ദൈവം തന്നെയായവന്‍, അതുല്യന്‍ IX

ദൈവം എല്ലാറ്റിന്‍റെയും ജീവന്റെ ഉറവിടം (III)

ഈ സമയത്തിനിടെ ദൈവത്തെ അറിയുന്നതുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളെപ്പറ്റി നമ്മള്‍ സംസാരിച്ചു. ഈയിടെ ഇതുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെക്കുറിച്ചും നമ്മള്‍ സംസാരിച്ചു. ഏതാണാ വിഷയം? (ദൈവം എല്ലാറ്റിന്‍റെയും ജീവന്റെ ഉറവിടം.) ഞാന്‍ സംസാരിച്ച വസ്തുതകളും പ്രമേയവും എല്ലാവരുടെയും മനസ്സില്‍ വ്യക്തമായ ഒരു ധാരണയുണ്ടാക്കി എന്നു തോന്നുന്നു. കഴിഞ്ഞ തവണ നാം സംസാരിച്ചത് ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ച അതിജീവനപരിസ്ഥിതിയുടെ ഏതാനും വശങ്ങളെക്കുറിച്ചും, അതുപോലെ ദൈവം മനുഷ്യവര്‍ഗത്തിനായി ഒരുക്കിയിട്ടുള്ള, ആളുകള്‍ക്കു ജീവിക്കുവാന്‍ ആവശ്യമായ പലതരം പോഷണങ്ങളെക്കുറിച്ചുമാണ്. യഥാര്‍ഥത്തില്‍, ദൈവം ചെയ്യുന്നത് ആളുകളുടെ അതിജീവനത്തിനായി ഒരു പരിസ്ഥിതി ഒരുക്കുന്നതിലും അവര്‍ക്കു ദൈനംദിനപോഷണം തയ്യാറാക്കുന്നതിലുമായി പരിമിതപ്പെടുന്നില്ല. മറിച്ച്, മനുഷ്യരുടെ അതിജീവനത്തിനും മനുഷ്യവര്‍ഗത്തിന്റെ ജീവനും വേണ്ടിയുള്ളതായ, പല ഘട്ടങ്ങളും വശങ്ങളും ഉള്‍ച്ചേര്‍ന്നിട്ടുള്ള, നിഗൂഢവും അവശ്യവുമായ പ്രവൃത്തിയുടെ വലിയൊരു ഭാഗം പൂര്‍ത്തിയാക്കുക എന്നതാണ് അതിലുള്‍പ്പെടുന്നത്. ഇവയെല്ലാം ദൈവത്തിന്റെ പ്രവൃത്തികളാണ്. ദൈവത്തിന്റെ ഈ പ്രവൃത്തികള്‍ അവന്‍ മനുഷ്യന്റെ അതിജീവനത്തിനായി ഒരു പരിസ്ഥിതിയും അവരുടെ ദൈനംദിനപോഷണവും ഒരുക്കുന്നതില്‍ മാത്രം പരിമിതപ്പെടുന്നില്ല—അവയ്ക്ക് അതിനെക്കാള്‍ വളരെ വിശാലമായ ഒരു വ്യാപ്തിയുണ്ട്. ഈ രണ്ടുതരം പ്രവൃത്തികള്‍ക്കു പുറമേ മനുഷ്യനു ജീവിക്കുവാന്‍ ആവശ്യമായ അനവധി പരിസ്ഥിതികളും സാഹചര്യങ്ങളും കൂടി ദൈവം ഒരുക്കുന്നു. ഇതാണ് ഇന്നു നമ്മള്‍ ചര്‍ച്ച ചെയ്യുവാന്‍ പോകുന്ന വിഷയം. ഇതു ദൈവത്തിന്റെ പ്രവൃത്തികളുമായും ബന്ധപ്പെട്ടതാണ്; അങ്ങനെയല്ലെങ്കില്‍ ഇവിടെ ഇതിനെപ്പറ്റി സംസാരിക്കുന്നതു നിരര്‍ഥകമായിരിക്കും. ആളുകള്‍ ദൈവത്തെ അറിയുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, എന്നാലവര്‍ക്കു "ദൈവം" എന്ന വാക്കിനെപ്പറ്റി, അല്ലെങ്കില്‍

ദൈവത്തിനുള്ളതിന്റെയും ദൈവമായതിന്റെയും വിവിധ വശങ്ങളെപ്പറ്റി, അക്ഷരാര്‍ഥത്തിലുള്ള ഗ്രാഹ്യം മാത്രമേ ഉള്ളൂവെങ്കില്‍ അതു ശരിയായ ഗ്രാഹ്യമല്ല. അപ്പോള്‍ എന്താണ് ദൈവത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള മാര്‍ഗം? അത് അവന്റെ പ്രവൃത്തികളിലൂടെ അവനെ അറിയുക എന്നതും അവന്റെ എല്ലാ വിവിധ വശങ്ങളിലൂടെയും അവനെ അറിയുക എന്നതുമാണ്. അതുകൊണ്ട്, ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ച സമയത്തെ അവന്റെ പ്രവൃത്തികള്‍ എന്ന വിഷയത്തെപ്പറ്റി നാം തുടര്‍ന്നും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍ മുതല്‍, അവയെല്ലാം ഒരു ചിട്ടയായ രീതിയില്‍ അവന്‍ അനുശാസിച്ച നിയമങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കുകയും പുരോഗതി പ്രാപിക്കുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവന്റെ ദൃഷ്ടിക്കു കീഴില്‍, അവന്റെ ഭരണത്തിന്‍കീഴില്‍ മനുഷ്യവര്‍ഗം അതിജീവിച്ചു. ഈ സമയമെല്ലാം തന്നെ സര്‍വവും ഒരു ചിട്ടയായ രീതിയില്‍ പുരോഗമിക്കുകയായിരുന്നു. ഈ നിയമങ്ങളെ മാറ്റുവാനോ തകര്‍ക്കുവാനോ സാധിക്കുന്നതായ യാതൊന്നും തന്നെയില്ല. ദൈവത്തിന്റെ ഭരണം നിമിത്തമാണ് എല്ലാ ജീവികള്‍ക്കും പെരുകുവാന്‍ സാധിക്കുന്നത്. അവന്റെ നിയമവും നിയന്ത്രണവും നിമിത്തമാണ് എല്ലാ ജീവികള്‍ക്കും അതിജീവിക്കുവാന്‍ സാധിക്കുന്നത്. എന്നുപറഞ്ഞാല്‍, ദൈവത്തിന്റെ ഭരണത്തിനു കീഴില്‍ എല്ലാ ജീവികളും ഒരു ചിട്ടയായ രീതിയില്‍ ഉരുവം കൊള്ളുകയും പുഷ്ടിപ്പെടുകയും ഇല്ലാതാകുകയും പുനര്‍ജനിക്കുകയും ചെയ്യുന്നു. വസന്തം വരുമ്പോള്‍, ചാറ്റല്‍മഴ പുത്തന്‍ ഋതുവിന്റെ അനുഭൂതി കൊണ്ടുവരികയും ഭൂമിയെ നനയ്ക്കുകയും ചെയ്യുന്നു. ഭൂമി കുതിര്‍ന്നു പുല്‍ച്ചെടികള്‍ മണ്ണിലൂടെ ഉയര്‍ന്നുപൊങ്ങി നാമ്പെടുക്കുന്നു. അതേസമയം വൃക്ഷങ്ങള്‍ പതിയെ ഹരിതനിറമണിയുന്നു. ഈ ജീവജാലങ്ങളെല്ലാം ഭൂമിക്കു നവജീവന്‍ പകരുന്നു. എല്ലാ ജീവികളും ഉരുവം കൊള്ളുകയും പുഷ്ടിപ്പെടുകയും ചെയ്യുമ്പോള്‍ ഇങ്ങനെയാണതു ദൃശ്യമാകുക. എല്ലാത്തരം മൃഗങ്ങളും വസന്തത്തിന്റെ ഊഷ്മളതയും പുതിയൊരു വര്‍ഷത്തിന്റെ ആരംഭവും അനുഭവിക്കുന്നതിനായി അവയുടെ മാളങ്ങളില്‍ നിന്നും പുറത്തുവരുന്നു. എല്ലാ ജീവികളും വേനല്‍ക്കാലത്തു ചൂടു കായുകയും ആ ഋതു കൊണ്ടുവരുന്ന ഊഷ്മളത ആസ്വദിക്കുകയും ചെയ്യുന്നു. അവ വളരെ വേഗം വളരുന്നു. വൃക്ഷങ്ങളും പുല്‍ച്ചെടികളും എല്ലാത്തരം സസ്യങ്ങളും പൂക്കുകയും കായ്ക്കുകയും ചെയ്യുന്നതുവരെ വളരെ വേഗത്തില്‍ വളരുന്നു. വേനല്‍ക്കാലത്ത് എല്ലാ ജീവജാലങ്ങളും, മനുഷ്യരടക്കം, കര്‍മോത്സുകരാകുന്നു. ശിശിരത്തില്‍ മഴ ശരല്‍ക്കാലക്കുളിര്‍ കൊണ്ടുവരികയും എല്ലാത്തരം ജീവികളും കൊയ്ത്തുകാലത്തിന്റെ വരവ് തിരിച്ചറിയാന്‍ തുടങ്ങുന്നു. എല്ലാം കായ്ക്കുകയും മനുഷ്യര്‍ ശൈത്യകാലത്തേക്ക് ഭക്ഷണം ഒരുക്കി വയ്ക്കുന്നതിനായി പലതരത്തിലുള്ള ഈ ഫലങ്ങള്‍ ശേഖരിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു. ശൈത്യകാലത്ത്, തണുത്ത കാലാവസ്ഥ വന്നുചേരുമ്പോള്‍ എല്ലാ ജീവജാലങ്ങളും സാവധാനം ശാന്തതയില്‍ ഒതുങ്ങുവാനും വിശ്രമിക്കുവാനും തുടങ്ങുന്നു. ഈ ഋതുവില്‍ മനുഷ്യരും കുറച്ചുകാലത്തേക്കു വിശ്രമിക്കുന്നു. വസന്തത്തില്‍ നിന്നു വേനലിലേക്കും ശിശിരത്തിലേക്കും ശൈത്യത്തിലേക്കും പരിവര്‍ത്തിക്കുന്ന ഋതുക്കളിലുടനീളം ഈ മാറ്റങ്ങള്‍ ദൈവം സ്ഥാപിച്ച നിയമങ്ങള്‍ക്കനുസൃതമായിട്ടാണു സംഭവിക്കുന്നത്. അവന്‍ സര്‍വവും, മനുഷ്യവര്‍ഗത്തെയും ഈ നിയമങ്ങള്‍ ഉപയോഗിച്ചു നയിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന താപനിലകളും ഋതുക്കളുമുള്ള ഒരു അതിജീവനപരിസ്ഥിതി മനുഷ്യവര്‍ഗത്തിനുവേണ്ടി ഒരുക്കിക്കൊണ്ട് അവന്‍ അവര്‍ക്കായി സമൃദ്ധവും വര്‍ണാഭവുമായ ഒരു ജീവിതരീതി തയ്യാറാക്കിയിരിക്കുന്നു. അതുകൊണ്ട്, ഇത്തരം ചിട്ടയായ അതിജീവനപരിസ്ഥിതിയ്ക്കുള്ളില്‍ ഒരു ചിട്ടയായ രീതിയില്‍ മനുഷ്യര്‍ക്ക് ജീവിക്കുകയും വംശവര്‍ധന നടത്തുകയും ചെയ്യാം. മനുഷ്യര്‍ക്ക് ഈ നിയമങ്ങള്‍ മാറ്റുവാന്‍ സാധിക്കുകയില്ല. ഒരു വ്യക്തിക്കോ ജീവിക്കോ അവ ലംഘിക്കുവാനും സാധിക്കുകയില്ല. എണ്ണമറ്റ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും— സമുദ്രങ്ങള്‍ കൃഷിനിലങ്ങളായിത്തീരുകയും കൃഷിനിലങ്ങള്‍ സമുദ്രങ്ങളായിത്തീരുകയും ചെയ്തു—ഈ നി യമങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവ നിലനില്‍ക്കുന്നത് ദൈവം നിലനില്‍ക്കുന്നതുകൊണ്ടാണ്, അവന്റെ ഭരണവും അവന്റെ നിയന്ത്രണവും കൊണ്ടാണ്. ഇത്തരത്തിലുള്ള ചിട്ടയായതും ബൃഹത്തുമായ പരിസ്ഥിതിയില്‍ മനുഷ്യരുടെ ജീവിതങ്ങള്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമകത്ത് മുന്നോട്ടു പോകുന്നു. ഈ നിയമങ്ങള്‍ക്കുകീഴെ മനുഷ്യര്‍ തലമുറ തലമുറയായി വളര്‍ത്തപ്പെട്ടു. തലമുറ തലമുറയായി അവയ്ക്കുകീഴെ മനുഷ്യര്‍ അതിജീവിക്കുകയും ചെയ്തു. തലമുറ തലമുറയായി മനുഷ്യര്‍ ഈ ചിട്ടയായ അതിജീവനപരിസ്ഥിതിയും അതുപോലെ ദൈവം സൃഷ്ടിച്ച അനവധി കാര്യങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമങ്ങള്‍ പ്രകൃത്യാ ഉള്ളതാണെന്ന് ആളുകള്‍ കരുതുകയും അവയെ പുച്ഛത്തോടെ അവഗണിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, ദൈവമാണ് ഈ നിയമങ്ങള്‍ ഉണ്ടാക്കുന്നതെന്നും അവനാണ് ഈ നിയമങ്ങള്‍ നിയന്ത്രിക്കുന്നതെന്നും മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലും, എന്തുതന്നെയായാലും ദൈവം എല്ലായ്പ്പോഴും ഈ മാറ്റമില്ലാത്ത പ്രവൃത്തിയില്‍ വ്യാപൃതനായിരിക്കുന്നു. ഈ മാറ്റമില്ലാത്ത പ്രവൃത്തിയില്‍ അവന്റെ ഉദ്ദേശ്യം മനുഷ്യവര്‍ഗത്തിന്റെ അതിജീവനവും അതുവഴി മനുഷ്യര്‍ തുടര്‍ന്നും ജീവിക്കുന്നതുമാണ്.

മനുഷ്യവര്‍ഗം മുഴുവനെയും പരിപോഷിപ്പിക്കുന്നതിനായി ദൈവം എല്ലാറ്റിനും അതിരുകള്‍ നിശ്ചയിക്കുന്നു

ദൈവം എല്ലാറ്റിനും വേണ്ടി ഉണ്ടാക്കിയ ഇത്തരം നിയമങ്ങള്‍ എങ്ങനെയാണ് മുഴുവന്‍ മനുഷ്യവര്‍ഗത്തെയും പരിപോഷിപ്പിക്കുന്നത് എന്ന വിഷയത്തെക്കുറിച്ചാണ് ഞാനിന്നു സംസാരിക്കുവാന്‍ പോകുന്നത്. ഇത് സാമാന്യം വലിയൊരു വിഷയമാണ്. അതുകൊണ്ടു നമുക്കിതിനെ പലഭാഗങ്ങളായി വിഭജിച്ച് ഓരോന്നായി ചര്‍ച്ച ചെയ്യാം. അപ്പോള്‍ അവയൊരോന്നിനെക്കുറിച്ചും നിങ്ങള്‍ക്കു വ്യക്തമായി വിവരിച്ചു തരുവാന്‍ സാധിക്കും. ഈ തരത്തില്‍ അതു ഗ്രഹിക്കുന്നത് നിങ്ങള്‍ക്ക് എളുപ്പമായിത്തീരുകയും ക്രമേണ നിങ്ങള്‍ക്കതു മനസ്സിലാക്കുവാന്‍ സാധിക്കുകയും ചെയ്യും.

എന്നാല്‍ നമുക്ക് ആദ്യഭാഗത്തില്‍ നിന്നും തുടങ്ങാം. ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍ അവന്‍ പര്‍വതങ്ങള്‍ക്കും സമതലങ്ങള്‍ക്കും മരുഭൂമികള്‍ക്കും കുന്നുകള്‍ക്കും നദികള്‍ക്കും തടാകങ്ങള്‍ക്കും അതിരുകള്‍ വരച്ചു. ഭൂമിയില്‍ പര്‍വതങ്ങളും സമതലങ്ങളും, മരുഭൂമികളും കുന്നുകളും വിവിധ തരം ജലാശയങ്ങളുമുണ്ട്. ഇവ വ്യത്യസ്തതരം ഭൂപ്രദേശങ്ങള്‍ രൂപീകരിക്കുന്നു, ഇല്ലേ? അവയ്ക്കിടയില്‍ ദൈവം അതിരുകള്‍ വരച്ചു. അതിരുകള്‍ വരയ്ക്കുക എന്നുപറയുമ്പോള്‍ പര്‍വതങ്ങള്‍ക്ക് അവയുടെ അതിര്‍രേഖകളുണ്ട്, സമതലങ്ങള്‍ക്ക് അവയുടേതായ അതിര്‍രേഖകളുണ്ട്, മരുഭൂമികള്‍ക്കു ചില അതിരുകളുണ്ട്, കുന്നുകള്‍ക്ക് ഒരു നിശ്ചിത വിസ്തൃതിയുണ്ട് എന്നെല്ലാമാണ് അര്‍ഥമാക്കുന്നത്. നദികളും തടാകങ്ങളും പോലെ ഒരു നിശ്ചിത എണ്ണം ജലാശയങ്ങളുമുണ്ട്. അതായത്, ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍ അവന്‍ എല്ലാം വ്യക്തമായി വിഭജിച്ചു. ഏതൊരു പര്‍വതത്തിന്റെയും വ്യാപ്തി എത്ര കിലോമീറ്റര്‍ ആണെന്നും വിസ്തൃതി എത്രയായിരിക്കണമെന്നും ദൈവം മുമ്പേ നിശ്ചയിച്ചിട്ടുണ്ട്. ഏതൊരു സമതലത്തിന്‍റെയും വ്യാപ്തി എത്ര കിലോമീറ്റര്‍ ആണെന്നും വിസ്തൃതി എത്രയായിരിക്കണമെന്നുകൂടി അവിടുന്ന് നിശ്ചയിച്ചിരിക്കുന്നു. എല്ലാം സൃഷ്ടിക്കുമ്പോള്‍, മരുഭൂമികളുടെ സീമകളും അതുപോലെ കുന്നുകളുടെ വ്യാപ്തിയും അവയുടെ അനുപാതങ്ങളും എന്താണ് അവയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത് എന്നും—ഇതെല്ലാം ദൈവമാണു നിശ്ചയിച്ചത്. നദികളും തടാകങ്ങളും സൃഷ്ടിക്കുന്ന വേളയില്‍ അവയുടെ വ്യാപ്തിയും അവന്‍ നിശ്ചയിച്ചു—അവയ്ക്കെല്ലാം അവയുടെ അതിര്‍ത്തികളുണ്ട്. അപ്പോള്‍ "അതിര്‍ത്തികള്‍" എന്നു പറയുമ്പോള്‍ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്? എല്ലാറ്റിനുംവേണ്ടി നിയമങ്ങള്‍ സ്ഥാപിച്ചുകൊണ്ട് എങ്ങനെയാണു ദൈവം എല്ലാറ്റിനെയും ഭരിക്കുന്നതെന്ന് നമ്മളിപ്പോള്‍ത്തന്നെ സംസാരിച്ചു. അതായത്, പര്‍വതങ്ങളുടെ വിസ്തൃതിയും അതിര്‍ത്തികളും ഭൂമിയുടെ ഭ്രമണം മൂലമോ സമയം കടന്നുപോകുന്നതു മൂലമോ വികസിക്കുകയോ ചുരുങ്ങുകയോ ഇല്ല. അവ നിശ്ചിതവും മാറ്റമില്ലാത്തതുമാണ്. ദൈവമാണ് അവയുടെ മാറ്റമില്ലായ്മ നിശ്ചയിക്കുന്നത്. സമതലപ്രദേശങ്ങളെ സംബന്ധിച്ചാണെങ്കില്‍, അവയുടെ വ്യാപ്തി എത്രയാണെന്നും എന്താണവയുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതെന്നും ദൈവം നിശ്ചയിച്ചുകഴിഞ്ഞു. അവയ്ക്ക് അവയുടേതായ അതിര്‍ത്തികളുണ്ട്. അതുപോലെ ഒരു മണ്‍കൂന പെട്ടെന്ന് ഒരു സമതലപ്രദേശത്ത് ഉയര്‍ന്നുവരിക എന്നത് അസംഭവ്യമായിരിക്കും. ഒരു സമതലത്തിനു പെട്ടെന്ന് ഒരു പര്‍വതമായി മാറുവാനും സാധിക്കുകയില്ല—അത് അസംഭവ്യമാണ്. ഇതാണു നമ്മളിപ്പോള്‍ സംസാരിച്ച നിയമങ്ങളുടെയും അതിര്‍ത്തികളുടെയും അര്‍ഥം. മരുഭൂമികളെ സംബന്ധിച്ചാണെങ്കില്‍ മരുഭൂമികളുടെയോ മറ്റേതെങ്കിലും തരം ഭൂപ്രദേശങ്ങളുടെയോ അല്ലെങ്കില്‍ സ്ഥലങ്ങളുടെയോ പ്രത്യേക ധര്‍മങ്ങളെക്കുറിച്ച് നമ്മളിവിടെ പരാമര്‍ശിക്കുവാന്‍ പോകുന്നില്ല. അവയുടെ അതിര്‍ത്തികളെപ്പറ്റി മാത്രമേ സംസാരിക്കുകയുള്ളൂ. ദൈവത്തിന്റെ ഭരണത്തിനുകീഴില്‍, മരുഭൂമിയുടെ പരിധികളും വികസിക്കുകയില്ല. കാരണം, ദൈവം അതിന് അതിന്റേതായ നിയമങ്ങളും പരിധികളും നല്‍കിയിട്ടുണ്ട്. അതിന്റെ വിസ്തീര്‍ണം എത്ര വലുതാണെന്നും എന്താണ് അതിന്റെ ധര്‍മമെന്നും എന്തെല്ലാമാണ് അതിനു പരിധികള്‍ നിശ്ചയിക്കുന്നതെന്നും എവിടെയാണ് അതുള്ളതെന്നുമെല്ലാം ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത് ഈ പരിധികള്‍ കവിഞ്ഞുപോകുകയോ സ്ഥാനം മാറുകയോ ഇല്ല. അവയുടെ വിസ്തീര്‍ണം തോന്നിയതുപോലെ വര്‍ധിക്കുകയുമില്ല. നദികളും തടാകങ്ങളും പോലുള്ള ജലാശയങ്ങളിലെ ഒഴുക്കിനു ക്രമവും തുടര്‍ച്ചയുമെല്ലാം ഉള്ളതാണെങ്കിലും അവ ഒരിക്കലും അവയുടെ വ്യാപ്തിക്കോ അവയുടെ പരിധിയ്ക്കോ പുറത്തു പോകുന്നില്ല. അവയെല്ലാം ഒരേ ദിശയില്‍, അവ ഒഴുകേണ്ടതായിട്ടുള്ള ദിശയില്‍, ക്രമീകൃതമായ രീതിയില്‍ ഒഴുകുന്നു. അതിനാല്‍ ദൈവത്തിന്റെ ഭരണത്തിലെ നിയമങ്ങള്‍ക്കു കീഴെ ഒരു നദിയും തടാകവും സ്വേച്ഛയാ വരണ്ടുപോകുകയോ, ഭൂമിയുടെ ഭ്രമണം മൂലമോ സമയം കടന്നുപോകുന്നതിനനുസരിച്ചോ സ്വമേധയാ ദിശ മാറുകയോ ഒഴുകുന്ന വെള്ള ദൈവത്തിന്റെ അളവു മാറ്റുകയോ ചെയ്യുന്നില്ല. ഇതെല്ലാം ദൈവ ദൈവത്തിന്റെ നിയന്ത്രണത്തിനുള്ളിലാണ്. എന്നുപറഞ്ഞാല്‍, മനുഷ്യവര്‍ഗത്തിനിടയില്‍ ദൈവം സൃഷ്ടിച്ച എല്ലാറ്റിനും അവയുടേതായ സ്ഥാനങ്ങളും സ്ഥലങ്ങളും പരിധികളുമുണ്ട്. അതായത്, ദൈവം എല്ലാം സൃഷ്ടിച്ചപ്പോള്‍ അവയുടെ അതിരുകളും സ്ഥാപിക്കപ്പെട്ടു. അവയ്ക്കൊന്നും ഈ അതിരുകളില്‍ സ്വേച്ഛയാ മാറ്റം വരുത്തുവാനോ അവയെ നവീകരിക്കുവാനോ മാറ്റുവാനോ സാധിക്കുകയില്ല. എന്താണ് "സ്വേച്ഛയാ" എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? അതിനര്‍ഥം അവയൊരിക്കലും തോന്നിയതുപോലെ സ്ഥാനം മാറുകയോ, വികസിക്കുകയോ, അല്ലെങ്കില്‍ കാലാവസ്ഥയ്ക്കാനുസരിച്ചോ താപനിലയ്ക്കനുസരിച്ചോ ഭൂമിയുടെ ഭ്രമണവേഗത്തിനനുസരിച്ചോ അവയുടെ യഥാര്‍ഥരൂപത്തില്‍ മാറ്റം വരുത്തുകയോ ഇല്ല എന്നാണ്. ഉദാഹരണത്തിന്, പര്‍വതത്തിന് ഒരു നിശ്ചിത ഉയരമാണുള്ളത്. അതിന്റെ അടിവാരത്തിന് നിശ്ചിതവ്യാപ്തിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള അവയുടെ ഉയരം നിശ്ചിതമാണ്. അവയില്‍ നിശ്ചിത അളവു സസ്യങ്ങളുമുണ്ട്. ഇതെല്ലാം ദൈവമാണു നിശ്ചയിക്കുന്നതും ആസൂത്രണം ചെയ്യുന്നതും. അവയില്‍ തോന്നിയതുപോലെ മാറ്റം വരുന്നില്ല. സമതലങ്ങളെ സംബന്ധിച്ചാണെങ്കില്‍, മനുഷ്യരില്‍ ഭൂരിഭാഗവും സമതലങ്ങളിലാണ് വസിക്കുന്നത്. കാലാവസ്ഥയിലുള്ള മാറ്റങ്ങള്‍ അവരുടെ പ്രദേശങ്ങളെയോ അവരുടെ നിലനില്‍പ്പിന്റെ മൂല്യത്തെയോ ബാധിക്കുകയില്ല. ദൈവം സൃഷ്ടിച്ച ഈ വ്യത്യസ്ത ഭൂപ്രദേശങ്ങളിലും ഭൂപരിസ്ഥിതികളിലും ഉള്‍പ്പെട്ടിട്ടുള്ള സംഗതികള്‍ പോലും തോന്നിയപാട് മാറുകയില്ല. ഉദാഹരണത്തിന്, മരുഭൂമിയുടെ രൂപീകരണം, ഭൂഗര്‍ഭധാതുനിക്ഷേപങ്ങളുടെ തരം, മരുഭൂമിയിലുള്ള മണലിന്റെ അളവും, നിറവും, മരുഭൂമിയുടെ നിബിഡത—ഇവ തോന്നിയതുപോലെ മാറുകയില്ല. എന്തുകൊണ്ടാണ് അവ തോന്നിയതുപോലെ മാറാത്തത്? ദൈവത്തിന്റെ ഭരണവും അവന്റെ നിയന്ത്രണവും മൂലമാണത്. ദൈവം സൃഷ്ടിച്ച ഈ വ്യത്യസ്തഭൂപ്രദേശങ്ങളിലും ഭൂപരിസ്ഥിതികളിലുമെല്ലാം, ആസൂത്രിതവും ക്രമീകൃതാവുമായ രീതിയില്‍ അവനെല്ലാം നിയന്ത്രിക്കുന്നു. അതുകൊണ്ട് ഈ ഭൂപരിസ്ഥിതികളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട് ആയിരക്കണക്കിനും പതിനായിരക്കണക്കിനും വര്‍ഷങ്ങള്‍ക്കു ശേഷവും അവ സ്വന്തം ധര്‍മം നിര്‍വഹിക്കുന്നു. അഗ്നിപര്‍വതങ്ങള്‍ പൊട്ടുന്ന ചില കാലഘട്ടങ്ങളുണ്ടെങ്കിലും, ഭൂകമ്പങ്ങള്‍ ഉണ്ടാകുന്ന ചില കാലഘട്ടങ്ങള്‍ ഉണ്ടെങ്കിലും ഭൂമിയില്‍ സാരമായ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും ദൈവമൊരിക്കലും യാതൊരു തരം പ്രദേശത്തെയും അവയുടെ യഥാര്‍ഥ ധര്‍മം നഷ്ടപ്പെടുത്തുവാന്‍ അനുവദിക്കുകയില്ല. ദൈവത്തിന്റെ ഈ നിയന്ത്രണം കാരണം മാത്രമാണ്, ഈ നിയമങ്ങളിന്മേലുള്ള അവന്റെ ഭരണവും നിയന്ത്രണവും മൂലമാണ് ഇവയ്ക്കെല്ലാറ്റിനും—മനുഷ്യവര്‍ഗം കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന എല്ലാറ്റിനും—ഭൂമിയില്‍ ഒരു ക്രമീകൃതമായ രീതിയില്‍ നിലനില്‍ക്കുവാന്‍ സാധിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ടാണ് ഭൂമിയില്‍ നിലനില്‍ക്കുന്ന ഈ വ്യത്യസ്തഭൂപ്രദേശങ്ങളെയെല്ലാം ദൈവം ഈ രീതിയില്‍ നിയന്ത്രിക്കുന്നത്? വിവിധ ഭൂപരിസ്ഥിതികളില്‍ ജീവിക്കുന്ന ജീവജാലങ്ങള്‍ക്കെല്ലാം സുസ്ഥിരമായ ഒരു പരിസ്ഥിതി ഉണ്ടാകുകയും, അതുവഴി ഈ സുസ്ഥിരപരിസ്ഥിതിയ്ക്കുള്ളില്‍ അവയ്ക്കു ജീവിക്കുവാനും പെരുകുവാനും സാധിക്കുകയും ചെയ്യുക എന്നതാണ് അവന്റെ ഉദ്ദേശ്യം. ഇവയെല്ലാം—ചലിക്കുന്നവയും ചലിക്കാത്തവയും, നാസികയിലൂടെ ശ്വസിക്കുന്നവയും അല്ലാത്തവയും—ചേര്‍ന്നു മനുഷ്യന്‍റെ നിലനില്‍പ്പിനായുള്ള സവിശേഷമായ ഒരു പരിസ്ഥിതി രൂപീകൃതമാക്കുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതിക്കുമാത്രമേ മനുഷ്യരുടെ തലമുറകളെ പരിപോഷിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ, ഇത്തരത്തിലുള്ള പരിസ്ഥിതിക്കുമാത്രമേ മാത്രമേ മനുഷ്യരെ തലമുറകളായി സമാധാനത്തില്‍ നിലനില്‍ക്കുന്നതിന് അനുവദിക്കുവാന്‍ സാധിക്കുകയുള്ളൂ.

ഞാനിപ്പോള്‍ സംസാരിച്ചത് താരതമ്യേന ഒരു വലിയ വിഷയമാണ്. അതുകൊണ്ട്, ഒരു പക്ഷേ അതിനു നിങ്ങളുടെ ജീവിതവുമായി ബന്ധമില്ലാത്തതുപോലെ നിങ്ങള്‍ക്കു തോന്നുന്നുണ്ടായിരിക്കാം. പക്ഷേ നിങ്ങള്‍ക്കിതെല്ലാം മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു, ഇല്ലേ? എന്നുപറഞ്ഞാല്‍, എല്ലാറ്റിനും മേലുള്ള ദൈവത്തിന്റെ ആധിപത്യത്തില്‍ അവന്റെ നിയമങ്ങള്‍ വളരെ പ്രധാനമാണ്—തീര്‍ച്ചയായും വളരെ പ്രധാനമാണവ! ഈ നിയമങ്ങള്‍ക്കു കീഴില്‍ എന്താണ് എല്ലാ ജീവികളുടെയും വളര്‍ച്ചയ്ക്കു വേണ്ട മുന്‍വ്യവസ്ഥ? ദൈവത്തിന്റെ ഭരണം കാരണമാണ്. ദൈവത്തിന്റെ ഭരണം കാരണമാണ് അവന്റെ ഭരണത്തില്‍ കീഴില്‍ എല്ലാ ജീവികളും സ്വന്തം ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. ഉദാഹരണത്തിന്, പര്‍വതങ്ങള്‍ കാടുകളെ പരിപോഷിപ്പിക്കുന്നു. പകരം കാടുകള്‍

അവയില്‍ ജീവിക്കുന്ന പലതരം പക്ഷികളെയും വന്യജീവികളെയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ക്കു വിളകള്‍ നടുവാനും അതുപോലെ പലതരം പക്ഷികള്‍ക്കും

മൃഗങ്ങള്‍ക്കും ജീവിക്കുവാനുമായി ഒരുക്കിയ ഇടമാണ് സമതലങ്ങള്‍. അവ ഭൂരിഭാഗം മനുഷ്യരെയും നിരപ്പായ പ്രദേശത്തു വസിക്കുവാന്‍ അനുവദിക്കുകയും മനുഷ്യരുടെ ജീവിതം സൗകര്യപ്രദമാക്കുകയും ചെയ്യുന്നു. സമതലങ്ങളില്‍ പുല്‍മേടുകളും ഉള്‍പ്പെടുന്നു—വളരെ വിശാലമായ പുല്‍മേടുകള്‍. ഈ പുല്‍മേടുകള്‍ ഭൂതലത്തിന് ഒരു സസ്യകവചം നല്‍കുന്നു. അതു മണ്ണിനെ സംരക്ഷിക്കുകയും ഈ പുല്‍മേടുകളില്‍ വസിക്കുന്ന കന്നുകാലികളെയും ചെമ്മരിയാടുകളെയും കുതിരകളെയും പോഷിപ്പിക്കുകയും ചെയ്യുന്നു. മരുഭൂമിയും അതിന്റേതായ ധര്‍മ്മം നിര്‍വഹിക്കുന്നു. അതു മനുഷ്യര്‍ക്കു ജീവിക്കുവാനുള്ള ഇടമല്ല. ഈര്‍പ്പമേറിയ കാലാവസ്ഥകളെ കൂടുതല്‍ വരണ്ടതാക്കുക എന്നതാണ് അതിന്റെ ധര്‍മം. നദികളുടെയും തടാകങ്ങളുടെയും ഒഴുക്ക് മനുഷ്യര്‍ക്കു സൗകര്യപ്രദമായ രീതിയില്‍ കുടിവെള്ളമെ ത്തിക്കുന്നു. അവ ഒഴുകുന്നിടത്തെല്ലാം മനുഷ്യര്‍ക്കു കുടിക്കുവാന്‍ വെള്ളമുണ്ടായിരിക്കും. കൂടാതെ എല്ലാറ്റിന്റെയും വെള്ളവുമായി ബന്ധപ്പെട്ട ആവശ്യങ്ങളും സൗകര്യമായി നിവര്‍ത്തിക്കപ്പെടുന്നു. ഇവയാണ് വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ക്കായി ദൈവം വരച്ച അതിരുകള്‍.

ദൈവം നിശ്ചയിച്ചിട്ടുള്ള ഈ അതിരുകള്‍ മൂലം വിവിധ ഭൂപ്രദേശങ്ങള്‍ അതിജീവനത്തിനായുള്ള വ്യത്യസ്തതരം പരിസ്ഥിതികള്‍ക്കു രൂപം കൊടുത്തു. ഈ പരിസ്ഥിതികള്‍ പല തരത്തിലുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും അതിജീവനത്തിന് ഉതകുന്നതാകുകയും അവയ്ക്കു ജീവിക്കുവാന്‍ ഇടം നല്കുകയും ചെയ്തു. ഇതില്‍ നിന്നും വിവിധ ജീവികളുടെ അതിജീവനപരിസ്ഥിതികളുടെ അതിരുകള്‍ വികസിച്ചു. ഇതാണു നമ്മള്‍ അടുത്തതായി സംസാരിക്കുവാന്‍ പോകുന്ന രണ്ടാം ഭാഗം. ആദ്യം തന്നെ, എവിടെയാണ് പക്ഷികളും മൃഗങ്ങളും പ്രാണികളും വസിക്കുന്നത്? കാടുകളിലും ചെറുവനങ്ങളിലുമാണോ? ഇവയാണ് അവയുടെ വാസസ്ഥലം. അതുകൊണ്ട്, വിവിധതരം ഭൂപരിസ്ഥിതികള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുന്നതിനു പുറമേ, ദൈവം വിവിധതരം പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പ്രാണികള്‍ക്കും എല്ലാ സസ്യങ്ങള്‍ക്കും അതിരുകള്‍ നിശ്ചയിക്കുകയും നിയമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. വിവിധ ഭൂപരിസ്ഥിതികള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ നിമിത്തവും, വ്യത്യസ്ത ഭൂപരിസ്ഥിതികള്‍ നിലനില്‍ക്കുന്നതുമൂലവും വിവിധ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പ്രാണികള്‍ക്കും സസ്യങ്ങള്‍ക്കും അതിജീവനത്തിനായി വ്യത്യസ്ത പരിസ്ഥിതികളാണ് ഉള്ളത്. പ്രാണികള്‍ വിവിധ സസ്യങ്ങള്‍ക്കിടയിലും മത്സ്യങ്ങള്‍ ജലത്തിലും സസ്യങ്ങള്‍ കരയിലുമാണു വളരുന്നത്. കരയില്‍ പര്‍വതങ്ങള്‍, സമതലങ്ങള്‍, കുന്നുകള്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍പ്പെടുന്നു. ഒരിക്കല്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും സ്ഥിരമായ ഒരു വാസസ്ഥലം ഉണ്ടായിക്കഴിഞ്ഞാല്‍ അവ തോന്നിയതുപോലെ അലഞ്ഞുതിരിയുകയില്ല. കാടുകളും പര്‍വതങ്ങളുമാണ് അവയുടെ വാസസ്ഥലം. ഒരു ദിവസം അവരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കപ്പെടുകയാണെങ്കില്‍ ഈ വ്യവസ്ഥ അവതാളത്തിലാകും. ഈ വ്യവസ്ഥ അവതാളത്തിലായിക്കഴിഞ്ഞാല്‍ എന്താണ് പ്രത്യാഘാതങ്ങള്‍? ആരെയാണ് അത് ആദ്യം ബാധിക്കുക? (മനുഷ്യരെ.) മനുഷ്യരെത്തന്നെ. ദൈവം സ്ഥാപിച്ച ഈ നിയമങ്ങള്‍ക്കും പരിധികള്‍ക്കുമുള്ളില്‍ നിങ്ങളെന്തെങ്കിലും വിചിത്രമായ പ്രതിഭാസങ്ങള്‍ കണ്ടിട്ടുണ്ടോ? ഉദാഹരണത്തിന് ആനകള്‍ മരുഭൂമിയില്‍ നടക്കുന്നത്. അങ്ങനെയെന്തെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടോ? അങ്ങനെ യഥാര്‍ഥത്തില്‍ സംഭവിച്ചാല്‍ അതു വളരെ വിചിത്രമായ ഒരു പ്രതിഭാസമായിരിക്കും. കാരണം, ആനകള്‍ കാടുകളിലാണ് വസിക്കുന്നത്. അതാണ് ദൈവം അവയ്ക്കായി ഒരുക്കിയ അതിജീവനപരിസ്ഥിതി. അവയ്ക്ക് അവയുടേതായ അതിജീവനപരിസ്ഥിതികളുണ്ട്. അവയുടേതായ സ്ഥിരമായ വാസസ്ഥലമുണ്ട്. അതുകൊണ്ട്, അവര്‍ എന്തിന് അലഞ്ഞുതിരിയണം? സിംഹങ്ങളോ കടുവകളോ കടല്‍ത്തീരത്തു നടക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?

ഇല്ല, നിങ്ങള്‍ കണ്ടിട്ടില്ല. കാടും പര്‍വതങ്ങളുമാണ് സിംഹങ്ങളുടെയും കടുവകളുടെയും വാസസ്ഥലം. സമുദ്രത്തിലെ തിമിംഗലങ്ങളും സ്രാവുകളും മരുഭൂമിയിലൂടെ നീന്തുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ല, നിങ്ങള്‍ കണ്ടിട്ടില്ല. തിമിംഗലങ്ങളും സ്രാവുകളും സമുദ്രത്തിലാണ് വസിക്കുന്നത്. മനുഷ്യരുടെ ജീവിതപരിസ്ഥിതിയില്‍ ചെമ്പന്‍ കരടികളോടൊപ്പം വസിക്കുന്ന ആളുകളുണ്ടോ? വീടിനകത്തും പുറത്തും സദാസമയവും മയിലുകളും പക്ഷികളും ചുറ്റും നടക്കുന്ന മനുഷ്യരുണ്ടോ? പരുന്തുകളും കാട്ടുവാത്തകളും കുരങ്ങന്‍മാരോടൊപ്പം കളിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? (ഇല്ല.) ഇവയെല്ലാം വിചിത്രമായ പ്രതിഭാസങ്ങളായിരിക്കും. നിങ്ങളുടെ കാതുകള്‍ക്ക് വളരെ വിചിത്രമായിത്തോന്നുന്ന ഈ കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത് എല്ലാറ്റിനെയും ദൈവമാണ് സൃഷ്ടിച്ചത് എന്നു നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. ഒരിടത്തു സ്ഥിരമായി നില്‍ക്കുന്നവയായാലും നാസാരന്ധ്രങ്ങളിലൂടെ ശ്വസിക്കുവാന്‍ കഴിയുന്നവയായാലും അവയ്ക്കെല്ലാം അതിജീവനത്തിനായി അവയുടേതായ നിയമങ്ങളുണ്ട്. ഇവയെ സൃഷ്ടിക്കുന്നതിനു വളരെ മുമ്പുതന്നെ ദൈവം ഇവയ്ക്കായി പ്രത്യേകം വാസസ്ഥലങ്ങളും അതിജീവനപരിസ്ഥിതികളും ഒരുക്കിയിരുന്നു. ഈ ജീവികള്‍ക്ക് അവയുടേതായ സ്ഥിരം അതിജീവനപരിസ്ഥിതികള്‍ ഉണ്ടായിരുന്നു, അവയുടേതായ ഭക്ഷണവും അവയുടേതായ സ്ഥിരം വാസസ്ഥലങ്ങളും ഉണ്ടായിരുന്നു. അവയ്ക്ക് അതിജീവനത്തിനുതകുന്ന തരത്തിലുള്ള അവയുടേതായ സ്ഥിരം സ്ഥലങ്ങളുമുണ്ടായിരുന്നു. ഇവിടങ്ങളിലെ താപനില അവയുടെ നിലനില്‍പ്പിന് അനുയോജ്യമായിരുന്നു. അതുകൊണ്ട് അവ അലഞ്ഞുനടന്നു മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പ്പിനെ അപകടപ്പെടുത്തുകയോ ആളുകളുടെ ജീവിതങ്ങളെ ബാധിക്കുകയോ ചെയ്യില്ല. ഇങ്ങനെയാണ് മനുഷ്യനു നിലനില്‍ക്കുവാന്‍ ഏറ്റവും നല്ല പരിസ്ഥിതി നല്‍കിക്കൊണ്ട് ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുന്നത്. എല്ലാറ്റിനിടയിലും ജീവജാലങ്ങള്‍ ഓരോന്നിനും ജീവന്‍ നിലനിര്‍ത്തുന്നതിന് അവയുടേതായ ഭക്ഷണം അവയുടേതായ അതിജീവനത്തിനുള്ള പരിസ്ഥിതികള്‍ക്കുള്ളിലുണ്ട്. ആ ഭക്ഷണമുള്ളതുകൊണ്ട് അവ തങ്ങളുടെ സ്വന്തം അതിജീവനപരിസ്ഥിതിയോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള പരിസ്ഥിതിയില്‍ അവ നിലനില്‍ക്കുകയും പെരുകുകയും അവയ്ക്കായി ദൈവം സ്ഥാപിച്ച നിയമങ്ങള്‍ക്കനുസരിച്ചു മുന്നോട്ടുപോകുകയും ചെയ്യുന്നു. ഇത്തരം നിയമങ്ങള്‍ നിമിത്തം, ദൈവത്തിന്റെ മുന്‍നിശ്ചയം നിമിത്തം, എല്ലാം മനുഷ്യരോടു യോജിപ്പില്‍ വസിക്കുന്നു. പരസ്പരാശ്രയത്വത്തോടെ മനുഷ്യരും എല്ലാറ്റിനുമൊപ്പം സഹവസിക്കുന്നു.

ദൈവം എല്ലാറ്റിനെയും സൃഷ്ടിക്കുകയും അവയ്ക്ക് അതിര്‍ത്തികള്‍ നിശ്ചയിക്കുകയും ചെയ്തു; അവയില്‍ എല്ലാത്തരം ജീവികളെയും അവിടുന്നു പരിപോഷിപ്പിച്ചു. അതേസമയം, മനുഷ്യര്‍ക്ക് അതിജീവനത്തിനായി വ്യത്യസ്തമാര്‍ഗങ്ങളും അവിടുന്നു തയ്യാറാക്കി. അതുകൊണ്ട് മനുഷ്യര്‍ക്ക് അതിജീവിക്കുവാന്‍ കേവലം ഒരു മാര്‍ഗം മാത്രമല്ല ഉള്ളതെന്നു നിങ്ങള്‍ക്കു കാണുവാന്‍ സാധിക്കും. അവര്‍ക്ക് അതിജീവിക്കുവാന്‍ ഒരു തരം പരിസ്ഥിതി മാത്രവുമല്ല ഉള്ളത്. മനുഷ്യശരീരം ജീവനോടെയിരിക്കുന്നതിന് അത്യാവശ്യമായ വിവിധതരം ഭക്ഷണവും ജലസ്രോതസുകളും ദൈവം മനുഷ്യര്‍ക്കായി ഒരുക്കുന്നതിനെപ്പറ്റി നാം മുമ്പു സംസാരിച്ചു. എന്തുതന്നെയായാലും, മനുഷ്യര്‍ക്കിടയില്‍ എല്ലാവരും ധാന്യം ഭക്ഷിച്ചു ജീവിക്കുന്നില്ല. ഭൂപരിസ്ഥിതികളിലും

ഭൂപ്രദേശങ്ങളിലുമുള്ള വ്യത്യാസം മൂലം മനുഷ്യര്‍ക്ക് വ്യത്യസ്ത അതിജീവനമാര്‍ഗങ്ങളാണുള്ളത്. ഈ അതിജീവനമാര്‍ഗങ്ങളെല്ലാം ദൈവം ഒരുക്കിയതാണ്. അതുകൊണ്ട്, എല്ലാ മനുഷ്യരും പ്രാഥമികമായി കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരല്ല. അതായത്, എല്ലാ മനുഷ്യരും വിളകള്‍ നട്ടുവളര്‍ത്തിയല്ല അവരുടെ ഭക്ഷണം കണ്ടെത്തുന്നത്. ഇതാണ് നാം സംസാരിക്കുവാന്‍ പോകുന്ന മൂന്നാമത്തെ ഭാഗം: മനുഷ്യരുടെ വ്യത്യസ്തജീവിതരീതികള്‍ നിമിത്തം അതിരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അപ്പോള്‍ മറ്റേതെല്ലാം ജീവിതരീതികളാണ് മനുഷ്യര്‍ക്കുള്ളത്? ഭക്ഷ്യസ്രോതസുകളുടെ അടിസ്ഥാനത്തില്‍ മറ്റേതെല്ലാം തരം മനുഷ്യരാണുള്ളത്? പ്രാഥമികമായ പല വിഭാഗങ്ങളുമുണ്ട്.

ആദ്യത്തേത് വേട്ടയാടിയുള്ള ജീവിതരീതിയാണ്. അതെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. വേട്ടയാടി ജീവിക്കുന്ന മനുഷ്യര്‍ എന്താണ് ഭക്ഷിക്കുന്നത്? (വേട്ടയിറച്ചി.) അവര്‍ കാട്ടിലെ പക്ഷികളെയും മൃഗങ്ങളെയും ഭക്ഷിക്കുന്നു. "വേട്ടയിറച്ചി" എന്നത് ഒരു ആധുനിക പദമാണ്. വേട്ടക്കാര്‍ അതിനെ വേട്ടയിറച്ചി ആയിട്ടല്ല കാണുന്നത്, മറിച്ചു ഭക്ഷണമായിട്ടാണ്, അവരുടെ ദൈനംദിന ജീവസന്ധാരണമായിട്ടാണ് കാണുന്നത്. ഉദാഹരണത്തിന്, അവര്‍ക്ക് ഒരു മാനിനെ കിട്ടുന്നു. അവര്‍ക്ക് ഈ മാനിനെ കിട്ടുന്നത് കര്‍ഷകര്‍ക്ക് മണ്ണില്‍ നിന്നും ഭക്ഷണം കിട്ടുന്നതിനു തുല്യമാണ്. ഒരു കര്‍ഷകനു ഭക്ഷണം മണ്ണില്‍ നിന്നുമാണ് ലഭിക്കുന്നത്. ഈ ഭക്ഷണം കാണുമ്പോള്‍ അവനു സന്തോഷവും ആശ്വാസവും അനുഭവപ്പെടുന്നു. ഭക്ഷിക്കുവാന്‍ വിളകളുള്ളതിനാല്‍ അവന്റെ കുടുംബം പട്ടിണിയാകില്ല. കര്‍ഷകന്റെ ഹൃദയം ഉത്കണ്ഠയില്‍ നിന്നും മുക്തമാകുകയും അവനു തൃപ്തി അനുഭവപ്പെടുകയും ചെയ്യുന്നു. ഇതുപോലെ വേട്ടക്കാരനും അവന്‍ വേട്ടയാടിപ്പിടിച്ചതിനെ കാണുമ്പോള്‍ ആശ്വാസവും സംതൃപ്തിയും അനുഭവപ്പെടുന്നു. കാരണം ഇനിയവനു ഭക്ഷണത്തെപ്പറ്റി ആശങ്കപ്പെടേണ്ട. അടുത്ത ഭക്ഷണസമയത്തേക്കു കഴിക്കുവാനുള്ളതുണ്ട്. അവനു വിശന്നിരിക്കേണ്ടതില്ല. ഇതു ജീവിക്കുവാനായി വേട്ടയാടുന്ന ഒരാളാണ്. വേട്ടയാടി ഉപജീവനം നടത്തുന്ന ഭൂരിഭാഗം പേരും പര്‍വതങ്ങളിലെ കാടുകളിലാണ് വസിക്കുന്നത്. അവര്‍ കൃഷി ചെയ്യുന്നില്ല. കൃഷി ചെയ്യുന്നതിനനുയോജ്യമായ സ്ഥലം ഈയിടങ്ങളില്‍ കണ്ടെത്തുന്നത് എളുപ്പമല്ല. അതിനാല്‍ അവര്‍ പലതരം ജീവികളെ, പലതരം ഇരകളെ ഭക്ഷണമാക്കി ജീവിക്കുന്നു. ഇതാണ് സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ ആദ്യത്തെ തരം ജീവിതരീതി.

രണ്ടാമത്തെ തരം കാലി മേയ്ക്കുന്നവരുടെ ജീവിതരീതിയാണ്. ഉപജീവനത്തിനായി കാലി മേയ്ക്കുന്നവരും കൃഷി ചെയ്യാറുണ്ടോ? (ഇല്ല.) അപ്പോള്‍ അവരെന്താണ് ചെയ്യുന്നത്? എങ്ങനെയാണവര്‍ ജീവിക്കുന്നത്? (അധികഭാഗവും അവര്‍ ജീവിക്കുവാനായി കാലികളെയും ചെമ്മരിയാടുകളെയും മേയ്ക്കുന്നു. ശൈത്യകാലത്ത് അവര്‍ കന്നുകാലികളെ കൊന്നു ഭക്ഷിക്കുന്നു. മാട്ടിറച്ചിയും ആട്ടിറച്ചിയുമാണ് അവരുടെ പ്രധാനഭക്ഷണം. അവര്‍ പാലു ചേര്‍ത്ത ചായയും കുടിക്കുന്നു. കാലിമേയ്ക്കുന്നവര്‍ നാലു ഋതുക്കളിലും കര്‍മനിരതരാണെങ്കിലും അവര്‍ നന്നായി ഭക്ഷണം കഴിക്കുന്നു. അവര്‍ക്കു കഴിക്കുവാന്‍ ധാരാളം പാലും പാലുല്‍പ്പന്നങ്ങളും മാംസവുമുണ്ട്.) ഉപജീവനത്തിനായി കാലിമേയ്ക്കുന്നവര്‍ പ്രധാനമായും മാട്ടിറച്ചിയും ആട്ടിറച്ചിയും ഭക്ഷിക്കുകയും, ചെമ്മരിയാടിന്‍റെയും പശുവിന്‍റെയും പാല്‍ കുടിക്കുകയും, കാലിമേയ്ക്കുന്നതിനായി മുടിയില്‍ കാറ്റും മുഖത്ത് വെയിലുമായി കന്നുകാലികളുടെയും കുതിരകളുടെയും പുറത്തു സഞ്ചരിക്കുകയും ചെയ്യുന്നു. അവര്‍ ആധുനികജീവിതത്തിന്‍റെ മനസ്സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നില്ല. അവര്‍ ദിവസം മുഴുവനും വിശാലമായ നീലാകാശവും പുല്ലുമൂടിയ സമതലങ്ങളും നോക്കിയിരിക്കുന്നു. കാലിമേയിച്ച് ഉപജീവനം നടത്തുന്ന ഭൂരിഭാഗം ആളുകള്‍ക്കും തലമുറകളായി അവരുടെ അലഞ്ഞുതിരിയുന്ന ജീവിതരീതി പിന്തുടരുവാന്‍ സാധിച്ചിട്ടുണ്ട്. പുല്‍മേടുകളിലെ ജീവിതം ഒരല്‍പം ഏകാന്തമാണെങ്കിലും വളരെ സന്തോഷപൂര്‍ണമായ ഒരു ജീവിതവുമാണത്. അതൊരു മോശം ജീവിതരീതിയല്ല!

മൂന്നാമത്തെ തരം മത്സ്യബന്ധനജീവിതരീതി ആണ്. മനുഷ്യവര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം കടലിനടുത്തോ ചെറിയ ദ്വീപുകളിലോ ജീവിക്കുന്നു. അവര്‍ക്കു ചുറ്റും വെള്ളമാണ്. അവര്‍ കടലിന് അഭിമുഖമായി ജീവിക്കുന്നു. ഈ മനുഷ്യര്‍ ഉപജീവനത്തിനു വേണ്ടിയാണ് മത്സ്യം പിടിക്കുന്നത്. ഉപജീവനത്തിനായി മത്സ്യം പിടിക്കുന്നവരുടെ ഭക്ഷണസ്രോതസ് എന്താണ്? അവരുടെ ഭക്ഷണസ്രോതസുകളില്‍ എല്ലാത്തരം മത്സ്യങ്ങളും കടല്‍വിഭവങ്ങളും കടലില്‍ നിന്നുള്ള മറ്റുല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ഉപജീവനത്തിനായി മത്സ്യം പിടിക്കുന്നവര്‍ കൃഷി ചെയ്യുന്നില്ല. പകരം ദിവസവും അവര്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നു. അവരുടെ മുഖ്യഭക്ഷണത്തില്‍ പലതരം മത്സ്യങ്ങളും കടലുല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. ചിലപ്പോളവര്‍ ഇവ അരി, ധാന്യപ്പൊടി, ദൈനംദിനജീവിതത്തില്‍ ആവശ്യമുള്ള മറ്റു സാധനങ്ങള്‍ എന്നിവയ്ക്കായി കച്ചവടം ചെയ്യുന്നു. ജലത്തിനടുത്തു താമസിക്കുന്ന ആളുകളുടെ വ്യത്യസ്തമായ ഒരു ജീവിതരീതിയാണിത്. ജലത്തിനടുത്തു ജീവിച്ചുകൊണ്ട് അവര്‍ ഭക്ഷണത്തിനായി അതിനെ ആശ്രയിക്കുകയും മത്സ്യബന്ധനത്തില്‍ നിന്നും ഉപജീവനം നടത്തുകയും ചെയ്യുന്നു. മത്സ്യബന്ധനം അവര്‍ക്ക് ഭക്ഷണസ്രോതസു മാത്രമല്ല, ഉപജീവനമാര്‍ഗം നല്‍കുന്നു.

കൃഷിക്കുപുറമേ, മനുഷ്യര്‍ അധികഭാഗവും മേല്‍പരാമര്‍ശിച്ച മൂന്നു ജീവിതരീതികള്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. എന്നിരുന്നാലും, വലിയൊരു ഭൂരിഭാഗം ആളുകളും ഉപജീവനത്തിനായി കൃഷി ചെയ്യുന്നു. വളരെ കുറച്ചു വിഭാഗം ആളുകള്‍ മാത്രമേ കാലികളെ മേയിച്ചും മത്സ്യബന്ധനം നടത്തിയും വേട്ടയാടിയും ജീവിക്കുന്നുള്ളൂ. കൃഷി ചെയ്തുജീവിക്കുന്ന മനുഷ്യര്‍ക്ക് എന്താണ് ആവശ്യം? അവര്‍ക്കാവശ്യം കൃഷിഭൂമിയാണ്. തലമുറകള്‍ തലമുറകളായി അവര്‍ ഭൂമിയില്‍ വിളകള്‍ നട്ടുപരിപാലിച്ചാണ് ജീവിതം നയിക്കുന്നത്. അവര്‍ നടുന്നത് പച്ചക്കറികളായാലും പഴവര്‍ഗങ്ങളായാലും ധാന്യങ്ങളായാലും അവര്‍ക്കുള്ള ഭക്ഷണവും ദൈന്യംദിന ആവശ്യങ്ങള്‍ക്കുള്ളവയും ലഭിക്കുന്നത് ഭൂമിയില്‍ നിന്നാണ്.

എന്താണ് മനുഷ്യരുടെ ഈ വ്യത്യസ്തജീവിതരീതികള്‍ക്ക് അടിത്തറയിടുന്ന അടിസ്ഥാനസാഹചര്യങ്ങള്‍? അവര്‍ക്കു നിലനില്‍ക്കുവാന്‍ സാധിക്കുന്ന പരിസ്ഥിതികള്‍ അടിസ്ഥാനരീതിയില്‍ത്തന്നെ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമല്ലേ? അതായത്, വേട്ടയാടി ജീവിക്കുന്നവര്‍ക്ക് പര്‍വതങ്ങളിലെ കാടുകളും, അല്ലെങ്കില്‍ പക്ഷികളും മൃഗങ്ങളും നഷ്ടമായാല്‍, അവരുടെ ഉപജീവനസ്രോതസ് നഷ്ടമാകും. ഈ ഗോത്രത്തിലും ഈ തരത്തിലും പെട്ട ആളുകള്‍ എങ്ങനെ മുന്നോട്ടുപോകും എന്നത് അനിശ്ചിതമാകും. അവര്‍ ഇല്ലാതാകുക പോലും ചെയ്തേക്കാം. ഉപജീവനത്തിനായി കാലികളെ മേയ്ക്കുന്നവരോ? എന്തിനെയാണ് അവര്‍ ആശ്രയിക്കുന്നത്? അവര്‍ യഥാര്‍ഥത്തില്‍ ആശ്രയിക്കുന്നത് കന്നുകാലികളെയല്ല, മറിച്ച് അവരുടെ കന്നുകാലികള്‍ക്കു നിലനില്‍ക്കുവാന്‍ സാധിക്കുന്ന പരിസ്ഥിതിയെയാണ്—പുല്‍മേടുകളെയാണ്. പുല്‍മേടുകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എവിടെയാണ് ഇവര്‍ കന്നുകാലികളെ മേയ്ക്കുക? എന്താണ് കന്നുകാലികളും ചെമ്മരിയാടുകളും ഭക്ഷിക്കുക? കന്നുകാലികളില്ലാതെ ഈ അലഞ്ഞുതിരിയുന്ന മനുഷ്യര്‍ക്ക് ഒരു ഉപജീവനമാര്‍ഗം ഉണ്ടാകില്ല. ഉപജീവനത്തിന് ഒരു സ്രോതസില്ലാതെ, ഈ മനുഷ്യര്‍ എവിടെപ്പോകും? അതിജീവിക്കുക എന്നത് അവര്‍ക്ക് വളരെ ബുദ്ധിമുട്ടായിത്തീരും. അവര്‍ക്കൊരു ഭാവി ഉണ്ടാകില്ല. ജലസ്രോതസുകളൊന്നും ഇല്ലായിരുന്നെങ്കില്‍, നദികളും തടാകങ്ങളും പൂര്‍ണമായി വറ്റിവരണ്ടിരുന്നെങ്കില്‍, ജീവിക്കുവാനായി ജലത്തെ ആശ്രയിക്കുന്ന എല്ലാ മത്സ്യങ്ങളും അപ്പോഴും നിലനില്‍ക്കുമോ? ഇല്ല. ഉപജീവനത്തിനായി ജലത്തെയും മത്സ്യങ്ങളെയും ആശ്രയിക്കുന്ന ഈ ആളുകള്‍ അതിജീവിക്കുമോ? ഭക്ഷണമില്ലെങ്കില്‍, അതിജീവനമാര്‍ഗമില്ലെങ്കില്‍ ഈ ആളുകള്‍ക്ക് അതിജീവിക്കുവാന്‍ സാധിക്കുകയില്ല. അതായത്, ഏതെങ്കിലുമൊരു പ്രത്യേക ഗോത്രം, അവരുടെ ഉപജീവനവും അതിജീവനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കില്‍, ആ ഗോത്രം പിന്നെ നിലനില്‍ക്കുകയില്ല. അവര്‍ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുകയും നാമാവശേഷരാകുകയും ചെയ്യും. ഉപജീവനത്തിനായി കൃഷി ചെയ്യുന്നവര്‍ക്കു ഭൂമി നഷ്ടമായാല്‍, അവര്‍ക്ക് എല്ലാത്തരം സസ്യങ്ങളും നട്ടുവളര്‍ത്താനും അവയില്‍ നിന്നും ഭക്ഷണമുണ്ടാക്കുവാനും സാധിച്ചില്ലെങ്കില്‍ എന്തായിരിക്കും ഫലം? ഭക്ഷണമില്ലാതെ ആളുകള്‍ പട്ടിണികിടന്നു മരിക്കില്ലേ? ആളുകള്‍ പട്ടിണികിടന്നു മരിക്കുകയാണെങ്കില്‍ മനുഷ്യരുടെ ആ വംശം ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെടുകയില്ലേ? അതുകൊണ്ട്, ഇതാണ് വ്യത്യസ്തതരം പരിസ്ഥിതികള്‍ നിലനിര്‍ത്തുന്നതിനു പുറകിലുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം. വ്യത്യസ്ത പരിസ്ഥിതികളും ആവാസവ്യവസ്ഥകളും അവയില്‍ വസിക്കുന്ന എല്ലാ വ്യത്യസ്ത ജീവികളെയും നിലനിര്‍ത്തുന്നതില്‍ ദൈവത്തിന് ഒരുദ്ദേശ്യമേ ഉള്ളൂ—എല്ലാ വിഭാഗം മനുഷ്യരെയും പരിപോഷിപ്പിക്കുക, വ്യത്യസ്ത ഭൂപരിസ്ഥിതികളില്‍ ജീവിക്കുന്ന മനുഷ്യരെ പരിപോഷിപ്പിക്കുക എന്നത്.

സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനും സ്വന്തം നിയമങ്ങള്‍ നഷ്ടമായാല്‍ അവ പിന്നെ നിലനില്‍ക്കുകയില്ല; എല്ലാറ്റിന്റെയും നിയമങ്ങള്‍ നഷ്ടമായാല്‍, എല്ലാറ്റിലും വച്ചു ജീവനുള്ളവയ്ക്ക് തുടര്‍ന്നു ജീവിക്കുവാനാകില്ല. മനുഷ്യര്‍ അതിജീവനത്തിനായി ആശ്രയിക്കുന്ന അവരുടെ പരിസ്ഥിതികളും അവര്‍ക്കു നഷ്ടമാകും. മനുഷ്യര്‍ക്ക് അതെല്ലാം നഷ്ടമായാല്‍ മുമ്പത്തേതുപോലെ അവര്‍ക്കു തുടര്‍ന്നു ജീവിക്കുവാന്‍ സാധിക്കുകയില്ല. തലമുറകളായി വളരുവാനും പെരുകുവാനും സാധിക്കുകയില്ല. മനുഷ്യര്‍ ഇതുവരെ അതിജീവിച്ചതിനു കാരണം ദൈവം അവരെ പരിപോഷിപ്പിക്കുവാനായി, പല വഴികളിലൂടെ അവരെ പരിപോഷിപ്പിക്കുവാനായി സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനെയും നല്കിയിരുന്നു എന്നതാണ്. ദൈവം പലവഴികളിലൂടെ മനുഷ്യരെ പരിപോഷിപ്പിക്കുന്നതുകൊണ്ടു മാത്രമാണ് മനുഷ്യവര്‍ഗം ഇതുവരെ, ഇന്നത്തെ ദിവസം വരെ, അതിജീവിച്ചത്. പ്രകൃതിനിയമങ്ങള്‍ നല്ല ക്രമത്തിലായിരിക്കുന്ന, സുസ്ഥിരവും അനുകൂലവുമായ അതിജീവനപരിസ്ഥിതിയുള്ളതിനാല്‍, വിവിധ തരത്തില്‍പ്പെട്ട, വിവിധ വംശങ്ങളില്‍പ്പെട്ട ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും അവര്‍ക്കായി നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളില്‍ നിലനില്‍ക്കുവാന്‍ സാധിയ്ക്കും. ആര്‍ക്കും ഈ പ്രദേശങ്ങള്‍ക്കപ്പുറമോ അല്ലെങ്കില്‍ അവര്‍ക്കിടയിലുള്ള അതിരുകള്‍ക്കപ്പുറമോ പോകുവാന്‍ സാധിക്കുകയില്ല. കാരണം ദൈവമാണ് അവ നിശ്ചയിച്ചത്. എന്തുകൊണ്ടാണു ദൈവം ഈ രീതിയില്‍ അതിരുകള്‍ രേഖപ്പെടുത്തിയത്? ഇത് മനുഷ്യവര്‍ഗത്തിലെ എല്ലാവരെ സംബന്ധിച്ചും അത്യന്തം പ്രാധാന്യമുള്ള ഒരു കാര്യമാണ്—ശരിക്കും അത്യന്തം പ്രാധാന്യമുള്ള കാര്യം! ഓരോ തരം ജീവിക്കായും ദൈവം ഓരോ മേഖല

വേര്‍തിരിക്കുകയും ഓരോ തരം മനുഷ്യര്‍ക്കും അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു. വ്യത്യസ്ത തരം മനുഷ്യരെയും വ്യത്യസ്ത വംശങ്ങളെയും അവിടുന്നു വിഭജിക്കുകയും അവയ്ക്കായി പ്രത്യേക മേഖലകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതാണു നാം അടുത്തതായി ചര്‍ച്ച ചെയ്യുവാന്‍ പോകുന്നത്.

നാലാമതായി ദൈവം വ്യത്യസ്ത മനുഷ്യവംശങ്ങള്‍ക്കിടയില്‍ അതിരുകള്‍ വരച്ചു. ഭൂമിയില്‍ വെളുത്ത മനുഷ്യരും കറുത്ത മനുഷ്യരും തവിട്ടുനിറമുള്ള മനുഷ്യരും മഞ്ഞനിറമുള്ള മനുഷ്യരുമുണ്ട്. ഇവരാണു വ്യത്യസ്തതരം മനുഷ്യര്‍. ഈ വ്യത്യസ്തതരം മനുഷ്യരുടെ ജീവിതങ്ങള്‍ക്കും ദൈവം ഒരു പരിധി നിശ്ചയിച്ചു. മനുഷ്യര്‍ ഇതറിയാതെ, ദൈവത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ തങ്ങള്‍ക്ക് ഉചിതമായ പരിസ്ഥിതിയ്ക്കുള്ളില്‍ ജീവിക്കുന്നു. ഉദാഹരണത്തിന്, നമുക്ക് വെള്ളക്കാരുടെ കാര്യമെടുക്കാം. ഏതാണ് അവരിലധികവും ജീവിക്കുന്ന ഭൂപ്രദേശമേഖലകള്‍? അവരിലധികവും യൂറോപ്പിലും അമേരിക്കയിലുമാണ് ജീവിക്കുന്നത്. കറുത്ത മനുഷ്യര്‍ പ്രധാനമായും ജീവിക്കുന്ന ഭൂമേഖല ആഫ്രിക്കയാണ്. തവിട്ടുനിറക്കാര്‍ പ്രധാനമായും തെക്കുകിഴക്കന്‍ ഏഷ്യയിലും തെക്കേ ഏഷ്യയിലും തായ്ലാന്‍ഡ്, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ലാവോസ് എന്നീ രാജ്യങ്ങളിലാണുള്ളത്. മഞ്ഞനിറക്കാര്‍ പ്രധാനമായും ഏഷ്യയില്‍, അതായത് ചൈന, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണുള്ളത്. ദൈവം ഈ വ്യത്യസ്തതരം മനുഷ്യവര്‍ഗങ്ങളെയെല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ യഥോചിതം വിന്യസിച്ചിരിക്കുന്നു. ലോകത്തിന്റെ ഈ വ്യത്യസ്തഭാഗങ്ങളില്‍ ഓരോ വ്യത്യസ്ത മനുഷ്യവംശത്തിനും അനുയോജ്യമായ അതിജീവനപരിസ്ഥിതി ദൈവം വളരെ മുമ്പു തന്നെ ഒരുക്കിയിരുന്നു. ഈ അതിജീവനപരിസ്ഥിതികളില്‍ ദൈവം അവര്‍ക്കായി വിവിധ നിറത്തിലും സ്വഭാവത്തിലുമുള്ള മണ്ണിനങ്ങളും ഒരുക്കിയിരുന്നു. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, വെളുത്ത മനുഷ്യരുടെ ശരീരത്തിലെ ഘടകങ്ങള്‍ കറുത്ത മനുഷ്യരുടെ ശരീരത്തിലെ ഘടകങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഈ ഘടകങ്ങള്‍ മറ്റു വംശങ്ങളില്‍പ്പെട്ട മനുഷ്യരുടെ ശരീരങ്ങള്‍ നിര്‍മിച്ചിരിക്കുന്ന ഘടകങ്ങളില്‍ നിന്നുകൂടിയും വ്യത്യസ്തമാണ്. ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍, ആ വംശത്തിന്റെ നിലനില്‍പ്പിനായി ഒരു പരിസ്ഥിതി അവിടുന്ന് അപ്പോഴേ തയ്യാറാക്കിയിരുന്നു. അങ്ങനെ ചെയ്യുന്നതില്‍ അവിടുത്തെ ഉദ്ദേശ്യം ആ തരത്തിലുള്ള ആളുകള്‍ പെരുകുവാന്‍ തുടങ്ങുമ്പോള്‍, അവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍, അവരെ ഒരു പ്രത്യേക മേഖലയ്ക്കുള്ളില്‍ നിലനിര്‍ത്തണം എന്നതായിരുന്നു. മനുഷ്യരെ സൃഷ്ടിക്കുന്നതിനു മുമ്പേ തന്നെ ദൈവമിതെല്ലാം ചിന്തിച്ചു തീരുമാനിച്ചിരുന്നു—വെളുത്ത മനുഷ്യര്‍ക്കു വളരുവാനും അതിജീവിക്കുവാനുമായി അവന്‍ യൂറോപ്പും അമേരിക്കയും മാറ്റിവച്ചു. അതുകൊണ്ട്, ദൈവം ഭൂമി സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോഴേ അവന് ഒരു പദ്ധതിയുണ്ടായിരുന്നു. ആ പ്രത്യേക പ്രദേശത്ത് അവന്‍ സ്ഥാപിച്ചതെല്ലാം സ്ഥാപിച്ചുകൊണ്ടിരുന്നപ്പോള്‍, പരിപോഷിപ്പിച്ചതെല്ലാം പരിപോഷിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍

അവനൊരു ലക്ഷ്യവും ഉദ്ദേശ്യവുമുണ്ടായിരുന്നു. ഉദാഹരണത്തിന്, ഏതു പര്‍വതങ്ങളാണ്, എത്ര സമതലങ്ങളാണ്, എത്ര ജലസ്രോതസുകളാണ്, ഏതെല്ലാം തരം പക്ഷികളും മൃഗങ്ങളുമാണ്, ഏതു മത്സ്യങ്ങളാണ് ആ ഭൂപ്രദേശത്തുണ്ടാകുക എന്നതെല്ലാം ദൈവം വളരെ മുമ്പുതന്നെ നിശ്ചയിച്ചിരുന്നു. ഒരു പ്രത്യേക വംശത്തിനു വേണ്ടിയുള്ള, ഒരു പ്രത്യേക തരം മനുഷ്യര്‍ക്കുവേണ്ടിയുള്ള അതിജീവനപരിസ്ഥിതി ഒരുക്കുമ്പോള്‍ ദൈവത്തിന് ഒരുപാടു വിഷയങ്ങള്‍ എല്ലാ വീക്ഷണകോണുകളില്‍ നിന്നും പരിഗണിക്കേണ്ടതുണ്ടായിരുന്നു: ഭൂപരിസ്ഥിതി, മണ്ണിന്‍റെ ഘടന, വ്യത്യസ്ത വര്‍ഗങ്ങളില്‍പ്പെട്ട പക്ഷികളും മൃഗങ്ങളും, പല തരത്തില്‍പ്പെട്ട മത്സ്യങ്ങളുടെ വലിപ്പം, മത്സ്യങ്ങളുടെ ശരീരം നിര്‍മ്മിച്ചിരിക്കുന്ന ഘടകങ്ങള്‍, ജലത്തിന്റെ ഗുണത്തിലുള്ള വ്യത്യാസം, അതുപോലെ എല്ലാ വ്യത്യസ്ത തരത്തിലും പെട്ട സസ്യങ്ങള്‍... . ദൈവം വളരെ മുമ്പുതന്നെ അതെല്ലാം തയ്യാറാക്കിയിരുന്നു. അത്തരത്തിലുള്ള ഒരു പരിസ്ഥിതിയാണ് ദൈവം വെളുത്ത മനുഷ്യര്‍ക്കായി സൃഷ്ടിക്കുകയും ഒരുക്കുകയും ചെയ്ത അതിജീവനപരിസ്ഥിതി. സ്വാഭാവികമായും അതവര്‍ക്കു സ്വന്തമാണ്. ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍ ഒരുപാട് ചിന്തിച്ച് ഒരു പദ്ധതിക്കാനുസരിച്ചാണ് പ്രവര്‍ത്തിച്ചത് എന്നു നിങ്ങള്‍ കണ്ടോ? (കണ്ടു. വ്യത്യസ്തതരം മനുഷ്യര്‍ക്കായുള്ള ദൈവത്തിന്റെ കരുതലുകള്‍ അത്യന്തം ചിന്തിതമാണെന്ന് ഞങ്ങള്‍ കണ്ടു. കാരണം, പലതരം മനുഷ്യര്‍ക്കുവേണ്ടി അവന്‍ സൃഷ്ടിച്ച അതിജീവനപരിസ്ഥിതിയില്‍ എന്തെല്ലാം തരം പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമാണുള്ളതെന്നും, എത്ര പര്‍വതങ്ങളും എത്ര സമതലങ്ങളും ഒരുക്കണമെന്നുമെല്ലാം അത്യധികം ചിന്തയോടെയും കൃത്യതയോടെയും അവിടുന്ന് കണക്കുകൂട്ടി.) വെള്ളക്കാരെ ഉദാഹരണമായെടുക്കുക. എന്താണവര്‍ പ്രധാനമായും കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍? അവര്‍ കഴിക്കുന്ന ഭക്ഷണം ഏഷ്യയിലുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും വളരെ വ്യത്യസ്തമാണ്. വെള്ളക്കാരുടെ മുഖ്യഭക്ഷണവിഭവങ്ങള്‍ പ്രധാനമായും മാംസം, മുട്ട, പാല്‍, പക്ഷിയിറച്ചി എന്നിവയാണ്. അപ്പം, ചോറ് തുടങ്ങി ധാന്യം കൊണ്ടുണ്ടാക്കുന്നവ അവരുടെ ഉപഭക്ഷണം മാത്രമാണ്. തളികയുടെ ഒരു വശത്താണ് അവയുടെ സ്ഥാനം. പച്ചക്കറി സാലഡ് കഴിക്കുമ്പോള്‍ പോലും അവര്‍ ഏതാനും കഷണം പൊരിച്ച മാട്ടിറച്ചിയോ കോഴിയിറച്ചിയോ അതില്‍ ചേര്‍ക്കും. ഗോതമ്പു കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുമ്പോഴും അവരതില്‍ പാല്‍ക്കട്ടിയോ മുട്ടയോ ഇറച്ചിയോ ചേര്‍ക്കും. എന്നു പറഞ്ഞാല്‍, അവരുടെ പ്രധാന ഭക്ഷണവിഭവങ്ങള്‍ പ്രധാനമായും ഗോതമ്പു കൊണ്ടുണ്ടാക്കുന്നവയോ ചോറോ അല്ല. അവര്‍ വളരെയധികം മാംസവും പാല്‍ക്കട്ടിയും ഭക്ഷിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ കലോറി കൂടുതലായതിനാല്‍ അവര്‍ പലപ്പോഴും തണുത്തവെള്ളം കുടിക്കുന്നു. അതിനാല്‍ വെളുത്തവരുടേത് അത്യധികം പുഷ്ടിയുള്ള ശരീരമാണ്. അങ്ങനെയുള്ളതാണ് ദൈവം അവര്‍ക്കുവേണ്ടി തയ്യാറാക്കിയ ഉപജീവനസ്രോതസും ജീവിതപരിസ്ഥിതികളും. മറ്റു വംശങ്ങളില്‍പ്പെട്ട മനുഷ്യരുടെ ജീവിതരീതിയില്‍ നിന്നും വ്യത്യസ്തമായ ഈ ജീവിതരീതി പിന്തുടരുവാന്‍ അതവരെ അനുവദിക്കുന്നു. ഈ ജീവിതരീതിയില്‍ തെറ്റോ ശരിയോ ഇല്ല——അത് നൈസര്‍ഗികമാണ്, ദൈവത്താല്‍ മുന്‍നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അത് ദൈവത്തിന്റെ തീരുമാനങ്ങളില്‍ നിന്നും അവിടുത്തെ സംവിധാനങ്ങളില്‍ നിന്നും ഉണ്ടാകുന്നതാണ്. ഈ വംശത്തിന് ഈ ജീവിതരീതിയും ഈ ഉപജീവനസ്രോതസ്സുകളും ഉണ്ടാകുന്നത് അവരുടെ വംശം മൂലവും ദൈവം അവര്‍ക്കായി തയ്യാറാക്കിയ അതിജീവനപരിസ്ഥിതി മൂലവുമാണ്. ദൈവം വെള്ളക്കാര്‍ക്കായി തയ്യാറാക്കിയ അതിജീവനപരിസ്ഥിതിയും അതില്‍നിന്നും അവര്‍ക്കു ദിനവും ലഭിക്കുന്ന ഭക്ഷണവും സമ്പന്നവും സമൃദ്ധവുമാണ് എന്നു പറയാം.

മറ്റു വംശങ്ങളില്‍ പെട്ട മനുഷ്യരുടെ അതിജീവനത്തിന് ഉതകുന്ന പരിസ്ഥിതികളും ദൈവം തയ്യാറാക്കിയിട്ടുണ്ട്. കറുത്ത മനുഷ്യരും ഉണ്ട്. എവിടെയാണ് കറുത്ത മനുഷ്യര്‍ ഉള്ളത്? അവര്‍ പ്രധാനമായും മധ്യ, ദക്ഷിണ ആഫ്രിക്കയിലാണുള്ളത്. ആ ജീവിതപരിസ്ഥിതിയില്‍ ദൈവം അവര്‍ക്കായി എന്താണ് ഒരുക്കിയത്? ഉഷ്ണമേഖലാ മഴക്കാടുകളും എല്ലാതരം പക്ഷികളും മൃഗങ്ങളും, അതുപോലെ മരുഭൂമികളും മനുഷ്യരോടു ചേര്‍ന്നു വളരുന്ന എല്ലാ തരം സസ്യങ്ങളും. അവര്‍ക്കു ജലസ്രോതസുകളുണ്ട്, അവരുടെ ഉപജീവനമാര്‍ഗങ്ങളുണ്ട്, ഭക്ഷണവുമുണ്ട്. ദൈവം അവരോടു വേര്‍തിരിവു കാണിച്ചില്ല. അവര്‍ ചെയ്തിട്ടുള്ളതെല്ലാം എന്തു തന്നെയായാലും അവര്‍ക്ക് അതിജീവനം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. അവരും ഒരു പ്രത്യേക പ്രദേശത്ത്, ലോകത്തിന്റെ ഒരു പ്രത്യേക ഭാഗത്തു വസിക്കുന്നു.

ഇനി നമുക്ക് പീതവര്‍ണ്ണമുള്ളവരെപ്പറ്റി സംസാരിക്കാം. മഞ്ഞനിറത്തിലുള്ള ചര്‍മമുള്ളവര്‍ പ്രധാനമായും ഭൂമിയുടെ കിഴക്കുഭാഗത്താണു ജീവിക്കുന്നത്. കിഴക്കിലെയും പടിഞ്ഞാറിലെയും പരിസ്ഥിതികളും ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളും തമ്മില്‍ എന്തെല്ലാം വ്യത്യാസങ്ങളാണുള്ളത്? കിഴക്ക് ഏതാണ്ടെല്ലാ ഭാഗവും ഫലഭൂയിഷ്ടമാണ്. പല പദാര്‍ഥങ്ങളാലും ധാതുനിക്ഷേപങ്ങളാലും സമ്പന്നമാണ്. അതായത്, ഭൂമിക്കു മുകളിലും താഴെയുമുള്ള എല്ലാത്തരം വിഭവങ്ങളും ധാരാളമായുണ്ട്. അതുകൊണ്ട്, ഈ വിഭാഗം മനുഷ്യര്‍ക്കായി, ഈ വംശത്തിനായി ദൈവം അനുയോജ്യമായ മണ്ണും കാലാവസ്ഥയും വിവിധ ഭൂപരിസ്ഥിതികളും ഒരുക്കുകയും ചെയ്തു. ആ ഭൂപരിസ്ഥിതിയും പടിഞ്ഞാറന്‍ നാടുകളിലെ ഭൂപരിസ്ഥിതിയും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ഇവിടെയും മനുഷ്യര്‍ക്കാവശ്യമായ ഭക്ഷണവും ഉപജീവനമാര്‍ഗങ്ങളും അതിജീവനസ്രോതസുകളും ദൈവം ഒരുക്കിയിരിക്കുന്നു. അതു പടിഞ്ഞാറു വെള്ളക്കാര്‍ക്കുള്ളതില്‍ നിന്നും വ്യത്യസ്തമായ ഒരു ജീവിതപരിസ്ഥിതിയാണെന്നു മാത്രം. പക്ഷേ, ഞാന്‍ നിങ്ങളോടു പറയേണ്ടതായിട്ടുള്ള ഒരു കാര്യം എന്താണ്? കിഴക്കന്‍ വംശത്തില്‍പ്പെട്ട മനുഷ്യരുടെ എണ്ണം താരതമ്യേന കൂടുതലാണ്. അതിനാല്‍ പടിഞ്ഞാറുനിന്നും വ്യത്യസ്തമായി ധാരാളം ഘടകങ്ങള്‍ ദൈവം ഭൂമിയുടെ ഈ ഭാഗത്തു ചേര്‍ത്തു. അവിടെ ധാരാളം വ്യത്യസ്തഭൂപ്രദേശങ്ങളും എല്ലാത്തരത്തിലുമുള്ള പദാര്‍ഥങ്ങളും സമൃദ്ധമായി അവന്‍ ചേര്‍ത്തു. അവിടെ പ്രകൃതിവിഭവങ്ങള്‍ വളരെ സമൃദ്ധമായുണ്ട്. ഭൂപ്രദേശവും കിഴക്കന്‍ വംശത്തിലെ വളരെ കൂടുതല്‍ എണ്ണം മനുഷ്യരെ പരിപോഷിപ്പിക്കുവാന്‍ പര്യാപ്തമാംവിധം വ്യത്യസ്തവും വൈവിധ്യപൂര്‍ണവുമാണ്. കിഴക്കിനെ പടിഞ്ഞാറുനിന്നും വ്യത്യസ്തമാക്കുന്നത് എന്തെന്നാല്‍ കിഴക്ക്—തെക്കുനിന്നും വടക്കുവരെ, കിഴക്കുനിന്നും പടിഞ്ഞാറുവരെ—കാലാവസ്ഥ പടിഞ്ഞാറിലേതിനെക്കാള്‍ മെച്ചപ്പെട്ടതാണ്. നാലു ഋതുക്കള്‍ ഒന്നില്‍ നിന്നൊന്നു വ്യക്തമായും വ്യതിരിക്തമാണ്. താപനില അനുകൂലമാണ്, പ്രകൃതിവിഭവങ്ങള്‍ സമൃദ്ധമാണ്. പ്രകൃതിദൃശ്യങ്ങളും ഭൂപ്രദേശങ്ങളുടെ തരവും പടിഞ്ഞാറിലേതിനെക്കാള്‍ മെച്ചപ്പെട്ടതാണ്. ദൈവം എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത്? വെളുത്ത മനുഷ്യരും മഞ്ഞനിറമുള്ള മനുഷ്യരും തമ്മില്‍ വളരെ യുക്തിസഹമായ ഒരു സന്തുലനം ദൈവം സൃഷ്ടിച്ചിട്ടുണ്ട്. എന്താണ് ഇത് അര്‍ഥമാക്കുന്നത്? ഇത് അര്‍ഥമാക്കുന്നതെന്തെന്നാല്‍ വെള്ളക്കാരുടെ ഭക്ഷണത്തിലെ എല്ലാ ഘടകങ്ങളും അവരുടെ ഭക്ഷണവും അവരുപയോഗിക്കുന്ന സാധനങ്ങളും ആസ്വാദനത്തിനായി അവര്‍ക്കു നല്‍കിയിരിക്കുന്ന കാര്യങ്ങളും മഞ്ഞനിറമുള്ള മനുഷ്യര്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കുന്നവയെക്കാള്‍ വളരെയധികം മെച്ചപ്പെട്ടതാണ്. എന്നിരുന്നാലും ദൈവത്തിന് ഒരു വംശത്തോടും പക്ഷപാതമില്ല. മഞ്ഞനിറമുള്ള മനുഷ്യര്‍ക്കായി ദൈവം കൂടുതല്‍ സുന്ദരവും മികച്ചതുമായ അതിജീവനപരിസ്ഥിതി നല്‍കി. ഇതാണ് സന്തുലനം.

ഏതെല്ലാം തരം മനുഷ്യര്‍ ലോക ത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ വസിക്കണമെന്ന് ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നു. മനുഷ്യര്‍ക്ക് ഈ പരിധികള്‍ക്കപ്പുറത്തേക്കു പോകുവാന്‍ സാധിക്കുമോ? (ഇല്ല. അവര്‍ക്കു സാധിക്കില്ല.) എന്തൊരു അത്ഭുതകരമായ കാര്യം! വിവിധ യുഗങ്ങളിലും അസാധാരണമായ കാലങ്ങളിലും യുദ്ധങ്ങളും അധിനിവേശങ്ങളും ഉണ്ടാകുന്നുണ്ടെങ്കിലും, ഈ യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ദൈവം ഓരോ വംശത്തിനും വേണ്ടി മുന്‍നിശ്ചയിച്ച അതിജീവനപരിസ്ഥിതികളെ ഒരിക്കലും തകര്‍ക്കുവാന്‍ സാധിക്കില്ല. അതായത്, ദൈവം ഒരു പ്രത്യേകതരം മനുഷ്യരെ ലോകത്തിന്റെ ഒരു പ്രത്യേകഭാഗത്ത് നിലനിര്‍ത്തിയിരിക്കുന്നു. അവര്‍ക്ക് ആ പരിധികള്‍ വിട്ടു പോകുവാന്‍ സാധിക്കില്ല. മനുഷ്യര്‍ക്ക് തങ്ങളുടെ പ്രദേശം മാറ്റണമെന്നോ കൂടുതല്‍ വിസ്തൃതമാക്കണമെന്നോ അഭിലാഷമുണ്ടായാല്‍ത്തന്നെയും ദൈവ ത്തിന്റെ അനുമതിയില്ലാതെ ഇതു സാധ്യമാക്കുക അത്യന്തം ദുഷ്കരമായിരിക്കും. അവര്‍ക്കു വിജയിക്കുക വളരെ പ്രയാസകരമായിരിക്കും. ഉദാഹരണത്തിന്, വെള്ളക്കാര്‍ അവരുടെ അധീനപ്രദേശം വിസ്തൃതമാക്കുവാന്‍ ആഗ്രഹിക്കുകയും മറ്റു ചില രാജ്യങ്ങളെ കോളനിവല്‍ക്കരിക്കുകയും ചെയ്തു. ജര്‍മ്മന്‍കാര്‍ ചില രാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തി. ഇന്ത്യ ഒരിക്കല്‍ ബ്രിട്ടനു കീഴിലായിരുന്നു. എന്നിട്ടെന്താണു സംഭവിച്ചത്? അവസാനം അവര്‍ പരാജയപ്പെട്ടു. അവരുടെ തോല്‍വിയില്‍ നമുക്കെന്താണ് കാണുവാന്‍ കഴിയുന്നത്? ദൈവം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്നത് തകര്‍ക്കുക അനുവദനീയമല്ല. അതുകൊണ്ട്, നിങ്ങള്‍ കണ്ടതുപോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വികാസത്തിന്റെ വേഗത അത്ര അധികമായിരുന്നിട്ടും അപ്പോഴും ഇന്ത്യയുടേതായിരുന്ന ഭൂമിയുപേക്ഷിച്ച് അവസാനം അവര്‍ക്കു പിന്‍മാറേണ്ടി വന്നു. ഇപ്പോഴും ആ ഭൂമിയില്‍ വസിക്കുന്നത് ഇന്ത്യക്കാരാണ്. ബ്രിട്ടീഷുകാരല്ല. കാരണം ദൈവം അത് അനുവദിക്കുകയില്ല. ചരിത്രത്തില്‍, അല്ലെങ്കില്‍ രാഷ്ട്രമീമാംസയില്‍ ഗവേഷണം നടത്തുന്ന ചിലര്‍ ഇതിനെപ്പറ്റി പ്രബന്ധങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അവര്‍ എന്തുകൊണ്ടു ബ്രിട്ടന്‍ പരാജയപ്പെട്ടു എന്നതിനു അവര്‍ പറയുന്ന കാരണം ഒരു പ്രത്യേക മനുഷ്യവംശത്തെ കീഴ്പ്പെടുത്താന്‍ സാധിക്കുകയില്ല എന്നതായിരിക്കാം, അല്ലെങ്കില്‍ അതു മറ്റേതെങ്കിലും മാനുഷികമായ കാരണങ്ങള്‍ കൊണ്ടായിരിക്കും എന്നാണ്... . ഇവ ശരിയായ കാരണങ്ങളല്ല. ശരിയായ കാരണം ദൈവമാണ്—അവിടുന്ന് അതനുവദിക്കുകയില്ല! ഒരു പ്രത്യേക മനുഷ്യവംശത്തെ ഒരു പ്രത്യേക ഭൂഭാഗത്തു ജീവിക്കാന്‍ ദൈവം അനുവദിക്കുകയും അവരെ അവിടെ സ്ഥിരമായി താമസിപ്പിക്കുകയും ചെയ്യുന്നു. ആ പ്രദേശത്തുനിന്നും മാറിപ്പോകുവാന്‍ അവിടുന്ന് അവരെ അനുവദിക്കുന്നില്ല എങ്കില്‍ അവര്‍ക്കൊരിക്കലും അങ്ങനെ ചെയ്യുവാന്‍ സാധിക്കില്ല. ദൈവം അവര്‍ക്കായി ഒരു പ്രത്യേക പ്രദേശം അനുവദിച്ചു നല്‍കുന്നുണ്ടെങ്കില്‍ അവര്‍ ആ പ്രദേശത്തിനകത്തു ജീവിക്കും. ഈ നിശ്ചയിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും വേര്‍പ്പെട്ടു പോകുവാനോ സ്വയം വേര്‍പ്പെടുത്തുവാനോ മനുഷ്യര്‍ക്കു സാധിക്കുകയില്ല. ഇതു നിശ്ചയമാണ്. അധിനിവേശക്കാരുടെ സേനകള്‍ എത്ര ശക്തമായാലും, അധിനിവേശത്തിനു വിധേയരാകുന്നവര്‍ എത്ര ദുര്‍ബലരായാലും, ആത്യന്തികമായി ആക്രമിക്കുന്നവരുടെ വിജയം തീരുമാനിക്കുന്നത് ദൈവമാണ്. അതു ദൈവത്താല്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണ്. ആര്‍ക്കും അതു മാറ്റുവാന്‍ സാധിക്കുകയില്ല.

വ്യത്യസ്ത വംശങ്ങളെ ദൈവം വിന്യസിച്ചിരിക്കുന്നത് മേല്‍പ്പറഞ്ഞ രീതിയിലാണ്. ഈ വംശങ്ങളെ വിന്യസിക്കുന്നതില്‍ ദൈവം എന്തു പ്രവൃത്തിയാണ് ചെയ്തത്? ആദ്യം അവിടുന്ന് വിപുലമായ ഭൂപരിസ്ഥിതി തയ്യാറാക്കി, മനുഷ്യര്‍ക്ക് വിവിധ സ്ഥലങ്ങള്‍ അനുവദിച്ചുകൊടുത്തു. അതിനുശേഷം തലമുറകള്‍ തലമുറകളായി മനുഷ്യര്‍ ഈ സ്ഥലങ്ങളില്‍ വസിച്ചു. ഇത് നിശ്ചിതമാണ്—അവരുടെ അതിജീവനത്തിനായി അനുവദിക്കപ്പെട്ട പ്രത്യേകപ്രദേശം നിശ്ചിതമാണ്. അവരുടെ ജീവിതങ്ങള്‍, അവരുടെ ഭക്ഷണം, അവര്‍ എന്താണ് കുടിക്കുന്നത്, അവരുടെ ഉപജീവനമാര്‍ഗങ്ങള്‍—ഇതെല്ലാം ദൈവം വളരെ മുമ്പുതന്നെ നിശ്ചയിച്ചു കഴിഞ്ഞു. ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടുന്ന് വ്യത്യസ്ത തരം മനുഷ്യര്‍ക്കുവേണ്ടി വ്യത്യസ്ത ഒരുക്കങ്ങളാണ് നടത്തിയത്: വ്യത്യസ്തമായ മണ്ണിന്റെ ഘടനകളുണ്ട്, വ്യത്യസ്തമായ കാലാവസ്ഥകളുണ്ട്, വ്യത്യസ്തമായ സസ്യങ്ങളുണ്ട്, വ്യത്യസ്തമായ ഭൂപരിസ്ഥിതികളുണ്ട്. വ്യത്യസ്ത സ്ഥലങ്ങളില്‍ വിവിധ തരം പക്ഷികളും മൃഗങ്ങളും വരെയുണ്ട്, വിവിധ ജലാശയങ്ങളില്‍ അവയ്ക്കു സ്വന്തമായ പ്രത്യേകതരം മത്സ്യങ്ങളും മറ്റു ജലോല്‍പ്പന്നങ്ങളുമുണ്ട്. പ്രാണികളുടെ തരം പോലും ദൈവത്താല്‍ നിശ്ചയിക്കപ്പെടുന്നതാണ്. ഉദാഹരണത്തിന്, അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വളരുന്ന എല്ലാം വളരെ വലുപ്പമുള്ളവയാണ്, ഉയരമേറിയതും പരിപുഷ്ടവുമാണ്. പര്‍വതങ്ങളിലെ വനങ്ങളില്‍ വളരുന്ന മരങ്ങളുടെ വേരുകള്‍ക്ക് അധികം ആഴമില്ല. പക്ഷേ അവ വളരെ ഉയരത്തില്‍ വളരുന്നു. നൂറു മീറ്ററോ അതിലധികമോ ഉയരത്തില്‍ വരെ അവയ്ക്കു വളരുവാന്‍ സാധിക്കും. പക്ഷേ ഏഷ്യന്‍ കാടുകളിലെ മരങ്ങള്‍ അത്ര ഉയരമുള്ളവയല്ല. കറ്റാര്‍വാഴച്ചെടികളെ ഉദാഹരണമായെടുക്കുക. ജപ്പാനില്‍ അവ വളരെ കുറിയതും കനം കുറഞ്ഞതുമാണ്. അതേ സമയം അമേരിക്കന്‍ ഐക്യനാടുകളിലെ കറ്റാര്‍വാഴച്ചെടികള്‍ വളരെ വലുതാണ്. ഇവിടെ ഒരു വ്യത്യാസമുണ്ട്. ഒരേ പേരുള്ള ഒരേ തരം ചെടി, പക്ഷേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രം അതിനു കൂടുതല്‍ വലുപ്പം വയ്ക്കുന്നു. ഈ വ്യത്യസ്ത കാര്യങ്ങളിലെ വ്യത്യാസങ്ങള്‍ മനുഷ്യര്‍ കാണുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ലായിരിക്കാം. പക്ഷേ ദൈവം എല്ലാം സൃഷ്ടിച്ചുകൊണ്ടിരുന്നപ്പോള്‍ അവന്‍ എല്ലാറ്റിനെയും വേര്‍തിരിക്കുകയും വ്യത്യസ്ത മനുഷ്യവംശങ്ങള്‍ക്കായി വ്യത്യസ്ത ഭൂപ്രകൃതിയും വ്യത്യസ്തപ്രദേശങ്ങളും വ്യത്യസ്തജീവിവര്‍ഗങ്ങളെയും ഒരുക്കുകയും ചെയ്തു. കാരണം, ദൈവമാണ് എല്ലാത്തരം മനുഷ്യരെയും സൃഷ്ടിച്ചത്. അവയില്‍ ഓരോ വംശത്തിനും എന്താണ് ആവശ്യമെന്നും എങ്ങനെയാണ് അവരുടെ ജീവിതരീതിയെന്നും അവിടുന്ന് അറിയുന്നു.

ഈ കാര്യങ്ങളില്‍ ചിലതിനെക്കുറിച്ചു സംസാരിച്ചതിനുശേഷം നമ്മളിപ്പോള്‍ ചര്‍ച്ച ചെയ്ത പ്രധാനവിഷയത്തെക്കുറിച്ച് എന്തെങ്കിലും പഠിക്കാനായി എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് അതു മനസ്സിലായിത്തുടങ്ങി എന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? വിശാലമായ വിഷയത്തിനകത്തെ ഈ കാര്യങ്ങളെക്കുറിച്ച് എന്തുകൊണ്ടാണ് ഞാന്‍ സംസാരിക്കുവാന്‍ തീരുമാനിച്ചത് എന്നതിനെപ്പറ്റി പൊതുവായ ഒരു ധാരണ ഇപ്പോള്‍ നിങ്ങള്‍ക്കു കിട്ടിക്കാണും എന്നു ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയാണോ? ഒരുപക്ഷേ, അതില്‍ എത്രമാത്രം നിങ്ങള്‍ക്കു മനസ്സിലായി എന്നതിനെപ്പറ്റി നിങ്ങള്‍ക്കല്‍പ്പം സംസാരിക്കാം. (എല്ലാറ്റിനുമായി ദൈവം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളാലാണ് മനുഷ്യവര്‍ഗം മുഴുവനും പരിപോഷിപ്പിക്കപ്പെടുന്നത്. ദൈവം ഈ നിയമങ്ങള്‍ നിശ്ചയിക്കുന്ന സമയത്ത് വിവിധ മനുഷ്യവംശങ്ങള്‍ക്കു വ്യത്യസ്ത പരിസ്ഥിതികളും വ്യത്യസ്ത ജീവിതരീതികളും വ്യത്യസ്ത ഭക്ഷണങ്ങളും വ്യത്യസ്ത കാലാവസ്ഥകളും താപനിലകളും അവിടുന്നു നല്‍കി. എല്ലാ മനുഷ്യരും ഭൂമിയില്‍ സ്വസ്ഥമായി വാസമുറപ്പിക്കുവാനും അതിജീവിക്കുവാനും വേണ്ടിയായിരുന്നു അത്. ഇതില്‍ നിന്നും മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിനായുള്ള

ദൈവത്തിന്റെ പദ്ധതി വളരെ കൃത്യമാണെന്ന് എനിക്കു കാണാന്‍ സാധിക്കുന്നുണ്ട്. അവിടുത്തെ ജ്ഞാനവും പൂര്‍ണതയും അവിടുത്തേക്ക് മനുഷ്യരോടുള്ള സ്നേഹവും എനിക്കു കാണാന്‍ സാധിക്കുന്നുണ്ട്.) (ദൈവം നിശ്ചയിച്ചിട്ടുള്ള നിയമവും പരിധികളും ഒരു വ്യക്തിയാലോ സംഭവത്താലോ കാര്യത്താലോ മാറ്റുക സാധ്യമല്ല. നിയമങ്ങളും പരിധികളും ഏതെങ്കിലും വ്യക്തിക്കോ സംഭവത്തിനോ വസ്തുവിനോ മാറ്റുക സാധ്യമല്ല. അവയെല്ലാം അവന്റെ നിയന്ത്രണത്തിനു കീഴിലാണ്.) എല്ലാറ്റിന്റെയും വളര്‍ച്ചയ്ക്കായി ദൈവം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളുടെ വീക്ഷണകോണില്‍ നിന്നും നോക്കുകയാണെങ്കില്‍, മനുഷ്യവര്‍ഗം മുഴുവനെയും അതിന്റെ എല്ലാ വൈവിധ്യങ്ങളോടെയും ദൈവം പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നില്ലേ? ഈ നിയമങ്ങള്‍ തകര്‍ക്കപ്പെട്ടിരുന്നെങ്കില്‍, അല്ലെങ്കില്‍ ദൈവം മനുഷ്യര്‍ക്കായി ഈ നിയമങ്ങള്‍ സ്ഥാപിച്ചിട്ടില്ലായിരുന്നെങ്കില്‍, മനുഷ്യവര്‍ഗത്തിന്റെ ഗതി എന്താകുമായിരുന്നു? അതിജീവനത്തിനായുള്ള അടിസ്ഥാനപരിസ്ഥിതികള്‍ മനുഷ്യര്‍ക്കു നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവര്‍ക്കു ഭക്ഷണത്തിന് എന്തെങ്കിലും സ്രോതസ് ഉണ്ടാകുമോ? ഭക്ഷണസ്രോതസുകള്‍ ഒരു പ്രശ്നമാകുവാന്‍ സാധ്യതയുണ്ട്. അതായത്, അവര്‍ക്കു ഭക്ഷിക്കുവാന്‍ ഒന്നും ലഭിച്ചില്ലായെങ്കില്‍ എത്ര ദിവസം അവര്‍ക്കു മുന്നോട്ടു പോകുവാന്‍ സാധിക്കും? അവര്‍ക്കു ഒരു മാസം പോലും തികച്ചു മുന്നോട്ടുപോകുവാനാകില്ല. അവരുടെ അതിജീവനം ഒരു പ്രശ്നമാകും. അതുകൊണ്ട് മനുഷ്യരുടെ അതിജീവനത്തിനായി, അവരുടെ നിലനില്‍പ്പു തുടരുന്നതിനായി, വംശവര്‍ധനവിനായി, ഉപജീവനത്തിനായി ദൈവം ചെയ്യുന്ന ഓരോ കാര്യവും വളരെ പ്രധാനമാണ്. അവന്റെ സൃഷ്ടികള്‍ക്കിടയില്‍ ദൈവം ചെയ്യുന്ന ഓരോ കാര്യവും മനുഷ്യവംശത്തിന്റെ നിലനില്‍പ്പുമായി ഗാഢമായി ബന്ധമുള്ളതും വേര്‍പിരിക്കുവാന്‍ പറ്റാത്തതുമാണ്. മനുഷ്യരുടെ നിലനില്‍പ്പ് ഒരു പ്രശ്നമായിക്കഴിഞ്ഞാല്‍ ദൈവത്തിന്റെ നിയന്ത്രണം തുടരുവാന്‍ സാധിക്കുമോ? ദൈവത്തിന്റെ നിയന്ത്രണം തുടര്‍ന്നും നിലനില്‍ക്കുമോ? ദൈവത്തിന്റെ നിയന്ത്രണം അവന്‍ പരിപോഷിപ്പിക്കുന്ന മനുഷ്യവര്‍ഗം മുഴുവന്റെയും അതിജീവനവുമായി ചേര്‍ന്നുപോകുന്നതാണ്. അതുകൊണ്ട്, എന്തുതന്നെയായാലും സൃഷ്ടിയിലെ എല്ലാറ്റിനും വേണ്ടി ദൈവം നടത്തുന്ന എല്ലാ ഒരുക്കങ്ങളും മനുഷ്യര്‍ക്കുവേണ്ടി ദൈവം ചെയ്യുന്ന കാര്യങ്ങളും, എല്ലാം തന്നെ അവിടുത്തേക്കാവശ്യമാണ്, മനുഷ്യവര്‍ഗത്തിന്‍റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ദൈവം എല്ലാറ്റിനുമായി നിശ്ചയിച്ച ഈ നിയമങ്ങളില്‍ നിന്നും അകന്നുപോയാല്‍, ഈ നിയമങ്ങള്‍ ലംഘിക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്താല്‍, എല്ലാറ്റിനും തുടര്‍ന്നു നിലനില്‍ക്കുവാന്‍ സാധിക്കാതെ വരും. മനുഷ്യവര്‍ഗത്തിന്‍റെ അതിജീവനപരിസ്ഥിതിയോ അവരുടെ ദൈനംദിന ജീവസന്ധാരണമാര്‍ഗങ്ങളോ മനുഷ്യവര്‍ഗം തന്നെയോ പിന്നെ നിലനില്‍ക്കുകയില്ല. ഈ കാരണം കൊണ്ട്, മനുഷ്യവര്‍ഗത്തിന്‍റെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ നിര്‍വഹണവും നിലച്ചുപോകും.

നാം ചര്‍ച്ച ചെയ്ത എല്ലാം, ഓരോ കാര്യവും, ഓരോ ഇനവും ഓരോ വ്യക്തിയുടെയും അതിജീവനവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ പറഞ്ഞേക്കാം, "താങ്കള്‍ പറയുന്ന കാര്യം വളരെ ബൃഹത്താണ്. ഞങ്ങള്‍ക്കു ഗ്രഹിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല അത്." ഒരുപക്ഷേ, ഇങ്ങനെ പറയുന്ന ആളുകള്‍ ഉണ്ടായിരിക്കാം, "താങ്കള്‍ പറയുന്ന കാര്യത്തിനു ഞാനുമായി ഒരു ബന്ധവുമില്ല." എന്നിരുന്നാലും സര്‍വത്തിന്റെയും ഒരു ഭാഗം മാത്രമായിട്ടാണ് നീ ജീവിക്കുന്നതെന്നു മറക്കാതിരിക്കുക. ദൈവത്തിന്റെ ആധിപത്യത്തിന്‍കീഴിലെ എല്ലാ സൃഷ്ടികള്‍ക്കുമിടയിലെ ഒരു സൃഷ്ടിയാണു നീ. ദൈവത്തിന്റെ സൃഷ്ടവസ്തുക്കളെ അവന്റെ ഭരണത്തില്‍ നിന്നും വേര്‍പെടുത്തുക സാധ്യമല്ല. ഒരു വ്യക്തിക്കുപോലും അവന്റെ ഭരണത്തില്‍ നിന്നും സ്വയം വേര്‍പെടുത്തുവാനും സാധിക്കുകയില്ല. അവിടുത്തെ നിയന്ത്രണവും അവിടുത്തെ കരുതലും നഷ്ടമാകുക എന്നാലര്‍ഥം മനുഷ്യരുടെ ജീവിതങ്ങള്‍, മനുഷ്യരുടെ ജഡികമായ ജീവിതങ്ങള്‍, ഇല്ലാതാകുമെന്നാണ്. ഇതാണ് ദൈവം മനുഷ്യവര്‍ഗത്തിനു വേണ്ടി അതിജീവനപരിസ്ഥിതികള്‍ സ്ഥാപിക്കുന്നതിന്റെ പ്രാധാന്യം. നിന്റെ വംശം ഏതായാലും നീ ജീവിക്കുന്നത് ഭൂമിയുടെ ഏതു തുണ്ടിലായാലും— പടിഞ്ഞാറായാലും കിഴക്കായാലും—ദൈവം മനുഷ്യര്‍ക്കായി സ്ഥാപിച്ച അതിജീവനപരിസ്ഥിതിയില്‍ നിന്നും സ്വയം വേര്‍പ്പെടുത്താന്‍ നിനക്കു സാധിക്കുകയില്ല. അവന്‍ മനുഷ്യര്‍ക്കായി സ്ഥാപിച്ച അതിജീവനപരിസ്ഥിതിയിലെ പരിപോഷണത്തില്‍ നിന്നും പരിപാലനകളില്‍ നിന്നും സ്വയം വേര്‍പെടുത്തുവാനും നിങ്ങള്‍ക്ക് സാധിക്കുകയില്ല. നിന്‍റെ ഉപജീവനമാര്‍ഗം എന്തു തന്നെയായാലും നീ ജീവിക്കുവാനായി ആശ്രയിക്കുന്നതെന്തിനെയായാലും, ജീവന്‍ നിലനിര്‍ത്തുവാന്‍ ആശ്രയിക്കുന്നതെന്തിനെയായാലും ദൈവത്തിന്റെ ആധിപത്യത്തില്‍ നിന്നും അവിടുത്തെ നിയന്ത്രണത്തില്‍ നിന്നും നിനക്കു സ്വയം വേര്‍പെടുത്തുവാന്‍ സാധിക്കുകയില്ല. ചില ആളുകള്‍ പറയും: "ഞാനൊരു കൃഷിക്കാരനല്ല. ഞാന്‍ ഉപജീവനത്തിനായി വിളകള്‍ നട്ടുവളര്‍ത്തുന്നില്ല. ഞാന്‍ ഭക്ഷണത്തിനായി ആകാശത്തെ ആശ്രയിക്കുന്നില്ല. എന്റെ ജീവിതം ദൈവം സൃഷ്ടിച്ച പരിസ്ഥിതിയിലല്ല സംഭവിക്കുന്നത്. ആ തരത്തിലുള്ള പരിസ്ഥിതിയില്‍ നിന്നും എനിക്കൊന്നും ലഭിച്ചിട്ടില്ല." അതു ശരിയാണോ? ജീവിക്കുവാന്‍ വേണ്ടി വിളകള്‍ നട്ടുവളര്‍ത്തുന്നില്ല എന്നു നിങ്ങള്‍ പറയുന്നു. പക്ഷേ നിങ്ങള്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്നില്ലേ? നിങ്ങള്‍ ഇറച്ചിയും മുട്ടയും കഴിക്കുന്നില്ലേ? പച്ചക്കറികളും പഴങ്ങളും കഴിക്കുന്നില്ലേ? നിങ്ങള്‍ കഴിക്കുന്നതെല്ലാം നിങ്ങള്‍ക്കാവശ്യമായ ഇവയെല്ലാം ദൈവം മനുഷ്യര്‍ക്കായി സ്ഥാപിച്ച അതിജീവനപരിസ്ഥിതിയില്‍ നിന്നും വേര്‍പെടുത്തുവാനാകാത്തതാണ്. മനുഷ്യര്‍ക്കാവശ്യമുള്ള എല്ലാറ്റിന്റെയും സ്രോതസിനെ ദൈവം സൃഷ്ടിച്ച എല്ലാറ്റില്‍ നിന്നും വേര്‍പെടുത്തുവാന്‍ സാധിക്കുകയില്ല. അവയെല്ലാം ചേര്‍ന്നു അതിജീവനപരിസ്ഥിതികള്‍ക്കു രൂപം കൊടുക്കുന്നു. നിങ്ങള്‍ കുടിക്കുന്ന വെള്ളം, നിങ്ങള്‍ ധരിക്കുന്ന വസ്ത്രം, നിങ്ങള്‍ ഉപയോഗിയ്ക്കുന്ന എല്ലാ വസ്തുക്കളും- ഇവയിലേതാണ് ദൈവത്തിന്റെ സൃഷ്ടികളില്‍ നിന്നും ലഭിക്കാത്തത്? ചിലയാളുകള്‍ പറയുന്നു: "ദൈവത്തിന്റെ സൃഷ്ടികളില്‍ നിന്നും ലഭിക്കാത്തതായ ചില കാര്യങ്ങളുണ്ട്. പ്ലാസ്റ്റിക് അവയിലൊന്നാണ്. അതൊരു രാസവസ്തുവാണ്. അതൊരു മനുഷ്യനിര്‍മിതമായ വസ്തുവാണ്." അതു ശരിയാണോ? പ്ലാസ്റ്റിക് ഉറപ്പായിട്ടും ഒരു മനുഷ്യനിര്‍മിതവസ്തുവാണ്. പക്ഷേ അതിന്റെ യഥാര്‍ഥ ഘടകവസ്‌തുക്കള്‍ എവിടെനിന്നാണ് ലഭിക്കുന്നത്? അവ ദൈവം സൃഷ്ടിച്ചവയില്‍ നിന്നുമാണു ലഭിച്ചത്. നിങ്ങള്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും, എല്ലാം തന്നെ ദൈവം സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നും ലഭിച്ചവയാണ്. എന്നുപറഞ്ഞാല്‍, അവരുടെ ഉപജീവമാര്‍ഗം എന്തുതന്നെയായാലും, അവര്‍ ജീവിക്കുന്നത് ഏതുതരം അതിജീവനപരിസ്ഥിതിയിലായാലും ദൈവം നല്‍കിയവയില്‍ നിന്നും അവയ്ക്കു സ്വയം വേര്‍പെടുത്തുവാന്‍ സാധിക്കുകയില്ല. അതുകൊണ്ട്, നമ്മള്‍ ഇന്നു ചര്‍ച്ച ചെയ്ത ഈ വിഷയങ്ങള്‍ “God Is the Source of Life for All Things” എന്ന നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടതല്ലേ? നമ്മളിന്നു ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ഈ വലിയ വിഷയത്തിനു കീഴില്‍ വരുന്നുണ്ടോ? (ഉവ്വ്.) ഒരുപക്ഷേ, ഞാനിന്നു സംസാരിച്ചവയില്‍ ചിലത് ഒരല്‍പം അമൂര്‍ത്തവും ചര്‍ച്ച ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളവായും ആയിരുന്നിരിക്കാം. എന്നിരുന്നാലും നിങ്ങള്‍ക്കിപ്പോള്‍ അതിനെപ്പറ്റി കൂടുതല്‍ മെച്ചപ്പെട്ട ഒരു ധാരണ ഉണ്ടായിക്കാണുമെന്നു ഞാന്‍ വിചാരിക്കുന്നു.

ചര്‍ച്ചയുടെ കഴിഞ്ഞ കുറച്ചു ഭാഗങ്ങളില്‍ നാം കൈകാര്യം ചെയ്ത വിഷയങ്ങള്‍ വിശാലമായിരുന്നു. അവയുടെ പരിധി തികച്ചും വിശാലമായിരുന്നു. അതുകൊണ്ട് ഇവയെല്ലാം ഉള്‍ക്കൊള്ളുന്നതിനു നിങ്ങളുടെ ഭാഗത്തുനിന്നും അല്‍പം പരിശ്രമം ആവശ്യമുണ്ട്. കാരണം, മനുഷ്യരുടെ ദൈവവിശ്വാസത്തില്‍ മുമ്പൊരിക്കലും കൈകാര്യം ചെയ്യപ്പെടാത്തവയാണ് ഈ വിഷയങ്ങള്‍. ചില മനുഷ്യര്‍ ഇവ നിഗൂഢതകളായിട്ടാണ് കേള്‍ക്കുന്നത്. മറ്റു ചിലരാകട്ടെ, കഥകളായിട്ടും. ഇതില്‍ ഏതു വീക്ഷണമാണു ശരി? ഏതു വീക്ഷണകോണില്‍ നിന്നാണു നിങ്ങള്‍ ഇതെല്ലാം കേള്‍ക്കുന്നത്? (എത്ര ചിട്ട യായിട്ടാണു ദൈവം സൃഷ്ടിച്ചവയെയെല്ലാം ഒരുക്കിയിരിക്കുന്നതെന്നും എല്ലാറ്റിനും നിയമങ്ങളുണ്ടെന്നും നാം കണ്ടു. ഈ വാക്കുകളിലൂടെ ദൈവത്തിന്റെ പ്രവൃത്തികളെപ്പറ്റിയും മനുഷ്യവര്‍ഗത്തിന്റെ രക്ഷയ്ക്കായുള്ള അവിടുത്തെ സസൂക്ഷ്മമായ സജ്ജീകരണങ്ങളെപ്പറ്റിയും നമുക്കു മനസിലാക്കാന്‍ സാധിക്കും). ചര്‍ച്ചയുടെ ഈ സമയങ്ങളില്‍ എല്ലാറ്റിന്‍മേലുമുള്ള ദൈവത്തിന്റെ നിയന്ത്രണത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു നിങ്ങള്‍ കണ്ടോ? (മനുഷ്യവര്‍ഗം മുഴുവന്റെമേലും എല്ലാറ്റിന്റെയും മേലും.) ദൈവം ഒരു വംശത്തിന്റെ മാത്രം ദൈവമാണോ? ഒരു തരത്തില്‍പ്പെട്ട മനുഷ്യരുടെ മാത്രം ദൈവമാണോ? മനുഷ്യവര്‍ഗത്തിലെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം ദൈവമാണോ? (അല്ല. അവന്‍ അതല്ല.) അങ്ങനെയല്ലാത്തതുകൊണ്ട്, നിങ്ങളുടെ അറിവു വച്ച്, ദൈവം മനുഷ്യവര്‍ഗത്തിലെ ചെറിയൊരു വിഭാഗത്തിന്റെ മാത്രം ദൈവമാണെങ്കില്‍, അല്ലെങ്കില്‍ അവിടുന്നു നിങ്ങളുടെ മാത്രം ദൈവമാണെങ്കില്‍, ഈ വീക്ഷണം ശരിയാണോ? ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നതിനാല്‍, എല്ലാറ്റിനുംമേലുള്ള അവിടുത്തെ ഭരണത്തില്‍ വെളിവാക്കപ്പെടുന്ന അവിടുത്തെ പ്രവൃത്തികളും അവിടുത്തെ ജ്ഞാനവും അവിടുത്തെ സര്‍വശക്തിത്വവും മനുഷ്യര്‍ കാണണം. ഇതു മനുഷ്യര്‍ അറിയേണ്ട ഒരു കാര്യമാണ്. ദൈവം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു എന്നും, എല്ലാറ്റിനെയും ഭരിക്കുന്നു എന്നും മനുഷ്യവര്‍ഗം മുഴുവന്റെ മേലും ഭരണം നടത്തുന്നു എന്നും നീ പറയുകയും എന്നാല്‍ മനുഷ്യവര്‍ഗത്തിനുമേലുള്ള അവിടുത്തെ ഭരണത്തെക്കുറിച്ച് ഗ്രാഹ്യമോ ഉള്‍ക്കാഴ്ച്ചയോ നിനക്കില്ലാതിരിക്കുകയും ചെയ്താല്‍, അവിടുന്ന് എല്ലാറ്റിനെയും ഭരിക്കുന്നു എന്നു യഥാര്‍ഥത്തില്‍ നിനക്ക് അംഗീകരിക്കുവാനാകുമോ? നീ ഹൃദയത്തില്‍ ഇങ്ങനെ ചിന്തിച്ചേക്കാം, "എനിക്കു സാധിക്കും. കാരണം എന്റെ ജീവിതം പൂര്‍ണമായും ദൈവത്താല്‍ ഭരിക്കപ്പെടുന്നതു ഞാന്‍ കാണുന്നുണ്ട്." പക്ഷേ ദൈവം അത്ര ചെറിയവനാണോ? അല്ല! അവനങ്ങനെയല്ല. നിനക്കായുള്ള ദൈവത്തിന്റെ രക്ഷയും നിന്നിലുള്ള അവന്റെ പ്രവൃത്തിയും മാത്രമേ നീ കാണുന്നുള്ളൂ. ഇവയിലൂടെ മാത്രമേ നീ അവന്റെ ഭരണം കാണുന്നുള്ളൂ. അതു വളരെ ചെറിയൊരു പരിധിയാണ്. അതു ദൈവത്തെക്കുറിച്ചു യഥാര്‍ഥ അറിവു നേടുവാനുള്ള നിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്നു. എല്ലാറ്റിനുംമേലുള്ള ദൈവത്തിന്റെ ഭരണത്തെക്കുറിച്ചുള്ള നിന്റെ യഥാര്‍ഥ അറിവിനെയും അതു പരിമിതപ്പെടുത്തുന്നു. ദൈവം നിനക്കായി എന്താണ് നല്‍കുന്നത് എന്നതിലും നിനക്കായുള്ള അവന്റെ രക്ഷയിലും മാത്രമായി നീ ദൈവത്തെപ്പറ്റിയുള്ള നിന്റെ അറിവു പരിമിതപ്പെടുത്തിയാല്‍, അവന്‍ എല്ലാം ഭരിക്കുന്നുവെന്നും എല്ലാറ്റിന്‍മേലും ഭരണം നടത്തുന്നുവെന്നും മനുഷ്യരാശി മുഴുവന്റെമേലും ഭരണം നടത്തുന്നുവെന്നും അംഗീകരിക്കുവാന്‍ നിനക്കു സാധിക്കുകയില്ല. ഇവയെല്ലാം അംഗീകരിക്കുന്നതില്‍ നീ പരാജയപ്പെട്ടാല്‍ ദൈവം നിന്റെ വിധിയെ ഭരിക്കുന്നു എന്ന സത്യത്തെ യഥാര്‍ഥത്തില്‍ അംഗീകരിക്കുവാന്‍ നിനക്കു സാധിക്കുമോ? ഇല്ല. നിനക്കു സാധിക്കില്ല. നിന്റെ ഹൃദയത്തില്‍ അക്കാര്യം അംഗീകരിക്കുവാന്‍ ഒരിക്കലും നിനക്കു സാധിക്കുകയില്ല.—അത്രയും ഉയര്‍ന്ന ഒരു ഗ്രാഹ്യത്തിലെത്തുവാന്‍ നിനക്കൊരിക്കലും സാധിക്കുകയില്ല. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടല്ലോ അല്ലേ? യഥാര്‍ഥത്തില്‍ ഈ വിഷയങ്ങള്‍, ഞാന്‍ പ്രതിപാദിക്കുന്ന ഈ ഉള്ളടക്കം, എത്രത്തോളം നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട് എന്നെനിക്കറിയാം. അപ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ഞാനതിനെപ്പറ്റി സംസാരിച്ചുകൊണ്ടേയിരിക്കുന്നത്? കാരണം ഈ വിഷയങ്ങള്‍ ദൈവത്തിന്റെ ഓരോ അനുയായിയും, ദൈവത്താല്‍ രക്ഷിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും അംഗീകരിക്കേണ്ട കാര്യങ്ങളാണ്——അവര്‍ ഈ വിഷയങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഈ നിമിഷത്തില്‍ അവ നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലെങ്കിലും, എന്നെങ്കിലും, നിങ്ങളുടെ ജീവിതവും നിങ്ങളുടെ സത്യാനുഭവവും ഒരു നിശ്ചിത ഔന്നത്യത്തിലെത്തുമ്പോള്‍, നിങ്ങളുടെ ജീവിതപ്രകൃതത്തില്‍ വന്ന വ്യത്യാസം ഒരു നിശ്ചിത അളവിലാകുമ്പോള്‍, നിങ്ങള്‍ ഒരളവുവരെ ഔന്നത്യം നേടുമ്പോള്‍, അപ്പോള്‍ മാത്രമേ ചര്‍ച്ചയില്‍ ഞാന്‍ നിങ്ങളോടു പറയുന്ന ഈ വിഷയങ്ങള്‍ ദൈവത്തെപ്പറ്റിയുള്ള അറിവിന്റെ അന്വേഷണത്തില്‍ യഥാര്‍ഥത്തില്‍ നിങ്ങളെ സഹായിക്കുകയും അതിനെ സഫലീകരിക്കുകയും ചെയ്യുകയുള്ളൂ. അതിനാല്‍, ഭാവിയില്‍ ദൈവം എല്ലാറ്റിനും മേല്‍ ഭരണം നടത്തുന്നുവെന്നു നിങ്ങള്‍ മനസിലാക്കുന്നതിനും ദൈവത്തെ തന്നെ മനസ്സിലാക്കുന്നതിനും വേണ്ടി ഒരു അടിത്തറയിടുന്നതിനായിട്ടുള്ളതാണ് ഈ വാക്കുകള്‍.

മനുഷ്യരുടെ ഹൃദയങ്ങളില്‍ ദൈവത്തെക്കുറിച്ചുള്ള ഗ്രാഹ്യം എത്രമാത്രമുണ്ടോ അത്ര മാത്രമാണ് അവരുടെ ഹൃദയങ്ങളില്‍ ദൈവത്തിനുള്ള സ്ഥാനത്തിന്റെ വ്യാപ്തിയും. ദൈവത്തെക്കുറിച്ചുള്ള അറിവിന്റെ അളവ് അവരുടെ ഹൃദയങ്ങളില്‍ എത്രമാത്രം കൂടുതലാണോ, അത്രയുമാണ് അവരുടെ ഹൃദയങ്ങളില്‍ ദൈവത്തിനുള്ള മഹത്ത്വം. നീ അറിയുന്ന ദൈവത്തിന്റെ രൂപം ശൂന്യവും അവ്യക്തവുമാണെങ്കില്‍, നീ വിശ്വസിക്കുന്ന ദൈവവും ശൂന്യവും അവ്യക്തവുമാണ്. നീ അറിയുന്ന ദൈവം നിന്റെ സ്വന്തം വ്യക്തിജീവിതത്തിന്റെ പരിധിയിലേക്ക് പരിമിതപ്പെട്ടവനാണ്. ആ ദൈവത്തിനു യഥാര്‍ഥ ദൈവവുമായി യാതൊരു ബന്ധവുമില്ല. അങ്ങനെ ദൈവത്തിന്റെ പ്രായോഗികപ്രവൃത്തികള്‍ അറിയുക, ദൈവത്തിന്റെ യാഥാര്‍ഥ്യവും അവന്റെ സര്‍വവ്യാപിത്വവും അറിയുക, അവന്റെ യഥാര്‍ഥ അസ്തിത്വം അറിയുക, അവനുള്ളതും അവനായതും അറിയുക, എല്ലാ സൃഷ്ടാവസ്തുക്കളിന്‍മേലും അവന്‍ പ്രകാശിതമാക്കിയിട്ടുള്ള പ്രവൃത്തികള്‍ അറിയുക—ഇതെല്ലാം ദൈവത്തെക്കുറിച്ചുള്ള അറിവു തേടുന്ന ഓരോ വ്യക്തിക്കും വളരെ പ്രധാനപ്പെട്ടതാണ്. ആളുകള്‍ സത്യത്തിന്റെ യാഥാര്‍ഥ്യത്തിലേക്കു പ്രവേശിക്കുമോ എന്നു നിശ്ചയിക്കുന്നതില്‍ അവയ്ക്കു നേരിട്ടു സ്വാധീനമുണ്ട്. നീ ദൈവത്തെക്കുറിച്ചുള്ള നിന്റെ ഗ്രാഹ്യം വാക്കുകളില്‍ മാത്രമായി ഒതുക്കുകയാണെങ്കില്‍, നീ അതു നിന്റെ സ്വന്തം ചെറിയ അനുഭവങ്ങളിലേക്ക്, ദൈവത്തിന്റെ കൃപ എന്നു നീ ധരിച്ചുവച്ചിരിക്കുന്നവയിലേക്ക്, ദൈവത്തെക്കുറിച്ചുള്ള നിന്റെ കൊച്ചു സാക്ഷ്യങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തുകയാണെങ്കില്‍, ഞാന്‍ പറയുന്നു, നീ വിശ്വസിക്കുന്ന ദൈവം ഒരിക്കലും യഥാര്‍ഥദൈവം അല്ലായെന്ന്. അതു മാത്രമല്ല, നീ വിശ്വസിക്കുന്ന ദൈവം ഒരു സാങ്കല്‍പ്പികദൈവമാണ്, യഥാര്‍ഥ ദൈവമല്ല എന്നുകൂടി പറയാം. കാരണം, യഥാര്‍ഥദൈവം എല്ലാറ്റിനുംമേല്‍ ഭരണം നടത്തുന്ന ദൈവമാണ്, എല്ലാറ്റിനിടയിലൂടെയും സഞ്ചരിക്കുന്ന ദൈവമാണ്, എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ദൈവമാണ്. മുഴുവന്‍ മനുഷ്യവര്‍ഗത്തിന്റെയും മറ്റെല്ലാറ്റിന്റെയും ഭാഗധേയം കൈകളിലേന്തുന്നവനാണ് അവന്‍. ഞാന്‍ പറയുന്ന ദൈവത്തിന്റെ പ്രവൃത്തിയും പ്രവര്‍ത്തനങ്ങളും ഒരു ചെറിയ വിഭാഗം ജനങ്ങളില്‍ മാത്രം പരിമിതപ്പെട്ടതല്ല. അതായത്, അവനെ ഇപ്പോള്‍ അനുഗമിക്കുന്ന ആളുകളില്‍ മാത്രം പരിമിതപ്പെട്ടതല്ല. എല്ലാറ്റിലും—എല്ലാറ്റിന്റെയും അതിജീവനത്തിലും എല്ലാറ്റിന്റെയും മാറ്റത്തെ സംബന്ധിച്ച നിയമങ്ങളിലും—അവന്റെ പ്രവര്‍ത്തനങ്ങള്‍ പ്രകടമാണ്.

ദൈവത്തിന്റെ എല്ലാ സൃഷ്ടികളിലും അവന്റെ ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നിനക്കു കാണുവാനോ തിരിച്ചറിയുവാനോ സാധിക്കുന്നില്ലായെങ്കില്‍ അവന്റെ ഒരു പ്രവൃത്തിക്കും നിനക്കു സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയില്ല. നിനക്കു ദൈവത്തിനു സാക്ഷ്യം വഹിക്കുവാന്‍ സാധിക്കുകയില്ലെങ്കില്‍, നീ അറിയുന്ന ആ ചെറിയ "ദൈവ"ത്തെക്കുറിച്ച്, നിന്റെ സ്വന്തം ആശയങ്ങളില്‍ പരിമിതപ്പെട്ടവനും നിന്റെ മനസ്സിന്റെ സങ്കുചിതത്വത്തില്‍ നിലനില്‍ക്കുന്നവനുമായ ആ ദൈവത്തെക്കുറിച്ച് നീ പറഞ്ഞു കൊണ്ടേ ഇരിക്കുകയാണെങ്കില്‍, ദൈവം നിന്റെ വിശ്വാസത്തെ ഒരിക്കലും പ്രശംസിക്കുകയില്ല. നീ ദൈവത്തിനു സാക്ഷ്യം വഹിക്കുമ്പോള്‍ അവന്റെ കൃപ എങ്ങനെയാണു നീ ആസ്വദിക്കുന്നത്, ദൈവത്തിന്റെ ശിക്ഷണവും ശാസനയും എങ്ങനെയാണു സ്വീകരിക്കുന്നത്, അവനെക്കുറിച്ചുള്ള നിന്റെ സാക്ഷ്യത്തില്‍ എങ്ങനെയാണു നീ അവന്റെ അനുഗ്രഹങ്ങള്‍ ആസ്വദിക്കുന്നത് എന്നതിന്റെയെല്ലാം അടിസ്ഥാനത്തില്‍ മാത്രമാണു നീയതു ചെയ്യുന്നതെങ്കില്‍ അതൊട്ടുമേ പര്യാപ്തമല്ല, അവനെ തൃപ്തിപ്പെടുത്തുന്നതിന് അതൊട്ടും തികയുകയുമില്ല. ദൈവത്തിന്റെ ഹിതതത്തിനനുസരിച്ചുള്ള സാക്ഷ്യം വഹിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, യഥാര്‍ഥദൈവത്തിനു സാക്ഷ്യം വഹിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ദൈവത്തിന്റെ പ്രവൃത്തികളില്‍ നിന്നും അവനുള്ളതും അവനായതും നീ കാണേണ്ടതുണ്ട്. എല്ലാറ്റിന്‍മേലുമുള്ള ദൈവത്തിന്റെ നിയന്ത്രണത്തില്‍ അവന്റെ അധികാരവും, എങ്ങനെയാണ് അവന്‍ മനുഷ്യവര്‍ഗം മുഴുവനെയും പരിപോഷിപ്പിക്കുന്നത് എന്നതിലെ സത്യവും നീ കാണണം. നിന്റെ ദൈനംദിനപോഷണവും ജീവസന്ധാരണവും ജീവിതത്തിലെ ദൈനംദിനആവശ്യങ്ങള്‍ നിവര്‍ത്തിക്കുവാനുള്ളതും ദൈവത്തില്‍ നിന്നും വരുന്നു എന്നതുമാത്രമേ നീ അംഗീകരിക്കുന്നുള്ളൂ എങ്കില്‍, അതേസമയം ദൈവം എല്ലാ സൃഷ്ടാവസ്തുക്കളെയും മനുഷ്യവര്‍ഗം മുഴുവന്റെയും പ്രയോജനത്തിനായി ഉപയോഗിക്കുന്നു എന്നതും എല്ലാറ്റിനെയും ഭരിക്കുന്നതിലൂടെ അവിടുന്ന് മനുഷ്യവര്‍ഗത്തെ മുഴുവനും നയിക്കുകയാണ് എന്നതും കാണുന്നതില്‍ നീ പരാജയപ്പെടുകയാണെങ്കില്‍ നിനക്കൊരിക്കലും ദൈവത്തിനു സാക്ഷ്യംവഹിക്കുവാന്‍ സാധിക്കുകയില്ല. എന്താണ് ഞാനിതെല്ലാം പറയുന്നതിന്റെ ഉദ്ദേശ്യം? നിങ്ങളിതിനെ നിസ്സാരമായി കാണാതിരിക്കുവാന്‍ വേണ്ടിയാണത്. ഞാന്‍ സംസാരിച്ച ഈ വിഷയങ്ങള്‍ നിങ്ങളുടെ ജീവനിലേക്കുള്ള വ്യക്തിപരമായ പ്രവേശനത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തമാണ് എന്നു നിങ്ങള്‍ തെറ്റായി വിശ്വസിക്കാതിരിക്കുവാന്‍ വേണ്ടിയാണത്. ഒരു തരം വിജ്ഞാനമോ സിദ്ധാന്തമോ മാത്രമായി നിങ്ങളീ വിഷയങ്ങളെ എടുക്കാതിരിക്കുവാന്‍ വേണ്ടിയാണത്. അങ്ങനെയുള്ള ഒരു മനോഭാവത്തോടെ ഞാന്‍ പറയുന്നതു കേട്ടാല്‍ നിങ്ങള്‍ ഒന്നും നേടുകയില്ല. ദൈവത്തെ അറിയുന്നതിനുള്ള മഹത്തായ ഈ അവസരം നിങ്ങള്‍ക്കു നഷ്ടമാകും.

ഈ കാര്യങ്ങളെപ്പറ്റിയെല്ലാം സംസാരിക്കുന്നതില്‍ എന്താണ് എന്റെ ലക്ഷ്യം? മനുഷ്യര്‍ ദൈവത്തെ അറിയുക, അവന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ അവര്‍ മനസ്സിലാക്കുക എന്നതാണ് എന്റെ ഉദ്ദേശ്യം. ഒരിക്കല്‍ നീ ദൈവത്തെ മനസ്സിലാക്കുകയും അവന്റെ പ്രവര്‍ത്തനങ്ങള്‍ അറിയുകയും ചെയ്താല്‍, അപ്പോള്‍ മാത്രമേ അവനെ അറിയുവാനുള്ള അവസരം അല്ലെങ്കില്‍ സാധ്യത നിനക്കുണ്ടാകുകയുള്ളൂ. ഉദാഹരണത്തിന്, നിങ്ങള്‍ക്കൊരു വ്യക്തിയെ മനസ്സിലാക്കണമെങ്കില്‍, എങ്ങനെയാണ് അതു സാധിക്കുക? അവരുടെ ബാഹ്യരൂപത്തെ നോക്കിയാണോ? അവരുടെ വസ്ത്രങ്ങളും വസ്ത്രധാരണരീതിയും നോക്കിയാണോ? അവര്‍ എങ്ങനെയാണു നടക്കുന്നത് എന്നു നോക്കിയാണോ? അവരുടെ അറിവിന്റെ വ്യാപ്തി നോക്കിയാണോ? (അല്ല.) അപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ ഒരു വ്യക്തിയെ മനസ്സിലാക്കുക? ഒരു വ്യക്തിയുടെ സംസാരവും പെരുമാറ്റവും, അവരുടെ ചിന്തകളും, അവര്‍ പ്രകടിപ്പിക്കുന്ന കാര്യങ്ങളും തങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്ന കാര്യങ്ങളും അടിസ്ഥാനപ്പെടുത്തി നിങ്ങള്‍ വിധി കല്‍പ്പിക്കുന്നു. ഇങ്ങനെയാണ് നിങ്ങള്‍ ഒരു വ്യക്തിയെ അറിയുന്നത്, ഒരു വ്യക്തിയെ മനസ്സിലാക്കുന്നത്. അതുപോലെ, നിങ്ങള്‍ ദൈവത്തെ അറിയുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവന്റെ പ്രായോഗികവശത്തെ, അവന്റെ യഥാര്‍ഥവശത്തെ അറിയുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവന്റെ ചെയ്തികളിലൂടെയും അവന്‍ ചെയ്യുന്ന ഓരോ പ്രായോഗികപ്രവൃത്തിയിലൂടെയും അവനെ അറിയണം. ഇതാണ് ഏറ്റവും നല്ല വഴി, ഇതാണ് ഒരേയൊരു വഴി.

മനുഷ്യനു സുസ്ഥിരമായ @അതിജീവന പരിസ്ഥിതി നല്‍കാൻ @ദൈവം എല്ലാ വസ്തുക്കളും തമ്മിലുള്ള ബന്ധങ്ങൾ @സന്തുലിതമാക്കുന്നു

ദൈവം എല്ലാറ്റിലും തന്റെ പ്രവൃത്തികള്‍ പ്രകടമാക്കുന്നു, അവൻ എല്ലാറ്റിനെയും ഭരിക്കുകയും എല്ലാറ്റിന്റെയും നിയമങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. ദൈവം എങ്ങനെയാണ് എല്ലാറ്റിന്റെയും നിയമങ്ങളെ ഭരിക്കുന്നതെന്നും അതുപോലെ ആ നിയമങ്ങള്‍ക്കു കീഴില്‍ എങ്ങനെയാണ് അവൻ എല്ലാ മനുഷ്യരെയും പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതെന്നും നമ്മള്‍ സംസാരിച്ചു. ഇതാണ് ഒരു വശം. അടുത്തതായി മറ്റൊരു വശത്തെപ്പറ്റിയാണ് നമ്മള്‍ സംസാരിക്കുവാന്‍ പോകുന്നത്. ദൈവം എല്ലാറ്റിനെയും നിയന്ത്രിക്കുവാനായി ഉപയോഗിക്കുന്ന ഒരു മാര്‍ഗത്തെക്കുറിച്ചാണ് അത്. എല്ലാറ്റിനെയും സൃഷ്ടിച്ചശേഷം എങ്ങനെയാണ് ദൈവം അവ തമ്മിലുള്ള ബന്ധങ്ങൾ സന്തുലിതമാക്കിയത് എന്നതിനെപ്പറ്റിയാണ് ഞാന്‍ സംസാരിക്കുന്നത്. ഇതും നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ വിഷയമാണ്. എല്ലാം തമ്മിലുള്ള പരസ്പരബന്ധങ്ങൾ സന്തുലിതമാക്കുക—ഇത് മനുഷ്യര്‍ക്കു സാധ്യമാക്കുവാന്‍ കഴിയുന്ന ഒന്നാണോ? അല്ല, അത്തരമൊരു കാര്യം സാധ്യമാക്കുവാന്‍ മനുഷ്യര്‍ പ്രാപ്തരല്ല. നശിപ്പിക്കുവാന്‍ മാത്രമാണ് മനുഷ്യര്‍ക്കു കഴിയുക. എല്ലാറ്റിനും ഇടയിലുള്ള പരസ്പരബന്ധം സന്തുലിതമാക്കാൻ അവർക്കു കഴിയുകയില്ല; അവയെ കൈകാര്യം ചെയ്യാൻ അവർക്കു കഴിയുകയില്ല. അത്ര വലിയ അധികാരവും ശക്തിയും മനുഷ്യരുടെ ഗ്രാഹ്യത്തിനും അപ്പുറത്താണ്. ദൈവത്തിനു മാത്രമേ ഇത്തരമൊരു പ്രവൃത്തി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാൽ, അങ്ങനെ ഒരു കാര്യം ചെയ്യുന്നതില്‍ എന്താണ് ദൈവത്തിന്റെ ഉദ്ദേശ്യം? എന്തിനു വേണ്ടിയാണത്? ഇതും മനുഷ്യവര്‍ഗത്തിന്റെ അതിജീവനവുമായി അടുത്തു ബന്ധപ്പെട്ടതാണ്. ദൈവം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഓരോ കാര്യവും അവശ്യമായതാണ്—അവിടുന്ന് ചെയ്യുവാനോ ചെയ്യാതിരിക്കുവാനോ സാധ്യതയില്ലാത്ത ഒന്നുമില്ല. മനുഷ്യവംശത്തിന്റെ അതിജീവനം ഉറപ്പാക്കുന്നതിനും, മനുഷ്യര്‍ക്ക് അതിജീവനത്തിന് അനുകൂലമായ ഒരു പരിസ്ഥിതി നല്‍കുന്നതിനുമായി അവൻ ചെയ്യേണ്ടതായിട്ടുള്ള ചില ഒഴിവാക്കാനാകാത്ത സുപ്രധാന കാര്യങ്ങളുണ്ട്.

"ദൈവം എല്ലാറ്റിനെയും സന്തുലിതമാക്കുന്നു" എന്ന വാക്യത്തെ അക്ഷരാര്‍ഥത്തില്‍ നോക്കുമ്പോള്‍ അതു വളരെ വിശാലമായ ഒരു വിഷയമായി കാണപ്പെടുന്നു. ആദ്യം തന്നെ, "എല്ലാറ്റിനെയും സന്തുലിതമാക്കുക" എന്നാല്‍ എല്ലാറ്റിനും മേലുള്ള ദൈവത്തിന്റെ നിയന്ത്രണത്തെ കൂടിയാണ് അർഥമാക്കുന്നതെന്ന ആശയം അതു മനുഷ്യര്‍ക്കു നൽകുന്നു. "സന്തുലനം" എന്ന ഈ വാക്കുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? ആദ്യമേ, "സന്തുലനം" എന്നാല്‍ എന്തിനെയെങ്കിലും സമതുലനാവസ്ഥ നഷ്ടമാകാൻ അനുവദിക്കാതിരിക്കുക എന്നാണ് വിവക്ഷ. സാധനങ്ങളുടെ ഭാരം അളക്കുന്നതിനായി ഒരു തുലാസ് ഉപയോഗിക്കുന്നതു പോലെയാണ് അത്. തുലാസ് നേരെ നില്‍ക്കുവാന്‍ ഇരുവശത്തെയും ഭാരം തുല്യമാകേണ്ടതുണ്ട്. ദൈവം പല തരത്തിലുള്ള വസ്തുക്കൾ സൃഷ്ടിച്ചു: ഒരു സ്ഥാനത്തുതന്നെ ഉറപ്പിക്കപ്പെട്ടവ, ചലിക്കുന്നവ, ജീവനുള്ളവ, ശ്വസിക്കുന്നവ, അതുപോലെ ശ്വസിക്കാത്തവയും. ഈ വസ്തുക്കൾക്കെല്ലാം പരസ്പരാശ്രയത്തിന്റേതായ, പരസ്പരബന്ധത്തിന്റേതായ, പരസ്പരം ഉറപ്പിക്കുകയും പരസ്പരം നിയന്ത്രിക്കുകയും ചെയ്യുന്നതായ ഒരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ എളുപ്പമാണോ? ഇവയ്ക്കിടയിലെല്ലാം തീര്‍ച്ചയായും തത്ത്വങ്ങളുണ്ട്. പക്ഷേ, അവ വളരെ സങ്കീര്‍ണമാണ്. അല്ലേ? ദൈവത്തിനതു കഠിനമല്ലെങ്കിലും മനുഷ്യര്‍ക്ക് അതു വളരെ സങ്കീര്‍ണമായ ഒരു പഠനവിഷയമാണ്. വളരെ ലളിതമായ ഒരു പദമാണ് ഇത്, "സന്തുലനം." പക്ഷേ, മനുഷ്യർ അതു പഠിക്കേണ്ടിയിരുന്നു എങ്കിൽ, ആളുകൾ സ്വയമാണ് സന്തുലനം സൃഷ്ടിക്കേണ്ടിയിരുന്നത് എങ്കില്‍, എല്ലാ പണ്ഡിതരും—മനുഷ്യജീവശാസ്ത്രജ്ഞര്‍, ജ്യോതിശാസ്ത്രജ്ഞര്‍, ഊര്‍ജതന്ത്രജ്ഞര്‍, രസതന്ത്രജ്ഞര്‍ എന്നു തുടങ്ങി ചരിത്രകാരന്മാര്‍ വരെ—അതിനുവേണ്ടി പ്രയത്നിച്ചാല്‍ തന്നെയും എന്തായിരിക്കും ആ ഗവേഷണത്തിന്റെ അന്തിമഫലം? അതിന് ഒരു ഫലവുമുണ്ടാകില്ല. കാരണം, ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചിരിക്കുന്നത് അത്യന്തം അവിശ്വസനീയമായ രീതിയിലാണ്. മനുഷ്യവര്‍ഗം ഒരിക്കലും അതിന്റെ രഹസ്യങ്ങള്‍ അനാവരണം ചെയ്യില്ല. ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍, അവിടുന്ന് അവയ്ക്കിടയില്‍ തത്ത്വങ്ങളും ഏർപ്പെടുത്തി, പരസ്പരനിയന്ത്രണത്തിനും പരസ്പരപൂരകമാകാനും ജീവസന്ധാരണത്തിനും അതിജീവനത്തിന്റെ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഏർപ്പെടുത്തി. ഈ വിവിധ മാര്‍ഗങ്ങള്‍ വളരെ സങ്കീര്‍ണമാണ്, അവ ഒട്ടും ലളിതമോ ഒരേ ദിശയിലുള്ളതോ അല്ല. എല്ലാറ്റിനും മേലുള്ള ദൈവത്തിന്റെ നിയന്ത്രണത്തിനു പിന്നിലെ തത്ത്വങ്ങൾ ഉറപ്പിക്കുവാനോ അവയെപ്പറ്റി പഠിക്കുവാനോ മനുഷ്യര്‍ അവരുടെ മനസ്സിനെയും അവര്‍ നേടിയ അറിവിനെയും അവര്‍ നിരീക്ഷിച്ച പ്രതിഭാസത്തെയും ഉപയോഗിക്കുമ്പോള്‍, ഈ കാര്യങ്ങള്‍ കണ്ടുപിടിക്കുക എന്നത് വളരെ ദുഷ്കരമാണ്. ആ ശ്രമത്തില്‍ നിന്ന് എന്തെങ്കിലും ഫലമുണ്ടാക്കുവാനും വളരെ ബുദ്ധിമുട്ടാണ്. എന്തെങ്കിലും ഫലമുണ്ടാക്കുക എന്നത് മനുഷ്യര്‍ക്കു വളരെ പ്രയാസകരമാണ്; ദൈവസൃഷ്ടികളെയെല്ലാം ഭരിക്കുവാന്‍ മാനുഷിക ചിന്തയെയും അറിവിനെയും ആശ്രയിക്കുമ്പോള്‍ തങ്ങളുടെ സന്തുലനം നിലനിര്‍ത്തുക എന്നത് മനുഷ്യര്‍ക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. കാരണം, മനുഷ്യര്‍ക്ക് എല്ലാറ്റിന്റെയും അതിജീവനത്തിന്റെ തത്ത്വങ്ങള്‍ അറിയില്ല എങ്കില്‍ ഇത്തരത്തിലുള്ള ഒരു സന്തുലനത്തെ എങ്ങനെ സംരക്ഷിക്കുമെന്നും അവര്‍ക്കറിയില്ല. അതുകൊണ്ട്, എല്ലാം നടത്തിക്കുന്നതും ഭരിക്കുന്നതും മനുഷ്യരായിരുന്നെങ്കില്‍ അവര്‍ ഈ സന്തുലനാവസ്ഥയെ നശിപ്പിക്കുന്നതിനുള്ള സാധ്യതയും വളരെ കൂടുതലായിരുന്നേനെ. ഈ സന്തുലിതാവസ്ഥ നശിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍, വൈകാതെ മനുഷ്യവര്‍ഗത്തിന്റെ അതിജീവന പരിസ്ഥിതികളും നശിപ്പിക്കപ്പെടും. അങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെയുണ്ടാകുന്നത് മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിനുള്ള പ്രതിസന്ധിയായിരിക്കും. അതു ദുരന്തമുണ്ടാക്കും. മനുഷ്യരാശി ദുരന്തത്തിനിടയിലാണ് വസിക്കുന്നതെങ്കില്‍ എന്തായിരിക്കും അവരുടെ ഭാവി? ഇതിന്റെ പരിണതഫലം അളക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും, അത് കൃത്യമായി പ്രവചിക്കുക അസാധ്യവും.

അപ്പോള്‍ എല്ലാറ്റിനുമിടയിലുള്ള പരസ്പരബന്ധങ്ങളെ ദൈവം എങ്ങനെയാണ് സന്തുലിതമാക്കുന്നത്? ആദ്യം തന്നെ, വര്‍ഷം മുഴുവന്‍ ഹിമവും മഞ്ഞും മൂടിക്കിടക്കുന്ന ചില സ്ഥലങ്ങള്‍ ലോകത്തുണ്ട്; അതേസമയം, മറ്റു ചില സ്ഥലങ്ങളില്‍ നാലു ഋതുക്കളും വസന്തം പോലെയാണ്, ശൈത്യകാലം ഒരിക്കലും ഉണ്ടാകുന്നില്ല, ഇത്തരം സ്ഥലങ്ങളില്‍ മഞ്ഞുമൂടിയ ഒരു തുണ്ടു ഭൂമിയോ ഒരു ഹിമകണമോ നിങ്ങൾ ഒരിക്കലും കാണില്ല. ഇവിടെ, നമ്മള്‍ സംസാരിക്കുന്നത് കൂടുതല്‍ വിശാലമായ കാലാവസ്ഥയെക്കുറിച്ചാണ്. ദൈവം എല്ലാറ്റിനുമിടയിലുള്ള ബന്ധങ്ങളെ സന്തുലിതമാക്കുന്ന പല മാര്‍ഗങ്ങളില്‍ ഒന്നാണ് ഈ ഉദാഹരണം. രണ്ടാമത്തെ മാര്‍ഗം ഇതാണ്: പച്ചത്തഴപ്പിനാല്‍ മൂടപ്പെട്ടിരിക്കുന്ന പർവതങ്ങളുടെ ഒരു നിര. എല്ലാത്തരം സസ്യങ്ങളും ഉപരിതലത്തെ മൂടിയിരിക്കുന്നു. ഉള്ളിലൂടെ നടക്കുമ്പോള്‍ മുകളില്‍ സൂര്യനെപ്പോലും കാണുവാന്‍ സാധിക്കാത്ത തരത്തില്‍ അത്രയും നിബിഡമാണ് അവിടെയുള്ള വനങ്ങൾ. പക്ഷേ, പർവതങ്ങളുടെ മറ്റൊരു നിരയിലേക്കു നോക്കുമ്പോൾ അവിടെ ഒരു പുല്‍നാമ്പ് പോലും കിളിര്‍ക്കുന്നില്ല. തരിശായ, പരുക്കനായ മലമടക്കുകള്‍ മാത്രം. പുറം കാഴ്ചയില്‍ ഇതു രണ്ടും അടിസ്ഥാനപരമായി ചെളിയുടെ വമ്പൻ കൂനകൾ കൂടി പര്‍വതങ്ങളായി രൂപാന്തരപ്പെട്ടതാണ്; പക്ഷേ, ഒന്നു നിബിഡവനത്താല്‍ മൂടപ്പെട്ടതാണെങ്കില്‍ മറ്റൊന്നില്‍ യാതൊന്നും വളരുന്നില്ല, ഒരു പുല്‍നാമ്പുപോലും. ഇതാണ് എല്ലാറ്റിനുമിടയിലെ ബന്ധങ്ങൾ ദൈവം സന്തുലിതമാക്കുന്ന രണ്ടാമത്തെ രീതി. മൂന്നാമത്തെ രീതി ഇതാണ്: ഒരു വശത്തു നോക്കിയാല്‍ നിങ്ങള്‍ക്ക് അറ്റമില്ലാത്ത പുല്‍മേടുകള്‍, തിരയടിക്കുന്ന പച്ചപ്പാടം കാണുവാന്‍ സാധിച്ചേക്കാം. മറുവശത്തു നോക്കിയാലോ, കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന, തരിശായ, ചീറ്റിയടിക്കുന്ന കാറ്റില്‍ പറന്നുപൊങ്ങുന്ന മണലിനിടയില്‍ ഒരു ജീവി പോലുമില്ലാത്ത, ജലസ്രോതസ്സുകള്‍ ഒട്ടുമില്ലാത്ത മരുഭൂമിയും കാണാൻ കഴിഞ്ഞേക്കും. നാലാമത്തെ വഴി ഇതാണ്: ഒരു വശത്തു നോക്കിയാല്‍ എല്ലാം സമുദ്രത്തിനടിയില്‍, ആ മഹാജലാശയത്തില്‍ മുങ്ങിയിരിക്കുന്നു. മറുവശത്തു നോക്കിയാലോ ശുദ്ധജലത്തിന്റെ ഒരു തുള്ളിപോലും കാണുവാന്‍ സാധിക്കുകയില്ല. അഞ്ചാമത്തെ മാര്‍ഗം ഇതാണ്: ഇവിടെ ഒരു സ്ഥലത്ത്, ഇടയ്ക്കിടെ മഴ ചാറുന്നു, മൂടല്‍മഞ്ഞും ഈര്‍പ്പവുമുള്ള കാലാവസ്ഥ; എന്നാല്‍, അവിടെ ഒരു സ്ഥലത്ത്, എരിയുന്ന സൂര്യന്‍ മിക്കപ്പോഴും ആകാശത്തു ജ്വലിക്കുന്നു, ഒരു മഴത്തുള്ളി പോലും അപൂർവ സംഭവമാകുന്നു. ആറാമത്തെ വഴി ഇതാണ്: വായുവിനു ഘനം കുറവുള്ള പീഠഭൂമി, മനുഷ്യനു ശ്വാസമെടുക്കുവാന്‍ പോലും ബുദ്ധിമുട്ട്; അതേസമയം മറ്റൊരിടത്താകട്ടെ, ചതുപ്പുനിലങ്ങളും താഴ്ന്ന പ്രദേശങ്ങളും. വിവിധ തരം ദേശാടനപ്പക്ഷികളുടെ ആവാസസ്ഥലമാണിവിടം. വിവിധ തരം കാലാവസ്ഥകളാണ് ഇവ. അല്ലെങ്കില്‍ വ്യത്യസ്ത ഭൂപരിസ്ഥിതികള്‍ക്കനുസരിച്ചുള്ള കാലാവസ്ഥകളോ പരിസ്ഥിതികളോ ആണ് അവ. എന്നുവച്ചാല്‍, ബൃഹത്തായ പരിസ്ഥിതിക്കനുസൃതമായി ദൈവം അതിജീവനത്തിനുള്ള മനുഷ്യവര്‍ഗത്തിന്റെ അടിസ്ഥാനപരിസ്ഥിതിയെ സന്തുലിതമാക്കുന്നു—കാലാവസ്ഥ മുതല്‍ ഭൂപരിസ്ഥിതി വരെ, മണ്ണിന്റെ വിവിധ ഘടകങ്ങള്‍ മുതല്‍ ജലസ്രോതസ്സുകളുടെ എണ്ണം വരെ. ഇതെല്ലാം മനുഷ്യര്‍ അധിവസിക്കുന്ന പരിസ്ഥിതികളിലെ വായുവിലും താപനിലയിലും ഈര്‍പ്പത്തിലും ഒരു സന്തുലനം കൊണ്ടുവരുവാന്‍ വേണ്ടിയാണ്. വൈരുദ്ധ്യമാര്‍ന്ന ഈ ഭൂപരിസ്ഥിതികള്‍ മൂലം ആളുകള്‍ക്ക് സ്ഥിരതയുള്ള വായുവുണ്ട്. വ്യത്യസ്ത ഋതുക്കളിലെ താപനിലയും ഈര്‍പ്പവും സ്ഥിരമായി നില്‍ക്കുന്നു. ഇത് അത്തരമൊരു അതിജീവന പരിസ്ഥിതിയില്‍ എല്ലായ്പ്പോഴുമെന്നപോലെ തുടര്‍ന്നും ജീവിക്കുവാന്‍ മനുഷ്യരെ അനുവദിക്കുന്നു. ആദ്യം, ബൃഹത്തായ പരിസ്ഥിതിയില്‍ സന്തുലനമുണ്ടാകണം. വ്യത്യസ്ത ഭൂപ്രദേശങ്ങളുടെ സ്ഥാനത്തിന്റെയും ഭൂഘടനയുടെയും ഉപയോഗത്തിലൂടെയും അതുപോലെ വിവിധ കാലാവസ്ഥകള്‍ മാറിമാറി വരുന്നതിലൂടെയുമാണ് ഇത് സാധ്യമാകുന്നത്. ഇതു മൂലം ദൈവം ആഗ്രഹിക്കുന്നതും മനുഷ്യവര്‍ഗത്തിന് ആവശ്യമുള്ളതുമായ സന്തുലനം നേടുന്നതിനായി അവ പരസ്പരം നിയന്ത്രിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ബൃഹത്തായ പരിസ്ഥിതിയുടെ വീക്ഷണത്തില്‍ നിന്നു സംസാരിക്കുന്നതാണ് ഇത്.

ഇപ്പോള്‍ നമുക്ക് സസ്യജാലങ്ങള്‍ തുടങ്ങി സൂക്ഷ്മമായ വിശദാംശങ്ങളെപ്പറ്റി സംസാരിക്കാം. എങ്ങനെയാണ് അവയുടെ സന്തുലനം നേടുന്നത്? എന്നു പറഞ്ഞാല്‍, എങ്ങനെയാണ് ഒരു സന്തുലിതമായ അതിജീവന പരിസ്ഥിതിയില്‍ സസ്യജാലങ്ങളുടെ തുടര്‍ന്നുള്ള നിലനില്‍പ്പ് സാധ്യമാക്കുന്നത്? വിവിധ തരം സസ്യങ്ങളുടെ അതിജീവന പരിസ്ഥിതികള്‍ സംരക്ഷിക്കുവാനായി അവയുടെ ജീവിതകാലയളവും വളര്‍ച്ചാനിരക്കുകളും പ്രത്യുത്പാദന നിരക്കുകളും നിയന്ത്രിക്കുന്നതിലൂടെ എന്നതാണ് ഉത്തരം. ചെറിയ പുല്‍ച്ചെടികളെ നമുക്ക് ഉദാഹരണമായെടുക്കാം—വസന്തകാല നാമ്പുകളും വേനല്‍ക്കാല പുഷ്പങ്ങളും ശരത്കാല ഫലങ്ങളുമുണ്ട്. ഫലം ഭൂമിയില്‍ വീഴുന്നു. അടുത്ത വര്‍ഷം ഫലത്തില്‍ നിന്നുള്ള വിത്തു മുളയ്ക്കുകയും അവ ഇതേ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യുന്നു. പുല്‍ച്ചെടിയുടെ ജീവിതകാലയളവ് വളരെ കുറവാണ്. ഓരോ വിത്തും മണ്ണില്‍ വീഴുകയും വേരെടുക്കുകയും നാമ്പു മുളയ്ക്കുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. ഈ മുഴുവന്‍ പ്രക്രിയയും മൂന്നു ഋതുക്കള്‍ക്കു—വസന്തം, വേനല്‍, ശരത്—ശേഷം മാത്രമേ പൂര്‍ത്തിയാകുന്നുള്ളൂ. എല്ലാത്തരം മരങ്ങള്‍ക്കും അവയുടേതായ ജീവിതകാലയളവുകളും തളിര്‍ക്കുന്നതിനും കായ്ക്കുന്നതിനും വ്യത്യസ്ത കാലങ്ങളുമുണ്ട്. ചില മരങ്ങള്‍ 30 മുതല്‍ 50 വർഷം വരെയേ ജീവനോടെയിരിക്കുന്നുള്ളൂ—അതാണ് അവയുടെ ആയുസ്സ്. പക്ഷേ, അവയുടെ ഫലങ്ങള്‍ മണ്ണില്‍ വീണ്, വേരെടുത്ത്, നാമ്പു മുളച്ച്, പുഷ്പിച്ച്, കായ്ച്ച് മറ്റൊരു മുപ്പത്, അമ്പത് വര്‍ഷങ്ങള്‍ ജീവിക്കുന്നു. ഇതാണ് അതിന്റെ ആവര്‍ത്തനത്തിന്റെ തോത്. വയസ്സായ ഒരു മരം ജീവന്‍ വെടിയുമ്പോള്‍ വയസ്സു കുറഞ്ഞ ഒരു മരം വളരുന്നു. ഇതുകൊണ്ടാണ് നിങ്ങള്‍ക്ക് എപ്പോഴും കാട്ടിൽ മരങ്ങള്‍ വളരുന്നത് കാണുവാന്‍ സാധിക്കുന്നത്. പക്ഷേ, അവയ്ക്കും ഒരു സാധാരണ ജീവിതചക്രവും ജനനത്തിന്റെയും മരണത്തിന്റെയും പ്രക്രിയകളുമുണ്ട്. ചില മരങ്ങള്‍ക്ക് ആയിരം വര്‍ഷത്തിനു മുകളില്‍ ആയുസ്സുണ്ടായിരിക്കും. ചിലവ മൂവായിരം വർഷം വരെ ജീവനോടെയിരിക്കും. ഒരു ചെടി ഏതിനമായാലും അതിന്റെ ആയുസ്സ് എത്രയായാലും, പൊതുവായി പറഞ്ഞാല്‍, അത് എത്ര കാലം ജീവിച്ചിരിക്കുന്നു എന്നും അതിന്റെ പ്രത്യുത്പാദനശേഷിയും പ്രത്യുത്പാദനത്തിന്റെ വേഗവും തോതും അടുത്ത തലമുറയിലുണ്ടാകുന്ന ചെടികളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തി ദൈവം അതിന്റെ സന്തുലനത്തെ നിയന്ത്രിക്കുന്നു. ഇതു പുല്‍ച്ചെടികള്‍ മുതല്‍ മരങ്ങള്‍ വരെയുള്ളവയെ ഒരു സന്തുലിതമായ പ്രാകൃതിക പരിസ്ഥിതിയില്‍ വളരുവാനും പുഷ്ടിപ്പെടുവാനും അനുവദിക്കുന്നു. അതുകൊണ്ട് നീ ഭൂമിയില്‍ ഒരു കാട്ടിലേക്കു നോക്കുമ്പോള്‍ അവയില്‍ വളരുന്ന എല്ലാം, പുല്‍ച്ചെടികളും മരങ്ങളും, അവയുടെ സ്വന്തം നിയമങ്ങള്‍ക്കനുസരിച്ച് നിലയ്ക്കാതെ വംശവർധന നടത്തുകയും വളരുകയുമാണ് എന്നു കാണാം. അവയ്ക്ക് അധിക അധ്വാനമോ മനുഷ്യരുടെ സഹായമോ ആവശ്യമില്ല. ഇത്തരത്തിലുള്ള ഒരു സന്തുലനം ഉള്ളതുകൊണ്ടു മാത്രമാണ് അവയ്ക്ക് അവയുടേതായ അതിജീവന പരിസ്ഥിതി നിലനിര്‍ത്തുവാന്‍ സാധിക്കുന്നത്. അനുയോജ്യമായ ഒരു അതിജീവന പരിസ്ഥിതി ഉള്ളതുകൊണ്ടു മാത്രമാണ് ലോകത്തെ കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും ഭൂമിയില്‍ നിലനിന്നുപോരുവാന്‍ സാധിക്കുന്നത്. അവയുടെ നിലനില്‍പ്പ് തലമുറകളായി മനുഷ്യരെയും അതുപോലെ കാടുകളിലും പുൽമേടുകളിലും വസിക്കുന്ന പക്ഷികള്‍, മൃഗങ്ങള്‍, പ്രാണികള്‍, എല്ലാത്തരം സൂക്ഷ്മജീവികള്‍ തുടങ്ങി എല്ലാ ജീവജാലങ്ങളെയും പരിപോഷിപ്പിക്കുന്നു.

എല്ലാത്തരം മൃഗങ്ങള്‍ക്കുമിടയിലുള്ള സന്തുലനത്തെയും ദൈവം നിയന്ത്രിക്കുന്നു. എങ്ങനെയാണ് ഈ സന്തുലനം അവൻ നിയന്ത്രിക്കുന്നത്? സസ്യങ്ങളുടേതിനു സമാനമായാണത്—അവൻ അവയുടെ സന്തുലനം നിയന്ത്രിക്കുന്നതും അതുപോലെ എണ്ണം നിശ്ചയിക്കുന്നതും അവയുടെ പ്രത്യുത്പാദനത്തിനുള്ള കഴിവ്, അവയുടെ എണ്ണം, കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന്റെ ആവൃത്തി, ജന്തുലോകത്തില്‍ അവ നിര്‍വഹിക്കുന്ന ധര്‍മം എന്നിവയെ ആശ്രയിച്ചാണ്. ഉദാഹരണത്തിന് സിംഹങ്ങള്‍ സീബ്രയെ ഭക്ഷിക്കുന്നു. അപ്പോള്‍ സിംഹങ്ങളുടെ എണ്ണം സീബ്രകളുടെ എണ്ണത്തെക്കാൾ കൂടുതലായാല്‍ എന്തായിരിക്കും സീബ്രകളുടെ അവസ്ഥ? അവയ്ക്കു വംശനാശം സംഭവിക്കും. സീബ്രയ്ക്ക് സിംഹങ്ങളെക്കാള്‍ കുറവ് എണ്ണം കുഞ്ഞുങ്ങളേ ഉണ്ടാകുന്നുള്ളൂ എങ്കില്‍ അവയുടെ ഗതി എന്താകും? അപ്പോഴും, അവയ്ക്ക് വംശനാശം സംഭവിക്കും. അതിനാല്‍ സീബ്രകളുടെ എണ്ണം സിംഹങ്ങളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതലായിരിക്കണം. കാരണം, സീബ്രകള്‍ അവയ്ക്കായി മാത്രമല്ല നിലനില്‍ക്കുന്നത്, സിംഹങ്ങള്‍ക്കു വേണ്ടിയുമാണ്. നിങ്ങള്‍ക്ക് അതിനെ ഇങ്ങനെയും കാണാം: ഓരോ സീബ്രയും സീബ്രകളുടെ കൂട്ടത്തിന്റെ ഒരു ഭാഗമാണ്. പക്ഷേ, അത് സിംഹങ്ങളുടെ വായ്ക്ക് ഭക്ഷണവുമാണ്. പ്രത്യുത്പാദനത്തിന്റെ വേഗത്തിന്റെ കാര്യത്തിൽ സിംഹങ്ങൾ ഒരിക്കലും സീബ്രകളെക്കാൾ മുന്നിലാകില്ല. അതുകൊണ്ട് അവയുടെ എണ്ണം സീബ്രകളുടെ എണ്ണത്തെക്കാള്‍ ഒരിക്കലും കൂടുതലാകുകയും ഇല്ല. ഇങ്ങനെ മാത്രമേ സിംഹങ്ങളുടെ ഭക്ഷണസ്രോതസ്സ് ഉറപ്പുവരുത്തുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട്, സിംഹങ്ങള്‍ സീബ്രകളുടെ സ്വാഭാവിക ശത്രുക്കള്‍ ആണെങ്കിലും, ഇവ രണ്ടും പലപ്പോഴും ഒരേ പ്രദേശത്തു തന്നെ വിശ്രമിക്കുന്നത് കാണാം. സിംഹങ്ങള്‍ സീബ്രകളെ വേട്ടയാടി ഭക്ഷിക്കുന്നതുകൊണ്ട് അവയുടെ എണ്ണം ഒരിക്കലും കുറഞ്ഞുപോകുകയോ അവയ്ക്കു വംശനാശം സംഭവിക്കുകയോ ഇല്ല. "രാജാവ്" എന്ന പദവി ഉള്ളതുകൊണ്ട് സിംഹങ്ങളുടെ എണ്ണം വര്‍ധിക്കുകയുമില്ല. ഈ സന്തുലനം ദൈവം വളരെ മുമ്പേ സ്ഥാപിച്ച ഒന്നാണ്. അതായത് ദൈവം മൃഗങ്ങള്‍ക്കിടയില്‍ സന്തുലനത്തിന്റെ നിയമങ്ങള്‍ സ്ഥാപിച്ചത് അവയ്ക്ക് ഇത്തരത്തിലുള്ള സന്തുലനം നേടുവാന്‍ സാധിക്കുന്നതിനാണ്. ഇതു മനുഷ്യര്‍ പലപ്പോഴും കാണുന്നതുമാണ്. സിംഹങ്ങള്‍ മാത്രമാണോ സീബ്രകളുടെ സ്വഭാവിക ശത്രുക്കള്‍? അല്ല, മുതലകളും സീബ്രകളെ ഭക്ഷിക്കാറുണ്ട്. സീബ്രകള്‍ വളരെ നിസ്സഹായരായ തരം ജീവികളായിട്ടാണ് കാണപ്പെടുന്നത്. അവയ്ക്ക് സിംഹങ്ങളുടെ ശൗര്യമില്ല. സിംഹത്തെ, ആ ഭയങ്കരനായ ശത്രുവിനെ, കാണുമ്പോള്‍ ഓടുക എന്നതുമാത്രമാണ് അവയ്ക്ക് ആകെ ചെയ്യുവാന്‍ സാധിക്കുന്നത്. ചെറുത്തു നില്‍ക്കുവാന്‍ പോലുമുള്ള ശക്തി അവയ്ക്കില്ല. സിംഹത്തെക്കാള്‍ വേഗത്തില്‍ അവയ്ക്ക് ഓടാൻ സാധിക്കില്ലെങ്കില്‍, തന്നെ ഭക്ഷിക്കുവാന്‍ സിംഹത്തെ അനുവദിക്കുക എന്നതുമാത്രമേ അവയ്ക്കു ചെയ്യുവാനുള്ളൂ. ഇത് ജന്തുലോകത്ത് പലപ്പോഴും കാണുവാന്‍ സാധിക്കുന്ന ഒരു കാര്യമാണ്. ഇത്തരമൊരു കാര്യം കാണുമ്പോള്‍ എന്തു വികാരമാണ്, അല്ലെങ്കില്‍ എന്തു ചിന്തകളാണ് നിങ്ങള്‍ക്കുണ്ടാകുന്നത്? നിങ്ങള്‍ക്ക് സീബ്രയെ ഓര്‍ത്ത് വിഷമം തോന്നുന്നുണ്ടോ? നിങ്ങള്‍ സിംഹത്തെ വെറുക്കുന്നുണ്ടോ? സീബ്രകള്‍ കാഴ്ചയ്ക്ക് മനോഹരമാണ്! എന്നാല്‍, സിംഹങ്ങള്‍ അവയെ എപ്പോഴും ആര്‍ത്തിയോടെ നോക്കുന്നു. പിന്നെ, വിഡ്ഢിത്തമെന്നു പറയാം, സീബ്രകള്‍ വളരെ ദൂരത്തേക്ക് ഓടിപ്പോകുന്നില്ല. മരത്തണലിലെ ശീതളിമയില്‍ സിംഹം അവയെ കാത്തിരിക്കുന്നത് അവ കാണുന്നുണ്ട്. ഏത് നിമിഷവും സിംഹം വന്ന് അവയെ ഭക്ഷിക്കാം. ഉള്ളിന്റെ ഉള്ളില്‍ അവയ്ക്കതിനെപ്പറ്റി ബോധ്യമുണ്ട്. പക്ഷേ, എന്നിട്ടും അവ ആ സ്ഥലം വിട്ടു പോകില്ല. ഇത് അത്ഭുതകരമായ ഒരു കാര്യമാണ്. ദൈവത്തിന്റെ മുന്‍നിശ്ചയവും അവന്റെ ആധിപത്യവും പ്രകടമാക്കുന്ന അത്ഭുതകരമായ ഒരു കാര്യം. നിങ്ങള്‍ക്കു സീബ്രയെക്കുറിച്ചോര്‍ത്തു വിഷമം തോന്നുന്നു. പക്ഷേ, നിങ്ങള്‍ക്ക് അതിനെ രക്ഷിക്കുവാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ സിംഹത്തെ വെറുക്കുന്നു. പക്ഷേ, നിങ്ങള്‍ക്ക് അതിനെ നശിപ്പിക്കുവാന്‍ സാധിക്കുന്നില്ല. സിംഹത്തിനായി ദൈവം തയ്യാറാക്കിയ ഭക്ഷണമാണ് സീബ്ര. പക്ഷേ, സിംഹങ്ങള്‍ എത്ര ഭക്ഷിച്ചാലും സീബ്രകള്‍ ഇല്ലാതാകുകയില്ല. സിംഹങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരെ കുറവാണ്. അവയുടെ പ്രത്യുത്പാദനവും വളരെ സാവധാനത്തിലാണ്. അതുകൊണ്ട് എത്ര സീബ്രകളെ അവ ഭക്ഷിച്ചാലും അവയുടെ എണ്ണം ഒരിക്കലും സീബ്രകളുടെ എണ്ണത്തെക്കാള്‍ കൂടുതലാകില്ല. ഇതില്‍ സന്തുലനമുണ്ട്.

ഇത്തരത്തിലൊരു സന്തുലനം നിലനിര്‍ത്തുന്നതില്‍ ദൈവത്തിന്റെ ഉദ്ദേശ്യമെന്താണ്? ഇതിന് മനുഷ്യരുടെ അതിജീവന പരിസ്ഥിതികളുമായും അതുപോലെ മനുഷ്യവര്‍ഗത്തിന്റെ അതിജീവനവുമായും ബന്ധമുണ്ട്. സീബ്രകള്‍, അല്ലെങ്കില്‍ സിംഹത്തിന്റെ മറ്റേതെങ്കിലും ഇരകള്‍—മാനുകളോ അല്ലെങ്കില്‍ മറ്റ് മൃഗങ്ങളോ—വളരെ സാവധാനം പ്രത്യുത്പാദനം നടത്തുകയും സിംഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ചെയ്താല്‍ എന്തുതരം അപകടമായിരിക്കും മനുഷ്യര്‍ അഭിമുഖീകരിക്കുക? സിംഹങ്ങള്‍ അവയുടെ ഇരയെ ഭക്ഷിക്കുന്നത് ഒരു സാധാരണ പ്രതിഭാസമാണ്. പക്ഷേ, സിംഹം ഒരു മനുഷ്യനെ തിന്നുന്നത് ദുരന്തമാണ്. ഈ ദുരന്തം ദൈവത്താല്‍ മുന്‍നിശ്ചയിക്കപ്പെട്ട ഒരു കാര്യമല്ല. ഇത് അവന്റെ ഭരണത്തിൻ കീഴില്‍ സംഭവിക്കുന്ന ഒന്നല്ല. ദൈവം മനുഷ്യര്‍ക്കു വിധിച്ച ഒരു കാര്യമേയല്ല ഇത്. മറിച്ച്, ഇതു മനുഷ്യര്‍ സ്വയം വരുത്തിവയ്ക്കുന്ന ഒന്നാണ്. അതിനാല്‍, ദൈവം കാണുന്നതുപോലെ, എല്ലാറ്റിനും ഇടയിലുള്ള സന്തുലനം മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിന് അത്യാവശ്യമാണ്. സസ്യങ്ങളായാലും മൃഗങ്ങളായാലും ഒന്നിനും ശരിയായ സന്തുലനം നഷ്ടപ്പെടുത്താന്‍ സാധിക്കില്ല. സസ്യങ്ങള്‍, മൃഗങ്ങള്‍, പര്‍വതങ്ങള്‍, തടാകങ്ങള്‍—ദൈവം മനുഷ്യനു വേണ്ടി ക്രമീകൃതമായ ഒരു പ്രാകൃതിക പരിസ്ഥിതി ഒരുക്കിയിരിക്കുന്നു. മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള സന്തുലിതമായ ഒരു പ്രാകൃതിക പരിസ്ഥിതി ഉണ്ടാകുമ്പോള്‍ മാത്രമേ അവരുടെ അതിജീവനം സുരക്ഷിതമാകുന്നുള്ളൂ. മരങ്ങളുടെയോ പുല്‍ച്ചെടികളുടെയോ പ്രത്യുത്പാദനത്തിനുള്ള കഴിവ് കുറവായിരുന്നെങ്കില്‍, അല്ലെങ്കില്‍ അവയുടെ പ്രത്യുത്പാദന വേഗം വളരെ കുറവായിരുന്നെങ്കില്‍, മണ്ണിന് ഈര്‍പ്പം നഷ്ടപ്പെടുമായിരുന്നില്ലേ? ഈര്‍പ്പം നഷ്ടപ്പെട്ടാല്‍ മണ്ണിന് ആരോഗ്യമുണ്ടാകുമോ? മണ്ണിന് സസ്യങ്ങളും ഈര്‍പ്പവും നഷ്ടപ്പെട്ടാല്‍, അത് വളരെ വേഗത്തില്‍ ഒലിച്ചുപോകും. അതിന്റെ സ്ഥാനത്ത് മണലായിത്തീരും. മണ്ണിന്റെ മേന്മ കുറഞ്ഞാല്‍ മനുഷ്യരുടെ അതിജീവന പരിസ്ഥിതിയും തകരും. ഈ തകര്‍ച്ചയോടൊപ്പം പല ദുരന്തങ്ങളും ഉണ്ടാകും. ഇത്തരത്തിലുള്ള ഒരു പരിസ്ഥിതി സന്തുലനത്തിന്റെ അഭാവത്തില്‍, ഇത്തരത്തിലുള്ള പ്രാകൃതിക പരിസ്ഥിതിയുടെ അഭാവത്തില്‍, എല്ലാറ്റിനുമിടയിലുള്ള അസന്തുലനാവസ്ഥയുടെ ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ മൂലം കൂടെക്കൂടെ മനുഷ്യര്‍ കഷ്ടപ്പെടും. ഉദാഹരണത്തിന്, തവളകളുടെ പ്രാകൃതിക പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു പാരിസ്ഥിതിക അസന്തുലനം ഉണ്ടായിക്കഴിഞ്ഞാല്‍ അവയെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടും. അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കും. നഗരങ്ങളില്‍ അനവധി തവളകള്‍ വഴിമുറിച്ചു കടന്നുപോകുന്നതു വരെ ആളുകള്‍ കാണും. മനുഷ്യരുടെ പ്രാകൃതിക പരിസ്ഥിതിയില്‍ എണ്ണമറ്റ തവളകള്‍ അധിനിവേശം നടത്തിയാല്‍ എന്താണ് അതിനെ വിളിക്കുക? ദുരന്തം. എന്തുകൊണ്ടാണ് അതിനെ ദുരന്തമെന്നു വിളിക്കുന്നത്? മനുഷ്യന് ഉപകാരം ചെയ്യുന്ന ഈ ചെറുജീവികള്‍ അവയ്ക്ക് അനുയോജ്യമായ ഒരിടത്ത് ആയിരിക്കുമ്പോള്‍ മാത്രമേ മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്നുള്ളൂ; അവയ്ക്ക് മനുഷ്യരുടെ അതിജീവന പരിസ്ഥിതിയില്‍ സന്തുലനം നിലനിര്‍ത്താന്‍ സാധിക്കും. പക്ഷേ, അവ ദുരന്തമായിക്കഴിഞ്ഞാല്‍ മനുഷ്യരുടെ ജീവിതത്തിന്റെ ചിട്ടയെ അവ ബാധിക്കും. തവളകള്‍ അവയ്ക്കൊപ്പം അവയുടെ ശരീരത്തില്‍ കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളും എല്ലാ ഘടകങ്ങളും മനുഷ്യരുടെ ജീവിത നിലവാരത്തെ ബാധിക്കും. മനുഷ്യരുടെ അവയവങ്ങളെ വരെ ഇവ ബാധിക്കാം—ഇത് ഒരുതരം ദുരന്തമാണ്. മനുഷ്യര്‍ ഇടയ്ക്കിടെ അനുഭവിക്കുന്ന മറ്റൊരുതരം ദുരന്തം വളരെയധികം വെട്ടുക്കിളികളുടെ വരവാണ്. അതൊരു ദുരന്തമല്ലേ? അതെ. അതു ശരിക്കും ഭയങ്കരമായ ഒരു ദുരന്തമാണ്. മനുഷ്യര്‍ എത്ര കഴിവുള്ളവരാണെങ്കിലും കാര്യമില്ല—മനുഷ്യര്‍ വിമാനങ്ങള്‍ ഉണ്ടാക്കുന്നു, പീരങ്കികള്‍ ഉണ്ടാക്കുന്നു, അണു ബോംബുകള്‍ ഉണ്ടാക്കുന്നു—വെട്ടുകിളികള്‍ ആക്രമിക്കുമ്പോള്‍ എന്തു പരിഹാരമാർഗമാണ് മനുഷ്യര്‍ക്കുള്ളത്? അവയ്ക്കു നേരേ പീരങ്കി പ്രയോഗിക്കുവാന്‍ മനുഷ്യർക്കു സാധിക്കുമോ? അവയെ യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിവയ്ക്കാന്‍ സാധിക്കുമോ? ഇല്ല. അവയെ അങ്ങനെ ചെയ്യാന്‍ കഴിയില്ല. പിന്നെ അവയെ ആട്ടിയകറ്റുവാന്‍ കീടനാശിനികള്‍ ഉപയോഗിക്കുവാന്‍ സാധിക്കുമോ? അതും എളുപ്പമുള്ള പണിയല്ല. എന്തിനാണ് ഈ കൊച്ചു വെട്ടുക്കിളികള്‍ വരുന്നത്? അവ പ്രത്യേകമായി വിളകളും ധാന്യങ്ങളും ഭക്ഷിക്കുന്നു. വെട്ടുക്കിളികള്‍ എവിടെപ്പോയാലും വിളകള്‍ പൂർണമായി ഇല്ലാതാകുന്നു. വെട്ടുക്കിളി ആക്രമണമുണ്ടാകുമ്പോള്‍, കര്‍ഷകര്‍ ഒരു വര്‍ഷത്തേക്കായി പ്രതീക്ഷവച്ചിരുന്ന ഭക്ഷണം കണ്ണടച്ചു തുറക്കുന്നതിനു മുമ്പ് വെട്ടുക്കിളികൾ മുഴുവനായി തിന്നുതീര്‍ത്തേക്കാം. വെട്ടുക്കിളികളുടെ വരവ് മനുഷ്യര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യം മാത്രമല്ല, ഒരു ദുരന്തം തന്നെയാണ്. അപ്പോൾ, വെട്ടുക്കിളികള്‍ വളരെയധികം വരുന്നത് ഒരു ദുരന്തമാണെന്ന് നമുക്കറിയാം. എന്നാൽ എലികളോ? ഇരപിടിയന്മാരായ പക്ഷികള്‍ ഇല്ലായിരുന്നെങ്കില്‍ അവ അതിവേഗം, നിങ്ങള്‍ക്കു ഭാവനയില്‍ കാണുവാന്‍ കഴിയുന്നതിലും അധികമായി പെരുകും. എലികള്‍ ഇങ്ങനെ അനിയന്ത്രിതമായി പെരുകിയാല്‍ മനുഷ്യര്‍ക്ക് ഒരു നല്ല ജീവിതം നയിക്കുവാന്‍ സാധിക്കുമോ? എങ്ങനെയുള്ള ഒരു അവസ്ഥയായിരിക്കും മനുഷ്യര്‍ നേരിടുക? (പകര്‍ച്ചവ്യാധി.) പക്ഷേ, പകര്‍ച്ചവ്യാധി മാത്രമായിരിക്കും ഇതിന്റെ ഏക പ്രത്യാഘാതം എന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എലികള്‍ എല്ലാം കടിച്ചുമുറിക്കും, മരത്തടി വരെ അവ കരണ്ടുതിന്നും. ഒരു വീട്ടില്‍ രണ്ട് എലികള്‍ മാത്രമേ ഉള്ളൂ എങ്കില്‍പ്പോലും അവ അവിടെ ജീവിക്കുന്നവര്‍ക്കെല്ലാം ഉപദ്രവമായിരിക്കും. ചിലപ്പോള്‍ അവ എണ്ണ കട്ടുകുടിക്കും. ചിലപ്പോള്‍ അവ അപ്പമോ ധാന്യമോ ഭക്ഷിക്കും. ഭക്ഷിക്കാത്ത സാധനങ്ങള്‍ അവ കരണ്ടു നശിപ്പിക്കുകയും ചെയ്യും. തുണികളും ചെരുപ്പുകളും വീട്ടുപകരണങ്ങളും എന്നു വേണ്ടാ സകലതും അവ കരണ്ടു നശിപ്പിക്കും. ചിലപ്പോള്‍ അലമാരയില്‍ കയറും. എലികള്‍ കയറിയ പാത്രങ്ങള്‍ പിന്നെ ഉപയോഗിക്കുവാന്‍ സാധിക്കുമോ? അവ നിങ്ങള്‍ അണുവിമുക്തമാക്കിയാലും പിന്നെയും അവ ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്കു മടി തോന്നും. അതുകൊണ്ട് നിങ്ങള്‍ അവ ഉപേക്ഷിക്കും. ഇതാണ് എലികള്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ഉപദ്രവങ്ങള്‍. എലികള്‍ ചെറുജീവികള്‍ ആണെങ്കിലും മനുഷ്യര്‍ക്ക് അവയെ നിയന്ത്രിക്കുവാന്‍ ഒരു മാര്‍ഗവുമില്ല. സഹിക്കുക മാത്രമേ നിവൃത്തിയുള്ളൂ. അസ്വസ്ഥതയുണ്ടാക്കുവാന്‍ വെറും രണ്ട് എലികള്‍ മാത്രം മതി. കുറേയെണ്ണമുണ്ടെങ്കില്‍ പറയുകയും വേണ്ടാ. അവയുടെ എണ്ണം വര്‍ധിക്കുകയും അവയൊരു ദുരന്തമായി മാറുകയും ചെയ്താല്‍, അനന്തരഫലം ചിന്തിക്കുവാന്‍കൂടി സാധിക്കാത്തതാകും. ഉറുമ്പുകള്‍ പോലെ ചെറിയ ജീവികള്‍ പോലും ദുരന്തമായി മാറാം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍, അതു മനുഷ്യര്‍ക്കുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അവഗണിക്കാവുന്നതല്ല. ഉറുമ്പുകള്‍ വീടുകള്‍ക്കുണ്ടാക്കുന്ന നാശം മൂലം അവ നിലംപൊത്തുക വരെ ചെയ്യാം. അവയുടെ ശക്തിയെ അവഗണിക്കരുത്. പല തരത്തിലുള്ള പക്ഷികള്‍ ദുരന്തമുണ്ടാക്കിയാല്‍ അതു ഭയാനകമായിരിക്കില്ലേ? (ആയിരിക്കും.) മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മൃഗങ്ങള്‍ക്ക് അല്ലെങ്കില്‍ മറ്റു ജീവികള്‍ക്ക് സന്തുലനം നഷ്ടപ്പെട്ടാല്‍ അവ അസാധാരണവും ക്രമരഹിതവുമായ രീതിയില്‍ വളരുകയും പെരുകുകയും ചെയ്യും. അതു മനുഷ്യര്‍ക്കുമേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചിന്തിക്കുവാന്‍ കൂടി കഴിയാത്തതാണ്. മനുഷ്യരുടെ അതിജീവനത്തെയും ജീവിതങ്ങളെയും അതു ബാധിക്കുക മാത്രമല്ല, അവര്‍ക്കു ദുരന്തം വരുത്തുകയും ചെയ്യും. മനുഷ്യന്റെ സമ്പൂർണ നാശത്തിലേക്കും വംശനാശത്തിലേക്കും വരെ അതു നയിച്ചേക്കാം.

ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചപ്പോള്‍ അവയ്ക്കു സന്തുലനം സന്തുലനമേകുവാനായി, പര്‍വതങ്ങളുടെയും തടാകങ്ങളുടെയും എല്ലാത്തരം സസ്യങ്ങളുടെയും എല്ലാത്തരം മൃഗങ്ങളുടെയും പക്ഷികളുടെയും പ്രാണികളുടെയും ജീവിതാവസ്ഥകളില്‍ സന്തുലനം കൊണ്ടുവരുവാനായി, എല്ലാ രീതികളും മാര്‍ഗങ്ങളും ഉപയോഗിച്ചു. അവന്‍ സ്ഥാപിച്ച നിയമങ്ങള്‍ക്ക് കീഴെ എല്ലാത്തരം ജീവികളെയും ജീവിക്കുവാനും പെരുകുവാനും അനുവദിക്കുന്ന എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒരു സൃഷ്ടവസ്തുവിനും ഈ നിയമങ്ങള്‍ക്കപ്പുറത്തേക്കു പോകുവാന്‍ സാധിക്കുകയില്ല. ഈ നിയമങ്ങള്‍ ലംഘിക്കുവാനും സാധിക്കുകയില്ല. ഇത്തരത്തിലുള്ള അടിസ്ഥാനപരിസ്ഥിതിക്കുള്ളില്‍ മാത്രമേ മനുഷ്യരുടെ തലമുറകള്‍ക്കു സുരക്ഷിതമായി വളരുവാനും വംശവര്‍ധന നടത്തുവാനും സാധിക്കുകയുള്ളൂ. ഏതെങ്കിലുമൊരു ജീവി ദൈവം നിശ്ചയിച്ച എണ്ണത്തിനും പരിധിക്കും അപ്പുറത്തേക്കു പോകുകയാണെങ്കില്‍ അവന്‍ നിശ്ചയിച്ചതിനും അപ്പുറത്തേക്ക് അതിന്റെ വളര്‍ച്ചയുടെ നിരക്കും പ്രത്യുല്‍പാദനവും എണ്ണവും വര്‍ധിക്കുകയാണെങ്കില്‍ മനുഷ്യരുടെ അതിജീവനപരിസ്ഥിതിയില്‍ പല അളവിലുള്ള ആഘാതങ്ങള്‍ ഉണ്ടാകും. അതേസമയം, മനുഷ്യരുടെ നിലനില്‍പ്പിനും ഭീഷണിയുണ്ടാകും. ഒരു തരം ജീവി എണ്ണത്തില്‍ വളരെ കൂടുതലാണെങ്കില്‍, അവ മനുഷ്യരുടെ ആഹാരം തട്ടിയെടുക്കുകയും ജലസ്രോതസുകള്‍ നശിപ്പിക്കുകയും അവരുടെ സ്വദേശങ്ങള്‍ക്കു നാശം വരുത്തുകയും ചെയ്യും. ആ രീതിയില്‍ മനുഷ്യരുടെ പ്രത്യുല്‍പാദനത്തെ, അല്ലെങ്കില്‍ അതിജീവനത്തിന്റെ അവസ്ഥയെ അതു പെട്ടെന്നു ബാധിക്കും. ഉദാഹരണത്തിന്, എല്ലാറ്റിനും ജലം വളരെ പ്രധാനമാണ്. എലികള്‍, ഉറുമ്പുകള്‍, വെട്ടുകിളികള്‍, തവളകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തരം ജീവികള്‍ എണ്ണത്തില്‍ വളരെ കൂടുതലാണെങ്കില്‍, അവ കൂടുതല്‍ വെള്ളം കുടിക്കും. അവ കുടിക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നതിനനുസരിച്ച്, മനുഷ്യരുടെ കുടിവെള്ളസ്രോതസുകളുടെയും ജലമുള്ള പ്രദേശങ്ങളുടെയും നിശ്ചിതപരിധിയ്ക്കുള്ളില്‍ ലഭ്യമായ മനുഷ്യര്‍ക്കുള്ള കുടിവെള്ളത്തിനും ജലസ്രോതസുകള്‍ക്കും കുറവുവരികയും അങ്ങനെ അവര്‍ക്ക് ജലദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യും. മനുഷ്യരുടെ കുടിവെള്ളം നശിപ്പിക്കപ്പെട്ടാല്‍, മലിനമാക്കപ്പെട്ടാല്‍, എല്ലാത്തരം മൃഗങ്ങളും എണ്ണത്തില്‍ വര്‍ധിച്ചതിനാല്‍ മനുഷ്യര്‍ക്ക് അതു ലഭ്യമല്ലാതായാല്‍, അത്തരം കഠിനമായ അതിജീവനപരിസ്ഥിതിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനു ഗുരുതരമായ ഭീഷണി നേരിടും. ഒരു തരം ജീവിയോ അല്ലെങ്കില്‍ പലതരം ജീവികളോ എണ്ണത്തില്‍ കൂടുതലായാല്‍ വായുവും താപനിലയും അന്തരീക്ഷ ഈര്‍പ്പവും എന്തിന് മനുഷ്യര്‍ ജീവിക്കുന്ന ഇടത്തെ വായുവിന്റെ ഘടന പോലും വിഷമയമാകുകയും വലിയ അളവില്‍ നശിപ്പിക്കപ്പെടുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യരുടെ അതിജീവനവും ഭാവിയും ഈ പ്രകൃതിഘടകങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഭീഷണികള്‍ക്കു വിധേയമാകും. അതുകൊണ്ട്, ഈ സന്തുലനങ്ങള്‍ നഷ്ടപ്പെട്ടാല്‍ മനുഷ്യര്‍ ശ്വസിക്കുന്ന വായു നശിപ്പിക്കപ്പെടുകയും അവര്‍ കുടിക്കുന്ന വെള്ളം മലിനമാകുകയും അവര്‍ക്ക് അനുയോജ്യമായ താപനിലയില്‍ മാറ്റം വരികയും പല അളവുകളില്‍ ബാധിക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്ന പക്ഷം മനുഷ്യരുടെ സ്വാഭാവികമായിട്ടുള്ള അതിജീവനപരിസ്ഥിതികള്‍ ഭയങ്കരമായ ആഘാതങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും വിധേയമാകും. മനുഷ്യരുടെ അടിസ്ഥാനജീവിതസാഹചര്യങ്ങള്‍ നശിപ്പിക്കപ്പെട്ട ഇത്തരം അവസ്ഥയില്‍ എന്തായിരിക്കും മനുഷ്യവംശത്തിന്റെ ഭാവിയും സാധ്യതകളും? ഇതു വളരെ ഗൗരവമുള്ള ഒരു പ്രശ്നമാണ്! കാരണം, ഓരോ സൃഷ്ടവസ്തുവും മനുഷ്യവര്‍ഗത്തിനു വേണ്ടി നില കൊള്ളുന്നത് എന്തിനാണെന്നും അവിടുന്നു സൃഷ്ടിച്ച ഓരോ തരം വസ്തുവിന്റെയും ധര്‍മമെന്താണെന്നും ഓരോന്നും മനുഷ്യവര്‍ഗത്തിന്‍മേലുണ്ടാക്കുന്ന ആഘാതം എന്താണെന്നും എത്ര അളവിലാണ് അതു മനുഷ്യവര്‍ഗത്തിനു പ്രയോജനപ്പെടുന്നതെന്നും ദൈവത്തിനറിയാം. കാരണം ദൈവത്തിന്റെ ഹൃദയത്തില്‍ ഇതിനെല്ലാം വേണ്ടി ഒരു പദ്ധതിയുണ്ട്. താന്‍ സൃഷ്ടിച്ച എല്ലാറ്റിന്‍റെയും ഓരോ കാര്യവും അവന്‍ നിയന്ത്രിക്കുന്നു. അതുകൊണ്ടാണ് അവന്‍ ചെയ്യുന്ന ഓരോ കാര്യവും മനുഷ്യവര്‍ഗത്തിന് വളരെ പ്രധാനവും അത്യാവശ്യവുമാണെന്ന് പറയുന്നത്. അതുകൊണ്ട്, ഇപ്പോള്‍ മുതല്‍ ദൈവം സൃഷ്ടിച്ചവയില്‍ നീ എന്തെങ്കിലും പാരിസ്ഥിതികമായ പ്രതിഭാസം ദര്‍ശിക്കുമ്പോഴെല്ലാം, അല്ലെങ്കില്‍ ദൈവം സൃഷ്ടിച്ചവയില്‍ ഏതെങ്കിലും പ്രകൃതിനിയമം പ്രവര്‍ത്തിക്കുന്നതു കാണുമ്പോഴെല്ലാം, ദൈവം സൃഷ്ടിച്ച ഓരോന്നിന്റെയും ആവശ്യകതയെക്കുറിച്ചു നിനക്കൊരു സംശയവും തോന്നുകയില്ല. എല്ലാറ്റിനെയും ദൈവം സജ്ജീകരിച്ചിരിക്കുന്ന രീതിയെക്കുറിച്ചും അവന്‍ മനുഷ്യരെ പരിപോഷിപ്പിക്കുന്ന വിവിധ മാര്‍ഗങ്ങളെക്കുറിച്ചും വസ്തുനിഷ്ഠമല്ലാത്ത വിധികള്‍ പറയാന്‍ ഇനി നീ അജ്ഞതയുടെ വാക്കുകള്‍ ഉപയോഗിക്കുകയില്ല. എല്ലാ സൃഷ്ടവസ്തുക്കള്‍ക്കും വേണ്ടിയുള്ള ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമല്ലാത്ത നിഗമനങ്ങളിലെത്തുകയുമില്ല. അങ്ങനെയല്ലേ?

എന്തെല്ലാമാണ് നമ്മളിപ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന

കാര്യങ്ങള്‍? അതിനെപ്പറ്റി ഒരു നിമിഷം ചിന്തിക്കൂ. ചെയ്യുന്ന ഓരോ കാര്യത്തിനും ദൈവത്തിന് അവന്റേതായ ലക്ഷ്യമുണ്ട്. അവന്റെ ഉദ്ദേശ്യം മനുഷ്യര്‍ക്കു ദുര്‍ഗ്രഹമാണെങ്കിലും അതെപ്പോഴും മനുഷ്യന്റെ അതിജീവനവുമായി അഭേദ്യവും ശക്തവുമായ വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. അതു തീര്‍ച്ചയായും അനിവാര്യമാണ്. കാരണം ദൈവം പ്രയോജനമില്ലാത്ത ഒന്നും ഒരിക്കലും ചെയ്തിട്ടില്ല. അവന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയുടെയും പിറകിലുള്ള പ്രമാണങ്ങളില്‍ അവന്റെ പദ്ധതിയും അവന്റെ ജ്ഞാനവും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. ഈ പദ്ധതിക്കു പിറകിലെ ലക്ഷ്യവും ഉദ്ദേശ്യവും മനുഷ്യവര്‍ഗത്തിന്റെ സംരക്ഷണവും, ദുരന്തങ്ങളും മറ്റുജീവികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ദൈവത്തിന്റെ ഏതെങ്കിലും സൃഷ്ടി ഉണ്ടാക്കുന്ന ഹാനിയും ഒഴിവാക്കാന്‍ മനുഷ്യനെ സഹായിക്കുകയുമാണ്. അതുകൊണ്ട്, നമ്മള്‍ ഈ വിഷയത്തിനുള്ളില്‍ കണ്ട ദൈവത്തിന്റെ പ്രവൃത്തികള്‍ അവന്‍ മനുഷ്യനെ പരിപാലിക്കുന്ന മറ്റൊരു വഴിയാണെന്നു പറയാന്‍ സാധിക്കില്ലേ? ഈ പ്രവൃത്തികളിലൂടെ ദൈവം മനുഷ്യനെ ഊട്ടുകയും മുന്നോട്ടു നയിക്കുകയുമാണെന്ന് നമുക്കു പറയുവാന്‍ സാധിക്കുമോ? (സാധിക്കും). ഈ വിഷയവും നമ്മുടെ ചര്‍ച്ചയുടെ പ്രമേശവും തമ്മില്‍ ഒരു ശക്തമായ ബന്ധമുണ്ടോ: “God Is the Source of Life for All Things”? (ഉണ്ട്.) വളരെ ശക്തമായ ഒരു ബന്ധമുണ്ട്. ഈ വിഷയം അതിന്‍റെ ഒരു വശമാണ്. ഈ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നതിനു മുമ്പ് ആളുകള്‍ക്കു ദൈവത്തെപ്പറ്റി, ദൈവം തന്നെയായവനെപ്പറ്റി, അവിടുത്തെ പ്രവൃത്തികളെപ്പറ്റി അവ്യക്തമായ ഒരു സങ്കല്‍പ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവര്‍ക്കു യഥാര്‍ഥ ബോധ്യം ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ആളുകളോട് ദൈവത്തിന്റെ പ്രവൃത്തികളെപ്പറ്റിയും അവന്‍ ചെയ്ത കാര്യങ്ങളെപ്പറ്റിയും പറയുമ്പോള്‍ ദൈവം ചെയ്യുന്നതിലെ തത്വങ്ങള്‍ അവര്‍ക്കു മനസ്സിലാക്കുവാനും ഗ്രഹിക്കുവാനും സാധിക്കും. അവയെപ്പറ്റി ഗ്രാഹ്യം നേടുവാനും അവയുടെ പരിധിക്കുള്ളില്‍ വരുവാനും അവര്‍ക്കു സാധിക്കും. അങ്ങനെയല്ലേ? സൃഷ്ടിക്കുക അല്ലെങ്കില്‍ എല്ലാറ്റിനെയും ഭരിക്കുക എന്നിങ്ങനെ എന്തു ചെയ്യുമ്പോഴും ദൈവത്തിന്റെ ഹൃദയത്തില്‍ വളരെ സങ്കീര്‍ണ്ണമായ സിദ്ധാന്തങ്ങളും തത്വങ്ങളും നിയമങ്ങളുണ്ട്. എങ്കിലും ചര്‍ച്ചയില്‍ അവയുടെ ഒരൊറ്റ ഭാഗത്തെപ്പറ്റി പഠിക്കുവാന്‍ നിങ്ങളെ അനുവദിക്കുക വഴി ഇവയെല്ലാം ദൈവത്തിന്‍റെ പ്രവൃത്തിയാണെന്നും അങ്ങേയറ്റം യാഥാര്‍ഥ്യമാണെന്നും നിങ്ങളുടെ ഹൃദയങ്ങളില്‍ ഗ്രാഹ്യം നേടുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ലേ? (ഉവ്വ്.) അപ്പോള്‍ ദൈവത്തെപ്പറ്റിയുള്ള നിങ്ങളുടെ ഇപ്പോഴത്തെ ഗ്രാഹ്യം മുമ്പത്തേതില്‍ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്? അതു സത്തയിലാണു വ്യത്യാസപ്പെട്ടിരിക്കുന്നത്. മുമ്പു നിങ്ങളുടെ ഗ്രാഹ്യം വളരെ പൊള്ളയും വളരെ അവ്യക്തവുമായിരുന്നു. പക്ഷേ ഇപ്പോള്‍ നിങ്ങളുടെ ഗ്രാഹ്യത്തില്‍ ദൈവത്തിത്തിന്റെ പ്രവൃത്തികളോടും, അവനുള്ളതിനോടും അവനായതിനോടും യോജിക്കുന്ന വളരെയധികം വ്യക്തമായ തെളിവുകളുണ്ട്. അതിനാല്‍ ഞാന്‍ പറഞ്ഞതെല്ലാം ദൈവത്തെ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കുള്ള അത്ഭുതകരമായ പഠനസഹായികളാണ്.

ഇന്നത്തെ ഒത്തുചേരലിന് ഇത്ര മതിയാകും. വിട! നിങ്ങള്‍ക്ക് നല്ലൊരു സായാഹ്നം ആശംസിക്കുന്നു! (വിട! ദൈവമേ!)

ഫെബ്രുവരി 9, 2014

മുമ്പത്തേത്: ദൈവം തന്നെയായവന്, അതുല്യനായവന്‍ VI

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക