ഭാവിയിലെ നിന്‍റെ ദൗത്യത്തെ നീ എങ്ങനെ കൈകാര്യം ചെയ്യണം?

ഓരോ കാലഘട്ടത്തിലും ദൈവം പ്രകടിപ്പിക്കുന്ന സ്വഭാവവിശേഷം മൂർത്തമായ രീതിയിൽ, പ്രസ്തുത കാലഘട്ടത്തിന്‍റെ പ്രാധാന്യം ഉൾക്കൊള്ളുന്ന വിധത്തിൽ, മറ്റുള്ളവരിലേക്ക് പകരുവാൻ നിനക്ക് സാധിക്കുന്നുണ്ടോ? അന്ത്യകാലത്തുള്ള ദൈവത്തിന്‍റെ പ്രവൃത്തികള്‍ അനുഭവിക്കുന്ന നിനക്ക്, ആ ദൈവത്തിന്‍റെ നീതിപൂർവമായ മനോഭാവം വിശദീകരിക്കാൻ കഴിയുമോ? ദൈവത്തിന്‍റെ മനോഭാവത്തെക്കുറിച്ച് കൃത്യമായും വ്യക്തമായും സാക്ഷ്യപ്പെടുത്തുവാൻ നിനക്കാവുമോ? നീ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും നിന്നാല്‍ നയിക്കപ്പെടാൻ കാത്തിരിക്കയും ചെയ്യുന്ന ദരിദ്രരും ദയനീയരും ഭക്തരുമായ വിശ്വാസികൾക്ക് നീ എപ്രകാരം പകർന്നു നൽകും? ഏതു തരം ആളുകളാണ് നിന്നാൽ നയിക്കപ്പെടാൻ കാത്തിരിക്കുന്നത്? നിനക്കത് വിഭാവനം ചെയ്യാൻ സാധിക്കുമോ? നിന്‍റെ ചുമലിൽ നീ വഹിക്കുന്ന ഭാരത്തെക്കുറിച്ചും നിന്‍റെ നിയോഗത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും നീ ബോധവാനാണോ? അതിപ്രധാനമായ നിന്‍റെ ദൗത്യത്തെക്കുറിച്ച് നീ ബോധവാനാണോ? ഇനി വരുന്ന കാലഘട്ടത്തിൽ നീ എപ്രകാരം വേണ്ടവിധത്തിൽ ഒരു യജമാനനായി സേവനമനുഷ്ഠിക്കും? യജമാനത്വത്തെക്കുറിച്ചു ശക്തമായ അവബോധം നിനക്കുണ്ടോ? എല്ലാറ്റിന്‍റെയും യജമാനനെക്കുറിച്ച് നീ എപ്രകാരം വിശദീകരിക്കും? സകല ജീവജാലങ്ങളുടെയും സകലമാന ഭൗതികവസ്തുക്കളുടെയും യജമാനൻ എന്നോ? നിന്‍റെ പ്രവര്‍ത്തനത്തിന്‍റെ അടുത്ത ഘട്ടത്തിന്‍റെ പുരോഗതിയെക്കുറിച്ച് നിന്‍റെ പദ്ധതി എന്താണ്? നീ അവരുടെ നായകനാകാൻ എത്ര മനുഷ്യര്‍ കാത്തിരിക്കുന്നു? നിന്‍റെ ജോലി ഭാരമുള്ളതാണോ? അവർ ദരിദ്രരും ദയനീയരും അന്ധരും ലക്ഷ്യമറിയാത്തവരും ഇരുട്ടിൽ വിലപിക്കുന്നവരുമാകുന്നു. എവിടെയാണ് രക്ഷാമാർഗ്ഗം? ഒരു എയ്ത്തുനക്ഷത്രത്തെപ്പോലെ പ്രകാശം പൊടുന്നനെ ഇറങ്ങി വരുവാനും, മനുഷ്യരെ അനേകം വർഷങ്ങളായി കഷ്ടപ്പെടുത്തുന്ന ഇരുട്ടിന്‍റെ ശക്തികളെ തുരത്തുവാനും അവർ തീവ്രമായി അഭിലഷിക്കുന്നു. അവരുടെ ഉത്കണ്ഠാഭരിതമായ പ്രതീക്ഷയുടെ വ്യാപ്തിയും, അവർ അതിനുവേണ്ടി പകലും രാത്രിയും എത്രമാത്രം ആഗ്രഹിക്കുന്നുവെന്നും ആർക്ക് അറിയാൻ സാധിക്കും? പ്രകാശം അവരുടെ സമീപത്ത് കൂടെ കടന്നുപോയാലും ഒരു വിടുതലിന്‍റെ പ്രതീക്ഷയേതുമില്ലാതെ, അവർ കഷ്ടപ്പാടുകളുടെ നടുവിൽ, ഇരുണ്ട അറയിൽ ബന്ധനസ്ഥരായിരിക്കുന്നു. അവരുടെ വിലാപം എന്നവസാനിക്കും? ഒരിക്കലും വിശ്രമം ലഭിച്ചിട്ടില്ലാത്ത, ദുര്‍ബ്ബലരായ ഈ ആത്മാക്കളുടെ ദൗർഭാഗ്യാവസ്ഥ ഭയാനകമാണ്. ദയാരഹിതമായ വിലങ്ങുകളുടെയും തണുത്തുറഞ്ഞ ചരിത്രത്തിന്‍റെയും ബന്ധനത്തില്‍ ഏറെ നാളായി അവർ ഇപ്രകാരം കഴിയുകയാണ്. ആരാണ് അവരുടെ വിലാപശബ്ദത്തിന് ചെവി കൊടുത്തിട്ടുള്ളത്? ആരാണ് അവരുടെ ദയനീയാവസ്ഥ പരിഗണിച്ചിട്ടുള്ളത്? ദൈവത്തിന്‍റെ ഹൃദയം എത്രമാത്രം ദുഃഖപൂർണവും ഉത്കണ്ഠാഭരിതവുമാണെന്ന് നിനക്ക് എന്നെങ്കിലും തോന്നിയിട്ടുണ്ടോ? തന്‍റെ സ്വന്തം കൈകളാൽ സൃഷ്ടിച്ച നിരപരാധികളായ മനുഷ്യര്‍ പീഡനം ഏൽക്കുന്നത് ദൈവത്തിന് എങ്ങനെ സഹിക്കാൻ സാധിക്കും? വാസ്തവത്തിൽ, വിഷത്തിന്‍റെ ഇരകളാണ് മനുഷ്യർ. ഇന്നുവരെയും മനുഷ്യന് അതിജീവിക്കുവാൻ കഴിഞ്ഞുവെങ്കിലും, ഒരു ദുഷ്ടശക്തിയാൽ ഏറെനാളായി വിഷലിപ്തമാക്കപ്പെട്ടിരുന്നു എന്ന് ആരറിഞ്ഞു? നീയും ഇരകളിൽ ഒരുവനാണെന്ന് നീ മറന്നുപോയോ? അതിജീവിച്ച ഇവരെ രക്ഷിക്കാൻ, ദൈവത്തോടുള്ള സ്നേഹത്താൽ പ്രചോദിതനായി, നീ പരിശ്രമിക്കയില്ലേ? മനുഷ്യവർഗത്തെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ദൈവത്തിനുള്ള പ്രതിഫലമെന്നോണം, നിന്‍റെ സര്‍വ ശക്തിയും നീ ദൈവത്തിനായി സമര്‍പ്പിക്കയില്ലേ? ആത്യന്തികമായി, നിന്‍റെ അസാധാരണമായ ജീവിതം ദൈവത്താൽ ഉപയോഗിക്കപ്പെടുന്നതിനെ നീ എങ്ങനെ നിർവചിക്കുന്നു? ദൈവത്തെ സേവിച്ച്‌, ദൈവഭക്തിയോടെ, അർത്ഥപൂർണ്ണമായി ജീവിക്കുവാനുള്ള നിശ്ചയദാർഢ്യവും ആത്മവിശ്വാസവും യഥാർത്ഥത്തിൽ നിനക്കുണ്ടോ?

മുമ്പത്തേത്: ജയിച്ചടക്കൽ വേലയുടെ ആന്തരസത്യം (4)

അടുത്തത്: അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ എന്തു മനസ്സിലാക്കി?

അനുബന്ധ ഉള്ളടക്കം

ദൈവവുമായി ഒരു സ്വാഭാവിക ബന്ധം സ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്

ഹൃദയംകൊണ്ട് ദൈവാത്മാവിനെ സ്പർശിച്ച് അവിടുത്തെ പ്രീതി സമ്പാദിക്കുകയും, ഹൃദയംകൊണ്ട് ദൈവവചനവുമായി സമ്പർക്കം പുലർത്തുക വഴി ദൈവാത്മാവിനാൽ...

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക