തിരഞ്ഞെടുക്കപ്പെട്ട ദൈവജനത ദൈവരാജ്യയുഗത്തിൽ അനുസരിക്കേണ്ട പത്ത് ഭരണപരമായ ഉത്തരവുകൾ

1. മനുഷ്യന്‍ സ്വയം മഹത്ത്വപ്പെടുത്തുകയോ ഉയർത്തുകയോ അരുത്. അവൻ ദൈവത്തെ ആരാധിക്കുകയും സ്തുതിക്കുകയും വേണം.

2. ദൈവത്തിന്റെ വേലയ്ക്ക് ഗുണകരമായതെല്ലാം ചെയ്യുക, ദൈവവേലയുടെ താത്പര്യങ്ങള്‍ക്ക് ഹാനികരമായതൊന്നും ചെയ്യുകയുമരുത്. ദൈവത്തിന്റെ നാമം, ദൈവത്തിന്റെ സാക്ഷ്യം, ദൈവത്തിന്റെ വേല എന്നിവയ്ക്ക് പ്രതിരോധം തീര്‍ക്കുക.

3. പണവും ഭൗതികവസ്തുക്കളും ദൈവത്തിന്റെ ഭവനത്തിലുള്ള എല്ലാ സ്വത്തുക്കളും മനുഷ്യന്‍ നല്‍കേണ്ട വഴിപാടുകളാണ്. ഈ വഴിപാടുകള്‍ പുരോഹിതനും ദൈവവുമല്ലാതെ മറ്റാരും ആസ്വദിക്കരുത്. കാരണം, മനുഷ്യന്റെ വഴിപാടുകള്‍ ദൈവത്തിന്റെ ആസ്വാദനത്തിനുള്ളതാണ്. ദൈവം ഈ വഴിപാടുകള്‍ പുരോഹിതനുമായി മാത്രമേ പങ്കിടുന്നുള്ളൂ; മറ്റാര്‍ക്കും അതില്‍ ഒരു പങ്കും ആസ്വദിക്കാനുള്ള യോഗ്യതയോ അധികാരമോ ഇല്ല. മനുഷ്യന്റെ എല്ലാ വഴിപാടുകളും (പണവും ഭൗതികവസ്തുക്കളും ഉള്‍പ്പെടെ ആസ്വദിക്കാനാവുന്നതെല്ലാം) ദൈവത്തിനായി നൽകിയതാണ്, മനുഷ്യനു വേണ്ടിയല്ല. അതുകൊണ്ട് ഇവ മനുഷ്യന്‍ ആസ്വദിക്കരുത്; മനുഷ്യന്‍ ഇവ ആസ്വദിക്കുകയാണെങ്കില്‍ അവന്‍ വഴിപാടുകള്‍ മോഷ്ടിക്കുകയാണ്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളും ഒരു യൂദാസാണ്; കാരണം, വിശ്വാസവഞ്ചകന്‍ എന്നതിലുപരി യൂദാസ് പണസഞ്ചിയില്‍ ഇട്ടിരുന്നതും കൈക്കലാക്കിയവനാണ്.

4. മനുഷ്യൻ ദുഷിച്ച പ്രകൃതമുള്ളവനും വികാരങ്ങൾക്ക് അടിപ്പെടുന്നവനുമാണ്. അതിനാല്‍, ദൈവത്തെ സേവിക്കുമ്പോള്‍ മറ്റാരും ഒപ്പമില്ലാതെ എതിര്‍ലിംഗത്തില്‍പ്പെട്ട രണ്ടുപേര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുന്നു. അങ്ങനെ ചെയ്യുന്നതായി കണ്ടെത്തിയാല്‍ അവര്‍ ആരായിരുന്നാലും പുറത്താക്കപ്പെടും, ഇതില്‍ ഒഴിവുകഴിവില്ല.

5. ദൈവത്തെക്കുറിച്ച് ന്യായവിധി പുറപ്പെടുവിക്കുകയോ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍വിചാരമില്ലാതെ ചര്‍ച്ച ചെയ്യുകയോ അരുത്. മനുഷ്യന്‍ ചെയ്യേണ്ടതുപോലെ ചെയ്യുക, മനുഷ്യന്‍ സംസാരിക്കേണ്ടതുപോലെ സംസാരിക്കുക, പരിധികള്‍ മറികടക്കുകയോ അതിര്‍ത്തികള്‍ അതിലംഘിക്കുകയോ ചെയ്യരുത്. ദൈവത്തിന്റെ പ്രകൃതത്തെ ചൊടിപ്പിക്കുന്നതൊന്നും ചെയ്യാതിരിക്കാന്‍ നിന്റെ നാവിനെ സൂക്ഷിക്കുക, നീ ചുവടുവെക്കുന്നത് എവിടെയാണെന്ന് ശ്രദ്ധിക്കുക.

6. മനുഷ്യന്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ ചെയ്യുക, നിന്റെ കടമകള്‍ ചെയ്യുക, നിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക, നിന്റെ കര്‍ത്തവ്യം മുറുകെപ്പിടിക്കുക. നീ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍, ദൈവവേലയിലേക്ക് നിന്റെ സംഭാവന നല്‍കണം; നീ അത് ചെയ്യുന്നില്ലെങ്കില്‍, ദൈവവചനങ്ങള്‍ ഭക്ഷിക്കാനും കുടിക്കാനും നീ യോഗ്യനല്ല, ദൈവത്തിന്റെ കുടുംബത്തില്‍ ജീവിക്കാനും നീ യോഗ്യനല്ല.

7. സഭയുടെ എല്ലാ കാര്യങ്ങളിലും പ്രവൃത്തികളിലും ദൈവത്തെ അനുസരിക്കുന്നതിനു പുറമെ, സർവകാര്യങ്ങൾക്കും പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്ന വ്യക്തിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. തീരെ ചെറിയ വ്യതിചലനം പോലും സ്വീകാര്യമല്ല. നിന്റെ അനുസരണം പരിപൂര്‍ണമായിരിക്കണം, ശരിയോ തെറ്റോ വിശകലനം ചെയ്യരുത്; ശരിയെന്താണ് തെറ്റെന്താണ് എന്നത് നിന്റെ വിഷയമല്ല. പൂര്‍ണമായ വിധേയത്വത്തെക്കുറിച്ച് മാത്രമേ നീ വേവലാതിപ്പെടേണ്ടതുള്ളൂ.

8. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ ദൈവത്തെ അനുസരിക്കുകയും അവനെ ആരാധിക്കുകയും വേണം. ഒരു വ്യക്തിയെയും മഹത്ത്വപ്പെടുത്തുകയോ ആരാധ്യനായി വീക്ഷിക്കുകയോ ചെയ്യരുത്; ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ട്, നീ ആരാധ്യരായി വീക്ഷിക്കുന്നവരെ രണ്ടാമതായും സ്വയം മൂന്നാമതായും പ്രതിഷ്ഠിക്കരുത്. ഒരു വ്യക്തിയും നിന്റെ ഹൃദയത്തില്‍ സ്ഥാനം പിടിക്കരുത്, മാത്രമല്ല നീ വ്യക്തികളെ—പ്രത്യേകിച്ച് നീ ഭക്ത്യാദരങ്ങളോടെ വീക്ഷിക്കുന്നവരെ—ദൈവത്തിനൊപ്പമോ അവന് തുല്യരോ ആയി പരിഗണിക്കരുത്. ഇത് ദൈവത്തിന് സഹിക്കാവുന്നതല്ല.

9. നിന്റെ ചിന്തകള്‍ സഭയുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കുക. നിന്റെ ജഡികമായ വിജയസാധ്യതകള്‍ മാറ്റിവയ്ക്കുക, കുടുംബകാര്യങ്ങളില്‍ ഉറപ്പുള്ളവനായിരിക്കുക, ദൈവവേലയില്‍ പൂര്‍ണഹൃദയത്തോടെ സ്വയം അര്‍പ്പിക്കുക, ദൈവവേലയ്ക്ക് പ്രഥമസ്ഥാനവും നിന്റെ ജീവിതത്തിന് രണ്ടാംസ്ഥാനവും നല്‍കുക. ഇതാണ് ഒരു വിശുദ്ധന്റെ മാന്യത.

10. വിശ്വാസികളല്ലാത്ത ബന്ധുക്കളെ (നിന്റെ മക്കള്‍, നിന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ ഭാര്യ, നിന്റെ സഹോദരിമാര്‍ അല്ലെങ്കില്‍ നിന്റെ മാതാപിതാക്കള്‍, തുടങ്ങിയവര്‍) സഭയിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുവരരുത്. ദൈവത്തിന്റെ കുടുംബത്തില്‍ അംഗങ്ങളുടെ കുറവില്ല, ഒരു പ്രയോജനവുമില്ലാത്ത ആളുകളെക്കൊണ്ട് അവിടെ എണ്ണം തികയ്‌ക്കേണ്ട കാര്യവുമില്ല. സന്തോഷപൂര്‍വം വിശ്വസിക്കാത്ത ആരെയും സഭയിലേക്ക് നയിക്കേണ്ടതില്ല. ഈ ഉത്തരവ് എല്ലാ ജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ്. ഇക്കാര്യം നിങ്ങള്‍ പരസ്പരം പരിശോധിക്കുകയും നിരീക്ഷിക്കുകയും ഓര്‍മിപ്പിക്കുകയും വേണം; ഇത് ആരും ലംഘിക്കരുത്. വിശ്വാസമില്ലാത്ത ബന്ധുക്കള്‍ മനസ്സില്ലാമനസ്സോടെ സഭയില്‍ പ്രവേശിക്കുമ്പോള്‍പ്പോലും അവര്‍ക്ക് ഗ്രന്ഥങ്ങള്‍ നല്‍കുകയോ പുതിയ പേര് നല്‍കുകയോ അരുത്; അത്തരം ആളുകള്‍ ദൈവത്തിന്റെ കുടുംബത്തില്‍പ്പെട്ടവരല്ല, ഏതുവിധേനയും സഭയിലേക്കുള്ള അവരുടെ പ്രവേശനം തടയണം. ദുര്‍ഭൂതങ്ങളുടെ കടന്നു കയറ്റം മൂലം സഭയില്‍ കുഴപ്പമുണ്ടായാല്‍, നീ തന്നെ പുറത്താക്കപ്പെടുകയോ അല്ലെങ്കില്‍ നിന്റെ മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യും. ചുരുക്കത്തില്‍, ഈ വിഷയത്തില്‍ എല്ലാവര്‍ക്കും ഒരു ഉത്തരവാദിത്വമുണ്ട്, എന്നിരുന്നാലും നീ വീണ്ടുവിചാരമില്ലാതെ പ്രവര്‍ത്തിക്കുകയോ, വ്യക്തിപരമായ മുന്‍വൈരാഗ്യം തീര്‍ക്കുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുകയോ ചെയ്യരുത്.

മുമ്പത്തേത്: വളരെ ഗൗരവമുള്ള ഒരു പ്രശ്നം: വഞ്ചന (2)

അടുത്തത്: നിങ്ങള്‍ സ്വന്തം പ്രവൃത്തികളിൽ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക