ദൈവവേലയുടെ ഘട്ടങ്ങളെക്കുറിച്ച്

പുറമേ നിന്ന് നോക്കുമ്പോൾ, നിലവിലുള്ള ദൈവവേലയുടെ ഘട്ടങ്ങൾ അവസാനിച്ചതായി കാണപ്പെട്ടേക്കാം. മനുഷ്യൻ ദൈവവചനങ്ങളുടെ ന്യായവിധിയും ശാസനയും ദണ്ഡനവും ശുദ്ധീകരണവും ഇതിനകം അനുഭവിച്ചുകഴിഞ്ഞുവെന്നും അവൻ സേവകരുടെ പരീക്ഷ, ശാസനയുടെ കാലത്തെ ശുദ്ധീകരണം, മരണപരീക്ഷ, വൈപരീത്യങ്ങളുടെ പരീക്ഷണങ്ങൾ, ദൈവസ്‌നേഹത്തിന്റെ കാലം തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നുപോയി എന്നും തോന്നിയേക്കാം. ഓരോ ഘട്ടത്തിലും വലിയ പ്രയാസങ്ങൾ അനുഭവിച്ചിട്ടും മനുഷ്യർ ഇന്നും ദൈവഹിതത്തെക്കുറിച്ച് അറിവില്ലാത്തവരായി തുടരുന്നു. ഉദാഹരണത്തിന്, സേവകരുടെ പരീക്ഷ നോക്കൂ. എന്താണ് നേടിയത്, എന്താണ് അറിഞ്ഞത്, എന്ത് ഫലം ഉളവാക്കാനാണ് ദൈവം ആഗ്രഹിച്ചത് ഇവയെക്കുറിച്ചൊക്കെ അവർക്ക് ഇപ്പോഴും വ്യക്തതയില്ല. ദൈവവേലയുടെ വേഗം പരിഗണിക്കുമ്പോൾ വർത്തമാനകാലത്തിന്റെ വേഗത്തോടൊപ്പമെത്താൻ മനുഷ്യൻ തികച്ചും അശക്തനായി കാണപ്പെടുന്നു. ദൈവം ആദ്യം തന്നെ തന്റെ വേലയുടെ ഘട്ടങ്ങൾ മനുഷ്യനുവേണ്ടി വെളിപ്പെടുത്തിയതായി കാണാൻ കഴിയും, ഈ ഘട്ടങ്ങളിലേതിലെങ്കിലും മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് അതിനെ എത്തിക്കുന്നതിനു പകരം, ഒരു പ്രശ്‌നത്തിലേക്ക് വെളിച്ചം വീശുകയാണ് ദൈവം ചെയ്യുന്നത്. ഒരാളെ പൂർണ്ണനാക്കുന്നതിനും അതുവഴി ദൈവത്തിങ്കലേക്ക് അവനെ നേടുന്നതിനുമായി ദൈവത്തിന് മേൽപ്പറഞ്ഞ എല്ലാ ഘട്ടങ്ങളും നടപ്പിലാക്കേണ്ടതുണ്ട്. ഒരു കൂട്ടം മനുഷ്യരെ തികവുറ്റവരാക്കി മാറ്റുന്നതിന് ഏതൊക്കെ ഘട്ടങ്ങൾ ദൈവം നിവർത്തിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കുകയാണ് ഈ വേലയുടെ ലക്ഷ്യം. അതിനാൽ, പുറമേ നിന്ന് നോക്കുമ്പോൾ ദൈവവേലയുടെ ഘട്ടങ്ങളെല്ലാം പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട്—എന്നാൽ സത്യത്തിൽ, മനുഷ്യരെ തികവുള്ളവരാക്കുവാൻ ദൈവം ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. ഇക്കാര്യം മനുഷ്യർ വ്യക്തമായി മനസ്സിലാക്കിയിരിക്കണം: ദൈവവേലയുടെ ഘട്ടങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ, എന്നാൽ ആ വേല ഇനിയും പൂർത്തിയായിട്ടില്ല. എന്നാൽ മനുഷ്യരുടെ ധാരണയനുസരിച്ച് അവർ വിശ്വസിക്കുന്നത് ദൈവവേലയുടെ എല്ലാ ഘട്ടങ്ങളും മനുഷ്യർക്കു മുന്നിൽ വെളിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അതുകൊണ്ടുതന്നെ ദൈവപ്രവൃത്തി പൂർത്തീകരിക്കപ്പെട്ടിട്ടുണ്ട് എന്നതിൽ അവർക്ക് സംശയമേയില്ല. ഇവ്വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നത് പൂർണ്ണമായും തെറ്റാണ്. ദൈവവേല മനുഷ്യധാരണകൾക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നത്. മാത്രവുമല്ല, അത്തരം ധാരണകൾക്ക് എല്ലാ അർത്ഥത്തിലും തിരിച്ചടി നൽകുകയും ചെയ്യുന്നു. ദൈവവേലയുടെ ഘട്ടങ്ങൾ, പ്രത്യേകിച്ചും, മനുഷ്യധാരണകളുമായി വൈരുദ്ധ്യത്തിലാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് ദൈവത്തിന്റെ ജ്ഞാനത്തെയാണ്. മനുഷ്യധാരണകൾ എല്ലായ്‌പ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് കാണാം. അതേസമയം, മനുഷ്യന്റെ സങ്കൽപനങ്ങൾക്കെല്ലാം ദൈവം തിരിച്ചടി കൊടുക്കുകയും ചെയ്യാറുണ്ട്. ഇത് യഥാർത്ഥ അനുഭവങ്ങളിൽ നിന്നും വ്യക്തമാകുന്ന ഒന്നാണ്. ദൈവം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുവെന്നും മനുഷ്യർ അത് അറിയുന്നതിനു മുമ്പും അതിനെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കുന്നതിനു മുമ്പും അവർ ആകെ ആശയക്കുഴപ്പത്തിൽ തുടരുന്നതിനുമിടയിൽ തന്നെ ദൈവത്തിന്റെ വേല പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടാവുമെന്നും എല്ലാവരും വിചാരിക്കുന്നു. ഇതുപോലെത്തന്നെയാണ് ദൈവവേലയുടെ എല്ലാ ഘട്ടങ്ങളും. കൂടുതൽ പേരും വിചാരിക്കുന്നത് ദൈവം മനുഷ്യരെ വെച്ച് കളിക്കുകയാണെന്നാണ്. എന്നാൽ ദൈവവേലയുടെ ലക്ഷ്യം അതല്ല. ദൈവവേലയുടെ രീതി ധ്യാനാത്മകതയുടേതാണ്: തുടക്കത്തിലത് കുതിരപ്പുറത്ത് പാഞ്ഞുപോകുമ്പോൾ പൂക്കളിലേക്ക് പാളി നോക്കുന്നതുപോലെയാണ്. പിന്നീട് അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നു. അതിനു ശേഷം ഈ വിശദാംശങ്ങളെ പൂർണ്ണമായും സ്ഫുടം ചെയ്‌തെടുക്കുന്നു. ഇത് മനുഷ്യരെ അത്ഭുതപരതന്ത്രരാക്കുന്നു. ഒരു വിധം കാര്യങ്ങൾ ചെയ്ത് ഒപ്പിക്കാൻ കഴിഞ്ഞാൽ ദൈവം സംതൃപ്തനാകുമെന്നു വിചാരിച്ച് മനുഷ്യർ ദൈവത്തെ പറ്റിക്കാൻ ശ്രമിക്കാറുണ്ട്. യഥാർഥത്തിൽ എങ്ങനെയെങ്കിലുമൊക്കെ കാര്യങ്ങൾ ചെയ്‌തൊപ്പിക്കുന്നതിനുള്ള മനുഷ്യരുടെ ശ്രമത്തിൽ ദൈവത്തിനെങ്ങനെ സംതൃപ്തനാവാൻ കഴിയും? ഉത്തമമായ ഫലം നേടുന്നതിനു വേണ്ടി ഒട്ടും നിനച്ചിരിക്കാത്ത വേളയിൽ ദൈവം മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്നു. ഇതിലൂടെ ദൈവത്തിന്റെ ജ്ഞാനത്തെക്കുറിച്ചും നീതിയെക്കുറിച്ചും മഹിമയെക്കുറിച്ചും പ്രകോപിപ്പിക്കാനാവാത്ത പ്രകൃതത്തെക്കുറിച്ചും കൂടുതൽ മെച്ചപ്പെട്ട അറിവ് മനുഷ്യർക്ക് ലഭിക്കുന്നു.

മനുഷ്യനെ തികവുള്ളവനാക്കാനുള്ള കർമം ദൈവം ഇന്ന് ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞു. പൂർണ്ണരാക്കപ്പെടുന്നതിനു വേണ്ടി മനുഷ്യർ ദൈവവചനങ്ങളുടെ വെളിപാടിനും ന്യായവിധിക്കും ശാസനയ്ക്കും വിധേയരാകേണ്ടതുണ്ട്. ദൈവവചനങ്ങളുടെ പരീക്ഷണങ്ങളും ശുദ്ധീകരണവും (സേവകരുടെ പരീക്ഷ പോലെയുള്ളവ) അനുഭവിക്കേണ്ടതുണ്ട്. കൂടാതെ, അവർ മരണപരീക്ഷയും അതിജീവിക്കേണ്ടതുണ്ട്. ഇതിന്റെ അർത്ഥം എന്തെന്നാൽ, ദൈവഹിതത്തിന് പൂർണ്ണമായും വിധേയരാകുന്നവർക്ക് ന്യായവിധിക്കും ശാസനയ്ക്കും ദൈവത്തിന്റെ പരീക്ഷകൾക്കും ഇടയിൽപ്പോലും ഹൃദയങ്ങളുടെ ആഴത്തിൽ നിന്ന് ദൈവത്തെ പ്രകീർത്തിക്കാനും പൂർണ്ണമായും ദൈവത്തെ അനുസരിക്കാനും സ്വയം ഉപേക്ഷിക്കാനും അതുവഴി ആത്മാർഥവും അവിഭക്തവും നിർമ്മലവുമായ ഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കാനും കഴിയും. ഇങ്ങനെയാണ് പൂർണ്ണതയുള്ള ഒരു വ്യക്തി. ഇതുതന്നെയാണ് ദൈവം ചെയ്യാനുദ്ദേശിക്കുന്ന വേല; ദൈവം നിവർത്തിക്കുന്ന വേലയും ഇതുതന്നെയാണ്. ദൈവത്തിന്റെ വേലയുടെ രീതിയെക്കുറിച്ച് മനുഷ്യർ എടുത്തുചാടി നിഗമനങ്ങളിൽ എത്തേണ്ടതില്ല. ജീവനിലേക്കുള്ള പ്രവേശനമാണ് അവർ പിന്തുടരേണ്ടത്. ഇതാണ് അടിസ്ഥാനപരമായിട്ടുള്ളത്. ദൈവവേലയുടെ രീതിയെക്കുറിച്ച് നിരന്തരം സൂക്ഷ്മപരിശോധന നടത്തരുത്. അത് നിങ്ങളുടെ ഭാവിസാധ്യതകളെ തടസ്സപ്പെടുത്തുകയേയുള്ളൂ. ദൈവപ്രവൃത്തിയുടെ രീതി നീ എത്രമാത്രം കണ്ടിട്ടുണ്ട്? നീ എത്രത്തോളം അനുസരണയുള്ളവനായിരുന്നു? ദൈവവേലയുടെ ഓരോ രീതിയിൽ നിന്നും നീ എത്ര നേടിയിട്ടുണ്ട്? ദൈവത്താൽ പൂർണ്ണനാക്കപ്പെടുവാൻ നീ തയ്യാറാണോ? നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ വ്യക്തമായി മനസ്സിലാക്കേണ്ടതും പ്രവേശിക്കേണ്ടതുമായ കാര്യങ്ങൾ ഇവയാണ്.

മുമ്പത്തേത്: വിശ്വാസികള്‍ മുറുകെപ്പിടിക്കേണ്ട കാഴ്ചപ്പാട്

അടുത്തത്: കളങ്കിതനായ മനുഷ്യന് ദൈവത്തിന്‍റെ പ്രതിനിധിയായി വര്‍ത്തിക്കാന്‍ സാധ്യമല്ല

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക