അതിക്രമങ്ങള്‍ മനുഷ്യനെ നരകത്തിലേക്ക് നയിക്കും

ഞാന്‍ നിങ്ങള്‍ക്ക് അനേകം മുന്നറിയിപ്പുകള്‍ നല്‍കുകയും നിങ്ങളെ കീഴടക്കുന്നതിന് ഉദ്ദേശിച്ചുള്ള അനേകം സത്യങ്ങള്‍ നിങ്ങളുടെ മേല്‍ ചൊരിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍, നിങ്ങളെല്ലാം മുന്‍കാലത്തെക്കാള്‍ വളരെയേറെ സമ്പുഷ്ടരാക്കപ്പെട്ടവരായി തോന്നുന്നു എന്നും, ഒരു വ്യക്തി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള പല തത്വങ്ങളും മനസ്സിലാക്കിയിരിക്കുന്നു എന്നും, വിശ്വാസികളായവര്‍ക്ക് ഉണ്ടായിരിക്കേണ്ട സാമാന്യബോധം വളരെയധികം കൈവശമാക്കി കഴിഞ്ഞിരിക്കുന്നു എന്നും കരുതുകയാണ്. ഇവയെല്ലാം നിങ്ങള്‍ പല വര്‍ഷങ്ങളായി കൊയ്തെടുത്ത ഫലങ്ങളാണ്. ഞാന്‍ നിങ്ങളുടെ നേട്ടങ്ങളെ നിരാകരിക്കുന്നില്ല, എന്നാല്‍ നിങ്ങള്‍ കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളില്‍ എനിക്കെതിരെ ചെയ്ത നിരവധി അനുസരണക്കേടുകളും കലഹങ്ങളും ഞാന്‍ നിഷേധിക്കുന്നില്ല എന്നും ഞാന്‍ തുറന്നു പറയട്ടെ, കാരണം, നിങ്ങളുടെ ഇടയില്‍ ഒരു വിശുദ്ധനുമില്ല. നിങ്ങള്‍, ഒന്നൊഴിയാതെ, സാത്താനാല്‍ ദുഷിപ്പിക്കപ്പെട്ട ജനമാണ്; നിങ്ങള്‍ ക്രിസ്തുവിന്‍റെ ശത്രുക്കളാണ്. ഇന്നേവരെയുള്ള നിങ്ങളുടെ അതിക്രമങ്ങളും അനുസരണക്കേടുകളും എണ്ണാനാവാത്ത വിധം അസംഖ്യമാണ്, ആയതിനാല്‍ ഞാന്‍ നിങ്ങളോട് നിരന്തരം സ്വയം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വിചിത്രമായി കണക്കാക്കാനാവില്ല. ഈ രീതിയില്‍ നിങ്ങളോടു സഹവസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല—എന്നാല്‍ നിങ്ങളുടെ ഭാവിയെ കരുതി, നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളെ കരുതി ഞാന്‍ ഇതിനോടകം പറഞ്ഞു കഴിഞ്ഞത് ഒന്നുകൂടി ഇപ്പോള്‍ ഇവിടെ ആവര്‍ത്തിക്കും. നിങ്ങള്‍ എന്‍റെ ഹിതം അറിയുമെന്നും, മാത്രമല്ല, എന്‍റെ ഓരോ വചനവും നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമെന്നും, എന്‍റെ വചനത്തിന്‍റെ ആഴത്തിലുള്ള വിവക്ഷകള്‍ നിങ്ങള്‍ ഗ്രഹിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ഞാന്‍ പറയുന്ന കാര്യങ്ങളെ സംശയിക്കരുത്, എന്‍റെ വാക്കുകള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പെറുക്കിയെടുത്ത് അവയെ ഇച്ഛാനുസരണം കാറ്റില്‍ പറത്തുകയും ചെയ്യരുത്; എനിക്കത് അസഹനീയമാണ്. എന്‍റെ വചനങ്ങളെ വിധിക്കരുത്, കുറഞ്ഞത് അവയെ ലാഘവത്തോടെ എടുക്കുകയോ ഞാന്‍ നിങ്ങളെ എപ്പോഴും പ്രലോഭിപ്പിക്കുകയാണുന്ന് പറയുകയോ എങ്കിലുമരുത്, അതിലും ഗൌരവമായത്, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമല്ലെന്ന് ഒരിക്കലും പറയുകയുമരുത്. ഈ കാര്യങ്ങളും ഞാന്‍ അസഹനീയമായി കാണുന്നു. നിങ്ങള്‍ എന്നോടും ഞാന്‍ പറയുന്ന കാര്യങ്ങളോടും അത്ര സംശയത്തോടെ പെരുമാറുന്നത് കൊണ്ടും, ഒരിക്കലും എന്‍റെ വാക്കുകളെ ഗൗരവമായെടുക്കാതെ എന്നെ അവഗണിക്കുന്നത് കാരണവും ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും എല്ലാ ഗൗരവത്തോടെയും പറയുന്നു: ഞാന്‍ പറയുന്നതിനെ നിങ്ങള്‍ തത്വശാസ്ത്രവുമായി ബന്ധിപ്പിക്കാതിരിക്കുക; എന്‍റെ വചനത്തെ കപടവേഷക്കാരുടെ കളവുകളോട് ബന്ധിപ്പിക്കാതിരിക്കുക. എന്‍റെ വാക്കുകളോട് നിങ്ങള്‍ പുച്ഛത്തോടെ പ്രതികരിക്കുകയും ചെയ്യരുത്. ഞാന്‍ നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങളോടു പറയുവാനോ അല്ലെങ്കില്‍ ഇത്രയും ഉദാരചിത്തതയോടെ നിങ്ങളോടു സംസാരിക്കുവാനോ അല്ലെങ്കില്‍ ഈ വസ്തുതകള്‍ ഇത്ര ക്ഷമയോടെ നിങ്ങളെ മനസ്സിലാക്കിക്കാന്‍ ഒരു പക്ഷേ ഭാവിയില്‍ ആര്‍ക്കും കഴിയണമെന്നില്ല. വരാനിരിക്കുന്ന ആ ദിവസങ്ങളില്‍ നിങ്ങള്‍ നല്ല സമയങ്ങളെ കുറിച്ചോര്‍ത്ത്, അല്ലെങ്കില്‍ ഉറക്കെ ഏങ്ങിക്കരഞ്ഞ് അല്ലെങ്കില്‍ വേദനയില്‍ ഞരങ്ങിക്കൊണ്ട് ചെലവഴിക്കും, അല്ലെങ്കില്‍ സത്യത്തിന്‍റെയോ ജീവന്‍റെയോ ഒരു അംശത്തിനു പോലും സാദ്ധ്യത കൂടാതെ അന്ധകാരം നിറഞ്ഞ രാത്രികളില്‍ നിങ്ങള്‍ കഴിയും, അല്ലെങ്കില്‍ പ്രതീക്ഷയില്ലാതെ കാത്തിരിക്കും, അല്ലെങ്കില്‍ നിങ്ങളുടെ എല്ലാ വിവേകവും നശിക്കുന്ന വിധത്തിലുള്ള കടുത്ത ഖേദത്തില്‍ നിങ്ങള്‍ ജീവിക്കും... നിങ്ങളില്‍ ആര്‍ക്കും തന്നെ ഈ സാദ്ധ്യതകളില്‍ നിന്ന് രക്ഷപെടാനാവില്ല. കാരണം നിങ്ങളില്‍ ആരും തന്നെ നിങ്ങള്‍ക്ക് ദൈവത്തെ സത്യത്തില്‍ ആരാധിക്കാന്‍ കഴിയുന്ന ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്നില്ല, മറിച്ച് നിങ്ങളുടെ വിശ്വാസങ്ങളിലും നിങ്ങളുടെ ആത്മാക്കളിലും ദേഹികളിലും ശരീരങ്ങളിലും ജീവനുമായും സത്യവുമായും ഒരു ബന്ധവുമില്ലാത്തതും വാസ്തവത്തില്‍ അവയ്ക്ക് എതിരായുള്ളതുമായ നിരവധി കാര്യങ്ങള്‍ കൂട്ടിക്കലര്‍ത്തി ഭോഗാസക്തിയുടെയും തിന്മയുടെയും ഒരു ലോകത്തില്‍ സ്വയം മുഴുകുന്നു. ആയതിനാല്‍ ഞാന്‍ നിങ്ങള്‍ക്കായി പ്രത്യാശിക്കുന്നത് നിങ്ങളെ വെളിച്ചത്തിന്‍റെ പാതയിലേക്ക് കൊണ്ടുവരാനാവും എന്നുള്ളതാണ്. എന്‍റെ ഒരേയൊരു പ്രതീക്ഷ നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കരുതാനുള്ള ശേഷിയുണ്ടാക്കുമെന്നും, നിങ്ങളുടെ പെരുമാറ്റത്തെയും അതിക്രമങ്ങളെയും ഉദാസീനതയോടെ വീക്ഷിക്കുമ്പോള്‍ നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിന് അധികം ഊന്നല്‍ നിങ്ങള്‍ നല്കാതിരിക്കുമെന്നുമാണ്.

ദൈവത്തില്‍ വിശ്വസിക്കുന്നവരെല്ലാം, ദീര്‍ഘകാലമായി, മനോഹരമായ ഒരു ലക്ഷ്യസ്ഥാനത്തിനായി ആത്മാര്‍ത്ഥമായി ആശിക്കുകയായിരുന്നു, ദൈവവിശ്വാസികള്‍ എല്ലാവരും പൊടുന്നനെ തങ്ങളുടെ മേല്‍ സൗഭാഗ്യം വരുമെന്ന് പ്രത്യാശിക്കുന്നു. അവരെല്ലാം പ്രത്യാശിക്കുന്നത് തങ്ങള്‍ അതറിയുന്നതിന് മുമ്പ് തന്നെ തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് സമാധാനത്തോടെ ഇരിക്കുമെന്നാണ്. എന്നാല്‍ ഈ ആളുകള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നു പൊഴിയുന്ന ഇത്തരം സൗഭാഗ്യം സ്വീകരിക്കാന്‍ അല്ലെങ്കില്‍ അവിടെ ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്നതിനെങ്കിലും തങ്ങള്‍ യോഗ്യരാണോ എന്ന് അവരുടെ സുന്ദരമായ ചിന്തകളില്‍ ഒരിക്കലും അറിഞ്ഞിട്ടില്ല എന്നു ഞാന്‍ പറയുന്നു. നിങ്ങള്‍ക്ക്, നിലവില്‍, നിങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്, എന്നിട്ടും അന്ത്യനാളുകളുടെ ദുരന്തങ്ങളില്‍, സര്‍വ്വശക്തന്‍ ദുഷ്ടരെ ശിക്ഷിക്കുമ്പോള്‍ അവന്‍റെ കൈയ്യില്‍ നിന്നും രക്ഷപെടുമെന്ന് നിങ്ങള്‍ ഇപ്പോഴും പ്രത്യാശിക്കുന്നു. മധുര സ്വപ്നങ്ങളുണ്ടായിരിക്കുന്നതും തങ്ങള്‍ ഇഷ്ടപ്പെടുന്നത് പോലെ കാര്യങ്ങള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നതും സാത്താന്‍ ദുഷിപ്പിച്ച എല്ലാ ആളുകളുടെയും ഒരു പൊതു സവിശേഷതയാണെന്നും ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ ഒരു പുതിയ ആശയമല്ലെന്നുമാണ് കാണുന്നത്. അങ്ങനെയാണെങ്കില്‍ പോലും, നിങ്ങളുടെ ഈ അതിരുകവിഞ്ഞ അഭിലാഷങ്ങള്‍ക്കും, അതുപോലെതന്നെ അനുഗ്രഹങ്ങള്‍ നേടാനുള്ള നിങ്ങളുടെ ആസക്തിയ്ക്കും അന്ത്യം കുറിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അതിക്രമങ്ങള്‍ നിരവധിയായതിനാലും നിങ്ങളുടെ മാത്സര്യം അനുദിനം വളരുന്നതിനാലും, ഇക്കാര്യങ്ങള്‍ക്ക് എങ്ങനെയാണ് ഭാവിയിലേക്കുള്ള നിങ്ങളുടെ സുന്ദരമായ രൂപരേഖകളോട് അനുയോജ്യമാകാന്‍ കഴിയുന്നത്? ഒന്നും നിന്നെ തിരികെപ്പിടിക്കാതെ തെറ്റില്‍ തന്നെ നിലനിന്ന് നിനക്കിഷ്ടമുള്ളത് പോലെ മുന്നോട്ടു പോകാന്‍ നീ ആഗ്രഹിക്കുകയും, അതേ സമയം തന്നെ നിന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെന്ന് നീ ആഗ്രഹിക്കുകയും ചെയ്യുകയാണെങ്കില്‍, എനിക്ക് നിന്നെ ഉദ്ബോധിപ്പിക്കാനുള്ളത് നീ മയക്കത്തില്‍ തുടരുകയും ഒരിക്കലും ഉണരാതിരിക്കുകയും ചെയ്യുക എന്നുള്ളതാണ്—കാരണം നിന്‍റേത് പൊള്ളയായ ഒരു സ്വപ്നമാണ്, കൂടാതെ നീതിമാനായ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍, അവന്‍ നിനക്കു വേണ്ടി ഒരു ഒഴിവാക്കല്‍ നടത്തുകയുമില്ല. നിനക്ക് നിന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകണെമെന്ന് മാത്രമാണ് ആഗ്രഹമെങ്കില്‍, ഒരിക്കലും സ്വപ്നം കാണാതിരിക്കുക; മറിച്ച്, എന്നേക്കും യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും അഭിമുഖീകരിക്കുക. ഇതാണ് നിനക്ക് രക്ഷ പ്രാപിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം. വ്യക്തമായി കാര്യങ്ങള്‍ പറയുകയാണെങ്കില്‍, ഈ മാര്‍ഗത്തിന്റെ നടപടികള്‍ എന്തെല്ലാമാണ്?

ഒന്നാമതായി, നിന്‍റെ എല്ലാ അതിക്രമങ്ങളും ഒന്ന് ശ്രദ്ധിക്കുക, നിന്‍റെ പെരുമാറ്റത്തിലും ചിന്തകളിലും സത്യത്തിന് അനുരൂപമല്ലാത്ത എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

ഇത് നിനക്ക് എളുപ്പം ചെയ്യാനാകുന്ന ഒരു കാര്യമാണ്, ബുദ്ധിയുള്ള എല്ലാ ആളുകള്‍ക്കും ഇത് ചെയ്യാനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും, അതിക്രമം എന്താണെന്നും സത്യം എന്താണെന്നും ഒരിക്കലും അറിയാത്തവര്‍ ഇതിന് അപവാദമാണ്, കാരണം അടിസ്ഥാനപരമായി അവര്‍ ബുദ്ധിശാലികളായ ആളുകളല്ല. ഞാന്‍ സംസാരിക്കുന്നത് ദൈവം അംഗീകരിച്ചവരും, സത്യസന്ധരും, ഭരണപരമായ ഉത്തരവുകളൊന്നും ഗുരുതരമായി ലംഘിക്കാത്തവരും, തങ്ങളുടെ സ്വന്തം അതിക്രമങ്ങള്‍ എളുപ്പം വിവേചിച്ചറിയാന്‍ കഴുയുന്നവരുമായ ആളുകളോടാണ്. ഇത് ഞാന്‍ നിങ്ങളില്‍ നിന്ന് ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് നിറവേറ്റാന്‍ എളുപ്പമുള്ളതുമായ ഒരു കാര്യമാണ്, എങ്കിലും അത് നിങ്ങളില്‍ നിന്ന് ഞാന്‍ ആവശ്യപ്പെടുന്നതായ ഒരേയൊരു കാര്യമല്ല. എന്തുതന്നെയായാലും, നിങ്ങള്‍ സ്വകാര്യമായി ഈ ആവശ്യത്തെ പരിഹസിച്ച് ചിരിക്കില്ലെന്നും, വിശേഷിച്ച് അതിനെ അവജ്ഞയോടെ കാണുകയോ ലാഘവത്തോടെ എടുക്കുകയോ ചെയ്യുകയില്ലെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. നീ അതിനെ ഗൗരവമായെടുക്കണം, അതിനെ അവഗണിച്ചുകളയരുത്.

രണ്ടാമതായി, നിങ്ങളുടെ ഓരോരുത്തരുടെയും അതിക്രമങ്ങള്‍ക്കും അനുസരണക്കേടുകള്‍ക്കും, നിങ്ങള്‍ അതിനു സമാന്തരമായ ഒരു സത്യത്തെയും അന്വേഷിക്കുകയും അതിനുശേഷം ഈ സത്യങ്ങള്‍ ആ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുകയും വേണം. അതിനു ശേഷം, നിന്‍റെ അതിക്രമപരമായ പ്രവൃത്തികളുടെയും അനുസരണക്കേടുള്ള ചിന്തകളുടെയും പ്രവൃത്തികളുടെയും സ്ഥാനത്ത് സത്യാനുഷ്ഠാനത്തെ പകരം വയ്ക്കുക.

മൂന്നാമതായി, നീ സത്യസന്ധതയുള്ള ഒരു വ്യക്തിയാകണം, എപ്പോഴും സാമര്‍ത്ഥ്യം കാട്ടുന്ന നിരന്തരമായി വഞ്ചിക്കുന്ന ഒരാളാകരുത്. (ഇവിടെ ഞാന്‍ നിങ്ങളോട് വീണ്ടും ആവശ്യപ്പെടുന്നത് സത്യസന്ധതയുള്ള ഒരു വ്യക്തിയാകാനാണ്.)

നിനക്ക് ഈ മൂന്ന് കാര്യങ്ങളും നിറവേറ്റാന്‍ കഴിയുകയാണെങ്കില്‍, നീ ഭാഗ്യശാലികളില്‍ ഒരാളാണ്—തന്‍റെ സ്വപ്നങ്ങള്‍ സഫലമാകുകയും സൗഭാഗ്യം കൈവരുകയും ചെയ്യുന്ന ഒരു വ്യക്തി. ഒരുപക്ഷേ നിങ്ങള്‍ ഈ മൂന്ന് അനാകര്‍ഷകങ്ങളായ ആവശ്യങ്ങളെ ഗൗരവമായെടുത്തേക്കും, അല്ലെങ്കില്‍ ഒരുപക്ഷേ നിങ്ങള്‍ അവയോട് നിരുത്തരവാദപരമായി പെരുമാറിയേക്കും. എന്തായിരുന്നാലും, എന്‍റെ ഉദ്ദേശ്യം നിങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റുകയും നിങ്ങളുടെ ആശയങ്ങള്‍ പ്രയോഗത്തിലാക്കുകയും ചെയ്യുക എന്നുള്ളതാണ്, അല്ലാതെ നിങ്ങളെ കളിയാക്കുകയോ അല്ലെങ്കില്‍ നിങ്ങളെ വിഡ്ഢിയാക്കുകയോ അല്ല.

എന്‍റെ ആവശ്യങ്ങള്‍ ലളിതമായിരിക്കാം, എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് ഒന്നും ഒന്നും രണ്ട് എന്നത് പോലെ അത്ര ലളിതമല്ല. നിങ്ങള്‍ ആകെ ചെയ്യുന്നത് ഇതിനെ കുറിച്ച് ലാഘവത്തോടെ സംസാരിക്കുകയോ അല്ലെങ്കില്‍ പൊള്ളയായതും ശബ്ദാഡംബരപൂര്‍ണ്ണവുമായ പ്രസ്താവനകള്‍ ഉദ്ദേശ്യശുദ്ധിയില്ലാതെ പറയുകയോ മാത്രമാണെങ്കില്‍, നിങ്ങളുടെ രൂപരേഖകളും നിങ്ങളുടെ അഭിലാഷങ്ങളും ശൂന്യമായ ഒരു താള്‍ മാത്രമായി എല്ലാക്കാലവും അവശേഷിക്കും. നിങ്ങളില്‍ ഇത്രയധികം വര്‍ഷങ്ങള്‍ കഷ്ടതകള്‍ സഹിക്കുകയും ഇത്ര കഠിനമായി പ്രയത്നിക്കുകയും ചെയ്തിട്ടും അതിന്‍റെ ഒരു ഫലവും കാണിക്കാനില്ലാത്തവരോട് എനിക്ക് ഒരു സഹതാപവും തോന്നുകയില്ല. മറിച്ച്, എന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാത്തവര്‍ക്ക് ഞാന്‍ നല്കുന്നത് ശിക്ഷയായിരിക്കും, പ്രതിഫലങ്ങളായിരിക്കില്ല, ഒട്ടും സഹതാപം കാട്ടുകയുമില്ല. ഇത്രയധികം വര്‍ഷങ്ങള്‍ ഒരു അനുഗാമിയായിരുന്ന്, എന്തുതന്നെയായാലും കഠിനമായി പ്രയത്നം ചെയ്തു എന്നും, സേവനം ചെയ്ത ഒരു വ്യക്തി എന്നുള്ള നിലയില്‍ ദൈവത്തിന്‍റെ ഭവനത്തില്‍ പ്രതിഫലം ലഭിക്കണമെന്നും നിങ്ങള്‍ സങ്കല്പിക്കുന്നുണ്ടാകാം. നിങ്ങളില്‍ ബഹുഭൂരിപക്ഷം പേരും ഈ വിധത്തിലാണ് ചിന്തിക്കുമെന്ന് ഞാന്‍ പറയും, കാരണം നിങ്ങള്‍ എപ്പോഴും അന്വേഷിച്ചത് എങ്ങനെ കാര്യങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം എന്നും തങ്ങളില്‍ നിന്ന് ആരും നേട്ടമെടുക്കരുതെന്നുമാണ്. അതിനാല്‍ എല്ലാ ഗൗരവത്തോടും കൂടി ഇപ്പോള്‍ ഞാന്‍ നിങ്ങളോട് പറയുന്നത് ഇതാണ്: നിന്‍റെ കഠിന പ്രയത്നം എത്ര ശ്രേഷ്ഠമാണെന്നോ, നിന്‍റെ യോഗ്യതകള്‍ എത്ര മതിപ്പുളവാക്കുന്നതെന്നോ, നീ എത്രത്തോളം എന്നോടു ചേര്‍ന്ന് എന്നെ അനുഗമിക്കുന്നു എന്നോ, നീ എത്ര പ്രശസ്തനാണെന്നോ അല്ലെങ്കില്‍ നിന്‍റെ മനോഭാവം നീ എത്ര മെച്ചപ്പെടുത്തി എന്നോ ഞാന്‍ കാര്യമാക്കുന്നില്ല; ഞാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നീ നിറവേറ്റാത്തിടത്തോളം നിനക്ക് ഒരിക്കലും എന്‍റെ പ്രശംസയ്ക്ക് പാത്രമാകാനാവില്ല. സാദ്ധ്യമാകുന്നിടത്തോളം വേഗത്തില്‍ നിങ്ങളുടെ എല്ലാ ആശയങ്ങളും കണക്കുകൂട്ടലുകളും എഴുതിത്തള്ളുകയും എന്‍റെ ആവശ്യങ്ങളെ ഗൗരവമായി പരിഗണിക്കാന്‍ തുടങ്ങുകയും ചെയ്യുക; അല്ലെന്നുവരികില്‍, എന്‍റെ വേലയ്ക്ക് അവസാനം കുറിയ്ക്കുന്നതിനായി എല്ലാവരെയും ഞാന്‍ ചാരമാക്കി മാറ്റുന്നതാണ്, കുറഞ്ഞ പക്ഷം വര്‍ഷങ്ങളായുള്ള എന്‍റെ വേലയും കഷ്ടം സഹിക്കലും ഒന്നുമല്ലാതാക്കി മാറ്റുന്നതാണ്, കാരണം എന്‍റെ ശത്രുക്കളെയും തിന്മയുടെ ദുര്‍ഗന്ധം വഹിക്കുന്നവരെയും സാത്താന്‍റെ സാന്നിദ്ധ്യമുള്ളവരെയും എന്‍റെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കാനോ അവരെ അടുത്ത യുഗത്തിലേക്ക് കൊണ്ടുപോകാനോ എനിക്കാവില്ല.

എനിക്ക് ഒരുപാട് പ്രത്യാശകളുണ്ട്. നന്നായി പെരുമാറാനും, സ്വന്തം കടമ വിശ്വസ്തതയോടെ നിറവേറ്റുവാനും, സത്യവും മനുഷ്യത്വവും കൈമുതലാക്കുവാനും നിങ്ങള്‍ക്കു കഴിയുമെന്നും, തങ്ങള്‍ക്കുള്ള എല്ലാക്കാര്യങ്ങളും, തങ്ങളുടെ ജീവന്‍ പോലും, ദൈവത്തിനു വേണ്ടി നല്കാന്‍ കഴിയുന്നവരാകാന്‍ ആകുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. ഈ പ്രത്യാശകളെല്ലാം മുളപൊട്ടിയിരിക്കുന്നത് നിങ്ങളുടെ അപര്യാപ്തതകളില്‍ നിന്നും നിങ്ങളുടെ ദുഷിക്കലില്‍ നിന്നും അനുസരണക്കേടില്‍ നിന്നുമാണ്. നിങ്ങളുമായി ഞാന്‍ നടത്തിയിട്ടുള്ള സംഭാഷണങ്ങളില്‍ ഒന്നുപോലും നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നില്ല എങ്കില്‍, എനിക്കിനി ചെയ്യാനാവുന്ന ഒരേയൊരു കാര്യം ഒന്നും പറയാതിരിക്കുക എന്നതാണ്. എന്നിരുന്നാലും, അതിന്‍റെ ഫലങ്ങള്‍ എന്തായിരിക്കുമെന്ന് നിങ്ങള്‍ മനസ്സിലാക്കുക. ഞാന്‍ ഒരിക്കലും വിശ്രമിക്കുന്നില്ല, അതിനാല്‍ ഞാന്‍ സംസാരിക്കുന്നില്ല എങ്കില്‍, ജനങ്ങള്‍ക്ക് കാണുന്നതിനുള്ള എന്തെങ്കിലും ഞാന്‍ ചെയ്യും. എനിക്ക് ആരുടെയെങ്കിലും നാക്ക് അഴുക്കിക്കളയാം, അല്ലെങ്കില്‍ ആരെയെങ്കിലും അംഗവിഹീനരായി മരിക്കാന്‍ ഇടയാക്കാം, അല്ലെങ്കില്‍ ആളുകള്‍ക്ക് നാഡിത്തകരാറ് വരുത്തി പലവിധത്തില്‍ അവരെ കാഴ്ചയില്‍ ബീഭത്സരാക്കാം. അതുപോലെതന്നെ, എനിക്ക് ആളുകളെക്കൊണ്ട്‌ അവര്‍ക്കായി ഞാന്‍ പ്രത്യേകമായി ഒരുക്കിവച്ചിരിക്കുന്ന യാതനകള്‍ സഹിക്കാന്‍ ഇടയാക്കാനാവും. ഈ വിധത്തില്‍ എനിക്ക് വളരെ ആഹ്ലാദവും, വളരെ സന്തോഷവും, വലിയ ആനന്ദവും തോന്നാം. “നന്മയ്ക്കു നന്മയാല്‍ പ്രതിഫലം നല്കുന്നു, തിന്മയ്ക്കു തിന്മയാലും” എന്നാണ് എപ്പോഴും പറയുന്നത്, എങ്കില്‍ പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ ആയിക്കൂട? നീ എന്നെ എതിര്‍ക്കാന്‍ ആഗ്രഹിക്കുകയും, എന്നെക്കുറിച്ച് ചില ന്യായവിധികള്‍ നടത്തുകയും ചെയ്യുകയാണെങ്കില്‍, ഞാന്‍ നിന്‍റെ വായ അഴുക്കിക്കളയുകയും, അതെന്നെ അനന്തമായ ആഹ്ലാദത്തിലാക്കുകയും ചെയ്യുന്നതാണ്. ഇതിനു കാരണം ആത്യന്തികമായി, നീ ചെയ്തത് സത്യമല്ല, അതിന് ജീവിതവുമായി ഒരു ബന്ധവുമില്ല, അതേസമയം ഞാന്‍ ചെയ്യുന്ന ഏത് കാര്യവും സത്യമാണ്; എന്‍റെ എല്ലാ നടപടികളും എന്‍റെ വേലയുടെ തത്വങ്ങളെയും ഞാന്‍ പുറത്തിറക്കുന്ന ഭരണപരമായ ഉത്തരവുകളെയും സംബന്ധിച്ചിടത്തോളം പ്രസക്തമാണ്‌. ആയതിനാല്‍, ചില സദ്ഗുണങ്ങള്‍ സമ്പാദിക്കാനും, ഇത്രമാത്രം തിന്മ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കാനും, നിങ്ങളുടെ ഒഴിവ് സമയത്ത് എന്‍റെ ആവശ്യങ്ങള്‍ക്ക് ശ്രദ്ധകൊടുക്കാനും നിങ്ങളെ ഓരോരുത്തരെയും ഞാന്‍ ഉദ്ബോധിപ്പിക്കുന്നു. അപ്പോള്‍ എനിക്ക് ആനന്ദപൂര്‍ണ്ണത തോന്നും. ജഡത്തില്‍ നിങ്ങള്‍ ചെലുത്തുന്ന പ്രയത്നത്തിന്‍റെ ആയിരത്തിലൊന്നെങ്കിലും സത്യത്തിനായി നിങ്ങള്‍ സംഭാവന ചെയ്യുകയാണെങ്കില്‍, നീ അടിക്കടി അതിക്രമങ്ങള്‍ നടത്തുകയും വായ അഴുക്കിക്കളയുകയും ചെയ്യില്ല എന്നു ഞാന്‍ പറയും. ഇത് വ്യക്തമല്ലേ?

നിങ്ങള്‍ എത്രയധികം അതിക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ, ഒരു നല്ല ലക്ഷ്യസ്ഥാനം കൈവരിക്കുന്നതിന് നിനക്കുള്ള അവസരങ്ങള്‍ അത്രയും കുറവായിരിക്കും. നേരേമറിച്ച് പറയുകയാണെങ്കില്‍, നീ എത്ര കുറവ് അതിക്രമം പ്രവര്‍ത്തിക്കുന്നുവോ, അത്രയും മെച്ചപ്പെട്ടതായിരിക്കും ദൈവത്താല്‍ പുകഴ്ത്തപ്പെടാന്‍ നിനക്കുള്ള സാദ്ധ്യതകള്‍. നിന്‍റെ അതിക്രമങ്ങള്‍ നിന്നോട് ക്ഷമിക്കുന്നത് എനിക്ക് അസാദ്ധ്യമാകുന്ന തലത്തോളം വര്‍ദ്ധിക്കുകയാണങ്കില്‍, ക്ഷമിക്കപ്പെടാനുള്ള നിന്‍റെ സാദ്ധ്യതകള്‍ നീ നിശ്ശേഷം ഇല്ലാതാക്കിയിരിക്കുകയാവും. ആയതിനാല്‍, നിന്‍റെ ലക്ഷ്യസ്ഥാനം മുകളിലായിരിക്കില്ല, മറിച്ച് താഴെയായിരിക്കും. നീ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, ധൈര്യമായിരിക്കുകയും തെറ്റ് ചെയ്യുകയും ചെയ്ത് നിനക്കെന്താണ് സംഭവിക്കുക എന്ന് കാണുകയും ചെയ്യുക. നീ സത്യം പ്രാവര്‍ത്തികമാക്കുന്ന ആത്മാര്‍ത്ഥതയുള്ള ഒരു വ്യക്തിയാണെങ്കില്‍, നിന്‍റെ അതിക്രമങ്ങള്‍ ക്ഷമിക്കപ്പെടുന്നതിന് നിനക്ക് തീര്‍ച്ചയായും ഒരു അവസരമുണ്ടായിരിക്കുന്നതും, നീ അനുസരണക്കേട് കാട്ടുന്നതിന്‍റെ ആവൃത്തി കുറയുന്നതുമാണ്. നീ സത്യം ശീലിക്കാന്‍ തയ്യാറല്ലാത്ത ഒരു വ്യക്തിയാണെങ്കില്‍, ദൈവത്തിനു മുന്നിലുള്ള നിന്‍റെ അതിക്രമങ്ങള്‍ എണ്ണത്തില്‍ തീര്‍ച്ചയായും വര്‍ദ്ധിക്കുന്നതും, നീ പരമാവധി പരിധിയില്‍ എത്തുന്നത് വരെ കൂടുതല്‍ അടിക്കടിയായി അനുസരണക്കേട് കാട്ടുന്നതുമാണ്, അപ്പോഴേക്കും നിന്‍റെ മൊത്തം നാശത്തിന്‍റെ സമയം ആകുന്നതുമാണ്. ഇത് ആനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിന്‍റെ പ്രസന്നമായ സ്വപ്നം വീണുടയുന്ന സമയമായിരിക്കും. നിന്‍റെ അതിക്രമങ്ങള്‍ പക്വതയില്ലാത്ത അല്ലെങ്കില്‍ വിഡ്ഢിയായ ഒരു വ്യക്തിയുടെ വെറും തെറ്റുകളായി മാത്രം കാണാതിരിക്കുക; സ്വഭാവദാര്‍ഡ്യത്തിന്‍റെ കുറവു കാരണം നിനക്ക് സത്യം ശീലിക്കുന്നത് അസാദ്ധ്യമാണ് എന്ന ഒഴികഴിവ് ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, നീ പ്രവര്‍ത്തിച്ച അതിക്രമങ്ങള്‍ വിവരദോഷിയായ ആരോ ചെയ്ത പ്രവൃത്തികളായി മാത്രം കണക്കാക്കാതിരിക്കുക. നീ നിന്നോടു തന്നെ ക്ഷമിക്കുകയും നിന്നെ ഉദാരതയോടെ പരിഗണിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണെങ്കില്‍, നീ ഒരിക്കലും സത്യം വീണ്ടെടുക്കാത്ത ഒരു ഭീരുവാണെന്നും, നിന്‍റെ അതിക്രമങ്ങള്‍ നിന്നെ ഒരിക്കലും ഒഴിഞ്ഞുപോകില്ലെന്നും ഞാന്‍ പറയും; അവ സത്യത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നെ എന്നേക്കും അകറ്റി നിര്‍ത്തുകയും എല്ലാക്കാലത്തേക്കും സാത്താന്‍റെ ഒരു വിശ്വസ്ത സഹചാരിയായി തുടരാന്‍ നിന്നെ ഇടയാക്കുകയും ചെയ്യും. ഇപ്പോഴും നിന്നോടുള്ള എന്‍റെ ഉപദേശം ഇതാണ്: നിന്‍റെ ഒളിഞ്ഞിരിക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ട് നിന്‍റെ ലക്ഷ്യസ്ഥാനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക; അതിക്രമങ്ങളെ ഗൗരവമായി എടുക്കുകയും, നിന്‍റെ ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ആശങ്ക മൂലം അവയൊന്നും അവഗണിക്കാതിരിക്കുകയും ചെയ്യുക.

മുമ്പത്തേത്: മൂന്ന് അനുശാസനങ്ങൾ

അടുത്തത്: ദൈവത്തിന്റെ പ്രകൃതം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക