വിശ്വാസികള്‍ മുറുകെപ്പിടിക്കേണ്ട കാഴ്ചപ്പാട്

ദൈവത്തിൽ വിശ്വസിച്ചു തുടങ്ങിയ നാൾ മുതൽ ഇന്നോളം മനുഷ്യൻ എന്താണ് നേടിയത്? ദൈവത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്? ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം കാരണം നിങ്ങൾ എത്രമാത്രം മാറിയിട്ടുണ്ട്? ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസം ആത്മാവിന്‍റെ രക്ഷയ്ക്കും ശരീരത്തിന്‍റെ ക്ഷേമത്തിനും മാത്രമുള്ളതല്ലെന്നും അത് ദൈവത്തെ സ്നേഹിക്കുന്നതിലൂടെ അവന്‍റെ ജീവിതത്തെ സമ്പന്നമാക്കാനല്ലെന്നും മറ്റും ഇന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ശരീരത്തിന്‍റെ ക്ഷേമത്തിനായോ താൽക്കാലിക ആനന്ദത്തിനായോ നിങ്ങൾ ദൈവത്തെ സ്നേഹിക്കുന്നുവെങ്കിൽ, ഒടുവിൽ, ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം അതിന്‍റെ പരമകോടിയിലെത്തുകയും നിങ്ങൾ കൂടുതലായി ഒന്നും ആവശ്യപ്പെടാതിരിക്കുകയും ചെയ്താൽ പോലും, അപ്പോഴും നിങ്ങൾ തേടുന്ന ഈ സ്നേഹം കലര്‍പ്പുള്ള സ്നേഹമാണ്, അത് ദൈവത്തെ സന്തോഷിപ്പിക്കുന്നില്ല. തങ്ങളുടെ വിരസമായ ജീവിതം സമ്പന്നമാക്കാനും, ഹൃദയത്തിലെ ശൂന്യത നികത്താനും ദൈവത്തോടുള്ള സ്നേഹം ഉപയോഗിക്കുന്നവർ, ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നവരല്ല; സുഖകരമായ ജീവിതത്തോട് അതിമോഹമുള്ളവരാണ്. ഇത്തരത്തിലുള്ള സ്നേഹം കൃത്രിമമാണ്, അത് മനസ്സിനെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ്. ദൈവത്തിന് അതിന്‍റെ ആവശ്യമില്ല. അപ്പോൾ ഏതുതരം സ്നേഹമാണ് നിങ്ങളുടേത്? നിങ്ങൾ എന്തിനാണ് ദൈവത്തെ സ്നേഹിക്കുന്നത്? ഇപ്പോള്‍ നിങ്ങളുടെ ഉള്ളിൽ ദൈവത്തോടുള്ള യഥാർത്ഥ സ്നേഹം എത്രത്തോളമുണ്ട്? നിങ്ങളിൽ ബഹുഭൂരിപക്ഷത്തിന്‍റെയും സ്നേഹം മേൽപ്പറഞ്ഞ തരത്തിലുള്ളതാണ്. അത്തരം സ്നേഹത്തിന് ഇപ്പോഴുള്ള സ്ഥിതി നിലനിർത്താൻ മാത്രമേ കഴിയൂ; അതിന് അവ്യയത്വം നേടാൻ കഴിയില്ല, മനുഷ്യനിൽ വേരുറപ്പിക്കാനും കഴിയില്ല. വിരിഞ്ഞ് കായ്ഫലം തരാതെ വാടിപ്പോകുന്ന ഒരു പൂ പോലെയാണ് ഇത്തരത്തിലുള്ള സ്നേഹം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ ഒരിക്കൽ ദൈവത്തെ ഇവ്വിധം സ്നേഹിച്ചതിനുശേഷം, നിങ്ങളെ മുന്നോട്ടുള്ള പാതയിലേക്ക് നയിക്കാൻ ആരുമില്ലെങ്കിൽ, നിങ്ങൾ തകര്‍ന്നുപോകും. ദൈവത്തെ സ്നേഹിക്കുന്ന വേളയില്‍ മാത്രമേ നിങ്ങൾക്ക് ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നുള്ളു എങ്കിൽ അതിനുശേഷം നിങ്ങളുടെ സ്വഭാവം മാറ്റമില്ലാതെ തുടരുകയാണെങ്കിൽ, ഇരുട്ടിന്‍റെ സ്വാധീനമെന്ന തിരശ്ശീലയ്ക്കു പിന്നില്‍നിന്നു രക്ഷപ്പെടാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കില്‍, നിങ്ങൾക്ക് സാത്താന്‍റെ ബന്ധനങ്ങളിൽ നിന്നും അവന്‍റെ തന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വരും. ഇതുപോലുള്ള ആരെയും ദൈവത്തിന് പൂർണ്ണമായി കൈക്കൊള്ളാൻ കഴിയുകയില്ല; അവസാനമെത്തുമ്പോള്‍, അവരുടെ ആത്മാവും ദേഹിയും ശരീരവും സാത്താന്‍റെ അധീനതയിലായിരിക്കും. ഇത് സംശയമില്ലാത്ത കാര്യമാണ്. ദൈവത്താൽ പൂർണ്ണമായി നേടപ്പെടാന്‍ കഴിയാത്തവരെല്ലാം അവരുടെ പഴയ ഇടത്തേക്ക് മടങ്ങും, അതായത് സാത്താനിലേക്കു മടങ്ങും. അവർ ദൈവത്തിൽ നിന്നുള്ള ശിക്ഷയുടെ അടുത്ത ഘട്ടം സ്വീകരിക്കാൻ തീയുടെയും ഗന്ധകത്തിന്‍റെയും തടാകത്തിലേക്ക് ഇറങ്ങും. ദൈവത്താൽ കൈക്കൊള്ളപ്പെട്ടവർ സാത്താനെ ഉപേക്ഷിച്ച് അവന്‍റെ സ്വാധീനത്തില്‍ നിന്ന് രക്ഷപ്പെടുന്നവരാണ്. ദൈവരാജ്യത്തിലെ എണ്ണപ്പെട്ടവരായി അവര്‍ അംഗീകരിക്കപ്പെടുന്നു. ദൈവരാജ്യത്തിലെ ജനത ഇങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യക്തിയാകാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ദൈവത്താൽ കൈക്കൊള്ളപ്പെടാൻ തയ്യാറാണോ? സാത്താന്‍റെ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെട്ട് ദൈവത്തിലേക്ക് മടങ്ങാൻ നിങ്ങൾ തയ്യാറാണോ? നിങ്ങൾ ഇപ്പോൾ സാത്താന്‍റെ അധീനതയിലാണോ അതോ ദൈവരാജ്യത്തിലെ എണ്ണപ്പെട്ടവരുടെ കൂട്ടത്തിലാണോ? ഈ കാര്യങ്ങൾ ഇതിനകം വ്യക്തമായിരിക്കണം, കൂടുതൽ വിശദീകരണം ആവശ്യമില്ല.

പണ്ട്, പലരും ഭ്രാന്തമായ സ്ഥാനകാംക്ഷയോടും ഉദ്ദേശ്യങ്ങളോടും കൂടെ തെരയുകയുണ്ടായി, അവരുടെ സ്വന്തം പ്രതീക്ഷകളുടെ ഫലമായിട്ടായിരുന്നു ഈ അന്വേഷണം. അത്തരം പ്രശ്നങ്ങൾ തല്‍ക്കാലത്തേക്ക് നമുക്ക് മാറ്റിവെക്കാം; ഇപ്പോൾ പ്രധാനം, നിങ്ങളെ ഓരോരുത്തരെയും ദൈവമുമ്പാകെ ഒരു സാധാരണ അവസ്ഥ നിലനിർത്താനും സാത്താന്‍റെ സ്വാധീനമെന്ന ചങ്ങലയിൽ നിന്ന് ക്രമേണ സ്വതന്ത്രരാകാനും പ്രാപ്തരാക്കുന്ന ഒരു മാർഗ്ഗം കണ്ടെത്തുക എന്നതാണ്, അങ്ങനെ നിങ്ങൾ ദൈവത്താൽ കൈക്കൊള്ളപ്പെടുകയും, ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നതുപോലെ ഭൂമിയിൽ ജീവിക്കുകയും ചെയ്യും. ഈ വിധത്തിൽ മാത്രമേ നിങ്ങൾക്ക് ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റാൻ കഴിയൂ. പലരും ദൈവത്തിൽ വിശ്വസിക്കുന്നു, എന്നിട്ടും ദൈവം എന്താണ് ആഗ്രഹിക്കുന്നതെന്നോ സാത്താന് എന്താണ് വേണ്ടതെന്നോ അറിയില്ല. ബുദ്ധിശൂന്യമായ ആശയക്കുഴപ്പമുള്ളതായ ഒഴുക്കിനൊപ്പം പോകുന്ന രീതിയിലാണ് അവരുടെ വിശ്വാസം, അതിനാൽ ഒരിക്കലും അവര്‍ക്ക് ഒരു സാധാരണ ക്രിസ്തീയ ജീവിതം ഉണ്ടായിട്ടില്ല. എന്തിനധികം, അവർക്ക് ദൈവവുമായി വ്യക്തിപരമായ ബന്ധമില്ലെന്നു മാത്രമല്ല, സാമാന്യമായ ഒരു ബന്ധം പോലും ഉണ്ടായിട്ടില്ല. ഇതിൽ നിന്ന് മനുഷ്യന്‍റെ ബുദ്ധിമുട്ടുകളും പോരായ്മകളും, കൂടാതെ, ദൈവഹിതത്തെ തകർക്കാൻ കഴിയുന്ന മറ്റ് ഘടകങ്ങളും ധാരാളം ഉണ്ടെന്ന് കാണാം. മനുഷ്യൻ ഇതുവരെ ദൈവവിശ്വാസത്തിന്‍റെ ശരിയായ പാതയിലേക്ക് കടന്നിട്ടില്ലെന്നും മനുഷ്യജീവിതത്തിന്‍റെ യഥാർത്ഥ അനുഭവത്തിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും തെളിയിക്കാൻ ഇത് മതിയാകും. അപ്പോള്‍ ദൈവവിശ്വാസത്തിന്‍റെ ശരിയായ പാതയിലെത്തുക എന്നതിന്‍റെ അർത്ഥമെന്താണ്? ശരിയായ പാതയിലെത്തുകയെന്നാല്‍, നിങ്ങളുടെ ഹൃദയത്തെ എല്ലായ്പ്പോഴും ദൈവമുമ്പാകെ ശാന്തമാക്കാനും ദൈവവുമായുള്ള സാധാരണ ആശയവിനിമയം ആസ്വദിക്കാനും കഴിയുക, അങ്ങനെ ക്രമേണ മനുഷ്യന്‍റെ കുറവുകള്‍ എന്താണെന്ന് അറിയുകയും പതുക്കെ ദൈവത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടുകയും ചെയ്യുക. ഈ പാതയിലൂടെ, നിങ്ങളുടെ ആത്മാവ് ഓരോ ദിവസവും പുതിയ ഉൾക്കാഴ്ചയും പ്രബുദ്ധതയും നേടുന്നു; നിങ്ങളുടെ വാഞ്‌ഛ വളരുന്നു, നിങ്ങൾ‌ സത്യത്തിലേക്ക്‌ പ്രവേശിക്കാൻ‌ ശ്രമിക്കുന്നു, എല്ലാ ദിവസവും പുതിയ വെളിച്ചവും പുതിയ അറിവും ഉണ്ടാകുന്നു. ഈ പാതയിലൂടെ, നിങ്ങൾ ക്രമേണ സാത്താന്‍റെ സ്വാധീനത്തിൽ നിന്ന് മുക്തരാവുകയും നിങ്ങളുടെ ജീവിതത്തിൽ വളരുകയും ചെയ്യുന്നു. അത്തരം ആളുകൾ ശരിയായ പാതയിൽ പ്രവേശിച്ചിരിക്കയാണ്. നിങ്ങളുടെ യഥാർത്ഥമായ അനുഭവങ്ങൾ വിലയിരുത്തി നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ പിന്തുടർന്ന പാത പരിശോധിക്കുക. നിങ്ങള്‍ പരിശോധിക്കേണ്ടത് ഇതൊക്കെയാണ്: നിങ്ങൾ ശരിയായ പാതയിലാണോ? ഏതെല്ലാം കാര്യങ്ങളിൽ നിങ്ങൾ സാത്താന്‍റെ ബന്ധനത്തില്‍ നിന്നും സാത്താന്‍റെ അധീനതയില്‍ നിന്നും മുക്തനായിരിക്കുന്നു? നിങ്ങൾ ഇതുവരെ ശരിയായ പാതയിലായിട്ടില്ലെങ്കിൽ, സാത്താനുമായുള്ള നിങ്ങളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയാണെങ്കില്‍, ദൈവത്തെ സ്നേഹിക്കാനുള്ള നിങ്ങളുടെ ആഗ്രഹം സത്യസന്ധവും ഏകാഗ്രവും നിർമ്മലവുമായ ഒരു സ്നേഹത്തിലേക്ക് നിങ്ങളെ നയിക്കുമോ? ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം അചഞ്ചലവും ഹൃദയംഗമവുമാണെന്ന് നിങ്ങൾ പറയുന്നു, എന്നിട്ടും നിങ്ങൾ സാത്താന്‍റെ ബന്ധനത്തില്‍ നിന്ന് മുക്തനായിട്ടില്ല. നിങ്ങൾ ദൈവത്തെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയാണോ? നിങ്ങളുടെ ദൈവസ്നേഹം നിര്‍മ്മലമാകുന്ന ഒരു അവസ്ഥ കൈവരിക്കാന്‍ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദൈവത്താൽ പൂർണ്ണമായി സ്വീകരിക്കപ്പെടാനും ദൈവരാജ്യത്തിലെ ജനങ്ങൾക്കിടയിൽ എണ്ണപ്പെടാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ആദ്യം ദൈവവിശ്വാസത്തിന്‍റെ ശരിയായ പാതയിലേക്ക് നീങ്ങണം.

മുമ്പത്തേത്: അധ്യായം 8

അടുത്തത്: ദൈവവേലയുടെ ഘട്ടങ്ങളെക്കുറിച്ച്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക