അധ്യായം 20

എന്‍റെ ഭവനത്തിലെ സമ്പത്ത് എണ്ണിത്തിട്ടപ്പെടുത്തുവാനും അളന്നുനോക്കുവാനും സാധിക്കാത്ത അത്രയുമുണ്ട്. എന്നിരുന്നാലും അവ ആസ്വദിക്കുന്നതിനായി മനുഷ്യന്‍ ഒരിക്കലും എന്‍റെ അടുക്കല്‍ വന്നിട്ടില്ല. മനുഷ്യന് ഒറ്റയ്ക്ക് സ്വയം ആസ്വദിക്കുവാനോ സ്വന്തം അധ്വാനം ഉപയോഗിച്ച് സ്വയം രക്ഷിക്കുവാനോ കഴിവില്ല. പകരം അവന്‍ എപ്പോഴും മറ്റുള്ളവരിലാണ് വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്. ഞാന്‍ നോക്കുന്നവരില്‍ ആരും തന്നെ ഒരിക്കലുമെന്നെ സ്വമേധയാലോ നേരിട്ടോ തേടിയിട്ടില്ല. മറ്റുള്ളവരുടെ നിര്‍ബന്ധപ്രകാരം ഭൂരിപക്ഷത്തെ അനുകരിച്ചാണ് അവരെല്ലാവരും എന്‍റെ മുമ്പില്‍ വന്നിട്ടുള്ളത്. അതിനു വേണ്ട വിലകൊടുക്കുവാനോ സ്വന്തം ജീവന്‍ പരിപോഷിപ്പിക്കുന്നതിന് സമയം ചെലവഴിക്കുവാനോ അവര്‍ തയ്യാറല്ല. അതിനാല്‍, മനുഷ്യരില്‍ ആരും തന്നെ യാഥാര്‍ഥ്യത്തില്‍ ജീവിച്ചിട്ടില്ല. എല്ലാ മനുഷ്യരും അര്‍ഥമില്ലാത്ത ജീവിതമാണ് ജീവിക്കുന്നത്. കാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന മനുഷ്യരുടെ രീതികളും സമ്പ്രദായങ്ങളും മൂലം എല്ലാ മനുഷ്യരുടെയും ശരീരത്തില്‍ മണ്ണിന്റെ മണം കലര്‍ന്നിരിക്കുന്നു. അതിന്‍റെ ഫലമായി മനുഷ്യനു സംവേദനശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിന്‍റെ ശൂന്യത അനുഭവിച്ചറിയാതെ പകരം ഈ മരവിച്ച ലോകത്ത് സ്വയം ആസ്വദിക്കുക എന്ന ജോലിയില്‍ അവന്‍ വ്യാപൃതനാകുന്നു. മനുഷ്യന്‍റെ ജീവിതത്തിന് നേരിയ ഊഷ്മളത പോലുമില്ല. മാനവികതയുടെയോ പ്രകാശത്തിന്‍റെയോ അവശേഷിപ്പും അവനിലില്ല—— എന്നിരുന്നാലും എപ്പോഴും അവന്‍ ഭോഗാസക്തിയില്‍ മുഴുകി മൂല്യമില്ലാത്ത ഒരു ജീവിതകാലം തിരക്കിട്ട്, ഒന്നും നേടാതെ അവന്‍ ജീവിച്ചുതീര്‍ക്കുന്നു. കണ്ണടച്ചുതുറക്കുന്നതിനു മുന്‍പ് മരണത്തിന്‍റെ ദിനം അടുത്തെത്തുകയും മനുഷ്യന്‍ കയ്പ്പേറിയ ഒരു മരണം വരിക്കുകയും ചെയ്യുന്നു. ഈ ലോകത്തില്‍ അവന്‍ ഒരിക്കലും ഒന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ഒന്നും നേടിയിട്ടുമില്ല——അവന്‍ തിരക്കിട്ടു വരുന്നു, തിരക്കിട്ട് പോകുകയും ചെയ്യുന്നു. ഞാന്‍ കണ്ടിട്ടുള്ള ആരും എന്തെങ്കിലും കൊണ്ടുവരികയോ എന്തെങ്കിലും കൊണ്ടുപോകുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് ഈ ലോകം നീതിയുക്തമല്ലെന്ന് മനുഷ്യന് തോന്നുന്നു. എന്നിരിക്കിലും, ഇവിടെനിന്നു വേഗം പോകുവാന്‍ ആരും തയ്യാറല്ല. എന്‍റെ സ്വര്‍ഗത്തില്‍ നിന്നുമുള്ള വാഗ്ദാനം പെട്ടെന്ന് മനുഷ്യര്‍ക്കിടയില്‍ വരുന്ന ദിവസത്തിനായി അവര്‍ കാത്തിരിക്കുക മാത്രം ചെയ്യുന്നു. വഴിതെറ്റിപ്പോകുന്ന സമയത്ത് ഒരിക്കല്‍ക്കൂടി നിത്യജീവന്‍റെ പാത ദര്‍ശിക്കുവാന്‍ അതവരെ അനുവദിക്കും. അങ്ങനെ, ഞാന്‍ അവനുനല്‍കിയ വാഗ്ദാനം ശരിക്കും പാലിച്ചോ എന്നു പരിശോധിക്കുവാന്‍ എന്‍റെ ഓരോ പ്രവൃത്തിയും ചെയ്തിയും അവന്‍ സൂക്ഷ്മമായി പരിശോധിക്കുന്നു. ക്ലേശങ്ങളുടെ മധ്യത്തിലായിരിക്കുമ്പോള്‍, അല്ലെങ്കില്‍ കഠിനമായ വേദനയിലായിരിക്കുമ്പോള്‍, പരീക്ഷണങ്ങളാല്‍ വലയു മ്പോള്‍, അല്ലെങ്കില്‍ വീഴാന്‍ പോകുമ്പോള്‍, തന്റെ പ്രശ്നങ്ങളില്‍ നിന്നും വേഗത്തില്‍ രക്ഷപ്പെടുവാനും ഉത്തമമായ മറ്റൊരു സ്ഥലത്തേക്ക് മരുവാനും വേണ്ടി മനുഷ്യന്‍ താന്‍ ജനിച്ച ദിവസത്തെ ശപിക്കുന്നു. എന്നാല്‍ പരീക്ഷണങ്ങള്‍ നീങ്ങിക്കഴിയുമ്പോള്‍ മനുഷ്യന്‍ സന്തോഷത്താല്‍ നിറയുന്നു. ഭൂമിയില്‍ ജനിച്ച ദിവസത്തെ അവന്‍ ആഘോഷിക്കുകയും ആ ദിവസത്തെ അനുഗ്രഹിക്കണമെന്ന് എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മരണം രണ്ടാമതും തന്‍റെ മേല്‍ വരും എന്ന് അത്യധികം ഭയപ്പെട്ട് ഭൂതകാലത്ത് താന്‍ ചെയ്ത ശപഥങ്ങളെപ്പറ്റി അവന്‍ ഈ സമയത്ത് ഒട്ടും പരാമര്‍ശിക്കുന്നില്ല. എന്‍റെ കരങ്ങള്‍ ലോകത്തെ ഉയര്‍ത്തുമ്പോള്‍ മനുഷ്യര്‍ സന്തോഷത്താല്‍ നൃത്തം വയ്ക്കുന്നു. അവര്‍ ഇപ്പോള്‍ ദുഖിതരല്ല. അവരെല്ലാവരും എന്നെ ആശ്രയിക്കുന്നു. ഞാന്‍ കരങ്ങള്‍ കൊണ്ട് മുഖം മറയ്ക്കുമ്പോള്‍, മനുഷ്യരെ ഭൂമിയ്ക്കടിയിലേക്ക് താഴ്ത്തുമ്പോള്‍ പെട്ടെന്ന് അവര്‍ക്കു ശ്വാസം മുട്ടുന്നു. അവര്‍ക്കതിജീവിക്കുവാന്‍ സാധിക്കുന്നില്ല. ഞാന്‍ അവരെ നശിപ്പിക്കുമെന്ന് ഭയപ്പെട്ട് അവരെല്ലാവരും എന്നെ വിളിച്ച് കരയുന്നു. കാരണം ഞാന്‍ മഹത്ത്വപ്പെടുന്ന ദിനം ദര്‍ശിക്കുവാന്‍ അവരെല്ലാവരും ആഗ്രഹിക്കുന്നു. മനുഷ്യന്‍ എന്‍റെ ദിനത്തെ തന്‍റെ നിലനില്‍പ്പിന്റെ മൂലധനമായിട്ടാണ് കാണുന്നത്. എന്‍റെ മഹത്ത്വം ആഗതമാകുന്ന ദിവസത്തിനായി മനുഷ്യര്‍ ആഗ്രഹിക്കുന്നതുകൊണ്ട് മാത്രമാണ് മനുഷ്യവര്‍ഗം ഈ ദിവസം വരെ നിലനിന്നത്. എന്‍റെ അധരത്തില്‍ നിന്നും ഉരുവായ അനുഗ്രഹമെന്തെന്നാല്‍ അന്ത്യനാളുകളില്‍ ജനിക്കുന്നവര്‍ എന്‍റെ മഹത്ത്വം കാണുവാന്‍ ഭാഗ്യം ചെയ്തവരാണ്.

കഴിഞ്ഞ യുഗങ്ങളിലായി അനേകം പേര്‍ നിരാശയോടെയും വിമുഖതയോടെയും ഈ ലോകംവിട്ടു പോയിട്ടുണ്ട്. പ്രതീക്ഷയോടെയും വിശ്വാസത്തോടെയും അനേകര്‍ ഈ ലോകത്തിലേക്കു വന്നിട്ടുമുണ്ട്. അനേകര്‍ക്ക് വരുവാന്‍ ഞാന്‍ സജ്ജീകരണമൊരുക്കി. അനേകരെ പറഞ്ഞയച്ചു. എണ്ണമറ്റ ആളുകള്‍ എന്‍റെ കരങ്ങളിലൂടെ കടന്നുപോയി. അനേകം ആത്മാക്കള്‍ ഹേഡീസിലേക്ക് തള്ളപ്പെട്ടിട്ടുണ്ട്. അനേകര്‍ ജഡത്തില്‍ ജീവിച്ചു. അനേകര്‍ മരിക്കുകയും ഭൂമിയില്‍ പുനര്‍ജനിക്കുകയും ചെയ്തു. എന്നിരുന്നാലും അവരിലാര്‍ക്കും ദൈവരാജ്യത്തിന്‍റെ ഇന്നുള്ള അനുഗ്രഹങ്ങള്‍ ആസ്വദിക്കുവാന്‍ അവസരം ലഭിച്ചില്ല. ഞാന്‍ മനുഷ്യര്‍ക്ക് ഒരുപാട് നല്‍കി. എന്നിട്ടും അവന്‍ വളരെ കുറച്ചേ നേടിയുള്ളൂ. കാരണം സാത്താന്‍റെ ശക്തികളുടെ കടന്നാക്രമണം മൂലം എന്‍റെ സമ്പത്തെല്ലാം അവന് ആസ്വദിക്കുവാന്‍ സാധിക്കാതായി. അവയെ നോക്കിക്കാണുവാനുള്ള സൗഭാഗ്യം മാത്രമേ അവനു ലഭിച്ചുള്ളൂ. അവയെ പൂര്‍ണമായി ആസ്വദിക്കുവാന്‍ അവനൊരിക്കലും സാധിച്ചിട്ടില്ല. സ്വര്‍ഗത്തിലെ സമ്പത്തു സ്വീകരിക്കുവാനുള്ള സ്വന്തം ശരീരത്തിനുള്ളിലെ നിലവറ അവന്‍ ഒരിക്കലും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് ഞാന്‍ അവനുമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ അവന് നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യന്‍റെ ആത്മാവു തന്നെയല്ലേ അവനെ എന്‍റെ ആത്മാവുമായി ബന്ധിപ്പിക്കുന്ന ഉപാധി? എന്തുകൊണ്ടാണ് മനുഷ്യന്‍ ശരീരം കൊണ്ട് എന്നോടടുക്കുകയും എന്നാല്‍ ആത്മാവുകൊണ്ടടുക്കുക എന്നത് അവന് അസാധ്യമായിരിക്കുകയും ചെയ്യുന്നത്? എന്തുകൊണ്ടാണ് മനുഷ്യന്‍ സ്വന്തം ആത്മാവുമായി എന്നെ ഒരിക്കലും ഇടപെടുത്താതിരുന്നത്? എന്തുകൊണ്ടാണ് അവന്‍ ശരീരം കൊണ്ട് എന്നോടടുക്കുകയും, എന്നാല്‍ ആത്മാവുകൊണ്ട് അടുക്കുവാന്‍ അവന് സാധിക്കാതിരിക്കുകയും ചെയ്യുന്നത്? എന്‍റെ യഥാര്‍ഥമുഖം മനുഷ്യന്‍റെ മുഖമാണോ? എന്തുകൊണ്ടാണ് മനുഷ്യന്‍ എന്‍റെ സത്ത അറിയാത്തത്? മനുഷ്യന്‍റെ ആത്മാവില്‍ എന്‍റെ ഒരു അടയാളം പോലും ഒരിക്കലും ഉണ്ടായിട്ടില്ലേ? ഞാന്‍ മനുഷ്യന്‍റെ ആത്മാവില്‍ നിന്നും പൂര്‍ണമായും അപ്രത്യക്ഷനായോ? ആത്മീയതലത്തിലേക്ക് കടക്കുന്നില്ലെങ്കില്‍ മനുഷ്യന് എങ്ങനെയാണ് എന്‍റെ ഉദ്ദേശ്യങ്ങള്‍ മനസിലാക്കുവാന്‍ സാധിക്കുക? മനുഷ്യന്‍റെ ദൃഷ്ടിയില്‍ ആത്മീയതലത്തിലേക്ക് നേരിട്ടു പ്രവേശിക്കുവാന്‍ സാധിക്കുന്ന എന്തെങ്കിലും ഉണ്ടോ? അനവധി തവണ ഞാനെന്‍റെ ആത്മാവിനാല്‍ മനുഷ്യനെ വിളിച്ചു. എന്നാല്‍ ഞാനവനെ നോവിച്ചതുപോലെയാണ് മനുഷ്യന്‍ പെരുമാറുന്നത്. ഞാനവനെ മറ്റൊരു ലോകത്തേക്ക് നയിക്കും എന്ന വലിയ ഭയത്താല്‍ അവന്‍ എന്നെ അകലെനിന്നു മാത്രം വീക്ഷിക്കുന്നു. ഞാന്‍ പലതവണ മനുഷ്യന്‍റെ ആത്മാവില്‍ അന്വേഷിച്ചു. എന്നാല്‍ ഞാന്‍ അവന്‍റെ ഭവനത്തില്‍ കടന്ന്‍ അവന് സ്വന്തമായതെല്ലാം പിടിച്ചെടുക്കുവാനുള്ള അവസരം ഉപയോഗിക്കുമെന്ന് വളരെയധികം ഭയപ്പെട്ടിരിക്കുന്ന അവന്‍ ഇതൊന്നും അറിയുന്നില്ല.

അങ്ങനെ അവന്‍ എന്നെ വാതിലടച്ച് പുറത്തു നിര്‍ത്തുന്നു. അവിടെ ഞാനും മുറുക്കിയടച്ച വാതിലും മാത്രം ബാക്കിയാകുന്നു. അനവധി തവണ മനുഷ്യന്‍ വീഴുകയും ഞാനവനെ താങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ഉണര്‍ന്നുകഴിഞ്ഞാലുടന്‍ അവനെന്നെ വിട്ടു പോകുന്നു. എന്‍റെ സ്നേഹത്താല്‍ സ്പര്‍ശിക്കപ്പെടാതെ എന്നെ സംശയത്തോടെ നോക്കുന്നു. ഞാനൊരിക്കലും മനുഷ്യന്‍റെ ഹൃദയത്തെ ഊഷ്മളമാക്കിയിട്ടില്ല. മനുഷ്യന്‍ ഒരു വികാരമില്ലാത്ത കഠിനഹൃദയനായ ഒരു മൃഗമാണ്. എന്‍റെ ആലിംഗനം അവനില്‍ സ്നേഹമുണര്‍ത്തുന്നുണ്ടെങ്കിലും അതൊരിക്കലും അവനെ ആഴത്തില്‍ സ്പര്‍ശിക്കുന്നില്ല. മലമുകളിലെ പ്രാകൃതനെപ്പോലെയാണ് മനുഷ്യന്‍. മനുഷ്യവര്‍ഗത്തോടുള്ള എന്‍റെ വാത്സല്യത്തെയൊന്നാകെ അവനൊരിക്കലും വിലമതിച്ചിട്ടില്ല. അവന്‍ എന്‍റെ അടുക്കല്‍ വരുവാന്‍ വിസ്സമതിച്ച് വന്യമൃഗങ്ങള്‍ ആക്രമിക്കുവാന്‍ സാധ്യതയുള്ള പര്‍വതങ്ങളില്‍ വസിക്കുവാന്‍ ഇഷ്ടപ്പെടുന്നു——എന്നിരുന്നാലും എന്നില്‍ ആശ്രയം തേടുവാന്‍ അവന്‍ ഒരുക്കമല്ല. ഞാനൊരു മനുഷ്യനെയും നിര്‍ബന്ധിക്കുന്നില്ല: ഞാന്‍ എന്‍റെ പ്രവൃത്തി ചെയ്യുന്നു. മഹാസമുദ്രത്തിന്‍റെ മധ്യത്തില്‍ നിന്ന്‍ അവന്‍ എന്‍റെ കരയിലേക്ക് നീന്തിയടുക്കുന്ന ഒരു ദിവസം വരും. അപ്പോള്‍ അവന് ഭൂമിയിലെ എല്ലാ സമ്പത്തും ആസ്വദിക്കുവാനും കടലിനാല്‍ വിഴുങ്ങപ്പെടും എന്ന ഭയം ഉപേക്ഷിക്കുവാനും സാധിക്കും.

എന്റെ വചനങ്ങള്‍ നിറവേറപ്പെടുമ്പോള്‍ ദൈവരാജ്യം പതുക്കെ ഭൂമിയില്‍ രൂപം കൊള്ളുകയും മനുഷ്യന്‍ സാവകാശം സാധാരണ നിലയിലേക്ക് മടങ്ങി വരികയും ചെയ്യുന്നു. അങ്ങനെ എന്‍റെ ഹൃദയത്തിലെ രാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്നു. ദൈവരാജ്യത്തില്‍ ദൈവത്തിന്‍റെ എല്ലാ ജനങ്ങളും സാധാരണ മനുഷ്യജീവിതം വീണ്ടെടുക്കുന്നു. തണുത്തുറഞ്ഞ മഞ്ഞുകാലം പോയിക്കഴിഞ്ഞു. പകരം വസന്തകാലനഗരങ്ങളുടെ ലോകം വന്നുചേര്‍ന്നിരിക്കുന്നു. അവിടെ വര്‍ഷം മുഴുവന്‍ വസന്തമാണ്. മനുഷ്യന്‍റെ മ്ലാനമായ, ദുരിതം നിറഞ്ഞ ലോകത്തെ ഇനി ആളുകള്‍ക്ക് അഭിമുഖീകരിക്കേണ്ടതില്ല. മനുഷ്യന്‍റെ ലോകത്തെ തണുത്തുറഞ്ഞ ശൈത്യവും അവര്‍ അഭിമുഖീകരിക്കുന്നില്ല. ആളുകള്‍ പരസ്പരം പോരടിക്കുന്നില്ല. രാജ്യങ്ങള്‍ പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെടുന്നില്ല. കൂട്ടക്കൊലകളും കൂട്ടക്കൊലകളില്‍ നിന്നൊഴുകുന്ന രക്തപ്പുഴകളുമില്ല; എല്ലാ നാടുകളും സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നു. എല്ലായിടത്തും മനുഷ്യര്‍ക്കിടയില്‍ ഊഷ്മളത നിറഞ്ഞുകവിയുന്നു. ഞാന്‍ ലോകത്തിലുടനീളം സഞ്ചരിക്കുന്നു. എന്‍റെ സിംഹാസനത്തിലിരുന്ന് ഞാന്‍ ആസ്വദിക്കുന്നു. ഞാന്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ ജീവിക്കുന്നു. മാലാഖമാര്‍ എനിക്കുവേണ്ടി പുതിയ ഗാനങ്ങളും നൃത്തങ്ങളും അവതരിപ്പിക്കുന്നു. സ്വന്തം ദൗർബല്യത്തെപ്രതി അവരിപ്പോള്‍ കണ്ണീരൊഴുക്കുന്നില്ല. എനിക്കുമുമ്പില്‍ മാലാഖമാര്‍ കരയുന്ന സ്വരം ഞാനിപ്പോള്‍ കേള്‍ക്കാറില്ല. ഇപ്പോള്‍ ആരും ക്ലേശങ്ങളെക്കുറിച്ച് എന്നോടു പരാതി പറയുന്നില്ല. ഇന്ന്‍ നിങ്ങളെല്ലാവരും എനിക്കു മുന്‍പില്‍ ജീവിക്കുന്നു; നാളെ നിങ്ങള്‍ എല്ലാവരും എന്‍റെ രാജ്യത്തില്‍ വസിക്കും. ഇതല്ലേ ഞാന്‍ മനുഷ്യനു നല്‍കുന്ന ഏറ്റവും വലിയ അനുഗ്രഹം? കാരണം ഇന്നൊടുക്കുന്ന വിലകൊണ്ട് നാളെയുടെ അനുഗ്രഹങ്ങള്‍ക്കു നിങ്ങള്‍ അവകാശികളാകും. എന്‍റെ മഹത്ത്വത്തില്‍ വസിക്കുകയും ചെയ്യും. എന്നിട്ടും എന്‍റെ ആത്മാവിന്‍റെ സത്തയുമായി ഇടപെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ഇപ്പോഴും നിങ്ങള്‍ സ്വയം നശിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടോ? ആളുകള്‍ അവര്‍ക്ക് കണ്ണില്‍ കാണുവാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍, അവ നശ്വരമാണെങ്കിലും, പിന്തുടരുവാന്‍ തയ്യാറാണ്. എന്നിരുന്നാലും ആരും ഭാവിയെക്കുറിച്ചുള്ള വാഗ്ദാനങ്ങള്‍, അവ നിത്യമായി നിലനിക്കുന്നതാണെങ്കില്‍ക്കൂടി, സ്വീകരിക്കുവാന്‍ തയ്യാറല്ല. മനുഷ്യര്‍ക്ക് കാണുവാന്‍ കഴിയുന്ന സംഗതികളാണ് ഞാന്‍ ഉന്മൂലനം ചെയ്യുവാന്‍ പോകുന്നവ. മനുഷ്യനു കാണുവാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഞാന്‍ പൂര്‍ത്തിയാക്കുവാന്‍ പോകുന്നവ. ഇതാണ് ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം.

എന്‍റെ ദിവസം എന്നുവരുമെന്ന് മനുഷ്യന്‍ കണക്കുകൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും കൃത്യമായ ദിവസം ആരും ഒരിക്കലും അറിഞ്ഞിട്ടില്ല. അതുകൊണ്ട് മനുഷ്യനു ആ അജ്ഞതയില്‍ ജീവിക്കുവാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. മനുഷ്യന്‍റെ അഭിലാഷങ്ങള്‍ പരിധികളിലാത്ത ആകാശങ്ങളില്‍ പ്രതിധ്വനിക്കുകയും പിന്നെ അപ്രത്യക്ഷമാകുകയും ചെയ്യുന്നതുകൊണ്ട്, ഇന്നത്തെ അവസ്ഥകളിലേക്ക് അധപതിക്കുമാറ് മനുഷ്യനു പിന്നേയും പിന്നേയും പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. എന്‍റെ അരുളപ്പാടുകളുടെ ലക്ഷ്യം മനുഷ്യനെ തീയതികള്‍ ഓര്‍ത്തുവയ്ക്കാന്‍ നിര്‍ബന്ധിക്കുകയല്ല. അവന്‍റെ നിരാശയുടെ ഫലമായിട്ടുള്ള നാശത്തിലേക്ക് അവനെ നയിക്കുകയുമല്ല. മനുഷ്യനെക്കൊണ്ട് എന്‍റെ വാഗ്ദാനം സ്വീകരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ എന്‍റെ വാഗ്ദാനത്തില്‍ പങ്കുപറ്റണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ജീവന്‍ തുടിക്കുന്ന, ജീവിക്കുന്ന സൃഷ്ടികളെയാണ് എനിക്കാവശ്യം. മരണത്തിലേക്ക് ആണ്ടുപോയ ശവശരീരങ്ങളെയല്ല. ഞാന്‍ എന്‍റെ രാജ്യത്തെ മേശയില്‍ ചാരിയിരിക്കുന്നതിനാല്‍ ഭൂമിയിലെ എല്ലാ ആളുകളോടും എന്‍റെ പരിശോധനയ്ക്ക് വിധേയരാകുവാന്‍ ഞാന്‍ ആജ്ഞാപിക്കും. എന്‍റെ മുമ്പില്‍ ഒരു അവിശുദ്ധവസ്തുവിന്‍റെയും

സാന്നിധ്യം ഞാന്‍ അനുവദിക്കുന്നില്ല. എന്‍റെ പ്രവൃത്തിയില്‍ ഒരു മനുഷ്യന്‍റെയും ഇടപെടല്‍ ഞാന്‍ പൊറുക്കുന്നില്ല. എന്‍റെ പ്രവൃത്തിയില്‍ ഇടപെടുന്നവരെല്ലാം തുറുങ്കിലടയ്ക്കപ്പെടുന്നു. അവിടെനിന്ന്‍ സ്വാതന്ത്ര്യം നേടിയാലും ദുരന്തം അവരെ വേട്ടയാടുന്നു. ഭൂമിയുടെ പൊള്ളുന്ന അഗ്നിനാളങ്ങള്‍ അവര്‍ ഏറ്റുവാങ്ങുന്നു. ഞാന്‍ എന്‍റെ അവതാരം ചെയ്ത മനുഷ്യരൂപത്തിലായിരിക്കുമ്പോള്‍, ആരെല്ലാം എന്‍റെ പ്രവൃത്തിയെക്കുറിച്ച് എന്‍റെ മനുഷ്യാവതാരവുമായി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നുവോ, അവരെയെല്ലാവരും ഞാന്‍ വെറുക്കും. ഭൂമിയില്‍ എനിക്കു ഉടയവരില്ല എന്ന്‍ പലതവണ ഞാന്‍ മനുഷ്യരെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട് ആരെല്ലാം എന്നെ അവര്‍ക്ക് തുല്യനായി കാണുന്നുവോ, എന്നോടൊപ്പമുള്ള ഭൂതകാലത്തെക്കുറിച്ച് സ്മരിക്കാമല്ലോ എന്നുകരുതി ആരെല്ലാം എന്നെ അവരിലേക്ക് വലിച്ചടുപ്പിക്കുന്നുവോ,

അവരെല്ലാം നാശത്തിന് വിധേയരാകും. ഇതാണ് ഞാന്‍ ആജ്ഞാപിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഞാന്‍ മനുഷ്യരോട് അല്പം പോലും വിട്ടുവീഴ്ച കാണിക്കുന്നില്ല. എന്‍റെ പ്രവൃത്തികളില്‍ ഇടപെടുകയും എന്നെ ഉപദേശിക്കുകയും ചെയ്യുന്നവരെല്ലാം എന്‍റെ കഠിനശിക്ഷക്ക് വിധേയരാകും. അവരോടു ഒരിക്കലും ഞാന്‍ ക്ഷമിക്കുകയില്ല. ഞാന്‍ വ്യക്തമായി സംസാരിക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ ഒരിക്കലും സ്വബോധത്തിലേക്ക് വരികയില്ല. അറിയാതെ എന്‍റെ കഠിനശിക്ഷക്ക് വിധേയരാകുകയും ചെയ്യും——കാരണം മനുഷ്യാവതാരത്തിലുള്ള എന്നെ മനുഷ്യന്‍ അറിയുന്നില്ല.

മാര്‍ച്ച് 20, 1992

മുമ്പത്തേത്: അധ്യായം 19

അടുത്തത്: അധ്യായം 21

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക