സകല ജനങ്ങളുമേ, ആനന്ദിക്കുവിൻ!

എന്റെ പ്രകാശത്തിൽ ആളുകൾ വീണ്ടും പ്രകാശം കാണുന്നു. എന്റെ മൊഴിയിൽ ആളുകൾ ആസ്വാദ്യകരമായ കാര്യങ്ങൾ കണ്ടെത്തുന്നു. ഞാൻ കിഴക്കുനിന്നാണ് വന്നിരിക്കുന്നത്, ഞാൻ കിഴക്കുനിന്നുള്ളവനാണ്. എന്റെ മഹത്ത്വം പ്രകാശിക്കുമ്പോൾ സകല ജനതകളും പ്രകാശമാനമാകും, സകലതും വെളിച്ചത്തിലേക്കു വരും, ഒരു വസ്തുവും ഇരുട്ടിൽ തുടരുകയില്ല. ദൈവരാജ്യത്തിൽ ദൈവജനം ദൈവത്തോടൊപ്പം നയിക്കുന്ന ജീവിതം അളവറ്റ സന്തോഷത്തിന്റേതാണ്. ജനങ്ങളുടെ അനുഗ്രഹപൂർണമായ ജീവിതത്തിൽ ജലാശയങ്ങൾ ആനന്ദനൃത്തമാടുന്നു, ആളുകളോടാപ്പം പർവതങ്ങൾ എന്റെ സമൃദ്ധി ആസ്വദിക്കുന്നു. സകല മനുഷ്യരും എന്റെ രാജ്യത്തിൽ പരിശ്രമിക്കുന്നു, കഠിനാധ്വാനം ചെയ്യുന്നു, തങ്ങളുടെ വിശ്വസ്തത പ്രകടമാക്കുന്നു. ദൈവരാജ്യത്തിൽ മേലാൽ മത്സരമില്ല, ചെറുത്തുനിൽപ്പില്ല;ആകാശവും ഭൂമിയും പരസ്പരാശ്രയത്വത്തിലാണ്, മനുഷ്യനും ഞാനും ഗാഢമായ വൈകാരിക ബന്ധത്തിലാണ്; ജീവിതത്തിന്റെ മാധുര്യമേറിയ സുഭഗനിമിഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ഒന്നു മറ്റൊന്നിനോട് പ്രതിപത്തി കാട്ടുന്നു. ... ഈ സമയം, ഞാൻ സ്വർഗത്തിൽ ഔപചാരികമായി എന്റെ ജീവിതം ആരംഭിക്കുന്നു. സാത്താന്റെ ഉപദ്രവം ഇനി ഇല്ല, ആളുകൾ വിശ്രമത്തിൽ പ്രവേശിക്കുന്നു. എന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം പ്രപഞ്ചമെങ്ങും എന്റെ മഹത്ത്വത്തിൽ വസിക്കുന്നു, തുലനം ചെയ്യാനാവാത്തവിധം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ജനങ്ങൾക്കിടയിൽ ജീവിക്കുന്ന ആളുകൾ എന്നപോലെയല്ല, മറിച്ച് ദൈവത്തോടൊപ്പം ജീവിക്കുന്ന ജനങ്ങൾ എന്നപോലെ. മനുഷ്യരാശി ഒന്നടങ്കം സാത്താന്റെ ദുഷിപ്പിലൂടെ കടന്നുപോയി, ജീവിതത്തിന്റെ കയ്പും മധുരവും അവസാന മട്ടുവരെ അവർ നുകർന്നു. ഇപ്പോൾ എന്റെ പ്രകാശത്തിൽ വസിക്കുമ്പോൾ എങ്ങനെയാണ് ഒരുവന് സന്തോഷിക്കാതിരിക്കാൻ കഴിയുക?ഈ സുന്ദരനിമിഷം വെറുതെയങ്ങനെ നഷ്ടപ്പെടുത്താൻ, അത് വഴുതിപ്പോകുന്നതിന് അനുവദിക്കാൻ ഒരുവന് എങ്ങനെ കഴിയും? ജനങ്ങളേ! നിങ്ങളുടെ ഹൃദയങ്ങളിൽ പാട്ടുപാടുവിൻ, എനിക്കായി ആനന്ദനൃത്തമാടുവിൻ!നിങ്ങളുടെ ആത്മാർഥ ഹൃദയങ്ങൾ ഉയർത്തി, അവ എനിക്കായി അർപ്പിക്കുവിൻ! നിങ്ങളുടെ ചെണ്ടകൾ കൊട്ടുകയും എനിക്കായി ആനന്ദിച്ച് ഉല്ലസിക്കുകയും ചെയ്യുവിൻ! ഞാൻ പ്രപഞ്ചമാകെ എന്റെ ആഹ്ലാദം പ്രസരിപ്പിക്കുന്നു! ആളുകൾക്ക് ഞാൻ എന്റെ തേജസ്സാർന്ന മുഖം വെളിപ്പെടുത്തുന്നു! ഞാൻ ഉച്ചസ്വരത്തിൽ വിളിച്ചുപറയും! ഞാൻ പ്രപഞ്ചത്തെ കീഴടക്കും! ഇതിനകം ഞാൻ ജനങ്ങൾക്കിടയിൽ വാഴ്ചനടത്തുകയാണ്! ആളുകൾ എന്നെ വാഴ്ത്തുന്നു! മേലേ നീലാകാശത്ത് ഞാൻ സഞ്ചരിക്കുന്നു, ആളുകൾ എന്നോടൊപ്പം നടക്കുന്നു!ഞാൻ ആളുകൾക്കിടയിൽ ഗമിക്കുന്നു, എന്റെ ജനം എനിക്കു ചുറ്റും കൂടുന്നു! ആളുകളുടെ ഉള്ളം ഉല്ലാസഭരിതമാണ്, അവരുടെ ഗാനങ്ങൾ പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിക്കുകയും നഭോമണ്ഡലത്തിൽ മുഴങ്ങുകയും ചെയ്യുന്നു! പ്രപഞ്ചം മേലാൽ മൂടൽമഞ്ഞിനാൽ മൂടപ്പെടുന്നില്ല; മേലാൽ ചേറും ചെളിയുമില്ല, കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളമില്ല. പ്രപഞ്ചത്തിലെ വിശുദ്ധജനം!എന്റെ പരിശോധനയിൽ നിങ്ങൾ നിങ്ങളുടെ യഥാർഥ മുഖം പ്രകടമാക്കുന്നു. നിങ്ങൾ അഴുക്കുപുരണ്ട മനുഷ്യരല്ല, പകരം, സൂര്യകാന്തം പോലെ ശുദ്ധമായ വിശുദ്ധരാണ്, നിങ്ങളെല്ലാം എനിക്കു പ്രിയങ്കരരാണ്, നിങ്ങളെല്ലാം എന്റെ ആനന്ദമാണ്! സകലതും ജീവനിലേക്കു മടങ്ങുന്നു! വിശുദ്ധന്മാരെല്ലാം സ്വർഗത്തിൽ എന്നെ സേവിക്കാനായി മടങ്ങിയെത്തിയിരിക്കുന്നു, എന്റെ സ്നേഹാശ്ലേഷത്തിൽ പ്രവേശിക്കുന്നു;അവർ മേലാൽ വിലപിക്കുന്നില്ല, മേലാൽ ആകുലചിത്തരല്ല; അവർ തങ്ങളെത്തന്നെ എനിക്കായി അർപ്പിക്കുന്നു, എന്റെ ഭവനത്തിലേക്കു മടങ്ങിവരുന്നു, അവരുടെ സ്വരാജ്യത്ത് എന്നോടുള്ള അവരുടെ സ്നേഹം നിലയ്ക്കില്ല!നിത്യതയിലൊന്നും ഒരിക്കലും അതിനു മാറ്റംവരില്ല! ദുഃഖം എവിടെ! കണ്ണുനീർ എവിടെ! ജഡശരീരം എവിടെ! ഭൂമി നീങ്ങിപ്പോകുന്നു, പക്ഷേ സ്വർഗങ്ങൾ എന്നെന്നേക്കും നിലനിൽക്കും. ഞാൻ സകലർക്കും പ്രത്യക്ഷനാകുന്നു, സകല ആളുകളും എന്നെ പുകഴ്ത്തുന്നു. ഈ ജീവിതവും ഈ മനോഹാരിതയും അനാദികാലം മുതൽ അനന്തകാലം വരെ മാറ്റമില്ലാതെ തുടരും. ഇതാണ് ദൈവരാജ്യത്തിലെ ജീവിതം.

മുമ്പത്തേത്: അധ്യായം 25

അടുത്തത്: അധ്യായം 26

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക