ആരംഭത്തിലെ ക്രിസ്തുവിന്‍റെ അധ്യായം 3

വിജയശ്രീലാളിതനായ രാജാവ് അവിടുത്തെ മഹത്ത്വപൂര്‍ണ്ണമായ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. അവിടുന്ന് വീണ്ടെടുപ്പ് പൂര്‍ത്തിയാക്കുകയും അവിടുത്തെ എല്ലാ ജനങ്ങളെയും മഹത്ത്വത്തില്‍ പ്രത്യക്ഷപ്പെടുമാറാക്കുകയും ചെയ്തിരിക്കുന്നു. അവിടുന്നു പ്രപഞ്ചത്തെ തന്‍റെ കരങ്ങളില്‍ വഹിക്കുന്നു. തന്‍റെ ദൈവികജ്ഞാനവും ശക്തിയും ഉപയോഗിച്ച് അവിടുന്ന് സീയോന്‍ കെട്ടിപ്പടുക്കുകയും ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു. അവിടുന്ന് പാപം നിറഞ്ഞ ലോകത്തെ മഹത്ത്വത്തോടെ വിധിക്കുന്നു. എല്ലാ രാജ്യങ്ങള്‍ക്കും, എല്ലാ ജനങ്ങള്‍ക്കും, ഭൂമിക്കും സമുദ്രങ്ങള്‍ക്കും അവയില്‍ വസിക്കുന്ന എല്ലാറ്റിനും, അതുപോലെ ലൈംഗിക അരാജകത്വത്തിന്‍റെ വീഞ്ഞുകുടിച്ച് ഉന്മത്തരായിരിക്കുന്നവര്‍ക്കും വേണ്ടിയുള്ള വിധി അവിടുന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ദൈവം തീര്‍ച്ചയായും അവരെ വിധിക്കും, തീര്‍ച്ചയായും അവരുടെ മേല്‍ കോപിഷ്ടനാകും. അങ്ങനെ ദൈവത്തിന്‍റെ മഹത്ത്വം അനാവൃതമാകും. അവിടുത്തെ വിധി തല്‍ക്ഷണം താമസംവിനാ നടപ്പാക്കപ്പെടുന്നതുമാണ്. അവിടുത്തെ കോപാഗ്നി തീര്‍ച്ചയായും അവരുടെ ഹീനമായ കുറ്റകൃത്യങ്ങളെ ദഹിപ്പിക്കുകയും ഏതു നിമിഷവും വിപത്ത് അവരുടെമേല്‍ പതിക്കുകയും ചെയ്യും. അവര്‍ക്ക് രക്ഷപ്പെടുവാന്‍ വഴിയറിയുകയില്ല, അവര്‍ക്ക് ഒളിക്കുവാന്‍ ഇടമുണ്ടായിരിക്കുകയില്ല, അവര്‍ വിലപിക്കുകയും പല്ലിറുമ്മുകയും തങ്ങളുടെ മേല്‍ തന്നെ നാശം വരുത്തി വയ്ക്കുകയും ചെയ്യും.

വിജയികളായ പുത്രന്മാര്‍, ദൈവത്തിനു പ്രിയപ്പെട്ടവര്‍, തീര്‍ച്ചയായും സീയോനില്‍ വസിക്കും. പിന്നെയൊരിക്കലും അവര്‍ അവിടംവിട്ടു പോകുകയില്ല. അസംഖ്യം ആളുകള്‍ അവന്റെ വാക്കുകള്‍ അടുത്തുനിന്നു കേള്‍ക്കും. ശ്രദ്ധാപൂര്‍വം അവന്റെ പ്രവൃത്തികള്‍ നിരീക്ഷിക്കും, അവരുടെ സ്തുതികളുടെ സ്വരം ഒരിക്കലും നിലയ്ക്കില്ല. യഥാര്‍ഥ ഏകദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു! അവനെക്കുറിച്ച് നമുക്ക് ആത്മാവില്‍ ഉറപ്പുണ്ടായിരിക്കുകയും അവനെ പിന്തുടരുകയും ചെയ്യും; നമ്മള്‍ സര്‍വശക്തിയോടും കൂടെ മുന്നോട്ടു കുതിയ്ക്കുകയും സങ്കോചം വെടിയുകയും ചെയ്യും. ലോകാവസാനം നമുക്കുമുമ്പില്‍ സംഭവിക്കുന്നു. ശരിയായ സഭാജീവിതവും ആളുകളും കാര്യങ്ങളും നമുക്കു ചുറ്റുമുള്ളവയും ഇപ്പോഴും നമ്മുടെ പരിശീലനത്തെ ദൃഢമാക്കിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ അത്രയധികം സ്നേഹിക്കുന്ന നമ്മുടെ ഹൃദയത്തെ വേഗം നമുക്കു വീണ്ടെടുക്കാം! അത്രയും അവ്യക്തമായ നമ്മുടെ ദര്‍ശനത്തെയും വേഗം നമുക്കു വീണ്ടെടുക്കാം. ചുവടുകള്‍ ഉറച്ച്, അതിരുകള്‍ ഭേദിക്കാം. നമ്മുടെ അധരങ്ങളെ നിശ്ചലമാക്കിക്കൊണ്ട് ദൈവത്തിന്റെ വചനത്തില്‍ വഴിനടക്കാം. നമ്മുടെ സ്വന്തം ലാഭങ്ങളുടെയും നഷ്ടങ്ങളുടെയും മത്സരം ഒഴിവാക്കാം. മതേതര ലോകത്തോടും സമ്പത്തിനോടുമുള്ള അത്യാഗ്രഹം നിറഞ്ഞ നിന്റെ താല്‍പര്യം—നമുക്കതിനെ കൈകാര്യം ചെയ്യാം! ഭര്‍ത്താക്കന്മാരോടും പെണ്‍മക്കളോടും ആണ്‍മക്കളോടുമുള്ള നിങ്ങളുടെ അതിരുകടന്ന അടുപ്പം—അതില്‍ നിന്നും സ്വയം മോചനം നേടൂ! നിങ്ങളുടെ കാഴ്ചപ്പാടുകളും മുന്‍ധാരണകളും—അവയില്‍ നിന്നും പിന്തിരിയൂ! ഉണരൂ! സമയം കുറച്ചേ ഉള്ളൂ! ആത്മാവിനുള്ളില്‍ നിന്നും ദൃഷ്ടിയുയര്‍ത്തൂ, ദൃഷ്ടിയുയര്‍ത്തൂ. ദൈവത്തെ നിയന്ത്രണമേറ്റെടുക്കാന്‍ അനുവദിക്കൂ. എന്തുതന്നെ സംഭവിച്ചാലും മറ്റൊരു ലോത്തിന്റെ ഭാര്യയാകരുത്. പുറന്തള്ളപ്പെടുന്നത് എന്തൊരു കഷ്ടമാണ്! തീര്‍ച്ചയായും കഷ്ടമാണ്! ഉണരൂ!

മുമ്പത്തേത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അധ്യായം 2

അടുത്തത്: ആരംഭത്തിലെ ക്രിസ്തുവിന്‍റെ അധ്യായം 5

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക