ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് നീ സത്യത്തിനുവേണ്ടി ജീവിക്കണം

സത്യം മനസ്സിലാക്കിയാലും അത് പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നു എന്നത് എല്ലാ ആളുകള്‍ക്കിടയിലും നിലനില്‍ക്കുന്ന പൊതുവായ ഒരു പ്രശ്നമാണ്. ഇതിന് കാരണം ഒരുവശത്ത് അവർ അതിനായി വിലയൊടുക്കാൻ തയ്യാറല്ല എന്നതും; മറുവശത്ത് അവരുടെ വകതിരിവ് തീരെ അപര്യാപ്തമായതിനാൽ ദൈനംദിന ജീവിതത്തിലെ പല ബുദ്ധിമുട്ടുകളും അവ ആയിരിക്കുന്ന അവസ്ഥയിൽ അവർക്ക് നോക്കിക്കാണുവാനാകുന്നില്ല എന്നതുമാണ്. കാര്യങ്ങൾ എങ്ങനെ ഉചിതമായി പ്രവൃത്തിപഥത്തിൽ കൊണ്ടുവരണമെന്ന് അവര്‍ക്ക് അറിയുകയുമില്ല. ആളുകളുടെ അനുഭവപരിചയം തീരെ ആഴംകുറഞ്ഞതും  ശേഷി തീരെ ദുർബലവും സത്യം  മനസ്സിലാക്കുന്നതിന്‍റെ വ്യാപ്തി പരിമിതവും ആയതിനാൽ ദൈനംദിനജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് മുന്നിൽ ഒരു മാര്‍ഗ്ഗവുമില്ല. അവർ വാക്കുകളിൽ മാത്രമാണ് ദൈവത്തെ വിശ്വസിക്കുന്നത്. തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ദൈവത്തെ കൊണ്ടുവരുവാന്‍ അവർ അപര്യാപ്തരാണ്. എന്നുവെച്ചാൽ, ദൈവം വേറെ, ജീവിതം വേറെ എന്ന കാഴ്ചപ്പാട്. അതായത് ആളുകൾക്ക് ജീവിതത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ. ഇതാണ് എല്ലാവരും ചിന്തിക്കുന്നത്.  ഇങ്ങനെ ദൈവത്തെ വിശ്വസിക്കുന്നതുകൊണ്ട് ആളുകൾ യഥാര്‍ത്ഥത്തില്‍ ദൈവത്താൽ സ്വന്തമാക്കപ്പെടുകയോ പരിപൂര്‍ണ്ണരാക്കപ്പെടുകയോ ഇല്ല.  വാസ്തവത്തിൽ ദൈവവചനം പൂർണ്ണമായി വെളിപ്പെടാതിരിക്കുന്നതല്ല. എന്നാൽ ദൈവവചനം ഉൾക്കൊള്ളാനുള്ള ആളുകളുടെ പ്രാപ്തി തീരെ അപര്യാപ്തമാണ്. ആരും ദൈവത്തിന്റെ  യഥാര്‍ത്ഥ ഇംഗിതത്തിന് യോജിച്ചവിധം പ്രവർത്തിക്കുന്നില്ല  എന്നുപറയാം. മറിച്ച് അവർക്ക് ദൈവത്തിലുള്ള വിശ്വാസം അവരുടെ സ്വന്തം ലക്ഷ്യങ്ങള്‍ക്കും അവര്‍ ഭൂതകാലത്തില്‍ ഉൾക്കൊണ്ടിട്ടുള്ള മതസങ്കൽപങ്ങൾക്കും കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള അവരുടേതായ സ്വന്തം രീതിക്കും യോജിച്ചതാണ്. ദൈവവചനം സ്വീകരിച്ചശേഷം  പരിവര്‍ത്തനത്തിന് വിധേയരായി ദൈവഹിതത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നവര്‍ ആരുമില്ല. പകരം,  അവര്‍ തങ്ങളുടെ തെറ്റായ വിശ്വാസങ്ങളിൽ  തന്നെ  തുടരുന്നു. ആളുകൾ ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങുന്നത്, മതത്തിന്റെ വ്യവസ്ഥാപിതമായ ചട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്; ജീവിതത്തെ സംബന്ധിച്ച തങ്ങളുടേതായ തത്ത്വജ്ഞാനത്തെ മാത്രം അധിഷ്ഠിതമാക്കിയാണ് അവർ ജീവിക്കുന്നതും മറ്റുള്ളവരോട് ഇടപെടുന്നതും. പത്തിൽ ഒമ്പത് പേരുടേയും കാര്യം ഇതുതന്നെ എന്ന് പറയാം. ദൈവത്തിൽ വിശ്വസിക്കാൻ തുടങ്ങിയതിനു ശേഷം, മറ്റൊരു പദ്ധതി രൂപീകരിച്ച് പുതിയൊരു ജീവിതം തുടങ്ങുന്ന വളരെ കുറച്ചു പേർ മാത്രമേയുള്ളൂ. മനുഷ്യകുലം ദൈവവചനത്തെ സത്യമായി പരിഗണിക്കുന്നതിലും, സത്യമായി അംഗീകരിക്കുന്നതിലും അത് പ്രവൃത്തിപഥത്തിൽ  കൊണ്ടുവരുന്നതിലും പരാജയപ്പെട്ടിരിക്കുന്നു.

ഉദാഹരണത്തിന് യേശുവിലുള്ള വിശ്വാസത്തിൻറെ കാര്യമെടുക്കുക. ഒരാൾ വിശ്വസിച്ചുതുടങ്ങിയിട്ടേ ഉള്ളൂവെങ്കിലും അനേകനാളുകളായി വിശ്വസിക്കുന്നതാണെങ്കിലും, തങ്ങൾക്കുള്ള കഴിവുകളെല്ലാം പ്രയോഗത്തിൽ വരുത്തുകയും തങ്ങൾക്കുള്ള വൈദഗ്ധ്യങ്ങളെല്ലാം പ്രകടിപ്പിക്കുകയും മാത്രം ചെയ്യുന്നു. ആളുകൾ  “ദൈവത്തിൽ ഉള്ള വിശ്വാസം” എന്ന മൂന്ന് വാക്കുകൾ തങ്ങളുടെ സാധാരണജീവിതത്തിൽ  വെറുതെ കൂട്ടിച്ചേർത്തെങ്കിലും അവരുടെ മനോഭാവത്തിൽ യാതൊരു വ്യത്യാസവും വരുത്തിയില്ല. ദൈവത്തിലുള്ള അവരുടെ വിശ്വാസം ഒരു കണിക പോലും വർധിച്ചുമില്ല. അവരുടെ തേടല്‍   ഊഷ്മളവുമല്ല, നിസ്സംഗവുമല്ല. തങ്ങളുടെ വിശ്വാസം വിട്ടുകളയുമെന്നൊന്നും അവർ പറഞ്ഞില്ല, എന്നാൽ എല്ലാം ദൈവത്തിൽ അർപ്പിച്ചുമില്ല. അവർ ഒരിക്കലും ദൈവത്തെ യഥാര്‍ത്ഥമായി സ്നേഹിക്കുകയോ അനുസരിക്കുകയോ ചെയ്തിട്ടില്ല. അവർക്ക് ദൈവത്തോടുള്ള വിശ്വാസം പരിശുദ്ധിയുടേയും കാപട്യത്തിന്‍റെയും ഒരു മിശ്രണമായിരുന്നു.  അവർ ഒരു കണ്ണ് തുറന്നും മറ്റേ കണ്ണ് അടച്ചുമാണ് അതിനെ സമീപിച്ചത്. തങ്ങളുടെ വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുവാന്‍ അവര്‍ ഉല്‍സുകാരായിരുന്നില്ല.  അവര്‍ ഈ ആശയക്കുഴപ്പം നിറഞ്ഞ സ്ഥിതിയില്‍ തുടര്‍ന്നു. അവസാനം കുഴങ്ങിയ ഒരു മരണം വരിച്ചു. എന്തിനുവേണ്ടിയാണിതെല്ലാം?  ഇന്ന്, പ്രവര്‍ത്തിക്കുന്നതായ ദൈവത്തിൽ വിശ്വസിക്കണമെങ്കിൽ നിങ്ങൾ ശരിയായ പാതയിൽ കാലെടുത്ത് വെക്കണം. ദൈവത്തെ വിശ്വസിക്കുന്നെങ്കിൽ, നിങ്ങൾ അനുഗ്രഹങ്ങൾ തേടിയാൽ മാത്രം പോരാ, ദൈവത്തെ സ്നേഹിക്കുകയും അറിയുകയും വേണം. അവന്റെ പ്രബുദ്ധതയാൽ, നിങ്ങളുടെ സ്വന്തം അന്വേഷണത്താൽ, നിങ്ങൾക്ക് അവൻറെ വചനം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യാം; ദൈവത്തെ  സംബന്ധിച്ച്  യഥാര്‍ത്ഥ പരിജ്ഞാനം സമ്പാദിക്കാം; ഹൃദയത്തിന്‍റെ ഉള്ളില്‍ നിന്നും വരുന്ന യഥാര്‍ത്ഥമായ ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുകയും ചെയ്യാം.  മറ്റൊരു തരത്തില്‍ പറഞ്ഞാൽ, ദൈവത്തോടുള്ള നിൻറെ  സ്നേഹം ആത്മാര്‍ത്ഥമാണെങ്കിൽ, ആർക്കും അത് നശിപ്പിക്കുവാനോ നിനക്കു അവനോടുള്ള സ്നേഹത്തിന് തടസ്സമായി നില്‍ക്കുവാനോ സാധിക്കുകയില്ല. അപ്പോഴാണ് നിൻറെ ദൈവവിശ്വാസം ശരിയായ പാതയിലാകുന്നത്. നീ ദൈവത്തിനുള്ളവനാണ് എന്ന് ഇത് തെളിയിക്കുന്നു. കാരണം നിൻറെ ഹൃദയം ഇതിനോടകം ദൈവത്തിൻറെ  ഉടമസ്ഥതയിലായിക്കഴിഞ്ഞു; ഇനി മറ്റൊന്നിനും നിന്നെ കൈവശപ്പെടുത്താനാവില്ല. നിൻറെ അനുഭവജ്ഞാനത്താലും നീ നൽകിയ വിലയാലും ദൈവത്തിൻറെ  പ്രവർത്തനത്താലും, നിനക്ക് ദൈവവുമായി സ്വാഭാവികമായ  സ്നേഹബന്ധം വളർത്തിയെടുക്കാനാവുന്നു.   അപ്പോള്‍ നീ സാത്താൻറെ സ്വാധീനത്തിൽ നിന്ന് മുക്തനായി ദൈവവചനത്തിൻറെ  പ്രകാശത്തിൽ ജീവിക്കാൻ തുടങ്ങും. ഇരുളിൻറെ സ്വാധീനം പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനായാല്‍  മാത്രമേ നീ ദൈവത്തെ നേടി എന്ന് പറയാനാകൂ. ദൈവത്തിലുള്ള നിൻറെ വിശ്വാസത്തിൽ നീ ഈ ലക്ഷ്യം നേടിയെടുക്കാൻ ശ്രമിക്കണം. ഇതാണ് നിങ്ങൾ ഓരോരുത്തരുടേയും കടമ. ഇപ്പോഴത്തെ സാഹചര്യംകൊണ്ട് നിങ്ങളാരും തൃപ്തിയടയരുത്. ദൈവവേലയിൽ നിങ്ങൾക്ക്  ഇരുമനസ്സുള്ളവരാകാൻ കഴിയില്ല. അതിനെ ലാഘവത്തോടെ കാണാനുമാവില്ല. നിങ്ങൾ എല്ലാ തരത്തിലും എല്ലാ സമയത്തും ദൈവത്തെക്കുറിച്ച് നിനയ്ക്കണം, എല്ലാം അവനായി ചെയ്യണം. നിങ്ങൾ സംസാരിക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴുമെല്ലാം ദൈവഭവനത്തിന്‍റെ താൽപര്യങ്ങളായിരിക്കണം പ്രഥമസ്ഥാനത്ത്. എങ്കിൽ മാത്രമേ നിങ്ങൾക്ക് ദൈവത്തിന്റെ ഹൃദയത്തെ പിന്തുടരാനാകൂ.

ദൈവത്തിലുള്ള വിശ്വാസത്തിന്റെ കാര്യത്തിൽ ആളുകൾക്ക് പറ്റുന്ന വലിയ പിശക് എന്തെന്നാൽ, അവരുടെ വിശ്വാസം വാക്കുകളിൽ മാത്രമാണ്, അവരുടെ ദൈനംദിനജീവിതത്തിൽ ദൈവം എന്നൊന്ന് ഇല്ലേയില്ല. തീർച്ചയായും എല്ലാ ജനങ്ങളും ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിക്കുന്നുണ്ട്, എങ്കിലും അവരുടെ ദൈനംദിനജീവിതത്തിൽ ദൈവത്തിന് ഒരു പങ്കുമില്ല. ആളുകൾ അധരങ്ങളാൽ ദൈവത്തിന് ധാരാളം  പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു, പക്ഷെ അവരുടെ ഹൃദയങ്ങളിൽ ദൈവത്തിന് യാതൊരു സ്ഥാനവുമില്ല. അതിനാല്‍ ദൈവം അവരെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നു. ആളുകൾ കളങ്കമുള്ളവരായതുകൊണ്ടാണ് അവരെ പരീക്ഷിക്കുകയല്ലാതെ ദൈവത്തിന് മറ്റു മാര്‍ഗ്ഗമൊന്നും ഇല്ലാത്തത്. അങ്ങനെ ഈ പരീക്ഷണങ്ങളിൻ മധ്യേ അവര്‍ക്ക് ലജ്ജ  തോന്നുകയും  സ്വയം തിരിച്ചറിയാനിടയാകുകയും ചെയ്യും.  അല്ലാത്തപക്ഷം മനുഷ്യകുലം പ്രധാനദൂതൻറെ പിന്തുടർച്ചക്കാരായി മാറുകയും കൂടുതൽ  ദുഷിക്കുകയും ചെയ്യും. ദൈവത്തിലുള്ള വിശ്വാസം എന്ന പ്രക്രിയയില്‍, ഓരോ വ്യക്തിയും തന്‍റേതായ പല ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും ദൈത്തിന്‍റെ തുടര്‍ച്ചയായ ശുദ്ധീകരണത്തിനു വിധേയനായി ത്യജിക്കുന്നു. അല്ലാത്തപക്ഷം, ദൈവത്തിന് ആരെയും ഉപയോഗിക്കാനോ താന്‍ ചെയ്യേണ്ടതായിട്ടുള്ള പ്രവര്‍ത്തനം ആളുകളില്‍ നടപ്പിലാക്കുവാനോ കഴിയാതെ വരും. ദൈവം ആദ്യം ആളുകളെ ശുദ്ധീകരിക്കുന്നു. ഈ പ്രക്രിയയിലൂടെ അവർ സ്വയം തിരിച്ചറിയുകയും ദൈവം അവരെ മാറ്റുകയും ചെയ്തേക്കാം.  എങ്കിൽ മാത്രമേ, ദൈവം തന്‍റെ ജീവൻ അവരിൽ ഉൾനടുകയുള്ളൂ, അങ്ങനെ മാത്രമേ അവരുടെ ഹൃദയങ്ങളെ പൂര്‍ണ്ണമായി ദൈവത്തിങ്കലേക്ക് തിരിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനാൽ, ദൈവത്തിൽ വിശ്വസിക്കുക എന്നത് ആളുകൾ പറയുന്ന പോലെ അത്ര എളുപ്പമുള്ളതല്ല എന്ന് ഞാൻ പറയുന്നു. ദൈവത്തിന്‍റെ കാഴ്ചയില്‍ നിനക്ക് പരിജ്ഞാനം മാത്രമേ ഉള്ളൂ, എന്നാല്‍  ദൈവത്തിന്റെ വചനം നിന്റെ ജീവിതമായി സ്വീകരിച്ചിട്ടില്ല എങ്കില്‍,  നീ സ്വന്തം പരിജ്ഞാനത്തിൽ മാത്രം പരിമിതപ്പെട്ടിരിക്കുകയാണെങ്കിൽ, സത്യം പ്രാവർത്തികമാക്കുകയോ ദൈവവചനത്തിന് ചേർച്ചയിൽ ജീവിക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നിനക്ക് ദൈവത്തെ സ്നേഹിക്കുന്ന ഒരു ഹൃദയം ഇല്ലെന്നും നിന്‍റെ ഹൃദയം ദൈവത്തിനുള്ളത് അല്ലെന്നും അത് തെളിയിക്കുന്നു. ഒരുവന് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് അവിടുത്തെ അറിയാനാകും: ഇതാണ് പരമമായ ലക്ഷ്യം, മനുഷ്യന്‍റെ അന്വേഷണത്തിന്‍റെ ലക്ഷ്യവും ഇതുതന്നെ. ദൈവവചനങ്ങൾക്ക് ചേർച്ചയിൽ ജീവിക്കാൻ നീ  നല്ലവണ്ണം ശ്രമിക്കണം, എങ്കിൽ മാത്രമേ അവ നിന്‍റെ പ്രവൃത്തിയിലൂടെ സഫലീകരിക്കാൻ നിനക്കു സാധിക്കുകയുള്ളൂ.  നിനക്ക് സൈദ്ധാന്തികമായ അറിവ് മാത്രമേ ഉള്ളൂ എങ്കില്‍ ദൈവത്തിലുള്ള നിന്‍റെ വിശ്വാസം വൃഥാവിലാകും.  നീ ദൈവവചനം പ്രാവർത്തികമാക്കുകയും അതിന് ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ മാത്രമേ നിൻറെ  വിശ്വാസം ദൈവഹിതത്തിന് ചേർച്ചയിലും പരിപൂര്‍ണ്ണവുമായി എന്നു കണക്കാക്കാനാവൂ. ഈ ജീവിതയാത്രയില്‍ കുറെ ആളുകള്‍ക്ക് വിജ്ഞാനത്തെപ്പറ്റി സംസാരിക്കാനാകും.  എന്നാൽ മരണസമയത്ത് അവരുടെ കണ്ണുകൾ കണ്ണീരിനാൽ നിറയും,  പ്രായമാകുന്നതുവരെ വെറുതെ ജീവിച്ച് ഒരു ജീവിതകാലം നഷ്ടപ്പെടുത്തിയതിൽ അവർ സ്വയം വെറുക്കും. അവർ  സിദ്ധാന്തങ്ങള്‍ മനസ്സിലാക്കുക മാത്രമാണു ചെയ്യുന്നത്, അല്ലാതെ സത്യം പ്രാവർത്തികമാക്കാനോ ദൈവത്തിന് സാക്ഷ്യം നൽകാനോ അവര്‍ക്കു കഴിയില്ല. അവർ വെറുതേ അങ്ങോട്ടുമിങ്ങോട്ടും കിടന്നോടുന്നു; ഒരു തേനീച്ചയെപ്പോലെ തിരക്കുപിടിച്ച് നടക്കുന്നു; മരണം അരികെയെത്തുമ്പോൾ മാത്രമാണ് തങ്ങൾക്ക്  യഥാര്‍ത്ഥ സാക്ഷ്യം ഇല്ലായെന്ന്, ദൈവത്തെ ഒട്ടും അറിയില്ലായെന്ന് അവര്‍ തിരിച്ചറിയുന്നത്. അപ്പോഴേക്കും വളരെ വൈകിപ്പോയിരിക്കില്ലേ? എന്തുകൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങൾ പ്രിയപ്പെടുന്ന സത്യം പിന്തുടർന്നുകൂടാ? എന്തിന് നാളേക്കായി കാത്തിരിക്കണം? ജീവിതത്തിൽ നിങ്ങൾ സത്യത്തിനായി നഷ്ടം സഹിക്കുന്നില്ലെങ്കിൽ, അഥവാ അത് നേടാനായി ശ്രമിക്കുന്നില്ലെങ്കിൽ, നിങ്ങൾ മരണസമയത്ത് ഖേദിക്കാൻ ആഗ്രഹിക്കുകയാണോ? എങ്കിൽപ്പിന്നെ എന്തിന് ദൈവത്തിൽ വിശ്വസിക്കണം? വാസ്തവത്തിൽ,  ഒരു ചെറിയ ശ്രമം നടത്തിയാല്‍ മതി, ആളുകൾക്ക് സത്യം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും അതുവഴി ദൈവത്തെ പ്രീതിപ്പെടുത്താനും കഴിയും. ആളുകളുടെ ഹൃദയങ്ങൾ എപ്പോഴും  ചെകുത്താന്‍മാര്‍ കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ മാത്രമാണ് അവർക്ക് ദൈവത്തിനായി പ്രവർത്തിക്കാനാകാത്തതും തങ്ങളുടെ ജഡാഭിലാഷങ്ങൾ തൃപ്തിപ്പെടുത്താനായി നിരന്തരം പരക്കംപായേണ്ടി വരുന്നതും. ഒടുവിൽ ലഭിക്കുന്നതോ വെറും വട്ടപ്പൂജ്യം! ഇക്കാരണത്താൽ ആളുകൾ തുടർച്ചയായി ദുരിതങ്ങളാലും ബുദ്ധിമുട്ടുകളാലും വലയുന്നു. ഇതെല്ലാം സാത്താൻറെ  പീഡനങ്ങളല്ലെ? ജഡം ദുഷിച്ചതായതുകൊണ്ടല്ലേ ഇത്? അധരസേവനത്താൽ ദൈവത്തെ കബളിപ്പിക്കാൻ നിങ്ങൾ ശ്രമിക്കരുത്. പകരം നിങ്ങൾ പ്രകടമായി പ്രവര്‍ത്തിക്കണം. സ്വയം വഞ്ചിക്കരുത് – എന്താണ് അതുകൊണ്ട് നേട്ടം?  ശരീരത്തിനുവേണ്ടി ജീവിച്ചതുകൊണ്ട്, ലാഭത്തിനും പ്രശസ്തിക്കും വേണ്ടി കഷ്ടപ്പെട്ടതുകൊണ്ട് എന്താണ് നിങ്ങള്‍ക്ക് നേടാന്‍ സാധിക്കുക? 

മുമ്പത്തേത്: ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യൻ സങ്കൽപ്പിക്കുന്നതുപോലെ അത്ര ലളിതമാണോ?

അടുത്തത്: ഏഴ് ഇടിമുഴക്ക ധ്വനികൾ—രാജ്യസുവിശേഷം പ്രപഞ്ചമാകെ വ്യപിക്കുമെന്നുള്ള പ്രവചനം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക