നിങ്ങൾക്കു വിശ്വാസത്തെപ്പറ്റി എന്തറിയാം?

മനുഷ്യനിൽ അസ്ഥിരമായ വിശ്വാസം മാത്രം കുടികൊള്ളുന്നു. എന്നാൽ വിശ്വാസത്തിൽ എന്ത് ഉൾക്കൊള്ളുന്നുവെന്നോഎന്തുകൊണ്ട് വിശ്വാസമുണ്ടെന്നോ അവൻ അറിയുന്നില്ല. മനുഷ്യൻ നന്നേ കുറച്ചു മാത്രമേ അറിയുന്നുള്ളൂ; അവനിൽ പോരായ്കകൾ ഏറെയുണ്ട്; അവനുള്ള വിശ്വാസം മനസ്സിരുത്താത്തതും മൂഢവുമാണ്. വിശ്വാസമെന്തെന്നും എന്നിൽ എന്തുകൊണ്ട് വിശ്വസിക്കുന്നുവെന്നും അവനറിവില്ലെങ്കിലും, അവൻ നിർബന്ധബുദ്ധ്യാ വിശ്വസിച്ചുകൊണ്ടേയിരിക്കുന്നു. മനുഷ്യൻ എന്നിൽ ഇപ്രകാരം വെറുതെ, നിർബന്ധബുദ്ധ്യാ വിശ്വസിക്കണമെന്നോ ചാഞ്ചാട്ടരീതിയിൽ എന്നിൽ വിശ്വസിക്കണമെന്നോ അല്ല ഞാൻ അവനിൽനിന്ന് ആഗ്രഹിക്കുന്നത്. എന്തെന്നാൽ ഞാൻ വേല ചെയ്യുന്നത് അവൻ എന്നെ കാണുന്നതിനും എന്നെ അറിയുന്നതിനും വേണ്ടിയാണ്; എന്നെ ഒരു പുതിയ വെളിച്ചത്തിൽ കണ്ട് മതിപ്പ് തോന്നാൻ വേണ്ടിയല്ല. ഒരിക്കൽ ഞാൻ നിരവധി അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കുകയും അതിശയകരമായ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്തു; അപ്പോൾ അക്കാലത്തുള്ള ഇസ്രായേല്യർ എന്നോട് വളരെ മതിപ്പ് കാണിക്കുകയും രോഗികൾക്ക് സൗഖ്യമേകാനും ഭൂതങ്ങളെ ഒഴിപ്പിക്കാനുമുള്ള എന്റെ അസാധാരണ കഴിവിനെ ആദരിക്കുകയും ചെയ്തു. അക്കാലത്തുള്ള യെഹൂദന്മാർ എന്റെ സൗഖ്യദായകശക്തി അഗ്രഗണ്യവും അദ്വിതീയവുമാണെന്നു കരുതി—എന്റെ അനേകം പ്രവൃത്തികൾ മൂലം അവർ എന്നെ വണങ്ങുകയും എന്റെ ശക്തികളെപ്രതി ആശ്ചര്യചകിതരാകുകയും ചെയ്തു. അങ്ങനെ, ഞാൻ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതു കണ്ടവരൊക്കെ എന്റെ പിന്നാലെ കൂടി, അങ്ങനെ ഞാൻ സൗഖ്യം നൽകുന്നതു കാണാൻ ആയിരക്കണക്കിനാളുകൾ എന്റെ ചുറ്റും തിങ്ങിക്കൂടി. ഞാൻ എത്രയെത്ര അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിച്ചു; എന്നാൽ, ജനം എന്നെ വിദഗ്ദ്ധനായ ഭിഷഗ്വരനായി മാത്രം കണ്ടു. അതുപോലെ അക്കാലത്തു ഞാൻ എത്രയെത്ര ഉപദേശവചനങ്ങൾ ആളുകൾക്ക് നൽകി, എന്നാൽ അവർ എന്നെ എന്റെ ശിഷ്യന്മാരെക്കാൾ ശ്രേഷ്ഠനായ വെറുമൊരു ഗുരുവായി മാത്രം കണ്ടു. ഇന്നും, മനുഷ്യർ എന്റെ പ്രവൃത്തികളെപ്പറ്റിയുള്ള ചരിത്രരേഖകൾ കണ്ടതിനു ശേഷവും, എന്നെപ്പറ്റി രോഗികളെ സുഖപ്പെടുത്തുന്ന മഹാനായ ഒരു വൈദ്യനായും അജ്ഞരെ പഠിപ്പിക്കുന്ന ഒരു ഗുരുവായിട്ടും അവർ വ്യാഖാനിച്ചുകൊണ്ടിരിക്കുന്നു; അവർ എന്നെ കരുണാമയനായ കർത്താവായ യേശുക്രിസ്തുവായി വിശേഷിപ്പിച്ചിരിക്കുന്നു. തിരുവെഴുത്തുകളെ വ്യാഖ്യാനിക്കുന്നവർ ഒരുപക്ഷെ സൗഖ്യദാനനിപുണതയിൽ എന്നെ കവച്ചുവെച്ചിട്ടുണ്ടാവാം, അല്ലെങ്കിൽ അവരുടെ ഗുരുവിനെ മറികടന്ന ശിഷ്യന്മാരായിത്തീർന്നിട്ടുണ്ടാവാം; എങ്കിലും, ലോകമാസകലം അറിയപ്പെടുന്ന യശ്ശസ്വികളായ ഇവർ എന്നെ വെറുമൊരു സാധാരണ വൈദ്യന്റെ അത്രയും താഴ്ന്നവനായി കരുതുന്നു. എന്റെ പ്രവൃത്തികൾ കടൽത്തീരത്തുള്ള മണൽത്തരികളെക്കാൾ എണ്ണമറ്റതും എന്റെ ജ്ഞാനം ശലോമോന്റെ പുത്രന്മാരെക്കാൾ ശ്രേഷ്ഠവുമാണ്; എന്നിരുന്നാലും, മനുഷ്യർ എന്നെ വെറുമൊരു അപ്രസക്തനായ ഒരു വൈദ്യനായും അറിയപ്പെടാത്ത മാനവഗുരുവായും കണക്കാക്കുന്നു. പലരും എന്നിൽ വിശ്വസിക്കുന്നത് ഞാൻ അവരെ സുഖപ്പെടുത്താൻ വേണ്ടി മാത്രമാണ്. പലരും എന്നിൽ വിശ്വസിക്കുന്നത് ഞാൻ എന്റെ ശക്തി പ്രയോഗിച്ച് അവരുടെ ശരീരത്തിൽനിന്ന് അശുദ്ധാത്മാക്കളെ പുറത്താക്കുന്നതിനു വേണ്ടിയാണ്. മറ്റു പലരും എന്നിൽ വിശ്വസിക്കുന്നത് എന്റെ സമാധാനവും സന്തോഷവും അവർക്കു ലഭിക്കുന്നതിനു വേണ്ടിയാണ്. ഇനിയും മറ്റനേകർ എന്നിൽ വിശ്വസിക്കുന്നത് ധാരാളമായി ഭൗതികസമ്പത്തുകൾ എന്നിൽനിന്ന് നേടാനാണ്. പലരും എന്നിൽ വിശ്വസിക്കുന്നത് ഈ ജീവിതത്തിൽ സമാധാനത്തോടെ കഴിയാനും വരാനിരിക്കുന്ന ലോകത്തിൽ സുരക്ഷിതരും ആരോഗ്യമുള്ളവരും ആയിരിക്കാൻ വേണ്ടിയാണ്. നിരവധി പേർ എന്നിൽ വിശ്വസിക്കുന്നത് നരകയാതനകൾ ഒഴിവാക്കുന്നതിനും സ്വർഗീയാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും വേണ്ടിയാണ്. പലരും എന്നിൽ വിശ്വസിക്കുന്നത് താൽക്കാലിക സുഖത്തിനു വേണ്ടിയാണ്, എന്നാൽ അവർ വരാനിരിക്കുന്ന ലോകത്തിൽ എന്തെങ്കിലും നേടാൻ പരിശ്രമിക്കുന്നില്ല. ഞാൻ എന്റെ കോപം മനുഷ്യന്റെമേൽ ചൊരിയുകയും അവന് ഒരിക്കൽ ഉണ്ടായിരുന്ന സന്തോഷവും സമാധാനവും തിരിച്ചെടുക്കുകയും ചെയ്തപ്പോൾ മനുഷ്യൻ സംശയാലുവായി മാറി. ഞാൻ മനുഷ്യന് നരകയാതനകൾ നൽകി സ്വർഗീയ അനുഗ്രഹങ്ങളെ തിരിച്ചെടുത്തപ്പോൾ അവന്റെ നാണക്കേട് ക്രോധമായി മാറി. മനുഷ്യൻ തന്നെ സുഖപ്പെടുത്താൻ എന്നോട് അഭ്യർത്ഥിച്ചപ്പോൾ ഞാൻ അത് ചെവിക്കൊണ്ടില്ല; പകരം അവനോട് വെറുപ്പാണ് തോന്നിയത്; മനുഷ്യൻ എന്നെ വിട്ടകന്ന്, പകരം ദുർചികിത്സയുടെയും ദുർമന്ത്രവാദത്തിന്റെയും വഴികൾ തേടി. മനുഷ്യൻ എന്നോട് ആവശ്യപ്പെട്ടതെല്ലാം ഞാൻ എടുത്തുമാറ്റിയപ്പോൾ എല്ലാവരും പൊടിപോലുമില്ലാതെ അപ്രത്യക്ഷരായി. അതിനാൽ ഞാൻ പറയട്ടെ: ഞാൻ മനുഷ്യർക്ക് ധാരാളമായി കൃപകൾ നൽകുന്നതുകൊണ്ടും അവർക്ക് അത്രയേറെ നേടാനുള്ളതുകൊണ്ടുമാണ് അവർക്ക് എന്നിൽ വിശ്വാസമുള്ളത്. യെഹൂദന്മാർ എന്റെ കൃപയെപ്രതി എന്നിൽ വിശ്വസിക്കുകയും ഞാൻ പോയിടത്തെല്ലാം എന്നെ പിന്തുടരുകയും ചെയ്തു. അൽപ്പജ്ഞാനികളും അനുഭവലുപ്തരുമായ ഈ വിവരദോഷികൾ ഞാൻ പ്രവർത്തിച്ച അത്ഭുതങ്ങളും അടയാളങ്ങളും മാത്രം കാണാൻ ആഗ്രഹിച്ചു. അതിമഹത്തായ അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ള, യെഹൂദന്മാരുടെ ഭവനത്തിന്റെ തലവനായിട്ടാണ് അവർ എന്നെ കണ്ടത്. അതുകൊണ്ട്, ഞാൻ മനുഷ്യരിൽനിന്ന് ഭൂതങ്ങളെ ഉച്ഛാടനം ചെയ്തപ്പോൾ അവരുടെ ഇടയിൽ അത് വലിയ ചർച്ചക്കു കാരണമായി: ഞാൻ ഏലിയാ പ്രവാചകനാണെന്നും മോശയാണെന്നും ഏറ്റവും പൂർവ്വകാലീന പ്രവാചകനാണെന്നും ഏറ്റവും പ്രഗത്ഭനായ വൈദ്യനാണെന്നുമൊക്കെ അവർ പറഞ്ഞു. ജീവനും വഴിയും സത്യവും ഞാനാണെന്നു പറഞ്ഞതൊഴിച്ചാൽ, ഒരുവനു പോലും എന്റെ സത്തയോ സാരൂപ്യമോ തിരിച്ചറിയാൻ കഴിഞ്ഞില്ല. എന്റെ പിതാവ് വസിക്കുന്ന വാസസ്ഥലമാണ് സ്വർഗമെന്ന് ഞാൻ പറഞ്ഞതൊഴിച്ചാൽ, ഞാൻ ദൈവപുത്രനാണെന്നും ദൈവം തന്നെയാണെന്നും ഒരുവൻപോലും അറിഞ്ഞില്ല. എല്ലാ മനുഷ്യർക്കുംവേണ്ടി ഞാൻ വിമോചനം കൊണ്ടുവരുമെന്നും മനുഷ്യവർഗത്തെ വീണ്ടെടുക്കുമെന്നും ഞാൻ പറഞ്ഞതൊഴിച്ചാൽ, ഞാൻ മനുഷ്യരുടെ വീണ്ടെടുപ്പുകാരനാണെന്ന് ഒരുവൻപോലും അറിഞ്ഞില്ല; ആളുകൾ എന്നെ ദയാലുവും അനുകമ്പാർദ്രനുമായ വെറുമൊരു മനുഷ്യനായി മാത്രം കരുതി. എന്നെപ്പറ്റി ഉള്ളതെല്ലാം വിശദീകരിക്കാൻ എനിക്കു കഴിഞ്ഞെങ്കിലും, ആരും എന്നെ അറിഞ്ഞില്ല; ഞാൻ ജീവനുള്ള ദൈവത്തിന്റെ പുത്രനാണെന്ന് ആരും വിശ്വസിച്ചില്ല. ഇത്തരത്തിലുള്ളതാണ് ആളുകൾക്ക് എന്നിലുള്ള വിശ്വാസം, അവർ എന്നെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്ന രീതി. എന്നെക്കുറിച്ച് ഇത്തരത്തിലുള്ള ധാരണകൾ അവർ വെച്ചുപുലർത്തുമ്പോൾ, അവർക്കെങ്ങനെയാണ് എനിയ്ക്കായി സാക്ഷ്യം വഹിക്കാൻ സാധിക്കുക?

എന്നിൽ വിശ്വസിക്കുന്നു; പക്ഷേ, എനിക്കു സാക്ഷ്യം വഹിക്കുന്നതിനോ ഞാൻ സ്വയം വെളിപ്പെടുത്തുന്നതിനു മുമ്പ് എനിക്കുവേണ്ടി സാക്ഷ്യം പറയാനോ അവർക്ക് ശേഷിയില്ല. ഞാൻ എല്ലാ ജീവികളെക്കാളും എല്ലാ വിശുദ്ധന്മാരെക്കാളും ഉപരിയാണെന്നും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ മനുഷ്യർക്ക് ചെയ്യാൻ കഴിയില്ലെന്നും മാത്രമേ ആളുകൾ കാണുന്നുള്ളൂ. അങ്ങനെ, യെഹൂദന്മാർതൊട്ട് ഇന്നുള്ളവർവരെ, എന്റെ മഹത്വമേറിയ പ്രവൃത്തികൾ വീക്ഷിക്കുന്നവരെല്ലാം എന്റെ കാര്യത്തിൽ ജിജ്ഞാസാകുതുകികൾ മാത്രമായിരിക്കുന്നു; ഒരൊറ്റ ജീവിയുടെ അധരങ്ങൾക്കു പോലും എനിക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചിട്ടില്ല. എന്റെ പിതാവ് മാത്രമാണ് എനിയ്ക്കായി സാക്ഷ്യം വഹിക്കുകയും എല്ലാ ജീവികളുടെയും മദ്ധ്യേ എനിക്കായി ഒരു പാത തുറക്കുകയും ചെയ്തത്. അവൻ അപ്രകാരം ചെയ്യാതിരുന്നെങ്കിൽ, ഞാൻ എത്ര പരിശ്രമിച്ചാലും, ഞാൻ സൃഷ്ടിയുടെ കർത്താവാണെന്നുള്ള വസ്തുത മനുഷ്യൻ ഒരിക്കലും അറിയുമായിരുന്നില്ല; എന്തെന്നാൽ, മനുഷ്യന് എന്നിൽനിന്ന് എടുക്കാൻ മാത്രമേ അറിയൂ; എന്റെ പ്രവൃത്തികളുടെ ഫലമായി എന്നിൽ അവർക്ക് വിശ്വാസമില്ല. മനുഷ്യൻ എന്നെ അറിയുന്നത് ഞാൻ നിഷ്കളങ്കനും പാപഎണ്ണമറ്റ രഹസ്യങ്ങൾ വിശദീകരിക്കാൻ എനിക്ക് ഞാൻ ജനഎന്നെക്കൊണ്ട് അവർക്ക് വളരെയേറെ നേചുരുക്കം ചിലർ മാത്രമേ ഞാൻ സൃഷ്ടികർത്താവാണെന്ന് വിശ്വസിക്കുന്നു

എന്റെ പിതാവാണ് ആദ്യമായി എനിക്കായി സാക്ഷ്യം വഹിച്ചതെങ്കിലും ഞാൻ അതിനെക്കാൾ വലിയ മഹത്വം പ്രാപിക്കാനും സൃജീവികളുടെ അധരങ്ങളിൽനിന്നു സാക്ഷ്യമൊഴികൾ കേൾക്കാനും ആഗ്രഹിക്കുന്നുഅതുകൊണ്ട്, നിങ്ങൾ സ്വന്തം കടമ നിർവഹിക്കുന്നതിനും മനുഷ്യരുടെ ഇടയിലുള്ള എന്റെ വേല അവസാനിപ്പിക്കുന്നതിനുമായി ഞാൻ എന്റെ സർവസ്വവും നിങ്ങൾക്കു തരുന്നു. നിങ്ങൾ എന്നിൽ എന്തിവിശ്വസിക്കുന്നുവെന്നു മനസ്സിലാ; എന്റെ ശിഷ്യനാകുന്നതിനോ സൗഖ്യം നേടുന്നഅഥവാ സ്വർഗ്ഗത്തിലുള്ള എന്റെ വിശുദ്ധരിൽ ഒരുവനാകുന്നതിനോ മാത്രമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾ ഇപ്രകാരം എന്നെ ഇത്തരത്തിലുള്ള വിശ്വാസം എന്നിനിങ്ങളുടെ യൗവ്വനത്തിന്റെ ധൂർത്തടിക്കലും ആയിരിക്കും. ഒടുവിൽ നിങ്ങൾക്കു യാതൊന്നും ലഭിക്കുകയില്ല. അത് വൃഥാ വേലയാവില്ലേ? ഞാൻ യെഹൂദന്മാരോട് പണ്ടേ വിടപറഞ്ഞു കഴിഞ്ഞു; ഞാൻ ഇപ്പോൾ മനുഷ്യരുടെ വൈദ്യനോ അവർക്കുള്ള ചികിത്സാമാർഗമോ അല്ല. ഞാൻ ഇപ്പോൾ മനുഷ്യൻ ഓടിക്കുന്ന, അവന്റെ ഭാരം ചുമക്കുന്ന അല്ലെങ്കിൽ അവനു തോന്നുമ്പോൾ കശാപ്പ് ചെയ്യുന്ന എന്ന് ഒരു മൃഗം അല്ല; മറിച്ച്, മനുഷ്യർ എന്നെ അറിയുന്നതിനായി, അവരെ വിധിക്കാനും ശാസിക്കാനുമത്രേ ഞാൻ അവരുടെ മദ്ധ്യേ വന്നിരിക്കുന്നത്. ഞാൻ ഒരിക്കൽ വീണ്ടെടുക്കൽ പ്രവൃത്തി ചെയ്തുവെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം; ഒരിക്കൽ ഞാൻ യേശുവായിരുന്നു, എന്നാൽ എന്നെന്നേക്കും യേശുവായി എനിക്കു തുടരാൻ പറ്റുമായിരുന്നില്ല; ഒരിക്കൽ യഹോവയായിരുന്ന ഞാൻ പിന്നീട് യേശുവായി മാറിയതുപോലെയാണ് ഇത്. ഞാൻ മനുഷ്യവർഗത്തിന്റെ ദൈവമാകുന്നു, സൃഷ്ടിയുടെ കർത്താവും ആണ്; പക്ഷേ, എക്കാലവും യേശുവോ യഹോവയോ ആയിരിക്കാൻ എനിക്ക് സാധിക്കില്ല. മനുഷ്യരുടെ നോട്ടത്തിൽ ഞാൻ ഒരു ഭിഷഗ്വരൻ ആയിരുന്നിട്ടുണ്ട്, എന്നാൽ ദൈവം മനുഷ്യർക്കായി ഒരു ഭിഷഗ്വരൻ മാത്രമാണെന്ന് അതിനർത്ഥമില്ല; അതുകൊണ്ട്, നിങ്ങൾ എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിൽ പഴഞ്ചൻ ധാരണകൾ വെച്ചുപുലർത്തുകയാണെങ്കിൽ നിങ്ങൾ ഒന്നുംതന്നെ നേടുകയില്ല. “മനുഷ്യനോട് ദൈവം എത്രയോ സ്നേഹവാനാണ്; അവൻ എന്നെ സുഖപ്പെടുത്തുകയും അനുഗ്രഹങ്ങളും സമാധാനവും സന്തോഷവും നൽകുകയും ചെയ്യുന്നു. ദൈവം മനുഷ്യനോട് എത്ര കൃപാലുവാണ്; അവനിൽ നമുക്കു വിശ്വാസമുണ്ടായാൽ മാത്രം മതി, പിന്നെ നാം പണത്തെയും സമ്പത്തിനെയും പറ്റി ആകുലരാകേണ്ടതില്ല...,” എന്നിങ്ങനെ നിങ്ങൾ എന്നെ ഇപ്പോൾ എത്രത്തോളം പുകഴ്ത്തിയാലും, എനിക്ക് എന്റെ ആദിമ വേലയ്ക്കു ഭംഗം വരുത്താൻ കഴിയില്ല. ഇന്നു നിങ്ങൾ എന്നിൽ വിശ്വസിക്കുമെങ്കിൽ, എന്റെ മഹത്വം നിങ്ങൾക്കു ലഭിക്കും, എനിക്കു സാക്ഷ്യം വഹിക്കാൻ യോഗ്യത ഉള്ളവരായിത്തീരും; മറ്റെല്ലാം അപ്രധാനമായിരിക്കും. ഇക്കാര്യം നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം.

അറിഎന്റെ വേലയുടെ ലക്ഷ്യവും പ്രാധാന്യവും നിനക്ക് യഥാർത്ഥത്തിൽ അറിയാമോ? നിന്റെ കർത്തവ്യം നിനക്ക് ശരിക്കും അറിയാമോ? എന്റെ സാക്ഷ്യത്തെ കുറിച്ച് നിനക്ക് ശരിക്കും അറിയാമോ? നീ വെറുതെ എന്നിൽ വിശ്വസിച്ചിട്ടും എന്റെ മഹത്വത്തിന്റെയോ സാക്ഷ്യത്തിന്റെയോ ലക്ഷണമൊന്നും നിന്നിൽ കാണാതിരിക്കുകയാണെങ്കിൽ, ഞാൻ നിന്നെ പണ്ടേ തഴഞ്ഞിരിക്കുന്നു. എല്ലാം അറിയുന്നവരെ സംബന്ധിച്ച കാര്യം ഇപ്രകാരമാണ്: അവർ എന്റെ കണ്ണിലെ വർധിതമായ മുള്ളുകളാകുന്നു; എന്റെ ഭവനത്തിൽ, അവർ എന്റെ പാതയിലെ പ്രതിബന്ധങ്ങൾ മാത്രമാകുന്നു; എന്റെ വേലയിൽ പൂർണ്ണമായി പാറ്റിക്കളയേണ്ടുന്ന കളകളാണ് അവർ; ഉപയോഗശൂന്യരും ഒന്നിനും കൊള്ളരുതാത്തവരുമാണ് അവർ, ഞാൻ അവരെ പണ്ടേ വെറുത്തിരിക്കുന്നു. മിക്കപ്പോഴും സാക്ഷ്യമില്ലാത്തവരുടെമേൽ എന്റെ ക്രോധം പതിക്കാറുണ്ട്; എന്റെ ശിക്ഷാദണ്ഡ് അവരിൽനിന്ന് ഒരിക്കലും വിട്ടകലുകയില്ല. ഏറെനാൾ മുമ്പേ ഞാൻ അവരെ ദുഷ്ടനായവന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; എന്റെ അനുഗ്രഹങ്ങൾ അവരുടെമേൽ ഇല്ല. ആ ദിനം വന്നുകഴിയുമ്പോൾ, അവരുടെ ശിക്ഷ പൊട്ടിപ്പെണ്ണുങ്ങളുടേതിനെക്കാൾ ഉഗ്രമായിരിക്കും. ഇന്ന്, ചെയ്യേണ്ടുന്ന കർത്തവ്യം മാത്രമേ ഞാൻ ചെയ്യുന്നുള്ളു. കളകളോടൊപ്പം ഗോതമ്പെല്ലാം കറ്റകളായി ഞാൻ കെട്ടും. ഇതാണ് ഇന്നത്തെ എന്റെ വേല. ഞാൻ പാറ്റുന്ന സമയം വരുമ്പോൾ, ആ കളകളെല്ലാം പാറ്റിക്കളയും; ഗോതമ്പുമണികൾ ശേഖരിച്ച് അറപ്പുരകളിൽ സൂക്ഷിക്കും; പാറ്റിക്കളഞ്ഞ ആ കളകൾ തീയിലിട്ട് ചാമ്പലാക്കും. എന്റെ ഇപ്പോഴത്തെ വേല എല്ലാ മനുഷ്യരെയും കറ്റകളാക്കി കെട്ടുകയാണ്. അതായത്, അവരെ മുഴുവനായും കീഴടക്കുകയാണ്. പിന്നീട്, എല്ലാ മനുഷ്യരുടെയും അന്ത്യം വെളിപ്പെടുത്താനായി ഞാൻ പാറ്റുന്ന കൃത്യം തുടങ്ങും. അതുകൊണ്ട്, എന്നെ എപ്രകാരം പ്രീതിപ്പെടുത്തണമെന്നും എന്റെമേൽ നിനക്കുള്ള വിശ്വാസത്തെ ശരിയായ പാതയിൽ എങ്ങനെ നയിക്കണമെന്നും നീ അറിയേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ഞാൻ ആഗ്രഹിക്കുന്നത്, നിന്റെ വിശ്വസ്തതയും അനുസരണവും നിന്റെ സ്നേഹവും സാക്ഷ്യവുമാണ്. ഇത്തരുണത്തിൽ, സാക്ഷ്യമോ സ്നേഹമോ എന്താണെന്ന് നിനക്കറിയില്ലെങ്കിലും, നിനക്കുള്ളതെല്ലാം നീ എന്റെ പക്കൽ കൊണ്ടുവന്ന്, നിന്റെ കൈവശമുള്ള ഏക നിധിശേഖരമായ വിശ്വസ്തതയും അനുസരണവും എനിക്കു കാഴ്ചവെക്കുക. ഞാൻ സാത്താനെ പരാജയപ്പെടുത്തുന്നതിന്റെ സാക്ഷ്യം മനുഷ്യന്റെ വിശ്വസ്തതയിലും അനുസരണത്തിലും അടങ്ങിയിരിക്കുന്നുവെന്ന് നീ അറിഞ്ഞിരിക്കുക; അതുപോലെതന്നെയാണ് ഞാൻ മനുഷ്യനെ പൂർണ്ണമായി കീഴടക്കി എന്നതിനുള്ള സാക്ഷ്യവും. എന്റെമേലുള്ള നിന്റെ വിശ്വാസത്തെ സംബന്ധിച്ച കർത്തവ്യം, നീ എനിക്കു സാക്ഷ്യം വഹിക്കുക, എന്നോടു മാത്രം വിശ്വസ്തനായിരിക്കുക, അവസാനംവരെ എന്നെ അനുസരിക്കുക എന്നതിലാണ്. ഞാൻ എന്റെ കാര്യനിർവഹണത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുന്നതിനു മുൻപ് നീ എങ്ങനെയാണ് എനിക്കു സാക്ഷ്യം വഹിക്കുക? നീ എങ്ങനെയാണ് എന്നോടു വിശ്വസ്തനും അനുസരണമുള്ളവനും ആയിരിക്കുക? നിന്റെ പ്രവർത്തനത്തിനായി നീ നിന്റെ വിശ്വസ്തത പൂർണ്ണമായി ഉഴിഞ്ഞുവെക്കുമോ അതോ നീ നിസ്സാരമായി അത് ഉപേക്ഷിക്കുമോ? എന്റെ ക്രമീകരണങ്ങൾ ഓരോന്നിനും (അത് മരണമോ തകർച്ചയോ മറ്റോ ആയിരുന്നാലും) നീ കീഴ്‌വഴങ്ങുമോ, അതോ ഇടയ്ക്കുവെച്ച് എന്റെ ശിക്ഷണം ഒഴിവാക്കാൻ പലായനം ചെയ്യുമോ? ഞാൻ നിന്നെ ശാസിക്കുന്നത്‌ നീ എനിക്കു സാക്ഷ്യം വഹിക്കുന്നതിനും എന്നോട് വിശ്വസ്തതയും അനുസരണവും ഉള്ളവനായിരിക്കുന്നതിനും വേണ്ടിയാണ്. മാത്രവുമല്ല, ഇപ്പോഴത്തെ ശാസനം എന്റെ വേലയുടെ അടുത്ത ഘട്ടം അനാവരണം ചെയ്യുന്നതിനും അത് നിർബാധം പുരോഗമിക്കുവാൻ അനുവദിക്കുന്നതിനുമാണ്. അതുകൊണ്ട്, നീ ജ്ഞാനി ആയിരിക്കാനും നിന്റെ ജീവിതത്തെയും നിന്റെ നിലനിൽപ്പിന്റെ പ്രാധാന്യത്തെയും ഒന്നിനും കൊള്ളാത്ത മണ്ണായി കാണാതിരിക്കാനും നിന്നോടു ഞാൻ ആഹ്വാനം ചെയ്യുന്നു. എന്റെ പ്രവൃത്തി എന്തായിരിക്കുമെന്ന് കൃത്യമായി നിനക്കറിയാമോ? വരുംനാളുകളിൽ ഞാൻ എങ്ങനെ പ്രവർത്തിക്കുമെന്നും എപ്രകാരം എന്റെ വേലയുടെ ചുരുളുകളഴിയുമെന്നും നിനക്കറിയാമോ? എന്റെ വേല സംബന്ധിച്ച നിന്റെ അനുഭവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിലുപരി എന്നിലുള്ള നിന്റെ വിശ്വാസത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും നീ ബോധവാനായിരിക്കണം. ഞാൻ ഇത്രയേറെ ചെയ്തിരിക്കുന്നു; നീ സങ്കൽപ്പിക്കുന്നതുപോലെ, പാതിവഴിയിൽവെച്ച് ഞാൻ ഇതെല്ലാം ഉപേക്ഷിക്കാൻ എനിക്ക് എങ്ങനെ കഴിയും? ഞാൻ ഇത്ര വ്യാപകമായി വേല ചെയ്തിരിക്കുന്നു; എനിക്കത് എങ്ങനെ നശിപ്പിക്കാനാകും? നിശ്ചയമായും, ഈ യുഗത്തിന്റെ അന്ത്യം കുറിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇതു സത്യമാണ്, എന്നാൽ അതിലുപരിയായി നീ അറിഞ്ഞിരിക്കേണ്ട കാര്യമിതാണ്: ഞാൻ ഒരു പുതിയ യുഗത്തിനു നാന്ദി കുറിക്കാൻ പോവുകയാണ്, പുതിയ വേല ആരംഭിക്കാൻ തുടങ്ങുകയാണ്; സർവോപരി, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ട് നീ ഒരു കാര്യം അറിഞ്ഞിരിക്കുക: ഒരു യുഗം ആരംഭിക്കുന്നതിനും വരാനിരിക്കുന്ന കാലത്ത് സുവിശേഷം പ്രചരിപ്പിക്കുന്നതിനും ഭാവിയിൽ യുഗാന്ത്യം നടപ്പിലാക്കുന്നതിനും വേണ്ടി മാത്രമാണ് ഇപ്പോഴത്തെ വേല. നീ കരുതുന്നതുപോലെ എന്റെ വേല അത്ര ലളിതമല്ല; നീ ഉദ്ദേശിക്കുന്നതുപോലെ അത് നിസ്സാരമോ അർത്ഥശൂന്യമോ അല്ല. അതിനാൽ, ഞാൻ നിന്നോടു ഇതു പറഞ്ഞേ തീരൂ: നീ നിന്റെ ജീവിതം എന്റെ വേലയ്ക്കായി ഉഴിഞ്ഞുവെക്കുക, അതിലേറെയായി, നീ എന്റെ മഹത്വത്തിനായി നിന്റെ ജീവിതം സമർപ്പിക്കുക. എത്രയോ നാളുകളായി നീ എനിക്കു സാക്ഷ്യം വഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു; നീ എന്റെ സുവിശേഷം പ്രചരിപ്പിക്കാൻ ഞാൻ അതിലുമേറെ ആഗ്രഹിച്ചു. എന്റെ ഹൃദയത്തിലുള്ള കാര്യങ്ങൾ നീ തീർച്ചയായും മനസ്സിലാക്കണം.

മുമ്പത്തേത്: ഒരു യഥാര്‍ത്ഥ വ്യക്തിയെന്നാല്‍ അര്‍ത്ഥമാക്കുന്നതെന്ത്

അടുത്തത്: പൊഴിയുന്ന ഇലകള്‍ വേരുകളിലേക്കു മടങ്ങുമ്പോള്‍, നീ ചെയ്ത തിന്മകളോര്‍ത്ത് നീ ഖേദിക്കും

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക