ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി അറിയുക, അവന്റെ ചുവടുകൾ പിൻപറ്റുക

ഇപ്പോൾ, നിങ്ങൾ ദൈവജനമാകുവാനും, ശരിയായ പാതയിലേക്കുള്ള പൂർണമായ പ്രവേശനം തുടങ്ങുവാനും പോവുകയാണ്. ദൈവജനമായിരിക്കുക എന്നതിന്റെ അർത്ഥം ദൈവരാജ്യത്തിന്റെ യുഗത്തിലേക്ക് പ്രവേശിക്കുക എന്നാണ്. ഇന്ന്, നിങ്ങൾ ഔപചാരികമായി ദൈവരാജ്യത്തിന്റെ പരിശീലനത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങുന്നു, നിങ്ങളുടെ ഭാവിജീവിതം ഇനി മുമ്പത്തെപ്പോലെ അയഞ്ഞതും ലക്കുകെട്ടതുമായിരിക്കില്ല. അത്തരത്തിൽ ജീവിക്കുന്നതിലൂടെ ദൈവം ആഗ്രഹിക്കുന്ന നിലവാരത്തിലേക്ക് എത്താൻ കഴിയില്ല. നിനക്ക് ഇതിൽ അടിയന്തര പ്രാധാന്യമൊന്നും തോന്നുന്നില്ലെങ്കിൽ, സ്വയം നന്നാവാനുള്ള ആഗ്രഹം നിനക്കില്ലെന്നാണ് അത് കാണിക്കുന്നത്, ഒപ്പം നിന്‍റെ പരിശ്രമം കുഴഞ്ഞുമറിഞ്ഞതാണെന്നും, ദൈവഹിതം നിറവേറ്റാൻ നീ അശക്തനാണെന്നും. ദൈവരാജ്യത്തിന്റെ പരിശീലനത്തിലേക്ക് പ്രവേശിക്കുകയെന്നാൽ ദൈവജനമായുള്ള ജീവിതം ആരംഭിക്കുക എന്നാണ്. അത്തരം പരിശീലനം സ്വീകരിക്കാൻ നീ തയ്യാറാണോ? അതിന്റെ അടിയന്തിരപ്രാധാന്യം ബോദ്ധ്യപ്പെടാൻ നീ തയ്യാറാണോ? ദൈവത്തിന്റെ ശിക്ഷണത്തിനു കീഴിൽ ജീവിക്കാൻ നീ തയ്യാറാണോ? ദൈവത്തിന്റെ ശാസനക്കു കീഴിൽ ജീവിക്കാൻ നീ തയ്യാറാണോ? ദൈവവചനം നിന്‍റെ മേൽ വന്ന്, നിന്നെ പരീക്ഷിക്കുമ്പോൾ, നീ എങ്ങനെ പ്രതികരിക്കും? എല്ലാവിധത്തിലുമുള്ള വസ്തുതകളെ അഭിമുഖീകരിക്കുമ്പോൾ നീ എന്തു ചെയ്യും? മുൻകാലങ്ങളിൽ, നിന്‍റെ ശ്രദ്ധ ജീവിതത്തിലായിരുന്നില്ല; ഇന്ന്, നീ ജീവിത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുകയും നിങ്ങളുടെ ജീവിതനിഷ്ഠയിൽ മാറ്റം വരുത്താൻ പരിശ്രമിക്കുകയും വേണം. ദൈവരാജ്യത്തിന്റെ ജനം നേടേണ്ടത് ഇതാണ്. ദൈവജനമായവരെല്ലാം ജീവനുള്ളവരായിക്കണം, അവർ ദൈവരാജ്യത്തിന്റെ പരിശീലനം സ്വീകരിക്കുകയും തങ്ങളുടെ ജീവിതരീതിയിൽ മാറ്റങ്ങൾക്കായി പരിശ്രമിക്കുകയും വേണം. ദൈവരാജ്യത്തിന്റെ ജനത്തിൽ നിന്ന് ദൈവം ആവശ്യപ്പെടുന്നത് ഇതാണ്.

ദൈവരാജ്യത്തിന്റെ ജനത്തോട് ദൈവം ആവശ്യപ്പെടുന്നത് താഴെപ്പറയുന്നവയാണ്:

1. അവർ ദൈവത്തിന്റെ കല്പനകൾ സീകരിക്കണം. അന്ത്യകാലത്തെ ദൈവത്തിന്റെ പ്രവൃത്തികളിലെ വചനങ്ങളെല്ലാം അവർ സ്വീകരിക്കണമെന്നാണ് അതിനർത്ഥം.

2. അവർ രാജ്യത്തിന്റെ പരിശീലനത്തിൽ പ്രവേശിക്കണം.

3. അവർ തങ്ങളുടെ ഹൃദയം ദൈവത്താൽ സ്പർശിക്കപ്പെടുവാൻ പ്രയത്നിക്കണം. നിന്‍റെ ഹൃദയം പൂർണമായും ദൈവത്തിങ്കലേക്ക് തിരിയുകയും നിനക്ക് ഒരു സ്വാഭാവിക ആത്മീയ ജീവിതം സാദ്ധ്യമാവുകയും ചെയ്യുമ്പോൾ, നീ സമാധാനത്തിന്റെ മണ്ഡലത്തിൽ ജീവിക്കും, അതായത് നീ ദൈവ സ്നേഹത്തിന്റെ കരുതലിലും സംരക്ഷണയിലും ജീവിക്കും. ദൈവത്തിന്റെ കരുതലിലും സംരക്ഷണയിലും ജീവിക്കുമ്പോൾ മാത്രമേ നീ ദൈവത്തിന്റേതാകൂ.

4. അവർ ദൈവത്താൽ വീണ്ടെടുക്കപ്പെടണം.

5. അവർ ഭൂമിയിൽ ദൈവ മഹത്വത്തിന്റെ സാക്ഷാത്കാരമായി മാറണം.

ഈ അഞ്ചു കാര്യങ്ങളും ഞാൻ നിങ്ങളെ ഭരമേൽപ്പിക്കുന്ന നിയോഗങ്ങളാണ്. എന്റെ വാക്കുകൾ അഭിസംബോധന ചെയ്യുന്നത് ദൈവജനത്തെയാണ്. നീ ഈ നിയോഗം ഏറ്റെടുക്കാൻ വിസമ്മതിക്കയാണെങ്കിൽ, ഞാൻ നിന്നെ നിർബന്ധിക്കില്ല. എന്നാൽ, നീ അവയെ പൂർണമായി സ്വീകരിക്കയാണെങ്കിൽ ദൈവഹിതം നിറവേറ്റാൻ നീ പ്രാപ്തനാകും. ഇന്ന് നിങ്ങൾ ദൈവത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ചു തുടങ്ങുന്നു, ദൈവ രാജ്യത്തിന്റെ ജനമാകാനും, ദൈവ രാജ്യത്തിന്റെ ജനമാകാൻ ആവശ്യമായ നിലവാരം പ്രാപിക്കുന്നതിനുമുള്ള പ്രയത്നം ആരംഭിക്കുന്നു. പ്രവേശനത്തിന്റെ ആദ്യപടിയാണിത്. ദൈവഹിതം പൂർണമായി നിറവേറ്റണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ അഞ്ച് നിയോഗങ്ങൾ നിങ്ങൾ സ്വീകരിക്കണം. നിനക്കത് നേടാനായാൽ നീ ദൈവത്തിന്റെ ഹൃദയം തേടും, തീർച്ചയായും, ദൈവം നിന്നെ വലിയതോതിൽ ഉപയോഗപ്പെടുത്തും. രാജ്യത്തിന്റെ പരിശീലനത്തിലേക്ക് പ്രവേശിക്കുക എന്നതാണ് ഇന്ന് നിർണായകം. ദൈവരാജ്യത്തിന്റെ പരിശീലനത്തിൽ പ്രവേശിക്കുന്നതിന്റെ ഭാഗമാണ് ആത്മീയ ജീവിതം. ഇതിനുമുമ്പ് ആത്മീയ ജീവിതത്തെപ്പറ്റി സംഭാഷണം ഉണ്ടായിട്ടില്ല. ഇന്നു നീ ദൈവരാജ്യത്തിന്റെ പരിശീലനത്തിലേക്ക് പ്രവേശിക്കുമ്പോൾ, ആത്മീയ ജീവിതത്തിലേക്കും നീ ഔപചാരികകമായി പ്രവേശിക്കുകയാണ്.

എങ്ങനെയുള്ള ജീവിതമാണ് ആത്മീയ ജീവിതം? നിന്‍റെ ഹൃദയം പൂർണമായും ദൈവത്തിങ്കലേക്ക് തിരിയുകയും, ദൈവസ്നേഹത്തിൽ നിന്‍റെ ശ്രദ്ധ അർപ്പിതമായിരിക്കയും ചെയ്യുന്ന ഒന്നാണ് ആത്മീയ ജീവിതം. നീ ദൈവവചനത്തിൽ ജീവിക്കുകയും മറ്റൊന്നും നിന്‍റെ ഹൃദയത്തിൽ വസിക്കാതിരിക്കയും ചെയ്യുന്ന ഒന്ന്. ഇന്ന് ദൈവഹിതം ഗ്രഹിക്കാൻ നിനക്കാവും, നിന്‍റെ ചുമതലകൾ നിറവേറ്റാൻ പരിശുദ്ധാത്മാവിന്റെ പ്രകാശം നിനക്ക് വഴി കാട്ടും. മനുഷ്യനും ദൈവവും തമ്മിൽ ചേർന്നുള്ള അത്തരമൊരു ജീവിതമാണ് ആത്മീയ ജീവിതം. നിനക്ക് ഇന്നത്തെ പ്രകാശം പിന്തുടരാൻ ആവുന്നില്ലെങ്കിൽ ദൈവവുമായുള്ള നിന്‍റെ ബന്ധത്തിൽ ഒരു അകലം ഉണ്ടായിരിക്കുന്നു- അത് അറ്റുപോയിരിക്കാനും ഇടയുണ്ട്- നിനക്ക് ഒരു സ്വാഭാവിക ആത്മീയ ജീവിതം നഷ്ടമായിരിക്കുന്നു. ഇന്ന് ദൈവവചനം അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ദൈവവുമായുള്ള ഒരു സ്വാഭാവിക ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. നിനക്ക് ഒരു സ്വാഭാവിക ആത്മീയ ജീവിതം ഉണ്ടോ? നിനക്ക് ദൈവവുമായി ഒരു സ്വാഭാവിക ബന്ധമുണ്ടോ? നീ പരിശുദ്ധാത്മാവിന്റെ പ്രവൃത്തികൾ പിൻപറ്റുന്ന ഒരാളാണോ? നിനക്കിന്ന് പരിശുദ്ധാത്മാവിന്റെ പ്രകാശം പിൻപറ്റാനും ദൈവത്തിന്റെ വാക്കുകളിലെ അവന്റെ ഹിതം ഗ്രഹിക്കാനും ഈ വാക്കുകളിൽ പ്രവേശിക്കാനും കഴിയുമെങ്കിൽ നീ പരിശുദ്ധാത്മാവിന്റെ ധാര പിന്തുടരുന്ന ഒരാളാണ്. നീ പരിശുദ്ധാത്മാവിന്റെ ധാര പിന്തുടരുന്നില്ലെങ്കിൽ, നീ സത്യത്തെ പിൻപറ്റാത്ത ഒരാളാണ് എന്നതിൽ സംശയമില്ല. സ്വയം നന്നാക്കാൻ ആഗ്രഹമില്ലാത്തവരുടെ ഉള്ളിൽ പ്രവർത്തിക്കാൻ പരിശുദ്ധാത്മാവിന് അവസരമില്ല, തൽഫലമായി അത്തരം ആളുകൾക്ക് തങ്ങളുടെ ശക്തി സമാഹരിക്കാൻ കഴിയില്ല, അവർ എപ്പോഴും നിഷ്ക്രിയരായിരിക്കും. ഇന്ന്, നീ പരിശുദ്ധാത്മാവിന്റെ ധാര പിന്തുടരുന്നുണ്ടോ? നീ പരിശുദ്ധാത്മാവിന്റെ ധാരയിലാണോ? നിഷ്ക്രിയാവസ്ഥയിൽ നിന്ന് നീ കരകയറിയോ? ഇന്ന് ദൈവത്തിന്റെ വചനങ്ങളിൽ വിശ്വസിക്കുകയും ദൈവത്തിന്റെ പ്രവൃത്തിയെ അടിസ്ഥാനമായി എടുക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്തെ പിൻപറ്റുകയും ചെയ്യുന്നവരായ എല്ലാവരും- അവരെല്ലാം പരിശുദ്ധാത്മാവിന്റെ ധാരയിലാണ്. ദൈവത്തിന്റെ വാക്കുകൾ സത്യവും ശരിയുമാണെന്ന് നിസ്സന്ദേഹം നീ വിശ്വസിക്കുന്നുവെങ്കിൽ, ദൈവം പറയുന്നത് എന്തുതന്നെയായാലും അവന്റെ വാക്കുകൾ നീ വിശ്വസിക്കുന്നുവെങ്കിൽ, നീ ദൈവത്തിന്റെ പ്രവൃത്തിയിൽ പ്രവേശിക്കുവാൻ പരിശ്രമിക്കുന്നയാളാണ്. ഇങ്ങനെ നീ ദൈവഹിതം നിറവേറ്റും.

പരിശുദ്ധാത്മാവിന്റെ ധാരയിൽ പ്രവേശിക്കുന്നതിന് നിങ്ങൾക്ക് ദൈവവുമായി ഒരു സ്വാഭാവിക ബന്ധം ഉണ്ടായിരിക്കണം, ആദ്യം നിങ്ങൾ നിങ്ങളുടെ നിഷ്ക്രിയാവസ്ഥ ഉപേക്ഷിക്കണം. ചില ആളുകൾ എല്ലായ്പ്പോഴും ആൾക്കൂട്ടത്തിനു പിന്നാലെയാണ്, അവരുടെ ഹൃദയം ദൈവത്തിൽനിന്ന് ഏറെ അകന്ന് അലയുന്നു. അത്തരം ആളുകൾക്ക് സ്വയം മെച്ചപ്പെടുത്താൻ ആഗ്രഹമില്ല. അവർ ഉന്നം വെക്കുന്ന നിലവാരം തീരെ താണതാണ്. ദൈവത്തെ സ്നേഹിക്കുന്നതിനുള്ള പരിശ്രമവും ദൈവത്താൽ വീണ്ടെടുക്കപ്പെടുന്നതും മാത്രമാണ് ദൈവഹിതം. തങ്ങളുടെ മനഃസാക്ഷി മാത്രം ഉപയോഗിച്ച് ദൈവസ്നേഹത്തിന് പകരം നൽകുന്നവരുണ്ട്; എന്നാൽ, അങ്ങനെ ദൈവഹിതം നിറവേറ്റാൻ കഴിയില്ല. നീ തേടുന്ന നിലവാരം എത്ര ഉന്നതമായിരിക്കുന്നുവോ, അത്രയ്ക്ക് അത് ദൈവഹിതവുമായി പൊരുത്തപ്പെട്ടിരിക്കും. ഒരു സാമാന്യ വ്യക്തിയെന്ന നിലയിലും ദൈവത്തെ സ്നേഹിക്കുവാൻ പരിശ്രമിക്കുന്ന ആളെന്ന നിലയിലും ദൈവജനത്തിൽ ഉൾപ്പെടുവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതാണ് നിങ്ങളുടെ ശരിയായ ഭാവി, പരമമായ മൂല്യവും പ്രാധാന്യവുമുള്ള ജീവിതമാണത്; നിങ്ങളെക്കാൾ അനുഗൃഹീതരായി ആരുമില്ല. ഞാനെന്തിനാണ് ഇത് പറയുന്നത്? എന്തെന്നാൽ, ദൈവത്തിൽ വിശ്വസിക്കാത്തവർ ജഡത്തിനായി ജീവിക്കുന്നു, അവർ സാത്താനുവേണ്ടി ജീവിക്കുന്നു; എന്നാൽ, ഇന്ന് നിങ്ങൾ ദൈവത്തിനായും ദൈവഹിതം നിവർത്തിക്കാനുമായി ജീവിക്കുന്നു. പരമമായ പ്രാധാന്യമുള്ളതാണ് നിങ്ങളുടെ ജീവിതമെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. ദൈവം തിരഞ്ഞെടുത്ത ആളുകളുടെ ഈ കൂട്ടത്തിനു മാത്രമേ പരമപ്രാധാന്യമുള്ള ജീവിതം നയിക്കാൻ കഴിയൂ: ഭൂമിയിൽ മറ്റാർക്കും തന്നെ അത്രയും മൂല്യവും അർത്ഥവുമുള്ള ജീവിതം നയിക്കാൻ കഴിയില്ല. നിങ്ങൾ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതിനാലും, ദൈവത്താൽ ഉയർത്തപ്പെട്ടതിനാലും, അതിലുപരി ദൈവം നിങ്ങളെ സ്നേഹിക്കുന്നതിനാലും, നിങ്ങൾ ശരിയായ ജീവിതം ഉൾക്കൊള്ളുകയും, ഏറ്റവും മൂല്യവത്തായ ഒരു ജീവിതം എങ്ങനെ നയിക്കാമെന്ന് അറിയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പ്രയത്നം നല്ലതായതിനാലല്ല, പിന്നെയോ ദൈവകൃപയാലാണ്; നിങ്ങളുടെ ആത്മാവിന്റെ കണ്ണുകൾ തുറന്നത് ദൈവമാണ്. അവന്റെ മുമ്പിൽ എത്താനുള്ള നല്ല ഭാഗ്യം തന്നുകൊണ്ട് നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചത് ദൈവാത്മാവാണ്. ദൈവാത്മാവ് നിങ്ങളെ പ്രബുദ്ധരാക്കിയിരുന്നില്ലെങ്കിൽ, ദൈവത്തിന്റെ മനോഹാരിത കാണാൻ നിങ്ങൾക്ക് കഴിയുമായിരുന്നില്ല, ദൈവത്തെ സ്നേഹിക്കുവാനും നിങ്ങൾക്ക് കഴിയുമായിരുന്നില്ല. ദൈവാത്മാവ് ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നതു കൊണ്ടു മാത്രമാണ് അവരുടെ ഹൃദയം ദൈവത്തിലേക്ക് തിരിയുന്നത്. ചിലപ്പോൾ നിങ്ങൾ ദൈവവചനങ്ങൾ ആസ്വദിക്കുമ്പോൾ നിങ്ങളുടെ ആത്മാവ് സ്പർശിക്കപ്പെടുന്നു, ദൈവത്തെ സ്നേഹിക്കയല്ലാതെ നിവൃത്തിയില്ലെന്നും നിങ്ങളുടെ ഉള്ളിൽ വലിയ ശക്തിയുണ്ടെന്നും നിങ്ങൾക്ക് മാറ്റിവെക്കാൻ ആവാത്തതായി ഒന്നുമില്ലെന്നും നിങ്ങൾക്ക് തോന്നും. നിനക്ക് ഇങ്ങനെ അനുഭവപ്പെടുന്നുണ്ടെങ്കിൽ നീ ദൈവാത്മാവിനാൽ സ്പർശിക്കപ്പെട്ടിരിക്കുന്നു, നിന്റെ ഹൃദയം പൂർണമായും ദൈവത്തിങ്കലേക്ക് തിരിഞ്ഞ് നീ ഇങ്ങനെ പ്രാർത്ഥിക്കും: “ദൈവമേ! ഞങ്ങൾ വാസ്തവമായും നിന്നാൽ മുൻ നിർണയിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരുമാണ്. നിന്റെ മഹത്വം എനിക്ക് അഭിമാനം പകരുന്നു, നിന്റെ ജനത്തിൽ ഒരാളായിരിക്കുന്നത് എനിക്ക് ശ്രേഷ്ഠതരമായി തോന്നുന്നു. നിന്റെ ഹിതം നിറവേറ്റുന്നതിനായി ഞാൻ എന്തും ചെലവഴിക്കുകയും എന്തും നൽകുകയും ചെയ്യും, എന്റെ സമയം മുഴുവൻ, ഒരു ജീവിത കാലത്തിന്റെ പ്രയത്നം മുഴുവൻ, നിനക്കായി ഞാൻ സമർപ്പിക്കും.” നീ ഇങ്ങനെ പ്രാർത്ഥിക്കുമ്പോൾ, നിന്റെ ഹൃദയത്തിൽ അനന്തമായ സ്നേഹവും ദൈവത്തോടുള്ള യഥാർത്ഥ അനുസരണയും ഉണ്ടാകും. ഇത്തരമൊരു അനുഭവം നിങ്ങൾക്ക് എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ആളുകൾ കൂടെക്കൂടെ ദൈവാത്മാവിനാൽ സ്പർശിക്കപ്പെടുന്നെങ്കിൽ, ദൈവത്തിനായി സ്വയം സമർപ്പിക്കുവാൻ തങ്ങളുടെ പ്രാർത്ഥനയിൽ അവർ പ്രത്യേകിച്ചും തയ്യാറാകും: “ദൈവമേ നിന്റെ മഹത്വനാൾ കാണാൻ ഞാൻ കാംക്ഷിക്കുന്നു, നിനക്കായി ജീവിക്കണമെന്ന് ഞാൻ ആശിക്കുന്നു- നിനക്കായി ജീവിക്കുന്നതിനേക്കാൾ മൂല്യമോ അർത്ഥമോ ഉള്ളതായി മറ്റൊന്നുമില്ല, സാത്താനു വേണ്ടിയോ ജഡത്തിനു വേണ്ടിയോ ജീവിക്കുന്നതിനുള്ള നേരിയ ആശ പോലും എനിക്കില്ല. ഇന്ന് നിനക്കായി ജീവിക്കാൻ എന്നെ പ്രാപ്തനാക്കിക്കൊണ്ട് നീയെന്നെ പോറ്റേണമേ.” ഇങ്ങനെ പ്രാർത്ഥിച്ചു കഴിയുമ്പോൾ നിന്റെ ഹൃദയം ദൈവത്തിന് നൽകുകയല്ലാതെ മാർഗമില്ലെന്നും, ദൈവത്തെ നേടണമെന്നും, ജീവിച്ചിരിക്കുമ്പോൾ ദൈവത്തെ നേടാതെ മരിക്കാൻ ഇഷ്ടമില്ലെന്നും നിനക്ക് തോന്നും. അപ്രകാരം പ്രാർത്ഥിച്ചാൽ നിന്റെ ഉള്ളിൽ വറ്റാത്ത ശക്തിയുണ്ടാവും, അത് എവിടെ നിന്ന് വരുന്നു എന്ന് നീ അറിയുകല്ല; നിങ്ങളുടെ ഹൃദയത്തിൽ അനന്തമായ ശക്തി ഉണ്ടാവും, ദൈവം അതീവ സൗന്ദര്യമുള്ളവനാണെന്നും സ്നേഹിക്കപ്പെടാൻ യോഗ്യനാണെന്നുമുള്ള ഒരു ബോദ്ധ്യം നിങ്ങൾക്കുണ്ടാവും. നിങ്ങൾ ദൈവത്താൽ സ്പർശിക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുക. അത്തരമൊരു അനുഭവം ഉണ്ടായിട്ടുള്ളവരെല്ലാം ദൈവത്താൽ സ്പർശിക്കപ്പെട്ടവരാണ്. ദൈവത്താൽ മിക്കപ്പോഴും സ്പർശിക്കപ്പെടുന്നവരുടെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാവുന്നു. അവർ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ളവരും പൂർണമായും ദൈവത്തെ നേടുന്നതിന് തയ്യാറുള്ളവരുമായിരിക്കും, അവരുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം ശക്തമായിരിക്കും, അവരുടെ ഹൃദയങ്ങൾ പൂർണമായും ദൈവത്തിങ്കലേക്ക് തിരിഞ്ഞതാണ്, കുടുംബത്തെപ്പറ്റിയോ ലോകത്തെപ്പറ്റിയോ കെട്ടുപാടുകളെപ്പറ്റിയോ തങ്ങളുടെ ഭാവിയെപ്പറ്റിയോ യാതൊരു പരിഗണനയും അവർക്ക് ഉണ്ടാവില്ല, ഒരു ജീവിത കാലത്തിന്റെ പ്രയത്നമത്രയും ദൈവത്തിനു സമർപ്പിക്കുവാൻ അവർ തയ്യാറാണ്. ദൈവാത്മാവിനാൽ സ്പർശിക്കപ്പെട്ടവരെല്ലാം സത്യം തേടുന്നവരാണ്, ദൈവത്താൽ തികഞ്ഞവരാക്കപ്പെടുമെന്ന പ്രത്യാശയുള്ളവരാണ്.

നീ നിന്‍റെ ഹൃദയം ദൈവത്തിങ്കലേക്ക് തിരിച്ചിട്ടുണ്ടോ? നിന്‍റെ ഹൃദയം ദൈവാത്മാവിനാൽ സ്പർശിക്കപ്പെട്ടിട്ടുണ്ടോ? നിനക്ക് ഒരിക്കലും അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെങ്കിൽ, ഇതുപോലെ ഒരിക്കലും നീ പ്രാർത്ഥിച്ചിട്ടില്ലെങ്കിൽ, അതു കാണിക്കുന്നത് നിന്‍റെ ഹൃദയത്തിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല എന്നാണ്. ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരും ദൈവാത്മാവിനാൽ സ്പർശിക്കപ്പെടുന്നവരുമായ എല്ലാവരും ദൈവത്തിന്റെ പ്രവൃത്തി ഉള്ളവരാണ്. അത് കാണിക്കുന്നത് ദൈവത്തിന്റെ വാക്കുകളും ദൈവത്തിന്റെ സ്നേഹവും അവരിൽ വേരിറക്കിയിരിക്കുന്നുവെന്നാണ്. ചില ആളുകൾ പറയും: “എന്റെ പ്രാർത്ഥനയിൽ ഞാൻ നിങ്ങളെപ്പോലെ ആത്മാർത്ഥതയുള്ളവനല്ല, ഞാൻ അത്രയ്ക്ക് ദൈവത്താൽ സ്പർശിക്കപ്പെടുന്നില്ല. ചില സമയങ്ങളിൽ- ഞാൻ ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ- ദൈവം സൗന്ദര്യമുള്ളവനാണെന്നും എന്റെ ഹൃദയത്തെ ദൈവം സ്പർശിക്കുന്നുവെന്നും എനിക്കു തോന്നും.” മനുഷ്യ ഹൃദയത്തേക്കാൾ പ്രാധാന്യമുള്ളതായി ഒന്നുമില്ല. നിന്‍റെ ഹൃദയം ദൈവത്തിലേക്കു തിരിയുമ്പോൾ, നിന്‍റെ ഉണ്മയാകെ ദൈവത്തിലേക്കു തിരിയുകയും നിന്‍റെ ഹൃദയത്തെ ദൈവാത്മാവ് സ്പർശിക്കുകയും ചെയ്യും. നിങ്ങളിൽ മിക്കവർക്കും അത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്- ഓരോരുത്തരുടെയും അനുഭവങ്ങളുടെ ആഴം വ്യത്യസ്തമാണെന്നേയുള്ളൂ. ചിലർ പറയും: “ഞാൻ അധികം പ്രാർത്ഥിക്കാറില്ല, മറ്റുള്ളവരുടെ കൂട്ടായ്മ ശ്രദ്ധിക്കുക മാത്രം ചെയ്യും, അപ്പോൾ എന്റെ ഉള്ളിൽ ശക്തി ഉയർന്നുവരും”. ഇത് കാണിക്കുന്നത് നിന്‍റെ ഉള്ളിൽ നിന്നെ ദൈവം സ്പർശിച്ചിരിക്കുന്നുവെന്നാണ്. ഉള്ളിൽ ദൈവത്താൽ സ്പർശിക്കപ്പെട്ട ആളുകൾ മറ്റുള്ളവരുടെ കൂട്ടായ്മ ശ്രവിക്കുമ്പോൾ പ്രചോദിതരാവും; പ്രചോദിപ്പിക്കുന്ന വാക്കുകൾ കേൾക്കുമ്പോൾ ഒരാളുടെ ഹൃദയം ചലിക്കുന്നില്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അയാളുടെ ഉള്ളിൽ ഇല്ലെന്നാണ് അത് തെളിയിക്കുന്നത്. അങ്ങനെയുള്ളവരുടെ ഉള്ളിൽ വാഞ്ഛ ഒട്ടുമില്ല. അത് അവർക്ക് ദൃഢനിശ്ചയമില്ലെന്നും തന്മൂലം പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അവരിൽ ഇല്ലെന്നും തെളിയിക്കുന്നു. ഒരു വ്യക്തി ദൈവത്താൽ സ്പർശിക്കപ്പെടുന്നുവെങ്കിൽ, ദൈവവചനം കേൾക്കുമ്പോൾ അങ്ങനെയുള്ളവർക്ക് ഒരു പ്രതികരണമുണ്ടാകും; അവർ ദൈവത്താൽ സ്പർശിക്കപ്പെട്ടിട്ടില്ലെങ്കിൽ, അവർ ദൈവവചനങ്ങളുമായി ബന്ധം സ്ഥാപിച്ചിട്ടില്ല, അവർക്ക് അതുമായി യാതൊരു ബന്ധവുമില്ല, അവർക്ക് പ്രബുദ്ധരാകാനുള്ള കഴിവില്ല. ദൈവത്തിന്റെ വചനം കേട്ടിട്ട് യാതൊരു പ്രതികരിണവുമില്ലാത്തവർ ദൈവത്താൽ സ്പർശിക്കപ്പെട്ടിട്ടില്ലാത്തവരാണ്- അവർ പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയില്ലാത്തവരാണ്. പുതിയ വെളിച്ചം സ്വീകരിക്കാൻ കഴിവുള്ളവരെല്ലാം സ്പർശിക്കപ്പെട്ടവരും പരിശുദ്ധാത്മാവിന്റെ പ്രവൃത്തി കൈവശമാക്കിയവരുമാണ്.

നിന്നെ സ്വയം അളക്കുക:

1. നീ പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവർത്തനങ്ങളുടെ മദ്ധ്യേയാണോ?

2. നിന്റെ ഹൃദയം ദൈവത്തിങ്കലേക്കു തിരിഞ്ഞിട്ടുണ്ടോ? നീ ദൈവത്താൽ സ്പർശിക്കപ്പെട്ടിട്ടുണ്ടോ?

3. ദൈവത്തിന്റെ വാക്കുകൾ നിന്നിൽ വേരൂന്നിയിട്ടുണ്ടോ?

4. നിന്റെ പരിശീലനം ദൈവത്തിന്റെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണോ?

5. പരിശുദ്ധാത്മാവിന്റെ കാലിക പ്രകാശത്തിന്റെ മാർഗനിർദേശത്തിലാണോ നീ ജീവിക്കുന്നത്?

6. നിന്റെ ഹൃദയം പഴയ സങ്കല്പങ്ങളാലാണോ ഭരിക്കപ്പെടുന്നത്, അതോ കാലികമായ ദൈവവചനങ്ങളാലോ?

ഈ വാക്കുകൾ കേൾക്കുമ്പോൾ, നിങ്ങളുടെ ഉള്ളിലെ പ്രതികരണം എന്താണ്? ഈ കാലമത്രയും വിശ്വാസത്തിൽ തുടർന്നിട്ട് ദൈവത്തിന്റെ വാക്കുകൾ നിങ്ങളുടെ ജീവനായി നിങ്ങളിലുണ്ടോ? നിന്റെ മുമ്പത്തെ, ദുഷിച്ച അവസ്ഥയിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? ഇന്നത്തെ ദൈവവചനങ്ങൾക്ക് അനുസൃതമായി ജീവൻ ഉണ്ടായിരിക്കുക എന്നതും ജീവൻ ഇല്ലാതെയിരിക്കുക എന്നതും എന്താണെന്ന് നിനക്കറിയാമോ? ഇത് നിങ്ങൾക്ക് വ്യക്തമാണോ? ദൈവത്തെ അനുഗമിക്കുന്നതിലെ ഏറ്റവും പ്രധാനമായ വശം, എല്ലാം കാലികമായ ദൈവ വചനങ്ങൾക്ക് അനുസൃതമായിരിക്കണമെന്നതാണ്: നിങ്ങൾ ജീവനിലേക്ക് പ്രവേശിക്കുവാനുള്ളതോ ദൈവഹിതം നിറവേറ്റുവാനുള്ളതോ, ഏതു പരിശ്രമത്തിലായാലും എല്ലാം കാലികമായ ദൈവവചനങ്ങളിൽ കേന്ദ്രീകരിച്ച് ആയിരിക്കണം. നീ‌ സംവദിക്കുന്നതും പിന്തുടരുന്നതും ദൈവവചനങ്ങളെ കേന്ദ്രീകരിച്ചുള്ളതിനെ അല്ലെങ്കിൽ‌, നീ‌ ദൈവവചനങ്ങൾക്ക് അപരിചിതനായിരിക്കുകയും നിന്നിൽ പരിശുദ്ധാത്മാവിന്റെ പ്രവർ‌ത്തനം ഒട്ടുമില്ലാതിരിക്കുകയും ചെയ്യുന്നു. തന്റെ ചുവടുകൾ പിന്തുടരുന്ന ആളുകളെയാണ് ദൈവത്തിന് വേണ്ടത്. നിങ്ങൾ മുമ്പ് മനസിലാക്കിയത് എത്ര ഉത്കൃഷ്ടവും നിർമലവുമാണെങ്കിലും, ദൈവത്തിന് അത് ആവശ്യമില്ല. അത്തരം കാര്യങ്ങൾ മാറ്റിവെക്കാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, ഭാവിയിൽ നിന്റെ പ്രവേശനത്തിന് അവ വലിയ തടസ്സമാകും. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ വെളിച്ചം പിന്തുടരാൻ പ്രാപ്തിയുള്ളവരെല്ലാം അനുഗ്രഹിക്കപ്പെട്ടവരാണ്. പഴയ കാലത്തെ ആളുകളും ദൈവത്തിന്റെ ചുവടുകൾ പിന്തുടർന്നു, പക്ഷേ, അവർക്ക് ഇക്കാലത്തോളം അനുഗമിക്കാൻ കഴിഞ്ഞില്ല; അന്ത്യകാലത്തെ ആളുകളുടെ ഭാഗ്യമാണിത്. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവൃത്തി പിന്തുടരാൻ കഴിയുന്നവർ, ദൈവം തങ്ങളെ നയിക്കുന്നത് എങ്ങോട്ടായാലും അവന്റെ ചുവടുകൾ പിന്തുടരാൻ കഴിയുന്നവർ- അവരാണ് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവൃത്തി പിന്തുടരാത്തവർ ദൈവത്തിന്റെ വചനങ്ങളുടെ വേലയിൽ പ്രവേശിച്ചിട്ടില്ല, അവർ എത്രമാത്രം പ്രവർത്തിച്ചാലും, അവരുടെ കഷ്ടത എത്ര വലിയതായാലും, അവർ എത്ര ഓടിയെന്നാലും, അതൊന്നും ദൈവത്തിന് ഒന്നുമല്ല, അവൻ അവരെ പ്രശംസിക്കുകയില്ല. ഇന്ന് ദൈവത്തിന്റെ വർത്തമാനകാല വാക്കുകൾ പിന്തുടരുന്നവരെല്ലാം പരിശുദ്ധാത്മാവിന്റെ ധാരയിലാണ്; ഇന്ന് ദൈവത്തിന്റെ വാക്കുകൾ പിന്തുടരാത്തവരോ, പരിശുദ്ധാത്മാവിന്റെ ധാരയ്ക്ക് പുറത്തും. അത്തരക്കാരെ ദൈവം പ്രശംസിക്കുകയില്ല. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ മൊഴികളിൽ നിന്ന് വേർപെട്ട ശുശ്രൂഷ, ജഡത്തിന്റെയും കേവല സങ്കല്പങ്ങളുടെയും ശുശ്രൂഷയാണ്, അത് ദൈവഹിതത്തിന് അനുസൃതമായിരിക്കുക അസാദ്ധ്യമാണ്. ആളുകൾ മത സങ്കല്പങ്ങളിൽ ജീവിക്കുകയാണെങ്കിൽ, ദൈവഹിതത്തിനു ചേർന്ന എന്തെങ്കിലും ചെയ്യുവാൻ അവർക്കു കഴിയില്ല. അവർ ദൈവത്തെ സേവിക്കുന്നുണ്ടെങ്കിൽ തന്നെ തങ്ങളുടെ ഭാവനകളുടെയും സങ്കല്പങ്ങളുടെയും ഇടയിലാണ് അവർ സേവിക്കുന്നത്. ദൈവഹിതത്തിനൊത്ത് സേവിക്കാൻ അവർ തീർത്തും അശക്തരായിരിക്കും. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പിന്തുടരാൻ കഴിയാത്തവർ ദൈവഹിതം മനസ്സിലാക്കുന്നില്ല, ദൈവഹിതം മനസ്സിലാക്കാത്തവർക്ക് ദൈവത്തെ സേവിക്കാൻ കഴിയില്ല. തന്റെ ഹൃദയത്തിന് നിരക്കുന്ന ശുശ്രൂഷയാണ് ദൈവം ആഗ്രഹിക്കുന്നത്. ജഡത്തിന്റെയും കേവല സങ്കൽപ്പങ്ങളുടെയും ശുശ്രൂഷ അവനാവശ്യമില്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ പിൻപറ്റാനാവാത്തവർക്ക് ദൈവത്തെ സേവിക്കാൻ കഴിവുണ്ടാവില്ല; ദൈവത്തിന്റെ ചുവടുകൾ പിന്തുടരാൻ കഴിയാത്തവർ തീർച്ചയായും ദൈവത്തെ എതിർക്കും, അവർ ദൈവത്തോട് ഒത്തുപോകാൻ അശക്തരാണ്. “പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയെ പിന്തുടരുക” എന്നതിനർത്ഥം ഇന്ന് ദൈവഹിതം തിരിച്ചറിയുക, ദൈവത്തിന്റെ ഇന്നത്തെ ആവശ്യകതകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ കഴിയുക, ഇന്നിന്റെ ദൈവത്തെ അനുസരിക്കാനും പിന്തുടരാനും കഴിയുക, ദൈവത്തിന്റെ ഏറ്റവും പുതിയ മൊഴികൾക്ക് അനുസൃതമായി പ്രവേശിക്കുക ഇവയാണ്. പരിശുദ്ധാത്മാവിന്റെ പ്രവൃത്തി പിന്തുടർന്ന് പരിശുദ്ധാത്മാവിന്റെ ധാരയിലായ ഒരാൾക്ക് മാത്രമാണ് ഇതു സാധിക്കുക. അത്തരം ആളുകൾക്ക് ദൈവത്തിൽനിന്ന് പ്രശംസ സ്വീകരിക്കാനും ദൈവത്തെ കാണാനും കഴിയുക മാത്രമല്ല, ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തിയിൽ നിന്ന് അവന്റെ സഹജഭാവം ഗ്രഹിക്കാനും, മനുഷ്യന്റെ സങ്കല്പങ്ങളും അനുസരണക്കേടും, മനുഷ്യന്റെ പ്രകൃതവും പൊരുളും അറിയാനും കഴിയും; മാത്രമല്ല, തങ്ങളുടെ ശുശ്രൂഷാ കാലയളവിൽ തങ്ങളുടെ സഹജഭാവത്തിൽ ക്രമേണ മാറ്റങ്ങൾ കൈവരിക്കാൻ അവർക്ക് കഴിയുകയും ചെയ്യും. ദൈവത്തെ നേടാൻ കഴിവുള്ളവരും സത്യമാർഗം വാസ്തവമായി കണ്ടെത്തിയവരും ഇതുപോലുള്ള ആളുകൾ മാത്രമാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നിഷ്കാസനം ചെയ്യപ്പെടുന്നവർ ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി പിന്തുടരാൻ കഴിവില്ലാത്തവരും ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തിയോട് മറുതലിക്കുന്നവരുമാണ്. ദൈവം പുതിയ പ്രവൃത്തി ചെയ്തതും, ദൈവത്തിന്റെ രൂപം തങ്ങളുടെ സങ്കല്പത്തിലേതു പോലെ അല്ലാത്തതും കാരണമാണ് അത്തരം ആളുകൾ ദൈവത്തെ തുറന്ന് എതിർക്കുന്നത്. ഇതിന്റെ ഫലമായി, അവർ ദൈവത്തെ തുറന്ന് എതിർക്കുകയും ദൈവത്തെ വിമർശിക്കുകയും ചെയ്യുന്നു, ഇത് ദൈവം അവരെ വെറുക്കുന്നതിലും നിരാകരിക്കുന്നതിലും ചെന്നെത്തുന്നു. ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തിയെക്കുറിച്ചുള്ള അറിവ് കൈവരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല, എന്നാൽ, ദൈവത്തിന്റെ പ്രവൃത്തിയെ അനുസരിക്കാനും ദൈവത്തിന്റെ പ്രവൃത്തി അന്വേഷിക്കാനും ആളുകൾക്ക് മനസ്സുണ്ടെങ്കിൽ, അവർക്ക് ദൈവത്തെ കാണാനുള്ള അവസരമുണ്ടാകും, പരിശുദ്ധാത്മാവിന്റെ ഏറ്റവും പുതിയ മാർഗനിർദേശം നേടാനുള്ള അവസരവും ഉണ്ടാവും. ദൈവത്തിന്റെ പ്രവൃത്തിയെ മനഃപൂർവം എതിർക്കുന്നവർക്ക് പരിശുദ്ധാത്മാവിന്റെ പ്രബുദ്ധതയോ ദൈവത്തിന്റെ മാർഗനിർദേശമോ സ്വീകരിക്കാൻ കഴിയില്ല. അങ്ങനെ, ആളുകൾക്ക് ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി ലഭിക്കുമോ ഇല്ലയോ എന്നത് ദൈവത്തിന്റെ കൃപയെയും, ഒപ്പം അവരുടെ പരിശ്രമത്തെയും, അവരുടെ ഉദ്ദേശ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

പരിശുദ്ധാത്മാവിന്റെ ഇന്നത്തെ മൊഴികൾ അനുസരിക്കാൻ കഴിയുന്നവരെല്ലാം അനുഗ്രഹിക്കപ്പെട്ടവരാണ്. അവർ എങ്ങനെ ആയിരുന്നുവെന്നതോ പരിശുദ്ധാത്മാവ് അവരുടെ ഉള്ളിൽ എങ്ങനെ പ്രവർത്തിച്ചിരുന്നുവെന്നതോ പ്രശ്നമല്ല- ദൈവത്തിന്റെ ഏറ്റവും പുതിയ പ്രവൃത്തി നേടിയവരാണ് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവർ. ഇന്ന് ഏറ്റവും പുതിയ പ്രവൃത്തിയെ പിന്തുടരാൻ കഴിയാത്തവരെ നിഷ്കാസിതരാക്കും. പുതിയ പ്രകാശത്തെ അംഗീകരിക്കാനാകുന്നവരെ ദൈവത്തിനു വേണം, ഒപ്പം തന്റെ പുതിയ പ്രവൃത്തി അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവരെ ദൈവത്തിന് വേണം. നിങ്ങൾ ഒരു ശുദ്ധയായ കന്യകയായിരിക്കണം എന്ന് എന്തുകൊണ്ടാണ് പറയുന്നത്? പരിശുദ്ധാത്മാവിന്റെ പ്രവൃത്തി അന്വേഷിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും ഒരു ശുദ്ധയായ കന്യകയ്ക്ക് കഴിയും, കൂടാതെ, പഴയ ആശയങ്ങൾ മാറ്റിവെക്കാനും ഇന്നത്തെ ദൈവത്തിന്റെ പ്രവൃത്തി അനുസരിക്കാനും കഴിയും. ഇന്നത്തെ ഏറ്റവും പുതിയ പ്രവൃത്തി സ്വീകരിക്കുന്ന ആളുകളുടെ ഈ കൂട്ടം, യുഗങ്ങൾക്ക് മുമ്പു തന്നെ ദൈവം മുൻനിർണയിച്ചിരുന്നവരാണ്, അവർ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവരുമാണ്. നിങ്ങൾ ദൈവത്തിന്റെ ശബ്ദം നേരിട്ട് കേൾക്കുന്നു, ദൈവത്തിന്റെ പ്രത്യക്ഷത കാണുന്നു, ആകാശത്തിലും ഭൂമിയിലും ഉടനീളം, യുഗങ്ങളിൽ ഉടനീളം, നിങ്ങളുടെ ഈ കൂട്ടത്തെക്കാൾ അനുഗ്രഹിക്കപ്പെട്ടവരില്ല. ഇതെല്ലാം ദൈവത്തിന്റെ പ്രവൃത്തി മൂലമാണ്, ദൈവത്തിന്റെ മുൻനിർണയവും തിരഞ്ഞെടുപ്പും ദൈവത്തിന്റെ കൃപയും നിമിത്തമാണ്; ദൈവം തന്റെ വാക്കുകൾ സംസാരിക്കുകയും ഉച്ചരിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ, നിങ്ങളുടെ അവസ്ഥ ഇന്നത്തെപ്പോലെ ആകുമായിരുന്നോ? അതിനാൽ സർവ മഹത്ത്വവും സ്തുതിയും ദൈവത്തിനായിരിക്കട്ടെ, എന്നാൽ, ഇതെല്ലാം ദൈവം നിങ്ങളെ ഉയർത്തുന്നത് കൊണ്ടാണ്. ഈ കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നിനക്ക് ഇനിയും നിഷ്ക്രിയനായി ഇരിക്കാൻ കഴിയുമോ? നിന്റെ ശക്തിക്ക് ഇനിയും ഉയരാതിരിക്കാൻ കഴിയുമോ?

നിങ്ങൾക്ക് ദൈവവചനത്തിന്റെ ന്യായവിധിയും ശാസനവും പ്രഹരവും ശുദ്ധീകരണവും സ്വീകരിക്കാൻ കഴിയുന്നതും, ദൈവത്തിന്റെ നിയോഗങ്ങൾ സ്വീകരിക്കാൻ കഴിയുന്നതും, യുഗങ്ങൾക്കു മുന്നേ ദൈവം മുൻനിർണയിച്ചത് പ്രകാരമാണ്, അതിനാൽ ശാസിക്കപ്പെടുമ്പോൾ നീ ഏറെ വിഷമിക്കേണ്ടതില്ല. നിങ്ങളിൽ ചെയ്തിട്ടുള്ള പ്രവൃത്തിയും നിങ്ങളുടെ മേൽ ചൊരിയപ്പെട്ട അനുഗ്രഹങ്ങളും എടുത്തു കളയുവാൻ ആർക്കും കഴിയില്ല, നിങ്ങൾക്ക് നൽകപ്പെട്ടതൊന്നും എടുത്തു കളയുവാൻ ആർക്കുമാവില്ല. മത ഭക്തർക്ക് നിങ്ങളുമായി ഒരു താരതമ്യത്തിനും അവകാശമില്ല. നിങ്ങൾക്ക് ബൈബിളിൽ വലിയ വൈദഗ്ധ്യം ഇല്ല, മത സിദ്ധാന്തങ്ങളിൽ പ്രാവീണ്യവും ഇല്ല, പക്ഷേ, ദൈവം നിങ്ങളുടെ ഉള്ളിൽ പ്രവർത്തിച്ചതിനാൽ യുഗങ്ങളിലുടനീളമുള്ള ആരെക്കാളുമേറെ നിങ്ങൾ നേടിയിരിക്കുന്നു- അപ്പോൾ ഇതാണ് നിങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം. ഇക്കാരണത്താൽ, നിങ്ങൾ ദൈവത്തോട് കൂടുതൽ സമർപ്പിതരും ദൈവത്തോട് കൂടുതൽ വിശ്വസ്തരുമായിരിക്കണം. ദൈവം നിന്നെ ഉയർത്തുന്നതിനാൽ നീ നിന്റെ പരിശ്രമങ്ങൾ ശക്തിപ്പെടുത്തുകയും, ദൈവനിയോഗങ്ങൾ ഏറ്റെടുക്കുവാനുള്ള ആത്മോന്നതിയിലേക്ക് നിന്നെത്തന്നെ ഒരുക്കുകയും വേണം. ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന സ്ഥാനത്ത് ഉറച്ചു നിൽക്കണം, ദൈവജനത്തിൽപ്പെട്ട ഒരാളാവാൻ പ്രയത്നിക്കണം, ദൈവ രാജ്യത്തിന്റെ പരിശീലനം സ്വീകരിക്കണം, ദൈവത്താൽ വീണ്ടെടുക്കപ്പെടണം, അത്യന്തികമായി ദൈവത്തിന്റെ മഹത്തായ സാക്ഷ്യമായി മാറണം. ഈ ദൃഢ നിശ്ചയങ്ങൾ നിനക്കുണ്ടോ? ഉണ്ടെങ്കിൽ, ആത്യന്തികമായി നീ ദൈവത്താൽ വീണ്ടെടുക്കപ്പെടുമെന്നും, ദൈവത്തിന്റെ മഹത്തായ സാക്ഷ്യമായിത്തീരുമെന്നും ഉറപ്പാണ്. ദൈവത്താൽ വീണ്ടെടുക്കപ്പെടണം എന്നതും ദൈവത്തിന് മഹത്തായ സാക്ഷ്യമായിത്തീരണം എന്നതുമാണ് മുഖ്യമായ നിയോഗമെന്ന് നീ മനസ്സിലാക്കണം. ഇതാണ് ദൈവഹിതം.

പരിശുദ്ധാത്മാവിന്റെ കാലികമായ വാക്കുകളാണ് പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ചലനാത്മകത, അതുപോലെ ഈ കാലയളവിൽ പരിശുദ്ധാത്മാവ് മനുഷ്യനു നൽകുന്ന നിരന്തരമായ പ്രബോധനം പരിശുദ്ധാത്മാവിന്റെ പ്രവർത്തനഗതിയാണ്. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവർത്തനഗതി എന്താണ്? ദൈവത്തിന്റെ പ്രവൃത്തിയിലേക്കും സ്വാഭാവിക ആത്മീയ ജീവിതത്തിലേക്കും ആളുകളെ നയിക്കുക എന്നതാണത്. സ്വാഭാവിക ആത്മീയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ നിരവധി പടവുകളുണ്ട്:

1. ആദ്യമായി, നീ, നിന്റെ ഹൃദയം ദൈവവചനങ്ങളിലേക്ക് പകരണം. ദൈവത്തിന്റെ പഴയ വചനങ്ങൾ നീ പിന്തുടരരുത്, അവ പഠിക്കരുത്, ദൈവത്തിന്റെ ഇന്നത്തെ വചനങ്ങളുമായി അവയെ താരതമ്യം ചെയ്യുകയുമരുത്. പകരം നീ നിന്‍റെ ഹൃദയം പൂർണമായും ദൈവത്തിന്റെ ഇപ്പോഴത്തെ വചനങ്ങളിലേക്ക് പകരണം. പഴയ പ്രബോധനങ്ങളിലും ആത്മീയ പുസ്തകങ്ങളിലും ദൈവത്തിന്റെ പഴയ വചനങ്ങൾ വായിക്കുവാൻ ആഗ്രഹിക്കുകയും, എന്നാൽ, പരിശുദ്ധാത്മാവിന്റെ ഇപ്പോഴത്തെ വാക്കുകൾ പിൻപറ്റാത്തവരുമായ ആളുകൾ ഇപ്പോഴും ഉണ്ടെങ്കിൽ അവരാണ് ഏറ്റവും മൂഢർ. അത്തരക്കാരെ ദൈവം വെറുക്കുന്നു. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രകാശം സ്വീകരിക്കാൻ നീ തയ്യാറാണെങ്കിൽ ദൈവത്തിന്റെ ഇന്നത്തെ വചനങ്ങളിലേക്ക് നിന്റെ ഹൃദയം മുഴുവനായും പകരൂ. നീ നേടേണ്ട ആദ്യത്തെ കാര്യമാണിത്.

2. ഇന്ന് ദൈവം സംസാരിക്കുന്ന വചനങ്ങളുടെ അടിസ്ഥാനത്തിൽ നീ പ്രാർത്ഥിക്കണം, ദൈവത്തിന്റെ വാക്കുകളിൽ പ്രവേശിക്കണം, ദൈവവുമായി സംസർഗത്തിലാകണം, സാക്ഷാത്കാരത്തിനുള്ള നിന്റെ പ്രയത്നം ലക്ഷ്യം വെക്കുന്ന നിലവാരം ഉറപ്പിച്ചുകൊണ്ട് ദൈവമുമ്പാകെ ദൃഢനിശ്ചയങ്ങൾ എടുക്കണം.

3. പരിശുദ്ധാത്മാവിന്റെ ഇന്നത്തെ പ്രവർത്തനത്തിന്റെ അടിത്തറയിൽ നിന്ന് നിങ്ങൾ സത്യത്തിലേക്കുള്ള ഗംഭീരമായ പ്രവേശനത്തിനായി പരിശ്രമിക്കണം. കാലഹരണപ്പെട്ട വചനങ്ങളിലും ഭൂതകാല സിദ്ധാന്തങ്ങളിലും മുറുകെ പിടിക്കരുത്.

4. നിങ്ങൾ പരിശുദ്ധാത്മാവിന്റെ സ്പർശനവും ദൈവത്തിന്റെ വാക്കുകളിലേക്കുള്ള പ്രവേശനവും തേടണം.

5. പരിശുദ്ധാത്മാവ് ഇന്ന് നടന്ന പാതയിലേക്കുള്ള പ്രവേശനത്തിനായി നിങ്ങൾ പ്രയത്നിക്കണം.

പരിശുദ്ധാത്മാവിന്റെ സ്പർശം നിങ്ങൾ എങ്ങനെയാണ് തേടുന്നത്. ദൈവത്തിന്റെ വർത്തമാനകാല വചനങ്ങളിൽ ജീവിക്കുക എന്നതും, ദൈവത്തിന്റെ ആവശ്യകതകളുടെ അടിസ്ഥാനത്തിൽ പ്രാർത്ഥിക്കുക എന്നതുമാണ് നിർണായകമായ കാര്യങ്ങൾ. ഇങ്ങനെ പ്രാർത്ഥിച്ചതിനാൽ തീർച്ചയായും പരിശുദ്ധാത്മാവ് നിന്നെ സ്പർശിക്കും. ഇന്ന് ദൈവം അരുളിച്ചെയ്യുന്ന വനചങ്ങളുടെ അടിസ്ഥാനത്തിലല്ല നിങ്ങൾ തേടുന്നതെങ്കിൽ, അത്ഫലപ്രദമാവില്ല. നിങ്ങൾ ഇങ്ങനെ പ്രാർത്ഥിച്ച് പറയണം: “ദൈവമേ, ഞാൻ നിന്നെ എതിർക്കുകയാണല്ലോ, എന്നാൽ, ഞാൻ നിന്നോട് ഏറെ കടപ്പെട്ടിരിക്കുന്നു; ഞാൻ തീരെ അനുസരണം കെട്ടവനാണ്, എനിക്ക് നിന്നെ ഒരിക്കലും തൃപ്തിപ്പെടുത്താനാവില്ല. ദൈവമേ, നീ എന്നെ രക്ഷിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അന്ത്യത്തോളം നിന്നെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, നിനക്കായി മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നീ എന്നെ വിധിക്കൂ, എന്നെ ശാസിക്കൂ, എനിക്ക് ഒരു പരാതിയുമില്ല; ഞാൻ നിന്നെ എതിർക്കുന്നു, അതിനാൽ ഞാൻ മരണം അർഹിക്കുന്നു, അങ്ങനെ എന്റെ മരണത്തിലൂടെ നിന്റെ നീതിനിഷ്ഠ എല്ലാവരും ദർശിക്കട്ടെ.” ഈ വിധത്തിൽ നീ നിന്റെ ഹൃദയത്തിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ, ദൈവം നിന്നെ കേൾക്കുകയും നിനക്ക് വഴികാട്ടുകയും ചെയ്യും; പരിശുദ്ധാത്മാവിന്റെ ഇന്നത്തെ വാക്കുകളുടെ അടിസ്ഥാനത്തിൽ നീ പ്രാർത്ഥിക്കുന്നില്ലെങ്കിൽ, പരിശുദ്ധാത്മാവ് നിന്നെ സ്പർശിക്കാൻ ഒരു സാധ്യതയുമില്ല. ദൈവഹിതമനുസരിച്ചും, ഇന്ന് ദൈവം ചെയ്യാൻ ആഗ്രഹിക്കുന്നതിന് അനുസരിച്ചും പ്രാർത്ഥിക്കുകയാണെങ്കിൽ, നീ പറയും: “ദൈവമേ! നിന്റെ നിയോഗങ്ങൾ സ്വീകരിക്കാനും നിന്റെ നിയോഗങ്ങളോട് വിശ്വസ്തനായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു, ഞാൻ ചെയ്യുന്നതിനെല്ലാം ദൈവജനത്തിന്റെ നിലവാരം ആർജിക്കുവാൻ കഴിയുമാറ്, എന്റെ ജീവിതം മുഴുവൻ നിന്റെ മഹത്ത്വത്തിനായി സമർപ്പിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഹൃദയം നിന്നാൽ സ്പർശിക്കപ്പെടട്ടെ. നിന്റെ ആത്മാവ് എന്നെ എന്നും പ്രബുദ്ധനാക്കണമെന്നും, ഞാൻ ചെയ്യുന്നതെല്ലാം സാത്താനെ ലജ്ജിപ്പിക്കണമെന്നും, അത്യന്തികമായി നീ എന്നെ വീണ്ടെടുക്കപ്പെടണം എന്നും ഞാൻ ആഗ്രഹിക്കുന്നു.” നീ ഈ രീതിയിൽ, ദൈവഹിതത്തെ കേന്ദ്രീകരിച്ച്, പ്രാർത്ഥിക്കുകയാണെങ്കിൽ, പരിശുദ്ധാത്മാവ് നിന്നിൽ അനിവാര്യമായും പ്രവർത്തിക്കും. നിന്റെ പ്രാർത്ഥനയിൽ വാക്കുകൾ എത്രയെന്നത് പ്രശ്നമല്ല—നീ ദൈവഹിതം ഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്നതിലാണ് കാര്യം. നിങ്ങൾക്കെല്ലാവർക്കും ഇനിപറയുന്ന അനുഭവം ഉണ്ടായിരിക്കാം: ചിലപ്പോൾ, ഒരു സഭായോഗത്തിൽ പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ ചലനാത്മകത അതിന്റെ പാരമ്യത്തിലെത്തുന്നു, ഇത് എല്ലാവരുടെയും ഉള്ളിൽ ശക്തിയെ ഉയർത്തുന്നു. പ്രാർത്ഥിക്കുമ്പോൾ ചിലയാളുകൾ ദുഃഖത്തോടെ കരയുകയും കണ്ണുനീർ വാർക്കുകയും ദൈവമുമ്പാകെ പശ്ചാത്താപ വിവശരാവുകയും ചെയ്യുന്നു. ചില ആളുകൾ തങ്ങളുടെ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ശപഥങ്ങൾ എടുക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ സാധിക്കേണ്ട ഫലം ഇതാണ്. ഇന്ന്, എല്ലാ മനുഷ്യരും ദൈവത്തിന്റെ വാക്കുകളിലേക്ക് തങ്ങളുടെ ഹൃദയം മുഴുവനായും പകരുക എന്നത് നിർണായകമാണ്. മുമ്പ് അരുളിച്ചെയ്യപ്പെട്ട വചനങ്ങളിൽ ശ്രദ്ധയൂന്നരുത്. നീ ഇപ്പോഴും മുമ്പത്തേതിൽ മുറുകെ പിടിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവ് നിന്റെ ഉള്ളിൽ പ്രവർത്തിക്കുകയില്ല. ഇത് എത്ര പ്രധാനമാണെന്ന് നീ തിരിച്ചറിയുന്നുണ്ടോ?

പരിശുദ്ധാത്മാവ് ഇന്ന് സഞ്ചരിച്ച പാത നിങ്ങൾക്കറിയാമോ? മേൽപ്പറഞ്ഞ വിവിധ കാര്യങ്ങൾ, ഇന്നും ഭാവിയിലും പരിശുദ്ധാത്മാവിന് നിറവേറ്റേണ്ടവയാണ്; അവയാണ് പരിശുദ്ധാത്മാവിന്റെ പാതയും മനുഷ്യൻ തേടേണ്ട പ്രവേശനവും. ജീവനിലേക്കുള്ള നിങ്ങളുടെ പ്രവേശനത്തിൽ, ഏറ്റവും കുറഞ്ഞത് നിങ്ങൾ ദൈവത്തിന്റെ വാക്കുകളിലേക്ക് നിങ്ങളുടെ ഹൃദയം പകരുകയും ദൈവത്തിന്റെ വചനങ്ങളുടെ വിധികല്പനയും ശാസനയും അംഗീകരിക്കുകയും വേണം; നിങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനായി വാഞ്ഛ ഉണ്ടാകണം, നിങ്ങൾ സത്യത്തിലേക്കുള്ള ഗംഭീരമായ പ്രവേശനത്തിനായും ദൈവം ആവശ്യപ്പെടുന്ന ലക്ഷ്യങ്ങൾക്കായും പ്രയത്നിക്കണം, നിനക്ക് ഈ ശക്തി ലഭിക്കുമ്പോൾ, നീ ദൈവത്താൽ സ്പർശിക്കപ്പെട്ടുവെന്നും നിന്റെ ഹൃദയം ദൈവത്തിങ്കലേക്ക് തിരിയുവാൻ ആരംഭിച്ചുവെന്നുമാണ് അത് കാണിക്കുന്നത്.

ജീവനിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപടി നിങ്ങളുടെ ഹൃദയം മുഴുവനായും ദൈവത്തിന്റെ വചനങ്ങളിലേക്ക് പകരുക എന്നതാണ്, രണ്ടാമത്തെ പടി പരിശുദ്ധാത്മാവിന്റെ സ്പർശനം അംഗീകരിക്കുക എന്നതാണ്. പരിശുദ്ധാത്മാവിനാൽ സ്പർശിക്കപ്പെട്ടുവെന്ന് അംഗീകരിക്കുന്നതിന്റെ ഫലം എന്താണ്? കൂടുതൽ ഗഹനമായ സത്യത്തിനായി വാഞ്ഛ ഉണ്ടാകാനും, അത് തേടുവാനും, കണ്ടെത്തുവാൻ ശ്രമിക്കുവാനും കഴിയുക എന്നതും, ദൈവവുമായി ക്രിയാത്മകമായി സഹകരിക്കാൻ പ്രാപ്തിയുള്ളവരായിരിക്കുക എന്നതുമാണത്. ഇന്ന് നിങ്ങൾ ദൈവത്തോട് സഹകരിക്കുന്നു, അതിനർത്ഥം, നിങ്ങളുടെ പരിശ്രമത്തിനും നിങ്ങളുടെ പ്രാർത്ഥനയ്ക്കും ദൈവവചനങ്ങളുമായുള്ള നിങ്ങളുടെ സംസർഗത്തിനും ഒരു ലക്ഷ്യമുണ്ടെന്നും, ദൈവത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നു എന്നുമാണ്- ഇതു മാത്രമാണ് ദൈവവുമായുള്ള സഹകരണം. നീ സ്വയമായി ഒന്നും ചെയ്യാതെ, പ്രാർത്ഥിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ, ദൈവത്തെ പ്രവർത്തിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ചു മാത്രം സംസാരിക്കുകയാണെങ്കിൽ, അതിനെ സഹകരണം എന്ന് വിളിക്കാമോ? സഹകരണത്തിന്റെ തരി പോലും നിന്നിൽ ഇല്ലെങ്കിൽ, പ്രവേശനത്തിനുള്ള ലക്ഷ്യബോധത്തോടെ കൂടിയ പരിശീലനം നിനക്കില്ലെങ്കിൽ, നീ സഹകരിക്കുകയല്ല. ചില ആളുകൾ പറയും: “എല്ലാം ദൈവത്തിന്റെ മുൻനിർണയത്തെ ആശ്രയിച്ചിരിക്കുന്നു, എല്ലാം ദൈവം തന്നെയാണ് ചെയ്യുന്നത്; ദൈവം ചെയ്തില്ലെങ്കിൽ പിന്നെ മനുഷ്യന് എങ്ങനെ കഴിയും?” ദൈവം പ്രവർത്തിക്കുന്നത് തീർത്തും സാധാരണമായാണ്, അല്പം പോലും അമാനുഷികമായല്ല, അതുപോലെ, നിന്റെ സജീവമായ അന്വേഷണത്തിലൂടെ മാത്രമാണ് പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്, കാരണം ദൈവം മനുഷ്യനെ നിർബന്ധിക്കുന്നില്ല- ദൈവത്തിന് പ്രവർത്തിക്കാനുള്ള അവസരം നീ നൽകണം, നീ പരിശ്രമിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിന്റെ ഉള്ളിൽ ഒട്ടും വാഞ്ഛയില്ലെങ്കിൽ, ദൈവത്തിന് പ്രവർത്തിക്കുവാനുള്ള സാദ്ധ്യത ഒട്ടും ഉണ്ടാകില്ല. ഏതു പാതയിലൂടെ നിങ്ങൾക്ക് ദൈവത്തിന്റെ സ്പർശം തേടാൻ കഴിയും? പ്രാർത്ഥനയിലൂടെയും ദൈവത്തോട് അടുത്തു വരുന്നതിലൂടെയും. എന്നാൽ, ഏറ്റവും പ്രധാനമായി, ഓർക്കുക, അത് ദൈവം അരുളിച്ചെയ്യുന്ന വാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കണം. ദൈവത്താൽ നിരന്തരം സ്പർശിക്കപ്പെട്ടുകൊണ്ടിരുന്നാൽ നീ ജഡത്തിന്റെ അടിമത്തത്തിൽ ആകില്ല: ഭർത്താവ്, ഭാര്യ, മക്കൾ, പണം- ഇവയ്ക്കൊന്നും നിന്നെ ബന്ധനത്തിലാക്കാൻ കഴിയില്ല. സത്യം തേടാനും ദൈവമുമ്പാകെ ജീവിക്കാനും മാത്രമേ നീ ആഗ്രഹിക്കൂ. ഈ സമയത്ത് നീ സ്വാതന്ത്ര്യത്തിന്റെ മണ്ഡലത്തിൽ ജീവിക്കുന്ന ഒരാളായിരിക്കും.

മുമ്പത്തേത്: ദൈവത്തിന്‍റെ ഇന്നത്തെ പ്രവൃത്തി മനസ്സിലാക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ സേവിക്കാനാകൂ

അടുത്തത്: ദൈവഹൃദയത്തെ പിൻചെല്ലുന്നവരെ ദൈവം പരിപൂർണ്ണരാക്കുന്നു

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക