വ്യത്യാസപ്പെടുത്താത്ത ഒരു സ്വഭാവമുണ്ടായിരിക്കുന്നത് ദൈവവുമായി ശത്രുതയിലായിരിക്കലാണ്

ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ദുഷിക്കലിനു ശേഷം, മനുഷ്യന്‍ മരവിച്ചവനും വിവേകശൂന്യനുമായിരിക്കുന്നു; അവന്‍ ദൈവത്തെ എതിര്‍ക്കുന്ന ഒരു ഭൂതമായി മാറിയിരിക്കുന്നു. അതിന്‍റെ വ്യാപ്തി ദൈവത്തോടുള്ള മനുഷ്യന്‍റെ എതിര്‍പ്പ് ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെടുത്തുന്നിടത്തോളം എത്തിയിരിക്കുന്നു. മനുഷ്യന് തന്‍റെ നിഷേധ സ്വഭാവത്തിന്‍റെ പൂര്‍ണ്ണ വിവരണം നൽകാന്‍ പോലുമാകുന്നില്ല—കാരണം മനുഷ്യനെ സാത്താന്‍ അത്രയും അഗാധമായി ദുഷിപ്പിക്കുകയും, എങ്ങോട്ടാണ് തിരിയേണ്ടതെന്ന് അറിയാന്‍ സാധിക്കാത്ത വിധത്തില്‍ സാത്താന്‍ വഴിതെറ്റിച്ചിരിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോള്‍പ്പോലും, മനുഷ്യന്‍ ദൈവത്തെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു: മനുഷ്യന്‍ ദൈവത്തെ കാണുമ്പോള്‍ അവന്‍ ദൈവത്തെ വഞ്ചിക്കുന്നു, അവന്‍ ദൈവത്തെ കാണാനാകാത്തപ്പോഴും അവന്‍ ദൈവത്തെ വഞ്ചിക്കുന്നു. ദൈവത്തിന്‍റെ ശാപങ്ങള്‍ക്കും ദൈവത്തിന്‍റെ കോപത്തിനും സാക്ഷിയായിട്ടു പോലും ഇപ്പോഴും ദൈവത്തെ വഞ്ചിക്കുന്നവരുണ്ട്. അതിനാല്‍ മനുഷ്യന്‍റെ ബോധത്തിന് അതിന്‍റെ യഥാര്‍ത്ഥ ധര്‍മ്മം നഷ്ടമായി എന്നും മനുഷ്യന്‍റെ മനസ്സാക്ഷിക്കും അതിന്‍റെ യഥാര്‍ത്ഥ ധര്‍മ്മം നഷ്ടമായി എന്നും ഞാന്‍ പറയും. ഞാന്‍ കാണുന്ന മനുഷ്യൻ മനുഷവേഷം ധരിച്ച ഒരു വന്യമൃഗമാണ്, അവര്‍ ഒരു വിഷ പാമ്പാണ്. എന്‍റെ കണ്‍മുമ്പില്‍ എത്ര ദയനീയമായി പ്രത്യക്ഷപ്പെടാന്‍ അവന്‍ ശ്രമിച്ചാലും, ഞാന്‍ അവനോട് ഒരിക്കലും കരുണ കാണിക്കാന്‍ പോകുന്നില്ല, കാരണം മനുഷ്യന് കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്, സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ല. മനുഷ്യന്‍റെ ബോധം അത്രയ്ക്ക് മരവിച്ചുപോയിരിക്കുന്നു. എന്നിട്ടും അവന്‍ അനുഗ്രഹങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നു; അവന്‍റെ മനുഷ്യത്വം ഇത്രയും നിന്ദ്യമായിട്ടും അവന്‍ ഒരു രാജാവിന്‍റെ പരമാധികാരം കൈവശമാക്കാന്‍ ആഗ്രഹിക്കുന്നു. അത്തരത്തിലുള്ള ബോധമുള്ള അവന് ആരുടെ രാജാവാകാനാണ് സാധിക്കുക? അത്തരത്തിലുള്ള ഒരു മനുഷ്യത്വത്തോടെ അവന് എങ്ങനെയാണ് ഒരു സിംഹാസനത്തിനു മേല്‍ ഇരിക്കാനാവുക? മനുഷ്യന് ശരിക്കും ഒരു ലജ്ജയുമില്ല! അവന്‍ അഹംഭാവിയായ ഒരു അധമനാണ്! നിങ്ങളില്‍ അനുഗ്രഹങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്നവരോട് എനിക്കു നിര്‍ദേശിക്കാനുള്ളത് ആദ്യം നിങ്ങള്‍ ഒരു കണ്ണാടി കണ്ടെത്തി അതില്‍ നിങ്ങളുടെ സ്വന്തം വികൃത പ്രതിബിംബത്തിലേക്ക് നോക്കണം എന്നാണ്—രാജാവാകാനുള്ള യോഗ്യത നിങ്ങള്‍ക്കുണ്ടോ? അനുഗ്രഹങ്ങള്‍ നേടാനാവുന്ന ഒരുവന്‍റെ മുഖം നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ സ്വഭാവത്തില്‍ തരിമ്പും വ്യത്യാസമുണ്ടായിട്ടില്ല, മാത്രമല്ല നിങ്ങള്‍ ഒരു സത്യവും പ്രാവര്‍ത്തികമാക്കിയിട്ടുമില്ല. എന്നിട്ടും നിങ്ങള്‍ അതിശയകരമായ ഒരു നാളെയ്ക്കായി ആഗ്രഹിക്കുന്നു. നിങ്ങള്‍ സ്വയം കബളിപ്പിക്കുകയാണ്! ഇത്രയും മലിനമായ ഒരു ഭൂമിയില്‍ ജനിച്ചതിനാല്‍, മനുഷ്യന്‍ സമൂഹത്താല്‍ അഗാധമായി സ്വാധീനിക്കപ്പെട്ടിരിക്കുന്നു, അവന്‍ ഫ്യൂഡല്‍ ധാര്‍മ്മികതയാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുന്നു, അവന്‍ “ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍” അഭ്യസിപ്പിക്കപ്പെട്ടിരിക്കുന്നു. പിന്നാക്ക ചിന്താഗതി, ദുഷിച്ച ധാർമ്മികബോധം, ജീവിതത്തോടുള്ള അധമ വീക്ഷണം, ജീവിക്കുന്നതിനായുള്ള നികൃഷ്ടമായ തത്ത്വശാസ്ത്രം, ഒട്ടും മൂല്യമില്ലാത്ത അസ്തിത്വം, ദുഷിച്ച ജീവിതശൈലിയും ആചാരങ്ങളും—ഇവയെല്ലാം മനുഷ്യന്‍റെ ഹൃദയത്തിലേക്ക് തീവ്രമായി കടന്നുകയറുകയും അവന്‍റെ മനസ്സാക്ഷിയെ ഗുരുതരമായി ക്ഷയിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തിരിക്കുന്നു. അതിന്‍റെ ഫലമായി, മനുഷ്യന്‍ എന്നെത്തെക്കാളും കൂടുതല്‍ ദൈവത്തിൽനിന്ന് അകന്നിരിക്കുകയും എന്നെത്തെക്കാളും കൂടുതല്‍ അവനോട് എതിരാവുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍റെ സ്വഭാവം ദിവസം ചെല്ലും തോറും കൂടുതല്‍ ദുഷ്ടത നിറഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു. ദൈവത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധതയുള്ള ഒരൊറ്റ വ്യക്തി പോലുമില്ല, ദൈവത്തെ സ്വമേധയാ അനുസരിക്കുന്ന ഒരൊറ്റ വ്യക്തി പോലുമില്ല. മാത്രമല്ല, ദൈവത്തിന്‍റെ പ്രത്യക്ഷത സ്വമേധയാ തേടുന്ന ഒരൊറ്റ വ്യക്തിയുമില്ല. അതിനുപകരം, സാത്താന്‍റെ ആധിപത്യത്തിനു കീഴില്‍ മനുഷ്യന്‍ ചെളി നിറഞ്ഞ ഭൂമിയില്‍ ജഡത്തിന്‍റെ ദുര്‍വൃത്തിക്ക് വശംവദനായി ആനന്ദം തേടുക മാത്രമാണ് ചെയ്യുന്നത്. അന്ധകാരത്തില്‍ ജീവിക്കുന്നവര്‍ സത്യം കേള്‍ക്കുമ്പോള്‍ പോലും അവ പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതേയില്ല. ദൈവത്തിന്‍റെ പ്രത്യക്ഷത ദര്‍ശിക്കാനെയെങ്കില്‍ പോലും അവര്‍ ദൈവത്തെ അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ഇത്രയും അധഃപതിപ്പിക്കപ്പെട്ട ഒരു മനുഷ്യവര്‍ഗ്ഗത്തിന് എങ്ങനെയാണ് രക്ഷയ്ക്കുള്ള എന്തെങ്കിലും സാദ്ധ്യത ഉണ്ടാവുക? ഇത്രയും ദുഷിപ്പിക്കപ്പെട്ട ഒരു മനുഷ്യവര്‍ഗ്ഗത്തിന് എങ്ങനെയാണ് പ്രകാശത്തില്‍ ജീവിക്കാനാവുക?

മനുഷ്യന്‍റെ സ്വഭാവം വ്യത്യാസപ്പെടുത്തുന്നത് ആരംഭിക്കുന്നത് അവന്‍റെ സത്തയെ കുറിച്ചുള്ള അറിവോടു കൂടെയും, അവന്‍റെ ചിന്ത, പ്രകൃതം, മാനസിക വീക്ഷണം എന്നിവ വ്യത്യാസപ്പെടുത്തുന്നതിലൂടെയുമാണ്—അടിസ്ഥാനപരമായ മാറ്റങ്ങളിലൂടെയാണ്. ഈ രീതിയില്‍ മാത്രമേ മനുഷ്യന്‍റെ സ്വഭാവത്തില്‍ യഥാർത്ഥത്തിലുള്ള മാറ്റങ്ങള്‍ കൈവരിക്കാനാവൂ. മനുഷ്യന്‍റെ ദുഷിച്ച സ്വഭാവം മുളയ്ക്കുന്നത് അവന്‍ സാത്താനാല്‍ വിഷം ഏല്പിക്കപ്പെടുകയും ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്യുന്നതില്‍ നിന്നാണ്, അവന്‍റെ ചിന്തയുടെയും ധാര്‍മ്മികതയുടെയും ഉള്‍ക്കാഴ്ച്ചയുടെയും ബോധത്തിന്‍റെയും മേല്‍ സാത്താന്‍ ഏല്പിച്ചിട്ടുള്ള വന്‍ ഹാനിയില്‍ നിന്നാണ്. മനുഷ്യന്‍ ദൈവത്തെ എതിര്‍ക്കുന്നതിനും സത്യം മനസ്സിലാക്കാതിരിക്കുന്നതിനും ഉള്ള കൃത്യമായ കാരണം, മനുഷ്യന്‍റെ അടിസ്ഥാന കാര്യങ്ങള്‍, ദൈവം അവയെ യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി സാത്താന്‍ ദുഷിപ്പിച്ചതാണ്. അതിനാല്‍, മനുഷ്യന്‍റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ആരംഭിക്കേണ്ടത്, ദൈവത്തെയും സത്യത്തെയും കുറിച്ചുള്ള മനുഷ്യന്‍റെ അറിവ് വ്യത്യാസപ്പെടുത്തുന്ന വിധത്തില്‍ അവന്‍റെ ചിന്ത, ഉള്‍ക്കാഴ്ച്ച, ബോധം എന്നിവയിലുണ്ടാകുന്ന മാറ്റത്തോടെയായിരിക്കണം. ഏറ്റവും ആഴത്തില്‍ ദുഷിക്കപ്പെട്ടിരിക്കുന്ന ദേശങ്ങളിൽ ജനിച്ചവര്‍ ദൈവം ആരാണ് അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണ് എന്നതിനെ കുറിച്ച് അതിലും കൂടുതല്‍ അജ്ഞരാണ്. മനുഷ്യര്‍ എത്രയധികം ദുഷിച്ചിരിക്കുന്നുവോ അത്രയധികം ദൈവത്തിന്‍റെ അസ്തിത്വം സംബന്ധിച്ച് അവർ അജ്ഞരായിരിക്കും, അത്രയധികം ദരിദ്രമായിരിക്കും അവരുടെ ബോധവും ഉള്‍ക്കാഴ്ച്ചയും. ദൈവത്തിനെതിരെയുള്ള മനുഷ്യന്‍റെ എതിര്‍പ്പിന്‍റെയും കലഹത്തിന്‍റെയും മുഖ്യകാരണം അവനെ സാത്താന്‍ ദുഷിപ്പിച്ചതാണ്. സാത്താന്‍റെ ദുഷിപ്പിക്കല്‍ കാരണം, മനുഷ്യന്‍റെ മനസ്സാക്ഷി മരവിച്ചുപോയി; അവന്‍ അധാര്‍മ്മികനാണ്, അവന്‍റെ ചിന്തകള്‍ അധഃപതിച്ചിരിക്കുന്നു, അവന്‍റെ മാനസിക വീക്ഷണം പിന്നോട്ടുള്ളതാണ്. മനുഷ്യന്‍ സാത്താനാല്‍ ദുഷിപ്പിക്കപ്പെടുന്നതിനു മുമ്പ്, അവന്‍ സ്വാഭാവികമായി ദൈവത്തെ പിന്തുടരുകയും, അവന്‍റെ വചനങ്ങള്‍ കേട്ടതിനു ശേഷം അവ അനുസരിക്കുകയും ചെയ്തിരുന്നു. അവന്‍ സ്വാഭാവികമായും നല്ല ബോധവും മനസ്സാക്ഷിയുമുള്ളവനും, സാധാരണ മനുഷ്യത്വം ഉള്ളവനുമായിരുന്നു. സാത്താന്‍ ദുഷിപ്പിച്ചതിനു ശേഷം, മനുഷ്യന്‍റെ യഥാര്‍ത്ഥ ബോധവും മനസ്സാക്ഷിയും മനുഷ്യത്വവും നിര്‍ജീവമാകുകയും സാത്താനാല്‍ വികലമാക്കപ്പെടുകയും ചെയ്തു. അങ്ങനെ ദൈവത്തോടുള്ള അവന്‍റെ അനുസരണയും സ്നേഹവും അവനു നഷ്ടമായി. മനുഷ്യന്‍റെ ബോധം വിലക്ഷണമാവുകയും അവന്‍റെ പ്രകൃതം ഒരു മൃഗത്തിന്‍റേതിനു തുല്യമാവുകയും ദൈവത്തോടുള്ള അവന്‍റ മത്സരം മുമ്പത്തെക്കാള്‍ കൂടുതല്‍ അടിക്കടിയുള്ളതും തീവ്രവുമാകയും ചെയ്തു. എന്നാല്‍ മനുഷ്യന്‍ ഇപ്പോഴും ഇത് മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്യാതെ, കേവലം അന്ധമായി എതിര്‍ക്കുകയും മത്സരിക്കുകയും ചെയ്യുന്നു. മനുഷ്യന്‍റെ സ്വഭാവം വെളിപ്പെടുന്നത് അവന്‍റെ ബോധത്തിന്‍റെയും ഉള്‍ക്കാഴ്ച്ചയുടെയും മനസ്സാക്ഷിയുടെയും ആവിഷ്കരണങ്ങളിലാണ്; അവന്‍റെ ബോധവും ഉള്‍ക്കാഴ്ച്ചയും ബലഹീനമായതിനാലും അവന്‍റെ മനസ്സാക്ഷി ഏറ്റവും നിര്‍ജീവമായതിനാലും അവന്‍റെ സ്വഭാവം ദൈവത്തിനെതിരെ മത്സരിക്കുന്നതായിരിക്കുന്നു. മനുഷ്യന്‍റെ ബോധത്തിനും ഉള്‍ക്കാഴ്ച്ചയ്ക്കും വ്യത്യാസപ്പെടാനാവുന്നില്ലെങ്കില്‍, അവന്‍റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ അസംഭവ്യമാണ്, ദൈവത്തിന്‍റെ ഹിതവുമായ അനുരൂപപ്പെടുന്നതും അങ്ങനെ തന്നെ. മനുഷ്യന്‍റെ ബോധം അസ്ഥിരമാണെങ്കില്‍, അവന് ദൈവത്തെ സേവിക്കാനാവില്ല, അവന്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെടാന്‍ അര്‍ഹനുമല്ല. “സാധാരണ ബോധം” എന്നത് ദൈവത്തോട് അനുസരണയും വിശ്വസ്തതയും പുലര്‍ത്തുന്നതിനെയും ദൈവത്തിനായി കാംക്ഷിക്കുന്നതിനെയും ദൈവത്തോട് പൂര്‍ണ്ണ വിധേയത്വം പാലിക്കുന്നതിനെയും ദൈവത്തിങ്കലേക്ക് ഒരു മനസ്സാക്ഷിയുണ്ടായിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു. അത് ദൈവത്തോട് ഒരു ഹൃദയവും മനസ്സുമായിരിക്കുന്നതിനെയും ദൈവത്തെ ബോധപൂര്‍വ്വം എതിര്‍ക്കാതിരിക്കുന്നതിനെയും സൂചിപ്പിക്കുന്നു. വിലക്ഷണമായ ഒരു ബോധമുണ്ടായിരിക്കുന്നത് അങ്ങനെയല്ല. മനുഷ്യന്‍ സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ടിരിക്കുന്നതിനാല്‍, അവന്‍ ദൈവത്തെ കുറിച്ചുള്ള സങ്കല്പങ്ങളുമായി മുന്നോട്ടു വന്നിരിക്കയാണ്, അവന് ദൈവത്തോട് ഒരു വിശ്വസ്തതയുമില്ല അല്ലെങ്കില്‍ അവനായി കാംക്ഷിക്കുന്നില്ല, ദൈവത്തോടുള്ള മനസ്സാക്ഷി എന്നു പറയാന്‍ ഒന്നുമില്ല. മനുഷ്യന്‍ ബോധപൂര്‍വ്വം ദൈവത്തെ എതിര്‍ക്കുകയും അവനെ കുറിച്ച് ന്യായവിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നു, കൂടാതെ അവന്‍റെ പിന്നില്‍ നിന്ന് അവനെതിരെ ആക്ഷേപങ്ങള്‍ തൊടുക്കുകയും ചെയ്യുന്നു. മനുഷ്യന്‍ ദൈവത്തിന്‍റെ പിന്നില്‍ നിന്ന് അവനെതിരെ ന്യായവിധികള്‍ പുറപ്പെടുവിക്കുന്നത്, അവന്‍ ദൈവമാണെന്നുള്ള വ്യക്തമായ അറിവോടുകൂടിത്തന്നെയാണ്; മനുഷ്യന് ദൈവത്തെ അനുസരിക്കുന്നതിനുള്ള ഒരു ഉദ്ദേശ്യവുമില്ല, അവന്‍ ദൈവത്തോട് അന്ധമായ ആവശ്യങ്ങളും അപേക്ഷകളും നടത്തുകയാണ് ചെയ്യുന്നത്. വിലക്ഷണമായ ബോധമുള്ള അത്തരം ആളുകള്‍ക്ക് അവരുടെ നികൃഷ്ടമായ സ്വന്തം പെരുമാറ്റം മനസ്സിലാക്കുന്നതിനോ തങ്ങളുടെ മത്സരഭാവത്തില്‍ ഖേദിക്കുന്നതിനോ ഉള്ള ശേഷിയില്ല. ആളുകള്‍ക്ക് അവരെക്കുറിച്ചുതന്നെ അറിയുന്നതിനുള്ള ശേഷിയുണ്ടെങ്കില്‍, അവര്‍ അവരുടെ ബോധം ഒരല്പം തിരികെ നേടിയിരിക്കയാണ്; തങ്ങളെ ഇതേവരെ സ്വയം മനസ്സിലാക്കിയിട്ടില്ലാത്ത ആളുകള്‍ ദൈവത്തിനെതിരെ എത്രയധികം കലഹിക്കുന്നോ, അത്രയും കുറച്ച് സ്ഥിരബോധമാണ് അവര്‍ക്കുള്ളത്.

മനുഷ്യന്‍റെ ദുഷിച്ച സ്വഭാവത്തിന്‍റെ വെളിപ്പെടലിന്‍റെ സ്രോതസ്സ് മനുഷ്യന്‍റെ മരവിച്ച മനസ്സാക്ഷിയും അവന്‍റെ കുറ്റവാസനയുള്ള പ്രകൃതവും അവന്‍റെ അസ്ഥിരമായ ബോധവുമല്ലാതെ മറ്റൊന്നുമല്ല; മനുഷ്യന്‍റെ മനസ്സാക്ഷിക്കും ബോധത്തിനും വീണ്ടും സാധാരണമാകാന്‍ സാധിക്കുമെങ്കില്‍, അവന്‍ ദൈവത്തിനു മുന്നില്‍ ഉപയോഗിക്കപ്പെടാന്‍ യോഗ്യതയുള്ളവനായിത്തീരും. മനുഷ്യന്‍റെ മനസ്സാക്ഷി എപ്പോഴും മരവിച്ചതായതിനാലും മനുഷ്യന്‍റെ ബോധം ഒരിക്കലും സ്ഥിരതയുള്ളതായിരുന്നില്ല എന്നതിനാലും കൂടുതല്‍ നിര്‍ജീവമായി മാറിക്കൊണ്ടിരിക്കുന്നതിനാലുമാണ് അവൻ ദൈവത്തോട് മത്സരിക്കുന്നത്; അതിനാലാണ് മനുഷ്യന്‍ യേശുവിനെ ക്രൂശില്‍ തറച്ചത്; അതിനാലാണ് ദൈവത്തിന്‍റെ അന്ത്യനാളുകളിലെ മനുഷ്യാവതാരത്തെ തന്‍റെ ഭവനത്തിലേക്കു പ്രവേശിക്കാൻ അവൻ അനുവദിക്കാതിരിക്കുകയും ദൈവത്തിന്‍റെ ജഡശരീരത്തെ അപലപിക്കുകയും ദൈവത്തിന്‍റെ ജഡശരീരത്തെ നീചമായി കാണുകയും ചെയ്യുന്നത്. മനുഷ്യന് അല്പമെങ്കിലും മനുഷ്യത്വമുണ്ടായിരുന്നെങ്കില്‍, അവന്‍ ദൈവത്തിന്‍റെ ജഡാവതാരത്തോട് ഇത്ര ക്രൂരമായി പെരുമാറില്ലായിരുന്നു; അവന് അല്പമെങ്കിലും ബോധമുണ്ടായിരുന്നെങ്കില്‍, അവന്‍ ദൈവത്തിന്‍റെ ജഡാവതാരത്തോട് ഇത്ര നിര്‍ദയമായി പെരുമാറില്ലായിരുന്നു; അവന് അല്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കില്‍, അവന്‍ ദൈവത്തിന്‍റെ ജഡാവതാരത്തിന് ഈ രീതിയില്‍ “നന്ദി അര്‍പ്പിക്കില്ലായിരുന്നു.” മനുഷ്യന്‍ ജീവിക്കുന്നത് ദൈവം ജഡമായ കാലഘട്ടത്തിലാണ്, എന്നിട്ടും ഇത്ര നല്ല ഒരു അവസരം നല്കിയതിന് ദൈവത്തോട് നന്ദി പറയാന്‍ അവനു സാധിക്കുന്നില്ല. അതിനു പകരം ദൈവത്തിന്‍റെ വരവിനെ ശപിക്കുകയോ അല്ലെങ്കില്‍ ദൈവത്തിന്‍റെ ജഡാവതാരം എന്ന വസ്തുതയെ പൂര്‍ണ്ണമായി അവഗണിക്കുകയോ ആണ് അവന്‍ ചെയ്യുന്നത്. അവന്‍ അതിന് എതിരായും അതില്‍ അക്ഷമനായുമാണ് കാണപ്പെടുന്നത്. ദൈവത്തിന്‍റെ വരവിനെ മനുഷ്യന്‍ എങ്ങനെ പരിഗണിക്കുന്നു എന്നത് കണക്കിലെടുക്കാതെ, ദൈവം, ചുരുക്കത്തില്‍, എപ്പോഴും അവന്‍റെ പ്രവൃത്തി—മനുഷ്യൻ അവനെ ഒട്ടും തന്നെ സ്വീകരിക്കാതിരിക്കുകയും അന്ധമായി അവനോട് ആവശ്യങ്ങള്‍ ഉന്നയിക്കുകയുമാണെങ്കില്‍ക്കൂടി—ക്ഷമയോടെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. മനുഷ്യന്‍റെ സ്വഭാവം അത്യന്തം ക്രൂരമാവുകയും അവന്‍റെ ബോധം അത്യന്തം നിര്‍ജീവമാവുകയും അവന്‍റെ മനസ്സാക്ഷി ദുഷ്ടനാല്‍ പൂര്‍ണ്ണമായും ചവിട്ടിമെതിക്കപ്പെടുകയും ഏറെക്കാലം മുമ്പുതന്നെ മനുഷ്യന്‍റെ യഥാര്‍ത്ഥ മനസ്സാക്ഷി അല്ലാതായിത്തീരുകയും ചെയ്തിരുന്നു. മനുഷ്യവര്‍ഗ്ഗത്തിനു മേല്‍ ഇത്രമാത്രം ജീവനും കൃപയും ചൊരിഞ്ഞ ജഡാവതാരമെടുത്ത ദൈവത്തോട് മനുഷ്യന്‍ നന്ദികേട് കാട്ടി എന്നുമാത്രമല്ല, അവന് സത്യം നല്കിയതിന് ദൈവത്തോട് അവന്‍ കൂടുതല്‍ അമര്‍ഷമുള്ളവനായി മാറുകയും ചെയ്തു; മനുഷ്യന് സത്യത്തിൽ അശേഷം താത്പര്യമില്ലാത്തതിനാലാണ് അവൻ ദൈവത്തോട് കൂടുതൽ അമർഷമുള്ളവനായി മാറിയത്. ജഡാവതാരമെടുത്ത ദൈവത്തിനു വേണ്ടി തന്‍റെ ജീവന്‍ സമര്‍പ്പിക്കാന്‍ മനുഷ്യന് കഴിവില്ല എന്നുമാത്രമല്ല, അവന്‍ ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങൾ നേടിയെടുക്കാന്‍ ശ്രമിക്കുകയും, മനുഷ്യന്‍ ദൈവത്തിനു നല്കിയതിന്‍റെ ഡസന്‍ കണക്കിന് മടങ്ങ് പലിശ അവകാശപ്പെടുകയും കൂടി ചെയ്യുകയാണ്. അത്തരം മനസ്സാക്ഷിയും ബോധവുമുള്ള ആളുകള്‍ ഇത് വലിയ കാര്യമല്ല എന്നു കരുതുകയും, അവര്‍ തങ്ങളുടെ പലതും ദൈവത്തിനായി ചെലവഴിച്ചു എന്നും ദൈവം അവര്‍ക്ക് വളരെ കുറച്ചു മാത്രമേ നല്കിയുള്ളൂ എന്നും വിശ്വസിക്കുകയും കൂടി ചെയ്യുന്നു. എനിക്ക് ഒരു പാത്രം വെള്ളം നല്കിയ പേരില്‍, അവരുടെ കരങ്ങള്‍ നീട്ടി ഞാന്‍ അവര്‍ക്ക് രണ്ട് പാത്രം പാലിന്‍റെ തുക നല്കണമെന്ന് ആവശ്യപ്പെടുന്ന, അല്ലെങ്കില്‍ എനിക്ക് ഒരു രാത്രി പാര്‍ക്കാന്‍ ഒരു മുറി നല്കിയതിന്, നിരവധി രാത്രികളിലേക്ക് ഞാന്‍ വാടക അടയ്ക്കണമെന്ന് എന്നോട് ആവശ്യപ്പെടുന്ന ആളുകളുണ്ട്. ഇത്തരത്തിലുള്ള ഒരു മനുഷ്യത്വവും ഇത്തരത്തിലുള്ള ഒരു മനസ്സാക്ഷിയുമൊത്ത് എങ്ങനെയാണ് നിങ്ങള്‍ക്ക് ഇപ്പോഴും ജീവന്‍ നേടാന്‍ ആഗ്രഹിക്കാനാവുക? നിങ്ങള്‍ എത്ര നിന്ദ്യരായ അധമരാണ്! മനുഷ്യരിലെ ഇത്തരത്തിലുള്ള മനുഷ്യത്വവും മനസ്സാക്ഷിയുമാണ്, ജഡാവതാരമെടുത്ത ദൈവത്തെ അഭയസ്ഥാനം കണ്ടെത്താന്‍ സ്ഥലമില്ലാതെ ഭൂമിയില്‍ അലയാന്‍ ഇടയാക്കിയത്. ശരിയായ മനസ്സാക്ഷിയും മനുഷ്യത്വവുമുള്ളവര്‍ ജഡാവതാരമെടുത്ത ദൈവത്തെ ആരാധിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ സേവിക്കുകയും ചെയ്യേണ്ടത് അവന്‍ എത്രമാത്രം പ്രവൃത്തി ചെയ്തിട്ടുണ്ട് എന്നതു കാരണമല്ല, മറിച്ച് അവന്‍ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെങ്കിലും വേണ്ടതാണ്. ഇതാണ് സ്ഥിരബോധമുള്ളവര്‍ ചെയ്യേണ്ടത്, അത് മനുഷ്യന്‍റെ കടമയാണ്. മിക്ക ആളുകളും ദൈവത്തോടുള്ള തങ്ങളുടെ സേവനത്തിലെ വ്യവസ്ഥകളെക്കുറിച്ച് സംസാരിക്കുന്നു: അവര്‍ അവന്‍ ദൈവമാണോ മനുഷ്യനാണോ എന്നതിനു പ്രധാന്യം നല്കുന്നില്ല, അവര്‍ അവരുടെ സ്വന്തം വ്യവസ്ഥകളെക്കുറിച്ച് മാത്രം സംസാരിക്കുകയും അവരുടെ സ്വന്തം അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്താന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എനിക്കു വേണ്ടി പാചകം ചെയ്യുമ്പോള്‍, നിങ്ങള്‍ ഒരു സേവന ഫീസ് എന്നോട് ആവശ്യപ്പെടുന്നു, നിങ്ങള്‍ എനിക്കു വേണ്ടി ഓടുമ്പോള്‍ നിങ്ങള്‍ റണ്ണിംഗ് ഫീസ് ആവശ്യപ്പെടുന്നു, നിങ്ങൾ എനിക്കു വേണ്ടി ജോലി ചെയ്യുമ്പോൾ അതിന്‍റെ കൂലി ആവശ്യപ്പെടുന്നു, നിങ്ങള്‍ എന്‍റെ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ നിങ്ങള്‍ ലോണ്‍ട്രി ഫീസ് ആവശ്യപ്പെടുന്നു, നിങ്ങള്‍ സഭയ്ക്കായി നല്കുമ്പോള്‍ നിങ്ങള്‍ അതിനൊത്ത തുക തിരികെ ആവശ്യപ്പെടുന്നു. നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ പ്രസംഗകന്‍റെ ഫീസ് ആവശ്യപ്പെടുന്നു, നിങ്ങള്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ നിങ്ങള്‍ വിതരണ ആവശ്യപ്പെടുന്നു, നിങ്ങള്‍ എഴുതുമ്പോള്‍ നിങ്ങള്‍ എഴുതുന്നതിനുള്ള ഫീസ് ആവശ്യപ്പെടുന്നു. ഞാന്‍ ഇടപെട്ടിട്ടുള്ളവര്‍ എന്നില്‍നിന്ന് പ്രതിഫലം ആവശ്യപ്പെടുമ്പോള്‍, ഞാന്‍ വീട്ടിലേക്ക് പറഞ്ഞുവിട്ടവര്‍ അവരുടെ പേരിനുണ്ടായ ചേതത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു; അവിവാഹിതരായവര്‍ സ്ത്രീധനം ആവശ്യപ്പെടുന്നു, അല്ലെങ്കില്‍ തങ്ങളുടെ നഷ്ടപ്പെട്ട യുവത്വത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്നു; കോഴിയെ കൊല്ലുന്നവര്‍ കശാപ്പ് ഫീസ് ആവശ്യപ്പെടുന്നു, ഭക്ഷണം ഫ്രൈ ചെയ്യുന്നവര്‍ ഫ്രൈയിംഗ് ഫീസ് ആവശ്യപ്പെടുന്നു, സൂപ്പുണ്ടാക്കുന്നവര്‍ അതിനുള്ള ഫീസ് ആവശ്യപ്പെടുന്നു... ഇതാണ് നിങ്ങളുടെ ഉന്നതവും പ്രബലവുമായ മനുഷ്യത്വം, ഇതാണ് നിങ്ങളുടെ ഊഷ്മളമായ മനസ്സാക്ഷി ആജ്ഞാപിക്കുന്ന നടപടികള്‍. എവിടെയാണ് നിങ്ങളുടെ ബോധം? എവിടെയാണ് നിങ്ങളുടെ മനുഷ്യത്വം? ഞാന്‍ നിങ്ങളോട് പറയട്ടെ! നിങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കില്‍, ഞാന്‍ നിങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കുന്നതാണ്. മനുഷ്യന്‍റെ വേഷമണിഞ്ഞ ഒരു കൂട്ടം വന്യമൃഗങ്ങള്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കയില്ല. സുന്ദരമായ മുഖങ്ങള്‍ക്കു പിന്നില്‍ മൃഗീയ ഹൃദയങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന അത്തരമൊരു കൂട്ടം ആളുകള്‍ക്കു വേണ്ടി ഞാന്‍ അങ്ങനെ കഷ്ടപ്പെടില്ല, രക്ഷ പ്രാപിക്കുന്നതിന് അല്പം പോലും സാദ്ധ്യതയില്ലാത്ത അത്തരമൊരു കൂട്ടം മൃഗങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രയത്നിക്കില്ല. ഞാന്‍ നിങ്ങള്‍ക്കു പുറംതിരിയുന്ന ദിവസം നിങ്ങള്‍ മരിക്കുന്ന ദിവസമാണ്, അത് നിങ്ങളുടെ മേല്‍ അന്ധകാരം വരുന്ന ദിവസമാണ്, വെളിച്ചം നിങ്ങളെ ഉപേക്ഷിക്കുന്ന ദിവസമാണ്. ഞാന്‍ നിങ്ങളോട് പറയട്ടെ! നിങ്ങളുടേതു പോലെയുള്ള ഒരു കൂട്ടത്തോട്, മൃഗങ്ങളെക്കാള്‍ നീചമായ ഒരു കൂട്ടത്തോട് ഞാന്‍ ഒരിക്കലും കരുണ കാണിക്കില്ല! എന്‍റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പരിധികളുണ്ട്, നിങ്ങള്‍ക്കുള്ളതു പോലെയുള്ള മനുഷ്യത്വവും മനസ്സാക്ഷിയുമൊത്ത് ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നതല്ല, കാരണം നിങ്ങള്‍ക്ക് ഒട്ടും മനസ്സാക്ഷിയില്ല, നിങ്ങള്‍ എനിക്ക് വളരെയധികം വേദനയുണ്ടാക്കി, നിങ്ങളുടെ നികൃഷ്ടമായ പെരുമാറ്റം എന്നില്‍ വളരെയധികം വെറുപ്പുളവാക്കിയിരിക്കുന്നു. മനുഷ്യത്വവും മനസ്സാക്ഷിയും ഇത്രയധികം കുറവായിരിക്കുന്നവര്‍ക്ക് രക്ഷ പ്രാപിക്കുന്നതിനുള്ള സാദ്ധ്യത ഒരിക്കലുമുണ്ടാവില്ല; ഇത്തരം ഹൃദയശൂന്യരും നന്ദിയില്ലാത്തവരുമായ ആളുകളെ ഞാന്‍ ഒരിക്കലും രക്ഷിക്കില്ല. എന്‍റെ ദിവസം വരുമ്പോള്‍, എന്‍റെ ഉഗ്രകോപത്തെ ഒരിക്കല്‍ പ്രകോപിപ്പിച്ച അനുസരണക്കേടിന്‍റെ സന്തതികളുടെ മേല്‍ എന്‍റെ ചുട്ടുപൊള്ളുന്ന അഗ്നിനാളങ്ങള്‍ എന്നെന്നേക്കുമായി ഞാന്‍ പെയ്തിറക്കും. ഒരിക്കല്‍ എന്‍റെ നേരെ ആക്ഷേപം ചൊരിയുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്ത ആ മൃഗങ്ങള്‍ക്കു മേല്‍ ഞാന്‍ എന്‍റെ അനന്തമായ ശിക്ഷ ചുമത്തും, ഒരിക്കല്‍ എന്നോടൊപ്പം ഭക്ഷിക്കുകയും എന്നോടൊപ്പം ജീവിക്കുകയും ചെയ്യുകയും എന്നാല്‍ എന്നില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്ത, എന്നെ അധിക്ഷേപിക്കുകയും എന്നെ വഞ്ചിക്കുകയും ചെയ്ത, അനുസരണക്കേടിന്‍റെ മക്കളെ എന്‍റെ കോപാഗ്നിയാല്‍ ഞാന്‍ എന്നേക്കും കത്തിക്കും. എന്‍റെ കോപത്തെ പ്രകോപിപ്പിച്ചവരെയെല്ലാം ഞാന്‍ എന്‍റെ ശിക്ഷയ്ക്കു പാത്രമാക്കും, ഒരിക്കല്‍ എന്‍റെ ചാരത്ത് എനിക്കു തുല്യരായി നില്ക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ എന്നെ ആരാധിക്കുകയോ എന്നെ അനുസരിക്കുകയോ ചെയ്യാതിരുന്ന ആ വന്യമൃഗങ്ങള്‍ക്കു മേല്‍ ഞാന്‍ എന്‍റെ സകല കോപവും ചൊരിയും; ഞാന്‍ മനുഷ്യനെ അടിക്കുന്ന വടി ഒരിക്കല്‍ എന്‍റെ പരിചരണം ആസ്വദിക്കുകയും ഞാന്‍ പറഞ്ഞ നിഗൂഢതകള്‍ ആസ്വദിക്കുകയും, എന്നില്‍നിന്ന് ഭൗതിക ആനന്ദങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്ന ആ മൃഗങ്ങള്‍ക്കു മേല്‍ പതിക്കും. എന്‍റെ സ്ഥാനം എടുക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയോടും ഞാന്‍ ക്ഷമിക്കില്ല; എന്നില്‍നിന്ന് ഭക്ഷണവും വസ്ത്രങ്ങളും തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഒരുവനെയും ഞാന്‍ വെറുതെ വിടില്ല. ഇപ്പോള്‍, നിങ്ങള്‍ ദോഷത്തില്‍ നിന്ന് മുക്തമായിരിക്കുകയും എന്നില്‍നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ അതിരുവിടുന്നത് തുടരുകയും ചെയ്യും. ക്രോധത്തിന്‍റെ ദിവസം വരുമ്പോള്‍, നിങ്ങള്‍ എന്നോട് പിന്നീടൊന്നും ആവശ്യപ്പെടില്ല; ആ സമയത്ത്, നിങ്ങളുടെ ഹൃദയങ്ങളുടെ സംതൃപ്തിക്കായി സ്വയം “ആനന്ദിക്കാന്‍” ഞാന്‍ നിങ്ങളെ അനുവദിക്കും, ഞാന്‍ നിങ്ങളുടെ മുഖം ഭൂമിയിലേക്ക് അമര്‍ത്തുകയും പിന്നീടൊരിക്കലും നിങ്ങള്‍ക്ക് എഴുന്നേല്ക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യും! ഇന്നല്ലെങ്കില്‍ നാളെ, നിങ്ങള്‍ക്കുള്ള ഈ കടം ഞാന്‍ “തിരിച്ചടയ്ക്കാന്‍” പോകുകയാണ്—ഈ ദിവസത്തിന്‍റെ വരവിനായി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുന്നു എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

നിന്ദ്യരായ ഈ ആളുകള്‍ക്ക് തങ്ങളുടെ ധാരാളിത്തം നിറഞ്ഞ അഭിലാഷങ്ങള്‍ വാസ്തവമായും മാറ്റിവച്ച് ദൈവത്തിങ്കലേക്കു മടങ്ങാന്‍ കഴിഞ്ഞാല്‍, അവര്‍ക്ക് രക്ഷ പ്രാപിക്കാനുള്ള അവസരം അപ്പോഴുമുണ്ട്; മനുഷ്യന് വാസ്തവമായും ദൈവത്തിനായി കാംക്ഷിക്കുന്ന ഒരു ഹൃദയമുണ്ടെങ്കില്‍, അവനെ ദൈവം ഉപേക്ഷിക്കില്ല. മനുഷ്യന്‍ ദൈവത്തെ നേടാന്‍ പരാജയപ്പെടുന്നത് ദൈവത്തിന് വികാരമുള്ളതുകൊണ്ടോ, മനുഷ്യരാല്‍ നേടാന്‍ ദൈവത്തിന് വൈമനസ്യമുള്ളതുകൊണ്ടോ അല്ല, മറിച്ച് ദൈവത്തെ നേടാന്‍ മനുഷ്യന് ആഗ്രഹമില്ലാത്തതിനാലും മനുഷ്യന്‍ അടിയന്തിരമായി ദൈവത്തെ തേടാതിരിക്കുന്നതിനാലുമാണ്. വാസ്തവമായും ദൈവത്തെ തേടുന്ന ഒരുവനെ ദൈവത്തിന് എങ്ങനെയാണ് ശപിക്കാനാവുക? സുബോധവും സംവേദനക്ഷമമായ മനസ്സാക്ഷിയുമുള്ള ഒരുവനെ ദൈവത്തിന് എങ്ങനെയാണ് ശപിക്കാനാവുക? ദൈവത്തെ സത്യമായും ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരുവന്‍ എങ്ങനെയാണ് അവന്‍റെ ക്രോധാഗ്നിയില്‍ പതിക്കുന്നത്? ദൈവത്തെ അനുസരിക്കുന്നതില്‍ സന്തോഷമുള്ള ഒരുവനെ എങ്ങനെയാണ് ദൈവത്തിന്‍റെ ഭവനത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാനാവുന്നത്? ദൈവത്തെ സ്നേഹിച്ച് മതിയാകാത്ത ഒരുവന് എങ്ങനെയാണ് ദൈവത്തിന്‍റെ ശിക്ഷയ്ക്ക് പാത്രമാകാനാവുക? ദൈവത്തിനു വേണ്ടി എല്ലാക്കാര്യങ്ങളും ഉപേക്ഷിക്കുന്നതില്‍ സന്തോഷമുള്ള ഒരുവനെ എങ്ങനെയാണ് ഒന്നുമില്ലാത്തവനാക്കുന്നത്? മനുഷ്യൻ ദൈവത്തെ തേടാന്‍ സന്നദ്ധനല്ല, തന്‍റെ സമ്പാദ്യങ്ങള്‍ ദൈവത്തിനായി ചെലവഴിക്കാന്‍ സന്നദ്ധനല്ല, ഒരു ജീവിതകാലത്തിന്‍റെ പ്രയത്നം ദൈവത്തിനായി സമര്‍പ്പിക്കാന്‍ സന്നദ്ധനല്ല; അതിനുപകരം, ദൈവം ഒരുപാട് അകന്നുപോയിരിക്കുന്നു, ദൈവത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ മനുഷ്യന്‍റെ സങ്കല്പങ്ങളോട് പൊരുത്തപ്പെടുന്നില്ല എന്ന് അവന്‍ പറയുന്നു. ഇതുപോലെയുള്ള ഒരു മനുഷ്യത്വത്തോടെ, നിങ്ങളുടെ പ്രയത്നങ്ങളില്‍ നിങ്ങള്‍ ഒരു കുറവും വരുത്തിയില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് ദൈവത്തിന്‍റെ അംഗീകാരം നേടിയെടുക്കാന്‍ സാധിക്കില്ല, നിങ്ങള്‍ ദൈവത്തെ തേടുന്നില്ല എന്ന കാര്യം പറയേണ്ടതുമില്ല. നിങ്ങളാണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ ന്യൂനതയുള്ള വസ്തുക്കള്‍ എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളുടേതിനെക്കാള്‍ നീചമായ ഒരു മാനുഷികതയുമില്ല എന്ന് നിങ്ങള്‍ക്കറിയില്ലേ? നിങ്ങളെ മാനിക്കുന്നതിനായി മറ്റുള്ളവര്‍ നിങ്ങളെ എന്താണ് വിളിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ലേ? ദൈവത്തെ സത്യമായും സ്നേഹിക്കുന്നവര്‍ നിങ്ങളെ വിളിക്കുന്നത് ചെന്നായുടെ പിതാവ്, ചെന്നായുടെ മാതാവ്, ചെന്നായുടെ മകന്‍, ചെന്നായുടെ ചെറുമകന്‍ എന്നൊക്കെയാണ്; നിങ്ങള്‍ ചെന്നായുടെ പിന്മുറക്കാരാണ്, ചെന്നായുടെ ആളുകളാണ്, നിങ്ങള്‍ നിങ്ങളുടെ സ്വന്തം വ്യക്തിത്വം അറിയുകയും അതൊരിക്കലും മറക്കാതിരിക്കുകയും വേണം. നിങ്ങള്‍ ഏതോ മുന്തിയ വ്യക്തിയാണെന്ന് കരുതാതിരിക്കുക: നിങ്ങള്‍ മനുഷ്യവര്‍ഗ്ഗത്തിനിടയിലെ മനുഷ്യരല്ലാത്ത ഏറ്റവും ദുഷ്ടരായ കൂട്ടമാണ്. നിങ്ങള്‍ക്ക് ഇതൊന്നുമറിയില്ലേ? നിങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ എത്രമാത്രം അപകടസാദ്ധ്യതയാണ് ഞാന്‍ ഏറ്റെടുത്തതെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ബോധത്തിന് വീണ്ടും സാധാരണനിലയിലാകാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ മനസ്സാക്ഷിക്ക് സാധാരണനിലയില്‍ പ്രവര്‍ത്തിക്കാനാവുന്നില്ലെങ്കില്‍, ഒരിക്കലും നിങ്ങള്‍ക്ക് “ചെന്നായുടെ” പേര് ഉപേക്ഷിച്ചുകളയാനാവില്ല, ഒരിക്കലും നിങ്ങള്‍ക്ക് ക്രോധത്തിന്‍റെ ദിവസത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല, ഒരിക്കലും നിങ്ങള്‍ക്ക് നിങ്ങളുടെ ശിക്ഷയുടെ ദിവസത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. നിങ്ങള്‍ ജനിച്ചത് നിസ്സാരരായാണ്, ഒരു മൂല്യവുമില്ലാത്ത ഒരു വസ്തുവായാണ്. നിങ്ങള്‍ സ്വഭാവപ്രകാരം വിശക്കുന്ന ചെന്നായ്ക്കളുടെ ഒരു കൂട്ടമാണ്, ചപ്പുചവറുകളുടെ ഒരു കൂമ്പാരമാണ്. ഞാന്‍ നിങ്ങളെപ്പോലെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായല്ല നിങ്ങളിൽ പ്രവര്‍ത്തിക്കുന്നത്, മറിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത മൂലമാണ്. നിങ്ങള്‍ ഈ വിധത്തില്‍ മത്സരിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത് തുടരുകയാണെങ്കില്‍, ഞാന്‍ എന്‍റെ പ്രവൃത്തി അവസാനിപ്പിക്കുകയും ഒരിക്കലും നിങ്ങള്‍ക്കു വേണ്ടി വീണ്ടും പ്രവര്‍ത്തിക്കാതിരിക്കുന്നതുമാണ്. അതിനു വിപരീതമായി, എന്നെ പ്രസാദിപ്പിക്കുന്ന മറ്റൊരു കൂട്ടത്തിലേക്ക് ഞാന്‍ എന്‍റെ പ്രവര്‍ത്തനം മാറ്റുകയും, ഇപ്രകാരം നിങ്ങളെ എന്നെന്നേക്കുമായി വിട്ടുപോകുകയും ചെയ്യുന്നതാണ്. കാരണം, എന്നോട് ശത്രുതയിലായിരിക്കുന്നവരെ നോക്കാന്‍ എനിക്ക് മനസ്സില്ല. അപ്പോള്‍, നിങ്ങള്‍ എന്നോട് ഒത്തുപോകാനാണോ അതോ എനിക്കെതിരെ ശത്രുതയിലാകാനാണോ ആഗ്രഹിക്കുന്നത്?

മുമ്പത്തേത്: ജീവനിലേക്കു വന്നിരിക്കുന്ന ഒരുവനാണോ നിങ്ങൾ?

അടുത്തത്: ദൈവത്തെ അറിയാത്ത സകലരും ദൈവത്തെ എതിര്‍ക്കുന്നവരാണ്

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക