ല. മറിച്ച് എല്ലാ ആളുകളും ശാന്തതയിലേക്കു മടങ്ങാനും ആത്മവിചിന്തനം എന്ന പ്രവൃത്തി ചെയ്യുവാനും കാരണമാകുക മാത്രം ചെയ്യുന്നു.
മാര്‍ച്ച് 27, 1992