അധ്യായം 28

ഞാന്‍ സീയോനില്‍ നിന്നും വന്നപ്പോള്‍ എല്ലാം എന്നെ കാത്തിരിക്കുകയായിരുന്നു. ഞാന്‍ സീയോനിലേക്ക് തിരിച്ചുപോയപ്പോഴാകട്ടെ, ഞാന്‍ എല്ലാ മനുഷ്യരാലും അഭിവാദ്യം ചെയ്യപ്പെട്ടു. ഞാന്‍ വരികയും പോകുകയും ചെയ്തപ്പോഴോന്നും എന്നോട് വിരോധമുള്ള കാര്യങ്ങളാല്‍ എന്‍റെ ചുവടുവയ്പ്പുകള്‍ തടസ്സപ്പെട്ടില്ല. അതുകൊണ്ട് എന്‍റെ പ്രവൃത്തി സുഗമമായി മുന്നോട്ടുപോയി. ഇന്ന്, ഞാന്‍ എല്ലാ സൃഷ്ടികള്‍ക്കുമിടയിലേക്കു വരുമ്പോള്‍, ഞാന്‍ വീണ്ടും പോകുമെന്നും അങ്ങനെ അവര്‍ക്ക് ആശ്രയം നഷ്ടപ്പെടുമെന്നും തീവ്രമായി ഭയപ്പെട്ട് എല്ലാം എന്നെ നിശബ്ദമായി അഭിവാദ്യം ചെയ്യുന്നു. എല്ലാം എന്‍റെ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നു. എന്‍റെ കരങ്ങള്‍ ദിശ കാണിക്കുന്നത് എല്ലാവരും ശ്രദ്ധയോടെ കാണുന്നു. എന്‍റെ അധരങ്ങളില്‍ നിന്നുള്ള വചനങ്ങള്‍ അനവധി സൃഷ്ടികളെ പരിപൂര്‍ണ്ണരാക്കുകയും അനവധി അനുസരണക്കേടിന്‍റെ

പുത്രന്മാരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ എല്ലാ മനുഷ്യരും സാകൂതം എന്‍റെ വാക്കുകള്‍ നിരീക്ഷിക്കുകയും എന്‍റെ അധരങ്ങളില്‍ നിന്നുള്ള അരുളപ്പാടുകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും ചെയ്യുന്നു. ഈ നല്ല അവസരം നഷ്ടപ്പെടുമോ എന്ന്‍ അവര്‍ അതിയായി ഭയപ്പെടുന്നു. ഈ കാരണം കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നതു തുടര്‍ന്നത്. അപ്പോള്‍ എന്‍റെ പ്രവൃത്തി കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കുകയും തൃപ്തികരമായ സാഹചര്യങ്ങള്‍ ഭൂമിയില്‍ കൂടുതല്‍ വേഗത്തില്‍ നിലവില്‍ വരികയും ഇവിടത്തെ വിജനതയുടെ കാഴ്ചകള്‍ക്ക് പരിഹാരമാകുകയും ചെയ്യുമല്ലോ. ഞാന്‍ ആകാശത്തിലേക്കു നോക്കുമ്പോള്‍, അതാണ് ഞാന്‍ മനുഷ്യരെ അഭിമുഖീകരിക്കുവാന്‍ വേണ്ടി ഒരിക്കല്‍ കൂടി തിരിയുന്ന സമയം. അപ്പോള്‍ എല്ലാ നാടുകളും പെട്ടെന്നു ചൈതന്യം കൊണ്ട് നിറയുന്നു. അന്തരീക്ഷത്തില്‍ ഇപ്പോള്‍ പൊടി നിറഞ്ഞു നില്‍ക്കുന്നില്ല. ഭൂമിയുടെമേല്‍ ചെളിയുടെ ആവരണമില്ല. എന്‍റെ കണ്ണുകള്‍ പെട്ടെന്ന് പ്രകാശിക്കുന്നു, ഇതുമൂലം എല്ലാ നാടുകളിലെയും ജനങ്ങള്‍ എന്നിലേക്ക് നോക്കുകയും എന്നില്‍ അഭയം തേടുകയും ചെയ്യുന്നു. എന്‍റെ ഭവനത്തില്‍ സന്നിഹിതരായിട്ടുള്ള എല്ലാവരുമടങ്ങുന്ന ഇന്നത്തെ ലോകത്തെ ജനങ്ങള്‍ക്കിടയില്‍ ആരാണ് എന്നില്‍ യഥാര്‍ഥത്തില്‍ അഭയം തേടുന്നത്? ആരാണ് ഞാനൊടുക്കിയ വിലയ്ക്ക് പകരമായി അവരുടെ ഹൃദയമെനിക്ക് നല്‍കുന്നത്? ആരാണ് എന്‍റെ ഭവനത്തിനുള്ളില്‍ സമാധാനത്തോടെ വസിച്ചിട്ടുള്ളത്? ആരാണ് യഥാര്‍ഥത്തില്‍ എനിക്കുമുമ്പില്‍ സ്വയം സമര്‍പ്പിച്ചിട്ടുള്ളത്? ഞാന്‍ മനുഷ്യനോടു ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവന്‍ ഉടന്‍ തന്നെ അവന്‍റെ “ചെറിയ കലവറ” അടയ്ക്കുന്നു. ഞാന്‍ മനുഷ്യനു നല്‍കുമ്പോള്‍ ആരും കാണാതെ എന്‍റെ സമ്പത്തു വാങ്ങുവാന്‍ വേണ്ടി വേഗം തന്നെ അവന്‍ വായ് തുറക്കുന്നു. ഞാന്‍ അവനെ തിരിച്ചടിക്കും എന്ന്‍ ഭയപ്പെട്ട് ഹൃദയത്തില്‍ അവന്‍ പലപ്പോഴും നടുങ്ങുന്നു. അങ്ങനെ മനുഷ്യന്‍റെ വായ് പകുതി തുറന്നും പകുതി അടച്ചുമിരിക്കുന്നു. ഞാന്‍ നല്‍കുന്ന സമ്പത്ത് യഥാര്‍ഥത്തില്‍ ആസ്വദിക്കുവാന്‍ അവന് കഴിയുന്നില്ല. ഞാന്‍ എളുപ്പത്തില്‍ മനുഷ്യനെ കുറ്റം വിധിക്കുന്നില്ല. എന്നിരുന്നാലും അവന്‍ എന്‍റെ കയ്യില്‍ പിടിച്ചുവലിച്ച് അവന്‍റെ മേല്‍ കരുണ കാണിക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നു. മനുഷ്യന്‍ എന്നോട് യാചിക്കുമ്പോള്‍ മാത്രമേ ഞാന്‍ വീണ്ടും ഒരിക്കല്‍ക്കൂടി അവന്‍റെ മേല്‍ “കരുണ” ചൊരിയുന്നുള്ളൂ. ഞാനവനോട് എന്‍റെ വായിലുള്ള ഏറ്റവും ക്രൂരമായ വാക്കുകള്‍ പറയുന്നു. അപ്പോഴവന്‍ ലജ്ജിതനായി എന്‍റെ “കരുണ” നേരിട്ടു സ്വീകരിക്കുവാന്‍ സാധിക്കാതെ, മറ്റുള്ളവര്‍ വഴി അത് വാങ്ങിക്കുന്നു. അവന്‍ എന്‍റെ വചനങ്ങള്‍ എല്ലാം വിശദമായി മനസ്സിലാക്കിക്കഴിയുമ്പോള്‍ നിലവാരം ഞാന്‍ ആഗ്രഹിച്ചതിന് സമാനമാകുന്നു. അവന്‍റെ അപേക്ഷകള്‍ വെറുതെയായിപ്പോകുകയോ വൃഥാവിലാകുകയോ ചെയ്യാതെ ഫലമണിയുന്നു. മനുഷ്യവര്‍ഗത്തിന്റെ ആത്മാര്‍ഥമായ, കപടമല്ലാത്ത അപേക്ഷകളെ ഞാന്‍ അനുഗ്രഹിക്കുന്നു.

യുഗങ്ങളായി ഞാന്‍ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും ഇന്നു ഞാന്‍ പറയുന്ന അരുളപ്പാടുകള്‍ മനുഷ്യന്‍ ഇതുവരെ കേട്ടിട്ടില്ല. എന്‍റെ മഹത്ത്വവും വിധിയും അവന്‍ ഒരിക്കലും അനുഭവിച്ചിട്ടുമില്ല. ഭൂതകാലത്തെ ലോകത്തെ ചിലയാളുകള്‍ എന്നെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും ആരും എന്‍റെ സമ്പത്തിന്റെ വ്യാപ്തി യഥാര്‍ഥത്തില്‍ മനസിലാക്കിയിട്ടില്ല. ഇന്നത്തെ മനുഷ്യര്‍ എന്‍റെ അധരത്തില് നിന്നുള്ള വചനങ്ങള്‍ കേള്‍ക്കുന്നെങ്കിലും, എന്‍റെ അധരത്തില്‍ എത്ര നിഗൂഢതകള്‍ ഉണ്ടെന്നതിനെപ്പറ്റി അജ്ഞരായിത്തുടരുന്നു. അങ്ങനെ എന്‍റെ അധരത്തെ അവരൊരു അക്ഷയപാത്രമായിട്ടാണ് കാണുന്നത്. എല്ലാ മനുഷ്യരും എന്‍റെ അധരത്തില്‍നിന്നും എന്തെങ്കിലും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. അത് രാജ്യത്തിന്റെ രഹസ്യങ്ങളായാലും സ്വര്‍ഗത്തിന്റെ നിഗൂഢതകളായാലും ആത്മീയലോകത്തിന്റെ ചലനാത്മകതയായാലും മനുഷ്യവര്‍ഗത്തിന്റെ ലക്ഷ്യസ്ഥാനമായാലും എല്ലാ മനുഷ്യരും അത്തരം കാര്യങ്ങള്‍ നേടുവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ആളുകളെ ഒരുമിച്ചു കൂട്ടുകയും അവരോടു “കഥകള്‍” പറയുകയും ചെയ്യുകയാണെങ്കില്‍ അവര്‍ പെട്ടെന്നുതന്നെ എന്‍റെ വാക്കുകള്‍ കേള്‍ക്കുന്നതിനായി അവരുടെ “രോഗക്കിടക്കയില്‍” നിന്നും എഴുന്നേല്‍ക്കുന്നു. മനുഷ്യര്‍ക്ക് ഒട്ടേറെ ന്യൂനതകളുണ്ട്: അവന് “പോഷകങ്ങള്‍” മാത്രം പോരാ. അതിലുപരിയായി അവനാവശ്യം “മാനസികപിന്തുണയും” “ആത്മീയദാനവുമാണ്”. ഇതാണ് എല്ലാ ആളുകളിലുമുള്ള കുറവ്. ഇതാണ് എല്ലാ മനുഷ്യരുടെയും “രോഗം”. മെച്ചപ്പെട്ട ഫലങ്ങള്‍ നേടുവാന്‍ വേണ്ടി, എല്ലാവരും ആരോഗ്യം വീണ്ടെടുക്കുവാന്‍ വേണ്ടി, എന്‍റെ ചികിത്സയുടെ ഫലമായി എല്ലാവരും സാധാരണ നിലയിലേക്ക് മടങ്ങിയെത്താന്‍ വേണ്ടി ഞാന്‍ മനുഷ്യന്‍റെ രോഗത്തിന് ഒരു മരുന്നു നല്കുന്നു. നിങ്ങള്‍ ചുവന്ന മഹാവ്യാളിയെ യഥാര്‍ഥത്തില്‍ വെറുക്കുന്നുണ്ടോ? നിങ്ങള്‍ ശരിക്കും, ആത്മാര്‍ഥമായി അതിനെ വെറുക്കുന്നുണ്ടോ? എന്തുകൊണ്ടാണ് ഞാനിത് ഇത്രയും തവണ നിങ്ങളോട് ചോദിച്ചത്? എന്തുകൊണ്ടാണ് നിങ്ങളോട് ഞാനീ ചോദ്യം വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്? നിങ്ങളുടെ ഹൃദയങ്ങളില്‍ ചുവന്ന മഹാവ്യാളിയുടെ എന്തു രൂപമാണുള്ളത്? അതിനെ ശരിക്കും നീക്കം ചെയ്തിട്ടുണ്ടോ? അതിനെ യഥാര്‍ഥത്തില്‍ നിങ്ങളുടെ പിതാവായി നിങ്ങള്‍ കണക്കാക്കുന്നില്ലല്ലോ?എല്ലാ ആളുകളും എന്‍റെ ചോദ്യങ്ങളില്‍ നിന്നും എന്‍റെ ഉദ്ദേശ്യം മനസിലാക്കണം. അത് മനുഷ്യരുടെ കോപമുണര്‍ത്തുവാനല്ല, അവര്‍ക്കിടയില്‍ കലാപം സൃഷ്ടിക്കാനല്ല, മനുഷ്യന്‍ അവന്‍റെ സ്വന്തം വഴി കണ്ടെത്തണമെന്ന് ഉദ്ദേശിച്ചുമല്ല. മറിച്ച് എല്ലാ മനുഷ്യരെയും ചുവന്ന മഹാവ്യാളിയുടെ ബന്ധനത്തില്‍ നിന്നും സ്വയം മോചിപ്പിക്കുവാന്‍ അനുവദിക്കുന്നതിന് വേണ്ടിയാണത്. എന്നിരുന്നാലും ആരും ആശങ്കാകുലരാകരുത്. എന്‍റെ വചനങ്ങള്‍ വഴി എല്ലാം പൂര്‍ത്തിയാകും. ഞാന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ ഒരു മനുഷ്യനും പങ്കുചേരുവാനും അത് ചെയ്യുവാനും സാധിക്കില്ല. ഞാന്‍ എല്ലാ നാടുകളിലെയും അന്തരീക്ഷം ശുദ്ധമാക്കുകയും ഭൂമിയില്‍ നിന്നും പിശാചുക്കളുടെ എല്ലാ അടയാളങ്ങളും ഇല്ലാതാക്കുകയും ചെയ്യും. ഞാനത് ആരംഭിച്ചു കഴിഞ്ഞു. എന്‍റെ ശിക്ഷണം എന്ന പ്രവൃത്തിയുടെ ആദ്യഘട്ടം ഞാന്‍ ചുവന്ന മഹാവ്യാളിയുടെ വാസസ്ഥലത്ത് ആരംഭിക്കും. അങ്ങനെ എന്‍റെ ശിക്ഷ മുഴുവന്‍ പ്രപഞ്ചത്തിനുമേലും പതിച്ചുകഴിഞ്ഞു എന്ന്‍ കാണുവാന്‍ സാധിക്കും. ചുവന്ന മഹാവ്യാളിയും എല്ലാ തരം അശുദ്ധാത്മാക്കളും എന്‍റെ ശിക്ഷയില്‍ നിന്നും രക്ഷനേടാന്‍ അശക്തരായിരിക്കും, കാരണം ഞാന്‍ എല്ലാ നാടുകളെയും നിരീക്ഷിക്കുന്നു. ഭൂമിയിലെ എന്‍റെ ജോലി പൂര്‍ത്തിയാകുമ്പോള്‍, അതായത് ന്യായവിധിയുടെ യുഗത്തിന് അവസാനമാകുമ്പോള്‍, ചുവന്ന മഹാവ്യാളിക്കുള്ള ശിക്ഷ ഞാന്‍ ഔപചാരികമായി നടപ്പിലാക്കും. എന്റെ ജനങ്ങള്‍ തീര്‍ച്ചയായും ചുവന്ന മഹാവ്യാളിക്കുള്ള എന്റെ നീതിപൂര്‍വകമായ ശിക്ഷണത്തിന് സാക്ഷികളാകും. എന്റെ നീതിയെ പ്രതി അവരെന്‍റെ മേല്‍ തീര്‍ച്ചയായും പ്രശംസകള്‍ ചൊരിയുകയും എന്റെ വിശുദ്ധനാമം എന്നേക്കും മഹത്വപ്പെടുത്തുകയും ചെയ്യും. അങ്ങനെ എന്നേക്കുമെന്നേക്കും നിങ്ങള്‍ ഔപചാരികമായി നിങ്ങളുടെ കടമ നിര്‍വഹിക്കുകയും ഔപചാരികമായി നാടുകള്‍ തോറും എന്നെ പ്രശംസിക്കുകയും ചെയ്യും.

ന്യായവിധിയുടെ യുഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ഞാനെന്‍റെ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനായി തിടുക്കപ്പെടുകയില്ല. പകരം എന്റെ എല്ലാ ജനങ്ങള്‍ക്കും കാണുവാന്‍ വേണ്ടി ഞാനതിനെ ശിക്ഷയുടെ യുഗത്തിന്‍റെ അടയാളവുമായി കൂട്ടിച്ചേര്‍ക്കും. ഇതുമൂലം കൂടുതല്‍ ഫലം ലഭിക്കും. ഈ അടയാളം എനിക്കു ചുവന്ന മഹാവ്യാളിയെ ശിക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരിക്കും. എന്റെ ജനങ്ങളെ ഞാനത് അവരുടെ സ്വന്തം കണ്ണുകള്‍ കൊണ്ട് കാണുവാന്‍ അനുവദിക്കുകയും അതുവഴി അവരെന്‍റെ പ്രകൃതത്തെക്കുറിച്ച് കൂടുതലറിയുവാന്‍ ഇടയാകുകയും ചെയ്യും. ചുവന്ന മഹാവ്യാളി ശിക്ഷിക്കപ്പെടുന്ന സമയമാണ് എന്റെ ജനങ്ങള്‍ എന്നെ ആസ്വദിക്കുന്ന സമയം. ചുവന്ന മഹാവ്യാളിയുടെ ആളുകള്‍ അതിനെതിരെ കലാപമുയര്‍ത്തുന്നത് എന്‍റെ പദ്ധതിയുടെ ഭാഗമാണ്. ഞാന്‍ എന്‍റെ ജനങ്ങളെ പരിപൂര്‍ണരാക്കുന്ന ഒരു രീതിയാണത്. അതെന്റെ ജനങ്ങള്‍ക്ക് ജീവിതത്തില്‍ വളരുവാനുള്ള ഒരു വലിയ അവസരം കൂടിയാണ്. പ്രഭയേറിയ ചന്ദ്രന്‍ ഉദിക്കുമ്പോള്‍, രാത്രിയുടെ ശാന്തത ഉടന്‍ ഭേദിക്കപ്പെടുന്നു. ചന്ദ്രന്‍ തകര്‍ന്നുവെങ്കിലും മനുഷ്യന്‍ നല്ല ഉന്‍മേഷത്തിലാണ്. അവന്‍ ശാന്തനായി നിലാവിലിരുന്ന് ആ മനോഹരദൃശ്യം ആസ്വദിക്കുന്നു. മനുഷ്യനു അവന്റെ വികാരങ്ങളെ വാക്കുകളാല്‍ വിവരിക്കുവാനാകുന്നില്ല. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാവിയിലേക്ക് നോക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും വര്‍ത്തമാനകാലം ആസ്വദിക്കുന്നുവെന്നും ഉള്ള പോലുണ്ട്. ഒരു പുഞ്ചിരി അവന്റെ മുഖത്ത് വിരിയുന്നു. പ്രസന്നമായ അന്തരീക്ഷത്തില്‍ ആസ്വാദ്യമായ ഒരു സുഗന്ധം പറക്കുന്നു. ഒരിളംകാറ്റു വീശാന്‍ തുടങ്ങുന്നു. മനുഷ്യന്‍ ആ നിറഞ്ഞ സുഗന്ധമറിയുന്നു. അതില്‍ മനം മയങ്ങി അവന് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. ഈ സമയമാണ് കൃത്യമായും ഞാന്‍ നേരിട്ടു മനുഷ്യര്‍ക്കിടയില്‍ വന്നിട്ടുള്ള സമയം. മനുഷ്യന് ആ മനോഹരമായ സുഗന്ധത്തെ കൂടുതല്‍ അറിയുവാന്‍ സാധിക്കുന്നുണ്ട്. അങ്ങനെ എല്ലാ മനുഷ്യരും ഈ സുഗന്ധത്തില്‍ ജീവിക്കുന്നു. ഞാന്‍ മനുഷ്യനുമായി രമ്യതയിലാണ്. മനുഷ്യന്‍ ഞാനുമായി സമാധാനത്തില്‍ വസിക്കുന്നു. അവന്‍ ഇപ്പോള്‍ എന്നോടുള്ള പെരുമാറ്റത്തില്‍ വ്യതിചലിക്കുന്നവനല്ല. ഞാന്‍ അവന്റെ കുറവുകള്‍ ഇപ്പോള്‍ വെട്ടിയൊരുക്കുന്നില്ല. ഇപ്പോള്‍ മരണം മുഴുവന്‍ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്തുന്നുമില്ല. ഇന്ന്‍ ഞാന്‍ മനുഷ്യനോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ശിക്ഷണത്തിന്റെ യുഗത്തിലേക്ക് പ്രവേശിക്കുന്നു. ഞാനെന്‍റെ പ്രവൃത്തി ചെയ്യുന്നു. എന്നുപറഞ്ഞാണ്‍ ഞാനെന്‍റെ ദണ്ഡ് മനുഷ്യര്‍ക്കിടയില്‍ പ്രയോഗിക്കുന്നു. മനുഷ്യനിലെ കലാപകാരിയുടെ മേല്‍ അത് പതിക്കുന്നു. മനുഷ്യന്റെ ദൃഷ്ടിയില്‍ എന്‍റെ ദണ്ഡിനു പ്രത്യേക ശക്തികളുള്ളതുപോലെ കാണപ്പെടുന്നു: എന്‍റെ ശത്രുക്കളായ എല്ലാവരുടെയും മേല്‍ അത് പതിക്കുന്നു. എളുപ്പത്തില്‍ അതവരില്‍ നിന്നും മാറിപ്പോകുന്നില്ല: എന്നെ എതിര്‍ക്കുന്ന എല്ലാവരിലും ദണ്ഡ് അതിന്‍റെ ജോലി ചെയ്യുന്നു; എന്‍റെ കരങ്ങളിലുള്ള എല്ലാവരും എന്‍റെ ഉദ്ദേശ്യത്തിനനുസരിച്ച് അവരുടെ കടമ നിര്‍വഹിക്കുന്നു. അവര്‍ ഒരിക്കലും എന്‍റെ ആഗ്രഹങ്ങള്‍ക്ക് എതിരു നില്‍ക്കുകയോ അവരുടെ സത്തയില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. അതിന്‍റെ ഫലമായി സമുദ്രങ്ങള്‍ ഗര്‍ജ്ജിക്കും, മലകള്‍ മറിഞ്ഞുവീഴും, മഹാനദികള്‍ ഇല്ലാതാകും. മനുഷ്യന്‍ എന്നെന്നേക്കുമായുള്ള മാറ്റത്തിന് വിധേയനാകും. സൂര്യന്‍ മങ്ങിപ്പോകും, ചന്ദ്രന്‍ ഇരുണ്ടുപോകും. മനുഷ്യന്‍ സമാധാനത്തോടെ ജീവിക്കുന്ന ദിവസങ്ങള്‍ ഉണ്ടാകില്ല. ഭൂമിയില്‍ ശാന്തതയുടെ ദിനങ്ങള്‍ ഉണ്ടാകില്ല. സ്വര്‍ഗ്ഗങ്ങള്‍ ഇനിയൊരിക്കലും സമാധാനത്തിലും ശാന്തതയിലും ആയിരിക്കില്ല, ഇനിയും സഹിച്ചുനില്‍ക്കുകയുമില്ല. എല്ലാം നവീകരിക്കപ്പെടുകയും അവയുടെ യഥാര്‍ഥരൂപം വീണ്ടെടുക്കുകയും ചെയ്യും. ഭൂമിയിലെ എല്ലാ ഗൃഹങ്ങളും പിളര്‍ക്കപ്പെടും. ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും വിഭജിക്കപ്പെടും. ഭര്‍ത്താവും ഭാര്യയും തമ്മില്‍ വീണ്ടും സൗമ്യതയിലാകുന്ന ദിവസങ്ങള്‍ പൊയ്ക്കഴിഞ്ഞു. അമ്മയും മകനും ഇനി പരസ്പരം കാണുകയില്ല. അച്ഛനും മകളും ഇനി ഒത്തുചേരുകയില്ല. ഭൂമിയില്‍ ഉണ്ടായിരുന്ന എല്ലാറ്റിനെയും ഞാന്‍ തകര്‍ക്കും. ഞാന്‍ ജനങ്ങള്‍ക്ക് അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നില്ല. മനുഷ്യരുടെ വികാരങ്ങളെ അങ്ങേയറ്റം ഞാന്‍ വെറുത്തുകഴിഞ്ഞു. മനുഷ്യര്‍ക്കിടയിലുള്ള വികാരങ്ങള്‍ മൂലമാണ് ഞാന്‍ ഒരു വശത്തേക്ക് ഒതുക്കപ്പെടുന്നത്. അങ്ങനെ ഞാനവരുടെ കണ്ണില്‍ “അന്യന്‍” ആയിക്കഴിഞ്ഞു. മനുഷ്യര്‍ക്കിടയിലുള്ള വികാരങ്ങള്‍ മൂലമാണ് ഞാന്‍ വിസ്മരിക്കപ്പെട്ടത്. മനുഷ്യന്റെ വികാരങ്ങള്‍ മൂലമാണ് അവന് സ്വന്തം മനസാക്ഷിയെ കുറ്റപ്പെടുത്തുന്നതിനുള്ള അവസരങ്ങള്‍ ഒഴിവാക്കാത്തത്. മനുഷ്യന്റെ വികാരങ്ങള്‍ മൂലമാണ് എന്‍റെ ശിക്ഷണം എപ്പോഴും അവന് മടുക്കുന്നത്. വികാരങ്ങള്‍ നിമിത്തമാണ് അവനെന്നെ നീതിയില്ലാത്തവനെന്നും ന്യായമില്ലാത്തവനെന്നും വിളിക്കുകയും ഞാന്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ മനുഷ്യന്റെ വികാരങ്ങള്‍ കണക്കിലെടുക്കുന്നില്ല എന്ന്‍ പറയുകയും ചെയ്യുന്നത്. എനിക്കു ഭൂമിയില്‍ ഉടയവരുണ്ടോ? ആരാണ് എപ്പോഴെങ്കിലും എന്നെപ്പോലെ ഊണിനെക്കുറിച്ചും ഉറക്കത്തെക്കുറിച്ചും ചിന്തയില്ലാതെ രാവും പകലും എന്‍റെ നിര്‍വഹണപദ്ധതിക്കുവേണ്ടി പണിയെടുത്തിട്ടുള്ളത്? മനുഷ്യനെ എങ്ങനെയാണ് ദൈവത്തോട് താരതമ്യം ചെയ്യുവാന്‍ സാധിക്കുക? മനുഷ്യന് എങ്ങനെയാണ് ദൈവത്തോട് യോജിച്ചുപോകുവാന്‍ സാധിക്കുക? എങ്ങനെയാണ് സൃഷ്ടിക്കുന്ന ദൈവത്തിനു സൃഷ്ടിക്കപ്പെടുന്ന മനുഷ്യനെപ്പോലെയാകുവാന്‍ സാധിക്കുക: എങ്ങനെയാണ് എനിക്കെപ്പോഴും മനുഷ്യനോടോത്ത് ഭൂമിയില്‍ വസിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുക? ആര്‍ക്കാണ് എന്‍റെ ഹൃദയത്തിലെ വേവലാതി അറിയുവാന്‍ സാധിക്കുക? മനുഷ്യന്റെ പ്രാര്‍ഥനകള്‍ക്ക് അത് സാധിക്കുമോ? ഞാന്‍ ഒരിക്കല്‍ മനുഷ്യനോടു ചേരുവാനും അവനോടൊപ്പം നടക്കുവാനും സമ്മതിച്ചു. അതേ, ഈ ദിവസം വരെ മനുഷ്യന്‍ എന്‍റെ കരുതലിലും സംരക്ഷണത്തിലുമാണ് ജീവിച്ചത്. എന്നാല്‍ മനുഷ്യന് എന്‍റെ കരുതലില്‍ നിന്നും വേര്‍പ്പെട്ടുപോകുവാന്‍ സാധിക്കുന്ന ഒരു ദിവസം എന്നെങ്കിലും വരുമോ? മനുഷ്യന് എന്‍റെ ഹൃദയത്തെപ്പറ്റിയുള്ള ചിന്ത ഒരിക്കലും ഉണ്ടായിട്ടില്ലെങ്കിലും ആര്‍ക്കാണ് വെളിച്ചമില്ലാത്ത ജീവിക്കുവാനാകുക? എന്‍റെ അനുഗ്രഹങ്ങള്‍ ഒന്നുകൊണ്ടുമാത്രമാണ് മനുഷ്യന്‍ ഇന്നുവരെ ജീവിച്ചിട്ടുള്ളത്.

ഏപ്രില്‍ 4, 1992

മുമ്പത്തേത്: അധ്യായം 27

അടുത്തത്: അധ്യായം 29

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക