പദവിയുടെ അനുഗ്രഹങ്ങളെ നീ മാറ്റിവെയ്ക്കുകയും മനുഷ്യന് വിമോചനം കൊണ്ടുവരാനുള്ള ദൈവഹിതം ഗ്രഹിക്കുകയും വേണം

ഒരു മാനുഷിക കാഴ്ചപ്പാടില്‍ നിന്നുനോക്കുമ്പോള്‍ മോവാബിന്റെ പിന്മുറക്കാരെ പൂര്‍ണരാക്കുന്നത് സാധ്യമല്ല, അങ്ങനെ ആക്കപ്പെടാന്‍ അവര്‍ യോഗ്യരുമല്ല. മറുവശത്ത്, ദാവീദിന്റെ സന്തതികള്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷയുണ്ട്, അവരെ തീര്‍ച്ചയായും പൂര്‍ണരാക്കാന്‍ കഴിയും. ആരെങ്കിലും മോവാബിന്റെ പിന്മുറക്കാരനാണെങ്കില്‍, അവരെ പൂര്‍ണരാക്കാന്‍ കഴിയില്ല. ഇപ്പോള്‍ പോലും, നിങ്ങളുടെ ഇടയില്‍ ചെയ്യപ്പെടുന്ന വേലയുടെ പ്രാധാന്യം നിങ്ങള്‍ക്കറിയില്ല; ഈ ഘട്ടത്തില്‍, നിങ്ങള്‍ ഹൃദയങ്ങളില്‍ നിങ്ങളുടെ ഭാവിസാധ്യതകള്‍ ഇപ്പോഴും നിലനിര്‍ത്തുന്നവരും അവ ഉപേക്ഷിക്കുന്നതില്‍ വൈമനസ്യമുള്ളവരുമാണ്. ദൈവം ഇന്ന് നിങ്ങളെപ്പോലുള്ള ഒട്ടും യോഗ്യതയില്ലാത്ത ഒരു കൂട്ടം ആളുകളെ തെരഞ്ഞെടുത്ത് അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ആരും ശ്രദ്ധിക്കുന്നില്ല. ഈ വേലയില്‍ ദൈവം ഒരു തെറ്റ് വരുത്തിയതാകുമോ? ഈ വേല ഒരു ക്ഷണികമായ നോട്ടക്കുറവാണോ? നിങ്ങള്‍ മോവാബിന്റെ സന്തതികളാണെന്ന് എപ്പോഴും അറിയാവുന്ന ദൈവം എന്തുകൊണ്ടാണ് കൃത്യമായും നിങ്ങളുടെ ഇടയില്‍ത്തന്നെ വേലയെടുക്കാനായി വന്നത്? ഇതിനെക്കുറിച്ച് നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലേ? തന്റെ വേല ചെയ്യുമ്പോള്‍ ദൈവം ഒരിക്കലും ഇത് കണക്കിലെടുക്കുന്നില്ലേ? അവന്‍ ആലോചനകൂടാതെ പെരുമാറുന്നുണ്ടോ? നിങ്ങള്‍ മോവാബിന്റെ പിന്മുറക്കാരാണെന്ന് അവന് തുടക്കം മുതല്‍ തന്നെ അറിയാമായിരുന്നില്ലേ? ഇക്കാര്യങ്ങള്‍ വിചിന്തനം ചെയ്യാന്‍ നിങ്ങള്‍ക്ക് അറിയില്ലേ? നിങ്ങളുടെ ആശയങ്ങള്‍ എവിടെപ്പോയി? നിങ്ങളുടെ ആ ആരോഗ്യകരമായ വിചാരശേഷി ക്രമംതെറ്റിപ്പോയോ? നിങ്ങളുടെ കൗശലവും വിവേകവും എവിടെപ്പോയി? അത്തരം നിസ്സാര കാര്യങ്ങളൊന്നും ശ്രദ്ധിക്കേണ്ടാത്തത്ര മഹത്തായ സ്ഥിതിയുള്ളവരാണ് നിങ്ങളെന്നാണോ? നിങ്ങളുടെ ഭാവിസാധ്യതകള്‍, നിങ്ങളുടെ വിധി, ഇത്തരം കാര്യങ്ങളോട് നിങ്ങളുടെ മനസ്സ് ഏറ്റവും വേഗം പ്രതികരിക്കുന്നു, പക്ഷേ, മറ്റെന്തെങ്കിലും കാര്യം വരുമ്പോള്‍ അവര്‍ മരവിച്ചവരും മന്ദബുദ്ധികളും തീര്‍ത്തും അജ്ഞരുമാണ്. നിങ്ങളിതെന്തിലാണ് വിശ്വസിക്കുന്നത്? നിങ്ങളുടെ ഭാവിസാധ്യതകളിലോ? അതോ ദൈവത്തിലോ? നീ വിശ്വസിക്കുന്നതെല്ലാം നിന്റെ മനോഹരമായ ലക്ഷ്യസ്ഥാനമല്ലേ? അതല്ലേ നിന്റെ ഭാവിസാധ്യതകള്‍? ജീവിതരീതിയില്‍ എത്രമാത്രം നീ ഇപ്പോള്‍ ഗ്രഹിക്കുന്നുണ്ട്? എത്രമാത്രം നീ നേടിയിട്ടുണ്ട്? മോവാബിന്റെ പിന്മുറക്കാരില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന വേല നിങ്ങളെ നാണംകെടുത്താന്‍ വേണ്ടിയാണ് ചെയ്യുന്നതെന്ന് നീ വിചാരിക്കുന്നുണ്ടോ? നിന്റെ വൈകൃതം തുറന്നുകാട്ടാന്‍ വേണ്ടി മനഃപൂര്‍വം ചെയ്യുന്നതാണോ അത്? നിന്നെക്കൊണ്ട് ശാസന സ്വീകരിപ്പിക്കാനും അതിനുശേഷം നിന്നെ തീപ്പൊയ്കയിലേക്കെറിയാനും വേണ്ടി മനഃപൂര്‍വം ചെയ്യുന്നതാണോ ഇത്? നിങ്ങള്‍ക്ക് ഭാവിസാധ്യതകള്‍ ഇല്ലെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല, നിങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവരാണെന്നോ വിനാശം അനുഭവിക്കേണ്ടവരാണെന്നോ പറഞ്ഞിട്ടേയില്ല. ഞാന്‍ പരസ്യമായി അത്തരം കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? നിനക്ക് പ്രതീക്ഷയില്ലെന്ന് നീ പറയുന്നു, പക്ഷേ, നീ തന്നെ എത്തിച്ചേര്‍ന്ന ഒരു തീര്‍പ്പല്ലേ അത്? നിന്റെ തന്നെ മാനസികാവസ്ഥയുടെ ഫലമല്ലേ ഇത്? നിന്റെ തന്നെ തീര്‍പ്പുകള്‍ പരിഗണനീയമാണോ? നീ അനുഗ്രഹിക്കപ്പെട്ടവനല്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തീര്‍ച്ചയായിട്ടും നശീകരണത്തിന്റെ ലക്ഷ്യമായിരിക്കും; നീ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തീര്‍ച്ചയായും നശിപ്പിക്കപ്പെടില്ല. നീ മോവാബിന്റെ പിന്മുറക്കാരനാണെന്ന് മാത്രമേ ഞാന്‍ പറയുന്നുള്ളൂ; നീ നശിപ്പിക്കപ്പെടുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മോവാബിന്റെ പിന്മുറക്കാര്‍ ശപിക്കപ്പെട്ടവരാണെന്നും അവര്‍ ദുഷിച്ച മനുഷ്യരുടെ ഒരു വര്‍ഗമാണെന്നും മാത്രം. പാപത്തെ മുന്‍പും പ്രതിപാദിച്ചിട്ടുണ്ട്; നിങ്ങളെല്ലാവരും പാപികളല്ലേ? എല്ലാ പാപികളും സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ടവരല്ലേ? എല്ലാ പാപികളും ദൈവത്തെ നിഷേധിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നില്ലേ? ദൈവത്തെ നിഷേധിക്കുന്നവര്‍ ശപിക്കപ്പെടേണ്ടതല്ലേ? പാപികളെല്ലാം നശിപ്പിക്കപ്പെടേണ്ടതല്ലേ? അങ്ങനെയാണെങ്കില്‍, ജഡത്തിന്റേതും രക്തത്തിന്റേതുമായ മനുഷ്യരുടെ കൂട്ടത്തില്‍ ആരെ രക്ഷപ്പെടുത്താന്‍ കഴിയും? നിങ്ങള്‍ക്ക് എങ്ങനെ ഇന്നുവരെ അതിജീവിക്കാന്‍ കഴിഞ്ഞു? മോവാബിന്റെ പിന്മുറക്കാരായതിനാല്‍ നിങ്ങള്‍ നിഷേധാത്മാക്കളായിത്തീര്‍ന്നു; പാപികളായ നിങ്ങളും മനുഷ്യരായി കണക്കാക്കപ്പെടുന്നില്ലേ? നിങ്ങള്‍ ഇന്നുവരെ എങ്ങനെ നിലനിന്നു? പൂര്‍ണതയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, നിങ്ങള്‍ സന്തുഷ്ടരാകും. നിങ്ങള്‍ വലിയ കഷ്ടത അനുഭവിക്കണം എന്ന് കേട്ടുകഴിയുമ്പോള്‍, അത് നിങ്ങളെ കൂടുതല്‍ അനുഗ്രഹിക്കപ്പെട്ടവരാക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നു. കഷ്ടതയില്‍ നിന്ന് പുറത്തുകടന്നതിനുശേഷം നിങ്ങള്‍ക്ക് ജേതാക്കളാകാമെന്നും മാത്രമല്ല, ഇതാണ് ദൈവത്തിന്റെ മഹത്തായ അനുഗ്രഹമെന്നും നിങ്ങളെ ഉയര്‍ത്തിക്കാട്ടലെന്നും നിങ്ങള്‍ വിചാരിക്കുന്നു. മോവാബിനെക്കുറിച്ച് പരാമര്‍ശിക്കുന്ന മാത്രയില്‍ നിങ്ങളുടെ ഇടയില്‍ ഒച്ചപ്പാടുയരുന്നു; മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ വിവരിക്കാനാകാത്തത്ര ദുഃഖം തോന്നുന്നു, നിങ്ങളുടെ ഹൃദയങ്ങളില്‍ സന്തോഷം പൂര്‍ണമായും ഇല്ലാതാകുന്നു, ജനിച്ചുപോയതില്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നു. മോവാബിന്റെ പിന്മുറക്കാരില്‍ ചെയ്യപ്പെടുന്ന വേലയുടെ ഈ ഘട്ടത്തിന്റെ പ്രാധാന്യം നിങ്ങള്‍ ഗ്രഹിക്കുന്നില്ല; ഉയര്‍ന്ന പദവികള്‍ തേടാന്‍ മാത്രമേ നിങ്ങള്‍ക്കറിയൂ, അതില്‍ പ്രതീക്ഷയൊന്നുമില്ലെന്ന് കാണുമ്പോള്‍ നിങ്ങള്‍ക്ക് നിലവിട്ടുപോകുന്നു. പൂര്‍ണതയെക്കുറിച്ചും ഭാവി ലക്ഷ്യസ്ഥാനത്തെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്ന മാത്രയില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നു; നിങ്ങളുടെ വിശ്വാസം ദൈവത്തില്‍ അര്‍പ്പിച്ചിരിക്കുന്നത് അനുഗ്രഹങ്ങള്‍ നേടാനും, അതുമൂലം നിങ്ങള്‍ക്ക് നല്ല ലക്ഷ്യസ്ഥാനം നേടാനുമാണ്. ചില ആളുകള്‍ക്ക് ഇപ്പോള്‍ അവരുടെ പദവി കാരണം ആശങ്ക തോന്നുന്നു. കാരണം, അവര്‍ താഴ്ന്ന മൂല്യമുള്ളവരും താഴ്ന്ന പദവിയുള്ളവരുമാണ്, അവര്‍ പൂര്‍ണരാക്കപ്പെടുന്നത് തേടാന്‍ ആഗ്രഹിക്കുന്നില്ല. ആദ്യം പൂര്‍ണതയെക്കുറിച്ച് സംസാരിക്കപ്പെട്ടു, പിന്നീട് മോവാബിന്റെ പിന്മുറക്കാരെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായി, അതുകൊണ്ട് ആളുകള്‍ നേരത്തേ പരാമര്‍ശിക്കപ്പെട്ട പൂര്‍ണതയുടെ വഴി തള്ളിക്കളഞ്ഞു. ഇതെന്തുകൊണ്ടെന്നാല്‍, തുടക്കം മുതല്‍ അവസാനം വരെ നിങ്ങള്‍ ഈ വേലയുടെ പ്രാധാന്യം ഒരിക്കലും അറിഞ്ഞിട്ടില്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കുന്നുമില്ല. നിങ്ങള്‍ ഔന്നത്യത്തില്‍ വളരെ ചെറുതാണ്, ഏറ്റവും ചെറിയ അസ്വസ്ഥത പോലും സഹിക്കാനാവില്ല. നിങ്ങളുടെ പദവി വളരെ താഴ്ന്നതാണെന്ന് നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ നിഷേധാത്മകതയിലേക്ക് പോവുകയും തേടല്‍ തുടരുന്നതിനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്ക് നഷ്ടമാവുകയും ചെയ്യുന്നു. കൃപ നേടുന്നതും സമാധാനം അനുഭവിക്കുന്നതും വിശ്വാസത്തിന്റെ അടയാളങ്ങളാണെന്ന് ആളുകള്‍ വെറുതെ കണക്കാക്കുന്നു. അനുഗ്രഹങ്ങള്‍ തേടുന്നതിനെ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനമായി അവര്‍ കാണുന്നു. വളരെക്കുറച്ചുപേര്‍ മാത്രമേ ദൈവത്തെ അറിയാനും സ്വന്തം പ്രകൃതത്തില്‍ മാറ്റം വരുത്താനും ആഗ്രഹിക്കുന്നുള്ളൂ. അവരുടെ വിശ്വാസത്തിലൂടെ ദൈവത്തെക്കൊണ്ട് അവര്‍ക്ക് അനുയോജ്യമായ ഒരു ലക്ഷ്യസ്ഥാനവും ആവശ്യമായ എല്ലാ കൃപയും ലഭ്യമാക്കാനും അവനെ അവരുടെ ദാസനാക്കാനും എന്തുസംഭവിച്ചാലും ദൈവത്തിനും അവര്‍ക്കുമിടയില്‍ ഒരുതരത്തിലുമുള്ള സംഘര്‍ഷവും ഉണ്ടാകാത്തവിധം അവനുമായി സമാധാനപരവും സൗഹാര്‍ദ്ദപൂര്‍ണവുമായ ഒരു ബന്ധം നിലനിര്‍ത്താനും അവര്‍ ആഗ്രഹിക്കുന്നു. അതായത്, ''നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളും ഞാന്‍ ശ്രദ്ധിക്കും,'' എന്ന് അവര്‍ ബൈബിളില്‍ വായിച്ചിട്ടുള്ള വചനങ്ങള്‍ക്ക് അനുസരിച്ച് അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാമെന്നും അവര്‍ പ്രാര്‍ത്ഥിക്കുന്നതെന്തും അവരുടെ മേല്‍ ചൊരിയാമെന്നും ദൈവം വാക്കുകൊടുക്കണമെന്നാണ് ദൈവത്തിലുള്ള അവരുടെ വിശ്വാസം ആവശ്യപ്പെടുന്നത്. ദൈവം ആരെയും വിധിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യരുതെന്ന് അവര്‍ പ്രതീക്ഷിക്കുന്നു, കാരണം അവന്‍ എല്ലായ്‌പ്പോഴും, എക്കാലവും എല്ലായിടങ്ങളിലും ആളുകളുമായി നല്ല ബന്ധം പുലര്‍ത്തുന്ന, കരുണാമയനായ രക്ഷകനായ യേശുവാണ്. ആളുകള്‍ ദൈവത്തില്‍ വിശ്വസിക്കുന്നതെങ്ങനെയാണെന്ന് നോക്കൂ: അവര്‍ ലജ്ജയില്ലാതെ ദൈവത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കുന്നു, അവര്‍ ധിക്കാരികളോ അനുസരണയുള്ളവരോ ആകട്ടെ, അവന്‍ എല്ലാം അന്ധമായി അവര്‍ക്ക് നല്‍കുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവര്‍ നിരന്തരം ദൈവത്തില്‍ നിന്ന് ''കടങ്ങള്‍ ശേഖരിക്കുന്നു'', യാതൊരു ചെറുത്തുനില്‍പ്പുമില്ലാതെ ദൈവം അവര്‍ക്ക് ''തിരിച്ചടയ്ക്കണം'' എന്നും, അതിലുപരിയായി ഇരട്ടി നല്‍കുകയും വേണം എന്ന് അവര്‍ വിശ്വസിക്കുന്നു. ദൈവത്തിന് അവരില്‍ നിന്ന് എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ശരി, അവര്‍ക്ക് മാത്രമേ ദൈവത്തെ കൗശലങ്ങളാല്‍ സ്വാധീനിക്കാന്‍ കഴിയൂ എന്നും അവരുടെ അനുവാദമില്ലാതെ ദൈവത്തിന് ആഗ്രഹിക്കുമ്പോഴെല്ലാം ഏകപക്ഷീയമായി ആളുകളെ ആസൂത്രണം ചെയ്യാന്‍ കഴിയില്ലെന്നും വര്‍ഷങ്ങളായി മറഞ്ഞിരിക്കുന്ന അവന്റെ ജ്ഞാനവും നീതിയുള്ള പ്രകൃതവും അതിലും കുറച്ചുമാത്രമേ വെളിവാക്കുകയുള്ളൂ എന്നും അവര്‍ കരുതുന്നു. ദൈവം അവരെ പാപവിമോചിതരാക്കിക്കൊള്ളുമെന്ന് വിശ്വസിച്ച് അവര്‍ വെറുതെ അവരുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റുപറയുന്നു, അങ്ങനെ ചെയ്യുന്നതില്‍ ദൈവത്തിന് മടുപ്പുണ്ടാകില്ലെന്നും അതെക്കാലവും തുടര്‍ന്നുപോകുമെന്നും അവര്‍ വിശ്വസിക്കുന്നു. ദൈവം അവരെ അനുസരിക്കുമെന്ന് വിചാരിച്ച് അവര്‍ ദൈവത്തോട് കല്പിക്കുന്നു, കാരണം, ദൈവം മനുഷ്യരാല്‍ സേവിക്കപ്പെടാനല്ല വന്നിരിക്കുന്നത്, മറിച്ച് മനുഷ്യരെ സേവിക്കാനാണെന്നും, അവനിവിടെയുള്ളത് അവരുടെ ദാസനായിട്ടാണെന്നും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നിങ്ങളും എല്ലായ്‌പ്പോഴും ഇത്തരത്തില്‍ തന്നെയല്ലേ വിശ്വസിച്ചിരുന്നത്? ദൈവത്തില്‍ നിന്ന് എന്തെങ്കിലും നേടാന്‍ കഴിയാതെ വരുമ്പോഴെല്ലാം നിങ്ങള്‍ ഓടിപ്പോകാന്‍ ആഗ്രഹിക്കുന്നു; നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലാകാതെ വരുമ്പോള്‍ നിങ്ങള്‍ വളരെയധികം നീരസമുള്ളവരായിത്തീരുന്നു, മാത്രമല്ല, ദൈവത്തിനുനേരെ എല്ലാത്തരം അധിക്ഷേപങ്ങളും ചൊരിയുന്നിടത്തോളം നിങ്ങള്‍ പോകുകയും ചെയ്യുന്നു. തന്റെ ജ്ഞാനവും അത്ഭുതവും പൂര്‍ണമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ദൈവത്തെ അനുവദിക്കുകയില്ല. പകരം, നിങ്ങള്‍ താത്കാലിക സൗഖ്യവും സ്വാസ്ഥ്യവും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നു. ഇതുവരെ, ദൈവവിശ്വാസത്തോടുള്ള നിങ്ങളുടെ മനോഭാവം കേവലം പഴയ കാഴ്ചപ്പാടുകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. ദൈവം തന്റെ മഹിമയുടെ ഒരു ചെറിയ അംശമെങ്കിലും കാണിച്ചാല്‍ പോലും നിങ്ങള്‍ അസന്തുഷ്ടരാകും. നിങ്ങളുടെ ഔന്നത്യം ശരിക്കും എത്രമാത്രം ഗംഭീരമാണെന്ന് നിങ്ങളിപ്പോള്‍ മനസ്സിലാക്കുന്നില്ലേ? യഥാര്‍ഥത്തില്‍, നിങ്ങളുടെ പഴയ കാഴ്ചപ്പാടുകള്‍ മാറിയിട്ടില്ലെന്നിരിക്കെ നിങ്ങളെല്ലാവരും ദൈവത്തോട് വിശ്വസ്തരാണെന്ന് അനുമാനിക്കരുത്. നിനക്ക് ഒന്നും സംഭവിക്കാത്തപ്പോള്‍, എല്ലാം സുഗമമായി നടക്കുന്നുവെന്ന് നീ വിശ്വസിക്കുന്നു, ഒപ്പം ദൈവത്തോടുള്ള നിന്റെ സ്‌നേഹം അതിന്റെ ഉച്ചിയിലെത്തുകയും ചെയ്യുന്നു. നിനക്ക് നിസ്സാരമായതെന്തെങ്കിലും സംഭവിക്കുമ്പോള്‍, നീ ഹേഡീസിലേക്ക് വീഴുന്നു. ഇതാണോ ദൈവത്തോട് നീ വിശ്വസ്തനായിരിക്കുക എന്നത്?

കീഴടക്കല്‍ വേലയുടെ അവസാനഘട്ടം ഇസ്രായേലിലാണ് തുടങ്ങിയിരുന്നതെങ്കില്‍ ആ കീഴടക്കല്‍ വേലയ്ക്ക് ഒരര്‍ത്ഥവും ഉണ്ടാകുമായിരുന്നില്ല. ആ വേല ചൈനയില്‍ ചെയ്യപ്പെടുമ്പോള്‍, അത് നിങ്ങളില്‍ ചെയ്യപ്പെടുമ്പോള്‍, അത് ഏറ്റവും പ്രാധാന്യമുള്ളതായിത്തീരും. നിങ്ങളാണ് ജനങ്ങളില്‍ ഏറ്റവും താഴ്ന്നവര്‍, ഏറ്റവും കുറഞ്ഞ പദവിയുള്ളവര്‍, നിങ്ങളാണ് ഈ സമൂഹത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍, നിങ്ങളാണ് തുടക്കത്തില്‍ ദൈവത്തെ ഏറ്റവും കുറച്ച് അംഗീകരിച്ചിട്ടുള്ളത്. നിങ്ങളാണ് ദൈവത്തില്‍ നിന്ന് ഏറ്റവും അകന്നുപോയവരും ഏറ്റവും കഠിനമായി ഉപദ്രവിക്കപ്പെട്ടവരും. വേലയുടെ ഈ ഘട്ടം കീഴടക്കലിനുവേണ്ടി മാത്രമായതിനാല്‍, ഭാവി സാക്ഷ്യം വഹിക്കാനായി നിങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഏറ്റവും അനുയോജ്യമല്ലേ? കീഴടക്കല്‍ വേലയുടെ ആദ്യപടി നിങ്ങളുടെ മേലല്ല ചെയ്യപ്പെടുന്നതെങ്കില്‍ വരാനിരിക്കുന്ന കീഴടക്കല്‍വേല മുന്നോട്ടുകൊണ്ടുപോകുന്നത് ബുദ്ധിമുട്ടായിത്തീരും, കാരണം, തുടര്‍ന്നുവരുന്ന കീഴടക്കല്‍ വേലയുടെ ഫലങ്ങള്‍ ഇന്ന് ചെയ്യപ്പെടുന്ന ഈ വേലയുടെ വസ്തുതയെ അടിസ്ഥാനമാക്കിയാണ്. നിലവിലെ കീഴടക്കല്‍ വേല മൊത്തത്തിലുള്ള കീഴടക്കല്‍ വേലയുടെ തുടക്കം മാത്രമാണ്. നിങ്ങളാണ് കീഴടക്കപ്പെടേണ്ട ആദ്യത്തെ സംഘം; കീഴടക്കപ്പെടാനിരിക്കുന്ന എല്ലാ മനുഷ്യരാശിയുടേയും പ്രതിനിധികളാണ് നിങ്ങള്‍. യഥാര്‍ഥമായും അറിവുള്ളവര്‍ ദൈവം ഇന്ന് ചെയ്യുന്ന വേലയെല്ലാം മഹത്തരമാണെന്ന് മനസ്സിലാക്കും, ദൈവം ജനങ്ങളെ അവരുടെ ധിക്കാരം മനസ്സിലാക്കാന്‍ അനുവദിക്കുക മാത്രമല്ല, അവരുടെ പദവി വെളിപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ വചനങ്ങളുടെ ലക്ഷ്യവും അര്‍ത്ഥവും ആളുകളെ നിരുത്സാഹപ്പെടുത്തലല്ല, അവരെ മറിച്ചിടലുമല്ല. അവന്റെ വചനങ്ങളിലൂടെ പ്രബുദ്ധതയും വിമോചനവും നേടേണ്ടത് അവരുടെ ഉത്തരവാദിത്ത്വമാണ്. അവന്റെ വചനങ്ങളിലൂടെ അവരുടെ ആത്മാവിനെ ഉണര്‍ത്തുന്നതിനായാണിത്. ലോകത്തിന്റെ സൃഷ്ടി മുതല്‍ ദൈവം ഉണ്ടെന്ന് അറിയാതെയും വിശ്വസിക്കാതെയും മനുഷ്യന്‍ സാത്താന്റെ സാമ്രാജ്യത്തിന്‍ കീഴിലാണ് ജീവിച്ചത്. ഈ ആളുകളെ ദൈവത്തിന്റെ മഹത്തായ രക്ഷാപ്രവൃത്തിയില്‍ ഉള്‍പ്പെടുത്താനും ദൈവത്താല്‍ വളരെയധികം ഉയര്‍ത്തിക്കൊണ്ടുവരാനും കഴിയുമെന്നത് തീര്‍ച്ചയായും ദൈവത്തിന്റെ സ്‌നേഹമാണ് കാണിക്കുന്നത്; കാര്യങ്ങള്‍ ശരിക്കും ഗ്രഹിക്കുന്നവരെല്ലാം ഇത് വിശ്വസിക്കും. അത്തരം അറിവില്ലാത്തവരുടെ കാര്യമോ? അവര്‍ പറയും, ''ഓ, ഞങ്ങള്‍ മോവാബിന്റെ സന്തതികളാണെന്ന് ദൈവം പറയുന്നു; അവന്‍ സ്വന്തം വചനങ്ങളാല്‍ അത് പറഞ്ഞു. നമുക്ക് ഇപ്പോഴും ഒരു നല്ല ഫലം നേടാന്‍ കഴിയുമോ? ഞങ്ങളെ ആരാണ് മോവാബിന്റെ പിന്മുറക്കാരാക്കിയത്? പണ്ട് അവനെ ഇത്രമാത്രം എതിര്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് ആരാണ്? ദൈവം നമ്മെ കുറ്റം വിധിക്കാന്‍ വന്നു; തുടക്കം മുതല്‍ തന്നെ അവന്‍ ഞങ്ങളെ എല്ലായ്‌പ്പോഴും എങ്ങനെയാണ് വിധിച്ചത് എന്ന് നിങ്ങള്‍ കാണുന്നില്ലേ? നമ്മള്‍ ദൈവത്തെ എതിര്‍ത്തതിനാല്‍, ഇങ്ങനെയാണ് നാം ശാസിക്കപ്പെടേണ്ടത്. ഈ വാക്കുകള്‍ ശരിയാണോ?' ഇന്ന് ദൈവം നിങ്ങളെ വിധിക്കുന്നു, നിങ്ങളെ ശാസിക്കുന്നു, നിങ്ങളെ കുറ്റം വിധിക്കുന്നു, എന്നാല്‍ നിന്നെ കുറ്റം വിധിക്കുന്നതിന്റെ ഉദ്ദേശ്യം നീ നിന്നെത്തന്നെ അറിയുന്നതിനാണ് എന്ന് നീ അറിയണം. ദൈവം നിന്നെ കുറ്റം വിധിക്കുന്നതും ശപിക്കുന്നതും ന്യായവിധി നടത്തുന്നതും, ശാസിക്കുന്നതും നിനക്ക് നിന്നെത്തന്നെ അറിയുവാനും നിന്റെ പ്രകൃതത്തില്‍ മാറ്റമുണ്ടാക്കുന്നതിനും, അതിലുപരി, നിനക്ക് സ്വന്തം മൂല്യം അറിയുവാനും വേണ്ടിയാണ്. ദൈവത്തിന്റെ എല്ലാ പ്രവൃത്തികളും നീതിനിഷ്ഠവും അവന്റെ പ്രകൃതത്തിനും അവന്റെ വേലയുടെ ആവശ്യകതകള്‍ക്കും അനുസൃതമാണെന്നും, ദൈവം വേലയെടുക്കുന്നത് മനുഷ്യന്റെ വിമോചനത്തിനായുള്ള അവന്റെ പദ്ധതിക്കനുസരിച്ചിട്ടാണെന്നും, അവന്‍ മനുഷ്യനെ സ്‌നേഹിക്കുകയും രക്ഷിക്കുകയും വിധിക്കുകയും ശാസിക്കുകയും ചെയ്യുന്ന നീതിനിഷ്ഠനായ ദൈവമാണെന്നും നീ അറിയുവാനായിട്ടാണ്. നിന്റെ പദവി വളരെ താഴ്ന്നതാണെന്നും നീ ദുഷിച്ചവനും അനുസരണയില്ലാത്തവനുമാണെന്നും മാത്രമേ നിനക്കറിവുള്ളൂ എങ്കില്‍, പക്ഷേ, നിന്നില്‍ ചെയ്യുന്ന ന്യായവിധിയിലൂടെയും ശാസനത്തിലൂടെയും ദൈവം അവന്റെ വിമോചനപ്രവൃത്തി വ്യക്തമാക്കാനാഗ്രഹിക്കുന്നു എന്ന് നിനക്ക് അറിവില്ലെങ്കില്‍ അനുഭവം നേടാനുള്ള ഒരു വഴിയും നിനക്കില്ല, മുന്നോട്ടുപോകുന്നതിനുള്ള കഴിവും അതിലും കുറച്ചേ നിനക്കുണ്ടാകൂ. ദൈവം വന്നിട്ടുള്ളത് കൊല്ലാനോ നശിപ്പിക്കാനോ അല്ല, മറിച്ച് വിധിക്കാനും ശപിക്കാനും ശാസിക്കാനും രക്ഷിക്കാനുമാണ്. അവന്റെ 6,000 വര്‍ഷത്തെ കാര്യനിര്‍വഹണ പദ്ധതി പൂര്‍ത്തിയാകുന്നതുവരെ—ഓരോ വിഭാഗത്തിലും പെട്ട മനുഷ്യന്റെ ഭാവി അവന്‍ വെളിപ്പെടുത്തുന്നതിന് മുമ്പ്—ഭൂമിയിലെ ദൈവത്തിന്റെ വേല വിമോചനത്തിനുവേണ്ടിയായിരിക്കും; അവനെ സ്‌നേഹിക്കുന്നവരെ പൂര്‍ണരാക്കുകയെന്നതും—സമ്പൂര്‍ണമായി—അവന്റെ ആധിപത്യത്തിന്‍ കീഴില്‍ അവരെ വിധേയപ്പെടുത്തുകയും മാത്രമാണ് അതിന്റെ ലക്ഷ്യം. ദൈവം ആളുകളെ എങ്ങനെ രക്ഷിച്ചാലും ശരി, പഴയ സാത്താന്യപ്രകൃതത്തില്‍ നിന്ന് ആളുകളെ വിടുവിച്ചിട്ടാണ് ഇതൊക്കെ ചെയ്യുന്നത്; അതായത്, സചേതനത്വത്തെ തേടാന്‍ പ്രേരിപ്പിക്കുന്നതിലൂടെ ദൈവം മനുഷ്യരെ വിമോചിപ്പിക്കുന്നു. അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍, ദൈവത്തിന്റെ വിമോചനം സ്വീകരിക്കാന്‍ അവര്‍ക്ക് ഒരു മാര്‍ഗവുമില്ല. വിമോചനം ദൈവത്തിന്റെ തന്നെ വേലയാണ്, സചേതനത്വത്തെ തേടല്‍ വിമോചനം സ്വീകരിക്കുന്നതിന് മനുഷ്യന്‍ ഏറ്റെടുക്കേണ്ടുന്ന ഒന്നാണ്. മനുഷ്യന്റെ ദൃഷ്ടിയില്‍ വിമോചനം എന്നത് ദൈവസ്‌നേഹമാണ്, ദൈവത്തിന്റെ സ്‌നേഹം എന്നത് ശാസന, ന്യായവിധി, ശാപങ്ങള്‍ എന്നിവയാകാന്‍ തരമില്ല; വിമോചനം എന്നത് സ്‌നേഹം, അനുകമ്പ, അതിലുപരി, സാന്ത്വന വചനങ്ങളും ഒപ്പം ദൈവം ചൊരിയുന്ന അതിരുകളില്ലാത്ത അനുഗ്രഹങ്ങളും അടങ്ങിയതായിരിക്കണം. ദൈവം മനുഷ്യനെ രക്ഷിക്കുമ്പോള്‍, മനുഷ്യര്‍ക്ക് അവരുടെ ഹൃദയങ്ങള്‍ ദൈവത്തിന് നല്‍കാന്‍ കഴിയുന്ന വിധത്തില്‍ അനുഗ്രഹങ്ങളാലും കൃപയാലും അവരെ സ്വാധീനിച്ചുകൊണ്ടാണ് അത് ചെയ്യുന്നതെന്ന് ആളുകള്‍ വിശ്വസിക്കുന്നു. അതായത്, ദൈവത്തിന്റെ മനുഷ്യരെ രക്ഷിക്കല്‍ എന്നത് മനുഷ്യനില്‍ അവന്റെ സ്പര്‍ശനമാണ്. ഇത്തരം വിമോചനം ഒരു കരാറിലേര്‍പ്പെടുന്നതിലൂടെയാണ് ചെയ്യപ്പെടുന്നത്. ദൈവം അവര്‍ക്ക് നൂറ് മടങ്ങ് നല്‍കുമ്പോള്‍ മാത്രമേ മനുഷ്യന്‍ ദൈവനാമത്തിനു മുന്നില്‍ സമര്‍പ്പിക്കുവാനും അവനുവേണ്ടി നന്നായി പ്രവര്‍ത്തിക്കാനും അവന് മഹത്വം കൊണ്ടുവരാനും ശ്രമിക്കൂ. ദൈവം മനുഷ്യവര്‍ഗത്തിനായി ഉദ്ദേശിക്കുന്നത് ഇതല്ല. ദുഷിച്ച മനുഷ്യരാശിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദൈവം ഭൂമിയില്‍ വേല ചെയ്യാന്‍ വന്നിട്ടുള്ളത്; ഇതില്‍ വ്യാജമൊന്നുമില്ല. ഉണ്ടായിരുന്നെങ്കില്‍, തന്റെ വേല ചെയ്യാന്‍ തീര്‍ച്ചയായും ദൈവം വ്യക്തിപരമായി വരില്ലായിരുന്നു. മുന്‍കാലങ്ങളില്‍, അങ്ങേയറ്റം സ്‌നേഹവും അനുകമ്പയും കാണിക്കുന്നത് ദൈവത്തിന്റെ വിമോചന മാര്‍ഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു—ദൈവം തന്റേതെല്ലാം മുഴുവന്‍ മനുഷ്യരാശിക്കും പകരമായി സാത്താന് നല്‍കുന്നത്രത്തോളം. വര്‍ത്തമാനകാലം ഭൂതകാലത്തെപ്പോലെയല്ല: ഇന്ന് നിങ്ങളില്‍ ചൊരിയപ്പെട്ട വിമോചനം അന്ത്യനാളുകളുടെ സമയത്ത് സംഭവിച്ചതാണ്, ഓരോന്നിനെയും അതിന്റെ തരമനുസരിച്ച് വര്‍ഗീകരിക്കുന്ന സമയത്ത്. നിങ്ങളുടെ വിമോചനത്തിന്റെ മാര്‍ഗം സ്‌നേഹമോ അനുകമ്പയോ അല്ല, മറിച്ച് മനുഷ്യനെ കൂടുതല്‍ സമഗ്രമായി രക്ഷിക്കുന്നതിനായുള്ള ശിക്ഷയും ന്യായവിധിയുമാണ്. അതിനാല്‍, നിങ്ങള്‍ക്ക് ലഭിക്കുന്നത് ശാസന, ന്യായവിധി, നിഷ്‌കരുണമായ പ്രഹരം എന്നിവ മാത്രമാണ്. എന്നാല്‍ ഇത് അറിയുക: ഹൃദയശൂന്യമായ ഈ പ്രഹരത്തില്‍ നിസ്സാരമായ ശിക്ഷ പോലുമില്ല. എന്റെ വചനങ്ങള്‍ എത്ര കഠിനമായിരുന്നാലും ശരി, തീര്‍ത്തും ഹൃദയശൂന്യമെന്ന് തോന്നാവുന്ന ഏതാനും വചനങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് മേല്‍ പതിക്കുകയുള്ളൂ. ഞാന്‍ എത്രതന്നെ രോഷാകുലനാണെങ്കിലും ശരി, നിങ്ങളുടെ മേല്‍ വര്‍ഷിക്കപ്പെടുന്നത് ശിക്ഷണത്തിന്റെ വചനങ്ങള്‍ മാത്രമാണ്. ഞാന്‍ നിങ്ങളെ ദ്രോഹിക്കാനോ വധിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇതെല്ലാം വസ്തുതയല്ലേ? അറിയുക, ഇക്കാലത്ത്, നീതിബോധമുള്ള ന്യായവിധിയും ഹൃദയശൂന്യമായ ശുദ്ധീകരണവും ശാസനയുമെല്ലാം വിമോചനത്തിനുവേണ്ടിയാണ്. ഇന്ന് ഓരോന്നും തരമനുസരിച്ച് വര്‍ഗീകരിക്കപ്പെട്ടുണ്ടോ, മനുഷ്യന്റെ വിഭാഗങ്ങള്‍ വെളിവാക്കപ്പെട്ടിട്ടുണ്ടോ എന്നത് കണക്കാക്കാതെ തന്നെ ദൈവത്തിന്റെ വചനങ്ങളുടേയും വേലയുടേയും എല്ലാം ലക്ഷ്യം ദൈവത്തെ ശരിക്കും സ്‌നേഹിക്കുന്നവരെ രക്ഷിക്കുക എന്നതാണ്. നീതിബോധമുളള ന്യായവിധി കൊണ്ടുവന്നത് മനുഷ്യനെ ശുദ്ധീകരിക്കുന്നതിനാണ്, ഹൃദയശൂന്യമായ ശുദ്ധീകരണം നടത്തിയത് അവരെ ശുചീകരിക്കാന്‍ വേണ്ടിയാണ്; കഠിനമായ വചനങ്ങളും ശാസനയും ശുദ്ധീകരണത്തിനും വിമോചനത്തിനും വേണ്ടിയാണ്. അതിനാല്‍, ഇന്നത്തെ വിമോചനത്തിന്റെ രീതി കഴിഞ്ഞ കാലത്തിന്റേതല്ല. ഇന്ന് നീതിബോധമുള്ള ന്യായവിധിയിലൂടെ നിങ്ങള്‍ക്ക് വിമോചനം കൊണ്ടുവരപ്പെട്ടു, ഓരോന്നിനേയും തരമനുസരിച്ച് വര്‍ഗീകരിക്കുന്നതിന് ഇത് നല്ലൊരു ഉപകരണമാണ്. അതിലുപരി, നിഷ്‌കരുണമായ ശാസന നിങ്ങളുടെ പരമമായ വിമോചനമായി ഭവിക്കുന്നു—അങ്ങനെയുള്ള ശാസനയ്ക്കും ന്യായവിധിക്കും മുന്നില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? നിങ്ങള്‍ എക്കാലവും വിമോചനം ആസ്വദിച്ചിട്ടില്ലേ, തുടക്കം മുതല്‍ ഒടുക്കം വരെ? മനുഷ്യജന്മമെടുത്ത ദൈവത്തെ നിങ്ങള്‍ കാണുകയും അവന്റെ സര്‍വ്വശക്തിത്വവും ജ്ഞാനവും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ നിങ്ങള്‍ ആവര്‍ത്തിച്ചുള്ള പ്രഹരവും ശിക്ഷണവും അനുഭവിച്ചിട്ടുണ്ട്. എന്നിരുന്നാലും, പരമമായ കൃപ കൂടി നിങ്ങള്‍ സ്വീകരിച്ചിട്ടില്ലേ? നിങ്ങളുടെ അനുഗ്രഹങ്ങള്‍ മറ്റാരുടേതിനേക്കാളും വലുതല്ലേ? സോളമന്‍ ആസ്വദിച്ച മഹത്വത്തേക്കാളും സമ്പത്തിനേക്കാളും സമൃദ്ധമാണ് നിങ്ങളുടെ കൃപകള്‍! ഇതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ: നിങ്ങളെ രക്ഷിക്കുന്നതിന് പകരം കുറ്റം വിധിക്കുകയും ശിക്ഷിക്കുകയുമായിരുന്നു എന്റെ വരവിന്റെ ഉദ്ദേശ്യമെങ്കില്‍ നിങ്ങളുടെ ദിനങ്ങള്‍ ഇത്രത്തോളം നീളുമായിരുന്നോ? ജഡത്തിന്റേയും രക്തത്തിന്റേതുമായ പാപികളായ നിങ്ങള്‍ക്ക് ഇന്നുവരെ അതിജീവിക്കാന്‍ കഴിയുമായിരുന്നോ? എന്റെ ലക്ഷ്യം നിങ്ങളെ ശിക്ഷിക്കുക എന്നത് മാത്രമായിരുന്നെങ്കില്‍ ഞാന്‍ എന്തിന് മനുഷ്യജന്മമെടുക്കുകയും ഇത്രയും വലിയൊരു ഉദ്യമത്തിന് പുറപ്പെടുകയും ചെയ്തു? കേവലം ഒരൊറ്റ വചനം അരുളിചെയ്യുന്നതിലൂടെ മാത്രം വെറും നശ്വരരായ നിങ്ങളെ ശിക്ഷിക്കാമായിരുന്നില്ലേ? നിങ്ങളെ മനഃപൂര്‍വം കുറ്റം വിധിച്ചതിന് ശേഷം ഇപ്പോഴും നിങ്ങളെ ഞാന്‍ നശിപ്പിക്കേണ്ട ആവശ്യമുണ്ടോ? എന്റെ ഈ വചനങ്ങള്‍ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നില്ലേ? സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും മാത്രം എനിക്ക് മനുഷ്യനെ രക്ഷിക്കാന്‍ കഴിയുമോ? അതോ, മനുഷ്യനെ രക്ഷിക്കാന്‍ ക്രൂശീകരണം മാത്രമേ ഞാന്‍ ഉപയോഗിക്കാവൂ എന്നുണ്ടോ? മനുഷ്യനെ പൂര്‍ണമായി അനുസരണയുള്ളവനാക്കാന്‍ എന്റെ നീതിബോധമുള്ള പ്രകൃതം അല്ലേ കൂടുതല്‍ അഭികാമ്യമായിട്ടുള്ളത്? മനുഷ്യനെ പൂര്‍ണമായി രക്ഷിക്കാന്‍ അത് കൂടുതല്‍ പ്രാപ്തമല്ലേ?

എന്റെ വചനങ്ങള്‍ കര്‍ക്കശമായിരിക്കാമെങ്കിലും, അവയെല്ലാം മനുഷ്യന്റെ വിമോചനത്തിനായി പറയപ്പെടുന്നു, എന്തെന്നാല്‍ ഞാന്‍ വചനങ്ങള്‍ അരുളിചെയ്യുക മാത്രമാണ് ചെയ്യുന്നത്, മനുഷ്യന്റെ ജഡത്തെ ശിക്ഷിക്കുന്നില്ല. ഈ വചനങ്ങള്‍ മനുഷ്യനെ വെളിച്ചത്തില്‍ ജീവിക്കാനും വെളിച്ചം ഉണ്ടെന്ന് അറിയാനും വെളിച്ചം വിലപ്പെട്ടതാണെന്ന് അറിയാനും അതിലുപരിയായി, ഈ വചനങ്ങള്‍ അവര്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് അറിയാനും, ഒപ്പം ദൈവം വിമോചനമാണെന്ന് അറിയാനും കാരണമാകുന്നു. ശാസനയുടേയും ന്യായവിധിയുടെയും പല വചനങ്ങളും ഞാന്‍ അരുളിചെയ്തിട്ടുണ്ടെങ്കിലും അവ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളില്‍് പ്രവൃത്തിയില്‍ വരുത്തിയിട്ടില്ല. എന്റെ വേല ചെയ്യാനും എന്റെ വചനങ്ങള്‍ അരുളിചെയ്യാനും വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ വചനങ്ങള്‍ കര്‍ശനമായേക്കാമെങ്കിലും അവ അരുളിചെയ്യപ്പെട്ടത് നിങ്ങളിലെ ജീര്‍ണതയുടേയും ധിക്കാരത്തിന്റേയും ന്യായവിധിയായിട്ടാണ്. ഇങ്ങനെ ചെയ്യുന്നതിന്റെ ലക്ഷ്യം സാത്താന്റെ സാമ്രാജ്യത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുക എന്നുതന്നെയാണ്; മനുഷ്യനെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ എന്റെ വചനങ്ങള്‍ ഉപയോഗിക്കുന്നു. എന്റെ വചനങ്ങള്‍ കൊണ്ട് മനുഷ്യനെ ദ്രോഹിക്കുകയല്ല എന്റെ ലക്ഷ്യം. എന്റെ വേലയില്‍ ഫലങ്ങള്‍ നേടുന്നതിന് വേണ്ടിയാണ് എന്റെ വചനങ്ങള്‍ കര്‍ക്കശമാവുന്നത്. അത്തരം വേലയിലൂടെ മാത്രമേ മനുഷ്യന് അവരെത്തന്നെ മനസ്സിലാക്കാനും അവരുടെ അനുസരണയില്ലാത്ത പ്രകൃതത്തില്‍ നിന്ന് വിടുതല്‍ നേടാനും കഴിയൂ. വചനങ്ങളുടെ വേലയുടെ ഏറ്റവും വലിയ പ്രാധാന്യം സത്യം ഗ്രഹിച്ചുകൊണ്ട് അത് അനുഷ്ഠിക്കാന്‍ ആളുകള്‍ക്ക് കഴിവ് നല്‍കുന്നു എന്നതും അവരുടെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ നേടിയെടുക്കാനും അവരവരെക്കുറിച്ചും ദൈവത്തിന്റെ വേലയെക്കുറിച്ചും അറിവു നേടാനും കഴിവുനല്‍കുന്നു എന്നതുമാണ്. വചനങ്ങള്‍ അരുളിചെയ്യുന്നതിലൂടെ മാത്രം വേല ചെയ്താലേ ദൈവവും മനുഷ്യനും തമ്മിലുള്ള ആശയവിനിമയം സാധ്യമാകൂ, വചനങ്ങള്‍ക്ക് മാത്രമേ സത്യത്തെ വിശദീകരിക്കാനും കഴിയൂ. ഇങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യനെ കീഴടക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി. വചനങ്ങളുടെ അരുളിചെയ്യലിനൊഴികെ മറ്റൊരു രീതിക്കും സത്യത്തെക്കുറിച്ചും ദൈവത്തിന്റെ വേലയെക്കുറിച്ചും വ്യക്തതയേറിയ ഒരു ഗ്രാഹ്യം ആളുകള്‍ക്ക് നല്‍കാന്‍ കഴിയില്ല. അങ്ങനെ, അവന്റെ വേലയുടെ അവസാനഘട്ടത്തില്‍ മനുഷ്യര്‍ ഇതുവരെ ഗ്രഹിച്ചിട്ടില്ലാത്ത എല്ലാ സത്യങ്ങളും നിഗൂഢതകളും അവര്‍ക്കുമുന്നില്‍ തുറക്കുന്നതിനും ദൈവത്തില്‍ നിന്ന് സത്യമാര്‍ഗവും സചേതനത്വവും നേടാന്‍ അവരെ അനുവദിക്കുന്നതിനും അങ്ങനെ അവന്റെ ഹിതം നിറവേറ്റുന്നതിനുമായി ദൈവം മനുഷ്യനോട് സംസാരിക്കുന്നു. മനുഷ്യനില്‍ ദൈവത്തിന്റെ വേലയുടെ ലക്ഷ്യം ദൈവഹിതം നിറവേറ്റാന്‍ മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ്. ഇത് ചെയ്യപ്പെടുന്നത് അവര്‍ക്ക് വിമോചനം കൊണ്ടുവരുന്നതിനുവേണ്ടിയാണ്. അതുകൊണ്ട്, മനുഷ്യനെ ദൈവം വിമോചിപ്പിക്കുന്ന വേളയില്‍ ദൈവം അവരെ ശിക്ഷിക്കുന്ന വേല ചെയ്യുന്നില്ല. മനുഷ്യന് വിമോചനം കൊണ്ടുവരുന്ന സമയത്ത് ദൈവം തിന്മയെ ശിക്ഷിക്കുകയോ നന്മയ്ക്ക് പ്രതിഫലം നല്‍കുകയോ ചെയ്യുന്നില്ല, വിവിധ വിഭാഗം മനുഷ്യരുടെ ലക്ഷ്യസ്ഥാനങ്ങള്‍ അവന്‍ വെളിപ്പെടുത്തുന്നുമില്ല. മറിച്ച്, അവന്റെ വേലയുടെ അവസാന ഘട്ടം പൂര്‍ത്തിയായതിന് ശേഷം മാത്രമേ തിന്മയെ ശിക്ഷിക്കുകയും നന്മയ്ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്ന വേല ദൈവം നടത്തുകയുള്ളൂ. അപ്പോള്‍ മാത്രമേ വ്യത്യസ്ത തരം ആളുകളുടെ അന്ത്യം ദൈവം വെളിപ്പെടുത്തുകയുളളൂ. ശിക്ഷിക്കപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ രക്ഷപ്പെടുത്താനാവാത്തവരായിരിക്കും, രക്ഷിക്കപ്പെട്ടവര്‍ ദൈവത്തിന്റെ മനുഷ്യവിമോചനവേളയില്‍ അവന്റെ വിമോചനം നേടിയവരായിരിക്കും. ദൈവത്തിന്റെ വിമോചനപ്രവൃത്തി നടന്നുകൊണ്ടിരിക്കുമ്പോള്‍ രക്ഷപ്പെടുത്താവുന്ന ഓരോ വ്യക്തിയേയും സാധ്യമായിടത്തോളം രക്ഷപ്പെടുത്തും, അവരാരും തന്നെ ഉപേക്ഷിക്കപ്പെടില്ല, കാരണം ദൈവത്തിന്റെ വേലയുടെ ലക്ഷ്യം മനുഷ്യനെ രക്ഷിക്കുക എന്നതാണ്. ദൈവം മനുഷ്യനെ വിമോചിപ്പിക്കുന്ന വേളയില്‍, അവരുടെ പ്രകൃതത്തില്‍ ഒരു മാറ്റവും കൈവരിക്കാന്‍ കഴിയാത്തവരെല്ലാം—ഒപ്പം തന്നെ, ദൈവത്തിന് പൂര്‍ണമായും കീഴടങ്ങാന്‍ കഴിയാത്തവര്‍—ശിക്ഷയുടെ ലക്ഷ്യമായിത്തീരും. വേലയുടെ ഈ ഘട്ടം—വചനങ്ങളുടെ വേല—ആളുകള്‍ക്ക് ഗ്രാഹ്യമില്ലാത്ത എല്ലാ മാര്‍ഗങ്ങളും നിഗൂഢതകളും മനുഷ്യര്‍ക്കായി തുറക്കും, അങ്ങനെ അവര്‍ക്ക് ദൈവഹിതവും ദൈവം അവരില്‍ നിന്ന് ആവശ്യപ്പെടുന്നതും ഗ്രഹിക്കാന്‍ കഴിയും, അങ്ങനെ അവര്‍ക്ക് ദൈവത്തിന്റെ വചനങ്ങള്‍ പ്രായോഗികമാക്കുന്നതിനും അവരുടെ പ്രകൃതത്തില്‍ മാറ്റങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള മുന്നുപാധികള്‍ നേടാനും കഴിയും. അവന്റെ വേല ചെയ്യുന്നതിന് ദൈവം വചനങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അല്പം ധിക്കാരിയാണെന്നുവെച്ച് ദൈവം ആളുകളെ ശിക്ഷിക്കാറില്ല; ഇത് വിമോചനവേലയുടെ കാലമായതുകൊണ്ടാണത്. ധിക്കാരം കാണിക്കുന്നവര്‍ ആരെങ്കിലും ശിക്ഷിക്കപ്പെടുമായിരുന്നെങ്കില്‍, ആര്‍ക്കും തന്നെ മോചിപ്പിക്കപ്പെടാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല; എല്ലാവരും ശിക്ഷിക്കപ്പെടുകയും ഹേഡീസില്‍ വീഴുകയും ചെയ്യും. മനുഷ്യനെ വിധിക്കുന്ന വചനങ്ങളുടെ ലക്ഷ്യം തങ്ങളെത്തന്നെ അറിയാനും ദൈവത്തിന് കീഴ്‌പെടാനും അവരെ അനുവദിക്കുക എന്നതാണ്; അത്തരം ന്യായവിധിയിലൂടെ അവരെ ശിക്ഷിക്കാനല്ല. വചനവേലയുടെ വേളയില്‍ പലരും തങ്ങളുടെ ധിക്കാരവും ധാര്‍ഷ്ട്യവും മനുഷ്യജന്മമെടുത്ത ദൈവത്തോടുള്ള അനുസരണക്കേടും തുറന്നുകാണിക്കും. എന്നിരുന്നാലും, ഇതിന്റെ ഫലമായി ഈ മുഴുവന്‍ ആളുകളെയും അവന്‍ ശിക്ഷിക്കുകയില്ല. പകരം അങ്ങേയറ്റം ദുഷിച്ചവരെയും രക്ഷിക്കാനാവാത്തവരേയും മാറ്റിനിര്‍ത്തുക മാത്രം ചെയ്യും. അവരുടെ ജഡം അവന്‍ സാത്താന് നല്‍കും, ചിലരുടെ കാര്യത്തില്‍ അവരുടെ ജഡത്തെ അവന്‍ നശിപ്പിക്കും. അവശേഷിക്കുന്നവര്‍ പിന്തുടരുന്നതും കൈകാര്യം ചെയ്യപ്പെടുന്നതും വെട്ടിയൊരുക്കുന്നതും അനുഭവിക്കുന്നത് തുടരുകയും ചെയ്യും. പിന്തുടരുന്ന സമയത്ത് കൈകാര്യം ചെയ്യപ്പെടുന്നതിനേയും വെട്ടിയൊരുക്കപ്പെടുന്നതിനേയും ഈ മനുഷ്യര്‍ക്ക് അപ്പോഴും അംഗീകരിക്കാന്‍ കഴിവില്ലെങ്കില്‍, അവര്‍ കൂടുതല്‍ക്കൂടുതല്‍ ജീര്‍ണതയിലേക്ക് പോകുന്നുവെങ്കില്‍, അവര്‍ക്ക് വിമോചനത്തിനുള്ള അവസരം നഷ്ടപ്പെടും. വചനങ്ങളാല്‍ കീഴ്‌പ്പെടുത്തപ്പെടുന്നതിന് സ്വയം സമര്‍പ്പിച്ച ഓരോ വ്യക്തിക്കും വിമോചനത്തിന് ധാരാളം അവസരങ്ങളുണ്ട്; ഈ ഓരോ വ്യക്തികളുടേയും വിമോചനം ദൈവത്തിന്റെ അങ്ങേയറ്റത്തെ അലിവ് കാണിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, അവരോട് അങ്ങേയറ്റത്തെ സഹിഷ്ണുത കാണിക്കപ്പെടും. തെറ്റായ പാതയില്‍ നിന്ന് ആളുകള്‍ പിന്തിരിയുന്നിടത്തോളം, അവര്‍ക്ക് പശ്ചാത്തപിക്കാന്‍ കഴിയുന്നിടത്തോളം കാലം, അവന്റെ വിമോചനം നേടിയെടുക്കാനുള്ള അവസരങ്ങള്‍ ദൈവം അവര്‍ക്ക് നല്‍കും. മനുഷ്യര്‍ ആദ്യം ദൈവത്തെ ധിക്കരിച്ചപ്പോള്‍ അവരെ വധിക്കാന്‍ അവന് ആഗ്രഹമുണ്ടായിരുന്നില്ല, മറിച്ച്, അവരെ രക്ഷിക്കാന്‍ അവനാല്‍ കഴിയുന്നതെല്ലാം ചെയ്തു. ഒരാള്‍ക്ക് വിമോചനത്തിനുള്ള ഒരു സാധ്യതയുമില്ലെങ്കില്‍ ദൈവം അവരെ മാറ്റിനിര്‍ത്തും. ദൈവം ചില ആളുകളെ ശിക്ഷിക്കുന്നതില്‍ അമാന്തം കാണിക്കുന്നുവെങ്കില്‍, അതിന്റെ കാരണം രക്ഷിക്കാനാവുന്നവരെയെല്ലാം രക്ഷിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു എന്നതാണ്. അവന്‍ വചനങ്ങളിലൂടെ മാത്രം ആളുകളെ വിധിക്കുകയും, പ്രബുദ്ധരാക്കുകയും നയിക്കുകയും ചെയ്യുന്നു, അവരെ വധിക്കാന്‍ ഒരു ദണ്ഡ് ഉപയോഗിക്കുന്നില്ല. മനുഷ്യന് വിമോചനം കൊണ്ടുവരുന്നതിനായി വചനങ്ങള്‍ ഉപയോഗിക്കുന്നു എന്നതാണ് അവസാനഘട്ടവേലയുടെ ലക്ഷ്യവും പ്രാധാന്യവും.

മുമ്പത്തേത്: പരിപൂര്‍ണ്ണരാക്കപ്പെട്ടവര്‍ക്കു മാത്രമേ അര്‍ത്ഥവത്തായ ഒരു ജീവിതം നയിക്കാനാവൂ

അടുത്തത്: തന്റെ സങ്കൽപ്പങ്ങളിൽ ദൈവത്തെ പരിമിതപ്പെടുത്തിയ മനുഷ്യന് എങ്ങനെ അവന്റെ വെളിപാടുകൾ സ്വീകരിക്കാനാകും?

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക