അധ്യായം 14
യുഗങ്ങളായി ഒരു മനുഷ്യനും ദൈവരാജ്യത്തില്‍ പ്രവേശിച്ചിട്ടില്ല. അതുകൊണ്ട് ആരും ദൈവരാജ്യയുഗത്തിന്‍റെ കൃപ ആസ്വദിച്ചിട്ടില്ല. ദൈവരാജ്യത്തിന്‍റെ അധിപനെ ദര്‍ശിച്ചിട്ടുമില്ല. എന്‍റെ ആത്മാവിന്‍റെ വെളിച്ചത്തില്‍ അനവധിയാളുകള്‍ ദൈവരാജ്യത്തിന്‍റെ സൗന്ദര്യത്തെപ്പറ്റി പ്രവചിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്കു ബാഹ്യവശത്തെപ്പറ്റി മാത്രമേ അറിയുകയുള്ളൂ. അതിന്‍റെ സൂക്ഷ്മായ പൊരുളിനെപ്പറ്റി അവര്‍ക്കറിയില്ല. ഇന്ന്‍, ദൈവരാജ്യം ഔദ്യോഗികമായി ഭൂമിയില്‍ നിലവില്‍ വരുമ്പോള്‍, ഭൂരിഭാഗം മനുഷ്യര്‍ക്കും കൃത്യമായും എന്താണ് നേടേണ്ടത് എന്നോ, അല്ലെങ്കില്‍ കൃത്യമായും ഏത് തലത്തിലേക്കാണ് ആത്യന്തികമായി മനുഷ്യരെ ദൈവരാജ്യത്തിന്‍റെ യുഗത്തില്‍ കൊണ്ടുവരേണ്ടതെന്നോ അറിയില്ല. ഇതിനെപ്പറ്റി എല്ലാവരും ഒരു ആശയക്കുഴപ്പത്തിലാണെന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം, ദൈവരാജ്യത്തിന്‍റെ പൂര്‍ണമായ സാക്ഷാത്കാരം ഇതുവരെ മുഴുവനായും യാഥാര്‍ഥ്യമായിട്ടില്ല എന്നതിനാല്‍ എല്ലാ മനുഷ്യരും ആശയക്കുഴപ്പത്തിലാണ്. അവര്‍ക്കതു വ്യക്തമായി ഗ്രഹിക്കുവാന്‍ സാധിക്കുന്നില്ല. ദൈവികതയിലുള്ള എന്‍റെ പ്രവൃത്തി ദൈവരാജ്യത്തിന്‍റെ യുഗത്തില്‍ ഔദ്യോഗികമായി ആരംഭിക്കുന്നു. ദൈവരാജ്യയുഗത്തിന്‍റെ ഔദ്യോഗികമായ ഈ ആരംഭത്തോടെയാണ് എന്‍റെ പ്രകൃതം കൂടുതലായി മനുഷ്യരില്‍ പ്രകാശിതമാകുവാന്‍ പോകുന്നത്. അതിനാല്‍, കൃത്യമായും ഈ നിമിഷത്തിലാണ് വിശുദ്ധകാഹളം ഔദ്യോഗികമായി മുഴങ്ങുകയും എല്ലാവരോടും വിളംബരം ചെയ്യുകയും ചെയ്യുന്നത്. ഞാന്‍ ഔദ്യോഗികമായി എന്‍റെ അധികാരം കൈയ്യേല്‍ക്കുകയും ദൈവരാജ്യത്തിന്‍റെ രാജാവായി ഭരണം നടത്തുകയും ചെയ്യുമ്പോള്‍, എന്‍റെ എല്ലാ ജനങ്ങളെയും, ക്രമേണ, ഞാന്‍ പൂര്‍ണരാക്കിത്തീര്‍ക്കും. ലോകത്തെ എല്ലാ രാജ്യങ്ങളും ശിഥിലമാകുമ്പോള്‍, കൃത്യമായും അപ്പോഴാണ് എന്‍റെ രാജ്യം സ്ഥാപിക്കപ്പെടുകയും രൂപം നല്‍കപ്പെടുകയും ചെയ്യുക, അതുപോലെ ഞാന്‍ മുഴുവന്‍ പ്രപഞ്ചത്തെയും രൂപാന്തരപ്പെടുത്തുകയും മുഖം മാറ്റുകയും ചെയ്യുക. ആ സമയത്ത് എല്ലാ മനുഷ്യരും എന്‍റെ ശോഭയാര്‍ന്ന മുഖം ദര്‍ശിക്കുകയും എന്‍റെ യഥാര്‍ഥ മുഖപ്രസാദത്തിന് സാക്ഷികളാകുകയും ചെയ്യും. ലോകസൃഷ്ടി മുതല്‍, സാത്താന്‍ മനുഷ്യരെ ദുഷിപ്പിച്ചതുമുതല്‍ മനുഷ്യര്‍ ഇന്ന്‍ ആയിരിക്കുന്ന ദുഷിപ്പിന്‍റെ വ്യാപ്തിവരെ, അവരുടെ ദുഷിപ്പ് മൂലമാണ് ഞാന്‍ അവരുടെ ദൃഷ്ടികോണില്‍ കൂടുതല്‍ ഗുപ്തനും ദുര്‍ഗ്രാഹ്യനുമായത്. മനുഷ്യര്‍ ഒരിക്കലും എന്‍റെ യഥാര്‍ഥമുഖം കാണുകയോ എന്നോടു നേരിട്ട് ഇടപെടുകയോ ചെയ്തിട്ടില്ല. കേട്ടുകേള്‍വികളിലും ഐതിഹ്യങ്ങളിലും മാത്രമേ മനുഷ്യഭാവനയില്‍ “ഞാന്‍” ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ മനുഷ്യരുടെ മനസ്സിലെ “എന്നെ” ഉന്മൂലനം ചെയ്യുവാനായി ഞാന്‍ ഈ മനുഷ്യഭാവനയോട്, അതായത് മനുഷ്യന്‍റെ അബദ്ധധാരണകളോട്, സമരൂപനാകുന്നു. അങ്ങനെ അനേകം വര്‍ഷങ്ങളായി അവര്‍ മനസില്‍ കണ്ടിട്ടുള്ള “എന്‍റെ” അവസ്ഥയെ എനിക്കു മാറ്റുവാന്‍ സാധിച്ചേക്കാം. ഇതാണ് എന്‍റെ പ്രവൃത്തിയുടെ തത്വം. ഒരുവനുപോലും അത് മുഴുവനായി അറിയുവാന്‍ സാധിച്ചിട്ടില്ല. മനുഷ്യര്‍ എനിക്കുമുന്‍പില്‍ സാഷ്ടാംഗപ്രണാമം ചെയ്തിട്ടുണ്ടെങ്കിലും, എന്നെ ആരാധിക്കുവാനായി അവര്‍ എന്‍റെ മുന്‍പില്‍ വന്നിട്ടുണ്ടെങ്കിലും, ഞാന്‍ അത്തരം മനുഷ്യപ്രവൃത്തികളെ ആസ്വദിക്കുന്നില്ല. കാരണം മനുഷ്യര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് എന്‍റെ രൂപമല്ല, മറ്റാരുടെയോ രൂപമാണ്. അതിനാല്‍, എന്‍റെ പ്രകൃതത്തെക്കുറിച്ചുള്ള ധാരണ അവര്‍ക്കില്ലാത്തതുകൊണ്ട്, ആളുകള്‍ എന്‍റെ യഥാര്‍ഥമുഖം ഒട്ടും മനസിലാക്കുന്നില്ല. അതിന്‍റെ ഫലമായി, അവര്‍ എന്നെ എതിര്‍ത്തുവെന്നോ എന്‍റെ ആജ്ഞകളെ ധിക്കരിച്ചുവെന്നോ അവര്‍ വിശ്വസിക്കുമ്പോഴും ഞാന്‍ അതെല്ലാം കണ്ടില്ലെന്ന്‍ നടിക്കുന്നു——അതിനാല്‍, അവരുടെ ഓര്‍മകളില്‍, ഞാന്‍ ഒന്നുകില്‍ മനുഷ്യരെ കഠിനശിക്ഷയ്ക്കു വിധേയരാക്കാതെ അവരോടു കാരുണ്യം കാണിക്കുന്ന ദൈവമോ അല്ലെങ്കില്‍ പൊള്ളയായി സംസാരിക്കുന്ന ദൈവം തന്നെയായവനോ ആണ്. ഇതെല്ലാം മനുഷ്യചിന്തയില്‍ നിന്നും വന്ന ഭാവനകളാണ്. അവ വസ്തുതകളുമായി യോജിച്ചുപോകുന്നവയല്ല.
ഓരോ ദിവസവും ഞാന്‍ പ്രപഞ്ചത്തെ വീക്ഷിച്ചുകൊണ്ട് നിലകൊള്ളുന്നു. ഞാന്‍ വിനയാന്വിതനായി മനുഷ്യജീവിതം അനുഭവിച്ചുകൊണ്ട്, മനുഷ്യന്‍റെ ഓരോ പ്രവൃത്തിയും സൂക്ഷ്മമായി പഠിച്ചുകൊണ്ട് എന്‍റെ വാസസ്ഥലത്ത് മറഞ്ഞിരിക്കുന്നു. ആരും ഒരിക്കലും പൂര്‍ണമായും എനിക്കു സ്വയം സമര്‍പ്പിച്ചിട്ടില്ല; ആരും ഒരിക്കലും സത്യം തേടിയിട്ടില്ല. ആരും എന്നോട് ആത്മാര്‍ഥത കാണിക്കുകയോ എനിക്കുമുന്‍പില്‍ ശപഥം ചെയ്യുകയോ അവരുടെ കടമകള്‍ നിര്‍വഹിക്കുകയോ ചെയ്തിട്ടില്ല. ആരും എന്നെ അവരില്‍ വസിക്കുവാന്‍ അനുവദിച്ചിട്ടില്ല; സ്വന്തം ജീവനെയെന്നപോലെ എന്നെ വിലമതിച്ചിട്ടില്ല. ആരും, പ്രായോഗികയാഥാര്‍ഥ്യത്തില്‍, എന്‍റെ ദൈവികത മുഴുവനായും എന്താണെന്ന് ദര്‍ശിച്ചിട്ടില്ല; പ്രയോഗമതിയായ ദൈവം തന്നെയായവനോട് നേരിട്ട് ബന്ധപ്പെടുവാന്‍ ആരും ഒരിക്കലും തയ്യാറായിയിരുന്നില്ല. ജലം മനുഷ്യനെ മുഴുവനായി വിഴുങ്ങുമ്പോള്‍, ഞാന്‍ അവരെ ആ നിശ്ചലമായ ജലത്തില്‍നിന്നും രക്ഷിക്കുകയും ജീവിതം പുതുതായി തുടങ്ങുവാന്‍ ഒരവസരം നല്‍കുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് ജീവിക്കുവാനുള്ള ആത്മവിശ്വാസം നഷ്ടമാകുമ്പോള്‍ ഞാന്‍ മരണത്തിന്‍റെ വക്കില്‍നിന്നും അവരെ വലിച്ചുകയറ്റുകയും, അവരുടെ നിലനില്‍പ്പിന് അടിസ്ഥാനമായി അവര്‍ എന്നെ ഉപയോഗിക്കുവാനായി ഞാന്‍ അവര്‍ക്ക് തുടര്‍ന്നും ജീവിക്കുവാനുള്ള ധൈര്യം നല്‍കുകയും ചെയ്യുന്നു. അവര്‍ എന്നോട് അനുസരണക്കേട് കാണിക്കുമ്പോള്‍ ആ അനുസരണക്കേടിനുള്ളില്‍ നിന്നും എന്നെയറിയുവാന്‍ ഞാനവര്‍ക്കിടയാക്കുന്നു. മനുഷ്യരുടെ പഴയ പ്രകൃതത്തിന്‍റെ വെളിച്ചത്തില്‍, എന്‍റെ കാരുണ്യത്തിന്‍റെ വെളിച്ചത്തില്‍, മനുഷ്യരെ മരണത്തിനു വിധേയരാക്കുന്നതിനു പകരം, ഞാനവരെ പശ്ചാത്തപിക്കുവാനും പുതിയ ഒരു തുടക്കമിടുവാനും അനുവദിക്കുന്നു. അവര്‍ ക്ഷാമം മൂലം കഷ്ടപ്പെടുമ്പോള്‍ അവരുടെ ശരീരങ്ങളില്‍ ഒരൊറ്റ ശ്വാസം മാത്രമേ അവശേഷിച്ചിട്ടുള്ളൂ എങ്കില്‍ക്കൂടി ഞാനവരെ മരണത്തിന്‍റെ പിടിയില്‍ നിന്നും വിടുവിക്കുകയും അവര്‍ സാത്താന്‍റെ കുതന്ത്രങ്ങള്‍ക്ക് ഇരയാകുന്നത് തടയുകയും ചെയ്യുന്നു. അനവധി തവണ മനുഷ്യര്‍ എന്‍റെ കരം ദര്‍ശിച്ചിരിക്കുന്നു, അനവധി തവണ അവരെന്‍റെ കരുണാര്‍ദ്രമായ ഭാവവും പുഞ്ചിരിക്കുന്ന മുഖവും ദര്‍ശിച്ചിരിക്കുന്നു. അനവധി തവണ അവരെന്‍റെ മഹത്ത്വവും ക്രോധവും ദര്‍ശിച്ചിരിക്കുന്നു. മനുഷ്യര്‍ എന്നെ ഒരിക്കലും അറിഞ്ഞിട്ടില്ലെങ്കിലും, മനപ്പൂര്‍വം പ്രകോപിപ്പിക്കുവാനുള്ള അവസരങ്ങളായി ഞാന്‍ അവരുടെ ബലഹീനതകളെ കണ്ടിട്ടില്ല. മനുഷ്യരുടെ കഷ്ടപ്പാടുകള്‍ അനുഭവിച്ചത് എന്നെ അവരുടെ ബലഹീനതകളോട് സഹാനുഭൂതിയുള്ളവനാകുവാന്‍ പ്രാപ്തനാക്കി. മനുഷ്യരുടെ അനുസരണക്കേടിനും നന്ദികേടിനുമുള്ള പ്രതികരണമായി മാത്രമേ ഞാന്‍ പല അളവുകളിലുള്ള ശിക്ഷകള്‍ അവര്‍ക്കു നല്‍കുന്നുള്ളൂ.
മനുഷ്യര്‍ തിരക്കിലായിരിക്കുമ്പോള്‍ ഞാന്‍ അവരില്‍നിന്നും മറഞ്ഞിരിക്കുന്നു. അവരുടെ വിശ്രമയസമയത്ത് ഞാനവര്‍ക്കുമുന്‍പില്‍ അനാവൃതനാകുന്നു. ഞാന്‍ എല്ലാ കാര്യങ്ങളും അറിയുന്നവനാണെന്ന് മനുഷ്യര്‍ എന്നെപ്പറ്റി ഭാവനയില്‍ കാണുന്നു. എല്ലാ യാചനകള്‍ക്കും ഉത്തരമരുളുന്ന ദൈവം തന്നെയായവനായി അവര്‍ എന്നെ കണക്കാക്കുന്നു. മിക്കവരും, അതിനാല്‍, എന്‍റെ മുന്‍പില്‍ വരുന്നത് ദൈവത്തിന്‍റെ സഹായം തേടി മാത്രമാണ്. എന്നെ അറിയുവാനുള്ള അവരുടെ ആഗ്രഹം മൂലമൊന്നുമല്ല. രോഗപീഡകളില്‍ മനുഷ്യര്‍ എന്‍റെ അടിയന്തരമായ സഹായത്തിനായി കെഞ്ചുന്നു. കഷ്ടതകളുടെ സമയത്ത്, അവര്‍ സര്‍വശക്തിയോടുംകൂടെ അവരുടെ ബുദ്ധിമുട്ടുകള്‍ എന്നെ ഭരമേല്‍പ്പിക്കുന്നു. അവരുടെ സഹനം കുറയുവാന്‍ വേണ്ടിയാണത്. എന്നിരുന്നാലും സുഖകരമായ അവസ്ഥയില്‍ക്കൂടി ഒരൊറ്റ മനുഷ്യനുപോലും എന്നെ സ്നേഹിക്കുവാന്‍ സാധിക്കുന്നില്ല; ഒരു മനുഷ്യന്‍ പോലും സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും അവസ്ഥയില്‍, ഞാന്‍ അവരുടെ സന്തോഷത്തില്‍ പങ്കുചേരണമെന്നാഗ്രഹിച്ച്, എന്നെ തേടി വന്നിട്ടില്ല. അവരുടെ കൊച്ചുകുടുംബങ്ങള്‍ സന്തോഷത്തിലും സൗഖ്യത്തിലും ആയിരിക്കുമ്പോള്‍, മനുഷ്യര്‍ കാലങ്ങളായി എന്നെ മാറ്റിനിര്‍ത്തുകയും അകത്തുകയറുന്നതില്‍ നിന്നും എന്നെ തടഞ്ഞുകൊണ്ട്, അവരുടെ കുടുംബങ്ങളുടെ അനുഗ്രഹിക്കപ്പെട്ട സന്തോഷം ആസ്വദിക്കുന്നതിനായി വേണ്ടി എനിക്കുനേരെ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യമനസ് വളരെ സങ്കുചിതമാണ്. എന്നെപ്പോലെ സ്നേഹധനനും കാരുണ്യവാനും അഭികാമ്യനുമായ ഒരു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അത്രയും അത് സങ്കുചിതമാണ്. പലതവണ, അവരുടെ സന്തോഷം നിറഞ്ഞ പൊട്ടിച്ചിരികളുടെ സമയത്ത് ഞാന്‍ മനുഷ്യരാല്‍ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്; പലതവണ അവര്‍ വീഴാന്‍പോകുമ്പോള്‍ ഒരു ഊന്നുവടിപോലെ എന്നെ ഒരു താങ്ങായി കണക്കാക്കിയിട്ടുണ്ട്. അനവധിതവണ രോഗംമൂലം കഷ്ടപ്പെടുന്ന ആളുകള്‍ എന്നെ നിര്‍ബന്ധിച്ചൊരു വൈദ്യനാക്കിയിട്ടുണ്ട്. മനുഷ്യര്‍ എത്ര ക്രൂരന്മാരാണ്! അവര്‍ തീര്‍ത്തും യുക്തിയില്ലാത്തവരും അസന്‍മാര്‍ഗികളുമാണ്. മനുഷ്യര്‍ക്ക് ഉണ്ടെന്നു കരുതപ്പെടുന്ന വികാരങ്ങള്‍ പോലും അവരില്‍ കാണുവാന്‍ കഴിയില്ല. അവരില്‍ മാനവികതയുടെ അംശം ഒട്ടും തന്നെ അവശേഷിച്ചിട്ടില്ല. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുക. അതിനെ വര്‍ത്തമാനകാലവുമായി താരതമ്യം ചെയ്തുനോക്കുക: നിങ്ങളില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ? നിങ്ങളുടെ ഭൂതകാലത്തിലെ ചില കാര്യങ്ങള്‍ നിങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടോ? അതോ അവയെ ഇനിയും മാറ്റിയിട്ടില്ലേ?
മനുഷ്യന്‍റെ ലോകത്തിലെ നിമ്നോന്നതികള്‍ അനുഭവിച്ചുകൊണ്ട് ഞാന്‍ പര്‍വതനിരകളിലും നദീതാഴ്വാരങ്ങളിലും സഞ്ചരിച്ചു. അവര്‍ക്കിടയില്‍ ഞാന്‍ ചുറ്റിക്കറങ്ങി. അവര്‍ക്കിടയില്‍ പലവര്‍ഷങ്ങള്‍ ഞാന്‍ ജീവിച്ചു. എന്നിട്ടും മനുഷ്യരുടെ പ്രകൃതം ഒട്ടും മാറിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. മനുഷ്യരുടെ പഴയ പ്രകൃതം അവരില്‍ വേരോടി മുളപൊട്ടിയതു പോലെയാണ് കാണപ്പെടുന്നത്. അവര്‍ക്കൊരിക്കലും ആ പഴയ പ്രകൃതം മാറ്റുവാന്‍ സാധിക്കുന്നില്ല. യഥാര്‍ഥ അടിത്തറയിന്‍മേല്‍ അത് മെച്ചപ്പെടുത്തുക മാത്രമാണു അവര്‍ ചെയ്യുന്നത്. ആളുകള്‍ പറയുന്നതുപോലെ, സത്തയില്‍ മാറ്റം വന്നിട്ടില്ല. പക്ഷേ രൂപം ഒരുപാട് മാറിയിരിക്കുന്നു. എന്നെ പറ്റിച്ച് എന്‍റെ പ്രശംസ നേടുവാന്‍ വേണ്ടി ആളുകള്‍ എന്നെ വിഡ്ഢിയാക്കുവാനും കണ്ണില്‍ പൊടിയിടാനും ശ്രമിക്കുന്നതുപോലെയാണ് തോന്നുന്നത്. ഞാന്‍ മനുഷ്യന്‍റെ തന്ത്രങ്ങളെ പ്രശംസിക്കുകയോ അവയ്ക്കു ശ്രദ്ധ കൊടുക്കുകയോ ചെയ്യുന്നില്ല. കോപാകുലനാകുന്നതിനുപകരം ഞാന്‍ നോക്കുന്നു-പക്ഷേ-കാണുന്നില്ല എന്നൊരു സമീപനം സ്വീകരിക്കുന്നു. ഞാന്‍ മനുഷ്യര്‍ക്ക് കാര്‍ക്കശ്യത്തില്‍ ഒരളവുവരെ ഇളവുനല്‍കുവാനും അങ്ങനെ എല്ലാ മനുഷ്യരെയും ഒരുമിച്ച് തിരുത്തുവാനും ആഗ്രഹിക്കുന്നു. മനുഷ്യര്‍ സ്വയം സ്നേഹിക്കാത്ത വിലകെട്ട അധമര്‍ ആയതുകൊണ്ട് അവരെ എല്ലാവരെയും തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വയം ഒട്ടും വിലമതിക്കാത്തവരായതുകൊണ്ട്, ഞാന്‍ കാരുണ്യം കാണിക്കണമെന്നും ഒരിക്കല്‍ കൂടി അവരെ സ്നേഹിക്കണമെന്നും അവര്‍ ആവശ്യപ്പെടേണ്ട കാര്യമെന്താണ്? മനുഷ്യരില്‍ ഒന്നൊഴിയാതെ ആരും തന്നെ സ്വയം അറിയുന്നില്ല. അവര്‍ എത്രമാത്രം വിലപ്പെട്ടവരാണെന്നും അറിയുന്നില്ല. അവര്‍ ഒരു ത്രാസില്‍ സ്വയം അളന്നുനോക്കണം. മനുഷ്യര്‍ ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. അതിനാല്‍ ഞാനും അവരെ പരിഗണിക്കുന്നില്ല. മനുഷ്യര്‍ ഞാന്‍ പറയുന്നതു ശ്രദ്ധിക്കുന്നില്ല. അതിനാല്‍ ഞാനും അവര്‍ക്കുവേണ്ടി കൂടുതല്‍ അധ്വാനിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. ഇതല്ലേ ലാഭകരം? ഇത് നിങ്ങള്‍ എങ്ങനെയാണെന്നുള്ളത് വിശദീകരിക്കുന്നില്ലേ, എന്‍റെ ജനമേ? നിങ്ങളില്‍ ആരാണ് എനിക്കുമുന്‍പില്‍ ശപഥങ്ങള്‍ എടുത്തിട്ട് പിന്നീട് അവ ഉപേക്ഷിച്ചിട്ടുള്ളത്? ആരാണ് കാര്യങ്ങളില്‍ ഇടയ്ക്കിടെ മനസുറപ്പിക്കുന്നതിനു പകരം ദീര്‍ഘകാലശപഥങ്ങള്‍ എടുത്തിട്ടുള്ളത്? എപ്പോഴും മനുഷ്യര്‍ സുഖമായി ഇരിക്കുന്ന സമയത്ത് എനിക്കുമുമ്പില്‍ ശപഥങ്ങളെടുക്കുന്നു. എന്നാല്‍ കഷ്ടപ്പാടിന്‍റെ സമയത്ത് അവയെല്ലാം എഴുതിത്തള്ളുന്നു. പിന്നീട് അത് വീണ്ടും ഏറ്റെടുത്ത് എനിക്കുമുമ്പില്‍ കൊണ്ടുവരുന്നു. മനുഷ്യര്‍ കുപ്പത്തൊട്ടിയില്‍ നിന്നും പെറുക്കിയെടുക്കുന്ന പാഴ്വസ്തുക്കള്‍ വെറുതെയങ്ങു സ്വീകരിക്കുന്ന അത്രയും വിലകുറഞ്ഞവനാണോ ഞാന്‍? സ്വന്തം ശപഥങ്ങള്‍ പാലിക്കുന്ന മനുഷ്യര്‍ ആരുമില്ല. പരിശുദ്ധരായവര്‍ ആരുമില്ല, അവര്‍ക്ക് ഏറ്റവും വിലപ്പെട്ടവ എനിക്കു കാഴ്ചയായി അര്‍പ്പിക്കുന്ന മനുഷ്യര്‍ ആരുമില്ല. നിങ്ങളെല്ലാവരും ഇതുപോലെയല്ലേ? എന്‍റെ രാജ്യത്തിലെ ജനങ്ങള്‍ എന്ന നിലയില്‍ നിങ്ങളുടെ കടമകള്‍ പാലിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ നിങ്ങളെ ഞാന്‍ വെറുക്കുകയും തിരസ്കരിക്കുകയും ചെയ്യും!
മാര്‍ച്ച് 12, 1992