ദൈവഹൃദയത്തെ പിൻചെല്ലുന്നവരെ ദൈവം പരിപൂർണ്ണരാക്കുന്നു

ഒരു നിശ്ചിത സംഘം ആളുകളെ നേടാൻ ദൈവം ഇപ്പോൾ ആഗ്രഹിക്കുന്നു, അവനുമായി സഹകരിക്കാൻ ശ്രമിക്കുന്നവരും അവന്‍റെ പ്രവൃത്തി അനുസരിക്കാൻ കഴിയുന്നവരും ദൈവം അരുളിച്ചെയ്യുന്ന വചനങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നവരും ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ കഴിയുന്നവരുമായ ഒരു സംഘം; അവർ ഹൃദയത്തിൽ യഥാർത്ഥഗ്രാഹ്യം ഉള്ളവരാണ്, അവർ പൂർണരാക്കപ്പെടാൻ കഴിയുന്നവരാണ്, അവർക്ക് തീർച്ചയായും പരിപൂർണ്ണതയുടെ പാതയിലൂടെ സഞ്ചരിക്കാൻ കഴിയും. പരിപൂർണ്ണരാക്കപ്പെടാൻ കഴിയാത്തവർ ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമില്ലാത്തവരും ദൈവവചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യാത്തവരും അവന്റെ വാക്കുകൾ ശ്രദ്ധിക്കാത്തവരും ദൈവത്തോട് തങ്ങളുടെ ഹൃദയത്തിൽ യാതൊരു സ്നേഹവുമില്ലാത്തവരുമാണ്. ദൈവത്തിന്‍റെ മനുഷ്യാവതാരത്തെ സംശയിക്കുന്നവർ, എപ്പോഴും അവനെക്കുറിച്ച് അനിശ്ചിതത്വത്തിലാണ്, അവന്‍റെ വാക്കുകൾ ഒരിക്കലും ഗൗരവമായി കാണുന്നില്ല, എല്ലായ്പ്പോഴും അവിടുത്തെ വഞ്ചിക്കുകയാണ്. ദൈവത്തെ എതിർക്കുന്ന അവർ സാത്താന്റെ വകയാണ്; അത്തരക്കാരെ പരിപൂർണ്ണരാക്കാൻ ഒരു മാർഗവുമില്ല.

നീ പൂർണത പ്രാപിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ആദ്യം നിനക്ക് ദൈവത്തിന്‍റെ കൃപ ഉണ്ടായിരിക്കണം. കാരണം, അവൻ ഇഷ്ടപ്പെടുന്നവരെയും അവന്‍റെ ഹൃദയത്തെ പിൻചെല്ലുന്നവരെയുമാണ് അവിടുന്ന് പരിപൂർണ്ണരാക്കുന്നത്. ദൈവത്തിന്റെ സ്വന്തം ഹൃദയത്തെ പിന്തുടരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അവന്‍റെ പ്രവൃത്തി അനുസരിക്കുന്ന ഒരു ഹൃദയം നിങ്ങൾക്കുണ്ടായിരിക്കണം, സത്യം പിന്തുടരാൻ നിങ്ങൾ പരിശ്രമിക്കണം, അതുപോലെ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സൂക്ഷ്മനിരീക്ഷണം നിങ്ങൾ അംഗീകരിക്കണം. നീ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമായതാണോ? നിന്‍റെ ഉദ്ദേശ്യം ശരിയാണോ? നിന്‍റെ ഉദ്ദേശ്യം ശരിയാണെങ്കിൽ, ദൈവം നിന്നെ പുകഴ്ത്തും; നിന്‍റെ ഉദ്ദേശ്യം തെറ്റാണെങ്കിൽ, നിന്‍റെ ഹൃദയം സ്നേഹിക്കുന്നത് ദൈവത്തെയല്ല, മറിച്ച് ജഡത്തെയും സാത്താനെയും ആയിരിക്കും. അതിനാൽ, എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ സൂക്ഷ്മനിരീക്ഷണം സ്വീകരിക്കുന്നതിനുള്ള ഒരു മാർഗമായി നീ പ്രാർത്ഥനയെ ഉപയോഗിക്കണം. നീ പ്രാർത്ഥിക്കുമ്പോൾ, ഞാൻ നേരിട്ടു നിന്‍റെ മുൻപിൽ നിൽക്കുന്നില്ലെങ്കിലും, പരിശുദ്ധാത്മാവ് നിന്നോടൊപ്പമുണ്ട്. അങ്ങനെ, നീ പ്രാർത്ഥിക്കുന്നത് എന്നോടും പരിശുദ്ധാത്മാവിനോടും കൂടിയാണ്. നീ എന്തിനാണ് ഈ ജഡത്തിൽ വിശ്വസിക്കുന്നത്? അവനിൽ ദൈവാത്മാവ് ഉള്ളതിനാൽ നിങ്ങൾ വിശ്വസിക്കുന്നു. ഈ വ്യക്തിയിൽ ദൈവാത്മാവ് ഇല്ലായിരുന്നുവെങ്കിൽ നീ വിശ്വസിക്കുമായിരുന്നോ? ഈ വ്യക്തിയിൽ നീ വിശ്വസിക്കുമ്പോൾ, നീ ദൈവാത്മാവിൽ വിശ്വസിക്കുന്നു. ഈ വ്യക്തിയെ ഭയപ്പെടുമ്പോൾ, നീ ദൈവാത്മാവിനെ ഭയപ്പെടുന്നു. ദൈവത്തിന്റെ ആത്മാവിലുള്ള വിശ്വാസം ഈ വ്യക്തിയിലുള്ള വിശ്വാസമാണ്, ഈ വ്യക്തിയിലുള്ള വിശ്വാസം ദൈവത്തിന്റെ ആത്മാവിലുള്ള വിശ്വാസവുമാണ്. നീ പ്രാർത്ഥിക്കുമ്പോൾ, ദൈവാത്മാവ് നിന്നോടൊപ്പമുണ്ടെന്നും ദൈവം നിന്‍റെ മുമ്പിലുണ്ടെന്നും നിനക്ക് തോന്നുന്നു, അതിനാൽ നീ അവിടുത്തെ ആത്മാവിനോടാണ് പ്രാർത്ഥിക്കുന്നത്. ഇന്ന് മിക്ക ആളുകളും തങ്ങളുടെ പ്രവൃത്തികൾ ദൈവമുമ്പാകെ കൊണ്ടുവരാൻ ഭയപ്പെടുന്നു; നിനക്ക് അവന്‍റെ ജഡത്തെ കബളിപ്പിക്കാൻ കഴിഞ്ഞേക്കാം, എന്നാൽ അവന്‍റെ ആത്മാവിനെ കബളിപ്പിക്കാൻ കഴിയില്ല. ദൈവത്തിന്റെ സൂക്ഷ്മപരിശോധനയെ അതിജീവിക്കാൻ കഴിയാത്ത ഏതൊരു കാര്യവും സത്യത്തിനു വിരുദ്ധമാണ്, അത് ഒഴിവാക്കണം; മറിച്ച് ചെയ്യുന്നപക്ഷം അത് ദൈവത്തിനെതിരെയുള്ള പാപമാണ്. അതിനാൽ, നിങ്ങൾ പ്രാർത്ഥിക്കുമ്പോഴും സഹോദരീസഹോദരന്മാരുമായി സംസാരിക്കുകയും കൂട്ടായ്മയിൽ ആയിരിക്കുകയും ചെയ്യുമ്പോഴും നിങ്ങളുടെ കടമ നിർവഹിക്കുമ്പോഴും നിങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുമ്പോഴും എല്ലായ്പ്പോഴും നിങ്ങളുടെ ഹൃദയം ദൈവസന്നിധിയിൽ പകരണം. നീ നിന്‍റെ കർമ്മം പൂർത്തിയാക്കുമ്പോൾ, നിന്‍റെ ഉദ്ദേശ്യം ശരി ആയിരിക്കുന്നിടത്തോളം, അത് ദൈവഭവനത്തിന്‍റെ വേലയ്ക്കു വേണ്ടി ആയിരിക്കുന്നിടത്തോളം, ദൈവം നിന്നോടൊപ്പമുണ്ട്, നീ ചെയ്യുന്നതെല്ലാം അവൻ അംഗീകരിക്കും; നിന്‍റെ കർമ്മം നിറവേറ്റുന്നതിന് നീ ആത്മാർത്ഥമായി നിന്നെതന്നെ സമർപ്പിക്കണം. നീ പ്രാർത്ഥിക്കുമ്പോൾ, നിന്‍റെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹമുണ്ടെങ്കിൽ, ദൈവത്തിന്റെ കരുതൽ, സംരക്ഷണം, സൂക്ഷ്മപരിശോധന എന്നിവ തേടുകയാണ് നിന്‍റെ ഉദ്ദേശ്യമെങ്കിൽ, നിന്‍റെ പ്രാർത്ഥനകൾ ഫലപ്രദമാകും. ഉദാഹരണത്തിന്, യോഗങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ, നീ നിന്‍റെ ഹൃദയം തുറന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയും അസത്യങ്ങൾ പറയാതെ നിന്‍റെ ഹൃദയത്തിൽ ഉള്ളത് അവനോടു പറയുകയും ചെയ്താൽ, നിങ്ങളുടെ പ്രാർത്ഥനകൾ തീർച്ചയായും ഫലപ്രദമായിരിക്കും. നീ ഹൃദയത്തിൽ ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ, ദൈവത്തോട് ഒരു ശപഥം ചെയ്യുക: “ആകാശത്തിലും ഭൂമിയിലും എല്ലാറ്റിനും ഇടയിലുമുള്ള ദൈവമേ, ഞാൻ അങ്ങയോട് സത്യം ചെയ്യുന്നു: ഞാൻ ചെയ്യുന്നതെല്ലാം അങ്ങയുടെ ആത്മാവ് പരിശോധിക്കുകയും എന്നെ എപ്പോഴും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമാറാകട്ടെ, കൂടാതെ ഞാൻ ചെയ്യുന്നതിനെല്ലാം അങ്ങയുടെ സന്നിധിയിൽ നിൽക്കാനാകുമാറാക്കട്ടെ. എന്റെ ഹൃദയം എപ്പോഴെങ്കിലും അങ്ങയെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുകയോ അത് അങ്ങയെ എപ്പോഴെങ്കിലും ഒറ്റിക്കൊടുക്കുകയോ ചെയ്താൽ എന്നെ കഠിനമായി ശിക്ഷിക്കുകയും ശപിക്കുകയും ചെയ്യുമാറാകട്ടെ. ഇഹലോകത്തിലോ പരലോകത്തിലോ എന്നോട് ക്ഷമിക്കാതിരിക്കട്ടെ!” അത്തരമൊരു ശപഥം ചെയ്യാൻ നിനക്ക് ധൈര്യമുണ്ടോ? ഇല്ലെങ്കിൽ, നീ ഭീരുവാണെന്നും ഇപ്പോഴും നീ നിന്നെത്തന്നെയാണ് സ്നേഹിക്കുന്നതെന്നും അതു കാണിക്കുന്നു. ഈ നിശ്ചയദാർഢ്യം നിങ്ങൾക്കുണ്ടോ? ഇത് സത്യമായും നിങ്ങളുടെ ദൃഢനിശ്ചയമാണെങ്കിൽ, നിങ്ങൾ ഈ ശപഥം ചെയ്യണം. അത്തരമൊരു ശപഥം ചെയ്യാനുള്ള ദൃഢനിശ്ചയം നിനക്കുണ്ടെങ്കിൽ, ദൈവം നിന്‍റെ നിശ്ചയദാർഢ്യം നിറവേറ്റും. നീ ദൈവത്തോട് ശപഥം ചെയ്യുമ്പോൾ അവിടുന്ന് ശ്രദ്ധിക്കുന്നു. നിന്‍റെ പ്രാർത്ഥനയുടെയും പ്രവൃത്തിയുടെയും അളവനുസരിച്ച് നീ പാപിയാണോ നീതിമാനാണോ എന്ന് ദൈവം നിർണ്ണയിക്കുന്നു. ഇത് ഇപ്പോൾ നിങ്ങളെ പരിപൂർണ്ണരാക്കുന്ന പ്രക്രിയയാണ്, നീ പരിപൂർണ്ണത പ്രാപിക്കുന്നതിൽ നിനക്ക് യഥാർഥ വിശ്വാസമുണ്ടെങ്കിൽ നീ ചെയ്യുന്നതെല്ലാം ദൈവത്തിനു മുമ്പാകെ കൊണ്ടുവന്ന് അവന്‍റെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകും. ദൈവത്തോട് കഠോരമായി മത്സരിക്കുന്ന വിധത്തിൽ എന്തെങ്കിലും പ്രവർത്തിക്കുകയോ ദൈവത്തെ വഞ്ചിക്കുകയോ നീ ചെയ്താൽ, അവിടുന്ന് നിന്‍റെ ശപഥം നിറവേറ്റും, അതിനാൽ നിനക്ക് എന്ത് സംഭവിച്ചാലും, അത് വിനാശമോ ശിക്ഷയോ ആകട്ടെ, ഇത് നിന്‍റെ സ്വന്തം ചെയ്തിയാണ്. നീ ശപഥം ചെയ്തു, അതിനാൽ നീ അത് പാലിക്കണം. നീ ശപഥം ചെയ്തിട്ട് അതുപ്രകാരം പ്രവർത്തിക്കാതിരുന്നാൽ, നീ നശിച്ചുപോകും. ശപഥം നിന്‍റേതായിരുന്നതിനാൽ, ദൈവം നിന്‍റെ ശപഥം സഫലമാക്കും. ചിലർ പ്രാർത്ഥിച്ചശേഷം ഭയപ്പെടുന്നു, എന്നിട്ട് വിലപിക്കുന്നു, “എല്ലാം കഴിഞ്ഞു! എന്റെ വിഷയാസക്തിക്കുള്ള സാദ്ധ്യത നഷ്ടമായി; ദുഷ്പ്രവൃത്തികൾ ചെയ്യാനുള്ള എന്റെ അവസരം ഇല്ലാതായി; ലൗകിക മോഹങ്ങളിൽ മുഴുകാനുള്ള എന്റെ അവസരം തുലഞ്ഞുപോയി!” ഈ ആളുകൾ ഇപ്പോഴും ലൗകികതയെയും പാപത്തെയും സ്നേഹിക്കുന്നു. അവർക്ക് വിനാശം ഭവിക്കുമെന്നത് ഉറപ്പാണ്.

ദൈവത്തിൽ വിശ്വസിക്കുകയെന്നാൽ നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവത്തിന്‍റെ മുമ്പാകെ കൊണ്ടുവന്ന് അവന്‍റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ്. നീ ചെയ്യുന്ന കാര്യങ്ങൾ ദൈവാത്മാവിന്റെ മുമ്പാകെ കൊണ്ടുവരാം, എന്നാൽ ദൈവത്തിന്‍റെ ജഡത്തിന്‍റെ മുമ്പാകെ കൊണ്ടുവരാൻ കഴിയില്ല എങ്കിൽ, ഇത് കാണിക്കുന്നത് നീ അവിടുത്തെ ആത്മാവിനാൽ പരിശോധനയ്ക്ക് വിധേയമായിട്ടില്ല എന്നാണ്. ആരാണ് ദൈവാത്മാവ്? ദൈവം സാക്ഷ്യം വഹിക്കുന്ന വ്യക്തി ആരാണ്? അവർ ഒന്നുതന്നെയല്ലേ? മിക്കവരും അവരെ രണ്ട് വേറിട്ട അസ്തിത്വങ്ങളായി കാണുന്നു, ദൈവാത്മാവ് ദൈവത്തിന്റെ ആത്മാവാണെന്ന് വിശ്വസിക്കുന്നു, ദൈവം സാക്ഷ്യം വഹിക്കുന്ന വ്യക്തി കേവലം ഒരു മനുഷ്യനാണെന്നും. എന്നാൽ നിന്‍റെ ധാരണ തെറ്റിപ്പോയില്ലേ? ഈ വ്യക്തി ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്? ദൈവത്തിന്‍റെ മനുഷ്യാവതാരത്തെ അറിയാത്തവർക്ക് ആത്മീയ ഗ്രാഹ്യമില്ല. ദൈവത്തിന്റെ ആത്മാവും അവൻ അവതരിച്ച ശരീരവും ഒന്നാണ്, കാരണം ദൈവത്തിന്റെ ആത്മാവ് ഭൗതികരൂപം നേടിയതാണ്. ഈ വ്യക്തി നിന്നോട് ദയ കാണിക്കുന്നില്ലെങ്കിൽ, ദൈവാത്മാവ് ദയ കാണിക്കുമോ? നീ ആശയക്കുഴപ്പത്തിലായില്ലേ? ഇന്ന്, ദൈവത്തിന്റെ സൂക്ഷ്മപരിശോധന അംഗീകരിക്കാൻ കഴിയാത്ത ആർക്കും അവിടുത്തെ അംഗീകാരം സ്വീകരിക്കാൻ കഴിയില്ല, കൂടാതെ ദൈവാവതാരത്തെ അറിയാത്തവർക്ക് പരിപൂർണ്ണരാകാനും കഴിയില്ല. നിങ്ങൾ ചെയ്യുന്നതെല്ലാം ദൈവമുമ്പാകെ കൊണ്ടുവരാൻ കഴിയുമോ എന്ന് നോക്കുക. നീ ചെയ്യുന്നതെല്ലാം ദൈവസന്നിധിയിൽ കൊണ്ടുവരാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, നീ ഒരു ദുഷ്ടനാണെന്ന് ഇത് കാണിക്കുന്നു. ദുഷ്പ്രവൃത്തിക്കാരെ പൂർണ്ണരാക്കാൻ കഴിയുമോ? നീ ചെയ്യുന്നതെല്ലാം, ഓരോ പ്രവൃത്തിയും, ഓരോ ഉദ്ദേശ്യവും, ഓരോ പ്രതികരണവും ദൈവമുമ്പാകെ കൊണ്ടുവരേണ്ടതാണ്. നിന്‍റെ ദൈനംദിന ആത്മീയജീവിതം — നിന്‍റെ പ്രാർത്ഥനകൾ, ദൈവവുമായുള്ള നിന്‍റെ അടുപ്പം, ദൈവവചനങ്ങൾ നീ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്ന വിധം, നിന്‍റെ സഹോദരീസഹോദരന്മാരുമായുള്ള കൂട്ടായ്മ, സഭയ്ക്കുള്ളിലെ ജീവിതം എന്നുമാത്രമല്ല, പങ്കാളിത്തത്തിലെ നിന്‍റെ സേവനവും — ദൈവത്തിന്‍റെ പരിശോധനയ്ക്കായി അവിടുത്തെ തിരുമുമ്പാകെ കൊണ്ടുവരിക. അത്തരം പ്രവൃത്തിയാണ് ജീവിതത്തിൽ വളർച്ച നേടാൻ നിങ്ങളെ സഹായിക്കുന്നത്. ദൈവത്തിന്റെ സൂക്ഷ്മപരിശോധന സ്വീകരിക്കുന്ന പ്രക്രിയ ശുദ്ധീകരണ പ്രക്രിയയാണ്. നിനക്ക് ദൈവത്തിന്‍റെ സൂക്ഷ്മപരിശോധന കൂടുതൽ അംഗീകരിക്കാൻ കഴിയുന്തോറും നീ കൂടുതൽ ശുദ്ധീകരിക്കപ്പെടുന്നു, ദൈവേഷ്ടത്തിന് നീ കൂടുതൽ അനുയോജ്യമാകുന്നു, അപ്പോൾ ജഡികാസക്തിയിലേക്ക് നീ ആകർഷിക്കപ്പെടില്ല, നിന്‍റെ ഹൃദയം അവിടുത്തെ സന്നിധിയിൽ ജീവിക്കുകയും ചെയ്യും. അവിടുത്തെ സൂക്ഷ്മപരിശോധന നിങ്ങൾ എത്രത്തോളം സ്വീകരിക്കുന്നുവോ അത്രത്തോളം വലുതായിരിക്കും സാത്താനുണ്ടാകുന്ന അപമാനവും ജഡികജീവിതം പരിത്യജിക്കാനുള്ള നിങ്ങളുടെ കഴിവും. അതിനാൽ, ദൈവത്തിന്റെ സൂക്ഷ്മപരിശോധന സ്വീകരിക്കുന്നത് ജനം പിന്തുടരേണ്ട പ്രവൃത്തിപഥമാണ്. നിങ്ങൾ എന്തുതന്നെ ചെയ്താലും, നിങ്ങളുടെ സഹോദരീസഹോദരന്മാരുമായി ആശയവിനിമയം നടത്തുമ്പോൾ പോലും, നിങ്ങളുടെ പ്രവൃത്തികൾ ദൈവമുമ്പാകെ കൊണ്ടുവരാനും അവിടുത്തെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകാനും ദൈവത്തെ തന്നെ അനുസരിക്കാനും ലക്ഷ്യമിടാം; ഇത് നീ പ്രവർത്തിക്കുന്നതിനെ ഏറെ ശരിയുള്ളതാക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളും നീ ദൈവസന്നിധിയിൽ കൊണ്ടുവന്ന് ദൈവത്തിന്റെ സൂക്ഷ്മപരിശോധന അംഗീകരിക്കുകയാണെങ്കിൽ മാത്രമേ നിനക്ക് ദൈവസന്നിധിയിൽ ജീവിക്കുന്ന ഒരാളാകാൻ കഴിയൂ.

ദൈവത്തെ കുറിച്ച് ഗ്രാഹ്യമില്ലാത്തവർക്ക് ഒരിക്കലും ദൈവത്തെ പൂർണമായി അനുസരിക്കാൻ കഴിയില്ല. ഇതുപോലുള്ള ആളുകൾ അനുസരണക്കേടിന്റെ മക്കളാണ്. അവർ അതിമോഹികളാണ്, അവരിൽ വളരെയധികം മാത്സര്യമുണ്ട്, അതിനാൽ അവർ ദൈവത്തിൽനിന്ന് അകന്നു നിൽക്കുകയും അവന്‍റെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നു. ഇതുപോലുള്ള ആളൂകളെ എളുപ്പത്തിൽ പൂർണ്ണരാക്കാൻ കഴിയില്ല. ചില ആളുകൾ ദൈവവചനങ്ങൾ എങ്ങനെ ഭക്ഷിക്കുന്നു, പാനം ചെയ്യുന്നു എന്നതിലും അവ സ്വീകരിക്കുന്നതിലും വിവേചനം കാണിക്കുന്നവരാണ്. തങ്ങളുടെ ആശയങ്ങളുമായി യോജിക്കുന്ന ചില ദൈവവചന ഭാഗങ്ങൾ അവർ സ്വീകരിക്കുന്നു, അല്ലാത്തവ നിരസിക്കുന്നു. ദൈവത്തിനെതിരായ ഏറ്റവും പ്രകടമായ മത്സരവും ചെറുത്തുനിൽപ്പും അല്ലേ ഇത്? ആരെങ്കിലും ദൈവത്തെ കുറിച്ച് ഒരു ചെറിയ ഗ്രാഹ്യം പോലും നേടാതെ വർഷങ്ങളോളം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ, അവർ അവിശ്വാസിയാണ്. ദൈവത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാകാൻ തയ്യാറുള്ളവർ അവനെ കുറിച്ചുള്ള ഗ്രാഹ്യം തേടുന്നവരും അവന്‍റെ വാക്കുകൾ സ്വീകരിക്കാൻ തയ്യാറുള്ളവരുമാണ്. അവരാണ് ദൈവത്തിൽ നിന്നുള്ള അവകാശവും അനുഗ്രഹങ്ങളും പ്രാപിക്കുന്നവർ, അവരാണ് ഏറ്റവും അനുഗ്രഹിക്കപ്പെടുന്നവർ. ഹൃദയത്തിൽ ദൈവത്തിനു സ്ഥാനമില്ലാത്തവരെ ദൈവം ശപിക്കുന്നു, അത്തരം ആളുകളെ അവിടുന്ന് ശിക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. നീ ദൈവത്തെ സ്നേഹിക്കുന്നില്ലെങ്കിൽ അവൻ നിന്നെ ഉപേക്ഷിക്കും, ഞാൻ പറയുന്നത് നീ കേൾക്കുന്നില്ലെങ്കിൽ, ദൈവാത്മാവ് നിന്നെ ഉപേക്ഷിക്കുമെന്ന് ഞാൻ ഉറപ്പിച്ചുപറയുന്നു. നീയത് വിശ്വസിക്കുന്നില്ലെങ്കിൽ അത് പരീക്ഷിക്കുക! ഇന്ന് ഞാൻ നിനക്കായി ഒരു പ്രവൃത്തിപഥം വിശദീകരിക്കുന്നു, എന്നാൽ നീയത് പ്രയോഗത്തിൽ വരുത്തുന്നുണ്ടോ എന്നത് നിന്‍റെ തീരുമാനമാണ്. നീയത് വിശ്വസിക്കുന്നില്ലെങ്കിൽ, നീയത് പ്രയോഗത്തിൽ വരുത്തുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിന്നിൽ പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് നീ കാണും! നിങ്ങൾ ദൈവത്തെക്കുറിച്ചുള്ള ഗ്രാഹ്യം തേടുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിങ്ങളിൽ പ്രവർത്തിക്കില്ല. തന്റെ വചനങ്ങൾ തേടുകയും അതിനെ അനൂല്യമായി കരുതുകയും ചെയ്യുന്നവരിൽ ദൈവം പ്രവർത്തിക്കുന്നു. ദൈവത്തിന്റെ വചനങ്ങളെ നീ എത്രമാത്രം വിലമതിക്കുന്നുവോ അത്രമാത്രം അവിടുത്തെ ആത്മാവ് നിന്നിൽ പ്രവർത്തിക്കും. ഒരു വ്യക്തി ദൈവവചനങ്ങളെ എത്രയധികം അമൂല്യമായി കരുതുന്നുവോ അവർ ദൈവത്താൽ പൂർണത പ്രാപിക്കാനുള്ള സാധ്യത അത്രയധികം വർദ്ധിക്കുന്നു. തന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെയാണ് ദൈവം പരിപൂർണ്ണരാക്കുന്നത്, ദൈവത്തിന്‍റെ മുമ്പിൽ ഹൃദയത്തിൽ സമാധാനമുള്ളവരെയാണ് അവിടുന്ന് പരിപൂർണ്ണരാക്കുന്നത്, ദൈവത്തിന്റെ എല്ലാ പ്രവൃത്തികളും അമൂല്യമായി കരുതുക, ദൈവം നൽകുന്ന പ്രബുദ്ധതയെ അമൂല്യമായി കരുതുക, ദൈവസാന്നിധ്യത്തെ അമൂല്യമായി കരുതുക, ദൈവത്തിന്റെ കരുതലും സംരക്ഷണവും അമൂല്യമായി കരുതുക, ദൈവവചനങ്ങൾ നിന്‍റെ ഉണ്മയാകുന്നതും നിന്‍റെ ജീവന്‍റെ കരുതലാകുന്നതും എങ്ങനെയെന്നത് അമൂല്യമായി കരുതുക—ഇതെല്ലാം ദൈവത്തിന്റെ ഹൃദയത്തോട് ഇണങ്ങുന്നു. നീ ദൈവത്തിന്റെ പ്രവൃത്തിയെ അമൂല്യമായി കരുതുന്നുവെങ്കിൽ, അതായത്, അവിടുന്ന് നിന്‍റെമേൽ ചെയ്ത എല്ലാ പ്രവൃത്തികളും നീ അമൂല്യമായി കരുതുന്നുവെങ്കിൽ, അവൻ നിന്നെ അനുഗ്രഹിക്കുകയും നിന്‍റേതായതെല്ലാം വർദ്ധിപ്പിക്കുകയും ചെയ്യും. നീ ദൈവവചനങ്ങളെ അമൂല്യമായി കരുതുന്നില്ലെങ്കിൽ, അവിടുന്ന് നിന്നിൽ പ്രവർത്തിക്കില്ല, പകരം നിന്‍റെ വിശ്വാസത്തിന് തുച്ഛമായ കൃപ മാത്രമേ അവിടുന്ന് നൽകുകയുള്ളൂ, അഥവാ കേവലം തുച്ഛമായ സമ്പത്താൽ നിന്നെയും അൽപ്പമാത്രമായ സുരക്ഷയാൽ നിന്‍റെ കുടുംബത്തെയും അനുഗ്രഹിക്കും. ദൈവത്തിന്റെ വാക്കുകൾ നിന്‍റെ ഉണ്മയാക്കാൻ നീ പരിശ്രമിക്കണം, അതുപോലെ ദൈവത്തെ തൃപ്തിപ്പെടുത്താനും അവിടുത്തെ ഹൃദയത്തെ പിന്തുടരാനും കഴിയണം, ദൈവകൃപ ആസ്വദിക്കാൻ മാത്രമായി നീ ശ്രമിക്കരുത്. ദൈവത്തിന്റെ പ്രവൃത്തി സ്വീകരിക്കുക, പരിപൂർണ്ണത നേടുക, ദൈവഹിതം നിറവേറ്റുന്നവർ ആയിരിക്കുക എന്നിവയാണ് വിശ്വാസികൾക്ക് ഏറെ പ്രധാനം. നീ പിന്തുടരേണ്ട ലക്ഷ്യം ഇതാണ്.

കൃപായുഗത്തിൽ മനുഷ്യൻ പിന്തുടർന്നതെല്ലാം ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുന്നു, കാരണം നിലവിൽ ഉയർന്ന നിലവാരത്തിലുള്ള ഉദ്യമങ്ങൾ ഉണ്ട്; എന്തിനെയാണോ പിന്തുടരുന്നത് അത് ഉന്നതവും പ്രായോഗികവുമാണ്, മനുഷ്യന്‍റെയുള്ളിൽ എന്താണോ വേണ്ടത് അതിനെ മികച്ച രീതിയിൽ തൃപ്തിപ്പെടുത്താൻ എന്തിനെ പിന്തുടരുന്നുവോ അതിനു കഴിയും. കഴിഞ്ഞ കാലങ്ങളിൽ, ദൈവം ഇന്നത്തെപ്പോലെ മനുഷ്യരുടെ മേൽ പ്രവർത്തിച്ചില്ല; അവൻ ഇന്നു സംസാരിക്കുന്നതു പോലെ അവരോട് സംസാരിച്ചില്ല; മാത്രമല്ല, ദൈവം അവരോട് ആവശ്യപ്പെട്ട കാര്യങ്ങൾ അവൻ ഇന്ന് ആവശ്യപ്പെടുന്നതു പോലെ അത്ര ഉയർന്നതായിരുന്നില്ല. ദൈവം നിങ്ങളോട് ഇപ്പോൾ ഈ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നുവെന്നത് കാണിക്കുന്നത് ദൈവത്തിന്റെ ആത്യന്തിക ഉദ്ദേശ്യം കേന്ദ്രീകരിച്ചിരിക്കുന്നത് നിങ്ങളിലാണ്, ആളുകളുടെ ഈ കൂട്ടത്തിന്മേലാണ് എന്നാണ്. നീ ദൈവത്താൽ പൂർണത പ്രാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നിന്‍റെ മുഖ്യ ലക്ഷ്യമായി പിന്തുടരുക. നിങ്ങൾ പലതും ചെയ്യുന്ന തിരക്കിലാണോ, സ്വയം ചെലവിടുകയാണോ, ഒരു ചുമതല നിർവഹിക്കുകയാണോ, അല്ലെങ്കിൽ നിങ്ങൾക്ക് ദൈവത്തിന്റെ നിയോഗം ലഭിച്ചിരിക്കുകയാണോ എന്നതൊന്നും ഒരു പ്രശ്നമല്ല, ഈ ലക്ഷ്യങ്ങൾ കൈവരിക്കുകയും എല്ലായ്പ്പോഴും ദൈവഹിതം നിറവേറ്റുകയും ചെയ്യുക എന്നതാണ് ഉദ്ദേശ്യം. ദൈവത്താലുള്ള പരിപൂർണ്ണതയോ ജീവിതത്തിലേക്കുള്ള പ്രവേശനമോ അല്ല, മറിച്ച് ജഡിക സമാധാനവും സന്തോഷവും മാത്രമാണ് പിന്തുടരുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ, അവർ ഏറ്റവും അന്ധരായ മനുഷ്യരാണ് എന്നു പറയാം. ജീവിത യാഥാർത്ഥ്യത്തെ പിന്തുടരാതെ, വരാനിരിക്കുന്ന ലോകത്തിലെ നിത്യജീവൻ പിന്തുടരുകയും ഈ ലോകത്തിലെ സുരക്ഷിതത്വം മാത്രം തേടുകയും ചെയ്യുന്നവർ ഏറ്റവും അന്ധരായ മനുഷ്യരാണെന്നു പറയാം. അതിനാൽ, നീ ചെയ്യുന്നതെല്ലാം ദൈവത്താൽ പരിപൂർണ്ണനാക്കപ്പെടാനും അവനാൽ വീണ്ടെടുക്കപ്പെടാനും വേണ്ടി ആയിരിക്കണം ചെയ്യുന്നത്.

ജനങ്ങളിൽ ദൈവം ചെയ്യുന്ന പ്രവൃത്തി അവരുടെ വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ച് അവർക്ക് പ്രദാനം ചെയ്യുക എന്നതാണ്. ഒരു വ്യക്തിയുടെ ജീവിതം വലുതാകുമ്പോൾ, അവർക്ക് കൂടുതൽ ആവശ്യങ്ങൾ ഉണ്ടാകുന്നു, അവർ കൂടുതൽ പിന്തുടരുന്നു. ഈ ഘട്ടത്തിൽ നീ ഒന്നിനെയും പിന്തുടരുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിന്നെ ഉപേക്ഷിച്ചുവെന്ന് അത് തെളിയിക്കുന്നു. ജീവനെ പിന്തുടരുന്ന ആരെയും പരിശുദ്ധാത്മാവ് ഒരിക്കലും ഉപേക്ഷിക്കുകയില്ല; അത്തരം ആളുകൾ എല്ലായ്പ്പോഴും തേടുന്നു, അവരുടെ ഹൃദയത്തിൽ എപ്പോഴും തീവ്രമായ അഭിലാഷം ഉണ്ട്. അത്തരം ആളുകൾ ഇപ്പോൾ ഉള്ള കാര്യങ്ങളിൽ ഒരിക്കലും സംതൃപ്തരല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും നിന്നിൽ ഒരു ഫലം ഉളവാക്കാനാണ് ലക്ഷ്യമിടുന്നത്, എന്നാൽ നീ അലംഭാവം ഉള്ളവനാണെങ്കിൽ, നിനക്ക് ഇനി ആവശ്യങ്ങൾ ഇല്ലെങ്കിൽ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തി നീ മേലിൽ സ്വീകരിക്കുന്നില്ലെങ്കിൽ, അവൻ നിന്നെ ഉപേക്ഷിക്കും. ആളുകൾക്ക് ദൈവത്തിന്റെ സൂക്ഷ്മപരിശോധന ദിവസവും ആവശ്യമാണ്; അവർക്ക് ദിവസവും ദൈവത്തിൽ നിന്ന് ധാരാളം വിഭവങ്ങൾ ആവശ്യമാണ്. ദിവസവും ദൈവവചനം ഭക്ഷിക്കാതെയും പാനം ചെയ്യാതെയും ജനങ്ങൾക്ക് അതിജീവിക്കാൻ കഴിയുമോ? ദൈവവചനം വേണ്ടത്ര ഭക്ഷിക്കാനോ പാനം ചെയ്യാനോ കഴിയില്ലെന്ന് ഒരാൾക്ക് എപ്പോഴും തോന്നുകയാണെങ്കിൽ, അവർ എപ്പോഴും അത് അന്വേഷിക്കുകയും അതിനായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പരിശുദ്ധാത്മാവ് എല്ലായ്പ്പോഴും അവരിൽ പ്രവർത്തിക്കും. ആരെങ്കിലും കൂടുതൽ തീവ്രമായി ആഗ്രഹിക്കുമ്പോൾ, അവരുടെ കൂട്ടായ്മയിൽ നിന്ന് കൂടുതൽ പ്രായോഗിക കാര്യങ്ങൾ പുറത്തുവരും. ഒരാൾ എത്ര തീവ്രമായി സത്യം അന്വേഷിക്കുന്നുവോ, അത്ര വേഗത്തിൽ അവർ ജീവിതത്തിൽ വളർച്ച കൈവരിക്കുന്നു, അതവരെ അനുഭവസമ്പന്നരും ദൈവഭവനത്തിലെ സമ്പന്നരായ പൗരാവകാശികളും ആക്കുന്നു.

മുമ്പത്തേത്: ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി അറിയുക, അവന്റെ ചുവടുകൾ പിൻപറ്റുക

അടുത്തത്: ദൈവത്തെ ഹൃദയപൂര്‍വം അനുസരിക്കുന്നവർ തീർച്ചയായും ദൈവത്താൽ വീണ്ടെടുക്കപ്പെടും

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക