ദൈവം തന്നെയായവന്, അതുല്യനായവന്‍ VI

ദൈവത്തിന്‍റെ വിശുദ്ധി (III)

കഴിഞ്ഞ തവണ നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം ദൈവത്തിന്‍റെ വിശുദ്ധി ആയിരുന്നു. ദൈവം തന്നെയായവന്‍റെ ഏതു വശമാണ് ദൈവത്തിന്‍റെ വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നത്? അതു ദൈവത്തിന്‍റെ സത്തയെ സംബന്ധിച്ചുള്ളതാണോ? (അതെ.) അപ്പോള്‍ നമ്മുടെ ചര്‍ച്ചയില്‍ നാം സംബോധന ചെയ്ത ദൈവികസത്തയുടെ പ്രധാനവശം എന്താണ്? അതു ദൈവത്തിന്‍റെ വിശുദ്ധിയാണോ? ദൈവത്തിന്‍റെ വിശുദ്ധിയാണ് ദൈവത്തിന്‍റെ അതുല്യമായ സത്ത. കഴിഞ്ഞ തവണത്തെ നമ്മുടെ ചര്‍ച്ചയുടെ പ്രധാന ഉള്ളടക്കം എന്തായിരുന്നു? (സാത്താന്‍റെ തിന്മ തിരിച്ചറിയല്‍. അതായത് എങ്ങനെയാണ് സാത്താന്‍ വിജ്ഞാനം, ശാസ്ത്രം, പരമ്പരാഗത സംസ്കാരം, അന്ധവിശ്വാസം, സാമൂഹിക പ്രവണതകള്‍ എന്നിവ ഉപയോഗിച്ച് മനുഷ്യനെ ദുഷിപ്പിക്കുന്നത് എന്നത്). ഇതായിരുന്നു കഴിഞ്ഞ തവണ നാം ചര്‍ച്ച ചെയ്ത പ്രധാനവിഷയം. മനുഷ്യനെ ദുഷിപ്പിക്കുവാനായി സാത്താന്‍ വിജ്ഞാനം, ശാസ്ത്രം, അന്ധവിശ്വാസം, പരമ്പരാഗത സംസ്കാരം, സാമൂഹിക പ്രവണതകള്‍ എന്നിവ ഉപയോഗിക്കുന്നു. ഈ മാര്‍ഗ്ഗങ്ങള്‍——മൊത്തം അഞ്ചെണ്ണം——ഉപയോഗിച്ചാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നത്. നിങ്ങളുടെ ധാരണയില്‍ ഇവയിലേതാണ് മനുഷ്യനെ ദുഷിപ്പിക്കുവാനായി സാത്താന്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത്? ഇവയില്‍ ഏതാണ് ഏറ്റവും ആഴത്തില്‍ മനുഷ്യനെ ദുഷിപ്പിക്കുവാനായി ഉപയോഗിക്കപ്പെടുന്നത്? (പരമ്പരാഗത സംസ്കാരം. കാരണം, കണ്‍ഫ്യൂഷ്യസിന്‍റെയും മെന്‍സിയസിന്‍റെയും പ്രമാണങ്ങള്‍ മുതലായ പൈശാചികതത്ത്വചിന്തകള്‍ നമ്മുടെ മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു.) അതുകൊണ്ട് ചില സഹോദരന്മാരും സഹോദരിമാരും കരുതുന്നത് ഇതിന്‍റെ ഉത്തരം “പരമ്പരാഗത സംസ്കാരം" ആണെന്നാണ്. ആര്‍ക്കെങ്കിലും വ്യത്യസ്തമായ ഉത്തരമുണ്ടോ? (വിജ്ഞാനം. വിജ്ഞാനം ദൈവത്തെ ആരാധിക്കുവാന്‍ നമ്മെ ഒരിക്കലും അനുവദിക്കില്ല. അത് ദൈവത്തിന്‍റെ അസ്തിത്വത്തെ നിഷേധിക്കുന്നു, ദൈവത്തിന്‍റെ ഭരണത്തെ നിഷേധിക്കുന്നു. എന്നു പറഞ്ഞാല്‍, വളരെ ചെറിയ പ്രായത്തില്‍ തന്നെ പഠനം തുടങ്ങാന്‍ സാത്താന്‍ നമ്മോടു പറയുന്നു. പഠിക്കുന്നതിലൂടെയും വിജ്ഞാനം നേടുന്നതിലൂടെയും മാത്രമേ നമുക്ക് ഭാവിയില്‍ മികച്ച സാധ്യതകളും സന്തോഷപ്രദമായ ഒരു ഭാഗധേയവും ഉണ്ടാകുകയുള്ളൂ എന്നു പറയുന്നു.) നിന്‍റെ ഭാവിയെയും ഭാഗധേയത്തെയും നിയന്ത്രിക്കാന്‍ സാത്താന്‍ വിജ്ഞാനത്തെ ഉപയോഗിക്കുന്നു. ശേഷം നിന്നെ അതിന്‍റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നു. ഇങ്ങനെയാണ് സാത്താന്‍ മനുഷ്യനെ ഏറ്റവും ആഴത്തില്‍ ദുഷിപ്പിക്കുന്നത് എന്നാണ് നീ കരുതുന്നത്. അതുകൊണ്ട്, നിങ്ങളില്‍ അധികം പേരും കരുതുന്നത് മനുഷ്യനെ ആഴത്തില്‍ ദുഷിപ്പിക്കുവാന്‍ വേണ്ടി സാത്താന്‍ ഉപയോഗിക്കുന്നത് വിജ്ഞാനമാണ് എന്നാണ്. മറ്റാര്‍ക്കെങ്കിലും വ്യത്യസ്തമായ അഭിപ്രായമുണ്ടോ? ഉദാഹരണത്തിന് ശാസ്ത്രം, സാമൂഹിക പ്രവണതകള്‍ എന്നിവയെക്കുറിച്ച് എന്താണ് അഭിപ്രായം? ആരെങ്കിലും ഇവയിലൊന്നാണ് ഉത്തരമെന്ന് കരുതുന്നുണ്ടോ? (ഉവ്വ്.) ഇന്ന്, സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്ന അഞ്ചു വഴികളെപ്പറ്റി വീണ്ടും ഞാന്‍ സംവദിക്കും. അതു പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ നിങ്ങളോട് കുറച്ചുകൂടി ചോദ്യങ്ങള്‍ ചോദിക്കും. ഇവയില്‍ ഏതാണ് മനുഷ്യരെ ആഴത്തില്‍ ദുഷിപ്പിക്കുവാനായി സാത്താന്‍ ഉപയോഗിക്കുന്നതെന്ന് അപ്പോള്‍ കൃത്യമായി നമുക്കു കാണുവാന്‍ സാധിക്കും.

സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്ന അഞ്ചുവഴികളില്‍ നമ്മള്‍ ആദ്യം പരാമര്‍ശിച്ചത് വിജ്ഞാനമാണ്. അതുകൊണ്ട് ഈ സംവാദത്തിലെ നമ്മുടെ ആദ്യവിഷയമായി വിജ്ഞാനത്തെ നമുക്കെടുക്കാം. സാത്താന്‍ ഒരുതരം പ്രലോഭനവസ്തുവായിട്ടാണ് വിജ്ഞാനത്തെ ഉപയോഗിക്കുന്നത്. ശ്രദ്ധിച്ചുകേള്‍ക്കൂ: വിജ്ഞാനം ഒരുതരം പ്രലോഭനമാണ്. നന്നായി പഠിക്കുവാനും ഓരോ ദിവസവും സ്വയം മെച്ചപ്പെടുവാനും അറിവിനെ ആയുധമാക്കുവാനും അതു ധരിച്ച് സ്വയം സജ്ജരാകുവാനും വിജ്ഞാനമുപയോഗിച്ച് ശാസ്ത്രത്തിലേക്കുള്ള വാതില്‍ തുറക്കുവാനും ആളുകള്‍ പ്രേരിപ്പിക്കപ്പെടുന്നു; മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, എത്ര വിജ്ഞാനം നീ ആര്‍ജ്ജിക്കുന്നുവോ അത്രമാത്രം നിനക്കു മനസ്സിലാകും. സാത്താന്‍ മനുഷ്യരോട് ഇതെല്ലാം പറയുന്നു. വിജ്ഞാനം നേടുന്നതിനോടൊപ്പം ഉന്നതമായ ആദര്‍ശങ്ങളെ പരിപോഷിപ്പിക്കുവാന്‍ അത് മനുഷ്യരോടു പറയുന്നു. അഭിലാഷങ്ങളും സ്വപ്നങ്ങളും വളര്‍ത്തിയെടുക്കുവാനും അതവരോട് നിര്‍ദ്ദേശിക്കുന്നു. മനുഷ്യനറിയാതെ ഇത്തരം അനവധി സന്ദേശങ്ങള്‍ സാത്താന്‍ നല്‍കുന്നു. ഇതുമൂലം, ഇത്തരം കാര്യങ്ങള്‍ ശരിയാണ്, അല്ലെങ്കില്‍ ഉപകാരപ്രദമാണ് എന്ന് ഉപബോധമനസ്സില്‍ മനുഷ്യര്‍ക്കു തോന്നുന്നു. അറിയാതെ മനുഷ്യര്‍ ഈ പാതയില്‍ പ്രവേശിക്കുന്നു. സ്വന്തം ആദര്‍ശങ്ങളാലും സ്വപ്നങ്ങളാലും അറിയാതെയവര്‍ മുന്നോട്ടു നയിക്കപ്പെടുന്നു. ഘട്ടംഘട്ടമായി, മഹാന്മാരായ അല്ലെങ്കില്‍ പ്രശസ്തരായ വ്യക്തികള്‍ ചിന്തിക്കുന്ന രീതികളെക്കുറിച്ച്, സാത്താന്‍ നല്‍കുന്ന വിജ്ഞാനത്തില്‍ നിന്നും അവര്‍ അറിയാതെ പഠിക്കുന്നു. വീരന്മാരായി കണക്കാക്കപ്പെടുന്ന വ്യക്തികളുടെ പ്രവൃത്തികളില്‍ നിന്നും അവര്‍ ചില കാര്യങ്ങള്‍ പഠിക്കുന്നു. ഈ വീരന്മാരുടെ പ്രവൃത്തികളിലൂടെ എന്തിനുവേണ്ടിയാണ് സാത്താന്‍ മനുഷ്യര്‍ക്കു മുമ്പില്‍ വാദിക്കുന്നത്? എന്താണ് അത് മനുഷ്യന്‍റെ മനസ്സില്‍ പതിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത്? മനുഷ്യന്‍ ദേശസ്നേഹി ആയിരിക്കണമെന്നും രാജ്യത്തോട് ഐക്യപ്പെടണമെന്നും ആത്മാവില്‍ വീര്യമുണ്ടായിരിക്കണമെന്നുമാണത്. ധീരന്മാരായ വ്യക്തികളുടെ ചരിത്രപരമായ കഥകളില്‍ നിന്നും അല്ലെങ്കില്‍ ജീവചരിത്രങ്ങളില്‍ നിന്നും എന്താണ് മനുഷ്യന്‍ പഠിക്കുന്നത്? വ്യക്തിപരമായ വിശ്വസ്തത ഉണ്ടായിരിക്കുക എന്നും ഒരുവന്‍റെ സുഹൃത്തുക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരിക്കുക എന്നുമാണത്. സാത്താന്‍റെ ഈ വിജ്ഞാനത്തിനുള്ളില്‍ നിന്നും മനുഷ്യന്‍ സ്വയമറിയാതെ ഒട്ടും ക്രിയാത്മകമല്ലാത്ത അനവധി കാര്യങ്ങള്‍ പഠിക്കുന്നു. മനുഷ്യന്‍റെ അവബോധമില്ലായ്മയ്ക്കിടെ ജനങ്ങളുടെ അപക്വമായ മനസ്സുകളില്‍ സാത്താനാല്‍ തയ്യാറാക്കപ്പെട്ട വിത്തുകള്‍ പാകുകയാണ്. അവര്‍ മഹാന്മാരാകണമെന്നും പ്രശസ്തരാകണമെന്നും വീരന്മാരാകണമെന്നും ദേശസ്നേഹികളാകണമെന്നും കുടുംബത്തെ സ്നേഹിക്കുന്നവരാകണമെന്നും സുഹൃത്തിനുവേണ്ടി എന്തും ചെയ്യുന്നവരാകണമെന്നും വ്യക്തിപരമായ വിശ്വസ്തതയെപ്പറ്റി ബോധമുണ്ടായിരിക്കണമെന്നുമുള്ള തോന്നലുകള്‍ ഈ വിത്തുകള്‍ മനുഷ്യരിലുളവാക്കുന്നു. സാത്താനാല്‍ പ്രലോഭിപ്പിക്കപ്പെട്ട് അത് അവര്‍ക്കായി തയ്യാറാക്കിയ പാതയിലൂടെ സ്വയമറിയാതെ അവര്‍ നടക്കുന്നു. ഈ പാതയിലൂടെ യാത്ര തുടരുമ്പോള്‍ സാത്താന്‍റെ ജീവിതനിയമങ്ങള്‍ അംഗീകരിക്കുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. തീര്‍ത്തും അവബോധമില്ലാതെ, സ്വന്തമായി ജീവിതനിയമങ്ങള്‍ അവര്‍ ഉണ്ടാക്കിയെടുക്കുന്നു. എന്നാലവ നിര്‍ബന്ധിതമായി അവരുടെ മനസ്സില്‍ പതിപ്പിച്ച സാത്താന്റെ നിയമങ്ങളല്ലാതെ മറ്റൊന്നുമല്ല. പഠനപ്രക്രിയക്കിടയില്‍ സാത്താൻ അവരെക്കൊണ്ട് സ്വന്തം ഉദ്ദേശ്യങ്ങള്‍ വളര്‍ത്തിയെടുപ്പിക്കുകയും സ്വന്തം ജീവിതലക്ഷ്യങ്ങളും ജീവിതനിയമങ്ങളും ജീവിതദിശയും നിര്‍ണ്ണയിക്കുമാറാക്കുകയും ചെയ്യുന്നു. അതോടൊപ്പം, അവരതിന്‍റെ ചൂണ്ടയില്‍ കുരുങ്ങുന്നതുവരെ, കഥകളും ജീവചരിത്രങ്ങളും സാധ്യമായ എല്ലാ വഴികളുമുപയോഗിച്ച് ആളുകളെ പ്രലോഭിപ്പിച്ച് അല്‍പാല്‍പമായി സാത്താന്‍റേതായ സംഗതികള്‍ അവരുടെ മനസ്സില്‍ പതിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ അവരുടെ പഠനത്തിനിടെ ചിലര്‍ സാഹിത്യം തിരഞ്ഞെടുക്കുന്നു. ചിലര്‍ സാമ്പത്തികശാസ്ത്രവും മറ്റുചിലര്‍ ജ്യോതിശ്ശാസ്ത്രവും അല്ലെങ്കില്‍ ഭൂമിശാസ്ത്രവും തിരഞ്ഞെടുക്കുന്നു. ഇതിനു പുറമേ രാഷ്ട്രമീമാംസ ഇഷ്ടപ്പെടുന്ന ചിലരും ഭൗതികശാസ്ത്രം ഇഷ്ടപ്പെടുന്ന ചിലരും രസതന്ത്രം ഇഷ്ടപ്പെടുന്ന ചിലരും ദൈവശാസ്ത്രം വരെ ഇഷ്ടപ്പെടുന്ന വേറെ ചിലരുമുണ്ട്. വിജ്ഞാനം എന്ന വലിയ സംഗതിയുടെ വിവിധ വശങ്ങളാണിവ. സത്യത്തില്‍ ഇവയെല്ലാം എന്തിനെ സംബന്ധിച്ചാണെന്ന് നിങ്ങളോരോരുത്തരും ഹൃദയത്തില്‍ അറിയുന്നുണ്ട്. ഓരോരുത്തരും ഇവയുമായി മുമ്പ് ബന്ധപ്പെട്ടിട്ടുണ്ട്. ഈ വിജ്ഞാനശാഖകളില്‍ ഒന്നല്ലെങ്കില്‍ മറ്റൊന്നിനെക്കുറിച്ച് നിര്‍ത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുവാന്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കും സാധിക്കും. അതുകൊണ്ട് ഈ വിജ്ഞാനം എത്രത്തോളം ആഴത്തില്‍ മനുഷ്യരുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ഈ വിജ്ഞാനത്തിന് മനുഷ്യരുടെ മനസ്സുകളില്‍ എത്രത്തോളം സ്ഥാനമുണ്ടെന്നും അതിന് അവരുടെ മേലുള്ള സ്വാധീനം എത്ര വലുതാണെന്നും ഇതില്‍ നിന്നും വ്യക്തമായി കാണുവാന്‍ സാധിക്കും. ഒരിക്കല്‍ ഒരാള്‍ക്ക് ഒരു പ്രത്യേക വിജ്ഞാനശാഖയോടു പ്രിയം വളര്‍ന്നാല്‍, അതിനെ ആഴത്തില്‍ ഇഷ്ടപ്പെട്ടാല്‍, സ്വയമറിയാതെ അഭിലാഷങ്ങള്‍ വളരുന്നു: ചിലര്‍ എഴുത്തുകാരാകുവാന്‍ ആഗ്രഹിക്കുന്നു. ചിലര്‍ക്ക് സാഹിത്യകാരന്മാരാകണം. ചിലര്‍ക്ക് ഒരു രാഷ്ട്രീയഭാവി കെട്ടിപ്പടുക്കണം. ചിലര്‍ക്ക് സാമ്പത്തികകാര്യങ്ങളില്‍ ഏര്‍പ്പെടുകയും വ്യാപാരികളാകുകയും വേണം. വീരന്മാരും മഹാന്മാരും അല്ലെങ്കില്‍ പ്രശസ്തരും ആകുവാന്‍ ആഗ്രഹിക്കുന്ന വേറൊരു വിഭാഗം ജനങ്ങളുമുണ്ട്. ഒരാള്‍ ഏതുതരം വ്യക്തിയാകുവാന്‍ ആഗ്രഹിച്ചാലും, വിജ്ഞാനം നേടുന്ന ഈ മാര്‍ഗം സ്വീകരിച്ച് അതിനെ അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ നേടുന്നതിനായും, ആശകളും ആഗ്രഹങ്ങളും നിറവേറ്റുന്നതിനായും ഉപയോഗിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. കേള്‍ക്കുമ്പോള്‍ എത്ര നല്ലതാണെന്ന് തോന്നിയാലും——അത് അവര്‍ തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതാകട്ടെ, അവരുടെ ജീവിതം പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാകട്ടെ, ഒരു തൊഴില്‍ജീവിതം ഉണ്ടാകണം എന്നതാകട്ടെ——അവര്‍ ഈ ഉന്നതമായ ആദര്‍ശങ്ങളും ആഗ്രഹങ്ങളും പുലര്‍ത്തുന്നു. അടിസ്ഥാനപരമായി ഇവയെല്ലാം എന്തിനാണ്? ഈ ചോദ്യം മുമ്പെപ്പോഴെങ്കിലും നിങ്ങള്‍ പരിഗണിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് സാത്താന്‍ ഈ രീതിയില്‍ പെരുമാറുന്നത്? ഇത്തരം കാര്യങ്ങള്‍ മനുഷ്യരുടെ ഉള്ളില്‍ പതിപ്പിക്കുന്നതിനു പിന്നിലെ സാത്താന്‍റെ ലക്ഷ്യമെന്താണ്? ഈ ചോദ്യത്തിന്മേല്‍ നിങ്ങള്‍ക്ക് ഹൃദയത്തില്‍ വ്യക്തത വേണം.

ഇപ്പോള്‍ നമുക്ക് സാത്താന്‍ എങ്ങനെയാണ് മനുഷ്യനെ ദുഷിപ്പിക്കുവാന്‍ വിജ്ഞാനത്തെ ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റി സംസാരിക്കാം. ആദ്യമായി നമുക്ക് ഈ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം: വിജ്ഞാനത്തോടൊപ്പം എന്താണ് സാത്താന്‍ മനുഷ്യനു നല്കുവാന്‍ ആഗ്രഹിക്കുന്നത്? ഏതുതരം മാര്‍ഗ്ഗത്തിലാണ് അത് മനുഷ്യനെ നയിക്കുവാന്‍ ആഗ്രഹിക്കുന്നത്? (ദൈവത്തെ എതിര്‍ക്കുന്ന മാര്‍ഗ്ഗം.) അതെ. തീര്‍ച്ചയായും അതുതന്നെ——ദൈവത്തെ എതിര്‍ക്കുക. ഇത് ആളുകള്‍ വിജ്ഞാനം നേടുന്നതിന്റെ പരിണതഫലമാണെന്ന് വ്യക്തമായി നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും—അവര്‍ ദൈവത്തെ എതിര്‍ക്കുവാന്‍ തുടങ്ങുന്നു. അപ്പോള്‍ എന്താണ് സാത്താന്റെ കുടിലനീക്കങ്ങള്‍? ഇതിനെപ്പറ്റി നിങ്ങള്‍ക്ക് വ്യക്തതയില്ല, ഉണ്ടോ? മനുഷ്യന്‍ വിജ്ഞാനം ആര്‍ജ്ജിക്കുന്ന പ്രക്രിയയില്‍ സാത്താന്‍

എല്ലാത്തരം രീതികളും പ്രയോഗിക്കുന്നു, അതു കഥകള്‍ പറയുന്നതായാലും, അവര്‍ക്ക് ചില വിജ്ഞാനശകലങ്ങള്‍ നല്‍കുന്നതായാലും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പൂര്‍ത്തിയാക്കുവാന്‍ അനുവദിക്കുന്നതായാലും. സാത്താന്‍ നിങ്ങളെ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് നയിക്കുവാന്‍ ആഗ്രഹിക്കുന്നത്? വിജ്ഞാനം നേടുന്നതില്‍ തെറ്റൊന്നുമില്ലെന്നും അത് തികച്ചും സ്വഭാവികമാണെന്നും ആളുകള്‍ കരുതുന്നു. അതിനെ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുക എന്നാല്‍, ഉന്നതമായ ആദര്‍ശങ്ങള്‍ വളര്‍ത്തുക എന്നാല്‍, അല്ലെങ്കില്‍ സ്വപ്നങ്ങള്‍ ഉണ്ടായിരിക്കുക എന്നാല്‍ ഉല്‍പ്രേരണ ഉണ്ടായിരിക്കുക എന്നാണര്‍ഥം, ഇതായിരിക്കണം ജീവിതത്തിന്‍റെ ശരിയായ പാത. മനുഷ്യര്‍ക്ക് അവരുടെ ആദര്‍ശങ്ങള്‍ പ്രവൃത്തിയില്‍ വരുത്തുവാന്‍ കഴിയുമെങ്കില്‍, അല്ലെങ്കില്‍ വിജയകരമായ ഒരു തൊഴില്‍ജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കുമെങ്കില്‍ ജീവിക്കുവാന്‍ അതിലും മഹത്തരമായ ഒരു മാര്‍ഗമുണ്ടോ? ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് തന്‍റെ പൂര്‍വ്വികരെ ബഹുമാനിക്കുവാന്‍ സാധിക്കുക മാത്രമല്ല, തന്‍റേതായ ഒരു മുദ്ര ചരിത്രത്തില്‍ അവശേഷിപ്പിക്കുവാന്‍ ഒരവസരം ലഭിക്കുകയും ചെയ്യുന്നു—അതൊരു നല്ല കാര്യമല്ലേ? ലൗകികരായ മനുഷ്യരുടെ കണ്ണില്‍ അതൊരു നല്ല കാര്യമാണ്. അവരെ സംബന്ധിച്ചിടത്തോളം അത് ഉചിതവും ഉത്തമവുമാണ്. എന്നിരുന്നാലും, കുടിലമായ ഉദ്ദേശ്യങ്ങളുള്ള സാത്താന്‍ ആളുകളെ ഇത്തരത്തിലുള്ള പാതയിലേക്ക് നയിക്കുമോ? സാത്താന് അതിനുള്ള കഴിവേ ഉള്ളൂ? തീര്‍ച്ചയായും അല്ല. സത്യത്തില്‍ മനുഷ്യന്റെ ആദര്‍ശങ്ങള്‍ എത്ര ഉദാത്തമായാലും ആഗ്രഹങ്ങള്‍ എത്രമാത്രം യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതായാലും അല്ലെങ്കില്‍ അവ എത്രമാത്രം ഉചിതമായാലും മനുഷ്യന്‍ നേടുവാന്‍ ആഗ്രഹിക്കുന്നതെല്ലാം, മനുഷ്യന്‍ അന്വേഷിക്കുന്നതെല്ലാം രണ്ടു വാക്കുകളോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു വാക്കുകളും ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ അത്യധികം പ്രാധാന്യം ഉള്ളവയാണ്, സാത്താന്‍ മനുഷ്യന്‍റെ മനസ്സില്‍ പതിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണവ. ഏതാണ് ഈ രണ്ടു വാക്കുകള്‍? "പ്രശസ്തി", "നേട്ടം" എന്നിവയാണവ. സാത്താന്‍ വളരെ സൂക്ഷ്മമായ ഒരു രീതിയാണ് ഉപയോഗിക്കുന്നത്, മനുഷ്യന്‍റെ ധാരണകളോട് അത്യധികം യോജിച്ചുപോകുന്ന ഒരു രീതി. അതൊട്ടും വിപ്ലവാത്മകമല്ല. അതിലൂടെ സാത്താന്‍ ആളുകളെ സ്വയമറിയാതെ അതിന്റെ ജീവിതരീതിയും ജീവിതനിയമങ്ങളും സ്വീകരിക്കുവാനും, ജീവിതലക്ഷ്യങ്ങളും ജീവിതദിശയും സ്ഥാപിക്കുവാനും പ്രേരണ നല്‍കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവര്‍ക്ക് സ്വയമറിയാതെ ജീവിതാഭിലാഷങ്ങള്‍ ഉണ്ടാകുന്നു. ഈ ജീവിതാഭിലാഷങ്ങള്‍ എത്ര മഹത്തരമാണെന്ന് തോന്നിയാലും അവ ആത്യന്തികമായി "പ്രശസ്തി"യോടും "നേട്ട"ത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഏതു മഹാനും അല്ലെങ്കില്‍ പ്രശസ്തനും—സത്യത്തില്‍ എല്ലാ ആളുകളും—ജീവിതത്തില്‍ പിന്തുടരുന്ന എല്ലാം ഈ രണ്ടു വാക്കുകളോടു മാത്രം ബന്ധപ്പെട്ടിരിക്കുന്നു: "പ്രശസ്തി"യും "നേട്ട"വും. പ്രശസ്തിയും നേട്ടവും ലഭിച്ചുകഴിഞ്ഞാല്‍, ഇവ ഉപയോഗിച്ച് സമൂഹത്തില്‍ ഉന്നതസ്ഥാനവും വലിയ സമ്പത്തും നേടുവാനും ജീവിതം ആസ്വദിക്കുവാനും സാധിക്കുമെന്ന്‍ മനുഷ്യര്‍ കരുതുന്നു. സുഖലോലുപവും നിയന്ത്രണമില്ലാതെ ശാരീരികസുഖങ്ങള്‍ അനുഭവിക്കാന്‍ സാധിക്കുന്നതുമായ ജീവിതം ലഭിക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരുതരം മൂലധനമാണ് പ്രശസ്തിയും നേട്ടവും എന്നവര്‍ കരുതുന്നു. മനുഷ്യവര്‍ഗ്ഗം ഇത്രയധികം ആഗ്രഹിക്കുന്ന പ്രശസ്തിക്കും നേട്ടത്തിനുമായി ആളുകള്‍ സ്വമേധയാ, എന്നാല്‍ അറിവില്ലാതെ, തങ്ങളുടെ ശരീരങ്ങളും മനസ്സുകളും തങ്ങള്‍ക്കുള്ളതെല്ലാം, തങ്ങളുടെ ഭാവിയും ഭാഗധേയവും, സാത്താന് സമര്‍പ്പിക്കുന്നു. അവരിതു ചെയ്യുന്നത് ഒരു നിമിഷം പോലും ശങ്കിച്ചു നില്‍ക്കാതെയും അവര്‍ സാത്താന് കൈമാറിയതെല്ലാം വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അത്രയും അജ്ഞതയോടെയുമാണ്. ഇത്തരത്തില്‍ സാത്താനില്‍ അഭയം തേടുകയും അതിനോടു വിശ്വസ്തനായിമാറുകയും ചെയ്തശേഷം മനുഷ്യര്‍ക്ക് തങ്ങളുടെ മേല്‍ എന്തെങ്കിലും നിയന്ത്രണം ഉണ്ടായിരിക്കാന്‍ സാധിക്കുമോ? തീര്‍ച്ചയായും ഇല്ല. അവര്‍ പൂര്‍ണ്ണമായും നിശ്ശേഷമായും സാത്താനാല്‍ നിയന്ത്രിക്കപ്പെടുകയാണ്. അവര്‍ പൂര്‍ണ്ണമായും നിശ്ശേഷമായും പ്രതിസന്ധിയിലേക്ക് താഴ്ന്നുകഴിഞ്ഞു. അവര്‍ക്ക് സ്വയം സ്വതന്ത്രരാകുവാന്‍ സാധിക്കുന്നില്ല. ഒരിക്കല്‍ ഒരുവന്‍ പ്രശസ്തിയിലും നേട്ടത്തിലും ആണ്ടുകഴിഞ്ഞാല്‍ പിന്നെയവന്‍ ശോഭയാര്‍ന്നതിനെ, നീതിപൂര്‍ണ്ണമായതിനെ, അല്ലെങ്കില്‍ മനോഹരവും നല്ലതുമായ വസ്തുക്കളെ തേടുന്നില്ല. കാരണം പ്രശസ്തിക്കും നേട്ടത്തിനും മനുഷ്യര്‍ക്കു മേലുള്ള വശീകരണശക്തി അത്രമാത്രം വലുതാണ്. അവ ജീവിതകാലം മുഴുവനും അന്തമില്ലാത്ത നിത്യതയിലും മനുഷ്യനു തേടുവാനുള്ള കാര്യങ്ങളായിത്തീരുന്നു. ഇതു സത്യമല്ലേ? വിജ്ഞാനം നേടുക എന്നാല്‍ പുസ്തകങ്ങള്‍ വായിക്കുക എന്നതിലും, കാലത്തിനു പിറകിലായിപ്പോകാതിരിക്കുവാനും ലോകത്താല്‍ പിന്തള്ളപ്പെടാതിരിക്കുവാനും വേണ്ടി, അറിയാത്ത കുറച്ചുകാര്യങ്ങള്‍ അറിയുന്നതിലും കൂടുതല്‍ ഒന്നുമല്ല എന്ന്‍ ചിലയാളുകള്‍ കരുതുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്വന്തം തീന്‍മേശയില്‍ ഭക്ഷണമെത്തിക്കുന്നതിനും സ്വന്തം ഭാവിക്കും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടി മാത്രമാണു വിജ്ഞാനം നേടുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്, അല്ലെങ്കില്‍ ആഹാരപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി മാത്രം ഒരു ദശവര്‍ഷക്കാലം കഠിനമായ പഠനത്തില്‍ ഏര്‍പ്പെടുവാന്‍ തയ്യാറായ ആരെങ്കിലുമുണ്ടോ? ഇല്ല. അങ്ങനെയുള്ള ആരുമില്ല. അപ്പോള്‍ ഒരു വ്യക്തി വര്‍ഷങ്ങളോളം ഈ കഷ്ടപ്പാടുകള്‍ സഹിക്കുന്നത് എന്തിനാണ്? അത് പ്രശസ്തിക്കും നേട്ടത്തിനും വേണ്ടിയാണ്. പ്രശസ്തിയും നേട്ടവും അകലെ അവരെ കാത്തിരിക്കുന്നു, അവരെ മാടി വിളിക്കുന്നു. സ്വന്തം ശുഷ്കാന്തിയും കഷ്ടപ്പാടുകളും കഠിനപ്രയത്നങ്ങളും വഴി മാത്രമേ പ്രശസ്തിയിലേക്കും നേട്ടത്തിലേക്കും നയിക്കുന്ന പാതയില്‍ ചരിക്കുവാന്‍ സാധിക്കുകയുള്ളൂ എന്നവര്‍ വിശ്വസിക്കുന്നു. അത്തരമൊരു വ്യക്തി തന്റെ സ്വന്തം ഭാവി മാര്‍ഗ്ഗത്തിനായി, ഭാവി ആസ്വാദനത്തിനായി, മെച്ചപ്പെട്ട ഒരു ജീവിതം നേടുന്നതിനായി ഈ കഷ്ടപ്പാടുകള്‍ സഹിക്കണം. സത്യത്തില്‍ എന്താണ് വിജ്ഞാനം—എനിക്കതു പറഞ്ഞുതരാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അത് മനുഷ്യരുടെ മനസ്സില്‍ പതിക്കപ്പെട്ട ജീവിക്കുവാനുള്ള നിയമങ്ങളും, വിജ്ഞാനം നേടുന്ന പ്രക്രിയയില്‍ സാത്താന്‍ അവരെ പഠിപ്പിക്കുന്ന നിയമങ്ങളുമല്ലേ? സാത്താന്‍ മനുഷ്യന്‍റെ മനസ്സില്‍ പതിപ്പിച്ച ജീവിതത്തിന്‍റെ "ഉന്നതമായ ആദര്‍ശങ്ങളല്ലേ" അത്? ഉദാഹരണത്തിന് മഹാന്മാരുടെ ആശയങ്ങള്‍, പ്രശസ്തരുടെ സ്വഭാവദാര്‍ഢ്യം, വീരന്മാരുടെ ധീരത, ആയോധനകലകളുമായി ബന്ധപ്പെട്ട നോവലുകളിലെ നായകന്മാരുടെയും പടയാളികളുടെയും ധീരോദാത്തത, ദയ എന്നിവയെടുക്കുക. സാത്താന്‍ മനുഷ്യന്‍റെ ഉള്ളില്‍ ഈ ആദര്‍ശങ്ങൾ പതിപ്പിക്കുന്ന മാര്‍ഗ്ഗങ്ങളല്ലേ ഇതെല്ലാം? (അതെ. അതു തന്നെയാണ്.) ഈ ആശയങ്ങള്‍ ഓരോ തലമുറയെയും സ്വാധീനിക്കുന്നു. ഓരോ തലമുറയിലും പെട്ട ആളുകളും ഈ ആശയങ്ങളെ അംഗീകരിക്കുവാനും ഈ ആശയങ്ങള്‍ക്കുവേണ്ടി ജീവിക്കുവാനും അവയെ നിരന്തരം പിന്തുടരുവാനും പ്രേരിപ്പിക്കപ്പെടുന്നു. ഇതാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ വിജ്ഞാനത്തെ ഉപയോഗിക്കുന്ന മാർഗ്ഗം അല്ലെങ്കില്‍ ഉപാധി. അങ്ങനെ വരുമ്പോള്‍, സാത്താന്‍ മനുഷ്യരെ ഈ പാതയിലൂടെ നയിച്ചതിനു ശേഷവും അവര്‍ക്ക് ദൈവത്തെ ആരാധിക്കുവാന്‍ സാധിക്കുമോ? മനുഷ്യന്‍റെ മനസ്സില്‍ സാത്താന്‍ പതിപ്പിക്കുന്ന വിജ്ഞാനത്തിലും ചിന്തയിലും ദൈവത്തെ ആരാധിക്കുന്നത് അല്പമെങ്കിലുമുണ്ടോ? സത്യത്തിന്‍റേതായ എന്തെങ്കിലും അവയിലുണ്ടോ? ദൈവത്തെ ഭയക്കുന്നതും തിന്മ വെടിയുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും അവ ഉള്‍ക്കൊള്ളുന്നുണ്ടോ? (ഇല്ല. അവ ഉള്‍ക്കൊള്ളുന്നില്ല.) നിങ്ങള്‍ അല്പം അനിശ്ചിതത്വത്തിലാണെന്ന് തോന്നുന്നു. പക്ഷേ അത് പ്രശ്നമല്ല. "പ്രശസ്തി"യും "നേട്ട"വും സാത്താന്‍ മനുഷ്യരെ തിന്മയുടെ പാതയിലേക്ക് ആകര്‍ഷിക്കുവാന്‍ ഉപയോഗിക്കുന്ന രണ്ടു പ്രധാന വാക്കുകളാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നിടത്തോളം, അതുതന്നെ ധാരാളമാണ്.

നാം ഇതുവരെ ചര്‍ച്ച ചെയ്തത് നമുക്കൊന്നു ചുരുക്കത്തില്‍ അവലോകനം ചെയ്യാം: എന്ത് ഉപയോഗിച്ചാണ് സാത്താന്‍ മനുഷ്യനെ അതിന്റെ നിയന്ത്രണത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്? (പ്രശസ്തിയും നേട്ടവും.) അപ്പോള്‍, മനുഷ്യര്‍ക്ക് ആകെ ചിന്തിക്കുവാന്‍ കഴിയുന്നത് പ്രശസ്തിയെയും നേട്ടത്തെയും കുറിച്ചു മാത്രമാണ് എന്ന അവസ്ഥ എത്തുന്നതുവരെ മനുഷ്യരുടെ ചിന്തകളെ നിയന്ത്രിക്കുവാന്‍ സാത്താന്‍ പ്രശസ്തിയും നേട്ടവും ഉപയോഗിക്കുന്നു. അവര്‍ പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി കഷ്ടപ്പെടുന്നു. പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി ക്ലേശങ്ങള്‍ സഹിക്കുന്നു. പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി അപമാനം സഹിക്കുന്നു. പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി അവര്‍ക്കുള്ളതെല്ലാം ത്യജിക്കുന്നു. പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി അവര്‍ എന്തു വിധിയും കല്പിക്കുകയും അല്ലെങ്കില്‍ തീരുമാനങ്ങളെടുക്കുകയും ചെയ്യും. ഈ രീതിയില്‍, സാത്താന്‍ മനുഷ്യരെ അദൃശ്യമായ ചങ്ങലകള്‍ കൊണ്ടു ബന്ധിക്കുന്നു. അവര്‍ക്ക് അവ ഊരിയെറിയുവാനുള്ള ശക്തിയോ ധൈര്യമോ ഇല്ല. അവര്‍ അറിയാതെ ഈ ചങ്ങലകള്‍ ചുമക്കുകയും എന്നേക്കും വളരെ കഷ്ടപ്പെട്ടു വേച്ചു വേച്ചു മുന്നോട്ടുപോകുകയും ചെയ്യുന്നു. ഈ പ്രശസ്തിക്കും നേട്ടത്തിനും വേണ്ടി മനുഷ്യവര്‍ഗം ദൈവത്തെ ഉപേക്ഷിക്കുകയും അവിടുത്തെ വഞ്ചിക്കുകയും കൂടുതല്‍ ദുഷ്ടരായി മാറുകയും ചെയ്യുന്നു. അതുകൊണ്ട്, ഈ രീതിയില്‍, സാത്താന്റെ പ്രശസ്തിക്കും നേട്ടത്തിനുമിടയില്‍ തലമുറകള്‍ ഒന്നിനു പുറകേ ഒന്നായി നശിപ്പിക്കപ്പെടുന്നു. സാത്താന്റെ പ്രവൃത്തികളെ ഇപ്പോള്‍ നോക്കിക്കാണുമ്പോള്‍ അതിന്റെ ദുരുദ്ദേശ്യങ്ങള്‍ അത്യന്തം മ്ലേച്ഛമായി തോന്നുന്നില്ലേ? ഒരുപക്ഷേ സാത്താന്റെ ദുരുദ്ദേശ്യങ്ങള്‍ നിങ്ങള്‍ക്കിപ്പോഴും തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടാകില്ല. കാരണം പ്രശസ്തിയും നേട്ടവുമില്ലാതെ ഒരാള്‍ക്കു ജീവിക്കാന്‍ കഴിയില്ല എന്നാണു നിങ്ങള്‍ ചിന്തിക്കുന്നത്. ആളുകള്‍ പ്രശസ്തിയും നേട്ടവും ഉപേക്ഷിച്ചു മുന്നോട്ടുപോയാല്‍ അവര്‍ക്കു പിന്നെ മുന്നോട്ടുള്ള വഴികാണുവാന്‍ സാധിക്കില്ല എന്നും അവരുടെ ലക്ഷ്യങ്ങള്‍ കാണുവാന്‍ സാധിക്കില്ല എന്നും അവരുടെ ഭാവി ഇരുളടഞ്ഞതും മങ്ങിയതും മ്ലാനവുമായിത്തീരുമെന്നും നിങ്ങള്‍ കരുതുന്നു. എന്നാല്‍ പതുക്കെ, പ്രശസ്തിയും നേട്ടവും സാത്താന്‍ മനുഷ്യനെ ബന്ധിക്കുവാന്‍ ഉപയോഗിക്കുന്ന രാക്ഷസച്ചങ്ങലകളാണെന്ന് ഒരു ദിവസം നിങ്ങള്‍ തിരിച്ചറിയും. ആ ദിവസം വരുമ്പോള്‍ നീ സാത്താന്റെ നിയന്ത്രണത്തെ തീവ്രമായി ചെറുക്കും. സാത്താന്‍ നിന്നെ ബന്ധിക്കുവാന്‍ ഉപയോഗിക്കുന്ന ചങ്ങലകളെയും തീവ്രമായി എതിര്‍ക്കും. സാത്താന്‍ നിന്റെ മനസ്സില്‍ പതിപ്പിച്ചതെല്ലാം ദൂരെയെറിഞ്ഞുകളയാന്‍ നീ ആഗ്രഹിക്കുന്ന സമയം വരുമ്പോള്‍, നീ സാത്താനില്‍ നിന്നും പൂര്‍ണ്ണമായി വിട്ടുപോകുകയും സാത്താന്‍ നിനക്കു കൊണ്ടുവന്നതിനെയെല്ലാം മനസ്സുകൊണ്ട് വെറുക്കുകയും ചെയ്യും. അപ്പോള്‍ മാത്രമേ മനുഷ്യവര്‍ഗത്തിന് ദൈവത്തോട് യഥാര്‍ഥ സ്നേഹവും അഭിലാഷവും ഉണ്ടാകുകയുള്ളൂ.

മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന്‍ എങ്ങനെയാണ് വിജ്ഞാനത്തെ ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റിയാണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്. അതുകൊണ്ട് അടുത്തതായി, മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന്‍ എങ്ങനെയാണ് ശാസ്ത്രത്തെ ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റി നമുക്കു ചര്‍ച്ച ചെയ്യാം. ആദ്യമായി, മനുഷ്യന്റെ ജിജ്ഞാസയെയും, ശാസ്ത്രത്തെ സൂക്ഷ്മമായി പഠിക്കുവാനും നിഗൂഢതകളെ അന്വേഷിച്ചറിയുവാനുമുള്ള അവന്റെ ത്വരയെയും തൃപ്തിപ്പെടുത്തുവാനായി സാത്താന്‍ ശാസ്ത്രത്തിന്റെ നാമം ഉപയോഗിക്കുന്നു. ശാസ്ത്രത്തിന്റെ പേരില്‍ മനുഷ്യന്റെ ഭൗതികമായ ആവശ്യങ്ങളെയും ജീവിതനിലവാരം നിരന്തരമായി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക എന്ന മനുഷ്യന്റെ ആവശ്യത്തെയും സാത്താന്‍ തൃപ്തിപ്പെടുത്തുന്നു. അങ്ങനെ, ഈയൊരു പേരിലാണ് മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നത്. ഈ തരത്തില്‍, മനുഷ്യന്റെ ചിന്തയെയും മനുഷ്യന്റെ മനസ്സിനെയും മാത്രമാണോ ശാസ്ത്രത്തെ ഉപയോഗിച്ച് സാത്താന്‍ ദുഷിപ്പിക്കുന്നത്? നമ്മുടെ ചുറ്റുപാടുകളില്‍, നാം കാണുകയും സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്ന ആളുകളിലും സംഭവങ്ങളിലും വസ്തുക്കളിലും, മറ്റെന്തിനെയെല്ലാമാണ് സാത്താന്‍ ശാസ്ത്രം ഉപയോഗിച്ച് ദുഷിപ്പിക്കുന്നത്? (പരിസ്ഥിതിയെ.) ശരിയാണ്. ഇതു നിങ്ങള്‍ക്ക് ആഴത്തില്‍ ഹാനിവരുത്തുകയും നിങ്ങളെ ബാധിക്കുകയും ചെയ്തിട്ടുണ്ട് എന്നു തോന്നുന്നു. മനുഷ്യനെ കബളിപ്പിക്കുവാനായി ശാസ്ത്രത്തിലെ സകല കണ്ടെത്തലുകളും നിഗമനങ്ങളും ഉപയോഗിക്കുന്നതിനു പുറമേ, ദൈവം മനുഷ്യനു നൽകിയ ജീവിതപരിസ്ഥിതിയെ ക്രൂരമായി നശിപ്പിക്കുവാനും ചൂഷണം ചെയ്യുവാനുമുള്ള ഒരു മാര്‍ഗ്ഗമായും സാത്താന്‍ ശാസ്ത്രത്തെ ഉപയോഗിക്കുന്നു. മനുഷ്യന്‍ ശാസ്ത്രീയഗവേഷണം നടത്തിയാല്‍ മനുഷ്യന്റെ ജീവിതപരിസ്ഥിതിയും ജീവിതനിലവാരവും തുടര്‍ച്ചയായി മെച്ചപ്പെടുമെന്നും, അതു കൂടാതെ, മനുഷ്യരുടെ ദിവസവും വര്‍ധിച്ചുവരുന്ന ഭൗതിക ആവശ്യങ്ങളെയും സ്വന്തം ജീവിതനിലവാരം തുടര്‍ച്ചയായി മെച്ചപ്പെടുത്തുവാനുള്ള അവരുടെ ആവശ്യത്തെയും തൃപ്തിപ്പെടുത്തുക എന്നതാണ് ശാസ്ത്രപുരോഗതിയുടെ ലക്ഷ്യം എന്നുമുള്ള നാട്യത്തോടെയാണ് സാത്താന്‍ ഇതു ചെയ്യുന്നത്. ഇതാണ് സാത്താന്റെ ശാസ്ത്രപുരോഗതിയുടെ സൈദ്ധാന്തിക അടിത്തറ. എന്നിരുന്നാലും ശാസ്ത്രം മനുഷ്യവംശത്തിന് എന്താണ് നൽകിയത്? നമ്മളോടു ബന്ധപ്പെട്ടിരിക്കുന്ന പരിസ്ഥിതിയില്‍ എന്തെല്ലാം ഘടകങ്ങളാണ് ഉള്ളത്? മനുഷ്യന്‍ ശ്വസിക്കുന്ന വായു മലിനമാക്കപ്പെട്ടിട്ടില്ലേ? നാം കുടിക്കുന്ന വെള്ളം ഇപ്പോഴും യഥാര്‍ഥത്തില്‍ ശുദ്ധമാണോ? (അല്ല.) നാം കഴിക്കുന്ന ഭക്ഷണം പ്രകൃതിദത്തമാണോ? അവയിലധികവും രാസവളങ്ങള്‍ ഉപയോഗിച്ചു വളര്‍ത്തുന്നവയും ജനിതകമാറ്റം വരുത്തി കൃഷി ചെയ്യുന്നവയും ആണ്. വിവിധ ശാസ്ത്രീയരീതികള്‍ ഉപയോഗിക്കുന്നതു മൂലം ഉണ്ടാകുന്ന ജനിതകമാറ്റങ്ങളുമുണ്ട്. നാം കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും പോലും ഇപ്പോള്‍ പ്രകൃതിദത്തമല്ല. പ്രകൃതിദത്തമായ മുട്ടകള്‍ ഇപ്പോള്‍ കിട്ടുവാന്‍ പ്രയാസമാണ്. സാത്താന്റെ ഈ പറയുന്ന ശാസ്ത്രത്താല്‍ സംസ്കരിക്കപ്പെട്ടിട്ടുള്ള മുട്ടകള്‍ക്ക് ഇപ്പോള്‍ പണ്ടത്തെ രുചിയില്ല. ബൃഹത്തായ ചിത്രം നോക്കിയാല്‍ പരിസ്ഥിതി മുഴുവനായും നശിപ്പിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്തിരിക്കുന്നു; പര്‍വതങ്ങളും തടാകങ്ങളും കാടുകളും നദികളും സമുദ്രങ്ങളും ഭൂമിക്കടിയിലും മുകളിലുമുള്ള സകലവും ഈ പറയുന്ന ശാസ്ത്രീയനേട്ടങ്ങളാല്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, പ്രാകൃതികപരിസ്ഥിതിയെ മുഴുവന്‍, അതായത് മനുഷ്യവര്‍ഗത്തിനു ദൈവം നല്‍കിയ ജീവിതപരിസ്ഥിതിയെ മുഴുവനായും ഈ പറയുന്ന ശാസ്ത്രം തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആഗ്രഹിക്കുന്ന ജീവിതനിലവാരത്തിന്റെ കാര്യത്തില്‍ അവര്‍ എപ്പോഴും പ്രത്യാശിച്ചുകൊണ്ടിരുന്നവ നേടിയെടുക്കുകയും തങ്ങളുടെ അഭിലാഷങ്ങളെയും ജഡത്തെയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന അനവധി മനുഷ്യരുണ്ടെങ്കിലും, ശാസ്ത്രം കൊണ്ടുവന്ന അനവധി "നേട്ടങ്ങളാല്‍" മനുഷ്യന്‍ ജീവിക്കുന്ന പരിസ്ഥിതി അടിസ്ഥാനപരമായി തകര്‍ക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ശുദ്ധമായ വായു ഒരു തവണ ശ്വസിക്കുവാനുള്ള അവകാശം പോലും നമുക്കിപ്പോഴില്ല. ഇതു മനുഷ്യവര്‍ഗത്തിന്റെ ദുഃഖമല്ലേ? ഇത്തരത്തിലൊരു സ്ഥലത്തു ജീവിക്കേണ്ടിവരുന്ന മനുഷ്യനു പറയത്തക്കതായ എന്തെങ്കിലും സന്തോഷം ബാക്കിയുണ്ടോ? ഈ സ്ഥലവും മനുഷ്യന്‍ ജീവിക്കുന്ന ഈ ജീവിതപരിസ്ഥിതിയുമെല്ലാം ആരംഭം മുതല്‍ തന്നെ ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചതായിരുന്നു. മനുഷ്യര്‍ കുടിക്കുന്ന വെള്ളം, അവര്‍ ശ്വസിക്കുന്ന വായു, കഴിക്കുന്ന ഭക്ഷണം, ചെടികള്‍, മരങ്ങള്‍, സമുദ്രങ്ങള്‍—ഈ ജീവിതപരിസ്ഥിതിയുടെ ഓരോ ഭാഗവും മനുഷ്യനു ദൈവം നൽകിയവയായിരുന്നു. അത് നൈസര്‍ഗ്ഗികമാണ്. ദൈവം നിശ്ചയിച്ച പ്രകൃതിനിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ശാസ്ത്രം ഉണ്ടായിരുന്നില്ലെങ്കില്‍ ആളുകള്‍ സന്തുഷ്ടരായിരിക്കുമായിരുന്നു. എല്ലാത്തിനെയും ഏറ്റവും അകളങ്കിതമായ അവസ്ഥയില്‍, ദൈവത്തിന്റെ രീതിക്കനുസരിച്ച്, ദൈവം അവര്‍ക്ക് ആസ്വദിക്കുവാനായി എന്താണു നല്‍കിയത് എന്നതിനനുസരിച്ച് ആസ്വദിക്കുമായിരുന്നു. ഇപ്പോള്‍, ഏതായാലും, ഇവയെല്ലാം സാത്താന്‍ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാനപരമായ വാസസ്ഥലം ഇപ്പോള്‍ അകളങ്കിതമല്ല. പക്ഷേ, എന്താണ് ഇതിനു കാരണമെന്നോ എങ്ങനെയാണ് ഇതു സംഭവിച്ചതെന്നോ ആര്‍ക്കും തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല. വളരെയധികം പേര്‍ ശാസ്ത്രത്തെ സമീപിക്കുന്നതും മനസ്സിലാക്കുന്നതും സാത്താന്‍ അവരുടെ മനസ്സില്‍ പതിപ്പിച്ച ആശയങ്ങളിലൂടെയാണ്. അങ്ങേയറ്റം മ്ലേച്ഛവും അവജ്ഞ അര്‍ഹിക്കുന്നതുമല്ലേ അത്? മനുഷ്യര്‍ നിലനില്‍ക്കുന്ന ഇടവും അവരുടെ ജീവിതപരിസ്ഥിതിയും സാത്താനിപ്പോള്‍ കയ്യേറിയിരിക്കുന്നതുകൊണ്ട്, അവരെ ദുഷിപ്പിച്ച് ഈ അവസ്ഥയിലാക്കിയിരിക്കുന്നതുകൊണ്ട്, മനുഷ്യവർഗം ഈ നിലയില്‍ തുടര്‍ന്നും പുരോഗമിക്കുന്നതുകൊണ്ട്, ദൈവത്തിനു മനുഷ്യരെ നേരിട്ടു നശിപ്പിക്കേണ്ട ആവശ്യമുണ്ടോ? മനുഷ്യന്‍ ഈ രീതിയില്‍ പുരോഗമിക്കുകയാണെങ്കില്‍ അവരുടെ പോക്ക് എങ്ങോട്ടാണ്? (അവര്‍ നാമാവശേഷമാക്കപ്പെടും.) എങ്ങനെയാണ് അവര്‍ നാമാവശേഷമാക്കപ്പെടുക? പ്രശസ്തിക്കും നേട്ടത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ആര്‍ത്തിപൂണ്ട അന്വേഷണത്തിനു പുറമേ, അവര്‍ തുടര്‍ച്ചയായി ശാസ്ത്രീയപര്യവേക്ഷണങ്ങള്‍ നടത്തുകയും ഗവേഷണത്തില്‍ ആഴ്ന്നിറങ്ങുകയും ചെയ്യുന്നു. പിന്നെ അവരുടെ ഭൗതിക ആഗ്രഹങ്ങളും അഭിലാഷങ്ങളും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവര്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ എന്താണ് മനുഷ്യനുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍? ആദ്യമായി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ ഭേദിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോള്‍ മനുഷ്യരുടെ ശരീരങ്ങളും അവരുടെ ആന്തരികാവയവങ്ങളും ഈ അസന്തുലിതമായ പരിസ്ഥിതിയാല്‍ കളങ്കപ്പെടുകയും അവയ്ക്കു കേടുപാടു സംഭവിക്കുകയും ചെയ്യുന്നു. പലതരത്തിലുള്ള പകര്‍ച്ചവ്യാധികളും മഹാമാരികളും ലോകത്തില്‍ പടരുന്നു. ഇതിപ്പോള്‍ മനുഷ്യനു യാതൊരു നിയന്ത്രണവുമില്ലാത്ത സാഹചര്യമാണ് എന്നതു സത്യമല്ലേ? ഇപ്പോള്‍ നിങ്ങള്‍ക്കിതു മനസ്സിലാകുന്നതുകൊണ്ട്, മനുഷ്യര്‍ ദൈവത്തെ അനുഗമിക്കാതെ, പകരം എല്ലായ്പ്പോഴും ഈ രീതിയിൽ സാത്താനെ പിന്തുടരുകയാണെങ്കില്‍, അതായത്, സ്വയം പരിപോഷിപ്പിക്കുവാന്‍ നിരന്തരം വിജ്ഞാനത്തെ ഉപയോഗിക്കുകയും മനുഷ്യജീവിതത്തിന്റെ ഭാവിയെപ്പറ്റി നിരന്തരം പഠിച്ചുകൊണ്ടേയിരിക്കുവാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുകയും തുടര്‍ന്നു ജീവിക്കുവാനായി ഈ രീതി ഉപയോഗിക്കുകയും ആണെങ്കിൽ, ഇത് മനുഷ്യവംശത്തെ സംബന്ധിച്ചിടത്തോളം എവിടെച്ചെന്ന് അവസാനിക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടോ? (വംശനാശത്തിൽ.) അതെ, അത് വംശനാശത്തില്‍ കലാശിക്കും: മനുഷ്യവര്‍ഗം തങ്ങളുടെ വംശനാശത്തിലേക്ക് ചുവടുകളോരോന്നായി വച്ചുകൊണ്ട് എന്നത്തേക്കാളും അടുത്തുകഴിഞ്ഞു! സാത്താന്‍ മനുഷ്യനുവേണ്ടി തയ്യാറാക്കിയ ഒരു അത്ഭുതമരുന്നാണ് ശാസ്ത്രം എന്നതുപോലെയാണ് തോന്നുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ വിവേചിച്ചറിയുവാന്‍ ശ്രമിക്കുമ്പോള്‍ മൂടല്‍മഞ്ഞുപോലെ അവ്യക്തമായ ഒരവസ്ഥയിലായിരിക്കും നിങ്ങളതു ചെയ്യുന്നത്. എത്ര കഷ്ടപ്പെട്ടു നോക്കിയാലും നിങ്ങൾക്കു കാര്യങ്ങള്‍ വ്യക്തമായി കാണുവാന്‍ സാധിക്കുന്നില്ല. എത്ര കഷ്ടപ്പെട്ടു പരിശ്രമിച്ചാലും നിങ്ങള്‍ക്കവ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. എന്നിരുന്നാലും സാത്താന്‍ ശാസ്ത്രത്തിന്റെ പേരിനെ നിന്റെ വിജ്ഞാനതൃഷ്ണയെ ശമിപ്പിക്കുവാന്‍ ഉപയോഗിക്കുകയും നിന്നെ നിയന്ത്രണത്തില്‍ കൊണ്ടുവന്ന് ഓരോ ചുവടുകളായി അഗാധതയിലേക്കും മൃത്യുവിലേക്കും നയിക്കുകയും ചെയ്യും. അങ്ങനെയല്ലേ? (അതെ. അങ്ങനെയാണ്.) ഇതാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്ന രണ്ടാമത്തെ വഴി.

പരമ്പരാഗത സംസ്കാരമാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്ന മൂന്നാമത്തെ മാര്‍ഗ്ഗം. പരമ്പരാഗത സംസ്കാരവും അന്ധവിശ്വാസവുമായി അനവധി സാമ്യങ്ങളുണ്ട്. എന്നാല്‍ പരമ്പരാഗത സംസ്കാരത്തിനു ചില കഥകളും, സൂചിത കഥകളും സ്രോതസ്സുകളും ഉണ്ട് എന്നതാണു വ്യത്യാസം. സാത്താന്‍ പല നാടോടിക്കഥകളും അല്ലെങ്കില്‍ ചരിത്രപുസ്തകങ്ങളില്‍ കാണുന്ന കഥകളും കെട്ടിച്ചമയ്ക്കുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പരമ്പരാഗത സംസ്കാരത്തില്‍, അല്ലെങ്കില്‍ അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ കഥാപാത്രങ്ങള്‍ ആളുകളുടെ മനസ്സില്‍ ആഴത്തില്‍ പതിയുവാന്‍ കാരണമായിട്ടുണ്ട്. ഉദാഹരണത്തിന്, ചൈനയില്‍ "കടല്‍ കടക്കുന്ന എട്ട് അനശ്വരര്‍," "പടിഞ്ഞാറേക്കുള്ള യാത്ര," പച്ചരത്ന ചക്രവര്‍ത്തി, "നേഴാ സര്‍പ്പരാജാവിനെ കീഴടക്കുന്നു," "ദൈവങ്ങളുടെ സ്ഥാനാരോഹണം" എന്നിവയുണ്ട്. ഇവ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ വേരോടിയിട്ടില്ലേ? നിങ്ങളില്‍ ചിലര്‍ക്ക് എല്ലാ വിശദാംശങ്ങളും അറിയുകയില്ലെങ്കിലും, നിങ്ങള്‍ക്ക് ഈ കഥകള്‍ പൊതുവായി അറിയാം. ഈ പൊതുവായ ഉള്ളടക്കമാണ് നിന്റെ ഹൃദയത്തിലും മനസ്സിലും തങ്ങിനില്‍ക്കുന്നതും. അതിനാല്‍ നിനക്കവ മറക്കുവാന്‍ സാധിക്കുന്നില്ല. ഇവയാണ് സാത്താന്‍ വളരെ മുമ്പുതന്നെ മനുഷ്യനായി തയ്യാറാക്കിയ, പല സമയങ്ങളിലായി പ്രചരിപ്പിച്ച, വിവിധ ആശയങ്ങളും ഐതിഹ്യങ്ങളും. ഈ കാര്യങ്ങള്‍ മനുഷ്യരുടെ ആത്മാക്കള്‍ക്കു നേരിട്ടു നാശംവരുത്തുകയും അവയെ കാര്‍ന്നുതിന്നുകയും മനുഷ്യനെ ഒന്നിനു പുറകേ ഒന്നായി അവയുടെ സ്വാധീനവലയത്തിലാക്കുകയും ചെയ്യുന്നു. എന്നു പറഞ്ഞാല്‍, ഒരിക്കല്‍ നീ അത്തരത്തിലുള്ള പരമ്പരാഗത സംസ്കാരവും കഥകളും അല്ലെങ്കില്‍ അന്ധവിശ്വാസപരമായ കാര്യങ്ങളും സ്വീകരിച്ചുകഴിഞ്ഞാല്‍, ഒരിക്കല്‍ അവ നിന്റെ മനസ്സില്‍ ഉറച്ചുപോയിക്കഴിഞ്ഞാല്‍, ഒരിക്കല്‍ അവ നിന്റെ ഹൃദയത്തില്‍ ഉടക്കിക്കഴിഞ്ഞാല്‍ പിന്നെ നീ വശീകൃതനായതുപോലെയാണ്—ഈ സാംസ്കാരിക കെണികളില്‍, ഈ ആശയങ്ങളില്‍, ഈ പരമ്പരാഗത കഥകളില്‍, നീ അകപ്പെടുകയും അവയാല്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു. അവ നിന്റെ ജീവിതത്തെ സ്വാധീനിക്കുന്നു. നിന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ സ്വാധീനിക്കുന്നു, ഓരോ കാര്യത്തെയും കുറിച്ചുള്ള നിന്റെ വിലയിരുത്തലിനെയും സ്വാധീനിക്കുന്നു. അതിലെല്ലാം അധികമായി ജീവിതത്തിന്റെ ശരിയായ പാതയ്ക്കുവേണ്ടിയുള്ള നിന്റെ അന്വേഷണത്തെയും അതു സ്വാധീനിക്കുന്നു: ഇതു തീര്‍ച്ചയായും ഒരു ദുഷിച്ച സ്വാധീനമാണ്. നീ ശ്രമിച്ചാല്‍ത്തന്നെയും അവയെ നീക്കിക്കളയുവാനാകില്ല; നിനക്ക് അവയെ വെട്ടുവാന്‍ സാധിച്ചേക്കാം. പക്ഷേ, വെട്ടിനീക്കുവാന്‍ സാധിക്കുകയില്ല. നിനക്ക് അവയെ അടിക്കുവാന്‍ സാധിച്ചേക്കാം. പക്ഷേ, അടിച്ചോടിക്കുവാന്‍ സാധിക്കുകയില്ല. അതു കൂടാതെ, ആളുകള്‍ സ്വയമറിയാതെ ഇത്തരം സ്വാധീനത്തിനു കീഴില്‍ വന്നതിനുശേഷം, സ്വയമറിയാതെ അവര്‍ സാത്താനെ ആരാധിക്കുവാന്‍ തുടങ്ങുന്നു. സാത്താന്റെ രൂപത്തെ അവര്‍ തങ്ങളുടെ ഹൃദയങ്ങള്‍ക്കുള്ളില്‍ സൂക്ഷിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ സാത്താനെ തങ്ങളുടെ പ്രതിഷ്ഠയായി അവരോധിക്കുന്നു. ആരാധിക്കുവാനും അനുകരിക്കുവാനുമുള്ള ഒരു വസ്തുവായി, അതിനെ ദൈവമായി ആരാധിക്കുന്ന അറ്റം വരെ പോകുന്നു. ഇക്കാര്യങ്ങള്‍ ആളുകളറിയാതെ അവരുടെ ഹൃദയങ്ങളിലിരുന്ന് അവരുടെ വാക്കുകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്നു. അതിലുപരി, നീയാദ്യം ഈ കഥകളെയും ഐതിഹ്യങ്ങളെയും തെറ്റായി കരുതുമെങ്കിലും പിന്നീട് സ്വയമറിയാതെ നീയവയുടെ അസ്തിത്വത്തെ അംഗീകരിക്കുകയും, അവയെ യഥാര്‍ഥവ്യക്തികളും യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന വസ്തുക്കളുമാക്കി മാറ്റുകയും ചെയ്യുന്നു. നിന്റെ അവബോധമില്ലായ്മയില്‍ ഈ ആശയങ്ങളെയും ഈ സംഗതികളുടെ അസ്തിത്വത്തെയും നീ നിന്റെ ഉപബോധമനസ്സില്‍ സ്വീകരിക്കുന്നു. ഉപബോധാവസ്ഥയില്‍ ഭൂതങ്ങളെയും സാത്താനെയും വിഗ്രഹങ്ങളെയും നിങ്ങള്‍ സ്വന്തം ഗൃഹത്തിലേക്കും സ്വന്തം ഹൃദയത്തിലേക്കും ആനയിക്കുകയും ചെയ്യുന്നു—ഇതു തീര്‍ച്ചയായും ഒരു വശീകരണമാണ്. ഈ വാക്കുകള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ? (ഉവ്വ്.) ചന്ദനത്തിരി കത്തിക്കുകയും ബുദ്ധനെ ആരാധിക്കുകയും ചെയ്തവര്‍ നിങ്ങളിലാരെങ്കിലുമുണ്ടോ? (ഉണ്ട്.) എന്തിനുവേണ്ടിയായിരുന്നു നിങ്ങള്‍ ചന്ദനത്തിരി കത്തിക്കുകയും ബുദ്ധനെ ആരാധിക്കുകയും ചെയ്തത്? (സമാധാനത്തിനുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു.) അതിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കുമ്പോള്‍‍, സമാധാനത്തിനുവേണ്ടി സാത്താനോടു പ്രാര്‍ഥിക്കുന്നത് അസംബന്ധമല്ലേ? സാത്താന്‍ സമാധാനം കൊണ്ടുവരുമോ? (ഇല്ല.) നിങ്ങളന്ന് എത്ര അറിവില്ലാത്തവരായിരുന്നു എന്നു കാണുന്നുണ്ടോ? അത്തരത്തിലുള്ള പെരുമാറ്റം അസംബന്ധവും മൂഢവും വിവരംകെട്ടതുമാണ്, അല്ലേ? നിന്നെ എങ്ങനെ ദുഷിപ്പിക്കണം എന്നതു മാത്രമാണ് സാത്താന്റെ ചിന്ത. സാത്താന് നിനക്കു സമാധാനം നല്‍കുവാന്‍ സാധിക്കുകയില്ല. താത്കാലികമായ ആശ്വാസം നല്‍കുവാന്‍ മാത്രമേ സാധിക്കുകയുള്ളൂ. പക്ഷേ ഈ ആശ്വാസം നേടുവാന്‍ നീയൊരു പ്രതിജ്ഞയെടുക്കണം. നീ സാത്താനു നല്‍കിയ വാഗ്ദാനമോ പ്രതിജ്ഞയോ ലംഘിച്ചാല്‍ അതെങ്ങനെയാണ് നിന്നെ കഷ്ടപ്പെടുത്തുന്നത് എന്നു നീ കാണും. നിന്നെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നത് യഥാര്‍ഥത്തില്‍ അതിനു നിന്നെ നിയന്ത്രിക്കുവാന്‍ വേണ്ടിയാണ്. നിങ്ങള്‍ സമാധാനത്തിനുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ലഭിച്ചോ? (ഇല്ല.) നിങ്ങള്‍ക്കു സമാധാനം ലഭിച്ചില്ല. മറിച്ച് നിങ്ങളുടെ ഇത്തരം പരിശ്രമങ്ങള്‍ ദൗര്‍ഭാഗ്യവും അവസാനിക്കാത്ത ദുരന്തങ്ങളും കൊണ്ടുവന്നു—ശരിക്കും കയ്പ്പിന്റെ അന്തമില്ലാത്ത കടല്‍. സാത്താന്റെ ഭരണമേഖലയില്‍ സമാധാനമില്ല. ഇതാണ് സത്യം. ഇതാണ് ജന്മിത്ത അന്ധവിശ്വാസവും പരമ്പരാഗത സംസ്കാരവും മനുഷ്യര്‍ക്കു വരുത്തിയ പ്രത്യാഘാതം.

മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന അവസാനത്തെ മാര്‍ഗ്ഗം സാമൂഹികപ്രവണതകളാണ്. "സാമൂഹികപ്രവണതകളില്‍" പല കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. ചില ആളുകള്‍ പറയുന്നു: പുതിയ ഫാഷനുകള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, കേശാലങ്കാരങ്ങള്‍, മേല്‍ത്തരം ഭക്ഷണം എന്നിവയാണോ ഇതുകൊണ്ട് അര്‍ഥമാക്കുന്നത്?" ഈ സംഗതികളാണോ സാമൂഹികപ്രവണതകളായി കണക്കാക്കപ്പെടുന്നത്? അവ സാമൂഹികപ്രവണതകളുടെ ഒരു ഭാഗമാണ്. പക്ഷേ നാം അവയെപ്പറ്റിയല്ല ഇവിടെ സംസാരിക്കുവാന്‍ പോകുന്നത്. സാമൂഹികപ്രവണതകള്‍ മനുഷ്യരില്‍ ഉളവാക്കുന്ന ആശയങ്ങള്‍, ഈ ലോകത്തില്‍ ആളുകള്‍ ഒരു പ്രത്യേകരീതിയില്‍ പെരുമാറുന്നതിന് കാരണമാകുന്നതെങ്ങനെ, അവ ആളുകളില്‍ ഉളവാക്കുന്ന ജീവിതലക്ഷ്യങ്ങളും കാഴ്ചപ്പാടും എന്നിവയെപ്പറ്റി മാത്രമാണു നാം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നത്. ഇവയെല്ലാം വളരെ പ്രധാനമാണ്. അവയ്ക്കു മനുഷ്യന്‍റെ മാനസികാവസ്ഥയെ നിയന്ത്രിക്കുവാനും സ്വാധീനിക്കുവാനും സാധിക്കും. ഈ പ്രവണതകള്‍ ഒന്നിന്നുപിറകെ ഒന്നായി ഉയര്‍ന്നുവരുന്നു. തുടര്‍ച്ചയായി മനുഷ്യന്‍റെ അധപതിപ്പിക്കുന്ന ദുഷ്സ്വധീനം അവയ്ക്കെല്ലാമുണ്ട്. ഭൂരിഭാഗം ജനങ്ങള്‍ക്കും സ്വാഭാവദാര്‍ഢ്യമില്ല, മനുഷ്യത്വമില്ല, അവര്‍ക്കു മനസ്സാക്ഷിയുമില്ല, യുക്തിയാണെങ്കില്‍ ഒട്ടുമില്ല എന്നുപറയുന്ന അവസ്ഥയോളം ആളുകള്‍ക്കു മനസ്സാക്ഷിയും മാനവികതയും യുക്തിയും നഷ്ടമാകുവാനും, അവരുടെ സദാചാരബോധവും സ്വഭാവഗുണവും കൂടുതല്‍ തരം തഴുവാനും അവ കാരണമാകുന്നു. അപ്പോള്‍ എന്താണ് ഈ പ്രവണതകള്‍? നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ കഴിയാത്ത പ്രവണതകളാണവ. ഒരു പുതിയ പ്രവണത ലോകത്തില്‍ തരംഗമാകുമ്പോള്‍, ഒരുപക്ഷേ, വളരെ കുറച്ചാളുകള്‍ മാത്രമേ ഈ പ്രവണത അവതരിപ്പിക്കുന്നവരായി മുന്‍പന്തിയിലുള്ളൂ. അവര്‍ ഏതെങ്കിലും പുതിയ കാര്യം ചെയ്യുവാന്‍ തുടങ്ങുകയും പിന്നെ ഏതെങ്കിലും തരം ആശയമോ ഏതെങ്കിലും തരം കാഴ്ചപ്പാടോ സ്വീകരിക്കുകയും ചെയ്യുന്നു. ഭൂരിഭാഗം മനുഷ്യരും, എന്നിരുന്നാലും, സ്വയമറിയാതെ ഇത്തരം പ്രവണതകളാല്‍ ബാധിക്കപ്പെടുകയും ഉള്‍ച്ചേര്‍ക്കപ്പെടുകയും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു, അവര്‍ അറിയാതെ, സ്വേച്ഛയോടെയല്ലാതെ അവ സ്വീകരിക്കുകയും അവയില്‍ മുങ്ങിത്താഴുകയും അവയാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നതുവരെ. ഇത്തരം പ്രവണതകള്‍ ഒന്നിനുപിറകെ ഒന്നായി, ആരോഗ്യകരമായ മനസ്സും ശരീരവും ഇല്ലാത്ത മനുഷ്യര്‍ സത്യമെന്താണെന്നറിയാതിരിക്കുന്നതിനും നല്ലതും ചീത്തയും വേര്‍തിരിച്ചറിയുവാന്‍ സാധിക്കാതിരിക്കുന്നതിനും മനുഷ്യര്‍ അവയേയും ഒപ്പം സാത്താനില്‍ നിന്നും വരുന്ന ജീവിതവീക്ഷണങ്ങളെയും മൂല്യങ്ങളെയും സ്വീകരിക്കുന്നതിനും കാരണമാകുന്നു. ജീവിതത്തെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് സാത്താന്‍ പറയുന്നതും അവര്‍ക്കു സാത്താന്‍ നല്‍കുന്ന ജീവിതരീതിയും അവര്‍ സ്വീകരിക്കുന്നു. എതിര്‍ക്കുവാനുള്ള ശക്തിയോ കഴിവോ അവര്‍ക്കില്ല. അവബോധമാകട്ടെ, അത്ര പോലുമില്ല. അപ്പോള്‍, യഥാര്‍ഥത്തില്‍ എന്താണീ പ്രവണതകള്‍? നിങ്ങള്‍ക്ക് സാവധാനം മനസ്സിലാക്കാന്‍ സാധിച്ചേക്കാവുന്ന ഒരു ലളിതമായ ഉദാഹരണം ഞാന്‍ തെരഞ്ഞെടുത്തിട്ടുണ്ട്. ഉദാഹരണത്തിന്, മുന്‍കാലങ്ങളില്‍ ആരും ചതിക്കപ്പെടാതിരിക്കുവാന്‍ വേണ്ടിയാണ് ആളുകള്‍ വ്യാപാരം നടത്തിയിരുന്നത്. വാങ്ങുന്നതാരായാലും ഒരേ വിലയ്ക്കാണ് അവര്‍ സാധനങ്ങള്‍ വിറ്റിരുന്നത്. നല്ലൊരു മനസ്സാക്ഷിയുടെയും മനുഷ്യത്വത്തിന്‍റെയും അംശമല്ലേ ഇവിടെ പ്രതിഫലിക്കപ്പെടുന്നത്? ആളുകള്‍ ഇത്തരത്തില്‍ നല്ല വിശ്വാസത്തില്‍ വ്യാപാരം ചെയ്തിരുന്നപ്പോള്‍ അവര്‍ക്ക് അപ്പോഴും അല്പം മനസ്സാക്ഷിയും മനുഷ്യത്വവും അവശേഷിച്ചിരുന്നു എന്നു നമുക്കു കാണുവാന്‍ സാധിക്കും. പക്ഷേ മനുഷ്യന്‍റെ സദാ വര്‍ധിച്ചുവരുന്ന പണത്തിനായുള്ള ആവശ്യത്തോടൊപ്പം അവര്‍ സ്വയമറിയാതെ പണത്തെയും നേട്ടത്തെയും സുഖങ്ങളെയും കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുവാന്‍ തുടങ്ങി. ചുരുക്കത്തില്‍, ആളുകള്‍ പണത്തിന് മുന്‍പത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിത്തുടങ്ങി. ആളുകള്‍ പണത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുമ്പോള്‍, അവര്‍ സ്വയമറിയാതെ അന്തസ്സിനും യശസ്സിനും സല്‍പ്പേരിനും കുറവ് പ്രാധാന്യം കൊടുക്കുവാന്‍ തുടങ്ങുന്നു. ഇല്ലേ? നീ കച്ചവടത്തിലേര്‍പ്പെടുമ്പോള്‍ മറ്റുള്ളവര്‍ ആളുകളെ പറ്റിച്ചു പണം കൈക്കലാക്കുവാന്‍ പലവഴികളും സ്വീകരിക്കുന്നതു കാണുന്നു. അവരുടെ പണം തെറ്റായ വഴിയിലൂടെ നേടിയതാണെങ്കിലും അവര്‍ കൂടുതല്‍ കൂടുതല്‍ പണക്കാരായി മാറിക്കൊണ്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ ചെയ്യുന്ന അതേ വ്യാപാരമാണ് ചെയ്യുന്നതെങ്കിലും, അവരുടെ മൊത്തം കുടുംബവും നിങ്ങളെക്കാള്‍ കൂടുതല്‍ ജീവിതമാസ്വദിക്കുന്നു. അപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകുകയും ഇങ്ങനെ ആത്മഗതം ചെയ്യുകയും ചെയ്യുന്നു: "എനിക്കെന്തുകൊണ്ട് അത് ചെയ്തുകൂടാ? എനിക്കെന്തുകൊണ്ട് അവര്‍ സമ്പാദിക്കുന്ന അത്രയും സമ്പാദിച്ചുകൂടാ? കൂടുതല്‍ പണം ലഭിക്കുവാനുള്ള, എന്‍റെ വ്യാപാരം മെച്ചപ്പെടുത്തുവാനുള്ള ഒരു വഴിയെപ്പറ്റി ഞാന്‍ ചിന്തിക്കേണ്ടിയിരിക്കുന്നു." പിന്നെ നിങ്ങള്‍ എങ്ങനെ ധാരാളം പണം സമ്പാദിക്കാം എന്നാലോചിച്ച് തല പുണ്ണാക്കുന്നു. പണം സമ്പാദിക്കുന്ന സാധാരണ രീതിയനുസരിച്ച്, അതായത് എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ വിലയില്‍ സാധനങ്ങള്‍ വിറ്റുകൊണ്ട്, നീയുണ്ടാക്കുന്ന ലാഭം മനസ്സാക്ഷിക്കുത്തില്ലാതെ ഉണ്ടാക്കിയതാണ്. എന്നിരുന്നാലും, വേഗത്തില്‍ പണക്കാരനാകുന്നതിനുള്ള വഴി ഇതല്ല. ചിന്ത പതിയെ ഒരു പരിവര്‍ത്തനത്തിന് പണമുണ്ടാകുന്നതിനുള്ള വ്യഗ്രത നിമിത്തം നിന്‍റെ വിധേയമാകുന്നു. ഈ പരിവര്‍ത്തനത്തിനിടെ നിന്‍റെ പെരുമാറ്റത്തിന്‍റെ തത്വങ്ങളും പതുക്കെ മാറുവാന്‍ തുടങ്ങുന്നു. ആദ്യം ഒരാളെ വഞ്ചിക്കുമ്പോള്‍ നിനക്കു ശങ്കകളുണ്ട്. "ഇത്തവണ മാത്രമേ ഞാനൊരാളെ വഞ്ചിക്കുകയുള്ളൂ. ഞാനിനി ഒരിക്കലും ഇതു ചെയ്യില്ല. എനിക്ക് ആളുകളെ വഞ്ചിക്കുവാന്‍ സാധിക്കില്ല. വഞ്ചനയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. അതുമൂലം എനിക്കു വളരെയധികം പ്രശ്നങ്ങളുണ്ടാകും!" ആദ്യമായി ഒരാളെ ചതിക്കുമ്പോള്‍ നിന്‍റെ ഹൃദയത്തില്‍ കുറ്റബോധമുണ്ട്. നിങ്ങള്‍ക്ക് കുറ്റബോധം തോന്നിപ്പിക്കുകയും നിങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുക എന്നത് മനുഷ്യന്‍റെ മനസ്സാക്ഷിയുടെ പ്രവര്‍ത്തനമാണ്. അപ്പോള്‍ മറ്റൊരാളെ വഞ്ചിക്കുമ്പോള്‍ നിനക്ക് അസ്വാഭാവികത തോന്നും. പക്ഷേ ഒരാളെ നീ വിജയകരമായി വഞ്ചിച്ചുകഴിഞ്ഞാല്‍ നിനക്ക് മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ പണമുണ്ട് എന്നു കണ്ട് ഈ പരിപാടി നിനക്കു വളരെ ഗുണകരമാണ് എന്നു നീ ചിന്തിക്കും. ഹൃദയത്തില്‍ അവ്യക്തമായ ഒരു വേദനയുണ്ടെങ്കിലും, നിന്‍റെ വിജയത്തില്‍ സ്വയം അഭിനന്ദിക്കുവാന്‍ നിനക്കു തോന്നും. നിനക്കു നിന്നോടുതന്നെ എന്തോ മതിപ്പു തോന്നുകയും ചെയ്യും. ആദ്യമായി നീ സ്വന്തം പെരുമാറ്റത്തെ, വഞ്ചനയുടെ വഴികളെ, ശരിവയ്ക്കും. അതിനുശേഷം, ഒരുതവണ മനുഷ്യന്‍ വഞ്ചനയാല്‍ മലിനീകരിക്കപ്പെട്ടുകഴിഞ്ഞാല്‍, അതു ചൂതാട്ടത്തിലേര്‍പ്പെട്ട ഒരാള്‍ ചൂതാട്ടക്കാരനാകുന്നതുപോലെത്തന്നെയാണ്. സ്വയമറിയാതെ നീ നിന്‍റെ വഞ്ചനാസ്വഭാവത്തെ ശരിവയ്ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അറിയാതെ, വഞ്ചനയെ നീ ഒരു ശരിയായ വ്യാപാരനടപടിയായും, നിന്‍റെ നിലനില്‍പ്പിനും ഉപജീവനത്തിനുമുള്ള ഏറ്റവും ഉപകാരപ്രദമായ വഴിയായും കാണുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ വേഗത്തില്‍ ധാരാളം പണം സമ്പാദിക്കാമെന്നു നീ കരുതുന്നു. ഇതൊരു പ്രക്രിയയാണ്: തുടക്കത്തില്‍ ഇത്തരത്തിലുള്ള സ്വഭാവത്തെ ആളുകള്‍ക്ക് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. അവര്‍ ഈ സ്വഭാവത്തെയും പ്രവര്‍ത്തനത്തെയും അവജ്ഞയോടെ കാണുന്നു. പിന്നെ അവര്‍ സ്വയം ഈ രീതി അവരുടേതായ രീതിയില്‍ പരീക്ഷിച്ചു തുടങ്ങുന്നു. അവരുടെ ഹൃദയങ്ങള്‍ക്കു ക്രമേണ പരിവര്‍ത്തനം സംഭവിച്ചു തുടങ്ങുന്നു. എന്തുതരം പരിവര്‍ത്തനമാണിത്? ഈ പ്രവണതയ്ക്കുള്ള അംഗീകാരവും സമ്മതവുമാണിത്. സാമൂഹിക പ്രവണതകൊണ്ട് നിന്‍റെ മനസ്സില്‍ പതിഞ്ഞ ഈ ആശയത്തിനുള്ള അംഗീകരമാണിത്. അതു തിരിച്ചറിയാതെ, നിങ്ങള്‍ കച്ചവടത്തിലേര്‍പ്പെടുമ്പോള്‍ ആളുകളെ ചതിക്കാതിരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് സ്വയം മോശമാണെന്ന് തോന്നും. നിങ്ങള്‍ ആളുകളെ ചതിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ നിങ്ങള്‍ക്ക് തോന്നും. അറിയാതെ, ഈ വഞ്ചന നിന്‍റെ ആത്മാവും നട്ടെല്ലും മാറ്റാനാവാത്ത തരം പെരുമാറ്റവും, അഥവാ നിന്‍റെ ജീവിതത്തിന്റെ പ്രമാണവുമായി മാറുന്നു. മനുഷ്യന്‍ ഈ സ്വഭാവവും ചിന്തയും സ്വീകരിച്ചതിനുശേഷം ഇതവന്റെ ഹൃദയത്തില്‍ ഒരു മാറ്റം കൊണ്ടുവന്നിട്ടില്ലേ? നിന്‍റെ ഹൃദയത്തിന് മാറ്റം വന്നു. അതുപോലെ നിന്‍റെ സ്വഭാവദാര്‍ഢ്യത്തിനും മാറ്റം വന്നോ? നിന്‍റെ മനുഷ്യത്വത്തിന് മാറ്റം വന്നോ? നിന്റെ മനസ്സാക്ഷിക്ക് മാറ്റം വന്നോ? (ഉവ്വ്.) അതേ, അവരുടെ ഹൃദയം മുതല്‍ ചിന്തകള്‍ വരെ അടിമുടി മാറുന്ന അത്രയും ഈ വ്യക്തിയുടെ ഓരോ ഭാഗവും ഗുണപരമായ ഒരു മാറ്റത്തിനു വിധേയമാകുന്നു. ഈ മാറ്റം നിന്നെ കൂടുതല്‍ കൂടുതല്‍ ദൈവത്തില്‍ നിന്നും അകറ്റുന്നു. നീ കൂടുതലായി സാത്താനോടടുക്കുന്നു. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ സാത്താനെപ്പോലെയാകുന്നു.

ഈ സാമൂഹിക പ്രവണതകളെ നോക്കിക്കാണുമ്പോള്‍ അവയ്ക്കു ആളുകളുടെ മേല്‍ വലിയ സ്വാധീനമുണ്ട് എന്നു നിങ്ങള്‍ക്ക് പറയുവാന്‍ സാധിക്കുമോ? അവ വളരെയധികം ഹാനികരമായ പ്രഭാവമാണോ ആളുകളുടെ മേല്‍ ഉണ്ടാക്കുന്നത്? (അതേ.) അവയ്ക്കു മനുഷ്യരുടെമേല്‍ വളരെയധികം ഹാനികരമായ പ്രഭാവമാണുള്ളത്. ഒന്നിനുപുറകെ ഒന്നായി വരുന്ന സാമൂഹിക പ്രവണതകള്‍ ഉപയോഗിച്ച് മനുഷ്യരിലുള്ള എന്താണ് സാത്താന്‍ ദുഷിപ്പിക്കുന്നത്? (മനുഷ്യന്‍റെ മനസ്സാക്ഷി, യുക്തി, മനുഷ്യത്വം, ധാര്‍മ്മികത, ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ.) അവ ജനങ്ങളില്‍ പടിപടിയായ അധപതനത്തിനു കാരണമാകുന്നു. ഇല്ലേ? മനുഷ്യരെ പതിയെ ചെകുത്താന്‍മാരുടെ കൂട്ടിലേക്ക് ആകര്‍ഷിച്ചു കൊണ്ടുവരുവാനായി സാത്താന്‍ ഈ സാമൂഹികപ്രവണതകളെ ഉപയോഗിക്കുന്നു. അപ്പോള്‍ ഈ സാമൂഹിക പ്രവണതകളില്‍ അകപ്പെടുന്ന മനുഷ്യര്‍ അറിയാതെ പണത്തെയും ലൗ കികതൃഷ്ണകളെയും ദുഷ്ടതയെയും അക്രമത്തെയും പിന്തുണയ്ക്കുന്നു. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ മനുഷ്യന്‍റെ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ചാല്‍ മനുഷ്യന്‍ എന്താണ് ആയിത്തീരുക? മനുഷ്യന്‍ പിശാചായിത്തീരുന്നു, സാത്താന്‍! എന്തുകൊണ്ട്? കാരണം മനശ്ശാസ്ത്രപ്രവണതയാണ് മനുഷ്യന്‍റെ ഹൃദയത്തിലുള്ളത്? എന്തിനെയാണ് മനുഷ്യന്‍ ബഹുമാനിക്കുന്നത്? മനുഷ്യന്‍ ദുഷ്ടതയിലും ആക്രമത്തിലും സന്തോഷം കണ്ടെത്താന്‍ തുടങ്ങുന്നു. സൗന്ദര്യത്തിലോ നന്മയിലോ അവന്‍ താല്‍പര്യം കാണിക്കുന്നില്ല. സമാധാനത്തിലാകട്ടെ, അത്രപോലുമില്ല. സാധാരണ മാനവികതയുടെ ലളിതജീവിതം ജീവിക്കുവാന്‍ ആളുകള്‍ തയ്യാറല്ല. പകരം അവര്‍ ഉന്നത സ്ഥാനവും ധാരാളം സമ്പത്തും ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നു. ശാരീരികസുഖങ്ങളില്‍ മതിമറക്കുവാന്‍ ആഗ്രഹിക്കുന്നു. ജഡത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഒരവസരവും അവര്‍ പാഴാക്കുന്നില്ല. അവരെ തടയുവാന്‍ നിയന്ത്രണങ്ങളോ ബന്ധനങ്ങളോ ഇല്ല. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ അവര്‍ക്കിഷ്ടമുള്ളതെല്ലാം അവര്‍ ചെയ്യുന്നു. അതുകൊണ്ട്, മനുഷ്യന്‍ ഈ തരത്തിലുള്ള പ്രവണതകളിലെല്ലാം വ്യാപൃതനായിരിക്കുമ്പോള്‍ നീ പഠിച്ചു നേടിയ വിജ്ഞാനം സ്വയം സ്വതന്ത്രനാകുവാന്‍ നിന്നെ സഹായിക്കുമോ? പരമ്പരാഗത സംസ്കാരത്തെക്കുറിച്ചും അന്ധവിശ്വാസങ്ങളെക്കുറിച്ചും നിനക്കുള്ള അറിവ് ഈ ഗുരുതരമായ വിഷമസ്ഥിതിയില്‍ നിന്നും രക്ഷപ്പെടാന്‍ നിന്നെ സഹായിക്കുമോ? പരമ്പരാഗത ധാര്‍മികതയും മനുഷ്യര്‍ക്കറിവുള്ള ചടങ്ങുകളും സ്വയം നിയന്ത്രിക്കുന്നതിന് മനുഷ്യനെ സഹായിക്കുമോ? ‘ത്രിമാന മഹാസാഹിത്യകൃതി’ ഉദാഹരണമായെടുക്കുക. ഈ പ്രവണതകളുടെ ചതുപ്പില്‍നിന്നും കാല്‍ വലിക്കുവാന്‍ ഇതിന് ആളുകളെ സഹായിക്കുവാന്‍ സാധിക്കുമോ? (ഇല്ല, അതിനു സാധിക്കില്ല). അങ്ങനെ മനുഷ്യന്‍ കൂടുതല്‍ ദുഷ്ടനും അഹങ്കാരിയും അഭിമാനിയും സ്വാര്‍ത്ഥനും വിദ്വേഷിയും ആയിത്തീരുന്നു. മനുഷ്യര്‍ക്കിടയില്‍ ഇപ്പോള്‍ സ്നേഹമില്ല. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്നേഹമില്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ ഒരു മനസ്സിലാക്കലുമില്ല. മനുഷ്യബന്ധങ്ങള്‍ അക്രമസ്വഭാവമുള്ളവയായി. മറ്റു മനുഷ്യരുടെ കൂടെ ജീവിക്കാന്‍ ഓരോ വ്യക്തിയും അക്രമരീതികള്‍ സ്വീകരിക്കുന്നു. അക്രമം ഉപയോഗിച്ച് അവര്‍ അന്നന്നുള്ള അപ്പം നേടുന്നു. അക്രമം ഉപയോഗിച്ച് അവരുടെ സ്ഥാനമാനങ്ങളും അവരുടെ ലാഭങ്ങളും നേടുന്നു. അവര്‍ക്കു വേണ്ടതെന്തും ചെയ്യുവാന്‍ വേണ്ടി അവര്‍ ആക്രമത്തിന്റെയും ദുഷ്ടതയുടെയും മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നു. ഈ മനുഷ്യര്‍ ശരിക്കും ഭയങ്കരരല്ലേ? (അതെ.) ഞാന്‍ ഇപ്പോള്‍ സംസാരിച്ച എല്ലാ കാര്യങ്ങളും കേട്ടുകഴിഞ്ഞപ്പോള്‍, സാത്താന്‍ മനുഷ്യരെ ദുഷിപ്പിക്കുന്ന ഈ അന്തരീക്ഷത്തില്‍, ഈ ലോകത്തില്‍, ഇത്തരത്തിലുള്ള ആളുകള്‍ക്കിടയില്‍ ജീവിക്കുക എന്നത് ജീവിക്കുക എന്നത് ഭയാനകമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ? (ഉണ്ട്.) അതുകൊണ്ട്, നിങ്ങള്‍ക്കെപ്പോഴെങ്കിലും നിങ്ങളോടുതന്നെ സഹതാപം തോന്നിയിട്ടുണ്ടോ? നിങ്ങള്‍ക്ക് ഈ നിമിഷം അല്പമങ്ങനെ തോന്നുന്നുണ്ട്. ഇല്ലേ? (എനിക്കു തോന്നുന്നുണ്ട്.) നിങ്ങളുടെ പറച്ചില്‍ കേട്ടിട്ട് നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നപോലെ തോന്നുന്നു, "മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന് പലതരം വ്യത്യസ്തമാര്‍ഗ്ഗങ്ങളുണ്ട്. അതെല്ലാ അവസരവും ഉപയോഗിക്കുന്നു. നമ്മള്‍ എങ്ങോട്ടു തിരിഞ്ഞാലും അതുണ്ട്. എന്നിരുന്നാലും മനുഷ്യനെ രക്ഷിക്കുവാനാകുമോ?" എന്നിരുന്നാലും മനുഷ്യനെ രക്ഷിക്കുവാനാകുമോ? മനുഷ്യനു സ്വയം രക്ഷിക്കുവാന്‍ സാധിക്കുമോ? (ഇല്ല.) പച്ചരത്നചക്രവര്‍ത്തിക്കു മനുഷ്യനെ രക്ഷിക്കുവാന്‍ സാധിക്കുമോ? കണ്‍ഫ്യൂഷ്യസിന് മനുഷ്യനെ രക്ഷിക്കുവാന്‍ സാധിക്കുമോ? ഗ്വാന്‍യിന്‍ ബോധിസത്ത്വന് മനുഷ്യനെ രക്ഷിക്കുവാന്‍ സാധിക്കുമോ?(ഇല്ല.) അപ്പോള്‍ ആര്‍ക്കാണ് മനുഷ്യനെ രക്ഷിക്കുവാന്‍ സാധിക്കുക?(ദൈവത്തിന്.) ചിലയാളുകള്‍ എന്നിരുന്നാലും അവരുടെ ഹൃദയങ്ങളില്‍ ഇതുപോലുള്ള ചോദ്യങ്ങളുയര്‍ത്തും: "സാത്താന്‍ അത്രയും ഭ്രാന്തമായി വെറിപൂണ്ട് നമുക്കു ഭയങ്കരമായ ഹാനി വരുത്തുന്നു. നമുക്കുപിന്നെ ജീവിക്കുവാനുള്ള പ്രത്യാശയോ ജീവിക്കുവാനുള്ള ആത്മവിശ്വാസമോ ഉണ്ടാകുന്നില്ല." നമ്മളെല്ലാവരും ദുഷിപ്പിനുനടുവിലാണ് ജീവിക്കുന്നത്. ഓരോ വ്യക്തിയും ഏതെങ്കിലും തരത്തില്‍ ദൈവത്തെ എതിര്‍ക്കുന്നു. ഇപ്പോള്‍ നമ്മുടെ ഹൃദയങ്ങള്‍ എത്രത്തോളം താഴാമോ അത്രത്തോളം താഴ്ന്നുകഴിഞ്ഞു. അപ്പോള്‍ സാത്താന്‍ നമ്മളെ ദുഷിപ്പിക്കുമ്പോള്‍ ദൈവം എവിടെയാണ്? എന്താണ് ദൈവം ചെയ്യുന്നത്? ദൈവം നമുക്കുവേണ്ടി ചെയ്യുന്നതെന്താണെങ്കിലും നമുക്കതൊരിക്കലും അനുഭവവേദ്യമാകുന്നില്ല!" ചിലയാളുകള്‍ക്ക് അനിവാര്യമായും മനസ്സുമടുക്കുകയും അവര്‍ ഭഗ്നാശരാകുകയും ചെയ്യുന്നു, ശരിയല്ലേ? നിങ്ങള്‍ക്ക് ഈ തോന്നല്‍ വളരെ ആഴത്തിലുള്ളതായിരിക്കാം. കാരണം ഞാന്‍ പറഞ്ഞുകൊണ്ടിരുന്നതെല്ലാം മനുഷ്യര്‍ക്ക് പതിയെ മനസ്സിലാകുവാനും, തങ്ങള്‍ പ്രത്യാശയില്ലാത്തവരാണെന്നു കൂടുതല്‍ കൂടുതല്‍ അവര്‍ തിരിച്ചറിയുവാനും, തങ്ങള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടുവെന്ന് കൂടുതല്‍ കൂടുതല്‍ അവര്‍ക്കു തോന്നിക്കുവാനും വേണ്ടിയാണ്. പക്ഷേ, പേടിക്കേണ്ട. ഇന്നത്തെ നമ്മുടെ ചര്‍ച്ചാവിഷയമായ "സാത്താന്റെ ദുഷ്ടത" എന്നതല്ല നമ്മുടെ യഥാര്‍ഥവിഷയം. ദൈവത്തിന്റെ വിശുദ്ധിയുടെ സത്തയെക്കുറിച്ച് സംസാരിക്കുവാന്‍, ഏതായാലും എന്തുതരം

അവസ്ഥയിലാണ് മനുഷ്യന്‍ ഇപ്പോള്‍ ഉള്ളത് എന്നു ആളുകള്‍ക്കു മനസ്സിലാകുവാന്‍ വേണ്ടി നമ്മളാദ്യം എങ്ങനെയാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നതെന്നും സാത്താന്റെ ദുഷ്ടതയെപ്പറ്റിയും ചര്‍ച്ച ചെയ്യണം. ഇതിനെപ്പറ്റി സംസാരിക്കുന്നതിന്റെ ഒരു ലക്ഷ്യം സാത്താന്റെ ദുഷ്ടതയെപ്പറ്റി അറിയുവാന്‍ മനുഷ്യരെ അനുവരിക്കുക എന്നതാണ്. യഥാര്‍ഥവിശുദ്ധി എന്താണെന്ന് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുവാന്‍ മനുഷ്യരെ അനുവദിക്കുക എന്നതാണു മറ്റൊരു ലക്ഷ്യം.

കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാനിത്തവണ ഈ കാര്യങ്ങളെപ്പറ്റി കൂടുതല്‍ വിശദമായി സംസാരിച്ചില്ലേ? (ഉവ്വ്.) അതുകൊണ്ട് നിങ്ങളുടെ ധാരണ ഇപ്പോള്‍ അല്പം കൂടി ആഴപ്പെട്ടില്ലേ? (ഉവ്വ്.) കൃത്യമായും എന്താണു ദൈവത്തിന്റെ വിശുദ്ധിയെന്ന് ഞാന്‍ പറയുമെന്ന് അനവധിയാളുകള്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ദൈവത്തിന്റെ വിശുദ്ധിയെപ്പറ്റി പറയുമ്പോള്‍ ഞാനാദ്യം ദൈവത്തിന്റെ പ്രവൃത്തികളെപ്പറ്റി സംസാരിക്കും. നിങ്ങളെല്ലാവരും വളരെ ശ്രദ്ധയോടെ കേള്‍ക്കണം. അതിനുശേഷം, കൃത്യമായും എന്താണു ദൈവത്തിന്റെ വിശുദ്ധിയെന്ന് ഞാന്‍ നിങ്ങളോട് ചോദിക്കും. ഞാനതു നേരെ പറയില്ല. പക്ഷേ, മനസ്സിലാക്കിയെടുക്കാന്‍ ശ്രമിക്കുന്നതിന് ഞാന്‍ നിങ്ങളെ അനുവദിക്കും. മനസ്സിലാക്കിയെടുക്കുന്നതിനുള്ള സാവകാശം ഞാന്‍ നിങ്ങള്‍ക്കു തരും. ഈ രീതിയെപ്പറ്റി നിങ്ങള്‍ എന്താണു കരുതുന്നത്? (നല്ലതാണെന്നു തോന്നുന്നു.) അങ്ങനെയെങ്കില്‍ ഞാന്‍ പറയുവാന്‍ പോകുന്നത് ശ്രദ്ധിച്ചുകേള്‍ക്കുക.

സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുമ്പോഴെല്ലാം, അല്ലെങ്കില്‍ അവനുമേല്‍ അനിയന്ത്രിതമായ നാശം വരുത്തുമ്പോഴെല്ലാം ദൈവം ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയല്ല. താന്‍ തെരഞ്ഞെടുത്തവരെ അവിടുന്ന് തള്ളിക്കളയുകയോ അവരുടെ നേരെ കണ്ണടയ്ക്കുകയോ ചെയ്യുന്നുമില്ല. സാത്താന്‍ ചെയ്യുന്നതെല്ലാം വളരെ വ്യക്തമായി ദൈവം മനസ്സിലാക്കുന്നു. സാത്താന്‍ എന്തുതന്നെ ചെയ്താലും അതുമൂലം എന്തുതന്നെ പ്രവണതകള്‍ ഉയര്‍ന്നുവന്നാലും സാത്താന്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതെല്ലാം ദൈവം അറിയുന്നു. ദൈവം തെരഞ്ഞെടുത്തവരെ അവിടുന്നു കയ്യൊഴിയുന്നില്ല. മറിച്ച്, ആരാലും ശ്രദ്ധിക്കപ്പെടാതെ, രഹസ്യമായി, നിശ്ശബ്ദമായി ആവശ്യമായതെല്ലാം ദൈവം ചെയ്യുന്നു. ദൈവം ആരുടെയെങ്കിലും മേല്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുമ്പോള്‍, ആരെയെങ്കിലും തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അവിടുന്ന് ഇക്കാര്യം ആരെയും അറിയിക്കുന്നില്ല. ഇത് സാത്താനെയും അറിയിക്കുന്നില്ല. അതിനെ ഒരു വലിയ കാര്യമാക്കി ഒട്ടും കാണിക്കുന്നുമില്ല. അവിടുന്നു വളരെ നിശ്ശബ്ദമായി, വളരെ സ്വാഭാവികമായി, ആവശ്യമായത് ചെയ്യുന്നു. ആദ്യമായി അവിടുന്ന് നിനക്കായി ഒരു കുടുംബത്തെ തെരഞ്ഞെടുക്കുന്നു; നിന്റെ കുടുംബപശ്ചാത്തലവും, നിന്റെ മാതാപിതാക്കളും നിന്റെ പൂര്‍വ്വീകരും--ദൈവം ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിക്കുന്നതാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ദൈവം ഈ തീരുമാനങ്ങള്‍ പെട്ടെന്നെടുക്കുന്നതല്ല. മറിച്ച്, അവിടുന്ന് ഈ വേല വളരെ മുമ്പ് ആരംഭിച്ചതാണ്. ദൈവം നിങ്ങള്‍ക്കായി ഒരു കുടുംബത്തെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ നിനക്കു ജനിക്കുവാനായി ഒരു ദിവസം അവിടുന്ന് തെരഞ്ഞെടുക്കുന്നു. പിന്നെ, കരഞ്ഞുകൊണ്ട് നീ ഈ ഭൂമിയില്‍ ജനിച്ചുവീഴുന്നത് അവിടുന്നു വീക്ഷിക്കുന്നു. നിന്റെ ജനനവും നീ നിന്റെ ആദ്യത്തെ വാക്കുകള്‍ ഉരുവിടുന്നതും നീ പിച്ച വയ്ക്കുന്നതുമെല്ലാം അവിടുന്ന് വീക്ഷിക്കുന്നു. നീ ഓരോ ചുവടുകള്‍ വയ്ക്കുന്നു...ഇപ്പോള്‍ നിനക്കു ഓടുവാനും ചാടുവാനും സംസാരിക്കുവാനും നിന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുവാനും സാധിക്കും. മനുഷ്യര്‍ വളരുമ്പോള്‍ കടുവ ഇരയെ നിരീക്ഷിക്കുന്നതുപോലെ സാത്താന്‍ എല്ലായ്പ്പോഴും അവരുടെമേല്‍ കണ്ണുവയ്ക്കുന്നു. പക്ഷേ തന്റെ പ്രവൃത്തി ചെയ്യുന്നതില്‍ മനുഷ്യരില്‍ നിന്നോ സംഭവങ്ങളില്‍ നിന്നോ അല്ലെങ്കില്‍ വസ്തുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഒരു പരിമിതിക്കും ദൈവം വിധേയനല്ല. അവിടുത്തേക്കു ചെയ്യുവാനുള്ളതും ചെയ്യേണ്ടതുള്ളതും അവിടുന്നു ചെയ്യുന്നു. വളരുന്ന പ്രക്രിയയില്‍ രോഗവും മനക്ലേശവും പോലെ നിനഷ്ടമില്ലാത്ത പല കാര്യങ്ങളും നിനക്കു നേരിടേണ്ടി വരാം. പക്ഷേ നീ ഈ വഴി നടക്കുമ്പോള്‍ നിന്‍റെ ജീവിതവും ഭാവിയും കൃത്യമായും ദൈവത്തിന്റെ പരിപാലനയിലാണ്. നിന്‍റെ ജീവിതകാലം മുഴുവനിലേക്കുമുള്ള യഥാര്‍ഥമായ ഒരുറപ്പ് ദൈവം നല്കുന്നു. കാരണം നിന്നെ കാത്തുകൊണ്ട്, നിന്നെ പരിപാലിച്ചുകൊണ്ട്, അവിടുന്ന് നിനക്കരികില്‍ത്തന്നെയുണ്ട്. ഇതറിയാതെയാണ് നീ വളര്‍ന്നുവരുന്നത്. പുതിയ കാര്യങ്ങളുമായി നീ സമ്പര്‍ക്കത്തില്‍ വരികയും ഈ ലോകത്തെയും മനുഷ്യവര്‍ഗത്തെയും അറിയുവാന്‍ തുടങ്ങുകയും ചെയ്യുന്നു. നിനക്കെല്ലാം പുതിയതാണ്. നീ ചെയ്യുവാന്‍ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്. നിന്റെ സ്വന്തം മനുഷ്യത്വത്തിലാണ് നീ ജീവിക്കുന്നത്. നിന്റെ സ്വന്തം സ്ഥലത്താണ് നീ ജീവിക്കുന്നത്. ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ച് നിനക്കു ചെറിയൊരു അറിവുപോലും ഇല്ല. പക്ഷേ നിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ദൈവം വീക്ഷിക്കുന്നു. നീ മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടും അവിടുന്ന് നിരീക്ഷിക്കുന്നു. നീ വിജ്ഞാനം നേടുകയോ അല്ലെങ്കില്‍ ശാസ്ത്രം പഠിക്കുകയോ ചെയ്യുമ്പോള്‍ പോലും ദൈവം ഒരിട പോലും നിന്നെ വിട്ടുമാറിയിട്ടില്ല. ഇക്കാര്യത്തില്‍ നീയും മറ്റുള്ളവരെപ്പോലെയാണ്. ലോകത്തെ അറിയുകയും അതില്‍ വ്യാപരിക്കുകയും ചെയ്യുന്ന പ്രക്രിയയില്‍ സ്വന്തം ആദര്‍ശങ്ങളും ഒഴിവുസമയവിനോദങ്ങളും താല്പര്യങ്ങളും നീ ഉണ്ടാക്കിയിട്ടുണ്ട്. വലിയ സ്വപ്നങ്ങളും നിനക്കുണ്ട്. നീ പലപ്പോഴും നിന്‍റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നു. നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റി രൂപരേഖ തയ്യാറാക്കുന്നു. പക്ഷേ ഇതിനിടയില്‍ എന്തെല്ലാം മാറിയാലും എന്താണു നടക്കുന്നതെന്ന് ദൈവം വ്യക്തമായി കാണുന്നു. ഒരുപക്ഷേ നിന്‍റെ ഭൂതകാലം നീ തന്നെ മറന്നിട്ടുണ്ടാകും. പക്ഷേ ദൈവത്തെ സംബന്ധിച്ചിടത്തോളം, അവിടുത്തേക്കാള്‍ നന്നായി നിന്നെ മനസ്സിലാക്കുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. നീ ദൈവത്തിന്റെ ദൃഷ്ടികള്‍ക്കുകീഴിലാണ് ജീവിക്കുന്നതും വളരുന്നതും പക്വത പ്രാപിക്കുന്നതും. ഈ കാലഘട്ടത്തിലെ ദൈവത്തിന്റെ ജോലി ഒരാളും .ഒരിക്കലും ഗ്രഹിക്കാത്തതും ഒരാള്ക്കും അറിയാത്തതുമാണ്. ദൈവം തീര്‍ച്ചയായും ആരോടും ഇതിനെപ്പറ്റി പറയുന്നില്ല. അപ്പോള്‍ എന്താണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം? അത് ദൈവം ഒരു വ്യക്തിയെ രക്ഷിക്കുമെന്നുള്ള ഉറപ്പാണെന്നു പറയാം. എന്നു പറഞ്ഞാല്‍ ദൈവം ഒരു വ്യക്തിയെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവിടുന്ന് ഇതുചെയ്യണം. ഈ ജോലി ദൈവത്തിനും മനുഷ്യനും വളരെ പ്രധാനമാണ്. അതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ക്കതിനെപ്പറ്റി ഒരു ചിന്തയും ധാരണയും ഇല്ലാത്തതുപോലെ തോന്നുന്നു. അതുകൊണ്ട് ഞാന്‍ തന്നെ പറയാം. നീ ജനിച്ച സമയം മുതല്‍ ഇന്നുവരെ ദൈവം നിന്റെ മേല്‍ ഒരുപാട് പ്രവൃത്തി ചെയ്തുകഴിഞ്ഞു. പക്ഷേ അവിടുന്ന് ചെയ്തിട്ടുള്ള എല്ലാറ്റിന്റെയും വിശദമായ വിവരങ്ങള്‍ അവിടുന്ന് നിനക്കു നല്‍കിയിട്ടില്ല. ദൈവം ഇതറിയുവാന്‍ നിന്നെ അനുവദിച്ചിട്ടില്ല. നിന്നോടു പറഞ്ഞിട്ടുമില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ഇതവിടുന്ന് ചെയ്യേണ്ടതാണ്. അവിടുത്തെ ഹൃദയത്തില്‍ അവിടുന്ന് പ്രധാനമായും ചെയ്യേണ്ട, ഈ കാര്യങ്ങള്‍ക്കെല്ലാം ഉപരിയായ ഒന്നുണ്ട്. അതായത് ഒരു വ്യക്തി ജനിച്ച സമയം മുതല്‍ ഈ ദിവസം വരെ ദൈവം അവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങളീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കിത് മുഴുവനായി മനസ്സിലാകുന്നില്ല എന്നു നിങ്ങള്‍ക്ക് തോണിയേക്കാം. നിങ്ങള്‍ ചോദിച്ചേക്കാം, "ഈ സുരക്ഷാ വളരെ പ്രധാനമാണോ?" എന്താണ് അക്ഷരാര്‍ഥത്തില്‍ "സുരക്ഷ"? ഒരുപക്ഷേ അതു സമാധാനമാണെന്നായിരിക്കും നീ മനസ്സിലാക്കിക്കുക. അല്ലെങ്കില്‍ ഒരിക്കലും ഒരു അപകടമോ ദുരന്തമോ അനുഭവിക്കാത്തതാണ്, നന്നായി ജീവിക്കുന്നതാണ്, ഒരു സാധാരണ ജീവിതം ജീവിക്കുന്നതാണ് സുരക്ഷയെന്നായിരിക്കും നീ മനസ്സിലാക്കുക. പക്ഷേ അത് അത്ര ലളിതമായ ഒന്നല്ലെന്ന് നിങ്ങള്‍ അറിയണം. അപ്പോള്‍ കൃത്യമായും എന്താണ് ദൈവം ചെയ്യേണ്ടതായിട്ടുള്ള, ഞാന്‍ ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന കാര്യം? ദൈവത്തെ സംബന്ധിച്ചിടത്തോളം എന്താണ് സുരക്ഷ? അതു ശരിക്കും സാധാരണ അര്‍ഥത്തിലുള്ള "സുരക്ഷയ്ക്കായിട്ടുള്ള" ഉറപ്പാണോ? അല്ല. അങ്ങനെയെങ്കില്‍ എന്താണ് ദൈവം ചെയ്യുന്ന കാര്യം? ഈ 'സുരക്ഷ" കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ സാത്താന് ഭക്ഷണമാകില്ല എന്നാണ്. ഇത് പ്രധാനമാണോ? സാത്താന് ഭക്ഷണമാകാതിരിക്കുക——ഇത് നിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ടതാണോ അല്ലയോ? അതെ. ഇത് നിന്‍റെ വ്യക്തിപരമായ സുരക്ഷയുമായി ബന്ധപ്പെട്ടതാണ്. ഇതിലും പ്രധാനമായി ഒന്നും ഉണ്ടാകില്ല. ഒരിക്കല്‍ നീ സാത്താന് ഭക്ഷണമായിത്തീര്‍ന്നാല്‍ പിന്നെ നിന്‍റെ ആത്മാവും ശരീരവും ദൈവത്തിനു സ്വന്തമായിരിക്കുകയില്ല. പിന്നെ ദൈവം നിന്നെ രക്ഷിക്കുകയില്ല. ദൈവം സാത്താനാല്‍ ഭക്ഷിക്കപ്പെട്ട ആത്മാക്കളെയും മനുഷ്യരെയും ഉപേക്ഷിക്കുന്നു. അതുകൊണ്ട് ദൈവത്തിനു ചെയ്യുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി നിന്‍റെ സുരക്ഷ ഉറപ്പു നല്‍കുക എന്നതാണ്, നീ സാത്താനാല്‍ ഭക്ഷിക്കപ്പെടുകയില്ല എന്ന്‍ ഉറപ്പു നല്‍കുക എന്നതാണ് എന്നു ഞാന്‍ പറയുന്നു. ഇത് വളരെ പ്രധാനമാണ്, അല്ലേ? അപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാത്തത്? നിങ്ങള്‍ക്ക് ദൈവത്തിന്റെ മഹത്തായ കാരുണ്യം അനുഭവിച്ചറിയുവാന്‍ സാധിക്കുന്നില്ല എന്നു തോന്നുന്നു!

മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഉപരിയായി, അവര്‍ സാത്താന് ഭക്ഷണമാകുന്നില്ല എന്നുറപ്പുവരുത്തിക്കൊണ്ട് ദൈവം വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരുവനെ തെരഞ്ഞെടുക്കുന്നതിനും രക്ഷിക്കുന്നതിനും മുമ്പ് അവിടുന്ന് ധാരാളം തയ്യാറെടുപ്പുകള്‍ നടത്തുന്നു. ആദ്യമായി എന്തുതരം സ്വഭാവമായിരിക്കും നിനക്കുണ്ടായിരിക്കുക എന്നതുമായി ബന്ധപ്പെട്ട്, എന്തുതരം കുടുംബത്തിലേക്കായിരിക്കും നീ ജനിച്ചുവീഴുക എന്നതുമായി ബന്ധപ്പെട്ട്, ആരായിരിക്കും നിന്‍റെ മാതാപിതാക്കള്‍ എന്നതുമായി ബന്ധപ്പെട്ട്, നിനക്കെത്ര സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരിക്കും എന്നതുമായി ബന്ധപ്പെട്ട്, നീ ജനിക്കുവാന്‍ പോകുന്ന കുടുംബത്തിന്‍റെ സാഹചര്യവും സാമ്പത്തികനിലയും അവസ്ഥകളും എന്തായിരിക്കും എന്നതുമായി ബന്ധപ്പെട്ട് വിശദമായ തയ്യാറെടുപ്പുകള്‍ ദൈവം നടത്തുന്നു. ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഏതുതരം കുടുംബത്തിലാണ് ജനിക്കുന്നത് എന്നു നിങ്ങള്‍ക്കറിയാമോ? പ്രമുഖകുടുംബങ്ങളിലാണോ? തെരഞ്ഞെടുക്കപ്പെട്ടവരിലാരും പ്രമുഖകുടുംബങ്ങളില്‍ ജനിക്കുന്നില്ല എന്നു നമുക്ക് തീര്‍ത്തുപറയുവാന്‍ സാധിക്കുകയില്ല. ചിലരുണ്ടായിരിക്കും, പക്ഷേ അവരുടെ എണ്ണം വളരെ കുറവാണ്. വളരെയധികം സമ്പത്തുള്ള കോടിപതികളുടെ കുടുംബത്തിലേക്കാണോ അവര്‍ ജനിച്ചുവീഴുന്നത്? അല്ല, അവര്‍ ഇത്തരം കുടുംബങ്ങളില്‍ ഒരിക്കലും ജനിക്കുന്നില്ല എന്നുതന്നെ പറയാം. അപ്പോള്‍ ഈ മനുഷ്യരിലെ ഭൂരിഭാഗം പേര്‍ക്കുമായി ദൈവം എന്തുതരം കുടുംബമാണ് ഒരുക്കുന്നത്? (സാധാരണ കുടുംബങ്ങള്‍.) അപ്പോള്‍ ഏതു കുടുംബങ്ങളാണ് 'സാധാരണ കുടുംബങ്ങളായി" കണക്കാക്കപ്പെടുന്നത്? അവയില്‍ തൊഴിലാളികുടുംബങ്ങള്‍ ഉള്‍പ്പെടുന്നു-- അതായത്, ജീവിക്കുവാനായി കൂലിയെ ആശ്രയിക്കുന്നവര്‍, അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്നവര്‍, എന്നാല്‍ ധാരാളം സ്വത്തില്ലാത്തവര്‍; കര്‍ഷകകുടുംബങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. കര്‍ഷകര്‍ ഭക്ഷണത്തിനായി വിളകള്‍ നട്ടുപരിപാലിക്കുന്നതിനെ ആശ്രയിക്കുന്നു. അവര്‍ക്കു ഭക്ഷിക്കുവാന്‍ ധാന്യവും ധരിക്കുവാന്‍ വസ്ത്രങ്ങളുമുണ്ട്. അവര്‍ വിശന്നിരിക്കുകയോ തണുത്തുവിറയ്ക്കുകയോ ചെയ്യുന്നില്ല. ചെറിയ വ്യാപാരങ്ങള്‍ ചെയ്യുന്ന വേറെ ചില കുടുംബങ്ങളുണ്ട്. മാതാപിതാക്കള്‍ ബുദ്ധിജീവികളായ ചില കുടുംബങ്ങളുണ്ട്. ഇവയെയും സാധാരണ കുടുംബങ്ങളായി കണക്കാക്കാം. ഓഫീസ് ജോലിക്കാരും താഴ്ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ചില മാതാപിതാക്കളുമുണ്ട്. അവരെയും പ്രമുഖകുടുംബങ്ങളായി കണക്കാക്കുവാന്‍ സാധിക്കുകയില്ല. മിക്കവരും സാധാരണകുടുംബങ്ങളിലാണ് ജനിക്കുന്നത്. ഇതെല്ലാം ദൈവം സജ്ജീകരിച്ചതാണ്. എന്നുപറഞ്ഞാല്‍, ആദ്യമേ തന്നെ, നീ ജീവിക്കുന്ന അന്തരീക്ഷം ആളുകള്‍ കരുതുന്നതുപോലെ ആവശ്യത്തിനു സമ്പത്തുള്ള ഒരു കുടുംബമല്ല. ഇത് ദൈവം നിനക്കുവേണ്ടി നിശ്ചയിച്ച ഒരു കുടുംബമാണ്. ഭൂരിഭാഗം ആളുകളും ഈ തരത്തിലുള്ള കുടുംബത്തിന്‍റെ പരിമിതികള്‍ക്കുള്ളിലാണ് ജീവിക്കുന്നത്. അപ്പോള്‍ സാമൂഹികഅന്തസ്സിന്‍റെ കാര്യത്തില്‍ എന്താണ് പറയാനുള്ളത്? ഭൂരിഭാഗം മാതാപിതാക്കളുടെയും സാമ്പത്തികാവസ്ഥ ശരാശരിയാണ്. അവര്‍ക്ക് ഉയര്‍ന്ന സാമൂഹികാന്തസ്സില്ല. അവരെ സംബന്ധിച്ചിടത്തോളം ഒരു ജോലിയുണ്ടാകുക എന്നത് വലിയ കാര്യമാണ്. അവരില്‍ ഗവര്‍ണര്‍മാര്‍ ഉള്‍പ്പെടുന്നുണ്ടോ? അല്ലെങ്കില്‍ രാഷ്ട്രത്തലവന്‍മാര്‍? (ഇല്ല.) കൂടിപ്പോയാല്‍ അവര്‍ ചെറിയ കച്ചവടസ്ഥാപനങ്ങളുടെ നടത്തിപ്പുകാരോ ഉടമകളോ ആയിരിക്കും. അവരുടെ സാമൂഹികാന്തസ്സ് മധ്യനിലയിലുള്ളതാണ്. അവരുടെ സാമ്പത്തികാവസ്ഥ ശരാശരിയാണ്. മറ്റൊരു ഘടകം കുടുംബത്തിന്‍റെ ജീവിതാന്തരീക്ഷമാണ്. ആദ്യമേ തന്നെ, ഇത്തരം കുടുംബങ്ങളില്‍ തങ്ങളുടെ മക്കളെ ദൈവികതയുടെയും ഭാവിപ്രവചനത്തിന്റെയും വഴിയിലൂടെ നടത്തുവാനായി അവരെ വ്യക്തമായി സ്വാധീനിക്കുവാന്‍ കഴിവുള്ള മാതാപിതാക്കള്‍ ഈ കുടുംബങ്ങളില്‍ ഉണ്ടായിരിക്കുകയില്ല. അത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വളരെ കുറവാണ്. മിക്ക മാതാപിതാക്കളും വളരെ സാധാരണക്കാരാണ്. അതേസമയം ദൈവം മനുഷ്യരെ തെരഞ്ഞെടുക്കുന്നതുകൊണ്ട് അവിടുന്ന് ഇത്തരത്തിലുള്ള അന്തരീക്ഷം അവര്‍ക്കായി ഒരുക്കുന്നു. ഇത് മനുഷ്യരെ രക്ഷിക്കുന്ന അവിടുത്തെ പ്രവൃത്തിക്കു വളരെ ഗുണപ്രദമാണ്. പുറമേക്ക് ദൈവം വളരെ വിപ്ലവാത്മകമായിട്ടുള്ളതൊന്നും മനുഷ്യര്‍ക്കുവേണ്ടി ചെയ്തിട്ടില്ല എന്നു തോന്നാം. അവിടുന്ന് നിശബ്ദമായും രഹസ്യമായും ചെയ്യുന്നതെല്ലാം വിനയത്തോടെയും ശബ്ദമില്ലാതെയും തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ യഥാര്‍ഥത്തില്‍ ദൈവം ചെയ്യുന്നതെല്ലാം നിന്‍റെ രക്ഷയ്ക്ക് അടിത്തറയിടുവാന്‍ വേണ്ടി, മുന്നോട്ടുള്ള പാതയൊരുക്കുന്നതിനു വേണ്ടി, നിന്റെ രക്ഷയ്ക്ക് ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുവാന്‍ വേണ്ടി ചെയ്യുന്നതാണ്. അടുത്തതായി ദൈവം എല്ലാ വ്യക്തികളെയും, ഓരോരുത്തര്‍ക്കും നിശ്ചയിക്കപ്പെട്ട സമയത്ത് തന്റെ മുമ്പിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. അപ്പോഴാണ് നീ ദൈവത്തിന്റെ സ്വരം കേള്‍ക്കുന്നത്. അപ്പോഴാണ് നീ അവിടുത്തെ മുമ്പില്‍ വരുന്നത്. ഇതു സംഭവിക്കുമ്പോഴേക്കു ചിലര്‍ മാതാപിതാക്കളായി മാറിയിട്ടുണ്ടാകും. അതേസമയം മറ്റുള്ളവര്‍ അപ്പോഴും ആരുടെയെങ്കിലും മകന്‍/മകളായിരിക്കും. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ചിലയാളുകള്‍ വിവാഹിതരാകുകയും മാതാപിതാക്കളാകുകയും ചെയ്തപ്പോള്‍ മറ്റു ചിലര്‍ ഇപ്പോഴും സ്വന്തം കുടുംബം ആരംഭിച്ചിട്ടില്ലാത്ത അവിവാഹിതരാണ്. പക്ഷേ, ഒരാളുടെ അവസ്ഥ എന്തുതന്നെയായാലും നീ തെരഞ്ഞെടുക്കപ്പെടുവാനും അവിടുത്തെ സുവിശേഷവും വചനങ്ങളും നിന്നിലേക്കെത്തുവാനുമുള്ള സമയം ദൈവം നിശ്ചയിച്ചു വച്ചിട്ടുണ്ട്. നീ ദൈവത്തിന്റെ വചനങ്ങള്‍ കേള്‍ക്കുവാന്‍ വേണ്ടി ദൈവം സാഹചര്യങ്ങള്‍ ഒരുക്കുകയും സുവിശേഷം നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുവാനുള്ള ഒരു പ്രത്യേകവ്യക്തിയെ, അല്ലെങ്കില്‍ ഒരു പ്രത്യേക സാഹചര്യത്തെ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ദൈവം നിനക്കായി ആവശ്യമായ എല്ലാ സാഹചര്യങ്ങളും ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. ഈ രീതിയില്‍, ഇവയൊന്നും അറിയുന്നില്ലെങ്കിലും മനുഷ്യന്‍ അവിടുത്തേക്കു മുമ്പില്‍ വരികയും ദൈവത്തിന്റെ കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. മനുഷ്യനും സ്വയമറിയാതെ ദൈവത്തെ അനുഗമിക്കുകയും അവിടുത്തെ പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലേക്കും പ്രവേശിക്കുകയും ചെയ്യുന്നു. അങ്ങനെ, മനുഷ്യനായി ദൈവം ഒരുക്കിയിട്ടുള്ള പ്രവൃത്തിപഥത്തിന്റെ ഓരോ ഘട്ടത്തിലേക്കും അവന്‍ പ്രവേശിക്കുന്നു. ഈ സമയത്ത് മനുഷ്യനുവേണ്ടി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്തു വഴികളാണ് ദൈവം ഉപയോഗിക്കുന്നത്? ആദ്യം, ഏറ്റവും അടിസ്ഥാനപരമായി ഉള്ളത് മനുഷ്യന്‍ അനുഭവിക്കുന്ന കരുതലും സുരക്ഷയുമാണ്. ഇതിനുപുറമേ, ദൈവം വിവിധ ആളുകളെയും സംഭവങ്ങളെയും കാര്യങ്ങളെയും സജ്ജീകരിക്കുന്നു, അവയിലൂടെ മനുഷ്യന്‍ അവിടുത്തെ അസ്തിത്വവും അവിടുത്തെ പ്രവൃത്തികളും ദര്‍ശിക്കുന്നതിനുവേണ്ടിയാണിത്. ഉദാഹരണത്തിന്, കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖമുള്ളതുകൊണ്ട് ദൈവത്തില്‍ വിശ്വസിക്കുന്ന ചിലയാളുകളുണ്ട്. മറ്റുള്ളവര്‍ അവരോടു സുവിശേഷം പ്രസംഗിക്കുമ്പോള്‍ അവര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ തുടങ്ങുന്നു. ദൈവത്തിലുള്ള ഈ വിശ്വാസം സാഹചര്യം കൊണ്ട് ഉണ്ടാകുന്നതാണ്. അപ്പോള്‍ ആരാണ് ഈ സാഹചര്യം ഉണ്ടാക്കിയത്? (ദൈവം). ഈ അസുഖം മൂലം ചില കുടുംബങ്ങളിലെ എല്ലാവരും വിശ്വാസികളാണ്. അതേസമയം മറ്റു ചില കുടുംബങ്ങളില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ. പുറമേക്ക്, നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ക്ക് അസുഖമുണ്ടെന്നു തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ യഥാര്‍ഥത്തില്‍ അതു നീ ദൈവത്തിനു മുമ്പില്‍ വരുവാനായി നിനക്കു നല്‍കപ്പെട്ട ഒരു സാഹചര്യമാണ്——ഇതാണ് ദൈവത്തിന്റെ കാരുണ്യം. ചിലര്‍ക്ക് കുടുംബജീവിതം ദുസ്സഹമായതിനാലും അവര്‍ക്ക് സമാധാനം കണ്ടെത്തുവാന്‍ സാധിക്കാത്തതിനാലും നല്ലൊരു അവസരം വന്നുചേര്‍ന്നേക്കാം——ഒരാള്‍ സുവിശേഷം നീട്ടി ഇങ്ങനെ പറയുന്നു, "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക. നിനക്കു സമാധാനമുണ്ടാകും." അങ്ങനെ അറിയാതെത്തന്നെ, വളരെ സ്വഭാവികമായ സാഹചര്യങ്ങളില്‍, അവര്‍ ദൈവത്തില്‍ വിശ്വസിക്കുവാന്‍ തുടങ്ങുന്നു. അപ്പോള്‍ ഇത് ഒരുതരത്തിലുള്ള സാഹചര്യമല്ലേ? അവരുടെ കുടുംബത്തില്‍ സമാധാനമില്ല എന്നത് ദൈവം അവര്‍ക്കു നല്കിയ ഒരു കൃപയല്ലേ? മറ്റുകാരണങ്ങള്‍ കൊണ്ട് ദൈവത്തില്‍ വിശ്വസിക്കുന്ന ചിലരുമുണ്ട്. വിശ്വാസത്തിനു വ്യത്യസ്തകാരണങ്ങളും വ്യത്യസ്തവഴികളുമുണ്ട്. നിങ്ങളെ ദൈവവിശ്വാസത്തിലേക്കു കൊണ്ടുവരുന്നത് എന്തുകാരണമായാലും സത്യത്തില്‍ അത് ദൈവത്താല്‍ സജ്ജീകരിക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതുമാണ്. ആദ്യം ദൈവം നിന്നെ തെരഞ്ഞെടുക്കുന്നതിനും നിന്നെ അവിടുത്തെ കുടുംബത്തിലേക്കു കൊണ്ടുവരുന്നതിനും വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. ഇതാണ് ഓരോ വ്യക്തിക്കുമേലും ദൈവം വര്‍ഷിക്കുന്ന കൃപ.

ദൈവത്തിന്റെ പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍, അവസാനനാളുകളില്‍, മുമ്പ് ചെയ്തിരുന്നതുപോലെ അവിടുന്ന് കൃപയും അനുഗ്രഹങ്ങളും മനുഷ്യനുമേല്‍ വെറുതെ വര്‍ഷിക്കുന്നില്ല. മുന്നോട്ടുപോകുവാന്‍ അവിടുന്ന് മനുഷ്യനെ നിര്‍ബന്ധിക്കുന്നുമില്ല. പ്രവൃത്തിയുടെ ഈ ഘട്ടത്തില്‍, അവന്‍ അനുഭവിച്ച ദൈവത്തിന്റെ പ്രവൃത്തിയുടെ എല്ലാ വശങ്ങളില്‍ നിന്നും എന്താണ് മനുഷ്യന്‍ മനസ്സിലാക്കിയത്? മനുഷ്യന്‍ ദൈവത്തിന്റെ സ്നേഹവും അവിടുത്തെ വിധിയും ശാസനയും കണ്ടിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ ദൈവം മനുഷ്യനെ പരിപോഷിപ്പിക്കുകയും പിന്തുണയ്ക്കുകയും പ്രബുദ്ധനാക്കുകയും നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മനുഷ്യന്‍ പതുക്കെ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ അറിയുവാന്‍ തുടങ്ങുന്നു. അവിടുന്നു പറയുന്ന വാക്കുകലും അവിടുന്നു മനുഷ്യനു നല്‍കുന്ന സത്യവും അറിയുവാന്‍ തുടങ്ങുന്നു. മനുഷ്യന്‍ ബലഹീനനാകുമ്പോള്‍ അവന്‍ നിരാശനാകുമ്പോള്‍, അവനു പോകാന്‍ ഒരിടമില്ലാതാകുമ്പോള്‍ അവനെ ആശ്വസിപ്പിക്കുവാനും ഉപദേശിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ദൈവം തന്റെ വചനങ്ങള്‍ ഉപയോഗിക്കും. അപ്പോള്‍ മനുഷ്യന്‍ തന്റെ താഴ്ന്ന സ്ഥിതിയില്‍ നിന്നും പതുക്കെ ശക്തിപ്രാപിക്കുവാന്‍ തുടങ്ങുകയും നന്മയില്‍ ഉയര്‍ന്നു ദൈവത്തോട് സഹകരിക്കുവാന്‍ സന്നദ്ധനാകുകയും ചെയ്യും. പക്ഷേ മനുഷ്യന്‍ ദൈവത്തെ അനുസരിക്കാതിരിക്കുകയോ എതിര്‍ക്കുകയോ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ മനുഷ്യന്‍ തന്റെ ദുഷിപ്പു വെളിവാക്കുമ്പോള്‍ അവനെ ശാസിക്കുന്നതിലും ദണ്ഡിക്കുന്നതിലും ദൈവം ഒരു ദയവും കാണിക്കുകയില്ല. എന്നിരുന്നാലും മനുഷ്യന്റെ വിഡ്ഢിത്തത്തിനോടും അറിവില്ലായ്മയോടും ബലഹീനതയോടും പക്വതയില്ലായ്മയോടും ദൈവം സഹിഷ്ണുതയും ക്ഷമയും കാണിക്കും. ഈ രീതിയില്‍ ദൈവം മനുഷ്യനുവേണ്ടി ചെയ്യുന്ന എല്ലാ പ്രവൃത്തിയിലൂടെയും മനുഷ്യന്‍ പതുക്കെ പക്വത പ്രാപിക്കുകയും വളരുകയും ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ അറിയുവാന്‍ തുടങ്ങുകയും ചില സത്യങ്ങള്‍ അറിയുവാന്‍ തുടങ്ങുകയും എന്തെല്ലാം കാര്യങ്ങളാണ് നല്ലതെന്നും എന്തെല്ലാമാണ് ചീത്തയെന്നും അറിയുവാന്‍ തുടങ്ങുകയും തിന്മയെന്തെന്നും അന്ധകാരമെന്തെന്നും അറിയുവാന്‍ തുടങ്ങുകയും ചെയ്യുന്നു. എപ്പോഴും മനുഷ്യനെ ശാസിക്കുകയും ദണ്ഡിക്കുകയും ചെയ്യുക എന്ന ഏകസമീപനം മാത്രമല്ല ദൈവം സ്വീകരിക്കുന്നത്. എന്നാല്‍ അവിടുന്ന് എല്ലായ്പ്പോഴും സഹിഷ്ണുതയും ക്ഷമയും കാണിക്കുന്നുമില്ല. മറിച്ച്, ഓരോ വ്യക്തിക്കും വ്യത്യസ്തരീതികളില്‍, വ്യത്യസ്തഘട്ടങ്ങളില്‍ അവരുടെ വ്യത്യസ്ത സ്ഥിതിക്കും ആത്മശേഷിക്കുമനുസരിച്ചുള്ള ദാനങ്ങള്‍ ദൈവം നല്കുന്നു. അവിടുന്നു മനുഷ്യനുവേണ്ടി പല കാര്യങ്ങളും ചെയ്യുകയും വലിയ വിലയൊടുക്കുകയും ചെയ്യുന്നു. മനുഷ്യന്‍ ഇവയെപ്പറ്റിയോ വിലയെപ്പറ്റിയോ ഒന്നുമറിയുന്നില്ല. എന്നിരുന്നാലും പ്രവൃത്തിയില്‍, അവിടുന്നു ചെയ്യുന്നതെല്ലാം ഓരോ വ്യക്തിയിലും യഥാര്‍ഥത്തില്‍ നടപ്പിലാക്കുന്നു. ദൈവത്തിന്റെ സ്നേഹം പ്രായോഗികമാണ്: ദൈവത്തിന്റെ കൃപയിലൂടെ മനുഷ്യനെ ദുരന്തങ്ങളെ ഓരോന്നായി ഒഴിവാക്കുന്നു. ഈ സമയം മുഴുവന്‍ വീണ്ടും വീണ്ടും ദൈവം മനുഷ്യന്റെ ബലഹീനതകളോട് സഹിഷ്ണുത കാണിക്കുന്നു. ദൈവത്തിന്റെ വിധിയും ശാസനവും മനുഷ്യര്‍ക്ക് പതുക്കെ മനുഷ്യവര്‍ഗത്തിന്റെ ദുഷിപ്പിനെക്കുറിച്ചും പൈശാചികസത്തയെക്കുറിച്ചും അറിയുവാന്‍ ഇട നല്കുന്നു. ദൈവം മനുഷ്യനു നല്‍കുന്ന അവിടുത്തെ പ്രബുദ്ധതയും അവിടുത്തെ മാര്‍ഗ്ഗദര്‍ശനവുമെല്ലാം കൂടുതല്‍ കൂടുതല്‍ സത്യത്തിന്റെ സത്തയെ തിരിച്ചറിയുവാനും മനുഷ്യര്‍ക്ക് എന്താണ് വേണ്ടതെന്ന് കൂടുതലായി മനസ്സിലാക്കുവാനും അവര്‍ ഏതു മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടതെന്നും എന്തിനുവേണ്ടിയാണ് ജീവിക്കേണ്ടതെന്നും അവരുടെ ജീവിതത്തിന്റെ മൂല്യവും അര്‍ഥവും എന്താണെന്നും മുന്നോട്ടുള്ള വഴിയേ എങ്ങനെയാണ് നടക്കേണ്ടതെന്നും മനസ്സിലാക്കുവാനും മനുഷ്യവര്‍ഗത്തെ സഹായിക്കുന്നു. ദൈവം ചെയ്യുന്ന ഈ കാര്യങ്ങളെല്ലാം അവിടുത്തെ യഥാര്‍ഥ ഉദ്ദേശ്യത്തില്‍ നിന്നും വേര്‍പെടുത്താനാകാത്തതാണ്. എന്താണ് അപ്പോള്‍ ഈ ഉദ്ദേശ്യം? എന്തുകൊണ്ടാണ് മനുഷ്യനുമേലുള്ള തന്റെ പ്രവൃത്തി ചെയ്യുവാന്‍ ദൈവം ഈ രീതികള്‍ ഉപയോഗിക്കുന്നത്? എന്തുഫലമാണ് അവിടുന്ന് നേടുവാന്‍ ആഗ്രഹിക്കുന്നത്? മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ എന്താണ് അവിടുന്ന് മനുഷ്യനില്‍ കാണുവാന്‍ ആഗ്രഹിക്കുന്നത്? എന്താണ് അവിടുന്ന് മനുഷ്യനില്‍ നിന്നും നേടുവാന്‍ ആഗ്രഹിക്കുന്നത്? മനുഷ്യന്റെ ഹൃദയം പുനരുജ്ജീവിപ്പിക്കുവാന്‍ സാധിക്കും എന്നാണ് ദൈവം കാണുവാന്‍ ആഗ്രഹിക്കുന്നത്. മനുഷ്യനുമേല്‍ പ്രവര്‍ത്തിക്കുവാന്‍ അവിടുന്ന് ഉപയോഗിക്കുന്ന ഈ മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്റെ ഹൃദയത്തെ ഉണര്‍ത്തുവാനുള്ള, ആത്മാവിനെ ഉണര്‍ത്തുവാനുള്ള, അവന്‍ എവിടെനിന്ന് വന്നു മനസ്സിലാക്കുന്നതിന് അവനെ സഹായിക്കുവാനുള്ള, ദൈവത്തിന്റെ തുടച്ചയായ ശ്രമങ്ങളാണ്. ആരാണ് സൃഷ്ടാവെന്നും ആരെയാണ് അവന്‍ ആരാധിക്കേണ്ടതെന്നും എന്തുതരം മാര്‍ഗ്ഗത്തിലൂടെയാണ് അവന്‍ നടക്കേണ്ടതെന്നും എന്തുരീതിയിലാണ് മനുഷ്യന്‍ ദൈവത്തിനു മുമ്പില്‍ വരേണ്ടതെന്നും മനസ്സിലാക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു മാര്‍ഗ്ഗമാണ് അവ. മനുഷ്യന്റെ ഹൃദയത്തെ പതുക്കെ പുനരുജ്ജീവിപ്പിച്ച് മനുഷ്യനു ദൈവത്തിന്റെ ഹൃദയത്തെ അറിയുവാനും മനസ്സിലാക്കുവാനും അവിടുത്തെ പ്രവൃത്തിക്കുപിന്നിലെ വലിയ കരുതലും ചിന്തയും ഗ്രഹിക്കുവാനും ഉള്ള ഒരു മാര്‍ഗ്ഗമാണ് അത്. മനുഷ്യന്റെ ഹൃദയം പുനരുജ്ജീവിപ്പിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ പിന്നെയൊരിക്കലും നശിച്ച, ദുഷിച്ച ഒരു പ്രകൃതവുമായി ജീവിക്കുവാന്‍ ആഗ്രഹിക്കുന്നില്ല. പകരം ദൈവത്തെ തൃപ്തിപ്പെടുത്തുന്നതിനായി സത്യത്തെ പിന്തുടരുവാനാണ് അവന്‍ ആഗ്രഹിക്കുന്നത്. മനുഷ്യന്റെ ഹൃദയം ഉണര്‍ന്നുകഴിഞ്ഞാല്‍ മനുഷ്യനു തന്നെത്തന്നെ സാത്താനില്‍ നിന്നും പൂര്‍ണ്ണമായി വേര്‍പെടുത്താന്‍ സാധിക്കുന്നു. പിന്നെയൊരിക്കലും അവന്‍ സാത്താനാല്‍ ഉപദ്രവിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ കബളിപ്പിക്കപ്പെടുകയോ ഇല്ല. പകരം ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുവാനായി അവിടുത്തെ പ്രവൃത്തിയിലും അവിടുത്തെ വചനങ്ങളിലും മനുഷ്യനു മുന്‍കയ്യെടുത്തു സഹകരിക്കാം. അങ്ങനെ ദൈവഭയം നേടുകയും തിന്മയെ ഉപേക്ഷിക്കുകയും ചെയ്യാം. ഇതാണ് ദൈവത്തിന്റെ പ്രവൃത്തിയുടെ യഥാര്‍ഥ ഉദ്ദേശ്യം.

സാത്താന്റെ ദുഷ്ടതയെപ്പറ്റി നാം ഇപ്പോള്‍ നടത്തിയ ചര്‍ച്ച കേട്ടാല്‍ മനുഷ്യന്‍ വലിയ ദുഖത്തിനിടയിലാണ് ജീവിക്കുന്നത് എന്നും മനുഷ്യന്റെ ജീവിതം ദൗര്‍ഭാഗ്യങ്ങള്‍ നിറഞ്ഞതാണ് എന്നും എല്ലാവര്‍ക്കും തോന്നും. പക്ഷേ ഇപ്പോള്‍, ഞാന്‍ ദൈവത്തിന്‍റെ വിശുദ്ധിയെപ്പറ്റിയും അവിടുന്ന് മനുഷ്യനുമേല്‍ ചെയ്യുന്ന പ്രവൃത്തിയെപ്പറ്റിയും സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് അനുഭവപ്പെടുന്നത്? (വലിയ സന്തോഷം.) ദൈവം ചെയ്യുന്നതെല്ലാം, അവിടുന്ന് ശ്രദ്ധയോടെ മനുഷ്യനുവേണ്ടി സജ്ജീകരിക്കുന്നതെല്ലാം കുറ്റമറ്റതാണെന്ന് നമുക്കിപ്പോള്‍ കാണുവാന്‍ സാധിക്കും. ദൈവം ചെയ്യുന്നതെല്ലാം തെറ്റുകളില്ലാത്തതാണ്. അതായത് അവയില്‍ അപാകങ്ങളില്ല, കുറവുകളാരും ശരിപ്പെടുത്തേണ്ടതോ അവയെപ്പറ്റി ഉപദേശിക്കേണ്ടതോ അവയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതോ ഇല്ല. ദൈവം ഓരോ വ്യക്തിക്കും വേണ്ടി ചെയ്യുന്നതെല്ലാം തന്നെ സംശയത്തിനു വകയില്ലാത്തതാണ്. അവിടുന്ന് എല്ലാവരെയും കൈപിടിച്ചു നയിക്കുന്നു. ഓരോ നിമിഷവും നിന്നെ കാത്തുപരിപാലിക്കുന്നു. ഒരിക്കല്‍പ്പോലും അവിടുന്ന് നിന്നെ വിട്ടുപോയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലും ഇത്തരമൊരു പശ്ചാത്തലത്തിലും ആളുകള്‍ വളരുമ്പോള്‍, മനുഷ്യര്‍ സത്യത്തില്‍ ദൈവത്തിന്‍റെ ഉള്ളംകയ്യിലാണ് വളരുന്നതെന്ന് നമുക്ക് പറയുവാന്‍ സാധിക്കുമോ? (ഉവ്വ്.) അതുകൊണ്ട്, ഇപ്പോഴും നിങ്ങള്‍ക്കു നഷ്ടബോധം തോന്നുന്നുണ്ടോ? ഇപ്പോഴും നിങ്ങളിലാരെങ്കിലും നിരുല്‍സാഹിതരാണോ? ദൈവം മനുഷ്യരെ കൈവിട്ടു എന്നാര്‍ക്കെങ്കിലും തോന്നുന്നുണ്ടോ? (ഇല്ല.) അപ്പോള്‍ കൃത്യമായും ദൈവം എന്താണ് ചെയ്തത്? (അവിടുന്ന് മനുഷ്യവര്‍ഗത്തെ കാത്തുപരിപാലിച്ചു.) ദൈവം ചെയ്യുന്ന എല്ലാത്തിലും അവിടുന്നു നല്‍കുന്ന ചിന്തയും ശ്രദ്ധയും എല്ലാ ചോദ്യങ്ങള്‍ക്കും അപ്പുറമാണ്. എന്തിനധികം പറയുന്നു, തന്റെ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു വ്യവസ്ഥകളും വയ്ക്കാതെയാണ് എല്ലായ്പ്പോഴും ദൈവമങ്ങനെ ചെയ്തിട്ടുള്ളത്. നിനക്കു ദൈവത്തോട് വലിയ കൃതജ്ഞത തോന്നത്തക്കവിധം അവിടുന്ന് നിനക്കുവേണ്ടി ഒടുക്കുന്ന വില നിങ്ങളോരോരുത്തരും അറിഞ്ഞിരിക്കണം എന്നു ദൈവം ഒരിക്കലും ആവശ്യപ്പെട്ടില്ല. ദൈവം നിങ്ങളോടിത് എപ്പോഴെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? (ഇല്ല.) മനുഷ്യജീവിതത്തിന്‍റെ നീണ്ട ഗതിയില്‍ ഓരോ മനുഷ്യരും അനവധി അപകടപൂര്‍ണ്ണമായ അവസ്ഥകള്‍ നേരിടുകയും പ്രലോഭനങ്ങളെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. സാത്താന്‍ അതിന്‍റെ ദൃഷ്ടികള്‍ നിങ്ങള്‍ക്കുമേല്‍ ഉറപ്പിച്ച് നിനക്കരികില്‍ തന്നെ നില്‍ക്കുന്നുണ്ട് എന്നതാണ് ഇതിനു കാരണം. ദുരന്തം നിന്‍റെമേല്‍ പതിക്കുമ്പോള്‍ സാത്താന്‍ അതില്‍ ആഹ്ലാദിക്കുന്നു. നിനക്ക് അപകടം വരുമ്പോള്‍, ഒന്നും ശരിയാകാതെ വരുമ്പോള്‍, നീ അതിന്‍റെ വലയില്‍ കുടുങ്ങുമ്പോള്‍, സാത്താന്‍ ഇതെല്ലാം ആസ്വദിക്കുന്നു. ദൈവം ചെയ്യുന്നത് എന്താണെന്നുവച്ചാല്‍ ഓരോ നിമിഷത്തിലും അവിടുന്ന് നിന്നെ സംരക്ഷിക്കുന്നു. ഓരോ ദൗര്‍ഭാഗ്യത്തില്‍ നിന്നും നിന്നെ വഴിതിരിച്ചു വിടുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, മനുഷ്യനുള്ളതെല്ലാം——സമാധാനവും സന്തോഷവും, അനുഗ്രഹങ്ങളും വ്യക്തിസുരക്ഷയുമെല്ലാം——സത്യത്തില്‍ ദൈവത്തിന്‍റെ നിയന്ത്രണത്തിലാണ്. അവിടുന്ന് ഓരോ വ്യക്തിയുടെയും വിധി നിയന്ത്രിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു. പക്ഷേ ചില ആളുകള്‍ പറയുന്നതുപോലെ ദൈവത്തിനു തന്റെ സ്ഥാനത്തെപ്പറ്റി ഊതിവീര്‍പ്പിച്ച ഒരു ധാരണയുണ്ടോ? ദൈവം നിങ്ങളോട് ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ടോ, "ഞാനാണ് എല്ലാവരിലും മഹാനായവന്‍. എനിക്കാണ് നിങ്ങളുടെ മേല്‍ അധികാരം. നിങ്ങള്‍ എന്നോടു ദയക്കായി യാചിക്കണം. അനുസരണക്കേടിന് ശിക്ഷ മരണമായിരിക്കും." ഈ രീതിയില്‍ ദൈവമേപ്പോഴെങ്കിലും മനുഷ്യരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ? (ഇല്ല.) "മനുഷ്യവര്‍ഗ്ഗം ദുഷിച്ചതാണ്. അതുകൊണ്ട് ഞാനവരോട് എങ്ങനെയാണ് പെരുമാറുന്നത് എന്നതു വിഷയമല്ല. അവരോട് എങ്ങനെവേണമെങ്കിലും പെരുമാറാം. അവര്‍ക്കുവേണ്ടി വലിയ സജ്ജീകരണങ്ങളൊന്നും ഞാന്‍ ചെയ്യേണ്ട കാര്യമില്ല," എന്ന്‍ എപ്പോഴെങ്കിലും അവിടുന്ന് പറഞ്ഞിട്ടുണ്ടോ? ദൈവം ഈ രീതിയില്‍ ചിന്തിക്കുമോ? ദൈവം ഈ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? (ഇല്ല.) പകരം ദൈവം ഓരോ വ്യക്തിയോടും ആത്മാര്‍ഥതയോടും ഉത്തരവാദിത്തത്തോടും കൂടിയാണ് ഇടപെട്ടിട്ടുള്ളത്. നീ നിന്നോടുതന്നെ പെരുമാറുന്നതിലും ഉത്തരവാദിത്തതോടെയാണ് അവിടുന്ന് നിന്നോട് പെരുമാറുന്നത്. അങ്ങനെയല്ലേ? ദൈവം വെറുതെ സംസാരിക്കുന്നില്ല. തന്റെ ഉയര്ന്ന പദവിയില്‍ പൊങ്ങച്ചം കാണിക്കുകയോ നിസ്സാരമായി മനുഷ്യരെ ചതിക്കുകയോ ചെയ്യുന്നില്ല. പകരം ആത്മാര്‍ഥതയോടേയും നിശബ്ദമായും അവിടുന്ന് ചെയ്യേണ്ടതായിട്ടുള്ള പ്രവൃത്തികള്‍ ചെയ്യുന്നു. അവ മനുഷ്യനു അനുഗ്രഹങ്ങളും സമാധാനവും സന്തോഷവും നല്‍കുന്നു. മനുഷ്യനെ സമാധാനത്തോടെയും സന്തോഷത്തോടെയും ദൈവത്തിന്‍റെ ദൃഷ്ടിക്കു മുമ്പിലേക്കും അവിടുത്തെ കുടുംബത്തിലേക്കും കൊണ്ടുവരുന്നു. പിന്നെ അവര്‍ ദൈവത്തിനു മുമ്പില്‍ വസിക്കുകയും സാധാരണ യുക്തിയോടെയും ചിന്തയോടെയും അവിടുത്തെ രക്ഷ സ്വീകരിക്കുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം എപ്പോഴെങ്കിലും തന്റെ പ്രവൃത്തിയില്‍ മനുഷ്യനോടു തട്ടിപ്പു കാണിച്ചിട്ടുണ്ടോ? ആദ്യം മനുഷ്യനു കുറച്ചു സമ്മാനങ്ങള്‍ നല്കി പിന്നെ അവനുനേരേ മുഖം തിരിച്ചുകൊണ്ട് അവിടുന്ന് കപടമായ കാരുണ്യം പ്രകടിപ്പിച്ചിട്ടുണ്ടോ?(ഇല്ല.) ദൈവം എപ്പോഴെങ്കിലും ഒന്നുപറഞ്ഞിട്ട് മറ്റൊന്നു ചെയ്തിട്ടുണ്ടോ? ദൈവം എപ്പോഴെങ്കിലും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുകയും അവിടുത്തേക്ക് മനുഷ്യര്‍ക്കുവേണ്ടി ഒരു കാര്യം ചെയ്യാന്‍ സാധിക്കുമെന്നും അല്ലെങ്കില്‍ ഒരു കാര്യം ചെയ്യുവാന്‍ സഹായിക്കാമെന്നും വീമ്പിളക്കി പിന്നീട് അപ്രത്യക്ഷമായിട്ടുണ്ടോ? (ഇല്ല.) ദൈവത്തില്‍ ചതിയില്ല, തെറ്റില്ല. ദൈവം വിശ്വസ്തനാണ്. അവിടുന്ന് ചെയ്യുന്ന എല്ലാത്തിലും ദൈവം സത്യസന്ധനാണ്. മനുഷ്യര്‍ക്ക് ആശ്രയിക്കാവുന്ന ഒരേ ഒരാള്‍ ദൈവമാണ്. മനുഷ്യര്‍ക്ക് അവരുടെ ജീവിതവും അവര്‍ക്കുള്ളതായ എല്ലാം വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന ദൈവമാണ് അവിടുന്ന്. ദൈവത്തില്‍ ചതിയില്ലാത്തതുകൊണ്ട്, ദൈവമാണ് ഏറ്റവും സത്യസന്ധന്‍ എന്നു നമുക്കു പറയുവാന്‍ സാധിക്കുമോ? (ഉവ്വ്.) തീര്‍ച്ചയായും നമുക്കു സാധിക്കും! "സത്യസന്ധന്‍" എന്ന വാക്ക് വളരെ ദുര്‍ബലമാണെങ്കിലും ദൈവവുമായി ബന്ധിപ്പിക്കുമ്പോള്‍ വളരെ മാനുഷികമായി തോന്നുമെങ്കിലും നമുക്കു ഉപയോഗിക്കുവാന്‍ സാധിക്കുന്ന വേറേതു വാക്കാണ് ഉള്ളത്? അത്രത്തോളമാണ് മനുഷ്യഭാഷയുടെ പരിമിതികള്‍. ദൈവത്തെ "സത്യസന്ധന്‍" എന്നുവിളിക്കുന്നത് ഉചിതമല്ലെങ്കിലും, നമ്മേളതായാലും ഇപ്പോള്‍ തല്‍ക്കാലത്തേക്ക് ഈ വാക്ക് ഉപയോഗിക്കാം. ദൈവം വിശ്വസ്തനും സത്യസന്ധനുമാണ്. അതുകൊണ്ട് നമ്മളീ വശങ്ങളെപ്പറ്റി പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കുന്നത്? ദൈവവും മനുഷ്യനും തമ്മിലുള്ള വ്യത്യാസങ്ങളും ദൈവവും സാത്താനും തമ്മിലുള്ള വ്യത്യാസങ്ങളുമാണോ? അതെ. നമുക്കങ്ങനെ പറയാം. കാരണം സാത്താന്‍റെ ദുഷിച്ച പ്രകൃതത്തിന്റെ ഒരു കണിക പോലും ദൈവത്തില്‍ കാണുവാന്‍ സാധിക്കുകയില്ല. ഞാന്‍ പറഞ്ഞതു ശരിയല്ലേ? ആമേന്‍ പറയാമോ? (ആമേന്‍!) സാത്താന്റെ യാതൊരു തിന്‍മയും ദൈവത്തില്‍ പ്രകടമായി കാണുന്നില്ല. ദൈവം ചെയ്യുന്നതും വെളിപ്പെടുത്തുന്നതുമെല്ലാം പൂര്‍ണ്ണമായും മനുഷ്യനു ഉപകാരപ്രദവും മനുഷ്യനെ സഹായിക്കുന്നതും ജീവന്‍ തുളുമ്പുന്നതും മനുഷ്യനു പിന്തുടരാന്‍ ഒരു മാര്‍ഗവും പോകുവാന്‍ ഒരു ദിശയും നല്‍കുന്നതാണ്. ദൈവം ദുഷിച്ചവനല്ല. അതിലുപരി ദൈവമിപ്പോള്‍ ചെയ്യുന്നതെല്ലാം കണ്ടിട്ടു അവിടുന്ന് പരിശുദ്ധനാണെന്ന് നമുക്കു പറയാന്‍ സാധിക്കുമോ?(ഉവ്വ്.) ദൈവത്തിന് മനുഷ്യവര്‍ഗ്ഗത്തിന്റെ ദുഷിപ്പോ മനുഷ്യവര്‍ഗത്തിന്റെ ദുഷിച്ച പ്രകൃതമോ സാത്താന്‍റെ സത്തയോ ഇല്ലാത്തതിനാലും ദൈവത്തിന്റേതായ ഒന്നും ഈ കാര്യങ്ങളോട് ഒരു സാമ്യതയും പുലര്‍ത്താത്തതുകൊണ്ടും ഈ കാഴ്ചപ്പാടില്‍ നിന്നും ദൈവം പരിശുദ്ധനാണെന്ന് നമുക്ക് പറയുവാന്‍ സാധിക്കും. ദൈവം ഒരു ദുഷിപ്പും പ്രകടിപ്പിക്കുന്നില്ല.

ദൈവത്തിന്റെ വിശുദ്ധിയെ സംബന്ധിച്ച ചര്ച്ച നമ്മള്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ നിങ്ങള്‍ കേട്ടതിന്റെയും സ്വീകരിച്ചതിന്റെയുമെല്ലാം അടിസ്ഥാനത്തില്‍ നിങ്ങളിലാര്‍ക്കാണ് ദൈവത്തിന്റെ വിശുദ്ധി എന്താണെന്ന് പറയുവാന്‍ സാധിക്കുക? എന്താണ് ഞാനീ പറയുന്ന ദൈവത്തിന്‍റെ വിശുദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കൂ. ദൈവത്തിന്‍റെ വിശുദ്ധി എന്നുപറയുന്നത് അവിടുത്തെ സത്യസന്ധതയാണോ? ദൈവത്തിന്‍റെ വിശുദ്ധി എന്നുപറയുന്നത് അവിടുത്തെ വിശ്വസ്തതയാണോ? ദൈവത്തിന്‍റെ വിശുദ്ധി എന്നുപറയുന്നത് അവിടുത്തെ നിസ്വാര്‍ഥതയാണോ? അതവിടുത്തെ എളിമയാണോ? മനുഷ്യനോടുള്ള സ്നേഹമാണോ? ദൈവം സത്യവും ജീവനും മനുഷ്യനില്‍ ധാരാളമായി വര്‍ഷിക്കുന്നു——ഇതാണോ അവിടുത്തെ വിശുദ്ധി? (അതേ.) ദൈവം വെളിപ്പെടുത്തുന്നതെല്ലാം അതുല്യമാണ്. അത് ദുഷിക്കപ്പെട്ട മനുഷ്യര്‍ക്കുള്ളില്‍ നിലനില്‍ക്കുന്നില്ല. അതു മനുഷ്യര്‍ക്കിടയില്‍ കാണുവാനും സാധിക്കില്ല. സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്ന പ്രക്രിയക്കിടെ അതിന്റെ നേരിയ കണിക പോലും കാണുവാന്‍ സാധിക്കുകയില്ല. സാത്താന്‍റെ ദുഷിച്ച പ്രകൃതത്തിലോ അതിന്റെ സത്തയിലോ പ്രകൃതത്തിലോ അത് കാണുവാന്‍ സാധിക്കില്ല. ദൈവത്തിനുള്ളതെല്ലാം, ദൈവം ആയതെല്ലാം, അതുല്യമാണ്. ദൈവം തന്നെയായവനു മാത്രം സ്വന്തമാണ് ഈ സത്ത. നമ്മുടെ ചര്‍ച്ചയുടെ ഈ ഘട്ടത്തില്‍, ഞാനിപ്പോള്‍ വിവരിച്ചതുപോലെ വിശുദ്ധിയുള്ള ആരെയെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ?(ഇല്ല.) പ്രശസ്തരായവര്‍ക്കിടയിലോ മഹാന്‍മാര്‍ക്കിടയിലോ നിങ്ങള്‍ ആരാധിക്കുന്ന മനുഷ്യരുടെ വിഗ്രഹങ്ങള്‍ക്കിടയിലോ ഇതുപോലെ വിശുദ്ധിയുള്ള ആരെങ്കിലുമുണ്ടോ? (ഇല്ല.) അപ്പോള്‍ ദൈവത്തിന്‍റെ വിശുദ്ധി അതുല്യമാണെന്ന് നമ്മള്‍ പറയുമ്പോള്‍ അതൊരു അതിശയോക്തിയാണോ? (അല്ല.) തീര്‍ച്ചയായും അല്ല. കൂടാതെ ദൈവത്തിന്‍റെ വിശുദ്ധമായ അതുല്യതയ്ക്കു പ്രായോഗികമായ ഒരു വശം കൂടിയുണ്ട്. ഞാന്‍ ഇപ്പോള്‍ പറയുന്ന വിശുദ്ധിയും നിങ്ങള്‍ മുമ്പ് ഭാവനയില്‍ കണ്ടിരുന്ന, അല്ലെങ്കില്‍ ചിന്തിച്ചിരുന്ന, വിശുദ്ധിയും തമ്മില്‍ എന്തങ്കിലും വ്യത്യാസമുണ്ടോ? (ഉണ്ട്.) എത്രത്തോളമുണ്ട്? (വളരെയധികമുണ്ട്.) വിശുദ്ധിയെപ്പറ്റി സംസാരിക്കുമ്പോള്‍ പലപ്പോഴും മനുഷ്യര്‍ എന്താണ് ഉദ്ദേശിക്കുന്നത്? (ചില പുറമെയുള്ള പെരുമാറ്റങ്ങള്‍.) ഒരു പെരുമാറ്റമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യമോ വിശുദ്ധമാണ് എന്ന് ആളുകള്‍ പറയുമ്പോള്‍, അതവര്‍ക്ക് ശുദ്ധവും സന്തോഷപ്രദവുമായി അനുഭവപ്പെടുന്നു എന്നതുമാത്രമാണ് അതിന്‍റെ അര്‍ഥം. എന്തായാലും, ഈ കാര്യങ്ങള്‍ക്ക് വിശുദ്ധിയുടെ യഥാര്‍ഥ സത്തയില്ല——ഇതാണ് സിദ്ധാന്തത്തിന്‍റെ വശം. ഇതു കൂടാതെ, എന്താണ് ആളുകള്‍ മനസ്സില്‍ സ്വരൂപിച്ചിട്ടുള്ള “വിശുദ്ധി”യുടെ പ്രായോഗികവശം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അത് അധികവും അവര്‍ ഭാവനയില്‍ കാണുന്നതും അതാണെന്ന് വിധിക്കുന്നതുമല്ലേ? ഉദാഹരണത്തിന് ചില ബുദ്ധര്‍ പ്രവര്‍ത്തനനിരതരായിരിക്കുമ്പോള്‍ സമയത്ത് മരിച്ചുപോകുന്നു. അതായത് അവര്‍ ഇരുന്നുറങ്ങുമ്പോള്‍ ഈ ലോകം വെടിയുന്നു. അവര്‍ വിശുദ്ധരായി എന്നും സ്വര്‍ഗ്ഗം പൂകി എന്നും ചിലര്‍ പറയുന്നു. ഇതും ഭാവനയുടെ ഫലമാണ്. സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന ഒരു ദേവത വിശുദ്ധമാണെന്ന് വിശ്വസിക്കുന്ന വേറെ ചിലരുണ്ട്. സത്യത്തില്‍, "വിശുദ്ധം" എന്ന വാക്കിനെപ്പറ്റിയുള്ള മനുഷ്യരുടെ ധാരണ എല്ലായ്പ്പോഴും അടിസ്ഥാനപരമായി കാമ്പൊന്നുമില്ലാത്ത ഒരുതരം പൊള്ളയായ ഭാവനയും സിദ്ധാന്തവുമായിരുന്നു. അതിലുപരിയായി അതിനു വിശുദ്ധിയുടെ സത്തയുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. വിശുദ്ധിയുടെ സത്ത യഥാര്‍ഥ സ്നേഹമാണ്. പക്ഷേ അതിലുപരിയായി അത് സത്യത്തിന്റെ, നീതിയുടെ, പ്രകാശത്തിന്റെ സത്തയാണ്. "വിശുദ്ധി" എന്ന വാക്ക് ദൈവവുമായി ബന്ധപ്പെടുത്തുമ്പോള്‍ മാത്രമേ ഉചിതമാകുന്നുള്ളൂ. മനുഷ്യന്‍ ഇതു മനസ്സിലാക്കണം. ഇപ്പോള്‍ മുതല്‍ നാം ദൈവത്തിനായി മാത്രമേ "വിശുദ്ധം" എന്ന വാക്ക് ഉപയോഗിക്കുകയുള്ളൂ. അതല്ലേ ശരി. (അതെ)

നമുക്കിപ്പോള്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ സാത്താന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളിലേക്ക് തിരിച്ചുപോയി അവയെപ്പറ്റി സംസാരിക്കാം. ദൈവം മനുഷ്യനുമേല്‍ പ്രവര്‍ത്തിക്കുന്ന, നിങ്ങല്‍ക്കെല്ലാവര്‍ക്കും അനുഭവിച്ചറിയാവുന്ന വിവിധ രീതികളെക്കുറിച്ച് നമ്മളിപ്പോള്‍ സംസാരിച്ചു. അതുകൊണ്ട് വളരെ വിശദമായി ഞാന്‍ സംസാരിക്കില്ല. പക്ഷേ നിങ്ങളുടെ ഹൃദയങ്ങളില്‍ എന്തെല്ലാം സൂത്രങ്ങളും തന്ത്രങ്ങളുമാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്നത് എന്നതിനെപ്പറ്റി അവ്യക്തതയുണ്ടാകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടായിരിക്കില്ല. ഞാന്‍ ഇതിനെപ്പറ്റി വീണ്ടും സംസാരിക്കുന്നത് ഉപകാരപ്രദമായിരിക്കില്ലേ? (ഉവ്വ്.) നിങ്ങള്‍ക്കിതിനെപ്പറ്റി പഠിക്കുവാന്‍ ആഗ്രഹമുണ്ടോ? ഒരുപക്ഷേ നിങ്ങളില്‍ ചിലര്‍ ചോദിച്ചേക്കാം: "എന്തിനാണ് സാത്താനെപ്പറ്റി വീണ്ടും സംസാരിക്കുന്നത്? സാത്താനെപ്പറ്റി പരമര്‍ശിക്കുന്ന മാത്രയില്‍ നാം കോപാകുലരാകുന്നു. അതിന്റെ പേരുകേള്‍ക്കുമ്പോള്‍ നമ്മളാകെ അസ്വസ്ഥരാകുന്നു." അതുനിങ്ങളെ എത്ര അസ്വസ്ഥരാക്കിയാലും സത്യങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കണം. ഈ കാര്യങ്ങള്‍ വ്യക്തമായി പറയുകയും മനുഷ്യനു മനസ്സിലാകുന്നതിനുവേണ്ടി വ്യക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ മനുഷ്യനു സാത്താന്‍റെ സ്വാധീനത്തില്‍ നിന്നും ശരിക്കും വിട്ടുപോകുവാന്‍ സാധിക്കുകയില്ല.

സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന അഞ്ചുവഴികളാണ് നമ്മള്‍ മുമ്പ് ചര്‍ച്ച ചെയ്തത്. അതില്‍ സാത്താന്റെ തന്ത്രങ്ങളും ഉള്‍പ്പെടുന്നു. സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വഴികള്‍ പുറമെയുള്ള പാളി മാത്രമാണ്. കൂടുതല്‍ കുടിലമായ തന്ത്രങ്ങള്‍ ഈ പാളിക്കുകീഴെ ഒളിഞ്ഞിരിക്കുന്നു. ഇതുപയോഗിച്ചാണ് സാത്താന്‍ തന്റെ ലക്ഷ്യങ്ങള്‍ നേടുന്നത്. (അതു ചതിക്കുകയും വശീകരിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നു.) ഈ തന്ത്രങ്ങളില്‍ എത്ര നിങ്ങള്‍ക്ക് എണ്ണുവാന്‍ കഴിയും അത്രയും നിങ്ങള്‍ അടുത്തെത്തിക്കഴിഞ്ഞു. നിങ്ങള്‍ സാത്താനാല്‍ ആഴത്തില്‍ ദ്രോഹിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങള്‍ക്ക് ഈ കാര്യത്തില്‍ ശക്തമായ വികാരങ്ങളുണ്ട് എന്നും തോന്നുന്നു. (അത് പുറംപകിട്ടുള്ള ഭാഷണവും ഉപയോഗിക്കുന്നു. ആളുകളെ സ്വാധീനിക്കുകയും നിര്‍ബന്ധപൂര്‍വ്വം അവരെ വരുതിയിലാക്കുകയും

ചെയ്യുന്നു.) നിര്‍ബന്ധപൂര്‍വമായ വരുതിയിലാക്കല്‍--ഇതു പ്രത്യേകിച്ചും ആഴത്തിലുള്ള ഒരു മുദ്ര പതിപ്പിക്കുന്നു. സാത്താന്റെ നിര്‍ബന്ധപൂര്‍വ്വമായ വരുത്തിയിലാക്കലിനെ ആളുകള്‍ക്ക് ഭയമാണ്. അല്ലേ? മറ്റേതെങ്കിലും തന്ത്രങ്ങളുണ്ടോ? (അത് മനുഷ്യരെ ആക്രമിച്ച് അപകടപ്പെടുത്തുന്നു. അവരെ ഭീഷണിപ്പെടുത്തുകയും ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കുകയും അസത്യം പറയുകയും ചെയ്യുന്നു.) അതിന്റെ പ്രവൃത്തികളുടെ സത്ത അസത്യമാണ്. നിന്നെ ചതിക്കുവാന്‍ വേണ്ടിയാണ് സാത്താന്‍ അസത്യം പറയുന്നത്. എന്താണ് സാത്താന്‍റെ അസത്യത്തിന്റെ സ്വഭാവം? അസത്യം പറയുക എന്നാല്‍ ചതി തന്നെയല്ലേ? നുണ പറയുന്നതിന്റെ ലക്ഷ്യം യഥാര്‍ഥത്തില്‍ നിങ്ങളെ ചതിക്കുക എന്നതാണ്. മറ്റെന്തെങ്കിലും സൂത്രങ്ങളുണ്ടോ? നിങ്ങള്‍ക്കറിയാവുന്ന സാത്താന്‍റെ തന്ത്രങ്ങളെല്ലാം ഏതൊക്കെയാണെന്ന് എന്നോടു പറയൂ. (അത് പ്രലോഭിപ്പിക്കുന്നു, അപകടപ്പെടുത്തുന്നു, കാഴ്ചയില്ലാതാക്കുകയും ചതിക്കുകയും ചെയ്യുന്നു.) ചതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കുമുള്ള നിലപാട് ഒന്നാണ് അല്ലേ? (അത് മനുഷ്യനെ നിയന്ത്രിക്കുന്നു, അവനെ ഭയപ്പെടുത്തുന്നു. ദൈവത്തില്‍ വിശ്വസിക്കുന്നതില്‍ നിന്നും അവനെ തടയുന്നു.) നിങ്ങള്‍ പറയുന്ന കാര്യങ്ങളുടെ മൊത്തത്തിലുള്ള അര്‍ഥം എനിക്കറിയാം. അത് നല്ലതാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതിനെപ്പറ്റി എന്തെങ്കിലും അറിയാം. അതുകൊണ്ട് നമുക്കീ തന്ത്രങ്ങളെ ഒന്നു സംഗ്രഹിക്കാം.

മനുഷ്യനെ ദുഷിപ്പിക്കുവാനായി സാത്താന്‍ ഉപയോഗിക്കുന്ന ആറു പ്രാഥമിക തന്ത്രങ്ങളുണ്ട്.

ഒന്നാമത്തേത് നിയന്ത്രിക്കലും നിര്‍ബന്ധിക്കലുമാണ്. എന്നുവച്ചാല്‍ നിന്റെ ഹൃദയത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി സാത്താന്‍ സാധ്യമായ എല്ലാം ചെയ്യും. എന്താണ് "നിര്‍ബന്ധിക്കല്‍" എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? നീ അതിനെ അനുസരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങളെപ്പറ്റി ഓര്‍മിപ്പിച്ച് ഭീഷണിയും ബലപ്രയോഗതന്ത്രങ്ങളും ഉപയോഗിച്ച് അനുസരിക്കുവാന്‍ നിന്നെ നിര്‍ബന്ധിക്കുക എന്നതാണത്. ഭയം മൂലം നിങ്ങളതിനെ എതിര്‍ക്കുവാന്‍ ധൈര്യപ്പെടുന്നില്ല. അതുകൊണ്ട് നീ അതിനു കീഴ്പ്പെടുന്നു.

രണ്ടാമത്തേതു ചതിയും കുതന്ത്രങ്ങളുമാണ്. എന്താണ് "ചതിയും കുതന്ത്രവും" എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? സാത്താന്‍ കഥകളും നുണകളും കെട്ടിച്ചമച്ച് തന്ത്രം പ്രയോഗിച്ച് അവ നിങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കുന്നു. മനുഷ്യന്‍ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് അതൊരിക്കലും പറയുന്നില്ല. നിങ്ങള്‍ ദൈവത്താലല്ല സൃഷ്ടിക്കപ്പെട്ടത് എന്നും അതു നേരെ പറയുന്നില്ല. അത് "ദൈവം" എന്ന വാക്കേ ഉപയോഗിക്കുന്നില്ല. പകരമായി മറ്റെന്തോ ഉപയോഗിച്ച് അതിനെവച്ചു നിങ്ങളെ ചതിക്കുന്നു. അങ്ങനെവരുമ്പോള്‍ ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി അടിസ്ഥാനപരമായി നിങ്ങള്‍ക്കൊരു ധാരണയും ഉണ്ടായിരിക്കുകയില്ല. തീര്‍ച്ചയായും ഈ "തന്ത്രത്തിന്" ഒന്നല്ല, പല വശങ്ങളുണ്ട്.

മൂന്നാമത്തേത് വിശ്വാസപ്രമാണങ്ങളെ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുകയാണ്. എന്തു വിശ്വാസപ്രമാണങ്ങളാണ് ആളുകളില്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നത്? മനുഷ്യന്റെ സ്വന്തം ഇഷ്ടപ്രകാരമാണോ ഇതു ചെയ്യുന്നത്? മനുഷ്യന്റെ സമ്മതത്തോടെയാണോ ഇതു ചെയ്യുന്നത്? (അല്ല.) നീ സമ്മതം നല്‍കുന്നില്ലെങ്കില്‍ കൂടിയും നിനക്ക് അതില്‍ ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ല. നിന്റെ അറിവില്ലായ്മയില്‍ സാത്താന്‍ തെറ്റായ വിശ്വാസപ്രമാണങ്ങള്‍ നിന്നില്‍ അടിച്ചേല്‍പ്പിക്കുന്നു. അതിന്റെ ചിന്തയെയും ജീവിതനിയമങ്ങളെയും അതിന്റെ സത്തയേയും നിന്റെ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു.

നാലാമത്തേത് വിരട്ടലും സന്തോഷിപ്പിക്കലുമാണ്. എന്നുപറഞ്ഞാല്‍ അതിനെ നിങ്ങള്‍ സ്വീകരിക്കുവാനും അനുഗമിക്കുവാനും സേവിക്കുവാനും വേണ്ടി സാത്താന്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. അതിന്റെ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി അതെന്തും ചെയ്യും. പാപം ചെയ്യുവാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് അതു ചിലപ്പോള്‍ ചെറിയ സഹായങ്ങള്‍ നിങ്ങള്‍ക്ക് ചെയ്തുതരുന്നു. നീ അതിനെ അനുഗമിച്ചില്ലെങ്കില്‍ അതു നിന്നെ കഷ്ടപ്പെടുത്തുകയും നിന്നെ ശിക്ഷിക്കുകയും നിന്നെ ആക്രമിക്കുവാനും കെണിയില്‍പ്പെടുത്തുവാനും പല വഴികളും പ്രയോഗിക്കുകയും ചെയ്യുന്നു.

അഞ്ചാമത്തേതു ചതിയും തളര്‍ത്തലുമാണ്. "ചതിയും തളര്‍ത്തലും" സംഭവിക്കുന്നത് സാത്താന്‍ മനുഷ്യന്റെ ലൗകീകമായ അവസ്ഥയെ, ജീവിതങ്ങളെ, ഭാവിയെ പരിഗണിക്കുന്നു എന്നു കാണിക്കുവാന്‍ മനുഷ്യരുടെ ധാരണകളോട് യോജിക്കുന്ന ചില മധുരതരമായ വാക്കുകളും ആശയങ്ങളും പ്രയോഗിക്കുമ്പോഴാണ്. സത്യത്തില്‍ അതിന്റെ ലക്ഷ്യം നിങ്ങളെ പറ്റിക്കുക എന്നതുമാത്രമാണ്. അതിനുശേഷം നിന്നെ തളര്‍ത്തുന്നു. അപ്പോള്‍ നിനക്ക് എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും അറിയുന്നില്ല. നിങ്ങള്‍ സ്വയമറിയാതെ ചതിക്കപ്പെടുകയും അങ്ങനെ അതിന്റെ നിയന്ത്രണത്തില്‍ വരികയും ചെയ്തിരിക്കുന്നു.

ആറാമത്തേത് ശരീരവും മനസ്സും നശിപ്പിക്കലാണ്. മനുഷ്യന്റെ ഏതുഭാഗമാണ് സാത്താന്‍ നശിപ്പിക്കുന്നത്? (മനുഷ്യന്റെ മനസ്സും മുഴുവന്‍ സ്വത്വവും). സാത്താന്‍ നിന്റെ മനസ്സിനെ നശിപ്പിച്ച് എതിര്‍ക്കുവാന്‍ നിന്നെ അശക്തനാക്കുന്നു. എന്നുവച്ചാല്‍, കുറച്ചുകുറച്ചായി നിന്റെ സമ്മതമില്ലാതെ നിന്റെ ഹൃദയത്തെ സാത്താന്‍ അതിലേക്കു തിരിക്കുന്നു. അത് എല്ലാ ദിവസവും ഇക്കാര്യങ്ങള്‍ നിന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്നു. നിന്നെ സ്വാധീനിക്കാനും മെരുക്കിയെടുക്കാനും അത് ഓരോ ദിവസവും ഈ ആശയങ്ങളും സംസ്കാരങ്ങളും ഉപയോഗിക്കുന്നു. നിന്റെ ഇച്ഛയെ പതിയെ പതിയെ കീഴ്പ്പെടുത്തി സാവകാശം ഒരു നല്ല മനുഷ്യനായിരിക്കണം എന്ന നിന്‍റെ ആഗ്രഹത്തെ അതില്ലാതാക്കുന്നു. പിന്നെ നീ “നീതിക്കു”വേണ്ടി നിലകൊള്ളുവാന്‍ ആഗ്രഹിക്കുന്നില്ല. അറിയാതെ, ഒഴുക്കിനെതിരെ നീന്തുവാനുള്ള മനശ്ശക്തി നിനക്കില്ലാതാകുന്നു. പകരം നീ ഒഴുക്കിനൊപ്പം നീന്തുന്നു. "നശിപ്പിക്കല്‍" എന്നുവച്ചാല്‍ സാത്താന്‍ മനുഷ്യരെ പീഡിപ്പിക്കുന്നു. അങ്ങനെ അവര്‍ മനുഷ്യരല്ലാതാകുന്നു. സ്വന്തം നിഴലുകള്‍ മാത്രമാകുന്നു. അപ്പോഴാണ് സാത്താന്‍ ചാടിവീണ് അവരെ പിടിക്കുകയും അവരെ ഭക്ഷണമാക്കുകയും ചെയ്യുന്നത്.

ഈ തന്ത്രങ്ങളിലൊരോന്നും മനുഷ്യനെ ദുഷിപ്പിക്കുവാനും എതിര്‍ക്കുന്നതിന് അവനെ അശക്തനാക്കുവാനും സാത്താന്‍ ഉപയോഗിക്കുന്നു. ഇവയിലേതു വേണമെങ്കിലും മനുഷ്യനെ മരണത്തിലേക്ക് നയിക്കാം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സാത്താന്‍ ചെയ്യുന്നതെന്തും അത് പ്രയോഗിക്കുന്ന ഏതു തന്ത്രവും നിങ്ങള്‍ നശിക്കുന്നതിനു കാരണമാകുകയും നിന്നെ സാത്താന്റെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരികയും നിന്നെ തിന്‍മയുടെയും പാപത്തിന്റെയും ചതുപ്പില്‍പ്പെടുത്തുകയും ചെയ്യാം. മനുഷ്യനെ ദുഷിപ്പിക്കുവാന്‍ വേണ്ടി സാത്താന്‍ പ്രയോഗിയ്ക്കുന്ന തന്ത്രങ്ങള്‍ അങ്ങനെയുള്ളതാണ്.

സാത്താന്‍ തിന്‍മയാണെന്ന് നമുക്ക് പറയാം. പക്ഷേ ഇതുറപ്പിക്കുന്നതിന് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ എന്തെല്ലാമാണെന്നും അതെന്തെല്ലാം പ്രകൃതങ്ങളും സത്തകളുമാണ് മനുഷ്യനു നല്‍കുന്നതെന്നും നമ്മളപ്പോഴും പരിശോധിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്കെല്ലാം ഇതിനെപ്പറ്റി കുറച്ചറിയാം. അതുകൊണ്ട് സംസാരിക്കൂ. എന്താണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നതിന്റെ പരിണതഫലങ്ങള്‍? ഏതു ദുഷിച്ച പ്രകൃതങ്ങളാണ് അവ പ്രകടമാക്കുന്നതും അനാവരണം ചെയ്യുന്നതും? (അഹങ്കാരവും ധാര്‍ഷ്‌ട്യവും സ്വാര്‍ഥതയും നിന്ദ്യതയും കൗശലവും ചതിയും വഞ്ചനയും അസൂയയും മനുഷ്യത്വത്തിന്റെ പൂര്‍ണ്ണമായ അഭാവവും.). മുഴുവനായെടുത്താല്‍ അവര്‍ക്ക് മനുഷ്യത്വമില്ല എന്നു നമുക്ക് പറയുവാന്‍ സാധിക്കും. ഇപ്പോള്‍ മറ്റു സഹോദരന്മാരും സഹോദരിമാരും സംസാരിക്കട്ടെ. (ഒരിക്കല്‍ മനുഷ്യന്‍ സാത്താനാല്‍ ദുഷിക്കപ്പെട്ടാല്‍, അവര്‍ സാധാരണയായി അഹങ്കാരികളും അഭിമാനികളും ആത്മരതിക്കാരും പൊങ്ങച്ചക്കാരും അത്യാഗ്രഹികളും സ്വാര്‍ഥരും ആയിത്തീരുന്നു. ഇവയാണ് ഏറ്റവും ഗൗരവതരമായ പ്രശ്നങ്ങള്‍ എന്നെനിക്കു തോന്നുന്നു.)(മനുഷ്യര്‍ സാത്താനാല്‍ ദുഷിക്കപ്പെട്ടു കഴിഞ്ഞാല്‍ ഭൗതീകവസ്തുക്കളും നേട്ടങ്ങളും സ്വന്തമാക്കുവാനുള്ള പ്രയത്നങ്ങളില്‍ നിന്നും ഒന്നുമവരെ തടയുന്നില്ല.) അവര്‍ക്ക് ദൈവത്തോട് വിരോധമുണ്ടാകുകയും അവിടുത്തെ എതിര്‍ക്കുകയും അനുസരിക്കാതിരിക്കുകയും വരെ ചെയ്യുന്നു. മനുഷ്യനുണ്ടായിരിക്കേണ്ട മനസ്സാക്ഷിയും യുക്തിയും അവര്‍ക്ക് നഷ്ടമാകുന്നു.) നിങ്ങള്‍ പറഞ്ഞതെല്ലാം അടിസ്ഥാനപരമായി ഒന്നു തന്നെയാണ്, ചില നിസ്സാരമായ വ്യത്യാസങ്ങളൊഴികെ. നിങ്ങളില്‍ ചിലര്‍ ചെറിയ വിശദാംശങ്ങള്‍ കൂടുതലായി കൂട്ടിച്ചേര്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ ദുഷിക്കപ്പെട്ട മനുഷ്യരില്‍ ഏറ്റവും പ്രകടമായി കാണുന്നത് അഹന്ത, ചതി, അസൂയ, സ്വാര്‍ഥത എന്നിവയാണ്. എന്നിരുന്നാലും നിങ്ങളെല്ലാവരും ഒരു കാര്യം വിട്ടുപോയി. മനുഷ്യര്‍ക്ക് മനസ്സാക്ഷിയില്ല. അവര്‍ക്ക് യുക്തിയും മനുഷ്യത്വവും നഷ്ടമായിരിക്കുന്നു--പക്ഷേ നിങ്ങളാരും പരമര്‍ശിക്കാത്ത വളരെ പ്രധാനപ്പെട്ട വേറൊരു കാര്യമുണ്ട്. അതാണ് "വിശ്വാസവഞ്ചന". സാത്താനാല്‍ ദുഷിക്കപ്പെടുന്ന ഏതു മനുഷ്യനിലുമുള്ള ഈ പ്രകൃതങ്ങളുടെ ആത്യന്തികമായ പരിണതഫലം ദൈവത്തോടുള്ള വിശ്വാസവഞ്ചനയാണ്. ദൈവം മനുഷ്യരോട് എന്തുപറഞ്ഞാലും അവരില്‍ എന്തു പ്രവൃത്തി ചെയ്താലും സത്യമാണെന്ന് അവര്‍ക്കറിയുന്നതിനു അവര്‍ ചെവി കൊടുക്കുന്നില്ല. അതായത്, അവരിപ്പോള്‍ ദൈവത്തെ അംഗീകരിക്കുന്നില്ല. അവര്‍ അവിടുത്തോട് വിശ്വാസവഞ്ചന കാണിക്കുന്നു. ഇതാണ് സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുന്നതിന്റെ പരിണതഫലം. മനുഷ്യന്റെ എല്ലാ ദുഷിച്ച പ്രകൃതങ്ങളെ സംബന്ധിച്ചും ഇത് ശരിയാണ്. സാത്താന്‍ മനുഷ്യനെ ദുഷിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന വഴികളില്‍--മനുഷ്യന്‍ നേടുന്ന വിജ്ഞാനം, അവര്‍ക്കറിയുന്ന ശാസ്ത്രം, അന്ധവിശ്വാസങ്ങളെയും പരമ്പരാഗത സംസ്കാരങ്ങളെക്കുറിച്ചും അവര്‍ക്കുള്ള ധാരണ, അതുപോലെ സാമൂഹിക പ്രവണതകള്‍--മനുഷ്യനു നീതിപൂര്‍ണ്ണമായത്തേത് അല്ലാതത്തേത് എന്നു വിവേചിച്ചറിയുവാന്‍ ഉപയോഗിക്കാവുന്ന എന്തെങ്കിലും ഇവയിലുണ്ടോ? എന്താണ് വിശുദ്ധമെന്നും എന്താണ് ദുഷിച്ചതെന്നും അറിയുവാന്‍ മനുഷ്യനെ സഹായിക്കുന്ന എന്തെങ്കിലുമുണ്ടോ? ഈ കാര്യങ്ങള്‍ അളക്കുവാന്‍ കഴിയുന്ന അളവുകോലുകള്‍ എന്തെങ്കിലുമുണ്ടോ? (ഇല്ല.) മനുഷ്യനെ സഹായിക്കുവാന്‍ സാധിക്കുന്ന ഒരളവുകോലുകളും ഒരു അടിസ്ഥാനവുമില്ല. മനുഷ്യര്‍ക്ക് "പരിശുദ്ധം" എന്ന വാക്ക് പരിചിതമാകുമെങ്കിലും ശരിക്കും എന്താണ് പരിശുദ്ധമെന്ന് അറിയുവാന്‍ കഴിയുന്ന ആരുമില്ല. അപ്പോള്‍ സാത്താന്‍ മനുഷ്യനു നല്‍കുന്ന ഈ കാര്യങ്ങള്‍ സത്യമറിയുവാന്‍ അവനെ സഹായിക്കുമോ? കൂടുതല്‍ മനുഷ്യത്വത്തോടെ ജീവിക്കുവാന്‍ അത് മനുഷ്യനെ സഹായിക്കുമോ? ദൈവത്തെ കൂടുതലായി ആരാധിക്കുന്ന തരത്തില്‍ ജീവിക്കുന്നതിന് മനുഷ്യനെ സഹായിക്കുവാന്‍ അവയ്ക്കു സാധിക്കുമോ? (ഇല്ല.) അവയ്ക്കു ദൈവത്തെ ആരാധിക്കുന്നതിനോ സത്യം മനസ്സിലാക്കുന്നതിനോ മനുഷ്യനെ സഹായിക്കുന്നതിനോ പരിശുദ്ധിയും തിന്‍മയും എന്താണെന്നറിയുവാന്‍ മനുഷ്യനെ സഹായിക്കുന്നതിനോ അവയ്ക്കു സാധിക്കുകയില്ല. അതേസമയം മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ നാശോന്മുഖനാകുകയും കൂടുതല്‍ കൂടുതല്‍ ദൈവത്തില്‍ നിന്നകലുകയും ചെയ്യുന്നു. ഈ കാരണം കൊണ്ടാണ് സാത്താന്‍ ദുഷ്ടനാണ് എന്നു നമ്മള്‍ പറയുന്നത്. സാത്താന്റെ ഇത്രയധികം ദുര്‍ഗുണങ്ങളെക്കുറിച്ച് വിശദമായി പഠിച്ചിട്ട് അതിന്റെ ഗുണങ്ങളിലോ അല്ലെങ്കില്‍ അതിന്റെ സത്തയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയിലോ സാത്താനില്‍ പരിശുദ്ധിയുടെ എന്തെങ്കിലും ഒരു ലാഞ്ചന കണ്ടോ? (ഇല്ല ) .അത്രയും ഉറപ്പാണ്. അപ്പോള്‍ സാത്താന്റെ സത്തയുടെ ഏതെങ്കിലുമൊരു ഭാഗം ദൈവത്തിനോട് സാദൃശ്യം വഹിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയോ? (ഇല്ല.). അതുകൊണ്ടിപ്പോള്‍ ഞാന്‍ നിങ്ങളോടു ചോദിക്കുവാന്‍ ആഗ്രഹിക്കുന്നു: നിങ്ങളുടെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍, എന്താണ് കൃത്യമായും ദൈവത്തിന്റെ പരിശുദ്ധി? ആദ്യമേ തന്നെ എന്തുമായി ബന്ധപ്പെടുത്തിയാണ് "ദൈവത്തിന്റെ പരിശുദ്ധി" എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത്? ദൈവത്തിന്റെ സത്തയുമായി ബന്ധപ്പെടുത്തിയാണോ? അതോ അവിടുത്തെ പ്രകൃതത്തിന്റെ ഏതെങ്കിലും വശവുമായി ബന്ധപ്പെടുത്തിയാണോ? ദൈവത്തിന്‍റെ സത്തയുമായി ബന്ധപ്പെടുത്തിയാണ് അവ പറയുന്നത്. നാം ഉദ്ദേശിക്കുന്ന വിഷയം ചര്ച്ച ചെയ്യുന്ന വിഷയത്തെ സമീപിക്കുവാന്‍ ഉതകുന്ന ഒരു നിലപാട് വ്യക്തമായി നാം തിരിച്ചറിയേണ്ടതുണ്ട്. ദൈവത്തിന്റെ സത്തയുമായി ബന്ധപ്പെട്ടാണ് ഈ വാക്കുകള്‍ പറയുന്നത്. ആദ്യം തന്നെ, സാത്താന്റെ ദുഷ്ടതയെ നാം ദൈവത്തിന്റെ സത്തയ്ക്ക് വൈപരീത്യമായി ഉപയോഗിച്ചു. അപ്പോള്‍ സാത്താന്റെ സത്ത എന്തെങ്കിലും നീ ദൈവത്തില്‍ കണ്ടുവോ? മനുഷ്യവര്‍ഗത്തിന്റെ സത്തയോ? (ഇല്ല, ഞങ്ങള്‍ കണ്ടില്ല. ദൈവം അഹങ്കാരിയല്ല, സ്വാര്‍ഥനല്ല. അവിടുന്ന് വിശ്വാസവഞ്ചന ചെയ്യുന്നില്ല. ഇതില്‍ നിന്നും ദൈവത്തിന്റെ വിശുദ്ധസത്ത വെളിപ്പെട്ടിരിക്കുന്നതായി നമുക്കു കാണാം.) മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കുവാനുണ്ടോ? (സാത്താന്റെ ദുഷിച്ച പ്രകൃതത്തെ ദൈവം അറിയുന്നില്ല. സാത്താനുള്ളതെല്ലാം മുഴുവനായും ചീത്തയാണ്. അതേസമയം ദൈവത്തിനു നല്ലതല്ലാതെ മറ്റൊന്നുമില്ല. ദൈവം എപ്പോഴും നമ്മള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ നമ്മുടെ ജീവിതത്തിലുടനീളം ഇന്നുവരെ നമ്മെ വീക്ഷിച്ചുകൊണ്ട്, നമ്മെ സംരക്ഷിച്ചുകൊണ്ട് നമുക്കരികില്‍ ഉണ്ടായിരുന്നു എന്നു നമുക്കു കാണാം, പ്രത്യേകിച്ചും നമ്മള്‍ ആശയക്കുഴത്തില്‍ പ്പെട്ടിരുന്നപ്പോഴും നമുക്കു വഴി തെറ്റിയപ്പോഴും. ദൈവത്തില്‍ വഞ്ചനയില്ല, ചതിയില്ല. അവിടുന്ന് വ്യക്തമായും സ്പഷ്ടമായും സംസാരിക്കുന്നു. ഇതും ദൈവത്തിന്റെ യഥാര്‍ഥസത്തയാണ്.) വളരെ നന്നായിരിക്കുന്നു! (സാത്താന്റെ ദുഷിച്ച പ്രകൃതമൊന്നും തന്നെ നമുക്കു ദൈവത്തില്‍ കാണുവാന്‍ സാധിക്കുകയില്ല. തട്ടിപ്പില്ല, മേനി പറച്ചിലില്ല, ചതിയില്ല.) മനുഷ്യനു വിശ്വസിക്കാവുന്ന ഒരേ ഒരാള്‍ ദൈവമാണ്. ദൈവം വിശ്വസ്തനും ആത്മാര്‍ഥതയുള്ളവനുമാണ്. ദൈവം ആളുകളോട് സത്യസന്ധരായിരിക്കുവാന്‍ പറയുന്നുണ്ടെന്നും അവര്‍ക്ക് ജ്ഞാനം നല്‍കുന്നുണ്ടെന്നും നന്മയും തിന്‍മയും വേര്‍തിരിച്ചറിയുവാന്‍ അവര്‍ക്ക് കഴിവു നല്‍കുന്നുണ്ടെന്നും വിവിധ ആളുകളെയും സംഭവങ്ങളെയും കാര്യങ്ങളെയും വിവേചിച്ചറിയുവാനുള്ള വിവേചനബുദ്ധി നല്‍കുന്നുണ്ടെന്നും ദൈവത്തിന്റെ പ്രവൃത്തിയില്‍ നിന്നും നമുക്കു കാണുവാന്‍ സാധിക്കും. ഇതി നമുക്കു ദൈവത്തിന്റെ പരിശുദ്ധി കാണുവാന്‍ സാധിക്കും.) നിങ്ങള്‍ പറഞ്ഞു കഴിഞ്ഞോ? പറഞ്ഞതില്‍ നിങ്ങള്‍ സന്തുഷ്ടരാണോ? നിങ്ങളുടെ ഹൃദയങ്ങളില്‍ യഥാര്‍ഥത്തില്‍ ദൈവത്തെപ്പറ്റി എന്തുമാത്രം ധാരണയുണ്ട്? ദൈവത്തിന്റെ പരിശുദ്ധിയെ എന്തുമാത്രം നിങ്ങള്‍ ഗ്രഹിക്കുന്നുണ്ട്? നിങ്ങളിലൊരോരുത്തര്‍ക്കും ഹൃദയത്തില്‍ കുറച്ചൊരു ധാരണയുണ്ടെന്ന് എനിക്കറിയാം. കാരണം, ഓരോ വ്യക്തിക്കും തന്റെ മേലുള്ള ദൈവത്തിന്റെ പ്രവൃത്തി, വ്യത്യസ്ത അളവുകളില്‍, അറിയുവാന്‍ സാധിക്കും. അവര്‍ ദൈവത്തില്‍ നിന്നും അനവധി കാര്യങ്ങള്‍ നേടുന്നു: കൃപയും അനുഗ്രഹങ്ങളും, പ്രബുദ്ധതയും പ്രകാശവും, ദൈവത്തിന്റെ വിധിയും ശാസനയും. ഈ കാര്യങ്ങള്‍ കൊണ്ട് മനുഷ്യന്‍ ദൈവത്തിന്റെ സത്തയെപ്പറ്റി കുറച്ചു ലളിതമായ ധാരണകള്‍ നേടുന്നു.

ഇന്നു നമ്മള്‍ ചര്ച്ച ചെയ്യുന്ന ദൈവത്തിന്റെ പരിശുദ്ധി പലയാളുകള്‍ക്കും വിചിത്രമായി തോന്നുമെങ്കിലും, അതു കാര്യമാക്കാതെ നാം ഈ വിഷയം ഇപ്പോള്‍ തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ മുന്നോട്ടുള്ള പാതയില്‍ നടക്കുമ്പോള്‍ കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ നിങ്ങള്‍ നേടും. നിങ്ങളുടെ സ്വന്തം അനുഭവത്തില്‍ ക്രമേണ അറിയുവാനും മനസ്സിലാക്കുവാനും അത് നിങ്ങളോടാവശ്യപ്പെടുന്നു. ഇപ്പോള്‍ ദൈവത്തിന്‍റെ സത്തയെപ്പറ്റി ഗ്രഹണശക്തിയുടെ അടിസ്ഥാനത്തിലുള്ള നിങ്ങളുടെ മനസ്സിലാക്കലിന് ഇനിയും ഒരുപാടു സമയം പഠിക്കുവാന്‍, ഉറപ്പിക്കുവാന്‍, ഗ്രഹിക്കുവാന്‍, അനുഭവിക്കുവാന്‍ വേണ്ടതുണ്ട്. അങ്ങനെ ഒരുദിവസം ദൈവത്തിന്റെ പരിശുദ്ധിയെന്നാല്‍ ദൈവത്തിന്റെ സത്ത കുറ്റമറ്റതാണെന്ന്, ദൈവത്തിന്റെ സ്നേഹം നിസ്വാര്‍ഥമാണെന്ന്, ദൈവം മനുഷ്യനു നല്‍കുന്നതെല്ലാം നിസ്വാര്‍ഥമാണെന്ന്, നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്നും നിങ്ങളറിയും. ദൈവത്തിന്റെ വിശുദ്ധി കളങ്കമില്ലാത്തതാണെന്നും നിര്‍മ്മലമാണെന്നും നിങ്ങളറിയും. ദൈവത്തിന്റെ സത്തയുടെ ഈ വശങ്ങള്‍ അവിടുന്ന് തന്‍റെ ഔന്നത്യം പ്രകടമാക്കുവാന്‍ ഉപയോഗിക്കുന്ന വെറും വാക്കുകള്‍ മാത്രമല്ല. മറിച്ച്, ഓരോ വ്യക്തിയോടും തികഞ്ഞ ആത്മാര്‍ഥതയോടെ ഇടപെടാന്‍ ദൈവം തന്‍റെ സത്ത ഉപയോഗിക്കുന്നു. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ സത്ത ശൂന്യമല്ല. അതു താത്ത്വികമോ സൈദ്ധാന്തികമോ അല്ല. അതു തീര്‍ച്ചയായും ഒരു തരം വിജ്ഞാനവുമല്ല. അതു മനുഷ്യനുള്ള ഒരുതരം വിദ്യാഭ്യാസമല്ല. മറിച്ച്, അതു ദൈവത്തിന്‍റെ സ്വന്തം പ്രവൃത്തികളെക്കുറിച്ചുള്ള യഥാര്‍ഥ വെളിപ്പെടുത്തലും, അവിടുത്തേക്കുള്ളതിന്റെയും അവിടുന്നായതിന്റെയും അനാവൃതമായ സത്തയുമാണ്. മനുഷ്യന്‍ ഈ സത്തയെ അറിയുകയും ഗ്രഹിക്കുകയും വേണം. കാരണം, അവിടുന്നു ചെയ്യുന്ന ഓരോ കാര്യവും അവിടുന്ന് പറയുന്ന ഓരോ വചനവും ഓരോ വ്യക്തിക്കും വളരെ അമൂല്യവും വളരെ പ്രാധാന്യമുള്ളതുമാണ്. നീ ദൈവത്തിന്റെ പരിശുദ്ധി ഗ്രഹിച്ചുകഴിഞ്ഞാല്‍ നിനക്ക് യഥാര്‍ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കാം. നീ ദൈവത്തിന്റെ പരിശുദ്ധി ഗ്രഹിച്ചുകഴിഞ്ഞാല്‍ നിനക്കു "ദൈവം തന്നെയായവന്‍, അതുല്യന്‍" എന്ന വാക്കുകളുടെ യഥാര്‍ഥ അര്‍ഥം ശരിക്കും മനസ്സിലാക്കുവാന്‍ സാധിക്കും. ഈ പാതയ്ക്കുപുറമേ നിനക്കു നടക്കുവാന്‍ തെരഞ്ഞെടുക്കാവുന്ന മറ്റു പാതകളുണ്ട് എന്നു ചിന്തിച്ച് പിന്നെയൊരിക്കലും നീ സ്വപ്നം കാണുകയില്ല. പിന്നെയൊരിക്കലും ദൈവം നിനക്കായി സജ്ജീകരിച്ച എല്ലാത്തിനെയും വഞ്ചിക്കുവാന്‍ നീ തയ്യാറാകുകയില്ല. കാരണം, ദൈവത്തിന്റെ സത്ത വിശുദ്ധമാണ്. എന്നുവച്ചാല്‍ ദൈവത്തിലൂടെ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് പ്രകാശത്തിന്റെ നീതിപൂര്‍ണ്ണമായ പാതയിലൂടെ നടക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലൂടെ മാത്രമേ നിങ്ങള്‍ക്കു ജീവിതത്തിന്റെ അര്‍ഥമറിയുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലൂടെ മാത്രമേ നിനക്കു യഥാര്‍ഥ മനുഷ്യത്വത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയുള്ളൂ. സത്യം സ്വന്തമാക്കുകയും അറിയുകയും ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിലൂടെ മാത്രമേ നിനക്കു സത്യത്തില്‍ നിന്നും ജീവന്‍ നേടുവാന്‍ സാധിക്കുകയുള്ളൂ. ദൈവം തന്നെയായവനു മാത്രമേ നിന്നെ തിന്മ ഉപേക്ഷിക്കുവാന്‍ സഹായിക്കുന്നതിനും സാത്താന്റെ ദ്രോഹത്തില്‍നിന്നും ബന്ധനത്തില്‍ നിന്നും രക്ഷിക്കുന്നതിനും സാധിക്കുകയുള്ളൂ. നിന്റെ ദുരിതത്തിനറുതി വരുത്തുവാനായി നിന്നെ ദുരിതക്കടലില്‍ നിന്നു രക്ഷിക്കുവാന്‍ ദൈവമല്ലാതെ മറ്റാര്‍ക്കും സാധിക്കുകയില്ല. ഇത് ദൈവത്തിന്റെ സത്തയാല്‍ നിശ്ചയിക്കപ്പെടുന്നതാണ്. അത്രയും നിസ്വാര്‍ഥമായി ദൈവം തന്നെയായവനുമാത്രമേ നിന്നെ രക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. ആത്യന്തികമായി ദൈവമാണ് നിന്റെ ഭാവിക്കും നിന്റെ ജീവിതഭാഗധേയത്തിനും ഉത്തരവാദി. അവിടുന്ന് എല്ലാം നിനക്കായി ഒരുക്കുന്നു. ഇത് സൃഷ്ടിക്കപ്പെട്ടതും സൃഷ്ടിക്കപ്പെടാത്തതുമായ ഒന്നിനും നേടുവാന്‍ സാധിക്കാത്ത ഒന്നാണ്. കാരണം സൃഷ്ടിക്കപ്പെട്ടതും സൃഷ്ടിക്കപ്പെടാത്തതുമായ യാതൊന്നിനും ദൈവത്തിന്റെ സത്തയെപ്പോലുള്ള സത്തയില്ല. നിന്നെ രക്ഷിക്കുവാനും നിന്നെ നയിക്കുവാനും ഒരു വ്യക്തിക്കും ഒരു വസ്തുവിനും കഴിവില്ല. ഇതാണ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ സത്തയുടെ പ്രാധാന്യം. ഒരുപക്ഷേ, ഞാന്‍ പറഞ്ഞ ഈ വാക്കുകള്‍ തത്ത്വത്തില്‍ അല്പം സഹായകമാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. പക്ഷേ നീ സത്യത്തെ തേടുകയാണെങ്കില്‍, സത്യത്തെ സ്നേഹിക്കുകയാണെങ്കില്‍, ഈ വാക്കുകള്‍ എങ്ങനെയാണ് നിന്‍റെ ഭാഗധേയത്തെ മാറ്റുക എന്നത് നിനക്ക് അനുഭവവേദ്യമാകും. അതിലുപരി, അവ നിനക്ക് മനുഷ്യജീവിതത്തിനുള്ള ശരിയായ പാത നല്കും. നിനക്കിത് മനസ്സിലാകുന്നുണ്ട്. ഇല്ലേ? അതുകൊണ്ട് നിങ്ങള്‍ക്ക് ഇപ്പോള്‍ ദൈവത്തിന്റെ സത്തയെപ്പറ്റി അറിയുന്നതിന് അല്പം താല്‍പര്യമുണ്ടോ? (ഉവ്വ്.) നിങ്ങള്‍ക്ക് താല്പര്യമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. ഇന്നത്തേക്ക് നമ്മുടെ ചര്‍ച്ചാവിഷയമായ ദൈവത്തിന്റെ പരിശുദ്ധി അറിയല്‍ നമ്മള്‍ ഇവിടെ വച്ചവസാനിപ്പിക്കുന്നു.

ഇന്ന് ഈ കൂട്ടായ്മയുടെ തുടക്കത്തില്‍ നിങ്ങള്‍ ചെയ്ത, എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഒരുപക്ഷേ കൃതജ്ഞത മനസ്സില്‍ സൂക്ഷിക്കുന്നുണ്ടായിരിക്കാം. ഒരു പക്ഷേ നിങ്ങള്‍ക്ക് കൃതജ്ഞത തോന്നുന്നുണ്ടായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ വികാരം അതിനനുസരിച്ചുള്ള പ്രവൃത്തി ഉളവാക്കി. നിങ്ങള്‍ ചെയ്തത് ശാസന ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. അത് ശരിയോ തെറ്റോ അല്ല. പക്ഷേ നിങ്ങള്‍ ചിലത് മനസ്സിലാക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. എന്താണ് നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്? ആദ്യമായി, നിങ്ങള്‍ തൊട്ടുമുമ്പ് ചെയ്ത ഒരു കാര്യത്തെപ്പറ്റി ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് സാഷ്ടാംഗപ്രണാമമായിരുന്നോ അതോ ആരാധിക്കുവാന്‍ വേണ്ടിയുള്ള മുട്ടുകുത്തലായിരുന്നോ? ആരെങ്കിലും എനിക്കു പറഞ്ഞുതരുമോ? (ഞങ്ങള്‍ കരുതുന്നത് അത് സാഷ്ടാംഗപ്രണാമമായിരുന്നു എന്നാണ്.) നിങ്ങള്‍ കരുതുന്നത് അതു സാഷ്ടാംഗപ്രണാമമായിരുന്നു എന്നാണ്. അപ്പോള്‍ എന്താണ് സാഷ്ടാംഗപ്രണാമത്തിന്റെ അര്‍ഥം? (ആരാധന.) അപ്പോള്‍, എന്താണ് ആരാധനയ്ക്കുവേണ്ടി മുട്ടുകുത്തല്‍? ഞാന്‍ ഇതിനെപ്പറ്റി നിങ്ങളോടു മുമ്പു ചര്ച്ച ചെയ്തിട്ടില്ല. പക്ഷേ ഇന്ന് അതു ചെയ്യേണ്ടത് ആവശ്യമാണെന്ന്‍ എനിക്കു തോന്നുന്നു. നിങ്ങളുടെ സാധാരണ കൂടിച്ചേരലുകളില്‍ നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യാറുണ്ടോ? (ഇല്ല.) നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ സാഷ്ടാംഗപ്രണാമം ചെയ്യാറുണ്ടോ? (ഉണ്ട്.) സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഓരോ തവണ പ്രാര്‍ഥിക്കുമ്പോഴും നിങ്ങള്‍ സാഷ്ടാംഗപ്രണാമം ചെയ്യാറുണ്ടോ? (ഉണ്ട്.) നല്ലത്. പക്ഷേ ഇന്നു നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നതെന്തെന്നാല്‍ രണ്ടുതരം ആളുകളുടെ വണക്കം മാത്രമേ ദൈവം സ്വീകരിക്കുകയുള്ളൂ. നമ്മള്‍ ബൈബിളില്‍ തിരയുകയോ ഒരു ആത്മീയവ്യക്തിത്വത്തിന്റെയും പ്രവൃത്തികളും പെരുമാറ്റവും പരിശോധിക്കുകയോ ചെയ്യേണ്ട കാര്യമില്ല. പകരം, ഇപ്പോള്‍ ഇവിടെ, ഞാന്‍ സത്യമായ ചിലത് നിങ്ങളോടു പറയും. ആദ്യമായി ആരാധനയ്ക്കായി സാഷ്ടാംഗം പ്രണമിക്കുന്നതും മുട്ടുകുത്തുന്നതും ഒരേ കാര്യമാണ്. എന്തുകൊണ്ടാണ് സ്വയം സാഷ്ടാംഗം നമസ്കരിക്കുന്നവരുടെ ആരാധന ദൈവം സ്വീകരിക്കുന്നത്? കാരണം ദൈവം ഒരുവനെ വിളിക്കുകയും തന്‍റെ ദൗത്യം ഏറ്റെടുക്കുവാനായി ഏല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവിടുന്ന് അവനെ തന്‍റെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യുവാന്‍ അനുവദിക്കുന്നു. ഇതാണ് ആദ്യത്തെ തരം വ്യക്തി. രണ്ടാമത്തെ തരം ദൈവത്തെ ഭയപ്പെടുകയും തിന്മ ഉപേക്ഷിക്കുകയും ചെയ്യുന്ന ഒരാളുടെ ആരാധനയ്ക്കുവേണ്ടിയുള്ള മുട്ടുകുത്തലാണ്. ഈ രണ്ടുതരം ആളുകളേയുള്ളൂ. അപ്പോള്‍ ഏതു തരത്തിലാണ് നിങ്ങള്‍ ഉള്‍പ്പെടുന്നത്? നിങ്ങള്‍ക്കു പറയുവാന്‍ സാധിക്കുമോ? ഇതു നിങ്ങളുടെ വികാരങ്ങളെ അല്പം വ്രണപ്പെടുത്തുമെങ്കിലും ഇതാണ് സത്യം. പ്രാര്‍ഥനയുടെ സമയത്തുള്ള ആളുകളുടെ പ്രണാമങ്ങളെപ്പറ്റി ഒന്നും പറയുവാനില്ല--അതു ഉചിതവും വേണ്ടതുമാണ്. കാരണം, ആളുകള്‍ പ്രാര്‍ഥിക്കുമ്പോള്‍ അത് ഹൃദയം ദൈവത്തിനു മുമ്പില്‍ തുറന്നുവച്ച് അവിടുത്തോട് മുഖത്തോടുമുഖം നോക്കി, അധികവും എന്തിനെങ്കിലും വേണ്ടിയുള്ള പ്രാര്‍ഥനയാണ്. അതു ദൈവവുമായി ഹൃദയങ്ങള്‍ കൊണ്ടുള്ള ആശയവിനിമയവും കൈമാറ്റവുമാണ്. മുട്ടുകുത്തിയുള്ള നിങ്ങളുടെ ആരാധന വെറും ഔപചാരികത മാത്രമാകരുത്. നിങ്ങള്‍ ഇന്നു ചെയ്തതിനുമേല്‍ നിങ്ങളെ ശാസിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനിതു നിങ്ങള്‍ക്ക് വ്യക്തമാക്കിത്തരുവാന്‍ മാത്രം ആഗ്രഹിക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ഈ തത്ത്വം മനസ്സിലാകും--നിങ്ങള്‍ക്കിതറിയാം, ഇല്ലേ?(ഉവ്വ്. ഞങ്ങള്‍ക്കറിയാം.) ഞാനിതു നിങ്ങളോടു പറയുന്നത് ഇതു വീണ്ടും സംഭവിക്കാതിരിക്കുവാന്‍ വേണ്ടിയാണ്. അതുകൊണ്ട്, ദൈവത്തിന്‍റെ മുഖത്തിനു മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുവാനും മുട്ടുകുത്തുവാനുമുള്ള എന്തെങ്കിലും അവസരം മനുഷ്യര്‍ക്കുണ്ടോ? ഈ അവസരം ഒരിക്കലുമുണ്ടാകില്ല എന്നല്ല. വൈകാതെ ആ ദിവസം വരും. പക്ഷേ, സമയം ഇപ്പോഴല്ല. മനസ്സിലായോ? ഇതു നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? (ഇല്ല.) നല്ലത്. ഒരുപക്ഷേ ഈ വാക്കുകള്‍ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ക്കു ദൈവവും മനുഷ്യനും തമ്മില്‍ ഇപ്പോഴുള്ള പ്രശ്നവും ഇപ്പോള്‍ ദൈവവും മനുഷ്യനുമായി എന്തു തരം ബന്ധമാണു നിലനില്‍ക്കുന്നതെന്നും ഹൃദയത്തില്‍ അറിയുവാന്‍ സാധിക്കും. ഈയിടെ നമ്മള്‍ കൂടുതല്‍ സംസാരിക്കുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യനു ദൈവത്തെപ്പറ്റിയുള്ള അറിവ് ഇപ്പോഴും വളരെ അപര്യാപ്തമാണ്. ദൈവത്തെ മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തിന്റെ പാതയില്‍ മനുഷ്യനിപ്പോഴും ഒരുപാടു ദൂരം പോകുവാനുണ്ട്. നിങ്ങളെക്കൊണ്ട് ഇതൊരു അത്യാവശ്യകാര്യമാണ് എന്നതുപോലെ ചെയ്യുക്കുവാനോ ഇത്തരം ആഗ്രഹങ്ങളും വികാരങ്ങളും പ്രകടിപ്പിക്കുന്നതില്‍ തിടുക്കം കാണിക്കുവാനോ പ്രേരിപ്പിക്കുക എന്നത് എന്റെ ഉദ്ദേശ്യമല്ല. ഇന്നു നിങ്ങള്‍ ചെയ്തത് നിങ്ങളുടെ യഥാര്‍ഥവികാരങ്ങളെ വെളിച്ചത്തുകൊണ്ടുവരികയും പ്രകടിപ്പിക്കുകയും ചെയ്യുമായിരിക്കും. എനിക്കത് മനസ്സിലായി. അതുകൊണ്ട്, നിങ്ങള്‍ അതു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റുനിന്നു നിങ്ങള്‍ക്കെന്‍റെ ശുഭാശംസകള്‍ നല്കുവാന്‍ ആഗ്രഹിച്ചു. കാരണം നിങ്ങളെല്ലാവരും നന്നായിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്, എന്റെ ഓരോ വാക്കിലും ഓരോ പ്രവൃത്തിയിലും നിങ്ങളെ സഹായിക്കുന്നതിനും നിങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളിലും ശരിയായ ധാരണയും ശരിയായ കാഴ്ചപ്പാടും ഉണ്ടാകുവാന്‍ വേണ്ടിയാണിത്. ഇതു നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ സാധിക്കും. ഇല്ലേ? (ഉവ്വ്.). നല്ലത്. ദൈവത്തിന്റെ പല പ്രകൃതങ്ങളെപ്പറ്റി മനുഷ്യര്‍ക്ക് അല്പം ധാരണയുണ്ടെങ്കിലും എന്താണ് ദൈവത്തിനുള്ളതെന്നും എന്താണ് ദൈവമെന്നും എന്തുപ്രവൃത്തിയാണ് ദൈവം ചെയ്യുന്നതെന്നുമുള്ളതിന്‍റെ വശങ്ങളെപ്പറ്റിയുള്ള ധാരണയുടെ അധികഭാഗവും ഒരു താളിലെ വാക്കുകള്‍ വായിക്കുന്നതിലും അല്ലെങ്കില്‍ അവയെ തത്വത്തില്‍ മനസ്സിലാക്കുന്നതിലും അല്ലെങ്കില്‍ അവയെപ്പറ്റി വെറുതെ ചിന്തിക്കുന്നതിലും അപ്പുറത്തേക്കു പോകുന്നില്ല. യഥാര്‍ഥ അനുഭവത്തില്‍ നിന്നും വരുന്ന യഥാര്‍ഥ ധാരണയും ഉള്‍ക്കാഴ്ചയുമാണ് ആളുകള്‍ക്ക് ഏറ്റവും കുറവുള്ളത്. മനുഷ്യരുടെ ഹൃദയങ്ങളെ ഉണര്‍ത്തുവാന്‍ ദൈവം പല വഴികളും ഉപയോഗിക്കുമെങ്കിലും അവ നേടുന്നതിന് ഇനിയും ഒരുപാടു ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. ദൈവം തന്നെ തണുപ്പില്‍ ഉപേക്ഷിച്ചുവെന്നും അല്ലെങ്കില്‍ അവരോടു പുറം തിരിച്ചുവെന്നും ആര്‍ക്കും തോന്നുന്നതു കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനാകെ കാണുവാന്‍ ആഗ്രഹിക്കുന്നതു ഏവരും സത്യം തേടുകയും ദൈവത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന പാതയില്‍ ധൈര്യത്തോടെ, ദൃഢചിത്തതയോടെ, യാതൊരു തെറ്റിദ്ധാരണയും ഭാരങ്ങളുമില്ലാതെ മുന്നേറുന്നതാണ്. നിങ്ങള്‍ എന്തെല്ലാം തെറ്റു ചെയ്താലും നിങ്ങള്‍ എങ്ങനെയെല്ലാം വഴിതെറ്റി പോയാലും നിങ്ങളുടെ അനുസരണക്കേട് എന്തുമാത്രം വലുതായിരുന്നാലും ഇവയെല്ലാം ദൈവത്തെ അറിയുന്നതിനുള്ള നിങ്ങളുടെ അന്വേഷണത്തില്‍ ഭാരങ്ങളും അധികചുമടുകളുമാകുവാന്‍ അനുവദിക്കരുത്. മുന്നേറുന്നത് തുടരുക. എല്ലാ സമയത്തും മനുഷ്യന്റെ രക്ഷ ദൈവം ഹൃദയത്തില്‍ കരുതുന്നു. ഇതൊരിക്കലും മാറുന്നില്ല. ഇതാണ് ദൈവത്തിന്റെ സത്തയുടെ ഏറ്റവും വിലമതിക്കുവാനാകാത്ത ഭാഗം. നിങ്ങള്‍ക്കിപ്പോള്‍ അല്പം ആശ്വാസം തോന്നുന്നുണ്ടോ? (ഉവ്വ്.) എല്ലാ കാര്യങ്ങളോടും ഞാന്‍ സംസാരിച്ച വചനങ്ങളോടും ശരിയായ ഒരു സമീപനം നിങ്ങള്‍ക്കെടുക്കുവാന്‍ സാധിക്കും എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോള്‍ നമുക്കീ കൂട്ടായ്മ ഇവിടെ അവസാനിപ്പിക്കാം. എല്ലാവര്‍ക്കും വിട! (വിട!)

ജനുവരി 11, 2014

മുമ്പത്തേത്: ദൈവം തന്നെയായവന്‍, അതുല്യന്‍ III

അടുത്തത്: ദൈവം തന്നെയായവന്‍, അതുല്യന്‍ IX

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക