സത്യം മനസ്സിലാക്കി കഴിഞ്ഞാൽ, നിങ്ങൾ അത് അനുഷ്ഠിക്കണം

ദൈവത്തിന്‍റെ പ്രവൃത്തിയും വചനവും നിങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ളതാണ്; തന്‍റെ പ്രവൃത്തിയും വചനവും കേവലം നിങ്ങളെ ഗ്രഹിപ്പിക്കുകയും അറിയിക്കുകയും മാത്രമല്ല അവന്‍റെ ലക്ഷ്യം. അത് പര്യാപ്തമല്ല. ഗ്രഹണപ്രാപ്തിയുള്ള ഒരു വ്യക്തിയായതിനാൽ ദൈവവചനം മനസ്സിലാക്കാൻ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല, കാരണം ദൈവവചനത്തിൽ അധികപങ്കും മനുഷ്യഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്, അവൻ വളരെ സ്പഷ്ടമായിട്ടാണ് സംസാരിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങൾ മനസ്സിലാക്കാനും അനുഷ്ഠിക്കാനും ദൈവം ആഗ്രഹിക്കുന്നത് എന്താണെന്ന് തിരിച്ചറിയാൻ നിങ്ങൾക്ക് പൂർണ്ണ കഴിവുണ്ട്; ഗ്രഹണശേഷിയുള്ള ഒരു സാധാരണ വ്യക്തിക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണിത്. പ്രത്യേകിച്ചും, ഈ ഘട്ടത്തിൽ ദൈവം പറയുന്ന വചനങ്ങൾ മുഖ്യമായും വ്യക്തവും സുതാര്യവുമാണ്, ആളുകൾ പരിഗണിച്ചിട്ടില്ലാത്ത പല കാര്യങ്ങളും എല്ലാത്തരം മനുഷ്യാവസ്ഥകളും ദൈവം ചൂണ്ടിക്കാണിക്കുന്നു. അവന്‍റെ വചനങ്ങൾ എല്ലാം ഉൾക്കൊള്ളുന്നതും ഒരു പൂർണ്ണചന്ദ്രന്‍റെ പ്രകാശം പോലെ വ്യക്തവുമാണ്. ആളുകൾ പല പ്രശ്നങ്ങളും മനസ്സിലാക്കുന്നുണ്ടെങ്കിലും, ഇപ്പോഴും അവർ കാണാതെ പോകുന്ന ചിലതൊക്കെ ഉണ്ട് — മുഖ്യമായും അവന്‍റെ വചനം പ്രയോഗത്തിൽ കൊണ്ടുവരുന്ന കാര്യം. തനിക്ക് ലഭിക്കുന്നതെല്ലാം ഉൾക്കൊള്ളാൻ കാത്തിരിക്കുന്നതിനുപകരം ആളുകൾ സത്യത്തിന്‍റെ എല്ലാ വശങ്ങളും സവിസ്തരം അനുഭവിക്കുകയും അതിലും സവിസ്തരമായി അന്വേഷിക്കുകയും കണ്ടെത്തുകയും വേണം; അല്ലാത്തപക്ഷം അവർ വെറും ഇത്തിക്കണ്ണികളായി മാറും. അവർക്ക് ദൈവവചനം അറിയാം, പക്ഷെ അവരത് പ്രയോഗത്തിൽ കൊണ്ടുവരാൻ വൈമുഖ്യം കാണിക്കുന്നു. ഇത്തരത്തിലുള്ള വ്യക്തി സത്യത്തെ സ്നേഹിക്കുന്നില്ല, ആത്യന്തികമായി അവർ നശിപ്പിക്കപ്പെടും.

1990-കളിലെ ഒരു പത്രോസിനെപ്പോലെ ആകാൻ, നിങ്ങൾ ഓരോരുത്തരും ദൈവവചനം പ്രയോഗത്തിൽ വരുത്തണമെന്നും നിങ്ങളുടെ അനുഭവങ്ങളിൽ അവ വ്യാപരിക്കണമെന്നും ദൈവവുമായുള്ള നിങ്ങളുടെ സഹകരണത്തിൽ കൂടുതൽ കൂടുതൽ പ്രബുദ്ധത നേടണമെന്നും ഇത് അർത്ഥമാക്കുന്നു, അത് നിങ്ങളുടെ സ്വന്തം ജീവിതത്തിന് വർധിതമായി സഹായകരമായിരിക്കും. നിങ്ങൾ ദൈവവചനം ധാരാളം വായിച്ചിട്ടുണ്ടെങ്കിലും അവയുടെ വാച്യാർത്ഥം മാത്രം മനസ്സിലാക്കുകയും പ്രായോഗിക അനുഭവങ്ങളിലൂടെ ദൈവവചനത്തിന്‍റെ പൊരുൾ നിങ്ങൾക്ക് നേരിട്ട് ബോദ്ധ്യപ്പെടാതിരിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ ദൈവവചനത്തെക്കുറിച്ച് ഒന്നും അറിയുകയില്ല. നിന്നെ സംബന്ധിച്ച് ദൈവത്തിന്‍റെ വചനം ജീവനല്ല, പ്രത്യുത അചേതനമായ വെറും അക്ഷരങ്ങൾ മാത്രമായിരിക്കും. അചേതനമായ അക്ഷരങ്ങൾ മാത്രം പാലിച്ചാണ് നീ ജീവിക്കുന്നതെങ്കിൽ, നിനക്ക് ദൈവവചനത്തിന്‍റെ സത്ത ഗ്രഹിക്കാനോ അവന്‍റെ ഹിതം മനസ്സിലാക്കാനോ കഴിയില്ല. നിന്‍റെ യഥാർത്ഥ അനുഭവങ്ങളിൽ നീ അവന്‍റെ വചനം അനുഭവിക്കുമ്പോൾ മാത്രമേ ദൈവവചനത്തിന്‍റെ ആത്മീയ അർത്ഥം നിനക്കു മുന്നിൽ വെളിപ്പെടുത്തപ്പെടുകയുള്ളൂ.അനുഭവത്തിലൂടെ മാത്രമേ നിനക്ക് പല സത്യങ്ങളുടെയും ആത്മീയ അർത്ഥം ഗ്രഹിക്കാനും ദൈവവചനത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനും കഴിയുകയുള്ളു. നീ അത് പ്രയോഗത്തിൽ വരുത്തിയില്ലെങ്കിൽ, അവന്‍റെ വചനം എത്ര വ്യക്തമാണെങ്കിലും, നീ ഗ്രഹിച്ചതെല്ലാം വെറും അക്ഷരങ്ങളും പ്രമാണങ്ങളും മതപരമായ ചട്ടങ്ങളും മാത്രമായിരിക്കും. ഇത് തന്നെയല്ലേ പരീശന്മാർ ചെയ്തത്? നിങ്ങൾ ദൈവവചനം ആചരിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുവെങ്കിൽ, അത് നിങ്ങൾക്ക് പ്രായോഗികമാകും; നിങ്ങൾ അത് അനുഷ്ഠിക്കാൻ ശ്രമിക്കുന്നില്ലെങ്കിൽ, പിന്നെ ദൈവവചനം നിനക്ക് മൂന്നാം സ്വർഗ്ഗത്തിന്‍റെ ഇതിഹാസത്തിൽ കവിഞ്ഞതൊന്നും ആയിരിക്കില്ല. ദൈവത്തിന്‍റെ വചനം അനുഭവിക്കുന്നതും അവനാൽ വീണ്ടെടുക്കപ്പെടുന്നതുമാണ് നിങ്ങൾ യഥാർഥത്തിൽ ദൈവത്തിൽ വിശ്വസിക്കുന്ന പ്രക്രിയ, അല്ലെങ്കിൽ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ദൈവത്തിൽ വിശ്വസിക്കുകയെന്നത് അവന്‍റെ വചനം അറിയുകയും ഗ്രഹിക്കുകയും അനുഭവിക്കുകയും അതിലൂടെ ജീവിക്കുകയും ചെയ്യുക എന്നതാണ്. അതുതന്നെയാണ് ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തിന്‍റെ പിന്നിലെ യാഥാർത്ഥ്യവും. നിങ്ങളുടെ ഉള്ളിലുള്ള ഒന്നായി ദൈവവചനം അനുഷ്ഠിക്കാൻ ശ്രമിക്കാതെ നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുകയും നിത്യജീവൻ പ്രതീക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ വിഡ്ഢികളാണ്. ഇത് ഒരു വിരുന്നിന് പോയി ഭക്ഷണമൊന്നും രുചിച്ചുനോക്കാതെ അതിനെ വെറുതെ നോക്കുക മാത്രം ചെയ്തുകൊണ്ട് അതിന്‍റെ രുചി മനസ്സിലാക്കാൻ ശ്രമിക്കുന്നത് പോലെയാണ്. അത്തരമൊരു വ്യക്തി വിഡ്ഢിയായിരിക്കില്ലേ?

മനുഷ്യൻ സ്വന്തമാക്കേണ്ട സത്യം ദൈവവചനത്തിൽ ഉണ്ട്, ഈ സത്യമാണ് മനുഷ്യകുലത്തിന് ഏറ്റവും പ്രയോജനകരവും സഹായകരവുമായിട്ടുള്ളത്. ഇത് നിങ്ങളുടെ ശരീരത്തിന് വേണ്ട ടോണിക്കും പോഷണവുമാണ്. ഇത് സാധാരണ മാനവികത പുനരുദ്ധരിക്കാൻ മനുഷ്യനെ സഹായിക്കുന്ന ഒന്നാണ്. ഈ സത്യം കൊണ്ടാണ് മനുഷ്യൻ സജ്ജരായിരിക്കേണ്ടത്. നിങ്ങൾ ദൈവവചനം എത്രയധികം പരിശീലിക്കുന്നുവോ അത്രയധികം വേഗത്തിൽ നിങ്ങളുടെ ജീവിതം പൂത്തുലയുകയും സത്യം കൂടുതൽ വ്യക്തമാവുകയും ചെയ്യും. നിങ്ങൾ കൂടുതൽ ഔന്നത്യം കൈവരിക്കുന്തോറും ആത്മീയ ലോകത്തെ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമായി കാണാനും സാത്താനെ ജയിക്കാൻ വേണ്ട ശക്തി ആർജ്ജിക്കാനും കഴിയും. നിങ്ങൾ ദൈവവചനം അനുഷ്ഠിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകാത്ത മിക്ക സത്യങ്ങളും വ്യക്തമാകും. പ്രായോഗികമായി തങ്ങളുടെ അനുഭവം ആഴത്തിലാക്കുന്നതിനുപകരം ദൈവവചനത്തിന്‍റെ വാച്യാർത്ഥം മനസ്സിലാക്കുകയും പ്രമാണങ്ങളിലൂടെ തങ്ങളെത്തന്നെ സജ്ജമാക്കുകയും ചെയ്യുന്നതിൽ മിക്ക ആളുകളും സംതൃപ്തരാണ്. പക്ഷേ അതുതന്നെയല്ലേ പരീശന്മാരുടെ വഴി? അതുകൊണ്ട് “ദൈവത്തിന്‍റെ വചനം ജീവൻ ആകുന്നു" എന്ന വാക്യം അവർക്ക് എങ്ങനെ യാഥാർത്ഥ്യമാകും? ദൈവവചനം വായിച്ചുകൊണ്ട് മാത്രം ഒരു വ്യക്തിക്ക് വളരാൻ കഴിയില്ല, മറിച്ച് ദൈവവചനം പ്രയോഗത്തിൽ വരുത്തുമ്പോൾ മാത്രമാണ് അത് സാധ്യമാകുന്നത്. ദൈവവചനം മനസിലാക്കാൻ ജീവിതവും ഔന്നിത്യവും മാത്രമാണ് ആവശ്യമുള്ളുവെന്നാണ് നീ വിശ്വസിക്കുന്നെങ്കിൽ, നിന്‍റെ ധാരണ വികലമാണ്. നിങ്ങൾ സത്യം അനുഷ്ഠിക്കുമ്പോഴാണ് ദൈവവചനം യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുന്നത്, “സത്യം അനുഷിഠിക്കുന്നതിലൂടെ മാത്രമേ അത് മനസ്സിലാക്കാൻ കഴിയൂ” എന്ന് നീ മനസ്സിലാക്കണം. ഇന്ന്, ദൈവവചനം വായിച്ചതിനുശേഷം, നിനക്ക് ദൈവവചനം അറിയാമെന്ന് വെറുതെ പറയാൻ കഴിയും, പക്ഷേ നിനക്കത് മനസ്സിലായെന്ന് പറയാൻ കഴിയില്ല. സത്യം പരിശീലിക്കാനുള്ള ഒരേയൊരു മാർഗ്ഗം ആദ്യം അതു മനസ്സിലാക്കുക എന്നതാണ് എന്ന് ചിലർ പറയുന്നു, എന്നാൽ ഇത് ഭാഗികമായി മാത്രമാണ് ശരി. തീർച്ചയായും ഇത് പൂർണ്ണമായും കൃത്യമല്ല. നിനക്ക് ഒരു സത്യത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിന് മുമ്പ്, നീ ആ സത്യം അനുഭവിച്ചിട്ടില്ല. ഒരു ദൈവിക പ്രഭാഷണത്തിൽ നിങ്ങൾ കേൾക്കുന്ന എന്തെങ്കിലും നിങ്ങൾ മനസ്സിലാക്കുന്നുവെന്ന് തോന്നുന്നത് യഥാർത്ഥത്തിൽ മനസ്സിലാക്കലല്ല — ഇത് സത്യത്തിന്‍റെ അക്ഷരീയ വാക്കുകൾ വെറും സ്വായത്തമാക്കലാണ്, മാത്രമല്ല അതിലെ യഥാർത്ഥ അർത്ഥം മനസ്സിലാക്കുന്നതിന് തുല്യവുമല്ല ഇത്. സത്യത്തെക്കുറിച്ച് ഉപരിപ്ലവമായ അറിവ് ഉണ്ടായിരിക്കുക എന്നതിനർത്ഥം നിങ്ങൾ അത് യഥാർത്ഥത്തിൽ മനസ്സിലാക്കുന്നുവെന്നോ അതിനെക്കുറിച്ച് അറിവുണ്ടെന്നോ അല്ല; അനുഭവത്തിൽ നിന്നാണ് സത്യത്തിന്‍റെ യഥാർത്ഥ അർത്ഥം ഗ്രഹിക്കാൻ കഴിയുക. അതിനാൽ, നിങ്ങൾ സത്യം അനുഭവിക്കുമ്പോൾ മാത്രമേ നിങ്ങൾക്ക് അത് മനസ്സിലാക്കാൻ കഴിയൂ, അപ്പോൾ മാത്രമേ അതിന്‍റെ മറഞ്ഞിരിക്കുന്ന ഭാഗങ്ങൾ നിങ്ങൾക്ക് ഗ്രഹിക്കാനാകൂ. നിങ്ങളുടെ അനുഭവം ആഴത്തിലാക്കുന്നത് അർത്ഥങ്ങൾ മനസ്സിലാക്കുന്നതിനും സത്യത്തിന്‍റെ സത്ത മനസ്സിലാക്കുന്നതിനുമുള്ള ഏക മാർഗമാണ്. അതിനാൽ, നിനക്ക് സത്യവുമായി എല്ലായിടത്തും പോകാം, എന്നാൽ നിന്നിൽ ഒരു സത്യവുമില്ലെങ്കിൽ, നിന്‍റെ കുടുംബാംഗങ്ങളെപ്പോലും, മതവിശ്വാസം കുറഞ്ഞവരുടെ കാര്യം പറയുകയേ വേണ്ട, ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. സത്യമില്ലാതെ നീ പറന്നുനടക്കുന്ന മഞ്ഞുകണങ്ങൾ ആയിരിക്കും. എന്നാൽ സത്യംകൊണ്ട് നിനക്ക് സന്തുഷ്ടനും സ്വതന്ത്രനുമായിരിക്കാൻ കഴിയും, ആർക്കും നിന്നെ ആക്രമിക്കാൻ കഴിയില്ല. ഒരു സിദ്ധാന്തം എത്ര ശക്തമാണെങ്കിലും അതിന് സത്യത്തെ അതിജയിക്കാൻ കഴിയില്ല. സത്യംകൊണ്ട്, ലോകത്തെ തന്നെ വശപ്പെടുത്തുവാനും പർവതങ്ങളും കടലുകളും നീക്കാനും കഴിയും, അതേസമയം സത്യത്തിന്‍റെ അഭാവത്തിൽ ശക്തമായ നഗരമതിലുകൾ പുഴുക്കൾക്ക് പോലും നിലംപരിചാക്കാൻ കഴിയും. ഇത് വ്യക്തമായ ഒരു വസ്തുതയാണ്.

നിലവിലെ ഘട്ടത്തിൽ, ആദ്യം സത്യം എന്തെന്ന് അറിയേണ്ടത് പരമപ്രധാനമാണ്. തുടർന്ന് അത് പ്രയോഗത്തിൽ വരുത്തുകയും സത്യത്തിന്‍റെ യഥാർത്ഥ അർത്ഥവുമായി നിങ്ങളെ കൂടുതൽ സജ്ജരാക്കുകയും ചെയ്യുക. ഇത് നേടാൻ നിങ്ങൾ ശ്രമിക്കണം. നിന്‍റെ വാക്കുകളെ പിന്തുടരാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനുപകരം, നിന്‍റെ പ്രവർത്തിയെ പിന്തുടരാൻ അവരെ പ്രേരിപ്പിക്കണം. ഈ രീതിയിൽ മാത്രമേ നിങ്ങൾക്ക് അർത്ഥവത്തായ എന്തെങ്കിലും കണ്ടെത്താൻ കഴിയൂ. നിങ്ങൾക്ക് എന്ത് സംഭവിച്ചാലും, ആരെയൊക്കെ കണ്ടുമുട്ടിയാലും, സത്യമുള്ളിടത്തോളം കാലം നിങ്ങൾക്ക് ഉറച്ചുനിൽക്കാൻ കഴിയും. ദൈവവചനം മനുഷ്യന് ജീവൻ നൽകുന്നതാണ്, അല്ലാതെ മരണമല്ല. ദൈവവചനം വായിച്ചറിഞ്ഞതിനു ശേഷം നീ ജീവനിലേക്കു വരാതെ, പഴയപോലെ മൃതപ്രായൻ ആയിരിക്കുന്നെങ്കിൽ നിനക്ക് എന്തോ കുഴപ്പം ഉണ്ട്. കുറച്ചുകാലത്തിനുശേഷം നീ ദൈവവചനം വളരെയധികം വായിക്കുകയും ധാരാളം മതപ്രഭാഷണങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, നീ ഇപ്പോഴും മൃതാവസ്ഥയിലാണെങ്കിൽ, നീ സത്യത്തെ വിലമതിക്കുന്നവനോ അത് പിന്തുടരുവാൻ ആഗ്രഹിക്കുന്നവനോ അല്ല എന്നതിന്‍റെ തെളിവായിരിക്കും അത്. നിങ്ങൾ സത്യത്തിൽ ദൈവത്തെ നേടാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾക്കായി സ്വയം ഉപദേശങ്ങൾ സജ്ജമാക്കുന്നതിലും മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് ഉന്നതമായ ഉപദേശങ്ങൾ ഉപയോഗിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയില്ല, പകരം ദൈവവചനം അനുഭവിക്കുന്നതിലും സത്യം പ്രയോഗത്തിൽ വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലേക്കല്ലേ നിങ്ങൾ ഇപ്പോൾ പ്രവേശിക്കാൻ ശ്രമിക്കുന്നത്?

മനുഷ്യനിൽ തന്‍റെ വേല ചെയ്യാൻ ദൈവത്തിന് പരിമിതമായ സമയമേയുള്ളൂ, അതിനാൽ നീ അവനുമായി സഹകരിക്കുന്നില്ലെങ്കിൽ എന്തായിരിക്കും ഫലം? നിങ്ങൾ അവന്‍റെ വചനം മനസ്സിലാക്കി കഴിഞ്ഞാൽ അത് അനുസരിക്കണമെന്ന് ദൈവം എപ്പോഴും ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ്? കാരണം, ദൈവം തന്‍റെ വാക്കുകൾ നിങ്ങൾക്ക് വെളിപ്പെടുത്തിയിട്ടുണ്ട്, നിങ്ങളുടെ അടുത്ത പടി അവ അനുഷ്ഠിക്കുക എന്നതാണ്. നിങ്ങൾ ഈ വചനങ്ങൾ അനുസരിച്ച് ജീവിക്കുമ്പോൾ, ദൈവം പ്രബുദ്ധതയുടെയും മാർഗനിർദേശത്തിന്‍റെയും പ്രവർത്തനം നിർവഹിക്കും. ഇങ്ങനെയാണ് അത് ചെയ്യുന്നത്. ദൈവവചനം മനുഷ്യനെ ജീവിതത്തിൽ പുഷ്പിക്കാൻ അനുവദിക്കുന്നു, അതിൽ മനുഷ്യനെ വ്യതിചലിപ്പിക്കുന്നതിനോ നിഷ്ക്രിയമാക്കുന്നതിനോ കാരണമാകുന്ന ഘടകങ്ങളൊന്നുമില്ല. നീ ദൈവവചനം വായിക്കുകയും അത് പ്രമാണിക്കുകയും ചെയ്തുവെന്ന് നീ പറയുന്നു, എന്നാൽ നിനക്ക് ഇപ്പോഴും പരിശുദ്ധാത്മാവിൽനിന്ന് ഒരു പ്രവൃത്തിയും ലഭിച്ചിട്ടില്ല. നിന്‍റെ വാക്കുകൾക്ക് ഒരു കുട്ടിയെ മാത്രമേ കബളിപ്പിക്കാൻ കഴിയൂ. നിന്‍റെ ഉദ്ദേശ്യങ്ങൾ ശരിയാണോ എന്ന് മറ്റ് ആളുകൾക്ക് അറിയില്ലായിരിക്കാം, പക്ഷേ ദൈവത്തിന് അറിയാതിരിക്കാൻ സാധ്യതയുണ്ടെന്ന് നീ കരുതുന്നുണ്ടോ? മറ്റുള്ളവർ എങ്ങനെയാണ് ദൈവവചനം പാലിക്കുകയും പരിശുദ്ധാത്മാവിന്‍റെ പ്രബുദ്ധത നേടുകയും ചെയ്യുന്നത്, എന്നിട്ടും നീ അവന്‍റെ വചനം ആചരിക്കുകയും പരിശുദ്ധാത്മാവിന്‍റെ പ്രബുദ്ധത സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് എങ്ങനെ? ദൈവത്തിന് വികാരങ്ങളുണ്ടോ? നിന്‍റെ ഉദ്ദേശ്യങ്ങൾ യഥാർഥത്തിൽ ശരിയാണെങ്കിൽ, നീ സഹകരണമുള്ള വ്യക്തി ആണെങ്കിൽ, ദൈവാത്മാവ് നിന്‍റെയൊപ്പമുണ്ടാകും. ചില ആളുകൾ എല്ലായ്പ്പോഴും സ്വന്തം നിലപാടുകൾ ഉയർത്തിപിടിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ അവർ ഉയർന്നുവന്ന് സഭയെ നയിക്കാൻ ദൈവം അനുവദിക്കാത്തത് എന്തുകൊണ്ട്? ചില ആളുകൾ അവരുടെ പ്രവർത്തനം നിറവേറ്റുകയും കടമകൾ നിർവഹിക്കുകയും ചെയ്യുന്നു, അവരാകട്ടെ പെട്ടെന്നുതന്നെ ദൈവത്തിന്‍റെ പ്രീതിക്ക് പാത്രമാകുന്നു. ഇത് എങ്ങനെ സംഭവിക്കുന്നു? ദൈവം മനുഷ്യന്‍റെ ഹൃദയാന്തരങ്ങൾ പരിശോധിക്കുന്നു, സത്യം പിന്തുടരുന്ന ആളുകൾ ശരിയായ ഉദ്ദേശ്യത്തോടെ വേണം അങ്ങനെ ചെയ്യാൻ. ശരിയായ ഉദ്ദേശ്യമില്ലാത്ത ആളുകൾക്ക് ഉറച്ചുനിൽക്കാൻ കഴിയില്ല. ദൈവവചനം നിങ്ങളുടെ ഉള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ശരിയായ ധാരണയോടെ ദൈവവചനം പ്രവർത്തിക്കക എന്നതാണ്. ഒരുപക്ഷേ, ദൈവവചനം മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവ് കുറവായിരിക്കാം. എന്നാൽ നിങ്ങൾ ദൈവവചനം ആചരിക്കുമ്പോൾ അവന് ഈ ന്യൂനത പരിഹരിക്കാൻ കഴിയും, അതിനാൽ നിങ്ങൾ പല സത്യങ്ങളും അറിഞ്ഞിരിക്കണം എന്ന് മാത്രമല്ല, നിങ്ങൾ അവ അനുഷ്ഠിക്കുകയും വേണം. അവഗണിക്കാൻ കഴിയാത്ത ഏറ്റവും പ്രധാന കാര്യം ഇതാണ്. യേശു തന്‍റെ മുപ്പത്തിമൂന്നര വർഷത്തിൽ ജീവിതത്തിൽ നിരവധി അപമാനങ്ങളും കഷ്ടപ്പാടുകളും സഹിച്ചു. അവൻ സത്യം അനുഷ്ടിച്ചതിനാലും എല്ലാത്തിലും ദൈവഹിതം ചെയ്തതിനാലും ദൈവേഷ്ടത്തിനു മാത്രം ശ്രദ്ധ കൊടുത്തതിനാലുമാണ് അവൻ ഇത്രയധികം യാതനകൾ സഹിച്ചത്. സത്യം അറിഞ്ഞിട്ടും അത് അനുഷ്ഠിച്ചില്ലായിരുന്നെങ്കിൽ അവന് അനുഭവിക്കേണ്ടതില്ലാതിരുന്ന യാതന ആയിരുന്നു അത്. യഹൂദന്മാർ പഠിപ്പിച്ചത് പിന്തുടരുകയും പരീശന്മാരെ അനുഗമിക്കുകയും ചെയ്തിരുന്നെങ്കിൽ, യേശുവിന് ഈ യാതനകൾ സഹിക്കേണ്ടിവരുമായിരുന്നില്ല. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വേലയുടെ ഫലപ്രാപ്തി മനുഷ്യന്‍റെ സഹകരണത്തിൽ നിന്നാണെന്ന് യേശുവിന്‍റെ പ്രവൃത്തികളിൽ നിന്ന് നിനക്ക് മനസ്സിലാക്കാം, ഇത് നീ തിരിച്ചറിയേണ്ട ഒന്നാണ്. സത്യം അനുഷ്ഠിച്ചില്ലായിരുന്നെങ്കിൽ യേശുവിന് കുരിശിലെ ഈ യാതനകൾ അനുഭവിക്കേണ്ടിവരുമായിരുന്നോ? ദൈവേഷ്ടപ്രകാരം പ്രവർത്തിച്ചില്ലായിരുന്നെങ്കിൽ അവന് ഇത്ര വ്യസനകരമായ പ്രാർത്ഥന നടത്താൻ കഴിയുമായിരുന്നോ? അതിനാൽ, സത്യം അനുഷ്ഠിക്കുന്നതിനായി നിങ്ങൾ യാതന അനുഭവിക്കണം; ഇത്തരത്തിലുള്ള യാതനകളാണ് ഒരു മനുഷ്യന് സഹിക്കേണ്ടിവരുന്നത്.

മുമ്പത്തേത്: ദൈവം മനുഷ്യനെ ഉപയോഗിക്കുന്നതു സംബന്ധിച്ച്

അടുത്തത്: രക്ഷ നേടുന്ന ഒരു വ്യക്തി സത്യം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക