ഒരു യഥാര്‍ത്ഥ വ്യക്തിയെന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത്

മനുഷ്യനെ കൈകാര്യം ചെയ്യേണ്ടത് എല്ലായ്പ്പോഴും എന്റെ കടമയാണ്. മാത്രമല്ല, മനുഷ്യനെ ജയിക്കുക എന്നതാണ് ലോകത്തെ സൃഷ്ടിച്ചപ്പോൾ ഞാൻ കല്‍പ്പിച്ചത്. അവസാന നാളുകളിൽ ഞാൻ മനുഷ്യനെ പൂർണ്ണമായും ജയിക്കുമെന്നോ, മനുഷ്യവർഗത്തിലെ നിഷേധികളെ കീഴടക്കിയത് സാത്താനെ ഞാൻ പരാജയപ്പെടുത്തിയതിന്റെ തെളിവാണ് എന്നോ ആളുകൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, എന്റെ ശത്രു എന്നോട് യുദ്ധം തുടങ്ങിയപ്പോള്‍ത്തന്നെ സാത്താൻ ബന്ദികളാക്കി മക്കളാക്കി മാറ്റിയവരെ കീഴടക്കി അതിന്റെ ഭവനം നിരീക്ഷിച്ച വിശ്വസ്തരായ ദാസന്മാരാക്കും എന്ന് ഞാന്‍ അതിനോട് പറഞ്ഞു കഴിഞ്ഞിരുന്നു. കീഴടക്കുക എന്നതിന്റെ മൗലികാർത്ഥം തോൽപ്പിക്കുക, അപമാനത്തിന് വിധേയമാക്കുക എന്നാണ്; ഇസ്രായേല്യരുടെ ഭാഷയിൽ ഇതിന്‍റെ അര്‍ത്ഥം പൂർണമായും പരാജയപ്പെടുത്തുക, നശിപ്പിക്കുക, എനിക്കെതിരേ കൂടുതൽ ചെറുത്തുനിൽപ്പിന് കഴിവില്ലാത്ത വിധത്തിലാക്കുക എന്നും. എന്നാൽ ഇന്ന്, നിങ്ങളുടെ ഇടയിൽ ഉപയോഗിക്കുമ്പോൾ, അതിന്റെ അർത്ഥം കീഴടക്കുക എന്നതാണ്. എനിക്കെതിരേ ഇനി മത്സരിക്കാനാവാത്ത വിധം, എന്റെ വേലയെ തടസ്സപ്പെടുത്താനോ ശല്യപ്പെടുത്താനോ വേണ്ടുന്ന ശ്വാസം ഇല്ലാത്ത വിധം പൂർണ്ണമായും കെടുത്തിക്കളയുവാനും മനുഷ്യരാശിയിലെ ദുഷ്ടരെ തുരത്തുവാനും ആണ് എപ്പോഴും എന്റെ ഉദ്ദേശ്യം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതിനാൽ, മനുഷ്യനെ സംബന്ധിച്ചിടത്തോളം, കീഴടക്കല്‍ എന്നാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. ഈ പദത്തിന്റെ വ്യംഗ്യാര്‍ത്ഥം എന്തുതന്നെയായാലും, മനുഷ്യരാശിയെ പരാജയപ്പെടുത്തുക എന്നതാണ് എന്റെ ജോലി. മനുഷ്യരാശി എന്റെ കാര്യനിര്‍വഹണത്തിന്റെ ഒരു അനുബന്ധമാണെന്നത് സത്യമാണെങ്കിലും, കൂടുതൽ കൃത്യമായി പറഞ്ഞാൽ, മനുഷ്യവർഗം എന്റെ ശത്രു തന്നെയാണ്. എന്നെ എതിർക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുന്ന ദുഷ്ടരാണ് മനുഷ്യവർഗം. എന്‍റെ ശാപം കിട്ടിയ ദുഷ്ടന്റെ സന്തതിയല്ലാതെ മറ്റാരുമല്ല മനുഷ്യവര്‍ഗം. എന്നെ ഒറ്റിക്കൊടുത്ത പ്രധാനദൂതന്റെ പിൻഗാമിയല്ലാതെ മറ്റാരുമല്ല മനുഷ്യവർഗം. പണ്ടേ ഞാന്‍ തള്ളിക്കളഞ്ഞ പിശാചിന്റെ പരമ്പരയല്ലാതെ മറ്റൊന്നുമല്ല മനുഷ്യവര്‍ഗം, അന്നുമുതൽ എനിക്ക് പൊരുത്തപ്പെടാനാവാത്ത ശത്രുവുമാണ്. മനുഷ്യനു മുകളിലെ ആകാശം വ്യക്തതയുടെ ഒരു ചെറിയ അടയാളം പോലുമില്ലാതെ പ്രക്ഷുബ്ധവും ഇരുണ്ടതുമാണ്, മനുഷ്യലോകം കൂരിരുട്ടിലേക്കാണ് വീഴുന്നതും, അതില്‍ ജീവിക്കുന്ന ഒരാൾക്ക് തല ഉയർത്തുമ്പോൾ സൂര്യനെയോ മുഖത്തിനു മുന്നിലായി നീട്ടിയ കൈ പോലുമോ കാണാൻ കഴിയില്ല. അവന്റെ കാൽക്കീഴിലുള്ള വഴി, ചെളിയും കുഴികളും നിറഞ്ഞതും, യാതനയുണ്ടാക്കും വിധം വളഞ്ഞുപുളഞ്ഞതുമാകുന്നു; ദേശം മുഴുവൻ ശവങ്ങള്‍ ചിതറിക്കിടക്കുന്നു. ഇരുണ്ട മൂലകൾ മരിച്ചവരുടെ അവശിഷ്ടങ്ങളാൽ നിറഞ്ഞിരിക്കുന്നു, തണുത്തതും നിഴൽ മൂടിയതുമായ കോണുകളിൽ പിശാചുക്കളുടെ കൂട്ടം താമസമാക്കിയിരിക്കുന്നു. മനുഷ്യരുടെ ലോകത്തെല്ലായിടത്തും പിശാചുക്കൾ കൂട്ടത്തോടെ വന്നു പോകുന്നു. എല്ലാത്തരം മൃഗങ്ങളുടെയും സന്തതികൾ, മാലിന്യത്തിൽ പൊതിഞ്ഞ്, മുന്‍കൂട്ടി നിശ്ചയിച്ച പോരാട്ടങ്ങളില്‍ മുഴുകിയിരിക്കയാണ്, ആ ശബ്ദം ഹൃദയത്തില്‍ ഭയമുണ്ടാക്കുന്നു. അത്തരം സമയങ്ങളിൽ, അത്തരമൊരു ലോകത്ത്, അത്തരമൊരു "ഭൂമിയിലെ പറുദീസ"യില്‍, ജീവിതത്തിന്റെ പരമാനന്ദം എവിടെയാണ് ഒരാള്‍ തിരയുന്നത്? തന്റെ ജീവിത ലക്ഷ്യസ്ഥാനം കണ്ടെത്താൻ ഒരാൾക്ക് എവിടെ പോകാനാകും? കാലങ്ങളായി സാത്താന്റെ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെട്ടിട്ടുള്ള മനുഷ്യവർഗം, തുടക്കം മുതൽ സാത്താന്റെ വേഷം ഏറ്റെടുക്കുന്ന നടനാണ് - അതിലുപരി, മനുഷ്യവർഗം സാത്താന്റെ ആൾരൂപമാണ്, ഒപ്പം സാത്താന് സാക്ഷ്യം വഹിക്കുന്നതിന്റെ വ്യക്തമായ തെളിവാണ്.

അത്തരമൊരു മനുഷ്യവംശത്തിന്, ഈ ദുഷിച്ച മനുഷ്യകുടുംബത്തിന്റെ സന്തതികളായ, ദുഷിച്ച കീടങ്ങളുടെ കൂട്ടമായ ഇവര്‍ക്ക്, എങ്ങനെ ദൈവത്തിന് സാക്ഷ്യം വഹിക്കാനാകും? എന്റെ മഹത്ത്വം എവിടെനിന്നു വരുന്നു? എന്റെ സാക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നതിന് ഒരാള്‍ക്ക്‌ എവിടെ നിന്ന് തുടങ്ങാന്‍ കഴിയും?

കാരണം, മനുഷ്യരാശിയെ ദുഷിപ്പിച്ച് എനിക്കെതിരേ നിലകൊള്ളുന്ന ശത്രു ഇതിനകം മനുഷ്യരാശിയെ സ്വന്തമാക്കിക്കഴിഞ്ഞു - പണ്ടേ ഞാൻ സൃഷ്ടിച്ച, എന്റെ മഹത്ത്വവും എന്റെ സാക്ഷാത്കാരവുമായ മനുഷ്യരാശിയെ - അവരെ മലിനമാക്കിയിട്ടുമുണ്ട്. എന്റെ മഹത്ത്വത്തെ അത് തട്ടിയെടുത്തിരിക്കുന്നു, അത് ആകെ മനുഷ്യന്‍റെ ഉള്ളിലേക്ക് നിറച്ചത് സാത്താന്റെ വൃത്തികേട് ചാലിച്ച അതിന്റെ വിഷവും നന്മതിന്മകളുടെ ജ്ഞാനവൃക്ഷത്തിന്റെ പഴച്ചാറുമാണ്. തുടക്കത്തിൽ ഞാൻ മനുഷ്യരാശിയെ സൃഷ്ടിച്ചു; അതായത്, ഞാൻ മനുഷ്യരാശിയുടെ പൂർവ്വികനായ ആദാമിനെ സൃഷ്ടിച്ചു. അവന്‍ രൂപത്താലും പ്രതിരൂപത്താലും അനുഗ്രഹീതനായിരുന്നു, ഓജസ്സും ഉണര്‍വ്വും തുളുമ്പുന്നവനായിരുന്നു, മാത്രമല്ല, എന്റെ മഹത്ത്വത്തിന്റെ സംസര്‍ഗ്ഗത്തിലുമായിരുന്നു. ഞാൻ മനുഷ്യനെ സൃഷ്ടിച്ച മഹത്തായ ദിവസമായിരുന്നു അത്. അതിനുശേഷം, ഹവ്വാ ആദാമിന്റെ ശരീരത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു, അവളും മനുഷ്യന്റെ പൂർവ്വികയായിരുന്നു, അങ്ങനെ ഞാൻ സൃഷ്ടിച്ച മനുഷ്യരില്‍ എന്റെ ശ്വാസം നിറയ്ക്കുകയും, എന്റെ മഹത്ത്വം തുളുമ്പുകയും ചെയ്തു. ആദം യഥാർത്ഥത്തിൽ എന്റെ കയ്യിൽ നിന്നാണ് ജനിച്ചത്, എന്റെ പ്രതിരൂപത്തിന്റെ മാതൃകയുമായിരുന്നു. അങ്ങനെ "ആദം" എന്നതിന്റെ മൗലികമായ അർത്ഥം ഞാൻ സൃഷ്ടിച്ച, എന്റെ ജീവധാരണമായ ഊര്‍ജ്ജവും മഹത്വവും നിറച്ച, രൂപവും പ്രതിരൂപവുമുള്ള, ആത്മാവും ശ്വാസവുമുള്ള നിര്‍മ്മിതി എന്നായിരുന്നു; ആത്മാവുള്ളതും, എന്നെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും, എന്റെ പ്രതിരൂപമുള്ളതും, എന്റെ ശ്വാസം ലഭിക്കുന്നതുമായ ഒരേ ഒരു സൃഷ്ടിക്കപ്പെട്ട ജീവി അവനായിരുന്നു. തുടക്കത്തിൽ, ഞാൻ സൃഷ്ടിച്ച്, ശ്വാസം നല്‍കിയ രണ്ടാമത്തെ മനുഷ്യനായിരുന്നു ഹവ്വാ, അവന്‍റെ സൃഷ്ടി ഞാന്‍ കല്‍പ്പിച്ചതാണ്, അതിനാൽ "ഹവ്വാ" എന്നതിന്റെ മൌലികാർത്ഥം എന്റെ മഹത്ത്വം തുടര്‍ന്നുകൊണ്ടുപോകുന്ന, എന്റെ ഉണര്‍വ്വാല്‍ നിറയ്ക്കപ്പെട്ട, കൂടാതെ എന്റെ മഹത്ത്വം നല്‍കപ്പെട്ട ഒരു സൃഷ്ടിയായിരുന്നു. ഹവ്വാ ആദാമിൽ നിന്നാണ് വന്നത്, അതിനാൽ അവളും എന്റെ പ്രതിരൂപമായിരുന്നു, കാരണം എന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ട രണ്ടാമത്തെ മനുഷ്യനായിരുന്നു അവൾ. "ഹവ്വ" എന്നതിന്റെ മൌലികാർത്ഥം ആത്മാവും മാംസവും അസ്ഥിയുമുള്ള ഒരു ജീവനുള്ള മനുഷ്യനെന്നായിരുന്നു, എന്റെ രണ്ടാമത്തെ സാക്ഷ്യവും മനുഷ്യവർഗത്തിനിടയിലെ എന്റെ രണ്ടാമത്തെ പ്രതിരൂപവും. അവർ മനുഷ്യരാശിയുടെ പൂർവ്വികരായിരുന്നു, മനുഷ്യന്റെ ശുദ്ധവും അമൂല്യവുമായ നിധിയും, തുടക്കം മുതൽ ആത്മാവ് നല്‍കപ്പെട്ട ജീവികളുമായിരുന്നു. എന്നിരുന്നാലും, ദുഷ്ടനായവന്‍ മനുഷ്യരാശിയുടെ പൂർവ്വികരുടെ സന്തതിയെ ചവിട്ടി ബന്ദികളാക്കി മനുഷ്യ ലോകത്തെ സമ്പൂർണ്ണ അന്ധകാരത്തിലേക്ക് തള്ളിവിടുകയും, സന്തതികൾ ഇനി എന്റെ അസ്തിത്വത്തിൽ വിശ്വസിക്കാതിരിക്കുന്ന തരത്തില്‍ ആക്കുകയും ചെയ്തു.

അതിലും മ്ലേച്ഛമായത് എന്തെന്നാൽ, ദുഷ്ടനായവാന്‍ ആളുകളെ ദുഷിപ്പിക്കുകയും എല്ലാവരെയും ചവിട്ടിമെതിക്കുകയും ചെയ്യുമ്പോൾ, എന്റെ മഹത്ത്വം, എന്റെ സാക്ഷ്യം, ഞാൻ അവർക്ക് നൽകിയ ചൈതന്യം, അവരിലേക്ക്‌ ഞാന്‍ ഊതിനല്‍കിയ ശ്വാസവും ജീവിതവും, മനുഷ്യ ലോകത്തിലെ എന്റെ എല്ലാ മഹത്ത്വവും മനുഷ്യവർഗ്ഗത്തിനായി ഞാന്‍ ചെലവഴിച്ച എല്ലാ ഹൃദയരക്തവും ഒക്കെ അത് ക്രൂരമായി റാഞ്ചിയെടുക്കുന്നു. മനുഷ്യവർഗ്ഗം ഇപ്പോൾ വെളിച്ചത്തിലല്ല, ഞാൻ അവർക്ക് നൽകിയതെല്ലാം ആളുകൾക്ക് നഷ്ടപ്പെട്ടു, ഞാൻ നൽകിയ മഹത്ത്വം അവർ ഉപേക്ഷിക്കുകയും ചെയ്തു. സൃഷ്ടിക്കപ്പെട്ട എല്ലാ ജീവികളുടെയും കർത്താവാണ് ഞാൻ എന്ന് അവർക്ക് എങ്ങനെ അംഗീകരിക്കാനാകും.? സ്വർഗത്തിലെ എന്റെ അസ്തിത്വത്തിൽ അവർക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും? ഭൂമിയിലെ എന്റെ മഹത്ത്വത്തിന്റെ പ്രകടനങ്ങൾ അവർക്ക് എങ്ങനെ കണ്ടെത്താനാകും? അവരുടെ സ്വന്തം പൂർവ്വികര്‍ പൂജിച്ച ദൈവത്തെ ഈ പേരക്കുട്ടികള്‍ എങ്ങനെയാണ് അവരെ സൃഷ്ടിച്ച കർത്താവായി കരുതുക?

ആദാമിനും ഹവ്വായ്ക്കും ഞാൻ നൽകിയ സാക്ഷ്യം, മഹത്ത്വം, പ്രതിരൂപം, അതുപോലെ തന്നെ മനുഷ്യവർഗത്തിന് ഞാൻ നൽകിയതും അവര്‍ നിലനിൽക്കുന്നതിനായി ആശ്രയിക്കുന്നതുമായ ജീവിതം, എന്നിവ അനുകമ്പയര്‍ഹിക്കുന്ന ഈ പേരക്കുട്ടികള്‍ ഉദാരതയോടെ ദുഷ്ടനായവന് “സമ്മാനിച്ചി”രിക്കുന്നു; കൂടാതെ അവർ ദുഷ്ടന്റെ സാന്നിധ്യത്തെക്കുറിച്ച് തീർത്തും കരുതലില്ലാത്തവരാണ്, എന്റെ മഹത്ത്വമെല്ലാം അതിനു നല്‍കുകയും ചെയ്യുന്നു. "കലക്കം" എന്ന വാക്കിന്റെ ഉറവിടം തന്നെ ഇതല്ലേ? അത്തരമൊരു മനുഷ്യവർഗ്ഗത്തിന്, അത്തരം ദുഷ്ടപിശാചുക്കൾക്ക്, അത്തരം നടക്കുന്ന ശവശരീരങ്ങള്‍ക്ക്, സാത്താന്റെ അത്തരം രൂപങ്ങൾക്ക്, എന്റെ അത്തരം ശത്രുക്കൾക്ക് എന്റെ മഹത്ത്വം എങ്ങനെ പ്രാപ്യമാകും? എന്റെ മഹത്ത്വം ഞാൻ വീണ്ടും പ്രാപിക്കും, മനുഷ്യരുടെ ഇടയിൽ നിലനിൽക്കുന്ന എന്റെ സാക്ഷ്യവും ഒരിക്കൽ എന്റേതായിരുന്നതും വളരെക്കാലം മുമ്പ് ഞാൻ മനുഷ്യവർഗ്ഗത്തിന് നൽകിയതുമായ എല്ലാ സാക്ഷ്യങ്ങളും വീണ്ടെടുക്കും - ഞാൻ മനുഷ്യരാശിയെ പൂർണ്ണമായും കീഴടക്കും. എന്നിരുന്നാലും, ഞാൻ സൃഷ്ടിച്ച മനുഷ്യർ എന്റെ സ്വരൂപവും മഹത്വവും വഹിച്ച വിശുദ്ധ മനുഷ്യരാണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അവർ സാത്താന്റെ സ്വന്തമായിരുന്നില്ല, അതിന്റെ ചവിട്ടിമെതിക്കലിന് വിധേയരായിരുന്നില്ല, മറിച്ച് സാത്താന്റെ വിഷത്തിന്റെ അംശം പോലും ഇല്ലാത്ത, തികച്ചും എന്റെ സാക്ഷാത്കാരമായിരുന്നു. അതിനാൽ, എന്റെ കൈകൊണ്ട് സൃഷ്ടിക്കപ്പെട്ടതും ഞാൻ ഇഷ്ടപ്പെടുന്നതും മറ്റൊരു സത്തയുടെയും അധീനതയില്‍ അല്ലാത്തതും വിശുദ്ധമായവയും മാത്രമേ എനിക്ക് ആവശ്യമുള്ളൂവെന്ന് ഞാൻ മാനുഷ്യകുലത്തെ അറിയിക്കുന്നു. മാത്രമല്ല, ഞാൻ അവയിൽ ആനന്ദിക്കുകയും അവയെ എന്റെ മഹത്ത്വമായി കണക്കാക്കുകയും ചെയ്യും. എന്നിരുന്നാലും, എനിക്ക് വേണ്ടത് സാത്താൻ ദുഷിപ്പിച്ച, ഇന്ന് സാത്താന്റേതായ, ഇപ്പോള്‍ എന്റെ മൗലിക സൃഷ്ടിയല്ലാതിരിക്കുന്ന മനുഷ്യവര്‍ഗത്തെയല്ല. മനുഷ്യ ലോകത്ത് നിലനിൽക്കുന്ന എന്റെ മഹത്ത്വം വീണ്ടെടുക്കാൻ ഞാൻ ഉദ്ദേശിക്കുന്നതിനാൽ, സാത്താനെ പരാജയപ്പെടുത്തുന്നതിൽ എന്റെ മഹത്ത്വത്തിന്റെ തെളിവായി മനുഷ്യവർഗത്തിൽ അതിജീവിച്ചവരെ ഞാൻ പൂർണ്ണമായും കീഴടക്കും. എന്റെ സാക്ഷ്യത്തെ മാത്രമാണ് ഞാന്‍ എന്റെ അഹത്തിന്റെ പരല്‍വത്കരണമായി, എന്റെ ആസ്വാദനത്തിന്റെ ഉപാധിയായി ഞാൻ എടുക്കുന്നത്. ഇതാണ് എന്റെ ഇഷ്ടം.

മനുഷ്യവര്‍ഗ്ഗം ഇപ്പോള്‍ എവിടെയാണോ അവിടെയെത്താന്‍ പതിനായിരക്കണക്കിന് വർഷത്തെ ചരിത്രം വേണ്ടിവന്നിട്ടുണ്ട്, എന്നിട്ടും തുടക്കത്തിൽ ഞാൻ സൃഷ്ടിച്ച മനുഷ്യവർഗ്ഗം വളരെക്കാലം മുമ്പു തന്നെ അധഃപതനത്തിലേക്ക് വീണു കഴിഞ്ഞു. മനുഷ്യകുലം ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്ന മനുഷ്യകുലമല്ല, അതിനാൽ, എന്റെ കണ്ണില്‍ ആളുകൾ ഇനി മനുഷ്യരാശിയെന്ന പേരിന് അർഹരല്ല. മറിച്ച്, സാത്താൻ ബന്ദികളാക്കിയ മനുഷ്യരാശിയുടെ ഏറ്റവും അധമരായ ആളുകളാണ്, സാത്താൻ വസിക്കുന്നതും സാത്താൻ വസ്ത്രമായി ഉടുക്കുന്നതുമായ ചീഞ്ഞതും ഉലാത്തുന്നതുമായ ശവശരീരങ്ങള്‍. ആളുകൾക്ക് എന്റെ അസ്തിത്വത്തിൽ വിശ്വാസമില്ല, എന്റെ വരവിനെ അവർ സ്വാഗതം ചെയ്യുന്നുമില്ല. എന്റെ അഭ്യർത്ഥനകളോട് മനുഷ്യരാശി മടിയോടെ പ്രതികരിക്കുന്നു, അവയോട് താത്കാലികമായി മാത്രം യോജിക്കുന്നു, ഒപ്പം ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും ആത്മാർത്ഥമായി ഞാനുമായി പങ്കു വയ്ക്കുന്നില്ല. ആളുകൾ എന്നെ ദുര്‍ജ്ഞേയനായി കാണുന്നതിനാൽ, അവർ എന്നോട് മടിയോടെ പുഞ്ചിരിക്കുന്നു, അധികാരത്തിലിരിക്കുന്ന ഒരാളോട് ഇണക്കം കാണിക്കുന്നതാണ് അവരുടെ മനോഭാവം, കാരണം ആളുകള്‍ക്ക് എന്റെ പ്രവൃത്തിയെപ്പറ്റി അറിവില്ല, എന്റെ ഹിതത്തെപ്പറ്റി അത്രപോലുമില്ല. ഞാൻ നിങ്ങളോട് സത്യം പറയാം: വിധിയുടെ ദിവസം വരുമ്പോൾ, എന്നെ ആരാധിക്കുന്ന ആരുടെയും കഷ്ടപ്പാടുകൾ നിങ്ങളുടേതിനേക്കാൾ സഹിക്കാൻ എളുപ്പമായിരിക്കും. എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന്റെ അളവ് യഥാർത്ഥത്തിൽ ഇയ്യോബിന്റേതിനേക്കാൾ കൂടുതലല്ല - യഹൂദ പരീശന്മാരുടെ വിശ്വാസം പോലും നിങ്ങളുടേതിനെ മറികടക്കുന്നു - അതിനാൽ, അഗ്നിയുടെ ദിനം വരികയാണെങ്കിൽ, യേശു ശാസിച്ച അവസരത്തില്‍ പരീശന്മാരേക്കാളും, മോശയെ എതിർത്ത 250 നേതാക്കളേക്കാളും, നാശത്തിന്‍റെ പൊള്ളുന്ന തീജ്വാലകള്‍ക്ക് കീഴിലുള്ള സോദോമിനെക്കാളും ഗുരുതരമായിരിക്കും നിങ്ങളുടെ കഷ്ടപ്പാടുകൾ. മോശ പാറയിൽ അടിച്ച നേരത്ത്, യഹോവ നൽകിയ വെള്ളം പുറത്തേക്ക് ഒഴുകിയത് അവന്റെ വിശ്വാസം മൂലമാണ്. ദാവീദ് എന്നെ, യഹോവയെ, സ്തുതിച്ചുകൊണ്ട് – ഹൃദയം നിറഞ്ഞ സന്തോഷവുമായി - വല്ലകി വായിച്ചത്, അവന്റെ വിശ്വാസം മൂലമാണ്. പർവ്വതങ്ങള്‍ നിറഞ്ഞു നിന്ന കന്നുകാലികളെയും പറഞ്ഞറിയിക്കാനാവാത്ത സമ്പത്തും ഇയ്യോബിന് നഷ്ടപ്പെടുകയും അവന്റെ ശരീരത്തില്‍ വേദനയുള്ള കുരുക്കള്‍ വന്നു നിറയുകയും ചെയ്തത്, അവന്റെ വിശ്വാസം മൂലമാണ്. യഹോവയായ എന്റെ ശബ്ദം കേൾക്കാനും യഹോവയായ എന്റെ മഹത്ത്വം കാണാനും കഴിഞ്ഞത് അവന്റെ വിശ്വാസം നിമിത്തമായിരുന്നു. പത്രോസിന് യേശു ക്രിസ്തുവിനെ അനുഗമിക്കാൻ കഴിഞ്ഞുവെന്നത് അവന്റെ വിശ്വാസം കൊണ്ടായിരുന്നു. എനിക്ക് വേണ്ടി അവന്‍ ക്രൂശിൽ തറയ്ക്കപ്പെടുകയും മഹത്തായ സാക്ഷ്യം നൽകുകയും ചെയ്യാനായി എന്നതും അവന്റെ വിശ്വാസം കാരണമായിരുന്നു. മനുഷ്യപുത്രന്റെ മഹത്തായ പ്രതിരൂപം യോഹന്നാൻ കണ്ടത് അവന്റെ വിശ്വാസം കാരണമായിരുന്നു. അവസാന നാളുകളുടെ ദർശനം അവനു കിട്ടിയപ്പോൾ, എല്ലാത്തിനേക്കാളും അതവന്റെ വിശ്വാസം നിമിത്തം തന്നെയായിരുന്നു. വിജാതീയ രാഷ്ട്രങ്ങളിലെ ജനക്കൂട്ടം എന്റെ വെളിപാട് നേടിയതും, മനുഷ്യർക്കിടയിൽ എന്റെ വേല ചെയ്യാൻ ഞാൻ മനുഷ്യജന്മമെടുത്ത് തിരിച്ചെത്തിയെന്ന് അറിയാന്‍ കഴിഞ്ഞതും അവരുടെ വിശ്വാസം കാരണമാണ്. എന്റെ പരുഷമായ വാക്കുകളാൽ പ്രഹരിക്കപ്പെടുന്ന, എന്നാല്‍, അവ ആശ്വാസം നല്‍കുന്ന, രക്ഷിക്കപ്പെടുന്നവര്‍ എല്ലാം - അവരുടെ വിശ്വാസം നിമിത്തമല്ലേ അവർ അങ്ങനെ ചെയ്യുന്നത്? എന്നിൽ വിശ്വസിക്കുന്ന എന്നാൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവര്‍, അവരെയും ലോകം നിരസിച്ചിട്ടില്ലേ? എന്റെ വചനത്തിന് പുറത്ത് ജീവിക്കുന്നവർ, വിചാരണയുടെ കഷ്ടപ്പാടുകളിൽ നിന്ന് ഓടിപ്പോകുന്നവർ, അവരെല്ലാം തന്നെ ലോകത്തിലൂടെ ഒഴുകിപ്പോവുകയല്ലേ? അവര്‍ അവിടെയും ഇവിടെയും പറന്നുനടക്കുന്ന ശരത്കാലത്തെ ഇലകളോട് സാമ്യമുള്ളവരാണ്, വിശ്രമിക്കാൻ സ്ഥലമില്ല, എൻറെ ആശ്വാസവാക്കുകൾ തീരെയില്ല. എന്റെ ശിക്ഷയും പരിഷ്കരണവും അവരെ പിന്തുടരുന്നില്ലെങ്കിലും, അവർ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് ഒഴുകുന്ന, സ്വര്‍ഗ്ഗരാജ്യത്തിനു പുറത്തുള്ള തെരുവുകളില്‍ അലയുന്ന ഭിക്ഷാംദേഹികളല്ലേ? ലോകം ശരിക്കും നിന്‍റെ വിശ്രമ സ്ഥലമാണോ? എന്റെ ശിക്ഷ ഒഴിവാക്കുന്നതിലൂടെ, ലോകത്തിൽ നിന്നുള്ള സംതൃപ്തിയുടെ നേരിയ പുഞ്ചിരി നേടാൻ നിനക്ക് ശരിക്കും കഴിയുമോ? നിന്‍റെ ഹൃദയത്തിലെ ശൂന്യത, മറച്ചുവെക്കാനാവാത്ത ശൂന്യത പൊതിഞ്ഞുപിടിക്കാന്‍ നിന്‍റെ ക്ഷണികമായ ആനന്ദം ഉപയോഗിക്കാൻ നിനക്ക് ശരിക്കും കഴിയുമോ? നിന്‍റെ കുടുംബത്തിലെ എല്ലാവരേയും കബളിപ്പിക്കാൻ നിനക്ക് കഴിഞ്ഞേക്കും, പക്ഷേ, നിനക്ക് ഒരിക്കലും എന്നെ വഞ്ചിക്കാൻ കഴിയില്ല. നിന്‍റെ വിശ്വാസം വളരെ തുച്ഛമായതിനാൽ, നീ ഇന്നും, ജീവിതം വാഗ്ദാനം ചെയ്യുന്ന ആനന്ദങ്ങളൊന്നും കണ്ടെത്താൻ ശക്തിയില്ലാത്തവനാണ്. ഞാൻ നിന്നോട് അഭ്യർത്ഥിക്കുന്നു: നിന്‍റെ ജീവിതകാലം മുഴുവൻ, ഒരു മനുഷ്യന് സഹിക്കാനാവാത്ത എല്ലാ കഷ്ടപ്പാടുകളും സഹിച്ച് മനുഷ്യജന്മത്തിനായുള്ള മധ്യസ്ഥതയിലും സാമാന്യതയിലും ജോലി ചെയ്യുന്നതിനേക്കാൾ നല്ലത്, നിന്‍റെ ജീവിതത്തിന്റെ പകുതി ആത്മാർത്ഥമായി എനിക്ക് വേണ്ടി ചെലവഴിക്കുന്നതാണ്. അവനവന് ഇത്രയും മൂല്യം കല്പിച്ച്, എന്റെ ശിക്ഷയിൽ നിന്ന് ഓടിപ്പോകുന്നത് കൊണ്ട് എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നത്? എന്റെ ക്ഷണികമായ ശിക്ഷയിൽ നിന്ന് സ്വയം ഒളിക്കുമ്പോള്‍ എന്ത് ഉദ്ദേശ്യമാണ് സാധിക്കുന്നത്, നിത്യമായ നാണക്കേടും നിത്യമായ ശിക്ഷയും കൊയ്യാൻ മാത്രമാണോ ഇതെല്ലാം? ഞാൻ വാസ്തവത്തിൽ ആരെയും എന്റെ ഇഷ്ടത്തിന് വഴക്കുന്നില്ല. എന്റെ എല്ലാ പദ്ധതികൾക്കും വഴങ്ങാൻ ആരെങ്കിലും ശരിക്കും തയ്യാറാണെങ്കിൽ, ഞാൻ അവരോട് മോശമായി പെരുമാറില്ല. യഹോവയായ എന്നിൽ ഇയ്യോബ് വിശ്വസിച്ചതുപോലെ എല്ലാവരും എന്നിൽ വിശ്വസിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. നിങ്ങളുടെ വിശ്വാസം തോമസിന്റെ വിശ്വാസത്തെക്കാള്‍ കൂടുതലാണെങ്കില്‍, നിങ്ങളുടെ വിശ്വാസം എന്റെ അഭിനന്ദനം നേടും, നിങ്ങളുടെ വിശ്വസ്തതയിൽ നിങ്ങൾ എന്റെ ആനന്ദം കണ്ടെത്തും, നിങ്ങളുടെ ദിവസങ്ങളിൽ നിങ്ങൾ തീർച്ചയായും എന്റെ മഹത്വം കണ്ടെത്തും. എന്നിരുന്നാലും, ലോകത്തിൽ വിശ്വസിക്കുകയും പിശാചിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾ സൊദോം നഗരത്തിലെ ജനങ്ങളെപ്പോലെ, അവരുടെ കണ്ണുകളിൽ കാറ്റില്‍ വീശിയ മണലിന്റെ ധാന്യങ്ങളും വായിൽ പിശാചിൽ നിന്നുള്ള വഴിപാടുകളുമായി, അവരുടെ ഹൃദയത്തെ കഠിനമാക്കുന്നു. ലോകത്തെ പിടിച്ചടക്കിയ ദുഷ്ടനായവന്‍ അവരുടെ മങ്ങലേറ്റ മനസ്സുകള്‍ പണ്ടേ കൈവശപ്പെടുത്തിയിരുന്നു. അവരുടെ ചിന്തകൾ ഏതാണ്ട് പൂർണ്ണമായും പുരാതന കാലത്തെ പിശാചിന്‍റെ ബന്ദികളായിക്കഴിഞ്ഞു. അതിനാൽ, മനുഷ്യരാശിയുടെ വിശ്വാസം നഷ്ടപ്പെട്ടു പോയിരിക്കുന്നു, അവർക്ക് എന്റെ പ്രവൃത്തി ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. അവർക്ക് ചെയ്യാൻ കഴിയുന്നത് എന്റെ ജോലിയെ ഉഷാറില്ലാതെ കരുതുവാനോ അല്ലെങ്കിൽ ഏകദേശം വിശകലനം ചെയ്യുന്നതിനോ ദുർബലമായ ശ്രമം നടത്തുക എന്നതാണ്, കാരണം അവര്‍ വളരെക്കാലമായി സാത്താന്റെ വിഷത്തിന്റെ അധീനതയിലാണ്.

ഞാൻ മനുഷ്യരാശിയെ കീഴടക്കും, കാരണം ആളുകളെ ഞാന്‍ സൃഷ്ടിച്ചതാണ്, മാത്രമല്ല, ഞാന്‍ സൃഷ്ടിച്ച എല്ലാ സമൃദ്ധികളും അവര്‍ ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആളുകൾ എന്നെ നിരസിച്ചിട്ടുണ്ട്; ഞാൻ അവരുടെ ഹൃദയത്തിൽ നിന്ന് വിട്ടുനിൽക്കുന്നു, അവർ എന്നെ അവരുടെ നിലനില്പിന് ഒരു ഭാരമായി കാണുന്നു, എന്നെ ശരിക്കും കണ്ടുകഴിഞ്ഞാൽ, അവർ ഇപ്പോഴും എന്നെ നിരസിക്കുകയും എന്നെ കീഴടക്കാനുള്ള എല്ലാ വഴികളും ചിന്തിച്ച് തലച്ചോറ് പുകയ്ക്കുകയും ചെയ്യുന്നു.. തങ്ങളോട് ഗൗരവമായി പെരുമാറാനോ കർശനമായ ആവശ്യങ്ങൾ ഉന്നയിക്കാനോ ആളുകൾ എന്നെ അനുവദിക്കുന്നില്ല, അവരുടെ അനീതിക്ക് വിധി പറയാനോ ശിക്ഷിക്കാനോ അവർ എന്നെ അനുവദിക്കുന്നില്ല. ഇതിൽ ഏർപ്പെടുന്നതിനുപകരം, അവർ അത് ശല്യമായി കാണുന്നു. അതിനാല്‍, എന്നിൽ ഭക്ഷിക്കുകയും കുടിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന, എന്നെ അറിയാത്ത മനുഷ്യരെ എടുത്ത് പരാജയപ്പെടുത്തുക എന്നതാണ് എന്റെ ജോലി. ഞാൻ മനുഷ്യവംശത്തെ നിരായുധമാക്കും, എന്നിട്ട്, എന്റെ ദൂതന്മാരെ എടുത്ത്, എന്റെ മഹത്ത്വം എടുത്ത്, ഞാൻ എന്റെ വാസസ്ഥലത്തേക്ക് മടങ്ങും. ആളുകളുടെ പ്രവർത്തനങ്ങൾ വളരെക്കാലമായി എന്റെ ഹൃദയത്തെ തകർക്കുകയും എന്റെ ജോലിയെ തരിപ്പണമാക്കുകയും ചെയ്തിരിക്കുന്നു. സന്തോഷത്തോടെ നടന്നു പോകുന്നതിനു മുമ്പ്, മനുഷ്യരാശിയെ അവരുടെ ജീവിതം തുടരാൻ അനുവദിച്ചു കൊണ്ട്, "സമാധാനത്തിലും സംതൃപ്തിയിലും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക", "സ്വന്തം വയലുകൾ കൃഷി ചെയ്യുന്നത് തുടരുക” എന്നിവ ചെയ്തുകൊണ്ട്, ദുഷ്ടനായവന്‍ കവര്‍ന്ന മഹത്ത്വം വീണ്ടും കൈവശപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നു. പിന്നെ ഞാൻ മേലിൽ അവരുടെ ജീവിതത്തിൽ ഇടപെടുകയില്ല. എന്നാൽ, ഇപ്പോൾ ഞാൻ എന്റെ മഹത്ത്വം ദുഷ്ടനായവന്റെ കയ്യിൽ നിന്ന് തിരിച്ചുപിടിക്കാൻ ഉദ്ദേശിക്കുന്നു, കൂടാതെ ലോകത്തിന്റെ സൃഷ്ടിയിൽ ഞാൻ മനുഷ്യനിലേക്ക് ചെയ്ത മഹത്ത്വത്തിന്റെ മുഴുവൻ ഭാഗവും തിരിച്ചുപിടിക്കുകയും ചെയ്യും. ഇനി ഒരിക്കലും ഭൂമിയിലെ മനുഷ്യവംശത്തിന് ഞാൻ അത് നൽകില്ല. എന്റെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ ആളുകൾ പരാജയപ്പെട്ടു എന്ന് മാത്രമല്ല, സാത്താന്റെ സ്വരൂപത്തിനായി അവർ അത് കൈമാറ്റം ചെയ്യുകയും ചെയ്തു. ആളുകൾ എന്റെ വരവിനെ അമൂല്യമായി കരുതുന്നില്ല, എന്റെ മഹത്ത്വത്തിന്റെ ദിവസത്തെ സമ്മാനിക്കുന്നില്ല. എന്റെ ശിക്ഷ സ്വീകരിക്കുന്നതിൽ അവർ സന്തുഷ്ടരല്ല, എന്റെ മഹത്ത്വം എന്നിലേക്ക് തിരികെ നൽകാൻ അവർ അത്രപോലും തയ്യാറുമല്ല, ദുഷ്ടന്റെ വിഷം വലിച്ചെറിയാനും അവർ തയ്യാറല്ല. മാനവികത പഴയ അതേ രീതിയിൽ എന്നെ വഞ്ചിക്കുന്നത് തുടരുന്നു, ആളുകൾ ഇപ്പോഴും പഴയ രീതിയിൽ തിളക്കമുള്ള പുഞ്ചിരിയും സന്തോഷകരമായ മുഖങ്ങളും ധരിക്കുന്നു. എന്റെ മഹത്ത്വം അവരെ വിട്ടുപോയതിനുശേഷം മനുഷ്യരാശിയുടെ മേൽ പതിക്കുന്ന ഇരുട്ടിന്റെ ആഴത്തെക്കുറിച്ച് അവർക്കറിയില്ല. പ്രത്യേകിച്ചും, എന്റെ വിധിദിവസം മുഴുവൻ മനുഷ്യവർഗ്ഗത്തിലേക്ക് വരുമ്പോൾ, നോഹയുടെ കാലത്തെ ജനങ്ങളെക്കാൾ അവർക്ക് കൂടുതൽ ബുദ്ധിമുട്ടാകുമെന്ന് അവർക്കറിയില്ല, കാരണം എന്റെ മഹത്വം അതിൽ നിന്ന് അകന്നുപോയപ്പോൾ ഇസ്രായേൽ എത്ര ഇരുണ്ടതായിത്തീർന്നുവെന്ന് അവർക്കറിയില്ല, കൂരിരുട്ടുള്ള രാത്രി കടന്നുപോകുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് മനുഷ്യൻ അതിരാവിലെ മറക്കുന്നു. സൂര്യൻ വീണ്ടും ഒളിവിൽ പോയി ഇരുട്ട് മനുഷ്യന്റെ മേൽ ഇറങ്ങുമ്പോൾ, അവൻ വീണ്ടും വിലപിക്കുകയും ഇരുട്ടിൽ പല്ലുകടിക്കുകയും ചെയ്യും. എന്റെ മഹത്വം ഇസ്രായേലിൽ നിന്ന് പോയപ്പോള്‍, ഇസ്രായേല്യർക്ക് ആ കഷ്ടപ്പാടുകൾ സഹിക്കാൻ എത്ര ബുദ്ധിമുട്ടായിരുന്നുവെന്ന് നിങ്ങൾ മറന്നോ? നിങ്ങൾ എന്റെ മഹത്വം കാണുന്ന സമയമാണിത്, നിങ്ങൾ എന്റെ മഹത്വത്തിന്റെ ദിവസം പങ്കിടുന്ന സമയം കൂടിയാണിത്. എന്റെ മഹത്വം വൃത്തികെട്ട ദേശം വിടുമ്പോൾ മനുഷ്യൻ ഇരുട്ടിനിടയിൽ വിലപിക്കും. ഞാൻ എന്റെ വേല ചെയ്യുന്നതെപ്പോഴോ അന്ന് മഹത്ത്വത്തിന്റെ ദിവസമാണ്, മനുഷ്യരാശിയെ കഷ്ടപ്പാടുകളിൽ നിന്ന് ഒഴിവാക്കുന്ന ദിവസമാണ്, കാരണം ഞാൻ അവരോട് പീഡനത്തിന്റെയും കഷ്ടതയുടെയും സമയം പങ്കിടില്ല. മനുഷ്യരാശിയെ പൂർണ്ണമായി ജയിക്കാനും മനുഷ്യരാശിയുടെ ദുഷ്ടനെ പൂർണ്ണമായി പരാജയപ്പെടുത്താനും മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.

മുമ്പത്തേത്: ദൈവത്തെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

അടുത്തത്: നിങ്ങൾക്കു വിശ്വാസത്തെപ്പറ്റി എന്തറിയാം?

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക