അധ്യായം 8

ആത്മാവിന്‍റെ വീക്ഷണകോണില്‍ നിന്നും ദൈവം സംസാരിക്കുമ്പോള്‍, അവിടുത്തെ സ്വരം മനുഷ്യരാശിയെ മുഴുവനായി ലക്ഷ്യം വച്ചുള്ളതാണ്. മനുഷ്യവീക്ഷണത്തില്‍ നിന്നുകൊണ്ട് ദൈവം സംസാരിക്കുമ്പോഴാകട്ടെ, അവിടുത്തെ സ്വരം അവിടുത്തെ ആത്മാവിന്‍റെ മാര്‍ഗോപദേശം പിന്തുടരുന്ന എല്ലാവരേയും ലക്ഷ്യം വയ്ക്കുന്നു. ദൈവം മൂന്നാമതൊരാള്‍ എന്ന നിലയില്‍ സംസാരിക്കുമ്പോള്‍ (ആളുകള്‍ പറയുന്നതുപോലെ, ഒരു നിരീക്ഷകന്‍റെ കാഴ്ചപ്പാടില്‍ നിന്ന്) അവിടുന്ന് തന്‍റെ വചനങ്ങളെ മനുഷ്യര്‍ക്ക് നേരിട്ടു കാണിച്ചുകൊടുക്കുന്നു. അപ്പോള്‍ അവര്‍ അവിടുത്തെ ഒരു വ്യാഖ്യാതാവ് ആയി കാണുകയും, മനുഷ്യര്‍ക്ക് ഗ്രഹിക്കാന്‍ സാധിക്കാത്തതും അവര്‍ക്കറിയാത്തതുമായ അനവധി കാര്യങ്ങള്‍ അവിടുത്തെ അധരത്തില്‍നിന്നും പുറത്തുവരുന്നതുപോലെ അവര്‍ക്ക് തോന്നുകയും ചെയ്യും. ഇങ്ങനെയല്ലേ സംഭവിക്കുന്നത്? ദൈവം ആത്മാവിന്‍റെ വീക്ഷണകോണില്‍ നിന്നും സംസാരിക്കുമ്പോള്‍ മുഴുവന്‍ മനുഷ്യവര്‍ഗവും അത്ഭുതപ്പെടുന്നു. “മനുഷ്യന് എന്നോടുള്ള സ്നേഹം വളരെ പരിമിതമാണ്. അവര്‍ക്ക് എന്നിലുള്ള വിശ്വാസമോ തുലോം തുച്ഛവും. ഇപ്പോള്‍ എന്‍റെ വാക്കുകള്‍ കൊണ്ടുള്ള പ്രഹരം ഞാന്‍ ആളുകളുടെ ബലഹീനതകളുടെമേല്‍ പ്രയോഗിച്ചില്ല എങ്കില്‍, സര്‍വവിജ്ഞാനികളും ഭൗതികവിഷയങ്ങളിൽ എല്ലാ അറിവുകളും ഉള്ളവരുമാണ് തങ്ങള്‍ എന്ന പോലെ അവര്‍ പൊങ്ങച്ചം പറയുകയും വീമ്പിളക്കുകയും തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന രീതിയില്‍ സംസാരിക്കുകയും വീരവാദം നിറഞ്ഞ സിദ്ധാന്തങ്ങളുമായി മുന്നോട്ടു വരികയും ചെയ്യും.” ഈ വചനങ്ങള്‍ മനുഷ്യവര്‍ഗം യഥാര്‍ഥത്തില്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവരെ വെളിവാക്കുകയും മനുഷ്യരുടെ ഹൃദയത്തില്‍ ദൈവത്തിനുള്ള സ്ഥാനം വ്യക്തമാക്കുകയും മാത്രമല്ല ചെയ്യുന്നത്, മറിച്ച് മനുഷ്യവര്‍ഗത്തിന്‍റെ മുഴുവന്‍ ജീവിതവും അനാവരണം ചെയ്യുന്നു. ഓരോ വ്യക്തിയും കരുതുന്നത് താന്‍ വളരെ വിശേഷപ്പെട്ട ഒരാളാണെന്നാണ്. എന്നാല്‍ “ദൈവം” എന്ന ഒരു വാക്ക് ഉണ്ടെന്നുപോലും അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ വീരവാദം നിറഞ്ഞ സിദ്ധാന്തങ്ങള്‍ മുന്നോട്ടു വയ്ക്കും. എന്നിരുന്നാലും ഈ “വീരവാദം നിറഞ്ഞ സിദ്ധാന്തങ്ങള്‍ മുന്നോട്ടു വയ്ക്കുക” എന്നാല്‍ ആളുകള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു “സംസാരിക്കല്‍” അല്ല. മറിച്ച്, മനുഷ്യര്‍ സാത്താനാല്‍ ദുഷിക്കപ്പെട്ടു എന്നാണ് അത് അര്‍ഥമാക്കുന്നത്. അവര്‍ ചെയ്യുന്നതെല്ലാം, അവര്‍ എടുക്കുന്ന ഓരോ നടപടിയും, ദൈവത്തിനു വിരുദ്ധമായതും അവിടുത്തെ നേരിട്ടെതിര്‍ക്കുന്നതുമാണ്. അവരുടെ പ്രവൃത്തികളുടെ സാരം സാത്താനില്‍ നിന്നാണ് വരുന്നത്. അവ ദൈവത്തിനു എതിരായിട്ടുള്ളതും അവിടുത്തെ ഇച്ഛക്ക് വിരുദ്ധമായി സ്വാതന്ത്ര്യം നേടുവാന്‍ ഉദ്ദേശിച്ചുള്ളതുമാണ്. അതുകൊണ്ടാണ്, മനുഷ്യരെല്ലാവരും വീരവാദം നിറഞ്ഞ സിദ്ധാന്തങ്ങള്‍ മുന്നോട്ടു വയ്ക്കുമെന്ന് ദൈവം പറയുന്നത്. തന്‍റെ വചനങ്ങളുടെ പ്രഹരം മനുഷ്യന്‍റെ ബലഹീനതകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ദൈവം പറയുന്നത് എന്തുകൊണ്ടാണ്? കാരണം, ദൈവം ഉദ്ദേശിക്കുന്നതുപോലെ, മനുഷ്യരുടെ ഹൃദയത്തില്‍ ആഴത്തില്‍ ഒളിഞ്ഞുകിടക്കുന്ന കാര്യങ്ങള്‍ അവിടുന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍, ആരും അവിടുത്തേക്ക് കീഴ്പ്പെടുകയില്ല; അങ്ങനെ വന്നാല്‍ മനുഷ്യര്‍ സ്വയം മനസ്സിലാക്കുകയോ ദൈവത്തെ ബഹുമാനിക്കുകയോ ചെയ്യില്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, മനുഷ്യരുടെ ഉദ്ദേശ്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാത്ത പക്ഷം അവര്‍ എന്തും ചെയ്യാന്‍ ധൈര്യപ്പെടും—ഒരു പക്ഷേ സ്വര്‍ഗത്തിനോ അല്ലെങ്കില്‍ ദൈവത്തിനോ നേരെ പോലും ശാപവാക്കുകള്‍ ചൊരിയും. ഇവയാണ് മനുഷ്യരുടെ ബലഹീനതകള്‍. അതിനാല്‍ ദൈവം ഇങ്ങനെ പറയുന്നു: “എന്‍റെ ഉദ്ദേശ്യത്തിന് അനുയോജ്യരും എന്‍റെ ഉപയോഗത്തിന് യോഗ്യരുമായവരെ ശാശ്വതമായി തിരഞ്ഞുകൊണ്ട് ഞാന്‍ ഈ പ്രപഞ്ചത്തിന്‍റെ എല്ലാ കോണുകളിലേക്കും സഞ്ചരിക്കുന്നു.” ഈ പ്രസ്താവനയെ, രാജ്യത്തിന്‍റെ വന്ദനം ഔപചാരികമായി മുഴങ്ങിക്കേള്‍ക്കുന്നതിനെപ്പറ്റി പിന്നീട് അരുളിച്ചെയ്തതുമായി കൂട്ടിവായിച്ചാല്‍, ദൈവത്തിന്‍റെ ആത്മാവ് ഭൂമിയില്‍ പുതിയ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്; മനുഷ്യര്‍ക്ക് അവരുടെ ബാഹ്യനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുന്നില്ല എന്നുമാത്രം. ആത്മാവ് ഭൂമിയില്‍ പുതിയ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് എന്നുള്ളതുകൊണ്ട് പ്രപഞ്ചം മുഴുവനും സുപ്രധാനമായ ഒരു മാറ്റത്തിലൂടെ കടന്നുപോകുന്നു: ദൈവത്തിന്‍റെ പുത്രന്മാരും ദൈവത്തിന്‍റെ ജനവും ദൈവത്തിന്‍റെ അവതാരത്തിന്‍റെ സാക്ഷ്യം അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്നാല്‍ അതിലുപരിയായി, എല്ലാ മതങ്ങളും മതവിഭാഗങ്ങളും, ജീവിതത്തിന്‍റെ സകല മേഖലകളും, സ്ഥലങ്ങളും കൂടി അത് വ്യത്യസ്ത അളവുകളില്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രപഞ്ചലോകത്തിലെ ആത്മീയതലത്തില്‍ ഇതൊരു വലിയ മുന്നേറ്റമാണ്. ആത്മീയലോകത്തെ മുഴുവനായും അകക്കാമ്പു വരെ അത് പിടിച്ചുകുലുക്കുന്നു. ഭാഗികമായി ഇതിനെപ്പറ്റിയാണ് “ഭൂകമ്പം” എന്നു മുന്‍പ് പരാമര്‍ശിച്ചിരിക്കുന്നത്. അടുത്തതായി, മാലാഖമാര്‍ ഔപചാരികമായി തങ്ങളുടെ പ്രവൃത്തി തുടങ്ങുന്നു. ഇനിയൊരിക്കലും അലയേണ്ടതില്ലാതെ ഇസ്രായേല്‍ജനം തങ്ങളുടെ ഭവനത്തിലേക്കു മടങ്ങുന്നു. ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും നയിക്കപ്പെടുവാന്‍ സന്നദ്ധരാകുന്നു. ഇതിനു വിപരീതമായി ഈജിപ്തുകാര്‍ എന്‍റെ വിമോചനത്തിന്‍റെ പരിധിയില്‍ നിന്നു വിഘടിച്ചുപോകാന്‍ തുടങ്ങുന്നു. അതായത് അവര്‍ക്കെന്‍റെ ശിക്ഷ ലഭിക്കുന്നു. (പക്ഷേ അതിപ്പോഴും ഔപചാരികമായി ആരംഭിച്ചിട്ടില്ല). അതുകൊണ്ട്, ലോകം ഒരേസമയം ഈ മഹത്തായ പല മാറ്റങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അത് രാജ്യത്തിന്‍റെ വന്ദനം ഔപചാരികമായി മുഴങ്ങിക്കേള്‍ക്കുന്ന സമയം കൂടിയാണ്, “ഏഴിരട്ടി ബലപ്പെട്ട ആത്മാവ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്ന സമയം” എന്ന് മനുഷ്യര്‍ പറയുന്ന സമയം. ഓരോ തവണയും ദൈവം വീണ്ടെടുപ്പിന്‍റെ പ്രവൃത്തി ചെയ്യുമ്പോള്‍, ഈ ഘട്ടങ്ങളില്‍ (അല്ലെങ്കില്‍ ഈ പരിവര്‍ത്തനകാലഘട്ടങ്ങളില്‍) ആര്‍ക്കും പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട്, ദൈവത്തിന്‍റെ വചനങ്ങള്‍ പറയുന്നതുപോലെ “ആളുകള്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍” എന്നത് സത്യമായി അനുഭവപ്പെടുന്നു. കൂടാതെ, ഈ ഓരോ പരിവര്‍ത്തനഘട്ടത്തിലും, മനുഷ്യര്‍ക്ക് പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഇതൊരു തെറ്റായ പാതയാണെന്ന് അവര്‍ക്ക് തോന്നുമ്പോള്‍, ദൈവം ആദ്യം മുതല്‍ തുടങ്ങുകയും തന്‍റെ പ്രവൃത്തിയുടെ അടുത്ത ഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. സൃഷ്ടിയുടെ സമയം മുതല്‍ ഇപ്പോള്‍ വരെ, ദൈവം തന്‍റെ പ്രവൃത്തി വീണ്ടെടുക്കുകയും തന്‍റെ പ്രവൃത്തിയുടെ രീതികളില്‍ ഈ തരത്തില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. മിക്ക ആളുകള്‍ക്കും, വ്യത്യസ്ഥമായ അളവുകളില്‍ ഈ പ്രവൃത്തിയുടെ ചില വശങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിക്കുമെങ്കിലും, അവസാനം അതെല്ലാം ഒരു ജലപ്രവാഹത്തിലെന്നപോലെ ഒലിച്ചുപോകുന്നു. കാരണം, അവരുടെ ഔന്നത്യം അത്രയും തുച്ഛമാണ്. അവര്‍ക്ക് ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഘട്ടങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല. അതുകൊണ്ട് അവര്‍ ഒഴിവാക്കപ്പെടുന്നു. എന്നിരുന്നാലും, ഇത് ദൈവം മനുഷ്യരെ ശുദ്ധീകരിക്കുന്ന രീതി കൂടിയാണ്. മനുഷ്യരുടെ കാലഹരണപ്പെട്ട ധാരണകള്‍ക്കുമേലുള്ള ദൈവത്തിന്‍റെ വിധിയുമാണ്. മനുഷ്യര്‍ക്ക് എത്രത്തോളം ഒരു അടിത്തറയുണ്ടോ, ദൈവത്തെക്കുറിച്ചുള്ള അവരുടെ തെറ്റായ ധാരണകളും അത്രത്തോളം വലുതായിരിക്കും. അവ ഒഴിവാക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല; അവര്‍ എപ്പോഴും പഴയ കാര്യങ്ങളെ അള്ളിപ്പിടിച്ചിരിക്കും. പുതിയവെളിച്ചം സ്വീകരിക്കുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ്. അതേ സമയം, ഒരുവന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവനു നില്‍ക്കാന്‍ അടിത്തറയും ആവശ്യമാണ്. എന്നിരിക്കിലും മിക്ക മനുഷ്യര്‍ക്കും അവരുടെ തെറ്റായ ധാരണകളെ വിട്ടുകളയുന്നത് ഇപ്പൊഴും ബുദ്ധിമുട്ടാണ്. ഇന്നത്തെ ദൈവാവതാരത്തെക്കുറിച്ചുള്ള അവരുടെ തെറ്റായ ധാരണകളെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ശരിയാണ്. ഇത് വളരെ വ്യക്തമായി നമുക്ക് കാണാവുന്നതാണ്.

ഇന്നത്തെ വചനങ്ങളില്‍ ദൈവം ദര്‍ശനങ്ങളെപ്പറ്റി ഏറെ സംസാരിക്കുന്നു. അതിനെപ്പറ്റി വിശദീകരിക്കേണ്ട ആവശ്യമില്ല. ദൈവം പ്രധാനമായും സംസാരിക്കുന്നത് എങ്ങനെ സഭ പണിതുയര്‍ത്തുന്നതിലൂടെ രാജ്യത്തിന് അടിത്തറയിടുന്നു എന്നാണ്. കൂടുതല്‍ വ്യക്തമാക്കിയാല്‍, സഭ പണിതുയര്‍ത്തുന്ന സമയത്തെ പ്രധാനലക്ഷ്യം മനുഷ്യരെ, അവര്‍ ദൈവാവതാരത്തെ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടിട്ടുണ്ടായിരുന്നെങ്കിലും, ഹൃദയത്തിലും വചനത്തിലും ബോധ്യപ്പെടുത്തുക എന്നുള്ളതായിരുന്നു. അവരുടെ ഹൃദയങ്ങളില്‍ വിശ്വാസം ഉണ്ടായിരുന്നെങ്കിലും അവര്‍ ദൈവാവതാരത്തെ അറിഞ്ഞിരുന്നില്ല. കാരണം, ആ ഘട്ടത്തില്‍ അവിടുത്തെ ഒരു വ്യക്തിയില്‍ നിന്നും വേര്‍തിരിച്ചറിയുക പ്രയാസമായിരുന്നു. ദൈവരാജ്യത്തിന്‍റെ യുഗത്തില്‍ എല്ലാവരും തങ്ങളുടെ ഹൃദയങ്ങളിലും വാക്കുകളിലും കണ്ണുകളിലും ദൃഢവിശ്വാസം പ്രകടമാക്കണം. ഹൃദയങ്ങളിലും വാക്കുകളിലും കണ്ണുകളിലും ദൃഢവിശ്വാസം പ്രകടമാക്കണമെങ്കില്‍ ശരീരത്തില്‍ ജീവിക്കുന്ന ദൈവത്തെ ബാഹ്യനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ മനുഷ്യരെ അനുവദിക്കണം എന്നുകാണിക്കാന്‍ ഇത് പര്യാപ്തമാണ്. അത് ബലപ്രയോഗത്താലോ വെറും ഉദാസീനമായ വിശ്വാസത്താലോ അല്ല, മറിച്ച് അവരുടെ ഹൃദയങ്ങളിലേയും അധരങ്ങളിലേയും ദൃഢവിശ്വാസത്തില്‍ നിന്നും വരുന്ന അറിവിനാല്‍ ആണ്. അതിനാല്‍, പണിതുയര്‍ത്തലിന്‍റെതായ ഈ ഘട്ടത്തില്‍ യുദ്ധമോ കൊലയോ ഇല്ല. പകരം, ദൈവത്തിന്‍റെ വചനങ്ങളിലൂടെ മനുഷ്യര്‍ ജ്ഞാനോദയത്തിലേക്ക് നയിക്കപ്പെടും. ഇതുവഴി അവര്‍ പിന്തുടരുകയും അന്വേഷിച്ചറിയുകയും അങ്ങനെ അവര്‍ ഉപബോധമനസില്‍ ദൈവാവതാരത്തെപ്പറ്റി അറിയുകയും ചെയ്യും. അതിനാല്‍, ദൈവത്തിന് പ്രവൃത്തിയുടെ ഈ ഘട്ടം വളരെ എളുപ്പമാണ്. കാരണം അത് പ്രകൃതത്തെ അതിന്‍റെ സ്വന്തം മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നു. മനുഷ്യവര്‍ഗത്തിന് എതിരായിക്കൊണ്ട് മുന്നോട്ടുപോകുന്നുമില്ല. അത്, അവസാനം, മനുഷ്യരെ സ്വഭാവികമായും ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിലേക്ക് നയിക്കും. അതുകൊണ്ട് വ്യാകുലപ്പെടുകയോ ഉത്കണ്ഠപ്പെടുകയോ വേണ്ട. അതായത്, ആത്മീയതലത്തിലെ യുദ്ധത്തിന്‍റെ അവസ്ഥ നേരിട്ട് എന്‍റെ എല്ലാ ജനങ്ങള്‍ക്കും വ്യക്തമാക്കിക്കൊടുക്കുന്നു,” എന്നു ദൈവം പറഞ്ഞപ്പോള്‍ അവിടുന്ന് ഉദ്ദേശിച്ചത് മനുഷ്യര്‍ ദൈവത്തെ അറിയുന്നതിനുള്ള ശരിയായ പാതയില്‍ യാത്ര തുടങ്ങുമ്പോള്‍ ഓരോ വ്യക്തിയും ആന്തരികമായി സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെടും എന്നത് മാത്രമല്ല, സഭയിലും അവര്‍ സാത്താന്‍റെ പ്രലോഭനത്തിന് ഇരയായേക്കാം എന്നത് കൂടിയാണ്. എന്നിരുന്നാലും, ഇതാണ് ഏവരും സ്വീകരിക്കേണ്ട പാത. അതുകൊണ്ട് ആരും ഭയപ്പെടേണ്ട. സാത്താന്‍റെ പ്രലോഭനം പല രൂപത്തില്‍ വരാം. ദൈവം പറയുന്നതു ചിലര്‍ അവഗണിക്കുകയും ഉപേക്ഷിക്കുകയും ചെയ്തേക്കാം. മറ്റു മനുഷ്യരുടെ സന്തോഷത്തെ കെടുത്തുന്ന നിഷേധാത്മകമായ കാര്യങ്ങള്‍ അവര്‍ പറയുകയും ചെയ്തേക്കാം. എന്നിരുന്നാലും, അത്തരക്കാരനായ ഒര വ്യക്തി സാധാരണ നിലയില്‍ മറ്റുള്ളവരെ തന്‍റെ ഭാഗത്തേക്ക് കൊണ്ടുവരുന്നതില്‍ വിജയിക്കില്ല. ഇത് വിവേചിച്ചറിയാന്‍ പ്രയാസമാണ്. ഇതിനുള്ള പ്രധാന കാരണം: അത്തരമൊരു വ്യക്തി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അപ്പോഴും ഉല്‍സുകനായിരിക്കും, എന്നാല്‍ അവര്‍ക്ക് ദര്‍ശനങ്ങളെക്കുറിച്ച് വ്യക്തതയുണ്ടാകില്ല. സഭ അവര്‍ക്കെതിരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ സഭ ഒന്നടങ്കം അവരുടെ നിഷേധാത്മകതയാല്‍ ഉലയുകയും അതുമൂലം ദൈവത്തോട് നിസംഗമായി പ്രതികരിക്കുന്നതിലേക്കും അങ്ങനെ ദൈവത്തിന്‍റെ വചനങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാതിരിക്കുന്നതിലേക്കും അത് നയിച്ചേക്കാം—സാത്താന്‍റെ പ്രലോഭനങ്ങളിലേക്ക് നേരിട്ടു വീണുപോകുക എന്നാണ് ഇതിന്‍റെ അര്‍ഥം. അത്തരമൊരു വ്യക്തി ദൈവത്തെ നേരിട്ട് എതിര്‍ക്കുകയില്ലായിരിക്കാം. പക്ഷേ, ദൈവത്തിന്‍റെ വചനങ്ങള്‍ മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ടും ദൈവത്തെ അറിയാത്തതുകൊണ്ടും, അവര്‍ പരാതി പറയുകയും ഹൃദയം അവജ്ഞയാല്‍ നിറക്കുകയും വരെ ചെയ്തേക്കാം. ദൈവം അവരെ കൈവിട്ടുവെന്നും അതുകൊണ്ട് അവര്‍ക്ക് ബോധോദയവും വെളിവും നേടുവാന്‍ സാധിക്കുന്നില്ല എന്നും അവര്‍ പറഞ്ഞേക്കാം. പോകുവാന്‍ അവര്‍ ആഗ്രഹിക്കും, പക്ഷേ അവര്‍ക്ക് ചെറിയ ഭയമുണ്ട്. ദൈവത്തിന്‍റെ പ്രവൃത്തി ദൈവത്തില്‍ നിന്നല്ല വരുന്നതെന്നും മറിച്ച് അത് ദുരാത്മാക്കളുടെ പ്രവൃത്തിയാണെന്നും അവര്‍ പറഞ്ഞേക്കാം.

എന്തുകൊണ്ടാണ് ദൈവം പത്രോസിനെപ്പറ്റി ഇടയ്ക്കിടെ പരാമര്‍ശിക്കുന്നത്? ഇയ്യോബ് പോലും അവനോടു തുല്യനാകുന്നതിന്‍റെ അടുത്തുപോലും എത്തിയിട്ടില്ല എന്നു പറയുന്നത്? അങ്ങനെ പറയുന്നത് ആളുകള്‍ പത്രോസിന്‍റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുവാന്‍ കാരണമാകും എന്നുമാത്രമല്ല, അവരുടെ ഹൃദയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ മാതൃകകളും മാറ്റിവയ്ക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ഏറ്റവും വലിയ വിശ്വാസമുണ്ടായിരുന്ന ഇയ്യോബിന്‍റെ മാതൃക പോലും അവരെ സംതൃപ്തരാക്കില്ല. ഈ വഴിയിലൂടെ മാത്രമേ ഒരു മികച്ച ഫലം നേടാനാകൂ. എങ്ങനെയെന്നാല്‍, ആളുകള്‍ പത്രോസിനെ അനുകരിക്കുവാനുള്ള പ്രയത്നത്തില്‍ മറ്റെല്ലാം മാറ്റിവയ്ക്കുകയും അങ്ങനെ ചെയ്യുന്നതുവഴി ദൈവത്തെപ്പറ്റിയുള്ള അറിവിന്‍റെ കാര്യത്തില്‍ ഒരു പടികൂടി മുന്നോട്ടുവരികയും ചെയ്യും. ദൈവത്തെ അറിയുവാനായി പത്രോസ് സ്വീകരിച്ച വഴി അവിടുന്ന് ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കുന്നു. അങ്ങനെ ചെയ്യുന്നതിന്‍റെ ലക്ഷ്യം ജനങ്ങള്‍ക്ക് ഉറ്റുനോക്കാന്‍ ഒരു മാതൃക നല്കുക എന്നതാണ്. “ഏതായാലും, ഉദാസീനതയോടും അശ്രദ്ധയോടും കൂടിയാണ് നീയെന്‍റെ വചനങ്ങളെ സമീപിക്കുന്നതെങ്കില്‍ നീയെന്നെ എതിര്‍ക്കുകയാണെന്നതില്‍ സംശയമില്ല. ഇത് സത്യമാണ്,” എന്നു ദൈവം പറയുമ്പോള്‍ സാത്താന്‍ മനുഷ്യരെ പ്രലോഭിപ്പിക്കുവാന്‍ പോകുന്ന വഴികളിലൊന്നിനെക്കുറിച്ച് അവിടുന്ന് പ്രവചിക്കുകയാണ്. ഈ വാക്കുകളില്‍, സാത്താന്‍ ഉപയോഗിക്കാന്‍ ശ്രമിച്ചേക്കാവുന്ന കുടിലതന്ത്രങ്ങളെക്കുറിച്ച് ദൈവം മുന്‍കൂട്ടി പറയുന്നു. അതൊരു മുന്നറിയിപ്പാണ്. എല്ലാവരും ദൈവത്തിന്‍റെ വചനങ്ങളെ ഉദാസീനതയോടെ സമീപിക്കുക എന്നത് സാധ്യതയില്ലാത്തതാണെങ്കിലും അനേകം പേര്‍ ഈ പ്രലോഭനത്തിന് അടിമകളായേക്കാം. അതുകൊണ്ട്, അവസാനം, ദൈവം വീണ്ടും ഊന്നിപ്പറയുന്നു, “എന്‍റെ വചനങ്ങളെ അറിയുകയോ സ്വീകരിക്കുകയോ പ്രവൃത്തിയില്‍ വരുത്തുകയോ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷണത്തിന് വിധേയരാകും! നിങ്ങള്‍ തീര്‍ച്ചയായും സാത്താന് ഇരകളാകും!” ഇതാണ് മനുഷ്യരോടുള്ള ദൈവത്തിന്‍റെ ഉപദേശം—എങ്കിലും അവസാനം ദൈവം പ്രവചിച്ചതുപോലെ ഒരു വിഭാഗം ആളുകള്‍ എങ്ങനെയായാലും സാത്താന് ഇരകളാകും.

മുമ്പത്തേത്: അധ്യായം 29

അടുത്തത്: അധ്യായം 8

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക