ലക്ഷ്യത്തിലേക്ക്

ലക്ഷ്യത്തെപ്പറ്റി പരാമർശിക്കുമ്പോഴെല്ലാം സവിശേഷ ഗൗരവത്തോടെയാണ് നിങ്ങൾ അത് കൈകാര്യം ചെയ്യുന്നത്; മാത്രമല്ല, അതേപ്പറ്റി നിങ്ങൾക്കെല്ലാം സവിശേഷമായ വൈകാരികതയുമുണ്ടാകും. ഒരു നല്ല ലക്ഷ്യസ്ഥാനം നേടുന്നതിനായി ദൈവത്തിനു മുമ്പാകെ കുമ്പിട്ട് വണങ്ങുമ്പോൾ, ചില ആളുകൾക്ക് തങ്ങളുട തല നിലം തൊടുന്നതു വരെ കാത്തിരിക്കാൻ കഴിയില്ല. നിങ്ങളുടെ ആകാംക്ഷ എനിക്ക് തിരിച്ചറിയാൻ കഴിയും, അത് വാക്കുകളിൽ പ്രകടിപ്പിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ശരീരം ദുരന്തത്തിൽ പതിക്കരുത് എന്നതിൽ കൂടുതൽ നിങ്ങൾ ഒന്നും ആഗ്രഹിക്കുന്നില്ല. ഭാവിയിൽ നിത്യശിക്ഷയിലേക്ക് വീണുപോകാൻ നിങ്ങൾ അത്രപോലും ആഗ്രഹിക്കുന്നുല്ല. കുറച്ചുകൂടി സ്വതന്ത്രമായും ആയാസരഹിതമായും ജീവിക്കാൻ സാധിക്കുമെന്നു മാത്രം നിങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ ലക്ഷ്യത്തെക്കുറിച്ച് പറയുമ്പോഴെല്ലാം നിങ്ങൾ പ്രത്യേകിച്ച് അസ്വസ്ഥരാകുന്നു, വേണ്ടത്ര ശ്രദ്ധയില്ലെങ്കിൽ നിങ്ങൾ ദൈവത്തെ പ്രകോപിപ്പിക്കുകയും അങ്ങനെ അർഹിക്കുന്ന ശിക്ഷയ്ക്ക് വിധേയരാകുകയും ചെയ്യുമെന്ന് നിങ്ങൾ വളരെ ഭയപ്പെടുന്നു. ലക്ഷ്യസ്ഥാനത്തിനായി വിട്ടുവീഴ്ചകൾ ചെയ്യാൻ നിങ്ങൾ മടികാണിച്ചിട്ടില്ല. ഒരുകാലത്ത് വക്രബുദ്ധികളും വഴിതെറ്റിയവരുമായിരുന്ന നിങ്ങളിൽ പലരും സവിശേഷമായി സൗമ്യരും ആത്മാർത്ഥതയുള്ളവരുമായി മാറിയിട്ടുണ്ട്; നിങ്ങളുടെ ആത്മാർത്ഥ ഭാവം ആളുകളെ വല്ലാതെ ഭയപ്പെടുത്തുന്നു. എന്നിരുന്നാലും, നിങ്ങൾക്കെല്ലാവർക്കും “സത്യസന്ധമായ” ഹൃദയങ്ങളുണ്ട്. മാത്രമല്ല, പരാതിയോ വഞ്ചനയോ ഭക്തിയോ ഒന്നുംതന്നെ ബാക്കി വയ്ക്കാതെ നിങ്ങളുടെ ഹൃദയരഹസ്യങ്ങൾ നിങ്ങൾ എനിക്ക് മുന്നിൽ സദാ വെളിപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ, നിങ്ങളുടെ സത്തയുടെ അഗാധ ഉള്ളറകളിലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ വളരെ നിഷ്കളങ്കമായി നിങ്ങൾ എന്നോട് “ഏറ്റുപറഞ്ഞിട്ടുണ്ട്.” തീർച്ചയായും, ഞാൻ ഒരിക്കലും അത്തരം കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചിട്ടില്ല, കാരണം എന്നെ സംബന്ധിച്ചിടത്തോളം അവയെല്ലാം വളരെ പരിചിതങ്ങളാണ്. അന്തിമ ലക്ഷ്യം കൈവരിക്കാൻ നിങ്ങൾ ഒരു തീക്കടലിൽ പ്രവേശിച്ചേക്കാം. എന്നാലും ദൈവത്തിന്റെ അംഗീകാരം നേടുന്നതിന് ഒരു രോമം പോലും നിങ്ങൾ നഷ്ടപ്പെടുത്തുകയില്ല. നിങ്ങളോട് ഞാൻ വല്ലാതെ പിടിവാശി കാണിക്കുന്നതുകൊണ്ടല്ല അത്; ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നേരിട്ട് കാണാനുള്ള ഭക്തിയുള്ള ഹൃദയം നിങ്ങൾക്ക് ഒട്ടും ഇല്ലാത്തതിനാലാണ്. ഞാൻ ഇപ്പോൾ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല എന്നുവരാം, അതിനാൽ ലളിതമായ ഒരു വിശദീകരണം നൽകാം: നിങ്ങളുടെ ആവശ്യം സത്യവും ജീവനുമല്ല, എങ്ങനെ പെരുമാറണം എന്നതിനുള്ള തത്ത്വങ്ങളുമല്ല, എന്‍റെ ശ്രമകരമായ പ്രവർത്തിയുമല്ല. മറിച്ച്, നിങ്ങൾക്ക് ആവശ്യമുള്ളത് നിങ്ങൾ ജഡത്തിൽ കൈവശം വയ്ക്കുന്ന സകലതുമാണ്—സമ്പത്ത്, പദവി, കുടുംബം, വിവാഹം തുടങ്ങിയവ. എന്റെ വാക്കുകളെയും പ്രവത്തികളെയും നിങ്ങൾ പൂർണ്ണമായും തള്ളികളയുകയാണ്. അതിനാൽ നിങ്ങളുടെ വിശ്വാസം ഒറ്റവാക്കിൽ എനിക്ക് സംഗ്രഹിക്കാം: നാമമാത്രം. നിങ്ങൾ ഏറ്റവും ആത്മാർപ്പണം ചെയ്തിരിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾ ഏതറ്റം വരെയും പോകും. എന്നാൽ നിങ്ങളുടെ ദൈവവിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അങ്ങനെ ചെയ്യില്ലെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. പകരം നിങ്ങൾ ഭക്തിയും ആത്മാർഥതയും ആപേക്ഷികമാണ്. അതുകൊണ്ടാണ് ഏറ്റവും ആത്മാർത്ഥ ഹൃദയമില്ലാത്തവർ ദൈവത്തിലുള്ള അവരുടെ വിശ്വാസത്തിൽ പരാജയപ്പെട്ടവരാണെന്നു ഞാൻ പറയുന്നത്. ശ്രദ്ധാപൂർവ്വം ചിന്തിച്ചു നോക്കൂ—നിങ്ങളുടെ ഇടയിൽ പരാജിതരല്ലേ അധികവും?

അവരവരുടെ പ്രവൃത്തികളുടെ ഫലമായാണ് ദൈവത്തിലുള്ള വിശ്വാസത്തിൽ വിജയം കൈവരിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്; ആളുകൾ വിജയിക്കുന്നതിനു പകരം പരാജയപ്പെടുന്നതും അവരവരുടെ പ്രവൃർത്തികൾ മൂലമാണ്, മറ്റൊന്നും ഒരു പങ്കും വഹിക്കുന്നില്ല. ദൈവത്തിൽ വിശ്വസിക്കുന്നതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ളതും കൂടുതൽ കഷ്ടപ്പാടുകൾ നിറഞ്ഞതുമായ എന്തെങ്കിലും നേടാൻ നിങ്ങൾ എന്തും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. മാത്രമല്ല നിങ്ങൾ അതിനെ വളരെ ഗൗരവമായെടുക്കുകയും ചെയ്യും. അതിൽ പിഴവുകളൊന്നും വരാൻ നിങ്ങൾ ആഗ്രഹിക്കുകയുമില്ല. സ്വന്തം ജീവിതത്തിൽ നിങ്ങളെല്ലാവരും നടത്തുന്ന നിരന്തര പരിശ്രമങ്ങളാണിവ. സ്വന്തം കുടുംബത്തിൽ ഒരാളെ വഞ്ചിക്കാത്ത സാഹചര്യത്തിൽ പോലും എന്റെ ജഡത്തെ വഞ്ചിക്കാൻ നിങ്ങൾക്കു കഴിയുന്നു. ഇതാണ് നിങ്ങളുടെ സ്ഥിരം പെരുമാറ്റവും നിങ്ങളുടെ ജീവിതസിദ്ധാന്തവും. നിങ്ങളുടെ ലക്ഷ്യം തികച്ചും മനോഹരവും നിങ്ങൾ ആഗ്രഹിക്കുന്നത് പോലെയും ആയിരിക്കാൻ, നിങ്ങളുടെ ലക്ഷ്യസ്ഥാനം നേടാനായി എന്നെ വഞ്ചിക്കാൻ നിങ്ങൾ ഇപ്പോഴും ഒരു കപട മുഖഭാവം പ്രദർശിപ്പിക്കുന്നില്ലേ? നിങ്ങളുടെ ഭക്തി, നിങ്ങളുടെ ആത്മാർത്ഥത പോലെതന്നെ, താൽക്കാലികമാണെന്ന് ഞാനറിയുന്നു. നിങ്ങളുടെ ദൃഢനിശ്ചയവും നിങ്ങൾ നൽകുന്ന വിലയും ഇപ്പോഴത്തെ നിമിഷത്തിനു വേണ്ടി മാത്രമല്ലേ, ഭാവിക്ക് വേണ്ടിയല്ലല്ലോ? കൈമാറ്റം നടത്തുകയെന്ന ഏക ലക്ഷ്യത്തോടെ, മനോഹരമായ ഒരു ലക്ഷ്യം ഉറപ്പാക്കാനുള്ള അവസാന ശ്രമം നടത്തുക എന്നത് മാത്രമാണ് നിങ്ങൾക്ക് ആവശ്യം. സത്യത്തോട് കടപ്പെടുന്നത് ഒഴിവാക്കുന്നതിനായല്ല ഈ ശ്രമം നിങ്ങൾ നടത്തുന്നത്, ഞാൻ നൽകിയ വില തിരിച്ചു നൽകുകന്നതിനുമല്ല. ചുരുക്കത്തിൽ, നിങ്ങൾ‌ക്ക് ആവശ്യമുള്ളത് നേടുന്നതിനായി സമർത്ഥമായ തന്ത്രങ്ങൾ‌ പ്രയോഗിക്കാൻ‌ മാത്രമേ നിങ്ങൾ‌ ആഗ്രഹിക്കുന്നുള്ളൂ. പക്ഷേ, അതിനായി തുറന്ന യുദ്ധം ചെയ്യില്ല. ഇത് നിങ്ങളുടെ ഹൃദയംഗമമായ ആഗ്രഹമല്ലേ? നിങ്ങൾ സ്വയം കപടവേഷം അണിയരുത്, ലക്ഷ്യസ്ഥാനത്തെ കുറിച്ച് തലപുകഞ്ഞ് ആലോചിച്ച് ഉണ്ണാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലേക്ക് എത്തുകയുമരുത്. നിങ്ങളുടെ അന്തിമഫലം ഒടുവിൽ നിർണ്ണയിക്കപ്പെടും എന്നത് സത്യമല്ലേ? സത്യസന്ധമായ തുറന്ന ഹൃദയത്തോടെ നിങ്ങൾ ഓരോരുത്തരും സ്വന്തം കടമ കഴിവിന്റെ പരമാവധി നിർവഹിക്കുകയും ആവശ്യമായ വില നൽകാൻ തയ്യാറാകുകയും വേണം. നിങ്ങൾ പറഞ്ഞതുപോലെ, ആ ദിവസം വരുമ്പോൾ, ദൈവത്തിനായി കഷ്ടം അനുഭവിക്കുകയോ വില നൽകുകയോ ചെയ്ത ഒരാളോടും ദൈവം ഉപേക്ഷ കാണിക്കില്ല. ഇത്തരത്തിലുള്ള ബോധ്യം മുറുകെ പിടിക്കുന്നത് നല്ലതാണ്, മാത്രമല്ല നിങ്ങളത് ഒരിക്കലും മറക്കരുത് എന്നതും ശരിയാണ്. ഈ രീതിയിൽ മാത്രമേ നിങ്ങളുടെ കാര്യത്തിൽ എന്റെ മനസ്സിനെ എനിക്ക് ശാന്തമക്കാൻ കഴിയൂ. അല്ലാത്തപക്ഷം, നിങ്ങൾ എന്നെന്നേക്കുമായി എന്റെ മനസ്സിന് സ്വസ്ഥത നൽകാൻ കഴിയാത്ത ആളുകളായിരിക്കും. നിങ്ങൾ എന്നെന്നേക്കുമായി എന്റെ അരുചിയുടെ പാത്രങ്ങളായിരിക്കും. നിങ്ങൾക്കെല്ലാവർക്കും സ്വന്തം മനഃസാക്ഷിയെ പിന്തുടരാനും നിങ്ങളുടേതായ എല്ലാം എനിക്കായി നൽകാനും കഴിയുമെങ്കിൽ, എന്‍റെ പ്രവർത്തനത്തിനായി സർവശ്രമവും നടത്തുകയും ആജീവനാന്ത ഊർജ്ജം എന്‍റെ സുവിശേഷ വേലയ്ക്കായി നീക്കിവെക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളെപ്രതി എന്റെ ഹൃദയം നിങ്ങൾക്കായി പലപ്പോഴും സന്തോഷത്താൽ തുടിക്കില്ലേ? ഈ രീതിയിൽ, നിങ്ങളെക്കുറിച്ച് എന്റെ മനസ്സിനെ പൂർണ്ണമായും ശാന്തമാക്കി വയ്ക്കാൻ എനിക്ക് കഴിയില്ലേ? ഞാൻ പ്രതീക്ഷിക്കുന്നതിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്. അത് ലജ്ജാകരമാണ്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, നിങ്ങൾ പ്രതീക്ഷിക്കുന്നത് എന്നിൽനിന്ന് തേടാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു?

നിങ്ങളുടെ ലക്ഷ്യസ്ഥാനവും ഭാഗധേയവും നിങ്ങൾക്ക് വളരെ പ്രധാനമാണ്, വളരെയധികം ആശങ്കാജനകമാണ്. അതീവ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്നില്ലെങ്കിൽ—അപ്പോൾ നിങ്ങൾക്കു ലക്ഷ്യത്തിൽ എത്താൻ കഴിയില്ലെന്ന് അർത്ഥം—സ്വന്തം ഭാഗധേയം നിങ്ങൾതന്നെ നശിപ്പിക്കുകയാണെന്നു നിങ്ങൾ വിശ്വസിക്കുന്നു. പക്ഷേ, ലക്ഷ്യസ്ഥാനത്തിനായി മാത്രം പരിശ്രമിക്കുന്ന ആളുകളുടെ അദ്ധ്വാനം പാഴാകുകയാണെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരം ശ്രമങ്ങൾ ആത്മാർഥമല്ല—അവ വ്യാജവും വഞ്ചനാപരവുമാണ്. അങ്ങനെയാണെങ്കിൽ ലക്ഷ്യസ്ഥാനത്തിനായി മാത്രം പ്രവർത്തിക്കുന്നവർ അന്തിമ പരാജയത്തിന്‍റെ തുടക്കത്തിലാണ്. കാരണം ദൈവത്തിലുള്ള ഒരാളുടെ വിശ്വാസത്തിലെ പരാജയത്തിനു കാരണമാകുന്നത് വഞ്ചനയാണ്. എനിക്ക് മുഖസ്തുതിയോ പുകഴ്ത്തലോ തരുന്നതും എന്‍റെ കാര്യത്തിൽ അത്യുത്സാഹം കാണിക്കുന്നതും ഞാൻ ഇഷ്ടപ്പെടുന്നില്ലെന്ന് മുമ്പേ പറഞ്ഞിട്ടുള്ളതാണ്. സത്യസന്ധരായ ആളുകൾ എന്റെ സത്യത്തെയും പ്രതീക്ഷകളെയും അഭിമുഖീകരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇനിയും, എന്റെ ഹൃദയത്തോട് വളരെയധികം കരുതലും പരിഗണനയും കാണിക്കാൻ ആളുകൾക്ക് കഴിയുന്നതും എനിക്കായി സർവ്വവും ത്യജിക്കാൻ പോലും അവർ പ്രാപ്തരായിരിക്കുന്നതും എനിക്കു ഏറെ ഇഷ്ടമാണ്. ഈ വിധത്തിൽ മാത്രമേ എന്റെ ഹൃദയത്തെ ആശ്വസിപ്പിക്കാൻ കഴിയൂ. ഇപ്പോൾതന്നെ എനിക്ക് അനിഷ്ടമുള്ളള എത്ര കാര്യങ്ങൾ നിങ്ങളിലുണ്ട്? ഞാൻ ഇഷ്ടപ്പെടുന്ന എത്ര കാര്യങ്ങൾ നിങ്ങളിലുണ്ട്? നിങ്ങളുടെ ലക്ഷ്യത്തിനായി നിങ്ങൾ മുന്നോട്ടു വെച്ചിരിക്കുന്ന വൃത്തികെട്ട പ്രകടനങ്ങളെല്ലാം നിങ്ങളാരുംതന്നെ തിരിച്ചറിഞ്ഞിട്ടില്ല എന്നതായിരിക്കുമോ?

ശുഭാപ്തിവിശ്വാസം നിറഞ്ഞതും ഉന്നതി ആഗ്രഹിക്കുന്നതുമായ ഒരു ഹൃദയത്തെയും വേദനിപ്പിക്കാൻ എന്റെ ഹൃദയത്തിൽ ഞാൻ ആഗ്രഹിക്കുന്നില്ല. വിശ്വസ്തതയോടെ തന്റെ കടമ നിർവഹിക്കുന്ന ആരുടെയെങ്കിലും ഊർജ്ജം ചോർത്തിക്കളായൻ അത്രപോലും ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, നിങ്ങളുടെ അപര്യാപ്തതകളെക്കുറിച്ചും നിങ്ങളുടെ ഹൃദയത്തിന്റെ അഗാധ ഉള്ളറകളിൽ കിടക്കുന്ന മലിനമായ ആത്മാവിനെക്കുറിച്ചും ഓരോരുത്തരെയും ഞാൻ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഇത് ഞാൻ ചെയ്യുന്നത് എന്റെ വാക്കുകളുമായി മുഖാമുഖം വരുമ്പോൾ നിങ്ങളുടെ യഥാർത്ഥ ഹൃദയം അർപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ്. കാരണം ആളുകൾ എന്നെ വഞ്ചിക്കുന്നതാണ് ഞാൻ ഏറ്റവും വെറുക്കുന്നത്. എന്റെ പ്രവൃത്തിയുടെ അവസാന ഘട്ടത്തിൽ, നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ നിങ്ങൾക്ക് കഴിയുമെന്നു മാത്രം ഞാൻ പ്രതീക്ഷിക്കുന്നു. കൂടാതെ അർദ്ധഹൃദയത്തോടെയല്ല, മറിച്ച് പൂർണ്ണഹൃദയത്തോടെ സ്വയം സമർപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും, നിങ്ങൾക്കെല്ലാവർക്കും നല്ല ലക്ഷ്യസ്ഥാനം കൈവരിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഞാൻ വെച്ചിരിക്കുന്ന വ്യവസ്ഥ ഇപ്പോഴുമുണ്ട്, അതായത് നിങ്ങളുടെ സമ്പൂർണവും അന്തിമവുമായ ഭക്തി എനിക്ക് സമർപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച തീരുമാനം നിങ്ങൾ എടുക്കണം എന്നതാണ് അത്. സമ്പൂർണമായ ആ ഭക്തി ആർക്കെങ്കിലും ഇല്ലെങ്കിൽ, അവൻ തീർച്ചയായും പിശാചിനു വിലപ്പെട്ട ആസ്തിയാണ്. ഞാൻ അവനെ ഇനിമുതൽ ഉപയോഗിക്കാനായി കാത്തുവയ്ക്കില്ല. പകരം മാതാപിതാക്കളാൽ പരിപാലിക്കപ്പെടുന്നതിന് അവനെ വീട്ടിലേക്ക് അയയ്‌ക്കും. എന്റെ പ്രവൃർത്തി നിങ്ങൾക്ക് ഒരു വലിയ സഹായമാണ്; നിങ്ങളിൽനിന്ന് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നത് സത്യസന്ധവും ഉന്നതിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതുമായ ഒരു ഹൃദയമാണ്. എന്നാൽ, ഇപ്പോഴും എന്റെ കൈകൾ ശൂന്യമായി തുടരുന്നു. ഇതൊന്നു ചിന്തിക്കുക: ഒരു നാൾ ഞാൻ, വാക്കുകൾകൊണ്ട് പറയാൻ കഴിയുന്നതിലപ്പുറം, അതീവ ദുഃഖിതനാണെങ്കിൽ നിങ്ങളോടുള്ള എന്റെ മനോഭാവം എന്തായിരിക്കും? ഞാൻ നിങ്ങളോട് ആയിരിക്കുന്നതുപോലെ അപ്പോഴും സൗഹൃദ ഭാവത്തിൽ ആയിരിക്കുമോ? എന്റെ ഹൃദയം ഇപ്പോഴത്തേതുപോലെ അപ്പോഴും സ്വച്ഛമായിരിക്കുമോ? വയലിൽ കഠിനമായി പണിചെയ്തിട്ടും ഒരു ധാന്യമണി പോലും വിളവെടുക്കാത്ത ഒരാളുടെ വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഒരു വലിയ തിരിച്ചടി നേരിടുമ്പോൾ ഒരു വ്യക്തിയുടെ ഹൃദയത്തെ അത് എത്രമാത്രം മുറിവേൽപ്പിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? ഒരിക്കൽ ഏറെ പ്രതീക്ഷകൾ ഉണ്ടായിരുന്ന, എന്നാൽ തെറ്റിപ്പിരിയേണ്ടിവന്ന, ഒരു വ്യക്തിയുടെ കയ്പ്പ് നിങ്ങൾക്ക് ആസ്വദിക്കാനാകുമോ? പ്രകോപിതനായ ഒരു വ്യക്തിയിൽനിന്ന് ക്രോധം പുറത്തുവരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ശത്രുതയ്ക്കും വഞ്ചനയ്ക്കും പാത്രമായ ഒരു വ്യക്തിയുടെ പ്രതികാരാവേശം നിങ്ങൾക്ക് അറിയാമോ? ഈ ആളുകളുടെ മാനസികാവസ്ഥ നിങ്ങൾ‌ മനസ്സിലാക്കുന്നുവെങ്കിൽ‌, പ്രതികാരസമയത്ത്‌ ദൈവത്തിനുണ്ടാവുന്ന മനോഭാവം സങ്കൽപ്പിക്കാൻ‌ നിങ്ങൾ‌ക്ക് പ്രയാസമുണ്ടാവില്ല എന്ന് ഞാൻ കരുതുന്നു! അവസാനമായി, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായി നിങ്ങൾ എല്ലാവരും ഗൗരവമായ ശ്രമം നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ശ്രമങ്ങളിൽ വഞ്ചനാപരമായ മാർഗ്ഗങ്ങൾ പ്രയോഗിക്കാതിരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്, അല്ലാത്തപക്ഷം നിങ്ങളുടെ കാര്യത്തിൽ എനിക്കു ഹൃദയത്തിൽ തുടർന്നും നിരാശയായിരിക്കും ഉണ്ടാവുക. അത്തരം നിരാശ എന്തിലേക്ക് നയിക്കുന്നു? നിങ്ങൾ സ്വയം വിഡ്ഢികളാകുകയല്ലേ? ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുകയും അത് നശിപ്പിക്കുകയും ചെയ്യുന്നവരെ രക്ഷിക്കുക അതീവ ദുഷ്കരമാണ്. പ്രകോപിതനും ക്ഷുഭിതനുമായാലും അത്തരമൊരു വ്യക്തിയോട് ആരാണ് സഹതപിക്കുക? ചുരുക്കത്തിൽ, നിങ്ങൾക്ക് അനുയോജ്യവും നല്ലതുമായ ഒരു ലക്ഷ്യസ്ഥാനം ലഭിക്കണമെന്നു ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു. അതിലുപരി, നിങ്ങളാരും ദുരന്തത്തിൽ അകപ്പെടാതിരിക്കാനും.

മുമ്പത്തേത്: നിങ്ങളുടെ കൂറ് ആരോടാണ്?

അടുത്തത്: മൂന്ന് അനുശാസനങ്ങൾ

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക