അധ്യായം 17

എല്ലാ ദിശകളിലേക്കും ഭൂമി മുഴുവനും അത് പ്രകാശം പരത്തിക്കൊണ്ട് എന്‍റെ അരുളപ്പാടുകള്‍ ഇടിനാദം പോലെ മുഴങ്ങുന്നു. ഇടിയുടെയും മിന്നലിന്റെയും മധ്യേ മനുഷ്യര്‍ അടിച്ചുവീഴ്ത്തപ്പെടുന്നു. ഇടിക്കും മിന്നലിനും മധ്യേ ഒരു മനുഷ്യനും ഒരിക്കലും കാലുറച്ചു നിന്നിട്ടില്ല. മിക്കവരും എന്‍റെ പ്രകാശത്തിന്‍റെ ആഗമനത്തില്‍ എന്തുചെയ്യണമെന്നറിയാതെ ഭയചകിതരായിരിക്കുകയാണ്. പ്രകാശത്തിന്‍റെ ഒരു നേരിയ തിളക്കം കിഴക്കുഭാഗത്ത് തെളിയുമ്പോള്‍ അനവധിപേര്‍ ഉടന്‍ തന്നെ തങ്ങളുടെ ഭ്രമകല്‍പനകള്‍ വിട്ടുണരുന്നു. എന്നിരുന്നാലും എന്‍റെ പ്രകാശം ഭൂമിയില്‍ ഇറങ്ങിവരുന്ന ദിവസം വന്നുചേര്‍ന്നിരിക്കുന്നു എന്ന് ഒരാളും ഒരിക്കലും മനസിലാക്കിയിട്ടില്ല. പ്രകാശത്തിന്‍റെ പെട്ടെന്നുള്ള കടന്നുവരവുമൂലം ഒട്ടുമിക്ക ആളുകളും അമ്പരന്നിരിക്കുകയാണ്. ചിലര്‍ കൗതുകകരമായ താല്‍പര്യം നിറഞ്ഞ ഒരു നോട്ടത്തോടെ പ്രകാശത്തിന്‍റെ ചലനങ്ങളും അത് കടന്നുവരുന്ന ദിശയും നിരീക്ഷിക്കുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ, വെളിച്ചത്തെ എതിരേല്‍ക്കുമ്പോള്‍ അതിന്‍റെ ഉറവിടത്തെ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാന്‍ വേണ്ടി തയ്യാറായിരിക്കുന്നു. അതങ്ങനെയായാലും ഇന്നത്തെ വെളിച്ചം എന്തുമാത്രം അമൂല്യമാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടോ? ആരെങ്കിലും എപ്പോഴെങ്കിലും ഇന്നത്തെ വെളിച്ചത്തിന്‍റെ അതുല്യതയിലേക്ക് ഉണര്‍ന്നെണീറ്റിട്ടുണ്ടോ? ഭൂരിഭാഗം മനുഷ്യരും വെറുതെ അന്ധാളിച്ചിരിക്കുകയാണ്; രാത്രിയില്‍ പ്രകാശം അവരെ കണ്ണില്‍ മുറിവേല്‍പ്പിച്ച് ചേറില്‍ തള്ളിയിരിക്കുന്നു. ഈ മങ്ങിയ വെളിച്ചത്തിനുകീഴെ, ഭൂമി മുഴുവന്‍ ക്രമമില്ലായ്മയാല്‍ മൂടിയിരിക്കുകയാണെന്ന്, അതൊരു അസഹനീയമാംവിധം ദുഖകരമായ കാഴ്ചയാണെന്ന്, സൂക്ഷിച്ചു നോക്കിയാല്‍ ആ കാഴ്ച അവനെ വിഷാദത്തിലാഴ്ത്തുമെന്ന് ഒരുവന്‍ പറഞ്ഞേക്കാം. ഇതില്‍നിന്നും മനസിലാക്കുന്നതെന്തെന്നാല്‍, പ്രകാശം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, ഭൂമിയുടെ അവസ്ഥയ്ക്ക് മനുഷ്യവര്‍ഗത്തെ എനിക്കുമുന്പില്‍ നില്‍ക്കുവാന്‍ അനുവദിക്കുന്നതിനുള്ള കഴിവ് വളരെ കുറവായിരിക്കും. പ്രകാശത്തിന്‍റെ ശോഭയില്‍ മനുഷ്യര്‍ കിടക്കുന്നു; മേലും, പ്രകാശത്തിന്‍റെ മോചനത്തിലും എന്നാല്‍ അതിനാല്‍ മുറിവേറ്റും മനുഷ്യരെല്ലാം കിടക്കുന്നു: പ്രകാശത്തിന്‍റെ മാരകമായ ആഘാതങ്ങള്‍ക്ക് മധ്യേയല്ലാത്ത ആരെങ്കിലുമുണ്ടോ? പ്രകാശത്തിന്‍റെ ജ്വലനത്തില്‍നിന്നും രക്ഷപ്പെടാന്‍ സാധിക്കുന്ന ആരെങ്കിലുമുണ്ടോ? ഞാന്‍ പ്രപഞ്ചം മുഴുവന്‍ നടന്നു. എന്‍റെ ആത്മാവിന്‍റെ വിത്തുകള്‍ എന്‍റെ കൈകള്‍ കൊണ്ട് ഞാന്‍ വിതച്ചു. ഭൂമിയിലെ മനുഷ്യരെയെല്ലാം അങ്ങനെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ് ഞാനത് ചെയ്തത്. സ്വര്‍ഗത്തിന്‍റെ അത്യുന്നതിയില്‍നിന്നും ഞാന്‍ ഭൂമി മുഴുവനും വീക്ഷിക്കുന്നു. ഭൂമിയിലെ സൃഷ്ടികളുടെ വികൃതവും വിചിത്രവുമായ പ്രതിഭാസങ്ങള്‍ ഞാന്‍ നിരീക്ഷിക്കുന്നു. സമുദ്രോപരിതലം ഒരു ഭൂകമ്പത്തിന്‍റെ ആഘാതമേറ്റതുപോലെ കാണപ്പെടുന്നു: കടല്‍പ്പക്ഷികള്‍ ഭക്ഷിക്കുവാന്‍ മത്സ്യം തേടി അങ്ങുമിങ്ങും പറക്കുന്നു. അതേ സമയം സമുദ്രത്തിന്‍റെ അടിത്തട്ടിനെ ഇതൊന്നും ബാധിക്കുന്നില്ല. സമുദ്രോപരിതലത്തിലെ അവസ്ഥകള്‍ക്ക് അടിത്തട്ടിനെ ബോധത്തിലേക്കുണര്‍ത്താന്‍ ഒട്ടും സാധിക്കുന്നില്ല. കാരണം, സമുദ്രത്തിന്‍റെ അടിത്തട്ട് മൂന്നാംസ്വര്‍ഗം പോലെ ശാന്തമാണ്: ഇവിടെ ചെറുതും വലുതുമായ ജീവികള്‍ ഐക്യത്തോടെ സഹവര്‍ത്തിക്കുന്നു. “അധരത്തിന്‍റെയും നാക്കിന്‍റെയും സംഘര്‍ഷങ്ങളില്‍” അവ ഒരിക്കലും ഏര്‍പ്പെടുന്നില്ല. വിചിത്രവും ഭ്രമാത്മകവുമായ പല പ്രതിഭാസങ്ങള്‍ക്കിടെ, മനുഷ്യര്‍ക്ക് എന്നെ പ്രീതിപ്പെടുത്തുക എന്നത് അത്യന്തം ദുഷ്കരമാണ്. ഞാന്‍ മനുഷ്യനു നല്‍കിയിരിക്കുന്ന സ്ഥാനം വളരെ ഉന്നതമാണ്. അതുകൊണ്ട് അവന്‍റെ ഉല്‍ക്കര്‍ഷേച്ഛ വളരെ വലുതാണ്. അവന്‍റെ കണ്ണുകളില്‍ എപ്പോഴും ഒരല്‍പ്പം അനുസരണക്കേടുണ്ട്. മനുഷ്യര്‍ക്കുള്ള എന്‍റെ ശിക്ഷണത്തില്‍, അവനുള്ള എന്‍റെ വിധിയില്‍, അധ്വാനം ആവശ്യപ്പെടുന്ന അനവധി കാര്യങ്ങളുണ്ടായിരുന്നു. കരുണാര്‍ദ്രമായ അനവധി കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇവയെക്കുറിച്ചൊന്നും മനുഷ്യന് ഒരു സൂചന പോലുമില്ല. ഞാന്‍ ഒരു മനുഷ്യനോടും ക്രൂരമായി പെരുമാറിയിട്ടില്ല; മനുഷ്യര്‍ അനുസരണക്കേടു കാണിക്കുമ്പോള്‍ അതിനനുസരിച്ച് തിരുത്തലുകള്‍ നല്‍കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അവന്‍ ബലഹീനനായിരിക്കുമ്പോള്‍ ആവശ്യമായ സഹായം നല്‍കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. എന്നാല്‍, മനുഷ്യര്‍ എന്നില്‍ നിന്നും അകലം പാലിക്കുമ്പോള്‍, അതിലുപരിയായി സാത്താന്റെ ചതി നിറഞ്ഞ തന്ത്രങ്ങള്‍ എനിക്കെതിരെ പ്രയോഗിക്കുമ്പോള്‍ ഞാന്‍ മനുഷ്യരെ അപ്പോള്‍ തന്നെ നശിപ്പിക്കും. അവരുടെ കൗശലങ്ങളുടെ മഹത്തായ പ്രകടനങ്ങള്‍ എനിക്കു മുന്‍പില്‍ നടത്താന്‍ ഇനിയൊരവസരം ഞാന്‍ അവര്‍ക്ക് കൊടുക്കില്ല. പിന്നെയവര്‍ക്കൊരിക്കലും ഭൂമുഖത്തുവച്ച് അഹങ്കാരത്തോടെ പൊങ്ങച്ചം പറയുവാനോ മറ്റുള്ളവരെ ഉപദ്രവിക്കുവാനോ സാധിക്കുകയില്ല.

ഭൂമിക്കുമേല്‍ ഞാനെന്‍റെ അധികാരം കൈയ്യാളുന്നു. എന്‍റെ പ്രവൃത്തി പൂര്‍ണ്ണമായി വെളിവാക്കുന്നു. എന്‍റെ പ്രവൃത്തിയില്‍ ഉള്ളതെല്ലാം ഭൂമുഖത്ത് പ്രതിഫലിക്കുന്നു; ഭൂമിയില്‍ മനുഷ്യന് ഒരിക്കലും സ്വര്‍ഗത്തിലെ എന്‍റെ ചലനങ്ങള്‍ മനസിലാക്കുവാന്‍ സാധിച്ചിട്ടില്ല. എന്‍റെ ആത്മാവിന്‍റെ ഭ്രമണ, സഞ്ചാരപഥങ്ങളെപ്പറ്റി ഗഹനമായി ചിന്തിക്കുവാനും അവന് സാധിച്ചിട്ടില്ല. ഭൂരിഭാഗം മനുഷ്യര്‍ക്കും ആത്മാവിനു പുറത്തുള്ള അല്പം വിശദാംശങ്ങള്‍ മാത്രമേ മനസിലാക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ആത്മാവിന്‍റെ യഥാര്‍ഥ അവസ്ഥ മനസിലാക്കുവാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. മനുഷ്യരോടു ഞാന്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ വരുന്നത് സ്വര്‍ഗത്തിലുള്ള എന്‍റെ അവ്യക്തമായ സ്വത്വത്തില്‍ നിന്നും പുറപ്പെടുവിക്കുന്നവയല്ല. ഞാന്‍ ഭൂമിയിലായിരിക്കുമ്പോഴത്തെ എന്‍റെ അചിന്തനീയമായ സ്വത്വത്തില്‍ നിന്നുമല്ല. ഞാന്‍ ഭൂമിയിലെ മനുഷ്യന്‍റെ അവസ്ഥയ്ക്ക് അനുയോജ്യമായ ആവശ്യങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്. ഞാനൊരിക്കലും ആരെയും ബുദ്ധിമുട്ടുകളില്‍പ്പെടുത്തിയിട്ടില്ല. എന്‍റെ സന്തോഷങ്ങള്‍ക്കുവേണ്ടി “ചോര നീരാക്കുവാന്‍” ഞാനാരോടും ആവശ്യപ്പെട്ടിട്ടുമില്ല. അത്തരം അവസ്ഥകളിലെ ആവശ്യങ്ങള്‍ മാത്രമേ എനിക്കു മുന്നോട്ടുവയ്ക്കുവാന്‍ സാധിക്കൂ എന്നുണ്ടോ? ഭൂമിയിലെ വ്യത്യസ്തജീവികളില്‍ ഏതാണ് അധരത്തിലെ വചനങ്ങളുടെ പ്രകൃതങ്ങള്‍ക്ക് കീഴ്പ്പെടാത്തത്? ഈ ജീവികളില്‍ ഏതാണ് എനിക്കു മുന്‍പില്‍ വരുമ്പോള്‍ എന്‍റെ വചനങ്ങളിലും ദഹിപ്പിക്കുന്ന അഗ്നിയിലും പൂര്‍ണമായി എരിയാത്തത്? ഇവയില്‍ ഏതുസൃഷ്ടിയാണ് എന്‍റെ മുമ്പിലൂടെ അഹങ്കാരത്തോടെ “നെഞ്ചുവിരിച്ച് നടക്കുവാന്‍” ധൈര്യപ്പെടുന്നത്? ഇവയില്‍ ഏത് സൃഷ്ടിയാണ് എന്‍റെ മുന്‍പില്‍ കുമ്പിടാത്തത്? ഞാന്‍ സൃഷ്ടികള്‍ക്കുമേല്‍ വെറുതെ നിശബ്ദത അടിച്ചേല്‍പ്പിക്കുന്ന ദൈവമാണോ? അനവധിയായ സൃഷ്ടികളില്‍ നിന്നും എന്‍റെ ഉദ്ദേശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നവയെ ഞാന്‍ തെരഞ്ഞെടുക്കുന്നു. മനുഷ്യവര്‍ഗത്തിലെ അനവധി മനുഷ്യര്‍ക്കിടയില്‍നിന്ന് എന്‍റെ ഹൃദയത്തെപ്പറ്റി ചിന്തയുള്ളവരെ ഞാന്‍ തെരഞ്ഞെടുക്കുന്നു. ഞാന്‍ എല്ലാ നക്ഷത്രങ്ങളില്‍ നിന്നും ഏറ്റവും മികച്ചതിനെ തെരഞ്ഞെടുക്കുന്നു. അങ്ങനെ വെളിച്ചത്തിന്‍റെ ഒരു നേരിയ തിളക്കം ഞാനെന്‍റെ രാജ്യത്തിനു ചേര്‍ക്കുന്നു. ഞാന്‍ ഭൂമിക്കുമേല്‍ നടന്നുകൊണ്ട് എല്ലായിടത്തും സുഗന്ധം പരത്തുന്നു. എല്ലായിടത്തും എന്‍റെ രൂപം ഞാന്‍ അവശേഷിപ്പിക്കുന്നു. ഓരോ സ്ഥലത്തും എന്‍റെ സ്വരം മുഴങ്ങിക്കേള്‍ക്കുന്നു. എല്ലായിടത്തും മനുഷ്യര്‍ ഇന്നലത്തെ സുന്ദരകാഴ്ചകളില്‍ നിന്നും വിട്ടുപോരുന്നില്ല. കാരണം എല്ലാ മനുഷ്യരും ഭൂതകാലത്തെപ്പറ്റി ഓര്‍ക്കുകയാണ്...

എല്ലാ മനുഷ്യരും എന്‍റെ മുഖം കാണുവാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ഞാന്‍ നേരിട്ടു ഭൂമിയിലേക്കിറങ്ങി വരുമ്പോള്‍, അവര്‍ എന്‍റെ വരവിനെ ഇഷ്ടപ്പെടുന്നില്ല. സ്വര്‍ഗത്തില്‍ മനുഷ്യന്‍റെ ശത്രു ഞാനാണ് എന്നപോലെ അവര്‍ പ്രകാശത്തിന്‍റെ കടന്നുവരവിനെ ഒഴിവാക്കുന്നു. കണ്ണുകളില്‍ എതിര്‍പ്പിന്‍റെ ഭാവത്തോടെ മനുഷ്യന്‍ എന്നെ എതിരേല്‍ക്കുന്നു. എനിക്കവനെപ്പറ്റി വേറെയെന്തെങ്കിലും പദ്ധതിയുണ്ടായിരിക്കുമോ എന്ന് ആശങ്കപ്പെട്ട് എപ്പോഴും ജാഗ്രതയോടെയിരിക്കുന്നു. പരിചിതനല്ലാത്ത ഒരു സുഹൃത്ത് എന്ന നിലയിലാണ് മനുഷ്യര്‍ എന്നെ കാണുന്നത് എന്നതുകൊണ്ട് എനിക്കവരെ നിഷ്കരുണം കൊന്നുകളയുവാനുള്ള ഉദ്ദേശ്യമുണ്ടെന്ന് അവര്‍ ഭയപ്പെടുന്നു. മനുഷ്യന്‍റെ ദൃഷ്ടിയില്‍ ഞാന്‍ ഭയങ്കരനായ ഒരു പ്രതിനായകനാണ്. ദുരന്തത്തിനിടെ എന്‍റെ ഊഷ്മളത അനുഭവിച്ചിട്ടും മനുഷ്യന്‍ എന്‍റെ സ്നേഹത്തെക്കുറിച്ച് അജ്ഞനായി തുടരുന്നു. അവര്‍ അപ്പോഴും എന്നെ മാറ്റിനിര്‍ത്തുന്നതിലും എന്നെ ചെറുത്തു നില്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവന്‍റെ അവസ്ഥ മുതലെടുത്ത് അവനെ ശിക്ഷിക്കുന്നതിനുപകരം ഞാന്‍ മനുഷ്യനെ എന്‍റെ ആലിംഗനത്തിന്‍റെ ഊഷ്മളതയില്‍ പൊതിഞ്ഞുപിടിക്കുന്നു. അവന്‍റെ അധരം മധുരം കൊണ്ടു നിറയ്ക്കുന്നു. അവനു വയറുനിറച്ചും ഭക്ഷണം നല്‍കുന്നു. എന്നാല്‍ എന്‍റെ കോപാഗ്നി പര്‍വതങ്ങളെയും നദികളെയും പിടിച്ചുകുലുക്കുമ്പോള്‍, പിന്നെ ഞാനൊരിക്കലും, മനുഷ്യന്‍റെ ഭീരുത്വമോര്‍ത്ത് അവന് പലതരം സഹായങ്ങള്‍ നല്‍കുകയില്ല. ഈ നിമിഷത്തില്‍, ഞാന്‍ ക്രുദ്ധനാകുകയും, എല്ലാ ജീവജാലങ്ങള്‍ക്കും പശ്ചാത്തപിക്കുവാനുള്ള ഒരവസരം പോലും നല്‍കാതെ മനുഷ്യനെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും ഉപേക്ഷിച്ചു അവന് ഏറ്റവും അര്‍ഹമായ ശിക്ഷ ഞാന്‍ നല്‍കും. സമുദ്രത്തിലെ തിരമാലകള്‍ കോപത്തോടെ ആഞ്ഞടിക്കുന്നതുപോലെ, പതിനായിരക്കണക്കിന് പര്‍വതങ്ങള്‍ നിലം പതിക്കുന്നതുപോലെ ഈ സമയത്ത് ഇടിമിന്നലും ഇടിമുഴക്കവും ഉണ്ടാകും. എന്നെ എതിര്‍ത്തതിനാല്‍ മനുഷ്യന്‍ ഇടിയും മിന്നലുമേറ്റ് നിലംപതിക്കുന്നു. മറ്റ് സൃഷ്ടികളും ഇടിയിലും മിന്നലിലും തുടച്ചുനീക്കപ്പെടുന്നു. മുഴുവന്‍ പ്രപഞ്ചവും ഞൊടിയിടയില്‍ കുഴഞ്ഞുമറിഞ്ഞ അവസ്ഥയില്‍ ആയിത്തീരുന്നു. സൃഷ്ടികള്‍ മുഴുവന്‍ ജീവന്‍റെ ആദിമശ്വാസത്തില്‍ നിന്നും മോചനം നേടുവാന്‍ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുന്നു. മനുഷ്യരുടെ വിവിധ ഗണങ്ങള്‍ക്ക് ഇടിമുഴക്കത്തിന്‍റെ ഗര്‍ജ്ജനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുന്നില്ല. ഇടിമിന്നലുകള്‍ക്കിടെ, മനുഷ്യര്‍ കൂട്ടം കൂട്ടമായി ഒഴുക്കിലേക്ക് മറിഞ്ഞുവീഴുകയും പര്‍വതങ്ങളില്‍ നിന്നും കുത്തിയൊലിച്ചുവരുന്ന ജലപ്രവാഹത്തില്‍ ഒഴുകിപ്പോകുകയും ചെയ്യുന്നു. പെട്ടെന്ന് “മനുഷ്യരുടെ” ലോകം മനുഷ്യരുടെ “ലക്ഷ്യസ്ഥാനവുമായി” കൂടിച്ചേരും. സമുദ്രോപരിതലത്തില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കും. എന്‍റെ കോപം നിമിത്തം എല്ലാ മനുഷ്യരും എന്നില്‍ നിന്നും അകന്നുപോകും. കാരണം മനുഷ്യന്‍ എന്‍റെ ആത്മാവിന്‍റെ സത്തയ്ക്കെതിരെ പാപം ചെയ്തിരിക്കുന്നു. അവന്‍റെ കലാപം എന്നെ വേദനിപ്പിച്ചിരിക്കുന്നു. എന്നാല്‍ ജലമില്ലാത്ത പ്രദേശങ്ങളില്‍ മനുഷ്യരപ്പോഴും പൊട്ടിച്ചിരികള്‍ക്കും സംഗീതത്തിനുമിടയില്‍ സന്തോഷിക്കുന്നു. അത് ഞാനവര്‍ക്ക് നല്‍കിയ വാഗ്ദാനമാണ്.

മനുഷ്യര്‍ നിശബ്ദരായിരിക്കുമ്പോള്‍ ഞാന്‍ അവരുടെ അടുത്തേക്ക് ഒരു പ്രകാശരശ്മി അയയ്ക്കുന്നു. അപ്പോള്‍ മനുഷ്യര്‍ മനസില്‍ വ്യക്തതയുള്ളവരും കണ്ണില്‍ തിളക്കമുള്ളവരും ആയിത്തീരുന്നു. അവര്‍ പിന്നീടൊരിക്കലും നിശബ്ദരായിരിക്കുവാന്‍ തയ്യാറാകുന്നില്ല. അങ്ങനെ ഉടന്‍ അവരുടെ ഹൃദയങ്ങളില്‍ ആത്മീയമായ അനുഭവം ഉണരുന്നു. ഇതുസംഭവിക്കുമ്പോള്‍ എല്ലാ മനുഷ്യരും പുനരുജ്ജീവിക്കുന്നു. ഞാന്‍ പറയുന്ന വചനങ്ങളിലൂടെ അതിജീവിക്കുവാന്‍ മറ്റൊരാവസരം നേടിയ എല്ലാ മനുഷ്യരും പറയപ്പെടാത്ത അവരുടെ പരാതികള്‍ മാറ്റിവച്ച് എന്‍റെ മുമ്പില്‍ വരുന്നു. കാരണം എല്ലാ മനുഷ്യരും ഭൂമുഖത്ത് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നിരിക്കിലും അവരിലാര്‍ക്കാണ് എനിക്കുവേണ്ടി ജീവിക്കണമെന്ന ഉദ്ദേശ്യം എപ്പോഴെങ്കിലും ഉണ്ടായിരുന്നിട്ടുള്ളത്? അവരിലാരാണ് എനിക്കാസ്വദിക്കുവാനായി നല്‍കുന്ന തന്‍റെയുള്ളിലെ മനോഹരമായ സംഗതികള്‍ എപ്പൊഴെങ്കിലും വെളിവാക്കിയിട്ടുള്ളത്? അവരിലാരാണ് എപ്പോഴെങ്കിലും എന്‍റെ മോഹിപ്പിക്കുന്ന ഗന്ധം തിരിച്ചറിഞ്ഞിട്ടുള്ളത്? എല്ലാ മനുഷ്യരും പരുക്കനും അസംസ്കൃതവുമായ വസ്തുക്കളാണ്: പുറമേ അവര്‍ കണ്ണഞ്ചിപ്പിക്കുന്നതുപോലെ തോന്നിപ്പിക്കും. എന്നാല്‍ അവരുടെ സത്തയില്‍ അവരെന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്നില്ല. കാരണം മനുഷ്യഹൃദയത്തിന്‍റെ അഗാധഗര്‍ത്തങ്ങളില്‍ ഒരിക്കലും എന്‍റെ ചെറിയ ഒരംശം പോലും ഉണ്ടായിരുന്നിട്ടില്ല. മനുഷ്യന്‍ വളരെയധികം പരിമിതികള്‍ ഉള്ളവനാണ്: അവനെ എന്നോടു താരതമ്യം ചെയ്താല്‍ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ളതുപോലുള്ള അത്രയും വലിയ ഒരു അന്തരം വെളിവാകും. അങ്ങനെയായിരുന്നാലും, ഞാന്‍ മനുഷ്യരെ മര്‍മസ്ഥാനം നോക്കി പ്രഹരിക്കുന്നില്ല. അവന്‍റെ അപര്യാപ്തതകളുടെ പേരില്‍ അവനെ പുച്ഛിക്കുന്നുമില്ല. എന്‍റെ കരങ്ങള്‍ ആയിരക്കണക്കിനുവര്‍ഷങ്ങള്‍ ഭൂമിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴെല്ലാം എന്‍റെ കണ്ണുകള്‍ മനുഷ്യരെ മുഴുവന്‍ കാത്തുപരിപാലിച്ചു. എന്നിരുന്നാലും, ഞാന്‍ ഒരു മനുഷ്യജീവിതത്തെയും ഒരു കളിപ്പാട്ടമെന്നപോലെ വെറുതെ കളിക്കുവാനായി എടുത്തിട്ടില്ല. മനുഷ്യന്‍റെ അധ്വാനം ഞാന്‍ നിരീക്ഷിക്കുന്നു. അവനു നല്‍കേണ്ടിവന്ന വില ഞാന്‍ മനസിലാക്കുന്നു. അവന്‍ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍, ശിക്ഷിക്കുവാനായി അവന്‍ പ്രതീക്ഷിക്കാത്ത സമയത്ത് അവനെ പിടികൂടണമെന്നോ അനഭിലഷണീയമായ കാര്യങ്ങള്‍ അവനു നല്‍കണമെന്നോ ഞാന്‍ ആഗ്രഹിക്കുന്നില്ല. പകരം, ഈ സമയമെല്ലാം ഞാന്‍ മനുഷ്യനെ പരിപാലിക്കുകയും അവനു ആവശ്യമായവ നല്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. അതിനാല്‍ എല്ലാ മനുഷ്യരും എന്‍റെ കൃപ ആസ്വദിക്കുന്നു. അതെല്ലാം എന്‍റെ കൈയില്‍ നിന്നും വരുന്ന അവനുള്ള സമ്മാനങ്ങളാണ്. ഞാന്‍ ഭൂമിയില്‍ ഉള്ളതിനാല്‍ മനുഷ്യനൊരിക്കലും വിശന്നുവലയേണ്ടി വന്നിട്ടില്ല. മറിച്ച്, എന്‍റെ കൈകളില്‍ നിന്നും അവനാസ്വദിക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ സ്വീകരിക്കുവാന്‍ ഞാന്‍ മനുഷ്യനെ അനുവദിക്കുന്നു. എന്‍റെ അനുഗ്രഹങ്ങള്‍ക്കുള്ളില്‍ വസിക്കുവാനും ഞാന്‍ മനുഷ്യര്‍ക്ക് അനുവാദം നല്‍കുന്നു. എല്ലാ മനുഷ്യരും എന്‍റെ ശിക്ഷണത്തിന്‍കീഴിലല്ലേ ജീവിക്കുന്നത്? പര്‍വതങ്ങളുടെ ആഴങ്ങളില്‍ സമൃദ്ധി ഒളിഞ്ഞിരിക്കുന്നതുപോലെ, സമുദ്രങ്ങളില്‍ ആസ്വദിക്കുവാന്‍ ഒട്ടനവധി സംഗതികള്‍ ഉള്ളതുപോലെ, ഇന്ന്‍ എന്‍റെ വചനങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക്, എല്ലാറ്റിനുമുപരി, രുചിക്കുവാനും ആസ്വദിക്കുവാനും ഭക്ഷണമില്ലേ? ഞാന്‍ ഭൂമിയില്‍ ഉണ്ട്. മനുഷ്യര്‍ ഭൂമിയില്‍ എന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നു. ഞാന്‍ ഭൂമി വിട്ടുപോകുമ്പോള്‍, എന്‍റെ പ്രവൃത്തി പൂര്‍ത്തിയാകുമ്പോള്‍, മനുഷ്യരുടെ ബലഹീനതയിന്‍മേല്‍ ഒരിക്കലും പിന്നീട് ഞാന്‍ ഇടപെടില്ല.

മാര്‍ച്ച് 16,1992

മുമ്പത്തേത്: അധ്യായം 16

അടുത്തത്: അധ്യായം 18

അനുബന്ധ ഉള്ളടക്കം

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക