സഹസ്രാബ്ധരാജ്യം എത്തിച്ചേർന്നിരിക്കുന്നു

ഇത്തരമൊരു ജനവിഭാഗത്തിൽ ദൈവം നിവർത്തിക്കുന്ന പ്രവൃത്തി എന്താണെന്നു നിങ്ങൾ കണ്ടിട്ടുണ്ടോ? ദൈവം ഒരിക്കൽ പറഞ്ഞു, സഹസ്രാബ്ദരാജ്യത്തിലെ ജനങ്ങൾ പോലും തുടർന്നും തന്റെ അരുളപ്പാടുകൾ പിന്തുടർന്നിരിക്കണം. ഭാവിയിലും ദൈവത്തിന്റെ അരുളപ്പാടുകൾ തന്നെ നല്ല ദേശമായ കനാനിലും മനുഷ്യന്റെ ജീവിതത്തെ നേരിട്ട് നിയന്ത്രിക്കും. മോശ മരുഭൂമിയിലായിരുന്നപ്പോൾ ദൈവം അവന് നേരിട്ട് നിർദ്ദേശങ്ങൾ നൽകുകയും അവനോട് സംസാരിക്കുകയും ചെയ്തു. സ്വർഗത്തിൽ നിന്ന് ജനത്തിന് ആസ്വദിക്കേണ്ടതിന് ദൈവം ഭക്ഷണം, വെള്ളം, മന്ന എന്നിവ അയച്ചുകൊടുത്തു, ഇന്നും ഇത് അങ്ങനെ തന്നെയാണ്: ജനങ്ങൾക്ക് ആസ്വദിക്കേണ്ടതിന് ഭക്ഷിക്കുവാനും കുടിക്കുവാനുമായി സാധനങ്ങൾ ദൈവം വ്യക്തിപരമായി അയച്ചുകൊടുത്തു, ജനത്തെ ശിക്ഷണത്തിനു വിധേയരാക്കുന്നതിനുവേണ്ടി വ്യക്തിപരമായി അവൻ ശാപങ്ങൾ അയച്ചു. തന്റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും വ്യക്തിപരമായി ദൈവമാണ് ഏറ്റെടുത്ത് നിർവ്വഹിക്കുന്നത്. ഇന്ന് ജനം സംഭവത്തിന്റെ വസ്തുതകൾ അന്വേഷിക്കുന്നു, അവർ അടയാളങ്ങളും അത്ഭുതങ്ങളും തിരയുന്നു, അത്തരം ആളുകളെല്ലാം പുറന്തള്ളപ്പെടുവാനുള്ള സാധ്യതയുണ്ട്. കാരണം, ദൈവത്തിന്റെ പ്രവൃത്തി ഏറിയതോതിൽ പ്രായോഗികമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്നുവെന്ന് ആരും അറിയുന്നില്ല, ദൈവം സ്വർഗ്ഗത്തിൽ നിന്ന് ഭക്ഷണവും മരുന്നും അയച്ചുവെന്ന കാര്യവും അവർക്ക് അറിയാതെ പോകുന്നു—എന്നിട്ടും യഥാർത്ഥത്തിൽ ദൈവം നിലനിൽക്കുന്നുണ്ട്, സഹസ്രാബ്ദരാജ്യത്തിലെ ഉദ്ദീപകങ്ങളായ കാഴ്ചകളായി ജനം സങ്കൽപ്പിക്കുന്നവയും ദൈവത്തിന്റെ വ്യക്തിപരമായ അരുളപ്പാടുകളാണ്. ഇതൊരു വസ്തുതയാണ്, ഇതിനെ മാത്രമാണ് ദൈവത്തോടൊത്ത് ഭൂമിയിൽ വാഴുക എന്ന് വിളിക്കുന്നത്. ഭൂമിയിൽ ദൈവത്തോടൊത്ത് വാഴുക എന്നത് ശരീരത്തെ സൂചിപ്പിക്കുന്നു. ശരീരമില്ലാത്തതൊന്നും ഭൂമിയിൽ നിലനിൽക്കുന്നില്ല, അതുകൊണ്ട് മൂന്നാം സ്വർഗ്ഗത്തിലേക്ക് പോകുവാനായി ശ്രദ്ധ കേന്ദ്രീകരിച്ചവരെല്ലാം വൃഥാ പാടുപെടുന്നു. ഒരുനാൾ, മുഴുവൻ പ്രപഞ്ചവും ദൈവത്തിലേക്ക് മടങ്ങുമ്പോൾ, പ്രപഞ്ചത്തിലുടനീളമുള്ള അവന്റെ പ്രവർത്തനകേന്ദ്രം അവന്റെ അരുളപ്പാടുകളെ അനുധാവനം ചെയ്യും; ദൈവിക അരുളപ്പാടുകൾ ലഭിക്കേണ്ടതിനായി ചിലയിടങ്ങളിൽ ചിലർ ടെലിഫോൺ ഉപയോഗിക്കും, ചിലർ വിമാനമെടുക്കും, ചിലർ കടലിനു കുറുകെ ഒരു ബോട്ട് എടുക്കും, ചിലർ തീവ്രമായ വെളിച്ച സങ്കേതങ്ങളെ അവലംബിക്കും. എല്ലാവരും ആരാധനയും അഭിലാഷവും ഉള്ളവരായിരിക്കും, അവരെല്ലാം ദൈവത്തോട് അടുത്തുവരും, ഒത്തുചേർന്ന് ദൈവത്തിലേക്ക് അടുത്തുവന്ന് ദൈവത്തെ ആരാധിക്കും—ഇതൊക്കെയായിരിക്കും ദൈവത്തിന്റെ പ്രവൃത്തികൾ. ഇത് ഓർക്കുക! തീർച്ചയായും മറ്റൊരിടത്തും ദൈവം വീണ്ടും ആരംഭിക്കുകയില്ല. ഈ ഒരു വസ്തുത ദൈവം നിവർത്തിക്കും: പ്രപഞ്ചത്തിലുടനീളമുള്ള എല്ലാ മനുഷ്യരെയും ദൈവ മുമ്പാകെ വരുമാറാക്കും; അവർ ഭൂമിയിൽ ദൈവത്തെ ആരാധിക്കും, മറ്റിടങ്ങളിലെ അവന്റെ പ്രവൃത്തികൾക്ക് വിരാമം കുറിക്കും, സത്യമാർഗ്ഗം അന്വേഷിക്കുവാൻ ജനം നിർബന്ധിതരായിത്തീരും. ഇത് യോസേഫിനെപ്പോലെ ആയിരിക്കും: അവന്റെ പക്കൽ ഭക്ഷ്യസാധനങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എല്ലാവരും ഭക്ഷണത്തിനുവേണ്ടി അവന്റെ അരികെ വന്നു; അവനെ കുമ്പിട്ടു. ക്ഷാമം ഒഴിവാക്കേണ്ടതിന്, സത്യമാർഗ്ഗം അന്വേഷിക്കുവാൻ ആളുകൾ നിർബന്ധിക്കപ്പെടും. മുഴുവൻ മത സമൂഹവും കടുത്ത ക്ഷാമം അനുഭവിക്കും, മനുഷ്യന്റെ ആനന്ദത്തിനുവേണ്ടി ജീവജലത്തിന്റെ ഉറവിടവും വറ്റാത്ത ജലത്തിന്റെ ഉറവിടവും കൈവശമുള്ള ഇന്നിന്റെ ദൈവത്തിനു മാത്രമേ മനുഷ്യർക്കുവേണ്ടി കരുതിവെക്കുവാൻ കഴിയുകയുള്ളൂ, ആളുകൾ വന്ന് അവനിൽ ആശ്രയിക്കും. ദൈവത്തിന്റെ പ്രവൃത്തികൾ വെളിപ്പെടുകയും ദൈവം മഹത്ത്വപ്പെടുകയും ചെയ്യുന്ന സമയമായിരിക്കും അത്: ഒട്ടും വിശേഷതയില്ലാത്ത ഈ "മനുഷ്യജീവിയെ" പ്രപഞ്ചത്തിലങ്ങോളമിങ്ങോളമുള്ള മനുഷ്യർ ആരാധിക്കും. ഇത് ദൈവമഹത്ത്വത്തിന്റെ ദിവസമായിരിക്കില്ലേ? ഒരുനാൾ ജീവജലത്തിന്റെ ഉറവയിൽനിന്ന് വെള്ളം ആരാഞ്ഞുകൊണ്ട് പഴയ ഇടയന്മാർ കമ്പി സന്ദേശം അയയ്ക്കും. അവർ പ്രായം ചെന്നവരായിരിക്കും, എന്നിട്ടും അവർ തുച്ഛീകരിച്ച ഈ വ്യക്തിയെ ആരാധിക്കുവാൻ അവർ വരും. അവരുടെ വായ് കൊണ്ട് അവർ അവനെ ഏറ്റുപറയും, തങ്ങളുടെ ഹൃദയംകൊണ്ട് അവനിൽ ആശ്രയിക്കും—ഇത് ഒരു അടയാളവും, അത്ഭുതവുമല്ലേ? മുഴുവൻ രാജ്യവും ആനന്ദിക്കുമ്പോൾ അത് ദൈവമഹത്ത്വത്തിന്റെ നാൾ ആയിരിക്കും, നിങ്ങളുടെ അടുക്കൽ വന്ന് ദൈവത്തിന്റെ സദ്വാർത്ത സ്വീകരിക്കുന്ന ഏവരും ദൈവത്താൽ അനുഗ്രഹിക്കപ്പെടും, അപ്രകാരം ചെയ്യുന്ന രാജ്യങ്ങളും ജനങ്ങളും ദൈവത്താൽ അനുഗ്രഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യും. ഭാവിയിലെ ദിശ ഇപ്രകാരമായിരിക്കും: ദൈവത്തിന്റെ വായിൽനിന്ന് അരുളപ്പാടുകൾ പ്രാപിക്കുന്നവർക്ക് നടക്കുവാൻ ഭൂമിയിൽ വഴിയുണ്ടായിരിക്കും, വ്യാപാരപ്രമുഖർ അല്ലെങ്കിൽ ശാസ്ത്രജ്ഞർ, അല്ലെങ്കിൽ വിദ്യാഭ്യാസ വിചക്ഷണർ, അല്ലെങ്കിൽ വ്യവസായികൾ എന്നിവരിൽ ആരെങ്കിലുമായിക്കൊള്ളട്ടെ, ദൈവവചനം കൂടാതെയുള്ള ആർക്കും ഒരു ചുവടുപോലും വയ്ക്കുവാൻ പറ്റാത്ത ദുഷ്കര സമയമുണ്ടാവും, സത്യമാർഗ്ഗം ആരായുവാൻ അവർ നിർബന്ധിതരായിത്തീരും. ഇപ്പറഞ്ഞതിന്റെ അർഥം, "സത്യം കൊണ്ട് മുഴുവൻ ലോകവും നിങ്ങൾ നടക്കും; സത്യം കൂടാതെ, നിങ്ങൾ ഒരിടത്തും എത്തിച്ചേരുകയില്ല" എന്നാണ്. ഇതാകുന്നു വസ്തുതകൾ: മുഴുവൻ പ്രപഞ്ചത്തോട് കല്പിക്കുവാനും മാനവരാശിയെ ഭരിക്കുവാനും ചൊല്പടിക്കു നിർത്തുവാനുമായി ദൈവം ആ വഴി ഉപയോഗിക്കും (ഇതിന്റെ അർഥം തന്റെ എല്ലാ വചനങ്ങളും). ദൈവം പ്രവർത്തിക്കുന്ന മുഖാന്തരങ്ങളിൽ ഒരു വലിയ മാറ്റം മനുഷ്യർ എല്ലായ്‌പ്പോഴും പ്രത്യാശിക്കുന്നുണ്ട്. വ്യക്തമായി പറഞ്ഞാൽ, ജനത്തെ ദൈവം നിയന്ത്രിക്കുന്നത് വചനങ്ങളിലൂടെയാണ്, നീ ആഗ്രഹിച്ചാലും ഇല്ലെങ്കിലും അവൻ പറയുന്നത് നീ ചെയ്യണം; ഇതൊരു വസ്തുനിഷ്ഠമായ സംഗതിയാണ്, എല്ലാവരും അനുസരിക്കേണ്ടുന്നതും അതുപോലെതന്നെ അത് ഒഴിച്ചുകൂടാനാവാത്തതും എല്ലാവർക്കും അറിയാവുന്നതുമാണ്.

പരിശുദ്ധാത്മാവ് ജനത്തിന് ഒരു അനുഭവം കൊടുക്കുന്നു. ദൈവവചനങ്ങൾ വായിച്ചതിനുശേഷം, മനുഷ്യർക്ക് തങ്ങളുടെ ഹൃദയത്തിൽ ഉറപ്പും സമാധാനവും അനുഭവപ്പെടുന്നു, എന്നാൽ ദൈവവചനങ്ങൾ വായിക്കാത്തവർക്ക് ശൂന്യത അനുഭവപ്പെടുന്നു. അതാകുന്നു ദൈവത്തിന്റെ വചനങ്ങളുടെ ശക്തി. മനുഷ്യർ അത് വായിച്ചിരിക്കണം, അത് വായിച്ചതിനുശേഷം അവർ പുഷ്ടിപ്രാപിക്കുന്നു, അതിനെ കൂടാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് ആളുകൾ കറുപ്പ് ഉപയോഗിക്കുന്നതുപോലെയാണ്: ഇത് അവർക്ക് ശക്തി പ്രദാനം ചെയ്യുന്നു, അതില്ലാതെ തങ്ങളുടെ ശക്തി ചോർന്നുപോകുന്നതുപോലെയും ബലമില്ലാത്തതുപോലെയും അവർക്ക് അനുഭവപ്പെടുന്നു. ഇന്നത്തെ ജനങ്ങൾക്കിടയിലുള്ള പ്രവണത ഇതാണ്. ദൈവത്തിന്റെ വചനം വായിക്കുന്നത് മനുഷ്യർക്ക് ബലം കൊടുക്കുന്നു. അവർ അത് വായിച്ചില്ലെങ്കിൽ, അവർക്ക് ഉദാസീനത അനുഭവപ്പെടുന്നു; എന്നാൽ അത് വായിച്ചതിനുശേഷം, വളരെ പെട്ടെന്ന് അവരുടെ "രോഗ കിടക്കയിൽ" നിന്ന് അവർ എഴുന്നേൽക്കുന്നു. ദൈവത്തിന്റെ വചനങ്ങൾ ഭൂമിയിൽ ശക്തി പ്രയോഗിക്കുകയും ദൈവം ഭൂമിയിൽ ഭരിക്കുകയും ചെയ്യുന്ന വിധമാണിത്. ചില ആളുകൾ വിട്ടുപോകുവാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ ദൈവവേലയിൽ തളർന്നുപോകുന്നു. എന്തുതന്നെയായാലും, ദൈവവചനത്തിൽ നിന്ന് തങ്ങളെത്തന്നെ വേർപ്പെടുത്തുവാൻ അവർക്ക് കഴിയില്ല; അവർ എത്രത്തോളം ക്ഷീണിതരാണെന്നത് പ്രശ്നമല്ല, എന്നാലും അവർക്ക് ജീവിക്കാൻ ദൈവത്തിന്റെ വചനങ്ങൾ വേണം, എത്രത്തോളം അവർ മത്സരികളാണെന്നതും വിഷയമല്ല; എന്നാലും അവർ ദൈവവചനം വിട്ടുപോകുവാൻ ധൈര്യപ്പെടില്ല. ദൈവവചനങ്ങൾ അവയുടെ ശക്തി യഥാർത്ഥത്തിൽ പ്രദർശിപ്പിക്കുമ്പോഴാണ് ദൈവം ഭരിക്കുകയും ശക്തി ധരിക്കുകയും ചെയ്യുന്നത്; ദൈവം പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ആത്യന്തികമായി ദൈവം പ്രവർത്തിക്കുന്ന മുഖാന്തരം ഇതാകുന്നു, ആർക്കും ഇതിനെ വിട്ടൊഴിയുവാൻ സാധിക്കില്ല. എണ്ണമറ്റ ഭവനങ്ങളിൽ ദൈവവചനം പരക്കുകയും അവ എല്ലാവരും അറിയുകയും ചെയ്യും. അപ്പോൾ മാത്രമാണ് പ്രപഞ്ചത്തിലുടനീളം അവന്റെ പ്രവൃത്തി പരക്കുന്നത്. പറയാനുള്ളത് എന്തെന്ന് വെച്ചാൽ, ദൈവത്തിന്റെ പ്രവൃത്തി പ്രപഞ്ചം മുഴുവൻ വ്യാപിക്കണമെങ്കിൽ, അവന്റെ വചനങ്ങൾ പ്രചരിക്കണം. ദൈവ മഹത്ത്വത്തിന്റെ സുദിനത്തിൽ, ദൈവത്തിന്റെ വചനങ്ങൾ അവയുടെ ശക്തിയും അധികാരവും കാണിക്കും. അനാദികാലം തൊട്ട് ഇന്നു വരെയുള്ള അവന്റെ വചനങ്ങളിലോരോന്നും പൂർത്തീകരിക്കപ്പെടുകയും നിവർത്തിക്കപ്പെടുകയും ചെയ്യും. ഇവ്വിധം, ഭൂമിയിൽ ദൈവത്തിന് മഹത്ത്വം ഉണ്ടാകും—എന്നു പറഞ്ഞാൽ അവന്റെ വചനങ്ങൾ ഭൂമിയെ ഭരിക്കും. ദൈവത്തിന്റെ വായിൽനിന്നും അരുളിചെയ്യപ്പെട്ട വചനങ്ങളാൽ ദുഷ്ടന്മാരെല്ലാം ശിക്ഷിക്കപ്പെടും, അവന്റെ വായിൽ നിന്ന് അരുളിചെയ്യപ്പെട്ട വചനങ്ങളാൽ നീതിമാന്മാരെല്ലാം അനുഗ്രഹിക്കപ്പെടും, അവന്റെ വായിൽനിന്ന് അരുളിചെയ്യപ്പെട്ട വചനങ്ങളാൽ എല്ലാവരും സ്ഥിരപ്പെടുകയും പൂർണ്ണതയുള്ളവരായിത്തീരുകയും ചെയ്യും. ഏതെങ്കിലും അടയാളങ്ങളോ അത്ഭുതങ്ങളോ അവൻ പ്രദർശിപ്പിക്കുകയില്ല; എല്ലാം അവന്റെ വചനങ്ങളാൽ പൂർത്തീകരിക്കപ്പെടുകയും അവന്റെ വചനങ്ങൾ വസ്തുതകളെ ഉളവാക്കുകയും ചെയ്യും. ഭൂമിയിലുള്ള എല്ലാവരും ദൈവത്തിന്റെ വചനങ്ങൾ ആഘോഷിക്കും, പ്രായപൂർത്തിയായവരോ അല്ലെങ്കിൽ കുട്ടികളോ സ്ത്രീയോ പുരുഷനോ പ്രായമേറിയവരോ യൗവനക്കാരോ ആയിക്കൊള്ളട്ടെ, സകലരും ദൈവവചനങ്ങളുടെ കീഴിൽ സമർപ്പിക്കും. ഭൂമിയിൽ മനുഷ്യർക്ക് കാണേണ്ടതിന് ഉജ്ജ്വലമായി ജീവൻ തുളുമ്പുന്ന ജഡത്തിൽ ദൈവത്തിന്റെ വചനങ്ങൾ പ്രത്യക്ഷമായി. വചനം ജഡമായിത്തീർന്നു എന്നതുകൊണ്ട് ഇതാണ് അർത്ഥമാക്കുന്നത്. “വചനം ജഡമായിത്തീർന്നു” എന്ന വസ്തുത പൂർത്തീകരിക്കുന്നതിനാണ് ദൈവം പ്രധാനമായും ഭൂമിയിലേക്ക് വന്നത്. എന്നു പറഞ്ഞാൽ, ജഡത്തിൽനിന്ന് അവന്റെ വചനങ്ങൾ പുറപ്പെടുവിക്കേണ്ടതിന് അവൻ വന്നു (പഴയനിയമത്തിൽ ആകാശത്തുനിന്നു ദൈവം നേരിട്ട് ശബ്ദം പുറപ്പെടുവിച്ച മോശയുടെ സമയം പോലെയല്ല). അതിനുശേഷം, സഹസ്രാബ്ദരാജ്യത്തിൽ അവന്റെ വചനങ്ങളെല്ലാം നിവർത്തിയാകും, അവ മനുഷ്യന്റെ കണ്ണുകൾക്ക് മുമ്പിൽ വസ്തുതകളായി തെളിഞ്ഞുവരും, സ്വന്തം കണ്ണുകൾ ഉപയോഗിച്ച് അല്പം പോലും വ്യത്യാസം കൂടാതെ ജനങ്ങൾ അവയെ ദർശിക്കും. ദൈവത്തിന്റെ ജഡാവതാരത്തിന്റെ പരമമായ അർത്ഥം ഇതാണ്. എന്നു പറഞ്ഞാൽ, ആത്മാവിന്റെ പ്രവൃത്തി ജഡത്തിലൂടെയും വചനങ്ങളിലൂടെയും സാക്ഷാത്കരിക്കപ്പെടുന്നു. “വചനം ജഡമായിത്തീർന്നു” എന്നതിന്റെയും “വചനത്തിന്റെ ജഡത്തിലെ പ്രത്യക്ഷത” എന്നുള്ളതിന്റെയും ശരിയായ അർത്ഥം ഇതാകുന്നു. ദൈവത്തിനു മാത്രമേ ആത്മാവിന്റെ ഹിതം സംസാരിക്കുവാൻ കഴിയുകയുള്ളൂ, ജഡത്തിലുള്ള ദൈവത്തിനു മാത്രമേ ആത്മാവിനു വേണ്ടി സംസാരിക്കുവാൻ സാധിക്കുകയുള്ളൂ; ദൈവ ജഡാവതാരത്തിൽ ദൈവത്തിന്റെ വചനങ്ങൾ സുവ്യക്തമാണ്, സകലരെയും നയിക്കുന്നത് അതാണ്. ആരെയും ഒഴിവാക്കിയിട്ടില്ല; ഈ പരിധിക്കുള്ളിൽ അവരെല്ലാം നിലനിൽക്കുന്നു. ഇത്തരം അരുളപ്പാടുകളിലൂടെ മാത്രമേ ജനങ്ങൾക്ക് ബോധവാന്മാരായിത്തീരുവാൻ കഴിയുകയുള്ളൂ. ഈ മാർഗ്ഗത്തിലൂടെ നേടാതെ സ്വർഗ്ഗത്തിൽനിന്ന് അരുളപ്പാടുകൾ ലഭിക്കുമെന്ന് ചിന്തിക്കുന്നവർ പകൽ കിനാവ് കാണുകയാണ്. ദൈവത്തിന്റെ ജഡാവതാരത്തിന്റെ അധികാരമാണ് ഇതിലൂടെ വെളിവാകുന്നത്, സമ്പൂർണ്ണ ബോധ്യത്തോടെ എല്ലാവരും അതിൽ വിശ്വസിക്കാൻ അത് ഇടയാക്കുന്നു. ഏറ്റവും അഭിവന്ദ്യരായ വിദഗ്ദ്ധർക്കും, മതത്തിന്റെ ഇടയന്മാർക്കും ഇത്തരം വചനങ്ങൾ പറയുവാൻ കഴിയില്ല. അവരെല്ലാം അവയ്ക്കു കീഴെ സമർപ്പിക്കണം, മറ്റൊരു തുടക്കത്തിന് ആർക്കും കഴിവുണ്ടാവുകയില്ല. പ്രപഞ്ചത്തെ കീഴ്പെടുത്തുവാൻ ദൈവം വചനങ്ങളെ ഉപയോഗിക്കും. തന്റെ അവതാര ശരീരത്തിലല്ല അവൻ ഇത് ചെയ്യുന്നത്, മറിച്ച്‌ മുഴുവൻ പ്രപഞ്ചത്തിലെ സകല മനുഷ്യരെയും കീഴ്‌പെടുത്തേണ്ടതിന് ജഡമായിത്തീർന്ന ദൈവത്തിന്റെ വായിൽനിന്നുള്ള അരുളപ്പാടുകളെ ഉപയോഗിക്കുന്നതിലൂടെയാണ്; വചനം ജഡമായിത്തീർന്നതും ജഡത്തിൽ വെളിപ്പെട്ട വചനവും ഇത് മാത്രമാണ്. ഒരുപക്ഷേ അധികം പ്രവൃത്തികളൊന്നും ദൈവം ചെയ്തിട്ടില്ലാത്തതുപോലെ ഇത് മനുഷ്യർക്ക് വെളിപ്പെടുന്നു—എന്നാൽ ദൈവം തന്റെ വചനങ്ങൾ ഉച്ചരിക്കുന്നതേയുള്ളൂ. അവർക്കെല്ലാം നന്നായി ബോധ്യപ്പെടുകയും അവരെല്ലാം ഭയപ്പെടുകയും ചെയ്യും. വസ്തുതകൾ കൂടാതെ ജനം അലറുന്നു, നിലവിളിക്കുന്നു; ദൈവത്തിന്റെ വചനങ്ങളോടുകൂടെ, അവർ നിശ്ശബ്ദതയിൽ ആണ്ടുപോകുന്നു. നിശ്ചയമായും ദൈവം ഇക്കാര്യം നിവർത്തിക്കും, കാരണം, ദീർഘകാലമായി സ്ഥാപിതമായ ദൈവത്തിന്റെ പദ്ധതി ഇതാണ്: ഭൂമിയിൽ വചനം എത്തി എന്ന വസ്തുത പൂർത്തീകരിക്കുക. യഥാർത്ഥത്തിൽ എനിക്ക് ഇത് വിശദീകരിക്കേണ്ട ആവശ്യമില്ല—ദൈവത്തിന്റെ വചനങ്ങളുടെ ഭൂമിയിലേക്കുള്ള ആഗമനമാണ് സഹസ്രാബ്ദരാജ്യത്തിന്റെ ഭൂമിയിലേക്കുള്ള ആഗമനം. മനുഷ്യരുടെ ഇടയിൽ വസിക്കുവാനായും മനുഷ്യന്റെ സകല പ്രവർത്തനങ്ങളെയും ഏറ്റവും ഉള്ളിലുള്ള ചിന്തകളെയും അനുധാവനം ചെയ്യുന്നതിനായും ആഗതമായ ദൈവത്തിന്റെ വചനങ്ങളാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവന്ന പുതിയ യെരൂശലേം. ഈ വസ്തുതയും ദൈവം പൂർത്തീകരിക്കും; ഇതാകുന്നു സഹസ്രാബ്ദരാജ്യത്തിന്റെ സൗന്ദര്യം. ഇതാണ് ദൈവം ക്രമീകരിച്ച പദ്ധതി: ആയിരം വർഷക്കാലം അവന്റെ വചനങ്ങൾ ഭൂമിയിൽ പ്രത്യക്ഷപ്പെടും, അവന്റെ സകല പ്രവൃത്തികളെയും അത് വെളിപ്പെടുത്തും, ഭൂമിയിലെ അവന്റെ സകല പ്രവൃത്തികളും പൂർത്തീകരിക്കും, അതിനുശേഷം മാനവരാശിയുടെ ഈ ഘട്ടത്തിന് അവസാനം വന്നുചേരും.

മുമ്പത്തേത്: പുതുയുഗ കൽപ്പനകൾ

അടുത്തത്: പ്രായോഗികദൈവം ദൈവം തന്നെ എന്നു നീ അറിയണം

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക