കളങ്കിതനായ മനുഷ്യന് ദൈവത്തിന്‍റെ പ്രതിനിധിയായി വര്‍ത്തിക്കാന്‍ സാധ്യമല്ല

അന്ധകാരത്തിന്‍റെ സ്വാധീനം എന്ന മൂടുപടത്തിനു കീഴെ സാത്താന്‍റെ സ്വാധീനത്താല്‍ ബന്ധനസ്ഥനാക്കപ്പെട്ടാണ് എല്ലാക്കാലവും മനുഷ്യന്‍ ജീവിച്ചിട്ടുള്ളത്. മനുഷ്യന് ഈ ബന്ധനത്തില്‍ നിന്നും രക്ഷപെടാന്‍ സാധിക്കുന്നുമില്ല. സാത്താന്‍റെ പ്രവൃത്തി മൂലം മനുഷ്യസ്വഭാവം വളരെയധികം കളങ്കിതമാകുന്നു. മനുഷ്യന്‍ എല്ലാക്കാലവും സാത്താന്‍റെ ദുഷിച്ച സ്വഭാവവുമായാണ് ജീവിച്ചിട്ടുള്ളതെന്നും അതിനാല്‍ മനുഷ്യന് ദൈവത്തെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കില്ലെന്നും കരുതാവുന്നതാണ്. ഈ അവസ്ഥയില്‍ ദൈവത്തെ സ്നേഹിക്കാന്‍ മനുഷ്യന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സ്വയം നീതിമാനാണെന്ന ഭാവം, തനിക്കുതന്നെ പ്രാധാന്യം കൊടുക്കുന്ന രീതി, ധാര്‍ഷ്‌ട്യം, അഹമ്മതി എന്നിങ്ങനെ സാത്താന്‍റെ സ്വഭാവഗുണങ്ങളെല്ലാം, മനുഷ്യന്‍ ഉപേക്ഷിക്കേണ്ടതുണ്ട്. അല്ലായെങ്കില്‍ മനുഷ്യന്‍റെ സ്നേഹം മലിനമായ സ്നേഹമാണ്, പൈശാചികമായ സ്നേഹമാണ്, ഉറപ്പായും ദൈവത്തിന്‍റെ അംഗീകാരം ലഭിക്കില്ലാത്ത സ്നേഹമാണ്. പരിശുദ്ധാത്മാവിനാല്‍ നേരിട്ട് പൂര്‍ണ്ണരാക്കപ്പെടാതെ, ശിക്ഷിക്കപ്പെടാതെ, തകര്‍ക്കപ്പെടാതെ, ചെത്തി മിനുക്കപ്പെടാതെ, അച്ചടക്കം ശീലിക്കപ്പെടാതെ, ശാസിക്കപ്പെടാതെ, ശുദ്ധീകരിക്കപ്പെടാതെ, ആര്‍ക്കും ദൈവത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ സാദ്ധ്യമല്ല. നിന്‍റെ സ്വഭാവത്തിന്‍റെ ഒരു ഭാഗം ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്നും അതിനാല്‍ ദൈവത്തെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ നിനക്കു സാധ്യമാണെന്നും നീ പറയുന്നുവെങ്കില്‍, നീ അഹങ്കാര വര്‍ത്തമാനം പറയുന്നവനും അസംബന്ധം പുലമ്പുന്നവനുമാകുന്നു. തങ്ങള്‍ ദൈവദൂതന്മാരാണെന്നാണ് ഇവരുടെ വിചാരം! മനുഷ്യന്‍റെ സഹജസ്വഭാവത്തിന് ദൈവത്തെ നേരിട്ട് പ്രതിനിധീകരിക്കാനുള്ള ശേഷിയില്ല. ദൈവത്താല്‍ പൂര്‍ണ്ണനാക്കപ്പെടുന്നതിലൂടെ മനുഷ്യന്‍ അവന്‍റെ സഹജഗുണം ഉപേക്ഷിക്കണം. അപ്പോള്‍ മാത്രമേ, അതായത്, ദൈവേച്ഛയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലൂടെ, ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ സഫലീകരിക്കുന്നതിലൂടെ, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിധേയമാകുന്നതിലൂടെ മാത്രമേ ഒരാളുടെ ജീവിതരീതി ദൈവത്താല്‍ അംഗീകരിക്കപ്പെടുകയുള്ളൂ. പരിശുദ്ധാത്മാവിനാല്‍ ഉപയോഗിക്കപ്പെടുന്ന വ്യക്തിക്കല്ലാതെ മറ്റൊരു മനുഷ്യനുംതന്നെ ദൈവത്തെ നേരിട്ട് പ്രതിനിധീകരിക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ ഇത്തരം ആളുകളുടെ പോലും സ്വഭാവവും ജീവിതരീതിയും പൂര്‍ണ്ണമായും ദൈവത്തെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് പറയാന്‍ സാദ്ധ്യമല്ല. പരിശുദ്ധാത്മാവാണ് അവന്‍റെ ജീവിതരീതി നിയന്ത്രിക്കുന്നത് എന്നു മാത്രം പറയാം. അത്തരമൊരു വ്യക്തിയുടെ പ്രകൃതത്തിന് ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാധ്യമല്ല.

മനുഷ്യന്‍റെ സഹജസ്വഭാവം നിശ്ചയിച്ചത് ദൈവമാണെങ്കിലും, (ഇത് ചോദ്യം ചെയ്യാനാവില്ല, ഗുണകരമായ കാര്യമായി കരുതുകയും ചെയ്യാം), അതില്‍ സാത്താനും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ മനുഷ്യന്‍റെ സഹജസ്വഭാവം മുഴുവനും സാത്താന്‍റെ സ്വഭാവമായി മാറുന്നു. ദൈവത്തിന്‍റെ സഹജസ്വഭാവം എന്നത് പ്രവൃത്തികള്‍ ചെയ്യുന്നതിലെ സത്യസന്ധത ആണെന്നും ഈ ഗുണം തങ്ങളിലും പ്രകടമാണെന്നും തങ്ങളുടെ സ്വഭാവവും ഇതേ പോലെയാണെന്നും അതിനാല്‍ തങ്ങളുടെ സഹജസ്വഭാവം ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്നും ചില വ്യക്തികള്‍ പറയുന്നു. ഇവര്‍ എന്തു തരം ആളുകളാണ്? കളങ്കിതമായ പൈശാചിക സ്വഭാവത്തിന് ദൈവത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതെങ്ങനെ? തങ്ങളുടെ സഹജസ്വഭാവം ദൈവത്തിന്‍റേതിന് തുല്യമാണെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെയും പരിശുദ്ധാത്മാവിനെയും നിന്ദിക്കുകയാണ്! ദൈവത്തിന്‍റെ ഭൂമിയിലെ വേല കീഴടക്കലിന്‍റേത് മാത്രമാണെന്ന് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനരീതി വ്യക്തമാക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ വിവിധതരം പൈശാചിക സ്വഭാവങ്ങള്‍ ഇനിയും തുടച്ചു മാറ്റപ്പെടേണ്ടതുണ്ട്. ഇപ്പോഴും മനുഷ്യന്‍ ജീവിക്കുന്നത് സാത്താന്‍റെ പ്രതിരൂപമായാണ്. അതാണ് നല്ലതെന്ന് മനുഷ്യന്‍ വിശ്വസിക്കുന്നു. അത് മനുഷ്യശരീരത്തിന്‍റെ പ്രവൃത്തികളെ പ്രതിനിധീകരിക്കുന്നു. കൂടുതല്‍ വ്യക്തമാക്കിയാല്‍, അത് സാത്താനെത്തന്നെ പ്രതിനിധീകരിക്കുന്നു. അതിന് ഒരിക്കലും ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ല. സ്വര്‍ഗതുല്യമായ ജീവിതം ഭൂമിയില്‍ അനുഭവിക്കുന്ന അളവോളം ഒരാള്‍ ദൈവത്തെ സ്നേഹിച്ചാലും, അല്ലെങ്കില്‍ “ദൈവമേ, എനിക്ക് അങ്ങയെ സ്നേഹിച്ച് മതിയാകുന്നില്ല” എന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്താന്‍ സാധിക്കുന്ന ഉന്നതമായ മണ്ഡലത്തില്‍ ഒരാള്‍ എത്തിയാലും, അയാള്‍ ദൈവത്തെപ്പോലെയാണ് ജീവിക്കുന്നതെന്നോ അല്ലെങ്കില്‍ ദൈവത്തെ പ്രതിനിധീകരിക്കുന്നുവെന്നോ പറയാന്‍ സാധിക്കില്ല. കാരണം മനുഷ്യന്‍റെ സത്ത ദൈവത്തിന്‍റേതിന് സമാനമല്ല. മനുഷ്യന് ഒരിക്കലും ദൈവതുല്യം ജീവിക്കാന്‍ സാധിക്കില്ല. ദൈവമാകാനും സാദ്ധ്യമല്ല. ദൈവം മനുഷ്യനോട് ആവശ്യപ്പെടുന്നതിന് അനുസരിച്ചു മാത്രമാണ് പരിശുദ്ധാത്മാവ് മനുഷ്യന്‍റെ ജീവിതരീതി നിയന്ത്രിക്കുന്നത്.

സാത്താന്‍റെ എല്ലാ പ്രവൃത്തികളും ചെയ്തികളും മനുഷ്യനില്‍ പ്രകടമാണ്. ഇന്ന് മനുഷ്യന്‍റെ എല്ലാ പ്രവൃത്തികളും ചെയ്തികളും സാത്താന്‍റെ ആവിഷ്കരണമാകുന്നു. അതിനാല്‍ അവയ്ക്കു ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാദ്ധ്യമല്ല. സാത്താന്‍റെ മൂര്‍ത്തിമദ്ഭാവമാണ് മനുഷ്യന്‍. അതിനാല്‍ മനുഷ്യന്‍റെ സഹജസ്വഭാവത്തിന് ദൈവത്തിന്‍റെ സഹജസ്വഭാവത്തെ പ്രതിനിധീകരിക്കാന്‍ സാദ്ധ്യമല്ല. ചില ആളുകള്‍ സല്‍സ്വഭാവികളാണ്. ഇത്തരം വ്യക്തികളുടെ സ്വഭാവത്തില്‍ക്കൂടി ദൈവം ചില പ്രവൃത്തികള്‍ ചെയ്തേക്കാം. അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ നിയന്ത്രിക്കുന്നത് പരിശുദ്ധാത്മാവാണ് താനും. എന്നിട്ടും അവരുടെ സഹജഗുണത്തിന് ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കുന്നില്ല. അവരുടെ ഉള്ളില്‍ ഇപ്പോഴേ നിലനില്‍ക്കുന്നവയുടെ മേല്‍ പ്രവര്‍ത്തിച്ച് അവയെ വിപുലീകരിക്കുക എന്നതു മാത്രമാണ് അവര്‍ക്കു മേല്‍ ദൈവം ചെയ്യുന്ന പ്രവൃത്തി. ഭൂതകാല പ്രവാചകന്മാരാകട്ടെ, ദൈവം ഉപയോഗിച്ചവരാകട്ടെ, ആര്‍ക്കും അവനെ നേരിട്ട് പ്രതിനിധീകരിക്കാനാകില്ല. സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രമാണ് ജനങ്ങള്‍ ദൈവത്തെ സ്നേഹിച്ചു തുടങ്ങുന്നത്. സ്വന്തം താൽപര്യപ്രകാരം സഹകരിക്കാന്‍ ആരും യത്നിക്കുന്നില്ല താനും. എന്താണ് ഗുണകരമായ കാര്യങ്ങള്‍? ദൈവത്തില്‍ നിന്നും നേരിട്ട് ഉറവെടുക്കുന്നതെല്ലാം തന്നെ ഗുണകരമാണ്. എന്നാല്‍ മനുഷ്യന്‍റെ സഹജസ്വഭാവം സാത്താന്‍റെ പ്രവര്‍ത്തനത്തിന് വിധേയമായതാണ്. അതിനാല്‍ത്തന്നെ അതിന് ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാദ്ധ്യമല്ല. സ്നേഹം, കഷ്ടത അനുഭവിക്കാനുള്ള തീരുമാനം, ധാര്‍മ്മികത്വം, വിധേയത്വം, വിനയം, ദൈവാവതാരത്തിന്‍റെ ഗുപ്തസ്വഭാവം എന്നിവയ്ക്കു മാത്രമാണ് ദൈവത്തെ നേരിട്ട് പ്രതിനിധീകരിക്കാന്‍ സാധിക്കുക. അവന്‍ സാത്താന്‍റെ പ്രവര്‍ത്തനത്തിനു വിധേയമാകാതെ, പാപസ്വഭാവം കൂടാതെ ദൈവത്തില്‍ നിന്നും നേരിട്ട് അവതരിച്ചതാണ് ഇതിനുള്ള കാരണം. പാപക്കറ പുരണ്ടതിന് സദൃശമായ ശരീരം മാത്രമേ യേശുവിനുള്ളൂ. എന്നാല്‍ അവന്‍ പാപത്തെ പ്രതിനിധീകരിക്കുന്നില്ല. അതിനാല്‍ കുരിശുമരണം വഴി തന്‍റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരേക്കും യേശു ചെയ്ത ചെയ്തികളും ഉച്ചരിച്ച വാക്കുകളും എന്തിന് കുരിശുമരണം തന്നെയും നേരിട്ടു ദൈവത്തെ പ്രതിനിധീകരിക്കുന്നു. പാപപങ്കിലമായ സ്വഭാവത്തോടു കൂടിയ ഒരാള്‍ക്കും ദൈവത്തെ പ്രതിനിധീകരിക്കാന്‍ കഴിയില്ലെന്നും മനുഷ്യന്‍റെ പാപം സാത്താനെയാണ് പ്രതിനിധീകരിക്കുന്നതെന്നും തെളിയിക്കാന്‍ യേശുവിന്‍റെ ഉദാഹരണം മാത്രം മതിയാകും. പാപം ദൈവത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് ഇതിന്‍റെ അര്‍ത്ഥം. ദൈവം പാപരഹിതനാകുന്നു. പരിശുദ്ധാത്മാവ് മനുഷ്യനില്‍ ചെയ്യുന്ന പ്രവൃത്തി പോലും പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നതായേ കരുതാന്‍ സാധിക്കൂ. അവ ദൈവനാമത്തില്‍ മനുഷ്യന്‍ ചെയ്യുന്നതാണെന്ന് കരുതാന്‍ സാധ്യമല്ല. പക്ഷേ മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്‍റെ പാപമോ സഹജസ്വഭാവമോ ദൈവത്തെ പ്രതിനിധീകരിക്കുന്നില്ല. പരിശുദ്ധാത്മാവ് മനുഷ്യനില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനാലാണ് മനുഷ്യന് അവന്‍റെ ജീവിതരീതി പിന്തുടരാന്‍ സാധിക്കുന്നതെന്ന് ഇന്നു വരേക്കും പരിശുദ്ധാത്മാവ് മനുഷ്യനില്‍ ചെയ്തിട്ടുള്ള പ്രവൃത്തികള്‍ നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. പരിശുദ്ധാത്മാവിനാല്‍ ശാസിക്കപ്പെടുകയും അച്ചടക്കം ശീലിക്കപ്പെടുകയും ചെയ്തതിനു ശേഷവും സത്യത്തിന്‍റെ ജീവിതമാര്‍ഗ്ഗം പിന്തുടരാന്‍ വളരെ ചുരുക്കം ആളുകള്‍ക്കു മാത്രമേ സാധിക്കൂ. അതായത്, പരിശുദ്ധാത്മാവിന്‍റെ പ്രവൃത്തി മാത്രമാണ് സത്യം. മനുഷ്യന്‍റെ സഹകരണം എന്നൊന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്കിത് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ടോ? ഇതാണ് സത്യമെന്നിരിക്കെ, പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, നിങ്ങള്‍ എത്ര കഠിനമായി ശ്രമിച്ചാലും ദൈവവുമായി സഹകരിക്കാനും നിങ്ങളുടെ കടമ നിര്‍വ്വഹിക്കാനും നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുക?

മുമ്പത്തേത്: വിശ്വാസികള്‍ മുറുകെപ്പിടിക്കേണ്ട കാഴ്ചപ്പാട്

അടുത്തത്: മതസേവനം മലിനമുക്തം ആയിരിക്കണം

അനുബന്ധ ഉള്ളടക്കം

മനുഷ്യ ജീവന്‍റെ ഉറവിടം ദൈവമാണ്

കരഞ്ഞുകൊണ്ട് ഈ ലോകത്തിൽ പിറന്നു വീണ നിമിഷം മുതൽ നിങ്ങൾ നിങ്ങളുടെ കർത്തവ്യം നിർവഹിക്കുകയാണ്. ദൈവോദ്ദേശ്യവും അവിടുത്തെ മുൻനിർണ്ണയവും...

സത്യം പ്രാവർത്തിമാക്കുന്നതിലൂടെ മാത്രമാണ് യാഥാർത്ഥ്യം സ്വന്തമാക്കുന്നത്

ദൈവവചനം ഉയർത്തിപ്പിടിച്ചുകൊണ്ട് നിർലജ്ജം അവ വിശദീകരിക്കുന്നതിന്റെ അർത്ഥം നീ യാഥാർത്ഥ്യം സ്വന്തമാക്കുന്നു എന്നല്ല; നീ സങ്കൽപ്പിക്കുന്നത്ര...

ദൈവം സകല സൃഷ്ടികളുടെയും നാഥന്‍

കഴിഞ്ഞ രണ്ടു യുഗങ്ങളിലെ പ്രവര്‍ത്തനത്തിന്‍റെ ഒരു ഘട്ടം ഇസ്രായേലിലാണ് നടപ്പാക്കിയത്, മറ്റൊരു ഘട്ടം യൂദയായിലും. പൊതുവില്‍ പറഞ്ഞാല്‍ ഈ...

രക്ഷകൻ ഒരു “വെണ്മേഘ”ത്തിൽ തിരിച്ചുവന്നുകഴിഞ്ഞിരിക്കുന്നു

അനേകം സഹസ്രാബ്ദങ്ങളായി രക്ഷകന്‍റെ ആഗമനത്തിനു സാക്ഷിയാകാൻ മനുഷ്യൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിനു സംവത്സരങ്ങളോളം തനിക്കുവേണ്ടി...

സെറ്റിങ്സ്

  • ടെക്സ്റ്റ്
  • തീമുകള്‍

പശ്ചാത്തല വർണ്ണം

തീമുകള്‍

അക്ഷരങ്ങള്‍

അക്ഷരവലുപ്പം

വരി അകലം

വരി അകലം

പേജിന്‍റെ വീതി

ഉള്ളടക്കങ്ങള്‍

തിരയുക

  • ഈ ടെക്സ്റ്റ് തിരയുക
  • ഈ പുസ്തകം തിരയുക