ദൈവത്തെ അറിയുന്നവര്‍ക്കുമാത്രമേ അവിടുത്തേക്ക് സാക്ഷ്യം വഹിക്കാനാകൂ

ദൈവത്തില്‍ വിശ്വസിക്കുകയും അവിടുത്തെ അറിയുകയും ചെയ്യുക എന്നത് സ്വര്‍ഗത്തിന്‍റെ നിയമവും ഭൂമിയുടെ പ്രമാണവുമാണ്, ഇന്ന്—ദൈവത്തിന്‍റെ അവതാരം നേരിട്ട് അവന്‍റെ പ്രവൃത്തി ചെയ്യുന്ന ഈകാലത്തില്‍ ദൈവത്തെ അറിയുവാന്‍ പ്രത്യേകിച്ചും നല്ല സമയമാണ്. ദൈവത്തെ സംപ്രീതനാക്കുക എന്നത് ദൈവത്തിന്‍റെ ഹിതം മനസ്സിലാക്കുക എന്ന അടിത്തറമേല്‍ പണിതുയര്‍ത്തേണ്ട ഒന്നാണ്, ദൈവഹിതമറിയുന്നതിനു ദൈവത്തെക്കുറിച്ച് അല്‍പ്പം അറിവുണ്ടാകേണ്ടത് അത്യാവശ്യമാണ്. ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കുണ്ടായിരിക്കേണ്ട ദര്‍ശനമാണ് ഈ അറിവ്; അത് മനുഷ്യനു ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ് ഈ അറിവിന്‍റെ അഭാവത്തില്‍ മനുഷ്യനു ദൈവത്തിലുള്ള വിശ്വാസം അവ്യക്തമായ ഒരു അവസ്ഥയില്‍, ശൂന്യമായ സിദ്ധാന്തങ്ങള്‍ക്കു മധ്യത്തില്‍ തുടരും. അങ്ങനെയുള്ള ആളുകള്‍ ദൈവത്തെ പിന്തുടരാന്‍ ഉറച്ച തീരുമാനം എടുത്താല്‍ കൂടിയും അതില്‍ നിന്ന് ഒന്നും നേടുകയില്ല അത്തരത്തില്‍ ഒന്നും നേടാത്ത എല്ലാവരും ഒഴിവാക്കപ്പെടാന്‍ പോകുന്ന ആളുകളാണ് വരെല്ലാം അദ്ധ്വാനിക്കാതെ ഭക്ഷിക്കുന്നവരാണ്. ദൈവത്തിന്‍റെ വേലയുടെ ഏതു ഘട്ടമാണ് നീ അനുഭവിക്കുന്നതെങ്കിലും നിനക്കൊപ്പം ശക്തമായ ഒരു ദര്‍ശനം ഉണ്ടായിരിക്കണം അല്ലെങ്കില്‍, പുതിയ പ്രവൃത്തിയുടെ ഓരോ ഘട്ടവും സ്വീകരിക്കാന്‍ നിനക്കു ബുദ്ധിമുട്ടാകും കാരണം, ദൈവത്തിന്‍റെ പുതിയ പ്രവൃത്തി മനുഷ്യന്‍റെ ഭാവനാശക്തിക്കും അപ്പുറത്താണ്, അവന്‍റെ സങ്കല്‍പങ്ങള്‍ക്ക് അതീതമാണ്. അതുകൊണ്ട്, മനുഷ്യനെ പരിപാലിക്കാന്‍ ഒരിടയനില്ലാതെ, ദര്‍ശനങ്ങളുടെ കൂട്ടായ്മയില്‍ സഖ്യപ്പെടാന്‍ ഒരിടയനില്ലാതെ ഈ പുതിയ പ്രവൃത്തി സ്വീകരിക്കുവാന്‍ മനുഷ്യന്‍ അശക്തനാണ് ദര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ മനുഷ്യനു കഴിയുന്നില്ലെങ്കില്‍ ദൈവത്തിന്‍റെ പുതിയ പ്രവൃത്തി സ്വീകരിക്കാനും അവന് കഴിയില്ല, അതുപോലെ ദൈവത്തിന്‍റെ പുതിയ പ്രവൃത്തി അനുസരിക്കാന്‍ കഴിവില്ലെങ്കില്‍, മനുഷ്യനു ദൈവത്തിന്‍റെ ഹിതം മനസ്സിലാക്കാന്‍ സാദ്ധ്യമല്ലാതെ വരും. അങ്ങനെ വരുമ്പോള്‍ അവന്‍റെ ദൈവത്തെക്കുറിച്ചുള്ള അറിവ് നിരര്‍ത്ഥകമായിത്തീരും. ദൈവവചനം പ്രാവര്‍ത്തികമാക്കുന്നതിനു മുന്‍പ് അവന്‍ ദൈവവചനത്തെ അറിയണം, അതായതു അവന്‍ ദൈവഹിതം മനസ്സിലാക്കണം. ഇങ്ങനെ മാത്രമേ ദൈവവചനം കൃത്യമായും അവിടുത്തെ ഹിതത്തിനനുസരിച്ചും പ്രാവര്‍ത്തികമാക്കാന്‍ കഴിയുകയുള്ളൂ. ഇത് സത്യമന്വേഷിക്കുന്ന എല്ലാവര്‍ക്കും ഉണ്ടായിരിക്കേണ്ട ഒന്നാണ് ഇത് ദൈവത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരാളും കടന്നുപോകേണ്ട ഒരു പ്രക്രിയ കൂടിയാണ്. ദൈവത്തിന്‍റെ വചനം അറിയുന്ന പ്രക്രിയ അവിടുത്തെയും അവിടുത്തെ പ്രവൃത്തിയേയും അറിയുന്ന പ്രക്രിയ കൂടിയാണ്. അതുകൊണ്ട്, ദര്‍ശനങ്ങള്‍ അറിയുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവാവതാരത്തിന്‍റെ മനുഷ്യസ്വഭാവം അറിയുക എന്നതുമാത്രമല്ല, ദൈവത്തിന്‍റെ വചനവും ദൈവത്തിന്‍റെ പ്രവൃത്തിയും അറിയുക എന്നതുകൂടി ഉള്‍പ്പെടുന്നതാണ്. ദൈവത്തിന്‍റെ വചനത്തില്‍ നിന്ന്‍ ദൈവത്തിന്‍റെ ഹിതം ജനങ്ങള്‍ മനസ്സിലാക്കുന്നു. ദൈവത്തിന്‍റെ പ്രവൃത്തിയില്‍ നിന്നാകട്ടെ, ദൈവത്തിന്‍റെ പ്രകൃതവും ദൈവം എന്താണെന്നും അവര്‍ അറിയുന്നു. ദൈവത്തിലുള്ള വിശ്വാസമാണ് അവിടുത്തെ അറിയുന്നതിന്‍റെ ആദ്യപടി. ദൈവത്തിലുള്ള ഈ പ്രാരംഭവിശ്വാസത്തില്‍ നിന്നും ഏറ്റവും ഗഹനമായ ദൈവവിശ്വാസത്തിലേക്കുള്ള പുരോഗതിയാണ് ദൈവത്തെ അറിയുന്ന പ്രക്രിയ, അവിടുത്തെ പ്രവൃത്തി അനുഭവിച്ചറിയുന്ന പ്രക്രിയ. നീ ദൈവത്തില്‍ വിശ്വസിക്കുന്നത് വിശ്വസിക്കാന്‍ വേണ്ടി മാത്രമാണെങ്കില്‍, അല്ലാതെ അവിടുത്തെ അറിയുവാന്‍ വേണ്ടി അല്ലെങ്കില്‍ നിന്‍റെ വിശ്വാസം യഥാര്‍ത്ഥമല്ല, നിന്‍റെ വിശ്വാസത്തിന് ശുദ്ധമാകാനും സാധിക്കുകയില്ല. ഇതില്‍ സന്ദേഹമൊന്നുമില്ല. ദൈവത്തിന്‍റെ പ്രവൃത്തിയെ അനുഭവിച്ചറിയുന്ന പ്രക്രിയക്കിടെ മനുഷ്യന്‍ പതുക്കെ ദൈവത്തെ അറിയുകയാണെങ്കില്‍ അവന്‍റെ പ്രകൃതത്തില്‍ ക്രമേണ മാറ്റം വരും, അവന്‍റെ വിശ്വാസം കൂടുതല്‍ സത്യമായിത്തീരുകയും ചെയ്യും. ഈ തരത്തില്‍ മനുഷ്യന്‍ ദൈവത്തിലുള്ള വിശ്വാസത്തില്‍ വിജയിയാകുമ്പോള്‍ അവന്‍ ദൈവത്തെ പൂര്‍ണ്ണമായി നേടിയിരിക്കും. തന്‍റെ പ്രവൃത്തി നേരിട്ടുചെയ്യുന്നതിനായി രണ്ടാമതും ഐഹികജീവിതത്തിനായി അത്രയും പ്രയത്നം ദൈവം ചെയ്തത് മനുഷ്യനു അവിടുത്തെ അറിയുവാനും കാണുവാനും സാധിക്കുവാന്‍ വേണ്ടിയാണ്. ദൈവത്തെ അറിയുക[a] എന്നത് ദൈവത്തിന്‍റെ പ്രവൃത്തിയുടെ പരിസമാപ്തിയില്‍ നേടേണ്ട ആത്യന്തികഫലമാണ്; ദൈവം മനുഷ്യരാശിയോട് മുന്നോട്ടുവയ്ക്കുന്ന അവസാനത്തെ ആവശ്യമാണത്. അവിടുന്ന് ഇതുചെയ്യുന്നത് അവിടുത്തെ അവസാനസാക്ഷ്യത്തിനുവേണ്ടി ആണ്; അവിടുന്ന് ഇതുചെയ്യുന്നത് മനുഷ്യന്‍ ആത്യന്തികമായും പരിപൂര്‍ണമായും ദൈവത്തിങ്കലേക്ക് തിരിയുവാന്‍ വേണ്ടിയാണ്. ദൈവത്തെ അറിഞ്ഞുകൊണ്ടുമാത്രമേ മനുഷ്യനു അവിടുത്തെ സ്നേഹിക്കാന്‍ സാധിക്കുകയുള്ളൂ. ദൈവത്തെ സ്നേഹിക്കാന്‍ മനുഷ്യന്‍ അവിടുത്തെ അറിയേണ്ടതുണ്ട്. അവന്‍തേടുന്നത് എങ്ങനെയുമാകട്ടെ, അവന്‍ നേടുവാന്‍ ആഗ്രഹിക്കുന്നത് എന്തുമാകട്ടെ, ദൈവത്തെക്കുറിച്ചുള്ള അറിവ് അവന്‍ സ്വായത്തമാക്കേണ്ടതുണ്ട്. ഇങ്ങനെ മാത്രമേ മനുഷ്യനു ദൈവത്തിന്‍റെ ഹൃദയത്തെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ദൈവത്തെ അറിയുന്നതിലൂടെ മാത്രമേ മനുഷ്യനു ദൈവത്തില്‍ സത്യമായ വിശ്വാസം ഉണ്ടാകുകയുള്ളൂ. ദൈവത്തെ അറിയുന്നതിലൂടെ മാത്രമേ അവനു സത്യമായും ദൈവത്തെ ബഹുമാനിക്കുവാനും അനുസരിക്കുവാനും സാധിക്കുകയുള്ളൂ. ദൈവത്തെ ദൈവത്തെ അറിയാത്തവര്‍ ഒരിക്കലും അവിടത്തോടുള്ള യഥാര്‍ത്ഥ അനുസരണയിലേക്കും ബഹുമാനത്തിലേക്കും വരികയില്ല. ദൈവത്തെ അറിയുക എന്നതില്‍ അവിടുത്തെ പ്രകൃതത്തെ അറിയുക എന്നതും, അവിടുത്തെ ഇംഗിതം മനസ്സിലാക്കുക എന്നതും, എന്താണ് അവിടുന്ന് എന്നറിയുന്നതും ഉള്‍പ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ദൈവത്തിന്‍റെ ഏതു വശം അറിയുന്നതിനായാലും ഓരോന്നിനും മനുഷ്യന്‍ ഒരു വില ഒടുക്കേണ്ടതായിട്ടുണ്ട്. അനുസരിക്കാനുള്ള ഒരു മനസ്സ് അവന് ഉണ്ടാകേണ്ടതായിട്ടുണ്ട്. അതില്ലാതെ ഒരുവനും ദൈവത്തെ അവസാനം വരെ അനുഗമിക്കുവാന്‍ സാധിക്കുകയില്ല. ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യന്‍റെ സങ്കല്‍പ്പങ്ങളോട് ഒട്ടും പൊരുത്തപ്പെടാത്തതാണ്. ദൈവത്തിന്‍റെ പ്രകൃതവും എന്താണ് ദൈവം എന്നുള്ളതും മനുഷ്യന് അറിയാന്‍ ബുദ്ധിമുട്ടാണ്. അവിടുന്ന് പറയുന്നതും ചെയ്യുന്നതുമെല്ലാം മനുഷ്യനു തികച്ചും ദുര്‍ഗ്രഹവുമാണ്. മനുഷ്യന്‍ ദൈവത്തെ പിന്തുടരാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അവിടുത്തെ അനുസരിക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ അവന്‍ ഒന്നും നേടുകയില്ല. ലോകസൃഷ്ടി മുതല്‍ ഇന്നുവരെ മനുഷ്യനു ദുര്‍ഗ്രഹമായതും അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുള്ളതുമായ ഒരുപാട് പ്രവൃത്തികള്‍ ദൈവം ചെയ്തിട്ടുണ്ട്. മനുഷ്യന്‍റെ ധാരണകളെ സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ള അനവധി കാര്യങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. പക്ഷേ മനുഷ്യനു ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്ന കാരണം കൊണ്ട് ദൈവം ഒരിയ്ക്കലും അവിടുത്തെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല.; മറിച്ച്, തന്റെ പ്രവര്‍ത്തനവും ഭാഷണവും അവിടുന്ന് തുടര്‍ന്നുകൊണ്ടുപോയിട്ടുണ്ട്. ധാരാളം “പടയാളികള്‍” വഴിയരികില്‍ വീണുപോയെങ്കിലും അവിടുന്ന് ഇപ്പോഴും തന്‍റെ ജോലി തുടരുന്നു. ഒപ്പം തന്‍റെ പുതിയ പ്രവൃത്തിക്കായി സ്വയം സമര്‍പ്പിക്കുവാന്‍ തയ്യാറുള്ള ജനങ്ങളെ ഒരു ഗണത്തിനു പിറകെ മറ്റൊന്നായി ഇടതടവില്ലാതെ തെരഞ്ഞെടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. വീണുപോയ “വീരന്മാരോട്” ദൈവത്തിന് ഒട്ടും സഹതാപമില്ല. പകരം പുതിയ പ്രവൃത്തികളും വചനങ്ങളും സ്വീകരിക്കുന്നവരെ അവിടുന്ന് വിലമതിക്കുന്നു. പക്ഷേ എന്തിനുവേണ്ടിയാണ് ഘട്ടം ഘട്ടമായി ഈ രീതിയില്‍ അവിടുന്ന് പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് അവിടുന്ന് എപ്പോഴും ചില ആളുകളെ ഒഴിവാക്കി മറ്റുചിലരെ തെരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് അവിടുന്ന് എപ്പോഴും ഇത്തരത്തിലൊരു മാര്‍ഗ്ഗം സ്വീകരിക്കുന്നത്? ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഉദ്ദേശ്യം അവിടുത്തെ അറിയുവാനും അതുവഴി ദൈവത്താല്‍ വീണ്ടെടുക്കപ്പെടുവാനും മനുഷ്യനെ അനുവദിക്കുക എന്നതാണ്. ദൈവത്തിന്‍റെ പ്രവൃത്തിയുടെ തത്വം എന്നത് ദൈവം ഇന്ന് ചെയ്യുന്ന പ്രവൃത്തിക്കുവേണ്ടി സ്വയം സമര്‍പ്പിക്കുവാന്‍ സന്നദ്ധരായവരുടെ മേല്‍ പ്രവര്‍ത്തിക്കുക എന്നതാണ്. അല്ലാതെ അവിടുന്ന് മുന്‍പുചെയ്ത പ്രവൃത്തികള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുകയും ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തിയെ എതിര്‍ക്കുകയും ചെയ്യുന്നവരുടെ മേല്‍ പ്രവര്‍ത്തിക്കുക എന്നതല്ല. ഇതാണ് അവന്‍ അനവധി ആളുകളെ ഒഴിവാക്കുന്നതിന് പിറകിലെ കാരണം.

ദൈവത്തെ അറിയുക എന്ന പാഠത്തിന്‍റെ ഫലങ്ങള്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് നേടുവാന്‍ സാധിക്കില്ല: അതിനായി മനുഷ്യന്‍ അനുഭവങ്ങള്‍ സംഭരിക്കുകയും സഹനത്തിലൂടെ കടന്നുപോകുകയും യഥാര്‍ത്ഥ സമര്‍പ്പണം കൈവരിക്കുകയും ചെയ്യേണ്ടതുണ്ട്. ആദ്യമായി ദൈവത്തിന്‍റെ പ്രവൃത്തിയില്‍ നിന്നും അവിടുത്തെ വാക്കുകളില്‍ നിന്നും തുടങ്ങുക. ദൈവത്തെക്കുറിച്ചുള്ള അറിവില്‍ എന്താണ് ഉള്‍പ്പെട്ടിരിക്കുന്നത് എന്നും, എങ്ങനെയാണ് ഈ അറിവ് നേടേണ്ടത് എന്നും നിന്‍റെ അനുഭവങ്ങളില്‍ എങ്ങനെയാണ് ദൈവത്തെ കാണേണ്ടത് എന്നും നീ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇനിയും ദൈവത്തെ അറിയാനുള്ള എല്ലാവരും ചെയ്യേണ്ടത് ഇതാണ്. ദൈവത്തിന്‍റെ പ്രവൃത്തിയും വചനങ്ങളും ഒറ്റയടിക്ക് മനസ്സിലാക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ദൈവത്തെപ്പറ്റിയുള്ള പരിപൂര്‍ണമായ അറിവ് ഒരു പരിമിത സമയത്തിനുള്ളില്‍ നേടുവാനും സാധിക്കില്ല. അനുഭവത്തിന്‍റേതായ ഒഴിവാക്കാനാവാത്ത ഒരു പ്രക്രിയയുണ്ട്. അതില്ലാതെ ഒരുവനും ദൈവത്തെ അറിയുവാനോ അവിടുത്തെ ആത്മാര്‍ത്ഥമായി പിന്തുടരുവാനോ സാധിക്കുകയില്ല. ദൈവം എത്രയധികം പ്രവര്‍ത്തിക്കുന്നുവോ അത്രയധികം മനുഷ്യന്‍ അവിടുത്തെ അറിയുന്നു. ദൈവത്തിന്‍റെ പ്രവൃത്തി മനുഷ്യന്‍റെ ധാരണകള്‍ക്ക് എത്ര വിരുദ്ധമാണോ അത്രയും മനുഷ്യന്‍റെ അവിടുത്തെക്കുറിച്ചുള്ള അറിവ് നവീകരിക്കപ്പെടുകയും ആഴപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ പ്രവൃത്തി എന്നേക്കും നിശ്ചിതവും മാറ്റമില്ലാത്തതും ആയിരുന്നുവെങ്കില്‍ മനുഷ്യനു അവിടുത്തെക്കുറിച്ചുള്ള അറിവ് തുലോം പരിമിതമായേനെ. സൃഷ്ടിയുടെ സമയം മുതല്‍ ഇന്നുവരെ നിയമത്തിന്‍റെ യുഗത്തില്‍ ദൈവം എന്തുചെയ്തു, കൃപയുടെ യുഗത്തില്‍ ദൈവം എന്തുചെയ്തു, ദൈവരാജ്യത്തിന്‍റെ യുഗത്തില്‍ ദൈവം എന്തുചെയ്യുന്നു—ഈ ദര്‍ശനങ്ങളെപ്പറ്റി വ്യക്തമായ ധാരണ നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. ദൈവത്തിന്‍റെ പ്രവൃത്തി നിങ്ങള്‍ അറിയണം. യേശുവിനെ അനുഗമിച്ചതിനുശേഷം മാത്രമേ യേശുവിന്‍റെ മേല്‍ ആത്മാവു നടത്തിയ പ്രവര്‍ത്തനത്തെപ്പറ്റി അധികവും പത്രോസ് ക്രമേണ അറിഞ്ഞുള്ളൂ. അവന്‍ പറഞ്ഞു: “പൂര്‍ണമായ അറിവുനേടുന്നതിന് മനുഷ്യന്‍റെ അനുഭവങ്ങളില്‍ മാത്രം ആശ്രയിച്ചതുകൊണ്ടായില്ല. ദൈവത്തിന്‍റെ പ്രവൃത്തിയില്‍ അവിടുത്തെ അറിയുവാന്‍ നമ്മെ സഹായിക്കുന്ന ധാരാളം പുതിയ കാര്യങ്ങള്‍ ഉണ്ടായിരിക്കും.” ആരംഭത്തില്‍ പത്രോസ് കരുതിയിരുന്നത് ഒരു അപ്പസ്തോലനെപ്പോലെ ദൈവത്താല്‍ അയക്കപ്പെട്ടവനാണ് യേശു എന്നായിരുന്നു. അവന്‍ യേശുവിനെ ക്രിസ്തുവായി കണ്ടില്ല. അതേ സമയം, അവന്‍ യേശുവിനെ അനുഗമിക്കുവാന്‍ തുടങ്ങിയപ്പോള്‍, യേശു അവനോടു ചോദിച്ചു: “സൈമണ്‍ ബര്‍ജോന, നീ എന്നെ അനുഗമിക്കുമോ?” പത്രോസ് പറഞ്ഞു: “സ്വര്‍ഗസ്ഥനായ പിതാവിനാല്‍ അയയ്ക്കപ്പെട്ടവനെ എനിക്ക് അനുഗമിക്കണം. പരിശുദ്ധാത്മാവിനാല്‍ തെരഞ്ഞെടുക്കപ്പെട്ടവനെ ഞാന്‍ അംഗീകരിക്കണം. ഞാന്‍ നിന്നെ അനുഗമിക്കും.” പത്രോസിന് യേശുവിനെപ്പറ്റി ഒരറിവും ഉണ്ടായിരുന്നില്ല എന്നു അവന്‍റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നു; അവന്‍ ദൈവത്തിന്‍റെ വചനങ്ങള്‍ അനുഭവിച്ചിരുന്നു, സ്വയം മെച്ചപ്പെടുത്തിയിരുന്നു, ദൈവത്തിനുവേണ്ടി കഷ്ടത സഹിച്ചിരുന്നു, പക്ഷേ അവന് ദൈവത്തിന്‍റെ പ്രവൃത്തിയെപ്പറ്റി അറിവുണ്ടായിരുന്നില്ല. അനുഭവത്തിന്‍റെ ഒരു കാലത്തിനുശേഷം പത്രോസ് യേശുവില്‍ ദൈവത്തിന്റെ അനവധി പ്രവര്‍ത്തനങ്ങള്‍ കണ്ടു, ദൈവത്തിന്‍റെ സൗന്ദര്യം കണ്ടു, ദൈവത്തിന്‍റെ അസ്തിത്വം ഒട്ടേറെയും അവന്‍ യേശുവില്‍ കണ്ടു. അതുപോലെ, യേശുപറഞ്ഞ വചനങ്ങള്‍ മനുഷ്യനെക്കൊണ്ട് പറയുവാന്‍ സാധിക്കുമായിരുന്നില്ലെന്നും, അവന്‍റെ പ്രവൃത്തി മനുഷ്യനെക്കൊണ്ട് ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ലെന്നും അവന്‍ കണ്ടു. കൂടാതെ, യേശുവിന്‍റെ വാക്കുകളിലും പ്രവൃത്തികളിലും പത്രോസ് ദൈവത്തിന്‍റെ ജ്ഞാനം ഒട്ടേറെയും ദൈവികസ്വഭാവമുള്ള പ്രവൃത്തി ഒട്ടേറെയും കണ്ടു. ഈ അനുഭവങ്ങള്‍ക്കിടയില്‍ അവന്‍ സ്വയം അറിയുക മാത്രമല്ല, യേശുവിന്‍റെ ഓരോ പ്രവര്‍ത്തനവും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു. അതില്‍ നിന്നും, പ്രവര്‍ത്തിക്കുന്നവനായ ദൈവത്തിന്‍റെ അനവധി പ്രകാശനങ്ങള്‍ അവിടുന്ന് യേശുവിലൂടെ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നുവെന്നും, പറഞ്ഞ വചനങ്ങളിലും ചെയ്ത പ്രവൃ ത്തികളിലും അതുപോലെ അവന്‍ സഭകളെ നയിച്ച രീതിയിലും, നടത്തിയ പ്രവര്‍ത്തനങ്ങളിലും, യേശു സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യാസപ്പെട്ടിരുന്നു എന്നുമുള്ള നിരവധി പുതിയ കാര്യങ്ങള്‍ അവന്‍ കണ്ടെത്തി. അങ്ങനെ പഠിക്കേണ്ടതായിട്ടുണ്ടായിരുന്ന ധാരാളം പാഠങ്ങള്‍ പത്രോസ് യേശുവില്‍ നിന്നും പഠിച്ചു. യേശു കുരിശില്‍ തറയ്ക്കപ്പെടാനുള്ള സമയമായപ്പോഴേക്കും യേശുവിനെക്കുറിച്ച് ഒരു പരിധിവരെയൊക്കെ അവന്‍ അറിവുനേടിയിരുന്നു. ഈ അറിവാണ് ഒരു ആയുഷ്കാലം നീണ്ട അവന്‍റെ യേശുവിനോടുള്ള വിശ്വസ്തതയ്ക്കും അവന്‍ കര്‍ത്താവിനുവേണ്ടി സഹിച്ച തലകീഴായുള്ള കുരിശുമരണത്തിനും അടിസ്ഥാനമായത്. ആരംഭത്തില്‍ അവനു വികലമായ ചില ധാരണകള്‍ ഉണ്ടായിരുന്നു, യേശുവിനെക്കുറിച്ച് വ്യക്തമായ അറിവും അവനില്ലായിരുന്നു. പക്ഷേ ഇവയെല്ലാം ദുഷിച്ചവനായ മനുഷ്യനു സ്വാഭാവികമായും ഉണ്ടാകുന്നവയാണ്. വേര്‍പിരിയാന്‍ സമയമായപ്പോള്‍, കുരിശുമരണമാണ് താന്‍ പൂര്‍ത്തിയാക്കാന്‍ വന്ന ദൗത്യം എന്ന്‍ പത്രോസിനോടവന്‍ പറഞ്ഞു: ഇതിന് അവന്‍ കാലത്താല്‍ കയ്യൊഴിയപ്പെടണമെന്നതും ഈ ദുഷിച്ചതും പഴകിയതുമായ കാലം അവനെ കുരിശില്‍ തറയ്ക്കണമെന്നതും അനിവാര്യതയായിരുന്നു. വിമോചനത്തിന്‍റെ ദൗത്യം പൂര്‍ത്തിയാക്കുവാനായിരുന്നു അവന്‍ വന്നത്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ അവന്‍റെ നിയോഗം പരിസമാപ്തിയിലെത്തിയിരിക്കും. ഇതുകേട്ട് പത്രോസ് ദുഃഖത്താൽ വലയുകയും യേശുവിനോട് കൂടുതല്‍ അടുക്കുകയും ചെയ്തു. യേശുവിനെ കുരിശില്‍ തറച്ചപ്പോള്‍ പത്രോസ് ആരും കാണാതെ വളരെയധികം കരഞ്ഞു. ഇതിനുമുന്‍പ് അവന്‍ യേശുവിനോട് ചോദിച്ചിരുന്നു: “എന്‍റെ കര്‍ത്താവേ! നീ ക്രൂശിക്കപ്പെടുവാന്‍ പോകുകയാണെന്ന് നീ പറയുന്നു. നീ പോയിക്കഴിഞ്ഞാല്‍ എപ്പോഴാണ് ഞങ്ങള്‍ നിന്നെ വീണ്ടും കാണുക?” അവന്‍ പറഞ്ഞ വാക്കുകളില്‍ കലര്‍പ്പിന്‍റെ അംശമൊന്നും ഉണ്ടായിരുന്നില്ലേ? അവയില്‍ തെറ്റായ ധാരണകളൊന്നും കലര്‍ന്നിരുന്നില്ലേ? ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഒരു ഭാഗം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് യേശു വന്നതെന്നും യേശു പോയിക്കഴിഞ്ഞാല്‍ ആത്മാവ് തന്‍റെ കൂടെ കൂടെയുണ്ടായിരിക്കുമെന്നും ഹൃദയത്തില്‍ അവന്‍ അറിഞ്ഞിരുന്നു; യേശു കുരിശില്‍ തറയ്ക്കപ്പെടുകയും സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്യപ്പെടുകയും ചെയ്യുമെങ്കിലും ദൈവത്തിന്‍റെ ആത്മാവ് തന്‍റെ കൂടെ ഉണ്ടായിരിക്കും. ആ സമയത്ത് പത്രോസിന് യേശുവിനെപ്പറ്റി കുറച്ചറിവുണ്ടായിരുന്നു: യേശു ദൈവാത്മാവിനാല്‍ അയക്കപ്പെട്ടവനായിരുന്നെന്നും, ദൈവാത്മാവ് അവനില്‍ ഉണ്ടായിരുന്നു എന്നും, യേശു ദൈവം തന്നെ ആയിരുന്നു എന്നും, അവന്‍ ക്രിസ്തുവായിരുന്നു എന്നും പത്രോസ് അറിഞ്ഞിരുന്നു. എന്നിട്ടും യേശുവിനോടുള്ള സ്നേഹം നിമിത്തവും മാനുഷികമായ ദൗർബല്യം നിമിത്തവുമായിരുന്നു പത്രോസ് മേല്‍പ്പറഞ്ഞ വാക്കുകള്‍ പറഞ്ഞത്. ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും ഒരുവന് നിരീക്ഷിക്കുവാനും അത് അനുഭവിച്ചറിയുവാന്‍ പരിശ്രമിക്കുവാനും സാധിക്കുമെങ്കില്‍ അവന് ക്രമേണ ദൈവത്തിന്‍റെ സൗന്ദര്യം കണ്ടെത്താന്‍ കഴിയും. തന്‍റെ ദര്‍ശനത്തിനായി പൗലോസിന് എന്താണ് നല്‍കേണ്ടി വന്നത്? യേശു അവന് പ്രത്യക്ഷപ്പെട്ടപ്പോള്‍ അവന്‍ ചോദിച്ചു, “അങ്ങ് ആരാകുന്നു കർത്താവേ?” യേശു പറഞ്ഞു, “നീ പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന യേശുവാണു ഞാൻ.” ഇതായിരുന്നു പൗലോസിൻറെ ദർശനം. യേശുവിന്‍റെ പുനരുത്ഥാനവും, അതിനു ശേഷം 40 ദിവസം അവന്‍ കാണപ്പെട്ടതും, അവന്‍റെ ജീവിതകാലത്തെ അധ്യായനങ്ങളും പൗലോസ് തന്‍റെ യാത്രയുടെ അന്ത്യം വരെ തന്‍റെ ദര്‍ശനമായി സ്വീകരിച്ചു.

മനുഷ്യന്‍ ദൈവത്തിന്‍റെ പ്രവൃത്തി അനുഭവിക്കുന്നു, സ്വയം അറിയുന്നു, തന്‍റെ ദുഷിച്ച പ്രകൃതം ഉപേക്ഷിക്കുന്നു, ജീവിതത്തില്‍ വളര്‍ച്ച തേടുന്നു. ഇതെല്ലാം ദൈവത്തെ അറിയുന്നതിനായിട്ടാണ് അവന്‍ ചെയ്യുന്നത്. നീ സ്വയം അറിയാന്‍ ശ്രമിക്കുകയും സ്വന്തം ദുഷിച്ച പ്രകൃതത്തെ നേരെയാക്കുകയും, എന്നാല്‍ മനുഷ്യനുമേല്‍ എന്തു പ്രവൃത്തിയാണ് ദൈവം ചെയ്യുന്നതെന്നും അവന്‍റെ രക്ഷ എന്തുമാത്രം മഹത്തരമാണെന്നും, അല്ലെങ്കില്‍ ദൈവത്തിന്‍റെ പ്രവൃത്തി എങ്ങനെയാണ് അനുഭവിച്ചറിയുക എന്നും അവന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എങ്ങനെയാണ് സാക്ഷ്യം വഹിക്കുക എന്നും അറിയാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ നിന്‍റെ അനുഭവം മൂഢമാണ്. സത്യം പ്രവൃത്തിയില്‍ വരുത്തുവാനും അതില്‍ ഉറച്ചുനില്‍ക്കുവാനും കഴിയുന്നതുകൊണ്ടുമാത്രം ഒരുവന്‍റെ ജീവിതം പക്വത നേടി എന്നു നീ ചിന്തിക്കുകയാണെങ്കില്‍, അത് അര്‍ത്ഥമാക്കുന്നത് ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥമോ മനുഷ്യനെ പരിപൂര്‍ണനാക്കുക എന്ന ദൈവത്തിന്‍റെ ലക്ഷ്യമോ നീ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല എന്നാണ്. ഒരു ദിവസം, നീ പള്ളിയില്‍, അനുതാപസഭയിലേയോ ജീവസഭയിലെയോ അംഗങ്ങള്‍ക്കിടയിലായിരിക്കുമ്പോള്‍, അനവധി ഭക്തരായ ആളുകളെ നീ കണ്ടുമുട്ടും. അവരുടെ പ്രാര്‍ത്ഥനകളില്‍ “ദര്‍ശനങ്ങള്‍” ഉണ്ടായിരിക്കുകയും ജീവനുവേണ്ടിയുള്ള അവരുടെ തേടലില്‍ അവര്‍ ദൈവത്താല്‍ സ്പര്‍ശിക്കപ്പെട്ടവരായും വചനത്താല്‍ നയിക്കപ്പെടുന്നവരായും കാണപ്പെടും. കൂടാതെ, അനവധി കാര്യങ്ങളില്‍ അവര്‍ക്ക് സഹനം ഏറ്റുവാങ്ങുവാനും സ്വയം ഉപേക്ഷിക്കുവാനും മാംസത്താല്‍ നയിക്കപ്പെടാതിരിക്കുവാനും സാധിക്കും. ആ സമയത്ത് നിനക്കു വ്യത്യാസം മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല. അവര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നും ജീവന്‍റെ സ്വാഭാവികമായ പ്രകാശനമാണവയെന്നും അവര്‍ വിശ്വസിക്കുന്ന നാമം തെറ്റാണെന്നുള്ളത് വളരെ സങ്കടകരമാണെന്നും നീ വിശ്വസിക്കും. അത്തരം കാഴ്ചപ്പാടുകള്‍ മണ്ടത്തരമല്ലേ? അനവധി ആളുകള്‍ക്ക് ജീവനില്ല എന്ന്‍ എന്തുകൊണ്ടാണ് പറയുന്നത്? കാരണം അവര്‍ ദൈവത്തെ അറിയുന്നില്ല, അതുകൊണ്ടാണ് അവരുടെ ഹൃദയങ്ങളില്‍ ദൈവമില്ല എന്നും അവര്‍ക്ക് ജീവനില്ല എന്നും പറയുന്നത്. ദൈവത്തിന്‍റെ പ്രവൃത്തികളെയും ദൈവത്തിന്‍റെ യാഥാര്‍ഥ്യത്തെയും അവിടുത്തെ പ്രവൃത്തികളുടെ ഓരോ ഘട്ടത്തേയും തിരിച്ചറിയുന്ന ഒരു സ്ഥിതിയില്‍ നിന്‍റെ ദൈവവിശ്വാസം എത്തിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ സത്യത്തെ സ്വന്തമാക്കിയിരിക്കുന്നു. ദൈവത്തിന്‍റെ പ്രവൃത്തിയോ പ്രകൃതമോ നിനക്കറിയില്ല എങ്കില്‍ നിങ്ങളുടെ അനുഭവത്തില്‍ ഇപ്പോഴും എന്തോ ഒരു കുറവുണ്ട്. യേശു എങ്ങനെയാണ് തന്‍റെ പ്രവൃത്തിയുടെ ആ ഘട്ടം നിവര്‍ത്തിച്ചത്, ഈ ഘട്ടം എങ്ങനെയാണ് നിവര്‍ത്തിക്കുന്നത്, കൃപയുടെ യുഗത്തില്‍ ദൈവം എങ്ങനെയാണ് തന്‍റെ പ്രവൃത്തി ചെയ്തത്, എന്തു പ്രവൃത്തിയാണ് ചെയ്തത്, ഈ ഘട്ടത്തില്‍ എന്തു പ്രവൃത്തിയാണ് ചെയ്യുന്നത്—നിനക്ക് ഈ വിഷയങ്ങളില്‍ സമഗ്രമായ അറിവില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ഉറപ്പുതോന്നുകയില്ല. നിങ്ങള്‍ എപ്പോഴും അരക്ഷിതരായിരിക്കുകയും ചെയ്യും. അനുഭവത്തിന്‍റെ ഒരു കാലഘട്ടത്തിനു ശേഷം, ദൈവം ചെയ്ത പ്രവൃത്തി യെയും അവിടുത്തെ പ്രവൃത്തിയുടെ ഓരോ ഘട്ടത്തെയും നിനക്കറിയുവാന്‍ കഴിയുന്നുണ്ടെങ്കില്‍, ദൈവം തന്‍റെ വചനങ്ങള്‍ അരുളിചെയ്യുക വഴി നേടുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, എന്തുകൊണ്ടാണ് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ള കുറെ വചനങ്ങള്‍ പൂര്‍ത്തിയാകാതിരിക്കുന്നത് എന്നെല്ലാം നിനക്കറിയുവാന്‍ കഴിയുന്നുണ്ടെങ്കില്‍ നിനക്ക് ധൈര്യപൂര്‍വം, ശങ്കിക്കാതെ, ആശങ്കയില്‍ നിന്നും പരീക്ഷണങ്ങളില്‍ നിന്നും മുക്തനായി മുന്നോട്ടുള്ള വഴിയില്‍ സഞ്ചരിക്കാം. ഏത് മാര്‍ഗത്തിലൂടെയാണ് ദൈവം തന്‍റെ പ്രവൃത്തി ഇത്രമാത്രം പൂര്‍ത്തിയാക്കുന്നത് എന്നു നിങ്ങള്‍ മനസ്സിലാക്കണം. താന്‍ അരുളിച്ചെയ്യുന്ന വചനങ്ങള്‍ ഉപയോഗിച്ച് അവിടുന്ന് മനുഷ്യനെ ശുദ്ധീകരിക്കുകയും വ്യത്യസ്തമായ പല വചനങ്ങളും ഉപയോഗിച്ച് അവന്‍റെ അബദ്ധധാരണകളെ തിരുത്തുകയും ചെയ്യുന്നു. നിങ്ങള്‍ അനുഭവിച്ച എല്ലാ കഷ്ടതകളും, നിങ്ങള്‍ കടന്നുപോയ എല്ലാ ശുദ്ധീകരണപ്രക്രിയകളും, നിങ്ങള്‍ ഉള്ളില്‍ സ്വയം സ്വീകരിച്ച തിരുത്തലുകളും നിങ്ങള്‍ അനുഭവിച്ചറിഞ്ഞ ജ്ഞാനോദയവുമെല്ലാം ദൈവം അരുളിച്ചെയ്ത വചനങ്ങളിലൂടെ നേടിയതാണ്. എന്തു കാരണം കൊണ്ടാണ് മനുഷ്യന്‍ ദൈവത്തെ അനുഗമിക്കുന്നത്? ദൈവത്തിന്‍റെ വചനം കാരണമാണ് മനുഷ്യന്‍ ദൈവത്തെ അനുഗമിക്കുന്നത്! ദൈവത്തിന്‍റെ വചനങ്ങള്‍ വളരെ നിഗൂഢമാണ്. അതിലുപരി മനുഷ്യന്‍റെ ഹൃദയത്തില്‍ ചലനം സൃഷ്ടിക്കുവാനും അതിന്‍റെയുള്ളില്‍ ആഴത്തില്‍ മൂടപ്പെട്ടുകിടക്കുന്ന കാര്യങ്ങള്‍ വെളിവാക്കുവാനും ഭൂതകാലത്തില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് അവന് അറിവു നല്‍കുവാനും ഭാവിയിലേക്ക് ഊളിയിടുവാന്‍ അവന് കഴിവുനല്‍കുവാനും അവയ്ക്കു കഴിയും. അതുകൊണ്ട് ദൈവത്തിന്‍റെ വചനങ്ങള്‍ നിമിത്തം മനുഷ്യന്‍ കഷ്ടതകള്‍ സഹിക്കുന്നു. ദൈവത്തിന്‍റെ വചനങ്ങള്‍ നിമിത്തം പൂര്‍ണനാക്കപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് മാത്രമാണു മനുഷ്യന്‍ ദൈവത്തെ അനുഗമിക്കുന്നത്. ഈ ഘട്ടത്തില് മനുഷ്യന്‍ ചെയ്യേണ്ടത് ദൈവത്തിന്‍റെ വചനങ്ങള്‍ സ്വീകരിക്കുക എന്നതാണ്. അവന്‍ പരിപൂര്‍ണനാക്കപ്പെടുകയാകട്ടെ, ശുദ്ധീകരണത്തിന് വിധേയനാക്കപ്പെടുകയാകട്ടെ, ദൈവത്തിന്‍റെ വചനങ്ങളാണ് പരമപ്രധാനം. ഇതാണ് ദൈവത്തിന്‍റെ പ്രവൃത്തി. മനുഷ്യന്‍ ഇന്നറിയേണ്ട ദര്‍ശനവും ഇതുതന്നെ.

എങ്ങനെയാണ് ദൈവം മനുഷ്യനെ പരിപൂര്‍ണ്ണനാക്കുന്നത്? എന്താണ് ദൈവത്തിന്‍റെ പ്രകൃതം? അവിടുത്തെ പ്രകൃതത്തില്‍ എന്താണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നത്? ഈ കാര്യങ്ങളിലെല്ലാം വ്യക്തത നല്‍കുന്നതിനായി ചിലര്‍ അതിനെ ദൈവത്തിന്‍റെ പ്രഘോഷിക്കുക എന്നു പറയുന്നു, ചിലര്‍ അതിനെ ദൈവത്തിനു സാക്ഷ്യം വഹിക്കുക എന്നുപറയുന്നു, വേറെ ചിലര്‍ അതിനെ ദൈവത്തെ സ്തുതിക്കുക എന്നും പറയുന്നു. ദൈവത്തെ അറിയുക എന്ന അടിസ്ഥാനത്തിന്മേല്‍ മനുഷ്യന്‍ ആത്യന്തികമായി അവന്‍റെ ജീവിതമനോഭാവത്തില്‍ രൂപാന്തരം പ്രാപിച്ചവനാകും. മനുഷ്യന്‍ എത്രമാത്രം ആന്തരികമായി തിരുത്തപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നുവോ, അത്രമാത്രം അവന്‍ ശക്തി നേടുന്നു; ദൈവത്തിന്‍റെ പ്രവര്‍ത്തനത്തിന് എത്ര അധികം ഘട്ടങ്ങള്‍ ഉണ്ടോ, അത്രയധികം മനുഷ്യന്‍ പരിപൂര്‍ണ്ണനാക്കപ്പെടുന്നു. ഇന്ന്, മനുഷ്യന്‍റെ അനുഭവത്തില്‍, ദൈവത്തിന്‍റെ പ്രവൃത്തിയുടെ ഓരോ ഘട്ടവും മനുഷ്യന്‍റെ അബദ്ധധാരണകളെ ചെറുക്കുന്നു അവയെല്ലാം മനുഷ്യന്‍റെ ബുദ്ധിയ്ക്കതീതമാണ്, അവന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ്. മനുഷ്യനാവശ്യമായതെല്ലാം ദൈവം നല്‍കുന്നു, ഇത് എല്ലാ തരത്തിലും മനുഷ്യന്‍റെ ധാരണകള്‍ക്ക് വിരുദ്ധമാണ്. നിന്‍റെ ബലഹീനതയുടെ സമയത്ത് ദൈവം തന്‍റെ വാക്കുകള്‍ അരുളിച്ചെയുന്നു. അങ്ങനെ മാത്രമേ അവിടുത്തേക്ക് നിനക്കു ജീവന്‍ നല്കാന്‍ കഴിയുകയുള്ളൂ. നിന്‍റെ ധാരണകള്‍ തിരുത്തിക്കൊണ്ട് ദൈവത്തിന്‍റെ നടപടികള്‍ സ്വീകരിക്കാന്‍ അവിടുന്ന് നിന്നെ നിര്‍ബന്ധിക്കുന്നു. ഇങ്ങനെ മാത്രമേ നിനക്കു നിന്‍റെ ദുഷിപ്പില്‍ നിന്നും മോചനം നേടാന്‍ സാധിക്കൂ. ദൈവാവതാരം ഇന്ന്‍ ഒരു ഭാഗത്ത് തന്‍റെ ദൈവികമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മറുഭാഗത്ത് സാധാരണ മാനുഷികമായ അവസ്ഥയില്‍ അവന്‍ പ്രവര്‍ത്തിക്കുന്നു. നിനക്കു ദൈവത്തിന്‍റെ ഒരു പ്രവര്‍ത്തനവും നിഷേധിക്കുവാന്‍ സാധിക്കാതെ വരുമ്പോള്‍, സാധാരണ മനുഷ്യത്വത്തിന്‍റെ അവസ്ഥയില്‍ ദൈവം പറയുന്നതെന്താണെന്നോ ചെയ്യുന്നതെന്താണെന്നോ കണക്കാക്കാതെ നിനക്കു സ്വയം സമര്‍പ്പിക്കുവാന്‍ സാധിക്കുമ്പോള്‍, ദൈവം ഏതുതരം സാധാരണത്വമാണോ പ്രകടമാക്കുന്നത് എന്നത് കണക്കാക്കാതെ നിനക്കു സ്വയം സമര്‍പ്പിക്കുവാനും മനസ്സിലാക്കുവാനും സാധിക്കുമ്പോള്‍, യഥാര്‍ത്ഥ അനുഭവം നീ നേടിക്കഴിഞ്ഞാല്‍, അപ്പോള്‍ മാത്രമേ അവിടുന്നാണ് ദൈവം എന്നു നീ ഉറപ്പാക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ തെറ്റായ ധാരണകള്‍ ഉണ്ടാക്കുന്നത് നീ അവസാനിപ്പിക്കുകയുള്ളൂ. അപ്പോള്‍ മാത്രമേ അവസാനം വരെ അവിടുത്തെ അനുഗമിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ദൈവത്തിന്‍റെ പ്രവൃത്തിയില്‍ ജ്ഞാനമുണ്ട്. മനുഷ്യനു എങ്ങനെ അവിടുത്തെ സാക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ സാധിക്കും എന്ന് ദൈവത്തിനറിയാം. മനുഷ്യന്‍റെ പ്രധാന ബലഹീനതകള്‍ എന്തെല്ലാമാണ് എന്നും താന്‍ അരുളിചെയ്യുന്ന വചനങ്ങള്‍ക്ക് നിന്‍റെ പ്രധാന ബലഹീനതകളെ ഇല്ലാതാക്കുവാന്‍ കഴിയുമെന്നും അവിടുത്തേക്കറിയാം. എന്നാല്‍ നിങ്ങളെ ദൈവസാക്ഷ്യത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാനായി അവിടുന്ന് തന്‍റെ പ്രൗഢവും വൈജ്ഞാനികവുമായ വചനങ്ങളേയും ഉപയോഗിക്കുന്നു. അത്രയും അത്ഭുതകരമാണ് ദൈവത്തിന്‍റെ പ്രവൃത്തികള്‍. ദൈവത്തിന്‍റെ പ്രവൃത്തികള്‍ മനുഷ്യന്‍റെ ബുദ്ധിക്ക് അചിന്തനീയമാണ്. മാംസത്തില്‍ നിന്നുള്ളതായതിനാല്‍ മനുഷ്യന് എന്തുതരം ദുഷിപ്പാണ് ഉള്ളതെന്നും മനുഷ്യസത്തയ്ക്ക് രൂപം കൊടുക്കുന്നത് എന്താണെന്നുമെല്ലാം ദൈവത്തിന്‍റെ ന്യായവിധിയിലൂടെ വെളിവാകുന്നു. അത് മനുഷ്യന് അപമാനത്തില്‍ നിന്ന് ഓടിയൊളിക്കുവാന്‍ ഒരിടവും അവശേഷിപ്പിക്കുന്നില്ല.

ദൈവം വിധിയുടേയും ശിക്ഷണത്തിന്‍റേയും പ്രവൃത്തി ചെയ്യുന്നത് മനുഷ്യന്‍ അവിടുത്തെക്കുറിച്ച് ജ്ഞാനം നേടുവാനും, അവിടുത്തെ സാക്ഷ്യത്തിനും വേണ്ടിയാണ്. മനുഷ്യന്‍റെ ദുഷിച്ച പ്രകൃതത്തിന്‍മേല്‍ ദൈവത്തിന്‍റെ വിധിയില്ലെങ്കില്‍ മനുഷ്യന് ഒരെതിര്‍പ്പും വച്ചുപൊറുപ്പിക്കാത്ത അവിടുത്തെ നീതിപൂര്‍വ്വമായ പ്രകൃതം അറിയുവാന്‍ സാധിച്ചേക്കില്ല. ദൈവത്തെക്കുറിച്ചുള്ള തന്‍റെ പഴയ ജ്ഞാനത്തെ പുതിയതാക്കി മാറ്റുവാനും സാധിക്കില്ല. തന്‍റെ സാക്ഷ്യത്തിനുവേണ്ടി, തന്‍റെ നിര്‍വ്വഹണത്തിനുവേണ്ടി, അവിടുന്ന് തന്‍റെ പരിപൂര്‍ണ്ണതയെ പരസ്യമാക്കുന്നു. ഈ പരസ്യപ്പെടുത്തല്‍ ദൈവത്തെപ്പറ്റിയുള്ള ജ്ഞാനത്തില്‍ എത്തിച്ചേരുവാനും സ്വന്തം പ്രകൃതത്തില്‍ രൂപാന്തരപ്പെടുവാനും ദൈവത്തിന് ശക്തമായ സാക്ഷ്യം വഹിക്കുവാനും മനുഷ്യനെ പ്രാപ്തനാക്കുന്നു. മനുഷ്യപ്രകൃതിയിലുള്ള രൂപാന്തരം ദൈവത്തിന്‍റെ വ്യത്യസ്തതരം പ്രവൃത്തികളിലൂടെയാണ് സാധ്യമാക്കുന്നത്. അത്തരം മാറ്റങ്ങളുടെ അഭാവത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നതും അവിടുത്തെ ഹൃദയത്തെ പിന്തുടരുന്നതും മനുഷ്യന് അസാധ്യമായിത്തീരും. മാനുഷികപ്രകൃതിയില്‍ വരുന്ന രൂപാന്തരം സൂചിപ്പിക്കുന്നത് മനുഷ്യന്‍ സ്വയം സാത്താന്‍റെ ബന്ധനത്തില്‍നിന്നും അന്ധകാരത്തിന്‍റെ സ്വാധീനത്തില്‍ നിന്നും സ്വയം മോചിതനായി എന്നും ദൈവത്തിന്‍റെ പ്രവൃത്തിക്കു യഥാര്‍ത്ഥമായും ഒരു നിദര്‍ശനവും ദൃഷ്ടാന്തവും, ദൈവത്തിനൊരു സാക്ഷിയും ദൈവത്തിന്‍റെ ഹൃദയത്തെ പിന്തുടരുന്നവനുമായി മാറി എന്നതാണ്. ഇന്ന്‍ ദൈവത്തിന്‍റെ അവതാരം ഭൂമിയില്‍ തന്‍റെ പ്രവൃത്തി ചെയ്യുവാനായി വന്നിരിക്കുന്നു. മനുഷ്യന്‍ തന്നെക്കുറിച്ച് അറിവുനേടണം എന്നും, തന്നെ അനുസരിക്കണം എന്നും, തനിക്ക് സാക്ഷ്യം വഹിക്കണം എന്നും, തന്‍റെ പ്രായോഗികവും സാധാരണവുമായ പ്രവൃത്തികളെ അറിയണമെന്നും, മനുഷ്യന്‍റെ ധാരണകളോട് യോജിക്കാത്ത തന്‍റെ എല്ലാ വചനങ്ങളും പ്രവൃത്തികളും അനുസരിക്കണമെന്നും, മനുഷ്യനെ രക്ഷിക്കുവാനായി താന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികള്‍ക്കും അതുപോലെ മനുഷ്യനെ കീഴടക്കുവാന്‍ താന്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷ്യം വഹിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിനു സാക്ഷ്യം വഹിക്കുന്നവര്‍ ദൈവത്തെക്കുറിച്ച് അറിവുള്ളവരായിരിക്കണം. അത്തരമൊരു സാക്ഷ്യം മാത്രമേ കൃത്യവും സത്യവുമായിരിക്കുകയുള്ളൂ. അത്തരമൊരു സാക്ഷ്യത്തിനു മാത്രമേ സാത്താനെ ലജ്ജിതനാക്കുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്‍റെ വിധിയിലൂടെയും ശിക്ഷണത്തിലൂടെയും തിരുത്തലുകളിലൂടെയും വെട്ടിയൊതുക്കലിലൂടെയും കടന്നുപോയി അവിടുത്തെ അറിഞ്ഞവരെ അവിടുന്ന് തനിക്ക് സാക്ഷ്യമേകാന്‍ വിനിയോഗിക്കുന്നു. സാത്താനാല്‍ ദുഷിക്കപ്പെട്ടവരേയും അവിടുന്ന് തനിക്ക് സാക്ഷ്യമേകാന്‍ ഉപയോഗിക്കുന്നു. അതുപോലെത്തന്നെ, പ്രകൃതത്തില്‍ മാറ്റം വന്നവരെയും അങ്ങനെ തന്‍റെ അനുഗ്രഹം നേടിയവരേയും തനിക്കു സാക്ഷ്യം നല്‍കുവാനായി അവിടുന്ന് ഉപയോഗിക്കുന്നു. മനുഷ്യന്‍റെ അധരം കൊണ്ടുള്ള സ്തുതി ദൈവത്തിന് ആവശ്യമില്ല. സാത്താന്‍റെ കൂട്ടത്തില്‍പ്പെട്ടവരും താന്‍ മൂലം രക്ഷിക്കപ്പെടാത്തവരും ആയവരുടെ സ്തുതിയും സാക്ഷ്യവും അവിടുത്തേക്ക് ആവശ്യമില്ല. ദൈവത്തെ അറിഞ്ഞവര്‍ക്കു മാത്രമാണു അവിടുത്തേക്ക് സാക്ഷ്യം നല്കുവാന്‍ യോഗ്യത. സ്വന്തം പ്രകൃതത്തില്‍ രൂപാന്തരം പ്രാപിച്ചവര്‍ക്ക് മാത്രമാണു അവിടുത്തേക്ക് സാക്ഷ്യം നല്കുവാന്‍ യോഗ്യത. മനപ്പൂര്‍വ്വം തന്‍റെ പേരിനു ദോഷം വരുത്താന്‍ ദൈവം മനുഷ്യനെ അനുവദിക്കുന്നില്ല.

അടിക്കുറിപ്പുകൾ:

a. “ദൈവത്തെ അറിയുന്ന പ്രവൃത്തി” എന്നാണ് മൂലപാഠത്തിൽ ഉള്ളത്.

മുമ്പത്തേത്: “സഹസ്രാബ്ദരാജ്യം എത്തിച്ചേർന്നിരിക്കുന്നു” എന്നതിനെ കുറിച്ചൊരു ഹ്രസ്വഭാഷണം

അടുത്തത്: പത്രോസ് യേശുവിനെ അറിയാന്‍ ഇടയായതെങ്ങനെ

അനുബന്ധ ഉള്ളടക്കം

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക