പുതുയുഗ കൽപ്പനകൾ

ദൈവത്തിന്‍റെ പ്രവൃത്തി അനുഭവിച്ചറിയുമ്പോള്‍, നിങ്ങൾ ദൈവവചനം ശ്രദ്ധാപൂർവ്വം വായിക്കുകയും സത്യത്താൽ നിങ്ങളെ സജ്ജരാക്കുകയും വേണം. പക്ഷേ നിങ്ങൾ എന്തുചെയ്യാൻ ആഗ്രഹിക്കുന്നുവെന്നോ അല്ലെങ്കിൽ അത് എങ്ങനെ ചെയ്യണമെന്നോ സംബന്ധിച്ച്, നിങ്ങളുടെ ആത്മാർത്ഥമായ പ്രാർത്ഥനയോ അപേക്ഷയോ ആവശ്യമില്ല, തീർച്ചയായും ഇവ ഉപയോഗശൂന്യമാണ്. എന്നുവരുകിലും നിലവിൽ, ദൈവത്തിന്‍റെ പ്രവൃത്തി എങ്ങനെ അനുഭവിക്കണമെന്ന് നിങ്ങൾക്ക് അറിയില്ല എന്നതും നിങ്ങളിൽ നിഷ്ക്രിയത്വം വളരെയധികം ഉണ്ട് എന്നതുമാണ് നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ. നിങ്ങൾക്ക് പല പ്രമാണങ്ങളും അറിയാം, പക്ഷേ നിങ്ങൾക്ക് യാഥാർഥ്യബോധം കുറവാണ്. ഇത് തെറ്റിദ്ധാരണകളുടെ/മിഥ്യാധാരണകളുടെ അടയാളമല്ലേ? ഈ കൂട്ടത്തിൽ, നിങ്ങളിൽ, തെറ്റിദ്ധാരണകള്‍ വളരെയധികം ദൃശ്യമാണ്. ഇന്ന്, “വേല ചെയ്യുന്നവർ” ആയി പരീക്ഷണങ്ങൾ നിറവേറ്റാൻ നിങ്ങൾക്ക് കഴിവില്ല, കൂടാതെ ദൈവത്തിന്‍റെ വാക്കുകളുമായി ബന്ധപ്പെട്ട മറ്റ് പരീക്ഷണങ്ങളും പരിഷ്കരണങ്ങളും സങ്കൽപ്പിക്കാനോ നിറവേറ്റാനോ നിങ്ങൾക്ക് കഴിവില്ല. നിങ്ങൾ പ്രയോഗത്തിൽ വരുത്തേണ്ട പല കാര്യങ്ങളും നിങ്ങള്‍ കര്‍ക്കശമായി പാലിക്കണം. നിർവഹിക്കേണ്ട നിരവധി കടമകൾ ജനം കര്‍ക്കശമായി പാലിക്കണം എന്നാണ് പറഞ്ഞുവരുന്നത്. ഇതാണ് ജനം പാലിക്കേണ്ടത്, ഇതാണ് അവർ നടപ്പാക്കേണ്ടത്. പരിശുദ്ധാത്മാവ് ചെയ്യേണ്ട കാര്യങ്ങൾ പരിശുദ്ധാത്മാവ് ചെയ്യട്ടെ; മനുഷ്യന് അതിൽ ഒരു പങ്കും വഹിക്കാനാവില്ല. പരിശുദ്ധാത്മാവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളോട്, മനുഷ്യൻ ചെയ്യാൻ ബാദ്ധ്യസ്ഥനായിരിക്കുന്ന കാര്യങ്ങളോട് അവൻ പറ്റിനിൽക്കണം. പഴയനിയമത്തിലെ നിയമം കർക്കശമായി പാലിക്കുന്നതുപോലെ പാലിക്കേണ്ട കല്‍പ്പനയായി മനുഷ്യൻ ചെയ്യാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതല്ലാതെ മറ്റൊന്നുമല്ല ഇത്. ഇപ്പോൾ നിയമയുഗമല്ലെങ്കിലും, നിയമയുഗത്തിൽ പറയപ്പെട്ട വചനങ്ങൾക്ക് സമാനമായ നിരവധി വചനങ്ങൾ ഇപ്പോഴും പാലിക്കേണ്ടതുണ്ട്. ഈ വചനങ്ങൾ കേവലം പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തിയെ ആശ്രയിക്കുന്നതിലൂടെ അല്ല നടപ്പാക്കുന്നത്, മറിച്ച് അവ മനുഷ്യൻ കർക്കശമായി പാലിക്കേണ്ട ഒന്നാണ്. ഉദാഹരണത്തിന്: പ്രായോഗികദൈവത്തിന്‍റെ പ്രവൃത്തിയെക്കുറിച്ച് നിങ്ങൾ വിധി പറയരുത്. ദൈവം സാക്ഷ്യപ്പെടുത്തിയ മനുഷ്യനെ നിങ്ങൾ എതിർക്കരുത്. ദൈവമുമ്പാകെ, നിങ്ങൾ നിങ്ങളുടെ സ്ഥാനത്ത് നില്‍ക്കണം, ദുർനടപ്പുകാരനാകരുത്. നിങ്ങൾ സംസാരത്തിൽ മിതത്വം പാലിക്കണം, നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ദൈവം സാക്ഷ്യപ്പെടുത്തിയ മനുഷ്യന്‍റെ വ്യവസ്ഥകൾ പിന്തുടരുന്നവയായിരിക്കണം. നിങ്ങൾ ദൈവത്തിന്‍റെ സാക്ഷ്യത്തെ ആദരിക്കണം. ദൈവത്തിന്‍റെ പ്രവൃത്തിയെയും അവിടുത്തെ തിരുവായ്മൊഴിയെയും നിങ്ങൾ അവഗണിക്കരുത്. ദൈവത്തിന്‍റെ ഉച്ചാരണസ്വരവും ലക്ഷ്യങ്ങളും നിങ്ങൾ ഹാസ്യാനുകരണം ചെയ്യരുത്. അതിനു പുറമേ, ദൈവം സാക്ഷ്യപ്പെടുത്തിയ മനുഷ്യനെ പ്രത്യക്ഷമായി എതിർക്കുന്ന ഒന്നും നിങ്ങൾ ചെയ്യരുത്. ഇത്യാദി. ഓരോ വ്യക്തിയും കര്‍ക്കശമായി പാലിക്കേണ്ടത് ഇവയാണ്. നിയമങ്ങൾക്ക് സമാനമായതും മനുഷ്യൻ പാലിക്കേണ്ടതുമായ നിരവധി ചട്ടങ്ങൾ ഓരോ യുഗത്തിലും ദൈവം നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ, അവിടുന്ന് മനുഷ്യന്‍റെ പ്രകൃതത്തെ അടക്കി നിർത്തുകയും അവന്‍റെ ആത്മാർത്ഥത കണ്ടെത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, പഴയനിയമ കാലഘട്ടത്തിലെ “നിന്‍റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക” എന്ന വചനം പരിഗണിക്കുക. ഈ വാക്കുകൾ ഇന്ന് ബാധകമല്ല; അക്കാലത്ത്, അവ മനുഷ്യന്‍റെ ചില ബാഹ്യ സ്വഭാവങ്ങളെ പരിമിതപ്പെടുത്തുക മാത്രം ചെയ്തു. ദൈവത്തിലുള്ള മനുഷ്യന്‍റെ വിശ്വാസത്തിന്‍റെ ആത്മാർത്ഥത പ്രകടമാക്കാൻ അവ ഉപയോഗിച്ചിരുന്നു, മാത്രമല്ല ദൈവത്തിൽ വിശ്വസിച്ചവരുടെ അടയാളവുമായിരുന്നു അവ. ഇപ്പോൾ ദൈവരാജ്യയുഗമാണെങ്കിലും, മനുഷ്യൻ കർക്കശമായി പാലിക്കേണ്ട നിരവധി നിയമങ്ങൾ ഇനിയുമുണ്ട്. മുൻകാല നിയമങ്ങൾ ഇവിടെ ബാധകമല്ല; ഇന്ന് മനുഷ്യന് നടപ്പിലാക്കാൻ സമുചിതമായ നിരവധി കീഴ്‌വഴക്കങ്ങളുണ്ട്, അവ അനിവാര്യമാണ്. അവയില്‍ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമില്ല, അവ മനുഷ്യൻ ചെയ്യേണ്ടതാണ്.

കൃപായുഗത്തിൽ, നിയമത്തിന്‍റെ യുഗത്തിലെ പല കീഴ്‌വഴക്കങ്ങളും ഉപേക്ഷിക്കപ്പെട്ടു, കാരണം ഈ നിയമങ്ങൾ അക്കാലത്തെ പ്രവർത്തനത്തിന് പ്രത്യേകിച്ച് ഫലപ്രദമായിരുന്നില്ല. അവ ഉപേക്ഷിച്ചതിനുശേഷം, യുഗത്തിന് അനുയോജ്യമായ നിരവധി സമ്പ്രദായങ്ങൾ രൂപപ്പെടുത്തി, അവ ഇന്നത്തെ അനേകം നിയമങ്ങളായി മാറി. ഇന്നത്തെ ദൈവം വന്നപ്പോൾ, ഈ നിയമങ്ങൾ ഒഴിവാക്കപ്പെട്ടു, അവ കര്‍ക്കശമായി പാലിക്കേണ്ട ആവശ്യം ഇനിയില്ല, കൂടാതെ ഇന്നത്തെ പ്രവർത്തനത്തിന് അനുയോജ്യമായ നിരവധി ആചാരങ്ങൾ രൂപപ്പെടുത്തി. ഇന്ന്, ഈ സമ്പ്രദായങ്ങൾ നിയമങ്ങളല്ല, പകരം പ്രയോജനം നേടാൻ ഉദ്ദേശിച്ചുള്ളതാണ്; അവ ഇന്നത്തേതിന് അനുയോജ്യമാണ് - നാളെ, ഒരുപക്ഷേ അവ നിയമങ്ങളായി മാറും. ചുരുക്കത്തിൽ, ഇന്നത്തെ പ്രവർത്തികൾക്ക് ഫലപ്രദമായത് നിങ്ങൾ കര്‍ക്കശമായി പാലിക്കണം. നാളെയെ ശ്രദ്ധിക്കരുത്: ഇന്ന് ചെയ്യുന്നത് ഇന്നത്തെ കാര്യത്തിന് വേണ്ടിയാണ്. ഒരുപക്ഷേ നാളെ വന്നു ചേരുമ്പോൾ, നിങ്ങൾ‌ അവശ്യം നടപ്പിലാക്കേണ്ട കൂടുതല്‍ മികച്ച സമ്പ്രദായങ്ങൾ‌ ഉണ്ടായിരിക്കാം - പക്ഷേ അതിൽ‌, കൂടുതൽ‌ ശ്രദ്ധ ചെലുത്തരുത്. മറിച്ച്, ദൈവത്തെ എതിർക്കാതിരിക്കാൻ, ഇന്ന് പാലിക്കേണ്ട കാര്യങ്ങൾ കര്‍ക്കശമായി പാലിക്കുക. ഇന്ന്, ഇനിപ്പറയുന്നവയേക്കാൾ കൂടുതൽ നിർണായകമായി മനുഷ്യന് പാലിക്കേണ്ട ഒന്നും തന്നെയില്ല: നിങ്ങളുടെ കണ്മുന്നിൽ നിൽക്കുന്ന ദൈവത്തെ പാട്ടിലാക്കാനോ അവിടുന്നിൽ നിന്ന് ഒന്നും മറച്ചുവെക്കാനോ നിങ്ങൾ ശ്രമിക്കരുത്. നിങ്ങളുടെ മുന്നിലുള്ള ദൈവത്തിനു മുമ്പിൽ മലിനതയോ അഹങ്കാരമോ സംസാരിക്കരുത്. ദൈവത്തിന്‍റെ വിശ്വാസം നേടുന്നതിനായി നിങ്ങളുടെ കണ്മുന്നിലുള്ള ദൈവത്തെ തേൻ പുരട്ടിയ വാക്കുകളിലൂടെയും അഴകുള്ള ഭാഷണത്തിലൂടെയും വഞ്ചിക്കരുത്. നിങ്ങൾ ദൈവമുമ്പാകെ അനാദരവോടെ പ്രവർത്തിക്കരുത്. ദൈവത്തിന്‍റെ വായിൽനിന്നു പറയപ്പെടുന്നതൊക്കെയും നിങ്ങൾ അനുസരിക്കും; അവിടുത്തെ വാക്കുകളെ എതിർക്കുകയോ ചെറുക്കുകയോ അവിടുത്തോട് തർക്കിക്കുകയോ ചെയ്യരുത്. ദൈവത്തിന്‍റെ വായിൽനിന്നു പറയപ്പെടുന്ന വാക്കുകളെ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതുപോലെ വ്യാഖ്യാനിക്കരുത്. ദുഷ്ടന്മാരുടെ വഞ്ചനാപരമായ പദ്ധതികൾക്ക് നിങ്ങൾ ഇരയാകുന്നത് ഒഴിവാക്കാൻ നിങ്ങളുടെ നാവിന് കരുതൽ വേണം. ദൈവം നിങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള അതിർവരമ്പുകൾ ലംഘിക്കുന്നത് ഒഴിവാക്കാൻ നിങ്ങളുടെ കാലടികൾ ശ്രദ്ധിക്കണം. നിങ്ങൾ അതിരു കടന്നാൽ, ഇത് നിങ്ങള്‍ ദൈവത്തിന്‍റെ സ്ഥാനത്ത് നിൽക്കാനും ഗർവ്വും ഡംഭുമുള്ള വാക്കുകൾ സംസാരിക്കാനും ഇടയാക്കും, അങ്ങനെ നിങ്ങൾ ദൈവത്താൽ വെറുക്കപ്പെടും. മറ്റുള്ളവർ നിങ്ങളെ കളിയാക്കുകയും പിശാചുക്കൾ നിങ്ങളെ വിഡ്ഢികളാക്കുകയും ചെയ്യാതിരിക്കാൻ നിങ്ങൾ ദൈവത്തിന്‍റെ വായിൽ നിന്ന് പറയപ്പെടുന്ന വാക്കുകൾ അശ്രദ്ധമായി പ്രചരിപ്പിക്കരുത്. ഇന്നിന്‍റെ ദൈവത്തിന്‍റെ പ്രവൃത്തിയെല്ലാം നിങ്ങൾ അനുസരിക്കും. നിങ്ങൾക്കത് മനസ്സിലാകുന്നില്ലെങ്കിലും, അതിന്മേൽ തീർപ്പ് കല്പിക്കരുത്, അന്വേഷിക്കുക, കൂട്ടായ്മയിൽ ചേരുക, നിങ്ങൾക്ക് ചെയ്യാനാകുന്നത് ഇത് മാത്രമാണ്. ഒരു വ്യക്തിയും ദൈവത്തിന്‍റെ യഥാർത്ഥ പദവിയുടെ അതിരു ലംഘിക്കരുത്. ഇന്നിന്‍റെ ദൈവത്തെ സേവിക്കുകയല്ലാതെ മനുഷ്യന്‍റെ സ്ഥാനത്ത് നിന്ന് നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇന്നിന്‍റെ ദൈവത്തെ കുറിച്ച് മനുഷ്യന്‍റെ സ്ഥാനത്ത് നിന്ന് പഠിപ്പിക്കാൻ നിങ്ങൾക്ക് കഴിയില്ല. അങ്ങനെ ചെയ്യുന്നത് വഴിതെറ്റലാണ്. നിങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ആന്തരിക ചിന്തകളിലും നിങ്ങൾ മനുഷ്യന്‍റെ സ്ഥാനത്ത് നിൽക്കുന്നു, ദൈവം സാക്ഷ്യപ്പെടുത്തിയ മനുഷ്യന്‍റെ സ്ഥാനത്ത് ആരും നിൽക്കരുത്. ഇത് പാലിക്കേണ്ടതുണ്ട്, ഇത് മനുഷ്യന്‍റെ ഉത്തരവാദിത്തമാണ്, ആരും അതിൽ മാറ്റം വരുത്തരുത്; അതിനു ശ്രമിക്കുന്നത് ദൈവകല്‍പ്പനകളുടെ ലംഘനമാകും. ഇത് എല്ലാവരും ഓർക്കണം.

സംസാരിക്കാനും ഉച്ചരിക്കാനും ദൈവം ചെലവഴിച്ച വളരെക്കാലം, ദൈവത്തിന്‍റെ വചനങ്ങൾ വായിക്കുന്നതും മനഃപാഠമാക്കുന്നതും തന്‍റെ പ്രാഥമിക ദൗത്യമായി മനുഷ്യൻ പരിഗണിക്കാൻ ഇടയാക്കി. പ്രവര്‍ത്തനത്തിന് ആരും ശ്രദ്ധാപൂര്‍വമായ പരിഗണന നല്‍കുന്നില്ല, കർശനമായി പാലിക്കേണ്ട പ്രവൃത്തികള്‍ പോലും നിങ്ങൾ പാലിക്കുന്നില്ല. ഇത് നിങ്ങളുടെ സേവനത്തിൽ നിരവധി ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും വരുത്തിവച്ചിരിക്കുന്നു. ദൈവത്തിന്‍റെ വചനങ്ങൾ പ്രാവർത്തികമാക്കുന്നതിന് മുമ്പ്, കർശനമായി പാലിക്കേണ്ട കാര്യങ്ങൾ നീ പാലിച്ചിട്ടില്ലെങ്കിൽ, ദൈവത്താൽ വെറുക്കപ്പെടുകയും നിരസിക്കപ്പെടുകയും ചെയ്യുന്നവരിൽ ഒരാളാണ് നീ. ഈ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, നിങ്ങൾ ആത്മാർത്ഥതയും സത്യസന്ധതയും പുലർത്തണം. നിങ്ങൾ അവയെ വിലങ്ങുകളായി കാണരുത്, മറിച്ച് അവയെ കൽപ്പനകളായി കണ്ട് കർശനമായി പാലിക്കുക. ഇന്ന്, എന്ത് ഫലങ്ങളാണ് നേടേണ്ടതെന്ന് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല; ചുരുക്കത്തിൽ, പരിശുദ്ധാത്മാവ് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്, ആരെങ്കിലും ദുർവൃത്തിയിൽ ഏർപ്പെട്ടാൽ ശിക്ഷിക്കപ്പെടണം. പരിശുദ്ധാത്മാവ് വികാരരഹിതമാണ്, നിന്‍റെ ഇപ്പോഴത്തെ ധാരണയെ വകവയ്ക്കുന്നില്ല. നീ ഇന്ന് ദൈവത്തെ വ്രണപ്പെടുത്തുന്നുവെങ്കിൽ, അവിടുന്ന് നിന്നെ ശിക്ഷിക്കും. അവിടുത്തെ അധികാരപരിധിയുടെ വ്യാപ്തിക്കുള്ളിൽ നീ അവിടുത്തെ അവഹേളിക്കുകയാണെങ്കില്‍, അവിടുന്ന് നിന്നെ വെറുതെ വിടുകയില്ല. യേശുവിന്‍റെ വചനങ്ങൾ പാലിക്കുന്നതിൽ നീ എത്രത്തോളം ഗൗരവമുള്ളവനാണെന്ന് അവിടുന്ന് കാര്യമാക്കുന്നില്ല. ഇക്കാലത്തെ ദൈവകല്‍പ്പനകളെ നീ ലംഘിക്കുകയാണെങ്കിൽ, അവിടുന്ന് നിന്നെ ശിക്ഷിക്കുകയും മരണശിക്ഷ വിധിക്കുകയും ചെയ്യും. നീ അവ പാലിക്കാതിരിക്കുന്നത് നിനക്ക് എങ്ങനെ സ്വീകാര്യമാകും? അല്പം ക്ലേശം അനുഭവിക്കേണ്ടി വരികയാണെങ്കിലും നീ അവ പാലിക്കണം! ഏത് മതം, വിഭാഗം, രാഷ്ട്രം അല്ലെങ്കിൽ വര്‍ഗ്ഗം ആയാലും, ഭാവിയിൽ അവരെല്ലാം ഈ രീതികൾ പാലിക്കണം. ആരെയും ഒഴിവാക്കിയിട്ടില്ല, ആരെയും ഒഴിവാക്കില്ല! അവയാണ് പരിശുദ്ധാത്മാവ് ഇന്ന് പ്രവർത്തിക്കുക, ആരും അവയെ ലംഘിക്കരുത്. അവ വലിയ കാര്യമല്ലെങ്കിലും, ഓരോ വ്യക്തിയും ചെയ്യേണ്ടവയാണ്; അവ ഉയിർത്തെഴുന്നേറ്റതും സ്വർഗാരോഹണം ചെയ്തതുമായ യേശു മനുഷ്യനുവേണ്ടി സ്ഥാപിച്ച കല്‍പ്പനകളാണ്. നീ നീതിമാനാണോ പാപിയാണോ എന്ന യേശുവിന്‍റെ നിർവചനം ദൈവത്തോടുള്ള ഇന്നത്തെ നിന്‍റെ മനോഭാവമനുസരിച്ചാണെന്ന് “പാത… (7)” പറയുന്നില്ലേ? ഈ കാര്യം ആരും അവഗണിച്ചേക്കരുത്. ന്യായയുഗത്തിൽ, പരീശന്മാർ തലമുറ തലമുറ തോറും ദൈവത്തിൽ വിശ്വസിച്ചു, എന്നാൽ കൃപായുഗത്തിന്‍റെ വരവോടെ അവർ യേശുവിനെ അറിഞ്ഞില്ല, അവനെ എതിർത്തു. അതുകൊണ്ട് അവർ ചെയ്തതെല്ലാം ഒന്നുമല്ലാതെയായി, പാഴായി, ദൈവം അവരുടെ പ്രവൃത്തികൾ സ്വീകരിച്ചതുമില്ല. നിനക്ക് ഇത് മനസ്സിലാക്കാന്‍ കഴിയുമെങ്കിൽ നീ എളുപ്പത്തിൽ പാപം ചെയ്യില്ല. അനേകർ, ഒരുപക്ഷേ, ദൈവത്തിനെതിരെ സ്വയം അളന്നു. ദൈവത്തെ എതിര്‍ക്കുന്നതിന്‍റെ രുചി എന്താണ്? കയ്പോ മധുരമോ? നീ ഇത് മനസ്സിലാക്കണം; നിനക്കറിയില്ലെന്ന് നടിക്കരുത്. ഒരുപക്ഷേ, ചില ആളുകൾ അവരുടെ ഹൃദയത്തിൽ ബോദ്ധ്യമില്ലാതെ തുടരുന്നു. എന്നിട്ടും ഇത് പരീക്ഷിച്ചുനോക്കാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു - ഇതിന്‍റെ രുചി എന്താണെന്ന് അറിയുക. നിരവധി ആളുകൾക്ക് ഇതേക്കുറിച്ച് എല്ലായ്‌പ്പോഴും സംശയമുണ്ടാകുന്നത് ഇത് തടയും. അനേകർ ദൈവവചനങ്ങൾ വായിക്കുന്നുണ്ടെങ്കിലും അവരുടെ ഹൃദയത്തിൽ അവിടുത്തെ രഹസ്യമായി എതിർക്കുന്നു. ഇതുപോലെ അവിടുത്തെ എതിർത്തതിനുശേഷം, നിങ്ങളുടെ ഹൃദയത്തിൽ ഒരു കത്തി കുത്തിത്തിരിച്ചതായി നിങ്ങൾക്ക് തോന്നുന്നില്ലേ? അത് കുടുംബത്തിലെ അസ്വസ്ഥതയല്ലെങ്കിൽ ശാരീരിക അസ്വസ്ഥതയാണ്, അല്ലെങ്കിൽ ആൺമക്കളുടെയും പെൺമക്കളുടെയും ക്ലേശങ്ങളാണ്. നിന്‍റെ ശരീരം മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നുവെങ്കിലും, ദൈവത്തിന്‍റെ കരം ഒരിക്കലും നിന്നെ വിട്ടുപോകുകയില്ല. ഇത് വളരെ ലളിതമായിരിക്കുമെന്ന് നീ കരുതുന്നുണ്ടോ? പ്രത്യേകിച്ചും, ദൈവത്തോട് അടുത്തിരിക്കുന്ന അനേകർ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൂടുതൽ ആവശ്യമാണ്. കാലം കഴിയുന്തോറും നീ ഇത് മറക്കും, ഇത് തിരിച്ചറിയാതെ തന്നെ നീ പ്രലോഭനങ്ങളിൽ അകപ്പെടുകയും എല്ലാ കാര്യങ്ങളിലും അശ്രദ്ധ പുലർത്തുകയും ചെയ്യും, ഇത് നീ പാപം ചെയ്യുന്നതിന്‍റെ തുടക്കമായിരിക്കും. നിനക്കിത് നിസ്സാരമെന്ന് തോന്നുന്നുണ്ടോ? ഇത് നിനക്ക് നന്നായി ചെയ്യാൻ കഴിയുമെങ്കിൽ, പൂർണ്ണനാകാനുള്ള അവസരം നിനക്കുണ്ട് - ദൈവതിരുമുമ്പാകെ വന്ന് അവിടുത്തെ അധരങ്ങളിൽ നിന്ന് അവിടുത്തെ മാർഗനിർദേശം സ്വീകരിക്കാൻ. നീ അശ്രദ്ധനാണെങ്കിൽ, നിനക്ക് പ്രശ്നമുണ്ടാകും . നീ ദൈവത്തെ ധിക്കരിക്കും, നിന്‍റെ വാക്കുകളും പ്രവൃത്തികളും ദുര്‍വൃത്തമാകും, താമസിയാതെ നിന്നെ വലിയ കൊടുങ്കാറ്റും ശക്തമായ തിരമാലകളും കൊണ്ടുപോകും. നിങ്ങൾ ഓരോരുത്തരും ഈ കൽപ്പനകൾ ശ്രദ്ധിക്കണം. നീ അവ ലംഘിക്കുകയാണെങ്കിൽ, ദൈവത്താൽ സാക്ഷ്യം വഹിക്കപ്പെടുന്ന മനുഷ്യൻ നിനക്ക് ശിക്ഷ വിധിക്കുന്നില്ലെങ്കിലും, ദൈവാത്മാവിന് നീയുമായി ഇടപാട് ബാക്കിയാകും, അവിടുന്ന് നിന്നെ ഒഴിവാക്കുകയില്ല. നിന്‍റെ ദുര്‍വൃത്തികളുടെ അനന്തരഫലങ്ങൾ നിനക്ക് വഹിക്കാൻ കഴിയുമോ? അതിനാൽ, ദൈവം എന്ത് മൊഴിഞ്ഞാലും, നിങ്ങൾ അവിടുത്തെ വാക്കുകൾ പ്രയോഗത്തിൽ വരുത്തണം, ഏത് വിധേനയും അവ പാലിക്കുകയും വേണം. ഇത് ലളിതമായ കാര്യമല്ല!

മുമ്പത്തേത്: ദൈവം മനുഷ്യനെ ഉപയോഗിക്കുന്നതു സംബന്ധിച്ച്

അടുത്തത്: സഹസ്രാബ്ധരാജ്യം എത്തിച്ചേർന്നിരിക്കുന്നു

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക