അധ്യായം 21

മനുഷ്യന്‍ എന്‍റെ വെളിച്ചത്തിനു മധ്യേ വീഴുന്നു, എന്‍റെ മോചനത്തിന്‍റെ ഫലമായി വീണ്ടുമെഴുന്നേല്‍ക്കുന്നു. ഞാന്‍ മുഴുവന്‍ പ്രപഞ്ചത്തിനും മോക്ഷം കൊണ്ടുവരുമ്പോള്‍, മനുഷ്യന്‍ എന്‍റെ പുനസ്ഥാപനത്തിന്‍റെ ധാരയിലേക്ക് പ്രവേശിക്കുവാനുള്ള വഴി തേടുന്നു. എന്നിട്ടും ഒന്നും അവശേഷിപ്പിക്കാതെ ഈ പുനസ്ഥാപനത്തിന്‍റെ പ്രവാഹത്തില്‍ ഒലിച്ചുപോകുന്ന അനവധിപേരുണ്ട്. കുത്തിയൊലിച്ചുവരുന്ന ജലപ്രവാഹത്താല്‍ വലയം ചെയ്യപ്പെട്ട് മുങ്ങിത്താഴുന്ന അനവധി പേരുണ്ട്. എന്നാല്‍ ഒരിക്കലും ദിശാബോധം നഷ്ടപ്പെടാതെ ഈ ജലപ്രവാഹത്തില്‍ പതറാതെ നില്‍ക്കുന്ന മറ്റനേകരുമുണ്ട്. അങ്ങനെ അവര്‍ ഇന്നുവരെ ഈ ജലപ്രവാഹത്തെ പിന്തുടര്‍ന്നിരിക്കുന്നു. ഞാന്‍ മനുഷ്യനോടൊപ്പം ഓരോ ചുവടും മുന്നോട്ടു വയ്ക്കുന്നു. എന്നിരുന്നാലും മനുഷ്യന്‍ എന്നെ ഒരിക്കലും അറിഞ്ഞിട്ടില്ല. ഞാന്‍ പുറമെ ധരിക്കുന്ന വസ്ത്രങ്ങള്‍ മാത്രമേ അവനറിയുകയുള്ളൂ. എന്നാല്‍ എന്നില്‍ മറഞ്ഞിരിക്കുന്ന സമ്പത്തിനെക്കുറിച്ച് അവനറിവില്ല. ഞാന്‍ മനുഷ്യനെ പരിപോഷിപ്പിക്കുകയും ഓരോ ദിവസവും അവനു വേണ്ടതെല്ലാം നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും അവന് യഥാര്‍ഥസ്വീകരണത്തിനുള്ള പ്രാപ്തിയില്ല. ഞാന്‍ നല്‍കിയിട്ടുള്ള സമ്പത്തെല്ലാം സ്വീകരിക്കുവാനും അവന് സാധിക്കുന്നില്ല. മനുഷ്യന്‍റെ ദുഷിപ്പുകളില്‍ ഒന്നുപോലും എന്‍റെ ശ്രദ്ധയില്‍പ്പെടാതെ പോകുന്നില്ല; ജലത്തില്‍ പ്രതിഫലിക്കുന്ന ശോഭയാര്‍ന്ന ചന്ദ്രനെപ്പോലെ അവന്‍റെ അന്തരംഗം എനിക്കത്രയും വ്യക്തമാണ്. ഞാന്‍ മനുഷ്യനോടു അശ്രദ്ധമായി പെരുമാറുന്നില്ല. ഞാന്‍ അവനുവേണ്ടി മനസില്ലാമനസോടെ ഒന്നും ചെയ്യുന്നുമില്ല; മനുഷ്യന്‍ സ്വന്തം ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ പ്രാപ്തിയില്ല എന്നതുമാത്രമാണ് പ്രശ്നം. അങ്ങനെ മനുഷ്യവര്‍ഗം എപ്പോഴും ദുഷിച്ചതായിരിക്കുന്നു. ഇന്നുവരെ ആ ദുഷിപ്പില്‍നിന്നും മോചനം നേടുവാന്‍ സാധിക്കാതെ തുടരുകയും ചെയ്യുന്നു. പാവം ദൈന്യതയാര്‍ന്ന മനുഷ്യവര്‍ഗം! എന്തുകൊണ്ടാണ് മനുഷ്യന്‍ എന്നെ സ്നേഹിക്കുകയും എന്നാല്‍ എന്‍റെ ആത്മാവിന്‍റെ ഉദ്ദേശ്യങ്ങള്‍ പിന്തുടരാന്‍ അവര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്യുന്നത്? ഞാന്‍ യഥാര്‍ഥത്തില്‍ മനുഷ്യര്‍ക്ക് സ്വയം വെളിപ്പെടുത്തിയില്ലേ? മനുഷ്യര്‍ ഒരിക്കലും യഥാര്‍ഥത്തില്‍ എന്‍റെ മുഖം കണ്ടിട്ടില്ലേ? ഞാന്‍ മനുഷ്യരോടു വളരെ കുറച്ചു കാരുണ്യം മാത്രമേ കാണിച്ചിട്ടുള്ളൂ എന്നായിരിക്കുമോ? അല്ലയോ മനുഷ്യവര്‍ഗം മുഴുവനിലെയും നിഷേധികളേ! അവര്‍ എന്‍റെ പാദങ്ങള്‍ക്കു കീഴെ ഞെരിക്കപ്പെടണം; എന്‍റെ കഠിനശിക്ഷയില്‍ അവര്‍ ഇല്ലാതാകണം. എന്‍റെ മഹത്തായ സംരംഭം പൂര്‍ത്തിയാകുന്ന ദിവസം അവര്‍ മനുഷ്യര്‍ക്കിടയില്‍ നിന്നും പുറത്താക്കപ്പെടുകയും, അങ്ങനെ മുഴുവന്‍ മനുഷ്യവര്‍ഗത്തിനുമുന്‍പിലും അവരുടെ വികൃതമുഖം വെളിവാകുകയും വേണം. ഈ ലോകം മുഴുവന്‍ അത്യധികം കലുഷിതമാണ്. അതിന്‍റെ ആരവങ്ങള്‍ അത്യധികം വലുതാണ്. അതുകൊണ്ട് മനുഷ്യന്‍ എന്‍റെ മുഖം തേടുന്നതിലും എന്‍റെ ഹൃദയത്തെ മനസിലാക്കുന്നതിലും വളരെയധികം അലസത കാണിക്കുന്നു. മനുഷ്യന്‍ വളരെ വിരളമായേ എന്‍റെ മുഖം കാണുകയോ എന്‍റെ ശബ്ദം കേള്‍ക്കുകയോ ചെയ്യുന്നുള്ളൂ എന്ന വസ്തുതയ്ക്ക് ഇതാണ് കാരണം. ഇതല്ലേ മനുഷ്യന്‍റെ ദുഷിപ്പിന്‍റെ കാരണം? ഇതുകൊണ്ടല്ലേ മനുഷ്യനു പോരായ്മകളുള്ളത്? മനുഷ്യവര്‍ഗം മുഴുവനും എപ്പോഴും എന്‍റെ കരുതലിലായിരുന്നു. അങ്ങനെയല്ലായിരുന്നെങ്കില്‍, ഞാന്‍ കാരുണ്യവാനല്ലായിരുന്നെങ്കില്‍, ഈ ദിവസം വരെ ആര് അതിജീവിക്കുമായിരുന്നു?എന്നിലുള്ള സമ്പത്തിന് സമാനതകളില്ല. എന്നിരുന്നാലും എല്ലാ ദുരന്തങ്ങളും എന്‍റെ കരങ്ങളിലുണ്ട്——തോന്നുമ്പോഴെല്ലാം ദുരന്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആര്‍ക്കാണ് സാധിക്കുക? മനുഷ്യന്‍റെ പ്രാര്‍ഥനകള്‍ക്കോ അവന്‍റെ ഹൃദയത്തിനുള്ളിലെ തേങ്ങലിനോ അവനെയതിന് പ്രാപ്തനാക്കുവാന്‍ സാധിക്കുമോ? മനുഷ്യന്‍ ഒരിക്കലും ആത്മാര്‍ഥമായി എന്നോടു പ്രാര്‍ഥിച്ചിട്ടില്ല. അതിനാല്‍ മുഴുവന്‍ മനുഷ്യവര്‍ഗത്തിലും ഒരുവന്‍ പോലും അവന്റെ മുഴുവന്‍ ജീവിതവും സത്യത്തിന്‍റെ പ്രകാശത്തില്‍ ജീവിച്ചിട്ടില്ല; ഇടയ്ക്കിടെ അണയുകയും തെളിയുകയും ചെയ്യുന്ന പ്രകാശനാളത്തില്‍ മാത്രമാണു മനുഷ്യര്‍ ജീവിക്കുന്നത്. ഇതാണ് യഥാര്‍ഥത്തില്‍ മനുഷ്യനെ അവരുടെ ഇന്നത്തെ അപര്യാപ്തതയിലേക്ക് നയിച്ചത്.

എല്ലാവരും എന്നില്‍ നിന്നും എന്തെങ്കിലും ലഭിക്കുവാനായി എനിക്കുവേണ്ടി എന്തുവേണമെങ്കിലും ചെയ്യുവാന്‍ തയ്യാറായി അക്ഷമയോടെ കാത്തിരിക്കുകയാണ്. അതുകൊണ്ട്, മനുഷ്യന്‍റെ മനശാസ്ത്രമനുസരിച്ച് യഥാര്‍ഥ സ്നേഹത്തെ ഉളവാക്കുന്നതിനായി ഞാനവന് വാഗ്ദാനങ്ങള്‍ നല്കുന്നു. ശരിക്കും മനുഷ്യന്‍റെ യഥാര്‍ഥസ്നേഹമാണോ അവന് കരുത്ത് നല്‍കുന്നത്? മനുഷ്യന്‍റെ വിശ്വസ്തതയാണോ സ്വര്‍ഗത്തിലുള്ള എന്‍റെ ആത്മാവിനെ സ്പര്‍ശിച്ചത്? സ്വര്‍ഗം ഒരിക്കലും മനുഷ്യന്‍റെ പ്രവൃത്തികളാല്‍ അല്പം പോലും ബാധിക്കപ്പെട്ടിട്ടില്ല. മനുഷ്യരോടുള്ള എന്‍റെ പെരുമാറ്റം അവന്റെ പ്രവൃത്തികളെ ആശ്രയിച്ചായിരുന്നെങ്കില്‍ മുഴുവന്‍ മനുഷ്യവര്‍ഗവും എന്‍റെ കഠിനശിക്ഷയില്‍ ജീവിക്കുമായിരുന്നു. കവിളുകളിലൂടെ ഒഴുകിയിറങ്ങുന്ന മിഴിനീരുമായി അനവധി പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്‍റെ സമ്പത്തിന് പകരമായി സ്വന്തം ഹൃദയം നല്കുവാന്‍ തയ്യാറായ അനവധി മനുഷ്യരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഈ “ഭക്തി” ഉണ്ടായിട്ടും ഞാനൊരിക്കലും എന്‍റെ സമ്പത്ത് മുഴുവന്‍ വെറുതെ മനുഷ്യനു അവന്റെ പെട്ടെന്നുള്ള ഉല്‍പ്രേരണകള്‍ മൂലം നല്‍കിയിട്ടില്ല. കാരണം മനുഷ്യന്‍ ഒരിക്കലും എനിക്കുവേണ്ടി സന്തോഷത്തോടെ സ്വയം സമര്‍പ്പിക്കുവാന്‍ തയ്യാറായിരുന്നില്ല. ഞാന്‍ എല്ലാ മനുഷ്യരുടെയും മുഖം മൂടികള്‍ പറിച്ചെറിടുത്ത് അവ അഗ്നിപ്പൊയ്കയിലേക്ക് വലിച്ചെറിഞ്ഞി രിക്കുന്നു. അതുമൂലം, മനുഷ്യരുടെ ഇപ്പറയുന്ന വിശ്വസ്തതയും അര്‍ഥനകളും ഒരിക്കലും എന്‍റെ മുന്‍പില്‍ നിലനിന്നിട്ടില്ല. മനുഷ്യന്‍ ആകാശത്തിലെ ഒരു മേഘം പോലെയാണ്: കാറ്റിന്റെ ഹുംകാരം കേള്‍ക്കുമ്പോള്‍ അതിന്റെ ശക്തിയോര്‍ത്ത് അവന്‍ ഭയപ്പെടുന്നു. അതുകൊണ്ട് അവന്‍ അതിനു പിറകെ തിരക്കിട്ട് പായുന്നു. തന്റെ അനുസരണക്കേട് മൂലം താന്‍ അടിച്ചുവീഴ്ത്തപ്പെടും എന്ന്‍ അവന്‍ വളരെയധികം ഭയപ്പെടുന്നു. ഇതല്ലേ മനുഷ്യന്‍റെ വികൃതമുഖം? ഇതല്ലേ മനുഷ്യന്‍റെ ഇപ്പറയുന്ന അനുസരണ? ഇതല്ലേ മനുഷ്യന്‍റെ “യഥാര്‍ഥ അനുഭവവും” കപട സന്മനസ്സും? എന്‍റെ അധരത്തില്‍ നിന്നും വരുന്ന മുഴുവന്‍ അരുളപ്പാടുകള്‍ക്കും ചില മനുഷ്യരില്‍ വിശ്വാസം വരുത്താന്‍ സാധിക്കുന്നില്ല. അനവധിപേര്‍ എന്‍റെ വിലയിരുത്തല്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അവരുടെ വാക്കുകളും പ്രവൃത്തികളും അവരുടെ അനുസരണക്കേടിന്റെതായ ഉദ്ദേശ്യം പുറത്തുകൊണ്ടുവരുന്നു. ഞാന്‍ പറയുന്നതു മനുഷ്യന്‍റെ മുമ്പത്തെ പ്രകൃതത്തിന് വിരുദ്ധമായതല്ലേ? “പ്രകൃതിയുടെ നിയമങ്ങള്‍ക്കനുസരിച്ച്” അര്‍ഹിക്കുന്ന ഒരു നിര്‍വചനം ഞാന്‍ മനുഷ്യനു നല്‍കിയിട്ടില്ലേ? മനുഷ്യന്‍ യഥാര്‍ഥത്തില്‍ എന്നെ അനുസരിക്കുന്നില്ല. അവന്‍ യഥാര്‍ഥത്തില്‍ എന്നെ തേടിയിരുന്നെങ്കില്‍ എനിക്കു ഇത്രയും പറയേണ്ടിവരുമായിരുന്നില്ല. മനുഷ്യന്‍ വിലയില്ലാത്ത ഒരു പാഴ്വസ്തുവാണ്. അവനെ മുന്നോട്ട് കൊണ്ടുപോകുവാന്‍ ഞാനെന്‍റെ ശിക്ഷണം ഉപയോഗിക്കണം. ഞാനങ്ങനെ ചെയ്തില്ലെങ്കില്‍, ഞാനവന് നല്‍കുന്ന വാഗ്ദാനങ്ങള്‍ അവന്‍റെ ആസ്വാദനത്തിന് മതിയായതാണെങ്കിലും, എങ്ങനെയാണ് അവന്‍റെ ഹൃദയത്തെ സ്പര്‍ശിക്കുവാന്‍ സാധിക്കുക? മനുഷ്യന്‍ വര്‍ഷങ്ങളായി വേദനാജനകമായ ക്ലേശങ്ങള്‍ക്കിടയിലാണ് എപ്പോഴും ജീവിച്ചുവന്നിട്ടുള്ളത്. അവന്‍ എപ്പോഴും നിരാശയിലാണ് ജീവിച്ചത് എന്ന്‍ പറയാം. അതിന്‍റെ ഫലമായി അവന്‍ ആശയറ്റവനായി, ശരീരവും മനസും തളര്‍ന്നവനായി മാറിയിരിക്കുന്നു. അതുകൊണ്ട് ഞാനവനു നല്‍കുന്ന സമ്പത്തൊന്നും അവന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നില്ല. ഇന്നുപോലും എന്‍റെ ആത്മാവില്‍ നിന്നുള്ള മാധുര്യം സ്വീകരിക്കുവാന്‍ ആര്‍ക്കുമാകുന്നില്ല. മനുഷ്യര്‍ക്ക് ദരിദ്രരായിരുന്ന് അവസാനദിവസത്തിനായി കാത്തിരിക്കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ.

അനവധിയാളുകള്‍ എന്നെ യഥാര്‍ഥത്തില്‍ സ്നേഹിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം അവരുടെ സ്വന്തമല്ലാത്തതുകൊണ്ട് അവര്‍ക്ക് അവരുടെ മേല്‍ നിയന്ത്രണമില്ല. അനവധിയാളുകള്‍ ഞാന്‍ നല്‍കുന്ന പരീക്ഷണങ്ങള്‍ നേരിടുമ്പോഴും യഥാര്‍ഥത്തില്‍ എന്നെ സ്നേഹിക്കുന്നു. എന്നിരുന്നാലും ഞാന്‍ യഥാര്‍ഥത്തില്‍ ഉണ്ട് എന്ന്‍ മനസ്സിലാക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. അവര്‍ ശൂന്യതയില്‍ വെറുതെ എന്നെ സ്നേഹിക്കുന്നു. അല്ലാതെ എന്റെ യഥാര്‍ഥ സ്വത്വം മൂലമല്ല. അനവധിയാളുകള്‍ തങ്ങളുടെ ഹൃദയം എന്റെ മുന്പില്‍ വയ്ക്കുന്നു. എന്നാല്‍ പിന്നെയവര്‍ ആ ഹൃദയത്തിന് ഒരു ശ്രദ്ധയും കൊടുക്കുന്നില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളെ അവസരം കിട്ടുമ്പോഴെല്ലാം സാത്താന്‍ തട്ടിയെടുക്കുകയും അപ്പോള്‍ അവര്‍ എന്നെ ഉപേക്ഷിച്ചു പോകുകയും ചെയ്യുന്നു; എന്റെ വചനങ്ങള്‍ ഞാന്‍ നല്‍കുമ്പോള്‍ അനവധിയാളുകള്‍ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു. എന്നാല്‍ അവരുടെ ആത്മാവില്‍ അവരെന്‍റെ വചനങ്ങളെ വിലമതിക്കുന്നില്ല. പകരം പൊതുമുതല്‍ എന്ന പോലെ ശ്രദ്ധയില്ലാതെ അവയെ ഉപയോഗിക്കുന്നു. അവര്‍ക്ക് തോന്നുമ്പോഴെല്ലാം അവയെ വന്നിടത്തേക്ക് തന്നെ തിരിച്ചെറിയുന്നു. വേദനയ്ക്കിടയില്‍ മനുഷ്യന്‍ എന്നെ അന്വേഷിക്കുന്നു. പരീക്ഷണങ്ങള്‍ക്കിടയില്‍ അവന്‍ എന്നിലേക്ക് കണ്ണുകളുയര്‍ത്തുന്നു. സമാധാനത്തിന്റെ വേളകളില്‍ അവന്‍ എന്നെ ആസ്വദിക്കുന്നു. എന്നാല്‍ ആപത്തിന്റെ സമയത്ത് അവന്‍ എന്നെ നിഷേധിക്കുന്നു. അവന്‍ തിരക്കിലായിരിക്കുമ്പോള്‍ എന്നെ മറക്കുന്നു. അലസനായിരിക്കുമ്പോഴാകട്ടെ എനിക്കുവേണ്ടി ആത്മാര്‍ഥതയില്ലാതെ പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും ഒരുവന്‍ പോലും എന്നെ ജീവിതകാലം മുഴുവന്‍ സ്നേഹിച്ചിട്ടില്ല. മനുഷ്യന്‍ എന്റെ മുമ്പില്‍ ആത്മാര്‍ഥതയോടെ നിലകൊള്ളണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു: അവന്‍ എനിക്കു എന്തെങ്കിലും നല്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും എന്നെ ഗൗരവത്തോടെ സമീപിക്കണം എന്നും എന്നോടു മുഖസ്തുതി പറയുന്നതിന് പകരം മനുഷ്യരിലുള്ള ആത്മാര്‍ഥത തിരിച്ചുകൊണ്ടുവരുവാന്‍ എന്നെ സഹായിക്കണം എന്നും മാത്രമാണു ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ബോധജ്ഞാനം, എന്റെ പ്രകാശം, എന്റെ അധ്വാനത്തിന്റെ വില എന്നിവ എല്ലാ മനുഷ്യരിലും വ്യാപിക്കുന്നു. അതുപോലെത്തന്നെ മനുഷ്യന്റെ ഓരോ പ്രവൃത്തിയുടെയും യഥാര്‍ഥവസ്തുതയും എല്ലാ മനുഷ്യരെയും ബാധിക്കുന്നു. അവര്‍ എന്നോടു കാണിക്കുന്ന വഞ്ചനയും അതുപോലെത്തന്നെ. മനുഷ്യന്റെ വഞ്ചനയുടെ ചേരുവകള്‍ ഗര്‍ഭത്തിലായിരിക്കുമ്പോള്‍ തന്നെ അവനോടൊപ്പം ഉണ്ടായിരുന്നു എന്നതുപോലെ തോന്നും. ചതിയിലുള്ള അവന്റെ കഴിവുകള്‍ ജനനം തൊട്ടേ അവനോടൊപ്പം ഉണ്ടായിരുന്നു എന്നും. അതിലുപരി അവനൊരിക്കലും രഹസ്യം പുറത്തുവിട്ടിട്ടില്ല. ആരും ഒരിക്കലും അവന്‍റെ വഞ്ചനാപരമായ കഴിവുകളുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ ഫലമായി, മനുഷ്യന്‍ വഞ്ചനയ്ക്കിടയില്‍ ജീവിക്കുന്നു. എന്നാല്‍ അതവന്‍ തിരിച്ചറിയുന്നില്ല. അവന്‍ സ്വയം മാപ്പ് നല്‍കുന്ന പോലെയാണത്. അവന്‍ മനപ്പൂര്‍വം എന്നെ ചതിക്കുക എന്നതിലുപരി അത് ദൈവത്തിന്റെ പദ്ധതിയാണ് എന്നതുപോലെയാണത്. ഇതല്ലേ കൃത്യമായും മനുഷ്യന്‍ എന്നോടു ചെയ്യുന്ന വഞ്ചനയുടെ ഉറവിടം? ഇതല്ലേ അവന്റെ കൗശലം നിറഞ്ഞ പദ്ധതി? ഞാന്‍ ഒരിക്കലും മനുഷ്യന്റെ മുഖസ്തുതിയിലും കബളിപ്പിക്കലിലും മയങ്ങിപ്പോയിട്ടില്ല. കാരണം വളരെ മുമ്പുതന്നെ ഞാനവന്റെ സത്ത മനസിലാക്കിയിട്ടുണ്ട്. അവന്റെ രക്തത്തിലെത്രത്തോളം അശുദ്ധിയുണ്ട് എന്നും അവന്റെ മജ്ജയില്‍ എത്രത്തോളം സാത്താന്റെ വിഷമുണ്ട് എന്നും ആർക്കാണ് അറിയുന്നത്? ഓരോ ദിവസം കഴിയുംതോറും സാത്താന്‍ അവനുവരുത്തുന്ന അപകടം തിരിച്ചറിയുവാന്‍ സാധിക്കാത്ത അത്രയും മനുഷ്യന്‍ അതിനോടു കൂടുതല്‍ പരിചിതനായി മാറിക്കൊണ്ടിരിക്കുന്നു. അങ്ങനെ “ആരോഗ്യകരമായ നിലനില്‍പ്പ്” എന്ന കലയെക്കുറിച്ചറിയുവാൻ അവന് ഒട്ടും താല്‍പര്യമില്ല.

മനുഷ്യന്‍ എന്നില്‍ നിന്നും അകന്നിരിക്കുമ്പോള്‍, എന്നെ അവന്‍ പരീക്ഷിക്കുമ്പോള്‍, ഞാന്‍ മേഘങ്ങളില്‍ അവനില്‍ നിന്നും മറഞ്ഞിരിക്കുന്നു. അതിന്റെ ഫലമായി എന്റെ ഒരു അടയാളവും അവന് കണ്ടുപിടിക്കുവാന്‍ സാധിക്കുന്നില്ല. ദുഷ്ടന്റെ കരങ്ങളാല്‍ അവന്‍ ആവശ്യപ്പെടുന്നതെല്ലാം ചെയ്തുകൊണ്ട് മാത്രം ജീവിക്കുന്നു. മനുഷ്യന്‍ എന്നോടു അടുത്തിരിക്കുമ്പോള്‍ ഞാന്‍ അവന് പ്രത്യക്ഷപ്പെടുന്നു. അവനില്‍ നിന്നും ഞാനെന്റെ മുഖം മറയ്ക്കുന്നില്ല. ഈ സമയത്ത് മനുഷ്യന്‍ എന്റെ മുഖഭാവം കാണുന്നു. അവന് പെട്ടെന്ന് ബോധമുണ്ടാകുന്നു. അവന്‍ അത് തിരിച്ചറിയുന്നില്ലെങ്കിലും അവനില്‍ എന്നോടു സ്നേഹമുണരുന്നു. അവന്റെ ഹൃദയത്തില്‍ പെട്ടെന്ന് സമാനതകളിലാത്ത ഒരു മാധുര്യം അവന്‍ അനുഭവിക്കുന്നു. പ്രപഞ്ചത്തില്‍ എന്റെ സ്വത്വം എങ്ങനെ ഇത്രകാലം താന്‍ അറിയാതിരുന്നു എന്ന്‍ അത്ഭുതപ്പെടുന്നു. അങ്ങനെ മനുഷ്യനു എന്റെ സൗന്ദര്യത്തെക്കുറിച്ച്, അതിലുപരി എന്റെ അമൂല്യതയെക്കുറിച്ച് കൂടുതല്‍ ബോധ്യം വരുന്നു. അതിന്റെ ഫലമായി മനുഷ്യന്‍ പിന്നെയൊരിക്കലും എന്നെ വിട്ടുപോകുവാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ നിലനില്‍പ്പിന്റെ പ്രകാശമായി അവനെന്നെ കാണുന്നു. ഞാന്‍ അവനെ വിട്ടുപോകുമെന്ന് അതിയായി ഭയപ്പെട്ടു അവനെന്നെ മുറുകെ ചുറ്റിപ്പിടിക്കുന്നു. എന്നാല്‍ മനുഷ്യന്റെ ആവേശം എന്നെ സ്പര്‍ശിക്കുന്നില്ല. എന്നാല്‍ അവന്റെ സ്നേഹം കാരണമാണ് ഞാന്‍ അവനോടു കാരുണ്യം കാണിക്കുന്നത്. ഈ സമയത്ത് പെട്ടെന്ന് മനുഷ്യന്‍ എന്റെ പരീക്ഷണങ്ങള്‍ക്ക് മധ്യത്തിലാകുന്നു. അവന്റെ ഹൃദയത്തില്‍ നിന്നും എന്റെ മുഖം അപ്രത്യക്ഷമാകുന്നു. അപ്പോൾ തന്റെ ജീവിതം ശൂന്യമാണെന്ന് അവന് തോന്നുന്നു. രക്ഷപ്പെടുന്നതെങ്ങനെ എന്നതിലേക്ക് അവന്റെ ചിന്തകള്‍ തിരിയുന്നു. ഈ നിമിഷത്തില്‍ മനുഷ്യന്റെ ഹൃദയം അനാവരണം ചെയ്യപ്പെടുന്നു. എന്റെ പ്രകൃതം മൂലമല്ല അവനെന്നെ ആലിംഗനം ചെയ്യുന്നത്. മറിച്ച്, എന്റെ സ്നേഹം മൂലമാണ് അവനെ സംരക്ഷിക്കുമോ എന്നവന്‍ ആവശ്യപ്പെടുന്നത്. എന്നിരുന്നാലും എന്റെ സ്നേഹം അവനു തിരിച്ചടിയാകുമ്പോൾ അവന്‍ ഉടനെ മനസ് മാറ്റുന്നു. ഞാനുമായി ഉണ്ടാക്കിയ ഉടമ്പടി അവന്‍ കീറിയെറിയുന്നു. എന്റെ ന്യായവിധിയില്‍ നിന്നും വേർപ്പെ ട്ടുപോകുന്നു. എന്റെ കാരുണ്യം നിറഞ്ഞ മുഖത്തേക്ക് പിന്നെയൊരിക്കലും നോക്കുവാന്‍ അവന്‍ തയ്യാറാകുന്നില്ല. അതുകൊണ്ട് അവന്‍ എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നു. ഞാന്‍ മനുഷ്യനെ ഒരിക്കലും രക്ഷിച്ചിട്ടില്ല എന്ന്‍ പറയുന്നു. യഥാര്‍ഥസ്നേഹത്തില്‍ കാരുണ്യം മാത്രമാണോ ഉള്ളത്? എന്റെ തിളങ്ങുന്ന പ്രകാശത്തില്‍ കീഴില്‍ വസിക്കുമ്പോള്‍ മാത്രമാണോ മനുഷ്യന്‍ എന്നെ സ്നേഹിക്കുന്നത്?അവന്‍ ഇന്നലെകളിലേക്ക് നോക്കുമ്പോഴും ഇന്നിലാണ് ജീവിക്കുന്നത്. ഇതല്ലേ മനുഷ്യന്റെ അവസ്ഥ? നിങ്ങള്‍ നാളെയും ഇതുപോലെത്തന്നെ ആയിരിക്കുമോ? ആഴങ്ങളില്‍ എനിക്കുവേണ്ടി ആഗ്രഹിക്കുന്ന ഒരു ഹൃദയം മനുഷ്യനു ഉണ്ടായിരിക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്? അല്ലാതെ ഉപരിപ്ലവതകള്‍കൊണ്ട് എന്നെ തൃപ്തനാക്കുന്ന ഒന്നല്ല.

മാര്‍ച്ച് 12, 1992

മുമ്പത്തേത്: അധ്യായം 20

അടുത്തത്: അധ്യായം 22

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക