യോഗ്യനായ ഇടയൻ എങ്ങനെ തയ്യാറെടുക്കണം

പരിശുദ്ധാത്മാവ് ജനത്തിനുമേൽ പ്രവർത്തിക്കുന്ന സമയം അവർക്ക് ഉണ്ടാകുന്ന വിവിധ അവസ്ഥകളെക്കുറിച്ച് നിങ്ങൾക്കു ധാരണ വേണം. പ്രത്യേകിച്ചും, പരിശുദ്ധാത്മാവ് ജനത്തിനുമേൽ നടത്തുന്ന പ്രവർത്തനത്തിന്റെ ഫലമായി ഉടലെടുക്കുന്ന നിരവധി അവസ്ഥകൾ സംബന്ധിച്ച് ദൈവസേവനത്തെ ഏകോപിപ്പിക്കുന്നവർക്ക് കൂടുതൽ ശക്തമായ ഗ്രാഹ്യം ഉണ്ടാകണം. ധാരാളം അനുഭവങ്ങളെപ്പറ്റിയോ പ്രവേശനം നേടുന്നതിനുള്ള മാർഗ്ഗങ്ങൾ സംബന്ധിച്ചോ മാത്രമാണ് നിങ്ങൾ സംസാരിക്കുന്നതെങ്കിൽ, നിങ്ങളുടെ അനുഭവം തികച്ചും ഏകപക്ഷീയമാണെന്ന് അത് വെളിവാക്കുന്നു. നിങ്ങളുടെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാതെയും സത്യത്തിന്റെ നിയമങ്ങൾ ഗ്രഹിക്കാതെയും സ്വഭാവത്തിൽ മാറ്റം കൈവരിക്കുക സാദ്ധ്യമല്ല. പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ നിയമങ്ങൾ അറിയാതെയോ അതു പുറപ്പെടുവിക്കുന്ന ഫലം മനസ്സിലാക്കാതെയോ ദുരാത്മാക്കളുടെ പ്രവർത്തനം വിവേചിച്ചറിയുക നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. ജനങ്ങളുടെ ധാരണകൾക്കു പുറമേ ദുരാത്മാക്കളുടെ പ്രവർത്തനം കൂടി നിങ്ങൾ തുറന്നുകാട്ടണം, അതോടൊപ്പം വിഷയത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലണം; കൂടാതെ ജനങ്ങളുടെ പ്രവർത്തനത്തിലെ ചാഞ്ചല്യങ്ങളും അവരുടെ ദൈവ വിശ്വാസത്തിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങളും നിങ്ങൾ ചൂണ്ടിക്കാണിക്കണം, അങ്ങനെ അവർ അവയെ തിരിച്ചറിയാനിടയാകും. ഏറ്റവും കുറഞ്ഞത്, നിഷേധമായോ നിഷ്ക്രിയമായോ അവർക്കു തോന്നാൻ നിങ്ങൾ ഇടയാക്കരുത്. എങ്കിലും ഒട്ടുമിക്ക ജനത്തെയും സംബന്ധിച്ച് വസ്തുനിഷ്ഠമായി നിലകൊള്ളുന്ന വിഷമതകൾ നിങ്ങൾ മനസ്സിലാക്കണം, നിങ്ങൾ യുക്തിരഹിതമായി പ്രവർത്തിക്കരുത്, അല്ലെങ്കിൽ “പന്നിയെ പാട്ടുപാടിക്കാൻ ശ്രമിക്കുന്നതു പോലെ” ആകരുത്, അത് ബുദ്ധിയില്ലാത്ത പെരുമാറ്റമാണ്. ജനങ്ങൾ അനുഭവിക്കുന്ന അനേകം വിഷമതകൾ പരിഹരിക്കാൻ, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുടെ ഏറ്റക്കുറച്ചിൽ നിങ്ങൾ ആദ്യം ഗ്രഹിക്കണം; വ്യത്യസ്തരായ ആളുകളില്‍ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം, ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷമതകൾ സംബന്ധിച്ചും അവരുടെ കുറവുകൾ സംബന്ധിച്ചും നിങ്ങൾക്ക് ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല, വ്യതിചലിക്കാതെയും പിശകുകൾ വരുത്താതെയും വിഷയത്തിന്റെ മുഖ്യ പ്രശ്നങ്ങൾ നിങ്ങൾ കണ്ടെത്തുകയും അതിന്റെ ഉറവിടത്തിൽ എത്തിച്ചേരുകയും വേണം. ദൈവസേവനത്തെ ഏകോപിപ്പിക്കാൻ ഇത്തരത്തിലുള്ള ഒരു വ്യക്തിക്കു മാത്രമേ യോഗ്യതയുള്ളൂ.

പ്രധാന പ്രശ്നങ്ങൾ ഗ്രഹിക്കുന്നതിനും നിരവധി കാര്യങ്ങൾ വ്യക്തമായി കാണുന്നതിനും നിങ്ങൾക്ക് കഴിയുമോ ഇല്ലയോ എന്നത് നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ അനുഭവിക്കുന്ന രീതി തന്നെയാണ് നിങ്ങൾ മറ്റുള്ളവരെ നയിക്കുന്ന രീതിയും. നിങ്ങൾ അക്ഷരങ്ങളും പ്രമാണങ്ങളും മനസ്സിലാക്കുന്നുവെങ്കിൽ, അക്ഷരങ്ങളും പ്രമാണങ്ങളും മറ്റുള്ളവര്‍ക്കും കൂടി മനസ്സിലാകുന്നതിനായി നിങ്ങള്‍ അവര്‍ക്ക് വഴി കാട്ടും. ദൈവമൊഴികളുടെ യാഥാർത്ഥ്യത്തിലേക്കു കടന്നു ചെല്ലാൻ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ കാട്ടുന്ന മാര്‍ഗ്ഗം എന്നത് ദൈവ വചനങ്ങളുടെ യാഥാര്‍ത്ഥ്യം നിങ്ങള്‍ അനുഭവിക്കുന്ന മാര്‍ഗ്ഗമാണ്. ദൈവ വചനങ്ങളില്‍ നിന്നും അനേകം സത്യങ്ങൾ മനസ്സിലാക്കാനും നിരവധി കാര്യങ്ങളിൽ വ്യക്തമായ ഉൾക്കാഴ്ച നേടാനും നിങ്ങൾക്കു കഴിയുന്നുവെങ്കിൽ, ധാരാളം സത്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ വഴി കാട്ടുന്നതിന് നിങ്ങൾ പ്രാപ്തനാണ്, മാത്രമല്ല നിങ്ങൾ നയിക്കുന്നവർ ദർശനങ്ങൾ സംബന്ധിച്ച് വ്യക്തമായ അറിവ് സമ്പാദിക്കുകയും ചെയ്യും. അലൗകിക അനുഭൂതികൾ ഗ്രഹിക്കുന്ന കാര്യത്തിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നിങ്ങൾ നയിക്കുന്നവരും അതുതന്നെ ചെയ്യും. നിങ്ങൾ പ്രവൃത്തിയെ അവഗണിക്കുകയും പകരം വാഗ്വാദത്തിൽ ഊന്നൽ നൽകുകയും ചെയ്താൽ, നിങ്ങൾ നയിക്കുന്നവരും ഒട്ടുംതന്നെ പ്രവര്‍ത്തിക്കാതെ അല്ലെങ്കിൽ തങ്ങളുടെ സ്വഭാവത്തിൽ മാറ്റമൊന്നും നേടാതെ വാഗ്വാദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും; ഒരു സത്യവും പ്രായോഗികമാക്കാതെ അവർ ഉപരിപ്ലവമായി മാത്രം ഉത്സാഹമതികളായിരിക്കും. എല്ലാ ജനങ്ങളും അവരവർക്കുള്ളത് മറ്റുള്ളവർക്കു പകർന്നുനൽകുന്നു. ഒരാളുടെ പ്രകൃതം അയാള്‍ ഏത് പ്രകൃതത്തിലുള്ള ആളുകളെ നയിക്കുന്നു എന്നതിനെയും അവര്‍ക്ക് എന്തു മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നു എന്നതിനെയും നിര്‍ണ്ണയിക്കുന്നു. ദൈവത്തിന്റെ ഉപയോഗത്തിന് യഥാർത്ഥമായും അനുയോജ്യമാകാൻ നിങ്ങൾക്കു വേണ്ടത് ആഗ്രഹം മാത്രമല്ല. പകരം, ദൈവത്തിൽ നിന്നും നല്ലൊരളവ് പ്രബോധനവും അവിടുത്തെ വചനങ്ങളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശവും അവിടുന്നുമായി ചേർന്നു വ്യാപരിക്കുന്ന അനുഭവവും നിങ്ങൾക്ക് ഉണ്ടായിരിക്കണം, അവിടുത്തെ വചനങ്ങൾ നിങ്ങളെ ശുദ്ധീകരിക്കേണ്ടതുമുണ്ട്. ഇതിനെ ഒരു അടിസ്ഥാനമായി കണ്ടുകൊണ്ട്, സാധാരണ സന്ദർഭങ്ങളിൽ, നിങ്ങളുടെ നിരീക്ഷണങ്ങൾ, ചിന്തകൾ, വിചിന്തനങ്ങൾ, നിഗമനങ്ങൾ എന്നിവയ്ക്ക് ശ്രദ്ധ നൽകുകയും അതനുസരിച്ച് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യുകയും വേണം. ഇവയെല്ലാം, നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്കു പ്രവേശിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ്, അതിലോരോന്നും ഒഴിച്ചുകൂടാനാകാത്തതുമാണ്. ദൈവം ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ദൈവം പ്രവർത്തിക്കുന്ന ഈ രീതിയിൽ നിങ്ങൾ പ്രവേശിക്കുകയാണെങ്കിൽ, അവനാൽ പരിപൂർണ്ണനാക്കപ്പെടാൻ നിങ്ങൾക്ക് എല്ലാ ദിവസവും അവസരങ്ങൾ ലഭിക്കാം. മാത്രമല്ല നിങ്ങളുടെ പരിതഃസ്ഥിതി കഠിനമെന്നോ അനുകൂലമെന്നോ, നിങ്ങൾ പരീക്ഷിക്കപ്പെടുകയാണെന്നോ പ്രലോഭിപ്പിക്കപ്പെടുകയാണെന്നോ, നിങ്ങൾ ജോലി ചെയ്യുന്നു എന്നോ ഇല്ലെന്നോ, മാത്രമല്ല നിങ്ങൾ ഒറ്റപ്പെട്ട ഒരു വ്യക്തിയായോ കൂട്ടത്തിലൊരുവനായോ ജീവിതം നയിക്കുന്നു എന്നോ കണക്കാക്കാതെ ദൈവത്താൽ പരിപൂർണ്ണനാക്കപ്പെടാൻ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് അവസരങ്ങൾ ഉണ്ടാകും, അവയിൽ ഒരവസരം പോലും നിങ്ങള്‍ക്ക് നഷ്ടപ്പെടുകയുമില്ല. അതെല്ലാം കണ്ടെത്താൻ നിങ്ങൾക്ക് കഴിയും—ദൈവത്തിന്റെ വചനങ്ങള്‍ അനുഭവിച്ചറിയുന്നതിനുള്ള രഹസ്യം ഇപ്രകാരം നിങ്ങൾ കണ്ടെത്തും.

മുമ്പത്തേത്: രക്ഷ നേടുന്ന ഒരു വ്യക്തി സത്യം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്

അടുത്തത്: അനുഭവത്തെക്കുറിച്ച്

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക