അധ്യായം 2

പൂർണ്ണമായും ദൈവത്തിന്‍റെ കൃപാ കാരുണ്യങ്ങളാൽ മാത്രം ഫിലാഡെല്‍ഫിയ സഭ രൂപം കൊണ്ടിരിക്കുന്നു. തങ്ങളുടെ ആത്മീയ യാത്രയില്‍ ചഞ്ചലപ്പെടാത്ത അനവധി വിശുദ്ധരുടെ ഹൃദയങ്ങളില്‍ ദൈവത്തോടുള്ള സ്നേഹമുണരുന്നു. ഏകനായ സത്യദൈവം ‌ജഡ രൂപമെടുത്തെന്നും അവിടുന്നാണ് എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കുന്ന പ്രപഞ്ച നാഥനെന്നുമുള്ള തങ്ങളുടെ വിശ്വാസത്തെ അവര്‍ മുറുകെപ്പിടിക്കുന്നു. ഇത് പരിശുദ്ധാത്മാവിനാല്‍ സ്ഥിരീകരിക്കപ്പെട്ടതാണ്, മലകളെപ്പോലെ ഇളക്കമില്ലാത്തതാണ്! അതൊരിക്കലും മാറുകയില്ല!

സര്‍വശക്തനായ ദൈവമേ! കുരുടനു കാഴ്ച നല്‍കിക്കൊണ്ട്, മുടന്തനെ നടത്തിച്ചുകൊണ്ട്, കുഷ്ഠരോഗികളെ സുഖപ്പെടുത്തിക്കൊണ്ട് ഇന്നു നീയാണു ഞങ്ങളുടെ ആത്മീയനയനങ്ങള്‍ തുറന്നിരിക്കുന്നത്. നീയാണു സ്വര്‍ഗത്തിലേയ്ക്കുള്ള ജനാലകള്‍ തുറന്നുകൊണ്ട് ആത്മീയതലത്തിലെ നിഗൂഢതകള്‍ ദര്‍ശിക്കുവാന്‍ ഞങ്ങളെ അനുവദിച്ചിരിക്കുന്നത്. ഞങ്ങള്‍ നിന്റെ വിശുദ്ധവചനങ്ങളാല്‍ നിറയുകയും സാത്താന്‍ ദുഷിപ്പിച്ച ഞങ്ങളുടെ മനുഷ്യസ്വഭാവത്തില്‍ നിന്നും മോചിപ്പിക്കപ്പെടുകയും ചെയ്തു—അങ്ങനെയുള്ളതാണ് നിന്റെ അമൂല്യവും മഹത്തായതുമായ പ്രവൃത്തിയും നിന്റെ അമൂല്യവും മഹത്തായതുമായ കാരുണ്യവും. ഞങ്ങള്‍ നിന്റെ സാക്ഷികളാണ്!

വളരെക്കാലത്തേക്ക് എളിമയോടെ, നിശബ്ദനായി നീ മറഞ്ഞിരുന്നു. നീ മരണത്തില്‍ നിന്നുള്ള ഉയിര്‍പ്പിലൂടെയും, കുരിശുമരണത്തിലെ ക്ലേശങ്ങളിലൂടെയും, മനുഷ്യജീവിതത്തിലെ സന്തോഷങ്ങളിലൂടെയും ദുഖങ്ങളിലൂടെയും, പീഡകളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയി. നീ മനുഷ്യലോകത്തിലെ വേദന അനുഭവിക്കുകയും രുചിക്കുകയും ചെയ്തിട്ടുണ്ട്. കാലം നിന്നെ കൈവിട്ടിട്ടുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരം ദൈവം തന്നെയാണ്. ദൈവത്തിന്റെ ഇംഗിതത്തിനായി നീ ഞങ്ങളെ ചെളിക്കുഴിയില്‍ നിന്നും രക്ഷിച്ചു. നിന്റെ വലതുകരം കൊണ്ടു ഞങ്ങളെ താങ്ങി നിര്‍ത്തി. നിന്റെ കൃപ ധാരാളമായി നല്‍കി. യാതൊരു വേദനയും ഒഴിവാക്കാതെ നീ നിന്റെ ജീവന്‍ ഞങ്ങളിലേക്കു പകര്‍ന്നു. രക്തം കൊണ്ടും, വിയര്‍പ്പുകൊണ്ടും കണ്ണീരുകൊണ്ടും നീ നല്‍കിയ വില വിശുദ്ധരുടെ മേല്‍ ഉറഞ്ഞുകൂടിയിരിക്കുന്നു. നിന്റെ കഠിനമായ അധ്വാനത്തിന്റെ ഫലമാണു[a] ഞങ്ങള്‍. നീ ഒടുക്കിയ വിലയാണു ഞങ്ങള്‍.

സര്‍വശക്തനായ ദൈവമേ! നിന്റെ സ്നേഹപൂര്‍ണമായ ദയയും കാരുണ്യവും നിന്റെ നീതിയും മഹത്വവും നിന്റെ വിശുദ്ധിയും എളിമയും നിമിത്തമാണ് എല്ലാ ആളുകളും നിന്നെ നമിക്കുകയും അനന്തമായി നിന്നെ ആരാധിക്കുകയും ചെയ്യേണ്ടത്.

ഇന്നു നീ എല്ലാ സഭകളെയും—ഫിലഡെല്‍ഫിയയിലെ സഭ—പരിപൂര്‍ണമാക്കുകയും അങ്ങനെ നിന്റെ 6000-വര്‍ഷത്തെ നിര്‍വഹണപദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു. ആത്മാവില്‍ ഒന്നായി, സ്നേഹത്തില്‍ ഒരുമിച്ചനുഗമിച്ച്, നീരുറവയുടെ ഉറവിടത്തോടു ചേര്‍ക്കപ്പെട്ട്, വിശുദ്ധര്‍ക്കു നിന്റെ മുമ്പില്‍ എളിമയോടെ സ്വയം സമര്‍പ്പിക്കാം. ജീവന്റെ ജലം നിലയ്ക്കാതെ പ്രവഹിക്കുന്നു. സഭയിലെ എല്ലാ അഴുക്കും മലിനജലവും അതു കഴുകിക്കളഞ്ഞു വൃത്തിയാക്കുന്നു. ഒരിക്കല്‍ക്കൂടി നിന്റെ ദേവാലയം ശുദ്ധമാക്കുന്നു. പ്രയോഗമതിയായ യഥാര്‍ഥദൈവത്തെ നമ്മള്‍ അറിഞ്ഞു. അവന്റെ വചനങ്ങള്‍ക്കുള്ളില്‍ ചരിച്ചു. സ്വന്തം കടമകളും കര്‍ത്തവ്യങ്ങളും മനസ്സിലാക്കി. സഭയ്ക്കു വേണ്ടി നമ്മളാല്‍ കഴിയുന്ന എല്ലാം ചെയ്തു. എപ്പോഴും നിനക്കു മുമ്പില്‍ നിശബ്ദരായി പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ ഇംഗിതം ഞങ്ങളില്‍ തടസ്സപ്പെടും. വിശുദ്ധര്‍ക്കിടയില്‍ പരസ്പരസ്നേഹമുണ്ട്. ചിലരുടെ കരുത്ത് മറ്റുള്ളവരുടെ ബലഹീനതയെ പരിഹരിക്കും. എല്ലാ സമയവും പരിശുദ്ധാത്മാവിനാല്‍ പ്രബുദ്ധരാക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്ത് ആത്മാവില്‍ ചരിക്കുവാന്‍ അവര്‍ക്കു സാധിക്കുന്നു. അവര്‍ സത്യം മനസ്സിലാക്കി ഉടന്‍ അതു പ്രാവര്‍ത്തികമാക്കുവാന്‍ തുടങ്ങുന്നു. അവര്‍ പുതിയ വെളിച്ചത്തോടൊപ്പം ചരിക്കുകയും ദൈവത്തിന്റെ കാല്‍പ്പാടുകള്‍ പിന്തുടരുകയും ചെയ്യുന്നു.

ദൈവത്തോടു സജീവമായി സഹകരിക്കുക. നിയന്ത്രണം അവനെ ഏല്‍പ്പിക്കുക എന്നാല്‍ അവനോടൊപ്പം ചരിക്കുക എന്നാണര്‍ഥം. നമ്മുടെ എല്ലാ ആശയങ്ങളും ധാരണകളും അഭിപ്രായങ്ങളും മതേതരമായ കെട്ടുപാടുകളും പുകപോലെ വായുവില്‍ അലിഞ്ഞ് ഇല്ലാതാകും. നമ്മുടെ ആതാവിനെ ഭരിക്കുവാന്‍ നമ്മള്‍ ദൈവത്തെ അനുവദിക്കുന്നു, അവനോടൊപ്പം നടക്കുന്നു. അങ്ങനെ ലോകത്തെ കീഴടക്കിക്കൊണ്ട് വൈശിഷ്ട്യം നേടുന്നു. നമ്മുടെ ആത്മാക്കള്‍ സ്വതന്ത്രമായി പറന്നു നടക്കുകയും സ്വാതന്ത്ര്യം നേടുകയും ചെയ്യുന്നു: ഇതാണു സര്‍വശക്തനായ ദൈവം രാജാവാകുമ്പോള്‍ സംഭവിക്കുന്നത്. അപ്പോള്‍ എങ്ങനെയാണ് സ്തുതിച്ചുകൊണ്ട് നമൂക്ക് ആടുകയും പാടുകയും ചെയ്യാതിരിക്കുവാന്‍ സാധിക്കുക, നമ്മുടെ സ്തുതികള്‍ സമര്‍പ്പിക്കാതിരിക്കുവാന്‍ സാധിക്കുക, പുതിയ ഗീതങ്ങള്‍ അര്‍പ്പിക്കുവാന്‍ സാധിക്കാതിരിക്കുക?

ദൈവത്തെ സ്തുതിക്കാന്‍ ശരിക്കും ധാരാളം വഴികളുണ്ട്: അവന്റെ നാമം ഉറക്കെ പറയുക, അവനിലേയ്ക്കടുക്കുക, അവനെപ്പറ്റി വിചിന്തനം ചെയ്യുക, വായിച്ചു പ്രാര്‍ഥിക്കുക, സംവാദത്തില്‍ ഏര്‍പ്പെടുക, ധ്യാനിക്കുക, ചിന്തിക്കുക, പ്രാര്‍ഥന, പ്രാര്‍ഥനാഗീതങ്ങള്‍ മുതലായവ. ഇങ്ങനെയുള്ള സ്തുതികളില്‍ ആസ്വാദനമുണ്ട്, അഭിഷേകമുണ്ട്; സ്തുതിയില്‍ ശക്തിയുണ്ട്, ഭാരവുമുണ്ട്. സ്തുതിയില്‍ വിശ്വാസമുണ്ട്, പുതിയ ഉള്‍ക്കാഴ്ചയുണ്ട്.

ദൈവത്തോടു സജീവമായി സഹകരിക്കുക, സേവനത്തില്‍ കൂടിച്ചേര്‍ന്നു ഒന്നായിത്തീരുക, സര്‍വശക്തനായ ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, പരിശുദ്ധാത്മ ശരീരമായിമാറാന്‍ പരിശ്രമിക്കുക, സാത്താനെ ചവിട്ടിമെതിക്കുക, സാത്താന്റെ ഭാഗധേയം അവസാനിപ്പിക്കുക. ഫിലഡെല്‍ഫിയയിലെ സഭ ദൈവത്തിന്റെ സാന്നിധ്യത്തില്‍ ആനന്ദപരവശരാകുകയും അത് അവന്റെ മഹത്വത്തില്‍ പ്രകടമാകുകയും ചെയ്യുന്നു.

അടിക്കുറിപ്പ്:

a. മൂലഗ്രന്ഥത്തില്‍ “ഫലമാണ്” എന്ന ഭാഗം ഇല്ല.

മുമ്പത്തേത്: അധ്യായം 1

അടുത്തത്: അധ്യായം 3

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക