അധ്യായം 10

എന്തെല്ലാമായാലും ദൈവരാജ്യയുഗം ഭൂതകാലത്തില്‍ നിന്നും വ്യത്യസ്തമാണ്. മനുഷ്യര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അത് പരിഗണിക്കുന്നില്ല. മറിച്ച്, എന്‍റെ പ്രവൃത്തി നേരിട്ടു പൂര്‍ത്തിയാക്കുവാന്‍ ഞാന്‍ ഭൂമിയിലേക്ക് ഇറങ്ങിവന്നിരിക്കുന്നു. ഇത് മനുഷ്യര്‍ക്ക് ഒരിക്കലും ഗ്രഹിക്കുവാനോ നേടുവാനോ സാധിക്കുന്ന കാര്യമല്ല. ലോകസൃഷ്ടി മുതല്‍ അനേകം വര്‍ഷങ്ങളില്‍ പ്രവൃത്തി എന്നാല്‍ സഭ രൂപീകരിക്കുക എന്നായിരുന്നു അര്‍ഥം. എന്നാല്‍ ദൈവരാജ്യം നിര്‍മിക്കുന്നതിനെപ്പറ്റി ആരും കേള്‍ക്കുന്നില്ല. ഇതിനെപ്പറ്റി ഞാന്‍ എന്‍റെ അധരം കൊണ്ടാണ് പറയുന്നതെങ്കിലും ഇതിന്‍റെ സാരം അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ? ഒരിക്കല്‍ ഞാന്‍ മനുഷ്യരുടെ ലോകത്തിലേക്കു ഇറങ്ങി വന്നു അവരുടെ സഹനങ്ങള്‍ അനുഭവിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ അങ്ങനെ ചെയ്തത് എന്‍റെ അവതാരത്തിന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കാതെ ആയിരുന്നു. ദൈവരാജ്യത്തിന്‍റെ സ്ഥാപനം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ എന്‍റെ അവതരിക്കപ്പെട്ട മനുഷ്യരൂപം എന്‍റെ ദൗത്യം ഔദ്യോഗികമായി നിറവേറ്റുവാന്‍ തുടങ്ങി. എന്നുപറഞ്ഞാല്‍, ദൈവരാജ്യത്തിലെ രാജാവ് ഔദ്യോഗികമായി തന്‍റെ പരമാധികാരം ഏറ്റെടുത്തു. ദൈവരാജ്യത്തിന്‍റെ മാനവലോകത്തിലേക്കുള്ള അവരോഹണം കേവലം അക്ഷരാര്‍ഥത്തിലുള്ള സാക്ഷാത്കാരമല്ല, മറിച്ച് ശരിക്കുമുള്ള യാഥാര്‍ഥ്യമാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. "പ്രവൃത്തിയുടെ യാഥാര്‍ഥ്യം" എന്നതിന്‍റെ അര്‍ഥത്തിന്‍റെ ഒരു വശമാണിത്. മനുഷ്യര്‍ ഒരിക്കലും എന്‍റെ ഒരു പ്രവൃത്തി പോലും കണ്ടിട്ടില്ല. എന്‍റെ ഒരു അരുളപ്പാടു പോലും ഒരിക്കലെങ്കിലും കേട്ടിട്ടുമില്ല. അവര്‍ എന്‍റെ പ്രവൃത്തികള്‍ കണ്ടിട്ടുണ്ടായിരുന്നെങ്കില്‍ തന്നെ, അവര്‍ എന്തായിരിക്കും മനസിലാക്കിയിട്ടുണ്ടായിരിക്കുക? അവര്‍ ഞാന്‍ സംസാരിക്കുന്നതു കേട്ടിരുന്നെങ്കില്‍ എന്തായിരിക്കും ഗ്രഹിച്ചിട്ടുണ്ടായിരിക്കുക? ലോകത്തിലെല്ലായിടത്തും എല്ലാവരും നിലനില്‍ക്കുന്നത് എന്‍റെ കാരുണ്യത്തിലും സ്നേഹപൂര്‍ണമായ ദയയിലുമാണ്. എന്നാല്‍ അതുപോലെത്തന്നെ എല്ലാ മനുഷ്യരും എന്‍റെ ന്യായവിധിക്ക് കീഴ്പ്പെട്ടിരിക്കുകയും എന്‍റെ പരീക്ഷണങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാന്‍ മനുഷ്യരോടു കരുണയുള്ളവനും സ്നേഹമുള്ളവനും ആയിരുന്നു. ഒരളവുവരെ അവരെല്ലാവരും ദുഷിക്കപ്പെട്ടപ്പോഴും അതങ്ങനെത്തന്നെ ആയിരുന്നു. അവര്‍ എല്ലാവരും എന്‍റെ സിംഹാസനത്തിനു മുന്‍പാകെ സ്വയം സമര്‍പ്പിച്ചപ്പോഴും ഞാന്‍ അവര്‍ക്ക് ശിക്ഷണം നല്കിയിരുന്നു. എന്നിരുന്നാലും ഞാന്‍ അയച്ചിട്ടുള്ള സഹനത്തിനും ശുദ്ധീകരണത്തിനും മധ്യത്തിലല്ലാത്ത ഏതെങ്കിലും മനുഷ്യരുണ്ടോ? വളരെയധികം ആളുകള്‍ വെളിച്ചത്തിനായി ഇരുട്ടില്‍ തപ്പിത്തടയുന്നു. വളരെയധികം ആളുകള്‍ പരീക്ഷണങ്ങള്‍ക്കു നടുവില്‍ കഠിനമായി ഞെരുങ്ങുന്നു. ഇയ്യോബിന് വിശ്വാസം ഉണ്ടായിരുന്നു. പക്ഷേ തനിക്ക് സ്വന്തമായി ഒരു പാത തിരയുകയല്ലേ അവന്‍ ചെയ്തുകൊണ്ടിരുന്നത്? എന്‍റെ ജനത്തിന് പരീക്ഷണങ്ങളെ നേരിടുമ്പോഴും ഉറച്ചുനില്‍ക്കുവാന്‍ സാധിക്കുമെങ്കിലും, ഉറക്കെ വിളിച്ചുപറയാതെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോ? ഇതിനു വിപരീതമായി, വിശ്വാസം ഉറക്കെ വിളിച്ചുപറയുമ്പോഴും ആളുകള്‍ ഉള്ളില്‍ സംശയങ്ങള്‍ സൂക്ഷിക്കുകയല്ലേ ചെയ്യുന്നത്? പരീക്ഷണത്തിനു നടുവിലും ഉറച്ചു നില്‍ക്കുകയും പരീക്ഷിക്കപ്പെടുമ്പോള്‍ ആത്മാര്‍ഥമായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന മനുഷ്യര്‍ ഇല്ല. ഈ ലോകത്തിലേക്കു നോക്കുന്നത് ഒഴിവാക്കാനായി ഞാന്‍ എന്‍റെ മുഖം മൂടിയില്ല എങ്കില്‍ മനുഷ്യവംശം മുഴുവന്‍ എന്‍റെ ദഹിപ്പിക്കുന്ന നോട്ടത്തിനു കീഴില്‍ മറിഞ്ഞുവീഴും. കാരണം ഞാന്‍ മനുഷ്യരില്‍ നിന്നും ഒന്നും ആവശ്യപ്പെടുന്നില്ല.

ദൈവരാജ്യത്തിന്‍റെതായ വന്ദനം മുഴങ്ങിക്കേള്‍ക്കുമ്പോള്‍, അതായത് ഏഴു ഇടിമുഴക്കങ്ങള്‍ ഗര്‍ജ്ജിക്കുമ്പോള്‍--ഈ ശബ്ദം സ്വര്‍ഗത്തെയും ഭൂമിയെയും വിറപ്പിക്കുകയും, സ്വര്‍ഗത്തെപ്പിടിച്ചു കുലുക്കുകയും എല്ലാ മനുഷ്യരുടെയും ഹൃദയതന്ത്രികളെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യും. തീനിറമുള്ള മഹാസര്‍പ്പത്തിന്‍റെ നാട്ടില്‍ ദൈവരാജ്യത്തിനായുള്ള ഗീതം ആചാരപരമായി ഉയര്‍ന്നുകേള്‍ക്കുന്നു. ഞാന്‍ ആ രാജ്യത്തെ തകര്‍ത്തിരിക്കുന്നുവെന്നും അവിടെ എന്‍റെ രാജ്യം സ്ഥാപിച്ചിരിക്കുന്നു എന്നുമാണ് അത് വ്യക്തമാക്കുന്നത്. അതിലും പ്രധാനമായി ഭൂമിയില്‍ എന്‍റെ രാജ്യം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഈ നിമിഷം ഓരോ ലോകരാഷ്ട്രങ്ങളിലേക്കും ഞാന്‍ എന്‍റെ ദൂതന്മാരെ അയക്കുവാന്‍ തുടങ്ങുന്നു. അവര്‍ എന്‍റെ പുത്രന്മാരെ, എന്‍റെ ജനത്തെ ഒരുമിച്ചുകൂട്ടും. ഇത് എന്‍റെ പ്രവൃത്തിയുടെ അടുത്ത ഘട്ടത്തിനായുള്ള ആവശ്യകോപാധികള്‍ പാലിക്കുന്നതിന് വേണ്ടിയാണ്. എന്തായാലും, തീനിറമുള്ള മഹാസര്‍പ്പം ചുരുണ്ടുകൂടി വിശ്രമിക്കുന്ന നാട്ടിലേക്ക്, അതിനെ നേരിടാനായി ഞാന്‍ നേരിട്ടു പോകുന്നു. എല്ലാ മനുഷ്യരും എന്‍റെ മനുഷ്യാവതാരത്തെ അറിയുകയും അവര്‍ക്ക് എന്‍റെ പ്രവൃത്തികള്‍ കാണുവാന്‍ സാധിക്കുകയും ചെയ്താല്‍, തീനിറമുള്ള മഹാസര്‍പ്പത്തിന്‍റെ മട ചാമ്പലാക്കപ്പെടുകയും പൊടിപോലുമവശേഷിക്കാതെ അപ്രത്യക്ഷമാകുകയും ചെയ്യും. എന്‍റെ രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നിങ്ങള്‍ തീനിറമുള്ള മഹാസര്‍പ്പത്തെഅത്യന്തം വെറുക്കുന്നതുകൊണ്ട്, എന്‍റെ ഹൃദയത്തെ നിങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് പ്രീതിപ്പെടുത്തുകയും അങ്ങനെ സര്‍പ്പത്തിന് അപമാനം കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. തീനിറമുള്ള മഹാസര്‍പ്പം വെറുപ്പ് നിറഞ്ഞവനാണെന്ന് ശരിക്കും നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ? ദൈവരാജ്യത്തിലെ രാജാവിന്‍റെ ശത്രുവാണ് അതെന്ന് ശരിക്കും നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് എനിക്കുവേണ്ടി അത്ഭുതകരമായ സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുമെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ? തീനിറമുള്ള മഹാസര്‍പ്പത്തെ നിങ്ങള്‍ക്ക് പരാജയപ്പെടുത്തുവാന്‍ സാധിക്കുമെന്ന് ശരിക്കും നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടോ? ഇതാണ് ഞാന്‍ നിങ്ങളില്‍ നിന്നും ആവശ്യപ്പെടുന്നത്; ഈ ഘട്ടത്തില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ പ്രാപ്തരായിരിക്കുക എന്നതുമാത്രമാണ് എന്‍റെ ആവശ്യം. ഇത് നിങ്ങള്‍ക്ക് ചെയ്യുവാന്‍ സാധിക്കുമോ? ഇത് നേടുവാന്‍ സാധിക്കും എന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടോ? കൃത്യമായും മനുഷ്യര്‍ക്ക് എന്തുചെയ്യുവാനാണു കഴിവുള്ളത്? ഞാന്‍ അത് സ്വയം ചെയ്യുകയല്ലേ നല്ലത്? പോരാട്ടം നടക്കുന്നയിടത്ത് ഞാന്‍ നേരിട്ടു ഇറങ്ങിവരുമെന്ന് ഞാന്‍ പറയുന്നതു എന്തുകൊണ്ടാണ്? എനിക്കുവേണ്ടത് നിങ്ങളുടെ വിശ്വാസമാണ്, നിങ്ങളുടെ പ്രവൃത്തികളല്ല. മനുഷ്യരൊന്നും എന്‍റെ വചനങ്ങളെ നേരായ രീതിയില്‍ സ്വീകരിക്കുവാന്‍ കഴിവുള്ളവരല്ല. പകരം അവയെ ഇടക്കണ്ണിട്ട് നോക്കുക മാത്രമാണു അവര്‍ ചെയ്യുന്നത്. ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാന്‍ നിങ്ങളെ സഹായിച്ചോ? ഈ രീതിയില്‍ നിങ്ങള്‍ക്കെന്നെ അറിയുവാന്‍ സാധിച്ചോ? സത്യം പറഞ്ഞാല്‍ ഭൂമിയിലെ മനുഷ്യരില്‍ ഒരുവന് പോലും എന്‍റെ മുഖത്ത് കണ്ണുകളുയര്‍ത്തി നോക്കുവാന്‍ സാധിക്കുകയില്ല. അതുപോലെ ഒരാള്‍ക്കുപോലും എന്‍റെ വചനങ്ങളുടെ ശുദ്ധവും കലര്‍പ്പില്ലാത്തതുമായ അര്‍ഥം ഗ്രഹിക്കുവാനും സാധിക്കില്ല. അതിനാല്‍ മുന്‍പെങ്ങും സംഭവിച്ചിട്ടില്ലാത്ത ഒരു പദ്ധതിക്കു ഞാന്‍ തുടക്കമിട്ടിരിക്കുന്നു. എന്‍റെ ലക്ഷ്യങ്ങള്‍ നേടുവാനും മനുഷ്യരുടെ ഹൃദയങ്ങളില്‍ എന്‍റെ യഥാര്‍ഥചിത്രം സ്ഥാപിക്കുവാനും വേണ്ടിയാണത്. ഈ രീതിയില്‍ അബദ്ധധാരണകള്‍ മനുഷ്യരെ ഭരിക്കുന്ന ഒരു യുഗത്തിന് ഞാന്‍ അന്ത്യം കുറിക്കും.

ഇന്ന് ഞാന്‍ തീനിറമുള്ള മഹാസര്‍പ്പത്തിന്‍റെ നാട്ടിലേക്ക് ഇറങ്ങി വരിക മാത്രമല്ല, ഞാന്‍ പ്രപഞ്ചത്തിനു മുഴുവന്‍ നേരെയും എന്‍റെ മുഖം തിരിക്കുകയാണ്. ഇതുകാരണം സ്വര്‍ഗമാകെ കുലുങ്ങിവിറയ്ക്കുന്നു. എന്‍റെ ന്യായവിധിക്ക് വിധേയമല്ലാത്ത ഏതെങ്കിലും ഒരിടമുണ്ടോ? ഞാന്‍ വര്‍ഷിക്കുന്ന ദുരിതങ്ങള്‍ക്ക് കീഴില്‍ നിലനില്‍ക്കാത്ത ഏതെങ്കിലും ഒരു സ്ഥലമുണ്ടോ? പോകുന്നിടത്തെല്ലാം ഞാന്‍ "ദുരന്തത്തിന്‍റെ വിത്തുകള്‍" വിതയ്ക്കുന്നു. ഇത് ഞാന്‍ പ്രവര്‍ത്തിക്കുന്ന രീതികളിലൊന്നാണ്. സംശയഭേദമെന്യേ, മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ഒരു പ്രവര്‍ത്തനമാണ്. ഇപ്പോഴും ഞാന്‍ അവര്‍ക്കുനേരെ നീട്ടുന്നത് ഒരു തരം സ്നേഹമാണ്. കൂടുതല്‍ ജനങ്ങളെ എന്നെ അറിയുവാനും എന്നെ കാണുവാനും അനുവദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് വഴി, അനേകം വര്‍ഷങ്ങളായി അവര്‍ക്കു കാണുവാന്‍ സാധിക്കാതിരുന്ന, എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥമായ, ഒരു ദൈവത്തെ അവര്‍ക്ക് ആരാധിക്കുവാന്‍ സാധിക്കും. ഈ കാരണം കൊണ്ടല്ലേ ഞാന്‍ ലോകം സൃഷ്ടിച്ചത്? മനുഷ്യര്‍ ദുഷിക്കപ്പെട്ട് കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഞാന്‍ അവരെ പൂര്‍ണമായും നശിപ്പിക്കാതിരുന്നത്? മനുഷ്യവംശമാകെ ദുരന്തങ്ങള്‍ക്ക് നടുവില്‍ വസിക്കുന്നത് എന്തുകൊണ്ടാണ്? ഞാന്‍ മനുഷ്യാവതാരം സ്വീകരിച്ചതിന്‍റെ ലക്ഷ്യം എന്തായിരുന്നു? ഞാന്‍ എന്‍റെ പ്രവൃത്തി ചെയ്യുമ്പോള്‍ മനുഷ്യര്‍ കയ്പ്പിന്‍റെ ചുവ മാത്രമല്ല, മാധുര്യത്തിന്‍റെ രുചിയും അറിയുന്നു. ലോകത്തിലെ എല്ലാ ജനങ്ങളിലും ആരാണ് എന്‍റെ കൃപയില്‍ വസിക്കാതിരിക്കുന്നത്? മനുഷ്യര്‍ക്ക് ഞാന്‍ ഭൗതികമായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടില്ലായിരുന്നു എങ്കില്‍ ഭൂമിയില്‍ ആരാണ് സമൃദ്ധി ആസ്വദിക്കുക? എന്‍റെ ജനം എന്ന നിങ്ങളുടെ സ്ഥാനം ഏറ്റെടുക്കുവാന്‍ അനുവദിക്കുന്നത് ഒരു അനുഗ്രഹമാണ് എന്ന് വരുമോ? നിങ്ങള്‍ എന്‍റെ ജനം അല്ലായിരുന്നു എങ്കില്‍, കേവലം സേവകര്‍ ആയിരുന്നെങ്കില്‍, എന്‍റെ അനുഗ്രഹങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ വസിക്കുമായിരുന്നോ? നിങ്ങളില്‍ ഒരാള്‍ക്കുപോലും എന്‍റെ വചനങ്ങളുടെ ഉത്ഭവം മനസിലാക്കുവാനുള്ള കഴിവില്ല. മനുഷ്യര്‍--ഞാന്‍ അവര്‍ക്ക് നല്കിയ സ്ഥാനങ്ങള്‍ക്ക് ഒട്ടു വില കല്‍പ്പിക്കാതെ,അവരില്‍ പലരും "സേവകന്‍" എന്ന സ്ഥാനം കാരണം അവരുടെ ഉള്ളില്‍ വളരെയധികം അതൃപ്തി സൂക്ഷിക്കുന്നു. വേറെ ചിലരാകട്ടെ, "എന്‍റെ ജനം" എന്ന സ്ഥാനം കൊണ്ട് അവരുടെ ഹൃദയങ്ങളില്‍ എന്നോടുള്ള സ്നേഹം വളര്‍ത്തുന്നു. ആരും എന്നെ വിഡ്ഢിയാക്കുവാന്‍ ശ്രമിക്കരുത്; എന്‍റെ കണ്ണുകള്‍ എല്ലാം കാണുന്നവയാണ്! നിങ്ങളില്‍ ആരാണ് പൂര്‍ണമനസോടെ സ്വീകരിക്കുന്നത്, നിങ്ങളില്‍ ആര്‍ക്കാണ് പൂര്‍ണമായ അനുസരണ ഉള്ളത്? ദൈവരാജ്യത്തിന്‍റെ വന്ദനം മുഴങ്ങിക്കേട്ടില്ലെങ്കില്‍, അവസാനം വരെ സ്വയം സമര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? മനുഷ്യര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നത്, എന്താണ് ചിന്തിക്കുവാന്‍ സാധിക്കുന്നത്, അവര്‍ക്ക് എത്രത്തോളം മുന്നേറാന്‍ സാധിക്കും--ഇതെല്ലാം ഞാന്‍ വളരെ മുമ്പേ തന്നെ മുന്‍കൂട്ടി തീരുമാനിച്ചതാണ്.

ഒരു വലിയ വിഭാഗം ജനങ്ങളും എന്‍റെ പ്രസന്നതയുടെ പ്രകാശത്തില്‍ ഞാന്‍ ജ്വലിക്കുന്നതിനെ അംഗീകരിക്കുന്നു. ഒരു വലിയ വിഭാഗം ആളുകള്‍, എന്‍റെ പ്രോല്‍സാഹനത്താല്‍ പ്രേരിതരായി, ദൈവത്തിനായുള്ള അന്വേഷണത്തില്‍ സ്വയം മുന്നോട്ടുപോകുവാന്‍ സന്നദ്ധരാകുന്നു. സാത്താന്‍റെ ശക്തികള്‍ എന്‍റെ ജനത്തെ ആക്രമിക്കുമ്പോള്‍, അവരെ സംരക്ഷിക്കുവാന്‍ ഞാനുണ്ട്. സാത്താന്‍റെ കുടിലതന്ത്രങ്ങള്‍ അവരുടെ ജീവിതത്തില്‍ നാശം വിതയ്ക്കുമ്പോള്‍ ഞാനതിനെ ഒരിക്കലും തിരിച്ചുവരാത്ത വിധം ആട്ടിപ്പായിക്കുന്നു. ഭൂമിയില്‍ എല്ലാത്തരം ദുഷ്ടാത്മാക്കളും വിശ്രമത്തിനായി ഒരു സ്ഥലം തേടിയലയുന്നു. ഭക്ഷിക്കുവാനുള്ള മനുഷ്യശവങ്ങള്‍ തേടി അവര്‍ നിരന്തരം അലയുകയാണ്. എന്‍റെ ജനമേ! നിങ്ങള്‍ എന്‍റെ കരുതലിലും സംരക്ഷണത്തിലും ആയിരിക്കണം. സുഖലോലുപതയില്‍ മുഴുകരുത്! മോശമായി പെരുമാറരുത്! നിങ്ങളുടെ വിശ്വസ്തത എന്‍റെ ഭവനത്തില്‍ നിങ്ങള്‍ സമര്‍പ്പിക്കണം. വിശ്വസ്തത കൊണ്ടുമാത്രമേ സാത്താന്‍റെ കുതന്ത്രങ്ങള്‍ക്കെതിരെ നിങ്ങള്‍ക്കു തിരിച്ചടിക്കുവാന്‍ സാധിക്കുകയുള്ളൂ. ഒരു സാഹചര്യത്തിലും മുന്‍പത്തേത് പോലെ, എന്‍റെ മുന്‍പില്‍ ഒന്നു ചെയ്ത്, എനിക്കു പിറകില്‍ മറ്റൊന്ന് ചെയ്യുന്ന രീതിയില്‍ നിങ്ങള്‍ പെരുമാറരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളെ വീണ്ടെടുക്കുക എന്നത് അസാധ്യമായിത്തീരും. ഇതുപോലുള്ള ആവശ്യത്തിലധികം വചനങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ലേ? കൃത്യമായും അതിനു കാരണം ആളുകളുടെ പഴയ സ്വഭാവം തിരുത്താന്‍ സാധിക്കാത്തതായതിനാല്‍ അവര്‍ക്ക് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തലുകള്‍ എനിക്കു നല്‍കേണ്ടി വന്നു എന്നതുകൊണ്ടാണ്. നിങ്ങള്‍ക്ക് വിരസത തോന്നേണ്ട! ഞാന്‍ പറയുന്നതെല്ലാം നിങ്ങള്‍ക്ക് നല്ല ഭാഗധേയം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ്! ഒരു വൃത്തികെട്ട, അഴുക്ക് നിറഞ്ഞ സ്ഥലമാണ് കൃത്യമായും സാത്താന് വേണ്ടത്. നിയന്ത്രണത്തിന് വിധേയരാകാതെ നിങ്ങള്‍ എത്രമാത്രം വീണ്ടെടുക്കാന്‍ സാധിക്കാത്തവരും സുഖലോലുപരും ആകുന്നുവോ, അത്രമാത്രം അശുദ്ധാത്മാക്കള്‍ക്കു നിങ്ങളുടെ ഉള്ളിലേക്ക് പ്രവേശിക്കുവാന്‍ അവസരം ലഭിക്കും. നിങ്ങള്‍ ഈയൊരു അവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ വിശ്വസ്തത യാഥാര്‍ഥ്യം ഒട്ടുമില്ലാത്ത അലസഭാഷണം മാത്രമായിരിക്കും. അശുദ്ധാത്മാക്കള്‍ നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ഭക്ഷിക്കുകയും അതിനെ അനുസരണക്കേടായും എന്‍റെ പ്രവൃത്തി തടസ്സപ്പെടുത്തുന്നതിനായുള്ള പൈശാചിക കുതന്ത്രങ്ങളായി മാറ്റുകയും ചെയ്യും. അവിടന്ന് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്കെന്‍റെ സ്നേഹപ്രഹരമേല്‍ക്കാം. ഈ സാഹചര്യത്തിന്‍റെ ഗൗരവം ആരും മനസിലാക്കുന്നില്ല. ആളുകള്‍ അവര്‍ കേള്‍ക്കുന്നത് ചെവിക്കൊള്ളുന്നില്ല.. അവര്‍ അല്പം പോലും ശ്രദ്ധാലുക്കളല്ല. മുന്‍പ് ചെയ്തിട്ടുള്ളത് എന്താണെന്ന് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരിക്കല്‍ കൂടി എല്ലാം “മറന്ന്” ഞാന്‍ നിങ്ങളോട് കരുണ കാണിക്കുന്നതിനുവേണ്ടിയാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? മനുഷ്യര്‍ എന്നെ എതിര്‍ത്തിട്ടുണ്ടെങ്കിലും എനിക്ക് അവരോടു പകയില്ല. കാരണം അവര്‍ തീരെ ഔന്നത്യമില്ലാത്തവരാണ്. അതുകൊണ്ട് കൂടുതല്‍ വലിയ ആവശ്യങ്ങള്‍ ഞാന്‍ അവരുടെ മുന്‍പില്‍ വച്ചിട്ടില്ല. അവര്‍ സുഖലോലുപതയില്‍ മുഴുകാതെ നിയന്ത്രണങ്ങള്‍ക്ക് വിധേയരാകണം എന്നു മാത്രമാണു ഞാന്‍ ആവശ്യപ്പെടുന്നത്. തീര്‍ച്ചയായും, ഈ ഒരാവശ്യം നിറവേറ്റിത്തരിക എന്നത് നിങ്ങളുടെ കഴിവിനും അപ്പുറത്തല്ലല്ലോ? മിക്ക ആളുകളും ഞാന്‍ ഇനിയും കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തി അവരുടെ കണ്ണുകളെ ആനന്ദിപ്പിക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. എന്തുതന്നെയായാലും, സ്വര്‍ഗത്തിലെ മുഴുവന്‍ രഹസ്യവും നീ മനസിലാക്കിയാലും, ആ അറിവുകൊണ്ട് കൃത്യമായും നീ എന്താണ് ചെയ്യുക? അത് നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹം വര്‍ധിപ്പിക്കുമോ? അത് നിങ്ങളില്‍ എന്നോടു സ്നേഹം ഉണര്‍ത്തുമോ? ഞാന്‍ മനുഷ്യരെ കുറച്ചു കാണുന്നില്ല. ഞാന്‍ അവരെപ്പറ്റി എളുപ്പത്തില്‍ ഒരു നിഗമനത്തില്‍ എത്തുന്നുമില്ല. മനുഷ്യരുടെ യഥാര്‍ഥ സാഹചര്യങ്ങള്‍ ഇവയൊന്നും ആയിരുന്നില്ല എങ്കില്‍ ഞാന്‍ അവര്‍ക്ക് ഇത്തരം പട്ടങ്ങള്‍ ഇത്രയും സാധാരണ രീതിയില്‍ ചാര്‍ത്തിക്കൊടുക്കുമായിരുന്നില്ല. ഭൂതകാലത്തെപ്പറ്റി തിരിഞ്ഞു ചിന്തിക്കൂ: എത്രതവണ ഞാന്‍ നിങ്ങള്‍ക്കെതിരെ അപവാദം പറഞ്ഞിട്ടുണ്ട്? എത്ര തവണ ഞാന്‍ നിങ്ങളെ വിലകുറച്ച് കണ്ടിട്ടുണ്ട്? എത്ര തവണ ഞാന്‍ നിങ്ങളുടെ യഥാര്‍ഥ സാഹചര്യങ്ങളെ പരിഗണിക്കാതിരുന്നിട്ടുണ്ട്? എത്ര തവണ എന്‍റെ അരുളപ്പാടുകള്‍ നിങ്ങളുടെ ഹൃദയങ്ങളെ പൂര്‍ണമായി നേടുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ട്? എത്രതവണ എന്‍റെ വാക്കുകള്‍ നിങ്ങളുടെ ഹൃദയങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കാതിരുന്നിട്ടുണ്ട്? ഞാന്‍ നിങ്ങളെ പാതാളത്തിലേക്ക് തള്ളും എന്ന ആഴത്തിലുള്ള ഭീതിയില്ലാതെ, ഭയവും വിറയലുമില്ലാതെ നിങ്ങളില്‍ എത്രപേര്‍ എന്‍റെ വചനങ്ങള്‍ വായിച്ചിട്ടുണ്ട്? എന്‍റെ വചനങ്ങളില്‍ നിന്നുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകാത്തവര്‍ ആരാണുള്ളത്? എന്‍റെ അരുളപ്പാടുകള്‍ അധികാരത്തോടെയുള്ളതാണ്. പക്ഷേ അത് വെറുതെ മനുഷ്യരെ വിധിക്കുന്നതിന് വേണ്ടിയല്ല. മറിച്ച്, അവരുടെ യഥാര്‍ഥസാഹചര്യങ്ങള്‍ പരിഗണിച്ച്, എന്‍റെ വചനങ്ങളില്‍ അടങ്ങിയിരിക്കുന്ന സത്ത ഞാന്‍ അവര്‍ക്ക് നിരന്തരം മനസിലാക്കിക്കൊടുക്കുന്നു. വസ്തുതാപരമായി, എന്‍റെ വചനങ്ങളില്‍ നിന്നും എന്‍റെ സര്‍വശക്തിത്വം തിരിച്ചറിയുവാന്‍ കഴിവുള്ള ആരെങ്കിലും ഉണ്ടോ? എന്‍റെ വാക്കുകള്‍ നിര്‍മിച്ചിരിക്കുന്ന ശുദ്ധമായ സ്വര്‍ണം സ്വീകരിക്കുവാന്‍ യോഗ്യരായ ആരെങ്കിലും ഉണ്ടോ? എത്ര വാക്കുകള്‍ ഞാന്‍ പറഞ്ഞു? ആരെങ്കിലും അവയെ വിലപ്പെട്ടതായി കരുതി സൂക്ഷിച്ചിട്ടുണ്ടോ?

മാര്‍ച്ച് 3, 1992

മുമ്പത്തേത്: അധ്യായം 9

അടുത്തത്: രാജ്യഗീതം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക