ജീവനിലേക്കു വന്നിരിക്കുന്ന ഒരുവനാണോ നിങ്ങൾ?

നിങ്ങളുടെ ദുഷിച്ച മനോഭാവം പരിത്യജിച്ച് സാമാന്യ മനുഷ്യപ്രകൃതിയില്‍ ജീവിതാനുഭവം നേടുമ്പോള്‍ മാത്രമേ നിങ്ങൾ പരിപൂർണ്ണനാക്കപ്പെടുകയുള്ളൂ. പ്രവചനം നടത്താനോ ഏതെങ്കിലും നിഗൂഢതകളെ കുറിച്ച് പറയുവാനോ നിങ്ങൾക്കു കഴിയില്ലെന്നുവരികില്‍പോലും, നീ ജീവിതം മുന്നോട്ടു നയിക്കുകയും ഒരു മനുഷ്യന്‍റെ പ്രതിച്ഛായ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കും. ദൈവം മനുഷ്യനെ സൃഷ്ടിച്ചു, എന്നാൽ പിന്നീട് മനുഷ്യൻ സാത്താനാൽ ദുഷിക്കപ്പെട്ടു, അങ്ങനെ ആളുകള്‍‍ “മരിച്ചവരായി” മാറി. അതുകൊണ്ട്, നീ മാറിക്കഴിയുമ്പോള്‍, മേലിൽ നീ ഈ “മരിച്ചവരെ” പോലെ തുടരില്ല. ദൈവവചനങ്ങളാണ് ആളുകളുടെ ആത്മാക്കളെ ചൈതന്യവത്താക്കി അവരെ വീണ്ടും ജനിക്കാൻ ഇടയാക്കുന്നത്. ആളുകളുടെ ആത്മാക്കൾ വീണ്ടും ജനിച്ചുകഴിയുമ്പോൾ, അവ ജീവനിലേക്കു വന്നുകഴിഞ്ഞിരിക്കും. “മരിച്ചവരെ”ക്കുറിച്ച് പറയുമ്പോൾ, ഞാൻ സൂചിപ്പിക്കുന്നത് ആത്മാവില്ലാത്ത ജഡങ്ങളെയാണ്, അകമേ ആത്മാക്കൾ മരണപ്പെട്ടവരെയാണ്. ആളുകളുടെ ആത്മാവിലേക്ക് ജീവചൈതന്യം പകരുമ്പോള്‍ അവര്‍ ജീവസുറ്റവരായിത്തീരുന്നു. സാത്താന്‍റെ സ്വാധീനത്തിന് അടിപ്പെട്ടുപോയെങ്കിലും സാത്താനെ കീഴ്പ്പെടുത്തി ജീവന്‍ വീണ്ടെടുത്തുവന്ന പൂർവകാലത്തെ ആളുകളാണ് വിശുദ്ധന്മാർ. ചൈനയിലെ തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾ വലിയ ചുവന്ന മഹാസർപ്പത്തിന്‍റെ ക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങളും കുടിലതന്ത്രങ്ങളും സഹിച്ചിരിക്കുന്നു , ഇത് അവരെ മാനസികമായി തകർക്കുകയും തുടർന്ന് ജീവിക്കാൻ ഒട്ടുംതന്നെ ധൈര്യമില്ലാതാക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവരുടെ ആത്മാക്കളെ ഉണർത്താന്‍ തുടങ്ങുന്നത് അവരുടെ സത്തയിൽ നിന്നായിരിക്കണം: അൽപ്പാൽപ്പമായി, അവരുടെ സത്തയിൽ അവരുടെ ആത്മാക്കളെ ഉണര്‍ത്തണം. അവര്‍ക്ക് ഒരു ദിവസം ജീവന്‍ വീണ്ടുകിട്ടുമ്പോള്‍, പിന്നങ്ങോട്ട് പ്രതിബന്ധങ്ങളൊന്നും ഉണ്ടാകില്ല, എല്ലാം സുഗമമായി മുന്നോട്ടു പോകും. ഇപ്പോള്‍, ഇത് അപ്രാപ്യമാണ്. മിക്ക ആളുകളും ജീവിക്കുന്നത് നിരവധി മാരകമായ സാമൂഹിക വികാരങ്ങള്‍ ജനിപ്പിക്കുന്ന രീതിയിലാണ്; മരണകംബളം അവരെ മൂടിയിരിക്കുന്നു, അവർക്ക് കുറവുകൾ ഏറെയുണ്ട്. ചില ആളുകളുടെ വാക്കുകൾ മരണത്തെ വഹിക്കുന്നു, അവരുടെ പ്രവൃത്തികൾ മരണത്തെ വഹിക്കുന്നു, അവർ ജീവിക്കുന്ന രീതിയിൽ ജന്യമാക്കുന്ന മിക്കവാറും എല്ലാറ്റിലും മരണം കുടികൊള്ളുന്നു. ഇന്ന്, ആളുകൾ പരസ്യമായി ദൈവത്തിന് സാക്ഷ്യം വഹിക്കുന്നെങ്കിൽ, അവർ ഈ പ്രവൃത്തിയില്‍ പരാജയമടയും, കാരണം അവർ ഇനിയും പൂർണ്ണ ജീവന്‍ കൈവരിക്കേണ്ടതുണ്ട്. മാത്രമല്ല, നിങ്ങളിൽ മരിച്ചവര്‍ ഏറെയുണ്ടുതാനും. ഇന്ന്, ചിലർ ചോദിക്കുന്നു, വിജാതീയരുടെ ഇടയിൽ തന്‍റെ പ്രവൃത്തി വേഗത്തിൽ പ്രചരിപ്പിക്കാൻ തക്കവണ്ണം എന്തുകൊണ്ടാണ് ദൈവം ചില അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കാത്തത് എന്ന്. മരിച്ചവർക്ക് ദൈവത്തിന് സാക്ഷ്യം പറയാന്‍‍ കഴിയില്ല; അത് ജീവനുള്ളവർക്ക് മാത്രമേ സാദ്ധ്യമാകൂ, എന്നിട്ടുപോലും ഇന്നത്തെ ഭൂരിഭാഗം ആളുകളും “മരിച്ചവരാണ്”; അനേകർ മരണകംബളത്തിനുള്ളിൽ, സാത്താന്‍റെ സ്വാധീനത്തിനു കീഴിൽ ജീവിക്കുന്നു, അവർക്ക് വിജയം നേടാൻ സാധിക്കുന്നില്ല. അപ്പോൾപ്പിന്നെ, അവർക്ക് എങ്ങനെ ദൈവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയും? അവർക്ക് എങ്ങനെ സുവിശേഷം പ്രചരിപ്പിക്കാൻ സാധിക്കും?

ഇരുട്ടിന്‍റെ സ്വാധീനത്തിൽ ജീവിക്കുന്നവരെല്ലാം മരണത്തിനിടയിൽ ജീവിക്കുന്നവരാണ്, സാത്താൻ ബാധിച്ചവരാണ്. ദൈവത്താൽ രക്ഷിക്കപ്പെടാതെ, ദൈവത്താല്‍ വിധിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യാതെ, മരണത്തിന്‍റെ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾക്ക് സാധിക്കുകയില്ല; അവർക്ക് ജീവനുള്ളവരാകാനും കഴിയുകയില്ല. ഈ “മരിച്ചവർക്ക്” ദൈവത്തിന് സാക്ഷ്യം വഹിക്കാനോ അവരെ ദൈവത്തിന് ഉപയോഗിക്കാനോ സാദ്ധ്യമാവുകയില്ല; മാത്രമോ, ദൈവരാജ്യത്തില്‍ പ്രവേശിക്കാനും അവര്‍ക്ക് സാധിക്കുകയില്ല. മരിച്ചവരുടെയല്ല, ജീവനുള്ളവരുടെ സാക്ഷ്യമാണ് ദൈവത്തിന് വേണ്ടത്; മരിച്ചവരല്ല, പിന്നെയോ ജീവനുള്ളവര്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് അവൻ ആവശ്യപ്പെടുന്നത്. ദൈവത്തെ എതിർക്കുകയും നിഷേധിക്കുകയും ചെയ്യുന്നവരാണ് “മരിച്ചവർ”; അവർ ആത്മാവ് മരവിച്ചവരും ദൈവത്തിന്‍റെ വചനങ്ങൾ മനസ്സിലാക്കാത്തവരുമാണ്; അവർ സത്യം അനുസരിച്ച് ജീവിക്കാത്തവരും ദൈവത്തോട് തെല്ലും വിശ്വസ്തത പുലർത്താത്തവരുമാണ്, അവർ സാത്താന്‍റെ അധീനതയിൽ ജീവിക്കുന്നവരും അവനാൽ ചൂഷണം ചെയ്യപ്പെടുന്നവരുമാണ്. മരിച്ചവർ സത്യത്തിനെതിരായി നിലകൊള്ളുന്നതിലൂടെയും ദൈവത്തെ നിഷേധിക്കുന്നതിലൂടെയും ഹീനത, നിന്ദ, വിദ്വേഷം, ക്രൂരത, വഞ്ചന, ഉപദ്രവം എന്നിവയിലൂടെയും തങ്ങൾ ആരാണെന്നു വ്യക്തമാക്കുന്നു. അത്തരക്കാർ ദൈവവചനങ്ങൾ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നെങ്കിൽ പോലും അവർക്ക് ദൈവവചനം അനുസരിച്ച് ജീവിക്കാൻ കഴിയില്ല. ജീവിച്ചിരിപ്പുണ്ടെങ്കിലും, അവർ നടക്കുകയും ശ്വസിക്കുകയും ചെയ്യുന്ന ജഡങ്ങള്‍ മാത്രമാണ്. മരിച്ചവർ ദൈവത്തെ തൃപ്തിപ്പെടുത്താൻ തീര്‍ത്തും അശക്തരാണ്, അവനോട് പൂര്‍ണ്ണമായ അനുസരണം കാട്ടാൻ അത്രപോലും കഴിവില്ലാത്തവരാണ് അവർ. അവർക്ക് അവനെ കബളിപ്പിക്കാനും നിന്ദിക്കാനും അവനെ ഒറ്റിക്കൊടുക്കാനും മാത്രമേ സാധിക്കൂ, അവർ ജീവിക്കുന്ന രീതിയിലൂടെ ജന്യമാക്കുന്നതെല്ലാം സാത്താന്‍റെ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്. ആളുകൾ ജീവനുള്ളവരാകാനും ദൈവത്തിന് സാക്ഷ്യം വഹിക്കാനും ദൈവത്തിന്‍റെ അംഗീകാരം നേടാനും ആഗ്രഹിക്കുന്നെങ്കിൽ, അവർ ദൈവത്തിന്‍റെ രക്ഷ സ്വീകരിക്കണം; അവർ സന്തോഷത്തോടെ അവന്‍റെ ന്യായവിധിക്കും ശിക്ഷയ്ക്കും വിധേയരാകുകയും ദൈവത്തിന്‍റെ തിരുത്തലും അവന്‍റെ നടപടികളും സന്തോഷത്തോടെ സ്വീകരിക്കുകയും വേണം. അപ്പോൾ മാത്രമേ ദൈവം ആവശ്യപ്പെടുന്ന എല്ലാ സത്യങ്ങളും പ്രയോഗത്തില്‍ വരുത്താന്‍ അവർക്ക് കഴിയൂ, അപ്പോൾ മാത്രമേ അവർക്ക് ദൈവത്തിന്‍റെ രക്ഷ നേടാനും യഥാർത്ഥത്തിൽ ജീവനുള്ളവരായിത്തീരാനും സാദ്ധ്യമാകുകയുള്ളൂ. ജീവനുള്ളവരെ ദൈവം രക്ഷിക്കുന്നു; അവരെ ദൈവം വിധിക്കുകയും ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു. അവർ സ്വയം സമർപ്പിക്കാൻ തയ്യാറാണ്, ദൈവത്തിനു വേണ്ടി ജീവൻ ത്യാഗം ചെയ്യുന്നതിൽ അവർ സന്തുഷ്ടരാണ്. അവർ സന്തോഷത്തോടെ തങ്ങളുടെ മുഴുജീവിതവും ദൈവത്തിനായി സമർപ്പിക്കു. ജീവനുള്ളവർ ദൈവത്തിന് സാക്ഷ്യം വഹിക്കുമ്പോൾ മാത്രമാണ് സാത്താനെ ലജ്ജിപ്പിക്കാൻ സാധിക്കുന്നത്; ജീവനുള്ളവര്‍ക്ക് മാത്രമേ ദൈവത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കാൻ സാധിക്കൂ, ജീവനുള്ളവര്‍ മാത്രമേ ദൈവഹൃദയം തേടുന്നുള്ളൂ, ജീവനുള്ളവർ മാത്രമാണ് യഥാർത്ഥ മനുഷ്യർ ആയിരിക്കുന്നത്. തുടക്കത്തിൽ ദൈവം സൃഷ്ടിച്ച മനുഷ്യൻ ജീവനുള്ളവനായിരുന്നു, എന്നാൽ സാത്താനാല്‍ ദുഷിക്കപ്പെട്ടത് മൂലം മനുഷ്യൻ മരണത്തിനിടയിലും സാത്താന്‍റെ സ്വാധീനത്തിലും ജീവിക്കുന്നു. തന്മൂലം, ഇവ്വിധം ആളുകൾ ആത്മാവില്ലാത്ത മരിച്ചവരായി ഭവിക്കുകയും ദൈവത്തെ എതിർക്കുന്ന ശത്രുക്കളായി മാറുകയും സാത്താന്‍റെ ഉപകരണങ്ങളായിത്തീരുകയും അങ്ങനെ സാത്താന്‍റെ തടവുകാരുമായി മാറുകയും ചെയ്തിരിക്കുന്നു. ദൈവം സൃഷ്ടിച്ച എല്ലാ ജീവനുള്ള മനുഷ്യരും മരിച്ചവരായിത്തീർന്നിരിക്കുന്നു, അതിനാൽ ദൈവത്തിന് അവന്‍റെ സാക്ഷ്യവും തന്‍റെ ശ്വാസമുള്ള ഒരേയൊരു വസ്തുവായി അവൻ സൃഷ്ടിച്ച മനുഷ്യരാശിയും നഷ്ടമായി. ദൈവത്തിന് സ്വന്തം സാക്ഷ്യം തിരിച്ചെടുക്കണമെങ്കില്‍, സ്വന്തം കൈകൊണ്ട് സൃഷ്ടിച്ചെങ്കിലും സാത്താൻ തടവിലാക്കിയവരെ വീണ്ടെടുക്കണമെങ്കില്‍, അവരെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച് ജീവനുള്ളവരാക്കിത്തീര്‍ക്കണം; അവന്‍റെ വെളിച്ചത്തില്‍ അവർ ജീവിക്കുന്നതിനായി അവൻ അവരെ വീണ്ടെടുക്കണം. മരിച്ചവർ ആത്മാവില്ലാത്തവരും കടുത്ത മരവിപ്പു ബാധിച്ചവരും ദൈവത്തെ എതിർക്കുന്നവരുമാണ്. അതിലുപരി, ദൈവത്തെ അറിയാത്തവരാണ് അവർ. ദൈവത്തെ അനുസരിക്കാന്‍ അവര്‍ക്ക് യാതൊരു ഉദ്ദേശ്യവുമില്ല. അവർ അവനെ നിഷേധിക്കുകയും അവനെ എതിർക്കുകയും ചെയ്യുന്നു, തെല്ലും വിശ്വസ്തത അവര്‍ക്കില്ല. ആരുടെ ആത്മാക്കളാണോ വീണ്ടും ജനിച്ചത്, ആര്‍ക്കാണോ ദൈവത്തെ അനുസരിക്കാൻ അറിയാവുന്നത്, ആരാണോ ദൈവത്തോട് വിശ്വസ്തത പുലർത്തുന്നത്, അവരാണ് ജീവനുള്ളവര്‍. അവരുടെ പക്കല്‍ സത്യവും സാക്ഷ്യവും ഉണ്ട്. ഈ ആളുകൾ മാത്രമേ ദൈവത്തെ അവന്‍റെ ഭവനത്തിൽ പ്രസാദിപ്പിക്കുന്നുള്ളൂ. ജീവൻ വീണ്ടെടുക്കാന്‍ കഴിയുന്നവരെയും ദൈവത്തിന്‍റെ രക്ഷ കാണാൻ കഴിയുന്നവരെയും ദൈവത്തോട് വിശ്വസ്തത പുലർത്താന്‍ പ്രാപ്തിയുള്ളവരെയും ദൈവത്തെ അന്വേഷിക്കാന്‍ തയ്യാറുള്ളവരെയും ദൈവം രക്ഷിക്കുന്നു. ദൈവത്തിന്‍റെ അവതാരത്തിലും അവന്‍റെ പ്രത്യക്ഷതയിലും വിശ്വസിക്കുന്നവരെ അവൻ രക്ഷിക്കുന്നു. ചിലർക്ക് ജീവനിലേക്കു വരാൻ കഴിയും, ചിലർക്കു കഴിയില്ല; ഇത് അവരുടെ സഹജഗുണം സംരക്ഷിക്കാൻ കഴിയുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഒരുപാട് ആളുകൾ ദൈവത്തിന്‍റെ ധാരാളം വചനങ്ങൾ കേട്ടിട്ടുണ്ട്, എന്നിട്ടും അവര്‍ക്ക് ദൈവഹിതം മനസ്സിലാകുന്നില്ല; അവര്‍ക്ക് ഇപ്പോഴും അവ പ്രയോഗത്തിൽ വരുത്താൻ കഴിവില്ല. അത്തരം ആളുകൾക്ക് ഒരു സത്യത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ജീവിക്കാൻ പ്രാപ്തിയില്ല. മാത്രമല്ല, ദൈവത്തിന്‍റെ പ്രവൃത്തിയില്‍ മനഃപൂർവ്വം ഇടപെടുകയും ചെയ്യുന്നു. ദൈവത്തിനുവേണ്ടി ഒരു ജോലിയും ചെയ്യാൻ അവർക്ക് ത്രാണിയില്ല, അവനുവേണ്ടി യാതൊന്നും അർപ്പിക്കാനും അവർക്ക് കഴിയില്ല. അവർ സഭയുടെ പണം രഹസ്യമായി ചെലവഴിക്കുകയും ദൈവത്തിന്‍റെ ഭവനത്തില്‍ സൗജന്യമായി ഭക്ഷിക്കുകയും ചെയ്യുന്നു. ഈ ആളുകൾ മരിച്ചവരാണ്, അവർ രക്ഷിക്കപ്പെടുകയില്ല. തന്‍റെ പ്രവൃത്തിക്കിടയിലുള്ള എല്ലാവരെയും ദൈവം രക്ഷിക്കുന്നു, എന്നാൽ അവന്‍റെ രക്ഷ സ്വീകരിക്കാൻ കഴിയാത്ത ഒരു വിഭാഗം ആളുകളുണ്ട്; കുറച്ചു പേർക്കേ അവന്‍റെ രക്ഷ ലഭിക്കുകയുള്ളൂ. മിക്കവരും വളരെ ആഴത്തിൽ ദുഷിക്കപ്പെടുകയും മരിച്ചവരായിത്തീരുകയും ചെയ്തിരിക്കുന്നു എന്നതാണ് കാരണം. അവർ രക്ഷയിൽനിന്ന് വളരെ വിദൂരത്തിലാണ്. അവര്‍ സാത്താനാല്‍ പൂർണമായും ചൂഷണം ചെയ്യപ്പെട്ടുകഴിഞ്ഞു, അവരുടെ സ്വഭാവം അങ്ങേയറ്റം ക്ഷുദ്രമാണ്. ആളുകളുടെ ആ ന്യൂനപക്ഷത്തിന് ദൈവത്തെ പൂർണ്ണമായി അനുസരിക്കാനും കഴിയുകയില്ല. അവർ ആദിമുതൽ ദൈവത്തോട് പൂർണമായും വിശ്വസ്തത പുലർത്തുന്നവരോ, തുടക്കം മുതൽ ദൈവത്തോട് അങ്ങേയറ്റം സ്നേഹമുള്ളവരോ അല്ല; മറിച്ച്, ദൈവത്തിന്‍റെ കീഴടക്കൽ പ്രവൃത്തി നിമിത്തം ദൈവത്തോട് അനുസരണം ഉള്ളവരായി മാറിയിരിക്കുന്നവരാണ്. ദൈവത്തിന്‍റെ പരമമായ സ്നേഹം നിമിത്തം അവർ ദൈവത്തെ കാണുന്നു, ദൈവത്തിന്‍റെ നീതിപൂര്‍വ്വമായ മനോഭാവം കാരണം അവരുടെ സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായിരിക്കുന്നു. അവന്‍റെ പ്രവൃത്തി നിമിത്തം, അവന്‍റെ പ്രായോഗികവും സ്വാഭാവികവുമായ പ്രവൃത്തി നിമിത്തം അവർ ദൈവത്തെ അറിയുന്നു. ദൈവത്തിന്‍റെ ഈ പ്രവൃത്തിയില്ലെങ്കില്‍, ഈ ആളുകൾ എത്ര നല്ലവരാണെങ്കിലും, അവർ ഇപ്പോഴും സാത്താന്‍റേതായിരിക്കും, അവർ ഇപ്പോഴും മരണത്തിന്‍റേതായിരിക്കും, അവർ ഇപ്പോഴും മരിച്ചവർ ആയിരിക്കും. ഈ ആളുകൾക്ക് ഇന്ന് ദൈവത്തിന്‍റെ രക്ഷ സ്വീകരിക്കാൻ കഴിയുന്നതിന്‍റെ കാരണം അവനുമായി സഹകരിക്കാൻ അവർ തയ്യാറാണ് എന്നതു മാത്രമാണ്.

ദൈവത്തോടുള്ള അവരുടെ വിശ്വസ്തത മൂലം, ജീവനുള്ളവർ ദൈവത്താൽ വീണ്ടെടുക്കപ്പെടുകയും അവന്‍റെ വാഗ്ദാനങ്ങളിൽ ജീവിക്കുകയും ചെയ്യും. എന്നാല്‍ ദൈവത്തോടുള്ള തങ്ങളുടെ എതിർപ്പ് കാരണം, മരിച്ചവര്‍ ദൈവത്താല്‍ വെറുക്കപ്പെടുകയും നിരസിക്കപ്പെടുകയും അവന്‍റെ ശിക്ഷകളിലും ശാപങ്ങളിലും ജീവിക്കുകയും ചെയ്യും. യാതൊരു മനുഷ്യനും മാറ്റാനാവാത്ത വിധമുള്ള ദൈവത്തിന്‍റെ നീതിയുക്തമായ പ്രകൃതം ഇതാണ്. തങ്ങളുടെതന്നെ പരിശ്രമം നിമിത്തം ആളുകൾ ദൈവത്തിന്‍റെ അംഗീകാരം നേടുകയും പ്രകാശത്തിൽ ജീവിക്കുകയും ചെയ്യുന്നു; തങ്ങളുടെ കൗശല പദ്ധതികൾ മൂലം ആളുകൾ ദൈവത്താൽ ശപിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു; തങ്ങളുടെ ദുഷ്കര്‍മ്മം നിമിത്തം ആളുകൾ ദൈവത്താൽ ശിക്ഷിക്കപ്പെടുന്നു, തങ്ങളുടെ തീവ്രഭിലാഷവും വിശ്വസ്തതയും കാരണം ആളുകൾക്ക് ദൈവാനുഗ്രഹം ലഭിക്കുന്നു. ദൈവം നീതിമാനാണ്: ജീവനുള്ളവരെ അവൻ അനുഗ്രഹിക്കുന്നു, മരിച്ചവര്‍ എല്ലായ്പ്പോഴും മരണത്തിൽ ആയിരിക്കാനും ഒരിക്കലും ദൈവത്തിന്‍റെ വെളിച്ചത്തിൽ ജീവിക്കാതിരിക്കാനുമായി അവരെ ശപിക്കുകയും ചെയ്യുന്നു. എക്കാലവും തന്നോടൊപ്പം കഴിയുന്നതിനായി ജീവനുള്ളവരെ തന്‍റെ രാജ്യത്തിലേക്കും അനുഗ്രഹങ്ങളിലേക്കും ദൈവം കൊണ്ടുപോകും. എന്നാല്‍ മരിച്ചവരെ അവൻ പ്രഹരിക്കുകയും നിത്യമരണത്തിനു വിട്ടുകൊടുക്കുകയും ചെയ്യും; അവര്‍ അവന്‍റെ വിനാശപാത്രങ്ങളാണ്, എല്ലായ്പ്പോഴും അവര്‍ സാത്താന്‍റെ വകയായിരിക്കും. ദൈവം ആരോടും ന്യായരഹിതമായി ഇടപെടുന്നില്ല. ദൈവത്തെ യഥാർഥത്തിൽ അന്വേഷിക്കുന്നവരെല്ലാം തീർച്ചയായും അവന്‍റെ ഭവനത്തിൽ തന്നെ തുടരും. എന്നാൽ ദൈവത്തോട്‌ അനുസരണമില്ലായ്മ കാണിക്കുകയും അവനോട്‌ പൊരുത്തപ്പെടാതിരിക്കുകയും ചെയ്യുന്ന എല്ലാവരും തീർച്ചയായും ശിക്ഷിക്കപ്പെടും. ചിലപ്പോള്‍ ജഡത്തിലുള്ള ദൈവത്തിന്‍റെ പ്രവൃത്തിയെക്കുറിച്ച് നിനക്ക് ഉറപ്പില്ലായിരിക്കാം. എന്നാൽ ഒരുനാൾ, ദൈവത്തിന്‍റെ ജഡം മനുഷ്യന്‍റെ അന്ത്യം നേരിട്ട് ക്രമീകരിക്കുന്നതിന് പകരം, അവന്‍റെ ആത്മാവ് മനുഷ്യന്‍റെ ലക്ഷ്യസ്ഥാനം ക്രമീകരിക്കുമെന്ന് അക്കാലത്ത് ആളുകൾ അറിയും; ദൈവത്തിന്‍റെ ജഡവും അവന്‍റെ ആത്മാവും ഒന്നാണെന്നും അവന്‍റെ ജഡത്തിനു തെറ്റു ചെയ്യാൻ കഴിയില്ലെന്നും അവന്‍റെ ആത്മാവിന് അത്രപോലും തെറ്റ് ചെയ്യാൻ കഴിയില്ലെന്നും അവർ അറിയും. ഒടുവിൽ, ജീവനിലേക്കു വന്നവരെ എല്ലാവരെയും, ഒരാൾ പോലും കൂടുകയോ കുറയുകയോ ചെയ്യാതെ, അവന്‍‍ തന്‍റെ രാജ്യത്തിലേക്ക് കൊണ്ടുപോകും. ജീവൻ വീണ്ടെടുത്തിട്ടില്ലാത്ത മരിച്ചവരോ സാത്താന്‍റെ ഗുഹയിലേക്ക് എറിയപ്പെടും.

മുമ്പത്തേത്: സത്യം അനുഷ്ഠിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്

അടുത്തത്: വ്യത്യാസപ്പെടുത്താത്ത ഒരു സ്വഭാവമുണ്ടായിരിക്കുന്നത് ദൈവവുമായി ശത്രുതയിലായിരിക്കലാണ്

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക