ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 103

ഇടിമുഴക്കം പോലെ ഒരു ശബ്ദം പുറപ്പെടുന്നു, അത് പ്രപഞ്ചത്തെ മുഴുവൻ വിറകൊള്ളിക്കുന്നു. ആളുകൾക്ക് തക്കസമയത്ത് ഒഴിഞ്ഞുമാറാൻ കഴിയാത്തവിധം അത് അത്രയ്ക്ക് കാതടപ്പിക്കുന്നതാണ്. ചിലർ കൊല്ലപ്പെടുന്നു, ചിലർ നശിപ്പിക്കപ്പെടുന്നു, ചിലരെ ന്യായം വിധിക്കുന്നു. അത് ശരിക്കും ഒരു കാഴ്ചയാണ്, ആരും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒന്ന്. സൂക്ഷ്മമായി ശ്രദ്ധിക്കുക: ഇടിയുടെ മുഴക്കത്തോടൊപ്പം കരച്ചിൽ ശബ്ദവും കേൾക്കാം, ഈ ശബ്ദം വരുന്നത് ഹേഡീസിൽ നിന്നാണ്; അത് നരകത്തിൽ നിന്നാണ് വരുന്നത്. ഞാൻ കുറ്റം വിധിച്ച കലാപപുത്രന്മാരുടെ കയ്പേറിയ ശബ്ദമാണത്. ഞാൻ പറയുന്നത് ശ്രദ്ധിക്കാത്തവരെയും എന്റെ വാക്കുകൾ പ്രയോഗത്തിൽ വരുത്താത്തവരെയും കഠിനമായി വിധിക്കുകയും അവർ എന്റെ ക്രോധത്തിന്റെ ശാപം ഏറ്റുവാങ്ങുകയും ചെയ്തിരിക്കുന്നു. എന്റെ ശബ്ദം ന്യായവിധിയും ക്രോധവുമാണ്; ഞാൻ ആരോടും സൗമ്യമായി പെരുമാറുകയും ആരോടും കരുണ കാണിക്കുകയും ചെയ്യുന്നില്ല. കാരണം ഞാൻ നീതിമാനായ ദൈവമാണ്, ഞാൻ കോപിഷ്ഠനാണ്. ജ്വലനവും ശുദ്ധീകരണവും നശീകരണവും എന്നിലുണ്ട്. എന്നിൽ യാതൊന്നും മറഞ്ഞിരിക്കുന്നില്ല, എന്നിൽ വൈകാരികമായി ഒന്നുമില്ല. മറിച്ച്, എല്ലാം തുറന്നതും നീതിനിഷ്‌ഠവും നിഷ്പക്ഷവുമാണ്. എന്റെ ആദ്യജാതന്മാർ ഇതിനകം എന്നോടൊപ്പം സിംഹാസനത്തിലിരുന്ന് സകല ജനതകളെയും സകല ആളുകളെയും ഭരിക്കുന്നു; അന്യായവും അനീതിയുമുള്ള സകല സംഗതികളെയും ആളുകളെയും ന്യായം വിധിക്കാൻ ഇപ്പോൾ തുടങ്ങിയിരിക്കുന്നു. യാതൊന്നും വിട്ടുകളയാതെ, അവയെ പൂർണമായി വെളിപ്പെടുത്തിക്കൊണ്ട് ഞാൻ അവ ഒന്നൊന്നായി പരിശോധിക്കും. കാരണം, എന്റെ ന്യായവിധി പൂർണമായി വെളിപ്പെടുകയും സമഗ്രമായി തുറന്നുകാട്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഞാൻ യാതൊന്നും മറച്ചു വച്ചില്ല; എന്റെ ഹിതത്തിന് അനുസൃതമല്ലാത്ത സകലതും ഞാൻ തള്ളിക്കളയും. അഗാധപാതാളത്തിൽ സനാതന കാലത്തോളം അതു നശിക്കാൻ ഇടവരും. അവിടെ അത് എന്നേക്കും കത്താൻ ഞാൻ അനുവദിക്കും. അതാണ് എന്റെ നീതി, അതാണ് എന്റെ നേര്. ആർക്കും ഇത് മാറ്റാനാവില്ല, എല്ലാം എന്റെ നിയന്ത്രണത്തിന് കീഴിലായിരിക്കണം.

വാക്കുകൾ വെറും വാക്കുകൾ ആണെന്നും വസ്തുതകൾ വെറും വസ്തുതകൾ ആണെന്നും കരുതി മിക്കവരും എന്റെ അരുളപ്പാടുകളെ അവഗണിക്കുന്നു. അവർ അന്ധരാണ്! ഞാൻ വിശ്വസ്തനായ ദൈവമാണെന്ന് അവർക്കറിയില്ലേ? എന്റെ വചനങ്ങളും വസ്തുതകളും ഒരേ സമയത്തു സംഭവിക്കുന്നു. യഥാർഥത്തിൽ അങ്ങനെയല്ലേ കാര്യം? ആളുകൾ എന്റെ വാക്കുകൾ മനസ്സിലാക്കുന്നില്ല, പ്രബുദ്ധരായവർക്ക് മാത്രമേ യഥാർഥത്തിൽ മനസ്സിലാക്കാനാകൂ. ഇതൊരു വസ്തുതയാണ്. എന്റെ വചനങ്ങൾ കാണുന്ന ഉടൻ ആളുകൾ ഭയചകിതരായി, ഒളിക്കാൻ എല്ലായിടത്തും പരക്കം പായുന്നു. എന്റെ ന്യായവിധി വരുമ്പോഴുള്ള അവസ്ഥ ഇതിലും കൂടുതലാണ്. ഞാൻ സകലതും സൃഷ്ടിച്ചത്, ഞാൻ ലോകത്തെ നശിപ്പിക്കുന്നത്, ഞാൻ ആദ്യജാതന്മാരെ തികഞ്ഞവരാക്കുന്നത് തുടങ്ങിയവയെല്ലാം നടക്കുന്നത് എന്റെ വായിൽനിന്ന് വരുന്ന ഒറ്റ വാക്കിനാലാണ്. അതിന്റെ കാരണം എന്റെ വചനം തന്നെ ആധികാരികമായിരിക്കുന്നു എന്നതാണ്; അത് ന്യായവിധിയാണ്. ഞാൻ തന്നെ ന്യായവിധിയും പ്രതാപവുമാണെന്നു പറയാനാകും; മാറ്റാനാവാത്ത ഒരു വസ്തുതയാണിത്. എന്റെ ഭരണപരമായ ഉത്തരവുകളുടെ ഒരു വശമാണിത്; ഞാൻ ആളുകളെ വിധിക്കുന്ന കേവലം ഒരു മാർഗ്ഗമാണിത്. എന്റെ ദൃഷ്ടിയിൽ, എല്ലാ ആളുകളും എല്ലാ കാര്യങ്ങളും എല്ലാ സംഗതികളും ഉൾപ്പെടെ സകലതും എന്റെ കരങ്ങളിലാണ്, എന്റെ ന്യായവിധിക്കു കീഴിലാണ്. ആരും വന്യമായോ തന്നിഷ്ടത്തോടെയോ പെരുമാറാൻ ധൈര്യപ്പെടുന്നില്ല, സകലതും ഞാൻ അരുളിച്ചെയ്യുന്ന വചനങ്ങൾക്ക് അനുസൃതമായി നടക്കണം. മനുഷ്യ സങ്കൽപ്പങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ എന്ന വ്യക്തിയുടെ വചനങ്ങൾ എല്ലാവരും വിശ്വസിക്കുന്നു. എന്റെ ആത്മാവ് സംസാരിക്കുമ്പോൾ എല്ലാവരും സംശയാലുക്കളാണ്. എന്റെ സർവശക്തിയെക്കുറിച്ച് ആളുകൾക്ക് ലവലേശം അറിവില്ല, മാത്രമല്ല അവർ എനിക്കെതിരേ ദോഷാരോപണം ഉന്നയിക്കുക പോലും ചെയ്യുന്നു. എന്റെ വാക്കുകളെ സംശയിക്കുകയും എന്റെ വചനങ്ങളെ നിസ്സാരവത്കരിക്കുകയും ചെയ്യുന്ന ഏതൊരാളും നശിപ്പിക്കപ്പെടുമെന്ന് ഞാൻ പറയുന്നു; അവർ നിത്യനാശത്തിന്റെ പുത്രന്മാരാണ്. ആദ്യജാതന്മാർ വളരെ കുറച്ചുപേരേ ഉള്ളുവെന്ന് ഇതിൽനിന്ന് കാണാം, കാരണം ഞാൻ ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഞാൻ മുമ്പു പറഞ്ഞതുപോലെ, ഒരു വിരൽ പോലും അനക്കാതെ ഞാൻ എല്ലാ കാര്യങ്ങളും ചെയ്യുന്നു; ഞാൻ എന്റെ വാക്കുകൾ മാത്രമാണ് ഉപയോഗിക്കുന്നത്. അവിടെയാണ് എന്റെ സർവശക്തി ഇരിക്കുന്നത്. എന്റെ വാക്കുകളിൽ, ഞാൻ പറയുന്നതിന്റെ ഉറവിടവും ലക്ഷ്യവും കണ്ടെത്താൻ ആർക്കും കഴിയില്ല. ആളുകൾക്ക് ഇത് നേടാനാവില്ല, നീതിയും സമാധാനവും ഉണ്ടാകാനും നിത്യമായി ജീവിക്കാനും ശാശ്വതമായി ഉറച്ചുനിൽക്കാനും അചഞ്ചലമായിരിക്കാനും എന്റെ കുടുംബത്തെ ഇടയാക്കിക്കൊണ്ട് അവർ എന്റെ നേതൃത്വം പിന്തുടരുകയും എന്റെ നീതിയനുസരിച്ച് എന്റെ ഹിതത്തിനു ചേർച്ചയിൽ സകലതും ചെയ്യുകയും ചെയ്യുമ്പോൾ മാത്രമാണ് അവർക്കു പ്രവർത്തിക്കാൻ കഴിയുന്നത്.

എന്റെ വിധി എല്ലാവരിലേക്കും എത്തുന്നു, എന്റെ ഭരണപരമായ ഉത്തരവുകൾ എല്ലാവരെയും ബാധിക്കുന്നു, എന്റെ വചനങ്ങളും എന്റെ വ്യക്തിത്വവും എല്ലാവർക്കുമായി വെളിപ്പെടുന്നു. ഇത് എന്റെ ആത്മാവിന്റെ മഹത്തായ പ്രവർത്തനത്തിനുള്ള സമയമാണ് (ഈ സമയത്ത്, അനുഗ്രഹിക്കപ്പെടാനുള്ളവരും ദുരിതം അനുഭവിക്കാനുള്ളവരും പരസ്പരം വേർതിരിക്കപ്പെടുന്നു). എന്റെ വചനങ്ങൾ പുറപ്പെട്ട ഉടനെ, അനുഗ്രഹിക്കപ്പെടാൻ പോകുന്നവരെയും ദുരിതം അനുഭവിക്കാൻ പോകുന്നവരെയും ഞാൻ വേർതിരിച്ചുകഴിഞ്ഞിരിക്കുന്നു. ഇതെല്ലാം വളരെ വ്യക്തമാണ്, ഒറ്റനോട്ടത്തിൽ എനിക്ക് ഇതെല്ലാം കാണാനാകും. (എന്റെ മനുഷ്യത്വം സംബന്ധിച്ചാണ് ഞാൻ ഇതു പറയുന്നത്; അതിനാൽ, ഈ വചനങ്ങൾ എന്റെ മുൻനിർണയത്തിനും തിരഞ്ഞെടുപ്പിനും വിരുദ്ധമല്ല.) പർ‌വതങ്ങളിലും നദികളിലും സകലതിനും ഇടയിലും പ്രപഞ്ചത്തിലെ ആകാശമണ്ഡലങ്ങളിലും ഞാൻ ചുറ്റിസഞ്ചരിച്ച് സകല സ്ഥലങ്ങളും നിരീക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ആ അശുദ്ധ സ്ഥലങ്ങളും അവിഹിത ദേശങ്ങളുമെല്ലാം ഇല്ലാതാകുകയും എന്റെ വചനങ്ങളുടെ ഫലമായി കത്തിച്ചാമ്പലായി അസ്തിത്വത്തിൽ നിന്ന് ഇല്ലാതാകുകയും ചെയ്യും. എനിക്ക് എല്ലാം എളുപ്പമാണ്. ലോകത്തെ നശിപ്പിക്കാൻ ഞാൻ മുൻനിർണയിച്ച സമയം ഇപ്പോഴായിരുന്നെങ്കിൽ, ഒരൊറ്റ വാക്ക് അരുളിച്ചെയ്യുന്നതിലൂടെ എനിക്ക് അതിനെ വിഴുങ്ങിക്കളയാൻ കഴിയും. എന്നാൽ, ഇപ്പോൾ അതിനുള്ള സമയമല്ല. എന്റെ പദ്ധതിക്ക് ഭംഗം വരാതിരിക്കാനും എന്റെ കാര്യനിർവഹണം തടസ്സപ്പെടാതിരിക്കാനും, ഞാൻ ഈ വേല ചെയ്യുന്നതിനു മുമ്പ് സകലതും തയ്യാറായിരിക്കേണ്ടതുണ്ട്. ഇത് എങ്ങനെ ന്യായമായി ചെയ്യാമെന്ന് എനിക്കറിയാം: എനിക്ക് എന്റേതായ ജ്ഞാനമുണ്ട്, എനിക്ക് എന്റേതായ ക്രമീകരണങ്ങളുമുണ്ട്. ആളുകൾ ഒരു വിരലും അനക്കരുത്; എന്റെ കൈയാൽ മരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് എന്റെ ഭരണപരമായ ഉത്തരവുകളെ ഇതിനകം സ്പർശിച്ചിരിക്കുന്നു. ഇതിൽനിന്ന് ഒരുവന് എന്റെ ഭരണപരമായ ഉത്തരവുകളുടെ കാഠിന്യവും അവയ്ക്കു പിന്നിലെ തത്ത്വങ്ങളും കാണാനാകും. അവയ്ക്ക് രണ്ട് വശങ്ങളുണ്ട്: ഒരു വശത്ത്, എന്റെ ഹിതത്തിനു ചേർച്ചയിൽ അല്ലാത്തവരും എന്റെ ഭരണപരമായ ഉത്തരവുകൾ ലംഘിക്കുന്നവരുമായ എല്ലാവരെയും ഞാൻ വധിക്കുന്നു; മറുവശത്ത്, എന്റെ ഭരണപരമായ ഉത്തരവുകൾ ലംഘിക്കുന്ന എല്ലാവരെയും ഞാൻ എന്റെ ക്രോധത്തിൽ ശപിക്കുന്നു. ഈ രണ്ട് വശങ്ങളും ഒഴിവാക്കാനാവാത്തതാണ്. അവ എന്റെ ഭരണപരമായ ഉത്തരവുകൾക്കു പിന്നിലെ ഭരണനിർവഹണ തത്ത്വങ്ങളാണ്. ഈ രണ്ട് തത്ത്വങ്ങൾക്ക് അനുസൃതമായി യാതൊരു വികാരങ്ങളുമില്ലാതെ ഏവരെയും കൈകാര്യം ചെയ്യുന്നു, അവർ എത്രതന്നെ വിശ്വസ്തരായിരുന്നാലും. എന്റെ നീതിയും പ്രതാപവും, കൂടാതെ എല്ലാ ഭൗമിക സംഗതികളെയും സകല ലൗകിക കാര്യങ്ങളെയും എന്റെ ഹിതത്തിനു ചേർച്ചയിലല്ലാത്ത സകലതിനെയും ദഹിപ്പിക്കുന്ന എന്റെ കോപവും വെളിവാക്കാൻ ഇതു ധാരാളം. എന്റെ വാക്കുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളുണ്ട്, മാത്രമല്ല എന്റെ വാക്കുകളിൽ, വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങളുണ്ട്. അങ്ങനെ, മനുഷ്യ സങ്കൽപ്പങ്ങൾ പ്രകാരം, മനുഷ്യ മനസ്സിൽ, എന്റെ വചനങ്ങൾ എന്നേക്കും ദുർഗ്രഹങ്ങളാണ്, എന്റെ ഹൃദയം എക്കാലവും അഗോചരമാണ്. അതായത്, മനുഷ്യരെ അവരുടെ സങ്കൽപ്പങ്ങളിൽനിന്നും ചിന്തകളിൽ നിന്നും ഞാൻ പുറത്താക്കേണ്ടതുണ്ട്. എന്റെ കാര്യനിർവഹണ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമാണിത്. എന്റെ ആദ്യജാതന്മാരെ നേടാനും ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിറവേറ്റാനുമായി ഞാൻ ഇതു ചെയ്യണം.

ലോകത്തിലെ ദുരന്തങ്ങൾ അനുദിനം വർധിക്കുകയാണ്, എന്റെ ഭവനത്തിൽ ദുരന്തങ്ങൾ എന്നത്തെക്കാളും ശക്തമായിക്കൊണ്ടിരിക്കുന്നു. സത്യത്തിൽ, ആളുകൾക്ക് പോയൊളിക്കാൻ ഒരിടവുമില്ല, മറഞ്ഞിരിക്കാൻ ഒരു സ്ഥലവുമില്ല. ഇപ്പോൾ പരിവർത്തനം നടക്കുന്നതിനാൽ, തങ്ങളുടെ അടുത്ത പടി എതിലേ കടന്നുപോകുമെന്ന് അവർക്ക് അറിയില്ല. എന്റെ ന്യായവിധിക്കു ശേഷമേ ഇത് വ്യക്തമാകൂ. ഓർക്കുക! എന്റെ വേലയുടെ ഘട്ടങ്ങൾ ഇവയാണ്, ഞാൻ പ്രവർത്തിക്കുന്ന രീതിയാണ് ഇത്. എന്റെ ആദ്യജാതന്മാരെ ഓരോരുത്തരായി ഞാൻ ആശ്വസിപ്പിക്കും, പടിപടിയായി അവരെ ഉയർത്തും; സേവകരുടെ കാര്യമെടുത്താൽ, അവരെയെല്ലാം ഓരോരുത്തരായി ഞാൻ ഇല്ലാതാക്കും, ഉപേക്ഷിക്കും. എന്റെ കാര്യനിർവഹണ പദ്ധതിയുടെ ഒരു ഭാഗമാണിത്. സേവകരെയെല്ലാം വെളിപ്പെടുത്തിയശേഷം, എന്റെ ആദ്യജാതന്മാരെയും വെളിപ്പെടുത്തുന്നതായിരിക്കും. (എന്നെ സംബന്ധിച്ചിടത്തോളം, ഇത് വളരെ എളുപ്പമാണ്. എന്റെ വചനങ്ങൾ കേട്ടശേഷം, ആ സേവകരെല്ലാം ക്രമേണ എന്റെ വാക്കുകളുടെ ന്യായവിധിയുടെയും ഭീഷണിയുടെയും മുമ്പിൽനിന്നു ക്രമേണ പിൻവാങ്ങും. എന്റെ ആദ്യജാതന്മാർ മാത്രമായിരിക്കും അവശേഷിക്കുന്നത്. ഇത് സ്വമേധയാ ഉള്ള ഒന്നല്ല, മനുഷ്യേച്ഛയ്ക്ക് മാറ്റാൻ കഴിയുന്നതുമല്ല; മറിച്ച്, എന്റെ ആത്മാവ് വ്യക്തിപരമായി പ്രവർത്തിക്കുന്നതാണ്.) ഇതൊരു വിദൂര സംഭവമല്ല, എന്റെ വേലയുടെയും എന്റെ വാക്കുകളുടെയും ഈ ഘട്ടത്തിനുള്ളിൽനിന്ന് നിങ്ങൾക്ക് ഒരു പരിധിവരെ അത് മനസ്സിലാക്കാൻ കഴിയേണ്ടതാണ്. ഞാൻ ഇത്രയധികം പറയുന്നതിന്റെ കാരണവും, അതുപോലെ എന്റെ അരുളപ്പാടുകളുടെ പ്രവചനാതീതമായ സ്വഭാവവും ആളുകൾക്കു ഗ്രഹിക്കാൻ കഴിയുന്നതിന് അതീതമാണ്. ഞാൻ എന്റെ ആദ്യജാതന്മാരോടു സംസാരിക്കുന്നത് ആശ്വാസമേകും വിധവും കരുണയോടും സ്നേഹത്തോടും കൂടിയുമാണ് (കാരണം ഞാൻ അവരെ എപ്പോഴും പ്രബുദ്ധരാക്കുന്നു; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല, കാരണം, ഞാനാണ് അവരെ മുൻനിർണയിച്ചത്). അതേസമയം, എന്റെ ആദ്യജാതന്മാരല്ലാത്തവരെ ഞാൻ കടുത്ത ന്യായവിധിയോടും ഭീഷണികളോടും പേടിപ്പെടുത്തുന്ന വാക്കുകളോടും കൈകാര്യം ചെയ്യുകയും, അവരുടെ ഞരമ്പുകൾ സദാ പ്രവർത്തിക്കുന്ന അളവോളം അവർക്ക് നിരന്തരം ഭയം തോന്നാൻ ഇടയാക്കുകയും ചെയ്യുന്നു. സ്ഥിതിവിശേഷം ഒരു പരിധിവരെ പുരോഗമിച്ചുകഴിഞ്ഞാൽ, അവർ ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടും (ഞാൻ ലോകത്തെ നശിപ്പിക്കുമ്പോൾ ഇവർ അഗാധപാതാളത്തിൽ ആയിരിക്കും), എന്നാൽ, അവർ ഒരിക്കലും എന്റെ ന്യായവിധിയിൽനിന്ന് രക്ഷപ്പെടുകയോ ഈ അവസ്ഥയിൽ നിന്ന് മുക്തരാകുകയോ ചെയ്യുകയില്ല. അപ്പോൾ ഇതാണ് അവർക്കുള്ള ന്യായവിധി; ഇതാണ് അവർക്കുള്ള ശിക്ഷ. വിദേശികൾ എത്തുന്ന ദിവസം, ഞാൻ ഇവരെ ഓരോരുത്തരായി വെളിപ്പെടുത്തും. ഇവയാണ് എന്റെ വേലയുടെ ഘട്ടങ്ങൾ. മുമ്പ് ആ വചനങ്ങൾ ഞാൻ അരുളിച്ചെയ്തതിനു പിന്നിലെ ഉദ്ദേശ്യം നിങ്ങൾ‌ക്ക് മനസ്സിലാകുന്നുണ്ടോ? എന്റെ അഭിപ്രായത്തിൽ, പൂർത്തീകരിക്കാത്ത ഒരു കാര്യം, പൂർത്തീകരിച്ച ഒരു കാര്യം കൂടിയാണ്. എന്നാൽ, പൂർത്തീകരിക്കപ്പെട്ട ഒരു കാര്യം അവശ്യം കൈവരിച്ച ഒന്നായിരിക്കണം എന്നില്ല. മനുഷ്യർക്ക് ദുർഗ്രഹമായ എന്റെ ജ്ഞാനവും എന്റെ പ്രവർത്തന രീതിയും കാരണമാണിത്. ഈ ഘട്ടത്തോടെ എനിക്കു ഫലങ്ങൾ ലഭിച്ചുകഴിഞ്ഞാൽ (എന്നെ എതിർക്കുന്ന സകല ദുഷ്ടരെയും ഞാൻ വെളിപ്പെടുത്തിക്കഴിയുമ്പോൾ), ഞാൻ അടുത്ത ഘട്ടം ആരംഭിക്കും. കാരണം എന്റെ ഹിതം തടസ്സമില്ലാത്തതാണ്, എന്റെ കാര്യനിർവഹണ പദ്ധതിക്കു പ്രതിബന്ധമാകാൻ ആരും ധൈര്യപ്പെടുന്നുമില്ല. യാതൊന്നും എന്തെങ്കിലും തരത്തിലുള്ള വിഘ്നം ഉണ്ടാക്കാൻ ധൈര്യപ്പെടുന്നില്ല—അവയെല്ലാം വഴി മാറി നിൽക്കണം! ചുവന്ന മഹാസർപ്പത്തിന്റെ സന്തതികളേ, ഞാൻ പറയുന്നത് കേൾക്കുവിൻ! എന്റെ ആദ്യജാതന്മാരെ വീണ്ടെടുക്കുന്നതിനും നിങ്ങളുടെ പിതാവിനെ അപമാനിക്കുന്നതിനും (ഈ വാക്കുകൾ ചുവന്ന മഹാസർപ്പത്തിന്റെ പിൻ‌ഗാമികളെ ലക്ഷ്യം വെച്ചുള്ളതാണ്) എന്റെ ആദ്യജാതന്മാരെ പിന്തുണയ്ക്കുന്നതിനും എന്റെ ആദ്യജാതന്മാരോടു ചെയ്ത തെറ്റുകൾ തിരുത്തുന്നതിനുമായി ഞാൻ സീയോനിൽനിന്ന് വന്നു, ലോകത്തിൽ ജഡമായിത്തീർന്നു. അതിനാൽ, വീണ്ടും ക്രൂരത കാണിക്കരുത്; എന്റെ ആദ്യജാതന്മാർ നിങ്ങളെ കൈകാര്യം ചെയ്യാൻ ഞാൻ അനുവദിക്കും. കഴിഞ്ഞ കാലത്ത്, എന്റെ പുത്രന്മാർക്ക് ഭീഷണികളും മർദനവും ഉണ്ടായി; പുത്രന്മാർക്കായി പിതാവ് കരുത്തു കാട്ടുന്നതിനാൽ, എന്റെ പുത്രന്മാർ എന്റെ സ്നേഹമസൃണമായ ആശ്ലേഷത്തിലേക്കു തിരിയും, മേലാൽ അവർക്കു ഭീഷണികളോ മർദനമോ നേരിടേണ്ടിവരില്ല. ഞാൻ അനീതിയുള്ളവനല്ല; ഇത് എന്റെ നീതിയെ കാണിക്കുന്നു, ഇത് യഥാർഥത്തിൽ “ഞാൻ സ്നേഹിക്കുന്നവരെ സ്നേഹിക്കുകയും ഞാൻ വെറുക്കുന്നവരെ വെറുക്കുകയും ചെയ്യലാണ്.” ഞാൻ നീതികെട്ടവൻ ആണെന്ന് നിങ്ങൾ പറഞ്ഞാൽ, നിങ്ങൾ തിടുക്കത്തിൽ പുറത്തിറങ്ങണം. ലജ്ജയില്ലാത്തവരും എന്റെ ഭവനത്തിലെ ഇത്തിൾക്കണ്ണികളും ആകരുത്. ഞാൻ നിങ്ങളെ മേലാൽ കാണാതിരിക്കേണ്ടതിനു നിങ്ങൾ തിടുക്കത്തിൽ നിങ്ങളുടെ വീട്ടിലേക്ക് മടങ്ങണം. അഗാധപാതാളമാണ് നിങ്ങളുടെ ലക്ഷ്യസ്ഥാനം, അവിടെയാണ് നിങ്ങൾ വിശ്രമിക്കുക. എന്റെ ഭവനത്തിൽ നിങ്ങൾക്ക് ഒരു ഇടവുമില്ല, കാരണം നിങ്ങൾ ഭാരം ചുമക്കുന്ന മൃഗങ്ങളാണ്; ഞാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് നിങ്ങൾ. നിങ്ങളെക്കൊണ്ട് എനിക്ക് മേലാൽ ഒരു ഉപയോഗവും ഇല്ലാത്തപ്പോൾ, നിങ്ങളെ ചുട്ടെരിക്കുന്നതിനായി ഞാൻ നിങ്ങളെ തീയിലേക്ക് വലിച്ചെറിയും. ഇതാണ് എന്റെ ഭരണപരമായ ഉത്തരവ്; ഞാൻ ഈ രീതിയിൽ അതു ചെയ്തേ മതിയാവൂ. ഇതു മാത്രമാണ് എന്റെ പ്രവർത്തനവിധം പ്രകടമാക്കുന്നതും എന്റെ നീതിയും പ്രതാപവും വെളിപ്പെടുത്തുന്നതും. അതിലും പ്രധാനമായി, ഈ വിധത്തിൽ മാത്രമേ എന്നോടൊപ്പം അധികാരത്തിൽ ഭരിക്കാൻ എന്റെ ആദ്യജാതന്മാരെ അനുവദിക്കാനാകൂ.

മുമ്പത്തേത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അരുളപ്പാടുകള്‍:അധ്യായം 88

അടുത്തത്: സര്‍വപ്രപഞ്ചത്തിനുമായുള്ള ദൈവവചനങ്ങള്‍:അധ്യായം 4

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക