ദൈവത്തിന്റെ വേലയും മനുഷ്യന്റെ അനുഷ്ഠാനവും

മനുഷ്യരുടെ ഇടയിലെ ദൈവത്തിൻറെ വേല മനുഷ്യനിൽ നിന്ന് വേർപെടുത്താനാവാത്തതാണ്, കാരണം മനുഷ്യനാണ് ഈ വേലയുടെ ലക്ഷ്യം, മാത്രമല്ല, ദൈവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുന്ന ദൈവത്തിന്റെ ഒരേയൊരു സൃഷ്ടിയും മനുഷ്യനാണ്. മനുഷ്യൻറെ ജീവിതവും അവന്റെ എല്ലാ പ്രവൃത്തികളും ദൈവത്തിൽ നിന്നും വേർപെടുത്താനാവാത്തതും എല്ലാം ദൈവത്തിന്റെ കരങ്ങളാൽ നിയന്ത്രിക്കപ്പെടുന്നതുമാണ്, ഒരു വ്യക്തിക്കും ദൈവത്തിൽ നിന്ന് സ്വതന്ത്രമായ നിലനിൽപ്പില്ലെന്നും പറയാം. ആർക്കും ഇത് നിഷേധിക്കാനാവില്ല, കാരണം ഇതൊരു വസ്തുതയാണ്. ദൈവം ചെയ്യുന്നതെല്ലാം മനുഷ്യൻറെ നേട്ടത്തിനുവേണ്ടിയും സാത്താൻറെ പദ്ധതികൾക്കെതിരേയുമാണ്. മനുഷ്യന് ആവശ്യമുള്ളതെല്ലാം ദൈവത്തിൽ നിന്ന് വരുന്നു, ദൈവമാണ് മനുഷ്യൻറെ സചേതനത്വത്തിന്റെ ഉറവിടം. അതിനാൽ, ദൈവത്തിൽ നിന്ന് വേർപെടാൻ മനുഷ്യന് കഴിവില്ലതന്നെ. അതിലുപരി, മനുഷ്യനിൽ നിന്ന് വേർപെടാൻ ദൈവത്തിന് ഒരു ഉദ്ദേശ്യവും ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. ദൈവം ചെയ്യുന്ന വേല എല്ലാ മനുഷ്യവർഗത്തിനും വേണ്ടിയാണ്, അവൻറെ ചിന്തകൾ എല്ലായ്‌പ്പോഴും ദയയുള്ളതാണ്. അപ്പോൾ മനുഷ്യനെ സംബന്ധിച്ച് ദൈവത്തിൻറെ വേലയും ചിന്തകളും (അതായത്, ദൈവ ഹിതം) മനുഷ്യൻ അറിഞ്ഞിരിക്കേണ്ട 'ദർശനങ്ങൾ' ആണ്. അത്തരം ദർശനങ്ങളും ദൈവത്തിൻറെ കാര്യനിർവഹണം കൂടിയാണ്, മനുഷ്യനാൽ ചെയ്യാൻ കഴിയാത്ത വേലയുമാണ്. അതേസമയം, തൻറെ വേലയുടെ വേളയിൽ ദൈവം മനുഷ്യനോട് ഉന്നയിക്കുന്ന ആവശ്യകതകളെയാണ് 'അനുഷ്ഠാനം' എന്ന് വിളിക്കുന്നത്. ദർശനങ്ങൾ ദൈവത്തിൻറെ തന്നെ വേലയാണ്, അഥവാ, മനുഷ്യനുവേണ്ടിയുള്ള അവൻറെ ഹിതമാണ്, അല്ലെങ്കിൽ അവൻറെ വേലയുടെ ലക്ഷ്യങ്ങളും പ്രാധാന്യവുമാണ്. ദർശനങ്ങളേയും കാര്യനിർവഹണത്തിൻറെ ഭാഗമാണെന്ന് പറയാൻ കഴിയും, കാരണം, ഈ കാര്യനിർവഹണം ദൈവത്തിൻറെ വേലയാണ്, അത് മനുഷ്യനെയാണ് ലക്ഷ്യമാക്കുന്നത്, അതായത്, ഇത് മനുഷ്യർക്കിടയിൽ ദൈവം ചെയ്യുന്ന വേലയാണ്. മനുഷ്യന് ദൈവത്തെ അറിയുവാൻ ഇടവരുത്തുന്ന മാർഗവും തെളിവുമാണ് ഈ വേല, ഇത് മനുഷ്യന് അങ്ങേയറ്റം പ്രധാനവുമാണ്. ദൈവത്തിന്റെ വേലയുടെ ജ്ഞാനത്തിലേക്ക് ശ്രദ്ധയൂന്നുന്നതിന് പകരം ആളുകൾ ദൈവവിശ്വാസത്തിന്റെ സിദ്ധാന്തങ്ങളിൽ മാത്രം, അതല്ലെങ്കിൽ നിസ്സാരമാംവിധം അപ്രധാനമായ വിശദാംശങ്ങളിൽ മാത്രം ശ്രദ്ധ കൊടുക്കുന്നുവെങ്കിൽ, അപ്പോൾ അവർ ദൈവത്തെ അറിയുകതന്നെയില്ല, അതിലുപരി, ദൈവത്തിൻറെ ഹൃദയം പിന്തുടരുകയുമില്ല. ദൈവത്തെക്കുറിച്ചുള്ള മനുഷ്യൻറെ ജ്ഞാനത്തിന് അങ്ങേയറ്റം സഹായകരമായ ദൈവത്തിൻറെ വേലയെയാണ് ദർശനങ്ങൾ എന്നുവിളിക്കുന്നത്. ഈ ദർശനങ്ങൾ ദൈവത്തിൻറെ വേലയാണ്, ദൈവത്തിൻറെ ഹിതവും ദൈവത്തിൻറെ വേലയുടെ ലക്ഷ്യവും പ്രാധാന്യവുമാണ്; ഇവയെല്ലാം മനുഷ്യന് ഉപകാരപ്രദമാണ്. മനുഷ്യൻ ചെയ്യേണ്ടതിനെയും ദൈവത്തെ പിന്തുടരുന്ന സൃഷ്ടജീവികൾ ചെയ്യേണ്ടതിനെയുമാണ് അനുഷ്ഠാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഇത് മനുഷ്യൻറെ കർത്തവ്യവുമാണ്. പ്രാരംഭം മുതലേ മനുഷ്യൻ ധരിച്ചുവച്ചിരിക്കുന്ന ഒന്നല്ല മനുഷ്യൻ ചെയ്യേണ്ടത്, മറിച്ച് അവൻറെ പ്രവർത്തനവേളയിൽ ദൈവം മനുഷ്യനോട് ഉന്നയിക്കുന്ന ആവശ്യകതകളാണ്. ദൈവത്തിൻറെ വേലയ്ക്കനുസരിച്ച് ഈ ആവശ്യകതകൾ ക്രമേണ കൂടുതൽ ആഴമേറിയതും ഉന്നതവും ആയിത്തീരുന്നു. ഉദാഹരണത്തിന്, ന്യായപ്രമാണയുഗത്തിൽ മനുഷ്യന് നിയമത്തെ പിന്തുടരേണ്ടതുണ്ടായിരുന്നു, കൃപായുഗത്തിലാകട്ടെ മനുഷ്യന് കുരിശ് ചുമക്കേണ്ടതായിവന്നു. ദൈവരാജ്യയുഗം വ്യത്യസ്തമാണ്: മനുഷ്യനിൽനിന്നുള്ളആവശ്യകതകൾ ന്യായപ്രമാണയുഗത്തിലേതിനേക്കാളും കൃപായുഗത്തിലേതിനേക്കാളും ഉയർന്നതാണ്. ദർശനങ്ങൾ കൂടുതൽ ഉന്നതമായി മാറുമ്പോൾ, മനുഷ്യനിൽ നിന്നുള്ള ആവശ്യകതകൾ ഇനിയും ഉയർന്നതും കൂടുതൽ വ്യക്തവും കൂടുതൽ യഥാർഥവുമായിത്തീരുകയും ചെയ്യുന്നു. അതുപോലെ, ദർശനങ്ങളും കൂടൂതൽ വാസ്തവികമായിത്തീരുന്നു. യഥാർഥമായ ഈ ദർശനങ്ങൾ ദൈവത്തോടുള്ള മനുഷ്യൻറെ അനുസരണയ്ക്ക് അനുയോജ്യമാണെന്ന് മാത്രമല്ല, അതിലുപരി മനുഷ്യൻറെ ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിനും അനുയോജ്യമാണ്.

മുമ്പുള്ള യുഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദൈവരാജ്യയുഗത്തിൽ ദൈവത്തിൻറെ വേല കൂടുതൽ പ്രായോഗികവും മനുഷ്യൻറെ സത്തയേയും അവൻറെ പ്രകൃതത്തിലെ മാറ്റങ്ങളേയും കൂടുതലായി ലക്ഷ്യമാക്കുന്നതുമാണ്, ദൈവത്തെ പിന്തുടരുന്നവർക്കെല്ലാം ദൈവത്തിന് സാക്ഷ്യം വഹിക്കാൻ കൂടുതൽ പ്രാപ്തവുമാണത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ദൈവരാജ്യയുഗത്തിൽ അവൻ വേല ചെയ്യുമ്പോൾ, മുമ്പെന്നത്തേതിനേക്കാൾ കൂടുതലായി ദൈവം തന്നെത്തന്നെ മനുഷ്യന് വെളിവാക്കുന്നു, അതായത്, മനുഷ്യൻ അറിഞ്ഞിരിക്കേണ്ട ദർശനങ്ങൾ മുമ്പേതൊരു യുഗത്തിലേതിനേക്കാൾ ഉന്നതമാണ്. മനുഷ്യർക്കിടയിലെ ദൈവത്തിൻറെ വേല അഭൂതപൂർവമായ ഒരു മണ്ഡലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നതിനാൽ, ദൈവരാജ്യയുഗത്തിൽ മനുഷ്യൻ അറിയുന്ന ദർശനങ്ങൾ കാര്യനിർവഹണവേലയിൽ ഉടനീളം ഉണ്ടായിട്ടുള്ളവയിൽ ഏറ്റവും ഉയർന്നതാണ്. ദൈവത്തിൻറെ വേല ഒരു അഭൂതപൂർവമായ മണ്ഡലത്തിലേക്ക് പ്രവേശിച്ചു, അതിനാൽ മനുഷ്യൻ അറിയേണ്ട ദർശനങ്ങൾ എല്ലാ ദർശനങ്ങളിലും വച്ച് ഏറ്റവും ഉന്നതമായിത്തീർന്നിരിക്കുന്നു, തന്മൂലമുള്ള മനുഷ്യൻറെ അനുഷ്ഠാനവും മുമ്പത്തെ ഏതൊരു യുഗത്തിലേതിനേക്കാളും ഉയർന്നതാണ്, കാരണം, മനുഷ്യൻറെ അനുഷ്ഠാനം ദർശനങ്ങൾക്കൊപ്പം മാറുന്നു, ദർശനങ്ങളുടെ പൂർണത മനുഷ്യനിൽനിന്നുള്ള ആവശ്യകതകളുടെ പൂർണതയെ അടയാളപ്പെടുത്തുന്നു. ദൈവത്തിന്റെ കാര്യനിർവഹണമെല്ലാം പരിസമാപ്തിയിലെത്തിയാലുടൻ മനുഷ്യന്റെ അനുഷ്ഠാനവും നിലയ്ക്കുന്നു, ദൈവത്തിന്റെ വേലയില്ലെങ്കിൽ, പഴയകാലങ്ങളിലെ സിദ്ധാന്തവുമായി ചേർന്നുനിൽക്കുകയല്ലാതെ മനുഷ്യന് മറ്റൊരു നിവൃത്തിയുമുണ്ടായിരിക്കുകയില്ല, അല്ലെങ്കിൽ, ആശ്രയിക്കാൻ ഒരിടവുമുണ്ടായിരിക്കുകയില്ല. പുതിയ ദർശനങ്ങളില്ലെങ്കിൽ മനുഷ്യനിൽ നിന്ന് പുതിയ അനുഷ്ഠാനമൊന്നുമുണ്ടാകില്ല; പൂർണമായ ദർശനങ്ങളില്ലാതെ മനുഷ്യനിൽ നിന്ന് പൂർണമായ അനുഷ്ഠാനവുമുണ്ടാകില്ല; ഉയർന്ന ദർശനങ്ങളില്ലെങ്കിൽ മനുഷ്യനിൽ നിന്ന് ഉയർന്ന അനുഷ്ഠാനവുമുണ്ടാകില്ല. ദൈവത്തിൻറെ ചുവടുകൾക്കൊപ്പം മനുഷ്യൻറെ അനുഷ്ഠാനവും മാറുന്നു, അതുപോലെതന്നെ, ദൈവത്തിൻറെ വേലയ്ക്കൊപ്പം മനുഷ്യൻറെ അറിവും അനുഭവവും മാറുന്നു. മനുഷ്യൻ എത്ര കഴിവുള്ളവനാണെങ്കിലും ശരി, അവൻ അപ്പോഴും ദൈവത്തിൽ നിന്ന് വേർതിരിക്കാനാവാത്തവനാണ്. ദൈവം ഒരു നിമിഷത്തേക്ക് വേല നിർത്തിവെക്കുകയാണെങ്കിൽ, അവൻറെ ക്രോധത്താൽ മനുഷ്യൻ തൽക്ഷണം മരിക്കും. മനുഷ്യന് വീമ്പുപറയാൻ ഒന്നുമില്ല, കാരണം ഇന്ന് മനുഷ്യൻറെ ജ്ഞാനം എത്ര ഉയർന്നതാണെങ്കിലും ശരി, അവൻറെ അനുഭവങ്ങൾ എത്ര ആഴമുള്ളതാണെങ്കിലും ശരി, ദൈവത്തിൻറെ വേലയിൽ നിന്ന് അവനെ വേർതിരിക്കാനാവില്ല—കാരണം, മനുഷ്യൻറെ അനുഷ്ഠാനവും ദൈവവിശ്വാസത്തിൽ അവൻ തേടേണ്ടതും ദർശനങ്ങളിൽ നിന്ന് വേർതിരിക്കാനാവാത്തവയാണ്. ദൈവത്തിൻറെ വേലയുടെ ഓരോ സന്ദർഭത്തിലും മനുഷ്യന് അറിയേണ്ടതായ ദർശനങ്ങൾ ഉണ്ട്, ഇവയ്ക്ക് അനുസൃതമായി മനുഷ്യനിൽ നിന്ന് ഉചിതമായ ആവശ്യകതകൾ നിശ്ചയിക്കപ്പെടുന്നു. അടിസ്ഥാനമായി ഈ ദർശനങ്ങൾ ഇല്ലെങ്കിൽ കേവലം അനുഷ്ഠാനത്തിനുള്ള കഴിവ് മനുഷ്യന് ഇല്ലാതാകും, ഇടർച്ചയില്ലാതെ ദൈവത്തെ പിന്തുടരുന്നതിനും മനുഷ്യന് പ്രാപ്തിയില്ലാതാകും. മനുഷ്യന് ദൈവത്തെ അറിയില്ലെങ്കിൽ, അവൻറെ ഹിതം മനുഷ്യൻ ഗ്രഹിക്കുന്നില്ലെങ്കിൽ മനുഷ്യൻ ചെയ്യുന്നതെല്ലാം നിരർത്ഥകമാകുന്നു, ദൈവത്താൽ അംഗീകരിക്കപ്പെടുന്നതിന് പ്രാപ്തിയില്ലാതെയുമാകുന്നു. മനുഷ്യൻറെ അനുഗ്രഹങ്ങൾ എത്ര സമൃദ്ധമാണെങ്കിലും ശരി, ദൈവത്തിൻറെ വേലയിൽ നിന്നും അവൻറെ മാർഗനിർദേശത്തിൽ നിന്നും അവൻ അപ്പോഴും അഭേദ്യനാണ്. മനുഷ്യൻറെ പ്രവൃത്തികൾ എത്രതന്നെ മെച്ചമാണെങ്കിലും ശരി, എത്ര പ്രവൃത്തികൾ മനുഷ്യൻ ചെയ്യുന്നുവെങ്കിലും ശരി, അപ്പോഴും മനുഷ്യർക്ക് ദൈവത്തിൻറെ വേലയ്ക്ക് പകരക്കാരാവാൻ കഴിയില്ല. അതിനാൽ, ഒരു സാഹചര്യത്തിലും മനുഷ്യൻറെ അനുഷ്ഠാനം ദർശനങ്ങളിൽ നിന്ന് വേർപെടുത്താനാവില്ല. പുതിയ ദർശനങ്ങൾ അംഗീകരിക്കാത്തവർക്ക് പുതിയ അനുഷ്ഠാനവുമുണ്ടാകില്ല. അവരുടെ അനുഷ്ഠാനത്തിന് സത്യവുമായി യാതൊരു ബന്ധവുമില്ല, കാരണം അവർ സിദ്ധാന്തത്തെ അനുസരിക്കുകയും കാലഹരണപ്പെട്ട നിയമം പാലിക്കുകയും ചെയ്യുന്നു. അവർക്ക് പുതിയ ദർശനങ്ങളൊന്നും തന്നെയില്ല. തത്ഫലമായി പുതിയ യുഗത്തിൻറേതായ ഒന്നുംതന്നെ അവർ അനുഷ്ഠിക്കുന്നില്ല. അവർക്ക് ദർശനങ്ങൾ നഷ്ടപ്പെട്ടു, അതിലൂടെ പരിശുദ്ധാത്മാവിൻറെ വേലയും സത്യവും അവർക്ക് നഷ്ടപ്പെട്ടു. സത്യമില്ലാത്തവർ അസംബന്ധത്തിൻറെ സന്തതികളാണ്, അവർ സാത്താൻറെ ആൾരൂപങ്ങളാണ്. ഒരുവൻ എങ്ങനെയുള്ള ആളായാലും ശരി, ദൈവത്തിൻറെ വേലയുടെ ദർശനങ്ങളില്ലാതിരിക്കാൻ അവർക്കാവില്ല, പരിശുദ്ധാത്മാവിൻറെ സാന്നിദ്ധ്യം ഇല്ലാതിരിക്കാനും കഴിയില്ല. ഒരുവന് ദർശനങ്ങൾ നഷ്ടപ്പെട്ടാൽ ഉടൻ അവൻ ഹേഡീസിലേക്ക് വീഴുകയും അന്ധകാരത്തിൽ ജീവിക്കുകയും ചെയ്യുന്നു. ദർശനങ്ങളില്ലാത്ത മനുഷ്യർ ദൈവത്തെ മൂഢരായി പിന്തുടരുന്നവരാണ്. അവർ പരിശുദ്ധാത്മാവിൻറെ വേലയുടെ അഭാവമുള്ളവരാണ്. അവർ നരകത്തിൽ ജീവിക്കുന്നു. അത്തരം ആളുകൾ സത്യത്തെ പിന്തുടരുന്നില്ല, പകരം ദൈവത്തിൻറെ നാമം പരസ്യപ്പലക പോലെ തൂക്കിയിടുന്നു. പരിശുദ്ധാത്മാവിൻറെ വേല അറിയാത്തവർ, മനുഷ്യജന്മമെടുത്ത ദൈവത്തെ അറിയാത്തവർ, വേലയുടെ മൂന്ന് ഘട്ടങ്ങൾ ദൈവത്തിന്റെ കാര്യനിർവഹണത്തിൻറെ സമഗ്രതയിൽ അറിയാത്തവർ—അവർ ദർശനങ്ങൾ അറിയുന്നില്ല, അതിനാൽ സത്യമില്ലാത്തവരുമാണ്. സത്യത്തെ ഉൾക്കൊള്ളാത്തവരെല്ലാം ദുർവൃത്തരല്ലേ? സത്യത്തെ അനുഷ്ഠിക്കാൻ തയ്യാറുള്ളവർ, ദൈവത്തിന്റെ ജ്ഞാനത്തെ തേടാൻ തയ്യാറുള്ളവർ, ദൈവവുമായി ശരിക്കും സഹകരിക്കുന്നവർ, ഇങ്ങനെയുള്ള ആളുകൾക്കുവേണ്ടിയാണ് ദർശനങ്ങൾ അടിസ്ഥാനമായി വർത്തിക്കുന്നത്. അവർ ദൈവത്താൽ അംഗീകരിക്കപ്പെട്ടവരാണ്, കാരണം അവർ ദൈവവുമായി സഹകരിക്കുന്നു, ഈ സഹകരണമാണ് മനുഷ്യനാൽ അനുഷ്ഠിക്കപ്പെടേണ്ടത്.

അനുഷ്ഠാനത്തിലേക്കുള്ള പല മാർഗങ്ങൾ ദർശനങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നു. മനുഷ്യനോടുള്ള പ്രായോഗിക ആവശ്യകതകളും ദർശനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു, അതുപോലെ മനുഷ്യൻഅറിയേണ്ട ദൈവത്തിൻറെ വേലയും അതിൽ ഉൾപ്പെട്ടിരിക്കുന്നു. പണ്ട്, പല സ്ഥലങ്ങളിൽ വെച്ച് നടന്നിട്ടുള്ള പ്രത്യേക കൂട്ടായ്മകളിലും മഹാ സമ്മേളനങ്ങളിലും അനുഷ്ഠാന മാർഗത്തിൻറെ ഒരു വശം മാത്രമേ അരുളിചെയ്യപ്പെട്ടിട്ടുള്ളൂ. കൃപായുഗത്തിൽ പ്രയോഗത്തിൽ വരുത്തേണ്ടിയിരുന്ന അനുഷ്ഠാനമായിരുന്നു അത്, ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവുമായി അതിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. കാരണം, യേശുവിൻറെ ക്രൂശീകരണം മാത്രമായിരുന്നു കൃപായുഗത്തിലെ ദർശനം, അതിനേക്കാൾ വലിയ ദർശനങ്ങൾ ഉണ്ടായിരുന്നില്ല. ക്രൂശീകരണത്തിലൂടെയുള്ള മനുഷ്യരാശിയുടെ വീണ്ടെടുക്കൽ വേലയെക്കാൾ കൂടുതലായി ഒന്നും മനുഷ്യൻ അറിയേണ്ടതില്ലായിരുന്നു. അതിനാൽ, കൃപായുഗത്തിൽ മനുഷ്യന് അറിയുന്നതിനായി മറ്റ് ദർശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ രീതിയിൽ, മനുഷ്യന് ദൈവത്തെക്കുറിച്ച് വളരെക്കുറച്ച് അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. യേശുവിൻറെ സ്‌നേഹത്തിനും സഹാനുഭൂതിക്കും പുറമെ നിസ്സാരവും പരിതാപകരവുമായ കാര്യങ്ങൾ മാത്രമേ മനുഷ്യന് അനുഷ്ഠിക്കേണ്ടതായി ഉണ്ടായിരുന്നുള്ളൂ, ഇന്നത്തേതിൽ നിന്ന് വളരെയേറെ വ്യത്യസ്തമായ കാര്യങ്ങൾ. മുമ്പ്, അവന്റെ സമ്മേളനം ഏതുവിധത്തിലായിരുന്നുവെങ്കിലും ശരി, ദൈവത്തിൻറെ വേലയുടെ പ്രായോഗിക പരിജ്ഞാനത്തെക്കുറിച്ച് സംസാരിക്കാൻ മനുഷ്യൻ അപ്രാപ്തനായിരുന്നു, മനുഷ്യന് പ്രവേശിക്കാൻ ഏറ്റവും അനുയോജ്യമായ അനുഷ്ഠാനമാർഗം ഏതെന്ന് വ്യക്തമായി പറയാൻ അത്രപോലും ആർക്കും കഴിവില്ലായിരുന്നു. സഹനശീലത്തിൻറെയും ക്ഷമയുടെയും അടിത്തറയിലേക്ക് ചില നിസ്സാരമായ വിശദാംശങ്ങൾ കേവലം കൂട്ടിച്ചേർക്കുക മാത്രം മനുഷ്യൻ ചെയ്തു. അവൻറെ അനുഷ്ഠാനത്തിൻറെ സത്തയിൽ ഒരു മാറ്റവും ഉണ്ടായതേയില്ല; കാരണം, അതേ യുഗത്തിൽ തന്നെ പുതിയ വേലയൊന്നും ദൈവം ചെയ്തില്ല, സഹനശീലവും ക്ഷമയും, അല്ലെങ്കിൽ കുരിശ് ചുമക്കലും മാത്രമായിരുന്നു അവൻ മനുഷ്യനോട് ഉന്നയിച്ച ആവശ്യകതകൾ. അത്തരം അനുഷ്ഠാനങ്ങൾക്കു പുറമെ, യേശുവിൻറെ ക്രൂശീകരണത്തേക്കാൾ ഉയർന്ന ദർശനങ്ങളൊന്നും ഉണ്ടായിരുന്നില്ല. മുൻകാലങ്ങളിൽ മറ്റ് ദർശനങ്ങളെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല, കാരണം ദൈവം വലിയ തോതിലുള്ളവേലയൊന്നും ചെയ്തില്ല, അതിനാൽ മനുഷ്യനോട് പരിമിതമായ ആവശ്യകതകൾ മാത്രം അവൻ ഉന്നയിച്ചു. ഇത്തരത്തിൽ, മനുഷ്യൻ എന്തുതന്നെ ചെയ്താലും ശരി, ഈ അതിർവരമ്പുകൾ ലംഘിക്കുന്നതിന് മനുഷ്യൻ അപ്രാപ്തനായിരുന്നു, അതിർവരമ്പുകൾ എന്നുവെച്ചാൽ, മനുഷ്യന് അനുഷ്ഠിക്കാനായി ചില നിസ്സാരവും ആഴംകുറഞ്ഞതുമായ കാര്യങ്ങൾ. ഇന്ന് ഞാൻ മറ്റ് ദർശനങ്ങളെക്കുറിച്ച് സംസാരിക്കുന്നു, കാരണം ഇന്ന് കൂടുതൽ വേല ചെയ്യപ്പെട്ടിട്ടുണ്ട്, ന്യായപ്രമാണയുഗത്തിലേതിനേക്കാളും കൃപായുഗത്തിലേതിനേക്കാളും പല മടങ്ങ് അധികം വേല. മനുഷ്യനിൽനിന്നുള്ള ആവശ്യകതകളും മുമ്പത്തെ യുഗങ്ങളിലേതിനേക്കാൾ പല മടങ്ങ് കൂടുതലാണ്. അത്തരം വേല പൂർണമായി അറിയുന്നതിനുള്ള കഴിവ് മനുഷ്യന് ഇല്ലെങ്കിൽ അതിൽ വലിയ പ്രാധാന്യമൊന്നും ഉൾക്കൊള്ളുന്നില്ല; ഒരു മുഴുവൻ ജീവിതകാലത്തിൻറേയും പരിശ്രമം മനുഷ്യൻ സമർപ്പിക്കുന്നില്ലെങ്കിൽ ഇത്തരം വേലയെ പൂർണമായും അറിയുന്നതിന് മനുഷ്യന് ബുദ്ധിമുട്ടുണ്ടാകുമെന്ന് പറയാം. ജയിച്ചടക്കൽ വേലയിൽ അനുഷ്ഠാനത്തിൻറെ മാർഗത്തെക്കുറിച്ച് മാത്രം സംസാരിക്കുന്നത് മനുഷ്യനെ ജയിച്ചടക്കൽ അസാധ്യമാക്കും. മനുഷ്യനിൽനിന്നുള്ള ആവശ്യകതകളൊന്നും വയ്ക്കാതെ ദർശനങ്ങളെക്കുറിച്ചു മാത്രമുള്ള സംസാരവും മനുഷ്യൻറെ ജയിച്ചടക്കൽ അസാധ്യമാക്കും. അനുഷ്ഠാനത്തിൻറെ മാർഗമല്ലാതെ മറ്റൊന്നും സംസാരിക്കുന്നില്ലെങ്കിൽ മനുഷ്യൻറെ ദൗർബല്യത്തെ പ്രഹരിക്കുന്നതും മനുഷ്യൻറെ സങ്കൽപ്പങ്ങളെ ചിതറിക്കുന്നതും അസാധ്യമാകും, അതുപോലെതന്നെ മനുഷ്യനെ പൂർണമായി ജയിച്ചടക്കുന്നതും അസാധ്യമാകും. മനുഷ്യനെ ജയിച്ചടക്കുന്നതിലെ പ്രധാന ഉപകരണം ദർശനങ്ങളാണ്, എന്നിരുന്നാലും ദർശനങ്ങളല്ലാതെ മറ്റൊരു അനുഷ്ഠാനമാർഗവും ഇല്ലെങ്കിൽ മനുഷ്യന് പിന്തുടരാൻ മാർഗമുണ്ടാകില്ല, പ്രവേശനത്തിനുള്ള മാർഗങ്ങൾ അത്രപോലും ഉണ്ടാകില്ല. തുടക്കം മുതൽ അവസാനം വരെ ദൈവത്തിൻറെ വേലയുടെ തത്ത്വം ഇതായിരുന്നു: ദർശനങ്ങളിൽ അനുഷ്ഠാനത്തിൽ വരുത്താൻ കഴിയുന്നതുണ്ട്, അതുപോലെതന്നെ അനുഷ്ഠാനം കൂടാതെയുള്ള ദർശനങ്ങളുമുണ്ട്. മനുഷ്യൻറെ സചേതനത്വത്തിന്റേയും പ്രകൃതത്തിന്റേയും മാറ്റങ്ങളുടെ തോത് ദർശനങ്ങളിലെ മാറ്റങ്ങളെ അനുധാവനം ചെയ്യുന്നു. മനുഷ്യൻ സ്വന്തം ശ്രമങ്ങളെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ വലിയ തോതിലുള്ള മാറ്റമൊന്നും നേടാൻ അവന് കഴിയില്ല. ദർശനങ്ങൾ ദൈവത്തിൻറെ തന്നെ വേലയെക്കുറിച്ചും ദൈവത്തിൻറെ കാര്യനിർവഹണത്തെക്കുറിച്ചും സംസാരിക്കുന്നു. അനുഷ്ഠാനം മനുഷ്യൻറെ അനുഷ്ഠാനത്തിൻറെ മാർഗത്തെയും മനുഷ്യൻറെ നിലനിൽപ്പിൻറെ വഴിയെയും സൂചിപ്പിക്കുന്നു. ദൈവത്തിൻറെ എല്ലാ കാര്യനിർവഹണത്തിലും ദർശനങ്ങളും അനുഷ്ഠാനവും തമ്മിലുള്ള ബന്ധം ദൈവവും മനുഷ്യനുമായുള്ള ബന്ധമാണ്. ദർശനങ്ങൾ നീക്കംചെയ്യുകയോ അല്ലെങ്കിൽ, അനുഷ്ഠാനത്തെക്കുറിച്ച് സംസാരിക്കാതെ ദർശനങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുകയോ ചെയ്താൽ, അതുമല്ലെങ്കിൽ ദർശനങ്ങൾ മാത്രം ഉണ്ടായിരിക്കുകയും മനുഷ്യൻറെ അനുഷ്ഠാനത്തെ ഉന്മൂലനം ചെയ്യുകയും ചെയ്താൽ, അത്തരം കാര്യങ്ങൾ ദൈവത്തിൻറെ കാര്യനിർവഹണമായി പരിഗണിക്കാനാവില്ല, മനുഷ്യവർഗത്തിനുവേണ്ടിയാണ് ദൈവത്തിൻറെ വേല ചെയ്യപ്പെട്ടതെന്ന് പറയാൻ അത്രപോലും കഴിയില്ല; ഇത്തരത്തിൽ, മനുഷ്യൻറെ കർത്തവ്യം ഒഴിവാക്കപ്പെടുമെന്നുമാത്രമല്ല, അത് ദൈവത്തിൻറെ വേലയുടെ ഉദ്ദേശ്യത്തെ നിഷേധിക്കലുമാകും. ദൈവത്തിൻറെ വേലയുടെ ഇടപെടലില്ലാതെ, തുടക്കം മുതൽ അവസാനം വരെ മനുഷ്യൻ അനുഷ്ഠിക്കുക മാത്രമേ ചെയ്യേണ്ടതുള്ളുവെങ്കിൽ, അതിലുപരി, മനുഷ്യന് ദൈവത്തിൻറെ വേലയെക്കുറിച്ച് അറിയേണ്ടതില്ലെങ്കിൽ, അത്തരം വേലയെ ദൈവത്തിൻറെ കാര്യനിർവഹണമെന്ന് അത്രപോലും വിളിക്കാനാവില്ല. മനുഷ്യൻ ദൈവത്തെ അറിയാതിരിക്കുകയും ദൈവഹിതത്തെക്കുറിച്ച് അജ്ഞരായിരിക്കുകയും, അവ്യക്തവും അമൂർത്തവുമായ രീതിയിൽ അന്ധമായി അവൻറെ അനുഷ്ഠാനം നിർവഹിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ ഒരിക്കലും പൂർണയോഗ്യതയുള്ള ഒരു സൃഷ്ടിയായിത്തീരില്ല. അതിനാൽ, ഈ രണ്ട് കാര്യങ്ങളും ഒഴിച്ചുകൂടാനാവാത്തവയാണ്. ദൈവത്തിൻറെ വേല മാത്രമേ ഉള്ളൂ എങ്കിൽ, എന്നുപറഞ്ഞാൽ, ദർശനങ്ങൾ മാത്രമേ ഉള്ളൂ എങ്കിൽ, മനുഷ്യൻറെ സഹകരണമോ അനുഷ്ഠാനമോ ഇല്ലെങ്കിൽ, അത്തരം കാര്യങ്ങളെ ദൈവത്തിൻറെ കാര്യനിർവഹണമെന്ന് വിളിക്കാൻ കഴിയില്ല. മനുഷ്യൻറെ അനുഷ്ഠാനവും പ്രവേശനവും മാത്രമേ ഉള്ളൂഎങ്കിൽ, മനുഷ്യൻ പ്രവേശിച്ചിരിക്കുന്ന മാർഗം എത്ര ഉന്നതമാണെങ്കിലും ശരി, അതും അംഗീകരിക്കാനാവില്ല. മനുഷ്യൻറെ പ്രവേശനം വേലയ്ക്കും ദർശനങ്ങൾക്കും ഒപ്പം ക്രമേണ മാറണം, പെട്ടെന്നൊരു തോന്നലിൽ അതിന് മാറാനാവില്ല. മനുഷ്യൻറെ അനുഷ്ഠാനത്തിൻറെ തത്ത്വങ്ങൾ സ്വതന്ത്രമോ നിയന്ത്രണരഹിതമോ അല്ല, എന്നാൽ, അവ ചില പരിധികൾക്കുള്ളിലാണ് നിബന്ധിച്ചിരിക്കുന്നത്. അത്തരം തത്ത്വങ്ങൾ വേലയുടെ ദർശനങ്ങൾക്കൊപ്പം മാറുന്നു. അതുകൊണ്ട്, ദൈവത്തിൻറെ കാര്യനിർവഹണം ആത്യന്തികമായി ദൈവത്തിൻറെ വേലയിലേക്കും മനുഷ്യൻറെ അനുഷ്ഠാനത്തിലേക്കും വരുന്നു.

മനുഷ്യവർഗത്തെ പ്രതി മാത്രമാണ് കാര്യനിർവഹണവേല ഉണ്ടായത്, അതായത്, മനുഷ്യവർഗത്തിൻറെ നിലനിൽപ് കാരണം മാത്രമാണ് അത് ഉണ്ടായത്എന്നർഥം. മനുഷ്യവർഗത്തിനു മുമ്പ്, അല്ലെങ്കിൽ പ്രാരംഭത്തിൽ, സ്വർഗങ്ങളും ഭൂമിയും സകലതും സൃഷ്ടിക്കപ്പെട്ടപ്പോൾ, കാര്യനിർവഹണം ഉണ്ടായിരുന്നില്ല. ദൈവത്തിൻറെ മുഴുവൻ വേലയിലും മനുഷ്യന് ഉപകാരപ്രദമായ ഒരു അനുഷ്ഠാനവുമില്ലെങ്കിൽ, അതായത്, ദുഷിച്ച മനുഷ്യവർഗത്തിൻമേൽ ദൈവം അനുയോജ്യമായ ആവശ്യകതകൾ ഉന്നയിച്ചില്ലെങ്കിൽ (ദൈവത്തിൻറെ വേലയിൽ മനുഷ്യൻറെ അനുഷ്ഠാനത്തിനായി യോജിച്ച മാർഗം ഇല്ലെങ്കിൽ), ഈ വേലയെ ദൈവത്തിൻറെ കാര്യനിർവഹണമെന്ന് വിളിക്കാൻ കഴിയില്ല. തങ്ങളുടെഅനുഷ്ഠാനവുമായി എങ്ങനെ മുന്നോട്ടുപോകണമെന്ന് ദുഷിച്ച മനുഷ്യവർഗത്തോട് പറയുക എന്നതുമാത്രമാണ് ദൈവത്തിൻറെ വേലയുടെ സമഗ്രതയിൽ ഉൾക്കൊണ്ടിരുന്നതെങ്കിൽ, ദൈവം സ്വന്തം സംരംഭങ്ങളിൽ ഒന്നു പോലും നിർവഹിച്ചില്ലെങ്കിൽ, അവൻറെ ജ്ഞാനത്തിന്റേയോ സർവ്വശക്തിത്വത്തിന്റേയോ ഒരു തരിപോലും പ്രദർശിപ്പിച്ചില്ലെങ്കിൽ, മനുഷ്യനുമേൽ ദൈവം ഉന്നയിക്കുന്ന ആവശ്യകതകൾ എത്ര ഉയർന്നതാണെങ്കിലും ശരി, ദൈവം മനുഷ്യർക്കിടയിൽ എത്ര കാലം ജീവിച്ചുവെന്നാലും ശരി, മനുഷ്യൻ ദൈവത്തിൻറെ പ്രകൃതത്തെക്കുറിച്ച് ഒന്നും തന്നെ അറിയില്ല; ഇവ്വിധമാണെങ്കിൽ, ഇത്തരത്തിലുള്ള വേല ദൈവത്തിൻറെ കാര്യനിർവഹണമാണെന്ന് വിളിക്കപ്പെടാൻ അർഹത വളരെ കുറഞ്ഞതാണ്. ലളിതമായിപ്പറഞ്ഞാൽ, ദൈവത്തിൻറെ കാര്യനിർവഹണവേല ദൈവം ചെയ്ത വേലയും ദൈവത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ ദൈവം വീണ്ടെടുത്തവർ ചെയ്ത മുഴുവൻ വേലയുമാണ്. അത്തരം വേലയെ കാര്യനിർവഹണമെന്ന് സംഗ്രഹിക്കാം. മറ്റൊരുതരത്തിൽ പറഞ്ഞാൽ, മനുഷ്യർക്കിടയിലുള്ള ദൈവത്തിൻറെ വേലയെയും അവനെ അനുഗമിക്കുന്നവർക്കെല്ലാം അവനുമായുള്ള സഹകരണത്തേയും ഒരുമിച്ച് കാര്യനിർവഹണം എന്നുവിളിക്കുന്നു. ഇവിടെ, ദൈവത്തിൻറെ വേലയെ ദർശനങ്ങളെന്നു വിളിക്കുന്നു, മനുഷ്യൻറെ സഹകരണത്തെ അനുഷ്ഠാനമെന്നും വിളിക്കുന്നു. ദൈവത്തിൻറെ വേല എത്ര ഉന്നതമാണോ (അതായത്, ദർശനങ്ങൾ ഉന്നതമാകുന്തോറും) അത്രത്തോളം ദൈവത്തിൻറെ പ്രകൃതം മനുഷ്യന് വ്യക്തമാക്കപ്പെടും, അതെത്രത്തോളം മനുഷ്യന്റെ സങ്കല്പങ്ങൾക്കെതിരാണോ, അത്രത്തോളം മനുഷ്യൻറെ അനുഷ്ഠാനവും സഹകരണവും ഉന്നതമായിത്തീരും. മനുഷ്യനെക്കൊണ്ടുള്ള ആവശ്യകതകൾ കൂടുന്തോറും ദൈവത്തിന്റെ വേലയ്ക്ക് മനുഷ്യൻറെ സങ്കല്പങ്ങളുമായുള്ള വൈരുദ്ധ്യം വർധിക്കും. തത്ഫലമായി, മനുഷ്യൻറെ പരീക്ഷകളും അവൻ നിറവേറ്റേണ്ട മാനദണ്ഡങ്ങളും ഉയർന്നതായിത്തീരുന്നു. ഈ വേലയുടെ പരിസമാപ്തിയിൽ എല്ലാ ദർശനങ്ങളും പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടാകും, മനുഷ്യൻ അനുഷ്ഠിക്കേണ്ടതായിട്ടുള്ളതൊക്കെയും അതിൻറെ തികവിന്റെ പാരമ്യത്തിയിലെത്തിയിട്ടുണ്ടാകും. ഓരോരുത്തരേയും തരമനുസരിച്ച് വർഗീകരിക്കുന്ന സമയവും ഇതായിരിക്കും, കാരണം മനുഷ്യന് അറിയേണ്ടതായിട്ടുള്ളതെല്ലാം മനുഷ്യനെ കാണിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കും. അതിനാൽ, ദർശനങ്ങൾ അവയുടെ പരമകാഷ്ഠയിലെത്തുമ്പോൾ വേലയും അതനുസരിച്ച് അതിൻറെ പരിസമാപ്തിയോടടുക്കും, ഒപ്പം, മനുഷ്യൻറെ അനുഷ്ഠാനവും അതിൻറെ പാരമ്യത്തിൽ എത്തിയിട്ടുണ്ടാകും. ദൈവത്തിൻറെ വേലയെ അടിസ്ഥാനപ്പെടുത്തിയാണ് മനുഷ്യൻറെ അനുഷ്ഠാനം, ദൈവത്തിൻറെ കാര്യനിർവഹണം അതിൻറെ പൂർണതയിൽ പ്രകാശിപ്പിക്കാൻ കഴിയുന്നത് മനുഷ്യൻറെ അനുഷ്ഠാനത്തിൻറെയും സഹകരണത്തിൻറെയും കൂടി ഫലമായിട്ടാണ്. മനുഷ്യൻ ദൈവത്തിൻറെ വേലയുടെ ഏറ്റവും നല്ല കാഴ്ചാഫലവും, ദൈവത്തിൻറെ കാര്യനിർവഹണവേലയുടെയെല്ലാം ലക്ഷ്യവും, ദൈവത്തിൻറെ മുഴുവൻ കാര്യനിർവഹണത്തിൻറേയും ഉത്പന്നവുമാണ്. മനുഷ്യൻറെ സഹകരണമില്ലാതെ ദൈവം ഒറ്റയ്ക്ക് വേല ചെയ്തുവെങ്കിൽ അവൻറെ മുഴുവൻ വേലയുടേയും സ്ഫുടരൂപമായി വർത്തിക്കാൻ ഒന്നുമുണ്ടാകില്ല, ദൈവത്തിൻറെ കാര്യനിർവഹണത്തിന് അപ്പോൾചെറിയപ്രാധാന്യം പോലും ഉണ്ടാകില്ല. ദൈവത്തിൻറെ വേലയ്ക്ക് പുറമെ, അവൻറെ വേലയെ പ്രകാശിപ്പിക്കുന്നതിനും അതിൻറെ സർവശക്തിത്വവും ജ്ഞാനവും തെളിയിക്കുന്നതിനും ഉതകുന്ന ഉചിതമായ ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ മാത്രമേ ദൈവത്തിന് അവൻറെ കാര്യനിർവഹണത്തിൻറെ ലക്ഷ്യവും ഒപ്പം, സാത്താനെ പൂർണമായും പരാജയപ്പെടുത്തുന്നതിനായി ഈ വേലയെല്ലാം ഉപയോഗിക്കുകഎന്ന ലക്ഷ്യവും നേടാൻ കഴിയൂ. ആയതിനാൽ, ദൈവത്തിൻറെ കാര്യനിർവഹണവേലയുടെ അഭേദ്യമായ ഭാഗമാണ് മനുഷ്യൻ, ദൈവത്തിൻറെ കാര്യനിർവഹണം ഫലം നേടുന്നതും അതിൻറെ പരമമായ ലക്ഷ്യം കൈവരിക്കുന്നതും സാധ്യമാക്കാൻ മനുഷ്യന് മാത്രമേ കഴിയൂ; മനുഷ്യനല്ലാതെ മറ്റൊരു ജീവിക്കും അത്തരമൊരു കടമ ഏറ്റെടുക്കാനാവില്ല. ദൈവത്തിൻറെ കാര്യനിർവഹണവേലയുടെ യഥാർഥ സ്ഫുടരൂപമായി മനുഷ്യൻ മാറണമെങ്കിൽ ദുഷിച്ച മനുഷ്യവർഗത്തിൻറെ അനുസരണക്കേട് പൂർണമായും നശിപ്പിക്കണം. ഇതിനായി വ്യത്യസ്തകാലങ്ങൾക്ക് അനുയോജ്യമായ തരത്തിലുള്ള അനുഷ്ഠാനം മനുഷ്യന് നൽകണം, ഒപ്പം ദൈവം മനുഷ്യർക്കിടയിൽ തത്തുല്യമായ വേല ചെയ്യുകയും വേണം. ഈ മാർഗത്തിലൂടെ മാത്രമേ ദൈവത്തിൻറെ കാര്യനിർവഹണവേലയുടെ സ്ഫുടരൂപമായി ഒരു കൂട്ടം ജനങ്ങളെ ആത്യന്തികമായി നേടാൻ കഴിയൂ. മനുഷ്യർക്കിടയിലെ ദൈവത്തിൻറെ വേലയ്ക്ക് കേവലം ദൈവത്തിൻറെ വേലയിലൂടെ മാത്രംദൈവത്തിന് സാക്ഷ്യം വഹിക്കാൻ കഴിയില്ല; അത്തരം സാക്ഷ്യം വഹിക്കലിന് അവൻറെ വേലയ്ക്ക് അനുയോജ്യരായ ജീവനുള്ള മനുഷ്യരെ ആവശ്യമാണ്. ദൈവം ആദ്യം ഈ ആളുകളുടെ മേൽ വേല ചെയ്യും, പിന്നീട് അവരിലൂടെ ദൈവത്തിൻറെ വേല പ്രകാശിപ്പിക്കപ്പെടും, അപ്രകാരം അവന്റെ ഹിതത്തിന്റെ അത്തരം സാക്ഷ്യം സൃഷ്ടജീവികൾക്കിടയിൽ വഹിക്കപ്പെടും, ഇതിൽ തന്റെ വേലയുടെ ലക്ഷ്യം ദൈവം കൈവരിച്ചിട്ടുമുണ്ടാകും. സാത്താനെ പരാജയപ്പെടുത്തുന്നതിനായി ദൈവം ഒറ്റയ്ക്ക് വേല ചെയ്യുന്നില്ല, കാരണം, ദൈവത്തിന് നേരിട്ട് സൃഷ്ടജീവികളുടെ ഇടയിൽ സ്വന്തം സാക്ഷ്യം വഹിക്കാനാവില്ല. അവൻ അങ്ങനെ ചെയ്യുന്നുവെങ്കിൽ, മനുഷ്യനെ പൂർണമായി ബോധ്യപ്പെടുത്തുക അസാധ്യമാകും. അതിനാൽ, മനുഷ്യനെ ജയിച്ചടക്കാൻ ദൈവം മനുഷ്യനുമേൽ വേല ചെയ്യണം. അപ്പോൾ മാത്രമേ, എല്ലാ സൃഷ്ടജീവികൾക്കിടയിലും സാക്ഷ്യം നേടാൻ അവന് കഴിയൂ. മനുഷ്യൻറെ സഹകരണമില്ലാതെ ദൈവം മാത്രം വേല ചെയ്യുന്നുവെങ്കിൽ, അല്ലെങ്കിൽ മനുഷ്യൻ സഹകരിക്കേണ്ട ആവശ്യകത ഇല്ലെങ്കിൽ, ദൈവത്തിൻറെ പ്രകൃതം അറിയാൻ മനുഷ്യന് ഒരിക്കലും കഴിയില്ല, ദൈവത്തിൻറെ ഹിതത്തെക്കുറിച്ച് എക്കാലവും മനുഷ്യൻ അറിവില്ലാത്തവനായിരിക്കും; ദൈവത്തിൻറെ വേലയെ അപ്പോൾ കാര്യനിർവഹണവേലയെന്ന് വിളിക്കാനാവില്ല. ദൈവത്തിൻറെ വേല ഗ്രഹിക്കാതെ മനുഷ്യൻ മാത്രമാണ് പരിശ്രമിക്കുകയും തേടുകയും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നതെങ്കിൽ, മനുഷ്യൻ തമാശ കളിക്കുകയാണ്. പരിശുദ്ധാത്മാവിന്റെ വേല കൂടാതെ മനുഷ്യൻ ചെയ്യുന്നത് സാത്താൻറേതാണ്, അവൻ വഴക്കാളിയും ദുർവൃത്തനുമാണ്; ദുഷിച്ച മനുഷ്യവർഗം ചെയ്യുന്നതിലെല്ലാം സാത്താൻ പ്രദർശിപ്പിക്കപ്പെടുന്നു, അതിൽ ദൈവവുമായി പൊരുത്തപ്പെടുന്ന ഒന്നുംതന്നെയില്ല, മനുഷ്യൻ ചെയ്യുന്നതെല്ലാം സാത്താൻറെ സാക്ഷാത്കാരമാണ്. ദർശനങ്ങളുടേതും അനുഷ്ഠാനത്തിൻറേതും അല്ലാത്തതായതൊന്നും ഈ സംസാരിച്ചതിലൊന്നുമില്ല. ദർശനങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യൻ അനുഷ്ഠാനവും അനുസരണയുടെ പാതയും കണ്ടെത്തുന്നു, അങ്ങനെ മനുഷ്യൻ അവൻറെ സങ്കല്പങ്ങളെ മാറ്റിവെക്കുകയും, മുമ്പ് അവനിൽ ഇല്ലാതിരുന്ന കാര്യങ്ങൾ നേടുകയും ചെയ്യും. മനുഷ്യൻ താനുമായി സഹകരിക്കണമെന്നും മനുഷ്യൻ പൂർണമായി തൻറെ ആവശ്യകതകളോട് കീഴ്‌വഴങ്ങണമെന്നും ദൈവം ആവശ്യപ്പെടുന്നു. ദൈവം തന്നെ ചെയ്ത വേല ദർശിക്കണമെന്നും ദൈവത്തിൻറെ സർവശക്തമായ കരുത്ത്കണ്ടറിയണമെന്നും ദൈവത്തിൻറെ പ്രകൃതത്തെ അറിയണമെന്നും മനുഷ്യൻ ആവശ്യപ്പെടുന്നു. ചുരുക്കത്തിൽ, ഇവ ദൈവത്തിൻറെ കാര്യനിർവഹണമാണ്. മനുഷ്യനുമായുള്ള ദൈവത്തിൻറെ ഐക്യമാണ് കാര്യനിർവഹണം, അതാണ് ഏറ്റവും മഹത്തായ കാര്യനിർവഹണവും.

ദർശനങ്ങൾ ഉൾപ്പെടുന്നവ പ്രധാനമായും ദൈവത്തിൻറെ തന്നെ വേലയെ സൂചിപ്പിക്കുന്നു, അനുഷ്ഠാനത്തിൽ ഉൾപ്പെടുന്നവ മനുഷ്യൻ തന്നെ ചെയ്യേണ്ടതാണ്, ദൈവവുമായി അവയ്ക്ക് യാതൊരു ബന്ധവുമില്ല. ദൈവത്താൽ തന്നെയാണ് ദൈവത്തിൻറെ വേല പൂർത്തീകരിച്ചിരിക്കുന്നത്, മനുഷ്യനാൽ തന്നെയാണ് മനുഷ്യൻറെ അനുഷ്ഠാനം നേടിയിരിക്കുന്നത്. ദൈവം സ്വയം ചെയ്യേണ്ടത് മനുഷ്യൻ ചെയ്യേണ്ടതില്ല. മനുഷ്യനാൽ അനുഷ്ഠിക്കപ്പെടേണ്ടവയ്ക്ക് ദൈവവുമായി ബന്ധമില്ല. ദൈവത്തിൻറെ വേല അവൻറെ തന്നെ ശുശ്രൂഷയാണ്, അതിന് മനുഷ്യനുമായി ഒരു ബന്ധവുമില്ല. ഈ വേല മനുഷ്യൻ ചെയ്യേണ്ട ആവശ്യമില്ല, അതിലുപരി, ദൈവത്താൽ ചെയ്യപ്പെടേണ്ട വേല ചെയ്യാൻ മനുഷ്യന് കഴിവുമില്ല. മനുഷ്യൻ അനുഷ്ഠിക്കേണ്ടത് മനുഷ്യനാൽ നിറവേറ്റപ്പെടണം, അത് സ്വന്തം ജീവൻ ബലികൊടുക്കുന്നതാണെങ്കിലും ശരി, സാക്ഷ്യം വഹിക്കുന്നതിനുവേണ്ടി മനുഷ്യനെ സാത്താന് കൈമാറുന്നതാണെങ്കിലും ശരി—ഇതെല്ലാം മനുഷ്യനാൽ നിറവേറ്റപ്പെടണം. അവനിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്ന എല്ലാ വേലയും ദൈവം തന്നെ പൂർത്തീകരിക്കുന്നു, മനുഷ്യൻ ചെയ്യേണ്ടവ മനുഷ്യന് കാണിച്ചുകൊടുക്കുന്നു, ബാക്കിയുള്ളവേല മനുഷ്യന് ചെയ്യാൻ വേണ്ടി ശേഷിക്കുന്നു. ദൈവം അധികവേല ചെയ്യുന്നില്ല. അവൻറെ ശുശ്രൂഷയ്ക്കുള്ളിലെ വേല മാത്രമേ അവൻ ചെയ്യുന്നുള്ളൂ, മനുഷ്യന് മാർഗം കാണിക്കുകയേ ചെയ്യുന്നുള്ളൂ, വഴിതുറക്കുന്ന വേല മാത്രമേ ചെയ്യുന്നുള്ളൂ, വഴിയൊരുക്കുന്ന വേല ചെയ്യുന്നില്ല; ഇത് എല്ലാവരും മനസ്സിലാക്കണം. സത്യം പ്രയോഗത്തിൽ വരുത്തുക എന്നാൽ ദൈവത്തിന്റെ വചനങ്ങൾ അനുഷ്ഠാനത്തിൽ വരുത്തുക എന്നതാണ്, ഇതെല്ലാം മനുഷ്യൻറെ കർത്തവ്യമാണ്, അത് മനുഷ്യനാൽ ചെയ്യപ്പെടേണ്ടതാണ്, അതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല. ദൈവവും സത്യത്തിൽ മനുഷ്യനെപ്പോലെ തന്നെ ദണ്ഡനവും ശുദ്ധീകരണവും അനുഭവിക്കണമെന്ന് മനുഷ്യൻ ആവശ്യപ്പെടുകയാണെങ്കിൽ മനുഷ്യൻ അനുസരണക്കേട് കാണിക്കുകയാണ്. ദൈവത്തിന്റെ വേല അവന്റെ ശുശ്രൂഷ നിർവഹിക്കുക എന്നതാണ്, മനുഷ്യൻറെ കർത്തവ്യം യാതൊരു എതിർപ്പുമില്ലാതെ ദൈവത്തിൻറെ എല്ലാ മാർഗനിർദ്ദേശങ്ങളും അനുസരിക്കുക എന്നതുമാണ്. ദൈവം വേല ചെയ്യുന്നതോ ജീവിക്കുന്നതോ ആയ രീതി കണക്കിലെടുക്കാതെ തന്നെ മനുഷ്യൻ നേടിയെടുക്കേണ്ട കാര്യങ്ങൾ നിറവേറ്റേണ്ടത് മനുഷ്യന്റെ തന്നെ ഉത്തരവാദിത്വമാണ്. ദൈവത്തിന് മാത്രമേ മനുഷ്യനോട് ആവശ്യകതകൾ ഉന്നയിക്കാനാവൂ, എന്നുപറഞ്ഞാൽ, ദൈവം മാത്രമേ മനുഷ്യനോട് ആവശ്യകതകൾ ഉന്നയിക്കുന്നതിന് യോഗ്യനായുള്ളൂ എന്നാണ്. മനുഷ്യന് മറ്റൊരു ഹിതം ഉണ്ടാകരുത്, അനുഷ്ഠിക്കുകയും പൂർണമായും കീഴ്‌വഴങ്ങുകയുമല്ലാതെ മറ്റൊന്നും ചെയ്യുകയുമരുത്; ഈ ബോധമാണ് മനുഷ്യൻ ആർജിക്കേണ്ടത്. ദൈവത്താൽ തന്നെ ചെയ്യപ്പെടേണ്ട വേല പൂർത്തിയാക്കപ്പെടുമ്പോൾ, മനുഷ്യൻ അത് ഘട്ടംഘട്ടമായി അനുഭവിക്കേണ്ടതുണ്ട്. അന്ത്യത്തിൽ, ദൈവത്തിൻറെ കാര്യനിർവഹണമെല്ലാം പൂർത്തിയാക്കപ്പെടുമ്പോൾ, ദൈവം ആവശ്യപ്പെട്ടതൊന്നും മനുഷ്യൻ അപ്പോഴും പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, മനുഷ്യൻ ശിക്ഷിക്കപ്പെടും. ദൈവം മുന്നോട്ടുവെച്ച ആവശ്യകതകൾ മനുഷ്യൻ സഫലീകരിക്കുന്നില്ലെങ്കിൽ, അത് മനുഷ്യൻറെ അനുസരണക്കേട് മൂലമാണ്; ദൈവം അവൻറെ വേലയിൽ വേണ്ടത്ര സമഗ്രത പുലർത്തിയിരുന്നില്ല എന്നല്ല അതിനർത്ഥം. ദൈവത്തിൻറെ വചനങ്ങൾ അനുഷ്ഠിക്കാൻ കഴിയാത്തവരും, ദൈവത്തിൻറെ ആവശ്യകതകൾ സഫലീകരിക്കാൻ കഴിയാത്തവരും, അവരുടെ വിശ്വസ്തത നൽകാൻ കഴിയാത്തവരും, അവരവരുടെ കർത്തവ്യം സഫലീകരിക്കാൻ കഴിയാത്തവരും എല്ലാം ശിക്ഷിക്കപ്പെടും. ഇന്ന്, നിങ്ങൾ നേടേണ്ടത് അധികമായ ആവശ്യങ്ങളല്ല, മറിച്ച്മനുഷ്യൻറെ കർത്തവ്യമാണ്, എല്ലാ മനുഷ്യരാലും ചെയ്യപ്പെടേണ്ടകർത്തവ്യം. നിങ്ങൾ നിങ്ങളുടെ കർത്തവ്യം പോലും ചെയ്യാൻ കഴിവില്ലാത്തവരോ, അത് നന്നായി ചെയ്യാൻ കഴിവില്ലാത്തവരോ ആണെങ്കിൽ, നിങ്ങൾ കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുകയല്ലേ ചെയ്യുന്നത്? നിങ്ങൾ മരണത്തെ വരിക്കുകയല്ലേ ചെയ്യുന്നത്? നിങ്ങൾക്കെങ്ങനെയാണ് ഭാവിയും ഭാവിസാധ്യതകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവുക? മനുഷ്യവർഗത്തെ പ്രതിയാണ് ദൈവത്തിൻറെ വേല ചെയ്യപ്പെടുന്നത്, മനുഷ്യൻറെ സഹകരണം നൽകുന്നത് ദൈവത്തിൻറെ കാര്യനിർവണത്തെ പ്രതിയുമാണ്. ദൈവം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതെല്ലാം ദൈവം ചെയ്തുകഴിയുമ്പോൾ മനുഷ്യൻ അവൻറെ അനുഷ്ഠാനത്തിൽ ലുബ്ധില്ലാത്തവനും ദൈവവുമായി സഹകരിക്കുന്നവനുമാകണം. ദൈവത്തിൻറെ വേലയിൽ മനുഷ്യൻ ഒരു പരിശ്രമവും ഒഴിവാക്കരുത്, മനുഷ്യന്റെ വിശ്വസ്തത മുഴുവനായും സമർപ്പിക്കണം, എണ്ണമറ്റ സങ്കല്പങ്ങളിൽ മുഴുകരുത്, അല്ലെങ്കിൽ അലസമായി മരണത്തെ കാത്തിരിക്കരുത്. മനുഷ്യനുവേണ്ടി സ്വയം ബലിയർപ്പിക്കാൻ ദൈവത്തിന് കഴിയും, അങ്ങനെയെങ്കിൽ മനുഷ്യന് തൻറെ വിശ്വസ്തത ദൈവത്തിന് വാഗ്ദാനം ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ദൈവം മനുഷ്യനോട് ഒരേമനസ്സും ഹൃദയവുമുള്ളവനാണ്, അപ്പോൾ, മനുഷ്യനെന്തുകൊണ്ട് ചെറിയൊരു സഹകരണം നൽകാൻ കഴിയുന്നില്ല? ദൈവം മനുഷ്യവർഗത്തിനുവേണ്ടി വേല ചെയ്യുന്നു, ദൈവത്തിന്റെ കാര്യനിർവഹണത്തിനുവേണ്ടി തന്റെ കർത്തവ്യത്തിൽ കുറച്ചെങ്കിലും നിർവഹിക്കാൻ എന്തുകൊണ്ട് മനുഷ്യന് കഴിയുന്നില്ല? ദൈവത്തിൻറെ വേല ഇത്രയും ദൂരം പിന്നിട്ടുകഴിഞ്ഞു, എന്നിട്ടും നിങ്ങൾ കാണുന്നു, പക്ഷേ, പ്രവർത്തിക്കുന്നില്ല, നിങ്ങൾ കേൾക്കുന്നു, എന്നാൽ അനങ്ങുന്നില്ല. അത്തരം ആളുകൾ വിനാശത്തിൻറെ ലക്ഷ്യങ്ങളല്ലേ? ദൈവം ഇതിനകം അവൻറേതെല്ലാം മനുഷ്യനായി സമർപ്പിച്ചുകഴിഞ്ഞു, എന്നിട്ടുംഎന്തുകൊണ്ടാണ് ഇന്ന് മനുഷ്യൻ തൻറെ കർത്തവ്യം ആത്മാർത്ഥമായി നിറവേറ്റാൻ പ്രാപ്തനല്ലാത്തത്? ദൈവത്തെ സംബന്ധിച്ചിടത്തോളം തൻറെ വേലയാണ് അവൻറെ പ്രാഥമിക പരിഗണന, അവൻറെ കാര്യനിർവഹണവേലയ്ക്കാണ് പരമപ്രാധാന്യം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിൻറെ വചനങ്ങൾ അനുഷ്ഠിക്കുന്നതിനും ദൈവത്തിൻറെ ആവശ്യകതകൾ സഫലീകരിക്കുന്നതിനുമാണ് പ്രഥമ പരിഗണന. ഇത് നിങ്ങളെല്ലാവരും മനസ്സിലാക്കണം. നിങ്ങളോട് അരുളിചെയ്യപ്പെട്ട വചനങ്ങൾ നിങ്ങളുടെ സത്തയുടെ കാതലിൽ എത്തിയിട്ടുണ്ട്. ദൈവത്തിൻറെ വേല അഭൂതപൂർവമായ മണ്ഡലത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഈ സത്യമാർഗത്തിൻറെ ഉണ്മയോ കാപട്യമോ പലരും ഇപ്പോഴും അറിയുന്നില്ല. അവർ ഇപ്പോഴും കാത്തിരിക്കുകയും കാണുകയുമാണ്, അവരുടെ കർത്തവ്യം നിർവഹിക്കുകയല്ല. പകരം, ദൈവത്തിൻറെ എല്ലാ വചനങ്ങളും പ്രവൃത്തികളും അവർ പരിശോധിക്കുന്നു, അവനെന്ത് ഭക്ഷിക്കുന്നുഎന്നതിലും എന്ത് ഉടുക്കുന്നു എന്നതിലും അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നു, അവരുടെ സങ്കല്പങ്ങൾ എന്നെത്തേക്കാൾ ദാരുണമായിത്തീരുന്നു. ഇത്തരം ആളുകൾ അനാവശ്യമായി ബഹളമുണ്ടാക്കുകയല്ലേ? അവർക്ക് എങ്ങനെയാണ് ദൈവത്തെ തേടുന്നവരാകാൻ കഴിയുക? അവർക്ക് എങ്ങനെയാണ് ദൈവത്തിന് കീഴ്‌വഴങ്ങാനുള്ള ഉദ്ദേശ്യമുള്ളവരാകാൻ കഴിയുന്നത്? തങ്ങളുടെ കൂറും കർത്തവ്യവും അവർ മനസ്സിൻറെ പിന്നാമ്പുറത്തേക്ക് തള്ളുന്നു, പകരം, ദൈവം എവിടെയാണെന്നും മറ്റുമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് അതിക്രമമാണ്! മനസ്സിലാക്കേണ്ടതെല്ലാം മനുഷ്യൻ മനസ്സിലാക്കിയിരുന്നുവെങ്കിൽ അവൻ അനുഷ്ഠിക്കേണ്ടതെല്ലാം അനുഷ്ഠിച്ചിരുന്നുവെങ്കിൽ, ദൈവം തീർച്ചയായും മനുഷ്യനുമേൽ അവൻറെ അനുഗ്രഹങ്ങൾ ചൊരിയുമായിരുന്നു, അതിനുവേണ്ടി അവൻ മനുഷ്യനോട് ആവശ്യപ്പെടുന്നത് മനുഷ്യൻറെ കർത്തവ്യവും മനുഷ്യൻ ചെയ്യേണ്ടതെന്തോ അതുമാണ്. താൻ മനസ്സിലാക്കേണ്ടത് എന്താണെന്ന് ഗ്രഹിക്കാനും താൻ അനുഷ്ഠിക്കേണ്ടത് അനുഷ്ഠിക്കാനും അപ്രാപ്തനാണെങ്കിൽ മനുഷ്യൻ ശിക്ഷിക്കപ്പെടും. ദൈവവുമായി സഹകരിക്കാത്തവരെല്ലാം ദൈവവുമായി ശത്രുതയിലാണ്, പുതിയ വേല സ്വീകരിക്കാത്തവരെല്ലാം അതിന് എതിരാണ്, അത്തരം ആളുകൾ പ്രത്യക്ഷത്തിൽ അതിനെതിരായി ഒന്നും ചെയ്യുന്നില്ലെങ്കിൽപ്പോലും. ദൈവം ആവശ്യപ്പെട്ട പ്രകാരം സത്യം അനുഷ്ഠിക്കാത്തവരെല്ലാം മനഃപൂർവമായി എതിർക്കുന്നവരും ദൈവത്തിൻറെ വചനങ്ങളെ അനുസരിക്കാത്തവരുമാണ്, അത്തരം ആളുകൾ പരിശുദ്ധാത്മാവിൻറെ വേലയിൽ പ്രത്യേക ശ്രദ്ധ കൊടുക്കുന്നവരാണെങ്കിൽപ്പോലും. ദൈവത്തിൻറെ വചനങ്ങൾ അനുസരിക്കാത്തവരും ദൈവത്തിന് കീഴ്‌വഴങ്ങാത്തവരും വഴക്കാളികളാണ്, അവർ ദൈവത്തിന് എതിരുമാണ്. സ്വന്തം കർത്തവ്യം നിർവഹിക്കാത്ത ആളുകൾ ദൈവത്തോട് സഹകരിക്കാത്തവരാണ്, ദൈവത്തോട് സഹകരിക്കാത്ത ആളുകൾ പരിശുദ്ധാത്മാവിൻറെ വേലയെ അംഗീകരിക്കാത്തവരാണ്.

ദൈവത്തിന്റെ വേല ഒരു നിശ്ചിത ഘട്ടത്തിൽ എത്തുകയും, അവന്റെ കാര്യനിർവഹണം ഒരു നിശ്ചിത ഘട്ടത്തിൽ എത്തുകയും ചെയ്യുമ്പോൾ, അവന്റെ ഹൃദയത്തെ അനുഗമിക്കുന്നവരെല്ലാം ദൈവത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ പ്രാപ്തരാകും. ദൈവം മനുഷ്യനോട് ആവശ്യകതകൾ ഉന്നയിക്കുന്നത് തന്റെസ്വന്തം മാനദണ്ഡങ്ങൾക്കും, നേടിയെടുക്കാനുള്ള മനുഷ്യന്റെ പ്രാപ്തിക്കും അനുസൃതമായാണ്. ദൈവത്തിന്റെ കാര്യനിർവഹണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അവൻ മനുഷ്യനു വേണ്ടിയുള്ള മാർഗം ചൂണ്ടിക്കാണിക്കുകയും മനുഷ്യന് അതിജീവനത്തിനായുള്ള ഒരു വഴി നൽകുകയും ചെയ്യുന്നു. ദൈവത്തിന്റെ കാര്യനിർവഹണവും മനുഷ്യന്റെ അനുഷ്ഠാനവും വേലയുടെ ഒരേ ഘട്ടമാണ്, അവ ഒരേസമയം നിർവഹിക്കപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്റെ കാര്യനിർവഹണത്തെക്കുറിച്ചുള്ള സംസാരം മനുഷ്യന്റെ പ്രകൃതത്തിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, അതോടൊപ്പം മനുഷ്യൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മനുഷ്യന്റെ പ്രകൃതത്തിലെ മാറ്റങ്ങളെക്കുറിച്ചുമുള്ള സംസാരംദൈവത്തിന്റെ വേലയുമായി ബന്ധപ്പെട്ടിരിക്കുന്നു; ഇവ രണ്ടും ഒരിക്കലും വേർപെടുത്തപ്പെടുന്നില്ല. മനുഷ്യന്റെ അനുഷ്ഠാനം ഘട്ടംഘട്ടമായി മാറിക്കൊണ്ടിരിക്കുകയാണ്. കാരണം, മനുഷ്യനിൽനിന്നുള്ള ദൈവത്തിന്റെ ആവശ്യകതകളും മാറിക്കൊണ്ടിരിക്കുന്നു, മാത്രവുമല്ല ദൈവത്തിന്റെ വേല എപ്പോഴും മാറിക്കൊണ്ടിരിക്കുകയും പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്. മനുഷ്യന്റെ അനുഷ്ഠാനം സിദ്ധാന്തത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, അവൻ ദൈവത്തിന്റെ വേലയും മാർഗനിർദേശവും ഇല്ലാത്തവനാണെന്ന് അത് തെളിയിക്കുന്നു; മനുഷ്യന്റെ അനുഷ്ഠാനം ഒരിക്കലും മാറുകയോ ആഴത്തിലേക്ക് പോകുകയോ ചെയ്യുന്നില്ലെങ്കിൽ മനുഷ്യന്റെ അനുഷ്ഠാനം മനുഷ്യന്റെ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് നടക്കുന്നതെന്ന് ഇത് തെളിയിക്കുന്നു, ഇത് സത്യത്തിന്റെ അനുഷ്ഠാനവുമല്ല; മനുഷ്യന് സഞ്ചരിക്കാൻ ഒരു പാത ഇല്ലെങ്കിൽ, അവൻ സാത്താന്റെ കൈകളിലേക്ക് വീണുകഴിഞ്ഞു, അവൻ സാത്താനാൽ നിയന്ത്രിക്കപ്പെടുന്നു, അതിന്റെ അർത്ഥം അവൻ ദുഷ്ടാത്മാക്കളാൽ നിയന്ത്രിക്കപ്പെടുന്നു എന്നാണ്. മനുഷ്യന്റെ അനുഷ്ഠാനം കൂടുതൽ ആഴത്തിലേക്ക് പോകുന്നില്ലെങ്കിൽ, ദൈവത്തിന്റെ വേല പുരോഗമിക്കുകയില്ല, ദൈവത്തിന്റെ വേലയിൽ മാറ്റമൊന്നും ഇല്ലെങ്കിൽ, മനുഷ്യന്റെ പ്രവേശനം നിലച്ചുപോകും; ഇത് അനിവാര്യമാണ്. ദൈവത്തിന്റെ വേലയിൽ ഉടനീളം, മനുഷ്യൻ എല്ലായ്‌പ്പോഴും യഹോവയുടെ നിയമം അനുസരിക്കുകയാണെങ്കിൽ, ദൈവത്തിന്റെ വേലയ്ക്ക് പുരോഗമിക്കാനാവില്ല, മുഴുവൻ യുഗവും അവസാനിപ്പിക്കാൻ തീരെയും സാധിക്കില്ല. മനുഷ്യൻ എല്ലായ്‌പ്പോഴും കുരിശിൽ പിടിച്ച് ക്ഷമയും വിനയവും അനുഷ്ഠിക്കുകയാണെങ്കിൽ, ദൈവത്തിന്റെ വേല പുരോഗമിച്ചുകൊണ്ടേയിരിക്കുന്നത് അസാധ്യമാകും. ആറായിരം വർഷത്തെ കാര്യനിർവഹണം, നിയമത്തെ മാത്രം അനുസരിക്കുന്ന ആളുകൾക്കിടയിൽ, അല്ലെങ്കിൽ കുരിശിൽ പിടിച്ച് ക്ഷമയും വിനയവും മാത്രം അനുഷ്ഠിക്കുന്ന ആളുകൾക്കിടയിൽ അവസാനിപ്പിക്കാൻ കഴിയില്ല. പകരം, ദൈവത്തിന്റെ മുഴുവൻ കാര്യനിർവഹണവേലയും ദൈവത്തെ അറിയുന്നവരും സാത്താന്റെ പിടിയിൽനിന്ന് കരകയറിയിട്ടുള്ളവരും സാത്താന്റെസ്വാധീനത്തിൽനിന്ന് സ്വയം പൂർണമായി ഒഴിഞ്ഞിട്ടുള്ളവരുമായ അന്ത്യനാളുകളിലെ മനുഷ്യർക്കിടയിൽ പര്യവസാനിക്കുന്നു. ഇതാണ് ദൈവത്തിന്റെ വേലയുടെ അനിവാര്യമായ ദിശ. മതനിഷ്ഠമായ സഭകളിലെ ആളുകളുടെ അനുഷ്ഠാനം കാലഹരണപ്പെട്ടതാണ് എന്നു പറയുന്നത് എന്തുകൊണ്ടാണ്? കാരണം, ഇന്നത്തെ വേലയിൽ നിന്ന് അന്യമായതാണ് അവർ പ്രവൃത്തിയിൽ വരുത്തുന്നത്. കൃപായുഗത്തിൽ, അവർ അനുഷ്ഠിച്ചിരുന്നത് ശരിയായിരുന്നു, പക്ഷേ, യുഗം കടന്നു പോവുകയും ദൈവത്തിന്റെ വേല മാറുകയും ചെയ്തതോടെ അവരുടെ അനുഷ്ഠാനം ക്രമേണ കാലഹരണപ്പെട്ടു. പുതിയ വേലയും പുതിയ വെളിച്ചവും അതിനെ പുറകിലാക്കി. അതിന്റെ ആദിമമായ അടിത്തറയെ ആധാരമാക്കി പരിശുദ്ധാത്മാവിന്റെ വേല ഒരുപാട് ആഴത്തിൽ പുരോഗമിച്ചു കഴിഞ്ഞു. എന്നിട്ടും ആ മനുഷ്യർ ഇപ്പോഴും ദൈവത്തിന്റെ വേലയുടെ ആദിമഘട്ടത്തിൽ കുടുങ്ങിക്കിടക്കുകയും പഴയ അനുഷ്ഠാനങ്ങളോടും പഴയ വെളിച്ചത്തോടും പറ്റിച്ചേർന്നു നിൽക്കുകയും ചെയ്യുന്നു. മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ദൈവത്തിന്റെ വേലയിൽ വലിയ മാറ്റമുണ്ടാകാം, അങ്ങനെയെങ്കിൽ 2,000 വർഷത്തിനിടയിൽ ഇതിലും വലിയ പരിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ടാകില്ലേ? മനുഷ്യന് പുതിയ വെളിച്ചമോ അനുഷ്ഠാനമോ ഇല്ലെങ്കിൽ, അതിനർത്ഥം അവൻ പരിശുദ്ധാത്മാവിന്റെ വേലയുമായി യോജിച്ചു പോകുന്നില്ല എന്നാണ്. ഇതാണ് മനുഷ്യന്റെ വീഴ്ച; ദൈവത്തിന്റെ പുതിയ വേലയുടെ അസ്തിത്വം നിഷേധിക്കാനാവില്ല, കാരണം, മുമ്പ് പരിശുദ്ധാത്മാവിന്റെ വേല സ്വായത്തമാക്കിയവർ ഇന്നും കാലഹരണപ്പെട്ട രീതികൾ കർശനമായി പാലിക്കുന്നു. പരിശുദ്ധാത്മാവിന്റെ വേല എല്ലായ്‌പ്പോഴും മുന്നോട്ട് നീങ്ങുന്നു, പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിലുള്ള എല്ലാവരും പടിപടിയായി കൂടുതൽ ആഴത്തിൽ പുരോഗമിക്കുകയും മാറുകയും വേണം. അവർ ഒരൊറ്റ ഘട്ടത്തിൽ നിർത്തരുത്. പരിശുദ്ധാത്മാവിന്റെ വേല അറിയാത്തവർ മാത്രമേ അവന്റെ ആദിമമായ വേലയിൽ തുടരുകയും പരിശുദ്ധാത്മാവിന്റെ പുതിയ വേല അംഗീകരിക്കാതിരിക്കുകയും ചെയ്യുകയുള്ളൂ. അനുസരണക്കേട് കാണിക്കുന്നവർ മാത്രമേ പരിശുദ്ധാത്മാവിന്റെ വേല നേടാൻ അപ്രാപ്തരാകുകയുള്ളൂ. മനുഷ്യന്റെ അനുഷ്ഠാനം പരിശുദ്ധാത്മാവിന്റെ പുതിയ വേലയുമായി യോജിച്ചു പോകുന്നില്ലെങ്കിൽ, അത് തീർച്ചയായും ഇന്നത്തെ വേലയിൽനിന്ന് വേർപെടുത്തപ്പെടുകയും അതിന് ഇന്നത്തെ വേലയുമായി ചേർച്ചയില്ലാതാവുകയും ചെയ്യും. കാലഹരണപ്പെട്ട ഇത്തരം ആളുകൾ ദൈവഹിതം നിറവേറ്റുന്നതിന് അപ്രാപ്തരാണ്, ആത്യന്തികമായി ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന ആളുകളായിത്തീരാൻ അവർക്ക് തീരെയും സാധിക്കില്ല. അതിലുപരി, അത്തരം ഒരുകൂട്ടം ആളുകൾക്കിടയിൽ മുഴുവൻ കാര്യനിർവഹണവേലയും അവസാനിപ്പിക്കാൻ കഴിയില്ല. ഒരുകാലത്ത് യഹോവയുടെ നിയമം പിന്തുടർന്നവർക്കും, ഒരിക്കൽ കുരിശിനുവേണ്ടി യാതന അനുഭവിച്ചവർക്കും അന്ത്യനാളുകളിലെ വേലയുടെ ഘട്ടം സ്വീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അവർ ചെയ്തതെല്ലാം നിഷ്ഫലവും ഉപയോഗശൂന്യവും ആയിത്തീരും. പരിശുദ്ധാത്മാവിന്റെ വേലയുടെ ഏറ്റവും വ്യക്തമായ ആവിഷ്‌കാരം ഭൂതകാലത്തിൽ തൂങ്ങിക്കിടക്കുന്നതിലല്ല, വർത്തമാനകാലത്തെ ആശ്ലേഷിക്കുന്നതിലാണ്. ഇന്നത്തെ വേലയോട് യോജിച്ചുപോകാത്തവരും ഇന്നത്തെ അനുഷ്ഠാനത്തിൽനിന്ന് അകന്നുപോയവരുമാണ് പരിശുദ്ധാത്മാവിന്റെ വേലയെ എതിർക്കുകയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവർ. അത്തരക്കാർ ദൈവത്തിന്റെ നിലവിലുള്ള വേലയെ ധിക്കരിക്കുന്നു. അവർ ഭൂതകാലത്തിന്റെ വെളിച്ചത്തെ മുറുകെ പിടിക്കുന്നുണ്ടെങ്കിലും അവർക്ക് പരിശുദ്ധാത്മാവിന്റെ വേല അറിയില്ല എന്നത് നിഷേധിക്കാനാവില്ല. മനുഷ്യന്റെ അനുഷ്ഠാനത്തിലുള്ള മാറ്റങ്ങൾ, ഭൂതകാലത്തിലേയും ഇന്നത്തേയും അനുഷ്ഠാനങ്ങൾ തമ്മിലുള്ള വ്യത്യാസം, മുൻയുഗത്തിൽ അനുഷ്ഠാനം എങ്ങനെ നിർവഹിക്കപ്പെട്ടു, അത് ഇന്ന് എങ്ങനെ നിർവഹിക്കപ്പെടുന്നു എന്നിവയെക്കുറിച്ച് എന്തുകൊണ്ടാണ് ഈ ചർച്ചയത്രയും നടക്കുന്നത്? പരിശുദ്ധാത്മാവിന്റെ വേല നിരന്തരം മുന്നോട്ട് പോകുന്നതുകൊണ്ടാണ് മനുഷ്യന്റെ അനുഷ്ഠാനത്തിലെ അത്തരം ഭിന്നതകളെക്കുറിച്ച് എപ്പോഴും ചർച്ച ചെയ്യപ്പെടുന്നത്, അതിനാൽ മനുഷ്യന്റെ അനുഷ്ഠാനം നിരന്തരം മാറേണ്ടതുണ്ട്. മനുഷ്യൻ ഒരു ഘട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ, ദൈവത്തിന്റെ പുതിയ വേലയും വെളിച്ചവുമായി യോജിച്ചുപോകാൻ അവൻ പ്രാപ്തനല്ല എന്ന് ഇത് തെളിയിക്കുന്നു; ദൈവത്തിന്റെ കാര്യനിർവഹണപദ്ധതിയിൽ മാറ്റം വന്നിട്ടില്ലെന്ന് ഇത് തെളിയിക്കുന്നില്ല. പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിനു പുറത്തുള്ളവർ എല്ലായ്‌പ്പോഴും തങ്ങൾ ശരിയാണെന്ന് കരുതുന്നു, പക്ഷേ, വാസ്തവത്തിൽ, അവരിൽ ദൈവത്തിന്റെ വേല വളരെക്കാലം മുമ്പുതന്നെ അവസാനിച്ചു, പരിശുദ്ധാത്മാവിന്റെ വേലയുടെ സാന്നിദ്ധ്യം അവരിൽ ഇല്ല. ദൈവത്തിന്റെ വേല വളരെക്കാലം മുമ്പുതന്നെ മറ്റൊരു കൂട്ടം ആളുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു, ദൈവത്തിന്റെ പുതിയ വേല പൂർത്തിയാക്കാൻ അവൻ ആഗ്രഹിക്കുന്ന ഒരുകൂട്ടം ആളുകളിലേക്ക്. കാരണം, മതത്തിലുള്ളവർ ദൈവത്തിന്റെ പുതിയ വേല സ്വീകരിക്കാൻ പ്രാപ്തിയില്ലാത്തവരും ഭൂതകാലത്തിലെ പഴയ വേലയെ മാത്രം മുറുകെ പിടിക്കുന്നവരുമാണ്, അതിനാൽ ദൈവം ഈ ആളുകളെ ഉപേക്ഷിക്കുകയും ഈ പുതിയ വേല അംഗീകരിക്കുന്ന ആളുകളിൽ അവന്റെ പുതിയ വേല നിർവഹിക്കുകയും ചെയ്യുന്നു. ഇവരാണ് ദൈവത്തിന്റെ പുതിയ വേലയിൽ സഹകരിക്കുന്നവർ, ഈ വിധത്തിൽ മാത്രമേ അവന്റെ കാര്യനിർവഹണം നിറവേറ്റാനാവുകയുള്ളൂ. ദൈവത്തിന്റെ കാര്യനിർവഹണം എല്ലായ്‌പ്പോഴും മുന്നോട്ട്നീങ്ങുന്നു, മനുഷ്യന്റെ അനുഷ്ഠാനം എല്ലായ്‌പ്പോഴും ഉയരത്തിലേക്ക് പോവുകയും ചെയ്യുന്നു. ദൈവം എപ്പോഴും വേല ചെയ്യുന്നു, മനുഷ്യന് എല്ലായ്‌പ്പോഴും ആവശ്യങ്ങളുമാണ്, എങ്ങനെയെന്നാൽ രണ്ടും അവയുടെ പാരമ്യത്തിലെത്തുകയും ദൈവവും മനുഷ്യനും സമ്പൂർണ ഐക്യം നേടുകയും ചെയ്യുന്നു. ദൈവത്തിന്റെ വേലയുടെ സാഫല്യത്തിന്റെ പ്രകടനമാണിത്, ഇത് ദൈവത്തിന്റെ മുഴുവൻ കാര്യനിർവഹണത്തിന്റേയും അന്തിമഫലവുമാണ്.

ദൈവത്തിന്റെ വേലയുടെ ഓരോ ഘട്ടത്തിലും അവയ്ക്ക് അനുസൃതമായി മനുഷ്യനിൽനിന്നുള്ള ആവശ്യകതകളും ഉണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിലുള്ള എല്ലാവരും പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും ശിക്ഷണവും നേടിയവരാണ്, പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിൽ ഉൾപ്പെടാത്തവർ സാത്താന്റെ കല്പനയ്ക്കു കീഴിലാണ്, അവർ പരിശുദ്ധാത്മാവിന്റെ വേലയൊന്നും ഇല്ലാത്തവരുമാണ്. ദൈവത്തിന്റെ പുതിയ വേല അംഗീകരിക്കുന്നവരും ദൈവത്തിന്റെ പുതിയ വേലയിൽ സഹകരിക്കുന്നവരുമാണ് പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിലുള്ള ആളുകൾ. ഈ പ്രവാഹത്തിൽ ഉള്ളവർക്ക് സഹകരിക്കാൻ കഴിവില്ലെങ്കിൽ, ഈ വേളയിൽ ദൈവം ആവശ്യപ്പെടുന്ന സത്യം അനുഷ്ഠിക്കാൻ കഴിവില്ലെങ്കിൽ, അവർക്ക് ശിക്ഷണം നൽകപ്പെടും, അങ്ങേയറ്റം പോയാൽ പരിശുദ്ധാത്മാവിനാൽ ഉപേക്ഷിക്കപ്പെടും. പരിശുദ്ധാത്മാവിന്റെ പുതിയ വേലയെ അംഗീകരിക്കുന്നവർ പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിൽ ജീവിക്കുകയും പരിശുദ്ധാത്മാവിന്റെ കരുതലും സംരക്ഷണവും സ്വീകരിക്കുകയും ചെയ്യും. സത്യം അനുഷ്ഠിക്കാൻ തയ്യാറുള്ളവരെ പരിശുദ്ധാത്മാവ് പ്രബുദ്ധരാക്കും, സത്യം അനുഷ്ഠിക്കാൻ തയ്യാറാവാത്തവർക്ക് പരിശുദ്ധാത്മാവ് ശിക്ഷണം നൽകും, അവർ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം. ഏതുതരം വ്യക്തികളാണെങ്കിലുംശരി, അവർ പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിനുള്ളിലാണെങ്കിൽ, തന്റെ പുതിയ വേല അംഗീകരിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വം ദൈവം തന്റെ നാമത്തിനുവേണ്ടി ഏറ്റെടുക്കും. ദൈവനാമത്തെ മഹത്വപ്പെടുത്തുകയും അവന്റെ വചനങ്ങൾ അനുഷ്ഠിക്കാൻ തയ്യാറാവുകയും ചെയ്യുന്നവർക്ക് അവന്റെ അനുഗ്രഹങ്ങൾ ലഭിക്കും. അവനോട് അനുസരണക്കേട് കാണിക്കുകയും അവന്റെ വചനങ്ങൾ അനുഷ്ഠിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് ശിക്ഷ ലഭിക്കും. പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിലുള്ള ആളുകൾ പുതിയ വേല അംഗീകരിക്കുന്നവരാണ്; അവർ പുതിയ വേല അംഗീകരിച്ചതിനാൽ, അതിന് ഉചിതമായി ദൈവവുമായി സഹകരിക്കണം, സ്വന്തം കർത്തവ്യം നിർവഹിക്കാത്ത നിഷേധികളായി പ്രവർത്തിക്കരുത്. ഇതാണ് ദൈവത്തിന് മനുഷ്യനിൽനിന്നുള്ള ഏക ആവശ്യം. പുതിയ വേല അംഗീകരിക്കാത്ത ആളുകൾക്ക് ഇത് അങ്ങനെയല്ല: കാരണം, അവർ പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിനു പുത്താണ്, പരിശുദ്ധാത്മാവിന്റെ ശിക്ഷണവും ശകാരവും അവർക്ക് ബാധകമല്ല. ഈ ആളുകൾ ദിവസം മുഴുവൻ ജഡത്തിൽ ജീവിക്കുന്നു, അവർ സ്വന്തം മനസ്സുകൾക്കുള്ളിൽ ജീവിക്കുന്നു, അവർ ചെയ്യുന്നതെല്ലാം സ്വന്തം തലച്ചോറിന്റെ വിശകലനവും ഗവേഷണവും വഴി ഉത്പാദിപ്പിക്കപ്പെടുന്ന സിദ്ധാന്തമനുസരിച്ചാണ്. പരിശുദ്ധാത്മാവിന്റെ പുതിയ വേല ആവശ്യപ്പെടുന്നത് ഇതല്ല, ഇത് ദൈവവുമായുള്ള സഹകരണം തീരെയും അല്ല. ദൈവത്തിന്റെ പുതിയ വേല അംഗീകരിക്കാത്തവർ ദൈവത്തിന്റെ സാന്നിധ്യം ഇല്ലാത്തവരാണ്, മാത്രമല്ല, ദൈവത്തിന്റെ അനുഗ്രഹങ്ങളും സംരക്ഷണവും ഇല്ലാത്തവരാണ്. അവരുടെ മിക്ക വാക്കുകളും പ്രവൃത്തികളും പരിശുദ്ധാത്മാവിന്റെ വേലയുടെ മുൻകാല ആവശ്യകതകളെ മുറുകെപ്പെടിക്കുന്നു; അവ സിദ്ധാന്തമാണ്, സത്യമല്ല. ഈ ആളുകളുടെ സമ്മേളനം മതമല്ലാതെ മറ്റൊന്നുമല്ലെന്ന് തെളിയിക്കാൻ ഇത്തരം സിദ്ധാന്തവും നിയന്ത്രണവും പര്യാപ്തമാണ്; അവർ തിരഞ്ഞെടുക്കപ്പെട്ടവരോ ദൈവത്തിന്റെ വേലയുടെ ലക്ഷ്യങ്ങളോ അല്ല. അവരിൽ ഉൾപ്പെട്ട ആളുകളുടെ സമ്മേളനത്തെ മതത്തിന്റെ ഒരു മഹാസമ്മേളനം എന്നു മാത്രമേ വിളിക്കാനാകൂ, അതിനെ ഒരു സഭ എന്ന് വിളിക്കാൻ കഴിയില്ല. ഇത് റ്റാനാവാത്ത വസ്തുതയാണ്. അവർക്ക് പരിശുദ്ധാത്മാവിന്റെ പുതിയ വേലയില്ല; അവർ ചെയ്യുന്നതിൽ മതത്തിന്റെ ധ്വനിയുള്ളതുപോലെ കാണുന്നു, അവർ ജീവിച്ചു തീർക്കുന്നതിൽ മതം നിറഞ്ഞിരിക്കുന്നതു പോലെ കാണുന്നു; പരിശുദ്ധാത്മാവിന്റെ സാന്നിധ്യവും വേലയും അവർക്ക് സ്വായത്തമല്ല, പരിശുദ്ധാത്മാവിന്റെ ശിക്ഷണമോ പ്രബുദ്ധതയോ സ്വീകരിക്കാൻ അവർ തീരെയും യോഗ്യരല്ല. ഈ ആളുകൾ എല്ലാവരും നിർജീവമായ ശവങ്ങളും ആത്മീയതയില്ലാത്ത കൃമികളുമാണ്. അവർക്ക് മനുഷ്യന്റെ നിഷേധത്തേയും എതിർപ്പിനേയുംകുറിച്ച് അറിവില്ല, മനുഷ്യന്റെ എല്ലാ ദുഷിച്ച ചെയ്തികളെയും കുറിച്ച് അറിവില്ല, ദൈവത്തിന്റെ മുഴുവൻ വേലയെയും ദൈവത്തിന്റെ ഇപ്പോഴത്തെ ഹിതത്തേയും കുറിച്ച് തീരെയും അറിവില്ല. അവരെല്ലാം അജ്ഞരാണ്, നീചരാണ്, അവർ വിശ്വാസികൾ എന്ന് വിളിക്കപ്പെടാൻ യോഗ്യരല്ലാത്ത അതിനികൃഷ്ടരാണ്! അവർ ചെയ്യുന്ന ഒന്നിനും ദൈവത്തിന്റെ കാര്യനിർവഹണവുമായി ഒരു ബന്ധവുമില്ല, അതിന് ദൈവത്തിന്റെ പദ്ധതികൾക്ക് കോട്ടം വരുത്താൻ തീരെയും സാധിക്കില്ല. അവരുടെ വാക്കുകളും പ്രവൃത്തികളും വളരെ വെറുപ്പുളവാക്കുന്നതാണ്, വളരെ ദയനീയമാണ്, പരാമർശിക്കപ്പെടാൻ പോലും അവ യോഗ്യവുമല്ല. പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിൽ ഉൾപ്പെടാത്തവർ ചെയ്യുന്ന ഒന്നിനും പരിശുദ്ധാത്മാവിന്റെ പുതിയ വേലയുമായി ഒരു ബന്ധവും ഇല്ല. ഇക്കാരണത്താൽ, അവർ എന്തുതന്നെ ചെയ്യുന്നുവെങ്കിലും ശരി, അവർ പരിശുദ്ധാത്മാവിന്റെ ശിക്ഷണം ഇല്ലാത്തവരാണ്, അതിലുപരി, പരിശുദ്ധാത്മാവിന്റെ പ്രബോധനമില്ലാത്തവരുമാണ്. കാരണം, അവരെല്ലാം സത്യത്തോട് സ്നേഹമില്ലാത്തവരും പരിശുദ്ധാത്മാവിനാൽ വെറുക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്തവരുമാണ്. ജഡത്തിൽ നടക്കുകയും ദൈവത്തിന്റെ നാമഫലകത്തിൻകീഴിലിരുന്ന് സ്വന്തം ഇഷ്ടംപോലെ എല്ലാം പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ട് ഇവരെ ദുഷ്ടന്മാർ എന്ന് വിളിക്കുന്നു. ദൈവം വേല ചെയ്യുമ്പോൾ, അവർ മനഃപൂർവം അവനോട് ശത്രുത പുലർത്തുന്നു, അവന്റേതിന് നേരെ വിപരീതമായ ദിശയിൽ സഞ്ചരിക്കുന്നു. ദൈവവുമായി സഹകരിക്കുന്നതിലുള്ള മനുഷ്യന്റെ പരാജയം തന്നെ അങ്ങേയറ്റത്തെ നിഷേധമാണ്, അതിനാൽ മനഃപൂർവം ദൈവത്തെ എതിർക്കുന്നവർക്ക് പ്രത്യേകിച്ചും അവർ അർഹിക്കുന്ന ദൈവശിക്ഷ ലഭിക്കില്ലേ? ഈ ആളുകളുടെ ദുഷ്‌കൃത്യങ്ങളെ പരാമർശിക്കുമ്പോൾ, ചിലർ അവരെ ശപിക്കുന്നതിൽ ഉത്സുകരാണ്, അതേസമയം, ദൈവം അവരെ അവഗണിക്കുന്നു. മനുഷ്യനെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രവൃത്തികൾ ദൈവത്തിന്റെ നാമത്തെ സംബന്ധിച്ചാണെന്ന് തോന്നാം, പക്ഷേ, വാസ്തവത്തിൽ, ദൈവത്തെ സംബന്ധിച്ചിടത്തോളം തന്റെ നാമവുമായോ തന്നോടുള്ള സാക്ഷ്യവുമായോ അവർക്ക് യാതൊരു ബന്ധവുമില്ല. ഈ ആളുകൾ എന്തുതന്നെ ചെയ്താലും ശരി, അത് ദൈവവുമായി ബന്ധമില്ലാത്തതാണ്: അവന്റെ നാമവുമായും അവന്റെ നിലവിലുള്ള വേലയുമായും അതിന് ബന്ധമില്ല. ഈ ആളുകൾ സ്വയം അപമാനിക്കുകയും സാത്താനെ സാക്ഷാത്കരിക്കുകയും ചെയ്യുന്നു; ക്രോധത്തിന്റെ ദിനത്തിനായി കൂട്ടിവെക്കുന്ന ദുഷ്ടന്മാരാണ് അവർ. അവരുടെ പ്രവൃത്തികൾ എന്തായാലുംശരി, അവർ ദൈവത്തിന്റെ കാര്യനിർവഹണത്തെ തടസ്സപ്പെടുത്താതിരിക്കുന്നുവെങ്കിൽ ദൈവത്തിന്റെ പുതിയ വേലയുമായി അവർക്ക് യാതൊരു ബന്ധവുമില്ലെങ്കിലും ശരി, ഇന്ന് അത്തരം ആളുകൾ അതിനു തക്കതായ ദൈവശിക്ഷയ്ക്ക് വിധേയരാകുകയില്ല, കാരണം, ക്രോധത്തിന്റെ ദിനം ഇനിയും എത്തിച്ചേർന്നിട്ടില്ല. ദൈവം ഇതിനകംതന്നെ ഇടപെടേണ്ടിയിരുന്ന ഒരുപാട് കാര്യങ്ങളുണ്ട് എന്ന് ആളുകൾ വിശ്വസിക്കുന്നു, ആ ദുഷ്ടന്മാരെ എത്രയും വേഗം ദൈവശിക്ഷയ്ക്ക് വിധേയരാക്കണമെന്നും അവർ വിചാരിക്കുന്നു. എന്നാൽ, ദൈവത്തിന്റെ കാര്യനിർവഹണവേല ഇനിയും പര്യവസാനിച്ചിട്ടില്ലാത്തതിനാലും, ക്രോധത്തിന്റെ ദിനം ഇനിയും വന്നുചേർന്നിട്ടില്ലാത്തതിനാലും, നീതിരഹിതർ ഇപ്പോഴും അവരുടെ അനീതികൾ തുടരുന്നു. “മതത്തിലുള്ളവർ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമോ വേലയോ ഇല്ലാത്തവരാണ്, അവർ ദൈവത്തിന്റെ നാമത്തിന് നാണക്കേടുണ്ടാക്കുന്നവരാണ്; എന്നിട്ടും അവരുടെ കടിഞ്ഞാണില്ലാത്ത പെരുമാറ്റം ഇപ്പോഴും സഹിക്കുന്നതിനു പകരം ദൈവം അവരെ നശിപ്പിക്കാത്തതെന്താണ്?” എന്ന് ചിലർ ചോദിക്കുന്നു. സാത്താന്റെ പ്രതിരൂപമായിരിക്കുന്നവരും ജഡത്തെ പ്രകാശിപ്പിക്കുന്നവരുമായ ഈ ആളുകൾ അജ്ഞരാണ്, നീചരാണ്; അവർ പരിഹാസ്യരാണ്. മനുഷ്യർക്കിടയിൽ ദൈവം തന്റെ വേല എങ്ങനെ ചെയ്യുന്നുവെന്ന് മനസിലാക്കുന്നതിനു മുമ്പ് ദൈവത്തിന്റെ ക്രോധത്തിന്റെ വരവ് അവർ ദർശിക്കുകയില്ല, അവർ പൂർണമായും ജയിച്ചടക്കപ്പെട്ടു കഴിയുമ്പോൾ, ആ ദുഷ്ടന്മാർക്കെല്ലാം ദൈവശിക്ഷ ലഭിക്കും, അവരിൽ ഒരാൾക്കു പോലും ക്രോധത്തിന്റെ ദിനത്തിൽനിന്ന് രക്ഷപ്പെടാൻ സാധിക്കില്ല. ദൈവത്തിന്റെ കാര്യനിർവഹണത്തിന് കോട്ടം വരുത്തുന്നവർ ഇല്ലെങ്കിൽ, മനുഷ്യന്റെ ശിക്ഷയ്ക്കുള്ള സമയമല്ല ഇത്, മറിച്ച്, ജയിച്ചടക്കൽ വേല നിർവഹിക്കാനുള്ള സമയമാണ്, പ്രവൃത്തികളുടെ തീവ്രതയെ അടിസ്ഥാനമാക്കി അത്തരക്കാർ ശിക്ഷയ്ക്ക് വിധേയരാക്കപ്പെടും. ദൈവം മനുഷ്യരാശിയെ കൈകാര്യം ചെയ്യുന്ന വേളയിൽ, പരിശുദ്ധാത്മാവിന്റെ പ്രവാഹത്തിനുള്ളിൽ ഉള്ളവരെല്ലാം ദൈവവുമായി ഒരു ബന്ധം വഹിക്കുന്നു. പരിശുദ്ധാത്മാവിനാൽ വെറുക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നവർ സാത്താന്റെ സ്വാധീനത്തിൻകീഴിലാണ് ജീവിക്കുന്നത്, അവർ അനുഷ്ഠിക്കുന്നതിന് ദൈവവുമായി യാതൊരു ബന്ധവുമില്ല. ദൈവത്തിന്റെ പുതിയ വേലയെ അംഗീകരിക്കുന്നവരും ദൈവവുമായി സഹകരിക്കുന്നവരും മാത്രമേ ദൈവവുമായി ബന്ധം പുലർത്തുന്നുള്ളൂ, കാരണം, ദൈവത്തിന്റെ വേല ലക്ഷ്യം വെക്കുന്നത് അത് അംഗീകരിക്കുന്നവരെ മാത്രമാണ്, അത് എല്ലാ ആളുകളേയും ലക്ഷ്യമാക്കുന്നില്ല, അവർ അത് സ്വീകരിക്കുന്നുണ്ടെങ്കിലും ശരി, ഇല്ലെങ്കിലും ശരി. ദൈവം ചെയ്യുന്ന വേലയ്ക്ക് എല്ലായ്പ്പോഴും ഒരു ലക്ഷ്യമുണ്ട്, ക്ഷണികമായ ഒരു തോന്നലിന് അനുസരിച്ചല്ല അത് ചെയ്യപ്പെടുന്നത്. സാത്താനുമായി ബന്ധമുള്ളവർ ദൈവത്തിന് സാക്ഷ്യം വഹിക്കാൻ യോഗ്യരല്ല, ദൈവവുമായി സഹകരിക്കാൻ അവർ തീരെയും യോഗ്യരല്ല.

പരിശുദ്ധാത്മാവിന്റെ വേലയുടെ ഓരോ ഘട്ടത്തിനും മനുഷ്യന്റെ സാക്ഷ്യം ആവശ്യമാണ്. വേലയുടെ ഓരോ ഘട്ടവും ദൈവവും സാത്താനും തമ്മിലുള്ള യുദ്ധമാണ്, ഈ യുദ്ധത്തിന്റെ ലക്ഷ്യം സാത്താനുമാണ്, അതേസമയം, ഈ വേലയാൽ പൂർണനാക്കപ്പെടുന്നത് മനുഷ്യനാണ്. ദൈവത്തിന്റെ വേല സഫലമാകുമോ ഇല്ലയോ എന്നത് ദൈവത്തോടുള്ള മനുഷ്യന്റെ സാക്ഷ്യത്തിന്റെ രീതിയെ ആശ്രയിച്ചിരിക്കുന്നു. തന്നെ അനുഗമിക്കുന്നവരോട് ദൈവം ആവശ്യപ്പെടുന്നത് ഈ സാക്ഷ്യമാണ്; അത് സാത്താന്റെ മുമ്പാകെ നൽകിയ സാക്ഷ്യവും ദൈവത്തിന്റെ വേലയുടെ ഫലങ്ങളുടെ തെളിവുമാണ്. ദൈവത്തിന്റെ മുഴുവൻ കാര്യനിർവഹണത്തേയും മൂന്ന് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു, ഓരോ ഘട്ടത്തിലും മനുഷ്യനിൽനിന്ന് ഉചിതമായ ആവശ്യകതകൾ ഉന്നയിക്കപ്പെടുന്നു. കൂടാതെ, യുഗങ്ങൾ കടന്നുപോകുകയും പുരോഗമിക്കുകയും ചെയ്യുന്തോറും മനുഷ്യവർഗത്തിന്‍റെയാകെ മേലുള്ള ദൈവത്തിന്റെ ആവശ്യകതകൾ കൂടുതൽ ഉന്നതമാവുന്നു. അങ്ങനെ, പടിപടിയായി, ദൈവത്തിന്റെ ഈ കാര്യനിർവഹണവേല അതിന്റെ പാരമ്യത്തിലെത്തുന്നു, “ജഡത്തിൽ വചനത്തിന്റെ പ്രത്യക്ഷമാകൽ” എന്ന വസ്തുത മനുഷ്യൻ ദർശിക്കുന്നതു വരെ, ഈ വിധത്തിൽ മനുഷ്യനിൽനിന്നുള്ള ആവശ്യകതകളും കൂടുതൽ ഉന്നതമായിത്തീരുന്നു, അതുപോലെതന്നെ മനുഷ്യൻ സാക്ഷ്യം വഹിക്കാനുള്ള ആവശ്യകതകളും ഉന്നതമായിത്തീരുന്നു. ദൈവവുമായി ശരിക്കും സഹകരിക്കാൻ മനുഷ്യൻ എത്രത്തോളം പ്രാപ്തനാണോ അത്രത്തോളം അവൻ ദൈവത്തെ മഹത്വപ്പെടുത്തുന്നു. മനുഷ്യന്റെ സഹകരണം അവൻ വഹിക്കേണ്ട സാക്ഷ്യമാണ്, അവൻ വഹിക്കുന്ന സാക്ഷ്യം മനുഷ്യന്റെ അനുഷ്ഠാനമാണ്. അതിനാൽ, ദൈവത്തിന്റെ വേലയ്ക്ക് ഉദ്ദേശിച്ച ഫലമുണ്ടാകുമോ ഇല്ലയോ എന്നതും ശരിക്കുമുള്ള സാക്ഷ്യമുണ്ടോ ഇല്ലയോ എന്നതും, മനുഷ്യന്റെ സഹകരണവുമായും സാക്ഷ്യവുമായും വേർപെടുത്താനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. വേല പൂർത്തിയാകുമ്പോൾ, അതായത്, ദൈവത്തിന്റെ കാര്യനിർവഹണം പൂർണമായി പരിസമാപ്തിയിൽ എത്തിക്കഴിയുമ്പോൾ, മനുഷ്യൻ ഉയർന്ന സാക്ഷ്യം വഹിക്കേണ്ടതുണ്ട്, ദൈവത്തിന്റെ വേല അവസാനിക്കുമ്പോൾ, മനുഷ്യന്റെ അനുഷ്ഠാനവും പ്രവേശനവും അവയുടെ ഉന്നതിയിലെത്തും. മുൻകാലങ്ങളിൽ, മനുഷ്യൻ നിയമവും കല്പനകളും അനുസരിക്കേണ്ടതുണ്ടായിരുന്നു, അവന് ക്ഷമയും വിനയവും പുലർത്തേണ്ടതുണ്ടായിരുന്നു. ഇന്ന് മനുഷ്യൻദൈ വത്തിന്റെ എല്ലാ ക്രമീകരണങ്ങളും അനുസരിക്കേണ്ടതുണ്ട്, ദൈവത്തിനോട് പരമമായ സ്‌നേഹം കൈവരിക്കേണ്ടതുണ്ട്, ആത്യന്തികമായി കഷ്ടതകൾക്കിടയിലും അവൻ ദൈവത്തെ സ്‌നേഹിക്കേണ്ടതുണ്ട്. ഈ മൂന്ന് ഘട്ടങ്ങളും തന്റെ കാര്യനിർവഹണത്തിലുടനീളം പടിപടിയായി ദൈവം മനുഷ്യനോട് ഉന്നയിക്കുന്ന ആവശ്യകതകളാണ്. ദൈവത്തിന്റെ വേലയുടെ ഓരോ ഘട്ടത്തിനും തൊട്ടു മുമ്പത്തേതിനേക്കാൾ ആഴമേറുന്നു, ഓരോ ഘട്ടത്തിലും മനുഷ്യനിൽനിന്നുള്ള ആവശ്യകതകൾ തൊട്ടു മുമ്പത്തേതിനേക്കാൾ ഗഹനമാവുന്നു, ഈ രീതിയിൽ, ദൈവത്തിന്റെ മുഴുവൻ കാര്യനിർവഹണവും ക്രമേണ രൂപം കൊളളുന്നു. മനുഷ്യനിൽനിന്നുള്ള ആവശ്യകതകൾ എന്നത്തേക്കാളും കൂടുതലായതിനാലാണ് മനുഷ്യന്റെ പ്രകൃതം ദൈവം ആവശ്യപ്പെടുന്ന മാനദണ്ഡങ്ങളുമായി കൂടുതൽ അടുക്കുന്നത്, അപ്പോൾ മാത്രമേ മനുഷ്യവർഗമാകെ സാത്താന്റെ സ്വാധീനത്തിൽനിന്ന് ക്രമേണ അകന്നു പോകാൻ തുടങ്ങുകയുള്ളൂ, ദൈവത്തിന്റെ വേല പര്യവസാനിക്കുമ്പോൾ മുഴുവൻ മനുഷ്യവർഗവും സാത്താന്റെ സ്വാധീനത്തിൽനിന്ന് രക്ഷിക്കപ്പെട്ടിരിക്കും. ആ സമയം ആകുമ്പോൾ ദൈവത്തിന്റെ വേല അതിന്റെ അന്ത്യത്തിൽ എത്തിയിട്ടുണ്ടായിരിക്കും, മനുഷ്യന്റെ പ്രകൃതത്തിൽ മാറ്റങ്ങൾ കൈവരിക്കുന്നതിനുവേണ്ടി മനുഷ്യന് ദൈവവുമായുള്ള സഹകരണം മേലിൽ ഉണ്ടാകില്ല, കൂടാതെ മുഴുവൻ മനുഷ്യവർഗവും ദൈവത്തിന്റെ വെളിച്ചത്തിൽ ജീവിക്കും, അപ്പോൾ മുതൽ, ദൈവത്തോടുള്ള നിഷേധമോ എതിർപ്പോ ഉണ്ടാകില്ല. ദൈവം മനുഷ്യനിൽനിന്ന് കൂടുതലായി ആവശ്യങ്ങളൊന്നും ഉന്നയിക്കുകയുമില്ല, ഒപ്പം, മനുഷ്യനും ദൈവവും തമ്മിൽ കൂടുതൽ ഇണക്കമുള്ള സഹകരണം ഉണ്ടാകും, മനുഷ്യന്റെയും ദൈവത്തിന്റെയും ഒരുമിച്ചുള്ള ജീവിതമായിരിക്കും അത്, ദൈവത്തിന്റെ കാര്യനിർവഹണം പൂർണമായി പര്യവസാനിച്ചശേഷം വരുന്ന, ദൈവം മനുഷ്യനെ സാത്താന്റെ പിടിയിൽനിന്ന് പൂർണമായി വിമോചിപ്പിച്ച ശേഷം വരുന്ന ജീവിതം. ദൈവത്തിന്റെ ചുവടുകൾ അതീവ ശ്രദ്ധയോടെ പിന്തുടരാൻ കഴിയാത്തവർ അത്തരമൊരു ജീവിതം നേടാൻ പ്രാപ്തരല്ല. അവർ സ്വയം അന്ധകാരത്തിലേക്ക് താഴ്ന്നിട്ടുണ്ടാകും, അവിടെ അവർ കരയുകയും പല്ലിറുമ്മുകയും ചെയ്യും; അവർ ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ, അവനെ പിന്തുടരാതിരിക്കുകയും ചെയ്യുന്നവരാണ്, ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ, അവന്റെ എല്ലാ വേലയും അനുസരിക്കാത്തവരാണ്. മനുഷ്യൻ ദൈവത്തിൽ വിശ്വസിക്കുന്നതിനാൽ, അവൻ ദൈവത്തിന്റെ ചുവടുകളെ വിടാതെ പടിപടിയായി പിന്തുടരണം; “കുഞ്ഞാട് പോകുന്നിടത്തെല്ലാം മനുഷ്യൻ അവനെ പിന്തുടരണം.” ഇവരാണ് സത്യമാർഗം തേടുന്നവർ, പരിശുദ്ധാത്മാവിന്റെ വേല അറിയുന്നവർ ഇവർ മാത്രമാണ്. അക്ഷരങ്ങളേയും സിദ്ധാന്തങ്ങളേയും ദാസ്യമനോഭാവത്തോടെ പിന്തുടരുന്നവർ പരിശുദ്ധാത്മാവിന്റെ വേലയാൽ ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞവരാണ്. ഓരോ കാലഘട്ടത്തിലും ദൈവം പുതിയ വേല ആരംഭിക്കും, ഓരോ കാലഘട്ടത്തിലും മനുഷ്യർക്കിടയിൽ ഒരു പുതിയ തുടക്കം ഉണ്ടാകും. “യഹോവ ദൈവമാണ്”, “യേശു ക്രിസ്തുവാണ്” എന്നിങ്ങനെ അവരവരുടെ യുഗങ്ങളിൽ മാത്രം ബാധകമായിട്ടുള്ള സത്യങ്ങൾ മാത്രമാണ് മനുഷ്യൻ പാലിക്കുന്നതെങ്കിൽ, മനുഷ്യന് ഒരിക്കലും പരിശുദ്ധാത്മാവിന്റെ വേലയുമായി പൊരുത്തപ്പെടാനാവില്ല, മാത്രമല്ല, പരിശുദ്ധാത്മാവിന്റെ വേല നേടാൻ മനുഷ്യൻ എക്കാലവും അപ്രാപ്തനുമായിരിക്കും. ദൈവം എങ്ങനെ പ്രവർത്തിക്കുന്നു എങ്കിലും ശരി, മനുഷ്യൻ സംശയലേശമേതുമില്ലാതെ പിന്തുടരുന്നു, അവൻ വിടാതെ പിന്തുടരുന്നു. ഈ വിധത്തിൽ, പരിശുദ്ധാത്മാവിന് മനുഷ്യനെ എങ്ങനെ ഒഴിവാക്കാനാകും? ദൈവം എന്തുതന്നെ ചെയ്താലും ശരി, അത് പരിശുദ്ധാത്മാവിന്റെ വേലയാണെന്ന് മനുഷ്യന് ഉറപ്പ് ഉണ്ടായിരിക്കുന്നിടത്തോളം കാലം, യാതൊരു സന്ദേഹങ്ങളുമില്ലാതെ മനുഷ്യൻ പരിശുദ്ധാത്മാവിന്റെ വേലയിൽ സഹകരിക്കുന്നിടത്തോളം കാലം, ദൈവത്തിന്റെ ആവശ്യകതകൾ നിറവേറ്റാൻ ശ്രമിക്കുന്നിടത്തോളം കാലം, മനുഷ്യനെ എങ്ങനെ ശിക്ഷിക്കാനാകും? ദൈവത്തിന്റെ വേല ഒരിക്കലും അവസാനിച്ചിട്ടില്ല, അവന്റെ ചുവടുകൾ ഒരിക്കലും നിലച്ചിട്ടില്ല, അവന്റെ കാര്യനിർവഹണവേലയുടെ പര്യവസാനത്തിനു മുമ്പേ, അവൻ എല്ലായ്‌പ്പോഴും തിരക്കിലായിരുന്നു, അവൻ ഒരിക്കലും നിർത്തുന്നില്ല. എന്നാൽ, മനുഷ്യൻ വ്യത്യസ്തനാണ്: പരിശുദ്ധാത്മാവിന്റെ വേലയുടെ ഒരല്പം മാത്രമാണ് നേടിയതെങ്കിലും, ഒരിക്കലും മാറില്ല എന്ന മട്ടിൽ അവൻ അതിനെ പരിഗണിക്കുന്നു; അല്പം അറിവ് നേടിയ ശേഷം, ദൈവത്തിന്റെ ഏറ്റവും പുതിയ വേലയുടെ ചുവടുകൾ പിന്തുടരാൻ അവൻ മുന്നോട്ടുവരുന്നില്ല; ദൈവത്തിന്റെ വേലയുടെ കുറച്ചു മാത്രം കണ്ടതിനുശേഷം ഉടൻ തന്നെ ദൈവത്തെ മരം കൊണ്ടുള്ള ഒരു സവിശേഷ രൂപമായി മനുഷ്യൻ പ്രഖ്യാപിക്കുന്നു, മാത്രമല്ല, തനിക്കു മുമ്പിൽ കാണുന്ന ഈ രൂപത്തിൽത്തന്നെ ദൈവം എപ്പോഴും നിലനിൽക്കുമെന്നും, ഭൂതകാലത്തിൽ അത് അങ്ങനെയായിരുന്നെന്നും ഭാവിയിലും അത് അങ്ങനെതന്നെ ആയിരിക്കുമെന്നും മനുഷ്യൻ വിശ്വസിക്കുന്നു; ഉപരിപ്ലവമായഒരുഅറിവ്മാത്രംനേടിയിട്ട്, മനുഷ്യൻ സ്വയം ഒരുപാട് അഹങ്കരിക്കുകയും തന്നെത്തന്നെ മറന്ന് ദൈവത്തിന്റെ കേവലം നിലവിലില്ലാത്ത ഒരു പ്രകൃതവും സത്തയും വിവേകശൂന്യമായി പ്രഖ്യാപിക്കാൻ തുടങ്ങുകയും ചെയ്യുന്നു; പരിശുദ്ധാത്മാവിന്റെ വേലയുടെ ഒരു ഘട്ടത്തെക്കുറിച്ചു മാത്രം ഉറപ്പുള്ളവനായിത്തീർന്ന ശേഷം, ദൈവത്തിന്റെ പുതിയ വേല പ്രഖ്യാപിക്കുന്ന വ്യക്തി ഏതു തരത്തിലുള്ള ആളാണെങ്കിലും ശരി, മനുഷ്യൻ അത് അംഗീകരിക്കുന്നില്ല. പരിശുദ്ധാത്മാവിന്റെ പുതിയ വേല അംഗീകരിക്കാൻ കഴിയാത്തവരാണിവർ; അവർ കടുത്ത യാഥാസ്ഥിതികരും പുതിയ കാര്യങ്ങൾ സ്വീകരിക്കാൻ പ്രാപ്തിയില്ലാത്തവരുമാണ്. അത്തരത്തിലുള്ള ആളുകൾ ദൈവത്തിൽ വിശ്വസിക്കുകയും, എന്നാൽ, ദൈവത്തെ തള്ളിപ്പറയുകയും ചെയ്യുന്നു. ഇസ്രായേല്യർ “യഹോവയിൽ മാത്രം വിശ്വസിക്കുകയും യേശുവിൽ വിശ്വസിക്കാതിരിക്കുകയും” ചെയ്തത് തെറ്റാണെന്ന് മനുഷ്യൻ വിശ്വസിക്കുന്നു, എന്നിട്ടും ഭൂരിപക്ഷം ആളുകളും “യഹോവയിൽ മാത്രം വിശ്വസിക്കുകയും യേശുവിനെ തള്ളിപ്പറയുകയും” “മിശിഹായുടെ മടങ്ങിവരവിനായി ആഗ്രഹിക്കുകയും എന്നാൽ യേശു എന്നു വിളിക്കപ്പെടുന്ന മിശിഹായെ എതിർക്കുകയും” ചെയ്യുന്നതിൽ സ്വന്തമായ ഒരു പങ്ക് വഹിക്കുന്നു. അതിനാൽ, പരിശുദ്ധാത്മാവിന്റെ വേലയുടെ ഒരു ഘട്ടം സ്വീകരിച്ചതിനു ശേഷം ആളുകൾ ഇപ്പോഴും സാത്താന്റെ സാമ്രാജ്യത്വത്തിൻകീഴിൽ ജീവിക്കുന്നതിലും അവർക്ക് ഇപ്പോഴും ദൈവാനുഗ്രഹങ്ങളൊന്നും ലഭിക്കാതിരിക്കുന്നതിലും അതിശയമില്ല. ഇത് മനുഷ്യന്റെ ധിക്കാരത്തിന്റെ ഫലമല്ലേ? ഇന്നത്തെ പുതിയ വേലയുമായി പൊരുത്തപ്പെടാത്ത ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെല്ലാം അവർക്ക് ഭാഗ്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ തൂങ്ങിനിൽക്കുന്നു, ദൈവം അവരുടെ ഓരോ ആഗ്രഹവും നിറവേറ്റും എന്നു കരുതുന്നു. എന്നിട്ടും ദൈവം അവരെ മൂന്നാം സ്വർഗത്തിലേക്ക് എന്തിന് കൊണ്ടുപോകണമെന്ന് അവർക്ക് കൃത്യമായി പറയാൻ കഴിയുന്നില്ല, വെൺമേഘത്തിലേറി അവരെ സ്വീകരിക്കാൻ യേശു എങ്ങനെ വരുമെന്ന് അവർക്ക് നിശ്ചയമില്ല, അവർ സങ്കല്പിക്കുന്ന ഒരു ദിവസം യേശു ശരിക്കും ഒരു വെൺമേഘത്തിലേറി എത്തുമോ എന്ന് തീർച്ചയോടുകൂടി പറയാൻ അവർക്ക് തീരെയും കഴിയുന്നില്ല. അവരെല്ലാം ഉത്കണ്ഠാകുലരും ആശയക്കുഴപ്പത്തിൽപ്പെട്ടവരുമാണ്; എല്ലാ വിഭാഗങ്ങളിലും നിന്ന് വരുന്ന വ്യത്യസ്തരായ ഒരു ചെറുസംഘം ആളുകളിൽ ഓരോരുത്തരേയും ദൈവം ഏറ്റെടുക്കുമോ ഇല്ലയോ എന്ന് അവർക്ക് അറിയുക പോലുമില്ല. ദൈവം ഇപ്പോൾ ചെയ്യുന്ന വേല, നിലവിലുള്ള യുഗം, ദൈവത്തിന്റെ ഹിതം—ഇക്കാര്യങ്ങളെക്കുറിച്ചൊന്നുംഅവർക്ക് യാതൊരു ഗ്രാഹ്യവും ഇല്ല, മാത്രമല്ല, സ്വന്തം വിരലുകളിൽ ദിനങ്ങൾ എണ്ണുകയല്ലാതെ മറ്റൊന്നും ചെയ്യാൻ അവർക്ക് കഴിയുകയില്ല. കുഞ്ഞാടിന്റെ ചുവടുകൾ അവസാനം വരെ പിന്തുടരുന്നവർക്ക് മാത്രമേ അന്തിമമായ അനുഗ്രഹങ്ങൾ നേടാൻ കഴിയൂ, അതേസമയം, അവസാനം വരെ പിന്തുടരാൻ പ്രാപ്തിയില്ലാത്തവരും, എന്നാൽ, എല്ലാം നേടിയെന്ന് വിശ്വസിക്കുന്നവരുമായ ആ “കൗശലക്കാർ” ദൈവത്തിന്റെ വരവിന് സാക്ഷ്യം വഹിക്കാൻ പ്രാപ്തരല്ല. താൻ ഭൂമിയിലെ ഏറ്റവും മിടുക്കനാണെന്ന് അവർ ഓരോരുത്തരും വിശ്വസിക്കുന്നു, അവർ യാതൊരു കാരണവുമില്ലാതെ ദൈവത്തിന്റെ വേലയുടെ തുടർന്നുള്ള പുരോഗതിയെ വെട്ടിച്ചുരുക്കുന്നു, “ദൈവത്തോട് അങ്ങേയറ്റം വിശ്വസ്തതയുള്ള, ദൈവത്തെ പിന്തുടരുന്ന, ദൈവവചനങ്ങൾ പാലിക്കുന്ന” അവരെ ദൈവം സ്വർഗത്തിലേക്ക് കൊണ്ടുപോകുമെന്ന് തികഞ്ഞ ഉറപ്പോടെ അവർ സ്വയം വിശ്വസിക്കുന്നതായി കാണപ്പെടുന്നു. ദൈവം അരുളിചെയ്ത വചനങ്ങളോട് അവർ “അങ്ങേയറ്റം വിശ്വസ്തത” പുലർത്തുന്നുണ്ടെങ്കിലും, അവരുടെ വാക്കുകളും പ്രവൃത്തികളും ഇപ്പോഴും വളരെ അറപ്പുളവാക്കുന്നതാണ്, കാരണം, അവർ പരിശുദ്ധാത്മാവിന്റെ വേലയെ എതിർക്കുകയും വഞ്ചനയും തിന്മയും കാണിക്കുകയും ചെയ്യുന്നു. അന്ത്യം വരെ പിന്തുടരാത്തവരും, പരിശുദ്ധാത്മാവിന്റെ വേലയോട് പൊരുത്തപ്പെടാത്തവരും, പഴയ വേലയോടു മാത്രം പറ്റിച്ചേർന്നിരിക്കുന്നവരും ദൈവത്തോട് വിശ്വസ്തത ആർജിക്കുന്നതിൽ പരാജയപ്പെട്ടു എന്നു മാത്രമല്ല, ദൈവത്തെ എതിർക്കുന്നവരും പുതിയ യുഗത്തിൽ ദൈവത്താൽ തിരസ്‌കരിക്കപ്പെടുന്നവരും ശിക്ഷിക്കപ്പെടുന്നവരും ആയിത്തീരുന്നു. അവരേക്കാൾ അവജ്ഞ അർഹിക്കുന്നവർ ആരെങ്കിലുമുണ്ടോ? പഴയ നിയമത്തെ തിരസ്‌കരിക്കുകയും പുതിയ വേലയെ സ്വീകരിക്കുകയും ചെയ്യുന്നവരെല്ലാം മനഃസാക്ഷി ഇല്ലാത്തവരാണെന്ന് പലരും വിശ്വസിക്കുന്നു. “മനഃസാക്ഷിയെ”ക്കുറിച്ച് മാത്രംസം സാരിക്കുന്നവരും പരിശുദ്ധാത്മാവിന്റെ വേലയെക്കുറിച്ച് അജ്ഞരായിരിക്കുകയും ചെയ്യുന്ന ഈ ആളുകളുടെ മനഃസാക്ഷികൾ തന്നെ അവരുടെ സാധ്യതകളെ ആത്യന്തികമായി വെട്ടിച്ചുറയ്ക്കുന്നു. ദൈവത്തിന്റെ വേല സിദ്ധാന്തത്തെ പിൻപറ്റുന്നില്ല, അത് തന്റെ സ്വന്തം വേലയാണെങ്കിലും ദൈവം അതിനോട് പറ്റിനിൽക്കുന്നില്ല. നിരസിക്കേണ്ടവയെ നിരസിക്കുന്നു, ഇല്ലാതാക്കേണ്ടവയെ ഇല്ലാതാക്കുന്നു. എന്നിട്ടും ദൈവത്തിന്റെ കാര്യനിർവഹണവേലയുടെ ഒരു ചെറിയ ഭാഗം മാത്രം മുറുകെ പിടിച്ചുകൊണ്ട് മനുഷ്യൻ ദൈവത്തോട് ശത്രുത പുലർത്തുന്നു. ഇത് മനുഷ്യന്റെ അസംബന്ധമല്ലേ? ഇത് മനുഷ്യന്റെ അജ്ഞതയല്ലേ? ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടാൻ കഴിയില്ലെന്ന ഭയത്താൽ ആളുകൾ കൂടുതൽ ഭീരുക്കളും അനാവശ്യ ജാഗ്രത പുലർത്തുന്നവരും ആകുന്തോറും, കൂടുതൽ വലിയ അനുഗ്രഹങ്ങൾ നേടുന്നതിനും അന്തിമമായ അനുഗ്രഹം സ്വീകരിക്കുന്നതിനും അവർ അത്രത്തോളം അപ്രാപ്തരാകുന്നു. ദാസ്യ മനോഭാവത്തോടെ നിയമം പാലിക്കുന്നവരെല്ലാം നിയമത്തോട് അങ്ങേയറ്റം വിശ്വസ്തത പ്രകടിപ്പിക്കുന്നു, നിയമത്തോട് അത്തരം വിശ്വസ്തത എത്ര കൂടുതലായി അവർ പ്രകടിപ്പിക്കുന്നുവോ അത്രത്തോളം അവർ ദൈവത്തെ എതിർക്കുന്ന വഴക്കാളികളാണ്. ഇപ്പോൾ ദൈവരാജ്യയുഗമാണ്, ന്യായപ്രമാണയുഗമല്ല, ഇന്നത്തെ വേലയേയും ഭൂതകാലത്തിന്റെ വേലയേയും ഒരേ തരത്തിൽ പരാമർശിക്കാനാവില്ല, ഭൂതകാലത്തിന്റെ വേലയെ ഇന്നത്തെ വേലയുമായി താരതമ്യപ്പെടുത്താനും സാധിക്കില്ല. ദൈവത്തിന്റെ വേല മാറി, മനുഷ്യന്റെ അനുഷ്ഠാനവും മാറി; അത് നിയമത്തെ മുറുകെ പിടിക്കലോ കുരിശ് ചുമക്കലോ അല്ല, അതിനാൽ നിയമത്തോടും കുരിശിനോടുമുള്ള മനുഷ്യരുടെ വിശ്വസ്തത ദൈവത്തിന്റെ അംഗീകാരം നേടുകയില്ല.

ദൈവരാജ്യയുഗത്തിൽ മനുഷ്യൻ പൂർണമായും തികവുള്ളവനാക്കപ്പെടും. ജയിച്ചടക്കൽ വേലയ്ക്കു ശേഷം മനുഷ്യൻ ശുദ്ധീകരണത്തിനും പീഡയ്ക്കും വിധേയനാകും. ഈ പീഡാവേളയിൽ അതിജീവിക്കാനും സാക്ഷ്യം വഹിക്കാനും കഴിയുന്നവരാണ് ആത്യന്തികമായി തികവുള്ളവരാക്കപ്പെടുന്നത്; അവരാണ് ജേതാക്കൾ. ഈ പീഡാവേളയിൽ, മനുഷ്യൻ ഈ ശുദ്ധീകരണം സ്വീകരിക്കേണ്ടതുണ്ട്, ഈ ശുദ്ധീകരണമാണ് ദൈവത്തിന്റെ വേലയുടെ അവസാന സംഗതി. ദൈവത്തിന്റെ കാര്യനിർവഹണവേല പര്യവസാനിക്കുന്നതിനു മുമ്പ് മനുഷ്യൻ ശുദ്ധീകരിക്കപ്പെടുന്ന അവസാന വേളയാണിത്, ദൈവത്തെ പിന്തുടരുന്നവരെല്ലാം ഈ അന്തിമ പരീക്ഷണം അംഗീകരിക്കണം, മാത്രമല്ല, അവർ ഈ അവസാനത്തെ ശുദ്ധീകരണം സ്വീകരിക്കുകയും വേണം. പീഡയാൽ വളഞ്ഞ് ആക്രമിക്കപ്പെടുന്നവർ പരിശുദ്ധാത്മാവിന്റെ വേലയും ദൈവത്തിന്റെ മാർഗദർശനവും ഇല്ലാത്തവരാണ്, എന്നാൽ, ശരിക്കും ജയിച്ചടക്കപ്പെട്ടു കഴിഞ്ഞവരും ദൈവത്തെ ശരിക്കും തേടുന്നവരും ആത്യന്തികമായി ഉറച്ചു നിൽക്കും, അവരാണ് മനുഷ്യത്വമുള്ളവർ, ദൈവത്തെ ശരിക്കും സ്‌നേഹിക്കുന്നവർ. ദൈവം ചെയ്യുന്നത് എന്താണെങ്കിലും ശരി, ഈ വിജയികൾക്ക് ദർശനങ്ങളുടെ അഭാവം ഉണ്ടാകില്ല, എന്നു മാത്രമല്ല, അപ്പോഴും അവർ സ്വന്തം സാക്ഷ്യത്തിൽ നീക്കുപോക്കില്ലാതെ എല്ലായ്‌പ്പോഴും സത്യം അനുഷ്ഠിക്കുകയും ചെയ്യുന്നു. വലിയ പീഡയിൽനിന്ന് ഒടുവിൽ പുറത്തുവരുന്നത് അവരാണ്. കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർക്ക് ഇന്നും മറ്റുള്ളവരുടെ ചെലവിൽ സ്വന്തം കാര്യം നടത്താൻ കഴിയുമെങ്കിലും അവസാനത്തെ പീഡയിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല, ആർക്കും അവസാനത്തെ പരീക്ഷയിൽനിന്നും രക്ഷപ്പെടാനാവില്ല. ജേതാക്കളെ സംബന്ധിച്ചിടത്തോളം അത്തരം പീഡകൾ ഒരു മഹത്തായ ശുദ്ധീകരണമാണ്; എന്നാൽ, കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർക്ക് അത് പൂർണമായ ഒഴിവാക്കലിന്റെ വേലയാണ്. എങ്ങനെയൊക്കെ പരീക്ഷിക്കപ്പെട്ടാലുംശരി, ഹൃദയത്തിൽ ദൈവം ഉള്ളവരുടെ കൂറ് മാറ്റമില്ലാതെ തുടരുന്നു; എന്നാൽ, ഹൃദയത്തിൽ ദൈവമില്ലാത്തവരെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്റെ വേല അവരുടെ ജഡത്തിന് ഗുണകരമാകുന്നില്ലെങ്കിൽ, അവ‌ർ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുകയും ദൈവത്തിൽനിന്ന് അകന്നു പോവുക പോലും ചെയ്യുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങൾ മാത്രം തേടുകയും, എന്നാൽ ദൈവത്തിനു വേണ്ടി സ്വയം വ്യയം ചെയ്യാനും അവനു വേണ്ടി സ്വയം സമർപ്പിക്കാനും ഒരു ആഗ്രഹവും ഇല്ലാതിരിക്കുകയും ചെയ്യുന്നവർ അന്ത്യകാലത്ത് ഉറച്ചു നിൽക്കില്ല. ദൈവത്തിന്റെ വേല അവസാനിക്കുമ്പോൾ അത്തരം നീചരായ ആളുകളെല്ലാം പുറത്താക്കപ്പെടും, അവർ ഒരു സഹതാപത്തിനും അർഹരല്ല. മനുഷ്യത്വമില്ലാത്തവർ ദൈവത്തെ ശരിക്കും സ്‌നേഹിക്കാൻ പ്രാപ്തരല്ല. സാഹചര്യം ഭദ്രവും സുരക്ഷിതവുമാകുമ്പോൾ, അല്ലെങ്കിൽ നേട്ടമുണ്ടാകാനുള്ള സാഹചര്യം ഉണ്ടെങ്കിൽ, അവർ ദൈവത്തോട് പൂർണമായ അനുസരണയുള്ളവരാണ്, എന്നാൽ, ഒരിക്കൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങൾ വേണ്ടവിധം നടക്കാതിരിക്കുകയോ ഒടുവിൽ നിരസിക്കപ്പെടുകയോ ചെയ്താൽ അവർ ഉടനെ കലാപം നടത്തുന്നു. പുഞ്ചിരിക്കുന്ന, “ദയാലുവായ” ഒരു വ്യക്തി, ഇന്നലെ വരെ ഉപകാരിയായിരുന്നവനെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ പെട്ടെന്ന് കൊടിയ ശത്രുവായി പരിഗണിക്കുന്ന, വികൃതരൂപിയും ക്രൂരനുമായ കൊലയാളിയായി ഒറ്റ രാത്രികൊണ്ട് അവർ മാറിയേക്കാം. കണ്ണ് ചിമ്മാതെ കൊല നടത്താൻ കഴിയുന്ന ഈ ദുർഭൂതങ്ങളെ ഉച്ചാടനം ചെയ്തില്ലെങ്കിൽ അവർ മറഞ്ഞിരിക്കുന്ന ഒരു അപകടമായിത്തീരുകയില്ലേ? ജയിച്ചടക്കൽ വേല പൂർത്തിയായ ശേഷം മനുഷ്യനെ വിമോചിപ്പിക്കുന്നതിനുള്ള വേല നിർവഹിക്കുക സാധ്യമല്ല. ജയിച്ചടക്കൽ വേല പര്യവസാനിച്ചെങ്കിലും മനുഷ്യനെ ശുദ്ധീകരിക്കുന്ന വേല പൂർത്തിയായിട്ടില്ല; മനുഷ്യൻ പൂർണമായും ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാൽ മാത്രമേ, ദൈവത്തിനു ശരിക്കും കീഴ്‌വഴങ്ങുന്നവരെ തികവുള്ളവരാക്കിക്കഴിഞ്ഞാൽ മാത്രമേ, ഹൃദയത്തിൽ ദൈവം ഇല്ലാത്ത ആ നാട്യക്കാരെ ശുദ്ധീകരിച്ചു കഴിഞ്ഞാൽ മാത്രമേ അത്തരം വേലകൾ പൂർത്തിയാകൂ. അവന്റെ വേലയുടെ അവസാനഘട്ടത്തിൽ ദൈവത്തെ തൃപ്തിപ്പെടുത്താത്തവർ പൂർണമായും ഒഴിവാക്കപ്പെടും, ഒഴിവാക്കപ്പെടുന്നവർ പിശാചിന്റേതാണ്. ദൈവത്തെ തൃപ്തിപ്പെടുത്താൻ പ്രാപ്തരല്ലാത്തതിനാൽ അവർ ദൈവത്തെ ധിക്കരിക്കുന്നു, ഈ ആളുകൾ ഇന്ന് ദൈവത്തെ പിന്തുടരുന്നുണ്ടെങ്കിൽപ്പോലും, അവരാണ് ഒടുവിൽ അവശേഷിക്കാൻ പോകുന്നത് എന്ന് ഇത് വ്യക്തമാക്കുന്നില്ല. “ദൈവത്തെ അന്ത്യം വരെ പിന്തുടരുന്നവർക്ക് വിമോചനം ലഭിക്കും” എന്ന വാക്കുകളിൽ, “പിന്തുടരുക” എന്നതിന്റെ അർത്ഥം പീഡയുടെ നടുവിൽ ഉറച്ചു നിൽക്കുക എന്നതാണ്. ദൈവത്തെ പിന്തുടരുന്നത് എളുപ്പമാണെന്ന് ഇന്ന് പലരും വിശ്വസിക്കുന്നു, എന്നാൽ, ദൈവത്തിന്റെ വേല അന്ത്യത്തോടടുക്കുമ്പോൾ “പിന്തുടരുക” എന്നതിന്റെ ശരിക്കുള്ള അർത്ഥം നീ അറിയും. ജയിച്ചടക്കപ്പെട്ടുകഴിഞ്ഞ ശേഷം നിനക്ക് ഇന്നും ദൈവത്തെ പിന്തുടരാൻ കഴിയുന്നു എന്നതുകൊണ്ടു മാത്രം പൂർണരാക്കപ്പെടാൻ പോകുന്നവരിൽ ഒരാളാണ് നീ എന്ന് ഇത് തെളിയിക്കുന്നില്ല. പരീക്ഷകൾ സഹിക്കാൻ കഴിയാത്തവരും പീഡകൾക്കിടയിൽ വിജയികളാകാൻ പ്രാപ്തരല്ലാത്തവരും ആത്യന്തികമായി ഉറച്ചുനിൽക്കാൻ ശേഷിയുള്ളവരല്ല, അതിനാൽ അവസാനം വരെ ദൈവത്തെ പിന്തുടരാൻ അവർക്ക് കഴിയില്ല. ദൈവത്തെ യഥാർത്ഥത്തിൽ പിന്തുടരുന്നവർക്ക് തങ്ങളുടെ പ്രവൃത്തിയുടെ പരീക്ഷണത്തെ നേരിടാൻ കഴിയും, എന്നാൽ, ദൈവത്തെ യഥാർത്ഥത്തിൽ പിന്തുടരാത്തവർ ദൈവത്തിന്റെ ഒരു പരീക്ഷണവും നേരിടാൻ പ്രാപ്തരല്ല. ഇന്നല്ലെങ്കിൽ നാളെ അവർ പുറത്താക്കപ്പെടും, അതേസമയം, ജേതാക്കൾ ദൈവരാജ്യത്തിൽ തുടരും. മനുഷ്യൻ ദൈവത്തെ ശരിക്കും തേടുന്നുണ്ടോ ഇല്ലയോ എന്ന് നിർണയിക്കുന്നത് അവന്റെ പ്രവൃത്തിയുടെ പരീക്ഷണത്തിലൂടെയാണ്, അതായത്, ദൈവത്തിന്റെ പരീക്ഷകളിലൂടെയാണ്, ഇതിന് മനുഷ്യന്റെ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. പെട്ടെന്നുള്ള തോന്നലിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെയും ദൈവം തള്ളിക്കളയുന്നില്ല; ദൈവം ചെയ്യുന്നതിനെല്ലാം മനുഷ്യനെ പൂർണമായി ബോധ്യപ്പെടുത്താൻ കഴിയും. മനുഷ്യന് ഗോചരമല്ലാത്തതൊന്നും ദൈവം ചെയ്യുന്നില്ല, അല്ലെങ്കിൽ, മനുഷ്യനെ ബോധ്യപ്പെടുത്താൻ കഴിയാത്ത ഒരു വേലയും ദൈവം ചെയ്യുന്നില്ല. മനുഷ്യന്റെ വിശ്വാസം ശരിയാണോ അല്ലയോ എന്നത് വസ്തുതകളാൽ തെളിയിക്കപ്പെടുന്നു, അത് മനുഷ്യന് തീരുമാനിക്കാൻ കഴിയില്ല. “ഗോതമ്പിനെ കളകളാക്കി മാറ്റാൻ കഴിയില്ല, കളകളെ ഗോതമ്പാക്കി മാറ്റാനും കഴിയില്ല” എന്ന കാര്യത്തിൽ സംശയമില്ല. ദൈവത്തെ ശരിക്കും സ്‌നേഹിക്കുന്നവരെല്ലാം ആത്യന്തികമായി ദൈവരാജ്യത്തിൽ തുടരും, തന്നെ ശരിക്കും സ്‌നേഹിക്കുന്നവരോട് ദൈവം മോശമായി പെരുമാറുകയുമില്ല. അവരുടെ വ്യത്യസ്ത പ്രവൃത്തികളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ ദൈവരാജ്യത്തിലെ ജേതാക്കൾ പുരോഹിതരോ അനുയായികളോ ആയി വർത്തിക്കും, പീഡകൾക്കിടയിൽ വിജയിക്കുന്നവരെല്ലാം ദൈവരാജ്യത്തിലെ പുരോഹിതരുടെ സംഘമായിത്തീരും. പ്രപഞ്ചത്തിൽ ഉടനീളമുള്ള സുവിശേഷത്തിന്റെ വേല പര്യവസാനിച്ചു കഴിയുമ്പോൾ പുരോഹിതരുടെ സംഘം രൂപീകരിക്കപ്പെടും. ആ സമയം വരുമ്പോൾ, മനുഷ്യൻ ചെയ്യേണ്ടത് ദൈവരാജ്യത്തിലെ തന്റെ കർത്തവ്യം നിർവഹിക്കുക എന്നതും ദൈവരാജ്യത്തിൽ ദൈവത്തോടൊപ്പം ജീവിക്കുക എന്നതും ആയിരിക്കും. പുരോഹിതരുടെ സംഘത്തിൽ പുരോഹിതന്മാരും മുഖ്യപുരോഹിതന്മാരും ഉണ്ടാകും, ശേഷിക്കുന്നവർ ദൈവത്തിന്റെ പുത്രന്മാരും ജനങ്ങളും ആയിരിക്കും. പീഡാവേളയിൽ ദൈവത്തിനു നൽകിയ സാക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതെല്ലാം നിശ്ചയിക്കപ്പെടുക; അവ ക്ഷണികമായ ഒരു തോന്നലിൽ നൽകപ്പെടുന്ന പദവികളല്ല. മനുഷ്യന്റെ സ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ദൈവത്തിന്റെ വേല അവസാനിക്കും, കാരണം, ഓരോരുത്തരെയും തരം അനുസരിച്ച് വർഗീകരിച്ച് അവരുടെ യഥാർത്ഥ സ്ഥാനത്തേക്ക് മടക്കിയിട്ടുണ്ടാകും; ദൈവത്തിന്റെ വേലയുടെ സാഫല്യത്തിന്റെ അടയാളമാണത്, ദൈവത്തിന്റെ വേലയുടേയും മനുഷ്യന്റെ അനുഷ്ഠാനത്തിന്റേയും അന്തിമഫലമാണ് അത്, മനുഷ്യന്റെ സഹകരണത്തിന്റേയും ദൈവത്തിന്റെ വേലയുടെ ദർശനങ്ങളുടെയും സ്ഫുടരൂപം ആയിത്തീരലാണത്, അന്ത്യത്തിൽ, മനുഷ്യൻ ദൈവരാജ്യത്തിൽ വിശ്രാന്തി കണ്ടെത്തും, ദൈവവും വിശ്രമത്തിനായി തന്റെ വാസസ്ഥലത്തേക്ക് മടങ്ങും. അത് ദൈവവും മനുഷ്യനും തമ്മിലുള്ള 6,000 വർഷത്തെ സഹകരണത്തിന്റെ അന്തിമഫലമായിരിക്കും.

മുമ്പത്തേത്: ദൈവം വസിക്കുന്ന ജഡത്തിന്റെ സാരം

അടുത്തത്: ക്രിസ്തുവിന്റെ സത്ത സ്വർഗസ്ഥനായ പിതാവിന്റെ ഹിതത്തോടുള്ള അനുസരണയാണ്

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക