ഏഴ് ഇടിമുഴക്ക ധ്വനികൾ—രാജ്യസുവിശേഷം പ്രപഞ്ചമാകെ വ്യപിക്കുമെന്നുള്ള പ്രവചനം

ഞാൻ എന്‍റെ പ്രവര്‍ത്തനം വിജാതീയരുടെ ഇടയിൽ വ്യാപിപ്പിക്കുന്നു. എന്‍റെ മഹത്വം പ്രപഞ്ചത്തിലുടനീളം മിന്നിത്തിളങ്ങുന്നു; എന്‍റെ ഹിതം എല്ലാത്തരം ആളുകൾക്കുള്ളിൽ നടപ്പാക്കപ്പെടുന്നു—സകലത്തെയും എന്‍റെ കൈകള്‍ നയിക്കുന്നു, ഞാന്‍ ഏല്‍പ്പിച്ച ജോലികൾ ക്രമീകരിക്കുന്നു. ഈ ഘട്ടം മുതൽ, എല്ലാ മനുഷ്യരെയും മറ്റൊരു ലോകത്തിലേക്ക് ആനയിച്ചുകൊണ്ട് ഞാൻ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഞാൻ എന്‍റെ “സ്വന്തം നാട്ടിലേക്ക്” മടങ്ങിയെത്തിയപ്പോൾ, മനുഷ്യൻ എന്നെ കൂടുതൽ ആഴത്തിൽ അറിയുവാന്‍ ഇടയാകുന്നതിനായി എന്‍റെ യഥാർത്ഥ പദ്ധതിയിലെ മറ്റൊരു ഭാഗം ഞാൻ ആരംഭിച്ചു. ഞാൻ പ്രപഞ്ചത്തെ അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ കണക്കിലെടുക്കുകയും ഇത് എന്‍റെ ജോലി ചെയ്യാന്‍ ഉചിതമായ സമയമാണെന്ന് കാണുകയും[a] ചെയ്യുന്നു. അങ്ങനെ ഞാൻ തിരക്കിട്ട് മനുഷ്യന്‍റെമേൽ എന്‍റെ പുതിയ പ്രവര്‍ത്തനം നടപ്പാക്കുന്നു. എന്തൊക്കെയായാലും ഇതൊരു പുതിയ യുഗമാണ്. കൂടുതൽ പുതിയ ആളുകളെ പുതിയ യുഗത്തിലേക്ക് കൊണ്ടുപോകുന്നതിനും ഞാൻ ഇല്ലാതാക്കുന്നവരില്‍ കൂടുതല്‍ പേരെയും തള്ളിക്കളയാനും ഞാൻ പുതിയ കർമപദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നു. വലിയ ചുവന്ന മഹാസർപ്പത്തിന്‍റെ രാജ്യത്ത്, മനുഷ്യർക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രവർത്തനഘട്ടം ഞാൻ നടപ്പാക്കിയിരിക്കുന്നു. അതവരെ കാറ്റിൽ ഉലയ്ക്കാണ്‍ കാരണമായി; അതിനുശേഷം, അനേകര്‍ ആ കാറ്റിനൊപ്പം നിശബ്ദമായി പാറിപ്പോകുന്നു. തീർച്ചയായും, ഇതാണ് ഞാൻ വൃത്തിയാക്കാന്‍ പോകുന്ന “മെതിക്കളം”, ഇതാണ് ഞാൻ തീവ്രമായി അഭിലഷിക്കുന്നത്, ഇതാണ് എന്‍റെ പദ്ധതിയും. ഞാൻ പ്രവൃത്തിയിൽ ഏര്‍പ്പെട്ടിരിക്കുന്ന നേരം അനേകം ദുഷ്ടന്മാർ അകത്തു നുഴഞ്ഞ് കടന്നിരിക്കുന്നു, എന്നാൽ അവരെ ഓടിക്കാൻ ഞാൻ തിടുക്കപ്പെടുന്നില്ല, പകരം, തക്കസമയത്ത് ഞാൻ അവരെ ചിതറിക്കു൦. അതിനുശേഷമേ ഞാൻ ജീവന്‍റെ നീരുറവയായി മാറുകയുള്ളൂ; അപ്പോൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നവർക്ക് അത്തിവൃക്ഷത്തിന്‍റെ ഫലവും ലില്ലിപ്പൂവിന്‍റെ സുഗന്ധവും എന്നിൽനിന്ന് സ്വീകരിക്കാൻ അനുവാദം ലഭിക്കും. സാത്താൻ താത്കാലികമായി വസിക്കുന്ന ദേശത്ത്, പൊടിപടലങ്ങളുടെ ദേശത്ത്, ശുദ്ധമായ സ്വർണ്ണo അവശേഷിക്കുന്നില്ല, മണൽ മാത്രമേയുള്ളൂ. അതിനാൽ, ഈ സാഹചര്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ഞാൻ എന്‍റെ അത്തരമൊരു പ്രവർത്തനഘട്ടം ചെയ്തുതീർക്കുന്നു. ഞാൻ നേടുന്നത് പരിശുദ്ധമായ, സ്ഫുടം ചെയ്ത സ്വർണ്ണമാണ്, മണലല്ല എന്ന് നിങ്ങൾ അറിയണം. എന്‍റെ ഭവനത്തിൽ ദുഷ്ടന്മാർക്ക് എങ്ങനെ തുടരാനാകും? എന്‍റെ പറുദീസയിൽ കുറുക്കന്മാരെ പരാന്നഭോജികളാക്കാൻ എനിക്ക് എങ്ങനെ അനുവദിക്കാനാകും? ഇവയെ അകറ്റാൻ സങ്കൽപ്പിക്കാനാവുന്ന എല്ലാ രീതികളും ഞാൻ പ്രയോഗിക്കുന്നു. എന്‍റെ ഹിതം വെളിപ്പെടുത്തപ്പെടുന്നതിന് മുമ്പ്, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആർക്കും അറിയില്ല. ഈ അവസരം ഉപയോഗിച്ച് ഞാൻ ആ ദുഷ്ടന്മാരെ ഓടിക്കുന്നു, അവർ എന്‍റെ അരികത്തുനിന്ന് മാറിപ്പോകാന്‍ നിർബന്ധിതരാകുന്നു. ഇതാണ് ഞാന്‍ ദുഷ്ടരോട് ചെയ്യുന്നത്. പക്ഷേ അവർക്ക് എന്നെ സേവിക്കാൻ ഒരു ദിവസം ഇനിയും ഉണ്ടാകും. അനുഗ്രഹങ്ങൾ കിട്ടാനുള്ള മനുഷ്യന്‍റെ മോഹം അങ്ങേയറ്റം തീവ്രമാണ്; അതുകൊണ്ടു ഞാൻ തിരിഞ്ഞുനിന്ന് പുറജാതികള്‍ക്ക് എന്‍റെ മഹത്വപൂര്‍ണ്ണമായ മുഖം കാണിക്കുന്നു. അങ്ങനെ, ഞാൻ പറയേണ്ടുന്ന വാക്കുകൾ പറയുന്നതിലും മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം നല്‍കുന്നതിലും തുടരുമ്പോൾ മനുഷ്യർക്കെല്ലാം സ്വന്തം ലോകത്ത് ജീവിച്ചുകൊണ്ട് സ്വയമായി തീര്‍പ്പുകള്‍ കല്‍പ്പിക്കാൻ കഴിയേണ്ടതിനാണ് ഇത്. മനുഷ്യരിൽ സുബോധം ഉണ്ടാകുമ്പോഴേക്കും ഞാൻ എന്‍റെ പ്രവർത്തനം വ്യാപിപ്പിച്ചു ദീർഘകാലം കഴിഞ്ഞിരിക്കും. അപ്പോൾ ഞാൻ മനുഷ്യരോടു എന്‍റെ ഹിതം വെളിപ്പെടുത്തുകയും മനുഷ്യരിലുള്ള എന്‍റെ പ്രവർത്തനത്തിന്‍റെ രണ്ടാം ഭാഗം തുടങ്ങുകയും എന്നെ അടുത്തു പിൻപറ്റിക്കൊണ്ട് എന്‍റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ഞാൻ ചെയ്യേണ്ട പ്രവർത്തി എന്നോടപ്പം കഴിവിന്‍റെ പരമാവധി ചെയ്യുന്നതിനും അവരെ അനുവദിക്കുകയും ചെയ്യും.

എന്‍റെ മഹത്വം കാണാൻ സാധിക്കുമെന്ന് ആർക്കും വിശ്വാസമില്ല, ഞാൻ അവരെ നിർബന്ധിക്കുന്നുമില്ല. മറിച്ച് ഞാന്‍ എന്‍റെ മഹത്വം മനുഷ്യരാശിയുടെ ഇടയിൽനിന്ന് മാറ്റി മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുകയാണ്. മനുഷ്യർ‌ വീണ്ടും പശ്ചാത്തപിക്കുമ്പോള്‍‌, ഞാൻ‌ എന്‍റെ മഹത്വം തിരികെ കൊണ്ടുവന്ന് വിശ്വാസികളിൽ‌ കൂടുതൽ‌ പേരെ കാണിക്കും. ഈ തത്ത്വം അനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. എന്തെന്നാല്‍, എന്‍റെ മഹത്വം കാനാൻദേശം വിട്ടുപോകുന്ന ഒരു കാലമുണ്ട്; എന്‍റെ മഹത്വം തിരഞ്ഞെടുക്കപ്പെട്ടവരെ വിട്ടുപോകുന്ന ഒരു കാലവുമുണ്ട്. മാത്രമല്ല, ഭൂമി മങ്ങി അന്ധകാരത്തിൽ ആണ്ടുപോകുന്ന അളവോളം എന്‍റെ മഹത്വം അതിനെ വിട്ടുപോകുന്ന ഒരു കാലവുമുണ്ട്. കാനാൻ ദേശം പോലും സൂര്യപ്രകാശം കാണുകയില്ല; എല്ലാ മനുഷ്യർക്കും വിശ്വാസം നഷ്ടപ്പെടും, പക്ഷേ കാനാൻ ദേശത്തിന്‍റെ സുഗന്ധം ഉപേക്ഷിക്കാൻ ആർക്കും കഴിയില്ല. ഞാന്‍ പുതിയ സ്വര്‍ഗത്തിലേക്കും ഭൂമിയിലേക്കും പ്രവേശിക്കുമ്പോഴാണ് എന്‍റെ മഹത്വത്തിന്‍റെ മറ്റേ അംശം ആദ്യമായി കാനാന്‍ ദേശത്ത് വെളിപ്പെടുത്തുകയും വെളിച്ചത്തിന്‍റെ തിളക്കം രാത്രിയുടെ കൊടിയ അന്ധകാരത്തിൽ മുങ്ങിക്കിടക്കുന്ന മുഴു ഭൂമിയെയും വെളിച്ചത്തിലേക്ക് വരാൻ അനുവദിക്കുന്നതിന് കാരണമാക്കുകയും ചെയ്യുന്നത്. ഭൂമിയിലെ സകല മനുഷ്യരും ഈ വെളിച്ചത്തില്‍നിന്നും ശക്തി ആര്‍ജിച്ച് മഹത്വം വര്‍ധിച്ച് അത് എല്ലാ ജനതകൾക്കു മുന്‍പിലും പുതിയതായി കാണാൻ ഇടയാകട്ടെ. ഞാൻ പണ്ടേ മനുഷ്യലോകത്ത് വന്നിട്ടുണ്ടെന്നും വളരെ മുമ്പുതന്നെ ഇസ്രായേലിൽനിന്ന് പൗരസ്ത്യദേശങ്ങളിലേക്ക് എന്‍റെ മഹത്വം കൊണ്ടുവന്നിട്ടുണ്ടെന്നും മനുഷ്യവംശം മനസ്സിലാക്കട്ടെ; എന്തെന്നാല്‍ എന്‍റെ മഹത്വം കിഴക്കുനിന്നു വിളങ്ങുന്നു, അത് അവിടേക്കു കൊണ്ടുവന്ന കൃപായുഗം മുതല്‍ ഇന്നുവരെ. എന്നാൽ ഇസ്രായേലിൽ നിന്നാണ് ഞാൻ പുറപ്പെട്ടത്; അവിടെ നിന്നും കിഴക്കെത്തി. കിഴക്കിന്‍റെ വെളിച്ചം ക്രമേണ വെളുത്തതായിത്തീരുമ്പോൾ മാത്രമേ ഭൂമിയിലുടനീളമുള്ള ഇരുട്ട് വെളിച്ചമായി മാറാൻ തുടങ്ങുകയുള്ളൂ, അപ്പോൾ മാത്രമേ ഞാൻ ഇസ്രായേലിൽ നിന്ന് വളരെ മുന്‍പേ പോയിക്കഴിഞ്ഞെന്നും കിഴക്ക് പുതിയതായി എണീറ്റെന്നും മനുഷ്യൻ കണ്ടെത്തുകയുള്ളൂ. ഒരിക്കൽ ഇസ്രായേലില്‍ വന്നിറങ്ങുകയും പിന്നീട് അവിടം വിട്ടുപോകുകയും ചെയ്ത എനിക്ക് വീണ്ടും ഇസ്രാലില്‍ പിറക്കാൻ കഴിയില്ല. കാരണം എന്‍റെ പ്രവൃത്തി പ്രപഞ്ചത്തെ മുഴുവൻ നയിക്കുന്നു. അതിലുപരി, ഇടിമിന്നൽ കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണല്ലോ വിളങ്ങുന്നത്. ഇക്കാരണത്താലാണ് ഞാൻ കിഴക്ക് ഇറങ്ങി കിഴക്കൻ ജനതയുടെ ഇടയിലേക്ക് കാനാന്‍ദേശത്തെ കൊണ്ടുവന്നത്. ഭൂമിയിലെല്ലായിടത്തുനിന്നും ജനങ്ങളെ കാനാൻ ദേശത്തേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കാന കാനാൻദേശത്ത് ഞാൻ തുടർന്നും അരുളപ്പാടുകള്‍ നടത്തുന്നു. ഈ സമയത്ത്, കാനാൻ ദേശത്ത് ഒഴികെ, മുഴു ഭൂമിയിൽ എവിടെയും വെളിച്ചമില്ല. എല്ലാ മനുഷ്യരും പട്ടിണിയാലും തണുപ്പിനാലും അപായപ്പെട്ടേക്കാവുന്ന അവസ്ഥയിലാണ്. ഞാൻ എന്‍റെ മഹത്വം ഇസ്രായേലിനു നൽകി, പിന്നീട് അത് എടുത്തുമാറ്റി. അതിനുശേഷം ഞാൻ ഇസ്രായേല്യരെയും മുഴു മനുഷ്യരാശിയെയും കിഴക്കോട്ടു കൊണ്ടുവന്നു. ഞാൻ എല്ലാവരെയും വെളിച്ചത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. അവര്‍ അതുമായി പുനരൈക്യപ്പെടാനും അതുമായുള്ള ബന്ധത്തിൽ ആയിരിക്കാനും ഇനിമേൽ അതിനായി തിരയാതിരിക്കാനും വേണ്ടിയാണ് അങ്ങനെ ചെയ്തത്. തിരയുന്ന എല്ലാവരെയും വീണ്ടും വെളിച്ചം കാണുവാനും ഇസ്രായേലിൽ എനിക്ക് ഉണ്ടായിരുന്ന മഹത്വം ദർശിക്കുവാനും ഞാൻ അനുവദിക്കും. വളരെ മുമ്പേ ഞാൻ വെൺമേഘത്തിലേറി മനുഷ്യവർഗത്തിനിടയിലേക്ക് ഇറങ്ങിവന്നതായി കാണാന്‍ ഞാൻ അവരെ അനുവദിക്കും. എണ്ണമറ്റ വെള്ളിമേഘങ്ങൾ, സമൃദ്ധമായ പഴക്കുലകൾ, അതിലുപരി ഇസ്രായേലിന്‍റെ ദൈവമായ യഹോവയെ, കാണുവാന്‍ ഞാൻ അവരെ അനുവദിക്കും. യഹൂദന്മാരുടെ യജമാനനെ, അവര്‍ കാണാന്‍ അതിയായി ആഗ്രഹിച്ച മിശിഹായെ, യുഗയുഗാന്തരങ്ങളായി രാജാക്കന്മാര്‍ പീഡിപ്പിച്ച എന്‍റെ പൂർണ്ണരൂപത്തെ കാണാന്‍ ഞാന്‍ അവരെ അനുവദിക്കും. ഞാൻ പ്രപഞ്ചത്തില്‍ മുഴുവൻ പ്രവർത്തിക്കും, മഹത്തരമായ വേല ചെയ്യും. അതുവഴി എന്‍റെ മഹത്വവും എന്‍റെ സകല പ്രവൃത്തികളും അന്ത്യനാളുകളിൽ മനുഷ്യന് വെളിപ്പെടും. എനിക്കായി അനേകം സംവത്സരങ്ങള്‍ കാത്തിരുന്നവരെ, ഒരു വെൺമേഘത്തിലേറി ഞാന്‍ വരണമെന്ന് ആശിച്ചവരെ, ഞാൻ വീണ്ടും പ്രത്യക്ഷപ്പെടണമെന്ന് ആഗ്രഹിച്ച ഇസ്രായേലിനെ, എന്നെ പീഡിപ്പിക്കുന്ന സകല മനുഷ്യരെയും, എന്‍റെ മഹത്വമാര്‍ന്ന മുഖം അതിന്‍റെ പൂർണതയിൽ കാണിക്കും. അതുമൂലം ഞാൻ പണ്ടേ എന്‍റെ മഹത്വം കിഴക്കോട്ട് കൊണ്ടുവന്നിരിക്കുന്നു എന്നും അതു മേലാൽ യഹൂദ്യയിൽ ഇല്ലെന്നും എല്ലാവരും അറിയാനിടയാകും; എന്തെന്നാല്‍ അവസാന നാളുകൾ ഇതിനകം എത്തിക്കഴിഞ്ഞിരിക്കുന്നു!

പ്രപഞ്ചത്തിലുടനീളം ഞാൻ എന്‍റെ പ്രവൃത്തി ചെയ്യുന്നു. കിഴക്ക് ഇടിമിന്നൽ നിരന്തരമായി പുറപ്പെടുന്നു, അത് എല്ലാ ജനതകളെയും രാഷ്ട്രങ്ങളെയും വിഭാഗങ്ങളെയും ഇളക്കിമറിക്കുന്നു. എന്‍റെ ശബ്ദമാണ് എല്ലാവരെയും വർത്തമാനകാലത്തിലേക്ക് നയിച്ചിരിക്കുന്നത്. എന്‍റെ ശബ്ദം എല്ലാ ജനങ്ങളെയും ജയിച്ചടക്കാനും അവർ ഈ പ്രവാഹത്തിൽ വീണ് എന്‍റെ മുന്നിൽ സ്വയം സമർപ്പിക്കാനും ഞാൻ ഇടയാക്കും. കാരണം, പണ്ടേ ഞാൻ എന്‍റെ മഹത്വം മുഴുഭൂമിയിൽനിന്നും വീണ്ടെടുക്കുകയും അതു കിഴക്കുനിന്ന് പുതിയതായി ചൊരിയുകയും ചെയ്തു. എന്‍റെ മഹത്വം കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്‍റെ തിരിച്ചുവരവിനായി ആരാണ് ആകാംക്ഷയോടെ കാത്തിരിക്കാത്തത്? എന്‍റെ പുനര്‍പ്രത്യക്ഷതയ്ക്കായി ആരാണ് ദാഹിക്കാത്തത്? എന്‍റെ മനോഹാരിതയ്‌ക്കായി ആരാണ് അദമ്യമായി ആഗ്രഹിക്കാത്തത്? ആരാണ് വെളിച്ചത്തിലേക്ക് വരാത്തത്? കാനാനിലെ സമൃദ്ധി ആരാണ് ആഗ്രഹിക്കാത്തത്? വീണ്ടെടുപ്പുകാരന്‍റെ മടങ്ങിവരവിനായി ആരാണ് ആഗ്രഹിക്കാത്തത്? ആരാണ് മഹാസർവ്വശക്തനെ ആരാധിക്കാത്തത്? എന്‍റെ ശബ്ദം ഭൂമിയിലാകെ വ്യാപിക്കും, ഞാൻ തിരഞ്ഞെടുത്ത ജനത്തെ അഭിമുഖീകരിച്ച് അവരോട് വളരേയേറെ സംസാരിക്കാൻ ആഗ്രഹിക്കുന്നു. പർവതങ്ങളെയും നദികളെയും ഇളക്കിമറിക്കുന്ന അതിശക്തമായ ഇടിമുഴക്കം പോലെ, ഞാൻ എന്‍റെ വചനങ്ങള്‍ സര്‍വപ്രപഞ്ചത്തോടും മനുഷ്യവര്‍ഗത്തോടും അരുളിച്ചെയ്യുന്നു. അതിനാൽ എന്‍റെ മൊഴികൾ മനുഷ്യനു നിധിയായിത്തീർന്നിരിക്കുന്നു, എല്ലാവരും എന്‍റെ വാക്കുകളെ നെഞ്ചോടു ചേര്‍ക്കുന്നു. കിഴക്കുനിന്ന് പടിഞ്ഞാറുവരെ ഇടിമിന്നൽ വ്യാപിക്കുന്നു. മനുഷ്യന് ഒട്ടും ഉപേക്ഷിക്കാന്‍ തോന്നാത്തതായിത്തീരുന്നു എന്‍റെ വാക്കുകൾ. അതേസമയം അവയെ മനസ്സിലാക്കാൻ അവര്‍ക്ക് കഴിയുന്നുമില്ല. എങ്കിലും അവയിൽ അവര്‍ ഏറെ സന്തോഷിക്കുന്നു. ഒരു നവജാത ശിശുവിനെപ്പോലെ, എല്ലാ മനുഷ്യരും സന്തോഷത്തോടെ എന്‍റെ വരവിനെ ആഘോഷിക്കുന്നു. എന്‍റെ ശബ്ദത്താൽ ഞാൻ എല്ലാവരെയും എന്‍റെ മുമ്പിൽ കൊണ്ടുവരും. അപ്പോൾമുതൽ ഞാൻ ഔപചാരികമായി മനുഷ്യവര്‍ഗത്തിലേക്ക് പ്രവേശിക്കും; എന്നെ ആരാധിക്കാൻ അവര്‍ വരുന്നതിനായി. ഞാൻ പ്രസരിപ്പിക്കുന്ന മഹത്വവും എന്‍റെ വായിൽനിന്നുള്ള വചനവും ഉപയോഗിച്ച്, എല്ലാ മനുഷ്യരും എന്‍റെ മുൻപിൽ വന്ന്, മിന്നൽ കിഴക്ക് നിന്ന് അടിക്കുന്നതും ഞാന്‍ കിഴക്കിന്‍റെ “ഒലിവ് മലയിലേക്ക്” ഇറങ്ങിയിരിക്കുന്നതും കാണും. യഹൂദന്മാരുടെ പുത്രനായിട്ടല്ല, കിഴക്കിന്‍റെ മിന്നലായിട്ടാണ് ഞാൻ ഇതിനകം അനേകനാള്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്നുന്നുവെന്ന് അവർ കാണും. എന്തുകൊണ്ടെന്നാല്‍, ഞാൻ പണ്ടേ ഉയിർത്തെഴുന്നേറ്റ് മനുഷ്യവർഗത്തിന്‍റെ മധ്യത്തില്‍നിന്നു പുറപ്പെട്ട് മനുഷ്യരുടെ ഇടയിൽ മഹത്വത്തോടെ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞാൻ മുമ്പ് എണ്ണമറ്റ യുഗങ്ങളായി ആരാധിക്കപ്പെട്ടിരുന്നവനാണ്; ഇസ്രായേല്യർ ഇതിനു മുമ്പ് എണ്ണമറ്റ യുഗങ്ങളായി ഉപേക്ഷിച്ചിരിക്കുന്ന ശിശുവും ഞാനാണ്. മാത്രമല്ല ഈ യുഗത്തിലെ സര്‍വമഹത്വമാർന്ന, സർവ്വശക്തനായ ദൈവം ഞാനാണ്! സര്‍വരും എന്‍റെ സിംഹാസനത്തിനു മുമ്പിൽ വന്ന് എന്‍റെ മഹത്വമേറിയ മുഖം കാണുകയും എന്‍റെ ശബ്ദം കേൾക്കുകയും എന്‍റെ പ്രവൃത്തികളെ ഉറ്റുനോക്കുകയും ചെയ്യട്ടെ. ഇതാണ് എന്‍റെ പരിപൂര്‍ണ്ണ ഹിതം, ഇതാണ് എന്‍റെ പദ്ധതിയുടെ അവസാനവും പാരമ്യവും. ഇത് എന്‍റെ കാര്യനിര്‍വഹണത്തിന്‍റെ ഉദ്ദേശ്യവുമാണ്. എല്ലാ ജനതകളും എന്നെ ആരാധിക്കട്ടെ. ഓരോ നാവും എന്നെ അംഗീകരിക്കട്ടെ, ഓരോ മനുഷ്യനും എന്നിൽ വിശ്വാസം അര്‍പ്പിക്കട്ടെ, സർവമനുഷ്യരും എനിക്കു കീഴ്പെടട്ടെ!.

അടിക്കുറിപ്പുകൾ:

a. “കാണുക” എന്ന പദപ്രയോഗം മൂലപാഠത്തിൽ ഇല്ല.

മുമ്പത്തേത്: ദൈവത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് നീ സത്യത്തിനുവേണ്ടി ജീവിക്കണം

അടുത്തത്: ജഡാവതാരമെടുത്ത ദൈവവും ദൈവം ഉപയോഗിക്കുന്നവരും തമ്മിലുള്ള കാതലായ വ്യത്യാസം

അനുബന്ധ ഉള്ളടക്കം

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക